Showing posts with label ബ്ലോഗ് കൂട്ടുകാര്‍. Show all posts
Showing posts with label ബ്ലോഗ് കൂട്ടുകാര്‍. Show all posts

Monday, July 20, 2009

ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോ‍ഷം!

ബൂലോക പ്രശസ്തമായ ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ മുതിര്‍ന്ന ബ്ലോഗറുംതൊടുപുഴ മുന്‍ എം എല്ലെയുമായ ഹരീഷിന്റെ വീട്ടില്‍ വെച്ച് യുവ ബ്ലോഗര്‍ ആവണിക്കുട്ടിയുടെനേതൃത്വത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനമെടുത്തു. സ്വാഗത സംഘംരൂപീകരിക്കുകയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ മന്ത്രി ശ്രീമതി ലതികാ സുഭാഷ്‌ അവര്‍കളുടെമകനും പ്രശസ്ത ബ്ലോഗറുമായ കണ്ണനെ തിരഞ്ഞെടുത്തു. കമ്മറ്റിയില്‍ കൂടുതല്‍ പേരെചേര്‍ക്കുന്നതിന്നായി ചെയര്‍മാന്‍, ആവണിക്കുട്ടിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സില്‍വര്‍ ജൂബിലിആഘോഷങ്ങള്‍ നടത്തുന്നതിന്നായി കൊച്ചിയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്ടേഡിയം തന്നെബുക്ക് ചെയ്യുവാനും,അംഗത്വ ഫീസായി ഇരുപത്തി അയ്യായിരം രൂപ വീതം പിരിക്കാനായും തത്വത്തില്‍തീരുമാനിച്ചു.

ഈ ആലോചനക്കമ്മറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനും മറ്റുള്ളവരെ ഈ ആഘോഷങ്ങളിലേക്ക്ക്ഷണിക്കുന്നതിന്റെ നേരിട്ടുള്ള വിവരങ്ങള്‍ ശേഖരിക്കാനുമായി നമുക്കു ഹരീഷ് വല്യപ്പന്റെ വീട്ടിലേക്ക്ഒന്നു കടന്നു ചെല്ലാം.

തൊടുപുഴയിലെ ഹരീഷ് വല്യപ്പന്റെ വീട്:

ഹരി: മോളെ ആണ്യെ....

ആവണി: എന്ത്??

ഹരി:അല്ല ആവ
ണിക്കുട്ട്യേ !! ഒന്നു ഇത്രേടം വന്നെ ചോദിക്കട്ടെ. എന്താ നിങ്ങടെ പരിപാടി ? ആരാ നിങ്ങടെനേതാവ്?

ആവണി:അ
ച്ഛന്‍ മിണ്ടാതെ അവിടെ ഇരുന്നാ മതി. ഇതൊക്കെ ഞാന്‍ നടത്തിക്കോളാം. ആയ കാലത്ത്കുറെ മീറ്റ് നടത്തീട്ട് ഈ വീട് വരെ പണയത്തിലായതല്ലേ? ഇതൊക്കെ നല്ലത് പോലെ ഞാന്‍നടത്തിക്കോളാം.

ഹരി: അല്ല മോളെ അ
ച്ഛന്‍ കാശ് കൊറേ കളഞ്ഞാലും ബൂലോകത്ത് മാത്രമല്ലേ അച്ഛന്വിലയില്ലാണ്ടായുള്ളൂ നാട്ടിലിപ്പോഴും പുല്ലു വിലയല്ലേ പുല്ലു വില.

ആവണി: അതാ പറഞ്ഞെ.ഇനി മിണ്ടാതെ അടങ്ങി ഒതുങ്ങി അവടെ ഇരിക്യാ. ആ ക്യാമറയൊന്നുംഎടുത്ത്‌ പൊക്കാനുള്ള ആരോഗ്യം പോലും ഇല്ല
എന്ന് അച്ഛന്‍ മനസ്സിലാക്കുക.

ഹരി: എന്നാലും മോളെ ഒരു ഫോട്ടോ കൂടി എന്റെ പോസ്റ്റിലിട്ടാല്‍
എനിക്ക് ഒരു അമ്പതിനായിരം പോസ്റ്റ്തികയ്ക്കാം. എന്റെ പൊന്നു മോളല്ലേ..അ ച്ഛന് ഇന്നു സ്മാള്‍ വേണ്ടാ പകരം ഒരു ഫോട്ടോ എന്റെബ്ലോഗില്‍...പ്ലീസ് ഡാ കണ്ണാ

ആവണി: അച്ഛന്റെ ഒടുക്കത്തെ ഈ പോസ്റ്റ്‌ ചെയ്യാനുള്ള ആക്രാന്തം കാരണം അമ്മ കമന്റ് ഇട്ട് ശപഥംചെയ്തത് അച്ഛന്‍ മറന്നോ? അമ്മ
അന്ന് അഴിച്ചിട്ട മുടിക്കെട്ട്‌ ഇനിയും എടുത്ത്‌ കുത്തിക്കണോ?

ഹരി: വേണ്ട മോളെ. കാര്യം നിന്റെ അമ്മയാണെങ്കിലും എന്റെ കൂമ്പിനിട്ടു താങ്ങുന്നതില്‍ ഒരു പിശുക്കുംകാണിക്കാറില്ലാ, ഹമ്മേ! വേണ്ട മോളെ വേണ്ടാ..നീയാ വെറ്റിലച്ചെല്ലം ഇങ്ങു എടുത്ത്‌ തരൂ.

ആവണി: വേണ്ട വേണ്ട ഇനി ഇവിടെയൊക്കെ മുറുക്കിത്തുപ്പി അതിന്റെ പടം എടുത്ത്‌ 'മോഡേണ്‍ആര്‍ട്ട്' എന്ന് പറഞ്ഞ് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ എന്നെക്കൊണ്ട് ഫോ
ട്ടോ എടുപ്പിക്കാനല്ലേ? അത്വേണ്ടാ.

ഹരി: ആട്ടെ
ഏത് വരെയായി ആഘോഷക്കമ്മറ്റി?

ആവണി: എല്ലാ ബ്ലോഗേര്‍സിനേയും നേരിട്ടു വിളിക്കണം. കൂട്ടത്തില്‍ അവരുടെയൊക്കെ അ
ച്ഛന്‍ബ്ലോ ഗേര്‍സിനെയോ അമ്മ ബ്ലോഗേര്‍സിനെയോ പൊന്നാടയണിയിച്ചു ആദരിക്കണം. അതാണ്‌ മെയിനായിട്ടുള്ളപരിപാടി. അതില്‍ ആരൊക്കെ ഉണ്ടോ എന്ന് വിളിച്ചാലെ അറിയൂ. അച്ഛന് അറിയുന്ന ബ്ലോഗര്‍മാരെഅച്ഛന്‍ ഒന്നു പറഞ്ഞു തരൂ ഞാന്‍ വിളിച്ച് നോക്കാം.

ഹരി: പലായിലൊരു പുലി ബ്ലോഗര്‍ ഉണ്ടായിരുന്നു. ബെര്‍ലി
ച്ചായന്‍, കല്യാണം കഴിഞ്ഞു പിള്ളേരായെപിന്നെ അച്ചായന്‍ എഴുതാറില്ല. അങ്ങേരുടെ മോനാ ഇപ്പൊ പുലി. നീ അവനെ വിളിച്ച് ഈആഘോഷത്തിനെതിരെ ഒരു പോസ്റ്റ് ഇടാന്‍ പറ. അപ്പൊ എല്ലാരും ഒന്നു ഉഷാറാകും. ഈ വിദ്യയല്ലേഞങ്ങള് പണ്ടു ചെറായി മീറ്റിനു പ്രയോഗിച്ചത്.ഹൊ എന്തൊരു വിജയമായിരുന്നെന്നോ.

ആവണി: ഏയ് അതൊന്നും വേണ്ട. ഇപ്പൊ അന്നത്തെക്കാള്‍ ബുദ്ധിയുള്ള ബ്ലോഗേര്‍സാ.

ഹരി: എന്നാ നീയാ നിരക്ഷരന്‍ മുത്തശ്ശനെ വിളി. അയാളേതോ കാട്ടിലേക്ക് ഫോട്ടോ പിടിക്കാന്‍പോയിട്ട് ഒരു വിവരവും കിട്ടിയില്ലാ
എന്ന് ബ്ലോത്രത്തില്‍ കണ്ടത് പോലെ, നീയൊന്നു വിളിച്ചേ..

ആവണി: വിളിച്ച് നോക്കാം....ഹലോ

ഹലോ"

ഞാന്‍ ബ്ലോഗര്‍ ആവ
ണിക്കുട്ടിയാണ്, ആരാ ഇതു?

ഞാന്‍ യാത്രാ വിവരണം എഴുതുന്ന ബ്ലോഗര്‍ നേഹയാണ്. ആവ
ണിക്കുട്ടീടെ പുതിയ പോസ്റ്റ് കണ്ടു കേട്ടോമനോഹരം! വണ്ടര്‍ഫുള്‍,ഞാന്‍ വയ്കീട്ടു കമന്റ് ഇടാം കേട്ടോ"

ആവണി: ഹൊ താങ്ക്സ് നിന്റെ ആ ചൊവ്വയിലേക്കുള്ള യാത്രാ വിവരണം തര്‍ത്തു ട്ടോ.പിന്നെ ഞാന്‍വിളിച്ചത് നേഹ ആഘോഷ
ക്കമ്മറ്റി മെമ്പറാകണം.അറിയാലോ ചെറായിമീറ്റിന്റെ സില്‍വര്‍ ജൂബിലിആഘോഷത്തിനെ പറ്റി.

