Sunday, February 13, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം മൂന്ന്

ഒന്നാം ഭാഗം 
രണ്ടാം ഭാഗം

വൈകുന്നേരം നാലര മുതല്‍ ആറ് മണി വരെ സന്ദര്‍ശകര്‍ക്കുള്ള സമയമാണ്.രോഗികളെ കാണാനുള്ളവര്‍ നാലരയാകുമ്പോഴേക്കും ഗേറ്റിന് പുറത്ത് തിങ്ങി നില്‍പ്പുണ്ടാവും.സെക്യൂരിറ്റി ഗേറ്റ് തുറന്നതും ആളുകള്‍ ഫ്ലൈറ്റില്‍ നിന്നും ഇറങ്ങി അവനവന്റെ ബാഗേജിന്റെ അടുത്തേക്ക് ഓടുന്നത് പോലെ അവരവരുടെ ആളുകളുടെ കട്ടിലിന് ചുറ്റും വട്ടം കൂടി നില്‍ക്കും,പിന്നെ കട്ടിലിന്റെ ഓരത്ത് ഇരിക്കും.അതിനു ശേഷം വാര്‍ഡ് മൊത്തം ഒരു കല്യാണ വീടുപോലെ ബഹളമയമാകും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍,അന്വേഷണങ്ങള്‍,നാട്ടിലെ പുതിയ വിശേഷങ്ങള്‍ എല്ലാം ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈമാറപ്പെടും.ചിലര്‍ കൂട്ട് നില്‍ക്കുന്ന ആള്‍ക്ക് രാത്രിയില്‍ കഴിക്കാനുള്ള ഭക്ഷണവുമായിട്ടാവും വന്നിട്ടുണ്ടാവുക.പല തരത്തിലുള്ള സ്വാദുകളുടെ നറുമണം കുറേ നേരത്തേക്ക് വാര്‍ഡില്‍ തങ്ങി നില്‍ക്കും.രോഗിക്ക് അവിടെ നിന്നും കിട്ടുന്ന ഭക്ഷണമൊഴിച്ച് മറ്റൊരു ഭാക്ഷണസാധനവും മനസ്സ് കൊണ്ട് പോലും ആഗ്രഹിക്കുന്നത് പഥ്യപ്രാകാ‍രം നിഷിദ്ധമായിരുന്നു. ഒളിച്ച് കഴിക്കാനും കഴിയില്ല, കാരണം സജി എല്ല്ലാം പ്രത്യേകം നോട്ട് ചെയ്യുമാ‍യിരുന്നു.

അന്ന് രാത്രിയില്‍ ഉമ്മാക്ക് കഴിക്കാനുള്ള ഭക്ഷണവുമായി ഉപ്പയാണ് വന്നത്.വാങ്ങാ‍നുള്ള തൈലവും മറ്റുമൊക്കെ വാങ്ങിത്തന്ന ശേഷമാണ് ഉപ്പ പോയത്.ഇല്ലെങ്കിലും ആറ് മണി കഴിഞ്ഞാല്‍ ഒരു സന്ദര്‍ശകനേയും അവിടെ നില്‍ക്കാന്‍ സെക്യൂരിറ്റിക്കാ‍രന്‍ അനുവദിക്കില്ല്ലായിരുന്നു. അന്നും പതിവു പോലെ കൃത്യം ആറ് മണിക്ക് സെക്യൂരിറ്റിക്കാരന്‍ വാര്‍ഡില്‍ തിരച്ചില്‍ നടത്താന്‍ എത്തി. അപ്പുറത്തെ വാ‍ര്‍ഡില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്ത് അയാള്‍ ഒരു കുട്ടന്‍പിള്ള കോണ്‍സ്റ്റബിള്‍ സ്റ്റൈലില്‍ ആട്ടി ഗേറ്റിന് പുറത്താക്കി.ആത്മാ‍ര്‍ത്ഥമായി തന്റെ കടമ നിര്‍വഹിച്ച അനുഭൂതിയില്‍ അയാള്‍ എന്‍ സി പട്ടണം പൊടിയെടുത്ത് മൂക്കില്‍ വലിച്ച് കയറ്റി.മൂക്കൊന്ന് തിരുമ്മി അയാള്‍ തന്റെ കസേരയില്‍ പോയിരുന്നു.

സന്ധ്യയായപ്പോള്‍ വാര്‍ഡ് അല്‍പ്പം നിശബ്ദമാ‍യി.ചിലര്‍ ആ നേരത്ത് മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നത് കൊണ്ടാണ്  ആ നിശബ്ദതയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.ആ നിമിഷങ്ങളില്‍ ഞാ‍നും എന്റെ അസുഖം എത്രയും വേഗം സുഖമാവണേയെന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.പൂ‍ജ ചെയ്യുമ്പോള്‍ മണിയടിക്കുമ്പോലെ എന്റെ പ്രാര്‍ത്ഥന കഴിഞ്ഞതും ബക്കറ്റില്‍ കൊട്ടുന്ന ആ ഐശ്വര്യത്തിന്റെ സൈറന്‍ മുഴങ്ങി.പിന്നീട് പ്രാര്‍ത്ഥനയില്‍ കോണ്‍സന്‍ഡ്രേഷന്‍ കിട്ടാത്തത് കൊണ്ട് ഞാന്‍ ആ പരിപാടി നിര്‍ത്തിയിട്ട് നിഷ്കളങ്കനായ തത്തമംഗലത്ത് കാരനോട് ചോദിച്ചു,
“ശാപ്പാടാവും അല്ലേ?”

