Saturday, May 2, 2009

ഒരു ന്യൂസ് ചാനല്‍ നടത്താന്‍ പെടുന്ന പാടേ!

ഒരു ന്യൂസ് ചാനലിന്റെ ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഒരു നേര്‍ക്കാഴ്ച്ചയാണ് ഇവിടെ വിവരിക്കുന്നത്. ഓരോ ദിവസത്തെ വാര്‍ത്താ ശേഖരണങ്ങളും അത് ചൂടോടെ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള അവരുടെ ഈ തന്ത്രപ്പാടുകള്‍ ആരറിഞ്ഞു! എന്നാല്‍ അവരുടെ ഒരു ദിവസത്തെ വാര്‍ത്ത പ്രക്ഷേപണങ്ങളുടെ പിന്നാമ്പുറത്തെക്കാണ് ഇന്നു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇന്നത്തെ ദിവസം നമുക്കു ഈ ചാനലിലെ എല്ലാ വാര്‍ത്തകളും സംഭവങ്ങളും നിയന്ത്രിക്കുന്ന ചാനല്‍ ഡയരക്ടരെ തന്നെ വീക്ഷിക്കാം. എന്താ റെഡിയല്ലേ?
vazhakodan
സമയം രാവിലെ ഒന്‍പതു മണി.

സ്ഥലം: ഡയരക്ടര്‍ കാബിന്‍.

ഡയരക്ടര്‍ ഒരു ന്യൂസ് റീഡറെ കാബിനിലേക്ക്‌ വിളിക്കുന്നു.

ഡയ : രാവിലത്തെ ന്യൂസ് പോയില്ലേ?

റീഡര്‍: ഇപ്പൊ തീര്‍ന്നെയുള്ളൂ സാര്‍.

ഡയ: ഇപ്പൊ എന്താ കേറിപ്പോകുന്നതു.

റീഡര്‍: ഒരു സൈക്കിള് കടക്കാരന്‍ അതിന്റെ പുതിയ പാര്‍ട്സ്കളെക്കുറിച്ച്‌ വിവരിക്കുന്ന "എന്‍സൈക്കിളോ പീഡിക" എന്ന സാധനമാണ്‌ പോകുന്നത്. പരസ്യം അടക്കം ഒരു മുപ്പതു മിനിട്ടുണ്ടാവും സാര്‍, അത് കഴിഞ്ഞ് 'ഈശ്ശോ" എന്ന പരിപാടി.സംസാരിക്കുമ്പോള്‍ എപ്പോഴും "ശോ, ശോ" എന്ന് പറയുന്നവരെപ്പറ്റി ചര്‍ച്ച.

ഡയ : ഓക്കേ ഗുഡ്‌.അതിന് സ്പോന്‍സറെ കിട്ടിയിരുണോ?

റീഡര്‍: നമ്മുടെ കൊട്ടേഷന്‍ സംഘം ആരെക്കൊണ്ടോക്കെയോ സമ്മതിപ്പിച്ചു സാര്‍ .

ഡയ: അതിന്റെ ആവശ്യമില്ലായിരുന്നല്ലോ. ആ ജ്വല്ലറിക്കാരുടെ ടാഗിന്റെ പരസ്യം ഒരു രണ്ടു തവണ ഫ്രീയായി ഇട്ടു കൊടുത്താല്‍ മറ്റേ ഗ്രൂപ്പുകാര്‍ താനേ വരില്ലേ? ആട്ടെ ന്യൂസ്‌ ഫ്ലാഷ്‌ വല്ലതും സ്ക്രോള്‍ പോകുന്നുണ്ടോ?

റീഡര്‍: ഇല്ല സാര്‍ ഒന്നും ഇത് വരെ കിട്ടിയില്ല.

ഡയ: വാട്ട്? ഒരു സ്ക്രോളും കിട്ടിയില്ലെന്നോ? നാണക്കേട്‌. നിങ്ങളെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു കാര്യം ചെയ്യ് നമ്മുടെ കാവ്യയുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ അതിനുള്ള സമയമൊക്കെ ആയില്ലേ?

റീഡര്‍: എന്ത് സാര്‍ ഡൈവേര്‍സാണോ?

ഡയ: നോ നോ അത് നമുക്ക് എസ്ക്ലൂസ്സായിട്ട് കിട്ടാനുള്ള അഡ്വാന്‍സ്‌ വരെ കൊടുത്തിട്ടുണ്ട്, അതല്ല കാവ്യ ഗര്‍ഭിണിയാണെന്ന് ഒരു ഫ്ലാഷ്‌ ന്യൂസ്‌ പോട്ടെ.
റീഡര് : ശരി സാര്‍, പിന്നെ മാസക്കണക്ക് വല്ലതും വെക്കണോ സാര്‍?
ഡയ: നോ നോ ഏതെങ്കിലും ഒരു ആശുപത്രിയെ ഉദ്ധരിച്ചു ഒരു സ്ക്രോള്‍ പോകട്ടെ. ബാക്കിയൊക്കെ പിന്നെ നോക്കാം! എന്നാ വേഗം പോയി അതിനുള്ള ഏര്‍പ്പാട് ചെയ്യൂ.

