“ഹലോ കുഞ്ഞീവിത്താ ഇതു ഞാനാ വാഴക്കോടന്‍”
“അള്ളോ ബായക്കോടനാ..കുറെ നാളായല്ലോ അന്റെ ഒരു ബിവരോം ഇല്ലാണ്ട്
സമാധാനയിട്ട് ഇരിക്യാര്‍ന്നു, എന്താപ്പോ പ്രത്യേകിച്ച് ബല്ല അല്‍കുല്‍ത്തും ഒപ്പിച്ചോ?”
“ഇല്ലില്ല,ഞങ്ങള്‍ ദുബായീലൊരു മീറ്റ് നടത്തണുണ്ട്, അതിന് ഇത്താനേം സൂറാനേം
ക്ഷണിക്കാന്‍ വേണ്ടി വിളിച്ചതാ”
“അത് കൊള്ളാലാ, എന്നാ പരിപാടി?“
“വരുന്ന 18 ആം തിയതിയാണ്, പിക്ക്നിക്കും ഉണ്ട്”
“പ്ഫാ ശെയ്ത്താനേ, ഇജ്ജ് സൂറാനെ ക്ഷണിച്ചപ്പോ ഞമ്മള് വിജാരിച്ച്ണ്ട് ഇജ്ജ്
പിക്ക്നിക്ക് നടത്താനാന്ന്, അതിന് ബേറെ ആളെ നോക്ക് ഇജ്ജ്”
“ ഇത്താ പിക്ക്നിക്ക് എന്ന് പറഞ്ഞാ ഈ പാര്‍ക്കിലൊക്കെ നമ്മള് പോയി ഇരിക്കില്ലേ? അതാ!”
“പിന്നേ കൊച്ചീലെ സുഭാഷ് പാര്‍ക്കില് പിച്ചക്കാര് തുണീം വിരിച്ച് ഇരിക്കണത് പിക്കിനിക്കാടാ?”
“ഈ ഇത്താനെക്കൊണ്ട് തോറ്റു,ഇത്താ ചെറായി മീറ്റിന് ഒത്ത് കൂടിയ പോലെ ഒരു
ഒത്ത് ചേരല്‍,അതാ പരിപാടി പിന്നെ ഇത്തിരിവെട്ടം എഴുതിയ ഒരു പുസ്തകത്തിന്റെ
പ്രകാശനോം ഉണ്ട്”
“അതെന്താടാ ഓന്റെ കുടീലിപ്പളും മണ്ണെണ്ണ വെളക്കായതോണ്ടാണാ ഇത്തിരിവെട്ടത്ത്
ഇരുന്ന് പുത്തകം എഴുതീത് ? ഓനെ സമ്മയിക്കണം”
‘ഇത്താ ഇത്തിരിവെട്ടം എന്നത് അയാളുടെ തൂലികാ നാമമാ, ശരിക്കും പേര് റഷീദ് എന്നാണ്”
“ഓനാള് ഇത്തിരിയാണെങ്കിലും ഓന്‍ ഒത്തിരി ബര്‍ത്താനം പറയും ന്ന് ഞമ്മള് കേട്ടേക്കണ്,
പിന്നെ ബേറെ ബല്ല പരിപാടീം ഉണ്ടാ?”
“പിന്നെ നമ്മുടെ കൊടകരേലെ വിശാലന്റെ കൊടകര പുരാണം റീ ലോഡഡും ചിലപ്പോള്‍
പ്രകാശനം ഉണ്ടാവും!“
‘‘പടച്ച റബ്ബേ ഓന്‍ പിന്നേം ലോഡാക്ക്യാ? ഓന്റെ ആ ഇരിപ്പ് കണ്ടാ അറിയാം ഓന്‍
ലോഡാക്കാന്‍ കേമനാന്ന്!”
“ഇത്താ ഇത് വിശാലന്‍ മുമ്പ് ഇറക്കിയ കൊടകരപുരാണം എന്ന പുസ്തകത്തിന്റെ രണ്ടാം
പതിപ്പാ,അതിന്റെ കവറൊക്കെ ഡിസൈന്‍ ചെയ്തു പത്രത്തിലൊക്കെ ഉണ്ടായിരുന്നല്ലോ”
“അത് ഞമ്മളും കണ്ടതാ ഒരു കാക്ക ഒരു ചെക്കന്റെ മേത്ത് ഇരിക്കണ പടമല്ലേ, സത്യം
പറഞ്ഞാ പണ്ട് ബെള്ളം കുടിക്കാന്‍ കാക്ക കൊടത്തിലിക്ക് കല്ല് കൊത്തിയിടണ
പോലെ ഓന്റെ ബായിലേക്ക് കല്ല് കൊത്തിയിട്വാന്നല്ലെ ഞമ്മളു ബിജാരിച്ചത്!
