ബായക്കോട്,
23.03.2009.
എത്രയും ബഹുമാനപ്പെട്ട ഹുസൈന്‍ ഒബാമ പൊന്നു മൂപ്പര് കണ്ടു വായിച്ചറിയുവാന്‍, ബായക്കോട്ടു നിന്ന് കുഞ്ഞീവി എയുതുന്ന കത്ത്. അനക്കവിടെ പെരുത്ത് സുഖാണ് എന്ന് കരുതി സന്തോഷിക്കുന്നു, എനിക്കും എന്റെ മോള് സൂറാക്കും പെരുത്ത് സുഖം തന്നെ. ഇജ്ജവിടെ അമേരിക്കന്‍ പ്രസിരെണ്ടായപ്പോ മുതല് അനക്കൊരു കത്തയക്കണം എന്നൊരു പൂതി തൊടങ്ങീട്ട്, കാരണം ഇജ്ജ് മുയുവനായിട്ടു ഞമ്മന്റെ ആളല്ലെങ്കിലും അന്റെ പേരിലും പെരുമാറ്റത്തിലും ഞമ്മന്റെ കെട്ടിയോന്‍ ഹുസൈന്‍ അന്ത്രുമാന്റെ ഒരു ശേല് ഉള്ളത് കൊണ്ട് അന്നെ ഞമ്മക്ക് പെരുത്ത് ഇഷ്ടായെക്കുണു. പിന്നെ ഞമ്മന്റെ കെട്ടിയോന്‍ കയിഞ്ഞ കൊല്ലം മയ്യത്തായി, അന്നെ കണ്ടപ്പം ഞമ്മക്ക് കെട്ടിയോന്റെ ഓര്‍മ്മേം ബന്നു,അതോണ്ടും കൂടിയാണ് അനക്കൊരു കത്തെയുതാന്നു തീരുമാനിച്ചത്!

പടച്ചോനാണ് അന്നെ ഞമ്മള് ടീവീല് ആദ്യം കണ്ടപ്പോ അന്റെ നിക്കാഹ് കയിഞ്ഞിട്ടില്ലാന്നല്ലേ ബിജാരിച്ചത്.എന്തൊരു ചെറുപ്പാ ഇജ്ജ് പണ്ടാറെ! ഞമ്മടെ മോള് സൂറാക്ക് അന്നെ ഞമ്മള് ആലോയിക്കേം ശെയ്ത്. പിന്നല്ലേ അനക്ക് കെട്ടിയോളും കുട്ടിയോളും ഉണ്ടെന്നു ഞമ്മള് കണ്ടത്. പാവം ഇന്റമാള് സൂറ അന്നെക്കുറിച്ച് എന്ത് മാത്രം കിനാവ് കണ്ടതാ, സാരല്യ ഓളെ ഞമ്മള് സമാധാനിപ്പിച്ചോളാ, പിന്നേ അവിടേം മൂന്നും നാലും കേട്ടാമെന്നുള്ള നിയമൊക്കെ പാസ്സാക്കാന്‍ ശൈഖുനമാര്‍ ഇണ്ടല്ലോ അല്ലെ!പിന്നെ ഇജ്ജ് ഇത്തിരികൂടി തടി ബെക്കണം, നല്ല കോയി ബിരിയാണീം, ആട്ടിന്‍സൂപ്പോക്കീം അടിച്ച് പീസാക്കീം, അന്റെ തടി ഇങ്ങട് പോരട്ടെ. ഞമ്മള് പെരേല് കോയി ബിരിയാണി ബെക്കുമ്പോളൊക്കെ അന്നെക്കുറിച്ച് ഓര്‍ക്കും. അനക്ക് തിന്നാന്‍ കോയി ബിരിയാണിയൊക്കെ കിട്ടുന്നുണ്ടല്ലോ അല്ലെ?