“കേട്ടില്ലേ നമ്മുടെ മോന്‍ ഓട്ടത്തില്‍ വീണ്ടും ഒന്നമനായി എന്നു!
അത് പിന്നെ ഞാന്‍ അവനു കൊടുക്കുന്നതെന്താ? ഡാബര്‍ ച്യവനപ്രാശമല്ലേ‘‘
നാട്ടിലെ കൊള്ളാവുന്ന പത്ത് പെണ്‍ പിള്ളാരെ തിരഞ്ഞെടുത്താല്‍ അതില്‍ രണ്ടാമത്തേതായി വരും സൈമേട്ടന്റെ ഓടിപ്പോകാത്ത മോള്.ആദ്യ സ്ഥാനത്ത് വൈദ്യര്‍ രാമങ്കുട്ട്യേട്ടന്റെ മകള്‍ വരും. തികഞ്ഞ അഹങ്കാരി,സംഗതി മാമ്പഴക്കൂട്ടത്തിലെ മല്‍ഗോവയാണെങ്കിലും എന്തോ ഒരു വൈദ്യശാലയുടെ മണമായിരുന്നു അവള്‍ക്ക്.ഒരഞ്ചിടങ്ങാഴി കഷായം ആറ്റിക്കുറുക്കി വെട്ടിത്തളപ്പിച്ച് വറ്റിച്ച് ഒരു മൂന്നിടങ്ങാഴിയാക്കിയ പോലെയുള്ള ഒരു വിപ്ലവാരിഷ്ട ചുവയുള്ള ഒരു കഷായമായാണ് അവളെ ഞങ്ങള്‍ കരുതിപ്പോന്നത്. അവളുടെ നടപ്പും ഭാവവും കണ്ടാല്‍ അവള്‍ക്ക് പാല് കാച്ചാനുള്ള കീഴാര്‍നെല്ലി ഈ ലോകത്ത് തന്നെ അവതരിച്ചിട്ടില്ല എന്ന ഭാവമായിരുന്നു.അല്ലെങ്കിലും ഈ കഷായത്തിനൊരു കൈപ്പാ. ആ സത്യം മനസ്സിലാക്കിയാണ്, ലൈന്മേന്‍ സൈമേട്ടന്റെ ഓടിപ്പോകത്ത മോളെ ലൈനിടാന്‍ ഞാന്‍ തീരുമാനിച്ചത്.
ഓടിപ്പോയവള്‍ക്ക് സാധാ 60 ന്റെ ബള്‍ബിന്റെ പ്രകാശമായിരുന്നെങ്കില്‍ ഓടിപ്പോകാത്തവള്‍ക്ക് 110 വോള്‍ട്ടിന്റെ പ്രകാശമായിരുന്നു. പിന്നീട് വളരും തോറും അവളില്‍ ഒരു ഹാലോജന്‍ ബള്‍ബിന്റെ പ്രകാശവും വളര്‍ച്ചയും പ്രകടമായിരുന്നു.സദ്യയ്ക്ക് ഇലയുടെ മൂലയില്‍ വിളമ്പിയ തോരന്‍ പോലെ അവള്‍ തലയില്‍ മുല്ലപ്പൂ ചൂടി വരുന്നത് കണ്ടാല്‍ മഴക്കാലത്ത് ചോരാത്ത കെ എസ് ആര്‍ട്ടീസി ബസ്സില്‍ കേറിയ ഒരു സന്തോഷാ! അവളോട് എനിക്ക് മുടിഞ്ഞ പ്രേമമാണെന്ന് അവളൊഴികെയുള്ള എന്റെ കൂട്ടുകാരെല്ലാം മനസ്സിലാക്കി. എങ്കിലും സി.വിദ്യാധരന്‍ മഞ്ജുളാ ബേക്കറി ആലപ്പുഴ ഇറക്കിയ ലോട്ടറി ഒരു നാള്‍ എനിക്കും അടിക്കും എന്ന വിശ്വാസത്തില്‍ ഒരോ നറുക്കെടുപ്പും കടന്ന് പോയിക്കൊണ്ടിരുന്നു.
ഒരു മഴക്കാലത്താണെന്ന് തോന്നുന്നു അവളെ ആദ്യമായി ഞാന്‍ കാണുന്നത്, കാരണം അവളുടെ കയ്യിലൊരു ശീലക്കുടയുണ്ടായിരുന്നു.ശീലക്കേട് അവള്‍ക്ക് മാത്രമായിരുന്നു കാരണം അവള്‍ എന്നെ കുടയില്‍ നിര്‍ത്തിയില്ല.മോഹങ്ങള്‍ മരവിച്ച് മോതിരക്കൈ മുരടിച്ച് വോള്‍ട്ടേജില്ലാതെ കത്തിയ ബള്‍ബ് പോലെ ഞാന്‍ നിരാശനായി. എങ്കിലും മീശ വളരാന്‍ വേണ്ടി ഷേവ് ചെയ്ത് കാത്തിരുന്ന പോലെ ഞാനും അവളുടെ സ്വഭാവം നന്നാവാന്‍ കാത്തിരുന്നു.
