Monday, August 17, 2009

എന്നെ അതിശയിപ്പിച്ച പെണ്‍കുട്ടിയ്ക്ക്!

തികച്ചും അവിചാരിതമായാണ് ഒരു രാത്രി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എനിക്ക് ചിലവിടേണ്ടി വന്നത്. വീണു കാലൊടിഞ്ഞ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വെല്ലിമ്മയുടെ ശുശ്രൂഷയ്ക്ക് ഉമ്മാന്റെ കൂടെ ഒരു സഹായത്തിനു നിന്നതാണ് ഞാനും. വെല്ലിമ്മാടെ കാലിന്റെ എല്ലിനു പൊട്ടല്‍ ഉണ്ടെങ്കിലും ഓപ്പറേഷന്‍ ചെയ്തു ശരിയാക്കാനുള്ള ആരോഗ്യ സ്ഥിതിയായിരുന്നില്ല വെല്ലിമ്മയുടേത്. അതിനാല്‍ രണ്ടു ദിവസം ഒബ്സര്‍വ് ചെയ്തു വേണ്ടത് ചെയ്യാമെന്നാണ് ബന്ധു കൂടിയായ ഡോക്ടര്‍ ഷാജി പറഞ്ഞത്. ഈയൊരു നിമിത്തമാണ് എന്റെ ചുരുങ്ങിയ ലീവിനിടയില്‍ ഒരു ആശുപത്രി വാസം തരപ്പെട്ടത്.

ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഒരു നേര്‍ത്ത പാലത്തില്‍ നിന്ന് അങ്ങോട്ടൊ ഇങ്ങോട്ടോ എന്നറിയാതെ കിടക്കുന്ന അത്യാസന്ന നിലയിലുള്ള രോഗികള്‍, പ്രതീക്ഷയൊടെ അവരെ തന്നെ നോക്കിയിരിക്കുന്ന ഉറ്റവര്‍, സാന്ത്വനങ്ങളുമായി ഡോക്ടര്‍മാര്‍....‍. ചിലര്‍ ജീവിതത്തിലെക്കും മറ്റു ചിലര്‍ മരണത്തിലേക്കും മറ്റു ചിലര്‍ തീരാ ദുരിതത്തിലേക്കും യാത്രയാകുന്നു. എല്ലാറ്റിനും മൂക സാക്ഷിയായി ഈ അത്യാഹിത വാര്‍ഡ്.

വെല്ലിമ്മയുടെ കിടക്കയുടെ തൊട്ടടുത്ത കിടക്കയില്‍ കാഴ്ചയില്‍ ഒരു പത്ത് വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയാണ് കിടക്കുന്നത്. ആ മോളുടെ കൂടെ അമ്മയാണ് കൂട്ടിന് നില്‍ക്കുന്നത്. 'രശ്മി' എന്ന് പെരുള്ള ആ കൊച്ചു കുട്ടിയുടെ ഓമനത്വമുള്ള മുഖം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഹ്യദയത്തില്‍ ഒരു സുഷിരവുമായി പിറന്ന ആ കൊച്ചു മിടുക്കി കഴിഞ്ഞ ദിവസം രക്തം ഛര്‍ദ്ദിച്ചത് കൊണ്ടാണ് ഇപ്പോള്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. രാവിലെ റൌണ്ട്സിനു വന്ന ഡോക്ടര്‍മാര്‍ രക്താര്‍ബുദത്തിന്റെ തുടക്കമാണെന്ന് പറഞ്ഞ് കേട്ടതു മുതല്‍ ആ അമ്മ വല്ലാതെ സങ്കടപ്പെട്ട് ഇരിക്കുകയാണ്. ഒരു ഇടത്തരം കുടുംബത്തിലെ അംഗമായ ആ സ്ത്രീ രശ്മിയുടെ ചികിത്സയ്ക്കു ഒരു കുറവും വരുത്തിയിട്ടില്ല. തുച്ഛമായ ശമ്പളത്തില്‍ ജോലിയെടുക്കുന്ന രശ്മിയുടെ അച്ഛന്റെ വരുമാനത്തിലധികവും മകളുടെ ചികിത്സയ്ക്കു വേണ്ടിയാണ് അവര്‍ ചിലവാക്കുന്നത്. എന്നാല്‍ ഒര്‍ക്കാപ്പുറത്തു കിട്ടിയ ഒരു അടി പോലെയായിരുന്നു മോള്‍ക്ക് ബ്ലഡ് ക്യാന്‍സറാണ് എന്നുള്ള വാര്‍ത്ത. അതില്‍ ആ മാതാപിതാക്കള്‍ ശരിക്കും തളര്‍ന്നു പോയി.

ഞാന്‍ രശ്മിയുടെ അടുത്തു ചെന്നിരുന്നു. അവള്‍ ചെറിയൊരു മയക്കത്തിലാണ്. അഞ്ചാം വയസ്സിലെ ഹ്യദയ ശസ്ത്രക്രിയയ്ക്കു ശേഷം എല്ലാ ദുരിതങ്ങളും അവസാനിച്ചു എന്നു കരുതിയ ആ കുടുംബത്തിന് മോള്‍ക്ക് രക്താര്‍ബുദമുണ്ടെന്ന വാര്‍ത്ത സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. നിലയ്ക്കാത്ത കണ്ണീര്‍ വാര്‍ത്ത് നില്‍ക്കുന്ന ആ അമ്മയെ ആശ്വാസ വാക്കുകള്‍ കൊണ്ട് സമാധാനിപ്പിക്കാന്‍ കഴിയില്ലെന്നു ഞാന്‍ മനസ്സിലാക്കി. ഏക മകളുടെ ഈ അവസ്ഥ ഏതൊരു മാതാപിതാക്കള്‍ക്കും ദു:ഖം മാത്രമേ നല്‍കാനാവൂ.മകളെക്കുറിച്ച് പറയുമ്പോള്‍ ആ അമ്മയ്ക്കു നൂറ് നാവാണ്. ക്ലാസ്സിലെ ഏറ്റവും മിടുക്കിയും എല്ലാ ടീച്ചര്‍മാരുടെയും കണ്ണിലുണ്ണിയും എല്ലാ കുട്ടികളുടെയും ഇഷ്ട കൂട്ടുകാരിയുമാണ് രശ്മിയെന്ന് ആ അമ്മയുടെ വാക്കുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അടുക്കളയില്‍ അമ്മയെ സഹായിക്കാനും അവള്‍ക്കു വലിയ ഉത്സാഹമാണെന്നും സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട് ആ അമ്മ പറഞ്ഞു.

ഞാന്‍ രശ്മി ഉണരുന്നതും നോക്കി അവളുടെ കട്ടിലിനടുത്തു തന്നെ ഒരു ചെറിയ നാല്‍ക്കാലിയില്‍ ഇരുന്നു. നേരം സന്ധ്യയോടടുത്തു. കൊതുകിന്റെ ശല്യം ഏറി വന്നു. നാട്ടിലാണെങ്കില്‍ ചിക്കുന്‍ ഗുനിയയുടെ ഒരു പെരുന്നാളു തന്നെയെന്നു പറയാം.മറ്റ് ആവശ്യാനുസരണം പനികള്‍ വേറെയും. കൊതു കുത്താതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചു കൊണ്ടിരുന്നു. കുറെ നേരം കൈകള്‍ കൊണ്ട് ഓടിക്കും,മറ്റുചിലപ്പോള്‍ ന്യൂസ് പേപ്പര്‍ കൊണ്ട് വീശിയോടിക്കും.അങ്ങിനെയുള്ള ആ ഭഗീരയത്നം കണ്ടാണ് രശ്മി മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. എന്റെ കൊതുകിനെ ഓടിക്കുന്ന പ്രയത്നം കണ്ട് അവള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാന്‍ രശ്മിയുടെ അടുത്തേയ്ക്ക് തിരിഞ്ഞിരുന്നു.
“രശ്മിക്കുട്ടി ഇന്നു കുറേനേരം ഉറങ്ങിയല്ലൊ?”

“വല്ലാത്ത ക്ഷീണം തോന്നി, അതോണ്ടാ ഉറങ്ങിപ്പോയത്. ഏട്ടന്‍ ആരാ?”

“ഞാന്‍ അയല്‍വാസി, ദേ എന്റെ വെല്ലിമ്മ കിടക്കുന്നതു കണ്ടോ. ഒന്നു തെന്നി വീണതാ,എല്ല് പൊട്ടിയിട്ടുണ്ടെന്നാ ഡോക്ടര്‍ പറഞ്ഞത് ”

“പാവം വല്യമ്മ. എന്താ ഏട്ടന്റെ പേര്?

“അബ്ദുല്‍ മജീദ്”

"ഏട്ടന് ജോലിയുണ്ടോ?"

“ഞാന്‍ ഗള്‍ഫിലാ ജോലി ചെയ്യുന്നെ, ഇപ്പോള്‍ ലീവിന് നാട്ടില്‍ വന്നതാ, രണ്ടീസം കഴിഞ്ഞാല്‍ തിരിച്ചു പോകണം”

“ഗള്‍ഫിലെ അന്തരീക്ഷത്തിന് ഈര്‍പ്പം കുറവാണല്ലേ?”

പെട്ടന്നുള്ള ആ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ചെറുതായൊന്നു ശങ്കിച്ചു.പിന്നെ ഗള്‍ഫിലെ ചൂട് ഓര്‍ത്ത് അതേ എന്നു തട്ടിവിട്ടു.

