ഏഴാം ഭാഗം വായിക്കാന്‍ ഇവിടെ തിരുമ്മുക!
വാര്‍ഡിന്റെ വലത് ഭാഗത്തെ മൂലയിലുള്ള കട്ടിലിനടുത്ത് ആളുകള്‍ വട്ടം കൂടി നില്‍ക്കുകയാണ്. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഏന്തി വലിഞ്ഞ് ഞാനും ആ കാഴ്ച കണ്ടു. ആ ബെഡിലെ പേഷ്യന്റായ കുട്ടേട്ടന് എന്ന് ഞങ്ങള്‍ വിളിക്കുന്ന ‘കുട്ടന്‘ എന്നയാളുടെ വായില്‍ നിന്നും നുരയും പതയും വന്ന് കൊണ്ടിരിക്കുകയും ഒരു കയ്യും കാലുമിട്ട് ശക്തിയായി ചലിപ്പിക്കുകയും ചെയ്യുന്നു. അയാള്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.പലരും കൈകാലുകള്‍ ഒതുക്കിപ്പിടിക്കാന്‍ ശ്രമിക്കുകയും,കൂട്ടത്തില്‍ ആരോ കയ്യില്‍ താക്കോല്‍ കൂട്ടം കൊടുക്കുകയും ചെയ്യുന്നുണ്ട്. അല്‍പ്പ നേരത്തെ അപസ്മാര ലക്ഷണങ്ങളില്‍ നിന്നും അയാള്‍ പതിയെ മോചിതനായി തളര്‍ന്ന് ബോധരഹിതനായി കിടന്നു. അപ്പോഴേക്കും സജിയും ഒരു നേഴ്സും വാര്‍ഡില്‍ എത്തിയിരുന്നു.ആളുകളെ കട്ടിലിന്റെയടുത്ത് നിന്നും മാറ്റി നിര്‍ത്തി അയാള്‍ക്ക് കാറ്റ് കിട്ടത്തക്ക രീതിയില്‍ മറ്റൊരാള്‍ ഒരു പത്രം മടക്കിപ്പിടിച്ച് വീശിക്കൊടുത്ത് കൊണ്ടിരുന്നു.എല്ലാവരിലും ആ കാഴ്ച ഒരു മ്ലാനത പരത്തി.വാര്‍ഡ് പെട്ടെന്ന് നിശബ്ദമായി.ആരും പിന്നെ അധികമൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ സന്ദര്‍ശകര്‍ ഓരോരുത്തരായി പതിയെ പുറത്തേയ്ക്കിറങ്ങിത്തുടങ്ങി.
കുട്ടേട്ടന് ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം വരും. കൂലിപ്പണി ചെയ്താണ് അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പോറ്റുന്നത്.നന്നായി മദ്യപിക്കുകയും ഭാര്യയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് പലരില്‍ നിന്നുമായി ഞാനും മനസ്സിലാക്കി.മദ്യപിക്കുമായിരുന്നെങ്കിലും കുടുംബം പട്ടിണിക്കിടാതെ നോക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം കുട്ടേട്ടന്റെ ശരീരത്തിന്റെ ഒരു വശം പെട്ടെന്ന് തളര്‍ന്ന് പോയി. ദുരിതം ആ കുടുംബത്തില്‍ പക്ഷാഘാതത്തിന്റെ രൂപത്തില്‍ അവതരിച്ചു.കാര്യമായ ചികിത്സയൊന്നും നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത ആ കുടുംബത്തിന്റെ നാഥന് തന്നെ വീണ് പോയപ്പോള്‍ ആ കുടുംബമാകെ പകച്ച് നിന്ന് കാണണം! പക്ഷാഘാതം ശരീരം തളര്‍ത്തിയ കുട്ടേട്ടന് ഇരുട്ടടി പോലെയാണ് ഭാര്യ അയാളെ ഉപേക്ഷിച്ച് പോയപ്പോള്‍ അനുഭവപ്പെട്ടിട്ടുണ്ടാവുക. പട്ടിണി കിടക്കേണ്ടി വന്നെങ്കിലോ എന്നോര്‍ത്തിട്ടാവണം ഒരു ദിവസം രാവിലെ അയാളുടെ ഭാര്യ മക്കളേയും കൊണ്ട് വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ ശുശ്രൂഷിക്കേണ്ട സമയത്ത് സ്വസുഖം തേടിപ്പോയ അയാളുടെ ഭാര്യയെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, പക്ഷേ എന്റെ ഭാര്യയെ എനിക്ക് വളരെ വളരെ ഇഷ്ടമാണ്.
കുട്ടേട്ടന്റെ കൂടെ ആശുപത്രിയില്‍ കൂട്ട് നില്‍ക്കുന്നത് പ്രായമായ അയാളുടെ അമ്മയാണ്. പഞ്ചകര്‍മ്മയില്‍ അവര്‍ക്ക് ചികിത്സ സൌജന്യമായത് കൊണ്ടാണ് അവര്‍ ഇവിടെ അഡ്മിറ്റാക്കിയത്. കുട്ടേട്ടന് ഇതിന് മുന്‍പും അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ടെന്ന് കുട്ടേട്ടനെക്കുറിച്ച് മുന്നേ അറിയുന്ന തത്തമംഗലത്തുകാരനില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അപ്പോഴാണ് കുട്ടേട്ടന്റെ കൂടെ നില്ക്കുന്ന അമ്മയെ ഞാന്‍ ശ്രദ്ധിക്കുന്നത്.എഴുപത് വയസിന് മുകളില്‍ പ്രായമുണ്ട് ആ വൃദ്ധയ്ക്ക്. കണ്ടാല്‍ ശരിക്കുമൊരു പട്ടിണിക്കോലം. ചെവി അല്‍പ്പം പതുക്കെയാണ്.അവര്‍ കട്ടിലിന്റെ ഒരു കാലിന്റെ അരികില്‍ ചാരിയിരുന്ന് കരയുകയാണ്. ആ കാഴ്ച എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.ഈ വയസ് കാലത്ത് മകന്റെ ഈ ദുര്‍വിധി കാണാന്‍ വിധിക്കപ്പെട്ട ആ അമ്മയുടെ രൂപം മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ തീര്‍ത്തു.കുട്ടേട്ടനുള്ള ഭക്ഷണവും മരുന്നും തൈലങ്ങളുമെല്ലാം സൌജന്യമായി പഞ്ചകര്‍മ്മയില്‍ നിന്നും കിട്ടുമെങ്കിലും കൂടെ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണമൊന്നും ലഭിക്കില്ല. അതിനാല്‍ ആ അമ്മ പലപ്പോഴും പട്ടിണി കിടക്കുകയോ കുട്ടേട്ടന്റെ ബാക്കി വരുന്ന ഭക്ഷണം കഴിക്കുകയോ ആണ് പതിവ്. കുട്ടേട്ടന് തന്നെ ചിലപ്പോള്‍ കഞ്ഞി തികയാത്ത അവസരത്തില്‍ വിവരം അറിഞ്ഞ് വല്ലവരും അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തെങ്കിലായി. എന്നാലും പട്ടിണിയിരുന്നാലും ആ വൃദ്ധ ആരോടും പരാതി പറയുകയോ സഹായം ആവശ്യപ്പെടുകയോ ചെയ്യാറില്ല. കൂടെയുള്ളവര്‍ കണ്ടറിഞ്ഞ് സഹായിക്കുന്നത് മാത്രമാണ് അവരുടെ ആശ്രയം. അത്രയ്ക്കും കഷ്ടമായിരുന്നു അവരുടെ സ്ഥിതി.കുടുംബത്തെ ആകെ വരുമാനക്കാരനാണ് ഒരു വശം തളര്‍ന്ന് കട്ടിലില്‍ കിടക്കുന്നത്. ഭൂമിയില്‍ പട്ടിണിയും പരിവെട്ടവുമായി ജീവിക്കുന്ന ആളുകളെ ദൈവം വീണ്ടും വീണ്ടും ദുരിതങ്ങള്‍ നല്കി പരീക്ഷിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ച് ഞാന്‍ വെറുതെ അലോസരപ്പെട്ടു. പട്ടിണിപ്പാവങ്ങളുടെ ദുരിതങ്ങളെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും പട്ടിണിയിലും തളരാതെ തന്റെ മകനെ ശുശ്രൂഷിക്കുന്ന ആ വൃദ്ധ മാതാവിനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു.
