Thursday, March 26, 2009

ഒബാമാക്ക് സ്നേഹപൂര്‍വ്വം കുഞ്ഞീവി

ബായക്കോട്,
23.03.2009.


എത്രയും ബഹുമാനപ്പെട്ട ഹുസൈന്‍ ഒബാമ പൊന്നു മൂപ്പര് കണ്ടു വായിച്ചറിയുവാന്‍, ബായക്കോട്ടു നിന്ന് കുഞ്ഞീവി എയുതുന്ന കത്ത്. അനക്കവിടെ പെരുത്ത്‌ സുഖാണ് എന്ന് കരുതി സന്തോഷിക്കുന്നു, എനിക്കും എന്റെ മോള് സൂറാക്കും പെരുത്ത്‌ സുഖം തന്നെ. ഇജ്ജവിടെ അമേരിക്കന്‍ പ്രസിരെണ്ടായപ്പോ മുതല് അനക്കൊരു കത്തയക്കണം എന്നൊരു പൂതി തൊടങ്ങീട്ട്, കാരണം ഇജ്ജ്‌ മുയുവനായിട്ടു ഞമ്മന്റെ ആളല്ലെങ്കിലും അന്റെ പേരിലും പെരുമാറ്റത്തിലും ഞമ്മന്റെ കെട്ടിയോന്‍ ഹുസൈന്‍ അന്ത്രുമാന്റെ ഒരു ശേല് ഉള്ളത് കൊണ്ട്‌ അന്നെ ഞമ്മക്ക്‌ പെരുത്ത് ഇഷ്ടായെക്കുണു. പിന്നെ ഞമ്മന്റെ കെട്ടിയോന്‍ കയിഞ്ഞ കൊല്ലം മയ്യത്തായി, അന്നെ കണ്ടപ്പം ഞമ്മക്ക്‌ കെട്ടിയോന്റെ ഓര്‍മ്മേം ബന്നു,അതോണ്ടും കൂടിയാണ് അനക്കൊരു കത്തെയുതാന്നു തീരുമാനിച്ചത്! 

പടച്ചോനാണ് അന്നെ ഞമ്മള് ടീവീല് ആദ്യം കണ്ടപ്പോ അന്റെ നിക്കാഹ് കയിഞ്ഞിട്ടില്ലാന്നല്ലേ ബിജാരിച്ചത്.എന്തൊരു ചെറുപ്പാ ഇജ്ജ്‌ പണ്ടാറെ! ഞമ്മടെ മോള് സൂറാക്ക് അന്നെ ഞമ്മള് ആലോയിക്കേം ശെയ്ത്. പിന്നല്ലേ അനക്ക് കെട്ടിയോളും കുട്ടിയോളും ഉണ്ടെന്നു ഞമ്മള് കണ്ടത്. പാവം ഇന്റമാള് സൂറ അന്നെക്കുറിച്ച് എന്ത് മാത്രം കിനാവ് കണ്ടതാ, സാരല്യ ഓളെ ഞമ്മള് സമാധാനിപ്പിച്ചോളാ, പിന്നേ അവിടേം മൂന്നും നാലും കേട്ടാമെന്നുള്ള നിയമൊക്കെ പാസ്സാക്കാന്‍ ശൈഖുനമാര്‍ ഇണ്ടല്ലോ അല്ലെ!പിന്നെ ഇജ്ജ് ഇത്തിരികൂടി തടി ബെക്കണം, നല്ല കോയി ബിരിയാണീം, ആട്ടിന്‍സൂപ്പോക്കീം അടിച്ച് പീസാക്കീം, അന്റെ തടി ഇങ്ങട് പോരട്ടെ. ഞമ്മള് പെരേല് കോയി ബിരിയാണി ബെക്കുമ്പോളൊക്കെ അന്നെക്കുറിച്ച് ഓര്‍ക്കും. അനക്ക് തിന്നാന്‍ കോയി ബിരിയാണിയൊക്കെ കിട്ടുന്നുണ്ടല്ലോ അല്ലെ?ഈ അടുത്ത ദിവസം അന്നെക്കുറിച്ച് ഞമ്മടെ ഒരു മന്ത്രി ഒരു കവിത എയുതീക്കണത് ഇജ്ജ് അറിഞ്ഞാ? ജ്ജ്‌ കേട്ടക്കണോ ആവോ? അയിന്റെ പേരു "ഒബാമേ ഇജ്ജ് ആരാ..." എന്നോ മറ്റോ ആണെന്ന് സൂറ പറഞ്ഞേരുന്നു. എന്തായാലും ഇജ്ജ് ഓനെ വിളിച്ചു ഒന്നു ഉപദേശിക്കണത് നല്ലതാ, ഓനെക്കൊണ്ട് നാട്ടുകാരാകെ ഹലാക്കിന്റെ അവിലും കഞ്ഞി ആയി ഇരിക്കേണ്. ഇജ്ജ്‌ ബിജാരിച്ച ഓനിക്കൊരു ഓസ്ക്കാറ്‌ വാങ്ങിക്കൊടുത്തൂടെ? പടച്ച റബ്ബില്ലാലമീനായ തമ്പുരാനെ എത്രണ്ണം റേഷനരി തിന്നു മരിക്കണ്,ഈ വസൂരിപ്പടകളുടെ മൂക്ക് പോലും വിയര്‍ക്കാതെ ബാക്കി നിക്കുവാണല്ലോ റബ്ബേ!