അയാള്‍ പുറത്തു പോയ ശേഷം ഡയരക്ടര്‍ ഫോണ്‍ എടുത്ത് ഒരു റിപ്പോര്ട്ടറെ വിളിക്കുന്നു.

ഡയ:എടൊ സണ്ണീ താന്‍ ഫുള്‍ ടൈം തണ്ണിയാണോടോ?

സണ്ണി: അല്ല സാര്‍, ഇവിടെ ഇപ്പൊ ഭയങ്കര തണുപ്പാ, അത് കൊണ്ടാ...

ഡയ: ഈയിടെയായി ഒരു സെന്‍സേഷന്‍ റിപ്പോര്‍ട്ടും ഇല്ലല്ലോടോ.

സണ്ണി: അത് പിന്നെ സാര്‍ ഇപ്രാവശ്യവും ഒരു സെന്‍സേഷന്‍ ന്യൂസിന് വേണ്ടി ഒരു ആദിവാസി കോളനിയില്‍ അവിഹിത അമ്മമാരെപ്പറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോയതാണ് സാര്‍. പിന്നെ...

ഡയ:പിന്നെ എന്തുണ്ടായടോ വല്ല ന്യൂസും കിട്ടിയോ?

സണ്ണി: ഇല്ല സാര്‍ അവര്‍ക്ക് ഇപ്പോള്‍ നല്ല തിരിച്ചരിവായിരിക്കുന്നു സാര്‍

ഡയ:എന്നിട്ട് റിപ്പോര്‍ട്ട് എവിടെ?

സണ്ണി: അതിനു സമയം കിട്ടിയില്ല ,അവരെല്ലാവരും കൂടി എന്നെ കല്യാണം കഴിപ്പിച്ചു സാര്‍.

ഡയ:വാട്ട്?

സണ്ണി: കഴിഞ്ഞ വര്‍ഷം ഇതേ റിപ്പോര്‍ട്ടിങ്ങിന് ഞാന്‍ അവിടെ പോയിരുന്നു സാര്‍.

ഡയ: ബ്ലടീ ഫൂള്‍ (ഫോണ്‍ കട്ട് ചെയ്യുന്നു)

ന്യൂസ്‌ റീഡര്‍ കാബിനിലേക്ക്‌ കടന്നു വരുന്നു.

റീഡര്‍: സാര്‍ കുവൈറ്റീന്നു അളിയന്‍ വിളിച്ചിരുന്നു.

ഡയ: അതിനു എന്റെ അളിയന്‍ കുവൈറ്റീലില്ലല്ലോ.

റീഡര്‍; അതല്ല സാര്‍ നമ്മുടെ കാവ്യയുടെ ഹസ്സ്

ഡയ: എന്നിട്ടവര്‍ എന്ത് പറഞ്ഞു? വാര്‍ത്ത സത്യമായോ?

റീഡര്‍ : അതല്ല സാര്‍ അവരിപ്പോഴും പാട്ട് സീന്‍ ആയിട്ടെ ഉള്ളൊന്നു. അതിനൊക്കെ ഇനിയും സമയമെടുക്കും എന്നും പറയാന്‍ പറഞ്ഞു.

ഡയ: അളിയന്റെ ഒരു കാര്യം എന്തായാലും ന്യൂസ്‌ ഫ്ലാഷ്‌ അങ്ങ് നിര്‍ത്തിയേര്. രാവിലെ തന്നെ നല്ല ഒരു മൈലേജ് ഉണ്ടാക്കാന്‍ പറ്റി.

എടൊ ആ പുതിയ പെണ്ണ് വാര്‍ത്ത വായിക്കാന്‍ എത്തിയില്ലേ?

റീഡര്‍: എത്തി സാര്‍. vazhakodan

ഡയ: എടൊ ആ മേക്കപ്പ് മേനോട് അവരുടെ നുണക്കുഴികളൊക്കെ വ്യക്തമായി കാണുന്ന രീതിയില്‍ മേക്കപ്പിടാന്‍ പറ കേട്ടോ. പിന്നെ അവരോടു അബദ്ധത്തില്‍ പോലും അവര്‍ക്കിടാന്‍ കൊടുക്കുന്ന കോട്ട് എടുത്ത്‌ മണത്തു നോക്കരുത്‌ എന്ന് പ്രത്യേകം പറയണം,വല്ല ബോധക്കേടും വന്നാല്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കിലാണ്..മനസ്സിലായോ?

റീഡര്‍: ഉവ്വ സാര്‍

ഡയ: ഓക്കേ താന്‍ ആ സ്പോര്‍ട്സ് ലേഖകന് ഒരു മിസ്സ്ട് കോള്‍ കൊടുക്കൂ.അല്ലെങ്കില്‍ അയാള് ഇവിടുത്തെ സ്ടാഫാണെന്ന് മറന്നു പോകും! പിന്നെ ഇന്നത്തെ എസ് എം എസ് ചോദ്യം എന്താടോ?എസ് എം എസ്സോന്നും പഴയത് പോലെ വരുന്നില്ലല്ലോ?

