Wednesday, June 17, 2009

നര്‍മ്മാസ് മിമിക്സ് പരേഡ്‌ : വേദി ഒന്ന്

ശ്രീ വ്യാസാ എന്‍ എസ് എസ് കോളേജില്‍ വെച്ചു പരിചയപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു മിമിക്സ് ട്രൂപ്പാണ് "നര്‍മ്മാസ്". ആ ട്രൂപ്പിന്റെ രൂപീകരണവും ഓരോ പരിപാടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും, റിഹേര്‍സലുകളുമൊക്കെ ഇത്തിരി മസാല പുരട്ടി അവതരിപ്പിക്കുകയാണ്. തൊണ്ണൂറുകളിലെ തുടക്കത്തില്‍ തുടങ്ങിയ ആ കൂട്ടായ്മ ഇപ്പോഴും അതെപോലെ നിലനില്ക്കുന്നു എന്ന സന്തോഷവും നിങ്ങളെ അറിയിക്കുന്നു, കാരണം ഇനി ആ സന്തോഷം ഉണ്ടായിക്കൊള്ളണമെന്നില്ലാ കാരണം ഞാന്‍ ആ കഥകള്‍ ഇവിടെ വിവരിക്കാന്‍ പോകുകയാണ്. ഇതിലെ പല കഥകളും പലര്ക്കും ഷോക്ക്‌ ഉണ്ടാക്കാം...കൂട്ടുകാരെ എന്നോട് ക്ഷമിക്കൂ...എനിക്ക് പറയാതിരിക്കാനാവില്ല....

ഒരു മിമിക്സ് പരേഡിന്റെ പിന്നിലുള്ള രസകരങ്ങളായ കുറെ
സംഭവങ്ങളാണ് ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്!


പ്രി ഡിഗ്രീ അത്ര മോശമുള്ള ഡിഗ്രിയെയല്ല എന്ന് സില്‍മാ നടന്‍ ശ്രീനി പറഞ്ഞ അന്ന് മുതലുള്ള ഒരാഗ്രഹമായിരുന്നു പ്രീ ഡിഗ്രീ പഠിക്കണം പ്രി ഡിഗ്രി പഠിക്കണം എന്നാ ആഗ്രഹം. അല്ലെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാസന ശ്രീനിവാസനാ.അങ്ങേരു ഒരു കാര്യം പറഞ്ഞാ ചെയ്യാണ്ടിരിക്കാന്‍ പറ്റുമോ. അങ്ങിനെ പ്രി ഡിഗ്രി പഠിക്കണം എന്നാ ആഗ്രഹവുമായിട്ടാണ് ഞാന്‍ വ്യാസാ കോളേജെന്ന മനോഹരമായ കാമ്പസ്സില്‍ എത്തിച്ചേര്‍ന്നത്. ബസ്സിറങ്ങി ഒരൊന്നൊന്നര കിലോമീറ്റര്‍ റവര്‍ തോട്ടത്തിലൂടെ നടക്കണം. ആദ്യ ഒന്ന് രണ്ടു ദിവസമാണ്‌ ദൂരം ഒന്നര കിലോമീറ്ററോളം ഉണ്ടെന്നു തോന്നിയത്, പിന്നെ അതൊരു രണ്ടു മൂന്നു കിലോമീറ്റരെങ്കിലും ഉണ്ടായില്ലല്ലോ എന്നായിരുന്നു വിഷമം, ആ യാത്രയുടെ രസകരമായ കഥകള്‍ പിന്നീട് പറയാം. സത്യമായും കൊതിപ്പിച്ചതല്ല.

ഈ പറഞ്ഞ വ്യാസാ കോളേജില്‍ എന്റെ സീനിയറായി നേരത്തെ ഈ വഴികളൊക്കെ ആര്‍മാദിച്ചു നടക്കാറുള്ളവരായിരുന്നു "റഫീക്ക്‌,നസീര്‍,ഗോവിന്ദന്‍ കുട്ടി, രാജീവ്‌, സുഭാഷ്‌". അത്യാവശ്യം ചില ചുറ്റിക്കളികളും, തമാശ എന്താന്നു അറിയാതെ കോണ്‍വെന്റുകളിലെ സിസ്റ്റര്‍ പെട്രീഷ്യയും, സിസ്റ്റര്‍ പെട്രോളിയം ജെല്ലിയുമൊക്കെ പഠിപ്പിച്ചു പരുവക്കെടാക്കി വിട്ട ജൂനിയര്‍ പെണ്‍കുട്ടികളെ പുതിയ പുതിയ തമാശകള്‍ പറഞ്ഞു ആനന്ദ സാഗരത്തില്‍ ആറാടിക്കുകയും പിന്നെ എഴാടിക്കുകയും, ചില മനസ്സിലാകാത്ത തമാശകള്‍ പേപ്പറില്‍ എഴുതിക്കൊടുക്കുകയും, പല പെണ്‍കുട്ടികളോടും കോളേജില്‍ ഒരു മിമിക്സ് ട്രൂപ്പിന്റെ ആവശ്യകതയെ കുറിച്ച് വാ തോരാതെ സംസാരിക്കുകയും ചെയ്യുമായിരുന്ന ഈ കൂട്ടത്തിലേക്കാണ് ഞാന്‍ ഒരു നിയോഗം പോലെ എത്തിപ്പെടുന്നത്. ഒരു കാലന്‍ കുടയും ഒരു സാഹിത്യ സഞ്ചിയും പിന്നെ ഓട്ടൊറിക്ഷക്ക് ബസ്സിന്റെ ചില്ല് വെച്ചപോലെ മൂക്കത്തൊരു കണ്ണടയും വെച്ച് വരുന്ന ഞാന്‍ എന്നാ പരിഷ്കാരിയെ ആദ്യ നോട്ടത്തില്‍ കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് ഒന്നു കൈവെക്കണം എന്ന് തോന്നിയതാത്രേ, ദുഷ്ടന്മാര്‍. എന്തോ നല്ലകാലം കൊണ്ടു തല്ലില്‍ നിന്നും ഒഴിവായി.

