Monday, July 13, 2009

പഴഞ്ചൊല്ലില്‍ പതിരില്ല; ബ്ലോഗ് ചൊല്ലില്‍ വൈറസുമില്ല!

പ്രിയമുള്ള സുഹൃത്തുക്കളേ,
നാം സാധാരാണ കേള്‍ക്കാറുള്ള ഒന്നാണല്ലോ പഴഞ്ചൊല്ലില്‍ പതിരില്ല എന്നത്. ഇവിടെ ഞാന്‍ അല്‍പ്പം ബ്ലോഗ് ചൊല്ലുകള്‍ പരിചയപ്പെടുത്തുന്നു. ഇന്ന് നിത്യ ജീവിതത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു മാധ്യമമായി ബ്ലോഗ് വളരുമ്പോള്‍ ബ്ലോഗ് ചൊല്ലുകള്‍ക്കും പ്രാധാന്യം ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. അത്തരത്തില്‍ ഉപയോഗിക്കാവുന്ന ചില ബ്ലോഗ് ചൊല്ലുകളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ബ്ലോഗ് ചൊല്ലില്‍ വൈറസില്ല!

പുതിയ ബ്ലോഗര്‍മാരെ കുറിച്ചുള്ള ചൊല്ലുകള്‍:

പുത്തന്‍ ബ്ലോഗര്‍ അഗ്രിഗേറ്റര്‍ നിറയ്ക്കും !!
ബ്ലോഗില്ലാത്തവന് ബ്ലോഗ് ലഭിച്ചാല്‍ അര്‍ദ്ധ രാത്രിയ്ക്കും പോസ്റ്റ്ചെയ്യും!!
ബ്ലോഗറുടെ കുഞ്ഞിനെ പോസ്റ്റിടാന്‍ പഠിപ്പികണോ??
അഴകുള്ള ബ്ലോഗില്‍ പോസ്റ്റില്ല !!
പോസ്റ്റ് കൂടിയാല്‍ കമന്റ് കൂടില്ല !!

അത് പോലെ പ്രശസ്തനായ ബ്ലോഗര്‍ ശ്രീ ബെര്‍ളിയുടെ പേരിലും ഒത്തിരി ബ്ലോഗ് ചൊല്ലുകള്‍ നിലവിലുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് :

അച്ചായന്‍ മൂത്താലും ട്രീസയുടെ കുളി മറക്കുമോ??
ബെര്‍ളി പോസ്റ്റ് എറിഞ്ഞാല്‍ ആയിരം ഹിറ്റ്‌ !!
ബെര്‍ലിക്കെന്ത് ബ്ലോഗര്‍ മീറ്റുന്നിടത്തു കാര്യം ??
ഹിറ്റ്‌ കൂട്ടാന്‍ ഞങ്ങളും കാശ് വാങ്ങാന്‍ ബെര്‍ളിയും !!
ഹിറ്റ്‌ ധാന്യം പഴുക്കുമ്പോള്‍ ബെര്‍ളിക്ക് വയ്പ്പുണ്ണ് !!
മീനച്ചിലാറ് , ട്രീസയുടെ കുളി, കാണടാ കാണ് !!

ഇനി വാഴക്കൊടന്റെ പേരിലും ബ്ലോഗ് ചൊല്ലുകള്‍ ഇഷ്ടംപോലെയുണ്ട്. അവയില്‍ ചിലത്.

ഇന്നലത്തെ പുതുമഴയ്ക്ക് കിളിര്‍ത്തവന്‍ വാഴ !!
വാഴ കുളിച്ചാല്‍ ബെര്‍ളിയാകുമോ ??
വാഴയറിയുമോ ബെര്‍ളിയുടെ വാണിഭം !!
അറിയാത്ത വാഴ ചൊറിയുമ്പോള്‍ അറിയും !!
അളം മുട്ടിയാല്‍ വാഴയും പാടും !!

ഇനി അഗ്രിഗേറ്ററിനെ കുറിച്ചുള്ള ചൊല്ലുകള്‍ നോക്കാം.

