Tuesday, September 1, 2009

എന്റെ ഓണം എന്റെ പ്രിയ താരങ്ങള്‍ക്കൊപ്പം


പ്രിയപ്പെട്ട കൂട്ടുകാരെ,
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍ !!
ഈ പൊന്നോണ പുലരിയില്‍ ഞാനും എന്റെ കഥാപാത്രങ്ങളായ കുഞ്ഞീവി,സൂറ, കുവൈറ്റ്‌ അളിയന്‍,അയ്യപ്പ ബൈജു, ക്യാമറ മേനോന്‍ തുടങ്ങിയവരുടെ കൂടെയാണ് ഈ തിരുവോണം ആഘോഷിക്കുന്നത്‌. ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി ഈ പൊന്നോണം ശരിക്കും അടിച്ച് പൊളിച്ചു എന്ന് തന്നെ പറയാം. ആ സംഗമത്തിന്റെ വിശദമായ ഒരു റിപ്പോര്‍ട്ടാണ് ഇവിടെ കുറിക്കുന്നത്.
എന്റെ ഓണം എന്റെ പ്രിയ താരങ്ങള്‍ക്കൊപ്പം

വളരെ നാളത്തെ ആഗ്രഹമായിരുന്നു എന്റെ എല്ലാ കഥാപാത്രങ്ങളെയും ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരിക എന്നത്. ഈ പൊന്നോണം അതിന് സാക്ഷാത്കാരമായി എന്ന സന്തോഷം ഈ സംഗമത്തിന് ഇരട്ടി സന്തോഷം നല്കുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരസ്പരം പരിചയപ്പെടുകയും ചോദ്യങ്ങള്‍ ചോദിക്കുകയും പാട്ടുകളും തമാശകളുമായി ഞങ്ങള്‍ കുറെസമയം ചിലവഴിച്ചു. ആ ഒരു സംഗമത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു.

എന്റെ ഓണം എന്റെ പ്രിയ താരങ്ങല്‍ക്കൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം!

കുഞ്ഞി: ബായേ ഒരു മിനിറ്റ്, ഡാ മാനേ കുവൈറ്റ് അളിയാ ഇജ്ജ് സൂറാന്റെ എരുത്തിന്ന് എണീറ്റ് ഇപ്പൊറത്ത് വന്നിരിക്ക്. കാര്യം അനക്ക് ഓളുടെ കൂടെ നിക്കാഹ് കയിഞ്ഞിട്ട് ഇരിക്കാം ഏത്?

ബൈജു: യെസ് നോട്ട് ദി പോയന്റ്, പൈന്റും സോഡയും ഒരുത്തില് ഇരിക്കുന്നത് സമ്മര്‍ദ്ദം ഉണ്ടാക്കും ഓക്കേ...

വാഴ: ശരി ഒരു തര്‍ക്കം വേണ്ടാ സൂറാ നീ എന്റെ അടുത്ത് ഈ കസേരയിലിരിക്കൂ

കുഞ്ഞി: ബായേ ഓണത്തിന്റെ എടേല് തന്നെ പൂട്ട് കച്ചോടം വേണൊ?സൂറാ ഇജ്ജ് ഇന്റെ എരുത്ത് തന്നെ ഇരുന്നാ മതി.

സൂറ: ഉമ്മാ ഞാന്‍ ഈ ബൈജു ചേട്ടന്റെ അടുത്ത് ഇരുന്നോളാം

ബൈജു: ഓക്കെ, കൊച്ചു പെണ്ണാ ഇവിടെ ഇരുന്നോട്ടെ. എന്റെ ആരോഗ്യ സ്ഥിതി വെച്ച് ധൈര്യമായി ഇരുന്നൊ ഞാന്‍ ഡീസെന്റാ..

വാഴ: അപ്പോ നമുക്കു തുടങ്ങാം അല്ലെ? ക്യാമറ മേനോന്‍.. ഒക്കെ റെഡിയല്ലെ?

ക്യാ.മേ: എല്ലാം ഓക്കെയാണ്.

വാഴ:എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വളരെ പ്രശസ്തരായ നിങ്ങളെ ഈ ഒരു പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇത്രയും നാളത്തെ അനുഭവങ്ങള്‍ നിങ്ങളോരുരുത്തരും ഇവിടെ പങ്കു വെക്കും എന്നു ഞാന്‍ കരുതുന്നു. അതുപോലെ നിങ്ങള്‍ക്ക് എന്നെ പറ്റി എന്താണ് അഭിപ്രായം എന്നും അറിയാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. ആദ്യമായി നമ്മുടെ ഏവരുടേയും പ്രിയങ്കരിയായ കുഞ്ഞീവി ഇത്തയില്‍ നിന്ന് തന്നെ തുടങ്ങാം.

