Monday, July 6, 2009

ദി ബ്ലോഗ് ചെമ്മീന്‍ : ഒരു ബ്ലോഗ് നാടകം

പ്രിയ കലാ സ്നേഹികളെ,
വാഴക്കോടന്‍ തീയറ്റെഴ്സിന്റെ പ്രഥമ സംരംഭമായ പുരാണ നാടകമാണ് "ദി ബ്ലോഗ് ചെമ്മീന്‍". ഈ നാടകം ആദ്യാമായാണ് ഒരു വേദിയില്‍ അവതരിപ്പിക്കുന്നത്. ഇതൊരു മത്സരമായി കാണാതെ നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ.
ഞങ്ങള്‍ ആരംഭിക്കുന്നു......നിങ്ങള്‍ അനുഭവിച്ചാലും....

ദി ബ്ലോഗ് ചെമ്മീന്‍.....ദി പുരാണ നാടകം

ഈ നാടകത്തെ കുറിച്ചു രണ്ടു വാക്ക്. ഈ നാടകം കണ്ട് ആര്‍ക്കെങ്കിലും അബോധാവസ്ഥയുണ്ടായാല്‍ അതിന് ഈ നാടക സമിതി ഉത്തരവാദിയല്ല. സ്വന്തം റിസ്കില്‍ ഈ നാടകം കാണുക! കാരണം ഇതൊരു ബ്ലോഗ് നാടകമാണ് വെറും ബ്ലോഗ് നാടകം മാത്രം...
ആദ്യത്തെ ബെല്ലടിക്കുമ്പോള്‍ നടി വസ്ത്രം മാറുകയായിരിക്കും, അത് കൊണ്ട് വേദിക്ക് പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് കമ്മറ്റിക്കാര്‍ സഹകരിക്കേണ്ടതാണ്.
രണ്ടാമത്തെ ബെല്ലടിച്ചാല്‍ മൂന്നാമത്തെ ബെല്ലിനു അധികം താമസം ഉണ്ടാവില്ല...
നാടകം ആരംഭിക്കട്ടെ....ദി ബ്ലോഗ് ചെമ്മീന്‍...

രംഗം ഒന്ന്

(കര്‍ട്ടന്‍ ഉയരുമ്പോള്‍ വീടിനു മുന്നിലുള്ള കടല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ നില്ക്കുന്ന നായിക,കറുത്തമ്മ)

കറുത്തമ്മ: എന്റെ ബ്ലോഗനാര്‍ കാവിലമ്മേ...പതിവുപോലെ ഇന്നും പവര്‍ സൈന്‍ ഓഫ്ഫായല്ലോ. ഈ ഡസ്ക് ടോപ്പില്‍ ഒരു ഓര്‍ക്കൂട്ടുകാരെയും കാണുന്നില്ലല്ലോ. ആ കൊച്ചു മുതലാളി ഒന്ന് ഓണ്‍ ലൈനില്‍ വന്നിരുന്നെങ്കില്‍ അല്‍പ്പം നേരം ചാറ്റാമായിരുന്നു.വൈറസ് കേറി എന്റെ ഫേസ് ബുക്കില്‍ കിളിര്‍ത്ത ഫേസ് കുരുവോക്കെ എത്രയും വേഗം ഡിലീറ്റാവണേ എന്റെ ഗൂഗിള്‍ മുത്തപ്പാ. അടുത്ത അര്‍ത്തുങ്കല്‍ ബ്ലോഗ് മീറ്റിനു മുമ്പ് ഞാനൊരു ബ്ലോഗുണ്ടാക്കി ദിവസവും പോസ്റ്റുകള്‍ ഇട്ടുകൊള്ളാം എന്റെ ബ്ലോഗനാര്‍ കാവിലമ്മേ.വരുന്ന അര്‍ത്തുങ്കല്‍ പെരുന്നാളിന് വള്ളോം വലേം ഉള്ള ഒരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തേക്കാം ബ്ലോഗനാര്‍ കാവിലമ്മേ....
(അകലെനിന്നും ഒരു പാട്ടു കേള്‍ക്കുന്നു)
എന്റെ കൊച്ചു മുതലാളീടെ തൊണ്ട കീറി  സൌണ്ട് ബോക്സീന്ന്  പണ്ടാരടങ്ങുന്ന പാട്ടല്ലേ  കേള്‍ക്കുന്നത്. ആ പഴയപാട്ടിനു പകരം ഒരു റീമിക്സ് പാട്ട് പാടി ഡെഡിക്കേറ്റ് ചെയ്യാന്‍ ഞാന്‍ എത്ര മെയില്‍ അയച്ചതാ..ഹും ഒരു പാട്ടുകാരന്‍ വന്നിരിക്കുന്നു..

കൊ.മുതലാളി: കറുത്തമ്മേ..കറുത്തമ്മേ...

കറുത്തമ്മ: ഒരു കേബിള് കരിഞ്ഞ മണം വന്നപ്പോഴേ ഞാന്‍ കണക്കു കൂട്ടി കൊച്ചു മൊതലാളി സൈന്‍ ഇന്‍ ചെയ്യുകയാണെന്ന്. ആ പഴയ പാട്ട് ഇനിയെങ്കിലും ഒന്ന് മാറ്റിക്കൂടെ?

കൊ.മു: കറുത്തമ്മ, നിന്റെ ഡസ്ക് ടോപ്‌ കണ്ടാല്‍ ഞാന്‍ അറിയാതെ പാടിപ്പോകുന്നതാണ് കറുത്തമ്മേ.

കറുത്തമ്മ: ഹെന്റെ കൊച്ചു മൊതലാളീ...

കൊ.മു: കറുത്തമ്മേ നിന്റെ ഈ ഒടുക്കത്തെ വിളി കേട്ടാണ്‌ എന്റെ കാട്രിജ്ജിലെ മഷി മുഴുവന്‍ തീരുന്നത്.

കറുത്തമ്മ:മൊതലാളീടെ ഇന്നത്തെ പാട്ടില്‍ ചില സംഗതികള്‍ കുറവുണ്ടായിരുന്നു..

കൊ.മു: കൊച്ചു കള്ളീ ഞാന്‍ ഷഡ്ജം ഇടാത്തത്  നീ കണ്ട് പിടിച്ചു അല്ലേ...