നേഹ: അച്ഛന്‍ ഇന്നലെ ഉഗാണ്ടയില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.

ആവണി: അല്ല അച്ഛന്‍ ഏതോ കാട്ടില്‍ പോയിട്ട് പിന്നെ ഒരു വിവരവും കിട്ടിയില്ലാന്നു എന്‍റെ അച്ഛന്‍പറഞ്ഞു.

നേഹ: യ്യോ
അത്, അത് അച്ഛന്‍ ആമസോണ്‍ കാടുകളില്‍ പോയി ആമയുടെ പടം എടുക്കാന്‍പോയതാ.ഈ വയസാന്‍ കാലത്ത് ഞാന്‍ അച്ഛനോട് പറഞ്ഞതാ ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങിഇരിക്കാന്‍.കേള്‍ക്കണ്ടേ?

ആവണി: കേള്‍വി ശക്തി ഒക്കെ കുറഞ്ഞു അല്ലെ?

നേഹ: അയ്യോ അതല്ല,അനുസരണ തീരെ ഇല്ല. ഇപ്പൊ ഉഗാണ്ടയില്‍ ഏതോ കാട്ടു ജാതീടെ കൂടെതാമസിച്ചു ഒരു വിവരണം എഴുതാന്‍ പോയേക്കുവാ.

ആവണി:അമ്മയ്ക്ക് സുഖമാണല്ലോ അല്ലെ?

നേഹ: അമ്മയും പോയിട്ടുണ്ട് കൂടെ വല്ല ഫോ
ട്ടോ കിട്ടിയാല്‍ അമ്മയുടെ ബ്ലോഗിലും ഇടാമല്ലോ.

ആവണി: അപ്പൊ നേഹ അടുത്ത സ്വാഗത സംഘം ചേരുമ്പോള്‍ വരണം ഞാന്‍ ലിങ്ക് അയക്കാംകേട്ടോ.

നേഹ; ഓക്കേ തീര്‍ച്ചയായും, കമന്റ് മറക്കണ്ടാ ട്ടോ.

ആവണി: ഇല്ല അപ്പൊ ശരി.ഓക്കേ

ഹരി: കേട്ടോടീ അവനീ വയസാം കാലത്തും ബ്ലോഗിന് വേണ്ടി കഷ്ടപ്പെടുകയാ,അതിനെങ്ങനെയാ മീറ്റുനടത്തി മീറ്റു നടത്തി മുടിഞ്ഞു പോകാനാ എന്റെ വിധി.ഒരു അഞ്ചു കൊല്ലം എം
എല്ലെ ആയതു കൊണ്ടുചിലവായ കാശു തിരിച്ചു കിട്ടിയത് മിച്ചം. ആ അവന്റെ യോഗം.

ആവണി: അച്ഛാ ഒരു ഒറ്റക്കണ്ണന്റെ മോളുടെ ഒറ്റക്കണ്ണി
എന്ന ബ്ലോഗറെ അച്ഛന്‍ പരിചയമുണ്ടോ?

ഹരി: പിന്നില്ലേ? അവനെടുത്ത പടം എന്റെ ബ്ലോഗില് ഇപ്പോഴും കാണുമെടീ. നീ അവനെ ഒന്നു വിളിച്ച് നോക്കിയെ.മാങ്ങ തീര്‍ന്നാലും മാവിന്‍ ചോട് മറക്കരുതല്ലോ.

ആവണി: അവരിപ്പോ നാട്ടിലുണ്ടോ അച്ഛാ?

ഹരി: നീയാ ഗൂഗിള്‍ ഏര്‍ത്ത് ലൈവില്‍ ഒന്നു സേര്‍ച്ച്‌ ചെയ്തു നോക്കൂ എന്റെ കുട്യേ.

ആവണി:എന്തായാലും ഒന്നു വിളിച്ച് നോക്കാം. ഹലോ

ഹലോ ലേറ്റസ്റ്റ്‌ പോസ്റ്റ് ചൊവ്വയിലെ ചെടി,
ഹലോ ലേറ്റസ്റ്റ്‌ പോസ്റ്റ് ചൊവ്വയിലെ ചെടി!!! ഹലോ ആരാ..

ഞാന്‍ ആവണിക്കുട്ടിയാ

നൌറിന്‍: ഹൊ ഈ പപ്പയെകൊണ്ട് തോറ്റു! ഇതാ ഒരു ആവണിക്കുട്ടി വിളിക്കുന്നു.

ആവണി: ഹലോ ഞാന്‍ ബ്ലോഗര്‍ ആവണിക്കുട്ടിയാ..

നൌറിന്‍: സോറി ട്ടോ ഇവിടെ എന്നും ഫോണ്‍ കോളുകളുടെ പൂരമാ. പപ്പാ ഇപ്പൊ പടം പിടുത്തം എന്നൊക്കെ പറഞ്ഞ്‌ വിമെന്‍സ് കോളേജിന്റെമുന്നിലാ പടം പിടുത്തം. ഒന്നുകില്‍ പോലീസ് പിടിക്കും അല്ലെങ്കില്‍ ഏതെങ്കിലും പെണ്‍കുട്ടികളുടെഫാദേര്‍സ് പൊക്കി ഇതു പോലെ ഒരു വിളിയാ വേണേല്‍ വന്നു കൊണ്ടു പൊക്കോളാന്‍ പറഞ്ഞിട്ട് , ഞാന്‍ ഇതും
അത് പോലെയാണെന്ന് വിചാരിച്ചു.സോറിട്ടോ.
ആവണി: ഇവിടത്തെ കാര്യവും അതൊക്കെത്തന്നെ ഞാന്‍ അച്ഛനെ ഇവിടെ ഒരു കുപ്പീം വാങ്ങികുറേശ്ശെ കൊടുത്ത് ഇരുത്തിയിരിക്കുകയാ. പുറത്തിറങ്ങിയാല്‍ വല്ല വീട്ടിലെയും ബാത്രൂമില്‍ കേറി പടംഎടുക്കും, അതുകൊണ്ട്
ക്യാമറ ഉള്ള മൊബൈല് പോലും ഞാന്‍ വാങ്ങിക്കൊടുത്തിട്ടില്ല.അതൊക്കെപോട്ടെ പുതിയ പോസ്റ്റിന്റെ പരസ്യമാണല്ലോ ഹലോ ട്യൂണ്‍!

നൌറിന്‍:
അത് കഴിഞ്ഞ ആഴ്ച ചൊവ്വയില്‍ പോയിരുന്നു. അപ്പൊ ഒരു കൊച്ചു ചെടിയുടെ ഫോട്ടോഎടുക്കാന്‍ പറ്റി അത് ഭയങ്കര ഹിറ്റാ.ഇപ്പൊ അതാ ഇ മെയിലില്‍ ലോകം ചുറ്റുന്നെ.

ആവണി: മമ്മയുടെ ബ്ലോഗ് ഇപ്പോള്‍ ഇല്ലേ?

നൌറിന്‍: ഇല്ലാ ആ ബ്ലോഗാണ് ഞാന്‍ കണ്ടിന്യൂ
ചെയ്യുന്നത്. മമ്മയ്ക്കു ആരോഗ്യം ഇല്ലാത്തോണ്ട് രണ്ടുനേരോം ഗ്ലൂക്കോസ് ഡ്രിപ്പ് കൊടുക്കണം. അതോണ്ടാ..

ആവണി; അപ്പൊ ശരി നൌറിന്‍, ഞാനൊരു ലിങ്ക് അയച്ചിട്ടുണ്ട്,
അത് നോക്കിയിട്ട് തിരിച്ചു വിളിക്കൂ ട്ടോ.
(ഫോണ്‍ കട്ട് ചെയ്ത ശേഷം)
കേട്ടില്ലേ കൂട്ട് കാരന്റെ കൊ
ണപതികാരം! എല്ലാ ഫോട്ടം പിടിക്കണ ബ്ലോഗേര്‍സും വയസായാല്‍ഇങ്ങനെയാണോ ഈശ്വരാ..

ഹരി: എടീ മോളെ ഞാന്‍ ഇപ്പോഴാ ഓര്‍ത്തത്, ആ വാഴക്കോടന്‍ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ
എന്ന് ഒന്നുനോക്കിയെ. വല്ല എന്‍ ഐ എഫ്‌ ഇ കാരും ചവിട്ടിക്കൂട്ടിയോ എന്ന് അറിയാമല്ലോ.

ആവണി: ആ ഞാനോര്‍ക്കുന്നു ഒരു പുതു മഴയ്ക്ക്‌ വന്ന വാഴ എന്നൊക്കെ പറഞ്ഞ്‌ ഒരു പെരു മഴയ്ക്ക്‌ ഒലിച്ചുപോയ ആ ബ്ലോഗര്‍ അല്ലെ?

ഹരി: അതന്നെ.രണ്ടു കുട്ടിവാഴകള്‍
അന്ന് ഉണ്ടായിരുന്നു, നീ ഏതായാലും ഒന്നു വിളി.

ആവണി: ഹലോ വാഴ അങ്കിളിന്റെ വീടാണോ?

അതെ ആരാണ്?

"ഞാന്‍ ആവണിക്കുട്ടി, തോടുപുഴെന്നാ ബ്ലോഗറാ"

ഹായ് സ്വീറ്റ് ആവണി, ഞാന്‍ നമ്പര്‍ അറിയാതെ വിളിക്കാനൊരു ചാന്‍സില്ലാതെ ഇരിക്കുവായിരുന്നു. ആവണിക്കുട്ടീടെ ശബ്ദം സോ സ്വീറ്റ്, ഞാന്‍ വാഴ അങ്കിളിന്റെ മൂത്ത വാഴയാ.