“അതേ, രാത്രി ശാപ്പാട് ഏഴ് മണിക്ക് വരും”

ഇത്രയും നേരത്തെ രാത്രി ശാപ്പാട് കഴിച്ച ശീലമില്ലെങ്കിലും പുതിയ ശീലങ്ങള്‍ ഓരോന്നോരോന്നായി ഞാന്‍ ശീലിക്കാന്‍ പഠിക്കുകയായിരുന്നു.വീണ്ടും ആവി പറക്കുന്ന കഞ്ഞിയും കാബേജ് തോരനേക്കാളും ഫുഡ്ബോളിനേക്കാ‍ളും ഞാനേറെ വെറുക്കുന്ന ‘കൊത്തമര’ തോരനുമായിരുന്നു.ഇന്ന് കൊത്തമരയാണോ എന്ന് ചോദിച്ച് നിരാശരാ‍യ മറ്റ് രണ്ട് മൂന്ന് പേരും എന്നെപ്പോലെ കടുത്ത കൊത്തമര വിരോധികളാണെന്ന് മനസ്സിലാക്കി സ്വയം ആശ്വസിച്ചു.എങ്കിലും തത്തമംഗലത്ത് കാരന് കൊത്തമരത്തോരന്‍ വലിയ ഇഷ്ടമായിരുന്നു!

ഏഴരയോടെ കഞ്ഞികുടി യജ്ഞം തീര്‍ന്നു.കൃത്യം പത്ത് മണിയ്ക്ക് തന്നെ വാര്‍ഡിലെ ലൈറ്റ് അണയ്ക്കപ്പെട്ടു.സജി അക്കാര്യത്തില്‍ വളരെ കൃത്യനിഷ്ടയുള്ളവനായിരുന്നു.എങ്കിലും വരാന്തയിലെ അണയ്ക്കാത്ത ട്യൂ‍ബ് ലൈറ്റിന്റെ വെട്ടം വാര്‍ഡില്‍ നേരിയ പ്രകാശം പരത്തിയിരുന്നു.ഇപ്പോള്‍ വാര്‍ഡ് അല്‍പ്പം കൂടി നിശബ്ദമാണ്. എല്ലാവരും ഉറക്കത്തെ പ്രതീക്ഷിച്ച് കിടപ്പാണ്.ചിലരുടെ നിശ്വാസങ്ങള്‍ പതിയെ കൂര്‍ക്കം വലികളായി പരിണമിച്ചു. പിന്നീടെപ്പോഴോ കൂര്‍ക്കം വലിയുടെ താളലയത്തില്‍ മയങ്ങി ഞാനും ഉറങ്ങിപ്പോയി.

രാവിലെ കൃത്യം അഞ്ച് മണിയോടെ ഞാന്‍ ഉറക്കില്‍ നിന്നും ഉണര്‍ത്തപ്പെട്ടു.കണ്ണുകള്‍ തിരുമ്മി നോക്കുമ്പോള്‍ മുന്നില്‍ വെളുത്ത ഓവര്‍കോട്ടിട്ട് മുഖത്ത് നോക്കിയാല്‍ ‘തങ്കമ്മ സിസ്റ്റര്‍’ എന്ന് വിളിക്കാവുന്ന ഒരു നേഴ്സ് കയ്യില്‍ രണ്ട് സ്റ്റീല്‍ ഗ്ലാസുമായി നില്‍ക്കുന്നു. അപ്പോഴാണ് ചികിത്സ അന്ന് മുതല്‍ തുടങ്ങുന്ന കാര്യം എന്റെ മനസ്സില്‍   തെളിഞ്ഞത്.എന്നാലും ഇത്ര കൊച്ചു വെളുപ്പാന്‍ കാലത്ത്തന്നെ ചികിത്സ ആരംഭിക്കുമെന്ന് ഞാന്‍ നിരീച്ചതല്ല.സിസ്റ്റര്‍ അതിലൊരു ഗ്ലാ‍സ് എനിക്ക് നേരെ നീട്ടിയിട്ട് അതിലെ ‘നെയ്യ്’ എന്നോട് കുടിക്കാന്‍ പറഞ്ഞു.എന്റെ ആരോഗ്യ കാര്യത്തില്‍ അവരുടെ ശുഷ്കാന്തിയെ ഞാന്‍ മനസാ നമിച്ചു. കുട്ടിക്കാലത്തെങ്ങോ ചോറിന്റെ കൂടെ നെയ്യ് കൂട്ടിയ ഓര്‍മ്മ ഒരു നേര്‍ത്ത പാട പോലെ മനസ്സില്‍ ഊറി വന്നു.ഗര്‍ഭിണികള്‍ക്ക് നാലാം മാസത്തില്‍ അവരുടെ വീട്ടില്‍ കൊണ്ട് പോയി ‘നെയ്യ് കുടിപ്പിക്കല്‍’ എന്നൊരു ചടങ്ങ് ഉള്ളതും ഞാനോര്‍ത്തു. ഭാര്യയ്ക്ക് രണ്ട് തവണ ആ അവസരം കൈവന്നപ്പോള്‍ എനിക്ക് നെയ്യ് കുടിക്കാന്‍ പഞ്ചകര്‍മ്മ തന്നെ വേണ്ടി വന്നല്ലോ എന്നോര്‍ത്ത് ഞാന്‍ പഞ്ചകര്‍മ്മയെ അളവറ്റ് സ്നേഹിച്ചു.

നേഴ്‍സിന്റെ കയ്യില്‍ നിന്നും നെയ്യിന്റെ ഗ്ലാസ് ഞാനും മറ്റൊരു ഗ്ലാസ് ഉമ്മയും വാങ്ങി.ഉമ്മ വാങ്ങിയ ഗ്ലാ‍സ് സൈഡ് ടേബിളില്‍ വെച്ചു.ഞാന്‍ ഗ്ലാസിലേക്കൊന്നു നോക്കി.ആ ചെറിയ ഗ്ലാസില്‍ പകുതിയോ‍ളമുണ്ടായിരുന്നു നെയ്യ്.ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ ഒറ്റവലിക്ക് കുടിക്കാനായി ചുണ്ടോടടുപ്പിച്ചതും നെയ്യിന്റെ ഒരു രൂക്ഷ ഗന്ധം എന്റെ മൂക്കില്‍ തുളച്ച് കയറി. ഞാനാ ഗ്ലാസ് മൂക്കിന്റെ ഏഴയലത്ത് നിന്ന് മാറ്റിപ്പിടിച്ച് ദയനീയമാ‍യി ഉമ്മാട് ചോദിച്ചു,
“ഉമ്മാ ഇത് പശുവിന്‍ നെയ്യൊന്നുമല്ല.വല്ലാത്തൊരു മണോം”