കറുത്തമ്മ: പിന്നെ മൊതലാളീ ഞങ്ങള്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ തീരുമാനിച്ചു. ഒരു ലാപ്‌ ടോപ്‌ വാങ്ങാന്‍ ഹെന്റെ അപ്പന് കുറച്ചു പണം തന്ന് സഹായിച്ചൂടെ ?

കൊ.മു: പണമൊക്കെ തരാം കറുത്തമ്മേ, പക്ഷെ ഇന്‍സ്റ്റാള്‍മെന്റ് അടവൊക്കെ ക്യത്യമായി   എനിക്ക് തന്നെ തരുമല്ലോ അല്ലെ?

കറുത്തമ്മ: ഹെന്റെ കൊച്ചുമൊതലാളിയുടെ ലാപ് ടോപ്പാണേ സത്യം!

കൊ. മു: എങ്കില്‍ ഒരു ഉമ്മ തന്നുകൊണ്ട് സത്യം ചെയ്തൂ കൂടെ കറുത്തമ്മേ?

കറുത്തമ്മ: വേണ്ട മൊതലാളീ, നിങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് കടാപ്പുറത്തു വെച്ചു പോലും എസ് എം എസ് ചെയ്യാന്‍  പാടില്ലെന്നാ...

കൊ.മു: എങ്കില്‍ വേണ്ടാ..ആട്ടെ എന്തിനാണിപ്പോള്‍ ലാപ്‌ ടോപ്‌ വാങ്ങുന്നത്?

കറുത്തമ്മ: അതില്‍ ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്‌താല്‍ കടലില്‍ മീന്‍ എവിടെയൊക്കെ ഉണ്ടെന്ന് അപ്പന് എളുപ്പം അറിയാമല്ലോ? അപ്പോള്‍ അവിടെ പോയി അപ്പന് നെറ്റ്വര്‍ക്ക് നടത്തിയാ മതിയല്ലോ

കൊ.മു: അതിലെ യൂ ടൂബും പ്രോണോ സൈറ്റും കണ്ട് അപ്പന്‍ വഴി തെറ്റിയാലോ?

കറുത്തമ്മ: അതൊക്കെ ഞാന്‍ നോക്കിക്കോളാം മുതലാളീ..

കൊ.മു: എന്ത്?

കറുത്തമ്മ: അല്ല! അപ്പന്‍ അത് നോക്കുന്നുണ്ടോ എന്ന് ഞാന്‍ നോക്കിക്കോളാമെന്ന്.

കൊ.മു. കറുത്തമ്മയ്ക്ക് എന്റെ ബ്ലോഗ് ഇഷ്ടമായോ?ഇഷ്ടമായോ കറുത്തമ്മേ?
വെറുതെ നിന്ന് സ്മൈലി മാത്രം ഇടാതെ വല്ല കമന്റും പറയൂ കറുത്തമ്മേ....

കറുത്തമ്മ: വൈറസ് കേറി പണ്ടാരടങ്ങി സ്ക്രാപ്പ്‌ ആകുന്നതു വരെ എനിക്ക് കൊച്ചു മൊതലാളീടെ ബ്ലോഗ് മാത്രം മതി, ഹെന്റെ മൊച്ചു കൊതലാളീ..

കൊ.മു: എന്തൂട്ട്‌?

കറുത്തമ്മ: ഹല്ലാ കൊച്ചു മൊതലാളീന്ന്..പിന്നെ ആരെങ്കിലും വരുന്നതിനു മുമ്പ്‌....

കൊ.മു: വരുന്നതിനു മുമ്പു?

കറുത്തമ്മ: എന്നെ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് പോകൂ മൊതലാളീ..

കൊ.മു: ഹെന്റെ കറുത്തമ്മാ..കറുത്തമ്മ പുതിയ ബ്ലോഗ് തുടങ്ങിയാല്‍ എനിക്ക് ലിങ്ക് തരുമോ?

കറുത്തമ്മ: തരാം മൊതലാളീ..ആ ലിങ്ക് ഹെന്റെ കൊച്ചു മൊതലാളിക്ക് മാത്രമുള്ളതാ...

കൊ.മു: നിന്റെ ബ്ലോഗില്‍ എന്നെ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുമോ കറുത്തമ്മേ?

കറുത്തമ്മ: ഹെന്റെ ബ്ലോഗ് അഗ്രിഗേറ്ററില്‍ വരുന്നിടത്തോളം കാലം, മൊതലാളി എന്നും പോസ്റ്റ് ചെയ്തോളൂ  ഹെന്റെ കൊച്ചു മൊതലാളീ..

കൊ.മു: ഹെന്റെ കറുത്തമ്മാ....
(അകലെ നിന്നും കറുത്തമ്മയെ വിളിക്കുന്നു)
കറുത്തമ്മ: ഹെന്നെ..ഹെന്നെ വിടൂ മൊതലാളീ, ശോ ഇത്ര പെട്ടെന്ന് വിട്ടോ? ഞാന്‍ പോകട്ടെ.. മൊതലാളി പുതിയ പോസ്റ്റുമായി വരുമ്പോള്‍ ആ ലിങ്ക് ഒന്ന് തന്നാല്‍  മതി മൊതലാളീ..

കൊ.മു: ഹെന്റെ കറുത്തമ്മേ...ഞാന്‍ എന്റെ പോസ്റ്റിന്റെ ലിങ്ക് ഇട്ട് തന്ന് ഈ ഡസ്ക് ടോപ്പില്‍ കാത്തിരിക്കും..നീ വന്നില്ലെങ്കില്‍ ഞാന്‍ ഈ പോസ്റ്റില്‍ കിടന്നു റിഫ്രെഷ് ചെയ്തു മരിക്കും കറുത്തമ്മേ...

കറുത്തമ്മ: ഹെന്റെ കൊച്ചു മൊതലാളീ....

കൊ.മു: നീ വീണ്ടും വീണ്ടും എന്നെ ഇങ്ങനെ വിളിക്കല്ലേ കറുത്തമ്മേ..

കറുത്തമ്മ: പിന്നെ എന്ത് വിളിക്കണം..മൊതലാളീ..

കൊ.മു: എനിക്ക് കുറച്ചു കൂടി തടി വെക്കണം കറുത്തമ്മേ... ഈ വിളി അതിനൊരു തടസ്സമാണ് ..നീ എന്നെ പരീക്കുട്ടീന്ന് വിളിച്ചോളൂ...

