Thursday, July 30, 2009

കുഞ്ഞീവി കണ്ട ചെറായി മീറ്റ്!

ഇന്റെ കൂട്ടരേ,
ഞമ്മളും പോയി ചെറായി മീറ്റിന്, എന്തൊരു മീറ്റാ മീറ്റ്.ഇങ്ങളിപ്പോ ചെറായി ബിശേശങ്ങള്‍ കേട്ട് ആകെ അല്കുല്‍ത്തായി ഇരിക്കയാവും അല്ലെ? ഞമ്മക്ക്‌ പറയാനുള്ള ബിശേഷം ഇത്തിരി ബേറെയാണ് മക്കളെ...പിന്നെ ഞമ്മള് ഉള്ള കാര്യങ്ങട് പറയും അത് കേട്ട് ബെല്ലോരുക്കും ബല്ല ബെസമോം ഉണ്ടായെങ്കില്‍ ഇങ്ങള് ഈ സീസി അടയാറായാ ഈ പാവം കുഞ്ഞീവിയോട് പൊറുത്തു മാപ്പാക്കിത്തരീന്‍.ഇഞ്ഞ് പൊറുക്കാന്‍ ബെയ്യാത്തൊരു വല്ലോരും ഉണ്ടെങ്കി പടച്ചോനാണേ ബായക്കൊടന്റെ മിമിക്രി ഞമ്മള് കേള്‍പ്പിക്കും ഹാ പറഞ്ഞേക്കാം!

അപ്പൊ ഞമ്മള് കണ്ട ചെറായി മീറ്റ് ബ്ലോഗര്‍മാരെ കുറിച്ചുള്ള "ചെറായി മദുഹു മാല" ഞമ്മള് പാടാന്‍ പോഗ്ഗാണ് , ഇങ്ങള് സഹിച്ചോളീന്‍......

കാലത്ത് സുബഹി ബാങ്ക് വിളിച്ചപ്പോളാണ് ഞമ്മള് പെരേന്ന് ഇന്റെ മാളു സൂറാനോട് യാത്രേം പറഞ്ഞു ഇറങ്ങീത്‌. സൂറ ഇന്റെ കൂടെ പോരാന്‍ ബണ്ടി കുറെ തുനിഞ്ഞതാ, പക്ഷേങ്കി ഞമ്മള് സമ്മയിച്ചില്ലാ. കാര്യാം ഈ വരുന്നത് ബ്ലോഗറാണോ ചാവേറാണോ അതല്ല വേറെ വല്ല മുസീബത്താണോ എന്ന് ഞമ്മക്ക്‌ അറിയില്ലല്ലോ. അതോണ്ട് ഞമ്മള് ഒറ്റയ്ക്ക് തന്നെയാണ് ചെറായിക്ക് പോയത്.

ചെറായിയിലെ അമരാവതി റിസോട്ടില് രാവിലെ എട്ടു മണിക്ക് തന്നെ ഞമ്മള് ഹാജര്‍. ആ പരിസരത്തൊന്നും ആ നേരത്ത് ആരും ഇല്ല. റിസോട്ടിന്റെ ഒരു സൈഡില് ഇന്റെ പെരേടെ പോലെ ഒരു ഓലപ്പെര‍. ഇക്കണ്ട കായി മേങ്ങീട്ടു ഒരു ഓലപ്പുരേലാ മീറ്റ്. എന്തായാലും വേണ്ടില്ല ഞമ്മളങ്ങിനെ ചുറ്റിപ്പറ്റി നിക്കുമ്പോ ഒരു ക്യാമറ ഇന്ജനും തൂക്കി ഒരു ശൈത്താന്‍ ഇറങ്ങി ബരണ് ‍‍.ഓന്റെ മുഖത്തെ കള്ള ലക്ഷണം കണ്ടിട്ട് ഒരു ബ്ലോഗരാവും എന്ന് ഞമ്മക്ക്‌ തോന്നി.

മാനെ ഡാ ഇജ്ജ്‌ രാവിലെത്തന്നെ അന്റെ പണി ആയുധായിട്ടു ഇറങ്ങിയാ? ഇജ്ജ്‌ ഇന്റെ പോട്ടംപിടിക്കല്ലേ....ആട്ടെ ഇജ്ജല്ലേ ഒറ്റക്കണ്ണന്‍ എന്നാ പകല്കിനാവന്‍?

പകല്‍: അതെ ഇത്താ, അപ്പൊ ഇത്ത എന്നെ മറന്നിട്ടില്ലാ അല്ലെ?


കുഞ്ഞി: അന്നേ മറക്കെ ? അന്റെ ആ പോട്ടം പിടിക്കണ ഇന്ജനും അന്റെ ആ ഒലിച്ചിറങ്ങിയ താടിയും കണ്ടാ അന്നേ ഞമ്മള് മറക്കോ? പിന്നെ ഇജ്ജ്‌ കടലിന്റെ ഭാഗത്തേക്ക് പോണ്ടാ ട്ടാ അനക്കിപ്പഴും നീന്താന്‍ അറിയില്ലല്ലോ? അല്ല പുള്ളേ, ഇബടെ ബല്ല ആഫ്രിക്കക്കാരുടെ സമ്മേളനം നടക്കുന്നാ?

പകല്‍: അതെന്താ ഇത്താ?

കുഞ്ഞി: അല്ലടാ പുള്ളേ നിക്കണവന്മാരോക്കെ എന്തൊരു ഗ്യാരന്റി കളറാ! അതോണ്ട് ശോയ്ച്ചതാ..

പകല്‍: ഇത്താ അവര് അഫ്രിക്കക്കാരൊന്നുമല്ല, തടിയന്‍ നന്ദകുമാര്‍, പൊടിയന്‍ തോന്ന്യാസി.

കുഞ്ഞി: പടച്ച റബ്ബേ ബെറുക്കനെ പാവങ്ങളെ തെറ്റിദ്ധരിച്ചു. ഇന്നാ ഇജ്ജ്‌ ചെല്ല് ഞാന്‍ അവരെ ഒന്നു കാണട്ടെ.

പകല്‍: ശരി ഇത്താ, അല്ലാ ഇത്താ സൂറാനെ കൊണ്ടോന്നില്ലേ?

കുഞ്ഞി: ഇന്ജനും തൂക്കി നടക്കണ ഇങ്ങടെ മുമ്പിലിക്കു സൂറാനെ കൊണ്ടോരെ? നന്നായി ഇങ്ങള് ഓളെ പല ചേലുക്കും നിര്‍ത്തി പോട്ടം പിടിക്കില്ലേ..അത് വേണ്ടാ, മോന്‍ ചെല്ല്..
ഡാ മന്ദാ....

നന്ദന്‍: മന്ദനല്ലാ ഇത്താ നന്ദന്‍

കുഞ്ഞി: അന്നേ കണ്ടാലും ഇജ്ജൊരു മന്ദനല്ലെഡാ പുള്ളേ.. അനക്കൊരു തുണി ഇടുത്തു നടന്നൂടെടോ ചങ്ങായി. എന്താ ഇജ്ജ്‌ ഈ അന്ട്രോയര് ഇട്ടു നടക്കണത്‌?

നന്ദന്‍: ഇത്താ ഇതു ബര്‍മുടയാണ്,പിന്നെ ഞാന്‍ ഇട്ടതു കൊണ്ടു ഇതിനെ "ബ്ലോഗര്ട"എന്നും പറയും.

കുഞ്ഞി:ഇതാരാണ്ടാ അന്റെ കൂടെ ?അന്റെ മോനാണോ?