വേണമെങ്കില്‍ പോസ്റ്റ് ചിന്തയിലും കാണും ഇല്ലെങ്കില്‍ തനിമലയാളത്തിലും കാണില്ല!!
പണ്ടത്തെ അഗ്രിഗേറ്റര്‍ പിന്നെ പിന്നെ, ഇപ്പോഴത്തെ അഗ്രിഗേറ്റര്‍ അപ്പഴക്കപ്പോള്‍!!
അനോണി പേടിച്ച് അഗ്രിഗേറ്ററില്‍ ചെന്നപ്പോള്‍ അനോണികളുടെ പന്തം കൊളുത്തിപ്പട !!
ബ്ലോഗാണെങ്കില്‍ അഗ്രിഗേറ്ററില്‍ ഇടാം അഗ്രിഗേറ്റര്‍ ആയാലോ ??
ബ്ലോഗിന് പോസ്റ്റ് ഭാരം അഗ്രിഗേറ്ററിനു ബ്ലോഗ് ഭാരം !!
ബ്ലോഗിന്ന് പുറപ്പെട്ടു അഗ്രിഗേറ്ററില്‍ ഒട്ടെത്തിയുമില്ല !!
തേടിയ പോസ്റ്റ് അഗ്രിഗേറ്ററില്‍ കിട്ടി !!

ചില ബ്ലോഗര്‍മാരെ കുറിച്ചുള്ള ബ്ലോഗ് ചൊല്ലുകള്‍ നോക്കിയാലോ?

ഉള്ളത് പറഞ്ഞാല്‍ ചാണക്യനും ചിരിക്കും !!
ഒറ്റക്കണ്ണനും തന്നാലായത് !!
വല്യമ്മായി മീശ വെച്ചാല്‍ തറവാടിയാകില്ല !!
ഡോക്ടര്‍ക്കൊത്ത നാസ് !!
"
" കളഞ്ഞ ഹരി !!
കൊടുത്താല്‍ കമന്റ് മെയിലിലും കിട്ടും !!
പോസ്റ്റ് ഇട്ടവന് ലിസ്റ്റ് ചെയ്യാഞ്ഞിട്ട്‌, ലിസ്റ്റ് ചെയ്തവന് കമന്റ് കിട്ടാഞ്ഞിട്ട് !!
അമ്മ പോസ്റ്റ് ഇട്ടാല്‍ മകള്‍ കമന്റും ഇടും !!
ആരാന്റെ ബ്ലോഗില്‍ തല്ല് നടക്കുമ്പോള്‍ കാണാന്‍ നല്ല ചേല് !!
കമന്റ് കിട്ടിയോനറിയില്ല കിട്ടാത്തവന്റെ ദുഃഖം !!
പോസ്റ്റ് കണ്ടാലറിയാം വിഷയത്തിന്റെ പഞ്ഞം !!
ഉത്തരം മുട്ടുമ്പോള്‍ ബ്ലോഗ് പൂട്ടിക്കാണിക്കുക !!
പോസ്റ്റോളം വരുമോ കമന്റില്‍ ഇട്ടതു ??
കിട്ടാത്ത കമന്റ് പുളിക്കും !!
അനോണിയെ പേടിച്ച് ബ്ലോഗ് പൂട്ടണോ??
ഒരു ബ്ലോഗേ ഉള്ളുവെങ്കില്‍ ഉലയ്ക്ക കൊണ്ടടിക്കണം!!
ബ്ലോഗുള്ളപ്പോള്‍ ബ്ലോഗിന്റെ വില അറിയില്ല !!
ബ്ലോഗര്‍ ചത്താലും കണ്ണ് കമന്റ് ബോക്സില് !!
കമന്റ് നൂറില്‍ കൂടിയെങ്കില്‍ പോസ്റ്റിയത് അരുണ്‍ കായംകുളം തന്നെ !!
പലനാള്‍ അനോണി ഒരു നാള്‍ പിടിയില്‍ !!
നര്‍മ്മമുള്ള പോസ്റ്റിലെ ഹിറ്റ്‌ കൂടൂ !!
ഒന്നുകില്‍ കൊള്ളികളുടെ നെഞ്ചത്ത് അല്ലെങ്കില്‍ ആശ്രമത്തിനു പുറത്ത്‌ !!
നട്ടപിരാന്തന്‍ മൊട്ടയടിച്ചപ്പോള്‍ കമന്റ് മഴ !!