കറുത്തമ്മ; ശരി മൊതലാ...

കൊ.മു: മൊതലേ ന്നോ ?

കറുത്തമ്മ: ശ്ശോ പരീക്കുട്ടീ...
(കറുത്തമ്മ വീട്ടിലേക്ക് ഓടുന്നു..)

കര്‍ട്ടന്‍


രംഗം രണ്ട്

പ്രിയ കലാ സ്നേഹികളെ,
അടുത്ത ഒരു രംഗത്തോട് കൂടി ഈ നാടകം അവസാനിക്കുകയാണ്. ഈ നാടകം നടത്താനുള്ള ചെലവ് സെക്കനന്റ് കമ്പ്യൂട്ടറുകളും ലാപ് റ്റോപ്പുകളുമൊക്കെ പെറുക്കി വിറ്റിട്ടാണ് എന്ന് ഓര്‍ക്കുക. നിങ്ങള്‍ തരുന്ന സോഫ്റ്റ്വെയറുകളും ഹാര്‍ഡ് വെയറുകളും മാത്രമാണ് ഈ എളിയ കലാകാരന്മാര്‍ക്ക് പ്രചോദനമാകുന്നത്. ആരും വെറുതെ ഒരു വെയറുകളും തരണ്ട, നന്നായി തെണ്ടിയിട്ടു തന്നെയാണ് ബക്കറ്റുമായി വരുന്നതു.എല്ലാവരും അനുഗ്രഹിക്കുമല്ലോ.

കറുത്തമ്മയെ അനോണി ബ്ലോഗറായ ‘പളനി‘ വിവാഹം ചെയ്ത് കൊണ്ട് പോയ ശേഷമുള്ള ബാക്കി രംഗങ്ങളോട് കൂടി ഈ നാടകം അവസാനിക്കുന്നു. ദി ബ്ലോഗ് ചെമ്മീന്‍ , രംഗം രണ്ട്.
കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ അനോണി ബ്ലോഗറായ പളനിയുടെ വീട്. കറുത്തമ്മയുടെ അനിയത്തി വിശേഷങ്ങള്‍ അറിയാന്‍ വന്നിരിക്കുന്നു.കറുത്തമ്മയുടെ കുഞ്ഞിനെ കൊഞ്ചിക്കുന്നതില്‍നിന്നും ഈ രംഗം ആരംഭിക്കുന്നു)

അനിയത്തി: ഇച്ചേച്ചി അറിഞ്ഞോ നമ്മുടെ അപ്പന്‍ വേറെ ഒരു സെക്കനന്റ് ലാപ്‌ ടോപ്‌ വാങ്ങി.ഇപ്പോള്‍ സര്‍ഫിംഗ് മുഴുവന്‍ ആ ലാപ്‌ ടോപ്പിലാ. എനിക്കിഷ്ടായില്ല ചേച്ചി. ആപ്പിളിനോളം വരുമോ അസ്സംബ്ലി ചെയ്തത്? ആ പിന്നെ ഒരു ദിവസം ഞാന്‍ കൊച്ചു മോതലാളീനെ കണ്ടു?

കറുത്തമ്മ: മുതലാളി എന്ത് പറഞ്ഞു?

അനിയത്തി: കൊച്ചു മൊതലാളി ബ്ലോഗൊക്കെ പൂട്ടി. കമ്പ്യൂട്ടര്‍ സ്ക്രാപ്പൊന്നും കിട്ടാത്തത് കൊണ്ടു മുഴു പട്ടിണിയാ ഇച്ചേച്ചീ.പാവം കൊച്ചു മുതലാളി. അപ്പന്‍ കൊടുക്കാനുള്ള ഇന്‍സ്റ്റാള്‍മെന്റുകള്‍ പോലും കൊടുത്തില്ല.

കറുത്തമ്മ: കൊച്ചു മൊതലാളി എന്നെ പറ്റി വല്ലതും ചോയിച്ചാ?

( അത് കെട്ട് അനോണി പളനി കയറി വന്നു കൊണ്ട്)
പളനി: ഹും ചോദിച്ചെടീ നിന്റെ ബ്ലോഗില്‍ ഇപ്പോഴും പോസ്റ്റിടാറുണ്ടോ എന്ന്. നിനക്കിപ്പോഴും അവന്റെ ബ്ലോഗ് ഇഷ്ടമാണോടി? സത്യം പറ നിന്റെ കയ്യിലുള്ള ഈ കുട്ടി ബ്ലോഗ് അവന്‍ പോസ്റ്റിയ ബ്ലോഗല്ലെ?

കറുത്തമ്മ: ഓഹോ എന്റെ പ്രൊഫൈലില്‍ സംശയമോ എന്റെ ഗൂഗിള്‍ അമ്മച്ചീ...സത്യമായും ഈ കുട്ടി ബ്ലോഗ് നിങ്ങളുടെ ലിങ്കില്‍ നിന്നും എടുത്ത്‌ പോസ്റ്റിയതാണ്.എന്നെ അവിശ്വസിക്കരുത്!

പളനി: നാട്ടിലെ വായനക്കാര് മൊത്തം പറയണ്, നിന്റെ ബ്ലോഗ് ഡിലീറ്റ്‌ ചെയ്യാന്‍. സത്യം പറ കറുത്തമ്മേ നീയും ഷക്കീലയെപ്പോലെ പിഴച്ചവളാണോ കറുത്തമ്മേ?

കറുത്തമ്മ:ഹെന്റെ പോസ്റ്റ് ചെയ്യുന്ന ബ്ലോഗാണേ സത്യം ഇത് കൊച്ചുമൊതലാളി അസംബ്ലി ചെയ്ത പോസ്റ്റല്ല. ഇതു നിങ്ങളുടെ പോസ്റ്റാണ്, നോക്കൂ ഇവന് എന്റെ അതേ ഫേസ് ബുക്കാണ്!

പളനി: ഞാന്‍ വിശ്വസിക്കണ്...എനിക്കും ഒരു ബ്ലോഗ് തുടങ്ങണം. അതിനൊരു ലാപ്‌ ടോപ്‌ വാങ്ങാന്‍ എനിക്കൊരു എഴുപത്തി അഞ്ചു രൂപാ കുറവുണ്ട്. ഞാന്‍ ഈ രാത്രി ഒറ്റയ്ക്ക് പോയി സര്‍ഫ് ചെയ്ത് ഒരു കോംബാക് കിട്ടുമോന്ന് നോക്കട്ടെ.ഞാന്‍ പോകുന്നു അമ്മേ..