“നമ്മുടെ നാട്ടിലെ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളത് കൊണ്ടാണത്രെ ഇവിടെ രോഗങ്ങള്‍ ഇത്രയധികം പകരുന്നതും, വൈറല്‍ ഫീവര്‍, ജലദോഷം തുടങ്ങിയ  രോഗങ്ങള്‍ വളരെ എളുപ്പത്തില്‍ പകരുന്നത്”

“ഇതൊക്കെ ആരാ മോളോട് പരഞ്ഞത്?”

“എന്റെ ടീച്ചര്‍ പറഞ്ഞ് തന്നതാ, പിന്നെ ഞാന്‍ ഏതൊക്കെയൊ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്, ഇപ്പോള്‍ ശരിക്കും ഓര്‍മ്മ കിട്ടുന്നില്ല.”

“മോള്‍ ഒത്തിരി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ? ആരുടെ പുസ്തകങ്ങളാ കൂടുതല്‍ ഇഷ്ടം?”

“പുസ്തകങ്ങളൊക്കെ എന്റെ ക്ലാസ് ടീച്ചര്‍ തരുന്നതാ.അതില്‍ സുഗതകുമാരിടീച്ചറുടെ കവിതകള്‍ വളരെ ഇഷ്ടാ, പിന്നെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച മാധവിക്കുട്ടിയുടെ.... അയ്യോ കമലാ സുരയ്യയുടെ കവിതകളും വളരെ വളരെ ഇഷ്ടമാ, അവര്‍ മരിച്ചപ്പോള്‍ എനിക്കു ഒത്തിരി സങ്കടം വന്നു, ഞാന്‍ അന്ന് ഒരുപാട് കരഞ്ഞു.”

കവികളേയും കവിതകളേയും ഇഷ്ടപ്പെടുന്ന ആ കുട്ടിയോട് എനിക്കു വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നി.കവിതകളെക്കുറിച്ചു പറയുമ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.അവളുടെ അസുഖം എത്രയും വേഗം സുഖപ്പെടാന്‍ ഞാന്‍ മനസ്സുരുകി പ്രാര്‍ത്തിച്ചു.
“മോള്‍ക്ക് പുസ്തകം വല്ലതും വേണോ വായിക്കാന്‍?”

“ഇപ്പോഴൊന്നും വേണ്ട, എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചെറുകഥാ സമാഹാരമുണ്ട്. അതു കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. എന്റെ ടീച്ചറുടെ കയ്യില്‍ ആ പുസ്തകം ഇല്ല.”

“ആരുടെ ചെറുകഥാ സമാഹാരമാ മോളേ? ഞാന്‍ നാളെത്തന്നെ ത്യശൂര്‍ക്ക് പോയി വാങ്ങിക്കൊണ്ട് വരാം എന്താ? പുസ്തകത്തിന്റെ പേര് പറ”

“ശ്ശൊ, ഇത്ര നേരം ഓര്‍ത്തിരുന്നതാ, ഇപ്പോള്‍ മറന്നു, ഈയിടെയായി വല്ലാത്ത മറവിയാ, എന്തായാലും ഞാന്‍ നാളെ ഓര്‍ത്തു പറയാം കെട്ടൊ”

അപ്പോഴാണ് അവിടേയ്ക്ക് ഡോക്ടേര്‍സ് റൌണ്ട്സിന് കടന്നു വന്നത്.
“മരുന്നൊക്കെ കഴിക്കുന്നുണ്ടല്ലൊ രശ്മിക്കുട്യേ”

“കഴിക്കുന്നുണ്ട് ഡോക്ടര്‍, ഇഞ്ചക്ഷനാ എനിക്കു പേടി.പിന്നെ തലയ്ക്കകത്തൊക്കെ വല്ലാത്ത ഒരു വേദന.ചില നേരത്ത് സഹിക്കാന്‍ പറ്റുന്നില്ല ഡോക്ടര്‍”

“ഒരു രണ്ട് ദിവസം കൂടി ക്ഷമിക്കു മോളേ, എല്ലാം സുഖാവും,മോള്‍ക്ക് പിന്നെ പഴയപോലെ ഓടിച്ചാടി നടക്കാം കേട്ടൊ”

“ബ്ലഡ് ക്യാന്‍സര്‍ വന്നാല്‍ രക്ഷപ്പെടുന്ന കാര്യം ബുദ്ധിമുട്ടാണല്ലെ ഡോക്ടര്‍?”

രശ്മിയുടെ ആ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം എല്ലാവരും തരിച്ചു നിന്നു.ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.എനിക്കും വല്ലാത്ത സങ്കടം വന്നു.എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
ഡോക്ടര്‍ രശ്മിയുടെ അടുത്തേക്ക് ചേര്‍ന്ന് നിന്നു അവളെ തലോടിക്കൊണ്ട് പറഞ്ഞു,
“ ആരാ മോളോട് ഈ കള്ളം പറഞ്ഞെ? ഡോക്ടറങ്കിളല്ലെ പറയുന്നെ, മോളുടെ എല്ലാ അസുഖവും മാറ്റിയിട്ടേ ഇവിടുന്ന് മോളെ വിടുന്നുള്ളൂ, എന്താ സന്തോഷമായില്ലെ?”

അതിന് മറുപടിയെന്നോണം അവള്‍ നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു.

ഡോക്ടര്‍മാര്‍ അവിടെ നിന്നും പോയതിനു ശേഷം ഞാന്‍ രശ്മിയുടെ അടുത്തേക്ക് ചെന്നു.ആ കുട്ടിയോട് എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ ഒന്ന് പരുങ്ങി നിന്നപ്പോള്‍ ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു,

“ഞാന്‍ മരിക്യേ ഉള്ളൂ. മരിക്കാന്‍ എനിക്കു പേടിയൊന്നുമില്ല പക്ഷെ അമ്മയ്ക്കും അച്ഛനും പിന്നെ ആരും ഇല്ലാണ്ടാവൂല്ലോ എന്നാ വിഷമം”

“മോളെന്തിനാ എപ്പൊഴും മരണത്തെപ്പറ്റി സംസാരിക്കുന്നെ? ആരാ പറഞ്ഞ് മോള്‍ മരിക്കുമെന്ന്? നമുക്ക് വേറെ വല്ലതും സംസാരിക്കാം”

“ഏട്ടന് പേടിയുണ്ടൊ മരണത്തെ? എന്നാലും കുറച്ച് കൂടിയൊക്കെ കഴിഞ്ഞിട്ട് മരിച്ചാല്‍ മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്”

“ഇനിയും മരണത്തെക്കുറിച്ച് മോള്‍ എന്തെങ്കിലും സംസാരിച്ചാല്‍ ഞാന്‍ പിണങ്ങും പറഞ്ഞേക്കാം”

അല്‍പ നേരം എന്തോ ആലോചിച്ചതിന് ശേഷം അവള്‍ തുടര്‍ന്നു,

“ഏട്ടന് കവിതകള്‍ ഇഷ്ടമാണോ? ഞാന്‍ എഴുതിയ ഒരു കവിത ഏട്ടനെ കാണിക്കട്ടെ?

അവള്‍ തലയണയുടെ അടിയില്‍ നിന്നും നാലായി മടക്കിയ ഒരു പേപ്പര്‍ എനിക്ക് നേരെ നീട്ടി.ഞാന്‍ ആ പേപ്പര്‍ വാങ്ങി തുറക്കാന്‍ തുടങ്ങിയതും എന്നെ ഉമ്മ വിളിച്ച് ക്യാന്റീനില്‍ നിന്നും കാപ്പി വാങ്ങാനായി പറഞ്ഞ് വിട്ടു.

ക്യാന്റീനിലേക്ക് പോകുമ്പൊഴും എന്റെ ചിന്ത മുഴുവന്‍ രശ്മിയെക്കുറിച്ചായിരുന്നു. നല്ല ബുദ്ധിസാമര്‍ത്ഥ്യം ഉള്ള കുട്ടി. ആ കുട്ടിയ്ക്ക് ഈ അസുഖം വന്നല്ലോ എന്നോര്‍ത്ത് എനിക്കൊത്തിരി ദു:ഖം തോന്നി.

തിരിച്ച് വാര്‍ഡിലേക്കു നടക്കുമ്പോള്‍ “എന്റെ പൊന്നുമോളേ....” എന്ന ഒരു കരച്ചില്‍ കേട്ടു. അതൊരിക്കലും രശ്മിയുടെ അമ്മയുടെ കരച്ചിലായിരിക്കരുതേ എന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.ഞാന്‍ വാര്‍ഡിലേക്ക് ഓടി.

ആ കാഴ്ച കണ്ട് ഒരു നിമിഷം ഞാന്‍ നിശ്ചലമായി. ഞാന്‍ ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. രശ്മിയുടെ കട്ടിലിന് ചുറ്റും ഡോക്ടര്‍മാര്‍ അവളെ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങളും നടത്തുന്നു. എല്ലാം  വിഫലം. ഇല്ല, അവള്‍ തിരിച്ച് വന്നില്ല. പുഞ്ചിരിച്ച ഒരു മുഖത്തോട് കൂടി അവള്‍ നിത്യനിദ്രയിലേക്ക് അലിഞ്ഞ് ചേര്‍ന്നു.

