Sunday, June 5, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം -പത്ത്!

ഒന്‍പതാം ഭാഗം ഇവിടെ ഞെക്കി വായിക്കുക:

പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ഒഴിഞ്ഞ വയറുമായി ഞാന്‍ മെല്ലെ പുറത്തിറങ്ങി.വയറ്റീന്ന് പോക്കൊക്കെ പ്രാര്‍ത്ഥന കൊണ്ട് പിടിച്ച് നിര്‍ത്താമെന്ന് മനസ്സില്‍ കണക്ക് കൂട്ടിയതിലെ  മണ്ടത്തരത്തെ ഓര്‍ത്തെന്നോണം ഒരു നനുത്ത പുഞ്ചിരി ചുണ്ടില്‍ വിടര്‍ന്നു. പ്രായമായ അപ്പാപ്പന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല പിന്നെയാണ് എന്റെ പ്രാര്‍ത്ഥന എന്നൊക്കെ മനസ്സില്‍ ചിന്തിച്ച് ഞാന്‍ വരാന്തയിലൂടെ നടന്നു. വീണ്ടുമൊരു ചികിത്സാ ദിവസത്തിന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള മഹത്തായ ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി  ‘കിഴി നടത്തുക ‘ എന്നതാണ് എനിക്ക് നേരിടേണ്ടതായ അന്നത്തെ ചികിത്സാ വിധി.കോടീശ്വരനായ അപ്പാപ്പന്റെ ബെഡില്‍ സജി ശുദ്ധികലശം നടത്തുന്നത് കാരണം ഞാന്‍ വരാന്തയില്‍ തന്നെ വെറുതെ ചുറ്റിത്തിരിഞ്ഞു.വാര്‍ഡില്‍ തൈലത്തിനു പകരം ചന്ദനത്തൈലത്തിന്റേയും ചന്ദനത്തിരിയുടേയും  സുഗന്ധം വാരി വിതറുന്നുണ്ടായിരുന്നു.എങ്കിലും അതെല്ലാം അപ്പാപ്പന്റെ തിരുമുല്‍ കാഴ്ചയ്ക്ക് മുമ്പില്‍ ട്യൂബ് ലൈറ്റിന് മുന്നില്‍ കത്തിച്ച് വെച്ച മെഴുക് തിരി പോലെ മാത്രമായിരുന്നെന്ന് പലരും മനസ്സിലാക്കി.എന്തൊരു മഹാനു ഭാവുലു അപ്പാപ്പനുലു!

വാര്‍ഡിലേക്ക് പോകാഞ്ഞതും വരാന്തയില്‍ നിന്നതും മുജ്ജെന്മ സുകൃതം കൊണ്ടാണെന്ന് വരെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.അപ്പാപ്പനെ പോലുള്ളവരെ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റക്കാരെ തുരത്താന്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ കൂട്ടത്തില്‍ ചേര്‍ക്കുന്ന ഒരു കാലമുണ്ടാവണം എന്ന് മനസ്സില്‍ ആഗ്രഹിക്കുകയും ചെയ്തു. വരാന്തയുടേ അങ്ങേ തലയ്ക്കല്‍ കിഴി കെട്ടാനുള്ള ഇലകള്‍ അരിയുകയും തേങ്ങ ചിരകുകയുമൊക്കെ ചെയ്യുന്ന സ്ത്രീകളുടെ അടുത്തേക്ക് ഞാന്‍ മെല്ലെ നടന്ന് ചെന്നു.ഒരു ചിരവയിലിരുന്ന് ഒരു മുറി തേങ്ങ ചിരകാന്‍ പ്രയാസപ്പെടുന്ന ഭാര്യയെ കണ്ടപ്പൊള്‍ എനിക്ക് വല്ലാത്ത സഹതാപം തോന്നി. ടീച്ചര്‍ തേങ്ങ ചിരകിക്കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവള്‍ സമ്മതിക്കാതെ സ്വയം ആ കര്‍മ്മം ഏറ്റെടുക്കുകയായിരുന്നെന്ന് ഞാന്‍ മനസ്സിലാക്കി. പഞ്ചകര്‍മ്മയില്‍ തേങ്ങ ചിരകേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈ സമയത്തുള്ള  ഗര്‍ഭധാരണം മറ്റൊരവസരത്തിലേക്ക് നീട്ടി വെപ്പിക്കാമായിരുന്നു എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു.ആ നിന്ന നില്‍പ്പില്‍  തന്നെ ഞാന്‍ തേങ്ങകളെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ചിരകിയ തേങ്ങ വാരിത്തിന്നാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു.

അന്നത്തെ രണ്ടാമത്തെ കലാപരിപാടിയായ കിഴിനടത്തലിനായി ഞാന്‍ വേദിയിലെ എണ്ണത്തോണിയില്‍ വീണ്ടും മലര്‍ന്ന് കിടന്നു. ഒരോ ദിവസത്തെ കിഴി നടത്തലും അത്യന്തം വേദനയോടെയാണ് കഴിഞ്ഞ് പോയിരുന്നത്. വേദനകൊണ്ട് കണ്ണുകള്‍ ഈറനണിയുമ്പോഴും അസുഖം മാറാനാണല്ലോ ഇപ്പോള്‍ ഈ വേദന സഹിക്കുന്നത് എന്നാശ്വസിച്ച് ഒരോ കിഴിദിവസവും ഞാന്‍ തള്ളി നീക്കി. കുട്ടിക്കാലത്ത് കാലില്‍ തറച്ച മുള്ളെടുക്കുമ്പോള്‍ പച്ചിലയിലേക്ക് നോക്കിയാല്‍ വേദന ഉണ്ടാവില്ല എന്നൊരു കുഞ്ഞു വിശ്വാസം ഉണ്ടായിരുന്നു. തീരെ വേദന സഹിക്കാതെ വരുമ്പോള്‍ ഞാന്‍ ജനലിലൂടെ പുറത്തെ മാവിന്റെ ഇലകളിലേക്ക് നോക്കും.പക്ഷേ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കാരണം എനിക്ക് ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല.പച്ചില കാണാത്തത് കൊണ്ട് കൂടിയാവും എനിക്ക് വേദന സഹിക്കാത്തത് എന്നും ഞാന്‍ വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ചു.അങ്ങിനെ ഒരു ദിവസത്തെ കിഴി നടത്തല്‍ വേദന കൂടി എന്റെ ശരീരം അതിജീവിച്ചു.