കറുത്തമ്മ: എന്തൂട്ട്‌?

പളനി: ഞാന്‍ പോകുന്നു കറുത്തമ്മേ...

കറുത്തമ്മ: ഇന്നു മുഴുവന്‍ ഞാനൊറ്റയ്ക്ക് ഫയറും കൊച്ചുപുസ്തകവും വായിച്ച് ധ്യാനിച്ചിരിക്കാം.കോംബാക് കിട്ടിയില്ലേല്‍ ഒരു എയ്സറായാലും അഡ്ജസ്റ്റ് ചെയ്യാം!

പളനി: രണ്ടും ഒന്നു തന്നെ...ഞാന്‍ തിരിച്ചു വരുന്നതു വരെ നീ ഗൂഗിള്‍ അമ്മച്ചിയെ വിളിച്ച് വല്ല ഭരണിപ്പാട്ടും പാടി പ്രാര്‍ത്ഥിക്കൂ..
(പളനി ചൂണ്ടാനായി പോകുന്നു. കറുത്തമ്മ കുട്ടിയെയും അനിയത്തിയെയും കിടത്തി ഉറക്കുന്നു. അല്‍പ്പം കഴിഞ്ഞു ഒരു പാട്ടു കെട്ട് കറുത്തമ്മ ഉണരുന്നു)

കറുത്തമ്മ: ഹെന്റെ കൊച്ചു മൊതലാളീടെ തൊണ്ട കീറി പണ്ടാരടങ്ങുന്ന ആ പഴയ പാട്ടല്ലേ ആ  കേള്‍ക്കുന്നത്. റീമിക്സ് പാട്ട് എന്ന് പറഞ്ഞിട്ട് വയറ്റത്തടിച്ചുള്ള പാട്ടാണല്ലോ കേള്‍ക്കുന്നത്.എന്തായാലും ഒന്ന് എത്തി നോക്കിയേക്കാം!
(കറുത്തമ്മ വീടിനു പുറത്തേക്ക് വന്നു കൊച്ചു മോതലാളിയെ കാണുന്നു)

കൊ.മു: കറുത്തമ്മേ നീയാകെ മാറിപ്പോയിരിക്കുന്നു..നിന്റെ പതിനാലു ഇഞ്ച് മാത്രമുണ്ടായിരുന്ന മോണിറ്റര്‍ ഇന്ന് ഇരുപത്തൊന്നു ഇഞ്ചു മോണിറ്ററായല്ലോ കറുത്തമ്മേ. ബ്ലോഗില്‍ എന്നും പോസ്റ്റ് ചെയ്യാറുണ്ടോ?

കറുത്തമ്മ: ഹെന്റെ കൊച്ചു മൊതലാളീ..ഇപ്പോള്‍ ബ്ലോഗില്‍  പോസ്റ്റൊന്നും ചെയ്യാതെ പണ്ടാരടങ്ങി നടക്കുകയാണല്ലേ?

കൊ.മു: കമന്റുകളൊന്നും കിട്ടാത്തതിനാല്‍ എന്റെ ബ്ലോഗ് പൂട്ടി,സിസ്റ്റം വൈറസ് കേറി പണ്ടാരടങ്ങി. പുതിയ ലാപ് ടോപ്പ് വാങ്ങി ബ്ലോഗ് ചെയ്ത് തുടങ്ങാന്‍ ആരും തരാനുള്ള ഇന്‍സ്റ്റാള്‍മെന്റ് പോലും തന്നില്ല കറുത്തമ്മേ.

കറുത്തമ്മ: മൊതലാളീടെ ബ്ലോഗ് പൂട്ടിച്ചത് ഞാനാണ്. ആ ദു:ഖം മറക്കാന്‍, എന്റെ ബ്ലോഗില്‍ പോസ്റ്റ് ഇട്ടോളൂ മൊതലാളീ..

കൊ.മു: കറുത്തമ്മേ നമ്മള്‍ എന്തിനാണ് ബ്ലോഗാന്‍ തുടങ്ങിയത്?

കറുത്തമ്മ: സ്നേഹിച്ച് സ്നേഹിച്ച് മരിക്കാന്‍...

കൊ.മു: കറുത്തമ്മയ്ക്ക് എന്നോട് സ്നേഹമുണ്ടോ?

കറുത്തമ്മ: എന്റെ ബ്ലോഗില്‍ വെള്ളം കേറി ഈ ഡസ്ക് ടോപ്‌ കടലില്‍ മുങ്ങി മരിക്കുന്നത് വരെ...

കൊ.മു: അപ്പോള്‍ നിന്റെ അനോണി പളനി.

കറുത്തമ്മ: എന്നെ സ്നേഹിക്കാന്‍ എന്റെ പോസ്റ്റില്‍ ഇഷ്ടം പോലെ പോസ്റ്റ് ഇട്ട് മതിയാവാതെ ഒരു ലാപ് ടോപ്  ചൂണ്ടാന്‍  പോയതാണ്. എന്റെ കണക്കു കൂട്ടല്‍ തെറ്റിയാല്‍ പളനി പോലീസ് പിടിച്ച്  തിരിച്ചു വരില്ല മൊതലാളീ തിരിച്ചു വരില്ല.

കൊ.മു: എന്റെ കറുത്തമ്മേ..നീ സുന്ദരിയാണ്...

കറുത്തമ്മ: പുറം ചൊറിയുന്ന കമന്റൊന്നും വേണ്ട മൊതലാളീ അയ്യോ ആരോ വരുന്നുണ്ട്.