വളരെ കുറച്ച് നേരത്തെ പരിചയം മാത്രമുള്ള എനിക്ക് ആ വിയോഗം വല്ലാത്ത വേദനയായിരുന്നു. ഒരു കൂടപ്പിറപ്പിനെ നഷ്ടമായ പോലെ വല്ലാത്ത വിഷമം. ആംബുലന്‍സില്‍ കേറ്റി അവളുടെ ഭൌതികദേഹം അകലങ്ങളിലേക്ക് മറയുന്നത് വരെ ഞാന്‍ നിറമിഴികളോടെ നോക്കി നിന്നു. അപ്പോഴാണ് എനിക്ക് അവള്‍ തന്ന ആ കവിത ഒര്‍മ്മ വന്നത്. ഞാന്‍ ആ പേപ്പര്‍ നിവര്‍ത്തി ആ കവിതയിലൂടെ കണ്ണോടിച്ചു,

"ഇനിയുമൊരു ജന്മം ഈ ഭൂമിയിലുണ്ടെങ്കില്‍,
എന്നമ്മ തന്‍ തങ്കക്കുടമായ് ഇനിയും പിറക്കേണം,
അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ പഠിക്കേണം,
പൂവാലി പശുക്കിടാവിന് മുത്തങ്ങള്‍ നല്കേണം,
ചന്തത്തില്‍ മുറ്റം ചാണകം മെഴുകീട്ടു,
വട്ടത്തില്‍ ഓണപ്പൂക്കളം തീര്‍ക്കണം,
തേന്മാവിന്‍ തുഞ്ചത്ത് ഊഞ്ഞാല് കെട്ടണം,
പാട്ടുകള്‍ പാടിയിട്ടാടിത്തിമിര്‍ക്കേണം,
എന്നുടെ വ്യാഥികള്‍ അറിയുന്ന ദൈവമേ,
കൈവിടാതെന്നെ നീ കാത്തിടേണേ,
ഇനിയുമനേകം ഓണപ്പൂക്കളം തീര്‍ക്കുവാന്‍,
കൊതിയോടെ കൈകൂപ്പി കെഞ്ചിടുന്നെ......."




രശ്മിക്ക്‌ ഏതാണ്ട് ഈ കുട്ടിയുടെ ഛായയായിരുന്നു.



128 comments:

വാഴക്കോടന്‍ ‍// vazhakodan said...

രശ്മി എന്റെ കണ്മുന്നില്‍ തന്നെ മരിച്ച് വീഴും എന്ന്‍ ഒരിക്കല്‍ പോലും ഞാന്‍ കരുതിയില്ല.ആ കുട്ടി ശരിക്കും എന്നെ അതിശയിപ്പിച്ചു. അവള്‍ക്കുറപ്പായിരുന്നു അവള്‍ മരിക്കുമെന്ന്, എന്നിട്ടും അവള്‍ ഒരു പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്ന് പോയി....
രശ്മിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട് അവളുടെ ഏട്ടന്‍.....

ചാണക്യന്‍ said...

വാഴക്കോടാ,

രശ്മിയുടെ കഥ വായിച്ചപ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത...

ഇതൊരു കഥ മാത്രമായിരിക്കട്ടെ.....

Faizal Kondotty said...

is it true?
വല്ലാതെ നൊമ്പരപെട്ടു

Unknown said...

കണ്ണ് നനയിച്ചു

ramanika said...

rasmi marichittilla aa kavitha athumathram mathi aval ennum jeevikkan!
niranja kannukalode.....

ഹരീഷ് തൊടുപുഴ said...

വാഴേ; ഒരു നർമ്മകഥ പ്രതീക്ഷിച്ചു വന്ന എന്നെ നീ സങ്കടപ്പെടുത്തിയല്ലോ..
എന്തായാലും ആ കുട്ടി ഭാഗ്യവതിയാണു..
അധികകാലം ഒരു പരീക്ഷണവസ്തുവായില്ലല്ലോ..
ഒറ്റയടിയ്ക്കുള്ള മരണം..വേദനരഹിതമായ മരണം..അതൊരു സുഖമാണു..ദൈവത്തിനു അത്രക്കിഷ്ടമുണ്ടെങ്കിലേ കഷ്ടപ്പെടുത്താണ്ടു കൂട്ടിക്കൊണ്ടു പോകുകയുള്ളൂ..

അവളുടെ നിത്യശാന്തിയ്ക്കുവേണ്ടി ഞാനും പ്രാർത്ഥിക്കുന്നു..
ആദരാഞ്ജലികളോടെ..

മാണിക്യം said...

രശ്മി പോയി ...
നോവറിയാതെ
ഒരു പൂവിറുന്നു വീഴുന്നപോലെ
ഇനി അങ്ങാകാശവീധിയില്‍
ഒരു മിന്നുന്ന താരമായി
എല്ലവരേയും നോക്കി
പുന്ചിരിച്ചുകൊണ്ട് രശ്മിയുണ്ടാവും
അല്ലങ്കില്‍ ഒരു മാലാഖയായ്
ഇവിടെയൊക്കെ പറന്നിറങ്ങുന്നുണ്ടാവും
അവള്‍ ഭാഗ്യം ചെയ്തവളാ
ആ പിന്ചുബാലികയുടെ
ആത്മശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു..
ഒപ്പം അവ്ളേറേ സ്നേഹിച്ച
അവളുടെ അച്ഛനുമമ്മയ്ക്കും വേണ്ടിയും
മകളെ എന്നന്നേയ്ക്കുമായി
നഷ്ടപെട്ട വേദന ഒരിക്കലും മാറുകില്ല.
ഈ ലോകത്തില്‍ ഏറ്റവും വലിയ ദുഖം
കണ്‍മുന്നില്‍ സ്വന്തം സന്തതി
മരണമടയുന്നതാണ് .......
ഈ വിയോഗം താങ്ങാന്‍
ഈശ്വരന്‍ അവരുടെ മനസ്സിനു
ശക്തി നല്കട്ടെ എന്നു
മനമുരുകി പ്രാര്‍ത്ഥിക്കുന്നു...

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

കുറച്ചു തിരക്കിലായത് കാരണം ബ്ലോഗുകള്‍ ഓടിച്ചു നോക്കാറെ ഉള്ളു..

രക്തം വാര്‍ന്നു റോഡില്‍ കിടക്കുന്നവരെ പോലും തിരിഞ്ഞു നോക്കാത്ത നാട്ടില്‍ ഈ മനസ്സ് സൂക്ഷിക്കുന്ന ആള്‍ക്ക് നല്ലതെ വരൂ..

രശ്മി മോളെ പോലെ എത്ര കുഞ്ഞുങ്ങള്‍..

..കണ്ണ് നനഞ്ഞു..

വികടശിരോമണി said...

എനിക്കൊന്നും പറയാനാവില്ല.

അരുണ്‍ കരിമുട്ടം said...

വാഴേ, വായിച്ച് കഴിഞ്ഞപ്പോള്‍ എന്തോ ഒരു വേദന.അങ്ങനെ ഒരു സംഭവം കണ്‍മുന്നില്‍ നടന്ന പോലെയും, ഒരു കൊച്ച് പെണ്‍കുട്ടി ചിരിച്ച് കൊണ്ട് ഓടി പോകുന്ന പോലെയും ഒരു തോന്നല്‍.വല്ലാത്തൊരു വിഷമം..

ഡോക്ടര്‍ said...

എന്തെല്ലാമോ വെട്ടിപ്പിടിക്കാന്‍ വേണ്ടി മനുഷ്യന്‍ ഓടി നടക്കുമ്പോള്‍, പലരും അറിയുന്നു പോലുമില്ല തന്‍റെ ചുറ്റും എന്താണ് നടക്കുന്നതെന്ന്.... അത്യാഹിത വിഭാഗത്തില്‍, ഐ.സി.യുകളില്‍ ജീവിതത്തിന്‍റെ നേര്‍ത്ത ശ്വാസത്തിന് വേണ്ടി മനുഷ്യന്‍ പിടയുമ്പോള്‍ ജീവിതം എന്ത് മാത്രം ക്ഷണികമാനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്,,, പ്രത്യേകിച്ച് കൊച്ചു കുഞ്ഞുങ്ങളില്‍... ലോകമെന്തെന്നു അറിയുന്നതിന് മുന്നേ ജീവിതം അവസാനിക്കപ്പെടുമ്പോള്‍, ആ കുഞ്ഞു മുഖങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് തോന്നിപ്പോകും.... പക്ഷെ മരണം, പലരും പറയുന്ന പോലെ ഒരു കോമാളിയാണ്... സന്തോഷിച്ചിരിക്കുമ്പോള്‍ നിനച്ചിരിക്കാതെ വരും...

പ്രിയ വഴക്കോടന്‍, ഈ പരക്കം പാച്ചിലിനിടയില്‍ കുറച്ചു പേര്‍ക്കെങ്കിലും താങ്കളുടെ പോസ്റ്റ്‌ കൊണ്ട് പുനര്‍ വിചിന്തനം ഉണ്ടാകട്ടെ... നന്നായി എഴുതിയിരിക്കുന്നു.... ഭാവുകങ്ങള്‍....

സന്തോഷ്‌ പല്ലശ്ശന said...

അറിയാതെ കണ്ണു നനഞ്ഞു പോയി സുഹൃത്തെ... ചില കുട്ടികളെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌ ഒരു ചെറിയ മനുഷ്യായുസ്സില്‍ അവര്‍ ജീവിതത്തിന്‍റെ മുഴുവന്‍ സത്തയും സംവേദിച്ചവരെപോലെ...ദൈവങ്ങളായി നമ്മുടെ കണ്ണുനിറഞ്ഞു നില്‍ക്കും. ഈ മാലാഖകുഞ്ഞുങ്ങള്‍ ഒരുപാട്‌ ഒരുപട്‌ വിസ്മയിപ്പിച്ച്‌ പെട്ടെന്ന് നമ്മെ വിടപറയും.

രശ്മിക്ക്‌ എന്‍റെ ഒരുപിടി കണ്ണീര്‍പൂക്കള്‍

ഷെരീഫ് കൊട്ടാരക്കര said...

