മാന്യരെ,
വര്‍ഷം തോറും നടത്തി വരുന്ന ബഹു: വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച ഈ വര്‍ഷവും ഫിബ്രവരി 14 നു പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ച വിവരം ഏവരേയും അറിയിച്ച് കൊള്ളുന്നു. അന്നേ ദിവസം പ്രേമക്കത്തെഴുതി കൊടുക്കല്‍, കാമുകീ കാമുകന്മാര്‍ ചീരനി (ഗിഫ്റ്റ്) പരസ്പരം കൈമാറല്‍, സമൂഹ വിവാഹം തുടങ്ങീ ചടങ്ങുകളും നടത്തപ്പെടുന്നു. കൂടാതെ കുറ്റിപ്പാല ഹൈദ്രോസ്, പാലത്തറ ബീരാന്‍, പെരക്കകത്ത് കുഞ്ഞി വാപ്പു തുടങ്ങീ ഗജ വീരന്മാര്‍ അണി നിരക്കുന്ന ഗംഭീര എഴുന്നള്ളിപ്പും സുലൈമാനി ബാന്‍ഡ് സംഘത്തിന്റെ വാദ്യഘോഷവും എഴുന്നള്ളിപ്പിന് മിഴിവേകുന്നു. അന്നേ ദിവസം വൈകീട്ട് കുമാരി അമലാ ഭീഗം നടത്തുന്ന “വാലന്റവിട മുസ്ല്യാര്‍ ചരിത്രം” എന്ന സിനിമാറ്റിക്ക് കഥാപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. തദവസരത്തില്‍ എല്ലാ നല്ലവരായ കാമുകീ കാന്മുകന്മാരും ഈ പരിപാടിയില്‍ പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
വാലന്റവിട മുസ്ലിയാരുടെ ചരിത്രം :
കൊല്ല വര്‍ഷം ആയിരെത്തെണ്ണൂറ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വെള്ളിയാഴ്ച. അന്നാണ് വാലന്റവിട മുസ്ല്യാര്‍ അഥവാ മുസ്:വാലന്റന്‍ അറവുകാരന്‍ അന്ത്രുക്കാടെ മകള്‍ കുഞ്ഞിപ്പാത്തുവിനെ ആദ്യമായി കാണുന്നത്.അന്നൊരു ഫിബ്രവരി മാസം പതിനാലായിരുന്നു. അന്നാട്ടിലെ ഒരു മദ്രസയില്‍ കുട്ടികളെ ഓത്തിനിരുത്താന്‍ വന്നതാണ് മുസ്: വാലന്റന്‍,സുന്ദരന്‍ സുമുഖന്‍! കുഞ്ഞിപ്പാത്തുവും സൌന്ദര്യത്തിന്റെ കാര്യത്തില്‍ തികഞ്ഞ ഒരു കേമിയായിരുന്നു. അന്നാട്ടിലെ പേരു കേട്ട അറവു കാരന്റെ ‘പേരു കേട്ട’ മകള്‍ ! അതായിരുന്നു കുഞ്ഞിപ്പാത്തു. തന്റെ മുടിഞ്ഞ സൌന്ദര്യം ഒരു ശാപമായി മാറിയ കുഞ്ഞിപ്പാത്തു പുഴക്കടവില്‍ കുളിക്കാനോ അലക്കാനോ പോകുമായിരുന്നില്ല, അലക്കല്‍ മുഴുവന്‍ വീട്ടില്‍ തന്നെ അതിനു ശേഷം കുളിയും.
കുഞ്ഞിപ്പാത്തുവിന്റെ ജിന്നിന്റെ പോലുള്ള ആ സൌന്ദര്യത്തില്‍ മതി മറന്ന് അവള്‍ പോലും അറിയാതെ മുസ്:വലന്റന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങി. വല്ലപ്പോഴും അന്ത്രുക്കാടെ വീട്ടില്‍ ചിലവിന് (അന്നും മുസ്ല്യാകന്മാര്‍ക്ക് ഓരോ വീടുകളില്‍ നിന്നും ഫ്രീ ഫുഡ് ആന്‍ഡ് പള്ളിയില്‍ അക്കോമഡേഷന്‍ സമ്പ്രദായം ഉണ്ടായിരുന്നു.ഇത് ‘ചിലവു’ എന്നാണ് ഇന്നും അറിയപ്പെടുന്നത്) പോകുമ്പോള്‍ വാതില്‍ പഴുതിലൂടെ ഒളിഞ്ഞ് നോക്കി കുഞ്ഞിപ്പാത്തുവിന്റെ ശരീര ഭാഗങ്ങള്‍ കാണുമായിരുന്നു. ഓരോ ചിലവു കഴിയുമ്പോഴും മുസ്:വാലന്റന്‍ ഓരോ :ബൈത്ത്’(കവിത) എഴുതുമായിരുന്നു. അപ്പോള്‍ കുഞ്ഞിപ്പാത്തുവിനെ മുഴുവന്‍ കണ്ടിരുന്നെങ്കില്‍ ഒരു ‘കണ്ട കാവ്യം‘ തന്നെ മുസ്:വാലന്റന്‍ എഴുതിയേനെ! പടച്ചോന്‍ കാത്തു. അങ്ങിനെ അന്ന് ഒരു ചിലവിനു ശേഷം എഴുതിയ ഒരു ബൈത്ത് അറബിയില്‍ എഴുതിയത് ഇപ്രകാരമായിരുന്നു,
"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ,
അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍,
വമാ മിനല്‍ അമല ആയിക്കീന്‍,
അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”
ചരിത്ര കാരന്മാര്‍ പിന്നീട് വളരെ പാട് പെട്ടാണ് ഇതിനൊരു അര്‍ത്ഥം കണ്ടെത്തിയത്. അവര്‍ ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ തിരു ശേഷിപ്പുകള്‍ അര്‍ത്ഥമാക്കിയത് ഇപ്രകാരമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു!