ഉച്ചക്കഞ്ഞിയും കൊത്തമര തോരനും കഴിച്ച് ബെഡില്‍ വിശ്രമിക്കുമ്പോഴാണ് സജി ആ വാര്‍ത്തയുമായി എത്തിയത്.പഞ്ചകര്‍മ്മയില്‍ സിനിമാ ഷൂട്ടിങ്ങ് നടക്കാന്‍ പോകുന്നെന്ന്. ഇതൊക്കെ എത്ര കണ്ടതാ എന്ന പുച്ഛ ഭാവത്തില്‍ ഞാന്‍ കിടന്നപ്പോള്‍ അടുത്ത ഞെട്ടിക്കുന്ന സത്യവും സജി വെളിപ്പെടുത്തി.സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ഒരു അവസരം ഉണ്ടെന്ന്! ഞാനപ്പോള്‍ ശരിക്കും ഞെട്ടി.സന്തോഷം കൊണ്ട് എന്റെ വേദനകളെ എല്ലാം ഞാന്‍ മറന്നു.ഭാര്യ എന്നെ അടിമുടിയൊന്ന് നോക്കി.‘സിനിമേല് അഭിനയിക്കാന്‍ പോണ ഒരു ചരക്ക്!ഹാ കൊതുകിനുമുണ്ടാവില്ലേ കൃമി കടി ‘ എന്നൊരു പരിഹാസം ആ നോട്ടത്തിലുണ്ടോ എന്ന് ഞാന്‍ തെറ്റിദ്ധരിച്ചെങ്കിലും അവള്‍ കാര്യം പറഞ്ഞു,

“അതേയ് ഇത്ര സന്തോഷിക്കുകയൊന്നും വേണ്ട,ആദ്യം സിനിമയേതാ എന്താ എന്നൊക്കെ അറിഞ്ഞിട്ട് മതി.വല്ല കാട്ട് ജാതിക്കളുടേ പടമാണെങ്കിലല്ലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ?”

അവസരം കിട്ടിയാല്‍ ഗോളടിക്കാന്‍ മടികാണിക്കാത്ത ഭാര്യയുടെ സംശയത്തില്‍ അല്‍പ്പം പരിഹാസം ഉണ്ടായിരുന്നെങ്കിലും അതില്‍ അല്‍പ്പം കാര്യമുണ്ടെന്ന് എനിക്കും തോന്നി. ഞാന്‍ സജിയെ അടുത്ത് വിളിച്ച് കൊണ്ട് സംശയ നിവാരണത്തിനായി ചോദിച്ചു,
“എനിക്ക് നായക വേഷമാണോ അതോ വല്ല ഗസ്റ്റ് റോളോ.ചെറിയ റോളാണെങ്കി വേണ്ടാ ട്ടാ?” ഞാന്‍ ഒട്ടും കുറച്ചില്ല.ചത്ത് കിടന്നാലും ഫെയര്‍ & ലൌലി തേച്ച് കിടക്കണമെന്നാണല്ലോ പ്രമാണം!

“അതൊക്കെ നാളെ അറിയാം,നാളെ ഉച്ചയ്ക്കാ ഷൂട്ടിങ്, അങ്ങ് ഡെല്ലീന്നാ ആള് വരുന്നത്.എന്തായാലും നിന്നെ സില്‍മേല്‍ക്ക് എടുത്തു എന്ന് ഡോക്ടര്‍ പറയാന്‍ പറഞ്ഞു!”

എല്‍ദോനെ സില്‍മേല്‍ക്ക് എടുത്ത പോലെ എന്നേയും എടുത്തതാവും എന്ന് ഞാന്‍ കണക്ക് കൂട്ടി. സിനിമയുമായി ബന്ധപ്പെട്ട എല്ലാ സ്വപ്നങ്ങളും ഒരു നിമിഷം എന്റെ ചിന്തയിലൂടെ കടന്ന് പോയി. സിനിമയുമായി എനിക്ക് കുട്ടിക്കാലം മുതലേ ബന്ധമുണ്ടെന്ന് വെറുതെ ഞാന്‍ ബന്ധപ്പെടുത്തി ചിന്തിക്കാന്‍ തുടങ്ങി. ചെറുപ്പം തൊട്ടേ എന്ത് മാത്രം സിനിമകള്‍ കണ്ടതാ.മാത്രമല്ല മുള്ളൂര്‍ക്കരയിലെ സി എം എസ് ടാക്കീസിന് ഞാന്‍ ശരിക്കും ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നല്ലോ. മാറിമാറി വരുന്ന ഒരൊറ്റ സിനിമയും ഒഴിവാക്കിയിരുന്നില്ല.മുപ്പതഞ്ച് പൈസയുടെ തറ ടിക്കറ്റുണ്ടായിരുന്ന കാലം മുതല്‍ക്ക് തന്നെ ഞാന്‍ സി എം എസ്സില്‍ നിന്നും സിനിമ കാണാന്‍ തുടങ്ങിയിരുന്നു.വെറുതേ ആ ദിവസങ്ങളൊക്കെ മനസ്സിലൂടെ ഒരു കുളിര്‍മഴ പെയ്യിച്ച് കടന്ന് പോയി.സി എം എസ്സ് ടാക്കീസിലെ പോസ്റ്ററൊട്ടിക്കുന്ന കാശുവും കൊച്ചുട്ടനുമെല്ലാം ഇനി എന്റെ പടമുള്ള പോസ്റ്റര്‍ ഒട്ടിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ അത്യാഹ്ലാദം അലയടിച്ചു.അങ്ങിനെ ഞാനൊരു സിനിമാ നടനാവാന്‍ ശരിക്കും തയ്യാറെടുത്ത് കഴിഞ്ഞിരുന്നു.