എന്തിനാണു വാഴേ! ഈ ദുഃഖവുമായി വന്നതു. അൻപത്തിമൂന്നു ദിവസങ്ങൾ ഇതു പോലുള്ള കാഴ്ച്ചകളും കണ്ടു മെനൈഞ്ചിറ്റിസ്‌ ബാധിച്ച ഇളയമകനുമായി മെഡിക്കൽ കോളേജിൽ ഞാൻ കഴിച്ചു കൂട്ടി.(ആ അനുഭവങ്ങൾ ഒരു പുസ്തകവുമായി). ഇതു പോലുള്ള കാഴ്ചകൾ നേരിട്ടു അനുഭവിക്കുമ്പോൾ നമുക്കു ഉണ്ടാവുന്ന വേദനകൾ എത്ര മാത്രമാണെന്നു എനിക്കും മകനും നന്നായി അറിയാം. അതു കൊണ്ടു തന്നെ വാഴയുടെ മനസ്സിൽ ഇരമ്പുന്ന വേദനയുടെ അലകൾ ഞാൻ തൊട്ടു അറിയുന്നു. പ്രാർത്ഥിക്കാം ....നമുക്കു പ്രാർത്ഥിക്കാം ...എല്ലാവർക്കും സമാധാനം ലഭിക്കാൻ......

കുറുമാന്‍ said...

വായിച്ചു കഴിഞ്ഞപ്പോള്‍ കാഴ്ചക്കൊരു മങ്ങല്‍. മനസ്സിനാകെ ഒരു ഭാരം.

പ്രിയമോളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Unknown said...

ദൈവത്തിനു ഇഷ്ടപെട്ടവരെ വേഗം തിരികെ വിളിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...
ഇതും അങ്ങിനെയാകും...
രശ്മിയുടെ കവിതയിലെ ആഗ്രഹം സഫലമാകട്ടെ...
രശ്മിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊള്ളുന്നു...

NAZEER HASSAN said...

മജീ,
നീയാ കവിത എന്നെ കാണിച്ചപ്പോള്‍ എനിക്കത്ര ഫീല്‍ ചെയ്തില്ല.ഈ പൊസ്റ്റ് വായിച്ച് ആ കവിത വായിച്ചപ്പോള്‍ വല്ലാത്ത വിഷമം.നീ ആ കുട്ടിയുടെ കാ‍ര്യം പറഞ്ഞ് തന്നതിനേക്കാള്‍ മനോഹരമായി എഴുതിയിരിക്കുന്നു.
എല്ലാ സൌഭാഗ്യങ്ങളോടും കൂടി ജീവിക്കുന്ന നമ്മള്‍ എത്ര അനുഗ്രഹീതരാണ്. നാം ദൈവത്തൊട് നന്ദിയുള്ളവരായിരിക്കുക.സര്‍വ്വശക്തന്‍ നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ!

Husnu said...

Dear Mr.Vazhakkodan,
I have nothing to say,but Rasmi torn my heart.Let me believe this is only a story. It really hurts..

Arun said...

വാഴക്കോടാ, ലീവ് കഴിഞ്ഞ് വന്നത് കരയിക്കാനാണോ??
രശ്മി വല്ലാത്തൊരു വേദനയായി മനസ്സില്‍ നില്‍ക്കുന്നു.
രശ്മിയ്ക്കു നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു.

Rafeek Wadakanchery said...

നിന്നെ അതിശയിപ്പിച്ച പെണ്‍ കുട്ടി ഞങ്ങളെ കരയിച്ചല്ലോ..എഴുത്തിലെ മാറ്റം നന്നായിട്ടുണ്ട്...

ബിനോയ്//HariNav said...

വാഴേ, ആ പെണ്‍കുട്ടിയുടെ കാര്യം ഫോണ്‍ ചെയ്തപ്പോള്‍ നീ പറയേണ്ടിയിരുന്നില്ല. വായിച്ച് കണ്ണ് നിറഞ്ഞു. സ്വന്തം കുഞ്ഞുങ്ങളുണ്ടായ ശേഷം ഇത്തരം വാര്‍ത്തകളൊന്നും താങ്ങാനാകുന്നില്ല.

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

പതിവ് പോലെ ബ്ലോഗ്‌ വായന ഓഫീസില്‍ വെച്ച് തന്നെ ആയിരുന്നു. വാഴയുടെ ഈ പോസ്റ്റ്‌ വായിച്ച തീരും മുമ്പേ കണ്ണുകള്‍ നിറഞ്ഞൊഴുകി... അടുത്തിരുന്ന മിസ്‌രി അടുത്ത് വന്നു കാര്യം അന്വേഷിച്ചു... ഏറെ നേരം മോണിറ്ററില്‍ നോക്കിയതിനാലാണെന്ന് കള്ളം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: "എനിക്കറിയാം, ഭാര്യയുടെ മെയില്‍ വന്നു കാണും. സാരമില്ല, ഒക്ടോബറില്‍ ലീവ്‌ അപ്രൂവല്‍ ആയതല്ലേ...? ഒന്നര മാസം കൂടിയല്ലേ ഉള്ളൂ.." പിന്നീട് ഞാന്‍ അവനു ഈ പോസ്റ്റ്‌ തര്‍ജ്ജമ ചെയ്തു കൊടുത്തു... അവന്റെ കണ്ണുകളും നിറയുന്നത് ഈ കമന്റ് ടൈപ്പ് ചെയ്യുമ്പോള്‍ ഞാന്‍ കാണുന്നു.

Anitha Madhav said...

മനസ്സിനെ നിയന്ത്രിക്കാന്‍ പാടുപെട്ടു വാഴക്കോടാ, സങ്കടം കൊണ്ട് എനിക്കു ഒന്നും കാണാന്‍ പോലും വയ്യ.രശ്മിയെന്ന കൊച്ചു മിടുക്കി എന്നെ അത്രയേറെ വേദനിപ്പിക്കുന്നു.
ആ കുട്ടിയെ നെരില്‍ കണ്ട വാഴക്കോടന്റെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. ആ കുഞ്ഞിന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

kichu / കിച്ചു said...
This comment has been removed by the author.
kichu / കിച്ചു said...

കണ്ണ് ചിമ്മാന്‍ മറ്റൊരു നക്ഷത്രം കൂടി :(

ഇതും ഒരു ഓര്‍മപ്പെടുത്തലാ മാഷേ..

എന്നാലും പഠിക്കില്ല.

“ഈ പരക്കം പാച്ചിലിനിടയില്‍ കുറച്ചു പേര്‍ക്കെങ്കിലും താങ്കളുടെ പോസ്റ്റ്‌ കൊണ്ട് പുനര്‍ വിചിന്തനം ഉണ്ടാകട്ടെ..“
ഡോക്ടര്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

Sureshkumar Punjhayil said...

Novinte mattoru nombaram...!
Rashmi molude athmavinu vendi prarthikkunnu, Oppam vazayude nalla manassinum...!
Ashamsakal...!!

കാപ്പിലാന്‍ said...

രശ്മിക്കുട്ടിയുടെ കഥ വായിച്ചു . കുഞ്ഞ് കുട്ടികള്‍ ദൈവത്തിന്റെ തോട്ടത്തിലെ പൂക്കളാണ് . ഏറ്റവും ഇഷ്ടമുള്ള പൂക്കളെ ദൈവം വേഗം പറിക്കും. ബാക്കിയുള്ളതെല്ലാം ഇവിടെ കിടന്ന് പുഴുവരിച്ചും കാക്കകൊത്തിയും ജീവിതകാലം മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത കടങ്ങളുമായി അലഞ്ഞു തിരിയും .
രശ്മിമോള് ഭാഗ്യവതി .
ഈ കവിത ഏറ്റവും മഹത്വം നിറഞ്ഞത്‌ .‍

Afsal said...

വല്ലാതെ വേദനിപ്പിച്ചു , എന്തായാലും എഴുത്തില്‍ വന്ന മാറ്റം സ്വാഗതാര്‍ഹം തന്നെ.

Junaiths said...

എന്താടോ,വെറുതെ വിഷമിപ്പിക്കുവാ അല്ലെ,ഞാന്‍ എന്റെ മോളുനെ ഓര്‍ത്തു പോയി..........

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നീ നാട്ടില്‍ പോയി വന്നിട്ട് നാട്ടിലെ തമാശകളും ചെറായി വിശേഷങ്ങളും ഒക്കെയായി ഒരു പോസ്റ്റാവും എന്ന് കരുതി..

നീയിതിപ്പോ കരയിച്ചല്ലോടാ?

രശ്മി മോളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.. പ്രാര്‍ത്ഥിക്കുന്നു..

Thus Testing said...

രശ്മിക്കുട്ടി മരിക്കുന്നതെങ്ങിനെ? അവളെ വാക്കുകളിലൂടെ പുനര്‍ജ്ജനിപ്പിച്ച നിനക്ക് ഒരുപാട് നന്ദി വാഴക്കോടാ.

കണ്ണടച്ചിട്ടും കാഴ്ചയില്‍ നിന്നു പോകുന്നില്ല നീ
നേരമായ് നേരമായ്
നേരത്തിന്‍ വണ്ടി
നേരത്തെയെത്തിയല്ലൊ
നല്‍കിടാം നിനക്ക് മൂര്‍ധാവിലൊരു ചുംബനം
എന്നെയും വിട്ടു നീ
യാത്രയായ് കൊള്‍ക.

അനില്‍@ബ്ലോഗ് // anil said...