പിന്നല്ലേ കാക്ക കഥ പറയാന്ന് മനസ്സിലായത്,അത് ഞമ്മക്ക് പെരുത്ത് ഇഷ്ടായിട്ടോ!
ആട്ടേ ആ കാര്യത്തിന് ബല്ല തീരുമാനോം ആയോ?‘
“ഏത് കാര്യത്തിന്?”
“ഞമ്മടെ ആ ചെക്കന്‍ വിത്സന്‍ ഏത് തരം ശെയ്ത്താനാന്ന് ആരാണ്ടൊക്കെ ചോദിച്ചൂന്ന്
ഞമ്മള് അറിഞ്ഞല്ലാ, അത് എന്തായി ന്ന്?“
“അതൊക്കെ അസൂയക്കര് പറഞ്ഞുണ്ടാക്കുന്നതല്ലെ, അതൊക്കെ തീര്‍ന്നു!”
“പിന്നേ റേഷന്‍ പീട്യേലെ മണ്ണെണ്ണല്ലെ തീരാന്‍, അതൊക്കെ ഇഞ്ഞും ഉണ്ടാവും, ഒക്കെ
ഒരു രസല്ലേ? ആ ചെറായീല് മീറ്റ് നടക്ക്ണൂന്നും പറഞ്ഞ് എന്തൊക്കെ ബഹളായിരുന്നു.
എന്നിട്ടെന്തായി നാറാള്ളോരൊക്കെ നാറി,മീറ്റ് ഗംഭീരായി,ഇതും അത് പോലെ
അടിപൊളിയാകട്ടെ, ബേറെ ആരൊക്കെണ്ട് മീറ്റിന്?”
“വേറെ കാട്ടിപ്പരത്തി,അഗ്രജന്‍,സുല്ല്,ഇടിവാള്,കിച്ചു,കനല്,വശംവദന്‍,ആര്‍ബി”
“നിര്‍ത്ത് നിര്‍ത്ത് ഇതൊക്കെ അറബ്യോളാണോടാ, പേരു കേട്ടിട്ട് ആകെ ഒരു ഹലാക്കിന്റെ
അവുലും കഞ്ഞിയാണല്ലാ?”
“ഇത്താ, ഇതൊക്കെ ബ്ലോഗര്‍മാരാ,അവരുടെ ബ്ലോഗിലെ പേരാ ഞാന്‍ പറഞ്ഞത്”
“സ്വന്തം ബാപ്പേം ഉമ്മേം ഇട്ട നല്ല അസ്സല് പേര് കളഞ്ഞിട്ട് മുട്ടീ മാക്രീ ചീങ്കണ്ണീന്നൊക്കെ
ഒരോ പേരും.അല്ലടാ അന്റെ ആ ചങ്ങായി ഒരു പകല്‍ കിനാവന്‍ ഉണ്ടായിരുന്നല്ലോ
ഓന്‍ ഇപ്പോ നീന്താനൊക്കെ പഠിച്ചോ?
“അവനിപ്പോ വല്യ പി ആര്‍ ഒ ആയീന്നാ കേള്‍ക്കണത്. എഴുതണ കവിത വരെ PRO
അല്ലെ.പിന്നെ വല്ല കോളാ ടിന്നൊക്കെ കുളത്തിലോ മറ്റുമൊക്കെ കിടക്കുന്ന പടമൊക്കെ
എടുത്ത് ജീവിച്ച് പോകുന്നു“
“അല്ല ബായേ, അവിടെ “തിജ്ജാളലും പൂമ്പാറ്റേം” എന്ന പുസ്തകം ഇറക്കിയ കൈതമുള്ള്
ബരണുണ്ടാ മീറ്റിന്?’
“ജ്വാലകള്‍ ശലഭങ്ങളാണോ’ ‘തിജ്ജാളലും പൂമ്പാറ്റയും’ എന്ന് ഇത്ത പറഞ്ഞത്?
ആ ശശ്യേട്ടന്‍ കേട്ടാല്‍ പൊറുത്തൂന്ന് വരില്ലാട്ടാ”
“ഓന്‍ പത്ത് പതിനഞ്ച് പെണ്ണുങ്ങളുടെ കൂടെ പൊറുത്ത കൂട്ടത്തില് ഇതും
പൊറുത്തോളും. ഓന്‍ സൂറാനെ കാണാഞ്ഞത് എന്തായാലും നന്നായി പടച്ചോന്‍ കാത്തു!”
“അതെന്താ ഇത്താ സൂറാനെക്കുറിച്ച് പതിനാറാമത്തെ പെണ്ണനുഭവം എഴുതും എന്ന് പേടിച്ചിട്ടാണൊ?”