കുഞ്ഞി: ബായേടെ നാട്ടുകാരിയായ എനിക്ക് ഇത്രേം ആരാധകര്‍ ഉണ്ട് എന്ന വിവരം ബായേടെ ഇന്റര്‍വ്യൂകള്‍ കയിഞ്ഞപ്പഴാണ് ഞമ്മക്ക് മനസ്സിലായത്. അയില് ഇക്ക് പെരുത്ത് സന്തോഷം ഉണ്ട്.പിന്നെ ഞമ്മള് കണ്ട കാര്യം എവിടെയും ബിളിച്ച് പറയും. അതു എല്ലോര്‍ക്കും പെരുത്ത് ഇഷ്ടായി, അങ്ങിനെ ഞമ്മള് ഫെയ്മസ് ആയി. പിന്നെ ബായേനെ കുറിച്ച് അത്ര നല്ല അഭിപ്രായമൊന്നും ഇല്ല. ഇജ്ജ് ഇന്റെ സൂറാനെ രണ്ടാം കെട്ട് കെട്ടട്ടെ എന്നു ശോയിച്ച കാര്യം ഏതായാലും ഞാമ്മള് ആരോടും പറയുന്നില്ല ബാക്കി ഞാന്‍ പിന്നെ പറയാം.

വാഴ: ഇത്താ ഈ പരിപാടി ഇപ്പൊ നിലവിലുള്ള എന്റെ ഭാര്യ കാണും, വെറുതെ കഞ്ഞി കുടി മുട്ടിക്കല്ലെ..ഓക്കെ.... ഇനി നമുക്കു സൂറാടെ വിശേഷങ്ങളിലേക്കു കടക്കാം. സൂറ കോളേജില്‍ ബയങ്കര ഫേമസ് ആണല്ലൊ. വല്ല പ്രേമ ലേഖനങ്ങളൊക്കെ കിട്ടിയിരുന്നൊ?

സൂറ: അക്കാര്യം പറഞ്ഞാല്‍ ഒരുപാടുണ്ട്. ആദ്യം സൂത്രന്‍ എന്ന ആളെക്കോണ്ടാണ് തൊന്തറവ് ഉണ്ടായിരുന്നത്. ഓനുക്ക് ഇന്നെ കെട്ടണം. പിന്നെ ചാണക്യന്‍, ഓനൊരു വയസ്സനാ, ഇന്നാലും ഞമ്മളെ കെട്ടണം എന്നാ പൂതി. പിന്നെ കനല്‍ എന്ന ഒരു സീനിയര്‍ ഒരു കത്ത് തന്നു. പക്ഷേ ഓനുക്ക് വീട്ടുകാരുടെ അറിവില്‍ തന്നെ ഒരു കുട്ടിയും കെട്യോളും ഉണ്ടെന്നാ അറിഞ്ഞത്. ഇന്റെ റബ്ബെ പിന്നേ കമന്റടിക്കാരേം വായില്‍നോട്ടക്കാരെം കൊണ്ട് പൊറുതി മുട്ടി.പിന്നെ എല്ലാം ശരിയായി.

വാഴ: ശരിയായി എന്നു പറഞ്ഞാല്‍?

സൂറ: പിന്നെ അതൊക്കെ ഒരു ശീലായി. കൂടാതെ ഇന്റെ കല്യാണം ഉറപ്പിച്ചു എന്നും പറഞ്ഞു. അതിന് പലരും എന്റെ ചാരിത്രത്തെ പറ്റി കഥകളുണ്ടാക്കി. അപ്പൊ എനിക്ക് ശരിക്കും സങ്കടം വന്നു. ഉമ്മ അറിഞ്ഞാല്‍ ഒരു ഭൂകമ്പം ഉണ്ടാകും എന്നു ഭയന്നു ആരോടും പറഞ്ഞില്ല.

വാഴ: കോളേജില്‍ നാസ് എന്നൊരു കുട്ടിയുമായാണല്ലൊ കൂട്ട്. അവരെ പറ്റി എന്താണ് അഭിപ്രായം?