വാഴക്കോടാ,
മനസ്സു തകര്‍ത്തു ചങ്ങാതീ നിന്റെ എഴുത്ത്.
മരണം മുന്നില്‍ കണ്ട് ആ കൊച്ചു കൂട്ടുകാരി എത്ര പക്വമായി സംസാരിച്ചു.എന്നിട്ട് എല്ലാ പ്രിയപ്പെട്ടവരേയും വിട്ടിട്ട് മറ്റെങ്ങോട്ടോ പോയി.അല്പസമയം മാത്രം ചിലവഴിച്ച മജീദിനും ഇതു വായിക്കുന്ന് ഞങ്ങള്‍ക്കും ഇത്രപെട്ടന്ന് രശ്മി പ്രിയപ്പെട്ടവളായെങ്കില്‍ ബാക്കിയാളുകളുടെ വേദന നമുക്കൂഹിക്കാം.

ജീവിതത്തിലെ ഗര്‍വുകള്‍ ശമിക്കാന്‍ ഏറ്റവും നല്ല ചികിത്സാ വിധിയാണ് നമ്മുടെ മെഡിക്കല്‍ കോളേജുകളിലെ അത്യാഹിത വിഭാഗത്തിലോ, വേണ്ട,ജനറല്‍ വാര്‍ഡിലോ ഒരാഴ്ച ചിലവഴിക്കുക എന്നത്. ജീവിതം എന്നത് എത്ര നിസ്സാരമാണെന്നും നാമോരോരുത്തരും എത്ര ഭാഗ്യം ചെയ്തവരാണെന്നും ബോദ്ധ്യപ്പെടാന്‍ അതു ഗുണം ചെയ്യും.

നല്ല പോസ്റ്റ് വാഴക്കോടാ.

പാവത്താൻ said...

എന്തു പറയാന്‍.....

ബിനോയ്//HariNav said...

വാഴേ, ഒരു കാര്യം പറയാന്‍ മറന്നു. നിന്‍റെ മനസ്സിലുള്ള പെണ്‍കുട്ടിയുടെ മുഖം വരികളിലൂടെത്തന്നെ വായനക്കാര്‍ക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. വേറൊരു ചിത്രത്തിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. :)

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയമുള്ളവരേ,
കേവലം ഒരു മണിക്കൂര്‍ നേരത്തെ പരിചയം മാത്രമുള്ള ആ കൊച്ചു മിടുക്കി ഒര്‍ക്കാന്‍ മധുരമുള്ള ഒരു നോവ് സമ്മാനിച്ച് യാത്രയാകുമ്പോള്‍ ഒരു മകളെ നഷ്ടപ്പെട്ട വേദനയായിരുന്നു എനിക്ക്. ആ ഒരു നോവ് നിങ്ങള്‍ക്കും അനുഭവപ്പെട്ടെങ്കില്‍ എന്റെ രശ്മിയെ നിങ്ങളും സ്നേഹിക്കുന്നു എന്ന് ഞാന്‍ അറിയുന്നു.
അകാലത്തില്‍ പൊലിഞ്ഞ ആ നക്ഷത്രം നമ്മെ നോക്കി പുഞ്ചിരിക്കാന്‍ നമ്മുടെ ആകാശത്തില്‍ എന്നും ഉദിച്ച് നില്‍ക്കട്ടെ!

അഭിപ്രയങ്ങളും പ്രാര്‍ത്തനകളുമായി എത്തിയ എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി, നല്ല നമസ്കാരം.

Sathees Makkoth | Asha Revamma said...

ഇതൊരു കഥ മാത്രമാണന്ന് വിശ്വസിക്കട്ടെ.
ദൈവത്തിന് പ്രീയപ്പെട്ടോരെ ആദ്യം കൊണ്ടുപോകും.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രശ്മി കുട്ടീടെ ആത്മാവിന് ശാന്തി നേരുന്നു ഒപ്പം പ്രാര്‍ത്ഥനയും.
"എന്നെ അതിശയിപ്പിച്ച പെണ്‍കുട്ടിയ്ക്ക്!"എന്ന തലേക്കെട്ട് കണ്ട് വായിക്കാനിരിക്കുമ്പോള്‍ ഇത് ഒരു ഹാസ്യമായിരിക്കുമെന്നാണ് ഞാന്‍ കരുത്തിയത്!വാഴയുടെ എഴുത്തെന്നും ഹാസ്യമായിരുന്നല്ലോ?ഇതിപ്പോ എന്താ പറയാ!!എഴുതിയതെഴുതി,പോട്ടെ എന്നു വെക്കാം.ഇനി ഇത്തരം കരയിപ്പിക്കുന്ന അതിശയങ്ങളായി വന്നാല്‍ ഞാന്‍ വായിക്കില്ല.

കണ്ണനുണ്ണി said...

ശരിക്കും ഫിക്ഷന്‍ പോലെ തോന്നി. കണ്ണ് നിറഞ്ഞു എന്ന് ഉള്ളതാ സത്യം....
മരണത്തെ ഭയപ്പെട്ടിരുന്നില്ല എങ്കിലും...ജീവിക്കാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു ല്ലേ രശ്മികുട്ടി

"
പൂവാലി പശുക്കിടാവിന് മുത്തങ്ങള്‍ നല്കേണം,
ചന്തത്തില്‍ മുറ്റം ചാണകം മെഴുകീട്ടു,
വട്ടത്തില്‍ ഓണപ്പൂക്കളം തീര്‍ക്കണം,
തേന്മാവിന്‍ തുഞ്ചത്ത് ഊഞ്ഞാല് കെട്ടണം,
പാട്ടുകള്‍ പാടിയിട്ടാടിത്തിമിര്‍ക്കേണം,
"

കണ്ണ് വീണ്ടും നിറയുന്നു മാഷെ....ഒന്നും പറയാനില്ല...നിര്‍ത്തുന്നു

വിനുവേട്ടന്‍ said...

ആശുപത്രിയും ICU ഉം എന്റെയും കുടുംബത്തിന്റെയും നൊമ്പരമാണ്‌ എന്നും... ഞങ്ങളുടെ ജീവിതത്തിലെ തീരാത്ത നഷ്ടം ഒരിക്കല്‍ കൂടി കണ്‍മുന്നില്‍ വന്നത്‌ പോലെ...

എഴുത്ത്‌ നന്നായിരിക്കുന്നു വാഴക്കോടാ...

OAB/ഒഎബി said...

ശ്ശോ....ഇന്ന് രാത്രി പത്തര മണിക്ക് കമ്പൂട്ടർ ഓഫാക്കി പോയി കിടന്നുറങ്ങണമെന്ന് വിചാരിച്ചത്, എന്തിനാ ദൈവമേ എന്നെ മറപ്പിച്ചു കളഞ്ഞത്?????

Jijo said...

ഇതു വെറും കഥയായിരുന്നെങ്കില്‍ എന്ന്‌ ആശിച്ചു പോകുന്നു.

അവസരങ്ങള്‍ ഉള്ളപ്പോള്‍ ജീവിതത്തിന്‌റ്റെ ഭംഗി ആസ്വദിക്കാതെ കടന്നു പോകുന്ന നമുക്കോരോരുത്തര്‍ക്കും ഒരു സന്ദേശം തരുന്ന കവിത. നഷ്ടപ്പെടുമ്പോള്‍ മാത്രം നാം അതിന്‌റ്റെ വില അറിയുന്നു. പകയും അസൂയയും വിദ്വേഷവും എല്ലാം ഉള്ളിലിട്ടു പുകച്ചു ചത്ത്‌ ജീവിക്കുന്നു അത്രയും നാള്‍.

Anil cheleri kumaran said...

ഒത്തിരി സങ്കടപ്പെടുത്തിയ വരികൾ.

Vinodkumar Thallasseri said...

കരയാനുള്ള കഴിവ്‌ നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ഞാന്‍ അറിയാതെ കരഞ്ഞുപോയി. നമ്മള്‍ ഇനിയും വെറും യന്ത്രമായിട്ടില്ല എന്ന്‌ വെളിപ്പെടുത്തുന്നത്‌ ഇത്തരം അനുഭങ്ങളാണ്‌

Areekkodan | അരീക്കോടന്‍ said...

വാഴേ....രശ്മി ഒരു നൊമ്പരമായി മാറി.എന്നാലും ആ വാക്കുകളിലെ ദൃഢനിശ്ചയം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി - മരണത്തെ പേടി ഇല്ലാത്ത രശ്മി നമ്മെയെല്ലാം മരണത്തെപറ്റി ഭയപ്പെടുത്തുന്നു.ആ കുഞ്ഞുമോളുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു.ദൈവത്തിന്‌ ഇഷ്ടപ്പെട്ടവരെ ദൈവം പെട്ടെന്ന് തിരിച്ച്‌ വിളിക്കും എന്ന് എണ്റ്റെ പിതാവ്‌ ഓരോ മരണവാര്‍ത്ത കേള്‍ക്കുമ്പോഴും പറയാറുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം പെട്ടെന്ന് ഒരു ദിവസം അദ്ദേഹവും യാത്രയായപ്പോള്‍ ഞാന്‍ അത്‌ തിരിച്ചറിഞ്ഞു.

Areekkodan | അരീക്കോടന്‍ said...

ചോദിക്കാന്‍ മറന്നു.രശ്മി ഏതു ക്ളാസ്സിലായിരുന്നു?കവിത വളരെ മനോഹരം(ബൂലോക കവിതകളില്‍ മനസ്സിലാകുന്നവ വളരെ കുറവായതിനാല്‍ കവിതക്ക്‌ ഞാന്‍ അഭിപ്രായം പറയാറില്ല.പക്ഷേ ഇത്‌ എനിക്ക്‌ നന്നായി ഇഷ്ടപ്പെട്ടു. )

Typist | എഴുത്തുകാരി said...