ഇതെല്ലാം കണ്ട് പകച്ച് നിന്ന ഭാര്യ എല്ലാവരേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് ആ തീരുമാനം പ്രഖ്യാപിച്ചു.ഇനിയുള്ള ദിവസം ആശുപത്രിയില്‍ എനിക്ക് തുണയായി അവള് കൂട്ട് നില്‍ക്കാമെന്ന്! ഒരു മാസത്തെ കാര്യമല്ലേയുള്ളൂവെന്നും എന്റെയടുത്ത് നിന്നില്ലെങ്കില്‍ വീട്ടില്‍ നില്ക്കാന് മനസ്സമാധാനം കിട്ടില്ലെന്നും അവള് വയറും തടവിക്കൊണ്ട് ആണയിട്ടു.ഒരു വേള വാര്‍ഡിലുള്ള മറ്റ് രോഗികളുടെ കൂട്ടിരിക്കുന്ന സുന്ദരികളായ സ്ത്രീകളെ കണ്ട് മനം മാറിയതാണോ എന്ന് ഞാന്‍ ആരേയും അറിയിക്കാതെ ഒരു നടുക്കത്തോടെ ഓര്‍ത്തെങ്കിലും അല്ലെന്ന് സ്വയം ഒരു തീരുമാനത്തിലെത്തി ആശ്വസിച്ചു. ഉമ്മയും അവളുടെ ഉപ്പയുമൊക്കെ അവളുടെ ആ കടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നിരാശരായി ഒടുവില്‍ മനസ്സില്ലാ മനസ്സോടെ എല്ലാവരും സമ്മതിക്കുകയായിരുന്നു. എങ്കിലും അവസാന ശ്രമമെന്നോണം അവളെ പിന്തിരിപ്പിക്കാനായി ഞാന്‍ രാവിലെ ‘താമരശേരി ചൊരം‘ ഇറങ്ങുന്ന കാര്യവും,ചിലപ്പോള്‍ കാണിക്കയുമായി പോകുമ്പോള്‍ വഴിയിലെങ്ങാനും വെച്ച് ബ്രേക്ക് പൊട്ടിയാല്‍ ബക്കറ്റുമായി പിന്നാലെ ഓടേണ്ടി വരുമെന്നൊക്കെ പറഞ്ഞ് നോക്കി. അവള് എന്തും ചെയ്യും സുകുമാരനെപ്പോലെ എന്ത് ത്യാഗത്തിനും ഒരുക്കമായിരുന്നു. അവളുടെ ആ സ്നേഹത്തിന് മുന്നില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ആ കണ്ണുനീരിന് സത്യമായും നീയൊന്നും എനിക്കീ ആശുപത്രിയില്‍ പോലും സമാധാനം തരില്ല്ല്ലല്ലോടീ എന്ന മനോഭാവമൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ആണയിടുന്നു.രോഗിയായ ഭര്‍ത്താവിന് ഗര്‍ഭിണിയായ ഭാര്യ കൂട്ട്! ഒരുമാതിരി ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നൊക്കെ പറയുന്ന പോലെ! ഈനാമ്പേച്ചികളേയും മരപ്പട്ടികളേയും ഞാന്‍ വെറുത്തു പിന്നെ ശപിച്ചു എങ്കിലും ഭാര്യയുടെ സമീപ്യം എനിക്കേറെ ഇഷ്ടമായിരുന്നു.
സന്ദര്‍ശകരെല്ലാം പോയപ്പോള്‍ തൊട്ടടുത്ത കട്ടിലിലെ പേഷ്യന്റായ ഉണ്ണിയേട്ടന്റെ ഭാര്യ ചന്ദ്രികേച്ചിയാണ് ആദ്യം ഭാര്യയെ പരിചയപ്പെടാനെത്തിയത്. ഉണ്ണിയേട്ടന് അസുഖം പുറം വേദനയാണ്. ഷോള്‍ഡറിന്റെ എല്ലിന് തേയ്മാനം. കണ്ടാല്‍ നമ്മുടെ സില്‍മാ നടന് ജോണിയുടെ ഒരു ഗെറ്റപ്പുണ്ട്. അതേ ശരീരം,ചന്ദ്രികേച്ചി പക്ഷേ ഉണ്ണിയേട്ടന്റെ ശരീരത്തിന്റെ ഒരു കാല് ഭാഗമേ വരൂ.അവര്‍ക്കൊരു മകളുണ്ട്, മിടുക്കിക്കുട്ടി.നേഴ്സറിയില്‍ പോകുന്നുണ്ടത്രേ.അച്ഛനും അമ്മയും ആശുപത്രിയിലായത് കൊണ്ട് മോള് അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഇത്രേം വിവരങ്ങള്‍ ഞാന്‍ അവരുടെ സംസാരത്തില്‍ നിന്നും ചോര്‍ത്തിയെടുത്തു.വെറുതെ കാറ്റിലൂടെ അലഞ്ഞ് തിരിയുന്ന ശബ്ദങ്ങളെ കാത് കൂര്‍പ്പിച്ച് കൊണ്ട് വലിച്ചെടുത്തു എന്നു മാത്രം!