സൂറ: ഓളുക്ക് എപ്പഴും ഹോസ്റ്റലിലെ ഭക്ഷണത്തിനെ പറ്റി കുറ്റം പറയാനേ നേരമുള്ളൂ. പിന്നേ ഏതോ ഡോക്ടറുമായി എന്തോ ചുറ്റിക്കളി ഉണ്ടായിരുന്നത് കോണ്ട് ഫോണ്‍ കയ്യിന്നു വെച്ച സമയം ഉണ്ടാവാറില്ല. ഇപ്പൊ അവരുടെ കല്യാണം കഴിഞ്ഞു. ഇപ്പൊ ഡോക്ടര്‍ക്ക് ഇവള് വെക്കുന്ന ഭക്ഷണത്തിന്റെ കുറ്റം പറയാനേ സമയമുള്ളൂ എന്നാണറിഞ്ഞത്.

വാഴ: ഒരു ദിവസം രാവിലെ സൂറാടെ വീട്ടില്‍ ഞാന്‍ വന്നപ്പോള്‍ എന്നെ ആദ്യമായി കണ്ടിട്ട് സൂറാക്കു എന്താണ് തോന്നിയത്?

സൂറ: വന്നത് ശനിയാഴ്ച്ച രാവിലെ ആയത് കോണ്ട് ഒരു പിച്ചക്കാരനായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നെ ഉമ്മ പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത്.

വാഴ: സൂറാക്ക് എന്നെ കുറിച്ച് എന്താണ് അഭിപ്രായം?

സൂറ: ഇങ്ങള് ഇടയ്ക്കിടയ്ക്ക് കാണുമ്പോള്‍ ചോദിക്കാറുള്ളതല്ലെ. പിന്നെ ഇങ്ങളെ എന്റെ ഒരു സഹോദരനായി കാണാനാണ് എനിക്ക് ഇഷ്ടം! ഇങ്ങടെ കെട്യോളേം കുട്യോളെം സങ്കടപ്പെടുത്താന്‍ ഞാനില്ല പൊന്നേ...

വാഴ:സൂറാ!!! ഹമ്മേ!!!എന്നാലും എന്റെ സൂറാ!! ശരി നമുക്കിനി ബൈജുവിന്റെ വിശേഷങ്ങളിലേക്കു കടക്കാം. ബൈജു ഇങ്ങനെ കുടിച്ചാല്‍ വീട്ടുകാര് ചോദിക്കില്ലെ?

ബൈജു: പിന്നെ ഒരു പൈന്റ് കിട്ടിയാല്‍ എനിക്കുതന്നെ തേയില്ല പിന്നെയല്ലെ വീട്ടുകാര് ചോദിച്ചാ കൊടുക്കുന്നത്!

വാഴ: ഈ മെലിഞ്ഞ ശരീരം വെച്ച് തമാശെം പറയോ? ഇത്രയും അടി വാങ്ങിക്കൂട്ടാന്‍ മാത്രം ത്രാണിയുണ്ടോ ബൈജുന്റെ ഈ ശരീരത്തിന്?

ബൈജു: എന്നാ ഒരു കാര്യം ചെയ്യ് എന്റെ അസിസ്റ്റന്റായി വന്ന് അടിയൊക്കെ ഇയാളങ്ങോട്ട് വാങ്ങ്, എന്താ പറ്റ്വൊ? അല്ല പിന്നെ!

വാഴ: എന്നാലും ഈ അപ്പന് വിളിയും തല്ലുകൊള്ളിത്തരവും ഒക്കെ ഒന്ന് നിര്‍ത്തിക്കൂടെ?

ബൈജു: പ്ലീസ് നോട്ട് ദി പോയന്റ് ,ഈ വെള്ളടിയും അപ്പന് വിളിയുമൊക്കെ നിര്‍ത്ത്യാ പിന്നെ അയ്യപ്പ ബൈജുന് എന്താ വില? അയ്യപ്പ ബൈജുനെ കുറിച്ച് എഴുതിയില്ലെങ്കില്‍ പിന്നെ എന്റെ അപ്പനെ കുറിച്ച് എഴുതോ വാഴ?

കു.അളിയന്‍: അതു ന്യായം. അക്കാര്യത്തില്‍ ഞാന്‍ ബൈജുവിന്റെ കൂടെയാ. നമ്മളില്ലെങ്കി വാഴക്ക് ഹിറ്റ് ധാന്യം കിട്ടുമോ പുഴുങ്ങി തിന്നാന്‍.

