Sunday, December 6, 2009

കലൈഞ്ജര്‍ക്ക് കുഞ്ഞീവീടെ തുറന്ന കത്ത് !

ബായക്കോട്
06/12/2009

     ബഹുമാനപ്പെട്ട കരുണാനിധി അവര്‍കള്‍ അറിയുന്നതിന്ന്,ബയക്കോട്ടെ കുഞ്ഞീവി എയുതുന്നത്,ന്റെ തങ്കക്കട്ടെ, അന്റെ ആ കറുത്ത കണ്ണടെം ബെച്ചുള്ള ആ ഇരിപ്പ് കണ്ടപ്പോ മുതല് അന്നോട് പെരുത്ത് മൊഹബ്ബത്താണ് കെട്ടാ.പക്ഷേ ആ പെണ്ണുമ്പിള്ളേടെ പോലീസ് നട്ടപ്പാതിരയ്ക്ക് അന്റെ ഉടുമുണ്ടുരിഞ്ഞപ്പോള് ഞമ്മടെ ഖല്‍ബ് തകര്‍ന്നില്ല, പക്ഷേങ്കി ഇന്റെ കെട്ടിയോന്‍ ബീരാന്റെ വരയന്‍ ട്രൌസറ് പോലത്തതാണ് ഇജ്ജും ഇട്ടേക്കിണത് എന്ന് കണ്ടപ്പോള്‍ പടച്ചോനാണെ ഞമ്മന്റെ ചങ്ക് തകര്‍ന്നു മോനെ!അപ്പോ തന്നെ ഞമ്മള് ആ പെണ്ണൂമ്പിള്ളേനെ ഖല്‍ബ് നൊന്ത് പിരാവീതാ,അതിന്റെ കൊണോം അനക്ക് തന്നെയല്ലെ കിട്ടിയത്. ആ ഇജ്ജാണ് ഇപ്പോ ഞമ്മളെ ഇടങ്ങേറാക്കണത്.ഞമ്മള് പറഞ്ഞ് ബന്നത് ഞമ്മടെ മുല്ലപ്പെരിയാറിന്റെ കാര്യം തന്നെ പൊന്നാരെ!

അനക്കറിയാലോ ആ ഡാമിന് അതിനു മാത്രം ഉറപ്പൊന്നും ഇല്ലാന്ന്‍. കുമ്മായോം ശര്‍ക്കരയുമൊക്കെ കൂട്ടിക്കുഴച്ച് ഒരു 50 കൊല്ലം കേട്കൂടാണ്ട് നിക്കാന്‍ കണക്കാക്കി ഉണ്ടാക്കിയ ആ ഡാം 112 കൊല്ലം കയിഞ്ഞിട്ടും അതിനു ഒരു കൊയപ്പൂല്ലാ ന്ന് പറയുമ്പോ ഇങ്ങടെ അത്രേം ബുദ്ധീം വിവരോം ഇല്ലാത്ത ഞമ്മക്ക് വരെ ഒരു പുടീം കിട്ടണില്ല. അനക്ക് വേണ്ടത് ക്യഷിക്ക് വെള്ളം,ഞമ്മക്ക് വേണ്ടത് കുറേ മനുഷ്യന്മാരുടെ ജീവനും. മരിക്കാന്‍ നേരത്ത് വെള്ളം കുടിച്ച് മരിക്കാം എന്നൊരു ഗുണം മാത്രേ അന്റെ ഈ വാശി കൊണ്ട് ഞമ്മള് നോക്കീട്ട് കാണുന്നുള്ളു.കുറേ ആള്‍ക്കാരെ മയ്യത്താക്കീട്ട് ഇജ്ജ് എത്ര കറണ്ട് ഉണ്ടാക്കി വിറ്റ് ലാഭം ഉണ്ടാക്കിയാലും അതൊന്നും പടച്ചോന്‍ പൊറുക്കൂല്ല.അനക്ക് വെള്ളമാണ് വേണ്ടതെങ്കി അതു തരാന്ന് ഞമ്മന്റെ മുഖ്യമന്ത്രിയും മറ്റും പറഞ്ഞതാണ്. അതൊന്നും ഇജ്ജോ അന്റെ ആള്‍ക്കാരോ കേട്ട ഭാവം പോലും കാണിക്കുന്നില്ല.അതിന്റെ കാരണം ഏതാണ്ടൊക്കെ ഞമ്മക്ക് പുടി കിട്ടിയേക്കണ്. പഴേ കരാറ് റദ്ദാക്കി പുതിയ കരാറ് ഉണ്ടാക്കുമ്പോള്‍ ഇജ്ജ് കറണ്ട് ഉണ്ടാക്കി വിക്കുന്നതിന്റെ വിഹിതം തരേണ്ടി വരും, പാട്ടത്തുക കൂട്ടിത്തരേണ്ടി വരും എന്നൊക്കെയല്ലെ?അത് തരുന്നതോണ്ട് അനക്കെന്താ ബുദ്ധിമുട്ട് ? അന്റെ കുടുമ്മത്തിന്നൊന്നുമല്ലല്ലോ എടുത്ത് തരുന്നത്? ഇങ്ങളും ഇന്ത്യക്കാര് ഞമ്മളും ഇന്ത്യക്കാര്, പിന്നെന്തിനാ കോയാ ഞമ്മള് തമ്മില് വക്കാണം? ഇഞ് ഞമ്മളെ പാക്കിസ്താനികളായണോ ഇജ്ജ് കണക്കാക്കിയേക്കണത്? ന്റെ മമ്പുറത്തെ തങ്ങളേ!

വിഭജിച്ച് ഭരിക്കാനുള്ള വെള്ളക്കാരുടെ വക്ര ബുദ്ധീല് തെളിഞ്ഞ 999 കൊല്ലത്തെ കരാറ് ഉണ്ടാക്കുമ്പോതന്നെ അവര് ഈ കരാറിന്റെ പേരില്‍ ഇവിടെ വക്കാണം നടക്കണം എന്ന് ആ ഇബിലീസോള് കരുതീട്ടുണ്ടാവും. അല്ലാണ്ട് 50 കൊല്ലം നില നിക്കണ ഒരു ഡാമിന് 999 കൊല്ലത്തെ കരാറ് ആരെങ്കിലും ഉണ്ടാക്വോ? എതാണ്ട് ഓട്ടോ റിക്ഷക്ക് ബസ്സിന്റെ എഞ്ജിന്‍ വെക്കണ പോലത്തെ ഒരു മുസീബത്ത് പിടിച്ച പണിയല്ലെ ഈ ഹിമാറുകള് ഉണ്ടാക്കി ബെച്ചത്. എന്നാ ഞമ്മടെ നാട്ടീന്ന് ആ ഇബിലീസോള് ഒടിപ്പോയ
ശേഷം ഞമ്മന്റെ ആള്‍ക്കാര്‍ക്ക് അതൊന്ന് റദ്ദാക്കായിരുന്നു. അതും ഉണ്ടായില്ല.കേരളം എന്നൊരു സംസ്ഥാനം രൂപീകരിച്ചപ്പോഴും ആവായിരുന്നു, അതും ഉണ്ടായില്ല.ഇനിയിപ്പോ അതൊന്നും എയുതീട്ട് കാര്യല്ലല്ലോ.അതൊക്കെ ഞമ്മളെ തമ്മില് തെറ്റിക്കാനാണെന്ന് ഇജ്ജ് മനസ്സിലാക്കുമല്ലോ.