കുട്ടേട്ടന്റെ ബെഡിന്റെ ഇപ്പുറത്ത് നെല്ലുവായ് എന്ന സ്ഥലത്തുള്ള രാമകൃഷ്ണന് ചേട്ടനാണ് കിടക്കുന്നത്.അതിനിപ്പുറം ബാബുവും കൂട്ടിന് ഭാര്യ സുബൈദ എന്ന സുബു.ബാബു യൂണിയന് പണിക്കാരനായിരുന്നു. ഒരിക്കല്‍ പണിക്കിടെ ചാക്കേറ്റിയപ്പോള്‍ അടി തെറ്റി വീണ് ചാക്ക് ദേഹത്ത് വീണ് തണ്ടലിന് കേട്പാട് സംഭവിച്ചതാണ്.ഈ ദമ്പതികള്‍ക്ക് കുട്ടികളില്ല എന്ന ഒരു ദുഃഖവും അവരെ അലട്ടുന്നുണ്ടെങ്കിലും ചികിത്സകളൊന്നും മുടക്കാതെ പ്രതീക്ഷയിലാണവര്‍. അതിനുമിപ്പുറത്തെ കട്ടിലിലാണ് പാവറട്ടിക്കാരന്‍ ആന്റണി മാഷും കൂട്ടിന് ടീച്ചറും! ചക്കിക്കൊത്ത ചങ്കരന് എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും രസികനായ ഒരു മാഷും അതിന്റെയൊപ്പം ചിരിക്കാന്‍ കൂടാന്‍ ഒരു ടീച്ചറും.ടീച്ചര്‍ ശരിക്കും ഒരു മൂത്ത ചേച്ചിയെപ്പോലെയായിരുന്നു എന്ന് ഭാര്യ പറയാറുണ്ട് കാരണം അവളെ അത്രയ്ക്കധികം ഓരോ കാര്യത്തിനും ടീച്ചര്‍ സഹായിച്ചിട്ടുണ്ട്. ഈ ടീച്ചറും സുബുവും കൂടിയാണ് പിന്നീട് ഭാര്യയുടെ അടുത്തേക്ക് കുശലാന്വേഷണത്തിനും പരിചയപ്പെടലിനുമായി വന്നത്. എന്റെ ചെവിക്ക് ഇനിയും പണി കൂട്ടണ്ട എന്ന് കരുതി ഞാന്‍ മെല്ലെ പാട്ട് സീന്‍ തുടങ്ങിയ ടാക്കീസില്‍ നിന്നും മുള്ളാന്‍ പോകുന്ന പോലെ പുറത്തേക്ക് നടന്നു.
വരാന്തയില്‍ ഇരുട്ട് വീഴുന്നത് തടയാനായി ട്യൂബ് ലൈറ്റ് പ്രകാശം പരത്തുന്നുണ്ടായിരുന്നു. വരാന്തയുടെ അങ്ങേ തലയ്ക്കല്‍ നിന്നും മൂന്നാലു പേര് വാര്‍ഡിനെ ലക്ഷ്യമാക്കി നടന്ന് വരുന്നത് ഞാന്‍ കണ്ടു. അവര്‍ അടുത്തെത്തുംതോറും മുഖചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. ഒരപ്പാപ്പനും അമ്മാമയും കൂടെ സുന്ദരിയായ ഒരു ചെറുപ്പക്കാരിയും പിന്നെ സജിയും. ലക്ഷണം കണ്ടിട്ട് ശ്യാമിന്റെ അപ്പുറത്തെ ബെഡിലേക്ക് പ്രവേശനം ലഭിച്ച പുതിയ അഡ്മിഷനാണെന്ന് സജിയുടെ കയ്യിലെ ബാഗും കൂടി കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു.അപ്പാപ്പനായിരിക്കണം രോഗി.,കണ്ടാല്‍ അങ്ങിനെ തോന്നില്ലെങ്കിലും നല്ല ഉഷാറായിത്തന്നെയാണ് അപ്പാപ്പന് മുന്നില്‍ നടക്കുന്നത്,തൊട്ട് പുറകിലായി അമ്മാമ്മയും. തീരെ തടി കുറവാണെങ്കിലും അമ്മാമയ്ക്കും നല്ല ആരോഗ്യമൊക്കെ തോന്നുന്നുണ്ട്.പിന്നെ കൂടെയുള്ള സുന്ദരിക്കുട്ടിക്ക് ആവശ്യത്തിന് സൌന്ദര്യവും ഇരുപത് ഇരുപത്തിരണ്ട് വയസും പ്രായം കാണും.ആ സുന്ദരിക്കുട്ടി നേരെ നടന്ന് വന്ന് എന്റെ ഹൃദയത്തിലേക്ക് കയറിയെങ്കിലോ എന്ന് പേടിച്ച് ഞാന്‍ ചുമരിന്റെ ഓരത്തേക്ക് ചാരി നിന്ന് അവര്‍ക്ക് വഴിമാറിക്കൊടുത്തു. എന്നെ കണ്ടതും സജിക്കെവിടെയോ കുരുപൊട്ടിയെന്ന് തോന്നുന്നു,അതോ ഇനി ആ പെണ്ണിന്റെ മുന്പില് ആളാവാനാണോ എന്ന് ഞാന്‍ തെറ്റിദ്ധരിക്കുമാറ് സജി എന്നെ നോക്കിക്കൊണ്ട് അലറി,
“എന്താടാ ലാവെളിച്ചത്ത് കോഴീനെ വിട്ടാക്കിയ പോലെ ഇവിടെ കിടന്ന് തിരിയണ്? പോയി കിടക്കാന്‍ നോക്ക്.ആറ് മണി കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങരുത് മനസ്സിലായോ?”
സജി ഒരു വൈദ്യരായിരുന്നില്ലല്ലോ എന്ന് സമാധാനിച്ച് മനസ്സ് നിറയെ സജിയോടുള്ള ദേഷ്യവുമായി ഒരു സൈക്കിളില്‍ നിന്ന് വീണ ചിരിയും മുഖത്ത് ഫിറ്റ് ചെയ്ത് ഞാനും അവരുടെ പിന്നാലെ വാര്‍ഡിലേക്ക് കയറി.