അത്യാവശ്യം പെണ്‍ പിള്ളാരെ വളക്കാനുള്ള നമ്പരുകള്‍ സ്വന്തമായി വികസിപ്പിചെടുത്തതിന്റെ പേറ്റന്റ്റ്‌ കൈവശമുള്ള ഞാന്‍ സീനിയര്‍ ചേട്ടന്മാര്‍ കാണാതെ നമ്പരുകള്‍ ഇടാന്‍ തുടങ്ങി. കോളേജിന്റെ മെയിന്‍ ബ്ലോക്കിന്റെ തൂണുകളുടെ പിറകില്‍ എന്റെ തമാശ കേള്‍ക്കാനും പെണ്‍കുട്ടികള്‍ കൂട്ടമായി എത്താന്‍ തുടങ്ങിയപ്പോഴാണ് അവര്‍ എന്റെ വര്‍ദ്ധിച്ച പിന്തുണ മനസ്സിലാക്കുകയും,എന്ത് കൊണ്ടും അവരുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന യോഗ്യതകള്‍ ഉണ്ടെന്നു മനസ്സിലാക്കിയുമാണ് ഒരു സമാധാന ഉടമ്പടിക്ക് അവര്‍ തയ്യാറായത്.മിക്കവാറും ദിവസങ്ങളില്‍ ഒരു ഇളം നീല ഷര്‍ട്ടിട്ട് എപ്പോഴും, "ഹിസ്‌ മാസ്റ്റെര്‍സ് വോയ്സിലെ" പട്ടിക്കുട്ടി കോളാംബിയിലേക്ക് നോക്കിയിരിക്കുന്നത് പോലെ പെണ്‍കുട്ടികള്‍ നോക്കിയിരിക്കാറുള്ള ഒരു കൊച്ചു പയ്യന്‍, മുഖത്ത്‌ നോക്കിയാല്‍ "വര്‍ക്കി" എന്നൊക്കെ വിളിക്കാവുന്ന ഒരു മുഖഛായയുള്ള ആ താരം റഫീക്കാണ് എന്ന് പിന്നീട് മനസ്സിലാക്കി.ഒരു എതിരാളിയെപ്പോലെ എന്നെ തല്ലണം എന്ന് ആദ്യം ചിന്തയില്‍ തെളിഞ്ഞ അവന്‍ തന്നെ ആദ്യം എന്റെ സുഹൃത്തായി. എന്റെ ഭാഗ്യം. അങ്ങിനെ മിമിക്സ് ട്രൂപ്പിലേക്ക് സംഭാവന നല്‍കാമെന്നും പരിപാടി അവതരിപ്പിക്കാന്‍ എന്റെ കയ്യിലുള്ള നമ്പരുകള്‍ അടക്കം അവര്‍ എന്നെ ട്രൂപ്പിലേക്ക് എടുത്തു. ഏതാണ്ട് എല്ദൊനെ സില്മേല്‍ക്ക് എടുക്കണ പോലെ തന്നെ. അങ്ങിനെ കന്നി പരിപാടി കോളേജില്‍ വെച്ചു തന്നെ അവതരിപ്പിക്കാന്‍ സകലമാന സാറന്മാരുടെ കാലും പിച്ച് അനുമതി വാങ്ങി. മിമിക്സോക്കെ കളിച്ചോളൂ സാറന്മാരെ വല്ലവരെയും അനുകരിക്കുകയോ കളിയാക്കുകയോ ചെയ്യാന്‍ പാടില്ല എന്നാണു ഏകകണ്ഠമായി സാറന്മാര്‍ വെച്ച നിബന്ധന. എല്ലാം സമ്മതിച്ചു ഞങ്ങള്‍ റിഹേഴ്സലിനുള്ള ഒരുക്കങ്ങല്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കി.


ഒരു ഞായറാഴ്ച ഞങ്ങള്‍ വടക്കാഞ്ചേരി ബസ്‌ സ്റ്റാന്റില്‍ ഒത്തുകൂടി. അവിടെ നിന്നും ഒരു സ്ഥലം തീരുമാനിച്ചു അങ്ങോട്ട് പോകുകയായിരുന്നു ലക്ഷ്യം.
"നമുക്കു നസിയുടെ വീട്ടില്‍ പോകാം,അവിടെയാകുമ്പോള്‍ നസിയുടെ മമ്മി മാത്രമല്ലേയുള്ളൂ. ഉച്ചയ്ക്ക് ഫുഡും അവിടുന്ന് തന്നെയാകാം എന്താ നസീ?" രാജീവാണ് ചോദിച്ചത്.


നസി: അത് ശരിയവില്ലട, തൊട്ടടുത്ത വീട്ടില്‍ ഒരപ്പൂപ്പനുണ്ട് ,സുഖമില്ലാത്തതാ.

റഫി: അതിന് നമ്മള്‍ അപ്പാപ്പന്റെ വീട്ടിലേക്ക് പോകുന്നില്ലല്ലോ. നമ്മള്‍ നിന്റെ വീട്ടില്‍ പ്രാക്ടീസ്‌ ചെയ്യാം.

നസി: അത് ശരിയാവില്ല നമുക്കു വേറെ സ്ഥലം നോക്കാം.

ഗോട്ടി: എടാ ഞാന്‍ സ്പെസല്‍ ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു പോന്നതാ ഒരു തീരുമാനം പറ.

വാഴ: എന്ത് ക്ലാസ്സ്‌ ?

ഗോട്ടി: ഡാ ഊതരുത്. "സാ" എന്ന് പറയുമ്പോള്‍ എനിക്ക് കാറ്റു ഇത്തിരി കൂടുതല്‍ പോകും നീ അത് വെച്ചു ഊതണ്ടാ, നീ ചിന്നപ്പയ്യന്‍, ശിശു കേട്ടാ...

വാഴ: ഈ ചേട്ടന്റെ ഒരു കാര്യം, ഞായറാഴ്ച ക്ലാസ്സ്‌ ഉണ്ടെന്നു പറഞ്ഞപ്പോള്‍ വിശ്വസിച്ച നിന്റെ അമ്മയെ ഓര്‍ത്ത്‌ ചോയിച്ചതാ,തെറ്റിധരിച്ചു അല്ലെ?

സുഭാഷ്: ഡാ നിങ്ങളൊരു സ്ഥലം പറ ഇതു കഴിഞ്ഞിട്ട് എനിക്ക് ചിറ്റാട്ടുകരയ്ക്ക് പോകണം ഇഷ്ടാ. ഡാ നസീ നിന്റെ വീട്ടിലിക്ക്‌ തന്നെ പോകാടാ.

നസീ: എടാ ആ അപ്പാപ്പന്‍ ഏതോ മിമിക്രി കണ്ടു വട്ടായി ഇരിക്കുന്നതാ ഇനി നിന്റെയൊക്കെ മിമിക്രി കേട്ടാല്‍ വീട്ടിന്നു ഇറങ്ങി ഓടും! പിന്നെ നമുക്കു അയാളുടെ പിന്നാലെ ഓടാനെ നേരം കാണൂ അതോണ്ടാടാ ഗ്രാസ്സുകളെ...ഫുഡ്‌ ഞാന്‍ മമ്മിയോടു പറഞ്ഞു ശരിയാക്കി തരാം.

നസീര്‍ നയം വ്യക്തമാക്കി. അങ്ങിനെ ആ ചര്‍ച്ചയും വഴിമുട്ടി. റഫിക്കറിയാവുന്ന സ്ഥലങ്ങള്‍ അവന്‍ ഓരോന്നോരോന്നായി പറഞ്ഞു, ശവക്കോട്ട, സെമിത്തേരി, ബോയ്സ് സ്കൂള്‍ ഗ്രൌണ്ട്, ഗേള്‍സ്‌ സ്കൂളിന്റെ മൂത്രപ്പുര...

നസി:ഗേള്‍സ്‌ സ്കൂളിന്റെ മുന്നില് അല്ലാന്ടെന്നെ വട്ടം കറങ്ങീട്ടു നാട്ടുകാരുടെ നോട്ടപ്പുള്ളികളാ, ആ വഴിക്കൊന്നും പോകാന്‍ പറ്റില്ല. നമുക്കാ പഴയ ടാങ്കിന്റെ മുകളില്‍ കേറാം. മദ്രസയുടെ പിന്നിലെ കുന്നിന്റെ മുകളിലെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍.

വാഴ: നല്ല ബെസ്റ്റ് സ്ഥലം.

രാജീവ്‌: ടാങ്കെങ്കില്‍ ടാങ്ക് , ഉച്ചയ്ക്ക് കിടിലന്‍ ഫുഡ്‌ വേണം.

റഫി: എന്നാല്‍ പിന്നെ ഫുഡ്‌ അടിച്ചിട്ട് കേറാം.പിന്നെ റിഹേഴ്സല്‍ കഴിഞ്ഞു ഇറങ്ങിയാ മതിയല്ലോ.

നസി: നിങ്ങ ഫുഡ്‌ അടിക്കാന്‍ വന്നതോ അതോ റിഹേഴ്സലിനു വന്നതോ? കോളേജിലാ ആദ്യ പരിപാടി, ചീമുട്ടയും തക്കാളിയും ചീറിപ്പാഞ്ഞു വരുമ്പോള്‍ അത് തടുക്കാനുള്ള ഒരു പ്രാക്ടീസായി ഇതിനെ കാണരുത്. ആദ്യം പരിപാടിയെക്കുറിച്ച് ഒരു ധാരനയുണ്ടാക്ക്.എന്നിട്ടാകാം ഫുഡ്‌ അടി.