വിവരല്ലാത്ത വൈക്കോ മൂപ്പര് പറയണ പോലെ ഇങ്ങള് പറയില്ലന്ന് ഞമ്മള് വിശ്വസിക്കണ്. ഞമ്മക്ക് ചരക്കുമായി ബരണ ലോറി മൂപ്പരുടെ ആള്‍ക്കാര് തടയുമത്രേ! ഓനങ്ങനെ പറഞ്ഞ് നാല് വോട്ടുണ്ടാക്കാനാണെങ്കില്‍ ആയിക്കോട്ടെ! പക്ഷേ ഇജ്ജ് അങ്ങനെയല്ല. ഇജ്ജ് കുറെ മനുസന്മാരുടെ ജീവന്‍ പണയം ബെച്ചാണ് കളിക്കണത് എന്ന് ഓര്‍മ്മ ബേണം.

ഓരോ വര്‍ഷക്കാലം വരുമ്പോളും ഞങ്ങടെ മനസ്സില് തീയാണ്. ഡാമില് ബെള്ളം ഓരോ അടി മേല്‍പ്പോട്ട് പൊന്തുമ്പോഴും മരണത്തിലേക്ക് ഓരോ അടിയും അടുത്ത് കൊണ്ടിരിക്കയാണ് എന്നാണ് ഞങ്ങടെ ബേജാറ്. കുഞ്ഞ് മക്കളെ മാറോടണച്ച് പിടിച്ച് മരണം കാത്ത് കിടക്കുന്ന കുറെ പച്ച മനുഷ്യരുടെ മനസ്സ് ഇജ്ജ് കാണണം! തൂക്കിക്കൊല്ലാന്‍  വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന മനുഷ്യന്മാരുടെഅവസ്ഥയല്ലേ ഇതും എന്നുള്ള തിരിച്ചറിവ് അനക്കുണ്ടാവണം.

ഇപ്പോ കേസായി കൂട്ടായി വക്കാണായി,അതിന്റെയൊക്കെ ബല്ല ആവശ്യോം ഉണ്ടാ? കോടതീല് കേസും കൂട്ടോം കഴിഞ്ഞ് വരുന്ന വരെ ഈ ഡാം നിലനില്‍ക്കും എന്ന് അനക്ക് വല്ല ഗ്യാരണ്ടീം തരാന്‍ പറ്റ്വോ കോയാ?? ഇജ്ജ് അന്റെ പിടി വാശി മാറ്റി വെച്ച് അന്റെ ആള്‍ക്കാരോട് ആ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി ഇജ്ജ് നല്ലൊരു തീരുമാനത്തിലെത്ത്! ഒരു മേസയ്ക്ക് ചുറ്റും ഇരുന്ന് പറഞ്ഞ് തീര്‍ക്കാവുന്ന ഒരു കേസേ ഉള്ളൂ എന്ന് ഇജ്ജ് മനസ്സിലാക്കണം. അതല്ല ഇഞ്ഞും ഇജ്ജ് വാശി പിടിച്ച് പൊട്ടന്‍ കളിക്കാനാണ് ഭാവമെങ്കി അത് അനക്ക് നല്ലതിനല്ല, കാരണം ഇജ്ജ് കളിക്കുന്നത് കുറേ ജീവന്‍ കൊണ്ടാണ്. എത്ര കോടി മുടക്കിയാലും കിട്ടാത്ത ആ ജീവന് വേണ്ടിയാണ് ഇജ്ജ് വില പേശുന്നത് എന്ന് ഓര്‍ക്കണം. അന്റെ ആള്‍ക്കാരെപ്പോലെ വെല്ലുവിളി നടത്താനോ, ബണ്ടി തടയാനോ ഞമ്മളില്ല,അത് കൊണ്ടും കൂടിയാണല്ലോ നിങ്ങള്‍ തമിഴന്മാരും ഞങ്ങള്‍ മലയാളികളുമാകുന്നത്!

ഇങ്ങളൊരു നല്ല മനസ്സിന്റെ ഉടമയും ഒരു ബല്യ കലാകാരനും ആണെന്നാണ് ഞമ്മള് വിചാരിക്കണത്. ഒരു കലാകരന് തീര്‍ച്ചയായും മനുസപ്പറ്റ്ണ്ടകും.ഒരു നല്ല കലാകാരന് മനുസനെ മനസ്സിലാകും,മനുസന്റെ കടമ മനസ്സിലാകും!ഇജ്ജൊരു കറകളഞ്ഞ മനുഷ്യസ്നേഹിയാണെന്നാണ് അന്നെ “കലൈഞ്ജര്‍“ എന്ന് ബിളിക്കണതോണ്ട് ഞമ്മള് മനസ്സിലാക്കി ബെച്ചേക്കണത്! ആ ഒരു മനുഷ്യപ്പറ്റിനു ബേണ്ടിയാണ് ഞമ്മള് സ്നേഹത്തിന്റെ ഭാഷയില്‍ ഇങ്ങളോട് ആവശ്യപ്പെടുന്നത്! ഇത് ഇജ്ജ് കേള്‍ക്കാതെ പോകരുത്.

ഇങ്ങക്ക് വേണ്ടത് വെള്ളവും ഞമ്മക്ക് വേണ്ടത് കുറേ മനുഷ്യ ജീവനും. വെള്ളം തരാന്‍ ഞമ്മള്‍ ഒരുക്കമാണ്, ജീവന്‍ എടുക്കതിരിക്കാന്‍ നിങ്ങളും തയ്യാറാവുക.ഒരു ഡാം അതാണ് ഞമ്മന്റെ ആവശ്യം!അതിന് നിങ്ങളായിട്ട് തന്നെ മുന്നോട്ട് വരുക. ഇനി പുതിയ ഡാമിന് തമിഴ് പേരിടണെമെങ്കില്‍ അങ്ങനേയുമായിക്കോട്ടെ, വല്ല “മുല്ലൈ പെരിയോര്‍” എന്നോ “മുല്ലൈ തമിഴോര്‍“എന്നോ മറ്റോ ആക്കിയാലും വേണ്ടില്ല,ഞമ്മക്ക് ബലുത് മനുഷ്യ ജീവനാണ്. അതിന്റെ ബെലയെങ്കിലും ഇങ്ങള് മനസ്സിലാക്കും എന്ന് ഞമ്മള് ബിശ്വസിക്കട്ടെ!

