ഇന്ത്യയുടെ രാഷ്ട്രപതിയെക്കൊണ്ട് ഇപ്രകാരം ഒരു പ്രസ്ഥാവന നടത്താന്‍ മാത്രം മദ്യപരുടെ ഒരു സംസ്ഥാനമായി മാറിയോ നമ്മുടെ കേരളം. കേരളത്തില്‍ കഴിഞ്ഞ ക്യസ്തുമസ് ആഘോഷത്തിന് വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ ഇത്രയധികം പെരുപ്പിച്ച് കാട്ടി മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ കേരളത്തെ നാണം കെടുത്താന്‍ ഇവിടത്തെ ചാനലുകാര് ചെയ്ത ഉദ്യമത്തിന് ഒരു നല്ല നമസ്കാരം!
ഈ കണക്കുകള്‍ ഇങ്ങനെ പെരുപ്പിച്ച് കണിക്കുന്നതില് ആര്‍ക്കാണ് ഇതിന്റെ ഗുണം? അതോ കൂടുതല്‍ കള്ളക്കടത്തുകാരെ ഈ മേഘലയിലേക്ക് ആകര്‍ഷിക്കാനോ? മദ്യം വാറ്റിയുണ്ടാക്കിയാല് പോലും നല്ല ലാഭത്തോടെ വിറ്റഴിക്കാന്‍ പറ്റുന്ന ഒരു കമ്പോളമാണ് കേരളം എന്ന് കാണിക്കാനോ? എന്തിനായിരുന്നു ഈ ഫ്ലാഷ് ന്യൂസും അതിശയോക്തിയും നിറച്ച് ഇത്തരം വാര്‍ത്തകള്‍ നമ്മുടെ ചാനലുകള്‍ പടച്ച് വിടുന്നത്? ഈ കണക്കുകല് ഇങ്ങനെ ഉദ്ധരിക്കുക വഴി ഇവിടത്തെ മദ്യ വില്‍പ്പന കുറയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
ചാനലുകള്‍ പുറത്ത് വിടുന്ന കണക്കുകള്‍ കേവലം കഴിഞ്ഞ ഉത്സവ സീസണില്‍ വിറ്റുപോയ മദ്യത്തെ താരതമ്യപ്പെടുത്തി മാത്രമാണ്. എന്തു കൊണ്ട് ഈ വര്‍ദ്ധനവ് ഉണ്ടായി എന്നതിലേക്ക് ഒരല്‍പ്പം പോലും അവര്‍ വിരല്‍ ചൂണ്ടുന്നില്ല. അങ്ങിനെ ചെയ്താല്‍ ഈ പുറത്ത് വിടുന്ന കണക്കുകള്‍ തികച്ചും സ്വാഭാവികമാണെന്ന് സമ്മതിക്കേണ്ടി വരും.കേവലം ഒരു വാര്‍ത്തയ്ക്ക് വേണ്ടി ഒരു ജനതയെ മുഴുവന്‍ മദ്യപന്മാരാക്കുകയും അത് നമ്മുടെ രാഷ്ട്രത്തലവന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ അതിനെക്കുറിച്ച് പരാമര്‍ശം നടത്തുകയും ചെയ്യെണ്ടി വന്ന അവസ്ഥ ഇവിടെ അത്യന്തം ഖേദകരമായിപ്പോയി എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
കഴിഞ്ഞ ലോകസഭാ ഇലക്ഷന് കഴിഞ്ഞ് കണ്ണൂരിലും മറ്റും ഉപ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ വോട്ടര്‍മാരിലുണ്ടായ വര്‍ദ്ധന നാം കണ്ടല്ലോ. വോട്ട് ചെയ്യാന്‍ പ്രായപൂര്‍ത്തിയാകുന്നത് പോലെ ഇവിടെ മദ്യത്തിന്റെ ലോകത്തിലേക്ക് കടന്ന് വരുന്നവരിലും ആനുപാതികമായ വളര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നു.അപ്പോള്‍ കഴിഞ്ഞ ഉത്സവ സീസണില്‍ മദ്യപിക്കാനുള്ള ലൈസന്‍സ് കിട്ടാത്തവര്‍ ഈ ഉത്സവ കാലത്ത് അത് നേടി എന്ന് വേണം കരുതാന്‍.അപ്പോള്‍ സ്വാഭാവികമായ ഒരു ഉപഭോഗ വര്‍ദ്ദനവ് ഉണ്ടാകുന്നു. ഇത് തടയാന്‍ മാത്രം ഒരു ഫലപ്രദമായ നടപടികളും ഇല്ല എന്ന് ഏത് ചാനലുകാരും സമ്മതിക്കും!
ഇനി കഴിഞ്ഞ സീസണില്‍ വില കുറഞ്ഞ മദ്യം കഴിച്ചവന് അടുത്ത തവണ അതിലും വില കൂടിയ മദ്യം കഴിക്കാനുള്ള പ്രവണത വളരെ കൂടുതലാണ്.ഇപ്രാവശ്യം തന്നെ വെട്ടിരുമ്പ് പോലെയുള്ള സാധനമാ കഴിച്ചത് അടുത്ത തവണയെങ്കിലും ഒരു ജോണീവാക്കര്‍!!! അതു പോലെ ബീറൊക്കെ കഴിച്ച് ഫിറ്റായി നടന്നിരുന്നവന് അടുത്ത ലെവലിലേക്ക് ഉയര്ത്തപ്പെടുമ്പോള് അല്ലെങ്കില്‍ അടുത്ത ക്ലാസ്സിലേക്ക് സ്വയം കയറി നിന്ന് ഹോട്ടടിക്കുമ്പോള് ബീറിനു ചിലവാക്കിയതിനേക്കാള്‍ കൂടുതല്‍ തുക മുടക്കേണ്ടി വരുന്നു. സ്വാഭാവികം !
ഇനി വിലയുടെ കാര്യമൊന്നു നോക്കാം. കഴിഞ്ഞ സീസണിലെ അതേ വിലയ്ക്ക് തന്നേയാണോ ഈ സീസണിലും മദ്യ വില്‍പ്പന നടന്നത്?ഇവിടെ എല്ലാ സാധനങ്ങള്‍ക്കും വില കൂടിയപ്പോള്‍ മദ്യത്തിനു മാത്രം വില കൂടിയില്ല എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ചാനലുകാര് വിശ്വസിക്കും!അല്ല പിന്നെ!
മദ്യപാനം മൂലം സ്ത്രീകള്‍ ബുദ്ധിമുട്ടുകള്‍ അനിഭവിക്കുന്നുണ്ട് പോലും! ഇവിടെ മദ്യപിച്ച് സ്ത്രീകള്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ നമ്മുടെ രാഷ്ട്രപതി അറിയാഞ്ഞത് ഭാഗ്യം! കേരളത്തില്‍ ഉയര്‍ന്ന് വരുന്ന സ്ത്രീകളുടെ മദ്യപാന ശതമാനക്കണക്കുകള്‍ അതി വേഗം ബഹുദൂരം ഉയര്‍ന്നുവരുന്നു എന്ന കാര്യവും ഈ ചാനലുകാര് അല്‍പ്പ നേരത്തിനു മറന്നു പോയി എന്നും സമ്മതിക്കേണ്ടി വരും. മദ്യം മൂലം കുടുംബങ്ങള്‍ തകരുന്നുണ്ട് എന്ന സത്യം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ഈ കണക്കുകള്‍ അതിന്റെ വ്യാപ്തിയാണോ കാണിക്കുന്നത്?
