Thursday, December 10, 2009

താരത്തിനൊപ്പം : കോപ്പന്‍ ഹാഗനും അയ്യപ്പ ബൈജുവും...





താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.

താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.


പതിവു പോലെ അയ്യപ്പ ബൈജു ഫുള്‍ ഫിറ്റായി പാട്ടും പാടി നില്‍ക്കുന്നിടത്ത് നിന്ന് തന്നെ

നമ്മുടെ ഈ എപ്പിസോഡും ആരംഭിക്കുന്നു.

“മരണം എന്നായാലും ഉറപ്പാ.....
എന്നാല്‍ കുടിച്ച് കുടിച്ച് മരിച്ചൂടേ...സത്യം!
കുടിച്ച് കുടിച്ച് ഞാന്‍ മരിക്കാന്‍ കിടക്കുമ്പോള്‍...
അണ്ണാക്കിലൊറ്റിക്കണേ ഒരു തുള്ളി എന്റെ
അണ്ണാക്കിലൊറ്റിക്കെണേ...പ്ലീസ് നോട്ട് ദ പോയന്റ്!

ഹലോ ചേട്ടാ! ഹോ വല്യ പുള്ളിയാ ഭയങ്കര 
ബിസിയാ! എടോ ഈ കോപ്പന്‍ “

“ഠോ” കോപ്പന്‍ നിന്റെ അപ്പന്‍ പോടാ അവിടുന്ന് ”

ബൈജു:ഹു എന്തൊരടിയാടപ്പാ, ഞാന്‍ പറയട്ടെ, ഈ കോപ്പന്‍ ഹാഗനില്‍ ആക്ചൊലി എന്താ സംഭവം?

“നാളെ ബീവറേജസ് ഷാപ്പ് മുട
ക്കാ, ഇപ്പോ പോയി ആ ക്യുവില്‍ നിന്നാല്‍ വൈകീട്ടോടെ
സാധനം കിട്ടും, അപ്പോഴാ അവന്റെയൊരു കോപ്പന്‍ ഹാഗന്‍!“

ബൈജു: കൊച്ചു പയ്യനാ, കൂമ്പ് മുളക്കുന്നേയുള്ളൂ,അപ്പോഴേക്കും കാമിലാരി ശീലാക്കി 
പോലും,പുവര്‍ ബോയ്...”
അപ്പോ
ള്‍ അതിലെ പോയ ഒരു സ്ത്രീയെ നോക്കിക്കോണ്ട് ബൈജു,

“ശ് ശ് പെങ്ങളേ വല്ലതും നടക്ക്വോ?”

“ഠോ” “ഠോ” സ്വര്‍ണ്ണത്തിനും സവാളയ്ക്കും വില കേറി നിക്കുമ്പളാ അവന്റെ ഒരു കിന്നാരം “

“ശ്ശോ പെങ്ങള് തെറ്റിദ്ധരിച്ചതാ,സത്യം കോപ്പന്‍ ഹാഗനില്‍ വല്ലതും നടക്ക്വോ എന്നാ ഞാന്‍ ഉദ്ദേശിച്ചത്,പാവം 
സഹോദരിയെ തെറ്റിദ്ധരിച്ചു, ഇവിടെ ഓസിയാറിന്റെ പൈന്റിന് വില കൂടീട്ട് ഒരുത്തനും ഇല്ല സമരം ചെയ്യാന്‍! സ്വര്‍ണ്ണത്തിന് വില കൂട്യാ ഫ്ലാഷ് ന്യൂസ്, പാവപ്പെട്ടവന്റെ പൈന്റിന് വില കൂടിയാല്‍ ഒരുത്തനും ഫ്ലാഷ് ഇല്ല! സത്യാ
ശ്ശോ നമ്മടെ നേതാവല്ലേ ആ വരുന്നത്! വല്യ പുള്ളിയാ, സാറേ ഒന്ന് നിന്നേ”

“എന്താടാ ബൈജു”

“സാറേ ഈ ആഗോള താപനം ഉയര്‍ന്നതിന് വല്ല പരിഹാരോം നടക്ക്വോ സാറെ?