അഭിനയ ജീവിതത്തിലൂടെ കൈവരുന്ന സുഖ സൌകര്യങ്ങളേക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കണ്ട് ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി കിടക്കുകയായിരുന്ന എന്റെ അടുത്തേക്ക് ഭാര്യ വന്ന് മരത്തിന്റെ നാല്‍ക്കാലിയില്‍ ഇരുന്നു കൊണ്ട് എന്നോടായി ചോദിച്ചു,

“എന്താ പതിവില്‍ കവിഞ്ഞൊരു സന്തോഷം? സിനിമാ നടനാവുന്നതിന്റേയാണോ?”

സന്തോഷം ഉള്ളിലൊതുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു,
“അതേന്ന് കൂട്ടിക്കോ!എന്റെ വല്ലാത്തൊരു മോഹമായിരുന്നു സിനിമയില്‍ അഭിനയിക്കുക എന്നത്. അതിനും എന്റെ ഡിസ്ക് തന്നെ തെറ്റേണ്ടി വന്നു. ബൈ ദി ബൈ സിനിമയിലാകുമ്പോള്‍ നടിമാരെ കെട്ടിപ്പിടിക്കല്‍,പ്രേമിക്കല്‍ അതൊക്കെയുണ്ടായാല്‍ അതെല്ലാം വെറും അഭിനയമാണെന്ന് വിശ്വസിച്ചോണം കെട്ടോ.അതൊക്കെ തൊഴിലിന്റെ ഭാഗമായി കരുതണം. കരുതില്ലേ?”
ആ ചോദ്യത്തിന് മുന്നില്‍ ഏത് ഭാര്യയും വീണു പോകും.അത്രയ്ക്കും ദയനീയത കുത്തി നിറച്ചാണ് ഞാനാ ചോദ്യം അവള്‍ക്ക് നേരെ എറിഞ്ഞത്.

“ആ അത്തരമൊരു ഘട്ടം വരട്ടെ അപ്പോ ആലോചിക്കാം,പിന്നെ നടിമാരെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയുമൊക്കെയുള്ള സീനിലൊന്നും അഭിനയിക്കുന്നത് എനിക്കിഷ്ടല്ലാ ട്ടോ. പറഞ്ഞില്ലെന്ന് വേണ്ട! അങ്ങിനെയാണെങ്കില്‍ സിനിമാ നടനാവണ്ട!”

“നടിമാരെ ഉമ്മ വെക്കേ? അതിന് ഞാന്‍ മരിക്കണം!ഒരു നടിയേയും കെട്ടിപ്പിടിക്കാനോ ഉമ്മവെക്കാനോ ഉള്ള സീനുണ്ടെങ്കില്‍ ഞാന്‍ ആ വഴിക്കേ പോകില്ല, പിന്നെ സ്വപ്നത്തിലാണ് അത്തരം സീന്‍ വരുന്നതെങ്കില്‍ പിന്നെ സത്യായിട്ടും ഒന്നും ചെയ്യാന്‍ പറ്റില്ലാട്ടാ.സ്വപ്നം കാണാന്‍ പാടില്ല എന്ന് പറയാന്‍ പറ്റില്ലല്ലോ.അതിന് നീ തടസമൊന്നും പറയരുത്! ഇപ്പോ അതല്ല എന്റെ പേടി ഈ വേദന സഹിച്ച് അഭിനയിക്കുമ്പോ മുഖത്ത് വല്ലതും വരുമോ എന്നാ! ഐ മീന്‍ ഭാവങ്ങള്‍ വിരിയുമോന്ന്??”

“നാടകത്തിലാണെങ്കില്‍ മുഖത്തൊക്കെ പലതും വന്നേനെ!”

“എന്ത് വന്നേനെ?”

“വല്ല ചീമുട്ടയോ തക്കാളിയോ അങ്ങിനെ പലതും, സിനിമേല് അതേപറ്റി പേടിക്കണ്ടല്ലോ!”

ആ പരിഹാസം എന്നിലെ ഉറങ്ങിക്കിടന്ന നടനെ ഞെട്ടി എഴുന്നേല്‍പ്പിച്ചു,എന്റെ അഭിനയ ജീവിതത്തിനേറ്റ ആദ്യ വെല്ലുവിളിയെ അതിജീവിക്കാന്‍ ഞാന്‍ പഴയകാല അനുഭവ ജീവിതത്തിന്റെ ഒരേട് പറിച്ചെടുത്ത് കൊണ്ട് അവളൊട് പറഞ്ഞു,
”എടീ കോളേജില്‍ യൂത്ത് ഫെസ്റ്റിവലിന് ഹിന്ദി നാടകത്തിന് ഒന്നാം സമ്മാനം കിട്ടിയത് എന്റെ ടീമിനായിരുന്നു.ചില ഹിന്ദി വാക്കുകള്‍ പറഞ്ഞതിന്റെ അര്‍ത്ഥം മാറിയത് കൊണ്ട് മാത്രമാണ് എനിക്ക് ബെസ്റ്റ് ആക്ടര്‍ കിട്ടാതെ പോയത് അറിയാമോ?”

“ഹോ ഇതല്ലേ കഴിഞ്ഞ കുറേ കാലമായി ഞാന്‍ കേള്‍ക്കുന്നത്, നാടകം കണ്ട ഹിന്ദി ടീച്ചറുടെ കണ്ണ് നിറഞ്ഞു എന്നും,പുറത്ത് തട്ടി അഭിനന്ദിച്ചു എന്നുമൊക്കെയല്ലേ? ഇതിന്റെ ശരിക്കുള്ള സത്യാവസ്ഥ എന്താണെന്ന് നിങ്ങടെ സീനിയറായി പഠിച്ച റംലത്ത എന്നോട് പറഞ്ഞിട്ടുണ്ട്, മേലാല്‍ ഹിന്ദി ക്ലാസില്‍ കയറാന്‍ പാടില്ലെന്നും പറഞ്ഞ് ക്ലാസീന്ന്  ഹിന്ദി ടീച്ചര്‍ ഇറക്കി വിട്ടില്ലേ? ഇതൊന്നും ഞാന്‍ അറിയില്ലെന്ന് കരുതി അല്ലേ? പിന്നെ നാടകത്തിന്റെ കാര്യം പറയുന്നത് കേട്ടാല്‍ തോന്നും മത്സരത്തിന് അഞ്ചാറ് ടീമുണ്ടായിരുന്നു എന്ന്. ആകെ നിങ്ങടെ ടീം മാത്രമല്ലേ ഉണ്ടായുള്ളൂ.എന്നിട്ടും അത് ഡീസോന്‍ കലോത്സവത്തിന് പോയപ്പോ നിങ്ങടെ റോളില്‍ പകരം വേറെ ആളെ വെച്ചല്ലേ അഭിനയിപ്പിച്ചത്? ഇതൊക്കെ റംലത്ത എന്നോട് പറഞ്ഞിട്ടുണ്ട്.അത് കൊണ്ട് ഇനി ഹിന്ദി ഡ്രാമ എന്ന് മിണ്ടിപ്പോകരുത്!”