വാഴക്കോടന്റെ ഒരു തമാശ പോസ്റ്റ് പ്രതീക്ഷിച്ചുകൊണ്ടാണെത്തിയതു്. ഇതിപ്പോ.. ഒന്നും പറയാന്‍ തോന്നുന്നില്ല, സങ്കടമായിപ്പോയി.

Rakesh R (വേദവ്യാസൻ) said...

വാഴക്കോടാ , ഇത് സത്യമാണോ , ആവരുതെ , ഇതു മനോഹരമായ കവിത.

ഞാന്‍ ആചാര്യന്‍ said...

വാഴക്കോടന്‍റെ ദു:ഖത്തില്‍ ഇതാ പങ്ക് ചേര്‍ന്നിരിക്കുന്നു. ഇനി മേലാല്‍ ഇത്തരം പോസ്റ്റ്സ് കണ്ട് പോകരുതിവിടെ..

:-S

ഗ്രീഷ്മയുടെ ലോകം said...

പ്രിയ വാഴക്കോടന്‍,
ഇതൊരു കഥ മാത്രമായിരുന്നു അല്ലേ (വായനക്കാരെ ആശ്വസിപ്പിക്കാനെങ്കിലും അങ്ങനെ പറയുമെന്ന് കരുതുന്നു)

സെലി ചരിതം said...

:(

വാഴക്കോടന്‍ ‍// vazhakodan said...

@അരീക്കൊടന്‍ മാഷേ, ആ കുട്ടി ആറാം ക്ലാസ്സിലേക്ക് ജയിച്ചു. പുതിയ ക്ലാസിനെ പറ്റിയും കൂട്ടുകാരെപറ്റിയുമൊക്കെ എന്നോട് സംസാരിച്ചു.അപ്പൊഴും ആ കണ്ണുകളില്‍ നല്ല തിളക്കമുണ്ടായിരുന്നു.ഒരു പക്ഷെ അവള്‍ മരിക്കുമെന്ന് അവള്‍ക്കറിയാമായിരുന്നിട്ടും...

മണിസാര്‍, ഇതു ഞാന്‍ ഒട്ടും മനസ്സില്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കഥയായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷേ ഞാനവളെ കണ്ട് പോയില്ലെ...സംസാരിച്ച് പോയില്ലെ...
എല്ലാം ഒരു സ്വപ്നമായിരുന്നു എന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം.
രശ്മിയുടെ കഥ നിങ്ങളുമായി പങ്കു വെച്ചപ്പോള്‍ എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്....
ഇവിടെ വന്നു അഭിപ്രായം അറിയിച്ച
എല്ലാവര്‍ക്കും നന്ദി,
സ്നേഹത്തൊടെ,
വാഴക്കോടന്‍

ഉദാസീനന്‍ said...

ആണെങ്കിലും അല്ലെങ്കിലും ഇത് വെറും കഥയെന്നു കരുതുന്നു....
കണ്ണ് തുടച്ചത്‌ ഒഫിസിലുള്ള ആരെങ്കിലും കണ്ടോ ആവോ?

Pavin Rocky said...

പ്രിയമോളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Arun said...

വാഴക്കോടാ, ഒരു കാര്യം പറയാന്‍ മറന്നു, ഞാന്‍ വായിച്ചതില്‍ വെച്ച് മനസ്സില്‍ തട്ടിയ ഏക ഓര്‍മ്മക്കുറിപ്പാണ് ഇത് എന്ന് പറയാതെ വയ്യ. വായിച്ച ആര്‍ക്കും മനസ്സൊന്നു പിടയാതെ കടന്നു പോകാന്‍ കഴിയില്ല എന്നത് സത്യം..
ഭാവുകങ്ങള്‍

കനല്‍ said...

സഹിക്കാനാവുന്നില്ലെടാ വാഴേ...
ചിലതൊക്കെ നമ്മള്‍ മറക്കാന്‍ ശ്രമിക്കുന്നതു പോലെ... ഇതും...

അതല്ലേ പറ്റൂ ,,, ഇനി നമ്മളെക്കൊണ്ട്...

രശ്മിമോളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു..

Green Umbrella said...

സങ്കടം ആയിപോയി വായിച്ചപ്പോള്‍....

krish | കൃഷ് said...

ഇത് വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു ചെറുനൊമ്പരം. കൂടുതലൊന്നും പറയുന്നില്ല.

ആ കൊച്ചുമിടുക്കിയുടെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ, വീട്ടുകാര്‍ക്ക് തീരാദുഃഖത്തില്‍ നിന്നു കരകയറാനും കഴിയട്ടെ.

yousufpa said...

വല്ലാതെ നൊമ്പരപ്പെടുത്തി.

പാവപ്പെട്ടവൻ said...

ഇതൊരു കഥ മാത്രമായിരിക്കട്ടെ.....

ജിപ്പൂസ് said...

രശ്മിക്കുട്ടിയുടെ ആ വരികള്‍...!

"ഇനിയുമൊരു ജന്മം ഈ ഭൂമിയിലുണ്ടെങ്കില്‍,
എന്നമ്മ തന്‍ തങ്കക്കുടമായ് ഇനിയും പിറക്കേണം,
അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ പഠിക്കേണം,
പൂവാലി പശുക്കിടാവിന് മുത്തങ്ങള്‍ നല്കേണം"

കരള്‍ വിങ്ങിക്കൊണ്ടായിരിക്കും ആ കുഞ്ഞനുജത്തി നാലായി മടക്കിയ പേപ്പറിലേക്ക് ഈ വരികള്‍ പകര്‍ത്തിയത്.പൊള്ളുന്ന ഈ അക്ഷരങ്ങള്‍ ഉള്ളില്‍ നോവിന്‍റെ കുഞ്ഞോളങ്ങള്‍ തീര്‍ക്കുന്നു മജീദ്ക്കാ...

വിധിയുടെ മുമ്പില്‍ നാമെത്ര ദുര്‍ബലരാണല്ലേ...!
കഷ്ടം......കുഞ്ഞു പെങ്ങള്‍, അവളുടെ വരികള്‍ മനസ്സില്‍ നിന്നും പോകുന്നില്ല മജീദ്ക്കാ.രശ്മിയുടെ അഛനേം അമ്മയേം കോണ്ടാക്റ്റ് ചെയ്യാന്‍ വല്ല ഫോണ്‍ നംബറും ഉണ്ടോ?ചുമ്മാന്നേയ് വല്ലാത്ത ഒരു ഫീലിങ്.അവരെ ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ഒന്നു മെയില്‍ ചെയ്യണേ..

രശ്മിക്കുട്ടിയുടെ ആത്മാവിനു കരുണാമയനായ ദൈവം നിത്യശാന്തി നല്‍കട്ടെ.

വരവൂരാൻ said...

ഇതു എഴുതുമ്പോൾ കണ്ണുനിരീനാൽ കാഴചകൾ മറഞ്ഞിരുന്നു..ജീവിതമെന്ന നിസ്സാരത മനസ്സിൽ നിറഞ്ഞിരുന്നു..എന്തു പറയണമെന്ന് അറിയാതെ ..ഞാൻ പോക്കുന്നു..

പ്രതീഷ്‌ദേവ്‌ said...

ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ കണ്ണ്‌ നിറഞ്ഞു.. ഇത്‌ ഒരു കഥ മാത്രമായിരിക്കട്ടെ...

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നു വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ ഹ്രുദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
സ്നേഹത്തോടെ,
വാഴക്കോടന്‍

സച്ചിന്‍ // SachiN said...

ജീവിക്കാന്‍ കൊതിക്കുന്ന എത്രയോ ജന്മങ്ങള്‍....
ജീവിതം അവസാനിപ്പിക്കുന്ന അതിലേറെ ജന്മങ്ങള്‍..
ആര്‍ക്കും വേണ്ടാത്ത ജീവിതങ്ങള്‍...
എല്ലാം ദൈവത്തിണ്റെ വിക്രിതികള്‍!!!

വാഴക്കോടന്‍, രശ്മിയുടെ കഥ ഒരു വലിയ ജീവിത സത്യം നമ്മെ ഉണര്‍ത്തുന്നു...

ഈ പോസ്റ്റ് നൊംബരപ്പെടുത്തിയെങ്കിലും വളരെ ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക...

എല്ലാ വിധ ഭാവുകങ്ങളും

siva // ശിവ said...

ഞാന്‍ ഇപ്പോഴാണ് ഈ പോസ്റ്റ് കാണുന്നത്..... തീര്‍ച്ചയായും ഈ വര്‍ഷം ഓണത്തിന് മാവേലിത്തമ്പുരാനൊപ്പം ആ കുട്ടിയും ഉണ്ടാകും.... എല്ലാവര്‍ക്കും ഓണാശംസകള്‍.....

മീര അനിരുദ്ധൻ said...

ഈ പോസ്റ്റ് ഞാൻ ഇപ്പോഴാണു കാണുന്നത്.ധൈര്യപൂർവ്വം മരണത്തെ അഭിമുഖീകരിച്ച രശ്മി എന്ന കൊച്ചു മിടുക്കിക്ക് ആദരാഞ്ജലികൾ.അവളെ പറ്റി ഓർക്കുമ്പോൾ കണ്ണു നിറയുന്നു.

സ്നേഹതീരം said...

