Thursday, November 26, 2009

ഈദ് ആശംസകള്‍!!




എല്ലാ കൂട്ടുകാര്‍ക്കും എന്റെയും കുടുംബത്തിന്റേയും പെരുന്നാള്‍ ആശംസകള്‍ !


സ്നേഹത്തോടെ,
വാഴക്കോടനും കുടുംബവും



ഒപ്പം ഞങ്ങളും ,
ആശംസകളോടെ... 
അയ്യപ്പ ബൈജു,ക്യാമറ മേനോന്‍
കുവൈറ്റ് അളിയന്‍
കുഞ്ഞീവി 
സൂറ


Tuesday, November 24, 2009

കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!

ഇതിപ്പോള്‍ ബ്രാന്‍ഡ് അംബാസഡറിന്റെ കാലമാണല്ലോ.മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും
പിറകെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി “ഹോക്കി ടീം” ബ്രാന്‍ഡ് അംബാസഡാറായി
എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത! ഹോക്കിയുടെ ബ്റ്രാന്‍ഡ് അംബാസഡര്‍ പദവി
ഏറ്റെടുത്ത് കൊണ്ട് കളിക്കാര്‍ക്ക് പുതിയ പല നിര്‍ദ്ദേശങ്ങളും നല്‍കിയതായാണ്
അറിയാന്‍ കഴിഞ്ഞത്. അതില്‍ ചിലത് ഇങ്ങനെയാണെന്ന് പറയപ്പെടുന്നു!
1. ടീം പരിചയപ്പെടുത്തുമ്പോള്‍ ഓരോരുത്തരും “ഓര്‍മ്മയുണ്ടോ ഈ മുഖം?” എന്നാണ്
    ഇനി ആദ്യം ചോദിക്കുക.
2. ബോള്‍ മിസ് ചെയ്യുമ്പോള്‍, ഫൌള്‍ ചെയ്യപ്പെടുമ്പോള്‍ “ഷിറ്റ്,ബുള്‍ഷിറ്റ്” എന്നിവ
   ഒരു തവണയെങ്കിലും പറഞ്ഞിരിക്കണം.
3. എതിര്‍ ടീമിന് ഗോള്‍ അടിച്ചാല്‍ “ജസ്റ്റ് റിമംബര്‍ ദാറ്റ്” എന്ന് പറഞ്ഞ് വേണം തിരിഞ്ഞ്
   നടക്കാന്‍.അടിച്ചത് സെല്‍ഫ് ഗോളാണെങ്കില്‍ “ഷിറ്റ് ഷിറ്റ് ഷിറ്റ് “എന്ന് മൂന്ന് തവണ
   പറഞ്ഞ് ഒരു കൈ ചൂണ്ട് വിരല്‍ നീട്ടിപ്പിടിച്ച് പാതി ഉയര്‍ത്തിക്കാണിക്കണം.
4. കൂട്ടത്തിലൊരുവനെ ഫൌള്‍ ചെയ്താല്‍ മറ്റുള്ളവര്‍ക്കും നോവുന്നത് പോലെ അഭിനയിക്കണം.
5. ഇനി മുതല്‍ കളി നിയന്ത്രിക്കുന്ന റഫറി “കടയാടി ബേബി” എന്നേ അറിയപ്പെടാവൂ‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹോക്കി കളിക്കുന്നവന്‍ ഉച്ഛിഷ്ടവും അമേദ്യവും
ഒഴികെ എന്തും കൂട്ടിക്കുഴച്ച് നാലു നേരം മ്യഷ്ടാനം ഭക്ഷിക്കുനവര്‍ക്കെ ഹോക്കികളിക്കാരന്‍
എന്ന പേര്‍ ചേരൂ, ജസ്റ്റ് റിമംബര്‍ ദാറ്റ് എന്നും കൂടി ഉപദേശിച്ചാണ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍
മടങ്ങിയത് എന്നാണ് പിന്നാമ്പുറ സംസാരം!

എന്നാല്‍ കൂടുതല്‍ നടന്മാര്‍ ബ്രാന്‍ഡ് അംബാസഡറാവാന്‍ തയ്യാറെടുത്ത് വരികയാണെന്ന്
ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.പല പ്രമുഖ നടീ നടന്മാര്‍ തങ്ങളും ഈ
സാഹസത്തിന് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
വളരെ രഹസ്യമായി അറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ബ്രാന്‍ഡും
അവയുടെ അംബാസഡര്‍മാരും ഇവരാണ്!

