Sunday, January 24, 2010

നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!

രണ്ട് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം ഞാന്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ ഏറ്റവും വലുതായി അലട്ടിയ പ്രശ്നം ഒരു കല്യാണം കഴിക്കുക എന്നതായിരുന്നു. ഗ്രഹണ സമയത്ത് ഞാഞ്ഞൂളിനും ഗള്‍ഫില്‍ നിന്നും വരുമ്പോള്‍‍ ഗള്‍ഫുകാരനും ചില്ലറ വിലയൊക്കെയുണ്ടെന്ന് കരുതിപ്പോന്ന സമയത്താണ് ഞാനും നാട്ടിലെത്തുന്നത്. വെറ്റിലച്ചെല്ലത്തില്‍ കല്യാണക്കാര്യം എഴുതിയിടുക, പായ പകുതി കീറി “എനിക്കൊറ്റയ്ക്ക് കിടക്കാന്‍ പകുതി പായ മതി” എന്നൊക്കെ പറയാറുള്ള ആ അറു പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ക്ക് പകരമായി പെങ്ങന്മാര്‍ക്ക് കൈക്കൂലിയിനത്തില്‍ പാരിദോഷികങ്ങള്‍ വാങ്ങിക്കൊടുത്ത് സന്തോഷിപ്പിച്ച്, ആങ്ങളയെ കല്യാണത്തിന് നിര്‍ബന്ധിപ്പിക്കുക എന്ന ഒരു രീതിയാണ് ഞാന്‍ സ്വീകരിച്ചത്. എങ്കിലും നിര്‍ബന്ധം മാത്രം പോരെന്നും മേക്കപ്പിനും ഹെയര്‍ ഡൈക്കുമൊക്കെ വളരെയേറെ പ്രാധാന്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കിയ ദിനങ്ങളായിരുന്നു അത്.

മനസ്സില്‍ ഉദ്ദേശിച്ചത് ഉയര്‍ന്നൊരു തറവാടാണെങ്കിലും ഒരു ചെറിയ കുന്നിന്റെ മുകളില്‍ ഉയരത്തിലുള്ള വീട്ടില്‍ നിന്നാണ് ആദ്യ പെണ്ണു കാണല്‍ തരപ്പെട്ടത് തികച്ചും യാദ്യശ്ചികം മാത്രം! പിന്നീട് നടന്നതും യാദ്യശ്ചികം! ആദ്യം കണ്ട പെണ്ണിനെ തന്നെ എല്ലാവരും ചേര്‍ന്ന് ഉറപ്പിച്ചു. ആ പേരില്‍ നാലു പെമ്പിള്ളാരുടെ കയ്യീന്ന് ചായ വാങ്ങിക്കുടിക്കാനുള്ള സാഹചര്യം കൂടി നഷ്ടപ്പെട്ടു. എങ്കിലും ആദ്യം കണ്ട പെണ്ണ് തന്നെ ആദ്യ വധുവായതില്‍ വളരെ സന്തോഷം! (തല്‍ക്കാലം ഈ ബ്ലോഗ് തുടര്‍ന്നും എഴുതണം എന്ന് ആഗ്രഹമുള്ളത് കൊണ്ടും ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വിലകുറയ്ക്കാനുള്ള തീരുമാനമാനം സര്‍ക്കാര്‍ കൈക്കൊള്ളാത്തത് കൊണ്ടും കൂടുതല്‍ എഴുതാന്‍ നിര്‍വ്വാഹമില്ല. ശത്രുക്കള്‍ പറയുന്നത് പോലെ ബി പി ഉള്ളത് കൊണ്ടല്ല എന്ന് എന്നെ അറിയുന്നവര്‍ കരുതിക്കൂട്ടി വിശ്വസിക്കും എന്ന പ്രത്യാശയാല്‍ ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.)

അങ്ങിനെയങ്ങനെ ഒരു എപ്രില്‍ രണ്ടാം തിയ്യതി ഞങ്ങളുടെ വിവാഹം നടന്നു. എന്റെ ജാതകപ്രകാരം ഏറ്റവും നല്ല മുഹൂര്‍ത്തം ഏപ്രില്‍ ഒന്നായിരുന്നെങ്കിലും പണിക്കര്‍ക്ക് സമയം ശരിയാക്കാനായി “എവറഡിയുടെ” രണ്ട് പുതിയ ബാറ്ററി വാങ്ങിക്കൊടുത്താണ് കാര്യം ശരിയാക്കിയത്. പഞ്ചസാരയില്‍ ചായല തട്ടിപോയപോലെ ഒരു കോമ്പിനേഷനാണ് ഞങ്ങള്‍ തമ്മിലെന്ന്‍ പലരും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിയില്ല എന്നാല്‍ ചുടുവെള്ളം ചേര്‍ന്നാല്‍ കട്ടന്‍ ചായയുടെ നിറത്തിലുള്ള പിള്ളാരുണ്ടാകുമോടാ എന്ന് സുഹ്യത്ത് മുത്തു ചോദിച്ചപ്പോള്‍ ശരിക്കും ഞെട്ടി. എങ്കിലും കല്ലും കെ എസ് ആര്‍ട്ടി സി ബസ്സും പോലെ വളരെ ഒരു അടുത്ത ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടാകുമെന്നു ഞാന്‍ വെറുതെ ആശ്വസിച്ചു.

ആദ്യത്തെ ഒന്ന് രണ്ടാഴ്ച വിരുന്നും കൂട്ടവുമൊക്കെയായി കഴിഞ്ഞു കൂടി. ഇടയ്ക്കൊന്ന് നാട്ടിലിറങ്ങി കൂട്ട്കാരെ മുഖം കാണിച്ചില്ലെങ്കില്‍ “എന്താടാ ഗള്‍ഫുകാരന്‍ കല്യാ‍ണം കഴിച്ച പോലെ പുറത്തേക്കൊന്നും കാണാനില്ലല്ലോ” എന്ന അപവാദം കേള്‍ക്കാതിരിക്കാന്‍ അന്ന് വൈകീട്ട് കൂട്ടുകാരുടെ കൂടെ ഫുട്ബോള്‍ കളിക്കാന്‍ തീരുമാനിച്ചു. “ചിറക്കണ്ടം’ഗ്രൌണ്ടില്‍ ഗല്‍ഫിനു പോകുന്നതിനു മുന്‍പ് സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. കളി എന്ന് പറഞ്ഞാല്‍ ഗ്രൌണ്ടിന്റെ ഒരു മൂലയില്‍ ഞാന്‍ നില്‍ക്കും, വല്ലപ്പോഴും പന്ത് കാലുകൊണ്ട് തട്ടിയെങ്കിലായി.അങ്ങിനെ പന്ത് തീരെ കിട്ടാതായിത്തുടങ്ങിയപ്പോള്‍ എന്നെ ഒരു ഗോള്‍ കീപ്പറായി പ്രഖ്യാപിച്ചു,ഞാന്‍ തന്നെ. പിന്നീടുള്ള ഫുട്ബോള്‍ ജീവിതം ഒരു ഗോള്‍കീപ്പറായിട്ടാണു ഞാന്‍ കഴിച്ച് കൂട്ടിയത്.അത് കൊണ്ട്കൂടി അന്നും ഞാന്‍ ഗോളിയായി നില്‍ക്കാന്‍ തീരുമാനിച്ചു. കളി തുടങ്ങി.ഒന്നു രണ്ട് ഗോളൊക്കെ ഞാന്‍ സേവ് ചെയ്തു.അബദ്ധത്തില്‍ കാലില്‍ തട്ടി പുറത്ത് പോയതാണെന്ന് ശത്രുക്കള്‍ പറഞ്ഞ് പരത്തി. വരാന്‍ വെച്ചത് വാഴക്കോട് തങ്ങില്ലല്ലോ,നേരെ ഗ്രൌണ്ടിലേക്ക് തന്നെ വന്നു. ക്യത്യമായി വലത് കണ്ണിന്റെ ഭാഗത്ത് തന്നെ. ആരോ ഗോളാക്കാമെന്ന വെറിയോടെ അടിച്ച പന്ത് എന്റെ കൈകള്‍ എത്തുന്നതിനു മുന്‍പ് ഞാനെന്റെ സ്വന്തം കണ്ണ് കൊണ്ട് തടുത്തു. അല്‍പ്പ നേരത്തിനു എല്ലാവരും ബ്രസീലിന്റെ കളിക്കാരെപ്പോലെ മഞ്ഞ ജേര്‍സിയണിഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നി.കാരണം അത്രയ്ക്കും ഊക്കിലുള്ള അടിയായിരുന്നു.മുഖത്തിന്റെ ഷേപ്പ് മാറിയോ എന്ന് ഞാന്‍ തപ്പി നോക്കി.എങ്കിലും അധികം വൈകാതെ മുഖത്തിന്റെ ഒരു ഭാഗം ചൈനയുടെ മാപ്പ് പോലെ വികസിച്ച് കൊണ്ടിരുന്നു. എങ്കിലും കളിയുടെ ആവേശത്തില്‍ വേദന മറന്നെന്ന് വരുത്തിത്തീര്‍ത്ത് ഞാന്‍ വീണ്ടും ഗോള്‍പോസ്റ്റില്‍ നിന്നു.