അങ്ങിനെയുള്ള ഒരു ശുഭ മുഹൂര്‍ത്തത്തിലാണ് വീടിന്റെ മുന്നിലുള്ള പോസ്റ്റിന്മേലുള്ള വഴിവിളക്ക് പണിമുടക്കുന്നത്. പതിവ് പോലെ പുതിയ ബള്‍ബുമായി ലൈന്മേന്‍ സൈമേട്ടന്‍ വന്നു.പോസ്റ്റിന്റെ ചുവട്ടിലെ പുല്ല് ചെത്തിക്കോരുകയായിരുന്ന ‘ചക്കായിയേട്ടന്‍’ ചായ എന്ന് കേട്ടപ്പോഴേക്കും കൈക്കോട്ട് (മണ്‍ വെട്ടി) പോസ്റ്റിന്റെ ചോട്ടില്‍ വെച്ച് ചായ കുടിക്കാന്‍ പോയി. സൈമേട്ടന്‍ കര്‍മ്മ നിരധനായി തേക്കിന്റെ തടി കൊണ്ടുള്ള പോസ്റ്റില്‍ ബള്‍ബ് മാറ്റാനായി വലിഞ്ഞ് കയറി.ഞാന്‍ ഭവ്യതയോടെ സൈമേട്ടന്റെ പ്രവര്‍ത്തിയെ അതിശയകരമായ ഒരു സംഭവമാണ് ചെയ്യുന്നത് എന്ന ഭാവേന റവറ് തോട്ടത്തില്‍ കീടനാശിനി തളിക്കാന്‍ വരുന്ന ഹെലിക്കോപ്റ്ററെ നോക്കുന്ന പോലെ നോക്കി നിന്നു.
ഫ്യൂസായ ബള്‍ബ് മാറ്റി പുതിയത് ഇടാന്‍ സൈമേട്ടന്‍ കൈ നീട്ടിയതും പിടി വിട്ട് സൈമേട്ടന്‍ സ്കൈലാബ് പോലെ താഴേക്ക് വന്ന് വീണത് ചക്കായിയുടെ കൈക്കോട്ടിന്റെ
തായയുടെ മുകളിലേക്ക് ! വീഴ്ച്ചയുടെ ആഘാതത്തില്‍ തായ സൈമേട്ടന്റെ മൂലമറ്റം പവര്‍ ഹൌസ് തുളച്ച് കയറി.സൈമേട്ടന്‍ ആംബ്ലിഫയര്‍ ഇല്ലാതെത്തന്നെ വളരെ ഉച്ഛത്തില്‍
നിലവിളിച്ച് ഒരു സൈഡിലേക്ക് ചരിഞ്ഞ് വീണു.
ഈ കാഴ്ച കണ്ട് ഞെട്ടണോ ചിരിക്കണോ ഓടണോ എന്നറിയാതെ ഞാനാകെ സ്തബ്ധനായി നില്‍ക്കുകയാണ്. ആരാ ഈ വീണ് കിടക്കുന്നത് ? ഭാവിയില്‍ അമ്മായിഅപ്പന്‍ വരെ
ആകാനുള്ള തിരു സ്വരൂപം.ഞാന്‍ അങ്ങിനെ ചിന്തിച്ച് നില്‍ക്കുമ്പോഴേക്കും ചുറ്റുവട്ടത്ത് നിന്നും ആളുകള്‍ ഓടിക്കൂടി. വന്നവര്‍ ചേര്‍ന്ന് സൈമേട്ടനെ പൊക്കിയിരുത്താന്‍ ശ്രമിച്ചപ്പോഴാണ് കൈക്കോട്ടിന്റെ തായ മൂലമറ്റത്ത് നങ്കൂരമിട്ട പോലെ തുളഞ്ഞ് നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പലരും ചേര്‍ന്ന് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സൈമേട്ടന്‍ കണ്ണുരുട്ടി അലറിക്കൊണ്ട് ‘വേണ്ടേ‘ എന്നുറക്കെ കരഞ്ഞ് പറഞ്ഞു. അങ്ങിനെ സൈമേട്ടനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഒരു വാഹനം അന്വേഷിച്ചു.
“ഒരു ടെമ്പോ വാന്‍ വേണ്ടി വരും, ആള് മാത്രല്ലല്ലോ കൈക്കോട്ടിനും സ്ഥലം വേണ്ടെ?’‘ കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു.