നന്ദന്‍: ഏയ് അല്ലാ ഇത്താ അവന് എന്നെക്കാള്‍ പ്രായം ഉണ്ട്. പക്ഷെ കണ്ടാല്‍ തോന്നൂല്ലാന്നെയുള്ളൂ.

കുഞ്ഞി: ഇങ്ങളുടെ കളറിന്റെ ചേര്‍ച്ച കണ്ടു ചോയിച്ചതാ..എന്താ മാനെ അന്റെ പേരു?

"ഞാന്‍ അന്നും ഇന്നും എന്നും തോന്ന്യാസി"

കുഞ്ഞി:സംഗതിയൊക്കെ ശരി, ഇജ്ജ്‌ ഈ പിഞ്ചു ശരീരം വെച്ചു എന്ത് തോന്ന്യാസം ചെയ്യും ന്നാ?

തോന്നി: ഇത്താ ഇന്റെ കയ്യിലിരിപ്പ് മഹാ മോശാ...അതിന്റെ ഗുണം കൊണ്ടു എന്നെ ആദ്യം കുറിക്കമ്പനീന്നു പുറത്താക്കി, ഇനി ഇത്തയായിട്ടു ഇപ്പൊ പണിയെടുക്കുന്ന മാത്രുഭൂമീന്നു പുരത്താക്കിക്കരുത്.

കുഞ്ഞി: ഇല്ല മാനെ വരാനുള്ളത് ഞാനായിട്ട് തടുക്കില്ലടാ...

തോന്നി: ഇത്താ സൂറാനെ കൊണ്ടുവന്നില്ലേ?

കുഞ്ഞി: ഡാ മന്ദാ അല്ലാ നന്ദാ ഇബനെ ഇജ്ജ്‌ തല്ലണാ അതാ ഞാന്‍ മാന്തണാ? ആള് ഒന്നര മോഴേ ഉള്ളെങ്കിലും ഓന്റെ പൂതി കണ്ടില്ലേ? പോടാപ്പാ ഇജ്ജ്‌ വല്ല നേഴ്സറി കുട്ട്യോള്‍ക്കും ലവ്‌ ലെറ്റര് കൊടുക്കെടാ പോടാ...
ആരാടാ
റൂമില്? എടാ അല്ലെ ? ഇനി എടിയാണോ? കുപ്പായമില്ലാണ്ട് മാറും കാണിച്ചു നിക്കണത്?


"
ഇത്താ ഇതു എടാ തന്നെയാ ഇമ്മിണി ബല്യ എടായാ!ഞാന്‍ പോങ്ങ്സ് "

കുഞ്ഞി: പടച്ച റബ്ബേ അനക്ക് ഇത്രയ്ക്കും വീതിയുണ്ടെന്ന് അന്നേ കണ്ടപ്പഴല്ലേ മനസ്സിലായത് ! ഇജ്ജൊരു സര്‍ട്ട് കുപ്പായം ഇട്ടു നിക്ക് ബലാലെ.ഇജ്ജ്‌ ആളൊരു സുജായി തന്നെട്ടോ.

പൊങ്ങ്സ്: ഇത്താന്റെ മോള് സൂറാനെ കെട്ടിയാ കൊള്ളാമെന്നു ആഗ്രഹമില്ലാതില്ലാ ഇത്താ.ഒന്നിക്കൂടുതലായാലും ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ.

കുഞ്ഞി: ഇജ്ജ്‌ രണ്ടാം കെട്ടല്ലെങ്കി ഇന്റെ മോള് സൂറ അന്റെ ബീവി ആയേനെ! എന്താ ശേയ്യാ അന്നെക്കാള്‍ കൂടുതല്‍ എനിക്ക് യോല്യാ മോനേ...കുന്നത്ത് സൂര്യന്‍ ഉദിച്ച പോലെ അന്റെ തലയെടുപ്പ് ഗംഭീരം. ന്നാ ഇത്താ അങ്ങട് നീങ്ങട്ടെ മോനേ.(ഇത്ത അടുത്ത റൂമിലേക്ക്‌ പോകുന്നു)
അല്ല ആരാ നിക്കണത്? ബോബനും മോളീലേം പട്ടിക്കുട്ടിയെ പോലെ എല്ലാ സ്ഥലത്തും ഉണ്ടല്ലോ ഇജ്ജ്‌. അതാണാ അന്റെ കെട്ടിയോന്‍ ലാക്കിട്ടര്!

നാസ്: അതെ ഇത്താ എന്തെ?

കുഞ്ഞി: അല്ല മോളെ ജീവിക്കാന്‍ കൊതിയില്ലാത്ത ഒരാളെ ഞാന്‍ ആദ്യായിട്ട് കാണുകയാ..ഓന്റെ ഒരു പോട്ടം തരണം ട്ടാ. എന്ത് തങ്കപ്പെട്ട മനുഷ്യനാ...മാനെ ഇങ്ങട്ട് ബന്നേ ചോയിക്കട്ടെ..ഇജ്ജ്‌ ഇങ്ങനെ ക്ഷീണിച്ചു ഇരിക്കണത് ഇവളെ എങ്ങിനെ തീറ്റിപ്പോറ്റും എന്ന് ചിന്തിച്ചിട്ടാണോ?

ഡോക്ടര്‍: അല്ല ഇത്താ.സൂറാനെ കണ്ടപ്പം മുതല്‍ എനിക്കൊരു ചിന്ത..

നാസ്: ദേ ഇത്താ പോയെ, അല്ലെങ്കി പല്ലു ഞാന്‍ തെറിപ്പിക്കും ഹാ...

കുഞ്ഞി: ഹി ഹി ഹി ഇതൊക്കെ വെപ്പ് പല്ലാണ് എന്ന് തിരിച്ചരിയാനുള്ള പഠിപ്പെങ്കിലും ആയില്ലേ മകളെ നിനക്കു. എനിക്ക് പിറക്കാതെ പോയ കുട്ടികളില്‍ ഒരാളായിരിക്കും നീയും...ഇന്റെ ബീരാനിക്കാ...... നിങ്ങള്‍ മയ്യത്തായ ഒറ്റ കാരണം കൊണ്ട ഞമ്മള് വേറെ പെറാഞ്ഞത്!
ഏതാണ്ടാ കസേരേല് ഒരു പുയ്യാപ്ലേനെ പോലെ ഇരിക്കണത്? ഇന്റെ സൂറാക്കൊന്നു ആലോയിച്ചാലോ?

ഡോക്ടര്‍: അത് പാവപ്പെട്ടവനാ ഇത്താ..ഇത്ത പോയി പരിചയപ്പെടീന്‍, ഞാന്‍ അപ്പോഴേക്കും ചുരിദാറൊന്നു ഇസ്ത്തിരിയിടട്ടെ!

കുഞ്ഞി: മാനെ ഇജ്ജ്‌ പാവപ്പെട്ടവനാണെന്നു പറഞ്ഞിട്ട് കണ്ടാല്‍ പണക്കാരനെ പോലെ ഉണ്ടല്ലോ?
ഇന്റെ റബ്ബേ അകലന്നു കണ്ടപ്പോ ബദറുല്‍ മുനീറിനെ പോലെ ഇരുന്നിട്ട് അടുത്ത്‌ വന്നപ്പോഴല്ലേ "ദറുല്‍ മുനിയെപ്പോലെ" ഇരിക്കണത്! ഒക്കെ കറപ്പ് പൂശിയതാണല്ലേ? ന്നാലും ഇജ്ജ്‌ പാവപ്പെട്ടവനാണെന്നു പറഞ്ഞു നടക്കുന്നുണ്ടല്ലോ അത് വേണോ മോനേ?

പാവം: ഞാന്‍ സൌദീലെ അറബികള്‍ക്കിടയില്‍ പാവപ്പെട്ടവന്‍ എന്നാണു ഉദ്ദേശിച്ചത്!