അയല്‍ വാസിയായ ഒരു സീനിയര്‍ ഇവളുടെ വീടിനടുത്തുള്ളത് കൊണ്ട് കോളേജ് ജീവിതത്തെ പറ്റി ഒന്നും പറയാന്‍ പറ്റില്ലെന്നായി എന്ന് മനസ്സില്‍ ശപിച്ചു. ആ സീനിയര്‍ താത്ത വേറെ എന്തൊക്കെ പറഞ്ഞിട്ടുണ്ടേന്നറിയാന്‍ എന്റെ മനസ്സ് ചെറുതായൊന്നു ആകാംക്ഷാഭരിതമായി.എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാന്‍ തുടര്‍ന്നു,
“നിനക്കറിയോ സിനിമാഭിനയം എന്ന് പറഞ്ഞാല്‍ നാടകാഭിനയം പോലല്ല. ഞാന്‍ ഒത്തിരി സിനിമാ ഷൂട്ടിങ് കണ്ടിട്ടുള്ളതാ. എന്തായാലും നാളത്തെ സുദിനം കഴിയട്ടെ നീയൊക്കെ എന്നിലെ നടനെ തിരിച്ചറിയും!”

“അതിനിപ്പോ നാളെയാവണെമെന്നൊന്നുമില്ല, കുറച്ച് കാലമായിട്ട് ഞാന്‍ കാണുന്നതല്ലേ. എന്തായാലും ഇതൊരു സ്ഥിരം പരിപാടിയാക്കണ്ട”

“നീയൊരു മണ്ടി തന്നെ! എടീ ഞാനൊരു സിനിമാ നടനായാല്‍ അതിന്റെ ഗുണം ആര്‍ക്കാ? നിനക്ക് തന്നെ!പിന്നെന്താ പ്രശ്നം?”

“വല്ലപ്പോഴും സിനിമ കാണുന്ന ആളുകളെ കൂടി മുടക്കണം! ഹല്ല പിന്നെ. അതെയ് ചക്കക്കുരു കയ്യില്‍ വെച്ച് വെറുതെ ചക്കച്ചുളയ്ക്ക് തല്ല് കൂടുന്നതെന്തിനാ.നാളത്തെ സുദിനം കഴിയട്ടെ എന്നിട്ടിനി ബാക്കി സ്വപ്നം കാണാം”

അവളുടെ ബുദ്ധിപരമായ ആ നിര്‍ദ്ദേശത്തില്‍ കൂടുതല്‍ സിനിമാ ചര്‍ച്ചകളും സ്വപ്നങ്ങളും അവസാനിച്ചു.അന്നത്തെ ദിവസമൊന്ന് പെട്ടെന്ന് കഴിഞ്ഞ് കിട്ടാന്‍ ഞാന്‍ മനസ്സില്‍ തിടുക്കം കൂട്ടി. പുറത്തെ റോഡില്‍ കൂടി ഒരു ലോട്ടറി വാഹനം നാളേയാണ് നാളെയാണു നാളേയാണ് എന്ന് പറഞ്ഞ് കൊണ്ട് കടന്ന് പോയത് എന്റെ സുദിനത്തെകുറിച്ചായിരിക്കുമന്ന് കരുതി ഞാന്‍ ഉള്‍പുളകത്തൊടെ കിടന്നു.സമയം വല്ലാതെ ഇഴയുന്നതായി എനിക്ക് തോന്നി.

നാലു മണിയുടെ ചായ കുടി കഴിഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ക്കുള്ള സമയമായി. അപ്പാപ്പന്റെ മകളോട് കല്യാണക്കാര്യം സംസാരിക്കാമെന്നേറ്റത് ശ്യാം പല തവണ വന്ന് ഓര്‍മ്മിപ്പിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലില്‍ ഞാനത് മറന്നിരിക്കുകയായിരുന്നു. ഇടയ്ക്ക് മാഷ് വന്ന് “ഞാന്‍ ഇടപെടണോ“ എന്ന് ചോദിച്ചെങ്കിലും മാഷിന്റെ കയ്യില്‍ അക്കാര്യം ഏല്‍പ്പിക്കാന്‍ എന്തോ എനിക്ക് മനസ്സ് വന്നില്ല. ആ ദൌത്യം ഞാന്‍ തന്നെ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ തീരുമാനിച്ച് ആ പെണ്‍കുട്ടിയെ കാത്തിരുന്നു.പെട്ടെന്നൊരു മിന്നല്‍ ബസ് സമരം ഉണ്ടായി ആ കുട്ടി വരല്ലേ എന്ന് വരെ ഒരു വേള ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. വീണ്ടും എന്റെ പ്രാര്‍ത്ഥനകളെ നിഷ്ഫലമാക്കിക്കൊണ്ട് അല്‍പ്പ സമയത്തിന് ശേഷം  അപ്പാപ്പന്റെ മകള്‍ വാര്‍ഡിലേക്ക് കടന്ന് വന്നു. 