“അതൊന്നും വേണ്ട ഒരു അംബാസഡര്‍ കാറ് മതിയാകും, ബാക്ക് സീറ്റില്‍ മുട്ടുകുത്തി ആന നില്‍ക്കുന്നപോലെ നിര്‍ത്തിയാ മതി” ആ അഭിപ്രായത്തോട് എല്ലാരും യോജിച്ചു.
അങ്ങിനെ കാറ് വന്നു, സൈമേട്ടനെ മേല്‍ പറഞ്ഞ പ്രകാരം ബാക്ക് സീറ്റില്‍ ഇരുത്തി, കൈക്കോട്ട് താങ്ങിപ്പിടിച്ച് ഞാനും പിറകില്‍ ഇരുന്നു,സൈമേട്ടന്റെ തല ഒരു വശത്തും കൈക്കോട്ടിന്റെ ഭാഗം മറ്റു വശത്തും പുറത്തേക്ക് തള്ളി നില്‍ക്കുന്ന പോലെ കാറ് ആശുപത്രിയിലേക്ക് പുറപ്പെട്ടു.കാശുമായി പാപ്പിയേട്ടന്‍ സെന്ററില്‍ നില്‍ക്കാമെന്ന് പറഞ്ഞതനുസരിച്ച് പാപ്പിയെട്ടനെ നോക്കി കാറ് സെന്ററില്‍ അല്‍പ്പ നേരം നിര്‍ത്തി.
സൈമേട്ടന്റെ തല പുറത്തേക്ക് നീണ്ട് നില്‍ക്കുന്നത് കണ്ട ഒരു സുഹ്യത്ത് സൈമേട്ടനോട്,
“സൈമേട്ടോ ആ തലയെടുത്ത് ഉള്ളിലേക്കിട്, ഇല്ലെങ്കില്‍ വല്ല വണ്ടിക്കാരും കൊണ്ടോകും”
സൈമേട്ടന്‍ വേദന കടിച്ചമര്‍ത്തിക്കൊണ്ട്,” തല ഉള്ളിലേക്ക് ഇട്ടതുതന്നെയാടാ പ്രശ്നമായത്.അതെടുക്കാന്‍ പോകുന്ന വഴിയാ”
അയാള്‍ക്കൊന്നും മനസ്സിലായില്ലെങ്കിലും കര്യം തിരക്കാന്‍ എന്റെ ഭാഗത്തേക്ക് വന്നു,
“അല്ല ഗെഡീ, ഈ കൈക്കോട്ടൊക്കെ ഡിക്കില് കേറ്റിക്കൂടെ?
“അതു ഡിക്കില് കേറ്റിയതിന്റെ ഏനക്കേട് തീര്‍ക്കാന്‍ പോകുവാ”
അയാള്‍ കൂടുതല്‍ ചോദിക്കുന്നതിനു മുന്‍പ് പപ്പിയേട്ടന്‍ വണ്ടിയില്‍ കേറി, ഞങ്ങള്‍ യാത്ര തുടര്‍ന്ന് ആശുപത്രിയിലെത്തി.
അറ്റന്റര്‍മാര്‍ ഒരു വിധത്തില്‍ സൈമേട്ടനെ സ്റ്റ്റെച്ചറില്‍ കുനിച്ച് നിര്‍ത്തി ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ട് പോയി. ഞാനും പാപ്പിയേട്ടനും തീയറ്ററിന് മുന്നില്‍ കാത്തു നിന്നു.
“അല്ല മോനെ ഇതെങ്ങനേ ഈ കൈക്കോട്ട് കൊണ്ട് ആപ്പടിച്ചത്? എന്റെ ജീവിതത്തിലു ഞാന്‍ ആദ്യായിട്ട് കാണ്വാ”
അല്‍പ്പം പ്രായമായ ആള്‍ വന്ന് എന്നോട് ചോദിച്ചപ്പോള്‍ അയാളുടെ വായില് ഒരാപ്പ് വെക്കാന്‍ തോന്നി.എങ്കിലും സമനില വീണ്ടെടുത്ത് ഞാന്‍ പറഞ്ഞു,
“കൈക്കോട്ടിന്റെ മുകളിലേക്ക് വീണതാ”
“ഭാഗ്യം വല്ല ഒലക്കേടെ മുകളിലേക്ക് വീണാലുള്ള ഗതി എന്തായേനെ? “
ഒരൊലക്കെയെടുത്ത് അയാളുടെ മൂട്ടിലൂടെ കേറ്റിയാലോ എന്ന് തോന്നീതാ, പിന്നെ സൈമേട്ടന്റെ മോള്‍ക്ക് ഒരു ജീവിതം കൊടുക്കാന്‍ ഞാനില്ലാതാകുമല്ലോ എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ എല്ലാം ക്ഷമിച്ചു. അപ്പോഴാണു ചക്കായിയേട്ടന്‍ അങ്ങോട്ട് വന്നത്,
“എന്തായി, കൈക്കോട്ട് കിട്ടിയോ എന്റെ പുല്ല് ചെത്തല്‍ തീര്‍ന്നിട്ടില്ല”
“എന്റെ ചക്കായേട്ടാ, അകത്ത് അങ്ങോട്ടോ ഇങ്ങോട്ടൊ എന്നറിയാതെ കിടക്ക്വാ, അതിനിടയിലാ ഒരു പുല്ല് ചെത്തല്‍”
“എന്തായാലും അങ്ങോട്ടാവില്ല, കാരണം പരമാവധീടെ മേക്സിമം അങ്ങോട്ട് കേറീട്ടുണ്ട്, ഇങ്ങോട്ട് പോന്നോ എന്നേ അറിയാനുള്ളൂ “
ചക്കായേട്ടന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ചിരി വന്നെങ്കിലും ആരെ കുറിച്ചാണീ പറയുന്നതെന്ന് ചക്കായേട്ടന്‍ അറിയുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ കുണ്ഠിതപ്പെട്ടു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ തീയേറ്ററില്‍ നിന്നും രണ്ടും രണ്ടായിത്തന്നെ പുറത്തേക്ക് കൊണ്ട് വന്നു.കൈക്കോട്ടുമായി ചക്കായി പോയി, സൈമേട്ടനെ റൂമിലേക്ക് മാറ്റി.