ചുരുക്കിപ്പറഞ്ഞാല്‍ ഒരു സ്വാഭാവിക വര്‍ദ്ധനവ് മാത്രമേ മദ്യത്തിന്റെ കാര്യത്തിലും കേരളത്തില്‍ ഉണ്ടായിട്ടുള്ളൂ. ഇതിന്റെ പേരില്‍ ഒരു ജനതയെ മുഴുവന്‍ കുടിയന്മാരാക്കി ചിത്രീകരിക്കാന്‍ ഇവിടെ മാദ്ധ്യമങ്ങള്‍ക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് രാഷ്ട്രപതിയുടെ ഈ പ്രസ്ഥാവനയിലേക്ക് വഴി വെച്ചത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ ജനങ്ങളേക്കാള്‍ മദ്യാസക്തി കൂടിയ ജനങ്ങളാണ് കേരളത്തില്‍ എന്ന് വളരെ വ്യത്തിയായി നമ്മുടെ ചാനലുകാര് കൊട്ടിഘോഷിച്ചു.മീടുക്കന്മാര്! മറ്റു സംസ്ഥാനങ്ങളില്‍ വ്യാജമദ്യ ലഭ്യത കേരളത്തിലേക്കാള്‍ വളരെ വളരെ ഉയര്‍ന്ന നിരക്കിലാണെന്ന് നിങ്ങള്‍ സൌകര്യപൂര്‍വ്വം മറന്നതാകാം, അത് പോലെ കേരളത്തില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് പോലെ വ്യാജമദ്യ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതിന്റെ ഒരു കാരണം ജനങ്ങള്‍ അംഗീക്യത ഡീലറായ ബീവറേജസിനെ സമീപിക്കുന്നു എന്നത് കൊണ്ടാണ്. അത് മൂലം വ്യാജ മദ്യ ദുരന്തങ്ങളില്‍ നിന്നും തുച്ഛ വരുമാനക്കാരെ രക്ഷിക്കാമെന്ന് മാത്രമല്ല കണ്ണടിച്ച് പോകാത്ത മദ്യം ജനങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്ന് ആശ്വസിക്കുകയെങ്കിലും ചെയ്യാം!
ഇവിടെ മദ്യ നിരോധനത്തിനു വേണ്ടി സമരം ചെയ്യുന്ന പ്രസ്ഥാനങ്ങളുണ്ട്,സ്ത്രീകളുടെ കൂട്ടായ്മകളുണ്ട്, സംഘടനകളുണ്ട്. ഇന്നോളം ഒരു ചാനലിലും അവരുടെ സമരങ്ങളെ അതിന്റെ തികഞ്ഞ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മദ്യപാനം മൂലം തകര്‍ന്ന കുടുംബങ്ങളും ഉണ്ടെന്നത് നേര് തന്നെ. എന്നാല്‍ വൈകീട്ടെന്താ പരിപാടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ ചോദ്യം കേരളം മുഴുവന്‍ ഏറ്റ് ചോദിച്ചില്ലേ? സീരിയലുകളില്‍ കുടുംബങ്ങളില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പുതിയ തലമുറയുടെ രീതിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന ദ്യശ്യങ്ങള്‍ ഒഴിവാക്കണം എന്നെങ്കിലും ഈ ചാനലുകാര് തീരുമാനിച്ചോ. എന്നിട്ടിപ്പോല്‍ മദ്യം കുടിച്ചതിന്റെ കണക്കുമായി വന്നിരിക്കുന്നു. നിങ്ങള്‍ ഇന്നേ വരെ മദ്യപാനത്തിനെതിരെ എന്ത് ബോധവല്‍ക്കരണം നടത്തി? ഓരോ വ്യക്തിക്കും സ്വയം തോന്നേണ്ട ഒരു കാര്യമാണ് മദ്യവര്‍ജ്ജനം.അതിനു ബോധവല്‍ക്കരണത്തിലൂടെ മാത്രമേ പരിഹാരമുള്ളൂ. അല്ലാതെ അത് രോഗമാണെന്നും ചികിത്സയില്ലെന്നുമൊക്കെ കരുതുന്നവര്‍ ഒരു ജനതയ്ക്ക് മുഴുവന്‍ രോഗം ബാധിച്ചിട്ടും പ്രതികരണ ശേഷി നഷ്ടപ്പെട്ടെന്ന് കരുതി ഇരുന്നാല്‍ കൂടുതല്‍ ഉയര്‍ന്ന കണക്കുകളുമായി മദ്യപാനത്തിന്റെ കണക്കുകളിലേക്ക് ഒരു രൂപാ പോലും സംഭാവന ചെയ്യാത്ത നമ്മുടെ ചാനല്‍ പുങ്കവന്മാര് വരും.
ഇനിയിപ്പോ ഉടന്‍ വരുകയല്ലേ അടുത്താഘോഷം ന്യൂ ഇയര്‍!
ആപ്പോള്‍ എല്ലാം പറഞ്ഞ പോലെ ന്യൂ ഇയറിനെന്താ പരിപാടി?
കുറിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വെച്ചത് കൊണ്ട് ഇവിടെ മദ്യപാനികളുടെ എണ്ണം കുറയില്ല. ഇതിന് ബോധവല്‍ക്കരണമാണ് വേണ്ടത് അല്ലാതെ മദ്യം കുടിച്ച കണക്കുകള്‍ നിരത്തുകയല്ല. ഈ കണക്കുദ്ധരണം കൊണ്ട് ഇതൊരു പാപമല്ല നിങ്ങളും നിങ്ങളും മദ്യത്തിന്റെ ലോകത്തിലേക്ക് കടന്ന് വരൂ എന്ന് ഉത്ഘോഷിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇനിയിപ്പോ ശരിക്കും അതായിരിക്കുമോ ഉദ്ദേശം?
Monday, December 28, 2009
Subscribe to:
Post Comments (Atom)
75 comments:
മദ്യപിക്കുന്നവരെ അനുകൂലിക്കുകയല്ല മറിച്ച് കേരള സമൂഹത്തെ ഒന്നടങ്കം മദ്യപന്മാരാക്കിയതിലുള്ള പ്രതിഷേധം! ഹോ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരു മനസ്സമാധാനം കിട്ടില്ല! അല്ല പിന്നെ!
വാഴക്കോടൻ,
കേരളത്തിൽ കണക്കുകളെങ്കിലും കിട്ടുന്നുണ്ട്, കാരണം മദ്യം നല്ലൊരു ശതമാനവും സർക്കാർ കൗണ്ടറിലൂടെ തന്നെയാണ് പോകുന്നത്. മറ്റിടങ്ങളിലെ കഥ അതല്ലാത്തതിനാൽ കണക്കുകളും അറിയില്ല, അത്രമാത്രം.
എല്ലായിടത്തേയും കഥ എനിക്കറിയില്ല, ബാംഗ്ലൂരിലെ അവസ്ഥ കണ്ടിട്ടുണ്ട്. എസ്ടിഡി ബൂത്തോ ബാറോ അടയാളമായി പറയാനാവില്ല എന്ന് എന്റെ ഒരു കസിൻ പറയാറുണ്ട്, അത്രയ്ക്കധികമുണ്ട് ഇവ രണ്ടും. (മൊബൈൽ ഉള്ളതിനാൽ ഇന്ന് എസ്ടിഡി ബൂത്തുകൾ കുറഞ്ഞിട്ടുണ്ടാവാം). ബാറുകൾ ഒഴിഞ്ഞ് കണ്ടിട്ടില്ല. ഇവിടെത്തന്നെ ചെലവാകുന്ന കുപ്പികൾക്കൊന്നും കണക്കില്ലതാനും.
വസ്തുതകളുടെ അഭാവം മൂലമുള്ള ആശ്വാസം!!!!