അങ്ങിനെ എല്ലാവരും കാര്യ ഗൌരവമായി ചര്‍ച്ചകള്‍ തുടങ്ങി.നസിയുടെ വീട്ടിലെ കോലായില്‍ ഡിസ്കഷന്‍ പൊടിപൊടിച്ചു. അടുപ്പത്ത് സാമ്പാര്‍ മിമിക്രിക്കാര്‍ക്ക് വേണ്ടി തിളച്ചു. ഫുഡ്‌ റെഡിയായി എന്നാ സന്തോഷ വാര്‍ത്ത വരുന്നത് വരെ മിമിക്സ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും ധാരണയായി. പല ലൈനുകളുടെയും ഷോക്ക്‌ സാധ്യതകളും, പുതിയ ലൈന്‍ സാധ്യതകളും എന്ന് വേണ്ട കോളേജിലെ ഓരോ തൂണിന്റെ മറവിലും ഓരോ ലൈന്‍ എന്ന പദ്ധതിക്കുള്ള രൂപ രേഖ വരെ ഉണ്ടാക്കി. ടോപ്പിക്കിന്റെ രസത്തില്‍ എല്ലാവരും മിമിക്സ് മറന്നു.

അങ്ങിനെ സമൃദ്ധമായ ഫുഡ്‌ അടി കഴിഞ്ഞു ഞങ്ങള്‍ കുന്നിന്റെ മുകളിലേക്ക് യാത്രയായി. കുത്തനെയുള്ള കയറ്റം ഞാനും ആദ്യമായാണ്‌ കുറെ മിമിക്രിക്കാരോടൊപ്പം കേറുന്നത്. കയറ്റത്തിനിടയില്‍ ചില അപ ശബ്ദങ്ങള്‍ കേട്ടത് മിമിക്രി പ്രാക്ടീസാനെന്നു കരുതിയ എനിക്ക് തെറ്റി, മിമിക്രിക്കാര്‍ വായകൊണ്ട് മാത്രമല്ല ശബ്ദമുണ്ടാക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു . അങ്ങിനെ ഞങ്ങള്‍ വിശാലമായ ആ ടാങ്കിന്റെ മുകളില്‍ എത്തി. പട്ടി കിതയ്ക്കുന്ന പോലെ കിതച്ച എല്ലാവരും ആദ്യത്തെ അര മണിക്കൂര്‍ റസ്റ്റ്‌ എടുത്തു. അല്ലെങ്കിലും ഈ മിമിക്രിക്കാര്‍ ഇത്തിരി സമയം കിട്ടിയാല്‍ റസ്റ്റ്‌ എടുക്കും.

രാജീവ്‌: നമുക്കു ആദ്യം എന്താ ചെയ്യേണ്ടത്?

വാഴ: നമുക്കല്ല നീയാദ്യം പോയി വയറു ശുദ്ധിയാക്ക്.

രാജീവ്‌: ഡാ വേണ്ടാ..അതല്ല പരിപാടിക്ക്‌ ആദ്യം എന്താ ചെയ്യേണ്ടതെന്ന്?

വാഴ: ആദ്യം കര്‍ട്ടന്‍ പൊക്കണം

രാജീവ്‌: ഡാ നിനക്കു പറ്റുന്ന പണിയല്ല ചോദിച്ചത്. നമ്മള്‍ കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ മുസിക്‌ ഇടണം കര്‍ട്ടന്‍ മ്യൂസിക്‌.

വാഴ: അത് ഞാനിടാം, കര കരാ കര കരാ കരാ കരാ.....

റഫി: ഡാ വാഴേ തമാശിക്കല്ലേ, രാജീവേ നിന്റെയാ ഫെവരൈറ്റ് മ്യൂസിക്‌ ഇട് ഞങ്ങള്‍ സപ്പോര്ട്ട് ചെയ്യാം. ഓക്കേ. അതിന് ശേഷം നമ്മള്‍ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി, ജീവന്റെ തുടിപ്പുകള്‍ ഭൂമിയില്‍ ഉണ്ടായത് അങ്ങിനെ കേരളത്തിലെ നാടന്‍ കലകളിലൂടെയും മത സൌഹാര്ദ്ദത്തിലൂടെയും കൂട്ടിയിണക്കി ഒരു സാധനം വേണം അത് കഴിഞ്ഞിട്ട് മതി സ്കിറ്റുകള്‍..

രാജീവ്‌: ശരി.എന്നാല്‍ നോക്കാം, ആദിയില്‍ ഭൂമിയുണ്ടായി..

വാഴ: പിന്നെ ദൈവത്തിനു ആദി പിടിച്ചല്ലേ ഭൂമിയുണ്ടായത് എടാ അത് വേറെ എന്തോ ആണ് ഉണ്ടായത്.

ഗോട്ടി: അതെ ആദിയില്‍ വാഴയുണ്ടായി ഒന്നു പോടാപ്പാ.

സുഭാഷ്: എടാ അവന്‍ പറഞ്ഞതിലും കാര്യമുണ്ട് ആദിയില്‍ വചനമുണ്ടായി എന്ന് ചിറ്റാട്ടുകരയിലെ പിള്ളേര് ഒരു പരിപാടിയില്‍ അവതരിപ്പിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്.

നസി: ആ വര്‍ഗ്ഗീസേട്ടനോട് ചോദിച്ചാ മതിയായിരുന്നു ആദിയില്‍ എന്താ ഉണ്ടായതെന്ന്.

വാഴ: വര്‍ഗീസേട്ടനല്ലേ, അയാള്‍ക്ക്‌ മൂത്തത് രണ്ടും പെണ്‍ കുട്ടികളായപ്പോള്‍ ആദിപിടിച്ച് മൂന്നാമതും ഉണ്ടായത് പെണ്ണാ, അത് ചോദിക്കാനൊന്നും ഇല്ല..

അല്‍പ്പ നേരം നിശ്ശബ്ദത.എല്ലാവരും ഈര്‍ഷ്യയോടെ എന്നെ നോക്കി. സംഗതി പന്തിയല്ലാ എന്ന് എനിക്കും മനസ്സിലായി.

"ഓക്കേ. ഞാന്‍ മിണ്ടുന്നില്ല. ഞാന്‍ നന്നായിക്കോളാം. നമുക്കു പരിപാടിയിലേക്ക് കടക്കാം"

റഫി: ഭൂമി ഉണ്ടായി എന്ന് പറയുമ്പോള്‍ രാജീവ്‌ ഘന ഗംഭീര ശബ്ദത്തില് നിന്റെ ആ നമ്പര്‍ ഇടണം, പിന്നെ പക്ഷി മൃഗാതികളുടെ ശബ്ദം, നസി നിനക്കു ഏതൊക്കെ പക്ഷികളുടെ ശബ്ദം അനുകരിക്കാന്‍ പറ്റും?

നസീ: കാക്ക എടുക്കാം, പിന്നെ വേറെ മറ്റൊരു കാക്ക.

റഫി: ഒന്നെടുത്തെ കാണട്ടെ..

നസി: ക്വാ ക്വാ

സുഭാഷ്‌; നീയെന്താ ബലിയിട്ടു കാക്കയെ വിളിക്കുന്ന പോലെ എടാ കാക്കയുടെ സൌണ്ട് വരട്ടെ.

നസി: ഹ്രാ ഹ്രാ

വാഴ: എടാ ഇതിലും ഭേതം നീയാ കോടതിയുടെ മുന്നിലെ കാക്കയുടെ ശബ്ദം എടുക്കുന്നതാ, അതാകുമ്പോ വൃത്തീല് നാല് തെറി പറയാന്‍ പഠിച്ചാ മതിയല്ലോ..

റഫി: ഡാ വാഴേ, നിനക്കു വല്ല ശബ്ദവും അറിയുമോ?