ഗള്‍ഫുകാരന്റെ വീട്ടിലേക്ക് ബന്ധുക്കാര് വിരുന്ന് വരുന്നത് പോലെ ഒന്നിനു പുറകെ ഒന്നായി ബോളുകള്‍ വന്നു കൊണ്ടിരുന്നു. ‘ഇക്കാ ബോള് പിടിക്ക് ട്ടാ” എന്ന് പറഞ്ഞവര്‍ ‘ടാ പിടിക്കടാ’ എന്നും ആവേശത്തില്‍ ടാ %#$@& പിടിക്കടാ എന്ന് വരെ പറഞ്ഞു. എന്നിട്ടും ഗുണമില്ലെന്ന് കണ്ടിട്ടെന്നോണം ‘മുത്തു’ അട്ത്ത് വന്നിട്ട് പറഞ്ഞു, ‘ടാ ഒരു പത്ത് ബോള് വിടുമ്പോ ഒരെണ്ണമെങ്കിലും പിടിച്ചൂടടാ?”
മുത്തുവിന്റെ ആ ഡൈലോഗ് എന്നില്‍ ഉറങ്ങിക്കിടന്നിരുന്ന മ്യഗത്തെ ഉണര്‍ത്തി.വന്യമായ ഒരു ആവേശത്തില്‍ ഉയര്‍ന്ന് വന്ന ബോള്‍ പിടിക്കാനായി ഒരു തവളയെപ്പോലെ ഞാന്‍ കുതിച്ച് ചാടി!
“ക്ടക്’ എന്നൊരു ശബ്ദം ക്യത്യമായി ഞാന്‍ കേട്ടു. അതെന്താണെന്ന് നിലത്ത് അമര്‍ന്ന് നിന്നപ്പോള്‍ മനസ്സിലായി.എന്‍െ ഡിസ്കിനെന്തോ പറ്റിയിരിക്കുന്നു. എനിക്ക് നിന്ന നില്‍പ്പില്‍ നിന്നും പിന്നെ അനങ്ങാന്‍ പറ്റുന്നില്ല. ഒണക്കപ്പുട്ട് അണ്ണാക്കില്‍കുടുങ്ങിയപോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥ. സംഗതി എന്തോ പന്തികേടുണ്ടെന്ന് എന്റെ ഭാവാഭിനയിത്തില്‍ നിന്നും നസ്സിലാക്കിയ മോനുവും മുത്തുവും എന്റെയടുത്ത് വന്നു.ഡിസ്ക് തെറ്റിയതാണെന്ന് അവര്‍ക്ക് മനസ്സിലായി. ഉടനെ ആറ്റൂര്‍ എന്ന സ്ഥലത്തുള്ള കുറുപ്പിന്റെയടുത്ത് പോയി ഉഴിഞ്ഞ് ശരിയാക്കാമെന്ന് തീരുമാനിച്ചു.

അവര്‍ രണ്ട് സൈഡിലും നിന്ന് രണ്ട് കാലിന്റെ തുടയില്‍ പിടിച്ച് പൊക്കി. ഞാന്‍ രണ്ട് കൈകൊണ്ടും രണ്ട് പെരുടേയും തോളില്‍കൂടി പിടിച്ചു. അങ്ങിനെ പൊക്കി വണ്ടിയിലേക്ക് കേറ്റാന്‍ പോകുമ്പോഴാണ് “പതിനൊന്ന് ഹംസക്ക” (പതിനൊന്ന് എന്നത് ഇരട്ടപ്പേരാണ്) ഞങ്ങളെ കണ്ടതും ഒരു കണ്ണീചോരയുമില്ലാതെ ചോദിച്ചു,
“എന്തടാ ചെട്ടിയന്മാര് ശവം കൊണ്ടോണ പോലെ ഇവനെ ഇരുത്തിക്കൊണ്ടോണത് ? ഒരു വട്ടക്കെട്ടും നെറ്റീമെ ഒരു ഒറ്റക്കോയിനും കൂടി വെക്കായിരുന്നില്ലെടാ?”
ഹംസക്ക ആയത് കൊണ്ടും എന്റെ ഡിസ്ക് തെറ്റിക്കിടന്നത് കൊണ്ടും അവിടെ ഒരു രക്തദൂഷ്യം ഒഴിവായി.മുത്തുവും മോനുവും കൂടി എന്നെ “നഗരം കാണിക്കലിന്” കാലം ചെയ്ത ബിഷപ്പിനെ ഇരുത്തും പോലെ കാറിന്റെ പിന്‍ സീറ്റില്‍ ഇരുത്തി നേരെ കുറുപ്പിന്റെ അടുത്തെക്ക് പോയി.

റോഡില്‍നിന്നും അല്‍പ്പം ഉള്ളിലേക്ക് മാറിയിട്ടാണ് കുറുപ്പിന്റെ വീട്. വീണ്ടും അവര്‍ എന്നെ ഏറ്റി ഒരു ചെറിയ ഇട വഴിയിലൂടെ നടന്നു. നടക്കുന്നതിനിടയിലാണ് പണികഴിഞ്ഞ് വാഴക്കോടുള്ള മാത എന്ന സ്ത്രീ ആ വഴി വരുന്നത്. മോനുവിനെ കണ്ടതും മാത,
“എന്താ മോന്വോ, ഇയ്യ് അന്തിമൊളെങ്കാവിലെ വേലയ്ക്ക് കാളേനേറ്റാനും പോകുന്നുണ്ടോ?”
അത് കേട്ടതും ചിരി അടക്കാനാവതെ അവര്‍ എന്നെ താഴെ നിര്‍ത്തി.മാതയായത് കൊണ്ടും കണ്ണിനു അല്‍പ്പം തെളിച്ചക്കുരവുള്ളത് കൊണ്ടും ഞാന്‍ വീണ്ടും ക്ഷമിച്ചു. മാത അടുത്ത് വന്നു.
“അല്ല ഇത് നമ്മടെ ഗള്‍ഫ് കുട്യല്ലെ? മാനേ വിരുന്നൊക്കെ കഴിഞ്ഞോ?”
ഞാന്‍ വേദന കടിച്ചമര്‍ത്തി കഴിഞ്ഞു എന്ന് ആംഖ്യം കാണിച്ചു.കൂട്ടുകാരെ തോണ്ടി പോകാമെന്നും പരഞ്ഞു.അവര്‍ വീണ്ടും കാവടിയെടുത്തു പൊക്കി. അത് കണ്ട് മാത വീണ്ടും,
“അല്ലാ മോനെ എന്താ അനക്ക് പറ്റീ?
ഒന്നുമില്ലാ എന്ന് ഞാന്‍ പറയാന്‍ തുടങ്ങീതും മുത്തു നടക്കുന്നതിനിടയില്‍ മാതയോട്,
“അതേ മാതേ, ചെക്കന്‍ ഒന്ന് കളിച്ചതാ!”
“ദേവ്യേ” മാത അറിയാതെ വിളിച്ച് പോയി. പിന്നെ മാത ചോദിച്ചതൊന്നും ഞങ്ങള്‍ കേള്‍ക്കാന്‍ നിന്നില്ല!

കുറുപ്പ് ഉഴിഞ്ഞ് ഒരു വിധം പിടിച്ച് നടക്കാമെന്ന ഒരു പരുവമാക്കിത്തന്നു.തൈലം തെച്ച് രണ്ടാഴ്ച റെസ്റ്റെടുത്താല്‍ ശരിയാകുമെന്നും പറഞ്ഞ് വിട്ടു.അവര്‍ വീണ്ടും എന്നെ വണ്ടിയില്‍ കേറ്റിയിരുത്തി വീട്ടിലേക്ക് വന്നു.മുത്തുവും മോനുവും വീണ്ടും കാവടിയെടുത്തു. ഞങ്ങടെ വരവു കണ്ട് ഉമ്മറത്ത് നിന്ന് ഉമ്മാടെ കമന്റ്!
“മറഡോണയാവാന്‍ പോയ ചെക്കനാ, ചൊമന്നോണ്ട് വരുന്ന വരവു കണ്ടില്ലേ?എന്തായാലും മറഡോണ മരിഡോണ ആവാഞ്ഞത് ഭാഗ്യം! ആ ട്രോഫി ആ കസാരയിലോട്ട് വെച്ചോളിന്‍”
അത് കൂടി കേട്ടപ്പോള്‍ എനിക്ക് ഉടലോടെ വാ പിളര്‍ന്ന് ഒരു ചിക്കെന്‍ ചില്ലി കഴിച്ചാലോ എന്ന് തോന്നി.എങ്കിലും ആ നേരത്ത് ഒരു ഫോണ്‍ ആ ചമ്മല്‍ മറക്കാന്‍ രക്ഷയ്ക്കെത്തി. ഉമ്മ പോയി ഫോണ്‍ എടുത്തു. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ സൌദിയില്‍ നിന്നും എളാപ്പ (ഉപ്പാടെ അനിയന്‍). ഉമ്മ എളാപ്പ പുത്യാപ്ലയെ ചോദിക്കുന്നു എന്നും പറഞ്ഞ് ഫോണ്‍ എനിക്കു തന്നു.
“ഹലോ ഞാനാ പുതിയാപ്ല,“
“പുതുപെണ്ണില്ലേ അവിടെ?”
“ഉണ്ട് അവള്‍ ഇവിടെയുണ്ട്, സുഖം തന്നെ! പിന്നെ എനിക്കാ സുഖമില്ലാത്തത്”
“നിനക്കെന്തു പറ്റി?”
“ഡിസ്കൊന്ന് തെറ്റി,റെസ്റ്റിലാ”
“ഡിസ്ക് തെറ്റേ, എന്ത് പറ്റി?”
“ഒന്ന് കളിച്ചതാ”
“ഇന്റെ റബ്ബേ, ടാ ആ പെണ്ണിനെന്തേങ്കിലും പറ്റിയോ?”
“പെണ്ണിനോ?” അപ്പോഴാണ് എന്റെ മനസ്സില്‍ ഒരു ലഡുപൊട്ടിയത്, ‘എളാപ്പാ ഞാന്‍ ചിറക്കണ്ടത്തിലു പന്ത് കളിക്കാന്‍ പോയിട്ട് പറ്റിയതാ, രണ്ടാഴ്ച റെസ്റ്റെടുത്താല്‍ ശരിയാകും!”

ഭാഗ്യം അധികം ചോദ്യങ്ങളൊന്നുമില്ലാതെ ആ ഫോണ്‍ കട്ടായി.മുഖത്ത് സങ്കടവും അതിലേറെ ദേഷ്യവുമായി ഭാര്യ എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
“പേരേടെ ഇലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് കുളിക്കാനാ കുറുപ്പ് പറഞ്ഞിരിക്കുന്നത്.ഇത്തിരി വെള്ളം ചൂടാക്യേ മോളെ”
അത് കേട്ട് അവള്‍ എന്നെ നോക്കിയ ആ നോട്ടം കൊണ്ട് ഒരു കിണര്‍ വെള്ളം തന്നെ തിളച്ചേനെ!
വീണ്ടും ഫോണ്‍, ഉമ്മാ ഫോണ്‍ എടുത്തു.
‘ഹലോ ആരാ?’
“ഞാന്‍ ഷെമിയുടെ ഉമ്മയാ, മക്കള്‍ക്ക് സുഖം തന്നെയല്ലേ?”
“സുഖായിരിക്കുന്നു.പിന്നെ ഒരു ചെറിയ വിശേഷം ഉണ്ട്!”
കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയാകുമ്പോഴേക്കും വിശേഷോ? ഷെമിയുടെ ഉമ്മ ഞെട്ടിക്കാണും,അത് പുറത്ത് കാണിക്കാതെ അവര്‍ ചോദിച്ചു,’എന്ത് വിശേഷം?”
“വിശേഷം പുയ്യാപ്ലക്കാ, രണ്ടാഴ്ച ബെഡ് റെസ്റ്റ് വേണം എന്നാ പറഞ്ഞിരിക്കുന്നത്”
“പ് ധിം”
പിന്നീട് അപ്പുറത്തിന്ന് ശബ്ദമൊന്നും കേള്‍ക്കാണ്ടായപ്പോള്‍ ഉമ്മ ഫോണ്‍ കട്ട് ചെയ്തിട്ട് ഉമ്മ പറഞ്ഞു.
“ എന്തോ വീണ ശബ്ദം കേട്ടു!ഫോണ്‍ കട്ടായി!”