ആവണി: വാഴ അങ്കിള്‍ ഉണ്ടോ അവിടെ?

മൂ.വാഴ: അവിടെവിടെയോ ഒരു പേനയും പേപ്പറുമായി നടക്കുന്നുണ്ടാകും, പണ്ടെങ്ങോ ബ്ലോഗിന്വേണ്ടി കുറെ കത്തെഴുതിയിരുന്നല്ലോ, ഇപ്പൊ ആ ഓര്‍മ്മയില്‍ നേരം വെളുത്താല്‍ കത്തെഴുതാന്‍തുടങ്ങും..

ആവണി; അ
ങ്കിളിനു അസുഖമൊന്നുമില്ലല്ലോ?

മൂ.വാഴ: പുതിയതായി അസുഖമൊന്നും വന്നോ എന്നറിയില്ല. എന്ത് നല്ല ആരോഗ്യമുള്ളമനുഷ്യനായിരുന്നു. ലിഫ്റ്റ്‌ ടെക്നോളജിടെ മെയില്
ഓരോ പ്രാവശ്യവും എന്‍ ഐ എഫ്‌ ഈ കാര്‍ക്ക്ഫോര്‍വേഡായി കിട്ടുമ്പോള്‍ അപ്പൊ എന്‍ ഐ എഫീടെ ഗുണ്ട വരും ബാപ്പാനെ തല്ലാന്‍. അങ്ങിനെതല്ലു കൊണ്ടു ഒരു പരുവമായി ഇപ്പൊ ബാപ്പാനെ കണ്ടാല്‍ നിക്കുവാണോ ഇരിക്കുവാണോ എന്നൊന്നുംഒരു പിടീം ഇല്ല.പിന്നെ മിമിക്രി അറിയാവുന്നത് കൊണ്ടു എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കില്‍മിമിക്രി കാട്ടി ചോദിക്കും, അതാ ഒരു സമാധാനം.

ആവണി: ഉമ്മ ഇപ്പൊ ബ്ലോഗ് എഴുതാറില്ലേ?

മൂ.വാഴ: ബാപ്പ
ഓരോ ദിവസം ഓരോ മിമിക്രിയല്ലേ കാണിക്കുന്നത് അതൊക്കെ മനസ്സിലാക്കി വന്ന് , അത്ചെയ്തു കൊടുത്ത് വരുമ്പോള്‍ ഉമ്മാക്ക് ബ്ലോഗ് എഴുതാന്‍ എവിടുന്നാ സമയം. ആട്ടെ ആവണിക്കുട്ടീടെകല്യാണം കഴിഞ്ഞോ?

ആവണി:
കഴിഞ്ഞു , ഒരു മുന്നൂറ്റൊന്നു ‍ഫോട്ടൊ പോസ്റ്റ് നടത്താന്‍ വഴിപാടുണ്ടായിരുന്നെ.ചൊവ്വാഴ്ച പൊസ്റ്റ് ചെയ്യാന്‍ പറ്റാത്ത ദോഷം ഉണ്ടായിരുന്നെ.അത് മാറിയപ്പോള്‍ കല്യാണം നടന്നു.

മൂ.വാഴ: അപ്പൊ ശരി വേറെ വിശേഷം ഒന്നും ഇല്ലല്ലോ ഇത്തിരി തിരക്കുണ്ടായിരുന്നു.

ആവണി: ഞാന്‍ ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലീടെ കാര്യം പറയാന്‍ വിളിച്ചതാ. പിന്നെആഘോഷത്തിന് വരുമ്പോള്‍ വാഴ അ
ങ്കിളിനെയും കൊണ്ടു വരണം, ഒരു പൊന്നാട ചാര്‍ത്താനാ.

മൂ.വാഴ: ശരി തീര്‍ച്ചയായും വരാം, പിന്നെ ആവണിക്കുട്ടി എന്റെ പോസ്റ്റുകള്‍ക്കെല്ലാം കൃത്യമായി കമന്റ്ഇടണം,പറ്റിക്കരുത്‌. ഓക്കേ

ആവണി: ഇല്ലാ, ഓക്കേ..(ഫോണ്‍ കട്ട് ചെയ്ത്‌)
ഈ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലാ
എന്ന് പറഞ്ഞതു എത്ര വാസ്തവം. അച്ഛാ അവിടെ ഇരുന്നുഉറക്കം തൂങ്ങാതെ,താഴേക്ക് വീഴും,മരിക്കാനിപ്പോ അതൊക്കെ മതി കാരണം, പിന്നെ മുന്‍ എം എല്ലെതൂങ്ങി മരിച്ചേ എന്ന് പത്രക്കാര് എഴുതണ്ടാ..
(ആവണിക്കുട്ടിയുടെ ഫോണ്‍ റിംഗ് ചെയ്യുന്നു)

ആവണി: ഹലോ..ആവണിക്കുട്ടി ഹിയര്‍

ഞാന്‍ ആദ്യായിട്ട് വിളിക്യാ..

ആവണി: ഞാനും ആദ്യായിട്ടാ തന്റെ കോള്‍ എടുക്കുന്നെ പറയൂ..

ആദ്യം ഞാന്‍ ലേന്റ് ലൈനീന്ന് വിളിക്കണം
എന്ന് കരുതി, പിന്നെ ആദ്യായിട്ട് വിളിക്കുകയല്ലേമോബൈലിന്നു തന്നെ ആവട്ടെ എന്ന് കരുതി.ഞാന്‍ അപ്പുക്കുട്ടിയാ..

ആവണി: അതാണ്‌ ഒരു ആദ്യത്തിന്റെ ആശ്കിത അല്ലെ?ആട്ടെ അ
ച്ഛന് സുഖമാണോ?

അപ്പു: ആദ്യത്തെപോലെ തന്നെ, സുഖം, ഇപ്പൊ ഈ വയസാന്‍ കാലത്ത് അന്ത്യാക്ഷരി ബ്ലോഗ്ഉണ്ടാക്കുവാ.ആദ്യം ഞാന്‍ വേണ്ടാ
എന്ന് പറഞ്ഞു പിന്നെ അച്ഛന്‍ ആദ്യായിട്ട് പറഞ്ഞതല്ലേ എന്ന്വെച്ച്,ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു.

ആവണി: പിന്നെ
ചെറായിടെ ആഘോ‍ഷം അറിഞ്ഞല്ലോ അല്ലെ? അച്ഛനെയും കൂട്ടി വരണം ആദ്യത്തെപൊന്നാടാ അച്ചന് തന്നെ കൊടുക്കാം എന്താ?

അപ്പു: സന്തോഷം, അപ്പൊ ശരി എന്റെ ആദ്യത്തെ പോസ്റ്റ് ഞാന്‍ ഇന്നു റീപോസ്റ്റ് ചെയ്തു., അതില്ആദ്യ കമന്റ് ആവണിക്കുട്ടി തന്നെ ഇടണം.ആദ്യായിട്ട ഒരാളോട് കമന്റ് ഇടാന്‍ വിളിച്ച് പറയുന്നേ.

ആവണി: സാരമില്ല ഇനിയത് ശീലമായിക്കോളും കേട്ടോ.അപ്പൊ ശരി ഞാന്‍ വിളിക്കാം ഓക്കേ
(ഫോണ്‍ കട്ട് ചെയ്ത്‌ വീട്ടിലേക്ക് വരുന്നവരെ നോക്കി.)

ആവണി: അച്ഛാ ആരോ വരുന്നുണ്ടല്ലോ, പണ്ടു ചെറായി മീറ്റ് നടത്തീട്ട് ആര്‍ക്കെങ്കിലും കാശ്കൊടുക്കാന്‍ ബാക്കിയുണ്ടോ? ഈശ്വരാ ഇനിയും ബേങ്കിന്ന് ലോണെടുക്കാന്‍ എന്നെക്കൊണ്ടാവില്ലല്ലോഭഗവാനേ...

Friday, July 10, 2009

മീറ്റ് ഗീതം പഠന ക്ലാസ്സ്‌ തുടരുന്നു.......2

കഥ ഇതുവരെ: ചേറായിയില്‍ നടക്കുന്ന ബ്ലോഗ് മീറ്റിന്റെ ഗാനം കുഞ്ഞീവിയെക്കൊണ്ട് പഠിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഈ തക്കം നോക്കി വാഴക്കോടന്‍ സഹ ബ്ലോഗ്ഗര്‍മാരെ റാഗ് ചെയ്യാന്‍ തീരുമാനിക്കുകയും ചേറായിയില്‍ വെച്ചു അതിന്റെ പ്രത്യാഘാതം ഏറ്റ് വാങ്ങാനും തീരുമാനിക്കുന്നു. ബ്ലോഗില്‍ സജീവമാല്ലാത്തവരെ കൂടി ഈ ക്ലാസ്സില്‍ പങ്കെടുപ്പിച്ച് പരമാവധി റാഗ് ചെയ്യുന്ന വാഴക്കൊടന്റെ ഈ അഹങ്കാരത്തിനു ഒരു അറുതി വരുത്താന്‍ മറ്റു ചില ബ്ലോഗര്‍മാര്‍ തീരുമാനിക്കുന്നു. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടാകുമെന്ന കണക്കു കൂട്ടലില്‍ ക്ലാസ്സ് കുഞ്ഞീവി തുടരുന്നു . അവിടേക്ക് ഒരാള്‍ ആളുണ്ടേ എന്ന് ഉറക്കെ വിളിച്ചു ഓടി വരുന്നു.......തുടര്‍ന്ന് തല്ലൂ ക്ഷമിക്കണം വായിക്കൂ

ടീച്ചറെ...ടീച്ചറെ...ഇരിക്കാന്‍ പറ്റണില്ലാ

കുഞ്ഞി: എന്താണ്ടാ അനക്ക് മൂലക്കുരൂന്റെ ആശ്കിത ണ്ടാ?