റീഡര്‍:ഇന്നും ഏത് പാര്‍ട്ടിക്ക് ഏതൊക്കെ സീറ്റ്‌ കിട്ടും എന്നാ എസ് എം എസ് ചോദ്യം!

ഡയ:ചുമ്മാതല്ല ഈ കുറവ്. ഒരു കാര്യം ചെയ്യ്. ചോദ്യം മാറ്റി, "നടി ഭാവനയുടെ വിവാഹം എങ്ങിനെ? നിങ്ങള്‍ പറയൂ! എന്ന് ചോദിക്ക്, എന്നിട്ട് ഓപ്ഷന്‍സ്‌ എ) ഒളിച്ചോട്ടം ബി) രഹസ്യക്കല്യാണം സി) രജിസ്റ്റര്‍ വിവാഹം ഡി) അമേരിക്കന്‍/അറബിക്കല്യാണം. എന്നിട്ട് എസ് എം എസ് അയക്കാനുള്ള ആ ഫോര്‍മാറ്റും പറഞ്ഞു കൊട് ഓക്കേ.

ഫോണ്‍ അടിക്കുന്നു.

ഡയ : എന്നാ ഒരു സെക്കന്ഡ് താനൊന്നു നില്ല് , ഇത് വല്ല സെന്‍സേഷന്‍ സാധനമാണെങ്കില്‍ കയ്യോടെ കാച്ചാലോ.

ഹലോ ഡയരക്ടര്‍ സ്പീക്കിംഗ്.

ഫോണില്‍: സാര്‍ ഇവിടെ പുലികള്‍ ഇറങ്ങിയിരിക്കുന്നു, ഒരു പത്തു പതിനഞ്ചു പേര്‍ വരും. അതില്‍ അവരുടെ നേതാവും ഉണ്ട്. ഇപ്പോള്‍ വന്നാല്‍ കയ്യോടെ ഫോട്ടോയും എടുക്കാം വാര്‍ത്തെം കൊടുക്കാം.

ഡയ: മൈ ഗോഡ്. ഇതു സത്യമാണെങ്കില്‍ നമ്മള്‍ ഇന്നു കലക്കും. ഒരു എക്സ്ക്ലൂസീവ് വാര്‍ത്തയ്ക്കുള്ള വകയായി. താങ്ക്യു മിസ്റ്റര്‍ അവിടെ വേറെ വല്ല ചാനലുകാരും എത്തിയിട്ടുണ്ടോ?

ഫോണില്‍: ഇല്ല ഇവിടെ വേറെ ഒരു ചാനല്കാരും ഇല്ല.

ഡയ: ഓക്കേ . താങ്കള്‍ ആരാണെന്ന് പറയൂ.

ഫോണില്‍: ഞാനൊരു സൈക്കോ ഫൈവ് റിപ്പോര്ട്ടറാ.

ഡയ; എന്തൂട്ട്‌?

ഫോണില്‍: ത്രിശ്ശൂര്‍ത്തെ ഒരു സിറ്റിസണ്‍ റിപ്പോര്ട്ടറാ സാര്‍.

(ഫോണ്‍ കട് ചെയ്ത ശേഷം, റീഡരോട്)

ഡയ: എടൊ ഹറി അപ്, വേഗം ന്യൂസ്‌ ഫ്ലാഷ്‌ കൊടുക്കൂ. "പതിനഞ്ച് അങ്ക പുലി സംഘം തൃശ്ശൂരില്‍! കൂട്ടത്തില്‍ പുലി പ്രഭാകരനും ഉണ്ടെന്നുസൂചന! കൂടുതല്‍ വിവരങ്ങള്‍ അടുത്ത ബുള്ളറ്റിനില്‍" !
എന്നിട്ട് താനാ തൃശ്ശൂര്‍ ബ്യൂറോയിലെ ബിന്ദു ചന്ദ്രകുമാരിനെ ലൈനില്‍ കിട്ടുമോ എന്ന് നോക്ക്!

റീഡര്‍:സാര്‍ ഇന്നു ബിന്ദു ലീവാണ് അവരെ ഇന്നു പെണ്ണുകാണാന്‍ വരുന്ന ദിവസമാണെന്ന്.