പളനി: നില്‍ക്കവിടെ.നീയാണല്ലെ ഞാന്‍ ഇല്ലാത്ത നേരത്ത് എന്റെ ബ്ലോഗില്‍ സബ്സ്ക്രൈബ് ചെയ്യുന്ന്? നിങ്ങടെ ഈ ഗ്രൂപ്‌ ബ്ലോഗിങ്ങ്‌ ഇന്നത്തോടെ ഞാന്‍ അവസാനിപ്പിക്കും.ഇവിടെ അനോണിബ്ലോഗറെന്നോ  സനോണി ബ്ലോഗറെന്നോ ഇല്ല. എല്ലാ ബ്ലോഗും സ്ക്രാപ്പായി നശിക്കട്ടെ..
ഞാനിതാ എന്റെ ബെല്‍റ്റ്‌ ബോംബില്‍ ക്ലിക്ക് ചെയ്യുന്നു എല്ലാം ഇപ്പോള്‍ സൈന്‍ ഓഫ്‌ ആകും ഹ ഹ ഹാ...
(((((((((((( ഠോ ))))))))))))))))))


കര്‍ട്ടന്‍

53 comments:

Sureshkumar Punjhayil said...

Vazakkodan... Athiganbheeram.. Karuthammayum kochumuthalayiyum kalakki... Manoharam, Ashamsakal....!

ഹന്‍ല്ലലത്ത് Hanllalath said...

((((((((0)))))))))
ട്ടൊ... ട്ടോ....
കിടക്കട്ടെ....തേങ്ങ എന്റെ വക....
:)
കിടു കിടിലന്‍...

എന്നാലും വാഴക്കോടന്‍ മാഷെ...!!

Appu Adyakshari said...

പോഴക്കോടാ, അല്ല വാ‍ഴക്കോടാ... :-)
രണ്ടുരംഗമേ ഉള്ളേലും ഭാവന ഗംഭീർ!!

ഷഡ്ജം ഇടാത്തത്, ആപ്പിളോളം വരുമോ അസംബ്ല് ചെയ്തത്.. ക്വോട്ടാനാണെങ്കിൽ ഇഷ്ടമ്പോലെ !!

Typist | എഴുത്തുകാരി said...

സമ്മതിച്ചിരിക്കുന്നു വാഴക്കോടന്‍ മാഷേ. എങ്ങിനെ പറ്റുന്നു ഇതൊക്കെ!

ബഷീർ said...

>>>ഞാന്‍ എന്റെ പോസ്റ്റിന്റെ ലിങ്ക് ഇട്ട് തന്ന് ഈ ഡസ്ക് ടോപ്പില്‍ കാത്തിരിക്കും..നീ വന്നില്ലെങ്കില്‍ ഞാന്‍ ഈ പോസ്റ്റില്‍ കിടന്നു റിഫ്രെഷ് ചെയ്തു മരിക്കും കറുത്തമ്മേ... <<

ഹ..ഹ..അത് കലക്കി :)

മൊത്തം ടോട്ടൽ ഇഷ്ടമായി വാഴക്കോടൻ.

വാഴക്കോടന്‍ ‍// vazhakodan said...

@Appu: വല്ലാതെ നീട്ടി വലിച്ച് അതിന്റെ രസം കളയേണ്ട എന്ന് കരുതിയാണ് കുറച്ചത്. ഇഷ്ടമായല്ലോ അല്ലെ.അഭിപ്രായങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ബോണ്‍സ് said...

രസിച്ചു വാഴേ..പ്രത്യേകിച്ച് രണ്ടാമത്തെ ഭാഗം!! പിന്നെ വായിക്കുമ്പോള്‍ മനസ്സില്‍ മധു ഷീല സത്യന്‍ എന്നിവരെ ഓര്‍ത്തു വായിച്ചപ്പോള്‍ അതിലും രസം...ഏറ്റവും ഇഷ്ടപെട്ടത്...

കൊ.മു: എന്റെ കറുത്തമ്മേ..നീ സുന്ദരിയാണ്...
കറുത്തമ്മ: പുറം ചൊറിയുന്ന കമന്റൊന്നും വേണ്ട മൊതലാളീ അയ്യോ ആരോ വരുന്നുണ്ട്.

ധൃഷ്ടദ്യുമ്നന്‍ said...

എന്റെ പൊന്നിക്കാ...ഇങ്ങളേ സമ്മതിച്ചിരിക്കുന്നു..ചിരിച്ചൊരു വഴിക്കായി...മർമമത്തുകൊള്ളുന്ന ക്വോട്ടുകൾ..മനോഹരമായിരിക്കുന്നു
:)

siva // ശിവ said...

വല്ലാതെ സുന്ദരമായി..... ഈ നാടകം ഇനിയും സ്റ്റേജുകള്‍ കയ്യടക്കട്ടെ....

Patchikutty said...

കൊള്ളാല്ലോ വാഴേ... അപ്പൊ ഭാവിയില്‍ നാട്ടില്‍ പോയാലും നാടക കമ്പനി തുടങ്ങാല്ലോ :-) അരി മേടിക്കാനുള്ള വകുപ്പായി. സംഭവം കൊള്ളാട്ടോ

പകല്‍കിനാവന്‍ | daYdreaMer said...

ഈ നാടകം ബൂലോകമായ ബൂലോകമൊക്കെ.. നാടായ നാട്ടിലൊക്കെ.. കാടായ കാട്ടിലൊക്കെ.. ഹിറ്റ് തന്നെ... ഉറപ്പ്..

ഇത് നമുക്ക് സിനിമയാക്കിയാലോ ... !

കലക്കി ബായക്കോടാ .. :)

കാപ്പിലാന്‍ said...

ചെറായി ബ്ലോഗ്‌ മീറ്റില്‍ ഈ നാടകം അവതരിപ്പിക്കുമോ ? അവതരിപ്പിക്കണം . അല്ലെങ്കില്‍ ടെട്രോഇറ്റ്‌ ബീച്ചില്‍ അടുത്ത മാസം പത്താം തീയതി നടക്കുന്ന അമേരിക്കന്‍ ബ്ലോഗേര്‍സ് മീറ്റില്‍ ഈ നാടകം അവതരിപ്പിക്കാം . ഉറപ്പ്

അമേരിക്കയില്‍ അഭിനയിക്കുന്നവര്‍

കറുത്തമ്മ -ഡോണ മയൂര
അനുജത്തി -പ്രിയ ഉണ്ണികൃഷ്ണന്‍
പരീക്കുട്ടി -സി .കെ ബാബു / മനോജ്‌
തമിഴന്‍ പളനി - കാപ്പിലാന്‍

അപ്പൂട്ടൻ said...