അതല്ല ടീച്ചറെ ഈ ബ്ലോഗും കൂട്ടുകാരുമോന്നും ഇല്ലാതെ എനിക്കൊരു ജീവിതമില്ല ടീച്ചറെ...

കുഞ്ഞി: അപ്പൊ അത് ശരി അന്റെ ബ്ലോഗിന്റെ ഉസ്കൂള് പൂട്ടിപ്പോകാന്‍ അന്നോട്‌ ഞമ്മള് പറഞ്ഞാ..എന്തായാലും ഒരു ആപ്പിള് മരമൊക്കെയായിട്ടാണെങ്കിലും ഇജ്ജ്‌ വന്നല്ലോ സന്തോഷായി മോനേ.

കൈപ്പള്ളി: ടീച്ചറെ എന്റെ കൂടെ ഒരാളും കൂടിയുണ്ട് വരാന്‍ പറയട്ടെ?

കുഞ്ഞി: ആര് ആ നിക്കുന്നോനാ ? പടച്ച റബ്ബേ അള്ളേം റസൂലും ഒന്നായി അബൂ ജാഹില് പുറത്തായി എന്ന് പറഞ്ഞ പോലെയായല്ലോ. അത് നന്നായി മക്കളെ. ഡാ നജൂസേ ഇങ്ങട് കേറി ബാ.ഇങ്ങടെ അത്രേം പഠിപ്പും വിവരമൊന്നും ഞമ്മക്കില്ലാത്തോണ്ട് പറയാ ഇങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ കൊറേ ഹംക്കുകള്‍ ഇറങ്ങീട്ടുണ്ട്. പൊര കത്തിച്ച്‌ ബാഴ വെട്ടാന്‍ കൊറേ എണ്ണം , അവരുക്കൊക്കെ ഞരമ്പിന്റെ സൂക്കടല്ലേ. ഇങ്ങള് മനസ്സില് ദേഷ്യമൊന്നും ഇല്ലാണ്ട് ഒന്നായല്ലോ അത് മതി ഞമ്മക്ക്‌.

നജൂസ്‌: ഇത്താ ഞങ്ങള് തമ്മില്‍ ഒരു വഴക്കും ഇല്ല. കലക്ക വെള്ളത്തില് മീന്‍ പിടിക്കുന്നോര്‍ക്ക് ഒരു മുന്നറിയിപ്പായിട്ടും കൂടിയാ ഞങ്ങള് വന്നിരിക്കുന്നത്. അല്ലെങ്കിലും എന്റെ വല്ലിമ്മ ഇപ്പോഴും പറയും,വല്ലിമ്മാനെ എപ്പോഴും ഓര്‍ക്കണം എന്നും കവിത എഴുതണം എന്നും.

കൈപ്പള്ളി: അതേയ് ഇത്താ കാര്യൊക്കെ കാര്യം പാട്ടിന്റെ വരി മുറിച്ചെങ്ങാന്‍ പാടിയാ എന്റെ തനി നിറം നിങ്ങള് അറിയും കേട്ടാ പറഞ്ഞെക്കാ.

നജൂസ്‌: അതെന്തു വര്‍ത്താനാ നിങ്ങള് പറയുന്നേ. വരി ഒടക്കണ കാര്യം ഇവിടെ മിണ്ടില്ല എന്ന് പറഞ്ഞിട്ടല്ലേ നിങ്ങള് വന്നത് എന്നിട്ടിപ്പോ? വെറുതെ എന്റെ ഫോണ്‍ ബില്ല് കൂട്ടുന്ന വര്‍ത്താനം വേണ്ടാ ട്ടോ.

കൈപ്പള്ളി: അതേയ് ഞാന്‍ മലയാളം പഠിച്ചിട്ടില്ല എന്നേയുള്ളു ട്ടോ ഞാന്‍ ഇടയ്ക്ക് ഒരു തമാശയൊക്കെ അങ്ങ് വെച്ച് തരും പറഞ്ഞേക്കാം ഹാ..

കുഞ്ഞി: മതി മതി പോയി ഇരിക്കിന്‍ ഡാ അപ്പുവേ ഒരു കണ്ണ് ഇവരുടെ നേരെ ഉണ്ടായിക്കോട്ടെ ഏത്?

പള്ളിയുടെ പുറത്തു നിന്നും ഒരാള്‍: നിങ്ങള്‍ ക്ലാസ്സ്‌ നിര്‍ത്തുക ഇവിടെ ഒരു കൊടുംകാറ്റിനു സാധ്യതയുണ്ട്, കൊടുംകാറ്റു ഏത് നിമിഷവും വരാം...നിങ്ങള്‍ സൂക്ഷിക്കുക....(അയാള്‍ നടന്നു നീങ്ങുന്നു)

കുഞ്ഞി:ഡാ ഹരീഷേ ഇയാളിപ്പോ ഒരു അഞ്ചാമാത്തെ പ്രാവശ്യാ കൊടുംകാറ്റു വരണ കാര്യം പറഞ്ഞു വരുന്നേ. ആരാണ്ടാ അയാള്, വല്ല ചാവേറും ആവ്വോ?

ഹരീഷ്: ടീച്ചറെ ഇനി വരുമ്പോ നമുക്കു പിടിച്ചു നിര്‍ത്തി ചോദിക്കാം. വെറുതെ ഇനി അതൊരു വിവാദം ആക്കണ്ടാ.

കുഞ്ഞി: എന്റെ മമ്പറത്തെ തങ്ങളെ...ആരാ വരണത്? ഇങ്ങട് കേറി ബരീന്‍. ഇങ്ങളിപ്പോ ദെവടെ? ഞമ്മള് കൊടകരേല് അന്വേഷിച്ചു അപ്പൊ അറിഞ്ഞു അവടന്ന് സ്കൂട്ടായി ന്ന്, പിന്നെ ജബല്‍ അലീല് അന്വേഷിച്ചു അപ്പൊ അവിടന്നും തെറിച്ചു.ശരിക്കും ഇജ്ജിപ്പോ എവിട്യാ?

വിശാലന്‍: ഞാനിപ്പോ ദുബായിലല്ലേ ഇത്താ..കേട്ടിട്ടില്ലേ ദുബായ്‌ ഡേയ്സ്‌

കുഞ്ഞി: അന്റെ പോട്ടം കണ്ടിട്ട് ഞാന്‍ ഇന്റെ മൂത്താപ്പാന്റെ മൂത്ത മോന്‍ ഷുക്കൂറിന് അന്നെ ആലോയിച്ചതല്ലേ..ആ തട്ടമിട്ടിരിക്കണേ ആ പോട്ടം കണ്ടാല്‍ ഏത് ഒറ്റക്കണ്ണനും പറയില്ലേ, എന്തൊരു നല്ല മൊഞ്ചത്തിയാ ഇജ്ജ്‌ന്ന്‌. അനക്ക് ഒരു കാര്യം അറിയാ ഞമ്മള് ബായക്കൊട്ടിന്നു പോന്നത് തന്നെ അന്നെയൊക്കെ കണ്ടിട്ടാ. അന്റെ ആ പുരാണം ബായിച്ചാ തന്നെ ഇജ്ജൊരു സുല്‍ത്താനാണ് ന്നു ഏതൊരു പോഴക്കൊടനും മനസ്സിലാവും,എന്നിട്ടും അനക്കതിന്റെ ഒരു അഹങ്കാരമൊന്നും കാണാനില്ലല്ലോ കോയാ...

വിശാലന്‍: ആക്ചൊലി ഈ ക്ടാങ്ങളുടെ ഈ ചീപ്പ്‌ പൊപ്പുലാരിറ്റിയിലോന്നും എനിക്ക് താല്പര്യമില്ല. പത്തായത്തില് നെല്ലുണ്ടെങ്കില്‍ ഹവ്വെവര്‍ എലി കൊടകരേന്നല്ല അങ്ങ് വൈനാട്ടിന്നും എത്തും.

കുഞ്ഞി: ഇജ്ജാടാ മാനെ ആണ്‍കുട്ടി. ഇജ്ജ്‌ പസ്റ്റ് ക്ലാസ്സില് തന്നെ കേറി ഇരിക്കീന്‍. ഡാ കായംകുളം ഇന്റെ സുല്‍ത്താന് ഇച്ചിരി സ്ഥലം കൊടുക്കെടാ.
....

ഏതാ ഒരു പെണ്ണോരുത്തി ചില്ലറ എണ്ണീട്ട് വരുന്നുണ്ടല്ലോ? അതേയ് ഇങ്ങട് ബരീന്‍ എന്താ കാര്യം?

ടൈപ്പിസ്റ്റ്‌: അതേയ് ഒരു ആന വണ്ടീല് കേറി എന്ന ഒരൊറ്റ കുഴപ്പമേ ഞാന്‍ കാണിച്ചുള്ളൂ. ഇപ്പൊ മാനോം പോയി മര്യാദേം പോയി ഹൊ.

കുഞ്ഞി: ഇങ്ങള് കാര്യം പറയീന്‍.