വാഴ: നേരത്തെ കുന്നു കേറുമ്പോള്‍  ഉണ്ടാക്കിയ ശബ്ദം മതിയോ? പക്ഷികളുടെ ശബ്ദമൊന്നും എന്റെ ഐറ്റം അല്ല.

രാജീവ്‌: പിന്നെ ഏതാടാ നിന്റെ ഐറ്റം?

വാഴ: സില്‍മാ നടന്മാരുടെ പട്ടി കുരക്കുന്നത്, സില്‍മാ നടന്മാരുടെ അമ്മ കരയുന്നത്,തുടങ്ങിയതൊക്കെ അനുകരിക്കും, പിന്നെ വേറെ കുറച്ചു നമ്പരുണ്ട്, സമയമാവട്ടെ ഞാന്‍ കാണിക്കാം,

ഗോട്ടി: അതേയ് പക്ഷീടെ ശ്ശ്സബ്ദം എനിക്ക് ബുദ്ധിമുട്ടാ, ചിലപ്പോള്‍ പക്ഷിക്ക് ശ് ശ് എന്ന് എക്കോ വരും.ഞാന്‍ വല്ല സ്കിറ്റിലും പങ്കെടുക്കാം.

സുഭാഷ്‌: ഞാനും അതുപോലെ ത്തന്നെ വല്ല സ്കിറ്റിലുമൊക്കെ നിന്നോളാം.നിങ്ങളൊന്നു വേഗം നോക്കിയേ എനിക്ക് ചിറ്റാട്ടുകരയ്ക്ക് പോകാനുള്ളതാ.

റഫി: അപ്പൊ നമുക്കു ഇനി സുപ്രഭാതം അവതരിപ്പിക്കാം, 'കൌസല്യാ സുപ്രഭാ' ഫീമെയില്‍ ശബ്ദത്തില്‍ രാജീവ്‌ എടുക്കൂ, വാഴക്കോടന്‍ ബാങ്ക് വിളിക്കട്ടെ,ഞാന്‍ നരേഷന്‍ കൊടുക്കാം..പിന്നെ പള്ളി മണി ഗോട്ടി അടിക്കില്ലേ?

നസി: ഡാ ഗോട്യെ അതെങ്കിലും ചെയ്യടാ വെറുതെ നിരന്നു നിക്കണതല്ലേ..

ഗോട്ടി: അതേയ് നീ ആകെ ഒരു കാക്കയല്ലേ കരയുന്നുള്ളൂ അതിനിത്രേം ഗമ വേണോ?

റഫി:ഡാ മതി ഇനി നമുക്ക് നേരെ കേരളത്തിലെ നാടന്‍ കലകളിലേക്ക് കടക്കാം..

വാഴ: നാടന്‍ കൊല എന്ന് പറയുമ്പോ പാളയംകോടന്‍, ഞാലിപ്പൂവന്‍ ഇതൊക്കെയല്ലേ..

റഫി: വേറെ ഒന്നുകൂടിയുണ്ട് കാണണാ? ചുമ്മാ എന്നെക്കൊണ്ട് പരയിപ്പിക്കല്ലേ...എടാ കലാ

രാജീവ്‌: പുള്ളുവന്‍ പാട്ടും, വില്ലടിച്ചാന്‍ പാട്ടും ഞാന്‍ പാടാം,

വാഴ: ഭരണിപ്പാട്ടും പൂരപ്പാട്ടും ഞാന്‍ പാടാം.

സുഭാഷ്: അതേയ് നിങ്ങളിങ്ങനെ തമാശ പറഞ്ഞു നിന്നാ ചിറ്റാട്ട്രക്കുള്ള ബസ്സ് പോകും കേട്ടാ. ഡാ രാജീവേ നീയാ പുള്ളുവപ്പാട്ടൊന്നു എടുത്തെ...റഫീ നീ നരേഷന്‍ കൊടുത്തെ..
റഫി: നഗൂര് പാടുന്ന പുള്ളുവത്തിയുടെ പുള്ളുവപ്പാട്ടിലൂടെ.....

രാജീവ്‌: "കന്നീ മാസത്തിലെ......ആയില്യം നാളില്...."


റഫി: മലബാറിന്റെ തനതു കലയായ കോല്‍ക്കളിപ്പാട്ടിലൂടെ...

വാഴ: തകൃത തില്ലത്തെയ് താളം.......സുരലോക മണി ഹൂറുന്നിസാനീങ്ങളെ....
സുഖം നല്‍കാന്‍...പുരുഷര്‍ക്കുള്ളോരഹിലീങ്ങളെ......

റഫി: ഓക്കേ.ഇന്ട്രോഡക്ഷന്‍ ഇത്രമതി.അതിനു ശേഷം നമുക്ക് പരിചയപ്പെടുത്താം....പോരെ?

വാഴ: അത് വേണോ? അവസാനം പോരെ?

രാജീവ്‌: അത് പോരാ, ഞാന്‍ മ്യൂസിക്കിടാം, റഫി ഓരോരുത്തരെയായി പരിചയപ്പെടുത്തൂ...

റഫി: പരിചയപ്പെടുത്തല്‍ കഴിഞ്ഞിട്ട് മതി സ്കിറ്റുകള്‍ എന്താ.

വാഴ: മതിയെന്കി മതി, ഓടേണ്ടി വന്നാല് ആരുടേം പെരുമാറി ഇടികിട്ടി എന്ന് പരാതി ഉണ്ടാവണ്ട.......പരിചയപ്പെടുത്തല്‍ നടക്കട്ടെ!


"നര്‍മ്മാസിനെ പരിചയപ്പെടുന്നതിനു മുന്‍പ് ഒരു ചെറിയ ഇടവേള"



തുടരും........

61 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഇത് തുടരണോ എന്ന് നിങ്ങള്‍ തീരുമാനിക്കുക. തുടരണ്ട എന്ന്, നസീര്‍, സുഭാഷ്‌, റഫീക്ക്‌,ഗോവിന്ദന്‍ കുട്ടി,രാജീവ്‌ എന്നിവര്‍ ആവശ്യപ്പെട്ടാല്‍ സ്വീകരിക്കുന്നതല്ല. പഴയ ഓര്‍മ്മകളില്‍ നിന്നും അല്‍പ്പം...അഭിപ്രായം അറിയിക്കുമല്ലോ......

അരുണ്‍ കരിമുട്ടം said...

തുടരട്ടെ..

Arun said...

ഹി ഹി ഹി സമ്മതിച്ചിരിക്കുന്നു വാഴക്കോടാ....അങ്ങിനെ ഒരു മിമിക്സ് പരെട് കണ്ട സുഖം കിട്ടി. തുടരണം എന്ന് ശക്തമായി ആവശ്യപ്പെടുന്നു.

Arun said...

വാഴ: വര്‍ഗീസേട്ടനല്ലേ, അയാള്‍ക്ക്‌ മൂത്തത് രണ്ടും പെണ്‍ കുട്ടികളായപ്പോള്‍ ആദിപിടിച്ച് മൂന്നാമതും ഉണ്ടായത് പെണ്ണാ, അത് ചോദിക്കാനൊന്നും ഇല്ല..

ചിരിച്ച് ചിരിച്ച് ഒരു പരുവമായി ....

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം ടീം.
അപ്പോള്‍ ചെരുപ്പിനൊന്നും ക്ഷാമമില്ലായിരുന്നെന്നര്‍ത്ഥം?
:)
തുടരനാക്കല്ലെ, ഒന്നിച്ചഴിച്ച് വിട്.

Anitha Madhav said...

ഈ മിമിക്രിക്കാരോക്കെ ശരിക്കും തമാശക്കാരാണോ? അപ്പോള്‍ ബ്ലോഗിലും മിമിക്രിക്കാര്‍ തകര്‍ക്കുകയാണല്ലോ. വാഴക്കോടാ സംഗതി കലക്കി. ചിരിക്കാന്‍ ഒത്തിരി അവസരങ്ങള്‍ തന്നു. തുടരുക...ആശംസകളോടെ...