ബൈജു: കുവൈറ്റ് അളിയന്‍! വല്യ പുള്ളിയാ, ഒള്ള കാശൊക്കെ ചെലവാക്കി വാഴക്കോടനെ ഇലക്ഷനില്‍ മത്സരിപ്പിച്ച്. ഇപ്പൊ കാശും പോയി ഉള്ള പണീം പോയി വാഴ തോറ്റും പോയി!

കു.അളിയന്‍: ഹൊ അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ ബൈജൂ, പലരും പിന്നില്‍ നിന്നും കുത്തി. കാശ് വങ്ങിയ പലരും വോട്ട് ചെയ്തില്ല. പിന്നെ കാപ്പിലാന്‍ അധികാര ദുര്‍വിനിയോഗം നടത്തി കള്ളവോട്ട് ചെയ്യിച്ചു എന്നാ അറിഞ്ഞത്.

വാഴ: ആട്ടേ ബൈജുവിന് എന്നെക്കുറിച്ച് എന്താണ് അഭിപ്രായം?

ബൈജു: ഇന്നേ വരെ ഷാപ്പിനെ കുറിച്ച് ആരേലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ വാഴേ. വാഴ ഒരു അസ്സല് ഷാപ്പാ, പല പല ബ്രാന്‍ഡുകളുള്ള ഒരടിപൊളി ബീവറെജിന്റെ ഷാപ്പ്, സത്യം!

വാഴ:ശ്ശെ ചോദിക്കേണ്ടിയിരുന്നില്ല. അതെല്ലാം മറന്നേക്കാം, ഇനി നിങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും എന്നോട് ഇഷ്ടമുള്ള ചോദ്യങ്ങള്‍ ചോദിക്കാം. അതിനു ശേഷം നമ്മള്‍ ഇവിടെ ഒരുക്കിയ വിഭവ സമ്രുദ്ധമായ സദ്യ കഴിച്ച് ഓണപ്പാട്ടും പാടി പിരിയാം ഓക്കേ.. ശരി ചോദിക്കൂ..

കുഞ്ഞി:എന്തായാലും സദ്യ കഴിഞ്ഞ് പാട്ടാക്കിയത് നന്നായി ഇല്ലെങ്കില്‍ സദ്യ തിന്നാന്‍ വയ്യാണ്ട് ഓടേണ്ടി വന്നേനെ! അല്ല ബായേ ഇജ്ജ് ബല്യ പാട്ട് കാരനാണ് എന്ന് അനക്കൊരു വിജാരം ഉണ്ടോ?
സത്യത്തില് ഇജ്ജ് പാട്ട് പഠിച്ചിട്ടുണ്ടാ? കേള്‍ക്കാന്‍ നല്ല ഇമ്പമില്ലാത്തോണ്ട് ചൊയിച്ചതാ.പക്ഷേ അന്റെ ആ താളമില്ലായ്മ ബയങ്കരം തന്നെ!

വാഴ:എന്റെ ഇത്ത ദയവായി നാറ്റിക്കല്ലേ. ഞാന്‍ പാട്ടൊന്നും പഠിച്ചിട്ടില്ല. പഠിക്കണം എന്ന് ചെറുപ്പം മുതല്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. ആ ഒരു വിഷമം തീര്‍ക്കാന്‍ പാടുന്നതല്ലേ, ഇത്ത ക്ഷമീ.ഇനി നന്നായി പാടിക്കോളാം എന്നാലും ബ്ലോഗില്‍ ഞാന്‍ മിമിക്രി കാണിക്കുന്നോന്നും ഇല്ലല്ലോ.

സൂറ: ഇക്ക ഒരു RSP ആണെന്നാണല്ലോ പറഞ്ഞു കേള്‍ക്കുന്നത്, അതായത്‌ "റമദാന്‍ സ്പെഷല്‍ പാര്‍ട്ടി" റമദാനില്‍ മാത്രം പള്ളിയില്‍ മുടങ്ങാതെ പോകുന്ന ഒരു പാര്‍ട്ട്‌ ടൈം വിശ്വാസിയാണോ?