ചില ചിന്ന ഡമുട്ട്സ്‌. (ഈ നാടകം സ്റ്റേറ്റ്‌ സിലബസിൽ പഠിക്കാൻ വന്നാൽ പരീക്ഷയ്ക്ക്‌ ചോദ്യങ്ങളായും ഉപയോഗിക്കാം)
1. അവസാനം വന്ന പളനി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ?
2. പളനി സ്പാം കമന്റിട്ടാണോ പരീക്കുട്ടി ബ്ലോഗ്‌ പൂട്ടിയത്‌? (ആയിരിക്കാനാണ്‌ സാധ്യത)
ചില ടു ബീ സെൻസേർഡ്‌ ഡമുട്ട്സ്‌
1. കറുത്തമ്മ അനോണി കമന്റുകൾ സ്വീകരിച്ചിരുന്നുവോ?
2. പളനിയുടെ ബ്ലോഗിലെ ഹിറ്റ്‌ കൗണ്ട്‌ മൂലം പുതിയൊരു ബ്ലോഗ്‌ തുടങ്ങാൻ പളനിയും കറുത്തമ്മയും തീരുമാനിച്ചോ, അതോ ഈ ചോദ്യത്തിലെ പളനി എന്നത്‌ മാറ്റി പരീക്കുട്ടി എന്നു വായിക്കണോ?
3. പളനിയുടെ ബ്ലോഗിലെ ഒരുദിവസത്തെ ഹിറ്റ്കൗണ്ട്‌ എത്ര?

സൂത്രന്‍..!! said...

വഴകൊട ..സൂപര്‍ ... ജ്ജ് ബല്ലാത്ത പഹയനാട്ടാ .അന്നെ ഞമ്മക്ക്‌ പെരുത്ത് ഇഷ്ട്ടായി

Arun said...

കറുത്തമ്മേ നിന്റെ ഈ വിളി കേട്ടാണ്‌ എന്റെ കാട്രിജ്ജിലെ മഷി മുഴുവന്‍ തീരുന്നത് :)

ഞാന്‍ ഈ പോസ്റ്റില്‍ കിടന്നു റിഫ്രെഷ് ചെയ്തു മരിക്കും കറുത്തമ്മേ..:):)

നമ്മുടെ അപ്പന്‍ വേറെ ഒരു സെക്കനന്റ് ലാപ്‌ ടോപ്‌ വാങ്ങി.ഇപ്പൊ സര്‍ഫിംഗ് മുഴുവന്‍ ആ ലാപ്‌ ടോപ്പിലാ :):):)

വാഴക്കോടാ ഇനിയും അങ്ങിനെ ഒത്തിരി ഒത്തിരി നല്ല പഞ്ഞുകള്‍ ഇത് സൂപ്പര്‍...... കിടിലന്‍ പോസ്റ്റ്.അഭിനന്ദനങ്ങള്‍

ramanika said...

ചെമ്മീന്‍ റീ മിക്സ്‌ സൂപ്പര്‍ ഹിറ്റ്‌

ഹരീഷ് തൊടുപുഴ said...

വാഴേ; പൊന്നാരമുത്തേ...

നീണ്ട ഒരു കൈയ്യടി... നിനക്ക്

:)

നാസ് said...

അല്ല മനുഷ്യനെ ഒരു കാര്യം ചോദിക്കട്ടെ.... എവിടുന്നു വരുന്നു ഇതെല്ലാം... അസൂയ ആവുന്നു... നമ്മള്‍ ഇവിടെ കഷ്ടപ്പെട്ടാ മാസത്തില്‍ ഒരു പോസ്റ്റ്‌ ഇടുന്നത്... അപ്പൊ ദേ വരുന്നു ഓരോരോ ഹിറ്റുകള്‍... അഭിനന്ദനങ്ങള്‍... :-)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാഴക്കോടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍

ജിജ സുബ്രഹ്മണ്യൻ said...

എന്നാലും വാഴേ.കലക്കിയടിച്ചല്ലോ


നന്നായി തെണ്ടിയിട്ടു തന്നെയാണ് ബക്കറ്റുമായി വരുന്നതു.എല്ലാവരും കമന്റ്കളാല്‍ അനുഗ്രഹിക്കുമല്ലോ.


ഇതിനു 100 കമന്റ് കിട്ടട്ടെ എന്നാശംസിക്കുന്നു !കഷ്ടപ്പെട്ട് ഇരക്കുന്നതല്ലേ !

Anil cheleri kumaran said...

ചിരിച്ച് ചിരിച്ച് പണ്ടാറടങ്ങി ഇഷ്ടാ... എന്തൊരു അലക്കാ ഇത്...

അനില്‍@ബ്ലോഗ് // anil said...

കലക്കി വാഴക്കോടാ.
ബ്ലോഗ് ചെമ്മീന്‍ ആദ്യമായാണ്.
ഉഗ്രന്‍ നമ്പര്‍.

Rafeek Wadakanchery said...

തകര്‍ ത്തു വാഴക്കോടാ...
എന്റെ ബ്ളോഗനാര്‍ ക്കാവിലമ്മേ..ഇതിനെ നെലം തൊടാതെ പറപ്പിച്ചോണേ..എനിക്കു ഗ്രൂപ്പ് മെയിലായി കിട്ടുകയാണേല്‍ അതില്‍ വാഴക്കോടന്റെ നാമം ആലേഖനം ചെയ്തിട്ടുണ്ടാവണമേ...

സന്തോഷ്‌ പല്ലശ്ശന said...

അതേ ......ന്നാ ഒരു ട്രൂപ്പങ്ങട്‌ തുടങ്ങിയാലൊ.....സ്കിറ്റെഴുതാന്‍ വാഴക്കോടന്‍ റെഡിയല്ലെ..... ???

കനല്‍ said...

അല്ല വാഴക്കോടാ, ഇത് ഏത് സ്കൂളില്‍ നാടകമത്സരത്തില്‍ പിള്ളാര്‍ക്ക് കളിക്കാനാ എഴുതിയതെന്ന് പറഞ്ഞത്?

ശ്ശോ തെറ്റി... അത് പറഞ്ഞത് വാഴക്കോടന്‍ അല്ലാ അല്ലേ?
എന്നതാണേലും ഈ നാടകം കലക്കീന്ന് പറഞ്ഞാ മതീല്ലോ? അല്ലാ എന്നാത്തീനാ നിനക്ക് ഈ കമന്റെല്ലാം കൂടി... പുഴുങ്ങി ത്തിന്നാനോ?