Slightly off, sorry... (had put the same comment in the resthouse also)
വാഴക്കോടാ..... ഞാൻ കഴിഞ്ഞ രണ്ടുദിവസം നാട്ടിലുണ്ടായിരുന്നു. വാഴക്കോട്ട് ബസിറങ്ങിയപ്പോൾ കല്ലെറിഞ്ഞാൽ വീട്ടിലെത്തുമെന്നല്ലേ ങ്ങള് പറഞ്ഞത്, ഒന്നെറിഞ്ഞാലോ എന്ന് ചിന്തിച്ചു. ഇറങ്ങിയ ഉടനെ ഒരു ഓട്ടോ കിട്ടിയതിനാൽ ഒരു ജനൽ രക്ഷപ്പെട്ടു.
അവിടെ ഏതാ വീട്? അറിഞ്ഞുവെച്ചാൽ അടുത്ത തവണ പോകുമ്പോഴെങ്കിലും ഒന്ന് വീട്ടിൽ കയറിപ്പോകാം.
വാഴേ നല്ല പോസ്റ്റ്. ചിന്തിക്കേണ്ട കാര്യം തന്നെ. ഒളിമ്പിക്സ് നു മെഡല്‍കിട്ടിയ സന്തോഷമാ ഈ കണക്കു പറയുന്നതില്‍ ചാനലുകള്‍ കാണിക്കുന്നത്.
മദ്യം കഴിച്ചാല്‍ ഔ കുഴപ്പവുമില്ലാലോ.. കാമിലാരി കഴിച്ചാല്‍ പോരെ :)
പിന്നെ പരമ സുഖം
കഷ്ടം !!!!!!
'ഇവിടെ മദ്യ നിരോധനത്തിനു വേണ്ടി സമരം ചെയ്യുന്ന പ്രസ്ഥാനങ്ങളുണ്ട്,സ്ത്രീകളുടെ കൂട്ടായ്മകളുണ്ട്, സംഘടനകളുണ്ട്. ഇന്നോളം ഒരു ചാനലിലും അവരുടെ സമരങ്ങളെ അതിന്റെ തികഞ്ഞ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മദ്യപാനം മൂലം തകര്‍ന്ന കുടുംബങ്ങളും ഉണ്ടെന്നത് നേര് തന്നെ. എന്നാല്‍ വൈകീട്ടെന്താ പരിപാടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ ചോദ്യം കേരളം മുഴുവന്‍ ഏറ്റ് ചോദിച്ചില്ലേ? '
പ്രസക്തമായ നിരീക്ഷണം വാഴേ...
വിഷുവിന്റെ റെക്കോര്‍ഡ് ക്രിസ്തുമസ്സിനു തകര്‍ത്തു. ഇനി ഈ റെക്കോര്‍ഡ് നമ്മളെ പെരുന്നാളിന് തകര്‍ക്കണം എന്ന് സര്‍വലോക മാപ്ല കുടിയാന്മാരോടും ആഹ്വാനം ചെയ്യുന്നു. :)
ഞാനുമുണ്ട് പ്രതിഷേധിക്കാന്‍ :)
ഇവിടെ മദ്യ നിരോധനത്തിനു വേണ്ടി സമരം ചെയ്യുന്ന പ്രസ്ഥാനങ്ങളുണ്ട്,സ്ത്രീകളുടെ കൂട്ടായ്മകളുണ്ട്, സംഘടനകളുണ്ട്. ഇന്നോളം ഒരു ചാനലിലും അവരുടെ സമരങ്ങളെ അതിന്റെ തികഞ്ഞ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മദ്യപാനം മൂലം തകര്‍ന്ന കുടുംബങ്ങളും ഉണ്ടെന്നത് നേര് തന്നെ. എന്നാല്‍ വൈകീട്ടെന്താ പരിപാടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ ചോദ്യം കേരളം മുഴുവന്‍ ഏറ്റ് ചോദിച്ചില്ലേ?
കൊള്ളാം ബായക്കോട അന്റെ പ്രതിശേതം എനിക്കിഷ്ട്ടായി
ഒരാളേലും ഇതിനെയൊക്കെ പ്രതിഷേതിക്കാന്‍ ഉണ്ടായല്ലോ.....
ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.........
വാഴ സീരിയസ് ആയി തുടങ്ങുന്നു- നല്ല കാല്‍വെപ്പ്
നല്ല വിഷയവും
100% True - ഇതിന്റെ ഓരോ കോപ്പി വീതം എല്ലാ ചാനെല്‍ കര്കും അയച്ചുകൊടുകാമോ ??
ഞാന്‍ ആകെ വിഷമിച്ചിരിക്കയായിരുന്നു ചാനലിലെ breaking news ഉം, ശതമാനക്കണക്കുകളുമൊക്കെ കണ്ടിട്ട്. അതും ഞങ്ങളുടെ ചാലക്കുടിയാണല്ലോ മുന്പില്. ഇപ്പഴാ ഒരിത്തിരി ആശ്വാസമായതു്. സ്വാഭാവികമായ വര്‍ദ്ധനയാണെന്നും വില കൂടിയതുകൊണ്ട് ശതമാനം കൂടിയതാണെന്നുമൊക്കെ മനസ്സിലായപ്പോള്‍ :):)
സന്തോഷവും സമാധാനാവും നിറഞ്ഞ ഒരു പുതുവര്‍ഷമാവട്ടെ, വാഴക്കും, ശ്രീമതി വാഴക്കും, വാഴക്കുഞ്ഞുങ്ങള്ക്കും.
ഇതൊരു ട്രെന്റ് ആണെന്നു വേണം കരുതാൻ.. മദ്യപാനികളെ അവഞ്ജയൊടെ കണ്ടിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. ക്ലബ്ബുകളും ബാർ അറ്റാച്ച്ഡ് ഹോട്ടലുകളും വ്യാപകമാകുന്നതിന് മുൻപുവരെ.പിന്നീട് മലയാളിക്ക് മദ്യപാനം ഒരു സ്റ്റാറ്റസ് സിംബൽ ആയി മാറി.മദ്യപിച്ച് നാലുകാലിൽ നടന്നു കയ്യടിവാങ്ങുന്ന വേഷം ചെയ്യുന്ന നായകനടന്മാർക്ക് മുക്കിനുമുക്കിനു ഫാൻസ് അസോസിയേഷനുകളുള്ള നാടാണു കേരളം.കൂടെ ജോലിചെയ്യുന്ന ഉത്തരേൻഡ്യക്കാരനൊടൊ തമിഴനൊടൊ ഒരു ചോദ്യം ചോദിക്കുക: താങ്കൾ അഛന്റെയും സഹോദരന്മാരുടെയും കൂടെ സ്വന്തം വീട്ടിലിരുന്നു വെള്ളമടിക്കാരുണ്ടൊ? പേടിച്ച് അവരുടെകണ്ണുതള്ളും.പക്ഷെ വളരെ ഫോർവേർഡ് ആണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനെന്നൊണം നമ്മൾ മലയാളികൾ പറയും: ഓ എന്നാ പറയാനാ...ഇന്നലെ ഒരു ഫുള്ളു വാങ്ങിയത് ഞാനും ഇച്ചായന്മാരും ചാച്ചനും കൂടെ അങ്ങു തീർത്തഡാ ഉവ്വേ....
അനുകൂലിക്കുകയല്ല..പിന്നെ!!
എഴുതിയാല്‍ തീരാത്ത ഗുണങ്ങള്‍ ഉള്ളവര്‍ മലയാളി.
എന്തു കണ്ടാലും അര്‍ത്ഥവത്തായ ഒരഭിപ്രായം പറയാന്‍ കഴിവുള്ളവന് മലയാളി.
ഭൂമിയുടെ ഏതുഭാഗത്തു ചെന്നാലും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്നവന് മലയാളി
അസാധ്യം എന്ന് കരുതുന്നത് പോലും സാധ്യമാക്കുന്നവന്‍ മലയാളി.