ഉപദേശം: നവവരന്മാരെ നിങ്ങള്‍ ഫുട്ബോള്‍ കളിക്കരുത്, അഥവാ കളിച്ചാല്‍ ഡിസ്ക് തെറ്റരുത്.ഒന്നും ഉണ്ടായിട്ട് പറയുകയല്ലാട്ടോ!

152 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഒരു സംഭവ കഥയാണ്.ഇപ്പോള്‍ എനിക്ക് ഡിസ്കിനു ഒരു കുഴപ്പവും ഇല്ലേ......:)

ഏ.ആര്‍. നജീം said...

ഹ ഹാ... ഹെനിക്ക് വയ്യാ....


നവ വരന്മാരല്ല ഈ ബൂലോകത്തെ ഏറ്റവും പ്രായമുള്ള അപ്പൂപ്പന്മാര്‍ പോലും ഇനി ജന്മത്തില്‍ ഫുഡ്‌ബോള്‍ കളിക്കുമെന്ന് തോന്നുന്നില്ല, കളിച്ചാലും ഗോളി നിക്കുമെന്നും ഗോളി നിന്നാലും കണ്ണുകൊണ്ട് തടുക്കുമെന്നും തോന്നുന്നില്ല :)

ഓഹ് മറന്നു കമന്റ് ഉത്ഘാടനമാണല്ലേ.. എന്റെ വക ഒരു തേങ്ങ ""ഠേ...""

വയ്സ്രേലി said...

വാഴക്കോടന്‍ കാക്ക... കൊള്ളാട്ടോ!!

ഗള്‍ഫുകാരന്റെ വീട്ടിലേക്ക് ബന്ധുക്കാര് വിരുന്ന് വരുന്നത് പോലെ ഒന്നിനു പുറകെ ഒന്നായി ഇനിയും പോരട്ടെ ബ്ലോഗുകള്‍!

ആശംസകള്‍.

അമ്ജിത്

Unknown said...

പ്തിനൊന്ന് ഹംസക്കയ്ക്ക് വിവാഹആശംസകള്‍...!!!

www.tomskonumadam.blogspot.com

Renjith Kumar CR said...

“ എന്തോ വീണ ശബ്ദം കേട്ടു!ഫോണ്‍ കട്ടായി!”

വാഴേട്ടാ എന്തായാലും ഞാന്‍ ഫുട്ബോള്‍ കളി നിര്‍ത്തി...:)
ചിരിച്ച് ഇടപാട് തീര്‍ന്നു.. വളരെ ഇഷ്ട്ടമായ്‌...

kichu / കിച്ചു said...

വാഴ റോക്ക്സ് എഗൈന്‍ :)
ഡിസ്ക് ഇങ്ങനേയും തെറ്റും അല്ലേ..
ഹംസക്ക കലക്കി.

Unknown said...

നല്ല രസികൻ ചിരിമരുന്ന് മൂന്നാലു പെണ്ണ് കാണാൻ കഴിയാത്ത വാഴക്കോടന്റെ ദു:ഖം എനിക്കു മനസ്സിലാകും.കാരണം ഞാൻ നാട്ടിൽ വന്നപ്പോൾ പന്ത്രണ്ടു പെണ്ണൂ കണ്ടു

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മോനേ, മനസ്സിലൊരു ലഡു പൊട്ടി...
വാഴേ, ചിരിച്ചൊരു പരുവമായി.
(ഡിസ്ക് ന്ന്ട്ട് ആരാ ഉഴിഞ്ഞ് ശരിയാക്കിയേന്ന്?? )

റോഷ്|RosH said...

തലക്കെട്ട്‌ കണ്ടു ഓടി വന്നതാ.
ഇത് ഒരുമാതിരി, സെല്‍ഫ്‌ ഗോളായി പോയല്ലോ.
(സെല്ഫാണെങ്കിലും പൊളിച്ചു. :)

ലടുകുട്ടന്‍ said...

വാഴക്കാ കലക്കനായിട്ടുണ്ട്......!
എന്താ അതിനടയ്ക്കു ഒരു ലടു പൊട്ടിയത് ...........!

ബിനോയ്//HariNav said...

വഷളന്‍!!! ഹി ഹി ഹി :)))

ഷാ said...

“ഒന്ന് കളിച്ചതാ”
“ഇന്റെ റബ്ബേ, ടാ ആ പെണ്ണിനെന്തേങ്കിലും പറ്റിയോ?”

ചിരിച്ചു ചിരിച്ചു എന്റെ ഡിസ്ക് ഇളകി.

രഞ്ജിത് വിശ്വം I ranji said...

വാഴേ സത്യം പറ ഡിസ്ക്‍ എങ്ങിനെയാ തെറ്റിയേ..
"ആ പെണ്ണിനെന്തേലും പറ്റിയോ" :-)
കലക്കന്‍ പോസ്റ്റ്

സജി said...

അയ്യേ, വാഴേ.. ഷെയിം ഷെയിം..
(എന്നാലും ദീക്കൂട്ടു ഇനീം പോരട്ടേട്ടോ....)


ആ അമ്മായിമ്മ .. എന്തെല്ലാം വിചാരിച്ചോ ആവോ....

Unknown said...

ന്നാലും ന്റെ വാഴെ ....

Mr. K# said...

“അതേ മാതേ, ചെക്കന്‍ ഒന്ന് കളിച്ചതാ!” ... ചിരിച്ചൊരു വഴിയായി :-)

നരസിംഹം said...

കളി
ഒരു ബാള്‍ കളി .
അതോടെ കളി പാളി
പാവം !!

ധനേഷ് said...

വാഴേ,
സൂപ്പര്‍ പോസ്റ്റ്..
ആദ്യവസാനം തകര്‍പ്പന്‍ കോമഡി..

“എന്തടാ ചെട്ടിയന്മാര് ശവം കൊണ്ടോണ പോലെ ഇവനെ ഇരുത്തിക്കൊണ്ടോണത് ? ഒരു വട്ടക്കെട്ടും നെറ്റീമെ ഒരു ഒറ്റക്കോയിനും കൂടി വെക്കായിരുന്നില്ലെടാ?“
ഇതുവായിച്ച്, ചിരിച്ച് മരിച്ചു...

ആദ്യം കളിക്കാനിറങ്ങിയപ്പത്തന്നെ, മറ്ഡോണയോട് ആരെങ്കിലും ‘മാറഡോ അണ്ണാ‘ എന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു അല്ലേ?
:-)

ജോ l JOE said...

ചിരിച്ചൊരു പരുവമായി.

siva // ശിവ said...

'അത് കേട്ട് അവള്‍ എന്നെ നോക്കിയ ആ നോട്ടം കൊണ്ട് ഒരു കിണര്‍ വെള്ളം തന്നെ തിളച്ചേനെ!'

എന്താ എഴുത്ത്! അഭിനന്ദനങ്ങള്‍...

Rakesh R (വേദവ്യാസൻ) said...

:) കലക്കി :)

മുക്കുവന്‍ said...

football or tennis? either way good one :)

ഖാന്‍പോത്തന്‍കോട്‌ said...

കണ്ടു..ആശംസകള്‍.!

ശ്രീ said...

ഹ ഹ. ചിരിപ്പിച്ചു, മാഷേ

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചിരിച്ച് ചിരിച്ച് പണ്ടാരമടക്കിക്കളഞ്ഞു.,..ന്നാലും ന്റെ വാഴേ..ദൊക്കെ എവിടന്നു വരണു

മുരളി I Murali Mudra said...

"ഒരു വിശേഷമുണ്ട്..."
"ഇത്ര പെട്ടെന്നൊ.."

ഹഹ കൊള്ളാം..
ഗംഭീര പോസ്റ്റ്‌.

ചാണ്ടിച്ചൻ said...

"അതേ മാതേ, ചെക്കന്‍ ഒന്ന് കളിച്ചതാ"

കളിക്കുമ്പം അറിയാവുന്ന കളി കളിക്കണം....അല്ലെങ്കില്‍ "അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്‌ പുണ്ണ്" എന്ന് പറഞ്ഞ പോലെയാകും.

അല്ല പിന്നെ.........

$.....jAfAr.....$ said...

“മറഡോണയാവാന്‍ പോയ ചെക്കനാ, ചൊമന്നോണ്ട് വരുന്ന വരവു കണ്ടില്ലേ?എന്തായാലും മറഡോണ മരിഡോണ ആവാഞ്ഞത് ഭാഗ്യം! ആ ട്രോഫി ആ കസാരയിലോട്ട് വെച്ചോളിന്‍”

nannayittundu.....iniyum ithupole anubhavangal undo....

ആശംസകള്‍.

സച്ചിന്‍ // SachiN said...

‘ഇക്കാ ബോള് പിടിക്ക് ട്ടാ” എന്ന് പറഞ്ഞവര്‍ ‘ടാ പിടിക്കടാ’ എന്നും ആവേശത്തില്‍ ടാ %#$@& പിടിക്കടാ എന്ന് വരെ പറഞ്ഞു"

“ഒന്ന് കളിച്ചതാ”
“ഇന്റെ റബ്ബേ, ടാ ആ പെണ്ണിനെന്തേങ്കിലും പറ്റിയോ?”

ചിരിച്ചു ചിരിച്ചു എന്റെ ഡിസ്ക് ഇളകി.
:):):)

sumitha said...