“അതല്ലടാ ശെയ്താനെ, ഓനീ പതിനഞ്ച് പെണ്ണനുഭവത്തിന് ഒരു പുസ്തകമല്ലേ ഇറക്കീത്,
ഇന്റെ മാള് സൂറാന്റൊപ്പള്ള ഒറ്റ അനുഭവത്തിനു തന്നെ ഓന്‍ ഒരു പതിനഞ്ച്
പുസ്തകേങ്കിലും ഇറക്കേണ്ടി വന്നേനെ എന്ന് ഓര്‍ത്തിട്ട് പറഞ്ഞതാടാ!
പിന്നെ മീറ്റിനു ബരണൊര്‍ക്ക് കുടിക്കാന്‍ ആ 'സുല്ല്' മുമ്പ് അടിച്ച തേങ്ങേന്റെ
ബെള്ളാണു കൊടുക്കാന്‍ പോണത് എന്ന് കേട്ടല്ലോ? അത് സത്യാണാ?“
“അതൊന്നും ഇല്ല ഇത്ത. മൂപ്പരിപ്പോള്‍ തെങ്ങിലൊന്നും കേറാറും ഇല്ല തേങ്ങയൊട്ട്
അടിക്കാറും ഇല്ല എന്നാണ് അറിഞ്ഞത്.എങ്കിലും വല്ല കൊപ്രയുടെ കഷ്ണവും
കാണാതിരിക്കില്ല”
‘‘അല്ല ബായേ നാട്ടിലു ഒരു മീറ്റ് വിളിച്ചപ്പം കൂടിയ അത്രേം ആളുണ്ടല്ലൊ ഒരു യു ഏ ഈ
മീറ്റ് ബിളിച്ചപ്പോ!ഇക്ക് മനസ്സിലാവാത്തോണ്ട് ചോയിക്ക്യാ നിങ്ങക്കൊക്കെ ബ്ലോഗ് ചെയ്യാന്‍
കമ്പനി ശമ്പളം തരുന്നുണ്ടോ?”
“ഈ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയവരുടെ ഒരു വലിയ സാന്ത്വനമല്ലേ ഇത്താ ഈ ബ്ലോഗും
ഇത് പോലുള്ള മീറ്റുകളും! ഇതും കൂടിയില്ലെങ്കില്‍ ഞങ്ങളൊക്കെ മനുഷ്യരാണോന്ന്
ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കേണ്ടി വരുന്ന കേവലം യന്ത്രങ്ങളാകുമായിരുന്നില്ലെ
ഞങ്ങള്‍ ഈ പ്രവാസികള്‍ ! ഈ കൊച്ച് കൊച്ച് സന്തോഷങ്ങളല്ലെ ഇത്താ ഞങ്ങളുടെ
മരുപ്പച്ച! അപ്പോ ഇത്താ പതിനെട്ടാം തിയതി രാവിലെ എത്തുമല്ലോ അല്ലെ?
എയര്‍പോര്‍ട്ടിലേക്ക് പെരുന്നാളിന് വാങ്ങിയ പുതിയ ഷര്‍ട്ടുമിട്ട് ‘കനല്‘ വരും.
വിസ അയച്ചിട്ടുണ്ട്’‘
“അതൊക്കെ അവിടെ നിക്കട്ടെ,മീറ്റിന് ഭക്ഷണം ഞങ്ങള് പൊതിഞ്ഞോണ്ട് വരണോ?’
‘‘അതൊന്നും വേണ്ട ഇത്താ,എല്ലാവര്‍ക്കും ഭക്ഷണം ഞങ്ങള്‍ ഇവിടെ ഏര്‍പ്പാടാക്കുന്നുണ്ട്“
“അല്ലടാ അബടെ ആ ഉഗാണ്ടയും പാണ്ടവനുമൊക്കെ ബരുന്നോണ്ട് ഭക്ഷണം തികയോന്ന
സംശയത്തില് ചോയിച്ചതാ”
“അതൊക്കെ കരുതീട്ടുണ്ട്,ഭക്ഷണ ശേഷം ഞാന്‍ കുറച്ച് ഗെയിംസൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്”
“പൊന്നാര ബായെ,അന്റെ ബ്ലോഗോണ്ടെന്നെ മനുസന്മാരു ഇടങ്ങേറായിട്ടിരിക്കുമ്പഴാ
അന്റെ ഒരു ഗെയിമ്,ഞാനിവിടെ കിടന്ന് മരിച്ചോളാം, പ്ലെയിന്‍ കേറി വന്നിട്ട് വെറുതെ
അന്റെ കയ്യോണ്ട് മരിക്കണ്ടല്ലോ! ക്ടിന്‍!’
“കറന്റ് പോയീന്നാ തോന്നണത്,ഫോണ്‍ കട്ടായി പാവം !”