അങ്ങനെ അഭിമാനിക്കാന്‍ ഏറെയുണ്ട് മലയാളിക്ക്.
കൂട്ടത്തില്‍ അനാവശ്യമായ ഈ പാപ്പരാസിയും, ഏറ്റവും കൂടുതല്‍ പത്രമാസികകള്‍ പുറത്തിറക്കുന്നത്, ടീവി വാര്ത്തകേള്ക്കുന്നത് സീരിയല്‍ കാണുന്നത് ഒക്കെ മലയാളി,
കേരളത്തില്‍ ഇന്ന് സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ കണക്ക് നോക്ക് ഒരു പക്ഷെ അമേരിക്കയിലേയോ ഇംഗ്ലണ്ടിലേയോ ക്യാനഡയിലേയോ സാധാരണജനം കേരളജനതക്ക് ഒപ്പം എത്തുന്നില്ല. മലയാളി ലോകത്തിന്റെ ഏതു മൂലയില്‍ നടക്കുന്ന രാഷ്ട്രീയ സാമൂഹിക ആരോഗ്യ കാര്യങ്ങളില്‍ അപ്ഡെറ്റ് ആയ വിവരങ്ങള്‍ അറിയുന്നവരാണ്. അങ്ങനെ എന്തിനും ഏതിനും മുന്നില്‍ തന്നെ പ്രബുദ്ധരായ മലയാളിയുണ്ടെന്ന് നമുക്ക് പറയാം....
പാശ്ചാത്യരാജ്യത്തേക്ക് കണ്ണും മിഴിച്ച് നോക്കി അവരുടെ വൈകൃതങ്ങള്‍ ബ്ലോട്ടിങ്ങ് പേപ്പര്‍ കണക്കെ ഒപ്പീടുക്കുന്ന ഒരു പ്രവണതകൂടി മലയാളി സ്വായത്തമാക്കി.
പണ്ട് എന്നു വച്ചാല്‍ ഒരു മുപ്പത്തഞ്ച് നാല്‍പ്പത് കൊല്ലം മുന്നെ വരെ മദ്യപിക്കുന്നത് ഗോപ്യമായിട്ടായിരുന്നു. കള്ള്ഷാപ്പല് പോകുന്നവര്‍ തലയില്‍ മുണ്ടിട്ട് (അതെന്താ വിശാലമനസ്ക്കന്‍ ഫോട്ടോ ഇപ്പോ മനസ്സില്‍ ഓടിവന്നത്?) ആയിരുന്നു പോയിരുന്നത് .. നന്നേ ഇരുട്ടിയിട്ടെ ബാറില്‍ കയറൂ :) ഇന്നോ .. പെണ്ണ് കാണലിനും നിശ്ചയത്തിനും കല്യാണത്തിനും പേറ്റിനു വിടുന്നതിനും മമ്മോദീസക്കും എല്ലാം മുഖ്യാതിഥി കള്ള്കുപ്പി വിദേശി സ്വദേശി തരാതരം ബലാബലം.
പരീക്ഷയില്‍ ജയിച്ചാല്‍ വിസാകിട്ടിയാല് ജോലികിട്ടിയാല്‍ ഒക്കെ കുപ്പി ആണു താരം !
ഇന്നിപ്പോള്‍ അതെന്തിനാ കുപ്പി എന്നു ചോദിക്കാന്‍ പോലും വയ്യാത്ത രീതിയില്‍ ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകം എന്ന് രീതിയില്‍ മലയാളി സ്വാംശീകരിച്ചിരിക്കുന്നു.
"ഇത് കേള്‍പ്പിക്കണമായിരുന്നോ ?"
വാഴക്കോടന്റെ ഈ ചോദ്യം ചിലരുടെ എങ്കിലും കണ്ണ് തുറപ്പിച്ചിരുന്നെങ്കില്‍!!
ഈ പുതുവര്‍ഷത്തില്‍ ഒരു റെസലൂഷ്യനായി എങ്കിലും മദ്യത്തിന്റെ അമിതോപയോഗം ഒഴിവാക്കാം അതോടെ പലഅനിഷ്ട സംഭവങ്ങളും വഴിമാറും, റോഡപകടത്തില്‍ നല്ലോരു പങ്ക് ആഘോഷങ്ങള്‍ക്ക് ശേഷം മദ്യപിച്ച് വാഹനം ഓടിക്കുന്നത് ആണല്ലോ.
വാഴക്കോടന്‍ സഗൗരവം പറഞ്ഞ ഈ പോസ്റ്റിനു അഭിനന്ദനം .
പുതുവല്സരാശംസകള് നേരുന്നു....
വാഴേ
കലക്കന്‍ ലേഖനം.
കൊട് കൈ!
നാം ഉള്‍പ്പെടുന്ന സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും തരം കിട്ടിയാല്‍ "രണ്ടെണ്ണം വീശുന്ന" സ്വഭാവക്കാരാണ്. പിന്നെ ആരെ കുറ്റം പറയാനാ?
എഴുതി കൊടുത്തത് പ്രസിഡണ്ട് വായിച്ചു, അതിൽ കൂടുതൽ വല്ലതും? ഒന്നുമില്ല.
1-ചാലക്കുടി - പേരിൽ തന്നെയുണ്ട് ഒരു കുടിയൻ ടച്ച്
2-ഇരിങ്ങാലക്കുട
3-അങ്കമാലി
അടുത്തടുത്ത സ്ഥലങ്ങൾ, ഇതിൽ വല്ല ഗുട്ടൻസ്സ്!
മദ്യം നിരോധിച്ച്, കഠിന ശിക്ഷ നടപ്പാക്കിയാൽ ഉപയോഗം ഇല്ലാതാക്കാം എന്ന മദ്യവിരുദ്ധരുടെ അടിസ്ഥാന ചിന്തയാണ് പരാജയപ്പെടുന്നത്.
നല്ല മദ്യം, വീര്യം കുറഞ്ഞ മദ്യം അതെങ്ങിലും ഉറപ്പ് വരുത്തുക!
ബിവറേജ് കോർപ്പോറേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുക
ബിയർ ആൻഡ് വൈൻ ഷോപ്പുകൾ കൂടുതലായി അനുവദിക്കുക
തെങ്ങ് കർക്ഷകരെ നീര ഉൽപാദിപ്പിക്കാൻ അനുവദിക്കുക.
വൃത്തിയും വെടിപ്പുമുള്ള കള്ളുഷാപ്പുകൾ തുടങ്ങുക.
മറ്റു "നല്ല" ശീലങ്ങൾ!
പുതിയ തലമുറയിൽ....
പുകവലി ശല്യം കുറഞ്ഞിട്ടില്ലേ?
പാൻ പരാഗ് ശല്യം പടർന്ന് പന്തലിച്ചില്ലലോ?
മുറുക്കാൻ കടകൾ വഴിമാറിയില്ലേ?
ഡ്രഗ്സ് ഭീകരൻ ഇപ്പോഴും സാധാരണ മലയാളിക്ക് അന്യമല്ലേ?
ഇപ്പോൾ ഞാനാരായി?
എന്റെ അയ്യപ്പ ബൈജുവെ, ഞാനെങ്ങിലും കൂടെ വേണ്ടെ?
ഇപ്പൊ വാഴ പറഞ്ഞതിൽ പോഴത്തം വളരേ കുറവാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നിയമനടപടികൾക്ക് വിധേയമാക്കാൻ നമ്മുടെ സമൂഹം ധൈര്യം കാണിച്ചുതുടങ്ങിയപ്പോൾ, കണക്കിന്റെ ബലത്തിൽ നാം പീഡനത്തിന്റെ നാടായി കേരളത്തെ ചിത്രീകരിച്ചത് ഓർക്കുക.