ഏതായാലും ബ്ലോഗ് ചൊല്ലുകളെല്ലാം പഠിച്ചല്ലോ അല്ലെ. ഇനി കൂടുതല്‍ ചോല്ലുകളുമായി ഞാന്‍ മറ്റൊരു അവസരത്തില്‍ വരാം. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചൊല്ലുകള്‍ ഏതാണെന്ന് എന്നെ അറിയിക്കുമല്ലോ. ബ്ലോഗ് ചൊല്ലില്‍ വൈസില്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ.
സസ്നേഹം,
വാഴക്കോടന്‍

55 comments:

വാഴക്കോടന്‍ ‍// vazhakodan said...

പോസ്റ്റ് കണ്ടാലറിയാം വിഷയത്തിന്റെ പഞ്ഞം !!

ഹി ഹി സത്യം !!

നാട്ടുകാരന്‍ said...

ഇതിന്റെ സൃഷ്ടി ചരിത്രവും കൂടി വിവരിച്ചാല്‍ നന്നായിരുന്നു.

Sureshkumar Punjhayil said...

പോസ്റ്റ് ഇട്ടവന് ലിസ്റ്റ് ചെയ്യാഞ്ഞിട്ട്‌, ലിസ്റ്റ് ചെയ്തവന് കമന്റ് കിട്ടാഞ്ഞിട്ട് !!

Njanum kure kathirunnathayatha...

Athi manoharam, Ashamsakal...!!!

Pongummoodan said...

വാഴക്കോടന്റെ മൂലത്തിൽ വാഴ കിളിത്താൽ അതുമൊരു തണല് .. :)

പഞ്ഞകാലമാണെന്ന് കരുതി ആരെങ്കിലും കമന്റുചുട്ട് തിന്നുമോ?!!

കഷ്ടം കാലം പിടിച്ചോൻ പോസ്റ്റിട്ടാലതിൽ അനോ‍ണിമാമകളുടെ തെറി മഴ..


ബാക്കി പിന്നെ.. :)

ദീപക് രാജ്|Deepak Raj said...

പ്രിയ വാഴേ
നല്ല പോസ്റ്റ്‌ നന്നായി ചിരിച്ചു.. പുട്ടിന്റെ പേരെ പോലെ പൊങ്ങന്‍മൂടന്റെ കമന്റും.. "ല" പോയാലും എഴുത്തിന്റെ ലഹരി മാറില്ലല്ലോ ഈശ്വരാ

വാഴക്കോടന്‍ ‍// vazhakodan said...

അയ്യോ പോങ്ങൂ, ഞാന്‍ അത് മനപ്പൂര്‍വ്വം വിട്ടതാ :) വാഴക്കോടന്റെ മൂലത്തിൽ വാഴ കിളിത്താൽ അതുമൊരു തണല് :) ഹി ഹി ഇതിന്റെ പേറ്റന്റ് എനിക്ക് വേണം :) ഈ പോങ്ങൂന്റെ ഒരു കാര്യം!

Arun said...

അച്ചായന്‍ മൂത്താലും ട്രീസയുടെ കുളി മറക്കുമോ??
ബെര്‍ളി പോസ്റ്റ് എറിഞ്ഞാല്‍ ആയിരം ഹിറ്റ്‌ !!
ബെര്‍ലിക്കെന്ത് ബ്ലോഗര്‍ മീറ്റുന്നിടത്തു കാര്യം ??
ഹിറ്റ്‌ കൂട്ടാന്‍ ഞങ്ങളും കാശ് വാങ്ങാന്‍ ബെര്‍ളിയും !!
ഹിറ്റ്‌ ധാന്യം പഴുക്കുമ്പോള്‍ ബെര്‍ളിക്ക് വയ്പ്പുണ്ണ് !!
മീനച്ചിലാറ് , ട്രീസയുടെ കുളി, കാണടാ കാണ് !!

കലക്കി വാഴക്കോടാ കിടിലന്‍ പോസ്റ്റ് :)

saju john said...

ബൂലോഗത്തിന്റെ ആര്‍ക്കെവില്‍ വെച്ച് സൂക്ഷിക്കേണ്ട ഒരു പോസ്റ്റ്....

പ്രതിഭയുള്ളവര്‍ക്കെ ഇങ്ങനെയെഴുതാന്‍ കഴിയൂ.....

അരുണ്‍ കരിമുട്ടം said...

വായിച്ചു, രസിച്ചു..
ചിരിച്ച് ഒരു പരുവമായി.
ഇരിക്കട്ടെ എന്‍റെ വക മൂന്നെണ്ണം..