ചാണക്യന്‍ said...

വാഴേ,


“കറുത്തമ്മേ നിന്റെ ഈ വിളി കേട്ടാണ്‌ എന്റെ കാട്രിജ്ജിലെ മഷി മുഴുവന്‍ തീരുന്നത്.“

“വൈറസ് കേറി പണ്ടാരടങ്ങി സ്ക്രാപ്പ്‌ ആകുന്നതു വരെ എനിക്ക് കൊച്ചു മൊതലാളീടെ ബ്ലോഗ് മാത്രം മതി.എന്റെ മൊച്ചു കൊതലാളീ..“

“കറുത്തമ്മാ..നിന്റെ പതിനാലു ഇഞ്ചു മോണിറ്റര്‍ ഇരുപത്തൊന്നു ഇഞ്ചു മോണിറ്ററായല്ലോ കരുത്തമ്മേ. എന്നും പോസ്റ്റ് ചെയ്യുന്നുണ്ടോ?“

ഹിഹിഹിഹിഹിഹിഹിഹിഹിഹി.....
കലക്കികടുക് വറുത്തു...ബായേ ങ്ങള് അടിച്ച് പൊളിക്കീന്ന്....ഷഡ്ജത്തിനെ പോവാന്‍ പറ...:):):)

Malayali Peringode said...

:)

മാണിക്യം said...

great !!
അങ്ങനെ പറഞ്ഞാലും പോരാ!
വാക്കുകള്‍ കിട്ടുന്നില്ല ഒരു കമന്റ് ഇടാന്‍ അതിനു പോലും എന്റെ കീ ബോര്ഡ്നു യോഗ്യതയില്ലാ

വാഴക്കോടാ നര്‍മ്മം എന്നപേരില്‍ ബ്ലോഗില്‍ പോസ്റ്റ് കുന്നു കൂടുമ്പോള്‍ ഇങ്ങനെ ഓരു പോസ്റ്റ് നര്‍മത്തിന്റെ ചക്രവര്‍ത്തിയായി...
എല്ലാ വിധ ഭാവുകങ്ങളും ..

Areekkodan | അരീക്കോടന്‍ said...

കലക്കി ബായക്കോടാ,കലക്കി.

ashidh said...

കറുത്തമ്മ: ഹെന്റെ കൊച്ചു മൊതലാളീ....

കൊ.മു: നീ എന്നെ ഇങ്ങനെ വിളിക്കല്ലേ കറുത്തമ്മേ..

കറുത്തമ്മ: പിന്നെ എന്ത് വിളിക്കണം..മൊതലാളീ..

കൊ.മു: എനിക്ക് കുറച്ചു കൂടി തടി വെക്കണം കറുത്തമ്മേ... ഈ വിളി അതിനൊരു തടസ്സമാണ് ..നീ എന്നെ ബ്ലോഗര്‍ നെയിം വിളിച്ചോളൂ...

ee varikal thakarthu..
malsarangal murukumbol njangal kaanikalkku adhoru aaveesamanu...
gud luck
-Ashidh-

Anitha Madhav said...

സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍!
വാഴക്കൊടനെ അഭിനന്ദിക്കാന്‍ വാക്കുകളില്ല. ഇനിയും നല്ല നല്ല സൃഷ്ടികള്‍ വാഴക്കൊടനില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഹൃദയം നിറഞ്ഞ ആശംസകളോടെ......

ശ്രദ്ധേയന്‍ | shradheyan said...

കറുത്തമ്മ: അല്ല കൊച്ചു മൊതലാളീ...ആരെങ്കിലും വരുന്നതിനു മുമ്പ്‌....
കൊ.മു: വരുന്നതിനു മുമ്പു?
കറുത്തമ്മ: എന്നെ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് പോകൂ...

എന്റെ വാഴേ... താനേ ബൂലോകത്തൊന്നും വാഴെണ്ടാവനല്ല. ചിരിപ്പിച്ചു കൊന്നു...

പാവത്താൻ said...

ഇതു തകര്‍ത്തു..... ഹാ നില്ലെന്ന്,, ഞാനൊന്നു ചൊറിഞ്ഞ്ഞോട്ടെന്നേ.... ചുമ്മാതല്ലല്ലോ, നന്നായിട്ടിഷ്ടപ്പെട്ടിട്ടല്ലേ,,,ഗംഭീരമായി..

Faizal Kondotty said...

വാഴക്കോടന്‍ സര്‍, ഞാനും ഒരു നാടകം എഴുതി ..ഹി ഹി ഹി .. പ്രചോദനം താങ്കളും ബെര്‍ളിയും .
മറായ് മീറ്റിലെ നാടകീയ രംഗങ്ങള്‍ ..!

Sulfikar said...

vazhakoda nigal oru sambhavam thanneyaanu

NAZEER HASSAN said...

അളിയാ.. തകര്‍ത്തു ..തരിപ്പണമാക്കി ..
ഡാ നീ അങ്ങട് ആര്ര്‍മതിക്കാണല്ലോ.. ഗെടി ...ഹും ..നടകട്ടെ
all the best ..
nasi

Husnu said...

This is superb!
Good creativity,very good script.
keep writing...
congrats...

Unknown said...

ഡോ വാഴക്കോടാ..ഇതു പുഴുങ്ങിത്തിന്നാനുള്ള കമന്റല്ല കേട്ടാ...കിടിലന്‍..എന്നു വെച്ചാ കിടുകിടിലന്‍...കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുമുണ്ട്.

Afsal said...

കമന്റാന്‍ കുറച്ചു വൈകി. ഏതായാലും ബ്ലോഗിനുവേണ്ടി കാത്തിരുന്നിട്ടു ഇതുവരെ നിരാശപ്പെടിതതിയിട്ടില്ല. ശരിക്കും അതിശയിപ്പിക്കുകയാണ്‌. നന്ദി.

കണ്ണനുണ്ണി said...

മാഷെ...സമ്മതിച്ചു തന്നു.... ഒരു സെക്കന്റ്‌ പോലും ചിരിയുടെ ത്രെഡ് വിട്ടില്ല ട്ടോ... വായിച്ചു തീരണ വരെ...

ഇനിയും കൂടുതല്‍ ബ്ലോഗ്‌ നാടകങ്ങള്‍ പടച്ചു വിടൂ...ബക്കറ്റില്‍ കമന്റ്‌ ഇടാന്‍ റെഡി....