"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ"
മഹാനായ മുസ്:വാലന്റന്‍ കുഞ്ഞിപ്പാത്തു എന്ന സൌദര്യ ദാമത്തെ കാണുന്ന ആ ശുഭ മുഹൂര്‍ത്തമാണു കവി കൂടിയായ മുസ്ല്യാര്‍ ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നത്.ചിലവിനു പോയ മുസ്ലിയാര്‍ കുഞ്ഞിപ്പാത്തുവിനെ കാണുന്നു. അതാണിവിടെ സന്ദര്‍ഭം.അതിവിടെ വളരെ സൌന്ദര്യമുള്ള വാക്കുകളിലൂടെ കവി വരച്ച് കാട്ടുന്നു.
അതിനു ശേഷം കവി പറയുന്നത് “അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍” എന്നാണ്, എന്താണു കവി പറയുന്നത്? അല്‍കുല്‍തും സായിക്കീന്‍ , അതായത് കുഞ്ഞിപ്പാത്തുവിനെ കണ്ട് അല്‍കുല്‍ത്തായി ഒന്നും സാധിക്കുന്നില്ല സാധിക്കുന്നില്ല എന്ന്! അതായത് കുഞ്ഞിപ്പാത്തു എന്ന സൌദര്യ ദാമത്തിന്റെ മുടിഞ്ഞ സൌദര്യത്തില്‍ മയങ്ങി കവി അല്കുല്‍ത്തായി പിന്നെ ഒന്നും സാധിക്കുന്നില്ല!അടുത്ത വരി ശ്രദ്ധിക്കൂ, “വമാ മിനല്‍ അമല ആയിക്കീന്‍”! വമാ = വരുവിന്‍, മിനല്‍ അമല ആയിക്കീന്‍, അതായത് അമലയിലേക്ക് കൊണ്ട് പോയി അവിടെ ആയിക്കീന്‍ എന്ന് പറഞ്ഞാല്‍ അവിടെ അഡ്മിറ്റ് ചെയ്യുവിന്‍ എന്ന്.അപ്പോള്‍ അമല ഇവിടെ ആശുപത്രിയാണെന്ന് നമ്മള്‍ മനസ്സിലാക്കണം!(അമല ആശുപത്രി അന്ന് മെഡിക്കല്‍ കോളേജല്ല!)
"അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”
ഈ വരികളിലൂടെ മുസ്ലിയാരുടെ സ്നേഹ സമ്പന്നമായ ഹ്യദയമാണു വെളിവാകുന്നത്! കുഞ്ഞിപ്പാത്തുവിനെ കണ്ട് അറ്റാക്ക് വന്ന മുസ്ലിയാര്‍ ആശുപത്രിക്കിടയില്‍ വെച്ചും വളരെ സ്നേഹ നിര്‍ഭരമായി തന്റെ അടുത്ത് നില്‍ക്കുന്ന നേര്‍സിനെ സ്നേഹത്തോടെ വിളിക്കുന്നു “ലീനാ” എന്ന്.അത്രയ്ക്കും സ്നേഹ സമ്പന്നനായിരുന്നു മുസ്ലിയാര്‍! സ്നേഹ സ്വരൂപന്‍.പ്രേമിക്കുന്ന മനസ്സുകളുടെ വിശ്വ രൂപന്‍!ആധുനിക കാലത്തിന്റെ പ്രേം ചോപ്ര!ദി ഗ്രേറ്റ് വാലന്റവിട മുസ്ലിയാര്‍
ഈ സംഭവത്തിനു ശേഷമാണ് കാമുകീ കാമുകന്മാര്‍ ഇഷ്ടപ്പെട്ടവര്‍ക്ക് ബൈത്ത് (കവിത) അല്ലെങ്കില്‍ പ്രേമ ലേഖനം എഴുതിക്കൊടുക്കാന്‍ തുടങ്ങിയത്. അത് ഇന്നും തുടരുന്നു.അങ്ങിനെ മുസ്:വാലന്റന്‍ കുഞ്ഞിപ്പാത്തുവിനെ കാണുമ്പോഴൊക്കെ ബൈത്ത് എഴുതുന്ന വിവരം കുഞ്ഞിപ്പാത്തുവിന്റെ വാപ്പ അറവു അന്ത്രുക്ക അറിഞ്ഞു. അറിഞ്ഞ ഉടന്‍ അന്ത്രുക്ക ഒരു പോത്തിനെ അധികം അറുത്ത് വിറ്റു! ആ ചോര പുരണ്ട കത്തിയുമായി അന്ത്രുക്ക നേരെ മുസ്ലിയാരുടെ മദ്രസയുടെ മുന്നില്‍ ചെന്ന് അറക്കാന്‍ പിടിച്ച് പോത്തിനെപ്പോലെ അമറി! ഈ സമയം തന്റെ കുഞ്ഞിപ്പാത്തുവിനു ചീരനിയായി(ഗിഫ്റ്റായി) കൊടുക്കാന്‍ ഒരു നാല് ഗ്ലൂക്കോസ് ബിസ്കറ്റും ഒരു കഷ്ണം അലുവാതുണ്ടും ഒരു പട്ടുറുമാലില്‍ പൊതിയുകയായിരുന്നു മുസ്ലിയാര്‍. അറവ് അന്ത്രുക്കാടെ വരവില്‍ എന്തോ പന്തികേട് തോന്നിയെങ്കിലും മദ്രസയുടെ ഉള്ളില്‍ നിന്നും പുറത്ത് കടക്കാന്‍ വേറെ വാതില്‍ ഇല്ലാത്തത് കൊണ്ടും മുസ്:വാലന്റവിടന്‍ പട്ടുറുമാലില്‍ പൊതിഞ്ഞ ചീരനിപ്പൊതിയുമായി മെല്ലെ അന്ത്രുക്കാടെ മുന്നിലേക്ക് ചെന്നു.