ഇവിടെയും യാഥാർഥ്യങ്ങൾ തമസ്കരിക്കപ്പെടുന്നു.
ഇനി മറുവശം.....
ഒരു മൂന്നു കൊല്ലം മുൻപ് ഒളിച്ചും പാത്തും മാസത്തിൽ രണ്ട് ലാർജ് അടിച്ചിരുന്ന ഈ പാവത്താൻ ഇന്നു പുരോഗമിച്ച് ആഴ്ചയിൽ രണ്ടാക്കി....
അതും ഒരു ഒളിവുമില്ലാതെ...
സാധനത്തിന്റെ ലഭ്യത മാത്രമല്ല പ്രശ്നം,
മറിച്ച് ഒപ്പം കൂടാനുള്ളവരുടെ എണ്ണവും വല്ലാണ്ട് ഏറിപ്പോയി...
ഒരു സ്റ്റാറ്റസ് സിംബൽ ആയി,
നാണക്കേട് തോന്നാണ്ടായി...
ഏതായാലും നമുക്കൊരു സ്വയം നിയന്ത്രണം അത്യാവശ്യമാണ്............
@അപ്പൂട്ടന്
വാഴക്കോട് ചെന്നിട്ട് വാഴക്കോടനെ അറിയുമോ എന്ന് ചോദിക്കാഞ്ഞത് ഭാഗ്യായി! നട്ടുകാര്ക്കൊന്നും വാഴക്കോടനെ അറിയില്ല.ചേലക്കര റോഡില്‍ കിഴക്കോട്ട് പോകുമ്പോള്‍ വലത് വശത്ത് ആറാമത്തെ വീട്! അല്ലെങ്കില്‍ മണിക്കാടെ വീട് ചോദിച്ചാല്‍ മതി.നീ വീട്ടില്‍ പോകുമെന്നു തന്നെ കരുതുന്നു.
ചാനലുകാര് നേടിത്തന്ന ഒരു ചീത്തപ്പേരു മൊത്തം അടച്ചാക്ഷേപിക്കുന്നത് പോലെ തോന്നി. എന്തെങ്കിലും സാമൂഹ്യ പരിവര്‍ത്തനത്തിനു ഉതകുന്ന ഒരു മാദ്ധ്യമ സംസ്കാരത്തില്‍ നിന്നും വിപരീത ഫലങ്ങള്‍ ഉണ്ടായപ്പോള്‍ പ്രതികരിച്ചെന്ന് മാത്രം !
ഇവിടെ അഭിപ്രായം പങ്ക് വെച്ച എല്ലാ നല്ല കൂട്ടുകാര്‍ ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
എന്നാ പിന്നെ രണ്ടെണ്ണം വിട്ടിട്ടു പ്രതിഷേധിക്കാം വാഴേ ഇത് ശരിക്കും കലക്കി
വളരെ നല്ല നിരീക്ഷണം വാഴേ.
എല്ലാ സംസ്ഥാനത്തും ഇതിനേക്കാള്‍ വലിയ തോതില്‍ മദ്യം വില്ക്കപ്പെടുന്നു, അതൊന്നും അവിടെ ചാനല്‍ വാര്‍ത്തയാകുന്നില്ല.ഇവിടെ വാര്‍ത്തകള്‍ അന്വെഷിച്ച് കണ്ടെത്തുകയല്ലേ നമ്മുടെ ചാനല്‍ വീരന്മാര് !ഫൂ, ഇവരേയൊക്കെ.....
ഇത് നല്ല തമാശ തന്നെ. ഒരു ജനതയെ മദ്യം കുടിച്ച് ആഘോഷിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചവര്‍ തന്നെ അതിന്റെ ദുരന്തവും ആഘോഷിക്കുന്ന ദുരന്തമാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
വാഴേ ലേഖനം കൊള്ളാം.
മച്ചാ സര്‍ക്കാരിനു ഇത്രേം കാശ് കിട്ടുന്നല്ലോ എന്ന അസൂയയാരിക്കും ഹി ഹി...
ന്യൂ ഇയര്‍ വിത്ത് സല്‍സ & അല്‍സ...
ഒരു ചാനല്‍ എങ്ങിനെ ഒരു സമൂഹത്തെ മുഴുവന്‍ അപമാനിക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, ഇവിടെ സംഭവിച്ചത്.വാര്‍ത്തകള്‍ ഉണ്ടാക്കുന്ന കൂട്ടത്തില്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഓര്‍ക്കാതെ അതിന്റെ സെന്സേഷന് മാത്രം ചിന്തിക്കുന്ന വാര്‍ത്താ പുങ്കവന്മാര് ഇനിയെങ്കിലും ഇത്തരം വാര്‍ത്തകളില്‍ നിന്നും പിന്മാറട്ടെ ! വളരെ പ്രസക്തമായ ലേഖനം ! അഭിനന്ദനം
അല്ല, എന്താ വാഴേ പ്രശ്നമെന്നു മനസ്സിലായില്ലല്ലൊ.ഇതൊന്നാഘോഷിച്ചിട്ടു തന്നെ കാര്യം.രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ കുടിയന്മാര്... എന്നൊക്കെ പറഞ്ഞാല്‍ നിസ്സാര കാര്യമാ??? അതോ ഇനി രാഷ്ട്രപതി പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? മദ്യപാനത്തില്‍ നമ്മള് കേരളീയരല്ലേ ഒന്നാം സ്ഥാനത്ത്? അല്ലെങ്കില്‍ അതൊന്നു കാണിച്ചു കൊടുത്തിട്ടു തന്നെ കാര്യം.ന്യൂ ഇയറു വന്നോട്ടെ.
അഖില കേരള മദ്യപാനി സംഘം സിന്ദാബാദ്.
വാഴേ പോസ്റ്റ് നന്നായി.
വാഴെ,
അപ്പൂട്ടന് പറഞ്ഞതിലാണ് കാര്യം.
കേരളത്തില്‍ കണക്കുള്ളതിനാല്‍ അത് കൊട്ടിഘോഷിക്കാം.
ഈ പറയുന്ന ചാനല്‍ വീരന്മാരും രണ്ടെണ്ണം അടിച്ചിട്ടാവും ക്യാമറയും തൂക്കി നടക്കുന്നത്.
പിന്നെ രാഷ്ട്രപതി പറഞ്ഞതിനെപ്പറ്റി, അവര്‍ കേരളത്തെപ്പറ്റി എന്തെങ്കിലും പഠിച്ചു പറഞ്ഞതാണെന്ന് കരുതാന്‍ വയ്യ, ആരാണ് എഴുതിക്കൊടുത്തതെന്ന് അന്വേഷിച്ചാല്‍ മതി.
നല്ല തണൂപ്പുള്ള ദിവസം രണ്ടെണ്ണം അടിക്കാറുള്ളതിനാൽ ഞാൻ വിമർശിക്കുന്നില്ല .
മദ്യം നമ്മളെ കുടിക്കാതെ നോക്കുക അത്രേ ഞാൻ പറയുന്നുള്ളൂ
രാഷ്ട്രപതി പറഞ്ഞതും ശരി
മാധ്യമങ്ങൾ പറഞ്ഞതും ശരി
വാഴക്കോടൻ പറഞ്ഞതും ശരി
:):):):):)
ആഘോഷങ്ങളില്‍ മാത്രം മദ്യപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു എന്ന്മനസിലാക്കിയാലും കുഴപ്പമില്ല.