ചിരിച്ചൊരു പരുവമായി :):)
ആശംസകള്‍...!!!

കാട്ടിപ്പരുത്തി said...

ഹെന്റെ വാഴെ-
അന്റെ ഡിസ്കിന്റൊരു കാര്യം-
എന്നാലും ഇനിയും കളിക്കുമ്പോള്‍ സൂക്ഷിക്കണം കെട്ടോ
ഒന്നു തെറ്റിയാല്‍ ഇനിയും തെറ്റാനുള്ള സാധ്യത കൂടുതലാ--

രാമു said...

പണ്ട്‌ മുള്ളൂര്‍ക്കര ചില ഇടപാടുകളുണ്ടായിരുന്നു. അന്നൊന്നും വാഴക്കോട്ടുകാര്‌ ഇത്തരക്കാരണെന്ന്‌ അറിഞ്ഞിരുന്നില്ല. മനസ്സുനിറഞ്ഞ്‌ ചിരിച്ചു..

ഹരീഷ് തൊടുപുഴ said...

“ഹലോ ഞാനാ പുതിയാപ്ല,“
“പുതുപെണ്ണില്ലേ അവിടെ?”
“ഉണ്ട് അവള്‍ ഇവിടെയുണ്ട്, സുഖം തന്നെ! പിന്നെ എനിക്കാ സുഖമില്ലാത്തത്”
“നിനക്കെന്തു പറ്റി?”
“ഡിസ്കൊന്ന് തെറ്റി,റെസ്റ്റിലാ”
“ഡിസ്ക് തെറ്റേ, എന്ത് പറ്റി?”
“ഒന്ന് കളിച്ചതാ”
“ഇന്റെ റബ്ബേ, ടാ ആ പെണ്ണിനെന്തേങ്കിലും പറ്റിയോ?”


ഹിഹിഹിഹി..

Husnu said...

Humerous! super :)

Unknown said...

"ആ പെണ്ണിനെന്തേലും പറ്റിയോ" :-)

ഹെന്റെ വാഴേ... ഇപ്പൊഴാ ഇത്‌ കാണാൻ പറ്റിയത്‌... എന്താ അലക്ക്‌ മോനേ... കിടിലം.. കിക്കിടിലം...

പകല്‍കിനാവന്‍ | daYdreaMer said...

Daaaaaaaaa .. mm hha ha.. :)

Unknown said...

ഇനിയും കളിക്കരുത്, കളിച്ചാലും ചാടി പിടിക്കരുത് !

ആ പായകീറിയപോലെ മണവാളന്‍ വൈകുന്നേരം ആയപ്പോഴേക്കും 'ഇതിറ്റങ്ങള്‍ക്കൊന്നും മുളയാറായില്ലേ' എന്ന് പറഞ്ഞു കോഴികളെപ്പിടിച്ചു കൂട്ടിലാക്കിയോ, രാത്രിയായി എന്ന് വീട്ടുകാരെ അറിയിക്കാന്‍.

അപ്പൂട്ടൻ said...

അങ്ങിനെ വാഴ ഒരു ഡിസ്ക്‌ എടുത്തു, സ്വന്തം....

കൊള്ളാലൊ വാഴേ ഡിസ്ക്‌ തെറ്റണ കളി.
ഒരു സമാന അനുഭവം പറയട്ടെ. ഇതും ഒരു സെൽഫ്‌ ഗോളാ...
ഞങ്ങടെ കല്യാണം കഴിഞ്ഞ്‌ കുറച്ചുദിവസം കഴിഞ്ഞപ്പോൾ കട്ടിലിന്റെ സ്ക്രൂ ഇളകി വീണു. എന്റെയും ശ്രീമതിയുടെയും തടി വെച്ച്‌ കട്ടിലൊടിയുക എന്നത്‌ അസംഭവ്യമായ ഒന്നായിരുന്നു, എന്നാലും അത്‌ സംഭവിച്ചു.

ഭാഗ്യത്തിന്‌ ഞാനന്ന് കാലൊടിഞ്ഞ്‌ കിടപ്പിലായിരുന്നു, ഇല്ലെങ്കിൽ എന്തൊക്കെ കേൾക്കേണ്ടി വന്നേനെ... (കാലൊടിഞ്ഞാലും അതും ഭാഗ്യമാണെന്ന് ഈ അനുഭവം തെളിയിച്ചു)

മുഫാദ്‌/\mufad said...

എന്നാലും വാഴേ ,

വല്ലാത്തൊരു കളിയായിപ്പോയി ..?ഇതിനൊക്കെ ഒരു നേരവും കാലവുമില്ലേ...?

poor-me/പാവം-ഞാന്‍ said...

ഹാന്‍ഡ് ബോളിലും ബാസ്കറ്റ് ബോളിലും ശ്രദ്ധ പതിപ്പിക്കേണ്ട സമയത്ത് ഫുട് ബോള്‍ കളിച്ചത് ശരിയായില്ല....
പിന്നെ ഞാനും ഇതു പോലെ സഹിച്ചതാണെ പക്ഷെ വേറെ ഒരു വിധത്തിലാണെന്ന് മാത്രം എന്റെ ലാസ്റ്റ് പോസ്റ്റില്‍ ഒന്നു എത്തി നോക്കു ബായേ!

നിലാവ്‌ said...

“ദേവ്യേ” മാത അറിയാതെ വിളിച്ച് പോയി. പിന്നെ മാത ചോദിച്ചതൊന്നും ഞങ്ങള്‍ കേള്‍ക്കാന്‍ നിന്നില്ല!...ഹ ഹാ.... അന്യായപെരുക്കുതന്നെ...!

ഹാരിസ് said...

ച്ചെ..അശ്ലീലം.
.
.
ഇപ്പൊ,എങ്ങനെ...? ഫുട്ബോള്‍ കളിയൊക്കെ നന്നായി നടക്കുന്നുണ്ടല്ലോ അല്ലെ...?
:)

ബഷീർ said...

വാഴക്കോടന്റെ ഡിസ്ക് തെറ്റിയാലെന്താ കല്ല്യാണം കഴിച്ച ഉടനെ ബെഡ് റെസ്റ്റ് തരപ്പെട്ടില്ലേ.. ഹി.ഹി..

ഇത് അപാര സംഭവം തന്നെ വാഴേ...സമ്മതിച്ചു..

ചിരിച്ച് ചിരിച്ച് കരച്ചിൽ വന്നു..:)

ചേച്ചിപ്പെണ്ണ്‍ said...

കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയാകുമ്പോഴേക്കും വിശേഷോ? ഷെമിയുടെ ഉമ്മ ഞെട്ടിക്കാണും,അത് പുറത്ത് കാണിക്കാതെ അവര്‍ ചോദിച്ചു,’എന്ത് വിശേഷം?”
“വിശേഷം പുയ്യാപ്ലക്കാ, രണ്ടാഴ്ച ബെഡ് റെസ്റ്റ് വേണം എന്നാ പറഞ്ഞിരിക്കുന്നത്”
“പ് ധിം”
പിന്നീട് അപ്പുറത്തിന്ന് ശബ്ദമൊന്നും കേള്‍ക്കാണ്ടായപ്പോള്‍ ഉമ്മ ഫോണ്‍ കട്ട് ചെയ്തിട്ട് ഉമ്മ പറഞ്ഞു.
“ എന്തോ വീണ ശബ്ദം കേട്ടു!ഫോണ്‍ കട്ടായി!”

ഉപദേശം: നവവരന്മാരെ നിങ്ങള്‍ ഫുട്ബോള്‍ കളിക്കരുത്, അഥവാ കളിച്ചാല്‍ ഡിസ്ക് തെറ്റരുത്.ഒന്നും ഉണ്ടായിട്ട് പറയുകയല്ലാട്ടോ!
....
chiri amarthipidichittum theetippoyi ....
nalla post ... nalla manavatti ..
manavaalan ...
keep writing ...

ചിതല്‍/chithal said...

പുതുപെണ്ണ്‍ കിണര്‍ തിളപ്പിക്കുന്ന നോട്ടം നോക്കിയത്‌ ശരിക്കെന്തിനായിരുന്നു? സത്യം പറയു വാഴേ...

അഭി said...

നന്നായി ചിരിപ്പിച്ചു .

Ashly said...

എന്റെ വാഴകൊടാ‍....സമതിച്....ഒഫീസ്സിൽ ഇരുന്നു ചിരിയ്ക്കൻ പറ്റിയ അത്രെം ചിരിച്.....

Arun said...

വാഴക്കോടാ.....
ചിരിച്ച് ചിരിച്ച് മനുഷ്യന്റെ ഡിസ്ക് ഇളകി.എന്തൊരു അലക്കാ ഇത്. സമ്മതിച്ചിരിക്കുന്നു.
എനിക്കു ചിരിച്ച് വയ്യാണ്ടായേ....:):)

ബോണ്‍സ് said...

“സുഖായിരിക്കുന്നു.പിന്നെ ഒരു ചെറിയ വിശേഷം ഉണ്ട്!”
കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയാകുമ്പോഴേക്കും വിശേഷോ? ഷെമിയുടെ ഉമ്മ ഞെട്ടിക്കാണും,അത് പുറത്ത് കാണിക്കാതെ അവര്‍ ചോദിച്ചു,’എന്ത് വിശേഷം?”
“വിശേഷം പുയ്യാപ്ലക്കാ, രണ്ടാഴ്ച ബെഡ് റെസ്റ്റ് വേണം എന്നാ പറഞ്ഞിരിക്കുന്നത്”
“പ് ധിം”

വാഴേ...ദാ ഞാനും വീണിരിക്കുന്നു...ധിം!!

noordheen said...

“എന്തടാ ചെട്ടിയന്മാര് ശവം കൊണ്ടോണ പോലെ ഇവനെ ഇരുത്തിക്കൊണ്ടോണത് ? ഒരു വട്ടക്കെട്ടും നെറ്റീമെ ഒരു ഒറ്റക്കോയിനും കൂടി വെക്കായിരുന്നില്ലെടാ?”

“മുത്തുവും മോനുവും കൂടി എന്നെ “നഗരം കാണിക്കലിന്” കാലം ചെയ്ത ബിഷപ്പിനെ ഇരുത്തും പോലെ കാറിന്റെ പിന്‍ സീറ്റില്‍ ഇരുത്തി “

ചിരിച്ച് ചിരിച്ച് ഒരു പരുവമായി വാഴക്കോടോ.
കിടിലന്‍ പോസ്റ്റ്!!!