പ്രതീക്ഷിച്ച പോലെ തന്നെ അത് ശ്യാമിന്റെ അപ്പുറത്തെ ബെഡിലേക്കുള്ള അഡ്മിഷനായിരുന്നു. ഞാന്‍ ശ്യാമിന്റെ ബെഡിന്റെ തലയ്ക്കല്‍ ഇരുന്നു. സത്യമായും അപ്പാപ്പന്റെ മകളെ വായില്‍ നോക്കുക എന്ന ഉദ്ദേശമായിരുന്നില്ല, മറിച്ച് കെട്ടുപ്രായമായി നില്ക്കുന്ന ശ്യാമിന് ആ സുന്ദരിക്കുട്ടിയെ ഒന്നാലോചിച്ചാലോ എന്ന് വെറുതേ മനസ്സില്‍ തോന്നിയത് കൊണ്ട് മാത്രം അവിടെ ഇരുന്നതാണ്. ഞാന്‍ ശ്യാമിനെ വിളിച്ച് ബാബുവിന്റെ കട്ടിലിനടുത്തേക്ക് നടന്നു.ഗൂഡാലോചനയില്‍ പങ്ക് ചേരാന്‍ മാഷും എത്തി.ഞാന്‍ കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചു,
”അല്ല മാഷേ എപ്പഴായാലും കല്യാണം വേണം,എന്നാ പിന്നെ ഈ കുട്ടി തന്നെ ആവുന്നതില്‍ എന്താ തെറ്റ്?ബുക്കും പേപ്പറുമൊക്കെ ശരിയാവുമോന്ന് ഒത്ത് നോക്കുകയെങ്കിലുമാവാലോ?”
“എന്ത് ബുക്കും പേപ്പറും?” ബാബുവിന്റെ സംശയം.
“അല്ല ബാബു, ഇവര്‍ക്കീ ജാതകം നോക്കണം പിന്നെ പൊരുത്തം നോക്കണം അങ്ങിനെയുള്ള ഏര്‍പ്പാടില്ലേ,അത് ശരിയാക്കുന്ന കാര്യാ. അല്ലാ എന്താ ശ്യാമേ നിന്റെ അഭിപ്രായം?“ ഞാന്‍ ചിന്താ മഗ്നനായ ശ്യാമിനോട് ചോദിച്ചു.
ശ്യാം ഇല്ലാത്ത ഗൌരവം ഉണ്ടെന്ന് വരുത്തി , “ഞാന്‍ കല്യാണം കഴിക്കാന്‍ മുട്ടി നില്ക്കാന്ന് നിന്നോടാരാ പറഞ്ഞേ? ആദ്യം ഞാനൊന്ന് നന്നായി നടക്കട്ടെ, എന്നിട്ട് മതി കല്യാണമൊക്കെ”
അതിനുള്ള മറുപടി മാഷാണ് പറഞ്ഞത്, “നീയതിന് ദുര്‍നടപ്പിന് ശിക്ഷിക്കപ്പെട്ട് ജയിലിലൊന്നുമല്ലല്ലോ കിടക്കണ്, ഇന്നല്ലെങ്കില്‍ നാളെ നിന്റെ അസുഖം മാറും,പക്ഷേ ഇത്രെം നല്ലൊരു കുട്ടീനെ കിട്ടിയെന്ന് വരില്ലാട്ടാ”
അത് ശരി വെച്ച് കൊണ്ട് ബാബു ശ്യാമിനെ ഉപദേശിക്കുമാറ് തുടര്‍ന്നു, “ശ്യാമേ നമ്മള് നാളെയോ മറ്റന്നാളൊ ഒന്നുമല്ലല്ലോ കല്യാണം നടത്തുന്നത്. അതിനൊക്കെ ഒരുപാട് സമയമില്ലേ ദാസാ? അതോ നിനക്ക് ഒരാഴ്ചക്കുള്ളില്‍ വേണോ?
കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ ഞാന്‍ വീണ്ടും ഇടപെട്ട് ശ്യാമിനോട് പറഞ്ഞു, “ശ്യാമേ ആദ്യം കാര്യങ്ങളൊക്കെ മാഷ് ചെന്ന് അന്വേഷിക്കട്ടെ, മാഷാകുമ്പോ അതിന്റേതായ രീതിയില്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കും.എന്നിട്ട് നമുക്കൊരു തീരുമാനത്തിലെത്തിയാല്‍ പോരെ?“
ആ തീരുമാനത്തോട് എല്ലാവരും യോജിച്ചു.അങ്ങിനെ പരിചയപ്പെടല്‍ കം കല്യാണ സാധ്യതയെ പറ്റി ഗവേഷണം നടത്താന്‍ ആന്റണി മാഷ് അപ്പാപ്പന്റെ കട്ടിലിന്റെ അടുത്തേക്ക് നീങ്ങി.ശ്യാമിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷവും പ്രകാശവും ഞങ്ങള്‍ കണ്ടു.അതും പറഞ്ഞ് അവനെ കളിയാക്കുകയും ചെയ്തു.എങ്ങിനെയെങ്കിലും ആ അപ്പാപ്പന് കല്യാണത്തിന് സമ്മതിക്കണേ എന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന.ഒരു തമാശയ്ക്ക് തോന്നിയ ആശയമായിരുന്നെങ്കിലും ആ പെണ്‍കുട്ടിയുടെ അടക്കവും ഒതുക്കവും ശാലീനതയുമെല്ലാം കണ്ടപ്പോള്‍ ശ്യാമിനും താല്പര്യം തോന്നുകയായിരുന്നു.പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ മനസ്സിനിണങ്ങിയ പെണ്ണ്.അതായിരുന്നു ഒരു ലയിന്‍. സമ്മന്ത ചര്‍ച്ചകള്‍ക്ക് പോയ മാഷിനേയും കാത്ത് ഞങ്ങള്‍ ബാബുവിന്റെ കട്ടിലിന് ചുറ്റും ഇരുന്നു. ആ ഇരുപ്പില്‍ ഞാന്‍ കാത്തിരിപ്പുകളെ വെറുത്തു, പിന്നെ ശപിച്ചു എങ്കിലും കല്യാണങ്ങള്‍ എനിക്കേറെ ഇഷ്ടമായിരുന്നു.
തുടരും....

69 comments:
പഞ്ചകര്‍മ്മയില്‍ ഒരു കല്യാണാലോചന!
അങ്ങിനെ എട്ടാം ഭാഗം നിങ്ങളുടേ അഭിപ്രായങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍
വിശ്വാസം അതല്ലേ എല്ലാം
ഭാര്യയ്ക്കു വാഴയെ നല്ല വിശ്വാസം അതാ കൂടെ നിന്നത്
...................
ഇതു ഒരു മാതിരി സീരിയലുകാരു എപ്പിസോട് നിറുത്തുന്ന പോലെ ആയിപോയി...
ഈ സീരിയലുകള്ക്കിടയിലുള്ള ഗ്യാപ് കുരച്ചിരുന്നെങ്കില്‍ ഒരു സിനിമ കണ്ട സുഖം കിട്ടിയേനെ.