Junaiths said...

തുടര്‍ന്നോട്ടെ,തുടര്‍ന്നോട്ടെ...അതെ വാഴേ ഒരു ഡബിട്ട് നിങ്ങ ട്രൂപ്പിലെ നമ്പരുകള്‍ മുയുമനും ബയേടെ ബകയാണല്ലോ.
1.വാഴ: ഈ ചേട്ടന്റെ ഒരു കാര്യം, ഞായറാഴ്ച ക്ലാസ്സ്‌ ഉണ്ടെന്നു പറഞ്ഞപ്പോള്‍ വിശ്വസിച്ച നിന്റെ അമ്മയെ ഓര്‍ത്ത്‌ ചോയിച്ചതാ,തെറ്റിധരിച്ചു അല്ലെ
2.വാഴ: നമുക്കല്ല നീയാദ്യം പോയി വയറു ശുദ്ധിയാക്ക്.
(കൂട്ടുകാരനെ ശക്തമായ് കളിയാക്കിയിരിക്കുന്നു)
3. വാഴ: പിന്നെ ദൈവത്തിനു ആദി പിടിച്ചല്ലേ ഭൂമിയുണ്ടായത് എടാ അത് വേറെ എന്തോ ആണ് ഉണ്ടായത്.
4. വാഴ: വര്‍ഗീസേട്ടനല്ലേ, അയാള്‍ക്ക്‌ മൂത്തത് രണ്ടും പെണ്‍ കുട്ടികളായപ്പോള്‍ ആദിപിടിച്ച് മൂന്നാമതും ഉണ്ടായത് പെണ്ണാ, അത് ചോദിക്കാനൊന്നും ഇല്ല..
5. റഫി: ഡാ വാഴേ, നിനക്കു വല്ല ശബ്ദവും അറിയുമോ?
വാഴ: നേരത്തെ കുന്നു കേറുമ്പോള്‍ രാജീവേട്ടന്‍ ഉണ്ടാക്കിയ ശബ്ദം മതിയോ? പക്ഷികളുടെ ശബ്ദമൊന്നും എന്റെ ഐറ്റം അല്ല.
6. വാഴ: സില്‍മാ നടന്മാരുടെ പട്ടി കുരക്കുന്നത്, സില്‍മാ നടന്മാരുടെ അമ്മ കരയുന്നത്,തുടങ്ങിയതൊക്കെ അനുകരിക്കും, പിന്നെ വേറെ കുറച്ചു നമ്പരുണ്ട്, സമയമാവട്ടെ ഞാന്‍ കാണിക്കാം,
7. വാഴ: നാടന്‍ കൊല എന്ന് പറയുമ്പോ പാളയംകോടന്‍, ഞാലിപ്പൂവന്‍ ഇതൊക്കെയല്ലേ..(ഇതിനു റാഫിയുടെ കയ്യില്‍ നിന്നും,അതോ മറ്റു വല്ലടത്തും നിന്നോ,നല്ല കണി കിട്ടി,പഹയന്‍ അതിവിടെ പറഞ്ഞില്ല.)
8. വാഴ: മതിയെന്കി മതി, ഓടേണ്ടി വന്നാല് ആരുടേം പെരുമാറി ഇടികിട്ടി എന്ന് പരാതി ഉണ്ടാവണ്ട.......പരിചയപ്പെടുത്തല്‍ നടക്കട്ടെ!

Hats off Macha...Keep going..

തോമ്മ said...

thudaroo............

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:) :)

NAZEER HASSAN said...

ഡാ..
കൊന്നു കൊല വിളിച്ചു അല്ലെ ..?
നിനക്ക് വെച്ചിട്ടുണ്ട്‌ ഡാ മോനെ ..
ഞാനും റഫി കൂടി ഒന്ന് ആലോചികട്ടെ ..ഹും ..
വായിച്ചപ്പോള് ...മദ്രസ യുടെ പിന്നിലുള്ള ആ കുന്നു കയറി പോയ പോലെ തോന്നി ..
നല്ല ഓര്‍മകളിലൂടെ ഒരിക്കല്‍ കൂടി തിരിച്ചു പോകാന്‍ ഈ പോസ്റ്റ്‌ സഹായിച്ചു ..
waiting for more stories..
സസ്നേഹം
നസി

Unknown said...

പ്രി ഡിഗ്രീ അത്ര മോശമുള്ള ഡിഗ്രിയെയല്ല എന്ന് സില്‍മാ നടന്‍ ശ്രീനി പറഞ്ഞ അന്ന് മുതലുള്ള ഒരാഗ്രഹമായിരുന്നു പ്രീ ഡിഗ്രീ പഠിക്കണം പ്രി ഡിഗ്രി പഠിക്കണം എന്നാ ആഗ്രഹം.
അല്ല അതെന്നാ ശ്രിനി അങ്ങനെ ഒരു ഡയലോഗ് പറഞ്ഞെ (ഞാൻ പടം കണ്ടിട്ടില്ല)

വാഴക്കോടന്‍ ‍// vazhakodan said...

പഴയ കോളെജ് ദിനങ്ങളിലേക്ക് മനസ്സുകൊണ്ട് ഒരെത്തി നോട്ടം. ഇഷ്ടമായി എന്നും തുടരണം എന്നും പറഞ്ഞു കണ്ടപ്പോള്‍ സന്തോഷം.
അരുണ്‍ കായംകുളത്തിനും,അരുണിനും,അനില്‍ജി യ്ക്കും,അനിതയ്ക്കും ജുനൈത്, തോമ, അനൂപ്‌,വെട്ടിക്കാടന്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു.
@ജുനൈത് : മാനെ ഡാ ഇജ്ജയിട്ടു കൊയപ്പം ഇന്ടാക്കല്ലേ. ഒരു ജൂനിയറായ എന്നെ ലവന്മാര്‍ ശരിക്കും വാട്ടിയിട്ടുണ്ട്. അതൊക്കെ ഇതിനിടെക്കൂടെ തീര്‍ത്തതാ. എല്ലാവരുമായി ആ സൗഹൃദം ഇപ്പോഴും ഉണ്ട്. പിന്നെ സൂപ്പര്‍ സ്റ്റാര്‍സ് എല്ലാരും കൂടി ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ തിരക്കഥ എഴുതുന്നത്‌ പോലെ വളരെയധികം ബാലന്‍സ് ചെയ്താ എഴുതിയത്. കൂട്ടത്തില്‍ ആരും മോശമില്ലാ ട്ടോ. എനിക്കുള്ള താങ്ങലുകള്‍ പുറകെ വരുന്നുണ്ട്.
@നസീ : കഥകള്‍ ഇനിയും വരും.സന്മനസ്സുള്ളവര്‍ക്ക് നര്‍മ്മാസില്‍ സമാധാനം.
@അനൂപേ: വല്ലപ്പോഴും നാടോടോക്കാറ്റിന്റെ സിഡി കാണൂ..ഓക്കേ
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്റെ നന്ദി.

വാഴക്കോടന്‍ ‍// vazhakodan said...

അയ്യോ അനൂപേ നാടോടിക്കാറ്റ് എന്നാണു ഉദ്ദേശിച്ചത് :)

Typist | എഴുത്തുകാരി said...

തുടരൂ, ഞങ്ങള്‍ സഹിച്ചോളാം.

കാപ്പിലാന്‍ said...

തുടരട്ടങ്ങനെ തുടരട്ടെ വാഴക്കോടന്‍ തുടരട്ടെ
ഇടിയും വെട്ടി പെയ്യട്ടെ .

Patchikutty said...