HDFC Bank പേര്‍സണല്‍ ലോണ്‍ ബ്രാന്‍ഡ് അംബാസ്സഡര്‍ - ശ്രീ ലാലു അലക്സ്.
ഒരു വിധം എല്ലാ കാര്യങ്ങളും വളരെ പേര്‍സണലായി പറയുന്നത് കൊണ്ടാണ്
അദ്ദേഹത്തെ “പേര്‍സണല്‍ ലോണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കുന്നതെന്ന്
ബാങ്ക് ഡയറക്ടര്‍ വളരെ പേര്‍സണലായി പറഞ്ഞു.

പോപ്പി കുടയുടെ ബ്രാന്‍ഡ് അംബാസഡര്‍ - ശ്രീ ഇന്ദ്രന്‍സ്
മടക്കി വെച്ച ഒരു കുടയുടെ രൂപം ഇന്ദ്രന്‍സില്‍ ഉള്ളത് കൊണ്ടും,കുടക്കമ്പി എന്ന
പേരില്‍ പ്രശസ്തി നേടിയതുമാണ് ഇന്ദ്രന്‍സിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന്
ഒരു പത്രക്കുറിപ്പില്‍ പോപ്പി കുട എം ഡി അറിയിച്ചു.

കേരള ട്രാഫിക് പോലീസിന്റെ ബ്രാന്‍ഡ് അംബാസഡറായി ശ്രീമതി സംഗീത മോഹനെ
ഐക്യകണ്ഠേനെയാണ് ട്രാഫിക് പോലീസുകാര്‍ തിരഞ്ഞെടുത്തത്. ട്രാഫിക് നിയമം
ലംഘിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ വേണ്ടി കൂടിയാണ് സംഗീതയെ ബ്രാന്‍ഡ്
അംബാസഡറാക്കിയതെന്നും അല്ലാതെ അംബാസ്സഡര്‍ കാറിന്റെ ഡിക്കിയോട് സമ്യമുള്ള
ശരീര പ്രക്യതി കൊണ്ടല്ല എന്നും ട്രാഫിക് പോലീസ് മേധാവി അറിയിച്ചു.

നഷ്ടത്തിലോടുന്ന കെ എസ് ആര്‍ട്ടീസിയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് നടി ഷക്കീലയെ
KSRTC യുടെ ബ്രാന്‍ഡ് അംബാസഡറക്കിയിരിക്കുന്നതെന്ന് എം ഡി അറിയിച്ചു.ടിക്കെറ്റില്‍
ഇനി ഷക്കീലയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുമെന്നും,ദീര്‍ഘദൂര ബസ്സുകളില്‍ ഷക്കീല
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും എം ഡി വ്യക്തമാക്കി. അതിന് മുന്നോടിയായി ഓണ്‍ലൈന്‍
ബുക്കിങ്ങ് സംവിധാനം നിലവില്‍ വന്നുവെന്നും എംഡി അറിയിച്ചു. പുതിയ വോള്‍വോ ബസ്സിന്റെ
ബ്രാന്‍ഡ് അംബാസ്സഡറാക്കാന്‍ നടി നമിതയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഴയത്തും വെയിലത്തും മാറാത്ത ഭം ഗി യുടെ പര്യായമായ ശ്രീമതി കാവ്യാ മാധവനെ 
"ബെര്‍ ഗര്‍ പെയിന്റ്സിന്റെ" ബ്രാന്‍ഡ് അംബാസ്സഡറായി  ചുമതലപ്പെടുത്തി.

ചിരിയങ്കണ്ടത്ത് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസ്സഡറായി ഗായകന്‍ എം.ജി.ശ്രീകുമാറിനെ
തിരഞ്ഞെടുത്തതായി അറിയുന്നു.ചിരിക്കുട്ടന്‍ എന്ന പേരുള്ളതിനാലാണെന്ന് ഈ നിയമനം
എന്നാണ് അറിയുന്നത്.