ഇജ്ജിപ്പോ വിജാരിക്കുന്നുണ്ടാകും ഈ കുഞ്ഞീവിത്തള്ളയ്ക്ക് ഇതിലെന്താ കാര്യം എന്ന്, കാരണം കുഞ്ഞീവി ഈ ഡമിന്റെ ഏഴയലത്ത് പൊലും താമസിക്കണില്ലല്ലോ എന്നൊക്കെ, ലോകത്ത് ഏത് മനുഷ്യരുടേയും പ്രശ്നം എല്ലാവരുടേയും പ്രശ്നം തന്നെയെന്നുള്ള ഒരു തിരിച്ചറിവ് തന്നെയാണ് ഞമ്മള് അനക്കീ കത്തെയുതാന്‍ കാരണം.അല്ലാണ്ട് ബയസാം കാലത്ത് അന്നെ പഞ്ചാരടിക്കനൊന്നുമല്ല പൊന്നാര ഖല്‍ബേ! മനുഷ്യ ജീവന് വിലയില്ലാണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ബുദ്ധിമുട്ടുന്നവരോട് കരുണ കാണിക്കുന്ന മനസ്സുകള്‍ ഈ ദുനിയാവില് ഇനീം ഉണ്ടെന്ന് ഇജ്ജ് തിരിച്ചറിഞ്ഞാല്‍ ഈ മനുസ്യന്മാരും രക്ഷപ്പെടും.  പേരില്‍ മാത്രമല്ല അന്റെ പെരുമാറ്റത്തിലും ഇജ്ജ് കരുണ കാണിക്കും എന്ന് തന്നെ ഞമ്മള് ഉറച്ച് ബിശ്വസിക്കട്ടെ!

ഈ കത്ത് കിട്ടിയാല്‍ ഇങ്ങടെ നല്ല ബുദ്ധിയില്‍ നല്ലത് മാത്രം തോന്നണേയെന്ന് പടച്ച തമ്പുരാനോട് പ്രാര്‍ത്ഥിച്ച് കൊണ്ട് ഇങ്ങക്കും ഇങ്ങടെ നാട്ട്കാര്‍ക്കും പ്രിയത്തില്‍ സലാം പറഞ്ഞ് കൊണ്ട് നിര്‍ത്തട്ടെ!

എന്ന് ഒരു ഡാമിന് വേണ്ടി കാതിരിക്കുന്നവരുടെ കൂട്ടത്തില്‍,
സ്വന്തം
ബായക്കോട്ടെ കുഞ്ഞീവി.

 

78 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഇങ്ങക്ക് വേണ്ടത് വെള്ളവും ഞമ്മക്ക് വേണ്ടത് കുറേ മനുഷ്യ ജീവനും. വെള്ളം തരാന്‍ ഞമ്മള്‍ ഒരുക്കമാണ്, ജീവന്‍ എടുക്കതിരിക്കാന്‍ നിങ്ങളും തയ്യാറാവുക.ഒരു ഡാം അതാണ് ഞമ്മന്റെ ആവശ്യം!

Appu Adyakshari said...

യെസ്... ഒരു തനി ബായക്കോടൻ കത്ത് !! സൂപ്പർ ആയി വാഴേ. ഇത് തമിഴിൽകൂടെ എഴുത് ഇജ്ജ്.

അല്ലാ, ഈ വാചകങ്ങൾ “ഇങ്ങളൊരു നല്ല മനസ്സിന്റെ ഉടമയും ഒരു കലാകാരനും ആണെന്നാണ് ഞമ്മള് വിചാരിക്കണത്. ഒരു കലാകരന് തീര്‍ച്ചയായും മനുഷ്യപ്പറ്റുണ്ടകും.ഒരു നല്ല കലാകാരന് മനുഷ്യനെ മനസ്സിലാകും,മനുഷ്യന്റെ കടമ മനസ്സിലാകും“ കുഞ്ഞീവി പറഞ്ഞതല്ല എന്നു തോന്നുന്നു. കുഞ്ഞീവി സ്റ്റൈലിൽ ആക്കൂന്നേ :-)

Appu Adyakshari said...

ബായക്കോടൻ ബായക്കോടൻ എന്ന് ഇതിന്റെ ഇടയിലൊക്കെ ഇപ്പോത്തന്നെ തിരുകിക്കോ വാഴേ. അല്ലെങ്കിൽ ഗ്രൂപ്പ് മെയിൽ ഓപ്പറേറ്റേഴ്സും, ഫോർവേഡ് മെയിൽ ബ്ലോഗെഴുത്തുകാരും ഇപ്പോൾ തന്നെ ഇതു പൊക്കി അവരുടേതാക്കി മാറ്റും. പരാദങ്ങൾ!

Unknown said...

ഇങ്ങക്ക് വേണ്ടത് വെള്ളവും ഞമ്മക്ക് വേണ്ടത് കുറേ മനുഷ്യ ജീവനും. വെള്ളം തരാന്‍ ഞമ്മള്‍ ഒരുക്കമാണ്, ജീവന്‍ എടുക്കതിരിക്കാന്‍ നിങ്ങളും തയ്യാറാവുക..


ഇത് മതു വാഴെ. പിന്നെ അക്ഷരത്തെറ്റുകള്‍ വരുത്താതിരുന്നാല്‍...

സച്ചിന്‍ // SachiN said...

"തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന മനുഷ്യന്മാരുടെഅവസ്ഥയല്ലേ ഇതും എന്നുള്ള തിരിച്ചറിവ് അനക്കുണ്ടാവണം".

ഇങ്ങളൊരു മനുസപ്പറ്റുള്ള കലാകാരന്‍ തന്നെ കോയാ! വളരെ നല്ല പ്രതികരണം !

Anitha Madhav said...

മുല്ലപ്പെരിയാര്‍ ഡാം പുനര്‍ നിര്‍ മ്മിക്കാന്‍ ആവശ്യപ്പെട്ട് കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടേ....

വളരെ നല്ല പ്രതികരണം !
Rebuilt Mullapperiyaar Dam!

Raveesh said...