“പന്ത്രണ്ട് സ്റ്റിച്ചുണ്ട്, ദാ ഈ മരുന്നുകളൊക്കെ വാങ്ങണം‘ ഒരു ലിസ്റ്റ് തന്ന് നേഴ്സ് പോയി,പാപ്പിയേട്ടന്‍ മരുന്ന് വാങ്ങാന്‍ പുറകേയും.
അപ്പോഴാണ് സൈമേട്ടന്റെ ഭാര്യ ലില്ലിയേടത്തി റൂമിലേക്ക് കടന്ന് വന്നത്. ഒരു നിലവിളി പ്രതീക്ഷിച്ച ഞാന്‍ അവരുടെ മുഖഭാവം കണ്ട് ഞെട്ടി.
ലില്ലിയേടത്തി ചിരിക്കുകയായിരുന്നു,പഞ്ചായത്ത് ഇലക്ഷനില്‍ ജയിച്ച സരളേച്ചിയുടെ ഒരു മുഖഭാവായിരുന്നു ലില്ലിയേടത്തിക്ക്!
അവര്‍ സൈമേട്ടന്റെ അടുത്തേക്ക് നീങ്ങിനിന്നു കൊണ്ട് പറഞ്ഞു,
“ദേ ഇപ്പോ മനസ്സിലായോ? പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും”
ആ എനിക്കൊന്നും മനസ്സിലായില്ല!സത്യം!
87 comments:
സൈമേട്ടനും ലില്ലിയേടത്തിയും മറ്റൊരു പേരില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.അവരുടെ പേരുകള്‍ മാറ്റി എന്ന ഒരൊറ്റ ദേഹരക്ഷ മാത്രേ ഞാന്‍ ചെയ്തിട്ടുള്ളൂ, സത്യം!
വാഴേ നന്നായിട്ടുണ്ട്
വാഴ എക്സ്പ്ലെയിന്‍ ചെയ്തു തന്നപ്പോളാണ് കാര്യം പിടികിട്ടിയേ
വാഴേ...........
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി.
എന്നിട്ടെന്തായി രണ്ടാമത്തെ ഡാബര്‍നെ കിട്ടിയോ??
ഗൊച്ച് ഗള്ളൻ !!
പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും
WONDERFUL!
:)
ഇനി ഈ വാഴച്ചെട്ടിയെ ആരു ചതിക്കുമോ ആവോ.. മറ്റേ കഷായപ്പെണ്‍കൊടി ആവാനേ തരമുള്ളൂ. പെണ്ണ് പ്രേമിച്ചില്ലെന്നു വെച്ച് അപ്പനോട് ഈ ശോഭകേട് വേണമായിരുന്നോ വാഴേ..
ഡാാാാാാാാാാ
ഹ ഹ ഹ കൊച്ചു ഗള്ളാ!
ചിരിച്ച് ചിരിച്ച് ഒരു പരുവമായി.
എന്റെ പണി കളയിക്കും :)
എന്തൊരു അലക്കാ മച്ചൂ, കിടു കിടു
ബലേ ഭേഷ്! കേമായിരിക്കണൂ!
നോം ഇത്രേം നിരീച്ചില്ല! രസികന്‍...
“പാല് കാച്ചാനുള്ള കീഴാര്‍നെല്ലി“ പ്രയോഗം തകർപ്പൻ!!
“പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും”
എന്തായാലും ഇത് കൊലച്ചതി ആയിപ്പോയി !!! :)
കലക്കി !!!!
“അല്ല ഗെഡീ, ഈ കൈക്കോട്ടൊക്കെ ഡിക്കില് കേറ്റിക്കൂടെ? :D ഹഹഹ
പൊടിപൊടിപ്പന്‍ !!
ക്ലൈമാക്സ് :(
great!
രണ്ടാമത്തെ ഹാലൊജൻ ബൾബാണോ ഇപ്പോൾ കൂടെയുള്ളത്... ! കഥാപാത്രങ്ങളുടെ പേരുകൾ സാങ്കൽപ്പികമാവും അല്ലേ വാഴേ !
പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും
മോനേ കുമാരാ...അപ്പോ അങ്ങനെയാണ് വൈക്കത്തമ്പലം ഉണ്ടായതല്ലേ..?
എന്റമ്മോ...ഇങനെ അയാളെ തള്ളിയിടന്ണമായിരുന്നോ വാഴേ?
ചുരുക്കി പറഞ്ഞാല്‍ അങ്ങനെ കൊണ്ടോട്ടി കടല്‍ ഉണ്ടായിന്നു ലെ.....?
വിവരണം പതിവു പോലെ സൂപ്പര്‍ മാഷേ.
:)
അവസാനം ആ 110 വോല്‍ട്ടിന്റെ കാര്യമെന്തായി?
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി....
:)
:(
വിവരണം കൊള്ളാം...
വിവരിച്ച് വിവരിച്ച് മൊത്തം വിവരക്കേടായൊ...
കിടിലന്‍ കേട്ടൊ..
പക്ഷേ ചോദ്യങ്ങള്‍ ഇനിയും ബാക്കി...
ഇതിനു ബാക്കി ഉണ്ടോ?
എന്തൂട്ടണ്ഷ്ടാ.. നല്ലത് എന്തൂട്ടെങ്കിലും പറഞ്ഞാല്‍ നെനക്ക് ഒരു ആര്ജ്ജവായാലോ..അതോണ്ട് ഗഡീ ഒന്നും തോന്നരുത്... നന്നായീട്ടാ
നീ ഓട്ടത്തില്‍ വീണ്ടും ഒന്നാമനായി..!
Kollaaaam, Keep it up
Faisal
Perumbavoor
മഴക്കാലത്ത് ചോരാത്ത കെ എസ് ആര്‍ട്ടീസി ബസ്സില്‍ കേറിയ ഒരു സന്തോഷാ!
” തല ഉള്ളിലേക്ക് ഇട്ടതുതന്നെയാടാ പ്രശ്നമായത്.അതെടുക്കാന്‍ പോകുന്ന വഴിയാ”
“അല്ല ഗെഡീ, ഈ കൈക്കോട്ടൊക്കെ ഡിക്കില് കേറ്റിക്കൂടെ?
“ഭാഗ്യം വല്ല ഒലക്കേടെ മുകളിലേക്ക് വീണാലുള്ള ഗതി എന്തായേനെ? “
ini quottaan vayya! Kitilan
chirich chirich oru vazhiyaayi :)
climaax :) :) :)
Good work!
Keep it up!
:)
പൊടിപൊടിപ്പന്‍ ക്ലൈമാക്സ് :):)
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി. ഇത്രേം നിരീച്ചില്ല :)
“എന്തായാലും അങ്ങോട്ടാവില്ല, കാരണം പരമാവധീടെ മേക്സിമം അങ്ങോട്ട് കേറീട്ടുണ്ട്, ഇങ്ങോട്ട് പോന്നോ എന്നേ അറിയാനുള്ളൂ “
ബലേ ഭേഷ് .........
“ദേ ഇപ്പോ മനസ്സിലായോ? പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും”
ആ എനിക്കൊന്നും മനസ്സിലായില്ല!സത്യം!
ഇവിടെല്ലാവര്‍ക്കും എല്ലാം മനസ്സിലായി.......എന്നിട്ടും..........
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി.
Pazaya vazakkodanilekku...!
Manoharam, Ashamsakal...!!!
എന്റമ്മേ ചിരിച്ചു പണ്ടാരടങ്ങി... ഈശ്വരാ.... എനിക്ക് വയ്യ...
ചിരിച്ച് ചിരിച്ച് എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ശ്രീ വാഴക്കോടന്‍ എന്ന ബ്ലോഗര്‍ക്കായിരിക്കും എന്ന് പാവത്താന്‍ ഒപ്പ്
ഹഹഹ.. ചിരിയടക്കാന്‍ വയ്യ.. കലക്കി... സൂപ്പര്‍ പോസ്റ്റ്.
ഇത്രേം നിരീച്ചില്ല :)
വിവരണം കൊള്ളാം...