“ഞങ്ങള്‍ ധര്‍ണ്ണ നടത്തുന്നുണ്ട്, പിന്നെ ആഗോള പ്രശ്നമല്ലേ അതൊക്കെ കേന്ദ്രം നോക്കിക്കോളും, ഇവിടെ നടക്കാന്‍  പോകുന്നത് പഞ്ചായത്ത് ഇലക്ഷനാ, അതില്‍ അഗോള പ്രശ്നമല്ല ഉന്നയിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങളാണ് ഉന്നയിക്കേണ്ടത്, എന്നാലേ പെട്ടീല് വോട്ട് വീഴൂ !മനസ്സിലായോ ?”

“നോട്ട് ദ പോയന്റ്,ആഗോള കേന്ദ്ര പ്രശ്നാ!നമ്മള്‍ ഇടപെടേണ്ട,
സഖാവിനോടൊന്നു ചോദിക്കാം!
"എച്ചൂസ് മി സഖാവേ ആഗോള താപനം കുറയുമോ?" 

"എവിടുന്നു കുറയാന്‍ ? ആഗോള അധിനിവേശ ഭീകരനായ അമേരിക്ക ഉള്ളിടത്തോളം കാലം ഒന്നും  നടക്കില്ല. പിന്നെ കരാറൊപ്പിടാത്തതില്‍ ചൈനയെ കുറ്റം പറയാന്‍ പറ്റ്വോ?"
"ആ....അല്ല സഖാവേ പോളണ്ടിനെ കുറിച്ച് വല്ലതും മിണ്ടാമോ? 
"പോളണ്ടിലും ആളുകള്‍ തെറ്റ് തിരിത്തിത്തുടങ്ങിയെടാ ബൈജൂ" 
"സഖാവേ എന്റെ ബലമായ സംശയം , പൈന്റിനു വിലകൂടിയപ്പോള്‍ കുടിയന്‍മാരുടെ മനസ്സിലെ ചൂടും ലോക് സഭയില്‍ സീറ്റ് കുറഞ്ഞപ്പോള്‍ സഖാക്കളുടെ മനസ്സിലെ ചൂടും ഈ താപനം ഉയരാന്‍ ഇടവരുത്തിയില്ലേ എന്നാണു സംശയം ! ആണോ സഖാവേ ?" 
"ആ ബംഗാള്‍ ഭാഗത്താടാ കൂടുതല്‍ താപം !"
"അത് സത്യാ സഖാവേ! ഇനി മുഖ്യ മന്ത്രിയോട് കൂടി ചോദിക്കാം,ഏത്?
ബൈജു തിരക്കിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകുമ്പോള്‍ ഒരു കൂട്ടുകാരന്‍ ,
"എങ്ങോട്ടാ ബൈജു ഇത്ര ധ്യതീല്‍ പോകുന്നത്?വല്ല വായുഗുളിക വാങ്ങാനാണോ?
"നിന്റെ അപ്പനെന്താ ആന്ത്ര വായൂന്റെ അസുഖം ഉണ്ടോടാ?
"ഠോ" ആന്ത്ര വായൂനെ കുറ്റം പറയുന്നോടാ റാസ്കല്‍ !" 
ബൈജു: ഹമ്മേ...കൊച്ചു പയ്യനാ ഇല്ലെങ്കില്‍ നിന്നെ ചവിട്ടിക്കൂട്ടിയേനെ, ഹോ കരണം പൊകച്ചു ബ്ലഡി ഫൂള്‍, അല്ലേ.. നമ്മുടെ അടിവാരം ഓമനയല്ലേ ഈ വരുന്നേ? ഓമനേ നിന്നെ പോലീസ് വിട്ടതാണോ അതോ ലോക്കപ്പ് ചാടീതോ?
"എന്നെ സാറമ്മാരൊക്കെ കൂടി വിട്ടതാടാ ബൈജൂ"
"നിന്നെ പോലീസുകാര്‍ വല്ലതും ചെയ്തോടീ
"ആ എല്ലാരേം ചെയ്യുമ്പോലെത്തന്നെ എന്നേയും ചെയ്തത്"   
"ഇനി എന്താ ഓമനേ അടുത്ത പരിപാടി? പോയി റെസ്റ്റെടുക്കരുതോ ? 
"ഇനി റെസ്റ്റാടാ, ഇതെല്ലാം ചേര്‍ത്ത് ഒരു പുത്തകം ഇറക്കണം, ഇപ്പോ അതിനു വല്യ മാര്‍ക്കറ്റാന്നാ കേക്കണേ"
"അതിലും നല്ല മാര്‍ക്കറ്റ് വല്ല സീരിയലിലും 'പതിവ്രതയായി' അഭിനയിക്കുന്നതാ ഓമനേ, നിനക്കാകുമ്പോള്‍ നന്നായി ചേരും ! അല്ല പിന്നെ! 
ബൈജു മുഖ്യമന്ത്രിയുടെ ഓഫീസില്‍!