ടൈപ്പിസ്റ്റ്‌: എന്റെ വീടിന്റെ മുന്നീന് ഈ പള്ളിയിലേക്ക് എട്ടു രൂപാ അമ്പതു പൈസേടെ പൊയന്റ്ടാ. ആ കാല മാടന്‍ കണ്ടക്ടര്‍ പൈസ വാങ്ങാന്‍ വരില്ല എന്ന് കരുതി എന്ത് മാത്രം സ്വപ്നം കണ്ടതാ. ദുഷ്ടന്‍ അവന്‍ കഷ്ടകാലത്തു ഗുണം പിടിക്കാതെ പോട്ടെ.എട്ടുരൂപാ അമ്പതു പൈസേടെ പോയന്റിന് ഒരുര്‍പ്യ അധികോം വാങ്ങി ബാക്കി തന്നതുമില്ല. അതും പോരാഞ്ഞു ഒരു പ്രസങ്ങോം.ഇനി 'തിരിച്ചു പോകാന്‍ ഒരൊന്നര രൂപേടെ കുറവുണ്ട്.

കുഞ്ഞി: പോട്ടെ ന്നെ ഒരു ഒന്നൊര ഉര്‍പ്പ്യെടെ കാര്യല്ലേ? ഇതെന്താ അന്റെ കയ്യില് സ്വിച്ചുകളുള്ള ഒരു പലക? അന്റെ പണി ആയുധാണാ?

ടൈപ്പിസ്റ്റ്‌: അതെന്നെ തിരിച്ചറിയാന്‍ എപ്പോഴും കയ്യില്‍ വെക്കുന്നതാ..ഇതു കീ ബോര്‍ഡാ ടൈപ്പ് ചെയ്യാന്‍. എപ്പോഴാ കഥ വരുന്നെന്നു പറയാന്‍ പറ്റില്ലല്ലോ?

കുഞ്ഞി: ഭാഗ്യം അന്റെ പേര് വല്ല 'പാര്‍പ്പിടം എന്നാവാഞ്ഞത്. അല്ലെങ്കില്‍ ഇയ്യ്‌ അന്റെ പെര ഏറ്റി വന്നേനല്ലോ.പടച്ചോന്‍ കാത്തു. ഇജ്ജവിടെ പോയി ഇരിക്കി,ക്ലാസ്‌ കഴിഞ്ഞിട്ട് പിരിവിട്ട്‌ അനക്ക് കായി തരാം കേട്ടാ...

ഹരീഷേ ഇജ്ജ്‌ ക്ലാസ്സ്‌ കയിഞ്ഞാ വല്ല ഉച്ചക്കഞ്ഞീം കൊടുക്കാന്നു അനൌന്‍സ്മെന്റ് ശെയ്തിട്ടിണ്ടാ?

ഹരീഷ്: ഇല്ലല്ലോ. എന്താ ഇത്താ?

കുഞ്ഞി: അല്ല ഒരു പെമ്പറന്നോത്തി ഒന്നു രണ്ടു കുട്ട്യോളെ ആയിട്ട് വരുന്നുണ്ടേ?

അബടെ നിക്കിന്‍.. ഈ പള്ളിപ്പെരുന്നാളിനു പെട്രോമാക്സ്‌ തലേല് വെച്ച പോലെ ഈ കുട്ട്യോളെക്കൊണ്ട് എന്താ ഈ ഏറ്റിച്ചിരിക്കുന്നത്?

കാ‍ന്താരി: അത് മീറ്റ് ഗാനത്തിന്റെ ലിറിക്സാ. ആരും വരി തെറ്റിച്ചു പാടണ്ടല്ലോ.

കുഞ്ഞി: അത് കലക്കി എന്നാ എല്ലോര്‍ക്കും കൊടുക്കിന്‍ ഓരോ പേപ്പറ്. അല്ല കുട്യേ ഇജ്ജെന്താ ഈ പേപ്പറും പിടിച്ചു ഇടിവെട്ട് കൊണ്ട പോലെ നിക്കുന്നത്?

കന്താരിക്കുട്ടന്‍: ഇതു ഇങ്ങനെ കുറച്ചു നേരം പിടിച്ചു നിന്നാ ഫോട്ടോ എടുത്ത്‌ അണ്ണന്മാര് ബ്ലോഗില് ഇടുമെന്ന് അമ്മ പറഞ്ഞു. അതോണ്ട് പോട്ടം പിടിക്കണ വരെ ഇങ്ങനെ നിക്കാന്‍ അമ്മ പഠിപ്പിച്ചതാ...

കുഞ്ഞി: ഹമ്പട മിടുക്കാ..അത് ഞമ്മള് പാട്ടു പൊത്തകം ഇറക്കുമ്പോ അന്നേ വിളിക്കാട്ടോ ഇജ്ജ്‌ ഇപ്പൊ അവിടെ എവടേലും പോയി ഇരിക്കിന്‍.തല്ല് 'കൊള്ളി'ത്തരാ കയ്യില് ...

അതാരാ പാട്ടുംപാടിക്കൊണ്ട് ബരുന്നെ? ഏതാ പ്പോ ബ്ബം‌?

കിരണ്‍: ഞാനൊരു ഫീമെയിലില്ലാതെ ഡ്യുയറ്റൊക്കെ ഒറ്റയ്ക്ക് പാടണ ആളാ. ഒരു ഫീമെയിലിന്റെ കുറവ് എന്റെ പാട്ടില് ഇല്ലേ?

കുഞ്ഞി: അന്റെ ഫീമെയിലിന്റെ കുറവ് ഞമ്മള് നികത്തിത്തരാം. എന്തായാലും പാടാന്‍ അറീണ ഒരാളെങ്കിലും കൂട്ടത്തില്‍ ഇരിക്കട്ടെ. ഇജ്ജ്‌ കേറി ഇരിക്കിന്‍. ഹരീഷേ ദാ കൊടുംകാറ്റ് അനൌന്‍സ്മെന്റ് ബരനുണ്ട് ഇങ്ങട് പിടിച്ചോ?

ഹരീഷ്: ഞാനേറ്റു ഇത്താ..ഹലോ ഒന്നു നിന്നെ..ഇയ്യാള് ഒരു നോവലിസ്റ്റല്ലേ? ഇവിടെ വന്നു കൊടുങ്കാറ്റ് എന്നൊക്കെ പറഞ്ഞു വാണിംഗ് തരാന്‍ ആരാ പറഞ്ഞു വിട്ടത് ?

വിനുവേട്ടന്‍: ഹരീഷ് ഭായി അല്ലെ പറഞ്ഞതു. ഈ മീറ്റിനു പുസ്തകം വിക്കാന്‍ പറ്റൂല്ലാ എന്ന്. എന്റെ പുതിയ നോവലാ "സ്റ്റോം വാണിംഗ്" അതിന്റെ ഒരു പരസ്യം ഇട്ടതാ. ആരെങ്കിലും ഇതു കേട്ട് നോവല്‍ വാങ്ങിയാലോ എന്ന് കരുതി വന്നതാ.

കുഞ്ഞി: ഇജ്ജ്‌ പാട്ടു പഠിക്കുന്നെങ്കില്‍ കേറി ഇരിക്കിന്‍ അല്ലെങ്കില്‍ കൊടുങ്കാറ്റും പെമാരിയുമായിട്ടു കുടീലുക്ക് പോകീന്‍ ഏത്?
(ക്ലാസ്സിന്റെ കുറച്ചകലെ നിന്നും) അയ്യോ ഓടി വരണേ നിങ്ങടെ കൂട്ടത്തില്‍ ഒരുത്തന്‍ ആ പൊഴേല് വീണേ...(ഉടനെ ഓടാന്‍ മിടുക്കുള്ള ഹരീഷും നാട്ടുകാരനും കൂടി ഓടിപ്പോയി അയാളെ പൊക്കിക്കൊണ്ട് വരുന്നു)
അപ്പു: ഇതാ ഒറ്റക്കണ്ണനാ എന്റെ കൂടെ വന്ന പകല്കിനാവന്‍‍. ബോധം ഉണ്ടോ? എനിക്കാണെങ്കില്‍ ബോധം കെട്ടവരെ രക്ഷിക്കാനുള്ള ലിങ്ക് ഇതുവരെ കിട്ടിയില്ല.

കുഞ്ഞി: ബോധമോ? ഈ വക ആള്‍ക്കാര്‍ക്ക് പണ്ടേ ഇല്ല എന്നിട്ട് വേണ്ടേ പോകാന്‍.

പകലന്‍ കണ്ണ് തുറന്നു ചുറ്റും നോക്കിക്കൊണ്ട് : സത്യത്തില്‍ ആ പുഴയുടെ കരയില്‍ നിന്നപ്പോള്‍ ഒരു തുള്ളി വെള്ളം എന്റെ കാലില്‍ വീണു. അത് മുറിച്ചു മാറ്റാന്‍ കഴിയാതെ ഉള്ളു നിറയെ പടര്‍ന്നു കയറുമീ
പ്രണയ ഞരമ്പുകള്‍ പോലെ...പിന്നെ ഒട്ടും ആലോചിച്ചില്ല ഞാന്‍ എടുത്ത്‌ ചാടി. അപ്പോഴാണ്‌ എനിക്കാ സത്യം മനസ്സിലായത്.

ഹരീഷ്: എന്ത് സത്യം?

പകലന്‍: ഹി ഹി ഹി എനിക്ക് നീന്തല്‍ അറിയില്ലല്ലോ എന്ന്.

കുഞ്ഞി: എന്തായാലും അനക്ക് മാത്രല്ല അന്റെ പോട്ടം പിടിക്കണ ഈ ഇന്ജനും നീന്താന്‍ അറിയില്ല എന്ന സത്യം അതിന്റെ ഉള്ളില്‍ കേറിയ വെള്ളം കണ്ടാല്‍ അറിയാം. പോയി ഒണക്കാന്‍ വെക്കെടാ അന്റെ പോട്ടം പിടിക്കണ ഇന്ജന്‍.
ആരാ
ആ തെരഞ്ഞു കൊണ്ടു നടക്കുന്നെ? എന്തോ പോയ പോലെയാണല്ലോ വരവ്. എന്താ മാനെ അന്റെ മനസ്സമാധാനം പോയാ?