ഡയ:അവര്‍ക്ക് ലീവെടുക്കാന്‍ കണ്ട ദിവസം, എന്നാ നമ്മുടെ ക്യാമറാ മേനോട് ന്യൂസ് കവര്‍ ചെയ്യാന്‍വിളിച്ചു പറ! വേഗമാവട്ടെ!
റീഡര്‍: അത് സാര്‍... അത് പിന്നെ...
ഡയ: അത് പിന്നെ ? എന്താടോ പ്രശ്നം!
റീഡര്‍: അത് സാര്‍ നമ്മുടെ ബിന്ദുവിനെ പെണ്ണ് കാണാന്‍ പോകുന്നത് നമ്മുടെ ക്യാമറാ മേന്‍ ആണ്സാര്‍!
ഡയ: ബ്ലാടി ഫൂള്‍സ്‌! താന്‍ പോയി ഫ്ലാഷ്‌ ന്യൂസ് കൊടുക്ക്‌.അപ്പോഴേക്കും ഞാന്‍ആരെയെങ്കിലുമൊക്കെ വിളിക്കട്ടെ!
(അല്‍പ്പ സമയത്തിനു ശേഷം ഡയരക്ടര്‍ക്ക് ഒരു ഫോണ്‍ വന്നു)
"ഹലോ , ഡയരക്ടര്‍ സാറാണോ?
ഡയ: അതെ പറയൂ ആരാണ്!
ഫോണ്‍: എടൊ തനിക്കൊന്നും വേറെ പനിയില്ലെടോ? പൂരത്തിന് കൊടിയേറിയത് താന്‍അറിഞ്ഞില്ലേ? ഇതു പിരിവിന് ഇറങ്ങിയ പുലിക്കളി സംഘമാണ് അല്ലാതെ തമിഴ്‌ പുലീംപ്രഭാകരനോന്നുമല്ലടാ കൊച്ചു @#%@#@$% മോനേ!
(ഡയരക്ടര്‍ ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്യുന്നു)
ഡയ: ബ്ലാടീ ഫൂള്‍, മര്യാദയ്ക്ക് തെറി പറയാന്‍ പോലും അറിയില്ല!വല്ല കൊടുങ്ങല്ലൂര്കാരായിരുന്നെങ്കില്‍നല്ല ഭരണിപ്പാട്ട് കെട്ടേനെ! എടൊ സ്ക്രോല്‍ സ്റ്റോപ്പ്‌ ചെയ്യടോ.

കാബിനിലേക്ക്‌ റീഡര് ഓടി വരുന്നു.

റീഡര്‍: സാര്‍ എല്ലാ ഫോണ്‍ ലൈനിലും പുളിച്ച തെറി പറയുന്നു സാര്‍.

ഡയ: കുറച്ചു നേരത്തിനു ഫോണ്‍ എടുക്കേണ്ടാ പിന്നെ ഫ്ലാഷ്‌ ന്യൂസ് നിര്‍ത്തിയല്ലോ അല്ലെ? പകരം ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേറൊരു ഫ്ലാഷ്‌ ന്യൂസ് കൊടുക്കൂ,

റീഡര്‍: എന്താണ് സാര്‍?

ഡയ: "പ്രശസ്ത സിനിമാനടി മീരാ ജാസ്മിന്‍ സംവിധായകനോടൊപ്പം ഒളിച്ചോടി!കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല!"
ഇതാകുമ്പോള്‍ നമ്മുടെ തടി കേടാവുകയുമില്ല, സംഗതി ഒരു മൈലേജ് കിട്ടേം ചെയ്യും!ഇനിയെങ്ങാന്‍മീര വിളിച്ചാല്‍ നിഷേധിക്കുകയും ചെയ്യാം! ഓക്കേ, ദെന്‍ ഹറി അപ്പ് മൈ ബോയ്‌!

കുറിപ്പ്: വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്ന ഡയരക്ടര്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇപ്പോള്‍ജോലിയിലുള്ളതോ വിരമിച്ചവരോ ആയി അണ.പൈ.ബന്ധമില്ലാ എന്ന് അറിയിച്ചു കൊള്ളുന്നു.

55 comments:

ഹന്‍ല്ലലത്ത് Hanllalath said...

ദൈവമേ...!!! :)

പാവപ്പെട്ടവൻ said...

അല്ല... ഇതൊക്കെ കൃത്യമായി എങ്ങനെ ?
അതായിരുന്നോ മുമ്പ് പണി ?
മനോഹരമായിരിക്കുന്നു

കാപ്പിലാന്‍ said...

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാര്‍ത്തകള്‍ വായിക്കുന്നത് (സൃഷ്ടിക്കുന്നത്).

ramanika said...

ചാനല്‍ കാര് ഇത് വായിച്ചാല്‍ ........
നല്ല രസികന്‍ സാധനം .

മുക്കുവന്‍ said...

clap clapp. :)

തോമ്മ said...

മുംബയ്‌ കമാന്‍ഡോ operation സമയത്ത് ഇന്ത്യാവിഷനില്‍ ഒരു മണിക്കൂറോളം കാണിച്ചിരുന്ന ഒരു ഫ്ലാഷ് ന്യൂസ്‌ റിസര്‍വ്‌ ബാങ്കിനു മുന്‍പില്‍ സ്ഫോടനം എന്നതായിരുന്നു...
ഇത് ആദ്യം പുറത്തുവിട്ടിരുന്ന ndtv വാര്‍ത്ത പിന്‍വലിച്ചു കഴിഞ്ഞിട്ടും നമ്മുടെ ചാനല്‍ കാര്‍ മാറ്റിയില്ല .....ndtv കള്ള വാര്‍ത്തകള്‍ ഫ്ലാഷ് അടിക്കുന്നതില്‍ ഇന്ത്യാവിഷന്റെ ഇംഗ്ലീഷ് ചേട്ടന്‍ ആണല്ലോ...........

കേഡി കത്രീന said...