തന്റെ മുന്നില്‍ അറക്കാന്‍ കിടക്കുന്ന പോത്തിനെ നോക്കും പോലെ നോക്കിക്കൊണ്ട് അന്ത്രുക്ക അലറി,” കുട്ടികള്‍ക്ക് ഓത്ത് പഠിപ്പിക്കാന്‍ വന്ന മുസ്ലിയാര് എന്റെ മോള്‍ക്ക് ബൈത്ത് പഠിപ്പിക്കുന്നോ? ഇജ്ജ് ഓത്ത് പഠിപ്പിച്ചാ മതി ഇലാ ഇലുവൊന്നും പഠിപ്പിക്കണ്ട ! (ഈ ഇലു പിന്നീട് ചരിത്രകാരന്മാര്‍ ‘ഐ ലവ് യൂ’ എന്നതിന്റെ ചുരുക്കപ്പേരായിരുന്നെന്ന് രേഖപ്പെടുത്തുന്നു.അതിനു ശേഷമാണ് ILU കാമുകീ കാമുകന്മാര്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു)
അന്ത്രുമാന്റെ കയ്യിലെ ചോരപുരണ്ട കത്തി കണ്ട് പേടിച്ച് വിറക്കുന്നുണ്ടെങ്കിലും ധൈര്യത്തോടെ മുസ്:വാലന്റന്‍ അന്ത്രുക്കാട് അപേക്ഷിച്ചു, “ ലാ കുല്‍ മിനള്ളാ മാഫി” (പടച്ചോനെയോര്‍ത്ത് എന്നെ കൊല്ലരുത്)
പക്ഷേ ദുഷ്ടനായ രാജാവിനെപ്പോലെ അന്ത്രുക്ക മുസ്:വാലന്റവിടനെ ആഞ്ഞ് വെട്ടി തുണ്ടം തുണ്ടമാക്കി മയ്യത്താക്കി.അന്ന് ഒരു ഫിബ്രവരി മാസം പതിനാലാം തിയതിയായിരുന്നു! അതോടെ മുസ്:വാലന്റന്‍ പ്രേമത്തിനു വേണ്ടി ശഹീദായി! ഒരു പ്രേമ ശഹീദ്!,ലോകത്തില്‍ പ്രണയത്തിനു വേണ്ടി നടന്ന ആദ്യത്തെ മരണം അന്ന് സംഭവിച്ചു! മരിച്ച് വീണ മുസ്ലിയാര്‍ കുഞ്ഞിപ്പാത്തുവിനു കൊടുക്കാനുള്ള പട്ടുറുമാലില്‍ പൊതിഞ്ഞ ചീരനി ചോരയില്‍ മുങ്ങി ചുവന്ന നിറാമായി.ആ ചീരനിപ്പൊതി അനാഥമായി ആ മദ്രസയുടെ മുറ്റത്ത് കിടന്നു. തന്റെ പ്രേമ ഭാജനമായ കുഞ്ഞിപ്പാത്തുവിന് വേണ്ടി വാലന്റവിട മുസ്ലിയാര്‍ തയ്യാറാക്കിയ ചീരനി.മുസ്ലിയാര്‍ അന്ത്രുക്കാടെ വെട്ട് കൊണ്ട് പ്രേമ ശഹീദായതിന്റെ ഓര്‍മ്മയ്ക്കായാണ് പിന്നീട് വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച എല്ലാ വര്‍ഷവും ഫിബ്രവരി 14ന് ആഘോഷിക്കുന്നത്!
വാലന്റവിട മുസ്ലിയാരെ പിന്നീട് പ്രേമിക്കുന്നവര്‍ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തുകയും പിന്നീട് മുസ്ലിയാരുടെ ശഹീദ് ദിവസമായ ഫിബ്രവരി 14 പ്രേമിക്കുന്നവര്‍ ആഘോഷിക്കുകയും,അന്ന് മുസ്ലിയാര്‍ക്ക് കുഞ്ഞിപ്പാത്തുവിനു കൊടുക്കാന്‍ കഴിയാത്ത ചീരനി ഇന്ന് ഗിഫ്റ്റ് എന്ന പേരില്‍ കൊടുക്കാനും തുടങ്ങി.ചീരനിയില്‍ ചോര പുരണ്ട ഓര്‍മ്മയ്ക്ക് പ്രേമ ഭാജനങ്ങള്‍ ഗിഫ്റ്റുകള്‍ക്കും മറ്റും ചുവപ്പ് നിറം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് പോരുന്നു. ഇന്നേ ദിവസം തന്നെ ഗിഫ്റ്റ് കൈമാറാനും,മുസ്ലിയാര്‍ എഴുതിയ ബൈത്തിന്റെ ഓര്‍മ്മയ്ക്കായി പ്രേമ ലേഖനങ്ങള്‍ കൈമാറാനും കമിതാക്കള്‍ തിരഞ്ഞെടുത്ത് പോരുന്നു. ആയതിനാല്‍ എല്ലാവരും വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ചയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചീരനി കൈമാറുകയും പ്രേമ ലേഖനങ്ങള്‍ കൈമാറുകയും ചെയ്യണമെന്ന് വാലന്റവിട മുസ്ലിയാരുടെ പേരില്‍ അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു.