ഹരി: അതല്ല ഇത്ത എന്റെ "ല" പോയി. രാവിലെ സ്കൂട്ടറുമായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നതാ, പക്ഷെ ഇപ്പൊ അത് പോയി. ആരേലും ഇങ്ങോട്ടെങ്ങാന്‍ കൊണ്ടു വന്നോ എന്നറിയാന്‍ വന്നതാ.

കുഞ്ഞി: അത് ശരി അപ്പൊ പാട്ടു പഠിക്കാന്‍ ബന്നതല്ല. ഇജ്ജാ ചാണക്യന്റെയൊപ്പം കൂടിയപ്പോ "ല" പോയി ഇനിയും ആ കൂട്ടുകെട്ട് ഇജ്ജ്‌ തൊടര്‍ന്നാല്‍ അന്റെ "രി"യും പോകും പിന്നെ "ഹ" മാത്രേ കാണൂ.ഇവരൊക്കെ ആരാ മക്കള്. ഏതായാലും പോയത് പോട്ടെ. അന്റെ ഒരു ചങ്ങായി നാട്ടിലിക്ക് കള്ള് ഷാപ്പ്‌ അന്വേഷിച്ചു പോയിട്ട് എന്തായി? വല്ല വിവരോം ഉണ്ടോ?

ഹരി: വിവരം പണ്ടേ ഇല്ല. കള്ള് കുടിച്ചാല്‍ പറയേണ്ടല്ലോ. ഇപ്പൊ ഫിറ്റായി ഫിറ്റായി എന്നല്ല, കള്ളുകുടിച്ചു മിന്നല്‍ പിണറായി മിന്നല്‍ പിണറായി എന്നാ പറയുന്നേ. ഒരു ഫോട്ടോ തലകുത്തി നിക്കണത് അയച്ചു തന്നിരുന്നു.ഹൊ വിശുദ്ധ ചന്ദി കാട്ടി ഒരൊന്നൊന്നര പോട്ടം .. എന്നാ ഞാനങ്ങോട്ടു ..... മാനവീയം റോഡില്‍ ഇത്തിരി സൌന്ദര്യം കൂട്ടിയിട്ടിട്ടുണ്ട് അത് വിറ്റിട്ട് വേണം വീട്ടില്‍പോകാന്‍ .. എന്നാല്‍ ഞാന്‍ നടക്കട്ടെ...

കുഞ്ഞി: സുദ്ധനാ പക്ഷെ പോട്ടം കണ്ടാ പറയില്ലാ..സിദ്ധന്മാരെ കണ്ടൂടാ, അപ്പൊ ബാ ബാ ബാന്നു പറയും...
എന്നാ നമുക്കു ക്ലാസ്സ്‌ തൊടങ്ങല്ലേ? ആദ്യം എല്ലാവരും ആ പേപ്പറിലെ വരികള്‍ ഒന്നു വായിച്ചു മനസ്സിലാക്കൂ എന്നിട്ട് നമുക്കു തുടങ്ങാം.ആര്‍ക്കെങ്കിലും ലിറിക്സിന്റെ പേപ്പറ് കിട്ടിയില്ലെങ്കില്‍ കാന്താരിക്കുട്ടിയുടെ കയ്യില്‍ നിന്നും മേങ്ങിച്ചോളീന്‍. അല്ലേ ആരാ ദാണ്ടേ പൊറത്തു കിടന്നു ഒലത്തുന്നെ?

അരുണ്‍: ഒലത്തെ?

കുഞ്ഞി: അല്ലേടാ പുള്ളേ അങ്ങോട്ടും ഇങ്ങോട്ടും നടക്കില്ലേ അതന്നെ..ആരാ പുള്ളേ അത് ഇങ്ങട് കേറി ബന്നാണിം.പടച്ച റബ്ബേ ഇതു ഞമ്മടെ കവി കുഴൂര്‍ വില്സനല്ലേ? അന്നേ കണ്ടപ്പോഴാ ഒരു കാര്യം ഓര്‍മ്മ ബന്നേ. അന്റെ കവിത ചൊല്ലണ ആ ചെത്തം ഞമ്മടെ ആ ചുള്ളിക്കാടിന്റെ ശേലുക്കല്ലേ...അല്ലാ ഇജ്ജിപ്പോ എന്താ ഒന്നും എഴുതാത്തെ? ഇപ്പൊ ഗ്രോസറീലൊന്നും പോണില്ലേ? അവര് പെണ്ണുങ്ങളെ കുറിച്ചു ചോയിച്ചാ വരെ കവിത എഴുതണ പുള്ളേണ്.എന്താടാ അനക്ക് പറ്റീത്?

വിത്സണ് : ഇത്താ അല്‍പ്പം തിരക്കിലായിരുന്നു. വീട് മാറ്റം പിന്നെ നീന്താനറിയാത്ത പകലനെ കൊണ്ടു പോയി ഉമ്മുല്‍ ഖ്വോയിന്‍ ബീച്ചില്‍ നീന്തല്‍ പഠിപ്പിക്കല്‍ അങ്ങിനെ ഇത്തിരി തിരക്ക്...

കുഞ്ഞി: അങ്ങിനെ പല വാര്‍ത്തകളും ഇജ്ജ്‌ പറയും അന്നേ കേരളം വിളിക്കേം ചെയ്യും പക്ഷെ കവിത വിട്ടിട്ടുള്ള കളി വേണ്ടാ ട്ടാ ആരാ അന്റെ പിന്നില്‍ മൈക്ക സെറ്റുമായിട്ടു?

വിത്സണ്‍: അത് സാങ്കേതിക സഹായം നല്കുന്ന റഫീക്ക്‌ വടക്കാഞ്ചേരിയാണ്. പിന്നെ അവന് കഥയുടെ അശ്കിത ലേശം ഉണ്ടേയ്‌.

കുഞ്ഞി:ഉണ്ടേ? വെറുതെയല്ല ഓന്റെ മൊകം ഒരു മിനുസപ്ലാവില പോലെ മിനുങ്ങനത്. അപ്പൊ ഞമ്മക്ക്‌ എല്ലാ വക കൂട്ടരും ആയി. ഇഞ്ഞങ്ങട് തൊടങ്ങാം...

ടീച്ചറെ ഒരു സംശയം പാട്ടു പാടാന്‍ നിക്കുമ്പോ യൂണിഫോം ഇടണോ?

കുഞ്ഞി: അന്റെ ഒരു സംശയം ഇജ്ജോക്കെ പാടാന്‍ നിക്കുമ്പോ ഷഡ്ജം ഇടാന്‍ മറക്കാഞ്ഞാ മതി. ഏത്?

പിന്നീട് സൌഹൃദത്തിന്റെ അന്തരീക്ഷത്തില്‍ ഒരു ഗാന സദസ്സ് അവിടെ അരങ്ങേറി. ഈ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഒരു സ്പെഷല്‍ ക്ലാസ്സ്‌ നടത്താമെന്ന് കുഞ്ഞീവിയും കമ്മറ്റിയുംതീരുമാനിച്ചു.കൂടാതെ പട്ടാളം രഘു സാറിന്റെ വക കമാന്റോ ഓപ്പറേഷന്‍ പഠിപ്പിക്കുന്ന ക്ലാസ്സും ഉണ്ടായിരിക്കുമെന്ന് അറിയിപ്പുണ്ടായിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വഴിയേ......

Monday, June 29, 2009

മീറ്റ് ഗീതം പഠന ക്ലാസ്സ്‌ കുഞ്ഞീവി ടീച്ചര്‍ വഹ:

ചെറായി മീറ്റിനുള്ള ഗീതം ചിട്ടപ്പെടുത്തിയിട്ടും അത് പഠിക്കാന്‍ ആരും മുന്നോട്ട് തള്ളിക്കേറി വരാത്തത് കൊണ്ടു സകല ബ്ലോഗ്ഗര്മാരെയും സംഘടിപ്പിച്ചു ഒരു സംഗീത പഠന ക്ലാസ്സ്‌ നടത്താന്‍ തീരുമാനിച്ചു. ആ ക്ലാസ്സില്‍ പങ്കെടുത്തവരുടെ രസകരമായ ഒരു അവതരണമാണ് ഇവിടെ. ആരെയെങ്കിലും അമിതമായി ആക്ഷേപിച്ചിട്ടില്ല എങ്കില്‍ എന്നോട് ക്ഷമിക്കുമല്ലോ. മീറ്റിനു വരുന്നവര്‍ എനിക്കുള്ള പാരിതോഷികം പ്രത്യേകം കരുതുമല്ലോ. സഹ ജീവികളേ ഞാന്‍ ഇതാ തുടങ്ങുകയായി,നിങ്ങള്‍ ക്ഷമിച്ചാലും....