കുഞ്ഞി: എന്താടാ ഒരു കറുത്ത തുണി കോണിമേ ക്കൂടി ന്നു പോണത്?

പാവം: ഇത്താ അത് തുണിയല്ലാ, ബ്ലോഗര്‍ മുള്ളൂക്കാരനാ.

കുഞ്ഞി:പടച്ചവനെ എന്തൊരു കോലാ ഇതു? ഓനോട്‌ ഇത്തിരി ആട്ടിന്‍ സൂപ്പ് കയിക്കാന്‍ പറ.ഇല്ലെങ്കി പോങ്ങൂന്റെ റേഷന്‍ കാര്‍ഡ്‌ മേങ്ങി അരി മേങ്ങി തിന്നാന്‍ പറ .
മാനെ ആരാണ്ടാ കടപ്പുറത്ത് കൂടി വരുന്നതു? വല്ല ചാവേറുകളുമാണോ?

പാവം: അത് ചാവേറു തന്നെ. വാഴയും കുടുംബവുമാണെന്നു തോന്നുന്നു. കൂടെ രണ്ടു ബോഡി ഗാര്‍ഡും ഉണ്ടല്ലോ? എന്‍ എഫ്ഫീക്കാരെ പേടിച്ചായിരിക്കും ഗുണ്ടകളുമായി വരുന്നതു!

കുഞ്ഞി: എന്താണ്ടാ ഓന് ഗള്‍ഫീന്ന് മണ്ണെണ്ണ ബോട്ടിലാണോ വന്നത്? എന്തായാലും പോയി ഒന്നു രണ്ടു കാര്യം ചോയിക്കട്ടെ ഒന്നുമില്ലേലും എന്റെ നാട്ടുകാരനല്ലേ.
ഡാ വാഴേ ഇജ്ജ്‌ ശരിക്കും എയര്‍പോട്ടീന്നു ബര്വാണോ? അതോ വേറെ വല്ല സ്ഥലത്തിന്നുമാണോ?

വാഴ: ഇത്താ ഞാന്‍..

കുഞ്ഞി: പ്ഫാ ശൈത്താനെ പോയി പല്ലു തേച്ചു മോറ് കയ്കെടാ, തൊണ്ട് ചീഞ്ഞ മണം തന്നെ ഞമ്മള് സഹിച്ചൊണ്ടു നിക്കുംബളാ അന്റെ ഒരു കൊച്ചീനെ തോല്പ്പിക്കണ മണം! ഇന്റെ മാളേ ഇജ്ജ്‌ എങ്ങിനെയാ ഇതു സഹിക്കണത്.

ഭാര്യ: ഇത്താ ഇങ്ങേരുടെ ഒരു പാട്ടു സഹിക്കിനത്ര ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ഇത്താ...

കുഞ്ഞി:അത് നേരാ..ഇതാരാ കൂടെ രണ്ടു സുജായിമാര്?

വാഴ: ഒന്നു അനിയന്‍,മറ്റൊന്ന് അളിയന്‍!

കുഞ്ഞി: ഇത്താണാ കുവൈറ്റ്‌ അളിയന്‍?

വാഴ: അല്ല ഇതു സാധാ അളിയന്‍.

കുഞ്ഞി:ന്നാ ബെക്കാം പോയി അന്റെ പല്ലൊക്കെ ഒന്നു തെച്ചേ ഞാന്‍ പോയി ബാക്കിയുള്ളോരെ കൂടി ഒന്നു പരിചയപ്പെടട്ടെ!

മാളേ ഡീ ഒന്നു നിന്നെ, ഇജ്ജെന്താ റബ്ബറും പാല് കുടിച്ച പോലെ കിടന്നു തുള്ളുന്നെ? അന്നേ ആദ്യം ഒരു ആണോരുത്തനാന്നല്ലേ ഞമ്മള് കരുതീത്. ഇജ്ജ്‌ ആണുങ്ങളെക്കാളും ഉസാറായിട്ടല്ലേ ഓടിച്ചാടി നടക്കുന്നെ. അന്നേ സമ്മയിച്ചു മോളെ , മോളെ എന്ന് വിളിച്ചാല്‍ അനക്ക് കിരികിരിപ്പോന്നും ബരില്ലല്ലോ അല്ലെ? എന്താ അന്റെ പേരു?

ലതി: ഞാന്‍ കണ്ണന്റെ അമ്മ, ലതി. കണ്ണന് ക്രിക്കെറ്റ് സെലെക്ഷന് പോകാനുള്ളത് കൊണ്ടു വരാനൊത്തില്ല. പിന്നെ എല്ലാത്തിനും സുഭാഷേട്ടന്‍ ഉള്ളത് കൊണ്ടു കാര്യങ്ങളൊക്കെ ഭംഗിയായി നടക്കും.ഞാന്‍ ചക്ക മടക്കും,ചക്ക ചുളയും കൊണ്ടോന്നിട്ടുണ്ട്.

കുഞ്ഞി: ഇക്കാര്യത്തില് അന്നേ ഞമ്മക്ക്‌ പെരുത്തു ബഹുമാനം ഉണ്ട്. അന്നെപ്പോലെ ഉള്ളവരൊക്കെ വംശ നാശം സംഭവിച്ച്ചോണ്ടിരിക്യല്ലേ...ഇങ്ങളെ പോലെ നല്ല മനസ്സുല്ലൊരു ബൂലോകത്ത് ഇനീം ഉണ്ടാവനെ എന്ന് ഞമ്മള് ആശിച്ചു പോവുന്നു. അല്ല മോളെ കാറില് ബന്നു ഇറങ്ങീതാണോ അനില്‍? ന്റെ റബ്ബേ കൂടെ ഒരു ഉസ്കൂള് വിട്ട പോലെ പിള്ളേരും ഉണ്ടല്ലോ.

ലതി:അനിലും കുടുംബവും മാത്രമല്ല കൂടെ നമ്മുടെ അരീക്കോടന്‍ മാഷും കുട്ട്യോളും ഉണ്ട്.

കുഞ്ഞി: മാഷക്ക് അപ്പൊ കോളെജില് മാത്രേ പണി ഇല്ലാത്തതുള്ളൂ അല്ലെ? മാഷായത് കൊണ്ടു ഹോം വര്‍ക്കൊക്കെ കൃത്യായിട്ട് ചെയ്തിട്ടേ ഉറങ്ങാറുള്ളൂ എന്ന് ഇപ്പൊ മനസ്സിലായി. അല്ലെങ്കിലും കാര്യത്തില് മാഷ്‌ അന്തക്കെടൊന്നുമല്ലേ...അല്ലെ മാഷേ?

അരീക്കോടന്‍: എന്താ കുഞ്ഞീവിത്താ നിന്നു പിറു പിറുക്കുന്നത്?

കുഞ്ഞി: അല്ല മാഷ്‌ ഇന്നെ പഠിപ്പിച്ചിട്ടൊന്നും ഇല്ലേ, ഇനി മാഷിനെ ഞമ്മള് മാഷേ ന്നു വിളിച്ചാ മാഷക്ക് രതിണ്ടാവോ അതോ കൊതീണ്ടാവോ എന്ന് ഞമ്മക്ക്‌ അറീല്ല ഇന്നാലും ഇങ്ങള് ഇന്റെ മാഷാ. ഇന്നലെ മാഷ്‌ അനിലിന്റെ ബീട്ടിലായിരുന്നോ?

അരീക്കോടന്‍: അതെ അതെ ഒരു പാടു വര്ഷം പഴക്കള്ള ചങ്ങാതിമാരെ പോലെയല്ലേ ഞങ്ങള്‍ കഴിഞ്ഞത്.