എനിക്കിതത്ര പിടിച്ചില്ലാട്ടോ..ഒരുപാടു പേരുടെ ആത്മാർഥ പരിശ്രമം ഉണ്ടു ഓരോ വാർത്ത ചികഞ്ഞെടുക്കുമ്പോഴും..അതിനെ അടച്ചാക്ഷേപിക്കേണ്ടിയിരുന്നില്ലാ...ഒരു മഞ്ഞ പത്രമോ ടി വീ ചാനലോ എന്നെങ്കിലും ടൈടിൽ ഇടായിരുന്നു...സാരല്യാ..പോട്ടെ...

Arun said...

കിടിലന്‍ പോസ്റ്റ്‌. വളരെ നല്ല റിയാലിറ്റി ഫീല്‍ ചെയ്യുന്നു. ചാനലുകള്‍ ആവശ്യത്തിനും അനാവശ്യത്തിന്നും പടച്ചു വിടുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ശരിക്കും പ്രതികരിക്കാന്‍ തോന്നാറുണ്ട്. ഇത് കലക്കി മാഷേ! പിന്നെ കത്രീന പറഞ്ഞ അഭിപ്രായത്തോട് യോജിപ്പില്ല!

കൂട്ടുകാരന്‍ | Friend said...

വഴക്കൊട കലക്കി കേട്ടോ... ആക്ഷേപഹാസ്യം അതിന്റെ മൂര്ധന്യവസ്ഥയില്‍ ദര്‍ശിച്ചു.

പണ്യന്‍കുയ്യി said...

സൂപെറായി, കുറച്ചുകൂടി നീട്ടാമായിരുന്നു ഈ പരദൂഷണം.

മരമാക്രി said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

Anitha Madhav said...

ഒരു സൈക്കിള് കടക്കാരന്‍ അതിന്റെ പുതിയ പാര്‍ട്സ്കളെക്കുറിച്ച്‌ വിവരിക്കുന്ന "എന്‍സൈക്കിളോ പീഡിക" എന്ന സാധനമാണ്‌ പോകുന്നത്

'ഈശ്ശോ" എന്ന പരിപാടി.സംസാരിക്കുമ്പോള്‍ എപ്പോഴും "ശോ, ശോ" എന്ന് പറയുന്നവരെപ്പറ്റി ചര്‍ച്ച

അവരെല്ലാവരും കൂടി എന്നെ കല്യാണം കഴിപ്പിച്ചു സാര്‍.

വാര്‍ത്ത സത്യമായോ?

ചിന്തിപ്പിച്ചു ചിരിപ്പിച്ച ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍!
സമ്മതിച്ചു മാഷേ,
വളരെ രസകരമായ ഒരു പോസ്റ്റ്‌ തന്നെ! ഇഷ്ടമായി!

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം പങ്കുവെച്ച എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കേഡി കത്രീന ഇത് ഒരു ഹാസ്യ സൃഷ്ടിയായി മാത്രം കാണാന്‍ താല്പര്യം. ഒരു ടി വി പ്രോടൂസര്‍ ആയതിനാലാവും ഇങ്ങനെ തോന്നിയത്‌. ഇതൊന്നും കാര്യാക്കണ്ടാന്നേ!
പാവപ്പെട്ടവാ, ഒരു ചാനലിലും കയറിയിട്ടെയില്ല! ഇതൊക്കെ നമുക്ക് ഊഹിക്കാലോ(പപ്പു മോഡല്‍).
ഇനിയും ഇത്തരം പോസ്റ്റുമായി നിങ്ങളെ തേടി വരാം എന്നാ പ്രത്യാശയില്‍ ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്റെ നന്ദി അറിയിച്ചു കൊണ്ട്,
സസ്നേഹം,
വാഴക്കോടന്‍.

NAZEER HASSAN said...

dai
വാഴകോടാ
റീഡര്‍: ഒരു സൈക്കിള് കടക്കാരന്‍ അതിന്റെ പുതിയ പാര്‍ട്സ്കളെക്കുറിച്ച്‌ വിവരിക്കുന്ന "എന്‍സൈക്കിളോ പീഡിക" എന്ന സാധനമാണ്‌ പോകുന്നത്. പരസ്യം അടക്കം ഒരു മുപ്പതു മിനിട്ടുണ്ടാവും സാര്‍, അത് കഴിഞ്ഞ് 'ഈശ്ശോ" എന്ന പരിപാടി.സംസാരിക്കുമ്പോള്‍ എപ്പോഴും "ശോ, ശോ" എന്ന് പറയുന്നവരെപ്പറ്റി ചര്‍ച്ച.
അത് കലക്കി...
നസി

ANOOP said...

Nalla Bhavana, Nalla Bhasha, Gambheeram.

Unknown said...