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ നല്ല സുഹ്യത്തുക്കള്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി!

“ഈ ബ്ലോഗ് തുടര്‍ന്നും എഴുതണം എന്ന് ആഗ്രഹമുള്ളത് കൊണ്ടും ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വിലകുറയ്ക്കാനുള്ള തീരുമാനമാനം സര്‍ക്കാര്‍ കൈക്കൊള്ളാത്തത് കൊണ്ടും കൂടുതല്‍ എഴുതാന്‍ നിര്‍വ്വാഹമില്ല.:):)

സസ്നേഹം ,
വാഴക്കോടന്‍

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

Kalkki bhai...
ennittippo discoke engana.. strongalle??

Visala Manaskan said...

കലക്കീണ്ട് ട്ടാ. :))

വശംവദൻ said...

“വിശേഷം പുയ്യാപ്ലക്കാ, രണ്ടാഴ്ച ബെഡ് റെസ്റ്റ് വേണം“

ഹ..ഹ... കലക്കി.

നന്ദന said...

ഡിസ്കിൾകിയ വാഴേടെ ഒരു കാര്യം ഓർക്കുമ്പം!!!

Rajesh Karakodan said...

nannayittundedo vazhakkoda....

Rafeek Wadakanchery said...

ആഹാ ഇതായിരുന്നോ കാര്യം .ഞാനും അന്നു ഇതു തെറ്റിദ്ധരിച്ചായിരുന്നു. പോലീസു കാരന്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ പോലെ എന്തൊക്കെ പുറത്തു വരാന്‍ ഇരിക്കുന്നു.

mujeeb kaindar said...

സംഭവിച്ചെതെല്ലാം നല്ലതിനു.....
.
.
.
.
കല്ല്യാണൊക്കെ കഴിഞ്ഞ് കൊല്ലങ്ങൾ കഴിഞല്ലേ വാഴേ പോസ്റ്റിയത്..
ഇത്രേം നാള് നിങ്ങൾ അമർത്തിവെച്ചെതെന്തിനാ...
.
.
.
ആ... സം തിങ് റോങ്ങ്....
.
.
.
നിയമപരമായ മുന്നറിയിപ്പ്: ചിരി ആരോഗ്യത്തിനു അത്യുത്തമം

Typist | എഴുത്തുകാരി said...

:):)

Anitha Madhav said...

:):):)
ചിരിച്ചൊരു വഴിയായി :-)

പാവപ്പെട്ടവൻ said...

തല്‍ക്കാലം ഈ ബ്ലോഗ് തുടര്‍ന്നും എഴുതണം എന്ന് ആഗ്രഹമുള്ളത് കൊണ്ടും ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വിലകുറയ്ക്കാനുള്ള തീരുമാനമാനം സര്‍ക്കാര്‍ കൈക്കൊള്ളാത്തത് കൊണ്ടും കൂടുതല്‍ എഴുതാന്‍ നിര്‍വ്വാഹമില്ല.
മച്ചു അത് കല‍ക്കി അപ്പോള്‍ ബീ ജെ പ്പി കരനാണ് അല്ലെ

Raveesh said...

ക്ലച്ച് വരെ എളകീട്ട്ണ്ട്.. പിന്നല്ലേ ഡിസ്ക്ക് !! ബാക്കി ഞാൻ പറയണാ ???

ചിരിച്ച് മത്യായി !!

അപര്‍ണ്ണ II Appu said...

:):):)
:):):)

Junaiths said...

Diskee Disk............

ദീപു said...

'എങ്കിലും കല്ലും കെ എസ് ആര്‍ട്ടി സി ബസ്സും പോലെ വളരെ ഒരു അടുത്ത ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടാകുമെന്നു ഞാന്‍ വെറുതെ ആശ്വസിച്ചു'
--അതിഷ്ടപ്പെട്ടു...

പാവത്താൻ said...

"അത് കേട്ട് അവള്‍ എന്നെ നോക്കിയ ആ നോട്ടം കൊണ്ട് ഒരു കിണര്‍ വെള്ളം തന്നെ തിളച്ചേനെ!"
ഹഹ..... ചിരിച്ചു ചിരിച്ച് എന്റെ ഡിസ്ക് ഇളകി... സത്യമായും ചിരിച്ചിട്ടാ... കളിച്ചിട്ടൊന്നുമല്ല...

ഭായി said...

ചിരിച്ചുമുതലായി. :-))
ചൈനയുടെ മേപ്പ് വികസനം അലക്കി :-)

കുക്കു.. said...

ഹി ..ഹി..നല്ല പോസ്റ്റ്‌..
:D:D

റഷീദ് .ബഹ്‌റൈന്‍ said...

“മറഡോണയാവാന്‍ പോയ ചെക്കനാ, ചൊമന്നോണ്ട് വരുന്ന വരവു കണ്ടില്ലേ?എന്തായാലും മറഡോണ മരിഡോണ ആവാഞ്ഞത് ഭാഗ്യം! ആ ട്രോഫി ആ കസാരയിലോട്ട് വെച്ചോളിന്‍”

dutikkide chirichu mann kappi ketto, vaaye , varatte ethu pole veendum veendum disc sheriyaayo

NAZEER HASSAN said...

‘ഇക്കാ ബോള് പിടിക്ക് ട്ടാ” എന്ന് പറഞ്ഞവര്‍ ‘ടാ പിടിക്കടാ’ എന്നും ആവേശത്തില്‍ ടാ %#$@& പിടിക്കടാ എന്ന് വരെ പറഞ്ഞു"

ഹി ഹി ഹി ആകെ മൊത്തം കലക്കി:)
ഞാനും കാലിന്റെ ഡിസ്ക് തെറ്റി ഇരിക്യാ കളിച്ചിട്ടല്ല, ഒന്ന് ഓടിച്ചതാ :)

അഗ്രജന്‍ said...

ഹഹഹ, പെണ്ണ് കെട്ടിയാല്‍ പിന്നെ ഇമ്മാതിരി കളിക്കൊന്നും നിക്കരുത് ബായേ :)

അല്‍പ്പ നേരത്തിനു എല്ലാവരും ബ്രസീലിന്റെ കളിക്കാരെപ്പോലെ മഞ്ഞ ജേര്‍സിയണിഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നി………..

എങ്കിലും അധികം വൈകാതെ മുഖത്തിന്റെ ഒരു ഭാഗം ചൈനയുടെ മാപ്പ് പോലെ വികസിച്ച് കൊണ്ടിരുന്നു……

അത് കേട്ട് അവള്‍ എന്നെ നോക്കിയ ആ നോട്ടം കൊണ്ട് ഒരു കിണര്‍ വെള്ളം തന്നെ തിളച്ചേനെ!


തകര്‍പ്പന്‍ പോസ്റ്റ്, നന്നായി ചിരിപ്പിച്ചു :)

ശ്രദ്ധേയന്‍ | shradheyan said...

എന്റെ വാഴേ.. പോസ്റ്റ്‌ ആദ്യമേ കണ്ടിരുന്നു. ഓഫീസില്‍ നിന്നും വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ചിരി പൊട്ടി. മാനേജര്‍ ഉള്ള സമയത്ത് വായന തുടര്‍ന്നാല്‍ നാളെ മുതല്‍ നാട്ടിലൂടെ തേരാ പാരാ വെറുതെ ചിരിച്ചു നടക്കേണ്ടി വരുമെന്ന ബോധ്യം ഉള്ളതിനാല്‍ വായന നീട്ടി വെയ്ക്കുകയായിരുന്നു. അത് നന്നായെന്നു ഇപ്പൊ തോന്നുന്നു. എന്റെ പഹയാ, ചിരിച്ചു പണ്ടാരമടങ്ങി.

Unknown said...

ബു ഹ ഹൂ ഹാ ഹെ ഹിയ്യോ ചിരിച്ച് എന്റെ ഊപ്പാട് ഇളകി.

തുടക്കം മുതൽ ഒടുക്കം വരെ ഗംഭീരം. ഉപമകൾ എല്ലാം കിടിലോൽകിടിലം!!!!

കോട്ടാൻ നിക്കണീല്ല കോട്ടി തുടങ്ങിയാൽ ഈ പോസ്റ്റ് മുഴുവൻ കോട്ടേണ്ടി വരും അതുകൊണ്ടാ :)

Martin Tom said...

ഇത് പോലൊരു സംഭവം എന്റെ കുടുംബത്തും ഉണ്ടായിട്ടുണ്ട്. സജി ചാച്ചന്‍ ഫസ്റ്റ് നൈറ്റ്‌ തുടങ്ങാനുള്ള ദിര്തിയില്‍ കുളിക്കാന്‍ കയറി. കപ്പില്‍ വെള്ളം ഒഴിച്ച് സമയം കളയാതിരിക്കാന്‍ മുഴുവന്‍ ബക്കറ്റ്‌ വെള്ളം എടുത്തു തലയില്‍ കമിഴ്ടി കുളി അവസാനിപ്പിക്കാന്‍ ശ്രമിച്ചതാ..... പാവത്തിന്റെയും ഡിസ്ക് തെറ്റി.
പക്ഷെ മാനഹാനി വലുതായിരുന്നു..... first night നു കയറി കതകു അടച്ചവന്റെ ഭാര്യ (എന്റെ ആന്റി) മെല്ലെ മുറിക്കു പുറത്തു വന്നു അവിടെ കൂടിയിരുന്നവരോട് നാണത്തോടെ അറിയിച്ചു. അതെ... അച്ചായന്റെ നടു ഒന്ന് മിന്നി ആരേലും ഒന്ന് വന്നെടുക്കണേ.......... ഒരു സെക്കന്റ്‌ നിശബ്ധതക്കും പിന്നെ ഒരു മണിക്കൂര്‍ ചിരിക്കുമിടയില്‍ വെല്യചാച്ചന്റെ (സജി ചാച്ചന്റെ പിതാമഹന്‍) ഒരു ഡയലോഗ് മുഴങ്ങി കേട്ടു "ആക്രാന്തം അല്ലാതെന്താ"

Martin Tom said...

ഉയ്യോ .... കഥ പറഞ്ഞു പറഞ്ഞു. അഭിപ്രായം പറയാന്‍ മറന്നു. നല്ല കലകലക്കന്‍ പോസ്റ്റ്‌.