എന്റെ കണ്ണുകളും നിറഞ്ഞുപോയി. എല്ലാവരിലും വെളിച്ചം മാത്രം പകർന്ന്‌ ഒടുവിൽ ഒരു നിമിഷാർദ്ധം കൊണ്ട് പൊലിഞ്ഞുപോയ രശ്മിയെ അറിയാൻ ഇടയാക്കിയതിന് നന്ദി. ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച് ചിന്തിപ്പിക്കുന്ന, കളങ്കമില്ലാത്ത സ്നേഹത്തിന്റെ സൌരഭ്യം പകർന്നു തരുന്ന , ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന
ശക്തമായൊരു പോസ്റ്റ്. വാഴക്കോടനു നന്ദി.

Readers Dais said...

ആദ്യമായാണ്‌ ഈ ബ്ലോഗില്‍ വന്നത് ,മനസ്സിലെ വിങ്ങല്‍ ഒന്ന് കരഞ്ഞു തീര്‍കട്ടെ എന്നിട്ടാകാം കമന്റ്‌...

വയനാടന്‍ said...

ഇതു തീർത്തും സാങ്കൽപിക മാണെന്നു തന്നെ കരുതട്ടെ ചങ്ങാതീ. അല്ലെന്നു കരുതാൻ മനസ്സനുവദിക്കുന്നില്ല.

പകല്‍കിനാവന്‍ | daYdreaMer said...

നിന്നെ അതിശയിപ്പിച്ച പൊന്നുമോള്‍ക്ക് കണ്ണുനീര്‍ പൂക്കള്‍..

Harikrishnan:ഹരികൃഷ്ണൻ said...

ഒരു കഥയിലെന്ന പോലെ, സ്വപ്നത്തിലെന്ന പോലെ..

വേദനപ്പെടുത്തുന്ന ഈ സ്മരണികയ്ക്കു നന്ദി..

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നു വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ നല്ല മനസ്സിന്റെ ഉടമകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും ഈ വഴിയൊക്കെ വരുമല്ലൊ!
നന്ദിയോടെ...
വാഴക്കോടന്‍

കുഞ്ഞായി | kunjai said...

കണ്ണ് നനഞ്ഞുപോയി മാഷേ
പാവം രശ്മിക്കുട്ടി.

വശംവദൻ said...

വല്ലാതെ വേദനിപ്പിച്ചു

നാട്ടുകാരന്‍ said...

ഒന്നും പറയുന്നില്ല .......എന്നാലും സങ്കടമായിപ്പോയി.......സാരമില്ല.

Unknown said...

jeevitham enna randaksharathinullil tharichu njan ninnupoyi

( O M R ) said...

vaazhakkoda,
call me or contact me by blow link
Reffy
050 - 8 010 345
omrefi@gmail.com
thanking u

shAfI said...

Orettane pole Rashmiye onnu vaari puanaraan thonni, pinneyanuorthathu aval ee lokhathililla enna sathyam/...

അപര്‍ണ്ണ II Appu said...

Nothing to say but still I can't stop my tears.

Unknown said...

Rashmi you still alive in our hearts..

Aisibi said...

ദൈവം ഒരു മാലാഖയെ കൂടി റിക്രൂട്ട് ചെയ്തു...

poor-me/പാവം-ഞാന്‍ said...

വാഴൂ
തുംനെ മുഝെ രുലായ...

kondotykaaran said...

it's realy hurts for me becus i remembering my yelder brother, he was like rasmikutty. he also 10 years olde, 5 th standard studant. liked wary much book reading, foodbool playeing. but all are finished before 40 days, becous of saim like rasmi kutty, bloud cancer. but me always think he is waiting for me in my home , i can call him at an time . but........

സച്ചിന്‍ // SachiN said...

ഇത് ഇ മെയില്‍ ഫോര്‍വേഡായി മറ്റാരുടേയോ പേരില്‍ കറങ്ങുന്നു വാഴക്കോടന്‍!
താങ്കളുടെ പേര്‍ കാണാത്തത് കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?

Wisdom said...

It was really touching story..

science lab said...

nice blog

science lab said...

very nice.......

Anonymous said...

karayippichallo vaazhe!

noordheen said...

രശ്മിയുടെ കഥ വായിച്ചപ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത...

ഇതൊരു കഥ മാത്രമായിരിക്കട്ടെ.....

Manu said...

വാഴക്കോടാ,

കരയിപ്പിച്ചല്ലോടോ.....

ഇതൊരു കഥ മാത്രമായിരിക്കട്ടെ.....

Unknown said...

വല്ലാത്തൊരു വിഷമം. കണ്ണ് നനഞ്ഞു.

Unknown said...

രശ്മി മോളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.. പ്രാര്‍ത്ഥിക്കുന്നു.

Sivan Cherukunnu said...

vazhakkoodaaa..
karayippichoooo....

ചേര്‍ത്തലക്കാരന്‍ said...

രെശമിയുദെ മുന്നിൽ, ഞാനും,എന്റെ വേദനകളും ഒന്നുമല്ലതായി തീർന്നിരിക്കുന്നു. നല്ലവരെ ദൈവം പെട്ടന്നുവിളിക്കും എന്നുപറയുന്നതു ശെരിയാണെന്നു രെശമിയുടെ കാര്യത്തിൽ ദൈവം തെളിയിച്ചു.
രെശമി മരിക്കത്തഓർമകളായി നമ്മുടെ എല്ലാം മനസിൽ ജീവിക്കും.
രെശ്മിയുടെ മാതാപിതാക്കളുടെ വിഷമത്തിൽ ഞാനും പങ്കുകൊള്ളൊന്നു......

anthivilakk said...

ഇതു പോലെ ചെറിയൊരു അനുഭവം ഒരു പത്ത് വര്‍ഷങ്ങള്‍ക്കു മുന്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചു എനിക്കും ഉണ്ടായിരുന്നു. ബ്ലഡ് കേന്സര്‍ വന്ന ഒരു പതിമൂന്നു വയസ്സുകാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ അന്നെനിക്ക് പരിജയപ്പെടേണ്ടി വന്നിരുന്നു. ഇന്നും അതൊരു നോവായി മനസ്സിലുണ്ട്. ഇപ്പോള്‍ ഇതാ വീണ്ടും മറ്റൊരു പെണ്‍കുട്ടിയുടെ വേദന നിങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. ഇത്തരം അനുഭവങ്ങളില്‍ നമുക്ക് പാഠങ്ങളുണ്ട് പക്ഷെ അത് മനസ്സിലാക്കാന്‍ നമ്മളിലാര്‍ക്കും സമയമില്ലെന്നുല്ലതാണ് സത്യം.

Ghost.......... said...

എന്റെ വാ‍ഴെ കരയിച്ചല്ലോടാ നീ എന്നെ. കരഞ്ഞു കരഞ്ഞു മതിയായി . ഇതൊരു കഥ മാത്രമാവാൻ പ്രാർത്ഥന...............

Unknown said...

Adhyamayittanu blogil varunnath, Adhyam vayichathum ithayi. Enthayalum Reshmiyude agrahangal sadhikkuvan njanum prardhikkunnund.

Kavya said...

കഥയാണേലും സത്യമാണേലും കണ്ണുകള്‍ നിറഞ്ഞോഴുകുന്നു..

കാഡ് ഉപയോക്താവ് said...

നാട്ടിൽ ആയിരുന്നതിനാൽ, ഇവിടെ എത്താനും വായിക്കാനും വൈകി. വായിച്ചപ്പോൾ കണ്ണീർ വാർക്കാതിരിക്കാനും ആയില്ല.

Nidheesh said...

Sankadamkondu veerppumuttunnu
avalku nalkaan namukku kannuneer maathram.....

BIG B said...

realy nice its hearts alot..

Arun Kumar Pillai said...

വാഴക്കോടൻ ചേട്ടായി ഈ പോസ്റ്റ് ദാണ്ടെ ലവിടേ
http://yatheendran4u.blogspot.com/2010/05/blog-post.html

Anonymous said...

രശ്മി എന്ന കൊച്ചു കൂട്ടുകാരി അവളുടെ കൊച്ചു കവിതയിലുടെ പങ്കുവെച്ച ചെറിയ സ്വപനങ്ങള്‍ സഫലീകരിക്കാന്‍ ഭുമിയില്‍ വീണ്ടുമൊരു മാലാഘയായി ജനിക്കട്ടെ ........
വഴകോട ചങ്ങാതി നീ ശരിക്കും കരയിപ്പിച്ചു...........

nazer karat said...

രശ്മി എത്രഭാഗ്യവതിയാണ്.! അവളുടെ അവസാനത്തെ വാക്കുകളും കവിതയും ലോകമറിയാന്‍ താങ്കള്‍ ഒരു നിമിത്തമായില്ലേ? മറ്റെത്രപെരുണ്ടായിരുന്നു അവിടെ.? അവര്‍ക്കൊന്നും അതുനല്കാനവള്‍ക്ക് തോന്നിയില്ലല്ലോ ?.ഇതുപോലൊരു എഴുത്തുകാരനായ താങ്കള്‍ക്കത്‌ നല്‍കാനും അതുവഴി ഒരുപാടാളുകളുടെ കന്നീരില്‍കുതിര്‍ന്ന പ്രാര്‍ത്ഥനയും അവള്‍ക്കു കിട്ടിയില്ലേ! ഇത് വായിച്ചവരുടെ മനസുകളില്‍ അവളെന്നും ജീവിക്കും.രശ്മി മോള്‍ക്ക് നിത്യ ശാന്തിക്കായി പ്രാര്‍ത്ഥനയോടെ.......!

Nichu said...

വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വേദന…ഏറ്റവും അടുത്ത ആരോ ഒരാൾ നഷ്ടപ്പെട്ടത് പോലെ…രശ്മിക്കുട്ടിയുടെ ആത്മാവിന് ശാന്തി നേർന്നു കൊണ്ട്…..