ഇജ്ജ് കുഞ്ഞീവിയെക്കൊണ്ട് അതും പറയിച്ചല്ലേ ? നന്നായി..ആരാപ്പോ ദ് കേൾക്കാൻ. മനുസന്മാരു ബല്ലോരും ദ് കേൾക്കണാ ?
:)

അരുണ്‍ കരിമുട്ടം said...

വാഴേ, നന്നായി ഈ ശ്രമം.ഈ ശ്രമത്തിനു ഞാനും കൂടുന്നു:)
നമ്മളാലിത് വിജയിപ്പിക്കാന്‍ കഴിഞ്ഞാല്‍, ഒരുപക്ഷേ നമുക്ക് ഈ ബ്ലോഗിലൂടെ നേടാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാകും.

VINOD said...

ethu thakarppan, excellent

ചിതല്‍/chithal said...

നല്ല സംരംഭം.
ഭാഷ ഇടക്കിടെ മാറിപ്പോയല്ലൊ. സംവദിക്കാന്‍ പ്രശ്നം തോന്നിയോ?

ബിനോയ്//HariNav said...

വാഴേ, കുഞ്ഞീവി സീരയസായിട്ടാണല്ലോ. നന്നായീട്ടാ :)

പാട്ടോളി, Paattoli said...

വാഴേ,
കൊള്ളാം!
പക്ഷേ ഇടക്കിടെ കുഞ്ഞീവിയെ
വാഴ ആവേശിച്ചിട്ടുണ്ട്....
ഇതൊന്ന് തമിഴാക്കാൻ എന്താ മാർഗ്ഗം ?
എന്റെ എല്ലാ പിന്തുണയും....

poor-me/പാവം-ഞാന്‍ said...

ഇതു കിയാമന്നാളിന്റെ ലക്ഷണാ ..മന്ഷ്യരു വെള്ളത്തിനും തീക്കൊടുക്കും

Unknown said...

പ്രിയ വാഴെ,

പോസ്റ്റ് നന്നായിട്ടുണ്ട്. ഈ പോസ്റ്റ് എന്റെ സുഹ്രുത്തുക്കള്‍ക്ക് ഇ മെയിലായി അയച്ചു കൊടുക്കുന്നു ഒപ്പം താങ്കളുടെ മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ ബ്ലോഗിലെയ്ക്കുള്ള ലിങ്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

G Joyish Kumar said...

കുഞ്ഞീവി പറയണേന്നിടയ്ക്ക് വാഴ കയറി പറഞ്ഞത് പോലെ - അതെ കുഞ്ഞീവി ടച്ച് പലയിടത്തും വന്നില്ല, മെച്ചപ്പെടുത്തിയാല്‍ കൊള്ളാം, കുഞ്ഞീവിത്താത്താ :)

jayanEvoor said...

വാഴക്കോടന്‍...
തക്ക സമയത്തുള്ള പോസ്റ്റ്‌!
ഈ പോസ്റ്റിന്റെ അനിവാര്യതയേയും, ഉദ്ദേശ ശുദ്ധിയേയും പ്രകീര്‍ത്തിക്കുന്നു. ഒപ്പം കുഞ്ഞീവിയുടെ ഭാഷ പലയിടത്തും മാറിപ്പോയതില്‍ കുണ് ഠി തപ്പെടുകയും ചെയ്യുന്നു.

ശ്രദ്ധേയന്‍ | shradheyan said...

കൂടെ കൂടുന്നു...

Afsal said...

വായിച്ചു, കൊള്ളാം നല്ല പ്രതികരണം. കലാകാരന്‍മാരെല്ലാം നല്ല മനസ്സുള്ളവരാണോ?

Anil cheleri kumaran said...

ഹഹഹ.. കലക്കി..

kichu / കിച്ചു said...

super post bayeee :)

ramanika said...

குஞ்சீவி எழுதியது இவளவுதான் ." நீ உயிரோடு விளயடரே இது சரி பட்டு வராது
தாம் பொன்னால் அதோடே எல்லாம் முடிஞ்சிடும்
கடவுள் உன்னை மன்னிக்கமாட்டார் இது கட்டாயம்!"
கலைஞ்சரே கருப்பு கண்ணாடி மாத்தி கொஞ்சம் யோசி

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയമുള്ളവരേ,
ബായക്കോട്ടെ കുഞ്ഞീവിയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം .കുഞ്ഞീവി ത്യശൂര്‍ ജില്ലയിലെ വാഴക്കോടാണു താമസം ,അതു കൊണ്ടാണ് മുഴുവനായും ഒരു മലപ്പുറം സ്ലാങ് ഉപയോഗിക്കാഞ്ഞത്. പൂര്‍ണ്ണമായും ആ സ്ലാങ് ഉപയോഗിച്ചാല്‍ ചിലര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും എന്ന് ഞാന്‍ കരുതിയത് കൊണ്ടും കൂടിയാണു ഇടയ്ക്ക് മനഃപ്പൂര്‍വ്വമായി വാഴ ഭാഷ മിക്സ് ആയത്! ക്ഷമിക്കുമല്ലൊ.

ഈ ഒരു ബ്ലോഗ് സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.
സസ്നേഹം
വാഴക്കോടന്‍

വശംവദൻ said...

"തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട് മരണം കാത്ത് കഴിയുന്ന മനുഷ്യന്മാരുടെഅവസ്ഥയല്ലേ ഇതും എന്നുള്ള തിരിച്ചറിവ് അനക്കുണ്ടാവണം"

നന്നായി, നല്ല പ്രതികരണം.

Arun said...

പഴേ കരാറ് റദ്ദാക്കി പുതിയ കരാറ് ഉണ്ടാക്കുമ്പോള്‍ ഇജ്ജ് കറണ്ട് ഉണ്ടാക്കി വിക്കുന്നതിന്റെ വിഹിതം തരേണ്ടി വരും, പാട്ടത്തുക കൂട്ടിത്തരേണ്ടി വരും എന്നൊക്കെയല്ലെ?അത് തരുന്നതോണ്ട് അനക്കെന്താ ബുദ്ധിമുട്ട് ? അന്റെ കുടുമ്മത്തിന്നൊന്നുമല്ലല്ലോ എടുത്ത് തരുന്നത്? ഇങ്ങളും ഇന്ത്യക്കാര് ഞമ്മളും ഇന്ത്യക്കാര്, പിന്നെന്തിനാ കോയാ ഞമ്മള് തമ്മില് വക്കാണം?

അതാണ്, കാര്യം ! അല്ല പിന്നെ! വാഴക്കോടാ കലക്കി കൊടു കൈ വളരെ നല്ല പ്രതികരണം

Husnu said...

Save People, Rebuild Mullapperiyaar Dam.
With all supports...

Unknown said...