ഈ അടുത്ത ദിവസം അന്നെക്കുറിച്ച് ഞമ്മടെ ഒരു മന്ത്രി ഒരു കവിത എയുതീക്കണത് ഇജ്ജ് അറിഞ്ഞാ? ജ്ജ് കേട്ടക്കണോ ആവോ? അയിന്റെ പേരു "ഒബാമേ ഇജ്ജ് ആരാ..." എന്നോ മറ്റോ ആണെന്ന് സൂറ പറഞ്ഞേരുന്നു. എന്തായാലും ഇജ്ജ് ഓനെ വിളിച്ചു ഒന്നു ഉപദേശിക്കണത് നല്ലതാ, ഓനെക്കൊണ്ട് നാട്ടുകാരാകെ ഹലാക്കിന്റെ അവിലും കഞ്ഞി ആയി ഇരിക്കേണ്. ഇജ്ജ് ബിജാരിച്ച ഓനിക്കൊരു ഓസ്ക്കാറ് വാങ്ങിക്കൊടുത്തൂടെ? പടച്ച റബ്ബില്ലാലമീനായ തമ്പുരാനെ എത്രണ്ണം റേഷനരി തിന്നു മരിക്കണ്,ഈ വസൂരിപ്പടകളുടെ മൂക്ക് പോലും വിയര്‍ക്കാതെ ബാക്കി നിക്കുവാണല്ലോ റബ്ബേ!
പിന്നെ ഇജ്ജെങ്ങാനും ഈ ബയിക്ക് ബരുന്നുന്ടെന്കില്‍ ഞമ്മന്റെ പെരേലും ഒന്ന് ബരണം, അനക്ക് സൂറാനെ കാണേം ചെയ്യാലോ! ഓള്‍ടെ ഖല്‍ബിലും വാതിലിന്റെ പുറകിലുമൊക്കെ ഇജ്ജാണ്,അന്റെ കളറ് പടാണ് . ഓലിപ്പൊ പാടണ പാട്ടും അന്നേ കുറിച്ചാ, കേട്ടക്കണാ ഇജ്ജ്,
നെന്ചിനുള്ളില്‍ ഇജ്ജാണ്, കണ്ണില്‍ മുന്നില്‍ ഇജ്ജാണ്, കണ്ണടച്ചാല്‍ ഇജ്ജാണ് ഒബാമാ,ഒബാമാ ആ ആ ആ.
ഇഞ്ഞുള്ള ബരികള്‍ കേട്ടാല്‍ അന്റെ ഖല്‍ബ് തകരും മാനെ! അതോണ്ട് ഞമ്മള് എയുതണില്ല. ഓള് പാടിക്കഴീമ്പം ഞമ്മടെ കണ്ണ് നെറയും. ഓലിക്കന്നെ പെരുത്ത് ഇഷ്ടാ. അനക്കറിയോ ഞമ്മടെ മോള് സൂറാക്ക് ആകെ ഉള്ളതെന്താന്ന് ? സംഗീതം! കൂട്ടപ്പാട്ടൊക്കെ ഓള് ഒറ്റയ്ക്ക് പാടണ് കേട്ടാ ഞമ്മള് അന്നം മുട്ടിപ്പോകും! ഓള് പാടുമ്പോള്‍ അവള്‍ക്ക് സംഗതികളൊക്കെ വരുന്ന ബരവ് കണ്ട ഞമ്മക്കെന്നെ രോമാഞ്ചം ബന്ന് പണ്ടാരടങ്ങി എടങ്ങേറാകും. ഇഞ്ഞ് അനക്ക് സമയല്ലാത്തോട്ത്ത് അധികം എയുതി മെനക്കെടുത്തുന്നില്ല. ഇന്റെ മോള് സൂറാന്റെ കാര്യത്തില് അനക്കൊരു ശ്രദ്ധ ബേണം. അനക്കിത്തിരി പത്തിരീം കോയി എറച്ചീം പാര്‍സല്‍ അയക്കണം എന്നുണ്ട്, അത് ഇജ്ജ് തിന്നാപ്പിന്നെ ഞമ്മടെ പെരേലിക്ക് ബന്നില്ലെങ്കിലോ എന്നോര്‍ത്തു അയക്കുന്നില്ല. അതോണ്ട് ഈ കത്ത് കിട്ടിയാല്‍ എത്രയും ബേഗം ഇജ്ജ് ഒരു മറുപടി അയക്കണം, ഇഞ്ഞ് അതൊരു മണി ഓര്‍ഡറായാലും കൊയപ്പല്ല. അന്റെ ബരവും കാത്ത് ഞമ്മളും ഇന്റെ മോള് സൂറയും കാത്തിരിക്കാണ്. ഇജ്ജ് ബരൂലോ ല്ലേ? ഇഞ്ഞ് ഇന്റെ മാള് സൂറ അനക്കൊരു രണ്ടു ബരി അടീല് എയുതും. ഞമ്മള് പിരിശത്തില്‍ സലാം പറഞ്ഞ് കത്ത് ചുരുക്കുന്നു. ബാക്കി സൂറ എഴുതും.