Subscribe to:
Post Comments (Atom)
79 comments:
“ജ്വാലകള്‍ ശലഭങ്ങളാണോ’ ‘തിജ്ജാളലും പൂമ്പാറ്റയും’ എന്ന് ഇത്ത പറഞ്ഞത്?
ആ ശശ്യേട്ടന്‍ കേട്ടാല്‍ പൊറുത്തൂന്ന് വരില്ലാട്ടാ”
:)
chummaa !
സ്വന്തം ബാപ്പേം ഉമ്മേം ഇട്ട നല്ല അസ്സല് പേര് കളഞ്ഞിട്ട് മുട്ടീ മാക്രീ ചീങ്കണ്ണീന്നൊക്കെ
ഒരോ പേരും.
കുഞ്ഞീവിയിലൂടെ പറയിപ്പിച്ചല്ലോ- ഹ ഹ-
അപ്പോ ജ്ജ് മീറ്റിനൊരുങ്ങി അല്ലേ?ദുഫായ് ദുഫായെന്ന് കേട്ടിട്ടുള്ളതല്ലാതെ കണ്ടിട്ടില്ലാ!!
സൂറാനെ കൂട്ട് പിടിച്ച് മീറ്റിനു ക്ഷണിക്കുന്ന പോസ്റ്റ് കലക്കീട്ടോ!!
പോസ്റ്റിനു അഭിനന്ദനങ്ങള്‍..
മീറ്റിനു ആശംസകള്‍..
:)
അങ്ങനെ ദുഫായി മീറ്റ് വരാമ്പോണൂ..........
നല്ല 'ഈറ്റ് ' ആയിരിക്കും.... ല്ലേ..
നമ്മളും ടിക്കറ്റ് ബുക്ക് ചെയ്യണോ..?
പോസ്റ്റിനും മീറ്റിനും എല്ലാം ചേര്‍ത്തു ആശംസിച്ചു കളയുന്നു...
:)
“ജ്വാലകള്‍ ശലഭങ്ങളാണോ’ ‘തിജ്ജാളലും പൂമ്പാറ്റയും’ എന്ന് ഇത്ത പറഞ്ഞത്?
ഹ ഹ ഹ അത് കലക്കി ! മീറ്റ് ഗംഭീരമാകട്ടെ!
എല്ലാവിധ ആശംസകളും!!
“പ്ഫാ ശെയ്ത്താനേ, ഇജ്ജ് സൂറാനെ ക്ഷണിച്ചപ്പോ ഞമ്മള് വിജാരിച്ച്ണ്ട് ഇജ്ജ്
പിക്ക്നിക്ക് നടത്താനാന്ന്,...
ചിരിപ്പിച്ചു മച്ചൂ കലക്കി! മീറ്റ് നടക്കട്ടെ...
ഒരു വിസ കിട്ടിയിരുന്നെങ്കി.......ല്‍.
ദുഫായ് മീറ്റിന് പോകാമായിരുന്നൂ......
“പൊന്നാര ബായെ,അന്റെ ബ്ലോഗോണ്ടെന്നെ മനുസന്മാരു ഇടങ്ങേറായിട്ടിരിക്കുമ്പഴാ
അന്റെ ഒരു ഗെയിമ്,ഞാനിവിടെ കിടന്ന് മരിച്ചോളാം, പ്ലെയിന്‍ കേറി വന്നിട്ട് വെറുതെ
അന്റെ കയ്യോണ്ട് മരിക്കണ്ടല്ലോ! ക്ടിന്‍!’
kalakki vaaazhey
"പിന്നേ റേഷന്‍ പീട്യേലെ മണ്ണെണ്ണല്ലെ തീരാന്‍, അതൊക്കെ ഇഞ്ഞും ഉണ്ടാവും, ഒക്കെ
ഒരു രസല്ലേ? ആ ചെറായീല് മീറ്റ് നടക്ക്ണൂന്നും പറഞ്ഞ് എന്തൊക്കെ ബഹളായിരുന്നു.
എന്നിട്ടെന്തായി നാറാള്ളോരൊക്കെ നാറി,മീറ്റ് ഗംഭീരായി,ഇതും അത് പോലെ
അടിപൊളിയാകട്ടെ"
:)
അടിപൊളിയാകട്ടെ...
ദുബയ് മീറ്റിന്, ഞാന്‍ വരാന്‍ ശ്രമിക്കുന്നുണ്ട്. നേരില്‍ കാണാലോ അല്ലേ? പോസ്റ്റ് നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു!
അപ്പ പതിനെട്ടാം തിയ്യതി കാണാം..!!
ബായക്കോടാ...