Good Post. Congarats

noordheen said...

കാലപ്പഴക്കത്താല്‍ നാശം സമ്ഭവിച്ച് കൊണ്ടിരിക്കുന്ന ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ തമിഴ് നാടിനു മനസ്സിലാവാഞ്ഞിട്ടല്ല.വെറും സാമ്പത്തിക ലാഭം മാത്രമേ അവര്‍ ഇപ്പോള്‍ ചിന്തിക്കുന്നുള്ളൂ.ഒരു അത്യാഹിതം സമ്ഭവിച്ചതിനു ശേഷം തിരിച്ചറിവുണ്ടായിട്ടെന്തു ഫലം!

വാഴക്കോടാ വളരെ പ്രസക്തമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍

Rakesh R (വേദവ്യാസൻ) said...

വളരെ നന്നായിട്ടുണ്ട് :)
ഞമ്മളും അന്റ കൂടൊണ്ട് :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കുഞ്ഞീവി പറഞ്ഞിട്ടായാലും കാര്യം നടന്നാലോ?
നന്നായി വാഴേ...

:)

Unknown said...

കലൈഞ്ഞരുടെ കണ്ണ് തുറപ്പിക്കട്ടെ കുഞഞീവിയുടെ ഈ കത്ത് എന്ന് ആശിക്കുന്നു.

sumayya said...

വളരെ നല്ല പ്രതികരണമാണല്ലോ കുഞ്ഞീവിയുടെ! നന്നായിട്ടുണ്ട് വാഴക്കോടാ.
നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍

Anonymous said...

കലക്കി വാഴേ, കുഞീവിയാണല്ലോ വീണ്ടും താരം ! വളരെ അഭിനന്ദനാര്‍ഹമായ പ്രതികരണം!
ആ കരുണാനിധി കറുത്ത കണ്ണട ഊരി ഇതൊന്നു കണ്ടിരുന്നെങ്കില്‍ ...

അനില്‍@ബ്ലൊഗ് said...

വാഴെ,
കലകലക്കി.
സമയോചിതമായി തന്നെ പോസ്റ്റ് ഇറക്കി.
അപ്പുമാഷ് പറഞ്ഞപോലെ ഇടക്കിടക്ക് വാഴക്കോടന്‍ ന്ന് ചേര്‍ത്തേരെ.

ഇതിനുടെ തമിഴ് യാര്‍ തയ്യാര്‍ പണ്ണത് വാഴെ?

ജിപ്പൂസ് said...

അവസാനം ഇജ്ജെറങ്ങിത്തന്നെ കളിച്ചൂല്ലേ ന്‍റെ കുഞ്ഞീവ്യേ...
കുഞ്ഞീവി ഒരുമ്പെട്ടാല്‍ !!!
ഹ്മ്മ് നടക്കട്ടെ നടക്കട്ടെ.അനക്ക് ഞമ്മടെ എല്ലാ വിധ ഭാവുകങ്ങളും...
പേരിലുള്ള പോലെ ആ പഹയന്‍റെ ഖല്‍ബിലും പടച്ചമ്പുരാന്‍ ഇച്ചിരി കരുണ കൊടുക്കട്ടേന്ന് പ്രാര്‍ഥിക്കുന്നു.മിയിച്ചിരിക്കാണ്ട് ആമീന്‍ പറ ന്‍റെ ചെങ്ങായിമാരേ.

Typist | എഴുത്തുകാരി said...

നന്നായി വാഴക്കോടന്‍. കുഞ്ഞീവി പറഞ്ഞാല്‍ കലൈഞ്ജര്‍ കേക്കുമോന്നു നോക്കാം.

ഭൂതത്താന്‍ said...

നന്നായി ..അവസരോചിതം ആയ പോസ്റ്റ്


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

രഞ്ജിത് വിശ്വം I ranji said...

ജീവന് അവശ്യം വേണ്ടതും വെള്ളമാണ്, ജീവ ഭയം ഉണ്ടാക്കുന്നതും വെള്ളമാണ്. ഞങ്ങള്‍ മലനാട്ടുകാരുടെ ആകുലതയില്‍ പങ്കു ചേര്ന്ന കുഞ്ഞീവിക്കും വാഴക്കും ലാല്‍ സലാം

ഹരീഷ് തൊടുപുഴ said...

ഇപ്പോ നടന്നതാ..!!

പള്ളി വേറേ പട്ടക്കാരന്‍ വേറേ..
ദേഹത്തു നുള്ളിയാല്‍ നോവൂലേ..

കലൈഞ്ജര്‍ ഇക്കാര്യമേ ഓര്‍ക്കൂ..

ഭായി said...

കലൈഞരുടെ കണ്ണ് തുറക്കണമെങ്കില്‍ ആദ്യം ആ കരിഓയില്‍ വീണതുപോലുള്ള കണ്ണാടി കണ്ണീന്ന് എടുത്ത് മാറ്റണം...

സംഗതി സീരിയസ്സാണെങ്കിലും ഈ അടുത്തകാലത്തൊന്നും ഞാനിങനെ ചിരിച്ചിട്ടില്ല!

പുടിച്ചോളീം..അഞ്ച് നച്ചത്രം *****
പെരുത്തിഷ്ടപ്പെട്ടു!

Chau Han said...

പെരിയാറെ പെരിയാറെ പര്‍വ്വതനിരയുടെ പനിനീരെ
കുളിരും കൊണ്ടു കുണുങ്ങി നടക്കും
മലയാളി പെണ്ണാണ് നീ
ഒരു ‘കൊലയാളി‘ പെണ്ണാണ് നീ :(

nishi said...

oru sadharana malayaliyude chinthakal sundaramayi aavishkarichirikkunnu.abhinandanangal

രഘുനാഥന്‍ said...

വാഴേ

കൊള്ളാം. സന്ദര്‍ഭോചിതമായ ഉഗ്രന്‍ പോസ്റ്റ്‌.. പക്ഷെ ഇത് കുഞ്ഞീവിയെ കൊണ്ടല്ലാതെ താങ്കളുടെ ഒറിജിനല്‍ സ്റ്റൈലില്‍ തന്നെ എഴുതിയിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നാകുമായിരുന്നു എന്ന് തോന്നി..(എന്റെ സ്വന്തം അഭിപ്രായമാണ് കേട്ടോ)

ആശംസകള്‍

കാട്ടിപ്പരുത്തി said...

കുഞ്ഞീവി ചില കാര്യങ്ങളും പറയുന്നല്ലോ

NAZEER HASSAN said...

മജീ,
വളരെ സാമൂഹിക പ്രതിബദ്ധതയുള്ള പോസ്റ്റ്! ഈ ശ്രമം വിജയിക്കട്ടെ! ഈ പരിശ്രമത്തില്‍ ഞാനും അണിചേരുന്നു.

sumitha said...