വാഴേ സൂപ്പര്‍....
ചിരിക്കാതെ തരമില്ല.
:))).........
കാര്യം പിന്നിലേക്കാണ് കൈക്കോട്ട് തായ കേറിയതെങ്കിലും പാവത്തിന് ഒരുപാട് വേദനിച്ചു കാണുമല്ലൊ എന്നുമാത്രമാണ് ആദ്യം മനസ്സില്‍ ചിന്തിച്ചത്... (ഇതൊരു നടന്ന കഥയല്ലായിരിക്കണേയെന്നും ഇത് നമ്മുടെ വാഴയുടെ സ്ഥിരം പോഴത്തരത്തിലൊന്നു മാത്രമായിരിക്കണേയെന്നും അറിയാതെ ആഗ്രഹിച്ചു പോയി). ശ്രീ ഓര്‍മ്മിപ്പിച്ചപോലെ കഥ അപൂര്‍ണ്ണമാണ് പെട്ടെന്ന് കര്‍ട്ടന്‍ ഇട്ടുകളഞ്ഞു നമ്മുടെ വാഴ... ൧൧൦ വാട്ടിന്‍റെ കാര്യം പറഞ്ഞില്ലല്ലോ.... അവളെ വളയ്ക്കാന്‍ പറ്റിയോ... തുടങ്ങിയ കാര്യങ്ങള്‍ ബാക്കിയാണ്... പാവം സൈമണ്‍ ചേട്ടനെ നമ്മുക്ക് വെറുതെ വിടാം... കാര്യം അറിയാതെ സംസാരിച്ച ടാക്സീ ഡ്രൈവറേയും.... പക്ഷെ ആ ചക്കായേട്ടനെ എന്‍റെ കൈയ്യികിട്ടിയാ വിടൂല കട്ടായം... അല്ലേ..വല്ലാത്തൊരു മനുഷ്യന്‍ തന്നെ അയ്യാള്...
വാഴേ നല്ല രസികന്‍ അവതരണം...സ്പീഡ് ട്രാക്ക് എന്ന സിനിമയില്‍ ജഗതിയെ ഓര്‍മ വന്നു....
വാഴേ...ന്നിട്ട് 110 വാട്ടിന്റെ ബള്‍ബ് എവിടെ . വാല്‍കഷ്ണം ആയി അതും കൂടെ കൊടുക്കാമായിരുന്നു
അല്ല ...ഈ സൈമണ്‍ ചേട്ടന്‍ കോയിക്കോട്ട് കാരനാണോ ..(.കോയിക്കോട്ട് കാര്‍ എനിക്ക് കോട്ടെഷന്‍ തരല്ലേ പ്ലീസ് ) ചങ്ങായി ... കസറി ട്ടോ വാഴേ
ബലേ ഭേഷ്!
“പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും”
ഉവ്വ ഉവ്വേ ......
എനിക്കൊന്നും മനസ്സിലായില്ല :)
ഇപ്പൊ സൈമേട്ടനെ "കമലാസനന്‍" എന്നാണോ വിളിക്കുന്നെ ?? :)
എന്തൂട്ട്! "പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കുംന്നാ”? ബായക്കോടാ വൃത്തികെട്ടവനേ, ഇത്തവണത്തെ "വഷളന്‍ ഓഫ് ദ് ഈയര്‍" ആയി അന്നെ പ്രഖ്യാപിച്ചിരിക്കണൂ.
തകര്‍ത്തൂട്ട്രാ :))
[b]“പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും”[/b]
രാജാവേ അടിയറവു പറഞ്ഞിരിക്കുന്നു. അങ്ങേയ്ക്ക് എന്താണ് വേണ്ടത് കല്പ്പിച്ചാലും...ഒരു സൂപ്പര്‍ കഥ...അണ്ണ ക്ലൈമാക്സ് എന്നൊക്കെ പറഞ്ഞാല്‍ ദെയ് ഇങ്ങനെ തന്നെ വേണം...ഒന്ന് കോപ്പി ആടിചോട്ടെ? പ്ലീസ്
എന്റെ ബ്ലോഗനാര്‍ കാവ് ഭഗവതീ....ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി !
'വാളെടുത്തവന്‍ വാളാല്‍' എന്നല്ലേ... അതോ 'വാഴ വെട്ടിയവന്‍ വാഴയാല്‍' എന്നോ..... :)
വാഴേ!
ഈ കൊലച്ചതി ആ സൈമെട്ടനോട് വേണ്ടായിരുന്നു!
അങ്ങേര്‍ ബ്ലോഗു തുടങ്ങാത്തത് ഭാഗ്യം!
വാഴേ, പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണേ.. പണ്ടത്തെപ്പോലെയല്ല, ബ്ലോഗിപ്പോള്‍ എല്ലാവരും വായിക്കുന്നതാ ..