മുഴുകുടിയന്മാര്മറ്റു സംസ്ഥാനങ്ങളില്‍ ആഘോഷങ്ങളില്‍ റേറ്റ് വ്യത്യാസം വരാതെ നിലനിര്‍ത്തുമ്പോള്‍ നമ്മുടെ “ചെറു കുടിയന്മാര്”മാധ്യമങ്ങള്‍ക്ക് ഷോക്കിങ്ങ് ന്യൂസ് ഉണ്ടാക്കി കൊടുക്കുന്നുവെന്നതല്ലേ സത്യം?
കുടിച്ച് കുടിച്ച് സ്വയം നശിക്കുന്നവരെ ആര് വിചാരിച്ചാലും തടയാന്‍ കഴിയില്ല വാഴക്കോടാ... ഗവണ്മന്റിനാണെങ്കില് നല്ലൊരു വരുമാനവും... എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ കൂടിപ്പോകും... അതുകൊണ്ട് മൗനം ഭജിക്കുന്നു...
എല്ലാവര്ക്കും എന്റെ ഹൃദയംഗമമായ പുതുവത്സരാശംസകള്‍...
ചാനലുകാരെ വിടണ്ണാ:) അവരു വയറ്റീപ്പെഴപ്പിനല്ലേ ഇതൊക്കെ പടച്ചു വിടുന്നത്.
/ / ഇനി കഴിഞ്ഞ സീസണില്‍ വില കുറഞ്ഞ മദ്യം കഴിച്ചവന് അടുത്ത തവണ അതിലും വില കൂടിയ മദ്യം കഴിക്കാനുള്ള പ്രവണത വളരെ കൂടുതലാണ്.ഇപ്രാവശ്യം തന്നെ വെട്ടിരുമ്പ് പോലെയുള്ള സാധനമാ കഴിച്ചത് അടുത്ത തവണയെങ്കിലും ഒരു ജോണീവാക്കര്‍!!! / /
ഹോയ്! യെന്തൊരു നിരീക്ഷണം . അപ്പോ എങ്ങനാ, ന്യൂ ഇയറിനു ഫ്രീയാണോ? :)
സത്യം പറഞ്ഞാല്‍ “പ്രവാസി സുരക്ഷാ പദ്ധതിപോലെ” കുടിയന്മാര്ക്കും “കരള്‍ സംരക്ഷണ പദ്ധതി” അങ്ങനെ വല്ല ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കേണ്ടതാണ്. ടാക്സിനത്തില്‍ കുറേ വാങ്ങിക്കൂട്ടുന്നതല്ലേ. 3 കൊല്ലം സ്ഥിരമായി ബീവറേജസില്‍ ക്യൂ നിന്നു വാങ്ങിയ കുടിയനു “പ്രയോരിറ്റി മെമ്പര്‍ഷിപ്പ് കാര്‍ഡ്” നല്‍കണം. അതുപോലെ ശവപ്പെട്ടിക്ക് 30% ഇളവനുവദിക്കുക. പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യല്‍ ഫ്രീ, മുതലായവും പരീക്ഷിക്കാം.
സമ്പൂര്‍ണ്ണ സാക്ഷരതക്കു ശേഷം സമ്പൂര്‍ണ്ണ മദ്യപാന സംസ്ഥാനം എന്ന ബഹുമതി കൂടി നമുക്കായാല്‍ ഭേഷ്
ഇടിവാളേ... മീറ്റിനു തന്നെ വരാമെന്ന് പറഞ്ഞ് പറ്റിച്ചു അല്ലേ? അപ്പോ ന്യൂ ഇയറിന് എവിട്യാ എപ്പളാ?:)
ന്യൂ ഇയറിനു ചാലക്കുടിയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നവര്‍ക്ക് എക്സൈസ് മന്ത്രീടെ സ്വര്ണ്ണമാല് ഛെ സ്വര്‍ണ്ണ മേഡല്‍ ഉണ്ടത്രേ :)
ന്യൂ ഇയര്‍ ഒന്ന് പെട്ടെന്ന് വന്നെങ്കില്‍....
പ്രതികരണം അറിയിച്ച എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു.
without two drinks what a party? people get bit relaxed after two large... so dont stop it please!!!
അനിലേട്ടന് പറഞ്ഞ കാര്യം തന്നെ എനിക്കും പറയാനുള്ളത്. രാഷ്ട്രപതി ഇതെല്ലാം പഠിച്ചിട്ട് എഴുതിയ പ്രസംഗം ഒന്നും ആവില്ല അത്. ഇവിടത്തെ ഏതെങ്കിലും ഐ എ എസ്സ് ബുദ്ധിയുടെ വകയാവും ആ പ്രസംഗം. പിന്നെ പ്രസംഗിച്ചത് വനിതാ അഭിഭാഷകരുടെ സമ്മേളനത്തില്‍ ആയതിനാല്‍ ഇങ്ങനെയൊക്കെയല്ലെ പറയാന്‍ പറ്റൂ. എന്നാലും ശബരിമലയില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ കൂടുതലാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം എന്നത് ശരിക്കും ഞെട്ടിച്ചു. കേരളത്തിന്റെ ഖജനാവിന് ഇത്രയും സംഭാവന നല്കുന്ന മുഴുവന്‍ മദ്യപന്മാര്ക്കും മദ്യപകള്ക്കും എന്റെ ആശംസകള്‍.
വാഴേ നല്ല പോസ്റ്റ്.
രണ്ടെണ്ണം വിട്ടിട്ടിരുന്ന് എഴുതിയതാണോ..?
എന്തായാലും ഈ ആഹ്വാനം നല്ലതുതന്നെ...
ചിയേഴ്സ്..!!!
ക്രിസ്തുമസ് തലേന്ന് ഇരുപത്തിയേഴ് കോടിയില്‍പ്പരം രൂപയുടെ മദ്യ വില്പന.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍.
ചുരുക്കം: അരിവാങ്ങാന്‍ കാശില്ല. മദ്യമാണെങ്കില്‍ ഒരു കൈ നോക്കാം.
ഏതൊരു സംസ്ഥാനത്തേയും പോലെയും കാലാനുസ്യതമായ വര്‍ദ്ദന മാത്രമേ ഇവിടേയും സമ്ഭവിച്ചിട്ടുള്ളൂ. മദ്യം കഴിച്ചതിന്റെ കണക്ക് നിരത്തുന്നതിലൂടെ അത് എതിര്ക്കപ്പെടുകയല്ല മറിച്ച് നല്ലൊരു കാര്യമാണു എന്ന നിലയില്‍ അംഗീകരിക്കുകയാണു ചാനലുകാര് ചെയ്യുന്നത്!കഷ്ടം !!
I was also thinking about Kerala's alcoholic consumption.Any way there are some hidden truth like this.Let all the people take a new year resolution to stop the hike in the consumption.
Good article. Congrats!
സുഹൃത്തെ,
മദ്യപാനത്തിനെതിരെ, അല്ലെങ്കിൽ പോട്ടെ അതിനു കൊടുക്കുന്ന അനാവശ്യമായ പബ്ലിസിറ്റിക്കെതിരെയുള്ള ഈ പ്രതികരണം നന്നായി.. കഴിഞ്ഞ ദിവസം, അതായത്, ക്രിസ്മസ്സിന്റെ തലേന്നാൾ എന്റെ നാടായ ചെറായിയിലെ ബിവെറേജ് ഷോപ്പിനു മുന്നിൽ കണ്ട ക്യൂ. അതിൽ ഏറ്റവും സങ്കടകരം എന്തെന്ന് വച്ചാൽ ഇതിൽ ഭൂരിഭാഗവും കുട്ടികൾ ആനെന്നുള്ളതാണു.. റേഷൻ കടയിലേയോ, മാവേലിസ്റ്റൊറിലേയോ ക്യുവിൽ പോലും ഇത്രയും തിരക്ക് കാണാൻ കഴിയില്ല... ഒപ്പം, ഒന്നു കൂടി, ഇന്നത്തെ ഹർത്താൽ ഉത്സവത്തിന്റെ കണക്കുകൾ കൂടി വന്നുകഴിഞ്ഞാൽ ഏതാണ്ട് ഈ വർഷം സമ്പന്നമാകും... അതും ചാനലുകൾ കൊട്ടിഘോഷിക്കട്ടെ.. കുടിയന്മാരുടെ സ്വന്തം കേരളം....