കാര്യം ശ്യാമിനോട് കാര്യം ഏറ്റെങ്കിലും സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത് പോലെയുള്ള ഒരുള്‍ഭയം ആ കുട്ടിയെ കണ്ടപ്പോള്‍ എനിക്കുണ്ടായി എന്നുള്ളത് സത്യമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടാണെങ്കില്‍ സിനിമാ നടന്‍ എന്നൊരു ലേബലില്‍ സംസാരിക്കാമായിരുന്നു എന്നൊക്കെ മനസ്സില്‍ തോന്നി.ഇടയ്ക്കിടയ്ക്ക് ശ്യാം എന്നെ “നോക്കി ഇനിയും വൈകുന്നതെന്തേ കോപ്പേ?” എന്ന ചോദ്യം കടമിഴിയാല്‍ എറിഞ്ഞ് കൊണ്ടിരുന്നു.വാളു തടുക്കാം പരിച തടുക്കാം ഏറു തടുക്കാം ചങ്ങാതി, കണ്മുന കൊണ്ടൊരേറെറിഞ്ഞാല്‍ ജന്മം പോകും ചങ്ങാതി എന്നാണല്ലോ കവി പാടിയിരിക്കുന്നത്.ശ്യാമിന്റെ കണ്ണേറ് കൊണ്ട് ഞാനാകെ ചൂളിയിരിക്കുകയാണ്.ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പുറത്തേക്കിറങ്ങിയ ആ കുട്ടിയുടേ പിന്നാലെ ഞാന്‍  നടന്ന് വരാന്തയിലേക്കിറങ്ങി.

“ശ്ശ്ശ്“ എന്ന് വിളിച്ചെങ്കിലും, ഭയം കൊണ്ടാണോ എന്നറിയില്ല ശബ്ദം പുറത്തേക്ക് വന്നില്ല.ഒടുവില്‍ ഞാന്‍ ഒരു എക്സ്ക്യൂസ് മി എറിഞ്ഞു! അത് ആ കുട്ടിയുടെ ചെവിയില്‍ തട്ടി,അവള്‍ തിരിഞ്ഞ് നിന്നു.ഞാന്‍ ഒരു ചെറു പുഞ്ചിരിയുമായി ആ കുട്ടിയുടേ അടുത്തേക്ക് നടന്നു. പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ശ്യാമിനൊരു പെണ്ണ്! രണ്ടായാലും എനിക്കൊരു ബ്രോക്കറ് പട്ടം ഉറപ്പാണെന്ന് മനസ്സില്‍ കണക്ക് കൂട്ടി! ബ്രോക്കര്‍മാരെ ഞാന്‍ വെറുത്തു, പിന്നെ ശപിച്ചു, എങ്കിലും സുന്ദരികളായ പെണ്‍ കുട്ടികളോട് സംസാരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു!!

തുടരും..

78 comments:

വാഴക്കോടന്‍ ‍// vazhakodan said...

പുരാണത്തിന്റെ പത്താം ഭാഗം.അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

Unknown said...

ലൈക്കി.

അപര്‍ണ്ണ II Appu said...

ഈ ചിരിയും സങ്കടൊം തമ്മിലുള്ള മിശ്രണം അസ്സലാകുന്നുണ്ട് കെട്ടോ.അഭിനന്ദനങ്ങള്‍!

അടുത്ത ഭാഗം ഇത്ര ലേറ്റക്കരുത് എന്ന് ഓര്‍മ്മിപ്പിക്കട്ടെ...

:):)

Sharu (Ansha Muneer) said...

എന്നിട്ട് സിൽമാ നടനായോ...അതൊന്നറിയണമെങ്കിൽ എത്ര ദിവസം വേണം... :))

വാഴക്കോടന്‍ ‍// vazhakodan said...

ഏയ് അധികം വൈകില്ല. ഇത്തിരി സമയക്കുറവുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം ശരിയാവുന്ന മട്ടുണ്ട് :):)

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!!

Unknown said...

ഇതൊരുമാതിരി സീരിയലുകാരുടെ സ്വഭാവം ആയി പോയി വാഴേ ...... എന്നാലും നന്നായിട്ടുണ്ടേ

Palavattam said...

"ട്യൂബ് ലൈറ്റിനു മുന്നില്‍ കത്തിച്ചു വെച്ച മെഴുകുതിരി" ഇഷ്ടപ്പെട്ടു.

വാഴയെ ഒരു സിനിമാ നടനായി കാണണം എന്നുള്ളത് ഒരുപാടു നാളത്തെ ആശയാണ്. അതൊന്നു വേഗം നടത്തി തായോ...........;)

ഷബീര്‍ - തിരിച്ചിലാന്‍ said...

"അപ്പാപ്പനെ പോലുള്ളവരെ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റക്കാരെ തുരത്താന്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ കൂട്ടത്തില്‍ ചേര്‍ക്കുന്ന ഒരു കാലമുണ്ടാവണം എന്ന് മനസ്സില്‍ ആഗ്രഹിക്കുകയും ചെയ്തു."

ഹ..ഹ..ഹ... ഇത് കലക്കി വാഴേ... നുഴുഞ്ഞുകയറ്റക്കാരെ മയക്കുവെടി വെച്ചിടാന്‍ അല്ലേ...
സംഭവം ജോറാക്ണ്ട് ട്ടോ...

kARNOr(കാര്‍ന്നോര്) said...

ഇങ്ങളെ സ്ക്രീനില്‍ കാണാന്‍ ഇനി എത്ര കാത്തിരിക്കണം ? !

Junaiths said...

നിന്റെ ചികിത്സ ഇതുവരെ കഴിഞ്ഞില്ലേ കോയാ? അല്ലാ സില്മാഭിനയം പണ്ടേ പിടിച്ചതാണല്ലോ തലയ്ക്കു..പാവം സത്യന്‍ അന്തിക്കാട്...നീ പോയ്‌ കണ്ടതിനു ശേഷം ആരെയെങ്കിലും കൊണ്ട് കഥ എഴുതിക്കുന്ന ശീലം പുള്ളിയങ്ങു നിര്‍ത്തി...ഇപ്പോള്‍ എല്ലാം സെല്‍ഫ്...പാവം പ്രേക്ഷകര്‍ ..എല്ലാത്തിനും കാരണം നീ ഒറ്റയൊരുത്തനാ എന്ന് അന്തിക്കാട്ടുകാര്‍ പറഞ്ഞു നടക്കുന്നുണ്ട്....