കുഞ്ഞി: ഒരു ദിവസല്ലേ എന്ന് കരുതീട്ടാവും.നിങ്ങള് ഇന്നു രാത്രീം അവിടെ തങ്ങീട്ടെ പോകുന്നോള്ളൂ?

അരീക്കോടന്‍: അല്ലാ ഞങ്ങള്‍ മീറ്റ് കഴിഞ്ഞാല്‍ ഇന്നു തന്നെ പോകും. എന്തെ ചോയിക്കാന്‍?

കുഞ്ഞി: അല്ല അനിലിന്റെ ഭാര്യേടെ മുഖം കണ്ടിട്ട് ചോയിച്ചതാ...

അനില്‍: അതിന്റെ കാരണം ഞാന്‍ ബ്ലോഗ് തുടങ്ങിയതാ. അന്ന് മുതല്‍ ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്നിലാ ന്ന പരാതി .ഇന്നു ഈ മീറ്റില് വന്നു ഏതാണ്ടൊക്കെ പറയണം എന്നാ ഉദ്ദേശത്തില്ലാ അവള്‍ വന്നിരിക്കുന്നത്!.

കുഞ്ഞി: അത് കലക്കി.അവര്ക്കും കാണില്ലെടോ ഒന്നു രണ്ട്‌ പറഞ്ഞു ഇരിക്കണം എന്ന്. അവരും പറയട്ടെടോ രണ്ടു വാക്ക്! ദോ വരുന്നതാണോ ഹരീഷ്?

അനില്‍:അതെയതെ, ഇങ്ങനെ മീറ്റെ മീറ്റെ എന്ന് പറഞ്ഞു നടക്കുവല്ലാതെ വേറെ എന്താ പണി.

കുഞ്ഞി: സംഗതി ഇവന്‍ ഒരു കസേരേല് കേറി നിന്നാ ഒരു ആറ് ആറര അടി ഉണ്ടാവും അല്ലെ? ഇവനെയാണോ കണ്ട ജനങ്ങള് ഭീഷണിപ്പെടുത്തിയത്? കഷ്ടം. എന്താ ഹരീഷേ കാര്യങ്ങളൊക്കെ ഓക്കെയല്ലേ?

ഹരീഷ്: ഇത്താ ഇപ്പോഴും ഒരു വിറയല്‍ ഉണ്ട്, കൈ തളര്വാ കാല്‍ തളര്വാ, സത്യം പറഞ്ഞാ എന്റെ ആവണിക്കുട്ടിയെ പോലും കൊണ്ടു വരാഞ്ഞത് പേടിച്ചിട്ടാ. ഇതൊന്നു കഴിഞ്ഞു കിട്ടിയാലേ ശ്വാസം നേരെ വീഴൂ. നിരക്ഷരന്റെ വേനറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് നിര്‍ത്തീട്ടുണ്ട്‌. എന്തെങ്കിലും ശബ്ദം
കേട്ടാല്‍ ഞാന്‍ അപ്പൊ വിടും തൊടുപുഴയ്ക്ക്!

കുഞ്ഞി:ഇജ്ജോന്നു ബെജാറാവാണ്ട് നിക്ക് മനുഷ്യാ.ഒന്നൂല്ലെങ്കിലും അനക്ക് ഇമ്മിണി തടീം മണ്ണോം ഉണ്ടല്ലോ. ഇതൊക്കെ പല അസൂയക്കാരും മൊടക്കാന്‍ നോക്കും. അങ്ങിനെ കുയ്ക്കുന്ന പട്ടികളൊന്നും കടിക്കാറില്ല, അഥവാ കടിച്ചാല്‍ അതൊരു പേപ്പട്ടിയാണെന്നു കരുതി ഞമ്മക്ക്‌ തല്ലിക്കൊല്ലാമെന്നെ. അല്ല പിന്നെ! വരുന്ന പെണ്ണുങ്ങളൊക്കെ ബ്ലോഗേര്സാണോ ? ഒന്നു നിക്കിന്‍ ഒന്നു പരിചയപ്പെടട്ടെ.
എന്താ നിങ്ങടെയൊക്കെ പേരു?

"
ഞാന്‍ ടൈപ്പിസ്റ്റ്‌, ഇതെന്റെ മോള് കീ ബോര്‍ഡ്‌, ഇതു പിരിക്കുട്ടി,ഇതു ബിന്ദു കെ പി. വരുന്നതു കിച്ചു .

കുഞ്ഞി:അപ്പൊ വല്യമ്മായി എന്ന ബ്ലോഗര്‍ വന്നില്ലേ?

ടൈപ്പിസ്റ്റ്‌: അവരല്ലേ മാറി നില്‍ക്കുന്നെ. വല്യമ്മായിയും തറവാടിയും.

കുഞ്ഞി:കറന്റില്ലാത്ത സ്റ്റേജിന്റെ മുന്നില് കുത്തി നിര്‍ത്തിയ സൌണ്ട് ബോക്സ്‌ പോലെ അവരെന്താ മാറി നിക്കണേ...ഞാന്‍ പോയി ചോയിച്ചിട്ട് ബരാം!

തറവാടി: ഇത്താ എല്ലാരും വന്നിട്ട് കേറി ഇരിക്കാമെന്ന് വെച്ചു.പിന്നെ മക്കള്‍ ബ്ലോഗേര്‍സ് വന്നില്ല.

കുഞ്ഞി:പടച്ച റബ്ബേ ഒരു ബണ്ടി മുയുമന്‍ ബ്ലോഗര്മാരാണെല്ലോ ബരുന്നത്. ഇനി ഇബടെ നിന്നാല്‍ ശരിയാവില്ലാ, മോനേ ദാ എന്താ അന്റെ പേരു?

"
ഞാന്‍ നാട്ടുകാരനാ"

കുഞ്ഞി:അതല്ലെടാ പുള്ളെ, അന്റെ പേരാ ചോയിച്ചത്?

"അത് തന്നെയാ പറഞ്ഞതു നാട്ടുകാരന്‍"

കുഞ്ഞി:അന്റെ കോട്ടിട്ട പടോം അന്നേം തമ്മില് പോങ്ങുവും തോന്ന്യാസിയും തമ്മിലുള്ള വ്യത്യാസമുണ്ട് കേട്ടാ... ഇജ്ജ്‌ ആ ക്യമറ പിടിക്കണ പഹയനോട് എന്റെ ഒരു പോട്ടം ആ വിഡിയോ കാമരേല് പിടിപ്പിക്കാന്‍ പറ. ആ റിക്കാര്‍ഡ്‌ ചെയ്യണോന്റെ പേരെന്താ?

നാട്ടു: അതാണ്‌ ജോ !

കുഞ്ഞി: മാനെ ജോ! ഒരു കള്ള് കുടിയന്‍ ബരുന്നുന്ട്‌. ഓന് ഇങ്ങു എത്തുന്നതിനു മുന്പ് എന്നെ ഒന്നു ആ സൂത്രത്തില് പിടിച്ചേ...പടച്ച റബ്ബേ ഇബനല്ലേ ഞമ്മടെ അയ്യപ്പ ബൈജു..ഞാന്‍ വേഗം രക്ഷപ്പെടട്ടെ.