“പിന്നേ നിന്നെ നെയ്യ് കുടിക്കാന്‍ കൂട്ടിക്കൊണ്ട് വന്നിരിക്യല്ലേ,നീ ഒറ്റ വലിക്കതങ്ങ് കുടിച്ചേ”

ഉമ്മ കാര്യം പറഞ്ഞ് ഞാനത് കുടിക്കുന്നതും കാത്ത് നിന്നു. ഒരു വിധത്തിലും എനിക്കത് ചുണ്ടോടടുപ്പിക്കാന്‍ പ്രയാസമായിരുന്നു. ഒടുവില്‍ ഉമ്മ അടുത്ത ബെഡിലെ സ്ത്രീയില്‍ നിന്നും അല്പം പഞ്ചസാര വാങ്ങി എനിക്ക് തന്നു.നെയ്യ് കുടിച്ച ശേഷം വായിലിടാനുള്ള ‘ടച്ചിങ്സ്’.നിവ്യത്തിയില്ലാതെ മൂക്കും പൊത്തിപ്പിടിച്ച് ഞാ‍ന്‍ നെയ്യ് കുടിച്ചിറക്കി പഞ്ചസാര വാ‍യിലിട്ടു.എങ്കിലും നെയ്യിന്റെ മണവും രുചിയും എന്നില്‍ അസ്വസ്ഥതയുണ്ടാക്കി.

നെയ്യ് കുടിച്ച ക്ഷീണത്തില്‍ ഇത്തിരി നേരം മയങ്ങാമെന്നോ‍ര്‍ത്ത് ഞാന്‍ വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.അധികം കഴിഞ്ഞില്ല അപ്പോഴേക്കും അടുത്ത വിളി വന്നു. ഇപ്രാവശ്യം വിളിച്ചത് സാക്ഷാല്‍ പ്രകൃതിയായിരുന്നു! നെയ്യ് കുടിച്ചതിന്റെ പ്രത്യാഘാതമാണെന്ന് ഞാന്‍ മനസ്സിലാക്കി. വയറിനകത്ത് നെയ്യ് പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു.ഞാന്‍ മെല്ലെ കട്ടിലില്‍ നിന്നും എഴുനേറ്റ് കക്കൂസിലേക്ക് നടന്നു.ഈ തിരുമുല്‍ കാഴ്ച അവിടെ എത്തിക്കണേ എന്നായിരുന്നു നടത്തത്തില്‍ എന്റെ പ്രാര്‍ത്ഥന. ഭാഗ്യത്തിന് ഒരു കക്കൂസ് ഒഴിവുണ്ടായിരുന്നു. ഞാന്‍ കയറി ഇരുന്നതും ഒരു ഉരുള്‍പൊട്ടല്‍ തന്നെയുണ്ടായി. ഞാന്‍ ആ ഇരിപ്പില്‍ കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ആ ഡയലോഗ് വെറുതെ ഒന്നോര്‍ത്തു!

“നിങ്ങള് അറീല്ലെ ഞമ്മടെ താമരശേരി ചൊരം! ഞമ്മടെ താമരശ്ശേരി ചൊരേയ്! ഒരിക്കല്‍ ആ ചൊരം ഇറങ്ങുമ്പോ ഇതിന്റെ ബ്രേക്കങ്ങട് പോ‍യി! അപ്പറോം ഇപ്പറോം ഭയങ്കരമായ കുയ്യല്ലെ, കുയീ.എറക്കല്ലേ, പണ്ടാരടങ്ങാന്‍ ഇത്ണ്ടാ പിടിച്ചാലാ അമര്‍ത്തിയാലാ നിക്കണ്! കട്ക്മണി വ്യത്യാസത്തില് ഞമ്മടെ സ്റ്റേറിങ് ഒന്ന് അങ്ങട്ടോ ഒന്ന് ഇങ്ങട്ടോ മാറിയാ മതി.ഞമ്മടെ ഇഞ്ചന്‍ തകിട് പൊടി! വിട്ടില്ല.. ഇന്റള്ളാ പടച്ചോനേ ഇങ്ങള് കാത്തോളീന്ന് ഒറ്റ വിളിയാ. എഞ്ചിനങ്ങനങ്ങനെ പറ പറക്കാണ്. ഏത് ഞമ്മടെ ഏറോപ്ലെയിന്‍ വിട്ട ചെല്ക്ക്.....താമരശ്ശേരി ടു കോയിക്കോട് അന്‍പത് കിലോമീറ്ററാ...ഇത് അഞ്ച് മിനിട്ടോണ്ട് എത്തി!”

അങ്ങിനെ അഞ്ച് മിനിറ്റ് കൊണ്ട് താമരശ്ശേരി ചൊരം ഇറങ്ങിയ ക്ഷീണത്തില്‍ ഞാ‍ന്‍ മെല്ലെ എഴുനേറ്റു.ഞാന്‍ ശരിക്കും ക്ഷീണിതനായിരുന്നു.ആ നിന്ന നില്‍പ്പില്‍ ഞാന്‍ നെയ്യിനെ വെറുത്തു,പഞ്ചകര്‍മ്മയെ ശപിച്ചു, എങ്കിലും കുതിരവട്ടം പപ്പുവിനെ എനിക്കിഷ്ടമായിരുന്നു.

സിനിമയില്‍ കൂട്ടബലാത്സംഘത്തിന് ഇരയായ നായിക ചുമരിന്റെ അരിക് പറ്റി വേച്ച് വേച്ച് നടന്ന് വരുന്ന പോലെ ഞാനും ചുമരിന്റെ അരിക് പറ്റി പതിയെ വാര്‍ഡിലെത്തി കട്ടിലില്‍ കയറിക്കിടന്നു. എന്റെ മുഖ ഭാവം കണ്ട ഉമ്മ ചോദിച്ചു,
“എന്താടാ വയറിളകിയോ?”