അണ്ണാന്‍ കുഞ്ഞും തന്നാലായത്! മനുഷ്യജീവന്റെ വില കരുണാനിധി അവര്‍ കള്‍ തിരിച്ചറിയട്ടെ! വാഴക്കോടനു അഭിനന്ദനങ്ങള്‍ !!!

നാസ് said...

വാഴെ, നല്ല പോസ്റ്റ്‌... ഇനി കുന്ജീവി പറഞ്ഞില്ലാന്നു വേണ്ട... :)

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി വാഴേ.. എല്ലാ ആശംസകളും..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ജ്ജി എന്ത് പണിയാ മോനെ ചെയ്തത് ? ന്‍റെ പേരില്‍ പോസ്റ്റ്‌ ചെയ്യണ ? ഞമ്മള് കേസ് കൊടുക്കും കെട്ട. കൊറച്ചീസം മുന്പ് ഞമ്മളെ സഖാവിന്റെ വീടിനെ പ്പറ്റി ണ്ടായ പുകില് ജ്ജും കണ്ടതല്ലേ . ഞമ്മള് കേസ് കൊട്ത്താല്‍ ജ്ജി ഗോതമ്പുണ്ട തിന്നേണ്ടി വരും. പറഞ്ഞേക്ക. ഞമ്മള് കൊറച്ച് പേരുള്ള ആളാണെന്ന് കരുതി എനിക്കിട്ടു പോസ്റ്റുന്നോ? അനക്ക് വേണെങ്കി ഞമ്മളെ ഭകഷ്യ മന്ത്രീനെ കണ്ടു ഒരു അഭിമുഖം നടതീര്‍ന്നാല്‍ ഇതിനെക്കാള്‍ സ്റ്റൈലും കോമഡിയും ണ്ടാവും. ഞമ്മളെ അയാള് തോല്‍പ്പിച്ചു കളഞ്ഞിലെ . ഏതായാലും ഇനി ന്നെ ബുദ്ധിമുട്ടിക്കരുത് ട്ടാ.
എന്ന് സ്വന്തം ത്താത്ത

www.shaisma.blogspot.com

Muralee Mukundan , ബിലാത്തിപട്ടണം said...

കുഞ്ഞീവിടെ ഈ കത്ത് തമിഴിലേക്ക് മൊഴിമാറ്റം നടത്തിച്ച് തമിഴ് മുഖ്യൻ കരുണേട്ടന് തീർച്ചയായും മെയിൽ ചെയ്യുക. മറക്കരുത്.
ഉഗ്രൻ പ്രതികരണമായി ..ഗെഡീ . കലക്കീട്ടാ‍ാ

സന്തോഷ്‌ പല്ലശ്ശന said...

ചെറിയ എഡിറ്റിംഗ്‌ നടത്തി ഏതൊരു മുഖ്യാധാര പ്രസിദ്ധീകരണത്തിലും കൊടുക്കാവുന്ന ഒരു രചനയാണിത്‌. അത്രക്ക്‌ ഇഫക്ടിവ്‌ ആയിട്ടുണ്ട്‌. മനോരമയില്‍ "പനച്ചി" ഇതുപോലൊക്കെ എഴുതികണ്ടിട്ടുണ്ട്‌. ഹാസ്യം - പുറത്തു ചിരിപ്പിക്കുമ്പോഴും അകത്ത്‌ പല്ലു ഞെരിക്കുന്ന ഹാസ്യം - അസ്സലായി. വാഴക്കോടന്‍റെ സാമൂഹ്യ പ്രശ്നത്തിലുള്ള ഇടപെടലും അതുപോലെ തന്നെ മറ്റുസുഹൃത്തുക്കളുടെ പരിശ്രമങ്ങളും ശ്ളാഗനീയമാണ്‌. ആശംസകള്‍ വാഴക്കോടനും ഡാം റീബില്‍ഡിന്‍റെ പ്രവര്‍ത്തകര്‍ക്കും.

Akbar said...

കത്ത് ഞമ്മക്ക് നല്ലോണം പുടിചികുണ്‌.

Unknown said...

കുഞ്ഞീവി പറഞ്ഞസ്ഥിതിക്ക് കലൈഞ്ജര്‍ തള്ളിക്കളയില്ലെന്ന് തന്നെ പ്രതീക്ഷിക്കുന്നു...
ജൂണില്‍ മൂപ്പര് പണി മതിയാക്കി പോകുന്നതിന് മുന്‍പ് തന്നെ നമുക്ക് കാര്യങ്ങള്‍ക്ക് ഒരു വ്യവസ്ഥ ഉണ്ടാക്കേണം.

അഗ്രജന്‍ said...

“ഇജ്ജിപ്പോ വിജാരിക്കുന്നുണ്ടാകും ഈ കുഞ്ഞീവിത്തള്ളയ്ക്ക് ഇതിലെന്താ കാര്യം എന്ന്, കാരണം കുഞ്ഞീവി ഈ ഡമിന്റെ ഏഴയലത്ത് പൊലും താമസിക്കണില്ലല്ലോ എന്നൊക്കെ, ലോകത്ത് ഏത് മനുഷ്യരുടേയും പ്രശ്നം എല്ലാവരുടേയും പ്രശ്നം തന്നെയെന്നുള്ള ഒരു തിരിച്ചറിവ് തന്നെയാണ് ഞമ്മള് അനക്കീ കത്തെയുതാന്‍ കാരണം“

ഒരുപാട് മനുഷ്യജീവനുകൾ അപകടത്തിൽ പെടാതിരിക്കാനായുള്ള ഏത് ശ്രമവും മഹത്തരമാണ്... ഈ പോസ്റ്റിനും ചിലരെയെങ്കിലും ചിന്തിപ്പിക്കാനാവും...

പേരില്‍ മാത്രമല്ല അന്റെ പെരുമാറ്റത്തിലും ഇജ്ജ് കരുണ കാണിക്കും എന്ന് തന്നെ ഞമ്മള് ഉറച്ച് ബിശ്വസിക്കട്ടെ! :)

പാവത്താൻ said...

ഗൌരവപൂര്‍ണ്ണമായ നല്ല പോസ്റ്റ്.കുഞ്ഞീവിക്കൊപ്പം ഞാനും...ജയ് ജയ് കുഞ്ഞീവി.

വാഴക്കോടന്‍ ‍// vazhakodan said...

കുഞ്ഞീവിയുടെ ഈ ചെറിയ സംരംഭത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി.പുതിയൊരു ഡാം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും എന്ന വിശ്വാസത്തോടെയും .....
അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിച്ച് കൊണ്ടും ,
സസ്നേഹം

മുരളി I Murali Mudra said...