പോരട്ടെ...ഓരോന്നായി.റവര്‍ മരങ്ങള്‍ക്കിടയില്‍ കൂടിയുള്ള നടത്തം എന്‍റെ സ്കൂള്‍ കാലത്ത്‌ ഉണ്ടായിരുന്നു.പിന്നെ കോളേജില്‍- നടത്തം സത്യമാ "ആദ്യ ഒന്ന് രണ്ടു ദിവസമാണ്‌ ദൂരം ഒന്നര കിലോമീറ്ററോളം ഉണ്ടെന്നു തോന്നിയത്, പിന്നെ അതൊരു രണ്ടു മൂന്നു കിലോമീറ്റരെങ്കിലും ഉണ്ടായില്ലല്ലോ എന്നായിരുന്നു വിഷമം," വാചകമടി, വായിനോട്ടം, ലൈനടി സപ്പോര്‍ട്ട്, പാര തുടങ്ങിയ പല കാര്യങ്ങള്‍ക്കും ഒപ്പം വണ്ടിക്കടിയില്‍ ചാടാന്‍ വേണ്ടി നടക്കുവാണോ ഡി പെമ്പില്ലേരെ എന്നും ചോദിച്ചുള്ള നാട്ടുകാരുടെ സ്നേഹോപദേശം.... ഒക്കെ ഓര്‍മ വന്നു.

Sureshkumar Punjhayil said...

( Sir... Nammalum avideyokke undayirunnatha... ini... Pediyundu ketto.... )

Ganbheeramayirikkunnu. Thudarate... Ella ashamsakalmum...!!!

ബഷീർ said...

തുടരട്ടെ.. റഫീഖിനെ പറ്റിയുള്ള വിവരണം ഇഷ്ടായി.. റഫീഖിതു കാണുന്നില്ലേ !!

നിങ്ങൾ ഒരു സകല കലാ (കാല) വല്ലഭനാണല്ലോ..

നർമ്മാസിന്റെ മർമ്മത്തു കേറി ബാക്കിയുള്ളത് കൂടി പോരട്ടെ. ആശംസകൾ

കനല്‍ said...

നല്ല സീരിയസായിട്ടു പോയിരുന്ന മലയാളസിനിമാ ലോകത്ത് മിമിക്രിക്കാര് കേറി എല്ലാ‍വരെയും ചിരിപ്പിക്കാന്‍ തുടങ്ങി.

ഇപ്പോ നല്ല തമാശകളുമായിട്ട് പോകുന്ന ബൂലോകത്ത് ഈ മിമിക്രിക്കാര് കേറി കരയിക്ക്വോ?
:)
:)

എന്തായാലും തുടരട്ടേ... ഇതേവരെ ഇമ്മിണിയൊക്കെ ഞാനും ചിരിച്ചു.

നമ്മളെ ചിരിച്ചു മറിപ്പിക്കുന്ന മിമിക്രിക്കാരുടെ തിരശ്ശീലയ്ക്ക് പിന്നിലെ കൊച്ചുകൊച്ചു തമാശകളും കഷ്ടപാടുകളും ഈ ബ്ലോഗിലൂടെ അതീവ തന്മയത്തോടെ വാഴക്കോടന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Afsal said...

ഇഷ്ടമായി, തുടര്‍ന്നോള്ളൂ............................

ധൃഷ്ടദ്യുമ്നന്‍ said...

ഹ ഹ ഹ..എഴുതി തീരുമ്പോഴത്തേനും കൂട്ടുകാർ ബാക്കി വെച്ചേക്കുമോ? ബ്ലോഗിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവന്ന ആൾക്കിട്ടിതന്നെ പണി കൊടൂക്കണം!!!! :)
തുടരട്ടേ..എല്ലാ ആശംസകളും

ബോണ്‍സ് said...

നന്നായി രസിച്ചു.....ബാകി ഇങ്ങു പോന്നോട്ടെ വാഴേ!!

ശ്രദ്ധേയന്‍ | shradheyan said...

അപ്പൊ ഇനി ബായക്കൊടനെ ഏഷ്യാനെറ്റ്‌ കോമഡി ഷോയിലും കാണാം..:)
ബാക്കി പോരട്ടെ കാക്കാ....

ബിനോയ്//HariNav said...

"..വാഴ: നേരത്തെ കുന്നു കേറുമ്പോള്‍ രാജീവേട്ടന്‍ ഉണ്ടാക്കിയ ശബ്ദം മതിയോ?.."

ബായക്കോടാ മിമിക്രിക്കാരാ അനക്ക് പറ്റിയ ഐറ്റം ദ് ന്നെ :)
തൊടര്‍ന്നോളാട്ടാ :)

ചാണക്യന്‍ said...

“പിന്നെ ദൈവത്തിനു ആദി പിടിച്ചല്ലേ ഭൂമിയുണ്ടായത് എടാ അത് വേറെ എന്തോ ആണ് ഉണ്ടായത്.“-
ഹിഹിഹിഹിഹിഹിഹിഹി...ങ്‌ള് ബേം ബാക്കി പറയീന്ന്...

വശംവദൻ said...

"ഓട്ടൊറിക്ഷക്ക് ബസ്സിന്റെ ചില്ല്" :)

ഇത്‌ നന്നായിട്ടുണ്ട്‌.

ബാക്കി പോരട്ടെ. ആശംസകളോടെ...

വരവൂരാൻ said...

വ്യാസ എന്നു കേൾക്കുപ്പൊഴെ മനസ്സിനൊരു സുഖാ... തുടരൂ.. കാത്തിരിക്കുന്നു. നന്നായിട്ടുണ്ട്‌ അവതരണം. ആശംസകൾ

G.K. said...

DAAA &*@#$%^&%$#, nee enikku pani undakkum.... Masalakal ithiri kooodiyooo ennoru samshayam!!! Paavam Rajiv, ithonnum vaayikkunnilla ennu vicharikkunnu... Pinney, oru upadesham - Self goal adichoo... pakshe self 'penalty' adikkalle!!!

(Nasi, Rafi - nammukku ivane iniyum veruthe vidano?)

Thus Testing said...

ടര്‍ണീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീ​‍ീമ്മ്മ്മ്മ്മ്മ്മഅം

ആ കളി തുടരട്ടെ...

വാഴക്കോടന്‍ ‍// vazhakodan said...

എടാ ഗോട്യെ നിനക്ക് സുഖല്ലേ? എത്ര നാളായെടാ നിന്റെ ആ #&%$#$# വിളി കേട്ടിട്ട്. നീ എന്നാടാ നാട്ടില്‍ വരുന്നത്? നമുക്കാ കുന്നത്തെക്ക് വീണ്ടും പോകണ്ടേ? പിന്നെ മസാല,ഗോള്,പെനാല്‍ടി ഒക്കെ ഇനിയും ഉണ്ട്. ഇനി നിന്റെ നാട്ടിലെ പരിപാടിയാ അടുത്തത്, അത് കഴിഞ്ഞു രാജീവിന്റെ ക്ലബ്‌ വാര്‍ഷികം, പഴവൂര്‍ത്തെ പരിപാടി മറക്കാനോക്കുമോടാ. ഇരട്ടക്കുലങ്ങര പരിപാടി ആ നാട്ടുകാരൊക്കെ എന്നേ മറന്നെക്കുന്നു. അതൊക്കെ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ഇതാ തുടങ്ങിക്കഴിഞ്ഞു.(നീ എന്നെ ജനീവയ്ക്ക് വിരുന്നു വിളിക്കെടാ, ഞാന്‍ നിന്നെ പൊക്കി എഴുതാം :) )

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ. പിന്നെ ഇതിലെ മസാലകള്‍ തികച്ചും എന്റെ കയ്യില്‍ നിന്നും ചെര്‍ത്തതാനെന്നുള്ള സത്യം ആ പഹയന്‍ പറഞ്ഞപ്പോള്‍ മനസ്സിലായല്ലോ. ഇനിയും നല്ല നല്ല മസാലകലുമായി അവരുടെ ഉറക്കം കെടുത്തി ഞാന്‍ വരും. ഇതൊക്കെ പഴയ ആ കോളെജ് ദിനങ്ങളെ ഓര്‍ക്കാന്‍ ഒരു രസം....രാജീവേ നീ കോപിക്കല്ലേ..ചുമ്മാ.:)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

G.K. said...