കുടിയന്മാരേ സലാം...
സ്വന്തം ഭര്‍ത്താവിന്റെ മദ്യപാന ശീലത്തില്‍ അഭിമാനിക്കുന്ന സ്ത്രീകളുണ്ട്! വളരെ നല്ല പോസ്റ്റ്! അഭിനന്ദനങ്ങള്‍ ...
ഒന്നെങ്കിലും വിട്ടിട്ടെഴുതിയതാണ് അല്ലെങ്കില്‍ രാഷ്ട്രത്തലവനു പകരം രാഷ്ട്രത്തലൈവി എന്നങ്കിലും എഴുതിയേനെ!
വാഴ പഴഞ്ഞത് കഴക്ട് :)
ഹര്‍ത്താലിനു തലേ ദിവസ്സത്തെ സയില്സ് അറിഞ്ഞുരുന്നുവെങ്കില്
വീണ്ടും ചാലക്കുടി മുന്നില്‍ തന്നെയാണോ എന്നറിയാമായിരുന്നു
ഒരു ചാനലും പറയുന്നില്ല ആകെ ടെന്‍ഷന്‍!
ഈ കണക്കുകള്‍ ഇങ്ങനെ പെരുപ്പിച്ച് കാണിച്ചാല്‍ അടുത്ത തവണയും കച്ചോടം ബഹു ജോറാകും എന്ന് കരുതി ഈ ചാനല്‍ സന്തതികള്‍ക്ക് വല്ല ഓഫറും ഉണ്ടാകും !അല്ലാതെ മദ്യ നിരോധനത്തിനു വേണ്ടി ആര്, ശ്രമിക്കാന്‍, അതൊന്നും നിരോധിക്കുകയോ ആളുകല്‍ കുടിക്കുന്നതില്‍ നിന്നും പിന്തിരിയുകയോ ഇല്ല. അത് പെരുപ്പിച്ച് കാട്ടിയിട്ട് ചാനലുകള്‍ എന്ത് നേടി?
പ്രസക്തമായ പോസ്റ്റ് വാഴേ...അഭിനന്ദനങ്ങള്‍
എന്റെ രണ്ട് മൂന്ന് കൂട്ടുകാര്‍ സ്വന്തം ഭര്‍ത്താവിന്റെ പ്രേരണയാല്‍ ചില വിശേഷ ദിവസങ്ങളില്‍ മദ്യപിക്കാറുണ്ട് എന്ന് പറയാറുണ്ട്.അപ്പോള്‍ സ്ത്രീകളും ഈ കണക്ക് ഉയരുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ന് മദ്യപിക്കും എന്ന് ചില സ്ത്രീകളെങ്കിലും അഭിമാനത്തോടെ പറയുന്നത് ഒരു സ്റ്റാറ്റസ് സിമ്പലായിട്ടാണു കാണുന്നത്.
നല്ല നിരീക്ഷണം ! അഭിനന്ദനങ്ങള്‍!!
ഡേയ്.. ഈ ന്യൂ ഇയര്‍ നു എങ്കിലും ജോണീവാക്കര്‍ അടിക്കണം.
അല്ല പിന്നെ.. :)
കുറിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം !
അണ്ണാ
ഒരു കാര്യം വിട്ടു പോയി..
പുശുവല്ഷരാശംസഗല്.. :)
നല്ല പ്രതികരണം.
പുതുവത്സരാശംസകൾ
ചില സ്ത്രീകളല്ല സുമയ്യാ, ഈ കൊച്ചമ്മ വിഭാഗത്തില്‍ പെടുന്ന ഒട്ടു മിക്ക സ്ത്രീകളും നിത്യമെന്നോണം മദ്യം ഉപയോഗിക്കുന്നുണ്ട്.ഇന്നത്തെ സമൂഹം മദ്യപിക്കുന്നത് ഒരു അന്തസ്സായിട്ടാണു കാണുന്നത് എന്നാണു പല സര്‍വ്വേകളും തെളിയിക്കുന്നത്. സിനിമാ നടിമാരൊക്കെ പരസ്യമായി മദ്യപിച്ച് അലമ്പുണ്ടാക്കിയതൊക്കെ നാം കണ്ടതല്ലെ.ഒരു സ്ത്രീയെങ്കിലും സത്യം പറഞ്ഞല്ലോ :) അഭിനന്ദനം സുമയ്യാ!
മദ്യപിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് എത്രയോ ചെറിയൊരു ശതമാനം മാത്രമാണ്.ചാനലുകാര് ചെയ്യുന്നത് പോലെ സ്ത്രീകളെ മൊത്തം മദ്യപാനികളക്കി ചിത്രീകരിക്കുന്ന ചിലരുടെ അഭിപ്രായത്തെ ശക്തിയുക്തം എതിര്‍ക്കുന്നു. ഭര്‍ത്താവു നിര്‍ബന്ധിച്ചാല്‍ പിന്നെ ഭാര്യമാര്‍ കഴിക്കുന്നതാണോ തെറ്റ്??
മദ്യപാനം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നു ഉത്തരവാദപ്പെട്ടവരു പറഞ്ഞതു വാഴ കേട്ടില്ലേ?
കുടിക്കുന്നതു മറ്റു നാട്ടിനേക്കാള്‍ കുറവായിരിക്കും. ഇവിടുത്തെ ടാക്സ് 300%നു മുകളിലാണെന്നാ അറിവു. ഒരേ സാധനം തമിഴ്നാട്ടില്‍ പകുതി വലക്കു കിട്ടുമെന്നും കേട്ടിട്ടുണ്ട്. അതൊക്കെയാവും കണക്കുകളെ ഇത്ര പെരുപ്പിക്കുന്നതു.
മദ്യപാനശീലം വളരുകയും ചെയ്യുന്നുണ്ട്.
നല്ല പ്രതിഷേധം.
അല്ലെങ്കില്‍ തന്നെ നമ്മുടെ മാധ്യമങ്ങള്‍ നല്ലതെന്നു പറഞ്ഞിട്ടുള്ള ഏതു കാര്യമാ ഉള്ളതു?
തമിഴിലെ ചില ചാനലുകള്‍ മദ്യപാന-പുകവലി രംഗങ്ങള്‍ വരുമ്പോള്‍ താഴെ അതിന്റെ ദോഷവാശത്തെ കുറിച്ച് മുന്നറിയിപ്പ് കൊടുക്കാറുണ്ട് (കലൈഞ്ഞര്‍ TV). പ്രബുദ്ധ കേരളത്തില്‍ അതും ഇല്ല.
തണ്ണിയടിയെ ഗ്ലാമറൈസ് ചെയ്യുന്നത് നമ്മുടെ ബൂലോകത്ത് ഒരു ഫാഷനല്ലേ?! പലയിടത്തും അത്തരം കമന്റുകള്‍, പോസ്റ്റുകള്‍ കാണാം.
പുതുവര്‍ഷാശംസകള്‍
ഒരു ചീത്ത ശീലം സീരിയസ് ആയി പറഞ്ഞതിന് ആശംസകളോടെ...