വളരെ നല്ല പോസ്റ്റ് നല്ല പ്രതികരണം..അഭിനന്ദനങ്ങള്‍
എല്ലാ ആശംസകളും..

പാവപ്പെട്ടവൻ said...

നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു പ്രതിഷേധം , ഒരു ജനതയുടെ ഉള്ളിടുപ്പാണ് വാഴ മനോഹരമായി ഇവിടെ അവതരിപ്പിച്ചത് .നല്ല ഒരു ശ്രമത്തിന്‍റെ ഭാഗം. ശരിക്കും കേരളത്തിന്റെ മനസ് നര്‍മ്മത്തില്‍ പറയുമ്പോളും ചില താക്കിതുകളും നിരത്തപെടുന്നു അഭിനന്ദനങ്ങള്‍

OAB/ഒഎബി said...

அடி என்னடி குந்ஞ்ஜீவி...
உங்களுடே கடிதம்
எனக்க ரும்ப புடிச்சிரிக்கே
ஆனால் உன் விஷயம்
(இந்த ஆணை)
நான் என் ப்ளோகில் எழுதி
நம்ம ஏழைகளே எல்லாமே
அறியிக்கலாம்...ஒகே
பாக்கலாம்.

Junaiths said...

മരിക്കാന്‍ നേരത്ത് വെള്ളം കുടിച്ച് മരിക്കാം എന്നൊരു ഗുണം മാത്രേ അന്റെ ഈ വാശി കൊണ്ട് ഞമ്മള് നോക്കീട്ട് കാണുന്നുള്ളു

Macha...thakarthu...ithu bloganayil varanam..
munkoor aashamsakal

Sureshkumar Punjhayil said...

Kunjeevikkoppam njangalum....!! Ashamsakal.. Prarthanakl...!!!

ബിന്ദു കെ പി said...

കുഞ്ഞീവീടെ കത്ത് ഇപ്പോഴാണ് വായിച്ചത്. കലക്കീട്ടോ കുഞ്ഞീവീ...

Gopakumar V S (ഗോപന്‍ ) said...

എത്ര കൊണ്ടാലും പഠിക്കാത്ത നാം....

വിനുവേട്ടന്‍ said...

നന്നായി വാഴക്കോടാ, നന്നായി...

എനിയ്ക്കിനിയും മനസ്സിലാകാത്തത്‌ ഒന്നാണ്‌... തമിഴ്‌നാടിന്‌ വേണ്ടത്‌ വെള്ളമാണ്‌. പുതിയ ഡാം നിര്‍മ്മിച്ചാലും അവര്‍ക്ക്‌ വെള്ളം കിട്ടും. അപ്പോള്‍ പിന്നെ ശരിയ്ക്കും എന്താ അവരുടെ പ്രശ്നം?

ഇവിടെ ജിദ്ദയില്‍ രണ്ടാഴ്ച മുമ്പുണ്ടായ മലവെള്ളപ്പാച്ചില്‍ നേരില്‍ കണ്ടവനാണ്‌ ഞാന്‍. പതിനാലായിരത്തോളം വാഹനങ്ങളാണ്‌ ഒഴുകിപ്പോയത്‌. മരണം 106 എന്ന് പറയുന്നുണ്ടെങ്കിലും 800ന്‌ അടുത്ത്‌ വരും. You Tube ല്‍ Jeddah Flood എന്ന് കൊടുത്ത്‌ സെര്‍ച്ച്‌ ചെയ്താല്‍ അതിന്റെ ഭീകരത മനസ്സിലാകും. വെറും മൂന്ന് മണിക്കൂര്‍ പെയ്ത മഴയിലുണ്ടായ മലവെള്ളപ്പാച്ചിലിന്റെ സംഹാരതാണ്ഡവം ഇത്രയുമാണെങ്കില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാലത്തെ അവസ്ഥ...

ഒരു യുക്തിയുമില്ലാത്ത തമിഴ്‌നാടിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ നമുക്കെല്ലാവര്‍ക്കും അതിശക്തമായി പ്രതിഷേധിക്കാം...

Kuzhur Wilson said...

പ്രിയ വാഴക്കോടന്‍ , ക്യത്യമായ ഇടപെടലുകളോടെ സാമൂഹ്യവിമര്ശനം നടത്താറുള്ളത് മിമിക്ക്രിക്കാരാണ്‍ എന്നാണ്‍ എനിക്ക് തോന്നിയിട്ടുള്ളത്.

അക്കാദമി , പാഠപുസ്തകം തുടങ്ങിയ പ്രലോഭനങ്ങളില്‍ കുടുങ്ങി മറ്റ് പല കവികളും കലാകാരന്മാരും സത്യം പറയാറില്ല. അക്കാര്യത്തില്‍ മുന്നും പിന്നും നോക്കാതെ നല്ല തെറി വിളിക്കുന്ന സിനിമാല എനിക്ക് വലിയ ഇഷ്ടമാണ്.

ഈ കത്തിലൂടെ നീ ചെയ്തതും മറ്റൊന്നല്ല. എഴുത്തിന്റെ ശക്തി ഇതില്‍ കാട്ടി. ഇതിന്‍ ചില അനുരണനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും

തമിഴ് എഴുത്തുകാരന്‍ ജയമോഹന്, കവി ശ്രീകുമാര്‍ കരിയാട് തുടങ്ങിയവരോട് ഈ ആകുലത ഞാന്‍ പങ്ക് വച്ചു. തമിഴിലെയും മലയാളത്തിലെയും കവികള്ക്കും കലാകാരന്മാര്ക്കും അതിര്ത്തിയില്‍ ചിലത് ചെയ്യാന്‍ കഴിയും എന്ന വിശ്വാസത്തോടെ. ചിലത് ചെയ്യാമെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. എനിക്കവിടെ വരെ ഒന്ന് പോയാല്‍ കൊള്ളാമെന്നുണ്ട്.

കവിയും കരുണാനിധിയുടെ മകളുമായ കനിമൊഴിക്ക് ഈ വിഷയം കാണിച്ച് ഒരു കത്തയച്ചു എന്നുള്ളതാണ്‍ ഇക്കാര്യത്തില്‍ ഞാന്‍ ചെയ്ത ഒരു കാര്യം . മറുപടി വന്നിട്ടില്ല.


റേഡിയോയിലൂടെ ഇതിന്റെ അപകടം ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും ശ്രമിക്കാറുണ്ട്.