വാഴക്കോടന്‍ ‍// vazhakodan said...

രാമോ, പിടിച്ചതിനേക്കാള്‍ വലുതാണല്ലോ മടയില്‍!ഹ ഹ അത് കലക്കി!ആക്രാന്തം!:):)

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി.സജി ചാച്ചന്റെ കാര്യം ഓര്‍ത്താല്‍ എന്റെ കാര്യം നിസാരം! ഹി ഹി ഹി

ചാണക്യന്‍ said...

വാഴെ ഇത്രേം ഡിസ്കെടുത്തുള്ള കളിയൊന്നും വേണ്ടാ...കേട്ടോ....ആക്രാന്തം കാണിച്ചതല്ലേ....അനുഭവിച്ചോ...:):):):)

krish | കൃഷ് said...

അറിയാത്ത കളിക്ക് പോകല്ലേന്ന് ഇപ്പൊ മനസ്സിലായില്ലേ വാഴേ.
ഡിസ്ക് തെറ്റിയതിന്റെ പേരും പറഞ്ഞ് ‘ബെഡ് റെസ്റ്റ് ‘ രണ്ടാഴ്ചയോ അതോ നാലാഴ്ചയോ.

ചിരിപ്പിച്ചു.

OAB/ഒഎബി said...

ഇത്രയും എഴുതിയത് കൊണ്ട് തന്നെ ജീവന്‍ രക്ഷാ മരുന്നിന്റെ ആവശ്യം വന്നിട്ടുണ്ടാവുമല്ലൊ വാഴെ...

എത്രയോ ബന്ധുക്കള്‍ ഗള്‍ഫിലുണ്ട്. എന്നിട്ടും എളാപ്പയോട് അങ്ങിനെ ചോദിപ്പിച്ചത് ശരിയായില്ല :)

നന്നായി നന്നായി നന്നാ...യി ചിരിപ്പിച്ചു.

കുഞ്ഞൻ said...

വാഴമാഷിന്റെ പോസ്റ്റ് വായിച്ച് ചുണ്ടത്ത് ചിരിയുമായി കമന്റെഴുതാൻ വന്നപ്പോൾ ദേ കിടക്കണൂ ഒറ്റവരി രാമന്റെ ഒറ്റവരി..അതുവായിച്ചപ്പോൾ വാഴേടെ മനോവിഷമവും കുറഞ്ഞുകാണും അത്രയ്ക്കൊന്നും സംഭവിച്ചല്ലല്ലൊ..

ഒറ്റവരി രാമൻ ഭായ്..ഒറ്റവരിയിൽ ഫുൾ കോമഡി..ഒരു കൈയ്യടി

Sabu Kottotty said...

ചിരിച്ചെന്റെ ഊര ഞെട്ടി...
മര്യാദയ്ക്കു കാശയച്ചുതാ...

jayanEvoor said...

വാഴക്കോടൻ അറ്റ് ഹിസ് ബെസ്റ്റ്!

കലകലക്കി വാഴേ!

വരയും വരിയും : സിബു നൂറനാട് said...

സംഭവബഹുലമായ ഡിസ്ക്..!! ചിരിച്ചിളകി..!!

വാഴക്കോടന്‍ ‍// vazhakodan said...

ഈ പോസ്റ്റ് എല്ലാവര്‍ക്കും ഇഷ്റ്റമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.ഇവിടെ വന്ന് അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
സസ്നേഹം,
വാഴക്കോടന്‍

അരുണ്‍ കരിമുട്ടം said...

പിറ്റേന്ന് പുത്യാപ്ലയുടെ വയര്‍ കാണാന്‍ ആരും വന്നില്ലേ?
സോറി വയറല്ല, ഡിസ്ക്ക്!!

സന്തോഷ്‌ പല്ലശ്ശന said...

ഞാനിത്തിരി വൈകി....? വാഴയുടെ സ്പൊറ്‍ട്സ്മാന്‍ സ്പിരിറ്റിതോടെ തീര്‍ന്നില്ലെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു... :):):)

saju john said...

പണ്ട്, കോളെജില്‍ പടിക്കുന്ന കാലത്ത്, വിശന്നാല്‍ കൂട്ടുകാരുമായി ചേര്‍ന്ന്, അത്യാവശ്യം മൊഞ്ചും മാറുമുള്ള പെണ്‍കുട്ടികള്‍ ഉള്ള വീട്ടില്‍ കേറി പെണ്ണുകാണാനെന്ന വ്യാജേന ചായയും, മിക്ചറും, ബിസ്ക്കറ്റും എല്ലാം കഴിച്ചത് ഓര്‍ക്കുന്നു. അതിന്റെ ശാപമായിരിക്കും എനിക്ക് ജീവിതത്തില്‍ ഒരു യഥാര്‍ഥത്തില്‍ ഒരു പെണ്ണുകാണല്‍ ഉണ്ടാകാതെ പോയത്.

സജി അച്ചായന്‍ പറഞ്ഞിരുന്നു “ചേറായി മീറ്റില്‍” ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്തത് “വാഴക്കോടന്‍” ആണെന്ന്, അതെന്താണെന്ന് ഇതൊക്കെ വായിച്ചാല്‍ അറിയാമല്ലോ.

ഇത്തരം പഴയ സംഭവങ്ങള്‍ വായിക്കുമ്പോഴുള്ള ഏറ്റവും വലിയ സുഖം, അതായത് ഈ പോസ്റ്റ് വായിച്ചു കിട്ടുന്നതിനെക്കാള്‍ സുഖം, നമ്മുടെ പഴയക്കാലത്തേക്ക് ഓര്‍മ്മകളെ കൊണ്ടുപോവാന്‍ സഹായിക്കുന്നുവെന്നതാണ്. അത് കൊണ്ടാണ് മജീദിന്റെ പോസ്റ്റുകള്‍ കൂടുതല്‍ ജനകീയമാവുന്നതും, ആളുകള്‍ക്ക് രസിക്കുന്നതും. പണ്ട് ഞാന്‍ പറഞ്ഞില്ലായിരുന്നോ വാഴക്കോടന്‍ ഒരിക്കല്‍ ബൂലോകത്തിന്റെ മുമ്പില്‍ വരുമെന്ന്. ആ വാക്ക് സത്യമായതില്‍ എനിക്കും സന്തോഷമുണ്ട് (അതിനാല്‍ തന്നെ ഞാന്‍ ജ്യോതിഷത്തില്‍ ഒന്ന് കൈവച്ചാലോ എന്നും നോക്കുന്നുണ്ട്)

എന്നെ പണ്ട് ഫുട്ട്ബോള്‍ കളിക്കാന്‍ കൂട്ടുകാര്‍ കൂട്ടാറില്ലായിരുന്നു. “പെന്‍സില്‍ കുത്ത് കുത്തി” ഫുട്ട്ബോള്‍ പൊട്ടിക്കുമെന്ന പേടിയായിരുന്നു. നമ്മള്‍ക്ക് പൊട്ടിച്ചല്ലേ പരിചയമുള്ളു.

എന്തായാലും.....നാടന്‍ സംഭാഷണങ്ങളും, അതില്‍ ഒളിഞ്ഞിരിക്കുന്ന സത്യസന്ധമായ നര്‍മ്മവും വിവരിക്കുന്ന ഈ പോസ്റ്റ് വളരെ മനോഹരമാണന്ന് എല്ലാവരും പറയുന്നത് ഞാനും അടിവരയിട്ട് സമ്മതിക്കുന്നു.

സ്നേഹത്തോടെ.........നട്ട്സ്

വാഴക്കോടന്‍ ‍// vazhakodan said...

സാജുവേട്ടാ,
അന്നത്തെ പ്രവചനം ഞാന്‍ ഓര്‍ക്കുന്നു. എന്തെങ്കിലുമൊക്കെ എഴുതാന്‍ കഴിയും എന്ന തിരിച്ചറിവു നല്‍ കിയത് ബൂലോകവും നിങ്ങളുമൊക്കെയാണ്.നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനങ്ങളാണ് എന്നെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.നമ്മുടെ ഈ സ്നേഹവും സന്തോഷവും സര്‍വ്വ ശക്തന്‍ എന്നും നിലനിര്‍ത്തിത്തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു!!

അഭിപ്രായങ്ങള്‍ക്കു ഹ്യദയം നിറഞ്ഞ നന്ദി.

sumayya said...

കലക്കി :)

Sranj said...

ചിരിച്ചു ചിരിച്ചു മനസിലെ ലഡ്ഡു മുഴുവന്‍ പൊട്ടി തകര്‍ന്നു ..... ഹോ !! അപാരം !

Areekkodan | അരീക്കോടന്‍ said...

ഈ വയസ്സുകാലത്താ വാഴക്കോടാ ഞമ്മക്കിട്ട് ഈ ഉപദേശം തന്നത് ??

വാഴക്കോടന്‍ ‍// vazhakodan said...

മാഷേ ഇപ്പോ വയസന്‍ മാരുടെ ഡിസ്കാത്രേ അധികം ഇളകുന്നത് :):)
മാഷ്ക്ക് വയസ്സയീന്നു ആ തല കണ്ടിട്ടു ഞങ്ങള്ക്കും തോന്നണ്ടേ മാഷെ? ഏത്?
അഭിപ്രായം അറിയിച്ചതിനു നന്ദി.

ലംബൻ said...

ഉഗ്രന്‍ അലക്ക്‌ ചിരിചു എന്‍റ്റെ ഡിസ്ക്കും ഇളകി. പുത്യാപ്ല തനിക്കു പറഞ്ഞിട്ടുള്ള കളികള്‍ മാത്രം കളിക്കുക. (ബില്ലിയാട്സ്, ക്യാരംസ് തുടങ്ങിയവ) ഇല്ലെങ്കില്‍ ഡിസ്ക്ക്‌ ഇളകും.

ഒഴാക്കന്‍. said...

കല്യാണം ഒന്ന് കഴിക്കാനുള്ള പരുപാടി എനിക്കും ഉണ്ടേ .... അപ്പൊ പറഞ്ഞത് നന്നായി ഇല്ലേ ഞാനും കളിച്ചു ഡിസ്ക് ഇളക്കിയേനെ ..... പോസ്റ്റ്‌ നന്നായി,...... ചിരിച്ചു രസിച്ചു...

Gopakumar V S (ഗോപന്‍ ) said...