മുന്‍പൊരിക്കല്‍ ഡല്‍ഹിയില്‍ വിമാനം റാഞ്ചി എന്ന എക്ഷ്ക്ലുസിവ് വാര്‍ത്ത വായിക്കാന്‍ കിഷോര്‍ കുമാര്‍ ഉറക്കച്ചടവോടെ വന്നിരുന്നതോര്‍ക്കുന്നു, പിന്നീടാണ്‌ അതൊരു സുരക്ഷാ ട്രയല്‍ ആയിരുന്നെന്നരിഞ്ഞത്.
ഉഗ്ഗ്രന്‍ വാര്‍ത്തകള്‍, നന്നായിരിക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

നസീ : ചിലത് എഴുതിയ ശേഷം എനിക്കും ഇഷ്ടമാവാറുണ്ട് അതിന്റെ കൂട്ടത്തില്‍ ഇതും. ഇഷ്ടമായതില്‍ സന്തോഷം!
പഴഞ്ചന്‍ : അഭിപ്രായത്തിന് നന്ദി, ഇനിയും വരുമല്ലോ!
തെച്ചിക്കൊടന്‍ : പലപ്പോഴും ഇത്തരം സംഭവങ്ങള്‍ നാം കണ്ടിട്ടുള്ളതാണ്. അതുപോലെ അപ്രധാന വാര്‍ത്തകള്‍ ഫ്ലാഷ്‌ ന്യൂസ്‌ ആയി നല്‍കുന്നത്. എല്ലാം കൂടി ഒരു പൂശങ്ങട് പൂശി! ഇഷ്ടമായതില്‍ സന്തോഷം.
എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

നാസ് said...

കൊള്ളാം....

പകല്‍കിനാവന്‍ | daYdreaMer said...

ഗലക്കി മച്ചൂ.. നിന്നെ മിക്കവാറും ആ കുവൈറ്റ്‌ അളിയന്‍ ബോബിട്ടു കൊല്ലും..

ഗോപക്‌ യു ആര്‍ said...

നല്ല ഹാസ്യം...വിശദമായി ഇന്നാണ് വായിച്ചത്
കുറെ ചിരിച്ചു....ചാനല് കഥ നന്നായിരിക്കുന്നു
..അഭിനന്ദനങള് വാഴക്കൊടൻ......

ഹരീഷ് തൊടുപുഴ said...

ഇങ്ങക്ക് മുമ്പ് മനോരമാ ചാന്നെലിലായിരുന്നോ പണീം!!!

ബിനോയ്//HariNav said...

Good one

ധൃഷ്ടദ്യുമ്നന്‍ said...

ലപ്പൊ ലിതാണല്ലേ..ഗുവയിറ്റ്‌ അളിയൻ!!!

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ പോസ്റ്റില്‍ കന്നി കമന്റിട്ട നാസിനു നന്ദി അറിയിക്കുന്നു. ഇനിയും വരണേ!
പകലാ...സത്യത്തില്‍ ഈ കുവൈറ്റ്‌ അളിയന്‍ ലിതാണോ എന്ന് വരെ ഇപ്പൊ സംശയമായി.
ഗോപക്‌ : അഭിപ്രായത്തിന് നന്ദി. ഇനിയും ചിരിപ്പിക്കാന്‍ ശ്രമിക്കാം!
ഹരീഷേ: മനോരമക്കാര് കൊട്ടേഷന്‍ വെക്കാഞ്ഞാല്‍ മതിയാരുന്നു. മീറ്റ്‌ നടക്കട്ടെ! ആശംസകള്‍.
ബിനോയ്‌ : നന്ദി,വീണ്ടും വരിക
ധൃഷ്ടദ്യുമ്നൻ : ലപ്പീ ലതും ഒരു ലളിയന്‍ തന്നെ! ഒറിജിനല്‍ കു.അളിയന്‍ ആശ്രമത്തിലല്ലേ?

ഈ വഴി വന്നു വിലയേറിയ കമന്റുകള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു ഇനിയും നല്ല സൃഷ്ടികള്‍ നടത്താന്‍ പ്രചോതനം നല്‍കിയ പ്രിയ കൂട്ടുകാര്‍ക്ക് വീണ്ടും നന്ദി അറിയിക്കട്ടെ!

ദീപക് രാജ്|Deepak Raj said...

കിടിലന്‍ സാധനം. ചിരിപ്പിച്ചു നന്നായി.

ബോണ്‍സ് said...

:) :)

Unknown said...

:-)

Rafeek Wadakanchery said...

ഹയ്..ഹയ് ..എന്തൂട്ടാ കുട്ട്യെ ഇത്..ഇതൊക്കെ പുറത്തു പറയാന്‍ പറ്റോ..
ക്യാമറാമാന്‍ പെണ്ണുകാണാന്‍ പോകുന്നത് വായിച്ചത് ഒരുപാട് ചിരിപ്പിച്ചു..
മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ ബായക്കോടന്‍ ചാനല്‍ തിളങ്ങട്ടെ..
പച്ചച്ചെങ്കൊടി സിന്ദാബാദ്..
മൌന ജാഥാ സിന്ദാബാദ്..

Unknown said...

Super bhavana very funny, Congratulation

Biju, Doha-Qatar

വേണു venu said...

NICE, Enjoyed.:)

വാഴക്കോടന്‍ ‍// vazhakodan said...