പാവപ്പെട്ടവൻ said...

ബ്ലോഗ്ഗേഴ്സ്‌ വന്നു കമാന്റിയില്ലങ്കില്‍ ഞാനീ കടാപ്പുറത്ത്‌ പാടി പാടി ചങ്ക് പൊട്ടി മരിക്കും അത് വിട്ടു പോയോ വാഴേ....?
തകര്‍പ്പന്‍, കിടിലം പോസ്റ്റ്

ശ്രീ said...

ഹ ഹ. അടിപൊളി.

അരുണ്‍ കരിമുട്ടം said...

നേരത്തെ കണ്ടിരുന്നു, കമന്‍റാന്‍ പറ്റിയില്ല.മുട്ടന്‍ അലക്കാരുന്നു കേട്ടോ.കോട്ടാനാണെങ്കില്‍ കുറേ കോട്ടണം.അതുകൊണ്ട് ആ സാഹസത്തിനു മുതിരുന്നില്ല.പോരട്ടെ വെടിക്കെട്ടുകള്‍

നരിക്കുന്നൻ said...

ന്റെ മാഷേ, നാട്ടിൽ പോയി വന്ന് ഒരു അലസതയിലാ ഇപ്പോ... ശരിക്കും ഒന്ന് ചിരിച്ചിട്ട് നാളേറെയായി... ബ്ലോഗുകളൊക്കെ ഒന്ന് വായിക്കാനും പോലും അലസത സമ്മതിക്കുന്നില്ല. ഇതിപ്പോ വെറുതെ നമ്മുടെ ബ്ലോഗ് ചങ്ങായ്മാരെ ഒക്കെ ഒന്ന് കണ്ട് വരാന്ന് കരുതി ഇന്ന് ആദ്യം വന്ന് എത്തിനോക്കിയ ഈ ദി ബ്ലോഗ് ചെമ്മീൻ മനസ്സറിഞ്ഞ് ചിരിപ്പിച്ചു.

ചിരിപ്പിച്ചൂന്ന് പറഞ്ഞാ ചിരിപ്പിച്ചു.... അതിനെക്കാൾ കൂടുതൽ ഇനി എന്തു വേണം...

കേഡി കത്രീന said...

ഇതൊക്കെ ഒന്നു സ്വരുക്കൂട്ടി മസ്തിഷ്കത്തിലെ ചിപ്പിൽ ഒളിപ്പിക്കാൻ അൽപം പാട്‌ പെട്ടു കാണുമല്ലോ...എന്തായാലും നന്നായിട്ടുണ്ട്‌.തല വൈഅസു കൊണ്ടോവാതെ നോക്കണം

Arun said...

വാ‍ഴക്കോടാ.....
സമ്മതിച്ചിരിക്കുന്നു.....കലക്കി
ചിരിച്ച് ചിരിച്ച് പണ്ടാറടങ്ങി ഇഷ്ടാ,
തകര്‍പ്പന്‍ പോസ്റ്റ്.....അഭിനന്ദനങ്ങള്‍

ജിപ്പൂസ് said...

വായക്കോടന്‍ കാക്കാ.പിപ്റ്റി അടിക്കാന്‍ ഞമ്മളിരിപ്പ് തൊടങ്ങീട്ട് മണിക്കൂര്‍ കൊറച്ചായീക്ക്ണു.ഒരു കുരുത്തങ്കെട്ടോനും ബരണില്ല.നാപ്പത്തൊമ്പതേങ്കി നാപ്പത്തൊമ്പത്.

ന്‍റെ റബ്ബേ യീ പഹേന്‍റെ യേത് കമന്‍റാ ഞമ്മളിപ്പ കാപ്പി ചെയ്യാ ???
ടാ ബലാലേ ബായക്കോടാ ഇജ്ജൊരു ശുജായി തന്നാട്ടാ..ചിരിച്ച് ചിരിച്ച് ന്‍റെ ആസ്മ കൂട്യേലോടാ ഹമുക്കേ...

ഞമ്മളങ്ങാനം ചിരിച്ച് ചിരിച്ച് മയ്യത്തായാ അനക്കെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കൂന്നാ ന്‍റെ കെട്യോളു പറേന്നേ...!

പിന്നേയ് ഇജ്ജ് മാപ്പാക്കണം ട്ടാ.അന്‍റെ ഒടുക്കത്തെ പോശ്റ്റ് കാണാണ്ടാ ഞമ്മളീ ശാധനം ഇട്ടത്.അന്‍റെ കറുത്തമ്മേനേം മുത്തി ബരണ ഹമുക്ക്വേളെല്ലാം ന്‍റെ എടം ഇട്ട് ചബ്ട്ടിക്കുത്താ...അപ്പറത്തെ പെര്‍‌ളീന്‍റെ എടത്തിലു ആന കേറ്യെ പോലെ.

താരകൻ said...

എന്റെ വക ഒരു സ്റ്റാൻഡിംഗ് അപ്ലോസ്(എന്തിനാ കണ്ണുതുടക്കുന്നത്? ആദ്യമായിട്ടാണെന്നൊ കയ്യടി കിട്ടുന്നത്).എന്തായാലും കിടിലൻ തന്നെസുഹൃത്തെ.

Anonymous said...

really great work..!!
nannnaaayittundu tta..!
expect more works like this...!!
keep it up!

അജേഷ് ചന്ദ്രന്‍ ബി സി said...

നന്നായി വാഴക്കോടാ..
ഓരോ രംഗങ്ങളും ഡയലോഗും ഗംഭീരം...

മഹേഷ്‌ വിജയന്‍ said...

പുതിയ കറുത്തമ്മയും കൊച്ചുമുതലാളിയും കസറി..!!!

Unknown said...

ഈ പോസ്റ്റ് ഇപ്പഴാ കാണുന്നത്.
(ബസ്സു കയറിവന്നതാ!)
കിടു!

Unknown said...

ഈ പോസ്റ്റ്‌ കുറേവൈകിയാണല്ലോ കാണുന്നത്.
കണ്ടില്ലെങ്കില്‍ നഷ്ടമായേനെ.
ബെസ്റ്റ്‌ പോസ്റ്റ്‌ ശരിക്കും തകര്‍പ്പന്‍!

 


Copyright http://www.vazhakkodan.com