ഈ പരിപാടി ഒരു വന്‍ വിജയമാക്കാന്‍ എല്ലാ നല്ലവരായ ജനങ്ങളോടും കമ്മറ്റി ഭാരവാഹികള്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു.
എന്ന്,
പ്രസിഡന്റ്
വാലന്റവിട മുസ്ലിയാര്‍ ആണ്ട് നേര്‍ച്ച ആഘോഷക്കമ്മറ്റി!
NB: സംഭാവനകള്‍ പിരിക്കാന്‍ ഞങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. സംഭാവനകള്‍ എല്ലാവരും നേരിട്ട് പ്രസിഡന്റിനെ ഏല്‍പ്പിച്ച് ചീരനി കൈപറ്റേണ്ടതാകുന്നു.
95 comments:
എല്ലാവര്‍ക്കും വാലന്റന്‍സ് ഡേ ആശംസകള്‍!
ഒരു തേങ്ങാ വാഴേടെ തലക്കടിക്കട്ടെ, ഇനി വായിക്കാം :)
ഒരു തേങ്ങാ കൂടി എന്റെ വക
ഒരു ഞാലി പൂവന്‍ വാഴക്കുല എന്റെ വക...
ജ്ജ് ചരിത്രം..അപ്പാടെ മാറ്റി കളഞ്ഞല്ലോ...
ന്തായാലും സംഗതി കലക്കി...
ഇപ്പോഴല്ലേ പല കാര്യങ്ങളും മനസ്സിലാക്കുന്നത്....
കുഞ്ഞിപ്പാത്തുമാരാല്‍ പ്രലോഭിക്കപ്പെട്ട് ജീവിതം പൊരപ്പൊറത്തായ വാലന്റവ്ട മുസ്സലിയാരുമ്മാരെല്ലാം ഉടന്‍ സംഘടിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. :(
"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ,
അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍,
വമാ മിനല്‍ അമല ആയിക്കീന്‍,
അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!
അലക്കി പൊളിച്ചു പഹയാ അന്റെ മുസല്യാര്‍,
അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ബായെ
ബുഷേട്ടന്‍ സദ്ധാമിക്കായെ അറ്റാക്ക് ചെയ്ത പോലെ മിന്നലറ്റാക്ക്
ഒരു ടബുട്ടെ,ഇങ്ങള് ഗജബീരന്മാരെ പൊന്നാനി കൊണ്ടോയോ?അതോ നാട്ടില്‍ പെരുത്ത ഒസ്ത്താമ്മാരൊണ്ടോ ?
ഇന്റെ വക ഒരു പനെന്റെ മുയുവന്‍ പട്ട ആനു നെര്ച. പാലതര ബീരാനിക്ക് . എന്തായലും നന്നയീനു മൊനെ.
എന്റുമ്മോ...
ഞാനിത് മെയില്‍ ഫോര്‍വേര്‍ഡ് ചെയ്യാന്‍ പോവുകയാ...
ഹ ഹ ഹ പുതിയ ചരിത്രം അസ്സലായി! വാലന്റെ വിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച നമുക്ക് ഗംഭീരമാക്കാം!
കലക്കി വാഴേ!:)
വാലന്റന്‍സ് മലബാര്‍ വേര്‍ഷന്‍ കലക്കി.. :)
അലക്കിപ്പൊളിച്ചു വാഴേ. ചരിത്രം തിരുത്തി എഴുതിയല്ലോ.വളരെ നന്നായിട്ടുണ്ട്.
അപ്പോള്‍ എന്റെ വാലന്റൈന്‍സ് ഡേ ആശൊംസകള്‍!
അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും വാലന്റൈന്‍സ് ദിന ആശംസകള്‍!
new വേര്‍ഷന്‍ കലക്കി.
വാലന്റന്‍സ് ഡേ ആശംസകള്‍!
“ ലാ കുല്‍ മിനള്ളാ” (പടച്ചോനെയോര്‍ത്ത് എന്നെ കൊല്ലരുത്)
നന്നായിട്ടുണ്ട്.
വാലന്റന്‍സ് ഡേ ആശംസകള്‍!
ശരിക്കും ഇനി ഇതാണോ വലെന്റൈന്‍സ് ഡേ ചരിത്രം?
സംഗതി രസിച്ചു ട്ടോ.വളരെ നന്നായിട്ടുണ്ട്.നേര്‍ച്ചയ്ക്ക് ഞാനും വരുന്നുണ്ട്:)
വാലന്റൈന്‍സ് ദിനാശംസകള്‍!!!
ഹഹഹ കലക്കി. ആനേം കുതരേം കൊണ്ട് ആണ്ട് നേര്‍ച്ച നടത്തുന്നവിര്‍ക്കിട്ടും നല്ലൊരു താങ്ങായി!
ഇഷ്ടപ്പെട്ടു വാഴക്കോടാ...അടിപൊളി!
അപ്പോള്‍ വാലന്റവിട മുസ്ലിയാര്‍ ആണ്ട് നേര്‍ച്ചാ ആശംസകള്‍ അഥവാ വാലന്റൈന്‍സ് ഡെ ആശംസകള്‍!