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ സത്യന്‍ അന്തിക്കാട് സ്വയം എഴുതന്നതിനേക്കാള്‍ നല്ലത് മറ്റുള്ളവരെക്കൊണ്ട് എഴുതിക്കുമ്പോഴാണെന്ന് അദ്യേത്തിന്റെ സില്‍മ കണ്ടാല്‍ അറിയാം.എനിക്ക് സില്‍മാഭിനയത്തേക്കാള്‍ താല്പര്യം സംവിധാനത്തിലും സ്ക്രിപ്റ്റ് റൈറ്റിങ്ങിലുമാണ്. എനിക്കും ഒരീസം വരും ട്ടാ. അന്ന് ഞാനെന്റെ സ്വന്തം കാറില്‍ വന്ന് നിന്നെ ശരിയാക്കുമെടാ ജുനു.നീ എവിടേങ്കിലുമൊക്കെ നുള്ളിക്കോ :):)

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി!

വര്‍ഷിണി* വിനോദിനി said...

ന്റ്റെ കൂട്ടുകാരന്‍ ഉയരങ്ങളില്‍ എത്താന്‍ പ്രാര്‍ത്ഥിയ്ക്കുന്നൂ...

sumitha said...

പത്താം ഭാഗവും ഗംഭീരം!!
ചിരിച്ച് ഒരു പരുവമായി.അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യുമല്ലോ :):)

Hashiq said...

ഏതായാലും ഈ പഞ്ചകര്‍മ്മ ഒരു സംഭവം തന്നെ...പുറത്തു ചൂട് വെച്ചാല്‍ ആരുടെ മുഖത്തും ഭാവം വിരിയും എന്ന് അവര്‍ തെളിയിച്ചു.

പുരാണങ്ങള്‍ തമ്മിലുള്ള നീളം കൂടുന്നു....ഐഡിയ സ്റ്റാര്‍ സിംഗര്‍ മാതിരി.....

Unknown said...

പ്രിയപ്പെട്ട വാഴക്കോടാ !
അടുത്തഭാഗം എങ്ങാനും വൈകിച്ചാല്‍ ച്ചുട്ടിടുവെന്‍ -ജാഗ്രതൈ

ചാക്കോച്ചി said...

thurannu parayatte, dont feel bad.
bore aayi thudangi.

ഒരു യാത്രികന്‍ said...

പഞ്ചകര്‍മ്മവും കഴിഞ്ഞ് നെല്ലിക്കാ തളം വെക്കേണ്ടി വരുന്മോ :) .....സസ്നേഹം

സുല്‍ |Sul said...

ങാ ങാ.. ഒരു വഴിക്ക് പോണതല്ലേ.. ഇങ്ങനെയങ് പോവട്ട്.
ബാക്കി വേഗം ട്ടാ

Jefu Jailaf said...

നടനായുള്ള അരങ്ങേറ്റം കാണേണ്ടി വരുമോ അതോ പണി പാളിയ ബ്രോക്കറെ കണി കാണുമോ.. രണ്ടായാലും കാത്തിരിക്കുന്നു.. :)

mayflowers said...

പഞ്ചകര്‍മപുരാണം പതിവ് പോലെ പഞ്ചിംഗ് തന്നെ!!
കുറച്ചു ഹിന്ദി പ്രശ്നം കണ്ടു, എന്നാല്‍ ഇതൊന്ന്നോക്കൂ..

പുസ്തകപുഴു said...

ഇനി എണ്ണത്തോണിയില്‍ കിടന്നാണോ സിനിമയില്‍ അഭിനയിച്ചത് ? വേഗം ഉത്തരത്തിനായി കാത്തിരിക്കുന്നു.

പുസ്തകപുഴു said...

ഇനി എണ്ണ ത്തോണി യില്‍ കിടന്നാണോ സിനിമയില്‍ അഭിനയിച്ചത് ? വേഗം ഉത്തരത്തിനായി കാത്തിരിക്കുന്നു.

Kaithamullu said...

വല്ല കാട്ട് ജാതിക്കളുടേ പടമാണെങ്കിലല്ലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ?”

:-)

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

@ചാക്കോച്ചി: ഒരു ആശുപത്രിയില്‍ കിടക്കുന്ന അത്രയും ബോറുണ്ടോ സുഹൃത്തേ? തികച്ചും വേദന നിറഞ്ഞ ദിനങ്ങളാണ് ഈ വിധം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അഭിപ്രായം തുറന്ന് പറഞ്ഞതില്‍ നന്ദി. ശ്രദ്ധിക്കാം!

ജോലിത്തിരക്ക് കാരണമാണ് വൈകുന്നത്. എങ്കിലും ഇനി വൈകാതെ ശ്രദ്ധിക്കാം!

Unknown said...

വണ്ടി പതുക്കെയാണ് പോകുന്നത് കേട്ടോ, വലിയ ഗ്യാപ്പ്‌ വന്നപ്പോള്‍ ഇക്കാര്യം മറന്നു പോയിരുന്നു!

ചിരിപ്പിച്ചു പതിവുപോലെ.

സച്ചിന്‍ // SachiN said...

ഓരോ ഭാഗവും വ്യത്യസ്തം തന്നെ. അഭിനന്ദനങ്ങള്‍
ഇത്ര ദൈര്‍ഖ്യം പോസ്റ്റുകള്‍ തമ്മില്‍ ഒഴിവാക്കുമല്ലോ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....:):)

Arun said...

പ്രിയപ്പെട്ട എഴുത്ത്കാരാ,
പഞ്ചകര്‍മ്മ പുരാണം വളരെയധികം ആസ്വദിക്കുന്നുണ്ട്.ഈ നീണ്ട ഇടവേളയാണ് ഒഴിവാക്കേണ്ടത്.പതിവ് പോലെ നന്നായി ചിരിപ്പിച്ചു.ഇത് ആശുപത്രിയാണെന്ന കാര്യം മറന്ന് പോകുന്നു.അടുത്ത ഭാഗം അധികം വൈകില്ല എന്ന പ്രതീക്ഷയോടെ....
:):)

Hashim said...

ഗംഭീരം!!ചില പ്രയോഗങ്ങള്‍ കലക്കി കടു വറുത്തു.
ആ അപ്പാപ്പനെ കൊന്ന് കൊലവിളിച്ചു അല്ലേ? ഇനി മകളേയും കൊല്ലാനാണോ പരിപാടി? :):)

അടുത്തഭാഗം പെട്ടെന്നാവട്ടെ!

Anitha Madhav said...