ഒരു രാഷ്ട്രീയക്കാരന്‍ ആദ്യമായി ബ്രാന്‍ഡ് അംബാസ്സഡറാകുന്ന എന്ന പ്രത്യേകതയോടെയാണ്
കീടനാശിനി കമ്പനിയായ “പനാമര്‍“ അതിന്റെ ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിച്ചത്.
ശ്രീ മുരളീധരനാണ് പനാമറിന്റെ ബ്രാന്‍ഡ് അംബാസഡര്‍!
ഇതിന്റെ ചുവട് പിടിച്ച് പങ്കജകസ്തൂരി അച്ചുമാമനെ ബ്രാന്‍ഡ് അംബാസഡറാക്കനുള്ള ചര്‍ച്ചകള്‍
നടത്തിവരുകയാണെന്നാന് അറിയുന്നത്.ഇനി “ബ്രീത്ത് ഈസി”എന്ന് അച്ചുമാമന്‍ പറയുന്ന കാലം
അതി വിദൂരമല്ല എന്നാണ് പങ്കജ കസ്തൂരി എം ഡി അറിയിക്കുന്നത്.

എന്നാല്‍ ഏറ്റവും അനുയോജ്യമായ ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിച്ചിരിക്കുകയാണ്
നമ്മുടെ ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി. വളരെയേറെ പ്രശസ്തനായ ശ്രീ അയ്യപ്പ ബൈജുവാണ്
വാട്ടര്‍ & ഇലക്ട്രിസിറ്റിയുടെ ബ്രാന്‍ഡ് അംബാസഡര്‍! ഇതിലും അനുയോജ്യനായൊരു അംബാസ്സഡറിനെ
കിട്ടാനില്ലെന്നാണ് ജന സംസാരം! വാട്ടര്‍ & ഇലക്ട്രിസിറ്റിയ്ക്കും അയ്യപ്പ ബൈജുവിനും ആശംസകള്‍!!!



Saturday, November 14, 2009

മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!

നാട്ടില്‍ കല്യാണ ബ്രോക്കര്‍മാരുടെ സ്ഥാനം മാട്രിമോണിയല്‍ സൈറ്റുകള്‍ ഏറ്റെടുത്തപ്പോള്‍ നമ്മുടെ മൊല്ലാക്കയും തുടങ്ങി ഒരു മാട്രിമോണിയല്‍ സൈറ്റ്!
“മൊല്ലാക്ക മാട്രിമോണിയല്‍ ഡോട്ട് കോം!“
മൊല്ലാക്കാനെ നേരില്‍ കണ്ട് നമ്മുടെ കുഞ്ഞീവി സൂറാക്കൊരു ചെറുക്കനെ അന്വേഷിച്ച് ചെല്ലുന്നു.
തുടര്‍ന്നുള്ള ഭാഗങ്ങള്‍ നിങ്ങള്‍ നേരിട്ട് അനുഭവിച്ചാലും!
കുഞ്ഞീവിയും സൂറയും മൊല്ലാക്കാന്റെ മാട്രിമോണി ആപ്പീസില്‍!

“അല്ലാ മൊല്ലാക്കാ ഇങ്ങള് മണ്ണാന്‍ മൈസ്രേട്ടായ പോലെ ബല്യ നെലേലാണല്ലാ,ന്നാലും ഫൈസ്റ്റാര്‍ ഹോട്ടലില് ഉണക്കമീന്‍ ചുട്ട് വെച്ചപോലെയുള്ള ഇങ്ങടെ ആ ഇരിപ്പ് കണ്ടാ ആരും ഒന്നു കൊതിച്ച് പോകും കെട്ടാ”

“അല്ല ഇതാര് കുഞ്ഞീവിയോ? എന്തൊക്കെ ഉണ്ട് ബിശേഷം? കാലത്തിനൊത്ത് ഞമ്മക്കും വേണ്ടേ ഒരു മാറ്റം. അതോണ്ട് നമ്മടെ പരിപാടി ഇത്തിരി മൊഞ്ചിലെന്നെ ആവട്ടേന്ന് കരുതി ഒരു ഡോട്ട് കോമാ തൊടങ്ങി!”