പോസ്റ്റിയത് പോഴത്തരമെങ്കില്‍ എഴുതിയത് വാഴക്കോടന്‍ തന്നെ!!
എഴുതും ബെര്‍ളി വായിക്കില്ല!!
പോസ്റ്റാത്തവന്‍ പോസ്റ്റിയപ്പോള്‍ പോസ്റ്റു കൊണ്ട് ആറാട്ട്!!

ആർപീയാർ | RPR said...

ചിരിച്ച് ചിരിച്ച് ഒരു പരുവമായി !!

Anitha Madhav said...

ചിരിച്ചു ചിരിച്ചു മനുഷ്യന്‍ വശം കെട്ടു. എന്തൊരു പോസ്റ്റാ വാഴക്കോടാ ഇത്! മനുഷ്യന്മാരെ ചിരിപ്പിച്ചു കൊല്ലാന്‍ വല്ല കൊട്ടേഷനും എടുത്തിട്ടുണ്ടോ? ശരിക്കും രസിച്ചു വാഴക്കോടാ..

ചാണക്യന്‍ said...

വാഴേ,
ഇത് ജോറായി...അടി പൊളി:):)

വാഴ കൊടുത്ത് തെങ്ങ് വാങ്ങരുത്:)

ബ്ലോഗര്‍മാര്‍ പലവിധം:)

ബ്ലോഗറാശാന്‍ വീണാല്‍ അതുമൊരു പോസ്റ്റ്:)

പോസ്റ്റിയവന്‍ കൊയ്യും:)

ബ്ലോഗറിലേത് ഡെലീറ്റാവുകയും ചെയ്തു വേര്‍ഡ്പ്രെസ്സിലേത് ഓപ്പണ്‍ ആവുന്നുമില്ല:)

കൊള്ളികള്‍ക്കൊത്ത കാപ്പു:)

സ്റ്റോക്ക് തീര്‍ന്നു..പിന്നെ കാണാം...:)

ജോ l JOE said...

നന്നായി ചിരിച്ചു

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“വാഴക്കോടനെ പോസ്റ്റിടാന്‍ പഠിപ്പിക്കണോ?”

സൂത്രന്‍..!! said...

വാഴക്കോടന്റെ മൂലത്തിൽ വാഴ കിളിത്താൽ അതുമൊരു തണല്


:) :)

Areekkodan | അരീക്കോടന്‍ said...

നന്നായി

ramanika said...

ithum kalakki!

ബോണ്‍സ് said...

പോസ്ടിലിരുന്നത് പോകുകയും ചെയ്തു കമന്റ്‌ ബോക്സില്‍ ഇര്രുന്നത് കിട്ടിയും ഇല്ല...ല്ലേ?

ആരാന്റെ പോസ്റ്റിനു തെറി കിട്ടുമ്പോള്‍ കാണാന്‍ എന്ത് രസം!!

വാഴ കുത്തിയാല്‍ ബെര്‍ലി മുളക്കുമോ?

ഏതു?
ഹ ഹ ഹ...

ജിജ സുബ്രഹ്മണ്യൻ said...

വാഴേടെ എല്ലാ പഴഞ്ചൊല്ലും രസിപ്പിച്ചു.ഒപ്പ തന്നെ അരുണിന്റെ


പോസ്റ്റിയത് പോഴത്തരമെങ്കില്‍ എഴുതിയത് വാഴക്കോടന്‍ തന്നെ!!
എഴുതും ബെര്‍ളി വായിക്കില്ല!!
പോസ്റ്റാത്തവന്‍ പോസ്റ്റിയപ്പോള്‍ പോസ്റ്റു കൊണ്ട് ആറാട്ട്!!

ഈ കമന്റുകളും !!

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

ഇതൊരു പ്രസ്ഥാനം തന്നെ;
കിടക്കട്ടെ ഇവ കൂടി

വാഴക്ക്‌ വെച്ചത്‌ ബെര്‍ളിക്ക് കൊണ്ടു..!!

മീറ്റാത്ത ബ്ലോഗര്‍ പോസ്റ്റിയതെല്ലാം അബദ്ധം..!!

ചിരിക്കും ചാണക്യന്‍ പോസ്റ്റില്ല..!!