ഇനി ഒരു ബാല്യമില്ലാത്ത ഞമ്മള്‍ ആര്‍ക്കാ ചീര്നി കൊട്ക്ക ന്റെ വാഴെ?
ഞമ്മളെ കാലത്ത് ഒര് ചീര്നിയും കൊടുക്കാതെ തന്നെ ഓള് അന്നും ഇന്നും ഞമ്മളെ സ്നേഹിക്ക്ണ്.
ന്നാലും വാഴ പറഞ്ഞ ചരിത്രത്തിന്റെ ഒരു പ്രിന്റെട്ത്ത് അതിലങ്ങ് പൊഠിഞ്ഞ് ഓക്കെന്നെ കൊടുക്കാം.
ന്തേയ്....
‘ലാ കുല്‍ മിനള്ളാ’ അള്ളാന്റെ പേര് പറയൂല?
വാലും തലയുമില്ലാത്ത വാലൻ ...ഡേയുടെ ചരിത്രം ഇതായിരുന്നു അല്ലേ..ജോർ.. ഹാവൂ..ഇന്ന് സമാധാനമായി ഉറങ്ങാലോ..:)
വാലന്റവിട മുസ്ലിയാര്‍ തടിയന്‍ വിട നസീറുമായി എന്തെങ്കിലും ബന്ധം!
യാതൊരു വിധ നൂല്‍ ബന്ധം പോലും ഇല്ല സഗീര്‍ ഭായ് :):)
വാലും തലയുമില്ലാത്ത ഈ മുസ്ലിയാരെ പറ്റി മുന്നെ ഞാൻ എഴുതിയിരുന്നു.
ആഘോഷങ്ങളില്ലാതെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയായില്ലേ..
അപ്പോള്‍ ഇങ്ങനെ ആണ് ILU ഉണ്ടായതല്ലെ..
സമ്മതിച്ചു വാഴേ.. സമ്മതിച്ചു.
buhaha
വാലന്റവിട മുസ്ലിയാര്‍ക്ക് അല്ലെങ്കിലും വലിയ ആയുസ്സില്ലായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്!
ആ കവിത ആരെങ്കിലും വായിച്ചിരുന്നെങ്കില്‍ അങേരെ തല്ലികൊല്ലുമായിരുന്നു!
:-)
The history change!Good one.
Keep writing.congrats..
ഒരു അറബി ക്ലാസുകേട്ടപോലെ തോന്നി....സിമ്പിളായി മനസ്സിലാക്കാൻ രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു. പിന്നെ ഒരു "അണ്ണാച്ചി തിരുമ്പി വന്താച്ച്" ടച്ച് വന്നോ എന്നൊരു സംശയം..മൊഴിമാറ്റത്തിന്റെ കാര്യമാണ് പറഞ്ഞത് കേട്ടോ....വാഴക്കോടനിൽ നിന്നും കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇതു ഇങ്ങനെ എഴുതി ഫലിപ്പിച്ച താങ്കളുടേ കഴിവിനെയും ഇത്തരത്തിൽ ചിന്തിച്ച താങ്കളുടെ ഭാവനയേയും പ്രശംസിക്കാതിരിക്കാനും വയ്യ.....എറക്കാടന്റെ വക വാലന്റൈൻ ആശം സകൾ
അള്ളാ........ ദിപ്പിങ്ങനായിരുന്നാ.... ന്ന്ട്ടാണാ ആ ക്രിസ്ത്യാനികള് ഏതോ പള്ളീലച്ചന്റെ പേരും ചേര്‍ത്ത് നുണ പറഞ്ഞു പരത്തുന്നത്..? ഇപ്പോഴെങ്കിലും സത്യം പറഞ്ഞു തന്നത് നന്നായി... :)
വന്നു വന്നു ഇപ്പൊ വഴക്കോടന്റെ പുതിയ പോസ്റ്റ് എന്ന് കേള്‍ക്കുമ്പോഴേക്കും ചിരി തുടങ്ങും എന്നാ അവസ്ഥയായിട്ടുണ്ട്.....!
പ്രസിഡന്റ്
വാലന്റവിട മുസ്ലിയാര്‍ ആണ്ട് നേര്‍ച്ച ആഘോഷക്കമ്മറ്റി
ithu njaanalle,
ആമിന ടൈലേഴ്സ് എന്നൊരു സിനിമയെപ്പറ്റി ഓർത്തുപോയി..
സംഭാവന അയക്കാൻ ഉദ്ദേശിക്കുന്നുണ്ട്, വിലാസം...
ഈ ത്യാഗത്തിന്റെ പ്രേമത്തിന്റെ ആണ്ട് നേർച്ച ചരിത്രം തകർപ്പനായിട്ടൊ മാഷെ...
കലക്കന്‍ !!
മുസ്ലിയാരുടെ ഗതി... എനിക്കു പേടിയാ അതോണ്ട് ഞാനും എടുത്തു ഒരു മുന്‍കരുതല്‍
ന്റള്ളോ.. ഈ ശരിത്രം ഇതാര്ന്നാ???
ന്റെ വാഴേ...
:)
പുതിയ ചരിത്രം അസ്സലായി. ഇനിയിപ്പോ ഈ കഥയും പ്രചരിക്കുമല്ലോ.എന്തായാലും എന്റെ ആശംസകള്‍
അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.കൂടാതെ എല്ലാവര്‍ക്കും നേര്‍ച്ച ആശംസകള്‍ അഥവാ വലന്റൈന്‍സ് ഡേ ആശംസകള്‍ നേരുന്നു!
Ponnara muthe ejju njammade kaarym maranno. porukkoolatto. koottupaatheloreesam .....