പിന്നെ ഇജ്ജെങ്ങാനും ഈ ബയിക്ക് ബരുന്നുന്ടെന്കില്‍ ഞമ്മന്റെ പെരേലും ഒന്ന് ബരണം, അനക്ക് സൂറാനെ കാണേം ചെയ്യാലോ! ഓള്‍ടെ ഖല്‍ബിലും വാതിലിന്റെ പുറകിലുമൊക്കെ ഇജ്ജാണ്,അന്റെ കളറ് പടാണ് . ഓലിപ്പൊ പാടണ പാട്ടും അന്നേ കുറിച്ചാ, കേട്ടക്കണാ ഇജ്ജ്,
നെന്ചിനുള്ളില്‍ ഇജ്ജാണ്, കണ്ണില്‍ മുന്നില്‍ ഇജ്ജാണ്, കണ്ണടച്ചാല്‍ ഇജ്ജാണ് ഒബാമാ,ഒബാമാ ആ ആ ആ.
ഇഞ്ഞുള്ള ബരികള്‍ കേട്ടാല്‍ അന്റെ ഖല്‍ബ്‌ തകരും മാനെ! അതോണ്ട് ഞമ്മള് എയുതണില്ല. ഓള് പാടിക്കഴീമ്പം ഞമ്മടെ കണ്ണ് നെറയും. ഓലിക്കന്നെ പെരുത്ത് ഇഷ്ടാ. അനക്കറിയോ ഞമ്മടെ മോള് സൂറാക്ക് ആകെ ഉള്ളതെന്താന്ന് ? സംഗീതം! കൂട്ടപ്പാട്ടൊക്കെ ഓള് ഒറ്റയ്ക്ക് പാടണ് കേട്ടാ ഞമ്മള് അന്നം മുട്ടിപ്പോകും! ഓള് പാടുമ്പോള്‍ അവള്‍ക്ക് സംഗതികളൊക്കെ വരുന്ന ബരവ് കണ്ട ഞമ്മക്കെന്നെ രോമാഞ്ചം ബന്ന് പണ്ടാരടങ്ങി എടങ്ങേറാകും. ഇഞ്ഞ് അനക്ക് സമയല്ലാത്തോട്ത്ത് അധികം എയുതി മെനക്കെടുത്തുന്നില്ല. ഇന്റെ മോള് സൂറാന്റെ കാര്യത്തില് അനക്കൊരു ശ്രദ്ധ ബേണം. അനക്കിത്തിരി പത്തിരീം കോയി എറച്ചീം പാര്‍സല്‍ അയക്കണം എന്നുണ്ട്, അത് ഇജ്ജ്‌ തിന്നാപ്പിന്നെ ഞമ്മടെ പെരേലിക്ക് ബന്നില്ലെങ്കിലോ എന്നോര്‍ത്തു അയക്കുന്നില്ല. അതോണ്ട് ഈ കത്ത് കിട്ടിയാല്‍ എത്രയും ബേഗം ഇജ്ജ് ഒരു മറുപടി അയക്കണം, ഇഞ്ഞ് അതൊരു മണി ഓര്‍ഡറായാലും കൊയപ്പല്ല. അന്റെ ബരവും കാത്ത് ഞമ്മളും ഇന്റെ മോള് സൂറയും കാത്തിരിക്കാണ്. ഇജ്ജ്‌ ബരൂലോ ല്ലേ? ഇഞ്ഞ് ഇന്റെ മാള് സൂറ അനക്കൊരു രണ്ടു ബരി അടീല് എയുതും. ഞമ്മള് പിരിശത്തില്‍ സലാം പറഞ്ഞ് കത്ത് ചുരുക്കുന്നു. ബാക്കി സൂറ എഴുതും.