അല്ലെ ഇതെന്താ മക്കളെ പടിക്ക് പുറത്തു രണ്ടില ചോറ് ബെച്ചിരിക്കുന്നത്? ആര്‍ക്കെങ്കിലും കര്‍ക്കട ബലിഇട്ടതാണാ? അല്ലെ, ഒരു ഇലയിലെ മീറ്റിനെന്താ ഇത്ര നാറ്റം? ഈ നാറ്റമുള്ള മീറ്റാണോ ആ പാവങ്ങള്‍ക്ക് ഈറ്റാന്‍ കൊടുക്കുന്നെ? എന്നാ ഇങ്ങളൊരു കാര്യം കൂടി ശെയ്യിന്‍ നല്ല പുണ്യം കിട്ടും, ഇത്തിരി കൃമി കടി മാറാനുള്ള മരുന്നും മൂലക്കുരൂന്റെ ആശ്കിത മാറാനുള്ള മരുന്നും അതിന്റെ തലക്കല്‍ വെക്കിന്‍. എന്നിട്ട് ഈ മീറ്റിന്റെ ഏറ്റവും നല്ല പുണ്യ പ്രവര്‍ത്തിയായി ഇങ്ങള് ഇതിനെ വാഴ്ത്തുവിന്‍.വേണമെങ്കില്‍ ഇതില് പങ്കെടുത്ത എല്ലാരെക്കൊണ്ടും ഓരോ പോസ്റ്റുക്കൂടീം ഇടീക്കിന്‍ ഏത്? കള്ള് കുടിക്യാ ബ്ലോഗെഴുതാ നല്ല കുറെ മനുസന്മാരെ തെറി വിളിക്യാ. ഒരു കാര്യം ഞമ്മള് പറഞ്ഞേക്കാം, കുഞ്ഞീവി മഹാ വെടക്കാ, ഹറാംപറപ്പൊക്കെ നിര്‍ത്തീട്ട് ഇപ്പൊ എളാപ്പാടെ കൂടെ കിടക്കുന്നത് ഏത്? ബെറുതെ ചൊറിഞ്ഞു പുണ്ണാക്കല്ലേ. ഭരണിപ്പാട്ട് കൂടാണ്ട് കാളപ്പാട്ടും പാടും കുഞ്ഞീവി, ബെറുതെ പാടിപ്പിക്കല്ലെടാ പോന്നു മക്കളെ, കുഞ്ഞീവി നിന്നും പാത്തും ഇരുന്നും പാത്തും,നടന്ന് പാത്തുന്ന ഒരു പരിപാടി ഉണ്ട്, ഞമ്മളതും ചെയ്യും,ബെറുതെ മക്കാറാക്കാണ്ട് പോ, കുഞ്ഞീവിക്ക് ഇതിലൊന്നും താല്പര്യമില്ല,അപ്പൊ ഇഞ്ഞ് എന്തേലും ചൊറിച്ചില് തോന്നിയാ ദോ നമ്മടെ അയ്യപ്പ ബൈജു ഉണ്ട് മാന്തിത്തരും കേട്ടാ.എന്നാ കുഞ്ഞീവി അങ്ങട് നീങ്ങട്ടെ, പെരേല് ഇന്റെ മാളു സൂറ മാത്രേ ഉള്ളൂ. ഡാ ബൈജു ഇജ്ജ്‌ ഇബടെ ബരനോരുടെ ഒരു ബിവരം എനിക്ക് തരണം കേട്ടാ..

ബൈജു: പ്ലീസ്‌ നോട്ട് ദി പോയന്റ്. ഇത്ത ധൈര്യമായിട്ട് പൊക്കോ ബാക്കി കാര്യം ഞാന്‍ ഏറ്റു!, മീറ്റിന്റെ ബാക്കി ഭാഗം ഞാന്‍ പറയാം ഓക്കേ നോട്ട് ദി പോയന്റ്.ഞാനൊരു പൈന്റ് വീശീട്ട് ഇപ്പൊ വരാം ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌ ഓക്കേ.....മീണ്ടും സന്ധിക്കും വരെ വണക്കം!!!

മീണ്ടും സന്ധിക്കും????

Monday, July 20, 2009

ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോ‍ഷം!

ബൂലോക പ്രശസ്തമായ ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ മുതിര്‍ന്ന ബ്ലോഗറുംതൊടുപുഴ മുന്‍ എം എല്ലെയുമായ ഹരീഷിന്റെ വീട്ടില്‍ വെച്ച് യുവ ബ്ലോഗര്‍ ആവണിക്കുട്ടിയുടെനേതൃത്വത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനമെടുത്തു. സ്വാഗത സംഘംരൂപീകരിക്കുകയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ മന്ത്രി ശ്രീമതി ലതികാ സുഭാഷ്‌ അവര്‍കളുടെമകനും പ്രശസ്ത ബ്ലോഗറുമായ കണ്ണനെ തിരഞ്ഞെടുത്തു. കമ്മറ്റിയില്‍ കൂടുതല്‍ പേരെചേര്‍ക്കുന്നതിന്നായി ചെയര്‍മാന്‍, ആവണിക്കുട്ടിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സില്‍വര്‍ ജൂബിലിആഘോഷങ്ങള്‍ നടത്തുന്നതിന്നായി കൊച്ചിയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്ടേഡിയം തന്നെബുക്ക് ചെയ്യുവാനും,അംഗത്വ ഫീസായി ഇരുപത്തി അയ്യായിരം രൂപ വീതം പിരിക്കാനായും തത്വത്തില്‍തീരുമാനിച്ചു.

ആലോചനക്കമ്മറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനും മറ്റുള്ളവരെ ആഘോഷങ്ങളിലേക്ക്ക്ഷണിക്കുന്നതിന്റെ നേരിട്ടുള്ള വിവരങ്ങള്‍ ശേഖരിക്കാനുമായി നമുക്കു ഹരീഷ് വല്യപ്പന്റെ വീട്ടിലേക്ക്ഒന്നു കടന്നു ചെല്ലാം.

തൊടുപുഴയിലെ ഹരീഷ് വല്യപ്പന്റെ വീട്:

ഹരി: മോളെ ആണ്യെ....

ആവണി: എന്ത്??

ഹരി:അല്ല ആവ
ണിക്കുട്ട്യേ !! ഒന്നു ഇത്രേടം വന്നെ ചോദിക്കട്ടെ. എന്താ നിങ്ങടെ പരിപാടി ? ആരാ നിങ്ങടെനേതാവ്?

ആവണി:
ച്ഛന്‍ മിണ്ടാതെ അവിടെ ഇരുന്നാ മതി. ഇതൊക്കെ ഞാന്‍ നടത്തിക്കോളാം. ആയ കാലത്ത്കുറെ മീറ്റ് നടത്തീട്ട് വീട് വരെ പണയത്തിലായതല്ലേ? ഇതൊക്കെ നല്ലത് പോലെ ഞാന്‍നടത്തിക്കോളാം.

ഹരി: അല്ല മോളെ
ച്ഛന്‍ കാശ് കൊറേ കളഞ്ഞാലും ബൂലോകത്ത് മാത്രമല്ലേ ച്ഛന്വിലയില്ലാണ്ടായുള്ളൂ നാട്ടിലിപ്പോഴും പുല്ലു വിലയല്ലേ പുല്ലു വില.

ആവണി: അതാ പറഞ്ഞെ.ഇനി മിണ്ടാതെ അടങ്ങി ഒതുങ്ങി അവടെ ഇരിക്യാ. ക്യാമറയൊന്നുംഎടുത്ത്‌ പൊക്കാനുള്ള ആരോഗ്യം പോലും ഇല്ല
എന്ന് അച്ഛന്‍ മനസ്സിലാക്കുക.