Sukham thanne!!! ingane jeevichu ponu!! Planning to go to kerala in September - u will be there at that time? No news from anybody else. Hope all r keeping fine.

Pinne entha??? Thanks for bringing back the memories of our nice college days again. Iniyumundoru janmam engil...... (Enikku paadan thonnunnu. Eee paattu nammude idayile oruthanu valare ishtamayirunnu!!! :) Njan Nasiye alla udheshichathu... :)

ആർപീയാർ | RPR said...

പോഴാ .. ശ്ശോ !!.. വാഴാ

ദങ്ങട് കീച്ചിക്കോട്ടാ...

:)

ramanika said...

sarikkum aa kuttathil ulla pole oru feel!

നാസ് said...

വാഴ അങ്കിള്‍ ..... നല്ല പോസ്റ്റ്‌........ ഓരോ ദിവസവും ഓരോ പോസ്റ്റ്‌ ആയി തന്നെ ഇങ്ങട്‌ പോരട്ടെ...... ബാക്കി ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു........ :-)

ഞാന്‍ ആചാര്യന്‍ said...

'ഒരു കാലന്‍ കുടയും ഒരു സാഹിത്യ സഞ്ചിയും പിന്നെ ഓട്ടൊറിക്ഷക്ക് ബസ്സിന്റെ ചില്ല് വെച്ചപോലെ മൂക്കത്തൊരു കണ്ണടയും വെച്ച് വരുന്ന ഞാന്‍ എന്നാ പരിഷ്കാരിയെ ആദ്യ നോട്ടത്തില്‍ കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് ഒന്നു കൈവെക്കണം എന്ന് തോന്നിയതാത്രേ, ദുഷ്ടന്മാര്‍'...ഹ ഹ ഹ..

വാഴക്കോടന്‍ ‍// vazhakodan said...

ഗോവിന്ദന്‍ കുട്ടീ നീ പോന്നപ്പനല്ലെടാ തങ്കപ്പന്‍ :)
ഒരു പോസ്റ്റിടാനുള്ള മരുന്നല്ലേ നീ തന്നത്. അത് ഞാന്‍ വയ്കാതെ കലക്കും. വ്യാസയിലെ ഒരു പ്രണയകാലത്ത്.ഹി ഹി ശരിയാക്കാമെടാ മുത്തേ.
അഭിപ്രായം അറിയിച്ച ആര്‍പ്പീയാരിനും, രമനിഗക്കും, നാസ് അമ്മായിക്കും, വെറുതെയല്ലാത്ത ആചാര്യനും നന്ദി അറിയിക്കുന്നു.

Rafeek Wadakanchery said...

വാഴക്കോടാ... നിനക്കു മാപ്പില്ല

എന്തുവാടെ ഇത്..
ഓര്‍ മ്മകളുടെ ജനവാതിലുകള്‍ കര കരാ..ശബ്ദത്തില്‍ തുറന്നിട്ട് ഈ ബൂലോക വാസികളേ കൊണ്ടു പറയിപ്പിക്കുക ആണല്ലേ..പാവം നസി..പാവം ഗോവിന്ദന്‍ ..പാവം സുഭാഷ്,രാജീവ് ഇവരെല്ലാം ഇനി നിന്നോട് ഏതു വിധത്തില്‍ പ്രതികാരം ചെയ്യും എന്നോര്‍ ത്തു ഞാനിവിടെ തീ തിന്നുന്നു. എനിക്കു പറയാനുള്ളത് ആദ്യമേ ഞാന്‍ പറഞ്ഞു കഴിഞ്ഞു. അന്നേ നിന്നെ തല്ലാതെ വിട്ടത് ഒരു തെറ്റായിപ്പോയെ ന്നു പോലും അവര്‍ ക്കു തോന്നിയാല്‍ അല്‍ ഭുതം ഇല്ല,
പിന്നെ വിജയേട്ടന്‍ കാരാറെടുത്തിരുന്ന കോളേജിലെ തെങ്ങിന്റെ മണ്ടയില്‍ കയറി തേങ്ങാ ഇടുമ്പോ (മോഷ്ടിക്കുമ്പോള്‍ ) താഴെ വീണാല്‍ ശബ്ദം കേള്‍ ക്കും എന്നു പറഞ്ഞ് എല്ലാവരും ഉടുത്തിരുന്ന മുണ്ട് ഊരിയെടുത്തു ഒരു വലപോലെ താഴെ പിടിച്ചു നില്ക്കാന്‍ തീരുമാനിച്ചപ്പോള്‍ നീ മാത്രം മുണ്ടൂരിയില്ല..എന്തേ...കാരണം
"ഷഡ്ജം ".
ഇതൊന്നും ഞാന്‍ ആരോടും പറയില്ല വാഴക്കോടാ പറയില്ല...എന്നെ കൊന്നാലും ഞാന്‍ പറയില്ല.
ഇതാണു ഞാന്‍ പറഞ്ഞത് സൌഹ്രുദത്തിന്റെ ഈ ഭൂപടത്തില്‍ നര്‍ മ്മാസിനെ അടയാളപ്പെടുത്താതെ വാഴക്കോടനു (map)"മാപ്പി"ല്ല എന്നു..
അഭിവാദ്യങ്ങള്‍
റഫീക്ക് വടക്കാന്‍ ചേരി

ചാണക്യന്‍ said...

പോരട്ടങ്ങനെ പോരട്ടെ..വാഴയുടെ പോഴത്തരങ്ങള്‍..പോരട്ടെ....:):):)

Rafeek Wadakanchery ,

പെരുത്ത് നണ്ട്രി....:):):)

Arun said...

വാഴേ കോളേജില്‍ പഠിക്കുമ്പോള്‍ സ്വതന്ത്രനായിരുന്നല്ലേ? ഞാനും ഷഡ്ജം ഇടാറുണ്ടായിരുന്നില്ല. പാരകള്‍ കിട്ടിത്തുടങ്ങിയല്ലോ..നിങ്ങളുടെ സൌഹൃദത്തില്‍ അസൂയ തോന്നുന്നു. ആശംസകള്‍...

Anil cheleri kumaran said...

എത്രയും പെട്ടെന്നു ബാകി എഴുതുക.

വാഴക്കോടന്‍ ‍// vazhakodan said...

റഫീ, നിന്നെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് പറഞ്ഞു ഇരിക്കുകയായിരുന്നു."ഷഡ്ജം' കലക്കി. പിന്നെ എനിക്ക് ഒന്നേ പറയാനുള്ളൂ.."പോസ്റ്റോളം വരുമോ കമന്റ്റിലിട്ടത്?"
അല്ലെങ്കില്‍ ഈ ചാണൂ ഇവിടെ ചിലപ്പോള്‍ ലേറ്റാ. ഇത് ഇത്ര കൃത്യമായി എങ്ങിനെ എത്തി?
അരുണേ ചുമ്മാ സത്യം പറയല്ലേ...ജനങ്ങള്‍ വിശ്വസിച്ചു പോകും :)
കുമാരേട്ടാ...ബാക്കി വരുന്നുണ്ട് പിന്നാലെ..തച്ചു തുടങ്ങീ :)
അഭിപ്രായങ്ങള്‍ക്ക് നന്ദി...

പ്രയാണ്‍ said...

വാഴക്കോടാ സ്വന്തം പോഴത്തരങ്ങള്‍ സ്വയം ആസ്വദിക്കാനും മറ്റുള്ളവരെക്കൊണ്ട് അത് ആസ്വദിപ്പിക്കാനും നല്ല ഒരു മനസ്സു വേണം.ആ മനസ്സിനും ഈ തുടക്കത്തിനും ആശംസകള്‍....