“ബായക്കോടന്‍ കവിത എഴുത്യാപ്പിന്നെ ആര്‍ക്കും എന്തും ആവാന്ന് ഞമ്മക്ക് മനസ്സിലായിട്ടുണ്ട്,
ആട്ടേ സൂറാക്ക് പറ്റിയ നല്ലവല്ല കെസുകളും ഉണ്ടാ മൊല്ലാക്കാ?“

“സൂറാനെ ഇജ്ജ് ആ കുവൈറ്റ് അളിയന് കെട്ടിച്ച് കൊടുക്ക്വാന്നല്ലെ പറഞ്ഞ് കേട്ടത്.
എന്തേ അത് മൊടങ്ങ്യാ?”

“ഓന്റെ കായി ഒക്കെ തീര്‍ന്നില്ലെ, ഇപ്പൊ ഓനാണെങ്കി ഒരു പണിക്കും പോണില്ല,
കോയിന്റെ കാലിന്മേ മുടി ശുറ്റിയ പോലെ ഞമ്മന്റെ പെരേടെ ശുറ്റും നടക്കാ എന്നല്ലാതെ
വേറെ ഒരു പണീം ഇല്ല.മൊല്ലാക്ക നല്ല ശേലുള്ള ഒരു പുയ്യാപ്ലേനെ തപ്പ്”

“ദേ ദിങ്ങട് നോക്യേ, ഇയാള്‍ക്ക് തന്റേതായ കാരണത്താലല്ലാതെ രണ്ട് കുട്ടികളുണ്ടാകുകയും
പെണ്ണ് മറ്റൊരുത്തന്റെ കൂടെ ഓടിപ്പോകുകയും ചെയ്ത ഒരു കേസാ.ഈ പാവം
മനുഷ്യനെ ഒന്ന് ആലോയിച്ചാലോ?”

“മൊല്ലാക്കാ, ഇങ്ങള് ഫ്രഷ് പീസുണ്ടെങ്കി പറ, സെക്കനന്റ് ഞമ്മക്ക് സൂറാന്റെ നിക്കാഹ്
കയിഞ്ഞിട്ട് ആലോയിക്കാ ഏത്?”

“എന്നാ നമ്മടെ മലായി കുഞ്ഞിപ്പോക്കരുടെ മകനെ ഒന്ന് ആലോയിച്ചാലോ?
കുഞ്ഞിപ്പോക്കര് മലായീന്ന് വരുമ്പോ കോടിക്കണക്കിനുള്ള സ്വത്തല്ലേ കൊണ്ട് വന്നത്?”

“അത് വേണ്ട മൊല്ലാക്കാ! കുഞ്ഞിപ്പോക്കരെ ഞമ്മള് അറിയാത്തതല്ലല്ലോ, എല്ലാരും
കപ്പലില് സാമാനം കൊണ്ട് വരുമ്പോ കുഞ്ഞിപ്പോക്കര് സാമാനത്തിമ്മെ കപ്പലായിട്ടല്ലേ
ബന്നത്? ഓന്റെ മോന്ക്ക് ഒരു കടത്തെങ്കിലും കാണാണ്ടിരിക്യോ? വിട്ടു പിടി മൊല്ലാക്കാ!”

“എന്നാ ലിഫ്റ്റ് ടെക്നോളജി പഠിച്ച് ദുബായീപോയ വീരാന്റെ മോന്‍ കാദറായാലോ? ഓന്റെ
പണിയ്ക്ക് ഇന്നു വരെ ഒരു മാന്ദ്യവും ഇല്ലാന്നാ പറഞ്ഞ് കേട്ടത്!”

“ചിലപ്പ ശരിയായിരിക്കും കെട്ടാ,ടെക്നോളജിപ്പണി കിട്ടാണ്ട് വേലേം കൂലീം ഇല്ലാണ്ട് പട്ടിണി
കിടക്കണേല് ഒരു മാന്ദ്യോം ഉണ്ടാവാന്‍ വഴിയില്ലല്ലോ.ഇതൊക്കെ ഞമ്മള് കൊറേ കേട്ടതാ
മൊല്ലാക്കാ!ഞമ്മടെ മോള് സൂറാക്ക് അതൊന്നും വേണ്ട!
മൊല്ലാക്കാ,ന്റെ മോള് സൂറാക്ക് ആകെ ഉള്ളതെന്താ? (മൊല്ലാക്ക ചിരിക്കുനു)
ന്റെ മൊല്ലാക്കാ പഠിപ്പ്! ഓള്‍ടെ പഠിപ്പിനൊത്ത ഒരു പുയ്യാപ്ല! അതാണ് വേണ്ടത്!“