“സാര്‍ ഈ കോപ്പന്‍ ഹാഗന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആരേയെങ്കിലും അയച്ചിട്ടുണ്ടോ സാര്‍”

“ഈ സര്‍ക്കാര്‍ അറിഞ്ഞ് കൊണ്ട് ആരേയും അയച്ചിട്ടില്ല.ഇനി അരേങ്കിലും പോയിട്ടുണ്ടെങ്കില്‍ വണ്ടിക്കൂലി അവര്‍ തന്നെ എടുക്കേണ്ടി വരും! എടുക്കേണ്ടി വരും!! എടുക്കേണ്ടി വരും!!!

“ഈ മുഖ്യന്റെ ഒരു കാര്യം! ബൈജൂനെ അങ്ങട് കൊല്ല്! അല്ല പിന്നെ!!  

53 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഇനി അരേങ്കിലും പോയിട്ടുണ്ടെങ്കില്‍ വണ്ടിക്കൂലി അവര്‍ തന്നെ എടുക്കേണ്ടി വരും!
ഈ മുഖ്യന്റെ ഒരു കാര്യം!എന്നെ അങ്ങട് കൊല്ല്! അല്ല പിന്നെ!!

Rakesh R (വേദവ്യാസൻ) said...

തേങ്ങ ടോ ടോ ടോ

കാട്ടിപ്പരുത്തി said...

അതു തന്നെയാ പരയാനുള്ളത്-
അങ്ങണ്ട് കൊല്ല്-

Raveesh said...

പോഴേ...സ്വാറി, വാഴേ..

അപ്പോ ബൈജു ആരായി ?

:)

Afsal said...

അപ്പോ വണ്ടിക്കൂലിയും കൊടുത്താണു ആയ്ചചതെന്ന് പറഞ്ഞത് കളവായിരുന്നോ?

ബോണ്‍സ് said...

എന്നെ അങ്ങട് കൊല്ല്!

പാവപ്പെട്ടവൻ said...

സ്വര്‍ണ്ണത്തിനും സവാളയ്ക്കും വില കേറി നിക്കുമ്പളാ അവന്റെ ഒരു കിന്നാരം “ ഹഹ ഹഹാ ഹാ ഹാ വാഴേ നല്ല ക്ലാസ് പ്രയോകം ശരിക്കും ചിരിച്ചു

സച്ചിന്‍ // SachiN said...

"നിന്നെ പോലീസുകാര്‍ വല്ലതും ചെയ്തോടീ"

"ആ എല്ലാരേം ചെയ്യുമ്പോലെത്തന്നെ എന്നേയും ചെയ്തത്"

ഹ ഹ ഹ കലക്കി കടു വറുത്തു :)
വാഴേ കൊള്ളാം !

noordheen said...

“മരണം എന്നായാലും ഉറപ്പാ.....
എന്നാല്‍ കുടിച്ച് കുടിച്ച് മരിച്ചൂടേ...സത്യം!
കുടിച്ച് കുടിച്ച് ഞാന്‍ മരിക്കാന്‍ കിടക്കുമ്പോള്‍...
അണ്ണാക്കിലൊറ്റിക്കണേ ഒരു തുള്ളി എന്റെ
അണ്ണാക്കിലൊറ്റിക്കെണേ...പ്ലീസ് നോട്ട് ദ പോയന്റ്!

ഈ പാട്ട് ഞാന്‍ ലോക കുടിയന്‍ മാര്ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു !

തകര്‍ത്തു വാഴേ, പോളണ്ടിനെപ്പറ്റി മൂണ്ടരുത്
അല്ല പിന്നെ! :)

Junaiths said...

ബായെ മോശമായി പോയി,ഇന്ന് വന്നതും നിന്നതും പോയതും എല്ലാം ബൈജുവിന്റെ മണ്ടക്ക്,അണ്ണന് ഒന്ന് പോലും കൊടുക്കാന്‍ അവസരം കിട്ടിയില്ല...കോപ്പന്‍ .................ഹേഗെന്‍

OAB/ഒഎബി said...

