Saturday, April 11, 2009

താരത്തിനൊപ്പം: അയ്യപ്പ ബൈജു ഫുള്‍ ലോഡഢ്


താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ആദ്യം ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.
ഞാന്‍ രാവിലെത്തന്നെ ബൈജുവിനെ കാണുമ്പോള്‍ അടിച്ച് കോണ്‍ തെറ്റി നിക്കുന്നതായിട്ടാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തിരോന്തോരം തമ്പാനൂര്‍ ബസ്റ്റാണ്ടിനടുത്തു വെച്ച് കണ്ട ബൈജുവിന്റെ കൂടെ ഇന്നത്തെ ഒരു ദിവസം ചിലവഴിക്കാന്‍ ഞാന്‍ നിങ്ങളെയും ക്ഷണിക്കുന്നു.
താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.
അടിച്ച് ഫിറ്റായി റോഡിന്റെ നടുവില്‍ നിന്നും പാട്ടു പാടുന്ന ബൈജുവില്‍ നിന്നും നമ്മുടെ ഈ എപ്പിസോഡ് ആരംഭിക്കുന്നു.

ബൈജു: ഓടി വരും ബസ്സുകളില്‍ ചാടിക്കെരും ബൈജു........
കാല് തെറ്റി താഴെ വീഴും അയ്യോ പാവം ബൈജു
... അയ്യപ്പ ബൈജു അയ്യപ്പ ബൈജു.....
ശ് ശ് ....... ഹലോ പ്ലീസ് നോട്ട്, എനിക്ക് കോവളത്തിന് പോകണം ഇവിടെ നിന്നാ ബസ്സ് പിടിക്കാന്‍ പറ്റ്വോ?

വഴി പോക്കന്‍: ചേട്ടാ അവിടെ നിന്നാല്‍ മെഡിക്കല്‍ കോളെജിലേക്കേ പോകാന്‍ പറ്റൂ, ആ റോട്ടീന്ന് ഇങ്ങട്ട് മാറി നില്ല്. വല്ല ഓട്ടൊറിക്ഷയുറെയും കാറ്റടിച്ചു വീഴും.

ബൈജു: തമാശക്കാരന്‍, നിന്റെ കയ്യീന്ന് ഞാന്‍ മേടിക്കും പോടാ..
വല്യ പുള്ളിയാ...മെഡിക്കല്‍ കോളെജിലേക്ക് എത്തുംപോലും
പിന്നെ കൊവളത്ത് നിന്റെ അപ്പന്‍ പോകുമോ?
"ഠോ"
താങ്ക്സ് അങ്ങിനെ മര്യാദക്ക് പോ,
കൈനീട്ടം മോശമില്ല... വിഷുവൊക്കെയല്ലെ... ക്രിസ്സുമാസ്സിനു നക്ഷത്രം തൂക്കീത് സ്വപ്നം കണ്ട പോലെ എന്തൊരു അടിയാടപ്പീ.... ഹൂ ...ബൈജൂനു നൊന്ദു
അയ്യപ്പ ബൈജു അയ്യപ്പ ബൈജു...

ശ്... പെങ്ങളെ.. ഫ്രീയാണോ?

സ്ത്രീ: എന്താ

ബൈജു: എനിക്ക് കിട്ടുമോ എന്നറിയാനാ
"ഠോ"
താങ്ക് സ്, എന്റമ്മേ..
(ആ സ്ത്രീ ദേഷ്യത്തില്‍ നടന്നു പോയതിനു ശേഷം) പെങ്ങള്‍ ചുമ്മാ തെറ്റിദ്ധരിച്ചതാ അവരുടെ കയ്യിലുള്ള കൊന്നപ്പൂ ഫ്രീയായി കിട്ടിയതാണോ എന്ന് ചോദിച്ചതാ
പൂവര്‍ ഗേള്‍ ...... അവരെ ചുമ്മാ ഞാന്‍ തെറ്റിദ്ധരിച്ചു.......നോട്ട് ദ പോയിന്റ്
അയ്യപ്പ ബൈജു .....അയ്യപ്പ ബൈജു......
.
ബൈജു അടുത്ത്‌ കണ്ട കടയില്‍ കയറി


ഹലൂ.... ഹൌ ടു യു ഡു.....
കടക്കാരന്‍: ഫയിന്‍, ഹു ആര്‍ യൂ?

ബൈജു:(സ്വയം) വല്യ പുള്ളിയാ...ഇംഗ്ലീഷാ.. സായിപ്പ്....നോട്ട് ഇറ്റ്.
പ്ലാച്ചിമടയുണ്ടോ പ്ലാച്ചിമട?


കടക്കാരന്‍: എന്തരപ്പീ...

ബൈജു: ആക്ടിങ്ങാ !വല്യപുള്ളിയാ...പ്ലാച്ചിമട അറിയില്ല....പ്ലീസ് നോട്ട്
കൊക്കൊകൊളയുണ്ടോ ഒന്നെടുക്കാന്‍?


കടക്കാരന്‍: ഇല്ല.

ബൈജു: എന്നാ ഒരു പെപ്സി എട്.

കടക്കാരന്‍: ഇല്ലടെ

ബൈജു: അറ്റ് ലീസ്റ്റ് ഒരു ഇളനീര്‍?

കടക്കാരന്‍: ഡേയ് പോടൈ ഇല്ലാന്നല്ലേ പറഞ്ഞത്.

ബൈജു: പൂട്ടും താക്കോലും ഉണ്ടോ?

കടക്കാരന്‍: ഉണ്ടല്ലോ.