ഇന്റെ ഖല്ബായ മുത്ത്‌ ഹബീബിനു സൂറ എയുതണത്,
ഇങ്ങളെ ഞമ്മള് നേരിട്ട് കണ്ടിട്ടില്ലെങ്കിലും, എന്നും സ്വപ്നത്തിലും ടീവീലും കാണാറുണ്ട്‌.
ഇങ്ങളെ ഞമ്മക്ക് പെരുത്തു ഇഷ്ടാ. ഉമ്മാക്കും ഇഷ്ടാ. ന്നാലും ന്റെ റബ്ബേ ങ്ങള് ഇംഗ്ലീസു പറയണത് കേട്ടാ ഞമ്മക്ക്‌ കൊതിയാവും. ഇങ്ങള് ഇംഗ്ലീസു മീഡിയാണല്ലേ ? ഇങ്ങക്ക് ബേണ്ടീട്ടു ഞമ്മളിപ്പോ
ഇംഗ്ലീസ് പഠിക്കുന്നുണ്ട്. ഉമ്മാട് ഞമ്മള് ഇടയ്ക്ക് ഇംഗ്ലീസ് പറയും, പാവം ഓലുക്കൊന്നും തിരീല്ല. ഇഞ്ഞ് ഇങ്ങള് ബന്നിട്ടു ബേണം ഇക്ക് ഇങ്ങളോടോന്നു ഇംഗ്ലീസില് തൗതാരിക്കാന്‍, ഞമ്മക്ക്‌ ചെല നേരത്ത് ഇംഗ്ലീസു പറയാന്‍ മുട്ടീട്ടു ബരും, അപ്പൊ ഞമ്മള് ഇങ്ങടെ പോട്ടത്തില് നോക്കി ഭയങ്കര സ്പീച്ചിങ്ങാ. എന്നാലും ന്റെ പൊന്നാരെ ഞമ്മളെ സമ്മയിക്കണം, ആര്‍ക്കും പിടി കൊടുക്കാത്ത ഞമ്മള് ഇങ്ങടെ മുമ്പില് തോറ്റേക്കുണു. ഈ കത്ത് കിട്ടിയാ ഇങ്ങള് ബരണം, ഞമ്മള് കാത്തിരിക്കും. ഇങ്ങള് ബേറെ കേട്ടിയതോണ്ട് എനിക്ക് ബെസമമോന്നും ഇല്ല. ഞമ്മന്റെ ബാപ്പ നാല് കെട്ടീതാ. ഇഞ്ഞെല്ലാം നേരില്‍ കാണുമ്പോള്‍ പറയാം, ഇങ്ങടെ മുഖം മുത്തി മണത്തു കൊണ്ട് നിര്‍ത്തട്ടെ.
എന്ന് ഇങ്ങളെ മാത്രം കിനാവ് കണ്ടിരിക്കണ,


ബായക്കോട്ടെ കുഞ്ഞീവി

മകള്‍ സൂറ!

23 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഇന്ഞുള്ള ബരികള്‍ കേട്ടാല്‍ അന്റെ ഖല്‍ബ്‌ തകരും മാനെ! അതോണ്ട് ഞമ്മള് എയുതണില്ല. ഓള് പാടിക്കഴീമ്പം ഞമ്മടെ കണ്ണ് നെറയും. ഓലിക്കന്നെ പെരുത്ത് ഇഷ്ടാ. അനക്കറിയോ ഞമ്മടെ മോള് സൂറാക്ക് ആകെ ഉള്ളതെന്താ? സംഗീതം!
അഭിപ്രായങ്ങള്‍ പോന്നോട്ടെ!
സ്നേഹപൂര്‍വ്വം കാത്തിരിക്കുന്നു ...............വാഴക്കോടന്‍

പണ്യന്‍കുയ്യി said...

ഇങ്ങള്‍ നങളെ അയലുവക്കതുള്ള മല്പോരം ജില്ലയെ കൊറച്ച് ജാസ്തി കളിയാക്കണ്ട് കാര്യള്ളത് എന്തെങ്കിലും എയ്തിക്കൂടെ ബയക്കോടെ ......?