നോട്ട് ദ പോയന്റ്!
ട്ടേ..കേട്ടില്ല.
വണ്ടിക്കൂലിയാണ് ഇപ്പൊ പ്രശ്നം!!

ഞാന്‍ ആചാര്യന്‍ said...

വാഴേ......ന്നെ കൊല്ലല്ലേ, ഞാന്‍ ചത്തോളാം

Arun said...

ബൈജു കസറി !
കാര്യം ഏത് ബൈജുവിനും പറയാം ! :)

വാഴെ നല്ല കൊട്ട് !

Anitha Madhav said...

ബൈജു കൊള്ളാം !:)

ramanika said...

ലോക് സഭയില്‍ സീറ്റ് കുറഞ്ഞപ്പോള്‍ സഖാക്കളുടെ മനസ്സിലെ ചൂട് ഈ താപനം ഉയരാന്‍ ഇടവരുത്തിയില്ലേ?

നോട്ട് ദി പോയിന്റ്‌

കസറി !

Anonymous said...

ഹ ഹ ഹ അത്താണ്!
കൊള്ളാലോ ബൈജു! ആക്ചൊലി വല്ലതും നടക്ക്വോ? :)

കോപ്പാണ്! കോപ്പന്‍ ഹേഗന്‍ ! അല്ല പിന്നെ!
നന്നായി വാഴേ :)

Sabu Kottotty said...

അല്ല, വല്ലതും നടക്കുമോ..?
പൈന്റിനും വില കേറിയോ.. അപ്പൊ പഴേ വാറ്റു തുടങ്ങേണ്ടി വരും, എന്നാലും രക്ഷയുണ്ടോ...
ശര്‍ക്കരയ്ക്കൊക്കെ എന്നാ വിലയാ...

Akbar said...

“ഈ മുഖ്യന്റെ ഒരു കാര്യം! ബൈജൂനെ അങ്ങട് കൊല്ല്! അല്ല പിന്നെ!!

Good jokes.

Anonymous said...

"എന്നെ സാറമ്മാരൊക്കെ കൂടി വിട്ടതാടാ ബൈജൂ"

ഹ ഹ ഹ...
കൊള്ളാലോ വീഡിയോണ്‍......

Sureshkumar Punjhayil said...

Koppanilekku pokathe Baijuvine onnu nammude naattilekkum vidane...!

Manoharam Vaze.... Pathivupole thakarthu. Ashamsakal...!!!

NAZEER HASSAN said...

അല്ല സഖാവേ പോളണ്ടിനെ കുറിച്ച് വല്ലതും മിണ്ടാമോ?

"പോളണ്ടിലും ആളുകള്‍ തെറ്റ് തിരിത്തിത്തുടങ്ങിയെടാ ബൈജൂ"

അത് കലക്കി!:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാഴേ..........

ഉറുമ്പ്‌ /ANT said...

:) കലക്കീട്ടോ.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആ....അല്ല സഖാവേ പോളണ്ടിനെ കുറിച്ച് വല്ലതും മിണ്ടാമോ?

ഇനി അരേങ്കിലും പോയിട്ടുണ്ടെങ്കില്‍ വണ്ടിക്കൂലി അവര്‍ തന്നെ എടുക്കേണ്ടി വരും!

കലക്കി മച്ചൂ.. കലക്കീ...

Typist | എഴുത്തുകാരി said...

പാവം മുഖ്യന്‍. കുറച്ചു കഴിയുമ്പോള്‍ ഈ പറഞ്ഞതൊക്കെ പിന്‍വലിക്കേണ്ടി വരില്ലേ!

jayanEvoor said...

അല്ല വാഴേ...

ആരാ ഈ കോപ്പന്‍...? അയാളെന്തിനാ ഹെഗനില്‍ പോയത്?

ബൈജു മാത്രം എന്താ ചെറിയ പുള്ളിയാ?
ഒരു "ട്ടേ" പോലുമില്ല!
ബൈജു ഫാന്‍സ്‌ അസോസിയേഷന്‍ പ്രതിഷേധിക്കുന്നു!

nishi said...

ha...ha...ha...super

സന്തോഷ്‌ പല്ലശ്ശന said...