ഗൂഗിളിലും ബ്ലോഗര്‍ സ്വന്തം പേരേ തിരയൂ..!!

Rafeek Wadakanchery said...

"പോസ്റ്റ് വന്നാലും കമന്റ് പിറന്നാലും ..വാഴക്കോടനു കഞ്ഞി മിനുസപ്ലാവിലയില്‍ തന്നെ.."
ഇതൊരു ബനാനാടോക്ക് ആവുമോ..?

നന്നായിട്ടുണ്ട് കേട്ടാ..

ബഷീർ said...

മാനേജറില്ലാത്തതിനാൽ വിശാലമനസ്കനായി ചിരിച്ചു വയ്യാണ്ടായി.. :)

> വല്ല്യമ്മായി മീശ വെച്ചാൽ തറവാടിയാവുമോ < ലത് എനിക്ക് ഒത്തിരി ഇഷ്ടായി.. അവരുടെ തല്ല് കിട്ടിയാൽ എനിക്കും കൂടി തന്നേക്കൂ :)



> ബ്ലോഗിൽ പുലി..വീട്ടിൽ എലി <

(സത്യായിട്ടും നിങ്ങളെ പറ്റിയല്ല )

ഞാന്‍ ആചാര്യന്‍ said...

'തല്ലുകൊള്ളാന്‍ കാപ്പിലാനും ധാന്യം പുഴുങ്ങാന്‍ മറ്റുള്ളവരും' :-/

അപ്പൂട്ടൻ said...

1. മലയാളി യുഎസിൽ എത്തിയാലും മലയാളത്തിലേ ബ്ലോഗൂ
2. മമ്മൂട്ടിക്ക്‌ മീതെ ബർളിയും പറക്കില്ല.
അനോണി ചാടിയാൽ കമന്റോളം, പിന്നേം ചാടിയാൽ ഡിലീറ്റോളം.
സോഫ്റ്റ്വെയർക്കാരുടെ പഴഞ്ചൊല്ല്

ബെഞ്ചിലെ കാലത്ത്‌ പോസ്റ്റ്‌ പത്ത്‌ വെച്ചാൽ പണിയുള്ള കാലത്ത്‌ കമന്റ്‌ പത്ത്‌ തിന്നാം.

ജഗതി കണ്ടുപിടിച്ച ഒരു സ്പെഷൽ ലെജന്ററി പഴഞ്ചൊല്ല്

ഇൻ ദ ബ്ലോഗ്‌ ഓഫ്‌ മൈ ചളംസ്‌ ആൻഡ്‌ തെറീസ്‌, യൂ വിൽ നാട്ട്‌ പോസ്റ്റ്‌ എ കമന്റ്‌ ഒഫ്‌ ദ ടുഡെ. ഗെറ്റ്‌ ഔട്ട്പോസ്റ്റ്‌.
പരിഭാഷ - പോസ്റ്റീന്ന് പോയിത്താഡെ.

അനില്‍@ബ്ലോഗ് // anil said...

വാഴക്കോടാ,
ഉപ്പിലിട്ട് വക്കേണ്ട സംഗതികള്‍ .

മിക്കവാറും ഇത് ഫോര്‍വേഡ് മെയിലുകളായി പറക്കും.
:)

ഹരീഷ് തൊടുപുഴ said...

എല്ലാവരോടു ഒരപേക്ഷ..

ധാന്യത്തിനെ ഇനി ‘വയല്‍ക്കുരു’ എന്നു വിളിക്കൂ..

കോഴിമുട്ടയ്ക്ക് ‘കോഴിക്കായ്’

താറാമുട്ട്യ്ക്ക് ‘താറാവിന്‍ കായ്’

അങ്ങനങ്ങനെ...

Husnu said...

Really Fabulous. Enjoyed well.
I appreciate your sence of Humour.
Keep writing....

You are really worth for the Blog, Congrats....

ഡോക്ടര്‍ said...

ഡോക്ടര്‍ക്കൊത്ത നാസ് !!

നമുക്കിട്ടും താങ്ങിയല്ലേ.... :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു ഈ പോസ്റ്റും

കണ്ണനുണ്ണി said...