വാഴക്കോടന്‍ ‍// vazhakodan said...

മാനെ പണ്യന്‍കുയി ഇജ്ജ് പറഞ്ഞ കാര്യം ഞമ്മള് കാര്യായിട്ട് എടുക്കനുണ്ട്. കൂട്ടത്തില് ഇങ്ങനെയും ബേണ്ടെ ചിലത്? ഇജ്ജ്‌ സമാധാനായിട്ട് ഇരിക്കി ഞമ്മക്ക്‌ ഇഞ്ഞും കണാന്നെ! അഭിപ്രായത്തിന് നന്ദി.

Arun said...

Dear Vazhakodan,
Your posts are really interesting. We are enjoying well. Keep writing.... with all the best wishes...

വാഴക്കോടന്‍ ‍// vazhakodan said...

comment posted by PUNALURAN in Manorama Blog.
23 March, 2009
തകര്‍പ്പന്‍ മാഷെ തകര്‍പ്പന്‍ ആരാണു ഇജ്ജ്‌ ഒബാമാ.... എന്റെ സുഹറാന്റെ ഖല്‍ബിന്റെ മുത്തൊ ആരാണു ഇജ്ജ്‌ ഒബാമാ....
Commented By punaluraan 19:04 hrs

Rafeek Wadakanchery said...

ഒബാമ ക്കു ഡെഡിക്കേറ്റു ചെയ്യാ‍ന്‍ പറ്റിയ ഗാനം..ഓ..ബാമ ബാമ..ചന്ദബാമ എന്നതല്ലേ...

വാഴക്കോടന്‍ ‍// vazhakodan said...

സ്നേഹമുള്ള വായനക്കാരെ!
പട്ടാപ്പകല്‍ ഒരു കള്ളനെ പിടിച്ചേ! എന്റെയീ പോസ്റ്റ് വേറൊരുത്തന്‍ ഒരു കണ്ണീചോരയും ഇല്ലാതെ അവന്റെ പേരില്‍ പോസ്റിയിരിക്കുന്നു. ഇത് ബ്ലോഗ്ഗിങ്ങിനു തന്നെ അപമാനമാണ് എന്ന് പറയാതെ വയ്യ! ആ മാന്യ ദേഹം അത് പിന്‍ വലിക്കും എന്ന് കരുതുന്നു! അടിച്ചുമാറ്റിയവന്റെ അഡ്രസ്സ്!pakalkury.blogspot.com.

ഏ.ആര്‍. നജീം said...

നല്ല പോസ്റ്റ് എന്നതില്‍ സംശയമില്ല.

പക്ഷേ ഒരു മാന്യന്‍ അടിച്ചുമാറ്റി എന്ന് വീണ്ടും വീണ്ടും എഴുതിയത് കണ്ടപ്പോള്‍ സ്വാഭാവികമായി തോന്നിയ ഒരു സംശയം..

മാര്‍ച്ച് 26- ആം തീയതി ഉച്ചയ്ക്ക് 1:30 നു പോസ്റ്റ് ചെയ്ത താങ്കളുടെ പോസ്റ്റ് എങ്ങിനെയാണ് സുഹൃത്തേ അന്നേ ദിവസം രാവിലെ അനില്‍ അടിച്ചുമാറ്റി പോസ്റ്റ് ചെയ്യുന്നത്....?

അപ്പോ എവിടെയാണ് തെറ്റിയത്..?

മനസറിയാതെ said...
This comment has been removed by the author.
മനസറിയാതെ said...

ശ്രീ. ഏ .ആര്‍ നജീബ് : താങ്കള്‍ 2006 മുതല്‍ ബ്ലോഗ്ഗര്‍ ആണെങ്കിലും ചില സാങ്കേതിക കാര്യങ്ങളെ കുറിച്ചു വ്യക്തമായ ധാരണ ഇല്ല എന്നു തോന്നുന്നു . അതു കൊണ്ടാണു ഇങ്ങനെ ഒരു സംശയം വന്നത് ബ്ലോഗില്‍ പുതിയ പോസ്റ്റ് ചെയ്യുമ്പോള്‍ POST OPTION എന്ന ഒരു കാര്യം താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ അതില്‍ ഒന്നി ക്ലിക്കി നോക്കിയാല്‍ താഴെ വലതു വശത്തായി POST DATE AND TIME എന്ന് കാണാം അവിടെവെച്ച് നമുക്കു ദിവസവും സമയവും ഒക്കെ മാറ്റാം

പിന്നെ വാഴക്കോടന്റെ മറ്റു പോസ്റ്റുകള്‍ വായിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒരു സംശയം ഉണ്ടാവില്ലായിരുന്നു .