ഞാന്‍ ദയനീയമായി ഉമ്മാനെ നോക്കിക്കൊണ്ട് പറഞ്ഞു,
‘ഉമ്മ താമരശ്ശേരി ചൊരം ന്ന് കേട്ടിട്ടുണ്ടോ? ഞാന്‍ ആ ചുരം ഇറങ്ങി!“

ഉമ്മാക്കത് ശരിക്കും മനസ്സിലായോ എന്തോ? ചുരം ഇറങ്ങിയത് ഞാനല്ലേ! എന്തായാലും എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന് ചോദിച്ച പോലെ സാമാന്യം ശക്തമായ അടിയൊഴുക്ക് സംഭവിച്ചിട്ടുണ്ടെന്ന് ഉമ്മ മനസ്സിലാക്കിയെന്ന് എനിക്ക് ബോധ്യമായി.ഞാനൊന്ന് മയങ്ങാമെന്ന് കരുതിയതും ഉമ്മ അടുത്ത ഗ്ലാസ് എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു,

“ഇത് കൂടി കുടിക്ക് ഇത് നെയ്യല്ല കഷാ‍യാ”

പാമ്പ് കടിച്ചവന്റെ തലയില്‍ പട്ടി കടിച്ചാല്‍,പാമ്പിന്റെ വിഷം മേലേക്ക് കേറുമോ പട്ടിയുടെ പേ താഴേക്കിറങ്ങുമോ എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്കും ആ കഷായം കണ്ടപ്പോള്‍  ഉണ്ടായി.ഇനിയൊരു താമരശ്ശേരി ചുരമിറങ്ങാനുള്ള ഒരു ത്രാണി എനിക്കില്ലായിരുന്നു.ഞാന്‍ ആ കഷാ‍യത്തിന്റെ ഗ്ലാസ് വാങ്ങി വെറുതെ ഒന്ന് രണ്ട് നെടുവീര്‍പ്പിട്ടു. അപ്പോള്‍ ഞാന്‍ ശരിക്കും ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

തുടരും....

68 comments:

വാഴക്കോടന്‍ ‍// vazhakodan said...

പഞ്ചകര്‍മ്മ പുരാണം - ഭാഗം മൂന്ന്. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!

സസ്നേഹം
വാഴക്കോടന്‍

Unknown said...

ചിരിച്ചു ഒരു പരുവം ആയി
ഇനി എന്തായാലും ആ വഴിക്ക് ഇല്ല

ഷബീര്‍ - തിരിച്ചിലാന്‍ said...

ഹാ...ഹാ...ഹാ... താമരശ്ശേരി ചുരം വിലസി... എത്രാമത്തെ ഹെയര്‍പിന്‍ വളവില്‍നിന്നാണ് ബ്രേക്ക് പോയത്?

Anonymous said...

ഹഹ വാഴേ....
ചിരിച്ച് ഊപ്പാട് ഇളകി :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഏതായാലും രസിക്കാനിരുന്നു.. ഒരു ദിവസത്തെ സംഭവവികാസങ്ങളെങ്കിലും വെച്ചുകാച്ചാമായിരുന്നു..

സുല്‍ |Sul said...

കുടു... കുടു... കുടു... കുടു...

Naushu said...

നന്നായിട്ടുണ്ട്....
ഒരുപാട് ചിരിപ്പിച്ചു....

ഞങ്ങള്‍ക്കൊക്കെ ചിരിക്കാല്ലോ... ചുരം ഇറങ്ങിയത് നീയല്ലേ........

ramanika said...

ചിരിപ്പിച്ചു ഒരുപാട്....

Hashiq said...

സമ്മതിച്ചു..മൂന്നാം ഭാഗോം തകര്‍പ്പന്‍..ആ സെക്ക്യുരിറ്റിയുടെ പൊടിവലി നല്ല ഒറിജിനാലിറ്റി ആയിരുന്നു.
ഒരു സംശയം ..അത്ര കാലത്തേ അവരാ നെയ്യ് എന്തിനായിരിക്കും തന്നത്...ഒരു പക്ഷെ വയര്‍ ഉഴിഞ്ഞു വിടുമ്പോള്‍ തിരുമുമേശ വൃത്തികേടാകേണ്ട എന്ന് കരുതി കാണും അല്ലെ?

വാഴക്കോടന്‍ ‍// vazhakodan said...

ഹാഷിക്കേ നീ കവലപ്പെടാതെ! എല്ലാം നിനക്ക് വഴിയേ മനസ്സിലാകും ഏത്..:)

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി!

സന്തോഷ്‌ പല്ലശ്ശന said...

ആദ്യം ഒരു കണക്ഷന്‍ കിട്ടിയില്ല അപ്പൊ പഴയ പോസ്റ്റുകള്‍ എടുത്ത് വായിച്ചു... ഒരു മിമിക്രക്കാരന്‍ പയ്യന്റെ ജീവിതം... ആകമൊത്തം മിമിക്രി മയം...

താമരശ്ശേരി ചൊരം... അയ്യേ....


:p

ഭായി said...

രണ്ടാം ഭാഗവും ചേർത്ത് മൂന്നാം ഭാഗം വായിച്ചു!
രസമായിട്ടുണ്ട് :)

Arun said...

മൂന്നാം ഭാഗവും കിടിലന്‍!
ചിരിച്ച് പണ്ടാരമടങ്ങി :)
നാല് എപ്പോഴാ?

Kaithamullu said...

കാലത്ത് അഞ്ച് (അഞ്ചര)മണിക്കുള്ള ആവണക്കെണ്ണ കഷായം കുടി ആയുർവേദ ട്രീറ്റ്മെന്റിൽ നിർബന്ധമാണ്.

വാഴക്കോടാ, ഒരു ദിവസം മുഴുവൻ നീളുന്ന ആ വിരേചനം(പർഗേഷൻ)ഇനി എന്നാണ് എന്ന് നോക്കി കാത്തിർക്കുന്നു.

;-)

സച്ചിന്‍ // SachiN said...