കവിത ആരും വായിക്കാതിരുന്നത് നന്നായി.
വലന്റെവിട മുസ്ലിയാര്‍ കൊള്ളാം.
ഭാഷ വായിച്ചെടുക്കാന്‍ ഞാനിച്ചിരി ബെശമിച്ച്.
എല്ലാരും സ്വന്തം പേരിനു മുന്‍പ് ന്റവ്ട ചേര്‍ക്കാന്‍ തുടങ്ങി അല്ലേ? പുതിയ ഫേഷന്‍!
എല്ലാവര്‍ക്കും വാലന്റന്‍സ് ഡേ ആശംസകള്‍
Adipoliyayi mattoru aghosham ...!
Manoharam, Ashamsakal...!!
എല്ലാവരും ചരിത്രത്തെ പിന്തുടരുന്നു...
പക്ഷെ ചരിത്രം ബായയെയും...
http://manjaly-halwa.blogspot.com
മുസ്:ബായക്കോടാ കിടിത്സ്....
മുസ്:ബായക്കോടാ കിടിത്സ്....
തൈലവും കുഴമ്പും ഫ്രീയായി തന്നില്ലെങ്കില്‍ വാഴക്കോടന്റെ പോസ്റ്റുകള്‍ ബഹിഷ്കരിയ്ക്കും....
കൊട്ടോട്ടീ ബഹിഷ്കരിക്കല്ലേ...ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാണുന്നുണ്ട്!നമുക്ക് പരിഹരിക്കാമെന്നേ ഏത്....
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ.
ഹെന്റമ്മോ... എന്തെങ്കിലുമൊക്കെ കമന്റ് പറയണമെന്നുണ്ട് ഈ ചിരി ഒന്നു നിര്‍ത്തിയിട്ട് വേണ്ടേ പറയാന്‍....
കിടിലോല്‍ക്കിടിലം...!!
അപ്പോള്‍ കുഞ്ഞിപ്പാത്തുവിനെ മുഴുവന്‍ കണ്ടിരുന്നെങ്കില്‍ ഒരു ‘കണ്ട കാവ്യം‘ തന്നെ മുസ്:വാലന്റന്‍ എഴുതിയേനെ! പടച്ചോന്‍ കാത്തു...
കലക്കി...
വാലന്റന്‍സ് ഡേ ആശംസകള്‍
പൂരാക്രിതി വിറ്റ് !!!!!!!!!!!!!!!!!
ആ കവിത എന്ത് മോതലാനിഷ്ട, ചിരിപ്പിക്കാന്‍ അത് മാത്രം മതീല്ലൊ. :)
ottavarikadha.blogspot.com
വാഴ പിന്നെയും കുലച്ചു ലേ...
കലക്കി ട്ടോ...
ഇന്റെ സുജായി വായക്കോടാ....ഈ ദുനിയാവ് ഇച്ചോരു തൊണക്കാരനെ കിട്ട്യേല് റബ്ബിലാലമീനായാ തമ്പുരാനാണെ സത്യം...അന്നെ അങ്ങ്ട് കെട്ടിപുടിച്ചിങ്ങാട്ട് തലങ്ങും വെലങ്ങും....ഒരു കാക്കാത്തൊള്ളായിരം..കിസ്സടിച്ചാന്‍ തോന്നുണുന്റെ സുജായി.
ഞമ്മള് പലേ കെസ്സ് പാട്ടുകളും കേട്ടീകണ്..പച്ചെങ്കില് ഇമ്മാതി ഒരു കെസ്സ് പാട്ട് ഇന്റെ ദുനിയാവില് ഞമ്മള് കേട്ടീകീല വാപ്പ.
ഇനി എന്നാജ്.....വായക്കോടന്‍.കോം എന്ന് തൂക്കിംങ്ങാട്ട് ബരണത്.
ജ്ജ്...ഇനീം...വല്യ എയ്ത്ത്കാരനാവട്ടെന്ന് ദുവ്വാ ചെയ്തുങ്ങാട്ട് അന്റെ ലോഹ്യകാരന്‍ ചങ്ങായി....നട്ടപ്പിരാന്തന്‍
ന്റെ വാഴെ അന്നെ സമ്മദിച്ച് യ്യ് തമാശ എഴുതണ ഒരു യന്ത്രം തന്നെ
"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ,
അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍,
വമാ മിനല്‍ അമല ആയിക്കീന്‍,
അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”
എന്താ വാഴേ തകര്‍ത്തല്ലോ??
:)
പ്രണയദിനാശംസകള്‍!!
(പരിപാടി വിജയമാക്കി കളയാം)
വാഴേ, ഉഗ്രന്‍! അറബിക് വരികളാണ് ഏറെ ഇഷ്ടപ്പെട്ടത്!
""കുഞ്ഞിപ്പാത്തുവിനെ ആദ്യമായി കാണുന്നത്.അന്നൊരു ഫിബ്രവരി മാസം പതിനാലായിരുന്നു.""
""അന്ത്രുക്ക മുസ്:വാലന്റവിടനെ ആഞ്ഞ് വെട്ടി തുണ്ടം തുണ്ടമാക്കി മയ്യത്താക്കി.അന്ന് ഒരു ഫിബ്രവരി മാസം പതിനാലാം തിയതിയായിരുന്നു!""
One Year LOVE or One Day ????? (jst chek tht)
Anyway, its nice humor & presentation.