ഭാര്യയുടെ പെര്‍ഫോമെന്‍സ് കലക്കീണ്ട് ട്ടോ.ശരിക്കും ഉരുളയ്ക്കുപ്പേരിയാണോ?ബെസ്റ്റ് കോമ്പിനേഷന്‍ :)
ഒരു പാട് ചിരിപ്പിച്ചു, നന്ദി

വാഴക്കോടന്‍ ‍// vazhakodan said...

ഭാര്യയും ബ്ലോഗ് വായിക്കുന്നുണ്ട് എന്നറിയാലോ.ബെര്‍തെ ഞാനായിട്ട് മനസ്സമാധാനം ഇല്ലാണ്ടാക്കണോ എന്നോര്‍ത്ത് എഴുതുന്നതാ :):)

അഭിപ്രായങ്ങല്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan said...

ഇനിയിപ്പോ അടുത്ത ഭാഗം വായിക്കാതെ വയ്യല്ലോ... വല്ല സ്വപ്ന രംഗവും ഉണ്ടെങ്കിലോ.. :)

മിന്നാമിന്നി said...
This comment has been removed by the author.
മിന്നാമിന്നി said...

suprb vazha chettaaaaaa

ആളവന്‍താന്‍ said...

വാഴക്കാ..... ഈ ഭാഗം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഒരല്‍പം തമാശ കുറഞ്ഞു പോയതു കൊണ്ടാവും നെഗറ്റിവ് കമന്റ് ചിലരെങ്കിലും ഇടുന്നതെന്ന് തോന്നുന്നു.
ആ കമന്റുകളെ ഞാന്‍ വെറുത്തു, പിന്നെ ശപിച്ചു. പക്ഷെ വാഴക്കയെ എനിക്കിഷ്ട്ടവാ.... ഹി ഹി

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വരട്ടെ.എല്ലാവര്‍ക്കും ഇഷ്ടമായിക്കൊള്ളണം എന്നില്ലല്ലോ.അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

വയ്സ്രേലി said...

:-)ലൈക്കി!!

ചാണ്ടിച്ചൻ said...

എനിക്കും സിനിമയില്‍ അഭിനയിക്കണമെന്നാഗ്രഹമുണ്ട് :-) എന്താ ഒരു വഴി വാഴക്കോടാ???

ishaqh ഇസ്‌ഹാക് said...

വാഴക്കോടന്റെ താരത്തരങ്ങളും കാത്ത്.....

ഷമീര്‍ തളിക്കുളം said...

ഇതും കലക്കി, ഇനി അടുത്ത പോഴത്തരങ്ങല്‍ക്കായി കാത്തിരിക്കുന്നു.

Unknown said...

പോഴക്കോടാ,

കലക്കീട്ടോ!

SHANAVAS said...

വാഴക്കൊടന്റെ നര്‍മ്മം അസ്സല്‍ ആവുന്നുണ്ട്‌. നല്ല അവതരണം. ആശംസകള്‍.
അടുത്ത ഭാഗം താമസം കൂടാതെ പോസ്റ്റുമല്ലോ?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥാഗതിയില്‍ പെട്ടെന്നുണ്ടായ വഴിത്തിരിവ് വളരെയധികം ഇഷ്ടപ്പെട്ടു.ചിലപ്പോള്‍ വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന പോലെ!മറ്റു ചിലപ്പോള്‍ പഴത്തോലിയിലൂടെ നടത്തുന്ന പോലെ..
വായനക്കാരുടെ വഴികളിലൂടെ സഞ്ചരിക്കാത്ത കഥാപാത്രങ്ങള്‍ ..!
അത് ഏറെ നന്നായി.

Naushu said...

പത്താം ഭാഗം അസ്സലായിട്ടുണ്ട്...

തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അറിയും പെറുക്കിയെടുക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു ...

ചാക്കോച്ചി said...

വായനക്കാരനോട് നീതി പുലര്‍ത്തിയിരുന്ന അല്ലെങ്കില്‍ പുലര്‍ത്തുന്ന ഒരു എഴുത്തുകാരന്‍ ആണ് വാഴകോടന്‍ എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. വെറുതെ ഒരു തമാശക്ക് വേണ്ടി മാത്രം പടച്ചു വിടുന്ന ഒരു തമാശ അനുഭവം ആയി എടുതല്ല ആദ്യം മുതല്‍ ഞാന്‍ ഇതു വായിച്ചിരുന്നത്. അത് കൊണ്ടാണ് കഥ (അനുഭവം) പറച്ചിലില്‍ എനിക്ക് തോന്നിയ ഒരു വലിച്ചില്‍ അല്ലെങ്കില്‍ ബോറിംഗ് തുറന്നു പറഞ്ഞത്.
ഓഫ്‌: എഴുത്തുകാരന്‍ അനുഭവിക്കുന്ന വേദനയും, ചികിത്സ രീതിയിലെ ബുദ്ധിമുട്ടുകളും പല സ്ഥലങ്ങളിലും സൂചിപ്പിക്കുന്നുണ്ട് എങ്കിലും, ഒരു വായനക്കാരന്‍ എന്ന നിലക്ക് ," അയ്യോ അയാള്‍ ഒരു ചികല്‍സയില്‍ ആന്നല്ലോ, ഒരു രോഗി ആണല്ലോ " എന്നുള്ള ഒരു സഹതാപ മനോഭാവം എന്നില്‍ ഒരിക്കല്‍ പോലും ഈ പത്തു ഭാഗങ്ങളും തോന്നിപിച്ചിട്ടില്ല. (അത് തന്നെ ആണ് എനിക്ക് ഇതു ഒരു പ്രിയ വായനാനുഭവം ആയതും).
ഓഫ്‌ ഓഫ്‌ : വിഷമിപ്പിചെങ്കില്‍ ക്ഷമിക്കുക എന്നുള്ള ഫോര്‍മല്‍ വാചകങ്ങള്‍ ഒന്നും ഞാന്‍ പറയില്ല. കാരണം ഞാന്‍ വിഷമിപ്പിക്കാന്‍ വേണ്ടി പറഞ്ഞത് അല്ല.
ഓഫ്‌ ഓഫ്‌ ഓഫ്‌ : എന്തുവാടെ ആദ്യത്തെ ഒന്‍പതു ഭാഗങ്ങളും വായിച്ചു രസിച്ചപ്പോള്‍ "നല്ലത്" എന്ന് പറഞ്ഞ കൂടത്തില്‍ നിന്നെ കണ്ടില്ലല്ലോടെ എന്ന് എന്നോട് ചോദിച്ചാല്‍ , ക്ഷമിക്കണം, തീര്‍ച്ചയായും ഞാന്‍ അത് പറയാന്‍ കടപ്പെട്ടവാന്‍ ആയിരുന്നു. എന്ന് പറയാന്‍ മാത്രമേ സാധിക്കൂ
ഹാപ്പി ബ്ലോഗിങ്ങ്