അഫ്സലേ ഗ്യാപ്പ് വന്നത് മനഃപ്പൂര്‍വ്വമല്ല. ഇടയ്ക്കൊന്ന് നാട്ടില്‍ പോയിരുന്നു. പിന്നെ ഇത്തിരി ജോലിത്തിരക്കില്‍ പെട്ടു.ഇനി തുടരേ വരും. സഹിക്കാന്‍ തയ്യാറായി ഇരുന്നോ :):)
അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!
ഓരോ വരികളിലും ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ഗ്രാമജീവിതങ്ങള്‍ സ്പന്ദിക്കുന്നുണ്ട്.കഴിഞ്ഞപോസ്റ്റുകളിലെല്ലാം അനുഭവിച്ച ഫലിതരംഗങ്ങളില് നിന്നും വേറിട്ടുനില്‍ക്കുന്നുണ്ട് ഇതിലെ ഉള്ളില്‍ത്തട്ടുന്ന ചിലകാഴ്കള് .
"എനിക്ക് വളരെ ഇഷ്ടമായിരുന്നു.." എന്ന വാഴക്കോടന്‍ ശൈലി പലരും അനുകരിക്കാന്‍ തുടങ്ങിയതിന്റെ പ്രധാനകാരണം കണ്മുന്നില് നടന്നുകൊണ്ടിരിക്കുന്ന ഒരു മനോഹരമായ കഥയും അതിലെ കഥാനായകന്റെ നിഷ്കളങ്കത തന്നെ. അഭിനന്ദനങ്ങള്‍ .
ച്ചെ... ഈ മാഷ് ഞാനുള്ളപ്പോ ഉണ്ടാവാഞ്ഞതെന്താ???
:)
ഇഷ്ട്ടായി നേരില്‍ കണ്ട ഇടമായതിനലാവാം വായിക്കുമ്പോ ഓരോ ബെഡ്ഡും കൂടിയിരുന്നുള്ള സംസാരവും മനസ്സില്‍ തെളിയുന്നു
ചിരിക്കാനുള്ള വകയ്ക്ക് ഓടി വന്നതാ... ആദ്യ മൂന്ന് പാരയും ചിരിക്കാനുള്ള വക നല്‍കിയില്ല എന്ന്മാത്രമല്ല സങ്കടപ്പെടുത്തുകയും ചെയ്തു. പിന്നീട് വാഴക്കോടന്‍ ടച്ചിലേക്ക് വന്നു.
"ആ ഇരുപ്പില്‍ ഞാന്‍ കാത്തിരിപ്പുകളെ വെറുത്തു, പിന്നെ ശപിച്ചു എങ്കിലും കല്യാണങ്ങള്‍ എനിക്കേറെ ഇഷ്ടമായിരുന്നു."
കഴിക്കാനാണോ അതോ കൂടാനാണോ? ഹി..ഹി...
(ആ പെണ്കുറ്റിയെ പറ്റി ഒരു മുന്‍വിധി എന്റെ മനസ്സിലുണ്ട്. അടുത്ത പോസ്റ്റ് കാണുംബോള് പറയാം അത് ശരിയാണോ അല്ലെ എന്ന്)
കാര്യങ്ങള്‍ കല്യാണം വരെ എത്തി. ഇനി ഒരു പ്രസവവും , കുട്ടിയുടെ മുടികള ച്ചിലും കൂടി അവിടെ നടക്കുമോ .
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു !
കാത്ത്തിരിപ്പുകളെ ഞാന്‍ വെറുക്കുന്നു
:).. ഒരു ഗുമ്മായില്ലല്ലാ ഗഡീ ഇപ്രാവശ്യം.
ആ സുന്ദരിക്കുട്ടി നേരെ നടന്ന് വന്ന് എന്റെ ഹൃദയത്തിലേക്ക് കയറിയെങ്കിലോ എന്ന് പേടിച്ച് ഞാന്‍ ചുമരിന്റെ ഓരത്തേക്ക് ചാരി നിന്ന് അവര്‍ക്ക് വഴിമാറിക്കൊടുത്തു.
ഭാഗ്യം ഇല്ലെങ്കില്‍ മറ്റൊരു പഞ്ചകര്‍മ്മം കൂടി വായിക്കേണ്ടി വന്നേനെ :):)
കാത്തിരിപ്പുകളേ ഞാനും വെറുക്കുന്നു. പെട്ടെന്നാവട്ടെ :)
@സുല്ലേ ഗുമ്മാക്കാം. നീ ക്ഷെമീ....ഇപ്രാവശ്യം ഗുമ്മിനുള്ള കോപ്പ് കൂട്ടാനേ പറ്റിയുള്ളൂ.ഗുമ്മും കൂടി ഉള്‍പ്പെടുത്തിയാല്‍ പോസ്റ്റ് ദൈര്‍ഘ്യം കൂടും. അത് കൊണ്ട് നീ വൈറ്റ് ചെയ്യൂ മകനേ....:)
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!
ചിരിക്കാനുള്ള വക കുറഞ്ഞെങ്കിലും മനസ്സില്‍ തട്ടുന്ന ചില ഭാഗങ്ങള്‍ കണ്ടു.. അടുത്ത പ്രാവശ്യം നടക്കുമോ അതോ ആരെങ്കിലും പിടിച്ചു നടക്കേണ്ടി വരുമോ കല്യാണ കമ്മറ്റി ചെയമാനെ ...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എട്ടാം ഖണ്ഡം ഒരുപാട് താമസിച്ചു പോയി. എങ്കിലും ഇല്ലാത്തവന്റെ ദൈന്യതയിലും കഷ്ടപ്പാടിലും തുടങ്ങിയ ഈ പോസ്റ്റ് ഒരുപാട് നന്നായി..ഇങ്ങനെയുള്ളവരുടെ അവസ്ഥകള്‍ മനസിലാക്കാന്‍ ആശുപത്രികള്‍ കഴിഞ്ഞു മറ്റൊരു സ്ഥലമില്ല.....
ചില വെല്‍ഡര്‍മാര്‍ ഇരുമ്പ് എവിടെ കണ്ടാലും കയ്യിലിരിക്കുന്ന വെല്‍ഡിംഗ് റോഡ് വെറുതെ മുട്ടിച്ച് തീ പറത്തി കളിക്കുന്നത് കാണാം...എന്ന് പറഞ്ഞത് പോലെയാണ് മലയാളികള്‍...കെട്ടാത്ത പെണ്ണിനെയും ചെറുക്കനെയും കണ്ടാല്‍ അപ്പം കല്യാണം ആലോചിക്കും....
പതിവ് പോലെ ചിരിക്കാനായാ വന്നത്.
മുന്‍പോസ്റ്റുകളുടെ അടുത്ത് എത്തിയില്ലങ്കിലും
നല്ല ഒഴുക്കോടെയുള്ള അവതരണം ആ കുറവ് പരിഹരിച്ചു.