ഹ ഹ ഹ ഹ ഞമ്മടെ താമരശേരി ചൊരേയ്:)
കുതിരവട്ടം പപ്പുവിനെ ഓര്‍ത്തു.ആ ഡൈലൊഗ് ചേരുന്ന മറ്റൊരു സന്ദര്‍ഭം വേറെ ഇല്ലേ...:)
അടിപൊളി

ഇഷ്ടിക ‍ said...

ഇടയ്ക്കു ചുരം ഇറങ്ങുന്നത് നല്ലതാണു.. ചിരിച്ചു ചിരിച്ചു ഞാനും ഒന്ന് ച്ചുരമിരങ്ങിട്ടോ വാഴേ

sumitha said...

ചിരിച്ച് മതിയായി.
അടുത്ത ഭാഗം കാത്തിരിക്കുന്നു..

അസൂയക്കാരന്‍ said...

സിനിമയില്‍ കൂട്ടബലാത്സംഘത്തിന് ഇരയായ നായിക ചുമരിന്റെ അരിക് പറ്റി വേച്ച് വേച്ച് നടന്ന് വരുന്ന പോലെ ഞാനും ചുമരിന്റെ അരിക് പറ്റി പതിയെ വാര്‍ഡിലെത്തി..:)

മച്ചാ..റൊമ്പ പുടിച്ചാച്ച്!:)
ബാക്കി പോട്ങ്കോ :):)

noordheen said...

താമരശ്ശേരി ചൊരം!ഹെന്റമ്മോ ചിരിച്ച് ഒരു വഴിയായി :)
ഇനിയും ചുരം ഇറങ്ങുമോ? :)

നികു കേച്ചേരി said...

ചിരിച്ച് ചിരിച്ച് പൈപ്പിലെ വെള്ളോം വറ്റി......
ആശംസകൾ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വാഴക്കോടാ...
ആ പഞ്ചകര്‍മ്മയിലെ അഡ്രസ്സ് ഒന്നു വേണമെനിക്ക്..
ഈ നിലക്കാണെങ്കില്‍ ചിരിച്ച് ചിരിച്ച് മനുഷ്യന്റെ ഡിസ്ക് പോകാന്‍ സാദ്ധ്യയുണ്ട്.താമരശേരി ചുരം,പിന്നെ ചുമരില്‍ പിടിച്ചുള്ള നടപ്പ്..എല്ലാം അടിപൊളി...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല രസമായി വായിച്ച് പോകുവാൻ പറ്റുന്നുണ്ട് കേട്ടൊ മജീദെ

ചാണ്ടിച്ചൻ said...

പപ്പൂന്റെ തന്നെ പ്രശസ്തമായ മറ്റൊരു സീനാണ് ഓര്‍മ വന്നത്....മൃഗയ ആണ് സിനിമയെന്ന് തോന്നുന്നു....പപ്പു വെളിക്കിരിക്കുന്നതും, അറബിക്കടലിളകി വരുന്നേ എന്ന പാട്ട് പാടുന്നതും....

poor-me/പാവം-ഞാന്‍ said...

I too am a visitor of your ward!!!

തരികിട വാസു said...

എറക്കല്ലേ, പണ്ടാരടങ്ങാന്‍ ഇത്ണ്ടാ പിടിച്ചാലാ അമര്‍ത്തിയാലാ നിക്കണ്! :)
എന്റമ്മോ ചിരിച്ച് മരിച്ചു!

ബാക്കി വേഗം...

വാഴക്കോടന്‍ ‍// vazhakodan said...

മൂന്നാം ഭാഗവും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം!
അഭിപ്രായങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാഴക്കോടന്‍ ജീ,

ആദ്യമെ വായിച്ചു തുടങ്ങിയതാണ്‌

രസകരം തന്നെ.
തുടരുക

പക്ഷെ ആവണക്കെണ്ണ / നെയ്യ്‌ കുടിപ്പിച്ചു വയറിളക്കിയിട്ട്‌ (അതും ആദ്യദിവസം) അല്‍പം കഴിഞ്ഞ്‌ കുടിയ്ക്കാന്‍ കഷായം കൊണ്ടുവന്നു എന്നു പറയുന്നതു കേള്‍ക്കുമ്പോള്‍

(ചില ആയുര്‍വേദവൈദ്യന്മാരും ഈ ചുറ്റുവട്ടത്തൊക്കെ ഉണ്ടെ)

എഴുത്ത്‌ രസകരം ആസ്വദിക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട ഇന്ത്യാഹെറിട്ടേജ് മാഷേ,

ആയുര്‍വേദ ആശുപത്രിയില്‍ നിന്നും എന്ത് മരുന്ന് കിട്ടിയാലും ഒന്നുകില്‍ കഷായം അല്ലെങ്കില്‍ അരിഷ്ടം! അതേ എനിക്കറിയൂ :) നെയ്യു കുടിച്ച് അതിന്റെ ആലവാരം ഒടുങ്ങിയപ്പോള്‍ കഷായം പോലെ ഒരു സാധനം കുടിക്കാന്‍ തന്നു!പേരറിയാത്ത ആ മരുന്നിനെ ഞാന്‍ ‘കഷായം‘ എന്ന് വിളിച്ചു.സത്യമായിട്ടും പേരറിയാത്തോണ്ടാണ്!ക്ഷമിക്കുമല്ലോ!പിന്നെ ‘സ്നേഹ പാനം‘ എന്ന് വിളിക്കുന്നത് രാവിലെ തരുന്ന ആ നെയ്യാണോ?

അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം!നന്ദിയോടെ...

kambarRm said...