"......ഒന്ന് കളിച്ചതാ”
“ഇന്റെ റബ്ബേ, ടാ ആ പെണ്ണിനെന്തേങ്കിലും പറ്റിയോ?”
“പെണ്ണിനോ?” അപ്പോഴാണ് എന്റെ മനസ്സില്‍ ഒരു ലഡുപൊട്ടിയത്...

എന്റമ്മേ, ചിരിച്ചു ചിരിച്ച് എന്റെ ഡിസ്ക് പൊട്ടീന്നാ തോന്നുന്നേ......

സൂപ്പർ........

Thus Testing said...

വാഴേ ഞരിപ്പിച്ച് കൊള്ളാം:)

Rajeev Daniel said...

ഇനിയെങ്കിലും ഡിസ്ക് തെറ്റാതെ ഫുട്ബോള്‍ കളിക്കാന്‍ പുതിയാപ്ലമാര്‍ പഠിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

G.MANU said...

Kasaran DISK bhai :D

രാജീവ്‌ .എ . കുറുപ്പ് said...

വാഴേ ഡിസ്ക് പുരാണം കലക്കി,
ഗള്‍ഫുകാരന്റെ വീട്ടിലേക്ക് ബന്ധുക്കാര് വിരുന്ന് വരുന്നത് പോലെ ഒന്നിനു പുറകെ ഒന്നായി ബോളുകള്‍ വന്നു കൊണ്ടിരുന്നു. ‘ഇക്കാ ബോള് പിടിക്ക് ട്ടാ” എന്ന് പറഞ്ഞവര്‍ ‘ടാ പിടിക്കടാ’ എന്നും ആവേശത്തില്‍ ടാ %#$@& പിടിക്കടാ എന്ന് വരെ പറഞ്ഞു. എന്നിട്ടും ഗുണമില്ലെന്ന് കണ്ടിട്ടെന്നോണം ‘മുത്തു’ അട്ത്ത് വന്നിട്ട് പറഞ്ഞു, ‘ടാ ഒരു പത്ത് ബോള് വിടുമ്പോ ഒരെണ്ണമെങ്കിലും പിടിച്ചൂടടാ?”

ഹഹഹ കലക്കി അത് മച്ചാ

രാജീവ്‌ .എ . കുറുപ്പ് said...

നൂറാമത്തെ തേങ്ങ എന്റെ വക
((((((ട്ടോ))))))

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ കുറുപ്പേ നന്ദി.
ഇവിടെ അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടുതല്‍ നല്ല പോസ്റ്റുകള്‍ എഴുതാന്‍ പ്രചോതനമാവുന്നു എന്ന് അറിയിക്കട്ടെ. തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്,
നന്ദിയോടെ,
വാഴക്കോടന്‍

Sabu Kottotty said...

ഇനിയെഴുതുമ്പോ ഒന്നാലോചിച്ചെഴുതിക്കോളൂ, ഇല്ലെങ്കില്‍ ധനനഷ്ടം വന്നേക്കാം...
പറഞ്ഞില്ലാന്നുവേണ്ട, തല്‍ക്കാലം ഞാന്‍ ക്ഷമിച്ചു...

വാഴക്കോടന്‍ ‍// vazhakodan said...

കൊട്ടോട്ടീ.... തല്ക്കാലം ഞാനും ക്ഷമിച്ചു :) സാരമില്ല ഇനി വായിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി.ഇപ്പോള്‍ ഒരു ദിവസമല്ലെ കട മുടക്കേണ്ടി വന്നുള്ളൂ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു :) :)

എല്‍.റ്റി. മറാട്ട് said...

പോസ്റ്റിയതിന്റെ അനന്തരം എന്തുണ്ടായി..ചേച്ചീടെ വക ഒലക്കക്കടിക്കൊണ്ട് പിന്നേം തെറ്റിയോ ഡിസ്ക്..എക്സാമിന്റെ കോലാഹലങ്ങള്ക്കിടയില് രസിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട് ട്ടോ..എക്സാം ക്ലാസിലിരുന്ന് ഞാന് എന്റെ ഡിസികിനെ പറ്റി ആലോചിക്കുമോ എന്തോ...

ആശംസകള്...

Unknown said...

ഇഷ്ടപ്പെട്ടു, ആശംസകൾ!

CKLatheef said...

'ആരോ ഗോളാക്കാമെന്ന വെറിയോടെ അടിച്ച പന്ത് എന്റെ കൈകള്‍ എത്തുന്നതിനു മുന്‍പ് ഞാനെന്റെ സ്വന്തം കണ്ണ് കൊണ്ട് തടുത്തു. അല്‍പ്പ നേരത്തിനു എല്ലാവരും ബ്രസീലിന്റെ കളിക്കാരെപ്പോലെ മഞ്ഞ ജേര്‍സിയണിഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നി.'

ഈ വിവരണം വായിച്ച് ചിരിച്ചുചിരിച് കണ്ണുനിറഞ്ഞു,, ഇങ്ങനെ തമാശപറഞ്ഞ് വായനക്കാരുടെ ഡിസ്‌ക് ഇളക്കരുത്. പ്ലീസ്. :-)

Unknown said...

നന്നായിരിക്കുന്നു
നല്ല ഒരു ബ്ലോഗ്ഗര്‍ ആവാന്‍ ദൈവം തുണക്കട്ടെ
ഒരുപാട് ഇഷ്ടങ്ങള്‍ നേരുന്നു

മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?
പ്ലീസ് വിസിറ്റ്
http://sandeshammag.blogspot.com

Unknown said...

“ഒന്ന് കളിച്ചതാ”
“ഇന്റെ റബ്ബേ, ടാ ആ പെണ്ണിനെന്തേങ്കിലും പറ്റിയോ?”



ഇഷ്ടപ്പെട്ടു....

ആശംസകൾ!

Muralee Mukundan , ബിലാത്തിപട്ടണം said...

ചിരിച്ചുമണ്ണുകപ്പികഴിഞ്ഞപ്പം ...ഒരു സംശ്യംമ്...
എങ്ങിനെരണ്ടാഴ്ച്ച ഈപുത്യാപ്ല ഡിസ്കനക്കാതെവെച്ചൂന്ന്...
വെറും സംശയാട്ടാ‍ാ...

ഒരത്യുഗ്രനവതരണമായിരുന്നീപോസ്റ്റ് കേട്ടൊ..ഗെഡീ

ഒരു യാത്രികന്‍ said...

എണ്റ്റെ മാഷെ.....എന്താ പറയ.....ഒരു പാടു കാലത്തിനു ശേഷം മനസ്സറിഞ്ഞു ചിരിച്ചു.....ഒരുപാടിഷ്ടമായി

valluvanadan said...

പതിനൊന്നു എന്ന് ഹംസക്കക്ക് ഇരടപ്പെരു വരന്‍ എന്താ കാര്യം പതിനൊന്നു പെണ്ണ് കേട്ടിയതാണോ അതോ ലവന്‍സാണോ ? ബ്ലോഗ്‌ കലക്കീ ട്ടോ

Appu Adyakshari said...

“പേരേടെ ഇലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് കുളിക്കാനാ കുറുപ്പ് പറഞ്ഞിരിക്കുന്നത്.ഇത്തിരി വെള്ളം ചൂടാക്യേ മോളെ”
അത് കേട്ട് അവള്‍ എന്നെ നോക്കിയ ആ നോട്ടം കൊണ്ട് ഒരു കിണര്‍ വെള്ളം തന്നെ തിളച്ചേനെ!

എന്റെ വാഴെ ഇതിപ്പോഴാവായിച്ചത്. ചിരിച്ചു ചത്തു.. (യാരിദിനു അയച്ചൂ കൊടൂക്കാം)

വാഴക്കോടന്‍ ‍// vazhakodan said...

വള്ളുവനാടന്റെ സംശയം ന്യായം! പതിനൊന്ന് ഹംസക്കയാണു വാഴക്കോട് ചരിത്ര പ്രകാരം ആദ്യമായി പാന്റ്സ് ഇട്ടത്. അത് കണ്ട് നാട്ടുകാര്‍ വിളിച്ചതാണ് പതിനൊന്ന് എന്നാണെന്റെ വിശ്വാസം!

അപ്പുവേട്ടാ യാരിദിനു തന്നെ കൊടുക്കാം!

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി.

Naseef U Areacode said...

ബൈജു ചോദിച്ച ചോദ്യം തന്നെ ചോദിക്കട്ടെ.. കല്യാണം കഴിഞ്ഞു

"ചുടുവെള്ളത്തില്‍ കുളിക്കുന്നതിന് വല്ല കുഴപ്പവുമുണ്ടോ??"




യാത്ര...

ബീരാന്‍ കുട്ടി said...

ബൈജൂ, നസിഫ്‌,
ഇത്‌ എന്തുട്ട്‌ ചോദ്യാഷ്ടാ,

ചൂട്‌ വെള്ളത്തിൽ കുളിക്കാനാണെങ്കിൽ പിന്നെ കല്യാണം കഴിക്കണോ???

Sureshkumar Punjhayil said...

Eppozatheyum pole ugran Vazhe...!
Ashamsakal...!!!

റക്കി said...

Adipoleee

Jikkumon - Thattukadablog.com said...

സത്യം പറ എത്ര നാള്‍ കിടന്നു ഇതൊന്നു നേരെ ആവാന്‍ സ്വന്തം അനുഭവമേ ഇങ്ങനെ ഒക്കെ ആക്കാന്‍ ഒക്കൂ ഉറപ്പാ

ThattukadaBlog | ജിക്കുമോന്‍ - നല്ല തങ്കപെട്ട മോനാ

കാര്‍ന്നോര് said...

വാഴക്കോടാ
വയസ്സുകാലത്ത് ഈ കാര്‍ന്നോരെങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ മോനേ... വയറ്റിലും നെഞ്ചിലുമൊക്കെ ഏതാണ്ടൊരു കൊളുത്തിപ്പിടി...
ഇതെഴുതീട്ടു കൊല്ലം പതിനാറയല്ലോടാ പുള്ളേ. ഏതു കുഴീപ്പോയി അടയിരിക്കുവാ നീയ്. ഇങ്ങട്ടെഴുതിവിട്...

റൊമാരിയോ said...