ഈ മീറ്റിനും സൂറാ നഹീ... :(
-സുല്‍
അപ്പോള്‍ ദുഫായി മീറ്റില്‍ കുഞ്ഞീവി ആണ് താരം. :)
കുഞ്ഞീവിക്ക് മാപ്പ് കൊടുത്തോ, ഗൂഗിള്‍ മാപ്പേ - വഴിയറിയാനായിട്ട് :)
ഏത് ഗേറ്റ് വഴിയാണ് കുഞ്ഞീവി വരേണ്ടത്, പാര്‍ക്കിന്റെ ഏത് ഭാഗത്താണ് ശെയ്ത്താന്മാര് കൂടുന്നത്, ഒക്കെ പറയീന്‍. :)
##“പൊന്നാര ബായെ,അന്റെ ബ്ലോഗോണ്ടെന്നെ മനുസന്മാരു ഇടങ്ങേറായിട്ടിരിക്കുമ്പഴാ
അന്റെ ഒരു ഗെയിമ്,ഞാനിവിടെ കിടന്ന് മരിച്ചോളാം, പ്ലെയിന്‍ കേറി വന്നിട്ട് വെറുതെ
അന്റെ കയ്യോണ്ട് മരിക്കണ്ടല്ലോ! ക്ടിന്‍!’##
ഹ ഹ ഹാ...മൊത്തം ഞമ്മക്ക് പുടിച്ചു,മ്യാളിലത് പെരുത്ത് പുടിച്ചു
കലക്കി കേട്ടോ!!
അതി രാവിലത്തെ ഫ്ലൈറ്റിനു ഞാൻ ഉണ്ടാകും അവിടെ.. ഹി ഹി
നീ വന്ന പോലെ..!!!
“ഈ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയവരുടെ ഒരു വലിയ സാന്ത്വനമല്ലേ ഇത്താ ഈ ബ്ലോഗും
ഇത് പോലുള്ള മീറ്റുകളും! ഇതും കൂടിയില്ലെങ്കില്‍ ഞങ്ങളൊക്കെ മനുഷ്യരാണോന്ന്
ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കേണ്ടി വരുന്ന കേവലം യന്ത്രങ്ങളാകുമായിരുന്നില്ലെ
ഞങ്ങള്‍ ഈ പ്രവാസികള്‍ ! ഈ കൊച്ച് കൊച്ച് സന്തോഷങ്ങളല്ലെ ഇത്താ ഞങ്ങളുടെ
മരുപ്പച്ച!...
!!!!
ചലോ ചലോ സഫ പാർക്ക്
ദീരാ വീരാ ബായക്കോടാ
ദീരതയോടെ നയിച്ചോളൂ
ഒന്നല്ല അമ്പതിനായിരമല്ല
108 ആൾക്കാർ പിന്നാലെ
ella aashamsakalum :-)
“ജ്വാലകള്‍ ശലഭങ്ങളാണോ’ ‘തിജ്ജാളലും പൂമ്പാറ്റയും’
ഹ ഹ ഹ അത് കലക്കി !!
അപ്പോള്‍ ദുഫായി മീറ്റില്‍ കുഞ്ഞീവി ആണ് താരം. :)
ഈ..... ദുഫായി...... ദുഫായി എന്ന് പറയുന്ന സ്ഥലത്തെ മീറ്റിനു നമ്മളും ബാരുന്നുന്ടന്നു സൂറാനോടു ബായെ ഒന്ന് പറഞ്ഞേരെ അപ്പൊ പറഞ്ഞത് പോലെ .
ബ്ലോഗ്ഗേഴ്സ് ദേശിയ ഉത്സവം സിന്ദാബാദ്
more about this meet visit my new post.
---
more about this meet visit my new post.
---
ക്ലാസ്സ് വാഴേ ക്ലാസ്സ്...
ഫലിതം കൊണ്ട് കാര്യം പറയാൻ അന്നോളം മിടുക്കൻ വേറെയില്ല :)
തിജ്ജാളലും പൂമ്പാറ്റയും’!!!!
:)
kalakki.
alla bhai, appo njammalonnum arinjeelallo ee meet? ah, endayalum njammalu natil povaanu athond patoola. adutha meet njammalem nerathe ariyikane.
ന്റെ ബായേ.. ങ്ങളെക്കൊണ്ട് തോറ്റ്..
അല്ല, ഈ സൂറ ബെര്വാ... ?
ബായ റോക്ക്സ് :) :)
super post! Well enjoyed!
All the best wishes for the meet!