ഹരി: എന്നാലും മോളെ ഒരു ഫോട്ടോ കൂടി എന്റെ പോസ്റ്റിലിട്ടാല്‍
നിക്ക് ഒരു അമ്പതിനായിരം പോസ്റ്റ്തികയ്ക്കാം. എന്റെ പൊന്നു മോളല്ലേ.. ച്ഛന് ഇന്നു സ്മാള്‍ വേണ്ടാ പകരം ഒരു ഫോട്ടോ എന്റെബ്ലോഗില്‍...പ്ലീസ് ഡാ കണ്ണാ

ആവണി: അച്ഛന്റെ ഒടുക്കത്തെ പോസ്റ്റ്‌ ചെയ്യാനുള്ള ആക്രാന്തം കാരണം അമ്മ കമന്റ് ഇട്ട് ശപഥംചെയ്തത് അച്ഛന്‍ മറന്നോ? അമ്മ
അന്ന് അഴിച്ചിട്ട മുടിക്കെട്ട്‌ ഇനിയും എടുത്ത്‌ കുത്തിക്കണോ?

ഹരി: വേണ്ട മോളെ. കാര്യം നിന്റെ അമ്മയാണെങ്കിലും എന്റെ കൂമ്പിനിട്ടു താങ്ങുന്നതില്‍ ഒരു പിശുക്കുംകാണിക്കാറില്ലാ, ഹമ്മേ! വേണ്ട മോളെ വേണ്ടാ..നീയാ വെറ്റിലച്ചെല്ലം ഇങ്ങു എടുത്ത്‌ തരൂ.

ആവണി: വേണ്ട വേണ്ട ഇനി ഇവിടെയൊക്കെ മുറുക്കിത്തുപ്പി അതിന്റെ പടം എടുത്ത്‌ 'മോഡേണ്‍ആര്‍ട്ട്' എന്ന് പറഞ്ഞ് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ എന്നെക്കൊണ്ട് ഫോ
ട്ടോ എടുപ്പിക്കാനല്ലേ? അത്വേണ്ടാ.

ഹരി: ആട്ടെ
ഏത് വരെയായി ആഘോഷക്കമ്മറ്റി?

ആവണി: എല്ലാ ബ്ലോഗേര്‍സിനേയും നേരിട്ടു വിളിക്കണം. കൂട്ടത്തില്‍ അവരുടെയൊക്കെ
ച്ഛന്‍ബ്ലോ ഗേര്‍സിനെയോ അമ്മ ബ്ലോഗേര്‍സിനെയോ പൊന്നാടയണിയിച്ചു ആദരിക്കണം. അതാണ്‌ മെയിനായിട്ടുള്ളപരിപാടി. അതില്‍ ആരൊക്കെ ഉണ്ടോ എന്ന് വിളിച്ചാലെ അറിയൂ. ച്ഛന് അറിയുന്ന ബ്ലോഗര്‍മാരെഅച്ഛന്‍ ഒന്നു പറഞ്ഞു തരൂ ഞാന്‍ വിളിച്ച് നോക്കാം.

ഹരി: പലായിലൊരു പുലി ബ്ലോഗര്‍ ഉണ്ടായിരുന്നു. ബെര്‍ലി
ച്ചായന്‍, കല്യാണം കഴിഞ്ഞു പിള്ളേരായെപിന്നെ അച്ചായന്‍ എഴുതാറില്ല. അങ്ങേരുടെ മോനാ ഇപ്പൊ പുലി. നീ അവനെ വിളിച്ച് ആഘോഷത്തിനെതിരെ ഒരു പോസ്റ്റ് ഇടാന്‍ പറ. അപ്പൊ എല്ലാരും ഒന്നു ഉഷാറാകും. വിദ്യയല്ലേഞങ്ങള് പണ്ടു ചെറായി മീറ്റിനു പ്രയോഗിച്ചത്.ഹൊ എന്തൊരു വിജയമായിരുന്നെന്നോ.

ആവണി: ഏയ് അതൊന്നും വേണ്ട. ഇപ്പൊ അന്നത്തെക്കാള്‍ ബുദ്ധിയുള്ള ബ്ലോഗേര്‍സാ.

ഹരി: എന്നാ നീയാ നിരക്ഷരന്‍ മുത്തശ്ശനെ വിളി. അയാളേതോ കാട്ടിലേക്ക് ഫോട്ടോ പിടിക്കാന്‍പോയിട്ട് ഒരു വിവരവും കിട്ടിയില്ലാ
എന്ന് ബ്ലോത്രത്തില്‍ കണ്ടത് പോലെ, നീയൊന്നു വിളിച്ചേ..

ആവണി: വിളിച്ച് നോക്കാം....ഹലോ

ഹലോ"

ഞാന്‍ ബ്ലോഗര്‍ ആവ
ണിക്കുട്ടിയാണ്, ആരാ ഇതു?

ഞാന്‍ യാത്രാ വിവരണം എഴുതുന്ന ബ്ലോഗര്‍ നേഹയാണ്. ആവ
ണിക്കുട്ടീടെ പുതിയ പോസ്റ്റ് കണ്ടു കേട്ടോമനോഹരം! വണ്ടര്‍ഫുള്‍,ഞാന്‍ വയ്കീട്ടു കമന്റ് ഇടാം കേട്ടോ"

ആവണി: ഹൊ താങ്ക്സ് നിന്റെ ചൊവ്വയിലേക്കുള്ള യാത്രാ വിവരണം തര്‍ത്തു ട്ടോ.പിന്നെ ഞാന്‍വിളിച്ചത് നേഹ ആഘോഷ
ക്കമ്മറ്റി മെമ്പറാകണം.അറിയാലോ ചെറായിമീറ്റിന്റെ സില്‍വര്‍ ജൂബിലിആഘോഷത്തിനെ പറ്റി.

നേഹ: അച്ഛന്‍ ഇന്നലെ ഉഗാണ്ടയില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.

ആവണി: അല്ല അച്ഛന്‍ ഏതോ കാട്ടില്‍ പോയിട്ട് പിന്നെ ഒരു വിവരവും കിട്ടിയില്ലാന്നു എന്‍റെ അച്ഛന്‍പറഞ്ഞു.

നേഹ: യ്യോ
അത്, അത് അച്ഛന്‍ ആമസോണ്‍ കാടുകളില്‍ പോയി ആമയുടെ പടം എടുക്കാന്‍പോയതാ. വയസാന്‍ കാലത്ത് ഞാന്‍ അച്ഛനോട് പറഞ്ഞതാ ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങിഇരിക്കാന്‍.കേള്‍ക്കണ്ടേ?

ആവണി: കേള്‍വി ശക്തി ഒക്കെ കുറഞ്ഞു അല്ലെ?

നേഹ: അയ്യോ അതല്ല,അനുസരണ തീരെ ഇല്ല. ഇപ്പൊ ഉഗാണ്ടയില്‍ ഏതോ കാട്ടു ജാതീടെ കൂടെതാമസിച്ചു ഒരു വിവരണം എഴുതാന്‍ പോയേക്കുവാ.

ആവണി:അമ്മയ്ക്ക് സുഖമാണല്ലോ അല്ലെ?

നേഹ: അമ്മയും പോയിട്ടുണ്ട് കൂടെ വല്ല ഫോ
ട്ടോ കിട്ടിയാല്‍ അമ്മയുടെ ബ്ലോഗിലും ഇടാമല്ലോ.

ആവണി: അപ്പൊ നേഹ അടുത്ത സ്വാഗത സംഘം ചേരുമ്പോള്‍ വരണം ഞാന്‍ ലിങ്ക് അയക്കാംകേട്ടോ.

നേഹ; ഓക്കേ തീര്‍ച്ചയായും, കമന്റ് മറക്കണ്ടാ ട്ടോ.