സൂത്രന്‍..!! said...

വാഴേ ചിരിപിച്ചു ... തുടരണം ... കാത്തിരിക്കുന്നു .........

Unknown said...

continuee yaaar.... its interesting..specially the location is vyasa college...ooormakal ayavirakkamallooo....

ശ്രീ said...

കൂടുതല്‍ മിമിക്സ് വിശേഷങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു...

വാഴക്കോടന്‍ ‍// vazhakodan said...

പ്രയാന്‍ ടീച്ചറെ..നന്ദി, ജീവിതം ഇങ്ങനെ ചിരിച്ചും കളിച്ചുമൊക്കെ അങ്ങ് തീരട്ടെ അല്ല പിന്നെ.:)
സൂത്രാ : ബാക്കി എഴുതുന്നുണ്ട് കാത്തിരിക്കൂ, വന്നതിനു നന്ദി.
മന്‍സൂര്‍ : ഞാനൊക്കെ പോന്നതിനു ശേഷമല്ലേ നീ വ്യാസയില്‍ എത്തിയത്. നോക്കട്ടെ എന്തെങ്കിലും കിട്ടുമോന്ന് :)
ശ്രീ : ഇവിടെ കണ്ടത്തില്‍ സന്തോഷം, ബാക്കി മസാലകള്‍ തയ്യാറാക്കി വരുന്നു. ഇനിയും വരുമല്ലോ..നന്ദി.

ആർപീയാർ | RPR said...

വാഴേ,

പറ്റുമെങ്കിൽ പോസ്റ്റിന്റെ ഫോണ്ട് സൈസ് ഒന്നൂടെ കുറച്ച്, ബോൾഡ് മാറ്റിയാൽ കുറച്ചുകൂടി വായനാസുഖം കിട്ടിയേനേ.. (ഒരഭിപ്രായമാണേ.... )

Ashly said...

പോരട്ടങ്ങനെ പോരട്ടെ......ബാക്കി എപ്പം ??

കണ്ണനുണ്ണി said...

വേഗം ബാക്കിയുടെ ഇങ്ങട് പോരട്ടെ മാഷെ

പാവപ്പെട്ടവൻ said...

തകൃത തില്ലത്തെയ് താളം.......സുരലോക മണി ഹൂറുന്നിസാനീങ്ങളെ....
വാഴേ... കണ്ടാലറിയാം പൊടി കുഴപ്പ കാരനാണന്നു .വാഴേ കൈ വെക്കാഞ്ഞത് ഭാഗ്യം

ഈ പാവം ഞാന്‍ said...

വാഴേട്ടനെ നന്നായി ബൂസ്റ്റ് ചെയ്തിട്ടുണ്ടല്ലോ?...
ആ കിടക്കട്ടെ സ്വന്തം ബ്ലോഗില്‍ ബൂസ്റ്റിയില്ലെങ്കില്‍ പിന്നെ എന്താ ഒരു ഇദ് അല്ലെ?

വാഴക്കോടന്‍ ‍// vazhakodan said...

ആര്‍പ്പീയാറെ അഭിപ്രായം സ്വീകരിച്ചിരിക്കുന്നു. ഇനി തീര്‍ച്ചയായും ശ്രദ്ധിക്കാം. കള്ളന്‍ ഇതൊക്കെ ഇത്തിരി നേരത്തെ പറയണ്ടേ? ഞാന്‍ ആ സൈഡ് ഇത്തിരി വീക്കാ...:)

ആഷ്ലീ,കണ്ണനുണ്ണീ ബാക്കി അധികം വൈകാതെ പ്രതീക്ഷിക്കാം.

പാവപ്പെട്ടവന്‍ : തിരക്കുകളൊക്കെ തീര്‍ന്നോ? സത്യത്തില്‍ എന്റെ കയ്യിലിരിപ്പ് ഇത്തിരി മോശമായിരുന്നു.അവര് കൈവെക്കാഞ്ഞത് എന്റെ ഭാഗ്യം.ഇപ്പോഴും തറുതല പറയുക എന്നത് എന്റെ ഒരു വീക്നെസ്സാ.അതൊക്കെ ഇപ്പോഴും ഉണ്ടേ...

ഈ പാവം ഞാന്‍: ബൈജു പറഞ്ഞ പോലെ എന്തായാലും ഞാന്‍ പറയില്ല. ചെറുപ്പത്തില്‍ ഞാന്‍ ബൂസ്റ്റ് ഒത്തിരി കഴിച്ചതാ. അതിന്റെ ഒരു ലിതൊക്കെ ബ്ലോഗില്‍ കണ്ടാല്‍ അങ്ങ് സഹിച്ചേക്കെടാ മോനെ. ഇതൊക്കെ ചുമ്മാ ഒരു രസമല്ലേ. അതിന്റെ ഇടെക്കൂടെ നീ വാഴക്ക്‌ ബൂസ്റ്റ്‌ ഇടല്ലേ..:)

അഭിപ്രായം അറിയിച്ച സുഹൃത്തുക്കള്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു. അധികം വൈകാതെ ബാക്കി കൂടി എഴുതാന്‍ ശ്രമിക്കാം.

Unknown said...

da..
njan epozhum jeevichiripundeda makree.......
ethile kathapathrangalum..
njan apozhe paranjathane ee
buthi valarcha elethavene kootathil cherkandane
apol rajeevnae etavum vishmam
natukaranale ena .. anubahavikada..
evane epozhum onum valarnitile
onozhiche avante randu pilere
pine.. oru kariyam govindankuty
epol suspensionilane avante boss
malayalam padiche ninte blog vaichuvathre avene nee dimiss akaruthe bakiyulavareyam.. nasi,rafi,gotty,rajeev evane enthucheyanam? ........ethuvayikunavarodum..

Husnu said...

നര്‍മ്മാസ് കൊള്ളാം ......തുടരൂ..

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ നർമ്മം കലക്കീ .ഈ പരിപാടി ഇനിയും തുടരട്ടെ.പോസ്റ്റിന്റെ നീളം ഒട്ടും മുഷിപ്പിച്ചില്ല.

വാഴക്കോടന്‍ ‍// vazhakodan said...

വ്യാസയിലെ അറിയപ്പെടുന്ന മിമിക്രി ആര്‍ട്ടിസ്റ്റ്‌,ഫുട്ബാള്‍ പ്ലെയര്‍,നാടക നടന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച ശ്രീ അഷറഫ്‌ എനിക്ക് മെയിലില്‍ അയച്ചു തന്നത്......


Keep writing Majeed,Naseer has inspired me to see your blogs,interesting.Vyasayile mimicry takes me to very sweet memories.(even though I am not a hardcore mimicry artist like you,naseer and rafeeq)I feel sad that i am being a mimicry atrist was not assosiated with your troop in those days.Feel unlucky.Rafeeq might have told you to not take me.He is always against me.Once he tried to block my wedding!!!!!!!.:)

Anonymous said...

ഹി ഹി ഇപ്പോഴാ കണ്ടത്. കലക്കി മാഷേ....അടിപൊളി...തുടര്‍ന്നോളൂ ട്ടോ

ഭായി said...

ഇപ്പോഴാണ് ഇതൊക്കെ കാണുന്നത്...
വാഴ ഒരു ബൂ ലോക സംഭവം തന്നെയാ കേട്ടോ...
അയ്യോ..എന്നെയങ് ദത്തെട്.:-)

Refi said...

thamasha kalikande baki vegam post cheyedey.......manushante kshamake oru boarder okke ille.....?:o

അപര്‍ണ്ണ II Appu said...

നന്നായി രസിച്ചു..
ആശംസകളോടെ..

Unknown said...

kollammmmm.......kadha thudarattey....

 


Copyright http://www.vazhakkodan.com