അപ്പൊ പിന്നെ ഞാനായിട്ട് എന്തിനാ കുരയ്ക്കുന്നെ... ദെ പിടിച്ചോ മൂന്നെണ്ണം

"കുരയ്ക്കുന്ന ബ്ലോഗ്ഗര്‍ കമന്റില്ല "

"ബെര്‍ളിക്ക് ഹിറ്റ്‌ വേദന, വാഴയ്ക്ക് പോസ്റ്റ്‌ വായന "

"ഹിറ്റും കൂടി, കമന്റും കിട്ടി പിന്നെയും അച്ചായന് മുറുമുറുപ്പ് "

തറവാടി said...

;)

പണ്ട് ഇടിവാള്‍ ഇതുപോലൊരു പോസ്റ്റിട്ടിരുന്നു പോസ്റ്റിവിടെ

തറവാടി said...
This comment has been removed by the author.
മാണിക്യം said...

നാണം കെട്ടും കമന്റ് നേടികൊണ്ടാ‍ൽ
നാണക്കെട് ഹിറ്റ് മാറ്റി കൊള്ളും

കാപ്പിലാനെ വിട്ട് നിഴലിനെ പിടിക്കരുത്

ഇതീന്നും വലിയ പോസ്റ്റ് വന്നിട്ട് കമന്റിട്ടിട്ടില്ലാ

ബ്ലോഗ് ഇല്ലാത്ത നാട്ടിൽ കമന്റ് അധികപ്പറ്റ്!

കമന്റ് വയിച്ച് ബ്ലോഗർമാർ പേടിക്കണ്ടാ

ബ്ലോഗർ ഒരുമ്പെട്ടാൽ ഗൂഗ്ഗിളിനും തടുക്കാനാവില്ലാ

പോസ്റ്റിലേക്ക് നോക്കി അസുയപ്പെടാത
കമന്റിലേക്ക് നോക്കി ആശ്വസിക്കുക.

siva // ശിവ said...

പോസ്റ്റും കമന്റുകളും രസകരം.....

Anil cheleri kumaran said...

..കമന്റ് നൂറില്‍ കൂടിയെങ്കില്‍ പോസ്റ്റിയത് അരുണ്‍ കായംകുളം തന്നെ !!..
ഒക്കെ അടിപൊളി തന്നെ.

Thus Testing said...

വാഴക്കോടാ കലക്കി...നടുവേ ഞാനുമൊന്നോടട്ടെ...
കമന്റുമായി ബന്ധപ്പെട്ട ചിലത്...

പോസ്റ്റില്‍ അക്ഷരം ഒന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കു കമന്റില്‍

പോസ്റ്റിട്ടവനറിഞ്ഞില്ലെങ്കിലും കമന്റിടുന്നവനറിയണ്ടേ

ബ്ലോഗ്ഗനു പ്രാണവേദന കമന്റനു വീണവായന

കമന്റും ഡിലീറ്റ് ചെയ്ത് ബ്ലോഗും പൂട്ടി, എന്നിട്ടും ബ്ലോഗ്ഗറുടെ പല്ലുകടി.

ബ്ലോഗ്ഗറിച്ചതും കമന്റില്‍ കല്‍പ്പിച്ചതും

മതി മതി

പാവപ്പെട്ടവൻ said...

വാഴമുത്താല്‍ പോസ്റ്റ്‌ ചാകര

Kiranz..!! said...

വാഴയുടെ “ഉണ്ണിക്കമന്റിൽ പതിരില്ല :)“

Patchikutty said...

നല്ല പോസ്റ്റ്‌. നന്നായി ചിരിച്ചു.

Typist | എഴുത്തുകാരി said...

അരുണ്‍ പറഞ്ഞതാ അതിന്റെ ശരി -പോസ്റ്റിയത് പോഴത്തരമെങ്കില്‍ എഴുതിയത് വാഴക്കോടന്‍ തന്നെ-

ashidh said...

berlykku padikka??

പോസ്റ്റ് കണ്ടാലറിയാം വിഷയത്തിന്റെ പഞ്ഞം !!

aduthadhu nannakum ennu pratheekshikkunnu..

aan said...

what an !dea sir jiiiiii!!!!!!!

Faizal Kondotty said...

ചിരിച്ചു ചിരിച്ചു ബ്ലോഗ്‌ കപ്പി
എല്ലാം ഒന്നിനൊന്നു മെച്ചം !
പുതിയ ബ്ലോഗര്‍മാരെ കുറിച്ചുള്ള ചൊല്ലുകളില്‍ പതിരെ ഇല്ല ..