“ഈ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയവരുടെ ഒരു വലിയ സാന്ത്വനമല്ലേ ഇത്താ ഈ ബ്ലോഗും
ഇത് പോലുള്ള മീറ്റുകളും! ഇതും കൂടിയില്ലെങ്കില്‍ ഞങ്ങളൊക്കെ മനുഷ്യരാണോന്ന്
ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കേണ്ടി വരുന്ന കേവലം യന്ത്രങ്ങളാകുമായിരുന്നില്ലെ
ഞങ്ങള്‍ ഈ പ്രവാസികള്‍ ! ഈ കൊച്ച് കൊച്ച് സന്തോഷങ്ങളല്ലെ ഇത്താ ഞങ്ങളുടെ
മരുപ്പച്ച!
ഇതു വളരെ സത്യം !
കലക്കി വാഴേ, നല്ല പോസ്റ്റ് !
മീറ്റിനു എല്ലാവിധ ആശം സകളും !
ബായേ...സംഗതി ഒക്കെ സരി...ഞമ്മളെ ചെറായീനെ ബെട്ട്യാലുണ്ടല്ലോ...ആ ഒന്നും പറ്യണ്ല്ല...
മീറ്റ് ഗംഭീര വിജയമാകട്ടെ !
:)
മീറ്റിനു ആശംസകള്‍.
പോസ്റ്റിനു അഭിനന്ദനങ്ങള്‍
അപ്പോ കുഞ്ഞീവി വരുന്നുണ്ടെങ്കില്‍ സുഹ്രയും ഉണ്ടാവും അല്ലെ ? നോക്കട്ടേ കുവൈറ്റില്‍ നിന്നും ഒരു ലിഫ്റ്റ് തരപ്പെടുമോന്ന് .
സ്വന്തം ബാപ്പേം ഉമ്മേം ഇട്ട നല്ല അസ്സല് പേര് കളഞ്ഞിട്ട് മുട്ടീ മാക്രീ ചീങ്കണ്ണീന്നൊക്കെ
ഒരോ പേരും.
nannayittundu..........
ബായക്കോടാ,
ജ്ജ് തന്നെ താരം!
-മീറ്റിന് മുന്‍പ് ഇങ്ങനെ,
അപ്പോ മീറ്റിനോ?
ഇത്തവണ കുഞ്ഞിബീന്‍റെ ബര്‍ത്താനം ജോറായിട്ട്ണ്ട് ട്ടാ.. നല്ല മലപ്പുറം ആക്സെന്‍റ് വന്നു. അതോണ്ടു മ്മക്ക് ബായനക്കൊരു ഒഴുക്ക് കിട്ടി... ഇത്തവണ അവടെ വര്‌ണ പഹയന്‍മാരില് നല്ല ബരക്കാരോട് പറഞ്ഞ് നമ്മടെ കുഞ്ഞീബിനേം സുഹ്രേനെം ഒന്നു ബരപ്പിക്കണം. പട്ടപകല് ക്‌നാവും കണ്ടു നടക്ക്ണ ഒരുത്ത്നുണ്ടല്ലാ എന്താ ഓന്‍റെ പേര് മൂപ്പര്‌ന്‍റടുത്ത് പറ (ഓന് ബരക്കാനറിയ്യോ... ??)
“തിജ്ജാളലും പൂമ്പാറ്റേം..”
വാഴെ,
സമ്മതിച്ചിരിക്കുന്നു.
ഉഗ്രന്‍.
“ഓന് പത്ത് പതിനഞ്ച് പെണ്ണുങ്ങളുടെ കൂടെ പൊറുത്ത കൂട്ടത്തില് ഇതും
പൊറുത്തോളും."
:)
വളരെ നന്നായിട്ടുണ്ട്. രസിച്ച് വായിച്ചു.
ദുബൈ മീറ്റിന്, ആശംസകള്‍
കുഞ്ഞീവി വീണ്ടും വന്നല്ലോ! വളരെ രസകരം ! മീറ്റിനു എല്ലാ ആശംസകളും !!
ദുബൈ മീറ്റ് നല്ല നിലയിൽ വിജയിക്കട്ടെ
ആശംസകളോടെ..
വാഴെ.. മീറ്റ് പോസ്റ്റ് കല്ക്കി. ദുഫായിക്കാര് മീറ്റ് ഞങ്ങള് കാണാം.. അല്ലാതെന്തു ചെയ്യാന്‍ .
അശംസകളോടേ
നല്ല പോസ്റ്റ്‌ട്ടോ....
വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു.
മീറ്റിനു എന്റെയും ആശംസകള്‍
അപ്പോ ങ്ങള് മീറ്റാന്‍ പോഗ്വാല്ലേ?
ജോറാകട്ടെ..!! ആശംസകള്‍..!!
ന്റെ ബായക്കോടാ……ജ്ജ് മുടുക്കനാ……
ഞമ്മക്ക് സഫന്റെ പാര്‍ക്കില് ബെച്ചിട്ട് കാണാം…….
കലക്കീട്ടോ വാഴേ....