അയ്യോ..........
ഇത് വായിച്ചു നമ്മുടെ മെസ്സിയെങ്ങാന്‍ കളി നിര്‍ത്തുമോന്നാ എന്റെ പേടി...വേള്‍ഡ് കപ്പാ വരുന്നത്....

Nizam said...

wow.. what a nice story... You deserve the appaluse...

Orthu Orthu chirikkan pattiya katha...

ഹംസ said...

എന്‍റെ പടച്ചോനെ എനിക്ക് വയ്യ കണ്ണില്‍ നിന്നും വെള്ളം വരുന്നു.. കരഞ്ഞിട്ടല്ല ..! ചിരിച്ച് ചിരിച്ച്….!! ഞാന്‍ ഇപ്പഴാ ഇതു കാണുന്നത്.! സുഹൃത്ത് വായന കഴിഞ്ഞ് (good fellas ) ലിങ്ക് എനിക്കയച്ചു അപ്പഴാ വായിക്കുന്നത് !! ഇത്രയും ചിരിപ്പിച്ചതിനു ഒരുപാട് നന്ദി.!!

noonus said...

ente vazhakkoda ninte oro pozhatharagale

Vipin vasudev said...

കളി കൊള്ളാട്ടോ.

www.venalmazha.com

Liny Jayan said...

നന്നായിട്ടുണ്ട്....ഒരുപാടു ചിരിച്ചു...

Sandeepkalapurakkal said...

ഹോ..മൊത്തത്തില്‍ എത്ര ലഡ്ഡു പൊട്ടി ? അടിപൊളി....

ഷൈനു said...

വളരെ നന്നായിട്ടുണ്ട്. അവസാനമായപ്പോള്‍ ചിരി അടക്കാന്‍ കഴിഞ്ഞില്ല....

Anonymous said...

എന്താ പറയാ ...ഒരുപാടു നൊമ്പരങ്ങള്‍ തിങ്ങുന്ന മന്സസ്സുമായാണ് വായിക്കനിരുന്നത്... ഇപ്പോള്‍ കാറ്റും കോളും ഒഴിഞ്ഞ മാനം പോലെ....എന്നേ ചിരിപ്പിച്ചു സന്തോഷിപ്പിച്ചതിന്നു ഒരുപാടു താങ്കസ്...വീണ്ടും വീണ്ടും എഴുതുക....

എയ്യാല്‍ക്കാരന്‍ said...

ഒരു ബ്ലോഗ്‌ വായിച്ചു ഇത്രയും ചിരിക്കുന്നത് ആദ്യമായാണ്. അഭിനന്ദനങ്ങള്‍....

അവതാരിക said...

“ എന്തോ വീണ ശബ്ദം കേട്ടു!ഫോണ്‍ കട്ടായി!”

വാഴ വെട്ടിയിട്ട ശബ്ദം ആയിരുന്നോ ബായക്കോടാ

ഇത് ലോക കപ്പു കണ്ട ശേഷം വായിച്ചതു നന്നായി ..ഗോളികളെ ഓര്‍ത്തു പോയി

poor-me/പാവം-ഞാന്‍ said...

അരെ, ക്യാ ഹുവാ?

Ghost.......... said...

എന്റെ വാഴെ നിന്റെ പൊഴത്തരങ്ങൾക്കു ഒരു നാടൻ നിഷ്കളങ്കതയുണ്ട് . അതു വല്ലാതെ അങ്ങു് പിടിച്ചു പോയി കേട്ടോ . ഞാൻ ഇവിടെയൊക്കെത്തന്നെ കാണും ലാൽ സലാം സഖാവെ .

Unknown said...

hai majeed....iam suresh here...dou know me...guess. iam afriend of u. years and years before....uare really doing awonderful job.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നിങ്ങള്‍ എന്റെ ജോലി കളയുമെന്നാ
തോന്നണത്..ഓഫീസിലുന്നാ ബ്ലോഗ്‌ വായിച്ചത്
ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി..
ബോസ്സ് ഇടക്കിടെ സംശയ ദൃഷ്ടിയോടെ നോക്കുന്നുണ്ടായിരുന്നു
ഇവനെന്താ വട്ടായോ എന്നാകും ചിന്തിച്ചിട്ടുണ്ടാവുക..

അജേഷ് ചന്ദ്രന്‍ ബി സി said...

എന്റെ വാഴക്കോടേട്ടാ .. അറിയാതെ ഒന്നു കയറിയപ്പോള്‍ കണ്ണില്‍ കുരുങ്ങിയതാ ..
വായിച്ചിട്ട് ചിരിയ്ക്കാന്‍ പോലും പറ്റുന്നില്ല .. കാരണം കഴിഞ്ഞ മൂന്ന് ദിവസമായി ആപ്പീസില്‍ പോയിട്ട് കാരണം മറ്റൊന്നുമല്ല .. ദേ ല്ലെ പ്പറഞ്ഞപോലെ ഡിസ്ക് ഒന്നു തെറ്റീതാ ...
പക്ഷേ കല്ല്യാണം കഴിക്കാതേം..പന്ത് തട്ടാന്‍ പോകാതേം.. വന്ന വിനയണലോ എന്നത് മാത്രമാ ഒരു സങ്കടം..
രാവിലെ ഓഫീസില്‍ പൂവാനായിട്ട് സെക്കന്റ് പേപ്പര്‍ ഇടാന്‍ ഒന്നു കുനിഞ്ഞതാ.. ഇപ്പം ദങ്ങനായി..
അപ്പോ രണ്ട് ആഴ്ച റെസ്റ്റ് എടുത്താല്‍ മദി അല്ലേയ്...?

Unknown said...

ഫുട് ബോള്‍ വെറുത്തു പോയി

പണി എന്ന് പറഞ്ഞാല്‍ ഇതാ പണി

കാര്യങ്ങള്‍ ഉഷാറാകട്ടേ

വിസിറ്റ് മൈ ബ്ലോഗ്‌

aralipoovukal.blogspot.com

മിര്‍ഷാദ് said...

innumuthal njan vazhakkodante oru faana

SHANAVAS S.H said...

നല്ല കോമഡി ....
അഭിനന്ദനങ്ങള്‍

ഗുല്‍മോഹര്‍ said...

ഹഹ വാഴേ അന്ന് തെറ്റിയ ഡിസ്ക് ഇപ്പോഴും കയ്യിലുണ്ടോ ,,, അവതരണവും ,അനുഭവവും സൂപ്പെര്‍ . എലാപ്പന്റെ ചോദ്യം ഹെഡ് കണ്ടപ്പോള്‍ എനിക്കും വന്നതാ " സ്രീമാതിക്കെന്തെങ്കിലും പറ്റിയോ എന്തോ ?" ആകാംഷ അതല്ലേ എല്ലാം

സ്വപ്നകൂട് said...

എന്റെ വാഴേ ഇത് വായിക്കുന്നവര്‍ ഇനി ഫുട് ബോള്‍ കളിക്കുമോ ആവോ ?

Ambika said...
This comment has been removed by the author.
Ambika said...

ഹാ .. അടി പൊളി.. വളരെ ഇഷ്ടായി..

Unknown said...

നവവാനരന്മാരെ! അഥവാ ഫുഡ്ബോള്‍ കളിക്കാന്‍ തോന്നുകയാണെങ്കി രണ്ടു മൂന്നു ഡിസ്കും കൊണ്ട് പോക്കൊളീ...
പോഴേ..കലക്കീട്ടാ വാഴ!

MUBEER MUBU said...

ഹഹഹ ...ഈ വഴെന്റെ ഒരു കാര്യം ....കല്ലയനം കയിഞ്ഞാ ഇങ്ങക്ക് ഒരു ബാക്കത് ഇരുന്നൂടെ മനുഷ്യ ....

Unknown said...

മാഷെ ഒരു സംശയം - മനുഷ്യനെ ചിരിപ്പിച്ചു കൊള്ളാം എന്ന് വല്ല ശപഥവും എടുത്തിട്ടുണ്ടോ താങ്കള്‍? എല്ലാ പോസ്ടിങ്ങുകളും ഒന്നിനൊന്നു മെച്ചം.

ഫാരി സുല്‍ത്താന said...

ഞാന്‍ ഇവിടെ അദ്യമായ വരുന്നേ ...ഒത്തിരി ഒത്തിരി ചിരിപ്പിച്ചു ...
ഇനിയും വരാതിരിക്കാന്‍ പറ്റില്ല...

യാത്രക്കാരന്‍ said...

മാഷേ... ഇങ്ങനെ ചിരിപ്പിക്കരുത്... എന്റെ നാട്ടില്‍ എന്നെയും എന്നും ഗോളി മാത്രേ ആക്കാറുള്ളൂ
എന്റെ ശരീരം അക്ണ്ടിട്ടനെന്നു ചില കരിങ്കാലികള്‍ പറയുന്നത് ഞാന്‍ കണക്കാക്കാറില്ല..
ഏതായാലും ഗോളി നില്‍ക്കുന്നത് തന്നെയാ സുഖം.. ഈ ഒരു ബോള്‍ ന്‍റെ പുറകെ ഓടി നടക്കുന്നതൊന്നും
നടക്കുന്ന കാര്യമല്ല... ഏതായാലും കണ്ണുകൊണ്ട് തടുത ഭാഗം കലക്കി...
ഞാനും ഇങ്ങനെ കന്നുകൊണ്ടും ചെവി കൊണ്ടുമൊക്കെ ഒരുപാടു തടുത്തിട്ടുള്ളതാ..

MONALIZA said...

ഇത് വായിക്കാന്‍ ഇച്ചിരി വൈകിപ്പോയ്‌ അടിപൊളി ചിരിച്ചു ഒരു വഴ്യായി . സംഗീത് കാരണം ഇങ്ങനെ ഒരു വായന ഒത്തു ..

റോബിന്‍ said...

ഹ.. ഹ.... ചിരിച്ചു ചിരിച്ചു ചത്തു..... നന്നായിട്ടുണ്ട്... ആശംസകള്‍

Unknown said...

:) ...aashamsakal

Salim Veemboor സലിം വീമ്പൂര്‍ said...

ചിരിച്ചു മടുത്തു , നല്ല കഥ

Unknown said...

ഒഹ്ഹ് ഇതിപ്പോ വായിക്കാൻ പറ്റിയില്ലേ ഞാനും ഒരു കളി കളിച്ചെനെ,... awesome

 


Copyright http://www.vazhakkodan.com