നന്ദേട്ടന്‍, ഒരു ദിവസം കൊണ്ടൊക്കെ വല്ലതും നടക്ക്വോ? ഇത് ഒരു വര്‍ഷത്തെ പ്രണയമല്ലേ? ഒരു വര്‍ഷം നമ്മടെ മുസ്ലിയാര്‍ അഥവാ മുസ്:വാലന്റന്‍ ബൈത്തുകളെഴുതിയും മറ്റും കഴിച്ച് കൂട്ടി.ആദ്യം കണ്ടതും മയ്യത്താകുന്നതും ഒരു ഫിബ്രവരി 14 ആയത് തികച്ചും യാദ്യശ്ചികം :)
അത് കൊണ്ടാണല്ലോ ഫിബ്രവരി 14 ആണ്ട് നേര്‍ച്ച ആഘോഷിക്കുന്നത് ഏത്??? :):)
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി വാലന്റെ ആണ്ട് നേര്‍ച്ച ആാശംസകള്‍ അഥവാ വാലന്റൈന്‍സ് ഡേ ആശംസകള്‍!!!
വാഴേ ക്ഷമിക്കണം, ഒരു കമന്റും കൂടി!
ആ വാല്‍ മുസ്ലിയാരുടെ കവിതയും അതിന്റെ ഒടുക്കത്ത തര്‍ജ്ജിമയും ഞാന്‍ പ്രിന്റെടുത്ത് ഒഫീസിലെ ചുവരില്‍ ഒട്ടിച്ചുവെച്ചു!
ജോലി സംബന്ധമായി റ്റെന്‍ഷന്‍ വരുംബോള്‍ അത് വായിക്കും!സംഗതി ക്ലീന്‍...
ഓറെ മഖ്ബറയിലേക്ക് പോത്തിന്റെ ഖല്‍ബിലെ (ഹൃദയം-അതാണല്ലോ എല്ലാം!) ചോര നേര്ച്ചയാക്കുന്ന പതിവുണ്ട് എന്ന് കേട്ടത് നേരാണോ വാഴേ?
ഇപ്പോഴാണ് ഈ വലന്റൈന്‍ ദിവസം എന്താണെന്ന് മനസ്സിലായത്.
കലക്കി എന്ന് പറഞ്ഞാല്‍ മതിയാവില്ല, കലകലക്കി, അടിപൊളി.!
“ലാ കുല്‍ മിനള്ളാ മാഫി” ഹ..ഹ…ഹ… തകർത്തു….
കുഞ്ഞിപ്പാത്തുവിന് പിന്നെ എന്ത് സംഭവിച്ചു? ആരെയെങ്കിലും പ്രേമിച്ചോ? കല്യാണം കഴിഞ്ഞോ?
ഈ കുഞ്ഞിപ്പാത്തുവും സൂറാടെ ഉമ്മ കുഞ്ഞീവിയും ഒരാൾ തന്നെയാണോ?
കൊള്ളാം വാല മുസ്ലിയാരേ!! ഇങ്ങനെയായിരുന്നു വാലൻ ഡേ!! എനിക്ക് വലൻഡേയിൽ പറയാനുള്ളത് ഇവിടേയും , ഇവിടേയും പറഞ്ഞുവെച്ചു.
edo...baaaye....
asoooya thonnunnu....
nee oru sambavam thanneyaa,,,,
kaathirippu verutheyaavunnilla..ninte postinu vendi!!!
അപ്പോ ഇജ്ജാണ് ഈ വായന്റവിടെ/വാലന്റവിടെ മുസ്ലി പവര്‍ അല്ലെ?.സങ്ങതി ജോറായി.അപ്പോ കൊട്ടോട്ടിക്കാരന്റെ ഊരക്ക് കേട് ബരുത്തിയതിജ്ജാണല്ലെ?.ഇപ്പോ കളിച്ച് കളിച്ച് ബാപ്പാന്റെ.....ണ്ടും കളി തൊടങ്ങി അല്ലെ?.നേര്‍ച്ചക്ക് കിട്ടിയ സാധനങ്ങളൊക്കെ ലേലം ബിളി തൊടങ്ങിയോ?
വാഴെ...കലക്കി കടുകു വറുത്തു.....
ഹാപ്പീ വാലന്റൻസ് ഡേ......
ഹി ഹി ..വാഴകോടന്‍ എന്താ വലെന്റിനെസ് ഡേ പറ്റി എഴുതത്തെ എന്ന് വിഷമിചിരിക്കുമ്പോള്‍ 'അതാ വരുന്നു വീണ്ടും ചിരിപ്പിക്കാനും ചിന്തിപ്പികാനും ആയി വഴക്കൊടന്റെ ആക്ഷേപ ഹാസ്യം..നന്നായിട്ടുണ്ട്.
വാലന്റൈന്‍സ് ദിന ആശംസകള്‍
ഹ..ഹ..ഹ.. വാഴേ.... അടിച്ച് പൊളിച്ച് തകര്‍ത്ത് തരിപ്പണമാക്കി.... ഒരു ജാതി സാധനമിഷ്ടാ.... അപ്പോള്‍ അങ്ങനെയാണ് കോടയുണ്ടായത്...
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
കൊട്ടോട്ടിക്കാരന്‍ എന്റെ ഡിസ്ക് തെറ്റിയ കഥ വായിച്ചിട്ട് എന്തോ പറ്റി എന്ന് എഴുതിയിരുന്നു. അത് ഇത്രേം സീരിയസ്സാണെന്ന് അറിഞ്ഞില്ല :) അത് ഞാന്‍ പറഞ്ഞ് കോമൊലിമൈസാക്കി :)
വശംവദോ, കുഞ്ഞീവിടെ പരമ്പരയുടെ അങ്ങേ അറ്റത്ത് ചിലപ്പോള്‍ കുഞ്ഞിപ്പാത്തുവിനെ കണ്ടെന്നിരിക്കും :)
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി വാലന്റന്‍സ് ഡേ ആശംസകള്‍ :)
നന്ദിയോടെ.....