വാഴ: വേറെ എത്ര നല്ല ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് സൂറാ, ഈ കൊലച്ചതി എന്നോട് വേണായിരുന്നൊ? സത്യം പറഞ്ഞ അതില്‍ സത്യം ഇല്ലാതില്ല. എങ്കിലും ഞാന്‍ മതത്തെ കൂടുതല്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. ജന്മം കൊണ്ട് ഒരു മതത്തിലായി എന്നതില്‍ കവിഞ്ഞ് ആ മതത്തെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാലേ വിശ്വാസത്തിന് തിളക്കമുണ്ടാവൂ.എന്താ അങ്ങിനെയല്ലെ? ഓക്കേ, ഇനി ബൈജു ചോദിക്കൂ,

ബൈജു: എനിക്കൊരു ഫുള്ള് ‘ഓസീയാര്‍’

വാഴ: അതല്ല ചോദ്യം ചോദിക്കാനുണ്ടെങ്കില്‍ ചോദിക്ക് ബൈജൂ.

ബൈജു: ചോദ്യം ചോദിക്കാന്‍ ഇയാളാരാ മൈസ്രേട്ടോ?
കൊച്ചു പയ്യനാ! ചുമ്മ ഒന്നു വിരട്ടി നോക്കീതാ, ബൈജൂന് ഒന്നേ ചോദിക്കാനുള്ളൂ, എനിക്കു സൂറാനെ കെട്ടിച്ച് തര്വൊ?

കുഞ്ഞി: പ്ഫ! ശെയ്ത്താനെ ഈ കള്ളും കുടിച്ച് വെളിവില്ലാതെ നടക്കണ അനക്കല്ല അന്റെ വാപ്പാക്കാ സൂറാനെ കെട്ടിക്കണത്, മുണ്ടാതെ ഇരുന്നൊ ഇജ്ജ്.

ബൈജു: പ്ലീസ് നോട്ട് ദി പോയന്റ്,അപ്പന്‍ ഈസ് ഓള്‍ഡ് മാന്‍, സോ കുഞ്ഞീവിയെ എന്റെ അപ്പന്‍ കെട്ടും സൂറാനെ ഞാനും കെട്ടാം ഏത്??

ഠോ അന്റെ മയ്യത്ത് ഞമ്മള് എടുക്കും ഹാ.

വാഴ: ശ്ശെ എന്താ ഇത്താ ഇത്. ബൈജു ഒരു തമാശ പറഞ്ഞതല്ലെ?

ബൈജു: ഞാന്‍ ഇത്താനെ ഒന്ന് പറ്റിച്ചതാ, സൂറ എന്റെ പെങ്ങളല്ലെ, ഇത്താ, അടി കലക്കി! ഇപ്പൊ മനസ്സിലായില്ലെ എങ്ങിനെ ചുമ്മാ തല്ല് വാങ്ങാമെന്ന്.ദാറ്റ് ഈസ് അയ്യപ്പ ബൈജു! ജസ്റ്റ് ഡിസംബര്‍ ദാറ്റ്.

കുഞ്ഞി: സങ്കതി ഓന്‍ പറഞ്ഞത് ഒരു ധിക്കാരാണെങ്കിലും എനിക്കൊന്ന് തച്ചാരായി, സാരല്യടാ മോനേ

കു.അളിയന്‍: എന്റെ പൊന്നു ഇത്താ, സൂറാനെ എത്രെം വേഗം എനിക്ക് കെട്ടിച്ച് താ, എന്നാ ഈ വക വല്ല പുലിവാലും ഉണ്ടാ?

കുഞ്ഞി: അന്റെ കയ്യിലെ കായി ഒക്കെ കയിഞ്ഞ സ്ഥിതിയ്ക്ക് വേറെ കായിള്ള കുഞ്ഞാലിക്ക വരുമോന്ന് നോക്കട്ടെ! ഇല്ലെങ്കി ഇജ്ജ് പോയി കായിണ്ടാക്കി വാടാ...

വാഴ: അപ്പോ ഇനി എല്ലാവര്‍ക്കും സദ്യ കഴിക്കാം അതിന് മുന്‍പ് നമ്മുടെ ഒരു ഗ്രൂപ്പ് ഫോടോ ക്യാമറാ മേനോന്‍ എടുക്കും എല്ലാവരും വരിവരിയായി നിന്നെ?

ബൈജു: വരി വരിയായി നില്‍ക്കാന്‍ ഇതെന്താ റേഷന്‍ കടേല് മണ്ണെണ്ണയ്ക്കു നില്‍ക്കുവാണോ?

ക്യാ.മേ: ബൈജു ഡാന്‍സ് ചെയ്യാതെ സ്റ്റെഡിയായി നില്‍ക്കൂ..