കുഞ്ഞീവി കത്തെഴുതിയത് "ബായക്കൊട്ടു" നിന്നാ
അല്ലാതെ "ബകല്‍കുറീ"ന്നെല്ല

ഇത്തരം അടിച്ചുമാറ്റലുകള്‍ക്കെതിരെ എന്റെ പ്രതിഷേധം ഞാനും അറിയിക്കുന്നു....

മനസറിയാതെ said...

ക്ഷമിക്കണം ഏ ആര്‍ നജീബ് അല്ല ഏ ആര്‍ നജീം

Rafeek Wadakanchery said...

കള്ളനെ പിടിച്ചേ...
വാഴക്കോടന്റെ പോസ്റ്റ് അടിച്ചു മാറ്റി പകല്‍കുറി പോസ്റ്റുചേയ്തേ....

കള്ളനെ പിടിച്ചേ...കള്ളനെ പിടിച്ചേ...കള്ളനെ പിടിച്ചേ...കള്ളനെ പിടിച്ചേ...കള്ളനെ പിടിച്ചേ...

തറവാടി said...

സൂറ,

അന്‍‌റ്റെ കത്ത് മ്മന്‍‌റ്റെ സെക്രട്ടറി ന്നാണിനിച്ച് തന്നത്, കത്ത് തരാന്‍ വൈകീച്ചതിന് ഒളെ ഞമ്മളപ്പോ തന്നെ ഗെറ്റ് ഔട്ട് അടിച്ചു.

ഞാന്‍ മിനിഞ്ഞാന്ന് പൊറപ്പെട്ടു നാളെ കൊയിക്കോട്ടിറങ്ങും ജ്ജ് ബരണേട്ടാ.

ബാക്കി മുകതാവില്‍

അന്‍‌റ്റെ സ്വന്തം ഹുസ്നു.

വാഴക്കോടന്‍ ‍// vazhakodan said...

സുഹൃത്തുക്കളേ,
അഭിപ്രായങ്ങള്‍ പങ്കുവെച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി അറിയിക്കട്ടെ! ഇത്തരം അടിച്ചുമാറ്റലുകള്‍ സ്വാഭാവികമാണെങ്കിലും അതില്‍ ഒരു വള്ളി പുള്ളി വിടാതെ അതെ പടി പോസ്റ്റു ചെയ്ത ആ മാന്യ സുഹൃത്ത്, അത്രയും കുത്തിയിരുന്നു ടൈപ്പ് ചെയ്തതിന്റെ ഒരു ബുധിമുട്ടെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുകയാണ്. ഈ ബ്ലോഗ് പോസ്റ്റ് ഞാന്‍ മനോരമ ബ്ലോഗിലും പോസ്റ്റ് ചെയ്തിരുന്നു. സ്വാഭാവികമായും അതില്‍ ആരും അത്ര സുപരിചിതരല്ലാത്തതിനാല്‍ അവിടെ നിന്നുമാണ് കോപ്പി ആന്‍ഡ് പേസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം ആ കാര്യം തുറന്നു സമ്മതിക്കുകയൊ പോസ്റ്റ് പിന്‍വലിക്കുകയോ ചെയ്യണം എന്നൊരു അപേക്ഷ ഒരിക്കല്‍ കൂടി അദ്ദേഹത്തോട് നടത്തുന്നു. ഇതൊന്നും അത്ര മഹത്തരമായ സൃഷ്ടിയാണ് എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല, എങ്കിലും കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്ന് പറയുന്നത് പോലെ ഒരു വികാരം മാത്രം! ഇത്തരം ചെയ്തികളെ എതിര്‍ക്കാന്‍ എല്ലാവരും മുന്നോട്ടു വന്നതില്‍ സന്തോഷം. ആ കത്തിലുള്ള തീയ്യതി തന്നെയാണ് അത് പോസ്റ്റ് ചെയ്തതും എഴുതിയതും! ഞാനീ ബൂലോകത്തിലേക്ക് പോസ്ടുകളുമായി വരാന്‍ തുടങ്ങിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ, ചുമ്മാ എന്നെ പേടിപ്പിച്ച് ഇല്ലാണ്ടാക്കരുത് എന്നൊരു അപേക്ഷ കൂടി ഇതോടപ്പം സമര്‍പ്പിക്കുന്നു. ഒരിക്കല്‍ കൂടി എല്ലാവര്ക്കും നന്ദി. എന്ന് വാഴക്കോടന്‍ എന്ന അബ്ദുല്‍ മജീദ്‌, വാഴക്കോട്.