"ട്ടേ" എന്നാ കട പൂട്ടി വീട്ടിപ്പോടെ....

"ഠോ ഠോ ഠോ"
ടൈലറ് കടയിലാ അവന്റെ ഒടുക്കത്തെ പൂട്ട് കച്ചോടം!

ബൈജു: താങ്ക്സ്...ചുമ്മാ, അവനെയൊന്നു പറ്റിച്ചതല്ലേ!
അങ്ങിനെ കണീം കണ്ടു പടക്കോം പൊട്ടി.


ഫോട്ടോ കടപ്പാട്: ഗൂഗിള്‍
നന്ദി: പ്രശാന്ത്(അയ്യപ്പ ബൈജു)
എപ്പിസോഡ് ഡയറക്റ്ററ്‍: വാഴക്കോടന്‍

20 comments:

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാ കൂട്ടുകാര്‍ക്കും എന്റെയും ബൈജുവിന്റെയും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ വിഷു ദിന ആശംസകള്‍.

പാവപ്പെട്ടവൻ said...

വാഴക്കോടന് എന്‍റെ ഈസ്റ്റര്‍ വിഷു ദിന ആശംസകള്‍

Arun said...

ഈസ്റ്റര്‍ വിഭവം കലക്കീ.......ബൈജുവിന്റെ ഒരു വീഡിയോ കണ്ട സുഖം!
വാഴക്കോടനും അയ്യപ്പ ബൈജുവിനും ഈസ്റ്റര്‍ ആശംസകള്‍..

ധൃഷ്ടദ്യുമ്നന്‍ said...

...ഈ ഈസ്റ്റർ ദിനത്തിൽ വാഴക്കോടനു വിഷു ആശംസകൾ..
നോട്ട്‌ ദി പോയന്റ്‌..

Anitha Madhav said...

കൊള്ളാം നല്ല നര്‍മ്മ ഭാവന. ബൈജു ഒരല്‍പം പോലും കുടിക്കാറില്ല എന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. എന്തായാലും രസകരമായി.
ഈസ്റ്റര്‍ വിഷു ആശംസകള്‍ നേരുന്നു.

Rafeek Wadakanchery said...

ട്ടേ..ഠോ..കലക്കി...എഴുതി വച്ചതു കാണുന്ന സുഖം തന്നു. ബൈജു വിന്റെ പേരില്‍ ഒരു ബ്രാന്റ് പുറത്തിറക്കിയാലോ എന്നാണു ആലോചിക്കുന്നതു..ആര്‍ ക്കെങ്കിലും വിജയ് മല്യയുടെ യുടെ ഫോണ്‍ നമ്പര്‍ -ഇ-മെയില്‍ ഐഡി എന്നിവ അറിയും എങ്കില്‍ എനിക്കു തരണേ... കമ്മീഷന്‍ കിട്ടുമല്ലോ....
എഴുത്തു തുടരട്ടെ....തുടരട്ടങ്ങനെ തുടരട്ടെ....വാഴക്കോടാ....

ആർപീയാർ | RPR said...

വാഴക്കാടൻ സിന്ദാബാദ്...

കാപ്പിലാന്‍ said...

:)

..:: അച്ചായന്‍ ::.. said...

അനിത പറഞ്ഞത് വളരെ സത്യം ആണ് ...

വഴകോടന്‍ മാഷെ തകര്‍ത്തു കേട്ടോ

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ പങ്കു വെച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു ഒപ്പം
എന്റെയും എന്റെ കുടുംബത്തിന്റെയും ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ നേരുന്നു!

ബിനോയ്//HariNav said...

വാഴക്കോടാ സംഭവം കലക്കി. ആശംസകള്‍:)

ബോണ്‍സ് said...

ബൈജു കലക്കി!! വിഷു ആശംസകള്‍

മുക്കുവന്‍ said...

cheers !

അനില്‍@ബ്ലോഗ് // anil said...

ഠേ .. ഠോ.. ടേ..
പടക്കം പൊട്ടിച്ചതാ, വിഷുവല്ലെ.
ബൈജു പേടിക്കണ്ടാ.
:)

വാഴക്കോടന്‍ ‍// vazhakodan said...

ബിനോയ്,ബോണ്‍സ്,മുക്കുവന്‍ ,അനില്‍@ബ്ലോഗ്
ഇവിടെ വന്നു അഭിപ്രായം അറിയിച്ചതിനു നന്ദി അറിയിക്കുന്നു. എല്ലാആശംസകളും നേരുന്നു.

ആദി said...

ഇതത്ര പോഴതരമൊന്നുമല്ല കേട്ടോ, നല്ല ഒരു കോമഡി കണ്ടപോലെ

Unknown said...

golllaaaaaaaaaaam

Unknown said...

എന്തായാലും.........കലക്കി!

വാഴക്കോടന്‍ ‍// vazhakodan said...

എനിക്ക് കിട്ടിയ ഇ-മെയിലില്‍ നിന്ന്.
From: krishnan parameswaran krishnanimgkkd2006@yahoo.com
Date: Sunday, 26 April, 2009, 1:18 PM


Dear Abdul Majeed,

Today i read the pravasi malayali article. I find it very interesting. I am working in King Fahad University of Petroleum and Minerals, Dahran, KSA.

I take this opportunity to convey my thanks for your effort.

Krishnan
00966542791855

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും പ്രൊത്സാഹങ്ങനളുമായി ഈ വഴി വരുമല്ലോ....

 


Copyright http://www.vazhakkodan.com