ബായേ..അന്നെ ഞമ്മള് മഹല്ലീന്ന് പുറത്താക്കി. ഏത് ഫസ്ഖ് ഏര്‍പ്പെടുത്തീന്ന്.....അടിപൊളി മജീദ്.
അപ്പൊ ദിതാണല്ലേ വാലന്റൈന്‍ ചരിത്രം :)
"കണ്ട കാവ്യം" കലക്കി :)
ഇതു തന്നെ ആരിക്കും സത്യം.
ആ സായിപ്പന്മാര്‍ കുരുമുളകും ഏലവും കൊഹിനൂര്‍ രത്നവും കടത്തിയ കൂട്ടത്തില്‍ കൊണ്ടു പോയതാ വാലന്റവിട മുസ്ലിയാര്‍ കഥയും എന്തായാലും വാഴേ അതിങ്ങ് തിരിച്ചു കൊണ്ടു വന്നതു നന്നായി ...
നമുക്ക് അഘോഷിക്കാം ഈ നേര്‍ച്ച...:)
എന്റെ റബ്ബേ! അപ്പോ ഇതായിരുന്നോ ചരിത്രം?
ഗംഭീരമായിട്ടുണ്ട്.
ആശംസകള്‍
hahhaa
baaya kalakki....
charithram ezhuthappedunna oro vazhikale..........
അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ,
അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍,
വമാ മിനല്‍ അമല ആയിക്കീന്‍,
അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”
... ha ha ha...
വ്യത്യസ്ഥതയാണ് ഇവിടെ വീണ്ടും വീണ്ടും എത്തിക്കുന്നത്. ഇത് ചരിത്രം തന്നെ തിരുത്തിക്കുറിച്ചല്ലോ! ഇത് വളരെ നന്നായിട്ടുണ്ട്. ഇനി ഇതാകുമോ ശരിക്കും ചരിത്രം !:)
മുസ്: വാലന്‍റന് അങ്ങനെതന്നെ വേണം. കുഞ്ഞിപ്പാത്തുവിനെ പ്രേമിച്ചതിനല്ല. ഓന്‍റെ ഒടുക്കത്തെ ആ ബൈത്ത് എഴുതിയതിന്. ഹ ഹ ഹ :)
ഇതാണ് ശരിയായ ആക്ഷേപ ഹാസ്യം...ശിരസ്സു നമിയ്ക്കുന്നു...ആശംസകള്‍... ...
വാലന്റൈ മുസ്ലിയാരുടെ ആണ്ടു നേര്‍ച് മുസ്ലിയാരുടെ കൂട്ടര്‍ വാഴക്കോടന്‍ നേര്ച്ച എന്ന് തിരുത്തുമോ ?ശ്രദ്ദിക്കുക കൊട്ടേഷന്‍ കാലമാണ്.
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ നല്ല സുഹ്യത്തുക്കള്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.ഈ പോഴത്തരം എല്ലാവരും അതിന്റെ ഒരു സ്പിരിറ്റില്‍ ആസ്വദിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം!
നന്ദിയോടെ...
"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ,
അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍,
വമാ മിനല്‍ അമല ആയിക്കീന്‍,
അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”
pesak u item baye..
valate vida mubarak..
"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ,
അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍,
വമാ മിനല്‍ അമല ആയിക്കീന്‍,
അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”
valare ishtamaayi
ആക്ഷേപ ഹാസ്യം നന്നായി.
വായിക്കാന്‍ വൈകിപ്പോയി...സംഭവം കലക്കി....
ബായെ.. ഇങ്ങിനെ പോയ് ഈയ് കേരള ചരിത്രം തന്നെ മാറ്റിയെഴുതുമല്ലൊ....
വായെ ഇതു ഇപ്പൊഴാണു വായിച്ചതു കലക്കി കളഞ്ഞല്ലോ ഇങ്ങളു്. എന്താ ഒരു അല്ക്കു് ഹൊ സമ്മതിച്ച്.
എന്റെ വാഴക്കോടാ..
ഇങ്ങള് മനുശേന്മാരെ കൊല്ലാനുള്ള പുറപ്പാടാ....?
ചിരിച്ചു ചിരിച്ചു മരിക്കാറായി...
hilarious blog....ee bloginte vaayanakkaaranaakan njan theerchayayum vyiki poyi.....
enthayalum njangalude bllogum sandharshikkuka
www.anubhavatheeram.blogspot.com
നന്നായിട്ടുണ്ട് ട്ടോ ഏട്ടാ....പൊളിച്ചടുക്കി...ഹിഹി....വായിച്ചിരുന്ന് നേരം പോയതറിഞ്ഞില്യാ
THE VAAL ENDS THAT DAY.............HMMMA
ഇപ്പോള്‍ വായിച്ചു..നന്നായിട്ടുണ്ട്..അത് പിന്നെ ഞാന്‍ പറയേണ്ടല്ലോ///
എന്നാലും എന്‍റെ വാഴക്കോടാ......ഹ ഹ ഹ .........
nice concept...great, keep it up..
ആശംസകള്‍ :)
ആശംസകള്‍ :)
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി
അല്കുല്തായ് വല്‍കുല്‍തായ്...
അതായത് ബഹുകേമം എന്നല്ലാതെ എന്ത് പറയാന്‍..
Post a Comment