“കുഞ്ഞീവ്യേ,പഠിപ്പും പത്രാസും ഉള്ള ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും കൂടെ പഠിച്ചോരെ
തന്നെ ലൈനടിച്ച് കെട്ടുന്ന കാരണം ആ കച്ചോടം ഞമ്മക്ക് തീരെ ഇല്ല, പിന്നേ
ഐ ടി ക്കാരാണെങ്കില്‍ മാന്ദ്യം തീര്‍ന്നേ കെട്ടുന്നുള്ളൂ എന്നൊരു വാശിയിലാ,
അവരീ അടുത്ത കാലത്തൊന്നും കെട്ടില്ലാന്ന് സാരം.പിന്നെ ശരിക്കും ഒരു കാലത്തും
മാന്ദ്യമില്ലാത്ത ഒരു കൂട്ടരുണ്ട്! അതൊന്ന് ആലോയിച്ചാലോ?’

“ആരാ മൊല്ലാക്കാ ആ കൂട്ടര്? വല്ല തീവ്രവാദികളുമാണോ?”

“അതൊന്നുമല്ല കുഞ്ഞീവ്യേ,പൂജാരിമാരും,മുസ്ലിയാക്കന്മാരും,പള്ളീലച്ചന്മാരും!
ഞമ്മക്ക് മൊഞ്ചുള്ള ഒരു മുസ്ലിയാരെക്കൊണ്ട് കെട്ടിച്ചാലോ സൂറാനെ!

“അള്ളോ അത് വേണ്ട മൊല്ലാക്ക!"

"അതെന്താ കുഞ്ഞീവ്യെ അവര്‍ക്കൊരു കൊയപ്പം?

“മൊല്ലാക്കാ, ഇങ്ങളോടായതോണ്ട് പറയാ, കൊല്ലാകൊല്ലം പെണ്ണിന്റെ പേറെടുക്കണം,
മീനും ഇറച്ചീം ഇല്ലാണ്ട് ഇക്കൂട്ടര്‍ക്ക് ഒരു വറ്റ് ഇറങ്ങില്ല, ഇതൊന്നും പോരാണ്ട് കൈമടക്ക്
കിട്ടാണ്ട് പെരേന്ന് പൊറത്തിറങ്ങൂല്ല!പോരെ കൂത്ത്!“

‘അതൊക്കെ പണ്ട്, ഇപ്പോ പാന്റും കോട്ടൊക്കെയിട്ട് മൊയ്ല്യാരേതാ മുക്രിയേതാന്ന്
തിരിച്ചറിയാത്ത വിധമല്ലേ നടപ്പ്! പോരാത്തതിന് ഗള്‍ഫില്‍ പോയി വീടിന്റെ രണ്ടാം
നില വാര്‍ക്കാന്‍ പണപിരിവ് നടത്താം,എല്ലാം കൊണ്ടും നല്ല വരുമാനമല്ലേ?’‘

“അത് മാത്രം മതിയോ മൊല്ലാക്കാ! വൈനേരാകുമ്പോ ഒരു സീരിയല്‍ കാണാന്‍ സമ്മതിക്കില്ല,
എന്നാലോ ഈ തലേക്കെട്ടും കെട്ടി പോയിരുന്ന് മാപ്പിളപ്പാട്ട് പരിപാടിയായ “പട്ടുറുമാലിന്റെ’
സ്റ്റേജിന്റെ മുന്നിലിരുന്ന് ഒരു ഉളുപ്പും ഇല്ലാതെ കൈകൊട്ടിക്കോളും! മുസ്ലിയാര്ക്ക് നിന്നിട്ടും
ആവാം ഞമ്മക്ക് ഇരുന്നിട്ടും ആയിക്കൂടാ എന്ന്‍ പറഞ്ഞപോലെയാ കാര്യങ്ങള്,”

“വേണ്ടങ്കി വേണ്ട, ചുരുക്കം പറഞ്ഞാല്‍ ഇങ്ങക്ക് നിക്കരിക്കാന്‍ വയ്യാന്ന് അര്‍ത്ഥം!കാലം
പോണ പോക്കെ. മൊഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറയാ! അല്ല പിന്നെ!”

സൂറ: അല്ല ഉമ്മാ, ഉമ്മാന്റെ ഒരു ലോഹ്യക്കല്യാണമായിരുന്നോ? ഐ മീന്‍ ലവ് മേരേജ്?