Anonymous said...

രാവിലെ തന്നെ കണ്ണുകള്‍ ഈറന്‍ അണിയിച്ചു . പാവം കുട്ടി . നിങ്ങളില്‍ കൂടി രശ്മി മോളെ പലരും അറിഞ്ഞു . കൂടുതല്‍ ഒന്നും പറയാന്‍ വാക്കുകള്‍ വരുന്നില്ല

Unknown said...

Mashe, ellareyum chirippichu kollum ennu karuthiya thaankalude - ee posting sharikkum hrudaya sparshi thanne. Paavam aa molude aathmaavinu nithyashaanthi nerunnu. inganathe ethrayethra chithrashalabhangal ivide pirannu pettennu thanne parannakalunnu. Bhagavan entha nishchayichirikkunnathennu aarkkariyaam.

Unknown said...

കണ്ണ് നനച്ചു!.. ഒരു അനുജത്തി നഷ്ടപെട്ട പ്രതീതി.....

പ്രിയമോളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

abu :) said...

kannu niranju.

Kaithamullu said...

:-(((((((((

Seena Viovin said...

ഇത് കഥ മാത്രമല്ലേ വാഴേ ? കണ്ണ് നനയിച്ചു ...

Seena Viovin said...
This comment has been removed by the author.
SMIJAY said...

it's touching...

kARNOr(കാര്‍ന്നോര്) said...

നോവുന്നെടോ.. വല്ലാതെ :(

Anurag said...

ശരിക്കും കണ്ണു നിറഞ്ഞുപോയി

pranaamam said...

താങ്കള്‍ കണ്ട രശ്മിയുടെ പിതാവിന്റെ അവസ്ഥയാണ് എനിക്കും, എന്റെ മകനും ഇതേ രോഗി തന്നെ.. എല്ലാം ജീവിതമാണ്... സംഭവങ്ങള്‍ മാറി മറിയാം....അവന്‍ ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മല്ലടിക്കുന്നു... താങ്കളുടെ ആഖ്യാനം നന്നായി..

Unknown said...

മനസ്സു ഒന്ന് പിടഞ്ഞല്ലോ സുഹൃത്തേ.. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഇതൊരു കഥ മാത്രമായിരിക്കണേ എന്നൊരു പ്രാര്‍ത്ഥന..

യാത്രക്കാരന്‍ said...

വായന പകുതി എത്തിയപ്പോഴേ ആഗ്രഹിച്ചിരുന്നു..ഒരിക്കലും
ഇതൊരു അനുഭവ കഥ ആവല്ലേ എന്ന്...
വാഴക്കൊടന്റെ ആദ്യത്തെ കമന്റില്‍ തന്നെ ആ പ്രതീക്ഷ നശിച്ചു..
ഒരു തമാശ കഥ പ്രതീക്ഷിച്ചാണ് എത്തിയത്...
പക്ഷെ.. രെശ്മി മോള്‍ ഒരു വേദനയായി ഇപ്പോഴും മനസ്സില്‍ നിറയുന്നു...

Anish Philip said...

വളരെ വൈകിയാടോ വാഴേ ഇത് വായിച്ചത്....പക്ഷെ നെഞ്ചിനുള്ളിലെ വിങ്ങല്‍ ഇനിയും മാറിയിട്ടില്ല.ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു...ഇത് പോസ്റ്റ്‌ ചെയ്ത താങ്കള്‍ക്കു നന്ദിയും...

അനന്തപുരം ബാലാജി said...

അകാലനരയില്‍ അതിവേഗം പിടികൂടുന്ന വാര്‍ദ്ധക്യത്താല്‍ ...മരണത്തെ ഭീതിയോടെ മുഖാമുഖം കാണുന്ന യുവത്വം. ആയുസ്സറ്റ്‌ വീഴുന്ന നിമിഷം കാലേകൂട്ടി കണ്ട്‌, വെട്ടിപ്പിടിക്കുവാനും വാരിക്കൂട്ടുവാനും വെമ്പുന്ന മനസ്സുമായി പ്രായഭേദമന്യേ പകലന്തിയോളം പണിയെടുക്കുന്ന ജീവിതങ്ങള്‍ ... കരുതലുകള്‍ നന്ന്‌. പക്ഷേ, സമ്പാദിച്ചുകൂട്ടാനുള്ള മാരത്തോണ്‍ ഓട്ടത്തിനിടയില്‍ ജീവിതം എന്താണെന്ന്‌ പലരും മറന്നുപോകുന്നു. മുളയിലേ കൊഴിഞ്ഞുപോയ ഈ കുരുന്നിണ്റ്റെ മനസ്സ്‌ എന്താണെന്ന്‌ നാലായി മടക്കിവച്ച പേപ്പറില്‍ കുറിച്ചിട്ട, ഉള്ളുപൊള്ളിക്കുന്ന ആ പത്തുവരി കവിതയിലൂടെ നമ്മിലേയ്ക്ക്‌ പകരുന്നു. പത്താംതരത്തില്‍ പഠിക്കുന്നവര്‍ക്കു പോലും പത്തുവരി കവിത പത്തുതവണ വായിച്ചു പഠിച്ചാലെ ഉള്‍ക്കൊള്ളാനാകു എന്നിരിക്കെ, ഒരു പത്തുവയസ്സുകാരി സ്വായത്തമാക്കിയ അര്‍ത്ഥവത്തായ വാക്കുകളില്‍ ... ഒരു പക്ഷേ ഭാവിയിലെ ബാലാമണിയമ്മയെ ആകാം ഇവളുടെ വിയോഗത്തിലൂടെ മലയാളത്തിന്‌ നഷ്ടമായത്‌. ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ ....എന്ന്‌ തുടങ്ങുന്ന അവളുടെ ആഗ്രഹങ്ങള്‍ക്കു മുമ്പില്‍ ...
അവളുടെ അമ്മയുടെ ഉദരത്തിലൂടെ തന്നെ ഒരു പുനര്‍ജന്‍മം നല്‍കുന്നതിനായ്‌ സര്‍വ്വേശ്വരനോട്‌ നമുക്ക്‌ അകമഴിഞ്ഞു പ്രാര്‍ത്ഥിക്കാം.

അനന്തപുരം ബാലാജി said...

അകാലനരയില്‍ അതിവേഗം പിടികൂടുന്ന വാര്‍ദ്ധക്യത്താല്‍ ...മരണത്തെ ഭീതിയോടെ മുഖാമുഖം കാണുന്ന യുവത്വം. ആയുസ്സറ്റ്‌ വീഴുന്ന നിമിഷം കാലേകൂട്ടി കണ്ട്‌, വെട്ടിപ്പിടിക്കുവാനും വാരിക്കൂട്ടുവാനും വെമ്പുന്ന മനസ്സുമായി പ്രായഭേദമന്യേ പകലന്തിയോളം പണിയെടുക്കുന്ന ജീവിതങ്ങള്‍ ... കരുതലുകള്‍ നന്ന്‌. പക്ഷേ, സമ്പാദിച്ചുകൂട്ടാനുള്ള മാരത്തോണ്‍ ഓട്ടത്തിനിടയില്‍ ജീവിതം എന്താണെന്ന്‌ പലരും മറന്നുപോകുന്നു. മുളയിലേ കൊഴിഞ്ഞുപോയ ഈ കുരുന്നിണ്റ്റെ മനസ്സ്‌ എന്താണെന്ന്‌ നാലായി മടക്കിവച്ച പേപ്പറില്‍ കുറിച്ചിട്ട, ഉള്ളുപൊള്ളിക്കുന്ന ആ പത്തുവരി കവിതയിലൂടെ നമ്മിലേയ്ക്ക്‌ പകരുന്നു. പത്താംതരത്തില്‍ പഠിക്കുന്നവര്‍ക്കു പോലും പത്തുവരി കവിത പത്തുതവണ വായിച്ചു പഠിച്ചാലെ ഉള്‍ക്കൊള്ളാനാകു എന്നിരിക്കെ, ഒരു പത്തുവയസ്സുകാരി സ്വായത്തമാക്കിയ അര്‍ത്ഥവത്തായ വാക്കുകളില്‍ ... ഒരു പക്ഷേ ഭാവിയിലെ ബാലാമണിയമ്മയെ ആകാം ഇവളുടെ വിയോഗത്തിലൂടെ മലയാളത്തിന്‌ നഷ്ടമായത്‌. ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ ....എന്ന്‌ തുടങ്ങുന്ന അവളുടെ ആഗ്രഹങ്ങള്‍ക്കു മുമ്പില്‍ ...
അവളുടെ അമ്മയുടെ ഉദരത്തിലൂടെ തന്നെ ഒരു പുനര്‍ജന്‍മം നല്‍കുന്നതിനായ്‌ സര്‍വ്വേശ്വരനോട്‌ നമുക്ക്‌ അകമഴിഞ്ഞു പ്രാര്‍ത്ഥിക്കാം.

Unknown said...

വല്ലാത്തൊരു വിഷമം. കണ്ണ് നനഞ്ഞു.

Unknown said...


ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഇതൊരു കഥ മാത്രമായിരിക്കണേ എന്നൊരു പ്രാര്‍ത്ഥന..

ANJU K SREEKUMAR said...

Etta, ith oru kadha thanneyano?? aayirikkatte ennu praarthikkunnu..

ANJU K SREEKUMAR said...

Etta ,,ith kadha thanneyano?? aayirikkatte ennu praarthikkunnu..

Unknown said...

very touching story..and i hope..ithoru katha mathramakkatey

Unknown said...
This comment has been removed by the author.
 


Copyright http://www.vazhakkodan.com