ദീപക് : ഇഷ്ടമായതില്‍ സന്തോഷം, അഭിപ്രായം കൂടുതല്‍ നല്ല പോസ്റ്റിനു പ്രേരകം!
ബോണ്‍സ്: സന്തോഷമായി, ചിരിച്ചല്ലോ!
ഞാനും എന്‍റെ ലോകവും : നീ ചിരിക്യന്നല്ലേ?
റഫീക്കെ : ഇഷ്ടമായതില്‍ സന്തോഷം. ആരെയും "താങ്ങിയതല്ല" എന്നും ഒരു തമാശയാണ് എന്നും ആ ടീവീക്കാരോട് പറയണേ!
ബിജു, വേണു, അഭിപ്രായം അറിയിക്കാന്‍ വീണ്ടും വരണേ!
എല്ലാവര്ക്കും നന്ദി അറിയിച്ചു കൊള്ളട്ടെ. ഇനിയും നല്ല പോസ്റ്റുമായി കാണാം!
സസ്നേഹം,
വാഴക്കോടന്‍.

ബഷീർ said...

വാഴക്കോടൻ

കലക്കി മറിച്ചു..

ആ സൈക്കൊഫൈവ് റിപ്പോർട്ടർ.. അത് കല കലക്കി..
എന്നാലും ഇവരു പെടുന്ന പാട് ഇത്രയ്ക്കുമുണ്ടെന്നറിഞ്ഞില്ല..
സമ്മതിക്കണം..

സമ്മതിച്ചു :)

പൊട്ട സ്ലേറ്റ്‌ said...

സംഭവം കൊള്ളാമല്ലോ. ശരിക്കും ഇനി വല്ല ചാനലിലും ആണോ ജോലി?.

വാഴക്കോടന്‍ ‍// vazhakodan said...

എനിക്ക് കിട്ടിയ ഇ-മെയിലില്‍ നിന്ന്.
From: krishnan parameswaran krishnanimgkkd2006@yahoo.com
Date: Monday, 4 May, 2009, 12:19 PM


Dear Majeed,

Very good and humouristic.

Krishnan

അനില്‍@ബ്ലോഗ് // anil said...

വാഴക്കോടാ.
എത്താന്‍ വൈകി.
എന്നാലും വായിച്ചു, നല്ലവണ്ണം ചിരിച്ചു.
ഇങ്ങനെ ഒക്കെ തന്നെയാവും നടക്കുന്നത്.

karimeen/കരിമീന്‍ said...

സംഗതി സത്യം.കലക്കി.

വാഴക്കോടന്‍ ‍// vazhakodan said...

എനിക്ക് കിട്ടിയ ഇ-മെയിലില്‍ നിന്ന്.

From: Anitha Suresh
Date: Tuesday, 5 May, 2009, 8:58 PM


Pozhatharam okke kollaam. Pakse motham Gossip aanallo. Eh? :-)
Expecting more articles from you.

- Anitha

പി.സി. പ്രദീപ്‌ said...

വാഴക്കോടാ ഇതു കലക്കി.

വാഴക്കോടന്‍ ‍// vazhakodan said...

ബഷീര്‍ : നിങ്ങളെയൊക്കെ ചിരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷം!
പൊട്ട സ്ലേറ്റെ : ചാനലില്‍ പണിയെടുക്കാന്‍ പൂതിയോക്കെയുണ്ട്, അവര്‍ക്കും കൂടി തോന്നണ്ടേ.
കൃഷ്ണന്‍ : മെയിലിലൂടെ അഭിപ്രായം അറിയിച്ചതിനു നന്ദി.
അനില്‍ : ഇങ്ങനെയൊക്കെ ആകും എന്ന് അവര്‍ തന്നെ ക്ലൂ തരുമ്പോള്‍, കണ്ടില്ല എന്ന് വെക്കാന്‍ കഴിഞ്ഞില്ല. ലേറ്റ് ആയാലും ഇനിയും വരുമല്ലോ!
കരിമീന്‍ : നന്ദി, വീണ്ടും വരുമല്ലോ.
അനിത സുരേഷ് : മെയില്‍ അയച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി. ഗോസ്സിപ്പിനാ ഇപ്പൊ മാര്‍ക്കെറ്റ്!
പ്രദീപ്‌ : അഭിപ്രായത്തിന് നന്ദി.
എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. ഇനിയും വരുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയും എഴുത്ത് തുടരാന്‍ പ്രോത്സാഹനം നല്‍കുന്നു. നന്ദി.
സസ്നേഹം,
വാഴക്കോടന്‍.

Unknown said...

ennaa vaayichhathu kalakkii,sathymaanithu oru thamaaasayiloote avatharippichu
navi
dubai

Unknown said...

ഓഹോ അങ്ങനെ ഒക്കെ ആണ് കാര്യങ്ങള്‍ ഏതായാലും കൊള്ളാം നന്നായിടുണ്ട്

Arun said...

ഇന്ന് വായിച്ചപ്പോള്‍ ഒന്ന് കൂടി പ്രസക്തമായി തോന്നി. ഇന്നും ചിരിക്കാണ്ടിരിക്കാന്‍ കഴിഞ്ഞില്ലാട്ടാ വാഴക്കോടാ! അഭിനന്ദനങ്ങള്‍!!!

Shamrez Zack said...

Thalle Kolllaaaaam.... ngaaalll verum Vaazhakodanaalllaaa... Markadanannn... ;)

Way to go...

Jojo Kurian said...

hi friend
its good
i like it
am appreciate ur work
all the best

വിനുവേട്ടന്‍ said...