ദുബായ് മീറ്റിന് ആശംസകൾ.
ഇതാണല്ലെ വാഴക്കോടൻ,....എന്റപ്പീ...ചിരിച്ചു ചിരിച്ചു പള്ള കൂച്ചി...
എന്തായലും നമുക്കീ ബ്ലോഗ്ഗ് മീറ്റിനുള്ള യോഗം ഇല്ല....നിങ്ങടേ ഒക്കെ അനുഭവം വായിക്കാനുള്ള യോഗ്ഗമെ ഉള്ളൂ.....എല്ലാവിധ ആശംസകളും http://kilukka.blogspot.com
meetinu asamsakal...
നന്നായിരിക്കുന്നു വാഴക്കോടന്, രസിച്ച് വായിച്ചു.അഭിനന്ദനങ്ങള്‍ !
മീറ്റിനു ആശം സകള്‍ !
കുഞ്ഞീവിയെ ഇഷ്ടപ്പെട്ട എല്ലാവര്‍ക്കും നന്ദി. നല്ലൊരു ഒത്ത് ചേരലിനായി ഞാനും കാത്തിരിക്കുന്നു !വരുവിന്‍ ആര്‍മ്മാദിപ്പിന്‍ ! മീറ്റ് കൊഴുക്കട്ടെ!:)
"തിജ്ജാളലും പൂമ്പാറ്റേം"
:)
ഇത് കലക്കി.
അപ്പൊ, നാളെയാണ്..നാളെ..
അപ്പോ നിങ്ങളു മീറ്റാന്‍ പോവ്വാല്ലേ? ദുബായല്ലേ, അടുത്തല്ലേ, വരാന്‍ പറ്റുമോന്നു നോക്കട്ടെ! ഞങ്ങളെല്ലാരും കൂടി ഒരു വിമാനം വാടകക്കെടുത്തു വരും ചിലപ്പോള്‍.
എല്ലാം ഭംഗിയായി നടക്കട്ടെ.
ആശംസകള്‍...........:)
ഡാ മജീ,
ഇത് കലക്കീട്ടാ ഗെഡീ!
മീറ്റിനു വരണം എന്നുണ്ടായിരുന്നു, പറ്റുമോന്ന് തോന്നുന്നില്ല. നീ പോയി വന്ന് വിവരങ്ങള്‍ പറഞ്ഞാ മതി.
മീറ്റിനു എല്ലാവിധ ആശംസകളും !
"തിജ്ജാളലും പൂമ്പാറ്റയും’" ബായേ അന്നേക്കൊണ്ട് ഞമ്മള് തോറ്റ്.
കലക്കീട്ട്രാ :))
ഉന്തുട്ടിനാ..അധികം...
ദുബായ് മീറ്റിനുള്ള ക്ഷണം..ഇങ്ങ്നേ...
അപ്പോ ...മീറ്റ് എങ്ങ്യനുണ്ടായിരിക്കും...?!
എല്ലാ ഗൾഫുപുലികളേമ്...ആ അമിട്ടും കുറ്റീലുവെച്ചിട്ട് ..പൊട്ടിച്ചുകളഞ്ഞല്ലൊ..ഗെഡീ.
അടിപൊളി സാനായിട്ട്ണ്ട്..ട്ടാ ഈ ..പോസ്റ്റ്
ബായേ ഈറ്റിനും മീറ്റിനും ഞമ്മളും ഒണ്ടേ .സൂറാനും കുഞ്ഞീവിയ്ക്കും ഒരു കമ്പനി ആയ്ക്കോട്ടേ.നല്ല പോസ്റ്റ്
തകര്‍ത്തു.. മീറ്റിനു ആശംസകള്‍
ജ്ജിനി ഡെയ്‌ലി മീറ്റ് നടത്തുമോന്ന അന്റെ പേടി...
ങ്ങ്ല് മീറ്റേ, ഈറ്റേ ചെയ്തോളീ, സൂറാനെം കൊണ്ട് ഞമ്മള് മൂന്നാറിനൊരു പോക്ക് പുഗ്ഗാനാ പ്ലാന്. കുഞ്ഞീവി ഒറപ്പായും ബരുംട്ടാ വാഴേ...
;)
മോനേ! വാഴേ എന്നേം ഒന്നു കോണ്ട്പോ സഫാപാർക്കിൽ.മീറ്റിൽ പങ്കു കൊള്ളാൻ വല്യ പൂതീണ്ട്....ട്ടാ.....
ഇവിടെ ഇരുന്നു അവിടെ നടക്കുന്നതെല്ലാം സങ്കൽപ്പത്തിൽ കാണുകയാണു. എല്ലാ ആശം സകളും നേരുന്നു. പോസ്റ്റ് കലക്കി.