ഹ..ഹ..ഹ
നല്ല രസികൻ വായന.
താങ്ക്സ്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാഴക്കോടന്‍ ജീ -

സ്നേഹപാനം എന്നു പറയുന്നത്‌ ഒരാഴ്ചയില്‍ കുറഞ്ഞ ദിവസം ( അതു രോഗിയുടെ ശരീരമനോവ്യാധിബലങ്ങള്‍ അനുസരിച്ച്‌ വ്യത്യാസപ്പെടൂം) നിശ്ചിത അളവില്‍ മരുന്നു ചേര്‍ത്തുണ്ടാക്കിയ എണ്ണയോ നെയ്യോ അതുപോലെ ഉള്ള മറ്റുവസ്തുക്കലോ കുടിപ്പിക്കുന്നതാണ്‌. അതിന്റെ സമ്യക്‌ യോഗമെത്തുമ്പോള്‍ വിയര്‍പ്പിച്ച ശേഷം ആണ്‌ വയറിളക്കാനുള്ള മരുന്നു നല്‍കുന്നത്‌

അല്ലാതെ ആദ്യത്തെ ദിവസം മരുന്നു തന്നു , അതു കുടിച്ച്‌ അല്‍പനേരം കഴിഞ്ഞപ്പോള്‍ രോഗിയ്ക്കു വയറിളകി എന്നത്‌ കഥയ്ക്കു കൊള്ളാം

അതുകൊണ്ടു കമന്റിയതാണ്‌

കഥ തുടരുക
സ്നേഹപൂര്‍വം

വാഴക്കോടന്‍ ‍// vazhakodan said...

കഥയല്ല മാഷേ,
അനുഭവമാണ് 100%!
ആവണക്കെണ്ണ തന്നെയാണ് നെയ്യെന്ന് ഞാന്‍ വിളിക്കുന്ന ആ സാധനം ആദ്യ ദിവസം തന്നെ തന്നത്!
പഞ്ചകര്‍മ്മയിലെ രീതി ചിലപ്പോള്‍ അങ്ങിനെയായിരിക്കാം!
താമരശേരി ചൊരമാണെ സത്യം ഞാന്‍ കുടിച്ചതാ!ചൊരം ഇറങ്ങീതാ :)

krish | കൃഷ് said...

“താമരശേരി ചൊരമാണെ സത്യം ഞാന്‍ കുടിച്ചതാ!ചൊരം ഇറങ്ങീതാ“

ഹഹ .. ഈ മറുപടി ഇഷ്ടായി.

Unknown said...

നന്നായി ചിരിപ്പിച്ചു..

കൂതറHashimܓ said...

ഹഹ ഹ ഹ അഹ ഹ്
പോയ ഉടനെ സ്നേഹ പാനം തന്നെ കിട്ടിയല്ലേ
ഹഹ ഹ അഹ് അഹ ഹഹ ഹ എനിക്കിഷ്ട്ടായി
അപ്പികുട്ടാ തകര്‍ക്ക് ട്ടാ ഈ ആഴ്ച്ച.

(വായിച്ച് കുറേ ചിരിച്ചൂ ട്ടാ)

ഏ.ആര്‍. നജീം said...

വാഴക്കോടാ...ചിരിച്ച് ചിരിച്ച് മടുത്ത്,, എത്ര ദിവസം കിടന്നു അവിടെ..? അല്ലാ ഇനി എത്ര എപ്പൊസോഡ് കൂടെ ചിരിക്കണം എന്നറിയാനാ..

ishaqh ഇസ്‌ഹാക് said...

ഞമ്മള് ബൂലോകത്ത്പുതിയ ആളാ..
വാഴക്കോട പുരാണം മൂന്നാം ഭാഗാ ആദ്യം കിട്ടീത്..അപ്പളാപോയത്തരായീന്നറിഞ്ഞത് !!
രണ്ടും,ഒന്നും ഒക്കെ ചക്കക്കൂട്ടാന്റെ ചതോടെ..തീര്‍ത്തു..! വൈശാലി പുനഃനിറക്കലും
ഒക്കെപ്പാടെ ഒരുകന്നിമാസംതന്നെ...
നാലഞ്ച് പോസ്റ്റിന് ഒറ്റക്കമന്റില്‍ തീര്‍പ്പാക്കല്‍ പദ്ധതിയാണ് വാഴക്കോടന്‍(മോഡല്‍75അല്ലേ!?)മാപ്പാക്കണം
താമരശ്ശേരിചുരമിറങ്ങുമ്പോള്‍ ധും ധും ധുംധുംധുന്തുഭിനാദം കേള്‍ക്കുന്നു നോം..
ചിരിച്ച് ചിരിച് മോനിട്ടര്‍ കപ്പി..!!
നാലാംഭാഗംകിട്ടിയിരുന്നെങ്കീ....ല്‍ ഒരുകപ്പ് കപ്പാമായിരുന്നൂ.. അല്ല മോനി.....ന്നൂ....

പാവപ്പെട്ടവൻ said...

സിനിമയില്‍ കൂട്ടബലാത്സംഘത്തിന് ഇരയായ നായിക

സിനിമയിൽ മാത്രമല്ല യഥാർത്ഥജീവിതത്തിലും അങ്ങനെ ഒക്കെ തന്നെയായിരിക്കും

Unknown said...

വാഴക്കോടാ...
മൂന്നു ഭാഗങ്ങളും ഇന്നാണ് വായിച്ചത്. അളിയന്‍ ജോക്സ് വായിച്ചു പോകാറുണ്ട്. കമന്റാറില്ല എന്ന് മാത്രം.
പ്രണയദിനാശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാഴക്കോടന്‍ ജീ

ആവണക്കെണ്ണ കുടിച്ചാല്‍ വയറിളകും സമ്മതിച്ചു.

സ്നേഹപാനം, പഞ്ചകര്‍മ്മം എന്നൊക്കെ കണ്ടതിനാല്‍ ഞാന്‍ തെറ്റിദ്ധരിച്ചതായിരിക്കും.

പക്ഷെ ആവണക്കെണ്ണ കുടിപ്പിച്ചു വയറിളക്കിയ ആള്‍ വരുന്ന വഴിക്കു കഴിക്കാന്‍ കഷായം വച്ചിരുന്നു എന്നും കണ്ടല്ലൊ.

അതും ശരിയാണോ?

ആ ആശുപത്രിയുടെ വിലാസം ഒന്നുകിട്ടുമോ?