കഴിഞ്ഞ മീറ്റു നടത്തിയ ഹാളിന്റെ വാടക കൊടുക്കാത്ത വാര്‍ത്ത ചോര്‍ന്നത്‌ കൊണ്ടും വേറെ ആരും ഒരു ഹാള്‍ ഓസിക്കു തരാത്തത് കൊണ്ടും, നിരക്ഷരന്‍ ഏര്‍പ്പാടാക്കിയ ഒരു പള്ളിയുടെ മൂലയിലാണ് സംഗീത ക്ലാസ്സ്‌ നടക്കുന്നത്. പള്ളിയുടെ കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലിങ്ക് സഹിതം നീരുജീയുടെ ബ്ലോഗില്‍ നിന്നും കിട്ടുന്നതാണ്. പാട്ടെഴുതിയ കാവാലം ഗായകരില്‍ നിന്നുമുള്ള നേരിട്ടുള്ള അഭിപ്രായം കേള്‍ക്കാന്‍ ത്രാണിയില്ലാതെ ഹിമാലയത്തിലെ ഏതോ അജ്ഞാത ഐസ് ക്രീം പാര്‍ലറില്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ് ആചാര്യന്‍ ഒരു കുറുക്കനെപോലെ കൂവി ബ്ലോഗിലൂടെ അറിയിച്ചത്.

ഇതാ ആ സംഗീത സദസ്സിലേക്ക് ഞാന്‍ നിങ്ങളെ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അനോണികള്‍ക്ക്‌ പ്രവേശനം ഇല്ല.

ഹരീഷ്: അല്ലാ ഞാന്‍ ഓര്‍ക്കായിരുന്നു. തൊടുപുഴ മീറ്റു കഴിഞ്ഞു ഓടിയ ഓട്ടം വല്ല ഒളിമ്പിക്സിലും ഓടിയിരുന്നെങ്കില്‍ ആ പടമെങ്കിലും ബ്ലോഗില്‍ ഇടാമായിരുന്നു.

നാട്ടുകാരന്‍: സത്യത്തില്‍ ഞാനന്ന് തികയാത്ത കാശെടുക്കാന്‍ ഓടിയതാ, ഏതോ ലവന്‍ അതും പിടിച്ചു.അല്ലെങ്കിലും ഈ പോട്ടം പിടിക്കണ ബ്ലോഗര്‍മാര്‍ ഇങ്ങനെ തന്നെയാ. ഒരു മൊട കണ്ടാ അപ്പൊ കേറി ക്യാമറ ഞെക്കും.

ഹരീഷ്: നീ ശിവനെക്കുറിച്ചാണോ പറഞ്ഞത്‌?

നാട്ടുകാരന്‍: അത് ... അത് ഞാന്‍ പിന്നെ പറയാം ആരോ വരുന്നുണ്ട്......ഹലോ ആരാ?

വന്നയാള്‍: ഇവിടെ സംഗീതത്തിന്റെ ആദ്യാക്ഷരി പഠിപ്പിക്കുന്നെന്നു കേട്ടൂ. സംഗീത ആദ്യാക്ഷരി ബ്ലോഗ് തുടങ്ങാന്‍ വല്ല സ്കോപ്പും ഉണ്ടോന്നറിയാന്‍ വെറുതെ...

ഹരീഷ്: നിങ്ങള്‍ ഉപ്പയല്ലേ ഛെ അപ്പുവല്ലേ? നിങ്ങള്‍ക്കിത്രേം ഗ്ലാമറുണ്ടെന്നു നിങ്ങടെ ആദ്യാക്ഷരി കണ്ടാ പറയില്ലാട്ടോ. പടം പിടുത്തോം ഉണ്ടല്ലേ.

അപ്പു: ഇല്ലാ വല്ലപ്പോഴും വല്ല പടം ഇടും, ജോലി ദുബായീലും വീട് ഷാര്‍ജേലും. ഇവിടെ രണ്ടു സ്ഥലത്തും ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം കാറിലിരിക്കും. ബോറടിക്കുമ്പോ വെറുതെ ഫോട്ടോ എടുത്ത്‌ പോകുന്നതാ..

നാട്ടുകാരന്‍: ഈ ഫോട്ടോ പിടുത്തക്കാരുടെ ഓരോ ബുദ്ധിമുട്ടുകളേ, കമന്റിടാത്ത കിഴങ്ങന്മാര് ഇത് വല്ലതുമറിയുന്നുണ്ടോ? അവിടെത്തന്നെ ഒരു പകല്‍ക്കിനാവന്‍ ഉണ്ടല്ലോ. അയാള് വന്നില്ലേ?

അപ്പു: ഞാനും അതാ നോക്കുന്നെ.ഇത്ര നേരം എന്റെ കൂടെ ഉണ്ടായിരുന്നതാ,ഇനി വല്ല പുഴയുടെ കരയിലും പോയി നില്‍പ്പുണ്ടാവും അവന് നീന്താന്‍ അറിയില്ലല്ലോ.

ഹരീഷ്: ദോ ആരോ അഡ്രെസ്സ് എഴുതിയ പ്ലക്കാര്‍ഡ്‌ പിടിച്ച് വരുന്നത്? നല്ല പരിചയമുണ്ടല്ലോ? ഹല്ലാ അത് ചാണക്യനല്ലേ? എന്താ ചാണക്യോ അഡ്രസ്സൊക്കെ ഇങ്ങനെ എഴുതിപ്പിടിച്ചിരിക്കുന്നത്? വല്ല കുടുംബ സംഗമത്തിനും പോയി വരുവാണോ?

ചാണക്യന്‍: ഒന്നുമല്ല ഹരീഷേ, ചില പിതൃശൂന്യര്‍ വന്ന് മെക്കിട്ടു കേറാണ്ടിരിക്കാന്‍ അഡ്രസ്സുള്ള ബ്ലോഗറാ എന്ന് അറിഞ്ഞോട്ടെ എന്ന് വെച്ചു. എന്തെ കൊഴപ്പായോ?

അപ്പു: അല്ല ദൂരേന്നു കണ്ടപ്പോലൊരു പ്ലക്കാര്‍ഡ്‌ പറന്ന് വര്വാ എന്നല്ലേ കരുതീത് അടുത്തെത്തിയപ്പോഴല്ലേ അതിന്റെ ചോട്ടില്‍ ആളുണ്ടെന്നു മനസ്സിലായത്!

ചാണക്യന്‍: ഒരു നിഴലായിട്ടു ആ കാപ്പിലാന്‍ വരാന്ന് പറഞ്ഞതാ.

ഹരീഷ്: അപ്പൊ ചാണൂന്റെ ഈ നിഴല് കാപ്പില്സിന്റെയാണോ?

ചാണക്യന്‍: അല്ലന്നേ അയാളുടെ നിഴല്‍ ചിത്രങ്ങള്‍ എന്ന ബുക്കുമായിട്ടു..

ഹരീഷ്: ഹമ്മേ.....(ഹരീഷ് നിലത്തു ബോധം കെട്ട് വീഴുന്നു)

അപ്പു: അയ്യോ എന്ത് പറ്റീ, ഹരീഷേ.....ബോധം കെട്ട് വീണവരെ രക്ഷിക്കാനുള്ള പോസ്റ്റ് ആരെങ്കിലും ഇട്ടിട്ടുണ്ടെങ്കില്‍ ഒരു ലിങ്ക് തരൂ...പ്ലീസ്‌...

നാട്ടുകാരന്‍: അത് പേടിക്കാനൊന്നുമില്ല. ശരിയായിക്കോളും, നിഴല്‍ചിത്രങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഹരീഷിനു ഒരു ബോധക്കേട് കഴിഞ്ഞ മീറ്റു കഴിഞ്ഞേ പിന്നെ പതിവാ.

(അല്‍പ്പ സമയത്തിനു ശേഷം ഹരീഷിനു ബോധം വന്ന്. അപ്പോഴേക്കും അവിടെ വേറെ കുറച്ചു ബ്ലോഗ്ഗര്‍മാരും സംഗീതം പഠിപ്പിക്കാന്‍ കുഞ്ഞീവി ടീച്ചറും എത്തി)

കുഞ്ഞീവി: അതേയ് സംഗീതം പഠിക്കണം എന്ന മോഹവുമായി ബന്നവര്‍ പള്ളീടെ ഉള്ളിലേക്ക് കേറി ഇരിക്കിന്‍. ഞമ്മക്ക്‌ ക്ലാസ്സ് തുടങ്ങാം. വേഗം കേറി ഇരിക്കീന്‍..
ഏതാണ്ടാ രണ്ടു ഇണക്കുരുവികള് ആടിപ്പാടി വരുന്നതു? ഇങ്ങോട്ടാണാ?

സൂത്രന്‍: അത് നമ്മുടെ ഡോക്ടറും നാസും അല്ലെ?

കുഞ്ഞീവി: പടച്ചോനെ, ഓരെ കണ്ടാ പറയില്ലാട്ടാ ലാക്കിട്ടര്‍മാരാന്നു, ബ്ലോഗ്ഗര്മാരെന്നെ പറയൂ . ഇന്റെ സൂറാന്റെ മൊന്ജുള്ള പെണ്ണല്ലേ ഇത്. അല്ലെങ്കിലും ഇങ്ങടെ നടത്തം കണ്ടാ അറിയാ ഇങ്ങക്ക് ഒരു സംഗീതെടെ കുറവുണ്ടെന്ന്, ബരീം കേറി ഇരിക്കീന്‍.
അല്ല പുള്ളേ ആരാ ഓട്ടോ പിടിച്ചു ബരുന്നത് ? ബരീന്‍ കേറി ബരീന്‍, ആരാ?

ഞാന്‍ തറവാടി, ഇത് വല്യമ്മായി.

കുഞ്ഞി: ന്റെ റബ്ബേ ഈ വല്യമ്മായീന്നു കേട്ടപ്പോ ഞാന്‍ ബിജാരിച്ചു എന്നെപ്പോലെ സിസി അടഞ്ഞു തീരാറായ ആളാണെന്നു. ഇതിപ്പോ ഇങ്ങളൊരു ശുള്ളത്ത്യന്നെ ട്ടോ. ആട്ടെ എന്താ ഓട്ടോക്കാരനുമായി ഒരു കശ പിശ?