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
ആദ്യഭാഗം ഒന്നു കൂടി ശ്രദ്ധിക്കാമായിരുന്നു. പക്ഷെ അവസാനം ശരിക്കും നന്നായി. ശ്യാമിനു ഇങ്ങിനെയാണോ പാര പണിയുന്നത്.
പഞ്ചകർമ്മയിൽ നർമ്മം കുറയുന്നാപോലെ...
ഈ പണി വേണ്ടായിരുന്നു വാഴക്കോടാ....
പോസ്റ്റിലെ രണ്ട് മൂന്നു വാചകങ്ങള്‍ കോപ്പി ചെയ്തു, അതു വെച്ച് ഒരു "ചാണ്ടി" കമന്റ് ഇടാനായിരുന്നു ഉദ്ദേശ്യം....പക്ഷെ നടന്നില്ല....സംഭവം കോപ്പ്യാവണില്ലേയ്....
ഇനി അതു ഒറ്റവാക്കിലിടാം....ഭാര്യയുടെ തീരുമാനം മാറിയത്, ഭര്ത്താക്കന്മാര്ക്ക് കൂട്ടിരിക്കുന്ന സുന്ദരികളെ കണ്ടിട്ടാണോ, അതോ കോണകമുടുത്തു പാത്തിയില്‍ കിടക്കുന്ന സുന്ദരന്മാരെ.........
അല്ലെങ്കില്‍ വേണ്ട.....ഞാനൊന്നും കമന്റുന്നില്ലേയ് :-)
അതികം ചിരിക്കാന്‍ ഉള്ള വക ഇല്ലേലും, സംഭവം നന്നായി, അടുത്ത ഭാഗത്തില്‍ ഒരു ബ്രോക്കര്‍ കമ്മിഷന് തടയോ...
ഭാര്യ കൂട്ടിനു വന്നതിനു ശേഷമാണൊ ഇത്രയുമധികം ഡീറ്റെയില്‍ കിട്ടിയത് ?
ഏതായാലും അലോപ്പതി ആശുപത്രിയില്‍ അല്ലാത്തതു ഭാഗ്യം.
ദുരിതങ്ങള്‍ മാത്രമല്ലെ അവിടെ വിവരിക്കാനുണ്ടാകൂ. ഇതൊരുതരം സുഖവാസം പോലെ തോന്നുന്നു
ഒരു പെണ്‍കുട്ടിയെ കണ്ടപ്പോഴേക്കും കല്യാണം ആലോചിക്കുകയോ?! ഏതായാലും ഒരു സ്പെയര്‍ ജോലി കയ്യിലിരിക്കുന്നതു നല്ലതാ!
സത്യത്തില്‍ ഞങ്ങളൊക്കെ ആശുപത്രിയിലെ രോഗികളാണെന്നുള്ള ഒരു തോന്നല്‍ അവിടെ നിന്ന് പോരുന്നത് വരെ ഉണ്ടായിരുന്നില്ല. ഒരു തരം സുഖവാസ കേന്ദ്രത്തിന്റെ ഒരു മൂഡായിരുന്നു എല്ലാവര്ക്കും, എന്നാല്‍ എല്ലാവര്ക്കും ഒരു പാട് സങ്കടങ്ങളും വിഷമങ്ങളുമൊക്കെ ഉണ്ടായിരുന്നു താനും! അതൊന്നും പുറത്ത് കാണിക്കാതെ ശരിക്കും ഒരു ഒഴിവു കാല ആശുപത്രി വാസം എന്ന് ഈ പഞ്ചകര്‍മ്മയിലെ വാസത്തെ ഞാന്‍ വിശേഷിപ്പിക്കും!കാരണം എനിക്ക് പഞ്ച കര്‍മ്മ വളരെ ഇഷ്ടമായിരുന്നു!
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!
അതിനിടയ്ക്കു കല്യാണാലോചനയും....
നിങ്ങള്‍ ഒക്കെ കൂടി ആലോചിച്ച സ്ഥിതിക്ക് ആ
കല്യാണാലോചന എപ്പോ പോളിഞ്ഞൂന്നു ചോദിക്കുന്നു..... :)
>> എന്റെ ഭാര്യയെ എനിക്ക് വളരെ വളരെ
ഇഷ്ടമാണ്,ഭാര്യയുടെ സമീപ്യം എനിക്കേറെ
ഇഷ്ടമായിരുന്നു,അവളുടെ ആ സ്നേഹത്തിന്
മുന്നില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.<< ഇതെന്തു പറ്റി! ഈ പോസ്റ്റ് ഭാര്യ വായിച്ചു എഡിറ്റ് ചെയ്തോ???
നന്നായിട്ടുണ്ട്.ആശംസകള്‍
ഹ ഹ ഭാര്യ പോസ്റ്റ് എഡിറ്റ് ചെയ്തതല്ല, പോസ്റ്റ് ഡെലീറ്റ് ചെയ്യാണ്ടിരിക്കാനുള്ള നമ്പറല്ലേ :)
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!
അപ്പോ... അടുത്ത എപ്പിഡോസില് ശ്യാമിന്റെ തിരുമണം....
എട്ടാം ഭാഗം ഇത്തിരി വൈകീലോ!
ആശുപത്രിയിലെ ചെറിയ സംഭവങ്ങള്ല് നര്‍മ്മത്തില്‍ അവതരിപ്പിക്കുന്ന വാഴക്കോടന്‍ അഭിനന്ദനങ്ങള്‍.അട്ത്ത എപ്പിസോഡിനായി കാത്ഥിരിക്കുന്നു.
ആശംസകള്‍
ആ അമ്മയുടെ രൂപം മനസ്സില്‍ ശരിക്കും വേദന പകര്‍ത്തുന്നു. കഥാപാത്രങ്ങളെയെല്ലാം മുന്നില്‍ കാണുന്ന പോലെയുള്ള അവതരണം
കാത്തിരിക്കുന്നത് എനിക്കും വേറുപ്പാണ്,പെട്ടെന്ന് അടുത്ത ഭാഗം പോന്നോട്ടെ.
ഇന്‍ഡ്യഹെറിറ്റേജ് മാഷ് പറഞ്ഞ പോലെ ഒരു ആശുപത്രി വാസത്തില്‍ ദുരിതങ്ങള്‍ മാത്രമല്ലേ പറയാനുണ്ടാവുകയുള്ളൂ, എന്നിട്ടും അതെല്ലാം നര്‍മ്മത്തില്‍ അവതരിപ്പിക്കുന്ന വാഴക്കോടനെ അഭിനന്ദിക്കാതെ വയ്യ.
ഓരോ ഭാഗത്തിനായും കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒഴുക്കുള്ള എഴുത്ത്..