കൊള്ളാം....

പാവത്താൻ said...

"നിന്നെ പോലീസുകാര്‍ വല്ലതും ചെയ്തോടീ"

"ആ എല്ലാരേം ചെയ്യുമ്പോലെത്തന്നെ എന്നേയും ചെയ്തത്"
അതോ എല്ലാരും എന്നെ ചെയ്യുന്നതൊക്കെ അവരും ചെയ്തു എന്നോ?
(പിന്നെ വല്ലതും നടക്കുമോ?)

ഏറനാടന്‍ said...

ജനാർദ്ധനൻ ബൈജുനിനോട്:
“ഹോ! ഇവന് വീടും കുടീം ഒന്നൂല്ലേ?”

ബൈജു: “ശ്ശൊ! വീടില്ല, കുടീണ്ട്! നോട്ട് ദ പോയന്റ്.”

വാഴേ.. ബെസ്റ്റ്!

ഇ.കെ.യം.എളമ്പിലാട് said...

ok

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പ്രത്യേകം പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

sumayya said...

വളരെ നല്ല ആക്ഷേപഹാസ്യം !
നന്നായിട്ടുണ്ട് ! അഭിനന്ദനങ്ങള്‍

Husnu said...

Funny and interesting !
Keep writing!
Rgds,

poor-me/പാവം-ഞാന്‍ said...

this time a timely joke and we njaaid...
you are invited to my blogs please...

Unknown said...

കലക്കി വാഴേ, സന്ദര്ഭോചിതം

അപര്‍ണ്ണ II Appu said...

നല്ല ഹാസ്യം ! ആശംസകള്‍

വശംവദൻ said...

:)

മാഷെ, കലക്കി.

ശ്രദ്ധേയന്‍ | shradheyan said...

ബൈജു ഏതായാലും വാഴയെ പോലെ അല്ല... നല്ല പൊതു വിജ്ഞാനം..!! :) പൊളപ്പനായടാ

ദീപു said...

നന്നായി ചിരിപ്പിച്ചു.. ബൈജുവിനെ ശരിക്കും മനസ്സിൽ കണ്ടു...

Manoraj said...

enne angu kollu

sumitha said...

ചിരിപ്പിച്ചു മാഷേ , കൊള്ളാം !

Sorcerer said...

soooper script
kalakki

daivame..malayalthil engineya ee molilathe alkarokke type cheythe..

budhi jeevikal

*sigh

ഭൂതത്താന്‍ said...

;)




SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Unknown said...

കുറെ നാളായി ഈ വഴി വന്നിട്ടു . ലിഫ്റ്റ് ടെക്നോളജി ഇ മെയില് ഫോർവാർഡ് ആയി പോയ പോലെ ഇതു വല്ല മിമിക്രികാരും എടുത്തു ചാനലിൽ ഉപയോഗിക്കാതെ നോക്കിക്കൊ അല്ലെൽ ബൈജു വാഴക്കിട്ടു ട്ടെ തരും

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“ബൈജു മുഖ്യമന്ത്രിയുടെ ഓഫീസില്‍“

ആളു കൊള്ളാമല്ലോ....

ചിരിക്കാം ചിന്തിക്കാം എല്ലാത്തിനും ഉള്ള വകുപ്പുണ്ടേ.....ഇതില്‍..ഉഗ്രന്‍.

ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

ബൈജു ആഗോള താപനം കാരണം ആഗോള വിജ്ഞാനം കൂടിയവനാന്ന് തോന്നുന്നു...

Prasanth Iranikulam said...

ഹ ഹ
കോപ്പന്‍‌ഹേഗനില്‍‌നിന്ന് ബങ്കളുരു വരെ....
ഇതു കൊള്ളാം!!!

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ഇനിയും ഈ വഴി വരുമല്ലോ !

റഷീദ് .ബഹ്‌റൈന്‍ said...

sanagathi ok aanukaalika vishayangal kondulla kali

റഷീദ് .ബഹ്‌റൈന്‍ said...

sanagathi ok aanukaalika vishayangal kondulla kali

ആര്‍ബി said...

enthaa paraya,
sangathi kalakki... " tto"

വീകെ said...

കലക്കീ വാഴേ...

ആശംസകൾ..

 


Copyright http://www.vazhakkodan.com