തള്ളെ....പൊളപ്പൻ തന്നെ കേട്ടോ....
പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും...
എനിക്കുമൊന്നും മനസ്സിലായില്ല...സത്യം
ചിരിച്ച് ഒരു പരുവമായി
വാഴക്കോടിലേക്ക് ഞാനൊന്ന് വരുന്നുണ്ട്,
ആ ഓള്‍ഡ് ലൈമാനെയും 110 വോള്‍ട്ടിനെയും തള്ളയേയും ഒന്നു കണ്ടു പിടിച്ഛ്, സംഗതിയുടെ യഥാര്‍ത്ഥവശം ഒന്നറിയണം .
പിന്നെന്തുണ്ടായി ന്ന് അറിയാന്‍ ഇമ്മിണി ആകാംക്ഷയുണ്ടേ...
:)
“രസംകൊല്ലി“യാവാത്ത വാഴക്കോടന്റെ ഈ പോസ്റ്റിന് നന്ദിയുണ്ട്
ആ എനിക്കൊന്നും മനസ്സിലായില്ല!സത്യം!
:))
“അല്ല ഗെഡീ, ഈ കൈക്കോട്ടൊക്കെ ഡിക്കില് കേറ്റിക്കൂടെ?
കലക്കീ ട്ടോ...
ഒന്നാമനായി കേട്ടൊ!
ഹഹഹ
പൊടിപൊടിപ്പന്‍ !!
ചിരിച്ച് ചിരിച്ച് ഒരു പരുവമായി,സത്യം!!!
സൂപ്പര്‍ സൂപ്പര്‍ ഹിറ്റ്
ത്ന്ങളെ പോലുള്ളവര്‍ ബ്ലോഗ് നിരുതിപോയാല്‍
ഞങ്ങള്‍ പിന്നെ എന്തിനാണ് ബ്ലോഗ് വായികുന്നത്
ഇനിയും ഒരുപാടു പോരട്ടെ
വാഴെ,
രസികന്‍ പോസ്റ്റ്.
ആസ്വദിച്ചു.
പക്ഷെ അവാര്‍ഡ് ഫിലിമിലെ ഡയലോഗ് പോലെയുള്ള അവസാന വരി ഒന്നും മനസ്സിലായില്ല.
:)
എന്നിട്ട് സൈമേട്ടന്‍ മ്മടെ അമ്മായിയച്ചന്‍ ആയോ ...?
ഇവിടെല്ലാവര്‍ക്കും എല്ലാം മനസ്സിലായി.......എന്നിട്ടും.........???
കാര്യം പിടികിട്ടിയേ :):):)
“അല്ല ഗെഡീ, ഈ കൈക്കോട്ടൊക്കെ ഡിക്കില് കേറ്റിക്കൂടെ? :)
എന്തായാലും ഇത് കൊലച്ചതി ആയിപ്പോയി !!! :)
ആ എനിക്കൊന്നും മനസ്സിലായില്ല!:):)
വാഴെ ഓട്ടത്തില്‍ ഇങ്ങള് തന്നെ വീണ്ടും ഒന്നാമന്‍. പാലുകാച്ചാനുള്ള കീഴാര്‍നെല്ലി പ്രയോഗം കിടിലം. Keep Going
വെട്ടി നിരത്തി വാഴക്കോടാാാാ
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി എന്നു പറഞാൽ മതിയല്ലോ
“പൊട്ടനെ ചെട്ടി ചതിച്ചാല്‍,
ചെട്ടിയെ ദൈവം ചതിക്കും“
ഒന്നുമിന്നിമിനിയാന്ന് കത്തിയത് ,കത്തിയപ്പോൾ ട്യുബ് ലൈറ്റല്ല,
അത് ഒരു ഹാലോജന്‍ ബള്‍ബിന്റെ പവറായിരുന്നു ചിരിക്കു.
വാഴക്കോടാ... ങ്‌ഹും... നോ കമന്റ്‌സ് ... ഹി ഹി ഹി ...
സദ്യയ്ക്ക് ഇലയുടെ മൂലയില്‍ വിളമ്പിയ തോരന്‍ പോലെ അവള്‍ തലയില്‍ മുല്ലപ്പൂ ചൂടി വരുന്നത് കണ്ടാല്‍ മഴക്കാലത്ത് ചോരാത്ത കെ എസ് ആര്‍ട്ടീസി ബസ്സില്‍ കേറിയ ഒരു സന്തോഷാ!
ഹ....ഹ... ഹ
വാഴേ നന്നായിട്ടുണ്ട്
അതു കഴിഞ്ഞിട്ടു, രണ്ടാമത്തെ 110 വാട്ടാണൊ നിന്റെ കൂടെയുള്ളതിപ്പോൾ..!!!