NAZEER HASSAN said...

ഡാ മജീ,
ഇതില്‍ നമ്മള്‍ സാധാരണ പറയാറുള്ള ചൊല്ലുകളൊന്നും കണ്ടില്ലല്ലോ :) വേണമെങ്കില്‍
ഞാന്‍ കൂട്ടിച്ചേര്‍ക്കാം :)
"ലിങ്ക് കൊടുത്താലും പോസ്റ്റ്‌ കൊടുക്കരുത്‌"
"പണ്ടേ ഓര്‍ക്കുട്ടന്‍ ഇപ്പോള്‍ ബ്ലോഗ്ഗര്‍"
"ബ്ലോഗുണ്ടെന്ന് കരുതി വെറുക്കുന്നത് വരെ പോസ്റ്റരുത്"

തല്‍ക്കാലം ഇത് മതി ബാക്കി നീ എഴുതിക്കോ :)

കനല്‍ said...

ഉഗ്രനായിട്ടുണ്ട് വാഴേ....

എന്നാ പിന്നെ എന്റെ വകയും ഇരിക്കട്ടെ രണ്ടെണ്ണം

“വെള്ളമടിച്ചിട്ട് പോസ്റ്റിട്ടാ ആര്‍ക്കും കുറുമാനാവാന്ന് വിചാരിക്കരുത്! ”


“ചൊറിഞ്ഞത് കാപ്പിലാനെയാണെങ്കില്‍, പോസ്റ്റിയത് കൂതറയാ”“

സന്തോഷ്‌ പല്ലശ്ശന said...

എല്ലാ ചൊല്ലും പെരുത്തിഷ്ടായി....
വാഴെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു....
അസ്സല്‌ പൂവമ്പഴമാണ്‌ ബ്ളോഗ്ഗു നിറച്ചും
വായിച്ചു വയറു നിറഞ്ഞു...
ഈ വാഴ ദിവസവും കുലക്കട്ടെ... (പോസ്റ്റട്ടെ)

ആശംസകള്‍

Aluvavala said...

"പോസ്റ്റാനിരുന്ന ബെര്‍ളിയുടെ തലയില്‍ വാഴവീണു.."

കലക്കി....ഹി ഹി...!

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങളും കൂടുതല്‍ ബ്ലോഗ്‌ ചൊല്ലുകളുമായി വന്ന എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ചില പോസ്റ്റുകള്‍ എഴുതിയതിനു ശേഷം ഞാന്‍ വളരെയധികം ഇഷ്ടപ്പെടാറുണ്ട്. ഇതും അക്കൂട്ടത്തില്‍ ഞാന്‍ ചേര്‍ത്ത് വെയ്ക്കുന്നു.
ഇനിയും വിലയേറിയ അഭിപ്രായങ്ങളുമായി ഈ വഴി വരുമല്ലോ..

ഘടോല്‍കചന്‍ said...

ഹ ഹ ..... ഇതു സംഭവം കൊള്ളാമല്ലൊ... :)

“കമന്റുകിട്ടാന്‍ അനോണിക്കാലും പിടിക്കണം”

“ചിന്തയില്‍ വരുവോളം നാരായണ നാരായണ ചിന്തയില്‍ വന്നാല്‍ കൂരായണ കൂരായണ”

കെടക്കട്ടെ എന്റെ വകേം രണ്ടെണ്ണം.സംഭാവന തന്നില്ല എന്നുപറയരുതല്ലൊ :)

അനസ്‌ മാള said...

'പോസ്റ്റ'റുടെ കൊതിയും മാറും
കമന്ററുടെ കടിയും മാറും!

നന്നായി!!

Echmukutty said...

ഇത് കേമമായിട്ടുണ്ടല്ലോ.

Unknown said...

നന്നായി രസിച്ചു ...കേട്ടോ ..

Unknown said...

നന്നായി രസിച്ചു ...കേട്ടോ ..

chillujalakangal said...

സംഭവം കൊള്ളാം ..ഈ ബ്ലോഗ്‌ ചൊല്ലുകളില്‍ നിന്നും ഒന്ന് തിരഞ്ഞെടുക്കാന്‍ പാടാണ്...എല്ലാം സൂപ്പര്‍...:)

 


Copyright http://www.vazhakkodan.com