തറവാടി: അത് പിന്നെ ക്ഷമിക്കുന്നതിനുമില്ലേ ഒരതിര് ? അവന്‍ ആദ്യം വണ്ടി നിര്‍ത്തി ഫോണ്‍ ചെയ്തു, സഹിച്ചു, പിന്നേം നിര്‍ത്തി ഫോണ്‍ വിളിക്കാന്‍, ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം നിര്‍ത്തീതും പോരാ അവന്‍ അതിന്റെയൊക്കെ വെയിറ്റിംഗ് ചാര്‍ജ്ജ് എന്റെന്ന് വാങ്ങി. ഇനി പറ ആരാ മണ്ടന്‍? ചെന്നിട്ടു വേണം അവനെക്കുറിച്ചൊരു പോസ്റ്റിടാന്‍.

കുഞ്ഞീവി: ഇങ്ങള് ബെജാറാവാണ്ട് ഇരിക്കീന്‍ , രണ്ടുര്‍പ്പിയ അധികം കൊടുത്തതിന് ഇനി പോസ്റ്റിട്ടു നാറ്റിക്കണോ? ഇങ്ങള് ഇഞ്ഞ് അത് പതപ്പിക്കണോ?
എന്താ വല്യമ്മായീ ഇങ്ങടെ കയ്യില് ഒരു കര്ലാസു്? പടച്ചോനെ രണ്ടു പൊറത്തും എയുതീട്ടുണ്ടല്ലോ?

വല്യമ്മായി:ഇത് ഞങ്ങടെ ഐ ഡി കാര്‍ഡാ, ദൈവം ഈ പേപ്പറിന്റെ ഇരു വശവും എതുതിത്തന്നതാ, ഇതാണ് ഞങ്ങള്‍.

കുഞ്ഞി:ഇജ്ജ്‌ ബല്ലാത്തൊരു ബ്ലോഗ്ഗര്‍ തന്നെ, ഇങ്ങള് ഇരിക്കീന്‍, ദോ ആരോ ഓടി ബരുന്നുണ്ട് , ഹല്ലാ അത് നമ്മുടെ ബായക്കൊടനല്ലേ? എന്താണ്ടാ ബായെ ഓടി ബരണത് ,പിന്നാലെ വല്ല നാട്ടുകാരും സമൂഹ ഓട്ടം നടത്തണ്ണ്ടോ? അതോ ഇജ്ജ്‌ വല്ല മിമിക്രീം കാട്ടിയാ?

വാഴ: അല്ല ടീച്ചറെ,അപ്പുറത്തെ വീട്ടിന്റെ ഗേറ്റിമ്മേ സംഗീത ക്ലാസ്സ്‌ എടുക്കുന്നു എന്ന ബോര്‍ഡ് കണ്ടു കേറീതാ. നോക്കുമ്പോ അവിടെ സംഗീത ടീച്ചറുടെ ‍ഡാന്‍സ്‌ ക്ലാസാ. കുറെ അയ്യട ഹാവൂ ടീം. ഞാന്‍ ജീവനും കൊണ്ടു ഓടി വര്വാ..

കുഞ്ഞീവി: എന്താടാ അന്റെ പുറത്തു പതിപ്പിച്ചിരിക്കുന്നതു?

വാഴ: അത് ബ്ലോഗ് 'അഡ് 'പതിച്ചതാ. നാലാള് കണ്ടാ,അവരും 'അഡ് 'പതിച്ചാലോ?

കുഞ്ഞീവി: ഇജ്ജ്‌ വല്ലാണ്ട് അഡ് പതപ്പിക്കാണ്ട് പോയി ഇരിക്കി.പടച്ച റബ്ബേ ആരാ ഈ ബരണത്? നിക്കിന്‍ അബടെ നിക്കീന്‍. ഇതിലിപ്പോ ആരാ പാട്ടു പഠിക്കണത്?

"ടീച്ചര്‍ ക്ഷമിക്കണം, ഇങ്ങോട്ട് പോരുന്ന വഴീലാണ് ഈ മുന്തിയ ഇനം ബ്രീഡ്‌ എന്റെ ശ്രദ്ധയില്‍ പെട്ടത്. ഇത് ചുരുങ്ങിയ കക്ഷം ഛെ പക്ഷം ഒരു ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്‌ ആയിട്ടെങ്കിലും ഞാന്‍ മാറ്റും. ഇത്തിരി മെനക്കെടണം എന്നേ ഉള്ളൂ. നല്ല ഒന്നാന്തരം ഒരു പോസ്റ്റിനുള്ള വകയാ.

കുഞ്ഞീവി: നായ ഞമ്മക്ക്‌ ഹറാമാ, ഇജ്ജതിനെ ആ മരത്തിമ്മേ കെട്ടിയിട്ടു ഇങ്ങട് കേറി ബാ. അല്ലെങ്കി വല്ല പേയുള്ള ബ്ലോഗ്ഗര്‍മാര്‍ അന്നെ പരേതനാക്കും ഏതു ?

ദീപക്: ശരി ഇത്താ, പട്ടി പറയണ പോലെ ഛെ ടീച്ചറ് പറയണ പോലെ....

കുഞ്ഞീവി: ഔ ന്റെ പഹയാ, അന്നേ എന്തേലും പറയാനും പേടി. ഇജ്ഞാ നായീനെ വിട്ടാ, അത് എന്റെ മയ്യത്താക്കും.പിന്നെ സൂറാനെ ആ സൂത്രന്‍ തട്ടികൊണ്ട്‌ പോകൂല്ലേ...
അപ്പൊ ഞമ്മക്ക്‌ തോടങ്ങുകയല്ലേ? ഇഞ്ഞ് ആരെങ്കിലും ബരാന്നു പറഞ്ഞു പറ്റിച്ചിട്ടുണ്ടോ?
പറഞ്ഞു തീര്‍ന്നില്ല ദേ ഒരുത്തന്‍ കേറി ബരുന്നു.
അല്ല മാനെ ഇജ്ജെന്താ അബടീം ഇബടീമൊക്കെ ബെറുതെ നിന്നു സമയം കളഞ്ഞത്. ഇങ്ങട് ബേഗം ബരണ്ടേ.. ? അനക്ക് പാട്ടു പഠിക്കണ്ടേ?

പഠിച്ചില്ലെങ്കില്‍ ഇവരെനിക്ക് ഇമ്പോസീഷന്‍ തന്നു പഠിപ്പിക്യോ??
"അത് ഇത്താ ഇത് എക്സ്പ്രെസ്സാണെങ്കിലും സകല പോസ്റ്റിലും നിര്‍ത്തണ്ടേ ഇതൊരു തീവണ്ടിയല്ലേ?"
അല്ലെങ്കില്‍ ഈ തള്ള എന്ത് ചെയ്യാനാ..??

കുഞ്ഞീവി: എന്താണ്ടാ ഇജ്ജ്‌ പിറു പിരുക്കുന്നെ? എന്താ അന്റെ പേര്‌?

"എന്റെ പേര്‌ അരുണ്‍, കായം കുളം കൊച്ചുണ്ണീ എന്ന് എല്ലാരും വിളിക്കും..ഛെ എക്സ്പ്രെസ്സ് എന്ന്.
രണ്ടും ഒന്നു തന്നെ!! ഈ തള്ളയ്ക്കിത് വല്ലതും അറിയോ??
എത്ര തള്ളാര് കാല് തെറ്റി ട്രയിനിനടിയില്‍ വീഴുന്നു.ഈ കാലന്‍ ആനുവല്‍ ലീവിലാണോ ...??

കുഞ്ഞി: അല്ലാ അനക്ക് പാടാനുള്ള വാസനയൊക്കെയുണ്ടോ?

അരുണ്‍: ഗായകന്‍ വിനീതിന് 'ശ്രീനിവാസന' ഉണ്ടെന്നു കരുതി എനിക്കും ആ വാസന ഉണ്ടാകുമോ ??
ഞാന്‍ ക്ലാസ്സില് കവിതയൊക്കെ ചൊല്ലീട്ടുണ്ട്, കേക്കണോ?
"നാട്യപ്രകാരം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം" ഇനി വിശദീകരണം വേണോ?
എന്റെയൊരു കാര്യം, ഞാനാരാ മ്വോന്‍!!

കുഞ്ഞി: പടച്ചോനെ..ഇക്ക്‌ അന്നെ പെരുത്തിസ്ടായി. അനക്ക്‌ എന്നെ ഇഷ്ടായാ?

എനിക്ക് എന്നെ അല്ലെങ്കിലും വലിയ ഇഷ്ടാ !!
വയസ്സായോരെ നന്നങ്ങാടി വെക്കുന്ന പരിപാടി ഇപ്പൊ ഉണ്ടോ ആവോ??
എന്നാ ടീച്ചറെ ഞാന്‍ അങ്ങ് കേറി ഇരിക്കട്ടെ...

കുഞ്ഞി: ഇജ്ജ്‌ പശ്റ്റ്‌ ക്ലാസ്സിലെന്നെ കേറി ഇരിക്കീന്‍. ഇഞ്ഞ് ആരെങ്കിലും ബരാനുണ്ടോ? ന്നാ നമുക്കു തൊടങ്ങല്ലേ? എന്താ ഹരീഷേ?

ഹരീഷ്: തുടങ്ങാം ഇത്താ....

അയ്യോ തുടങ്ങാന്‍ വരട്ടെ......ആള് വരാനുണ്ടേ.......

തുടരും......
 


Copyright http://www.vazhakkodan.com