ബൈജു: ഡാന്‍സല്ലടാ ഉവ്വേ കാലിനൊരു ബലക്കുറവ്. നീ അഡ്ജസ്റ്റ് ചെയ്ത് വീശിയെടടേയ്..

ക്ലിക്!

എല്ലാ മാന്യ വായനക്കാര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!

നന്ദി, നമസ്കാരം!

photo curtsy: google

40 comments:

വാഴക്കോടന്‍ ‍// vazhakodan said...

കുഞ്ഞീവിയുടേയും,സൂറാന്റേയും,കുവൈറ്റ് അളിയന്റേയും,അയ്യപ്പ ബൈജുവിന്റേയും,ക്യാമറാ മേനോന്റേയും വാഴക്കോടന്റേയും ഹ്രുദ്യമായ തിരുവോണാശംസകള്‍!

Sureshkumar Punjhayil said...

Ithoru Ganbheera ona sadya thanneyayi ketto...!

Eppozatheyum pole manoharam thanne... Ashamsakal...!

Happy Onam...!!!

Arun said...

(((((((((ഠോ))))))))))
പേടിക്കേണ്ടാ തേങ്ങാ അടിച്ചതാ...

ഇത് വളരെ നല്ലൊരു ആശയമാണ് വാഴക്കോടാ.കഥാപാത്രങ്ങളോടൊത്ത് ഓണം ആഘോഷിക്കാനും വേണം ഒരു ഭാഗ്യം!!

വാളരെ നന്നായിട്ടുണ്ട്, ബൈജു കസറി!

ഓണാശംസകള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വാഴെ........ഈ ഓണസദ്യ കലക്കന്‍!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വാഴെ........ഈ ഓണസദ്യ കലക്കന്‍!

ചാണക്യന്‍ said...

ഇതിപ്പോ ഒരൊന്നൊന്നര ശെയ്ത്തായി പോയല്ലോന്റെ വാഴെ....:):)

ഓഹോ..സൂറക്ക് ഇപ്പോ ഞമ്മളെ ബേണ്ടാതായാ...

ഹിഹിഹിഹിഹിഹിയിൽ ഓള് ഒരു പേറ് കഴീഞ്ഞിതാ....ഇപ്പോ ഞമ്മള് ബയസനായി ..അല്ലെന്റെ സൂറാ....


സൂറാ...ഇജ്ജ് ..ചെബിയിൽ നുള്ളിക്കോളീൻ...ഞമ്മള് ബരും സുൽത്താനെ മാതിരി.....

ഷെരീഫ് കൊട്ടാരക്കര said...

വാഴക്കുട്ടാ! കലക്കീട്ടാ.....

വികടശിരോമണി said...

ഇതിനും വേണം ഭാഗ്യം.
കൽ‌പ്പനാലോകത്തോടൊപ്പം ഓണം.
ആശംസകൾ.

kichu / കിച്ചു said...

വാ‍ഴേ...വാഴ്ക വാഴ്ക.

ഓണസദ്യ ബഹുത് കേമം ഹേ.
പച്ചേങ്കില് ഇങ്ങള് പാടരുത് :)

സൂറാ, ഇങ്ങള് ആ ചാ‍ണക്യസുല്‍ത്താനെ സൂക്ഷിച്ചോളിന്‍ :)

എല്ലാവര്‍ക്കും കിച്ചുവിന്റെ ഓണാശംസകള്‍.

കൊട്ടോട്ടിക്കാരന്‍ said...

നല്ലൊരു സദ്യതന്നെ തന്നതിനു വളരെ നന്ദി...

സച്ചിന്‍ // SachiN said...

വാഴേ അപാരം!
ഇവരെല്ലാം കഥാപാത്രങ്ങളാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസം!അത്രയ്ക്കും രസകരമായ അവതരണം.
ഇത് തന്നെ ഏറ്റവും നല്ല ഓണ സമ്മാനം!

വാഴക്കോടാ വളരെ ഇഷ്ടപ്പെട്ടു.
ഓണാശംസകളോടെ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കുഞ്ഞീവിക്കും സൂറാക്കും ഓണാശംസകള്‍..
(വാഴക്കോടനുള്ളത് പാര്‍സല്‍ അയച്ചിട്ടുണ്ട്)

ramanika said...

വാഴക്കോടാ വളരെ ഇഷ്ടപ്പെട്ടു.