ആവണി: ഇല്ല അപ്പൊ ശരി.ഓക്കേ

ഹരി: കേട്ടോടീ അവനീ വയസാം കാലത്തും ബ്ലോഗിന് വേണ്ടി കഷ്ടപ്പെടുകയാ,അതിനെങ്ങനെയാ മീറ്റുനടത്തി മീറ്റു നടത്തി മുടിഞ്ഞു പോകാനാ എന്റെ വിധി.ഒരു അഞ്ചു കൊല്ലം എം
ല്ലെ ആയതു കൊണ്ടുചിലവായ കാശു തിരിച്ചു കിട്ടിയത് മിച്ചം. അവന്റെ യോഗം.

ആവണി: അച്ഛാ ഒരു ഒറ്റക്കണ്ണന്റെ മോളുടെ ഒറ്റക്കണ്ണി
എന്ന ബ്ലോഗറെ അച്ഛന്‍ പരിചയമുണ്ടോ?

ഹരി: പിന്നില്ലേ? അവനെടുത്ത പടം എന്റെ ബ്ലോഗില് ഇപ്പോഴും കാണുമെടീ. നീ അവനെ ഒന്നു വിളിച്ച് നോക്കിയെ.മാങ്ങ തീര്‍ന്നാലും മാവിന്‍ ചോട് മറക്കരുതല്ലോ.

ആവണി: അവരിപ്പോ നാട്ടിലുണ്ടോ അച്ഛാ?

ഹരി: നീയാ ഗൂഗിള്‍ ഏര്‍ത്ത് ലൈവില്‍ ഒന്നു സേര്‍ച്ച്‌ ചെയ്തു നോക്കൂ എന്റെ കുട്യേ.

ആവണി:എന്തായാലും ഒന്നു വിളിച്ച് നോക്കാം. ഹലോ

ഹലോ ലേറ്റസ്റ്റ്‌ പോസ്റ്റ് ചൊവ്വയിലെ ചെടി,
ഹലോ ലേറ്റസ്റ്റ്‌ പോസ്റ്റ് ചൊവ്വയിലെ ചെടി!!! ഹലോ ആരാ..

ഞാന്‍ ആവണിക്കുട്ടിയാ

നൌറിന്‍: ഹൊ ഈ പപ്പയെകൊണ്ട് തോറ്റു! ഇതാ ഒരു ആവണിക്കുട്ടി വിളിക്കുന്നു.

ആവണി: ഹലോ ഞാന്‍ ബ്ലോഗര്‍ ആവണിക്കുട്ടിയാ..

നൌറിന്‍: സോറി ട്ടോ ഇവിടെ എന്നും ഫോണ്‍ കോളുകളുടെ പൂരമാ. പപ്പാ ഇപ്പൊ പടം പിടുത്തം എന്നൊക്കെ പറഞ്ഞ്‌ വിമെന്‍സ് കോളേജിന്റെമുന്നിലാ പടം പിടുത്തം. ഒന്നുകില്‍ പോലീസ് പിടിക്കും അല്ലെങ്കില്‍ ഏതെങ്കിലും പെണ്‍കുട്ടികളുടെഫാദേര്‍സ് പൊക്കി ഇതു പോലെ ഒരു വിളിയാ വേണേല്‍ വന്നു കൊണ്ടു പൊക്കോളാന്‍ പറഞ്ഞിട്ട് , ഞാന്‍ ഇതും
അത് പോലെയാണെന്ന് വിചാരിച്ചു.സോറിട്ടോ.
ആവണി: ഇവിടത്തെ കാര്യവും അതൊക്കെത്തന്നെ ഞാന്‍ അച്ഛനെ ഇവിടെ ഒരു കുപ്പീം വാങ്ങികുറേശ്ശെ കൊടുത്ത് ഇരുത്തിയിരിക്കുകയാ. പുറത്തിറങ്ങിയാല്‍ വല്ല വീട്ടിലെയും ബാത്രൂമില്‍ കേറി പടംഎടുക്കും, അതുകൊണ്ട്
ക്യാമറ ഉള്ള മൊബൈല് പോലും ഞാന്‍ വാങ്ങിക്കൊടുത്തിട്ടില്ല.അതൊക്കെപോട്ടെ പുതിയ പോസ്റ്റിന്റെ പരസ്യമാണല്ലോ ഹലോ ട്യൂണ്‍!

നൌറിന്‍:
അത് കഴിഞ്ഞ ആഴ്ച ചൊവ്വയില്‍ പോയിരുന്നു. അപ്പൊ ഒരു കൊച്ചു ചെടിയുടെ ഫോട്ടോഎടുക്കാന്‍ പറ്റി അത് ഭയങ്കര ഹിറ്റാ.ഇപ്പൊ അതാ മെയിലില്‍ ലോകം ചുറ്റുന്നെ.

ആവണി: മമ്മയുടെ ബ്ലോഗ് ഇപ്പോള്‍ ഇല്ലേ?

നൌറിന്‍: ഇല്ലാ ബ്ലോഗാണ് ഞാന്‍ കണ്ടിന്യൂ
ചെയ്യുന്നത്. മമ്മയ്ക്കു ആരോഗ്യം ഇല്ലാത്തോണ്ട് രണ്ടുനേരോം ഗ്ലൂക്കോസ് ഡ്രിപ്പ് കൊടുക്കണം. അതോണ്ടാ..

ആവണി; അപ്പൊ ശരി നൌറിന്‍, ഞാനൊരു ലിങ്ക് അയച്ചിട്ടുണ്ട്,
അത് നോക്കിയിട്ട് തിരിച്ചു വിളിക്കൂ ട്ടോ.
(ഫോണ്‍ കട്ട് ചെയ്ത ശേഷം)
കേട്ടില്ലേ കൂട്ട് കാരന്റെ കൊ
പതികാരം! എല്ലാ ഫോട്ടം പിടിക്കണ ബ്ലോഗേര്‍സും വയസായാല്‍ഇങ്ങനെയാണോ ഈശ്വരാ..

ഹരി: എടീ മോളെ ഞാന്‍ ഇപ്പോഴാ ഓര്‍ത്തത്, വാഴക്കോടന്‍ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ
എന്ന് ഒന്നുനോക്കിയെ. വല്ല എന്‍ എഫ്‌ കാരും ചവിട്ടിക്കൂട്ടിയോ എന്ന് അറിയാമല്ലോ.

ആവണി: ഞാനോര്‍ക്കുന്നു ഒരു പുതു മഴയ്ക്ക്‌ വന്ന വാഴ എന്നൊക്കെ പറഞ്ഞ്‌ ഒരു പെരു മഴയ്ക്ക്‌ ഒലിച്ചുപോയ ബ്ലോഗര്‍ അല്ലെ?

ഹരി: അതന്നെ.രണ്ടു കുട്ടിവാഴകള്‍
അന്ന് ഉണ്ടായിരുന്നു, നീ ഏതായാലും ഒന്നു വിളി.

ആവണി: ഹലോ വാഴ അങ്കിളിന്റെ വീടാണോ?

അതെ ആരാണ്?

"ഞാന്‍ ആവണിക്കുട്ടി, തോടുപുഴെന്നാ ബ്ലോഗറാ"

ഹായ് സ്വീറ്റ് ആവണി, ഞാന്‍ നമ്പര്‍ അറിയാതെ വിളിക്കാനൊരു ചാന്‍സില്ലാതെ ഇരിക്കുവായിരുന്നു. ആവണിക്കുട്ടീടെ ശബ്ദം സോ സ്വീറ്റ്, ഞാന്‍ വാഴ അങ്കിളിന്റെ മൂത്ത വാഴയാ.

ആവണി: വാഴ അങ്കിള്‍ ഉണ്ടോ അവിടെ?