“മോളെ സൂറ,അന്റെ ബാപ്പ ബീരാന്‍ ഒരു രാത്രി ബന്നു ഇന്റെ വാതിലില്‍ മുട്ടി, ഞാന്‍ വാതില്‍ തുറന്നു.
അങ്ങേര് എന്നെ അടിമുടി ഒന്ന് നോക്കി,ഇത് നാട്ടുകാര് കണ്ടു, അപ്പൊ തന്നെ പ്രേമോം ആയി
നിക്കാഹും കഴിഞ്ഞു”

“അത് ശരി അപ്പോ കുഞ്ഞീവി മോള്‍ക്ക് ലോഹ്യക്കല്യാണം കയിച്ചോളാന്‍ സമ്മതം കൊട്ക്ക്വാ?”

“എന്നാ ഞമ്മള് അവളെ പിടിച്ച് അറക്കും!ന്റെ മൊല്ലാക്കാ വിശ്വാസമല്ലെ എല്ലാം!“

“അതെന്തു വിശ്വാസാ കുഞ്ഞീവ്യെ?”

“ഒരു പ്രത്യേക ജ്വൊല്ലറീന്ന് കല്യാണത്തിന് ആഭരണങ്ങള് വാങ്ങാന്ന് ഞമ്മള് നേര്‍ച്ച നെയ്യത്താക്കിയാ
ഏതു പെണ്ണും സ്വന്തം കാമുകനെ വഞ്ചിക്കും! അതാ ഇപ്പളത്തെ പുത്യേ വിശ്വാസം!അതോണ്ട്
എല്ലാ പെണ്‍കുട്ട്യോളേം ആ ജ്വൊല്ലറി കാക്കും ന്നാ! അതല്ലേ വിശ്വാസം മൊല്ലാക്കാ!ഏത്?“

“പെങ്കുട്യോള് ഒളിച്ചോടിയാ പിന്നെ സ്വര്‍ണ്ണം വാങ്ങാന്‍ ആളുണ്ടാവ്വോ കുഞ്ഞീവ്യെ? പിന്നെ
ഞമ്മടെ കച്ചോടോം പൂട്ടില്ലെ? അതാ ശരിക്കും വിശ്വാസം! ഏത്?

“അതൊക്കെ പോട്ടെ മൊല്ലാക്കാ ഇങ്ങളാ മധൂന്റെ ബന്ധത്തില് വല്ലോരും
ഉണ്ടോന്ന് നോക്കിക്കെ!”

“സില്‍മാ നടന്‍ മധുവാണോ കുഞ്ഞീവി?”

“ഓനല്ല മൊല്ലാക്കാ, പത്ത് നാലായിരം കോടി പറ്റിച്ച നമ്മടെ മധു കോഡയില്ലെ, ഓന്‍ തന്നെ.
ഓനെപ്പോലെയുള്ള ഒരു മരുമോനെ കിട്ടിയാല്‍ പിന്നെ ഈ കേരളം മൊത്തം ഞമ്മക്ക് വിലക്കെട്ടി
എട്ത്തൂടെ മൊല്ലാക്കാ!ഏത്?

“എന്നാ കുഞ്ഞീവ്യെ അതിന്റെ അത്ര വരില്ലേലും ഏതാണ്ട് ഓനോട് കിടപിടിക്കണ ഒരാളെ ഞമ്മള്
ശരിയാക്കട്ടെ!സുന്ദരന്‍,സുജായി,പോരാത്തതിന് കല്യാണോം കഴിച്ചിട്ടില്ല! ദാ ഈ പോട്ടം നോക്കിക്കേ!’

“പടച്ച റബ്ബേ ഈ ബെലാല് ഞമ്മന്റെ നാട്ട്കാരനല്ലേ! മാളേ സൂറാ നോക്കടീ,ചൊമന്ന ഷാളും വെള്ള
ജുബ്ബയും ഇട്ട് ടീവീലു ഞമ്മള് കണ്ട മൊഞ്ചന്‍!

സൂറ: ആരാ ഉമ്മാ ആ‍ മൊഞ്ചന്‍?

“ ന്റെ സൂറാ ടോട്ടലി ഫോര്‍ യൂ‍ !“
 


Copyright http://www.vazhakkodan.com