Oramikkan

Nanmakalude

Agoshangalude

Malayalikalude

swantham onam
ഓണാശംസകളോടെ

Rafeek Wadakanchery said...

പ്രിയ വാഴക്കോടന്‍ ..ഓണത്തിന്റെ ഈ കൂട്ടപ്പൊരിച്ചില്‍ നന്നായി.
ഓണാശം സകള്‍ നേരുന്നു

ശ്രീലാല്‍ said...

വാഴുന്നോരേ വാഴേ .... ഗംഭീരൻ ഓണാശംസകളു :)

കനല്‍ said...

കൊള്ളാം ഉശിരന്‍ ഓണസദ്യ...

പക്ഷേ ചോറ് കുറവായിരുന്നു... അതോണ്ട് ആ കറികളെല്ലാം കൂടി ഒന്ന് നിറഞ്ഞ് ആസ്വദിക്കാന്‍ കഴിഞ്ഞില്ല.

എല്ലാരും കൂടി ഒത്ത് കൂടിയപ്പോള്‍ ഞാനേതാണ്ട് ഒരുപാടി മോഹിച്ചു പോയി, പിശുക്കന്‍ വാഴേ

Junaiths said...

ബൈജു: ഇന്നേ വരെ ഷാപ്പിനെ കുറിച്ച് ആരേലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ വാഴേ. വാഴ ഒരു അസ്സല് ഷാപ്പാ, പല പല ബ്രാന്‍ഡുകളുള്ള ഒരടിപൊളി ബീവറെജിന്റെ ഷാപ്പ്, സത്യം!

ഇതിനു താഴെ എന്റെ ഒരു ഒപ്പ്...
വാഴേ അന്നേ സമ്മതിച്ചു പുള്ളെ.

Anitha Madhav said...

നല്ലൊരു അസ്സല്‍ ഓണ സദ്യ തന്നെ വാഴക്കോടാ.
വളരെ ഇഷ്ടപ്പെട്ടു. ബൈജു ശരിക്കും നന്നായി!
ഓണാശംസകള്‍

NAZEER HASSAN said...

ഡാ ഗെഡീ,
കുഴിയിലേക്ക് കാല്‍ നീട്ടി ഇരിക്കാറായി എന്നിട്ടും നീ മതം പഠിക്കുന്നെയുള്ളൂ? പിന്നെ പഠിത്തം അത്ര താമസിക്കണ്ട കേട്ടോ :)
ഇത് സംഭവം കലക്കി.ബൈജു കസറി!

Husnu said...

Wonderful imagination vazhakodan.
This is simply great!
Keep writing,
with Onam wishes!

Anil cheleri kumaran said...

ഓണാശംസകൾ!

Areekkodan | അരീക്കോടന്‍ said...

കൊള്ളാം...എല്ലാവര്‍ക്കും ഓണാശംസകള്‍

ശ്രദ്ധേയന്‍ | shradheyan said...

വാഴൂ.... 'സംകൃത..' കൂടി പാടാരുന്നു. ന്നാലും ചിരിച്ചു. :)
ഓണാശംസകള്‍....

മാണിക്യം said...

"എന്റെ ഓണം എന്റെ പ്രിയ താരങ്ങള്‍ക്കൊപ്പം"......
വളരെ നല്ലാ അവതരണം അഭിനന്ദനീയം,

എല്ലാവര്‍ക്കും സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു

Malayali Peringode said...

പൂക്കാതെ പോയതും ,
പൂക്കാനിരുന്നതും ..,
പൂവിടും മുന്‍പേ കൊഴിഞ്ഞു മാഞ്ഞതും..,
സ്വപ്നങ്ങള്‍...ബിംബങ്ങള്‍......
വാസന്ത വേഗങ്ങള്‍...
പൂക്കളുടെ ലോകം ഏറെ
അകലെയാണിപ്പോള്‍...
എങ്കിലും ഓണത്തിന്റെ
സമ്പന്നമായ ഓര്‍മകളുടെ
മഞ്ഞിന്‍ കണങ്ങള്‍
പയ്യെ അടര്‍ന്നു വീഴുന്നു.....



എന്റെ ഹൃദയം നിറഞ്ഞ
ഓണാശംസകള്‍‌‌...

Unknown said...

വാഴക്കോടാ നല്ലൊരു ഓണസദ്യ ഇണ്ടു.
ർസികൻ എഴുത്ത്

ബിനോയ്//HariNav said...