ആശംസകള്‍
സംഗതി 'ഇച്ചിരി' ഗൌരവായി വരുന്നുണ്ടോ?
നീ സീരിയസ്സാവുന്നത് കാണുമ്പോള്‍ പേടിയാ.. പണ്ട് മരണത്തെ കുറിച്ച് നീ എഴുതിയത് ഇന്നും ഒരാള്‍ ഫോര്‍വേര്‍ഡ് ചെയ്തിരുന്നു. അത് കൊണ്ട് ഡോണ്ടൂ.. ഡോണ്ടൂ.. :)
ഒരു ആശുപത്രി വാസത്തിന്റെ പ്രതീതി തോന്നുന്നില്ല. അവിടേയും ചിരിയും സന്തോഷവും ഉണ്ടാവുന്നതു നല്ലതു തന്നെ.
ശരിയാ ചേച്ചീ, അവിടെ ഞാന്‍ കിടന്ന ആ സമയത്തുള്ളവര്‍ തീര്‍ച്ചയായും അവരൊരു ആശുപത്രിയിലാണെന്ന് തോന്നിയിട്ടുണ്ടാവില്ല. എല്ലാവര്ക്കും അവരവരുടേതായ വിഷമങ്ങളുണ്ടായിരുന്നു.പക്ഷേ അതെല്ലാം ഞങ്ങള്‍ മറന്നു.അന്താക്ഷരിയും തമാശകളുമൊക്കെയായി..ഹോ ഓര്‍ക്കുമ്പോള്‍ ഇപ്പഴും അതിന്റെ ഒരു ത്രില്‍ വിട്ടിട്ടില്ല.
അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!
അപ്പോ അടുത്ത ഭാഗം ഗുമ്മാവുംല്ലേ...
കാത്തിരിപ്പുകളെ വെറുത്തു, പിന്നെ ശപിച്ചു എങ്കിലും ഈ പഞ്ചകർമ്മ പുരാണം എനിക്കിഷ്ടമാണ്.
അടുത്ത ഭാഗം വായിക്കാൻ ഇനി ജൂൺ വരെ കാത്തിരിക്കേണ്ടി വരുമോ.... പെട്ടെന്നാകട്ടെ...
കൊള്ളാം
ഒരുമാതിരി ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നൊക്കെ പറയുന്ന പോലെ!
ശരിക്കും അങ്ങിനെയാണോ?
അടുത്ത ഭാഗം കാത്തിരിക്കുന്നത് ഞാന്‍ വെറുത്തു,എങ്കിലും ഈ പുരാണം എനിക്കേറെ ഇഷ്ടമാണ്
@sumitha അങ്ങിനെ അല്ല എന്ന് കാണിക്കാന്‍ ഞാന്‍ എന്ത് മാത്രം കഷ്ടപ്പെട്ട് ഭാര്യയെക്കുറിച്ച് പൊക്കി എഴുതിയതൊന്നും കണ്ടില്ല അല്ലേ? :):)
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി. അടുത്ത ഭാഗം അധികം വൈകില്ല എന്ന ഭീഷണിയോടെ...
ഭീഷണിയൊക്കെ കൊള്ളാം ഭാക്കി അധികം വൈകണ്ട.പാവം ശ്യാം അതിന്റെ പരിപ്പെടുക്കാനാണ് പരിപാടി അല്ലേ?:):)
നന്നയിട്ടുണ്ട് ഈ ഭാഗവും.
എല്ലാത്തിനോടും ഇഷ്ട്ടം കുറച്ചു കൂടുതലാണ് അല്ലെ :))))
അപ്പോ അവിടെ ഈ പരിപാടിയും ഉണ്ടായിരുന്നല്ലെ . ബ്രോക്കർ കാശോ കിട്ടിയത് ആ പെണ്ണിന്റെ അപ്പന്റെ തല്ലോ.. അതോ എന്റെ ഭർത്താവിനോടു ചോദിച്ചിട്ട് പറയാമെന്ന മറുപടിയോ .. ഏതായാലും ഫാര്യക്ക് നല്ല വിശ്വാസമാ അല്ലെങ്കിൽ അവൾ ആ വയറും തടവി അവിടെ കൂടില്ലല്ലോ.. ഈ എഴുത്ത് സങ്കടങ്ങളും നർമ്മവും എല്ലാം കൂട്ടി ചേർത്ത് ഒരു ആശുപത്രി സ്റ്റയിൽ തന്നെ ആയി.. എന്നാലും വാഴക്കോടന്റെ എഴുത്തെനിക്കിഷ്ട്ടാ...
എന്നാല്‍ അടുത്തതു വേഗം പോന്നോട്ടേ...
:-) :-)
വാഴേ......
അടുത്ത ഭാഗം വേഗം പൊന്നോട്ടെട്ടോ.....ഗുമ്മായിട്ട്........
പതിവുപോലെ ഹൃദ്ദ്യം, മനോഹരം...!
കരളലിയിക്കുന്ന ഒരു കാഴ്ച ഇവിടെ വാഴക്കോടൻ കാട്ടിതരുന്നു. വൃദ്ധയായ അമ്മയും പ്രായമായ തളർന്നമകനും.കൂലിപണിക്കാരനായ ഭർത്താവ് രോഗബാധിതനായപ്പോൾ തന്നിൽനിന്ന് ലഭിച്ചമക്കളുമായി വീടുവിട്ടിറങ്ങിയപോയ ഭാര്യയും ഇന്നത്തെ ജീവിതാവസ്ഥയുടെ പുത്തൻ ചിത്രങ്ങളാണ്.നർമ്മമാണ് തന്റെ തട്ടകമെങ്കിലും ഇത്തരം കൂട്ടിചേർക്കലുകൾ എഴുത്തിനു കൂടുതൽ ചന്തംനൽകുന്നു.
>>ഈ വയസ് കാലത്ത് മകന്റെ ഈ ദുര്‍വിധി കാണാന്‍ വിധിക്കപ്പെട്ട ആ അമ്മയുടെ രൂപം മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ തീര്‍ത്തു.കുട്ടേട്ടനുള്ള ഭക്ഷണവും മരുന്നും തൈലങ്ങളുമെല്ലാം സൌജന്യമായി പഞ്ചകര്‍മ്മയില്‍ നിന്നും കിട്ടുമെങ്കിലും കൂടെ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണമൊന്നും ലഭിക്കില്ല. അതിനാല്‍ ആ അമ്മ പലപ്പോഴും പട്ടിണി കിടക്കുകയോ കുട്ടേട്ടന്റെ ബാക്കി വരുന്ന ഭക്ഷണം കഴിക്കുകയോ ആണ് പതിവ്. കുട്ടേട്ടന് തന്നെ ചിലപ്പോള്‍ കഞ്ഞി തികയാത്ത അവസരത്തില്‍ വിവരം അറിഞ്ഞ് വല്ലവരും അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തെങ്കിലായി. എന്നാലും പട്ടിണിയിരുന്നാലും ആ വൃദ്ധ ആരോടും പരാതി പറയുകയോ സഹായം ആവശ്യപ്പെടുകയോ ചെയ്യാറില്ല>>
വായനയില്‍ ആ അമ്മയും കൂടെയുണ്ടായിരുന്നു.