വാഴക്കോടാ ... കലക്കീണ്ട്‌ട്ടാ ... ആദ്യമായിട്ടാ ഈ വഴി വരുന്നത്‌. മനുഷ്യനെ ചിരിപ്പിച്ച്‌ കൊല്ലാന്‍ ഇറങ്ങിയിരിക്ക്യാല്ലേ?

http://thrissurviseshangal.blogspot.com/

ശ്രദ്ധേയന്‍ | shradheyan said...

വാഴക്കോടാ... നിങ്ങളെ പോലുള്ള 'സിന്റിക്കേറ്റു ബ്ലോഗര്‍മാര്‍' ചാനലുകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രേക്ഷകര്‍ പുച്ഛിച്ചു തള്ളുമെന്ന് മനസ്സിലാക്കുന്നതാണ് നല്ലത്...
ദാ ഫ്ലാഷ്‌ ന്യൂസ്‌ വരുന്നു... ദാ സ്ക്രോള്‍ വരുന്നു എന്നൊന്നും പറഞ്ഞു ഞങ്ങളെ വിരട്ടാന്‍ നോക്കേണ്ട... (പിണറായി സ്റ്റൈലില്‍ വായിക്കുക..)
:)

റഷീദ് .ബഹ്‌റൈന്‍ said...
This comment has been removed by the author.
Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല said...

എങ്ങനെയാ‍ ഇതൊക്കെ മനസില് വരുന്നേ... സമ്മതിച്ച്‌ തന്നിരിക്കുന്നു...

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ വഴി വരുമല്ലോ.നന്ദിയോടെ...വാഴക്കോടന്‍

റഷീദ് .ബഹ്‌റൈന്‍ said...

ബായക്കൊട , സംഗതി സൂപര്‍ , കലക്കി കേട്ടോ , ചിരിച്ചു ചിരിച്ചു , കല്ല്‌ കപ്പി കേട്ടോ, ആദ്യത്തെ കമണ്റ്റ്‌ മയച്ചത് അതില്‍ അച്ച്ചരപിശാസ് വന്നത് കൊണ്ടാണ്,ചമീര് കേട്ടോ , അപ്പോള്‍ പിന്നെയും കാണാം , കാണണം , ഞമ്മള് പോയി ബരട്ടെ മോനെ, കുഞ്ഞീവി ത്താതാനോട് മോന്‍ ഞമ്മളെ പെരുത്ത്‌ മുഹബ്ബത്ത്‌ പറഞ്ജോളി , അപ്പോള്‍ മാസ്സലാമ

Appu Adyakshari said...

എന്റെ വാഴക്കോടാ.. കൊടുകൈ..
ഇതുഞാന്‍ വയിച്ചില്ലായിരുന്നു... അവരോചിതം, സന്ദര്‍ഭോചിതം.. എപ്പോഴും, എന്നും, എവിടെയും :-)

BMRAFEEK said...

http://deshabhimani.com/Profile.php?user=169058

ഈ വാര്‍ത്ത‍ ഒന്ന് വായിക്കു വഴക്കോടാ....

ചാനല്കാര്‍ മാത്രമല്ല പിന്നോക്ക ഉധാരണം നടത്തുന്ന സഖാക്കളും വാര്‍ത്ത‍ ഉണ്ടാക്കും ...അല്ല മാഷേ ഇത് കണ്ടിട്ട് നാല് നാലര ക്കൊല്ലം ഇവിടെ ഭരിച്ചത് ഇവരല്ല മറ്റാരോ ആണെന്ന് തോന്നിപ്പോകുന്നല്ലോ.അപ്പോള്‍ കേരളത്തിലെ കാക്കമാരെല്ലാം ''ഫീഗരന്മാരാ''.കേരളത്തില് ഇതൊക്കെ നടക്കുമ്പോള്‍ നമ്മുടെ ഇന്റലിജന്‍സും പോലീസും ഉറക്കമായിരുന്നോ?ജനങ്ങളെ പറ്റിക്കാന്‍ ഫലസ്തീനും സദ്ദാമിനും ജയ് വിളിക്കും.എന്നിട്ട് ഇതുപോലുള്ള ബോംബുകള്‍ ഉളുപ്പില്ലാതെ പടച്ചു വിടും.കലികാല വൈഭവം അല്ലാണ്ടെന്താ പറയ്യാ ....യെവന്മാരൊക്കെ കൂടി കേരളം ഒരു 'ഫീഗര കേന്ദ്രം' ആക്കും

akshara malayalam said...

വെറുതെ ഒന്ന് കയറി ഇറങ്ങിയത..
നന്നായിരിക്കുന്നു .
ഒരു "ചിരി"ചുണ്ടില്‍ ബാക്കി വെക്കാന്‍ കഴിഞ്ഞു..
തുടരുക.

മറ്റച്ചചാ said...

ഇതു പോലെ ഉണ്ടായിടുണ്ട് സുനാമി വന്പോള്‍ ഇന്ത്യ വിഷിനില്‍ സ്ക്രോല്‍ വനത് വേലാക്കന്നി പള്ളിയില്‍ കള്ളന്‍ കേറി എന്ന് പറഞ്ഞയിര്നു

 


Copyright http://www.vazhakkodan.com