വാഴേ ഗുരുവേ കല്പ്പനാലോകത്തെ കാപാലികാ.. നന്നായി ഓണാഘോഷം.

വൈകിയ ഓണാശം‌സകള്‍, നിനക്കും നിന്‍റെ വായനക്കാറ്ക്കും :)

പാവത്താൻ said...

കൊള്ളാം, കൊള്ളാം.അപ്പോ ആ സൂറാന്റെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ല അല്ലേ?
ആശംസകള്‍.......

വാഴക്കോടന്‍ ‍// vazhakodan said...

പാവത്താനേ, സൂറാനെ ഒരു നിത്യ കന്യകയായി അങ്ങ് വാഴിക്കാനാ പരിപാടി.കെട്ടിച്ച് വിട്ടാല്‍ പ്രശ്നമാ..അങ്ങിനീ നില്‍ക്കട്ടെ ഏത്???

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്ദി അറിയിക്കട്ടെ.
സസ്നേഹം,
വാഴക്കോടന്‍

മീര അനിരുദ്ധൻ said...

ഓണസദ്യ കലക്കിയല്ലോ വാഴക്കോടൻ.

ഏറനാടന്‍ said...

ഓണസദ്യ സ്വാദിഷ്ടം വാഴക്കോടാ..

സൂത്രന്‍..!! said...

Ishattayi ...

പാവപ്പെട്ടവൻ said...

വന്നത് ശനിയാഴ്ച്ച രാവിലെ ആയത് കോണ്ട് ഒരു പിച്ചക്കാരനായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നെ ഉമ്മ പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത്.

ക്യാ.മേ: ബൈജു ഡാന്‍സ് ചെയ്യാതെ സ്റ്റെഡിയായി നില്‍ക്കൂ..

ബൈജു: ഡാന്‍സല്ലടാ ഉവ്വേ കാലിനൊരു ബലക്കുറവ്. നീ അഡ്ജസ്റ്റ് ചെയ്ത് വീശിയെടടേയ്..

ക്ലിക്!

എന്‍റെ പ്രിയപ്പെട്ട വാഴേ
മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത് ബൈജുവിനെ വിട്ടു അടികൊള്ളിക്കാന്‍ വാഴക്ക്‌ മാത്രമേ കഴിയു. സഭവം കലക്കി മോന്നെ .മനുഷ്യമാരെ നീ ചിരിപ്പിച്ചു കൊല്ലും
അപ്പോള്‍ ഇതാണ് വാഴക്കോടന്‍റെ പോഴത്തരങ്ങള്‍...ല്ലേ?
പ്രിയം നിറഞ്ഞ ഓണാശംസകള്‍

|santhosh|സന്തോഷ്| said...

ചിരിയുടെ കലക്കന്‍ ഓണസദ്യ :)
നന്നായിട്ടുണ്ട്.

|santhosh|സന്തോഷ്| said...

ചിരിയുടെ കലക്കന്‍ ഓണസദ്യ :)
നന്നായിട്ടുണ്ട്.

Rakesh R (വേദവ്യാസൻ) said...

ഓണസദ്യ ആസ്വദിച്ചു :)

വാഴക്കോടന്‍ ‍// vazhakodan said...

ഈ ഓണം എന്റെ താരങ്ങള്‍ക്കൊപ്പം ആഘോഷിച്ച്, ഓണസദ്യ ആസ്വദിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ. ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ വഴി വരുമല്ലോ...
ആശംസകളോടെ!
വാഴക്കോടന്‍

നരിക്കുന്നൻ said...

ഞമ്മക്ക് നോമ്പായതോണ്ട് ഓണസദ്യ തിന്നാൻ പറ്റീല. ഇന്നാ അതിന് കഴിഞ്ഞേ.. കിടിലൻ സദ്യന്നേ.....

സച്ചിന്‍ // SachiN said...

സൂറാന്റെ കാര്യത്തില് എത്രയും വേഗം ഒരു തീരുമാനമെടുക്കൂ വാഴേ..
എന്നിട്ട് വേണം വേറെ ആളെ നോക്കാന്‍ :)

T.A. RASHEED said...

kunjeevi aanadukkunna sathyam paranjappozhaanu vaazhakkoda ninte manasilirippu arinjathu kayinjazhcha kandappa sooraante baappa paranju inikku kettichu tharannu ini ikku aapennine vendaa ijj edutho

 


Copyright http://www.vazhakkodan.com