എല്ലാവരും ഒലിച്ച് പോയാല്‍ ഇവര്‍ എഴുതുന്ന ഒരു കുന്തവും വായിക്കാന്‍ മനുഷ്യര്‍ ഉണ്ടാകില്ല എന്ന തിരിച്ചറിവെങ്കിലും എഴുത്തുകാര്ക്ക് ഉണ്ടാകും എന്ന് കരുതുന്നു. അതിലൂടെ ഒരു കൂട്ടായ്മ ഉണ്ടാകുമെന്നും

ആകുലതകള്ക്കിടയിലും ഈ പോസ്റ്റ് വായിച്ച് അവിടെയിവിടെ നന്നായി ചിരിച്ചൂട്ടാ

Rafeek Wadakanchery said...

ഈ ശബ്ദം എല്ലായിടവും കേള്‍ ക്കട്ടെ. വെള്ളത്തിനു പകരം മനുഷ്യജീവന്‍ വെള്ളത്തിലാക്കുന്ന ഈ എടപാട് നമുക്കങ്ങു നിര്‍ ത്തണം

Irshad said...

"ഇങ്ങളും ഇന്ത്യക്കാര് ഞമ്മളും ഇന്ത്യക്കാര്, പിന്നെന്തിനാ കോയാ ഞമ്മള് തമ്മില് വക്കാണം?"

എല്ലാവരും എപ്പോഴും ഒര്‍ത്തുവെക്കേണ്ട വാചകം.

Areekkodan | അരീക്കോടന്‍ said...

അല്ല കോയാ...എടക്ക് കുഞീവി കുഞ്ചിയമ്മ ആകുന്നുണ്ടോ എന്ന് സംശയം...കുഞീവീന്റെ പഞ്ചാരക്കത്ത് എന്ന് ടൈറ്റ്ല് മാറ്റൂ കോയാ....

അമ്മേടെ നായര് said...

ആവശ്യത്തിനും അനാവശ്യത്തിനും ചര്‍ ച്ചക്കളും കോപ്പുമൊക്കെ നടത്തുന്ന ന്യൂസ് ചാനലുകളില്‍ എത്ര പേര്‍ ഈ വിഷയം ഗൌരവപൂര്‍ ണ്ണമായ ഒരു താല്പര്യത്തോടെ സമീപിച്ചു എന്ന് ഈ അവസരത്തില്‍ കൂട്ടി വായിക്കാവുന്നതാണ്.
കുഞ്ഞീവി നന്നായി പ്രതികരിച്ചു!

നിരക്ഷരൻ said...

വാഴേ...

ഒരു ബല്യ സലാം അനക്കും കുഞ്ഞീബിക്കും പിന്നെ കനിമൊഴിക് കത്തയച്ച കുഴൂര്‍ വിത്സനും. എങ്ങനെങ്കിലുമൊക്കെ കാര്യം നടന്നാല്‍ മതിയായിരുന്നു.

ഈ പോസ്റ്റ് എനിക്ക് കിട്ടിയത് പീഡീഎഫ് ആയിട്ടാണ്. അതങ്ങനെ പറന്ന് നടക്കട്ടെ. അപ്പോഴേക്കുമതിന്റെ തമിഴും വരുമല്ലോ.

കുഞ്ഞീബിയുടെ ഈ കത്തിന്റെ ലിങ്ക് http://rebuilddam.blogspot.com/ ബ്ലോഗിലിടുന്നുണ്ട്.

സുമേഷ് | Sumesh Menon said...

സമയാനുചിതമായ പോസ്റ്റ്‌...
തകര്‍ത്തു കളഞ്ഞു...
ഇത് ആ കൂളിംഗ്‌ ഗ്ലാസ്സുകാരന്‍ വായിച്ചെങ്കില്‍ എന്നാശിച്ചു പോകുന്നു...
എന്ത് പ്രയോജനം അല്ലേ?

എന്തായാലും വാഴക്കോടന്റെ ഉദ്യമത്തെ അഭിനന്ദിക്കുന്നു !!

നാട്ടുകാരന്‍ said...

“മരിക്കാന്‍ നേരത്ത് വെള്ളം കുടിച്ച് മരിക്കാം എന്നൊരു ഗുണം മാത്രേ അന്റെ ഈ വാശി കൊണ്ട് ഞമ്മള് നോക്കീട്ട് കാണുന്നുള്ളു.“

സത്യം.... വാഴേ...അഭിനന്ദനങ്ങൾ!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സമയാനുചിതമായ പോസ്റ്റ്‌... നന്ദി..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കുഞ്ഞീവിടെ കൂടെ ഞാനും .......

ബൂലോകത്തു തന്നെ നിന്നാല്‍ മത്തിയോ ഈ കുഞ്ഞീവി ചിന്തകള്‍.?

ആസംസകള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.
ഉഷശ്രീ (കിലുക്കാംപെട്ടി) said...

അവതരണ ശൈലി.. ഭാഷാ പ്രയോഗങ്ങള്‍ മനോഹരം ..ഗംഭീരം.

Unknown said...

നിരക്ഷരൻ പറഞ്ഞ പോലെ മരിക്കുമ്പോൾ വെള്ളം കുടിച്ചു തന്നെ ചാകണമെന്നാണ് ആഗ്രഹമെങ്കിലും ഡാം പൊട്ടി വരുന്ന വെള്ളം കുടിച്ചു ചാകേണ്ട .അല്ല എന്റെ ഒരു വിവരകുറവു കൊണ്ടു ഒന്നു ചോദിക്കട്ടെ ഇത്രക്കും മറ്റേ പണി ഈ മറ്റവന്മാർ കാണിക്കുമ്പോൾ ഇതു ഞങ്ങടെ സ്ഥലത്തെ ഡാമാ നിനക്കു വെള്ളവും തരാൻ പറ്റില്ല വേറെ ഡാമും പണീയാൻ പോവാ നിനക്കെന്തു ചെയ്യാൻ പറ്റുമെങ്കിൽ നീയതു ചെയ്യ് അല്ലേൽ നീ പോയി കേസ് കൊടുക്കു എന്നു പറയാൻ നമ്മുടെ മല്യാളി മന്തിമാർക്കു നട്ടെല്ലിനു പകരം വല്ല ഉണ്ണിപിണ്ടിയുമാണാവൊ .അല്ല പിന്നെ എന്നിട്ടും എനിക്കു അരിശം തീരുന്നില്ല

Naseef U Areacode said...

ഒരു തമിള്‍ പാട്ടായാലോ?

ഇങ്കെ പാറ്.. ഇങ്കെ പാറ് .. കുഞീബീടെ കത്ത് പാറ്...

jiya | ജിയാസു. said...

ചിരിച്ചു ചിരിച്ചു ഒരു പരുവമായി..:)

 


Copyright http://www.vazhakkodan.com