മീറ്റിനു എല്ലാവിധ ആശംസകളും! :)
സൂറയില്ലാണ്ട് എന്തോര്‍ മീറ്റ്, ബായേ.
അതോണ്ട് ഞമ്മളില്ല, അല്ലാണ്ട് വിസ കിട്ടാത്തോണ്ടല്ല.
ദുബൈ മീറ്റിന്- ആശംസകള്‍ .....
ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെടുകയും മീറ്റിനു ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്ത എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്ദി. മീറ്റ് വളരെ നല്ല നിലയില്‍ സന്തോഷത്തോടെ നടന്നു. ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍
എടാ..ബായേ..ഇപ്പൊ ഇനിക്ക് മനസ്സിലായി അന്‍റെ കയ്യിലിരിപ്പ്....ഞ്ഞി ആ പാവം ബ്ലോഗര്‍മരേം ഗെയിമൊക്കെ കാട്ടി പറ്റിക്കാനാണ് അന്‍റെ ബിജാരം. ന്തായാലും ന്‍റെ പണീപോയതോണ്ട് ഞാന്‍ രച്ചപ്പെട്ട്..അല്ലാ.....ജ്ജ് കാത്ത്.
ജ്ജ് .. ആ സൂറനെ അബടെ വെര്‍തെ ഇരിക്കാന്‍ സമ്മതിക്കൂലല്ലേ .. പെണ്ണിനെ ഇനിപ്പോ ദുഫായ്ക്ക് കൊണ്ട് പോവാന്‍ നോക്ക്വാണോ ശേയ്താനെ: ..
“ഈ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയവരുടെ ഒരു വലിയ സാന്ത്വനമല്ലേ ഇത്താ ഈ ബ്ലോഗും
ഇത് പോലുള്ള മീറ്റുകളും! ഇതും കൂടിയില്ലെങ്കില്‍ ഞങ്ങളൊക്കെ മനുഷ്യരാണോന്ന്
ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കേണ്ടി വരുന്ന കേവലം യന്ത്രങ്ങളാകുമായിരുന്നില്ലെ
ഞങ്ങള്‍ ഈ പ്രവാസികള്‍ ! ഈ കൊച്ച് കൊച്ച് സന്തോഷങ്ങളല്ലെ ഇത്താ ഞങ്ങളുടെ
മരുപ്പച്ച!"
അതേ കുട്ടീ......എത്ര തമാശയില്‍ക്കൂടെ ആണെലും ഈ വരികള്‍ കണ്ണു നിറച്ചു..
എല്ലാ നന്മകളും
Kazinjuopoyenkilum meettinu enteyum bhavukangal... Ashamsakal...!!!
nannaaayi
ബായെ സംഗതി കൊള്ളാം , സൂറാനെയും ഉമ്മാനെയും വിടരുത്, ദുബായ് മീറ്റില്‍ കഴിഞ്ഞു അടിപൊളി വിശേഷങ്ങള്‍ ഉണ്ടാവുമല്ലോ
എല്ലാം ഭങ്ങിയായെന്നറിഞ്ഞതില്‍ സന്തോഷം.
പോസ്റ്റ് പതിവുപോലെ അഡാറു സാധനം തന്നെ.
UAE ബ്ലോഗ് മീറ്റിനിടയില്‍ കളഞ്ഞു കിട്ടിയ കുറച്ച് സാധനങ്ങല്‍ ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ശരിയായ അവകാശികളോ, പരിചയക്കാരോ ഇവ തിരിച്ചറിയുവാന്‍ താത്പ്പര്യപ്പെടുന്നു.
ഹഹഹ...
:) രസായിട്ടുണ്ട്!
ന്റെ മൊതലേ ഇജ്ജ് ബന്നു ല്ലേ? സന്തോഷായി ട്ടോ!
മനസ്സ് നിറഞ്ഞ സന്തോഷത്തോടെ നന്ദി വിശാല്‍ ജീ...
അഭിപ്രായങ്ങളും ആശംസകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ !
രസമുണ്ട്.ആശംസകള്‍!
>>“ഈ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയവരുടെ ഒരു വലിയ സാന്ത്വനമല്ലേ ഇത്താ ഈ ബ്ലോഗും
ഇത് പോലുള്ള മീറ്റുകളും <<
അങ്ങിനെയാവട്ടെ എന്നാഗ്രഹിക്കുന്നു.
പടച്ചോനേ..കാത്തോളണേ...
കുഞ്ഞീബി കലക്കും.
വാഴക്കോടന് ഭായ്.. യു.എ.ഇ ബ്ലോഗേര്‍സ് മീറ്റില്‍ വച്ച് കാണാം എന്ന് പ്രതീക്ഷിക്കുന്നു.. :)
Post a Comment