വാഴേ...ആ കൈക്കോട്ടിന്റെ അവസ്ഥ ഓര്‍ത്തിട്ടു ചിരി നില്‍ക്കുന്നില്ല..
അയാള്‍ക്കൊന്നും മനസ്സിലായില്ലെങ്കിലും കര്യം തിരക്കാന്‍ എന്റെ ഭാഗത്തേക്ക് വന്നു,
“അല്ല ഗെഡീ, ഈ കൈക്കോട്ടൊക്കെ ഡിക്കില് കേറ്റിക്കൂടെ?
“അതു ഡിക്കില് കേറ്റിയതിന്റെ ഏനക്കേട് തീര്‍ക്കാന്‍ പോകുവാ”
നല്ല കഥ! ബോബനും മോളീലെ പഞ്ചാപ്രസിഡന്റിന്റ് രൂപം ആണ് സൈമേട്ടന്റെ കോലമായി മനസ്സില്‍ മിന്നിയത്.
വാഴക്കോടാ ഒരു കോമഡി സിനിമയ്ക്ക് തിരക്കഥ വേണമല്ലോ. ഉണ്ടെങ്കില്‍ മതി.
ഭായി : കലക്കീട്ടാ ! കൊട് കൈ , ഞാനിതാ follower ആകുന്നു .
ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പ്രത്യേകം പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍
ഒരു കാര്യം പറയാന്‍ മറന്നു.110 ന്റെ കാര്യം എന്തായി എന്നറിയേണ്ടേ? എല്ലാവരും ചോദിച്ച സ്ഥിതിക്ക് അടുത്ത ഭാഗം ഉടനെ എഴുതാം.ഇനി അത് അറിയാണ്ട് ഒരു പ്രശ്നം വേണ്ട ഏത്?
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി!
വാഴേ...
ഞാൻ ഈ വഴി ആദ്യമായിട്ടാ..
ഒരു കുട്ടനാടൻ ഷാപ്പിലെക്കുള്ള
വഴി പോലെയുണ്ടു്....
കള്ളൂം കപ്പയും കരിമീനും തേടി
വീണ്ടും ഞാനെത്തും...
Good Work!
Excellent
അപ്പൊ കട അടച്ചിടുന്നുന്ന് പറഞതു സ്റ്റോക്കെടുപ്പിനു ആയിരുന്നു അല്ലെ?
പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും
പെണ്ണ് പ്രേമിച്ചില്ലെന്നു വെച്ച് അമ്മയ്യാപ്പനോട്
ഇട്ടു കൊടുത്തു പണി?
തകർപ്പൻ!!
:)
“അല്ല മോനെ ഇതെങ്ങനേ ഈ കൈക്കോട്ട് കൊണ്ട് ആപ്പടിച്ചത്? “
ഹഹഹ
ഇത് കലക്കി..
വാഴേ..എന്നിട്ട്.. സൈമേട്ടന്റെ പെണ്ണുംബ്ബിള്ളയെ കണ്ടപ്പോള്‍ രണ്ടാമത്തെ മോളുടേ കാര്യം പെന്റിങിലാക്കിയല്ലേ..
നുമ്മ ആള് ശെരിയല്ലാ.....
പ്രിയപ്പെട്ട വാഴേ,
സംഗതി സൂപര്‍, ജോലിക്കിടയിലാണ് വായന , അറിയാതെ ചിരിക്കും , അറബിയായ ബോസ്സ് വട്ടായി എന്ന് കരുതി എപ്പഴാ ടിക്കറ്റ് തരിക എന്നറിയില്ല . ഇനിയും ഇനിയും ഒരുപാട് ഉയരത്തില്‍ ബ്ലോഗ് ലോകം മുഴുവന്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു, .കണക്ക പിള്ള ജോലിക്കിടയിലെ , തമാശ നിറഞ്ഞ നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി .
യസീദ് .ബഹ്‌റൈന്‍
Priya Vazhe...
Chirichu chirichu mannukappi... officil ellavarum enne oru muzhuvattanakkiyo ennoru samsayam...
climax punch Athyugran!!! kidilol kidilan!!!
വാഴേ...ന്നിട്ട് 110 വാട്ടിന്റെ ബള്‍ബ് എവിടെ ?
"പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും"
ഈ ചെട്ടി എങ്ങിനെയാ പൊട്ടനെ ചതിച്ചത്............? :)
ഇങ്ങിനെ ചിരിപ്പിച്ചു കൊല്ലാതെന്റെ വാഴേ...ഓര്‍ത്തൊര്‍ത്തു ചിരിക്കുകാ ഞാന്‍..ഗംഭീരം...
Heard about your blogs recently from a collegue....
Honestly... I enjoyed it.
Regards
Sajith
Superb.....
എനിക്കൊന്നും മനസിലായില്ല...
Post a Comment