രസികന്‍ said...

പ്രിയപ്പെട്ട കൂട്ടുകാരാ .... ഇന്ന് അടിച്ചുമാറ്റലുകള്‍ ബൂലോഗത്ത് നിത്യ സംഭവമായി മാറിയിരിക്കുകയാണ് ... ചിലര്‍ അങ്ങിനെയൊക്കെയാ...

വാഴക്കോടന്‍ ‍// vazhakodan said...

സുഹൃത്തുക്കളേ,
എന്റെ അപേക്ഷ കണക്കിലെടുത്ത് ഈ പോസ്റ്റു സ്വന്തം ബ്ലോഗ്ഗില്‍ പോസ്റ്റ് ചെയ്ത ആ മാന്യ ദേഹം അത് പിന്‍വലിച്ചു എന്നാ സന്തോഷം എല്ലാവരെയും അറിയിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍.

യാരിദ്‌|~|Yarid said...
This comment has been removed by a blog administrator.
Jeevan said...
This comment has been removed by a blog administrator.
ബഷീർ said...

ഒന്നൊന്നര കത്തായി..:)

നിരക്ഷരൻ said...

മനോരമയിലാണ് ഞാന്‍ ഈ പോസ്റ്റിനെപ്പറ്റി ആദ്യം അറിയുന്നത്. പക്ഷെ അത് വായിക്കാന്‍ തരപ്പെട്ടത് ഇപ്പോളാണ്. അവിടെ വായിക്കാന്‍ പറ്റിയില്ല. മനോരമയില്‍ അത് വാഴക്കോടന്റെ പേരില്‍ വന്നതുകൊണ്ട്, അടിച്ചുമാറ്റിയ കക്ഷി കൂടുതല്‍ നാറിക്കാണും. ഓരോ അടിച്ച് മാറ്റലുകളും ഒരു അംഗീകാരമായി ഇനി മുതല്‍ നമുക്ക് കാണാന്‍ ശ്രമിക്കാം. ഒരാള്‍ക്ക് അത് ഇഷ്ടപ്പെട്ടിരിക്കുന്നു. മറ്റ് പലര്‍ക്കും ഇഷ്ടപ്പെടുമെന്ന് അയാള്‍ക്ക് തോന്നിയിരിക്കുന്നു.അതുകൊണ്ട് അയാള്‍ അത് മോഷ്ടിച്ചു. അതൊരു അംഗീകാരമല്ലേ ?

പോസ്റ്റ്/കത്ത് ഞമ്മക്ക് പെരുത്തിഷ്ടായി.... :) :)

AJAY George said...

VAZHAKKODAAAAAAAAAAA

















THANKALKKU MALAYALATHILE EETAVUM NALLA BLOGINULLA AWARD KITTY!



























VISIT INFOKAIRALI(MAGAZINE)































CONGRATS

anthivilakk said...

വളരെ നല്ല രീതിയില്‍ നര്‍മ്മം അവതരിപ്പിക്കാന്‍ താങ്ങള്‍ക്ക്‌ സാധിച്ചു. ഇത് പോലെ ഇനിയും എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Sulfikar Manalvayal said...

കുറെ കാലത്തിനു ശേഷമാ ഒരു ബ്ലോഗ്‌ വായിക്കുന്നത്. അതും വാഴയുടെത്. പതിവ് പോലെ രസകരമായി പറഞ്ഞു.
"ഒബാമെടെ ഒരു വരവുണ്ട് ന്റമ്മാ. ആ 'കാലസറാ യി'യും ഇട്ടു പ്ലെകോം പ്ലെകോം എന്ന നടത്തവുമായി വന്നാല്‍ ഞമ്മള്‍ പിന്നെ ചുറ്റുള്ളതോന്നും കാണൂല" സുബര്‍ക്കമല്ലേ ബരുന്നെ, ....."

 


Copyright http://www.vazhakkodan.com