അറിഞ്ഞിരിക്കാനാ

ഞങ്ങള്‍ ആയുര്‍വേദം പഠിച്ചിട്ട്‌ കൊല്ലം കുറെ ഏറെ ആയി

പുതിയ രീതികള്‍ വശമില്ല അവയും കൂടി പഠിക്കാമല്ലൊ

വാഴക്കോടന്‍ ‍// vazhakodan said...

ദേ മാഷ് പിന്നേം!
ഞാന്‍ പറഞ്ഞല്ലോ അത് കഷായമാണോ എന്ന് എനിക്കറിയില്ല.കട്ടി കുറഞ്ഞ ഒരു ദ്രാവകം!ഞാനതിനെ കഷായം എന്ന് വിളിച്ചു!എന്റെ പോയത്തരം, അല്ലാണ്ടെന്താ പറയാ? അഡ്രസ്സും സ്ഥലവുമൊക്കെ ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചത് സത്യം സത്യമായിത്തന്നെയാണ്!പിന്നെ ഞാന്‍ ഈ അയൂര്‍വേദത്തിന്റെ പോളീടെക്നിക്കൊന്നും പഠിക്കാത്തോണ്ട് എനിക്ക് തര്‍ക്കിക്കാന്‍ മാത്രമുള്ള അവഗാഹം ഇല്ല!:)

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി!

Hashim said...

ഈ മുറിവൈദ്യന്‍ ആളെ കൊല്ലും എന്ന് പറയുന്നത് ഒള്ളതാണോ വാഴേ?:)

എന്തായാലും താമരശേരി ചൊരം!ചിരിച്ച് മരിച്ചു മാഷേ :)

Anitha Madhav said...

നന്നായി ചിരിപ്പിച്ചു. പഴയ ഫോമിലെത്തി അല്ലെ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാഴക്കോടന്‍ ജീ പിണങ്ങല്ലെ

ഇപ്പോള്‍ ആയുര്‍വേദം എന്ന പേരില്‍ പലതും നടക്കുന്നുണ്ട്‌.

ആയുര്‍വേദത്തെ സ്നേഹിക്കുന്ന ഒരാളായിപ്പോയതുകൊണ്ട്‌ കഥയിലാണെങ്കിലും ഇങ്ങനെ കണ്ടപ്പോള്‍ ചോദിച്ചു പോയതാണ്‍ പ്രസിദ്ധമായ ആശുപത്രികളിലും ഇതുപോലൊക്കെ തന്നെയണോ എന്നറിയാന്‍ മാത്ര,
തര്‍ക്കിക്കാനല്ല.

അങ്ങനെ തോന്നി എങ്കില്‍ ക്ഷമിക്കുക

നന്ദി

വാഴക്കോടന്‍ ‍// vazhakodan said...

അയ്യോ മാഷേ ക്ഷമയൊന്നും വേണ്ടാ ട്ടോ! ഞാനും അവിടെ നടന്ന സംഭവംങ്ങള്‍ എഴുതാനാണ് ശ്രമിക്കുന്നത്. കുറേ നാളായത് കാരണം തൈലത്തിന്റെ പേരുകളൊന്നും ഓര്‍മ്മയില്ല!ഇല്ലെങ്കില്‍ അതും ഞാന്‍ എഴുതിയേനെ,അതിലൊരു പ്രശ്നം വേണ്ട എന്ന് കരുതിയാണ് അതൊഴിവാക്കിയത്!:)

പിന്നെ ഫുഡ്ബോളിനെ വെറുത്താലും എനിക്ക് അയൂര്‍വേദം ഇഷ്ടമാണ് മാഷേ :)

നന്ദിയോടെ...

അപര്‍ണ്ണ II Appu said...

ചിരിപ്പിച്ചു :)

sreee said...

നനായി ചിരിച്ചു.

പാവത്താൻ said...

തിരുമുല്‍ക്കാഴ്ച തിരുമുന്‍പില്‍ തന്നെ സമര്‍പ്പിക്കാന്‍ കഴിഞ്ഞല്ലോ. ആശ്വാസമായി.

Akbar said...

താമരശ്ശേരി ചൊരം...

poor-me/പാവം-ഞാന്‍ said...

i too am admitted in your blog ward till ur treatment is over!!!

jayanEvoor said...

വാഴക്കോടാ....
ഇൻഡ്യാ ഹെറിറ്റേജ് മാഷിനൊറ്റ് തർക്കിക്കണ്ട.
ആൾ എന്റെയും സാറാണ്!

സംഗതി വയറിളക്കാൻ ആവണക്കെണ്ണ തന്നതാണ്.

സ്നേഹപാനം ഒക്കെ മെല്ലെയേ ചെയ്യൂ.
അത് ഏഴു ദിവസം ആണ് സാധാരണ.

(പിന്നെ അവിടെ ഉണ്ടായിരുന്ന ഡോക്ടർമാരിൽ ചിലരെങ്കിലും എന്റെ സ്നേഹിതരാവാനാണ് വഴി! ഞാൻ പിടികൂടിക്കൊള്ളാം!!)

എന്തായാലും സംഗതി ചിരിക്കുള്ള വകയൊരുക്കി!

(ആയുർവേദാശുപത്രി വച്ച് ഞാനൊരു പോസ്റ്റ് പ്ലാൻ ചെയ്തിരുന്നു. അതിനി അടുത്ത കൊല്ലം മതി. അല്ലേ!?)

വാഴക്കോടന്‍ ‍// vazhakodan said...

അയ്യോ ഞാന്‍ തര്‍ക്കിക്യേ, നെവര്‍ അതും ഹെറിറ്റേജ് മാഷിനോട്!നോ വേ.
സ്നേഹപാനം എന്നവിടെ പറഞ്ഞ് കേട്ട ഒരു ചികിത്സാ രീതിയാണ്. അത് എന്നിലെങ്ങാനും പ്രയോഗിച്ചോ എന്നറിയാന്‍ വേണ്ടി ചോദിച്ചതാ :)
ബാക്കിയെല്ലാം വഴിയെ പറയാം :)
അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.

NAZEER HASSAN said...

ഡാ താമരശേരി ചൊരം!:)
അത് നന്നായി ട്ടാ
അടുത്തത് പോരട്ടെ...