ഇന്റെ ഖല്ബായ മുത്ത് ഹബീബിനു സൂറ എയുതണത്,
ഇങ്ങളെ ഞമ്മള് നേരിട്ട് കണ്ടിട്ടില്ലെങ്കിലും, എന്നും സ്വപ്നത്തിലും ടീവീലും കാണാറുണ്ട്.
ഇങ്ങളെ ഞമ്മക്ക് പെരുത്തു ഇഷ്ടാ. ഉമ്മാക്കും ഇഷ്ടാ. ന്നാലും ന്റെ റബ്ബേ ങ്ങള് ഇംഗ്ലീസു പറയണത് കേട്ടാ ഞമ്മക്ക് കൊതിയാവും. ഇങ്ങള് ഇംഗ്ലീസു മീഡിയാണല്ലേ ? ഇങ്ങക്ക് ബേണ്ടീട്ടു ഞമ്മളിപ്പോ ഇംഗ്ലീസ് പഠിക്കുന്നുണ്ട്. ഉമ്മാട് ഞമ്മള് ഇടയ്ക്ക് ഇംഗ്ലീസ് പറയും, പാവം ഓലുക്കൊന്നും തിരീല്ല. ഇഞ്ഞ് ഇങ്ങള് ബന്നിട്ടു ബേണം ഇക്ക് ഇങ്ങളോടോന്നു ഇംഗ്ലീസില് തൗതാരിക്കാന്‍, ഞമ്മക്ക് ചെല നേരത്ത് ഇംഗ്ലീസു പറയാന്‍ മുട്ടീട്ടു ബരും, അപ്പൊ ഞമ്മള് ഇങ്ങടെ പോട്ടത്തില് നോക്കി ഭയങ്കര സ്പീച്ചിങ്ങാ. എന്നാലും ന്റെ പൊന്നാരെ ഞമ്മളെ സമ്മയിക്കണം, ആര്‍ക്കും പിടി കൊടുക്കാത്ത ഞമ്മള് ഇങ്ങടെ മുമ്പില് തോറ്റേക്കുണു. ഈ കത്ത് കിട്ടിയാ ഇങ്ങള് ബരണം, ഞമ്മള് കാത്തിരിക്കും. ഇങ്ങള് ബേറെ കേട്ടിയതോണ്ട് എനിക്ക് ബെസമമോന്നും ഇല്ല. ഞമ്മന്റെ ബാപ്പ നാല് കെട്ടീതാ. ഇഞ്ഞെല്ലാം നേരില്‍ കാണുമ്പോള്‍ പറയാം, ഇങ്ങടെ മുഖം മുത്തി മണത്തു കൊണ്ട് നിര്‍ത്തട്ടെ.
എന്ന് ഇങ്ങളെ മാത്രം കിനാവ് കണ്ടിരിക്കണ,
ബായക്കോട്ടെ കുഞ്ഞീവി
മകള്‍ സൂറ!