മൂ.വാഴ: അവിടെവിടെയോ ഒരു പേനയും പേപ്പറുമായി നടക്കുന്നുണ്ടാകും, പണ്ടെങ്ങോ ബ്ലോഗിന്വേണ്ടി കുറെ കത്തെഴുതിയിരുന്നല്ലോ, ഇപ്പൊ ഓര്‍മ്മയില്‍ നേരം വെളുത്താല്‍ കത്തെഴുതാന്‍തുടങ്ങും..

ആവണി;
ങ്കിളിനു അസുഖമൊന്നുമില്ലല്ലോ?

മൂ.വാഴ: പുതിയതായി അസുഖമൊന്നും വന്നോ എന്നറിയില്ല. എന്ത് നല്ല ആരോഗ്യമുള്ളമനുഷ്യനായിരുന്നു. ലിഫ്റ്റ്‌ ടെക്നോളജിടെ മെയില്
ഓരോ പ്രാവശ്യവും എന്‍ എഫ്‌ കാര്‍ക്ക്ഫോര്‍വേഡായി കിട്ടുമ്പോള്‍ അപ്പൊ എന്‍ എഫീടെ ഗുണ്ട വരും ബാപ്പാനെ തല്ലാന്‍. അങ്ങിനെതല്ലു കൊണ്ടു ഒരു പരുവമായി ഇപ്പൊ ബാപ്പാനെ കണ്ടാല്‍ നിക്കുവാണോ ഇരിക്കുവാണോ എന്നൊന്നുംഒരു പിടീം ഇല്ല.പിന്നെ മിമിക്രി അറിയാവുന്നത് കൊണ്ടു എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കില്‍മിമിക്രി കാട്ടി ചോദിക്കും, അതാ ഒരു സമാധാനം.

ആവണി: ഉമ്മ ഇപ്പൊ ബ്ലോഗ് എഴുതാറില്ലേ?

മൂ.വാഴ: ബാപ്പ
ഓരോ ദിവസം ഓരോ മിമിക്രിയല്ലേ കാണിക്കുന്നത് അതൊക്കെ മനസ്സിലാക്കി വന്ന് , അത്ചെയ്തു കൊടുത്ത് വരുമ്പോള്‍ ഉമ്മാക്ക് ബ്ലോഗ് എഴുതാന്‍ എവിടുന്നാ സമയം. ആട്ടെ ആവണിക്കുട്ടീടെകല്യാണം കഴിഞ്ഞോ?

ആവണി:
കഴിഞ്ഞു , ഒരു മുന്നൂറ്റൊന്നു ‍ഫോട്ടൊ പോസ്റ്റ് നടത്താന്‍ വഴിപാടുണ്ടായിരുന്നെ.ചൊവ്വാഴ്ച പൊസ്റ്റ് ചെയ്യാന്‍ പറ്റാത്ത ദോഷം ഉണ്ടായിരുന്നെ.അത് മാറിയപ്പോള്‍ കല്യാണം നടന്നു.

മൂ.വാഴ: അപ്പൊ ശരി വേറെ വിശേഷം ഒന്നും ഇല്ലല്ലോ ഇത്തിരി തിരക്കുണ്ടായിരുന്നു.

ആവണി: ഞാന്‍ ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലീടെ കാര്യം പറയാന്‍ വിളിച്ചതാ. പിന്നെആഘോഷത്തിന് വരുമ്പോള്‍ വാഴ
ങ്കിളിനെയും കൊണ്ടു വരണം, ഒരു പൊന്നാട ചാര്‍ത്താനാ.

മൂ.വാഴ: ശരി തീര്‍ച്ചയായും വരാം, പിന്നെ ആവണിക്കുട്ടി എന്റെ പോസ്റ്റുകള്‍ക്കെല്ലാം കൃത്യമായി കമന്റ്ഇടണം,പറ്റിക്കരുത്‌. ഓക്കേ

ആവണി: ഇല്ലാ, ഓക്കേ..(ഫോണ്‍ കട്ട് ചെയ്ത്‌)
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലാ
എന്ന് പറഞ്ഞതു എത്ര വാസ്തവം. അച്ഛാ അവിടെ ഇരുന്നുഉറക്കം തൂങ്ങാതെ,താഴേക്ക് വീഴും,മരിക്കാനിപ്പോ അതൊക്കെ മതി കാരണം, പിന്നെ മുന്‍ എം എല്ലെതൂങ്ങി മരിച്ചേ എന്ന് പത്രക്കാര് എഴുതണ്ടാ..
(ആവണിക്കുട്ടിയുടെ ഫോണ്‍ റിംഗ് ചെയ്യുന്നു)

ആവണി: ഹലോ..ആവണിക്കുട്ടി ഹിയര്‍

ഞാന്‍ ആദ്യായിട്ട് വിളിക്യാ..

ആവണി: ഞാനും ആദ്യായിട്ടാ തന്റെ കോള്‍ എടുക്കുന്നെ പറയൂ..

ആദ്യം ഞാന്‍ ലേന്റ് ലൈനീന്ന് വിളിക്കണം
എന്ന് കരുതി, പിന്നെ ആദ്യായിട്ട് വിളിക്കുകയല്ലേമോബൈലിന്നു തന്നെ ആവട്ടെ എന്ന് കരുതി.ഞാന്‍ അപ്പുക്കുട്ടിയാ..

ആവണി: അതാണ്‌ ഒരു ആദ്യത്തിന്റെ ആശ്കിത അല്ലെ?ആട്ടെ
ച്ഛന് സുഖമാണോ?

അപ്പു: ആദ്യത്തെപോലെ തന്നെ, സുഖം, ഇപ്പൊ വയസാന്‍ കാലത്ത് അന്ത്യാക്ഷരി ബ്ലോഗ്ഉണ്ടാക്കുവാ.ആദ്യം ഞാന്‍ വേണ്ടാ
എന്ന് പറഞ്ഞു പിന്നെ അച്ഛന്‍ ആദ്യായിട്ട് പറഞ്ഞതല്ലേ എന്ന്വെച്ച്,ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു.

ആവണി: പിന്നെ
ചെറായിടെ ആഘോ‍ഷം അറിഞ്ഞല്ലോ അല്ലെ? അച്ഛനെയും കൂട്ടി വരണം ആദ്യത്തെപൊന്നാടാ അച്ചന് തന്നെ കൊടുക്കാം എന്താ?

അപ്പു: സന്തോഷം, അപ്പൊ ശരി എന്റെ ആദ്യത്തെ പോസ്റ്റ് ഞാന്‍ ഇന്നു റീപോസ്റ്റ് ചെയ്തു., അതില്ആദ്യ കമന്റ് ആവണിക്കുട്ടി തന്നെ ഇടണം.ആദ്യായിട്ട ഒരാളോട് കമന്റ് ഇടാന്‍ വിളിച്ച് പറയുന്നേ.

ആവണി: സാരമില്ല ഇനിയത് ശീലമായിക്കോളും കേട്ടോ.അപ്പൊ ശരി ഞാന്‍ വിളിക്കാം ഓക്കേ
(ഫോണ്‍ കട്ട് ചെയ്ത്‌ വീട്ടിലേക്ക് വരുന്നവരെ നോക്കി.)

ആവണി: അച്ഛാ ആരോ വരുന്നുണ്ടല്ലോ, പണ്ടു ചെറായി മീറ്റ് നടത്തീട്ട് ആര്‍ക്കെങ്കിലും കാശ്കൊടുക്കാന്‍ ബാക്കിയുണ്ടോ? ഈശ്വരാ ഇനിയും ബേങ്കിന്ന് ലോണെടുക്കാന്‍ എന്നെക്കൊണ്ടാവില്ലല്ലോഭഗവാനേ...
 


Copyright http://www.vazhakkodan.com