Unknown said...

രസകരമായ വിവരണം......
ചെറുതിരിത്തിക്ക് ശരിക്ക് നെയ്യ് കുടിക്കാനാണോ കൊണ്ട് പോയത്. നെയ്യ് കുടിച്ച് മൂന്നാം മാസം പ്രസവം എന്നാണ്‌ എന്റെ അറിവ്. ഇത് നെയ്യ് കുടിച്ച ഉടനെ....!! വാസ്ഥവത്തില്‍ പ്രസവമാണോ നടന്നത്.... ക്ഷീണത്തില്‍ ചുമരും താങ്ങി ആ വരവ്

Anonymous said...

ഹും ഞാനപ്പോളെ പറഞ്ഞതല്ലെ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് . ഒത്തിരി ചിരിച്ചു .. അപ്പോ ഒന്നാമത്തെ ചികിത്സ ഇങ്ങനെ പോരട്ടെ ഇനിയും . ആ പപ്പുചേട്ടന്റെ ഡയലോഗില്ലെങ്കിൽ എന്താകുമായിരുന്നു.. പടച്ചവൻ കാത്തു ചുരം ഇറങ്ങി റൂമിൽ എത്തിയ പാടെ അടുത്ത കുരിശ് അല്ലെ അതെങ്ങിനെ പ്രതികരിച്ചോ ആവോ... കാത്തിരുന്നു കാണാം .ഇതൊക്കെ കാണാൻ ആ പാവം ഉമ്മ ഉണ്ടല്ലൊ കൂട്ടിനു. ആശംസകൾ ചിരിക്കാൻ എന്തു രസം .അനുഭവിച്ചത് താങ്കളല്ലെ . ഇപ്പോ മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം ഞാനും ഇഷ്ട്ടപ്പെടുന്നു..!!!!!!

mayflowers said...

ഇത് വായിച്ചവരാരും ആയുര്‍വേദ ആശുപത്രിയുടെ പടി കാണില്ല.അത്രയ്ക്കുണ്ട് നെയ്‌ മഹാത്മ്യം.
പിന്നെ "ചുരം"തന്നെ ധാരാളമാ.അതിന്റെ കൂടെ "കൂട്ട ബലാല്‍ക്കാരത്തിനിരയായ നായിക" വേണ്ടായിരുന്നു.

ചിരിക്കാന്‍ ധാരാളമുണ്ട്.
അഭിനന്ദങ്ങള്‍..

വീകെ said...

അയ്യോ.. എനിക്കു ചുരമിറങ്ങാൻ വയ്യേ...!
ഞാനിനി ആ വഴിക്കില്ലേ...

വര്‍ഷിണി* വിനോദിനി said...

ഇങ്ങനേം മനുഷ്യനെ ചിരിപ്പിയ്ക്കോ...

ഈ പറഞ്ഞതിലെല്ലാം എത്ര സത്യങ്ങളുണ്ടെന്നറിയാന്‍ വരുന്നുണ്ട് ട്ടൊ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒന്നും രണ്ടും മൂന്നും കലക്കി ഇനി നാലാം മൂഴം അതും കലക്കും എനിക്കു വയ്യേ.........ചിരിക്കാൻ.

ബെഞ്ചാലി said...

താമരശ്ശേരി ചൊരം..!
ചിരിക്കാന്‍ ധാരാളമുണ്ട്...

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റാം!!

നന്ദിയോടെ...

സൂത്രന്‍..!! said...

വാഴേ ഇത് കലക്കി ... ചുരം ഇറങ്ങുബോള്‍ അടുത്ത് അരങ്കിലും ഉണ്ടങ്കില്‍ ഒന്നും മാറി നില്ക്കാന്‍ പറയണേ

സൂത്രന്‍..!! said...

വാഴേ ഇത് കലക്കി ... ചുരം ഇറങ്ങുബോള്‍ അടുത്ത് അരങ്കിലും ഉണ്ടങ്കില്‍ ഒന്നും മാറി നില്ക്കാന്‍ പറയണേ

ആളവന്‍താന്‍ said...

ഒരു കാര്യം പറയാം... ആ ഡയലോഗ് ഹിറ്റ്‌ ആകാന്‍ പോകുന്നു. "ഫുട്ബാളിനെ ഞാന്‍ വെറുത്തു... പിന്നെ ശപിച്ചു... എന്നാലും മെസ്സിയെയും റൂണിയെയും മറഡോണയെയും ഒക്കെ എനിക്കിഷ്ട്ടമായിരുന്നു.!" ഒരിടത്ത് പോലും അതിന്റെ ആവര്‍ത്തന വിരസതയുണ്ടാകാതെ പ്രയോഗിച്ചിടത്താണ് വാഴ ചേട്ടന്‍റെ കഴിവ്‌.
ചിരിച്ചുട്ടാ...

thahseen said...

നല്ല കലക്കാണട്ടാ .. :)

ദേവന്‍ said...

എനിക്ക് വയ്യായ്യേ! ചിരിച്ചു മടുത്തെ! എന്നാലും പോഴതരങ്ങള്‍ എനിക്കിഷ്ട്ടാ

S W @ T said...

ചിരിച്ചു ഒരു പരുവം ആയെ ....:D

അഭി said...

ചിരിച്ചു ഒരു പരുവം ആയി മാഷെ

സുധി അറയ്ക്കൽ said...

ശക്തമായ അടിയൊഴുക്ക് സംഭവിച്ചിട്ടുണ്ടെന്ന് ഉമ്മ മനസ്സിലാക്കി//////////
ഽചിരിക്കില്ലെന്ന് ഉറപ്പിച്ചാണു മൂന്നാം ഭാഗം വായിക്കാൻ തുടങ്ങിയത്‌.
ഞാൻ മുകളിൽ ക്വോട്ടിയ ഭാഗം വന്നപ്പോൾ നിലവിളി പോലെയാ ചിരി വന്നത്‌.എന്റയ്യോ !!!!!!!!!"!"""""""!!!!!!!

 


Copyright http://www.vazhakkodan.com