പണ്ട് സിനിമ ടാക്കീസില്‍ ‘ഹാളില്‍ പുക വലി പാടില്ല’ എന്ന് എഴുതി കാണിച്ചപ്പോള്‍ സ്നേഹിതന് ‘പരസ്യം കണ്ടപ്പഴാ ഓര്‍ത്തത് ഓഏബി ഒരു സിഗരറ്റ് തന്നെ‘
എന്ന് ചോദിച്ചത് പൊലെ എന്ന് ചുരുക്കം അല്ലെ?
വാഴേ നല്ല പോസ്റ്റ്.
എനിക്ക് തോന്നിയ അഭിപ്രായമാണ് "കനല്" എഴുതിയത്.
അടുത്തുള്ള ബന്ധുക്കള്‍ ഒന്നുകില്‍ വല്ലപ്പോഴും കുടിക്കുന്നവരും അല്ലെങ്കില്‍ കുടിക്കാത്തവരും ആയതു കൊണ്ടാണോ എനിക്കങ്ങനെ തോന്നുന്നത് എന്നറിയില്ല.
കേരളത്തിന് പുറത്തു പക്ഷെ പരിചയപ്പെട്ട നല്ലൊരു പങ്കു ആളുകളും (സ്ത്രീകള്‍ ഉള്‍പ്പടെ )കുടിക്കുന്നു എന്ന് പറയാന്‍ അഭിമാനം കാണിച്ചവര്‍ ആണ്. എന്നിട്ടും ചീത്ത പേര് നമ്മുടെ കേരളത്തിന്. :(
അതിനു കാരണം അപ്പോട്ടന് എഴുതിയത് തന്നെ ആവാം.
njan ithu angeekarikkunnilla....
keralathile kudiyanmare kurichu lokam onnu ariyatte....
malayalikku itharam oru samskaram undennu koodi samooham ariyatte...
avar athine kurichu kooduthal bodavan maravatte...
itharam udeshyangalodu koodiyanu channel news publish cheyyunnnathu//
sthreekal koodi madyapichu thudangiyaal enthu sambhavikkum ennriyamo? purushanmaar kudi nirthum.kaaranam pennorumbettaal brahmanum thdukkanaavilla.
പിന്നേ പെണ്ണൊരുമ്പെട്ടാല്‍ ഇവിടെ ഒരു ചുക്കും നടക്കില്ല. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നെ ചാടിയാല്‍ ചട്ടീല്.പെണ്ണുങ്ങളുടെ കാര്യത്തില്‍ ചട്ടി എന്ന് മാറ്റി "ബെഡ്" എന്ന് ചേര്‍ത്താല്‍ മതി.:)
ഈ പെണ്ണുങ്ങളെ എത്ര കണ്ടതാ !!
മലയാളികള്‍ക്ക് മദ്യമില്ലാതെ എന്താഘോഷം എന്ന് പറഞ്ഞതാണു കാര്യം .കല്യണപ്പാര്ട്ടികളിലും മറ്റും ഇന്ന് മദ്യ സല്‍ക്കാരങ്ങള്‍ ഒഴിച്ച് കൂടാനാവത്ത ഘടകമായിരിക്കുന്നു.കല്യാണത്തലേന്ന് മദ്യമില്ലാതെ ഒരാഘോഷത്തിനും ഇന്ന് പലരും തയ്യാറല്ല. സ്റ്റാറ്റസ് കുറഞ്ഞാലോ. ഇവിടെ മദ്യത്തിന്റെ ഉപഭോഗം കൂടി വരുന്നു എന്നത് സത്യമാണ്, അതിനു കണക്കുകള്‍ പെരുപ്പിച്ച് കാട്ടാതെ ബോധവല്‍ക്കരണം നടത്താന്‍ ഈ ചാനലുകള്‍ തയ്യാറാകണം !
കൊള്ളാം... നന്നായി ഈ പ്രധിഷേധം... ഞാനുമുണ്ട് പ്രതിഷേധിക്കാന്‍...
അപ്പോ എപ്പഴാ നമുക്കൊരു ഫുള്ളൊക്കെ പൊട്ടിച്ചിരുന്ന് ഈ പ്രശ്നത്തിനേക്കുറിച്ച് വിശദമായ ഒരു ചർച്ച നടത്തുന്നത്...
ഇനിയിപ്പോ ശരിക്കും അതായിരിക്കുമോ ഉദ്ദേശം?
"ഇത് കേള്‍പ്പിക്കണമായിരുന്നോ ?"
അതെ, ചിന്തനീയം തന്നെ....
പുതുവത്സരാശംസകൾ....
പ്രിയ സോണ,
പ്രാര്‍ത്ഥനകള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി. നിങ്ങളുടെ അകമഴിഞ്ഞ ഈ പ്രോത്സാഹനമാണ് ഇവിടെ നിലനില്ക്കാന് എന്നെ പ്രേരിപ്പിക്കുന്നത്.നന്ദി.
അഭിപ്രായം പങ്ക് വെച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും ഐശ്വര്യസമ്പൂര്ണ്ണ ഒരു പുതുവത്സരം നേരുന്നു.
വാഴക്കൊടന്റെ വിശ്വാസം വാഴക്കാടനെ രക്ഷിക്കട്ടെ. ഇനിയും എഴുതുക. A Positive Approach. Good Blog.
ലൈജു.
വളരെ നല്ല ചിന്ത...
പുതുവത്സരാശംസകൾ...
സാക്ഷരതയിലും സംസ്കാര സമ്പന്നതയിലും
മുന്നില്‍ നില്ക്കുന്നു എന്ന് അഭിമാനിക്കുന്ന
കേരള ജനത മദ്യപാനത്തില്‍ പിന്നിലായാല്‍ ............
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!
ഒരിക്കലും കാണാത്ത വാഴക്കോടനു എന്റെ പുതുവത്സരാശംസകള്‍
വിമാനം 66 മണിക്കൂര്‍ വൈകി പുറപ്പെടുന്നതാണ്
സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു
ഇതെഴുതാന്‍ ഇമ്മിണി ധൈര്യം ഉണ്ടാകാന്‍ വേണ്ടി എത്ര പെഗ്ഗടിച്ചു..??
ചട്ടുകം പഴുപ്പിച്ചു വെച്ചാലും കേരളം നന്നാവുമെന്ന് തോന്നണില്ല.എങ്കിലും മാറട്ടെ എന്നു പ്രത്യാശിക്കാം
njan enganeyo ivide ethi.puthiya post nu comment idan oru madi.enkil pinne ivide avamennu vachu.nalla ezhuthu..ezhuthile asthram nalla moorcha ullathaanu.all d best
മദ്യം, ഒരിറ്റു ദുഖവും ഒരുപാടു സന്തോഷങ്ങളും. ആഘോഷം മനസ്സില്‍ നിന്നും സിരകളിലേക്ക്....
പോസ്റ്റ് കലക്കീട്ടുണ്ട്..
കനലെ..ആഘോഷ അവസരങ്ങളില്‍ മാത്രം മദ്യപിക്കുന്നവര്‍ എന്നൊരു വര്‍ഗം അല്പ്പായുസ്സുക്കളാണ് ..ആഘോഷ അവസരങ്ങള്‍ എന്നത്,വല്ലപ്പോഴും എന്നും,പിന്നെ ഇടയ്ക്ക് എന്നും അതിനു ശേഷം സ്ഥിരം എന്നുമുള്ള വിഭാഗങ്ങളിലേക്ക് മാറും..അധികം താമസിയാതെത്തന്നെ.
ഒരു മുന്‍ "വല്ലപ്പോഴും മദ്യപാനിയുടെ" അനുഭവമാണ്..
വാഴേ നല്ല പോസ്റ്റ്. ചിന്തിക്കേണ്ട കാര്യം തന്നെ.
Post a Comment