നേരിന്റെ നേര്‍ചിത്രം. ഇനിയും പോരട്ടെ.
കഷായത്തോട് എനിക്ക് വെറുപ്പാണ് ,
തൈലത്തിന്റെ മണവും അലര്‍ജിയാണ്..
എന്നാലും പഞ്ചകര്മക്കഥകള് ഞാന്‍ വളരെ വളരെ ഇഷ്ടടപ്പെടുന്നു..
ബൂലോകത്തെ ഈ സ്റ്റൈല്‍ വാഴക്കോടന്റെ സ്വന്തം..
അഭിപ്രായങ്ങള്‍ അറിയിച്ച എന്റെ കൂട്ടുകാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
വീണ്ടും ഈ വഴിവരുമെന്ന പ്രത്യാശയോടെ
സസ്നേഹം,
വാഴക്കോടന്‍
തലയും കുത്തി ചിരിക്കാൻ വേണ്ടി അടുത്ത ഭാഗത്തിനായി കാത്ത് കാത്തിരിക്കുന്നു...!! :)
വാഴേ,ഇതും കലക്കി..അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ...
ദുഃഖങ്ങളും സന്തോഷങ്ങളും നിറഞ്ഞ ഈ പുരാണം എനിക്ക് വളരെ ഇഷ്ടമാണ്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഈ സീരിയലുകളായി കഥയെഴുതുന്ന വാഴയുടെ പതിവിനെ ഞാന്‍ വെറുത്തു. എങ്കിലും വാഴയുടെ പോസ്റ്റുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്.
ആ അമ്മയുടെ ചിത്രം വേദനിപ്പിച്ചു. അവരുടെ പട്ടിണിയൊക്കെ വിശദീകരിച്ചപ്പോ ഞാന്‍ കരുതി ‘അതുകൊണ്ട് എന്നെ ഡിസ്ചാര്‍ജ് ചെയ്യണവരെ അവരുടെ ഊണ് സ്പോണ്സര് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു’ എന്നൊരു വരി കാണുമെന്ന്.. ങേ ഹേ ... ! ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
കാര്‍ന്നോരെ ചെയ്ത കാര്യം വിളിച്ച് പറയുന്നതില്‍ ഒരു ഇതില്ലേ. ഞങ്ങള്‍ വാര്‍ഡില്‍ ചാര്‍ജ്ജെടുത്തപ്പോള്‍ ആ അമ്മയുടെ എല്ലാ കാര്യവും ടീച്ചറുടെ നേതൃത്വത്തിലാണ് നോക്കി നടത്തിയത്.ആ ലൈനിലേക്ക് പോകേണ്ട എന്ന് കരുതിയാണ് അതൊഴിവാക്കിയത്.
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
വിശദ വായനക്ക് വരുന്നുണ്ട്
ഇപ്പോള്‍ അഭിനന്ദനം!
നൊമ്പരങ്ങളും നര്‍മ്മങ്ങളും ഇടകലര്‍ത്തിയുള്ള വാഴക്കോടന്റെ ഈ പുരാണം എനിക്കും ഏറെ ഇഷ്ടമാണ്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തില്‍ കല്യാണം ഉണ്ടാകുമോ ?
ഈ നീണ്ട പുരാണത്തെ ഞാൻ വെറുക്കുന്നു, പക്ഷേ വാഴേടെ എഴുത്തിനെ ഇഷ്ടമാണ്.
ഇക്കണക്കിനു ഒരു രണ്ടു മൂന്നു മാസം ആ ആശുപത്രിയിൽ കിടന്നാൽ അടുത്ത രണ്ടു മൂന്നു കൊല്ലത്തേക്കുള്ള പോസ്റ്റ് ആവുമല്ലോ.
അപ്പോൾ ‘ബ്രോക്കർ’ പണി വിജയകരമായി എന്നു കരുതാമോ. :)
ബുക്കും പേപ്പറും.... അതാണ് ഇത്തവണത്തെ സംഗതി.!
അപ്പൊ അടുത്ത തവണ ഒരു ഫസ്റ്റ്നൈറ്റ് സീന്‍ എന്തായാലും ഉണ്ടാവും ല്ലേ... രസം കേട്ടതല്ലേ വാഴയ്ക്കാ....!!
(അതേയ്... വഴച്ചേട്ടാ എന്ന് വിളിക്കുമ്പോ ഒരു ഗുമ്മില്ല. അതുകൊണ്ട് വാഴ+ഇക്ക = വാഴയ്ക്കാ...!!)
ഇന്ന് അമ്മ ദിനം
ഈ പേജില്‍ പറഞ്ഞിരിക്കുന്ന കുട്ടന്റെ അമ്മ അതാണ് അത് മാത്രമാണ് ഒരു അമ്മ മനസ്സ്
തുടരുക പന്ജ കര്‍മ്മ പുരാണം !
വായനക്കാരുടെ കൈകൊണ്ടാവരുത് മരണം എന്നാഗ്രഹമുണ്ട്....
അതു കലക്കീട്ടോ..
വാഴേ, നാട്ടിലായത് കൊണ്ട് ഇവിടെ എത്താന്‍ വൈകി.നാട്ടീന്ന് വന്നതിന്റെ ട്റ്റെന്ഷന് ഈ പുരാണങ്ങള്‍ വായിച്ചപ്പോള്‍ ശരിക്കും മാറി കെട്ടോ.ഭാക്കി ഭാഗം കൂടി വേഗം പോസ്റ്റ് ചെയ്.
അതു വരികൾക്കിടയിൽ വായിക്കാൻ കഴിഞ്ഞു വാഴേ.. ഒന്നൂടെ ഉറപ്പിക്കാനാ അങ്ങനെ കമന്റിയത്. അനക്ക് ഫീലായാ? പോട്ര... :)
വൈകി വന്നത് നന്നായി..
ആളോരുടെ വാഴ+ഇക്ക കൂട്ടാനായി..!
വാഴയ്ക്കാ..:)
ഇനി ഒമ്പത്..
:)...ആശംസകള്‍....ഇനി അടുത്ത ലക്കത്തിലേയ്ക്ക് ഓടട്ടെ ട്ടൊ.
ആശംസകള്‍
Post a Comment