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട ചാക്കോച്ചീ,
താങ്കളുടെ അഭിപ്രായത്തിന് ഞാന്‍ നന്ദി പറഞ്ഞിരുന്നു,വീണ്ടും പറയുന്നു.പിന്നെ ഇതൊക്കെ ഒരു പോഴത്തരമായി മാത്രം കണ്ടാല്‍ മതി.വായനക്കാരോട് നീതി പുലര്‍ത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്.പിന്നെയൊക്കെ പലരും പല ടേസ്റ്റിലുള്ള വായനക്കാരാണല്ലോ.താങ്കളുടെ അഭിപ്രായം വിഷമിപ്പിക്കുകയല്ല കൂടുതല്‍ നന്നായി എഴുതാന്‍ പ്രചോദനം നല്‍കും എന്ന് വിശ്വസിക്കുമല്ലോ.
ബൈ ദി ബൈ ചാക്കോച്ചി ഒരു റഫറിയെ പ്പോലെ കുറേ ഓഫ് വിളിച്ചത് കണ്ടു. ഓഫൊന്നും വേണ്ടാന്നേ :):)

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അടുത്ത ഭാഗം അധികം വൈകാതെ പ്രതീക്ഷിക്കാം...

നന്ദിയോടെ...
വാഴക്കോടന്‍

പകല്‍കിനാവന്‍ | daYdreaMer said...

ഇനിയും നീ ഇത് തുടരുമോ !
നിനക്ക് മലയാളത്തില്‍ പറഞ്ഞാ മനസ്സിലാകൂലാ അല്ലെ. :)

വാഴക്കോടന്‍ ‍// vazhakodan said...

പകല്‍കിനാവന്‍ സൌകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി.നിര്‍ബന്ധിച്ച് നിന്നെക്കൊണ്ട് വായിപ്പിക്കുന്നില്ലല്ലോ.ബോറാണെങ്കില്‍ ആ അഭിപ്രായം പറയൂ.അല്ലാതെ നിര്‍ത്തണോ വേണ്ടയോ എന്നൊക്കെ തല്‍ക്കാലം ഞാന്‍ തീരുമാനിച്ചോളാം.അഭിപ്രായത്തിന് നന്ദി സുഹൃത്തേ :):)

പകല്‍കിനാവന്‍ | daYdreaMer said...

"പഞ്ചകര്‍മ്മ പുരാണം പത്താം ഭാഗം വാഴക്കോടന്റെ പോഴത്തരം എന്ന ബ്ലോഗില്‍ ഇപ്പോള്‍ റിലീസ് ചെയ്ത വിവരം ഏവരേയും അറിയിച്ച് കൊള്ളുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ :):)...."

ഇങ്ങനെ നിന്റെ ഒരു സ്റ്റാറ്റസ് മെസ്സേജ് കണ്ടു വന്നു വായിച്ചതാ... :) പരമ ബോറ്... :)

വാഴക്കോടന്‍ ‍// vazhakodan said...

ശരി സാര്‍
ഇപ്പോള്‍ ഓക്കെ.ഒരഭിപ്രായം അറിഞ്ഞല്ലോ. നന്ദി!!
സ്റ്റാറ്റസ് മെസേജ് കണ്ട് വായിക്കാന്‍ വന്നതില്‍ സന്തോഷം!!!
വീണ്ടും ഹൃദയം നിറഞ്ഞ നന്ദി!

പകല്‍കിനാവന്‍ | daYdreaMer said...

എന്നാ ഞാന്‍ അങ്ങോട്ട്‌ ...
എല്ലാ ഭാവുകങ്ങളും !

വാഴക്കോടന്‍ ‍// vazhakodan said...

അങ്ങിനെയാവട്ടെ. അങ്ങുന്നിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

ഓട്ടകാലണ said...

വാഴക്കോടന്‍ എഴുതി തെളിഞ്ഞ ഒരു ബ്ലോഗറാണെന്നതില്‍ സംശയമില്ല.

എങ്കിലും ഇത്തരം പോസ്റ്റുകളില്‍ വന്ന്
കലക്കി.. അടിപൊളിയാടാ ... അസലായീന്നോക്കെ പറയാന്‍ എനിക്കും കഴിയുന്നില്ലടാ നീ ക്ഷമിക്ക്.

കൂതറHashimܓ said...

:) ബാക്കി വരട്ടെ

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി ഉണ്ടെടാ ....നന്ദി ... :)

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട ഓട്ടക്കാലണ,
അഭിപ്രായം കലക്കി എന്നോ കൊള്ളാം എന്നോ പറയണം എന്ന് ഞാന്‍ എവിടേയും ആരോടും പറഞ്ഞിട്ടില്ല.താങ്കള്‍ക്ക് ബോറായെങ്കില്‍ അത് പറയുന്നതില്‍ ഞാന്‍ ആരേയും തടയുന്നുമില്ല.കലക്കി ,കിടിലന്‍,കൊള്ളാം എന്നത് മാത്രമാണോ അഭിപ്രായം? കഷ്ടം!
അഭിപ്രായം എന്തും എഴുതാന്‍ ആര്‍ക്കും അവകാശമുണ്ട്.അതിനാണ് കമന്റ് ബോക്സ് തുറന്നിട്ടിരിക്കുന്നത്.ബോറാണെന്ന് പറഞ്ഞ ഒരു കമന്റും ഞാന്‍ ഡെലീറ്റ് ചെയ്തിട്ടുമില്ല. പിന്നെ എന്താണ് പ്രശ്നം? ഞാന്‍ എന്തിനാണ് ക്ഷമിക്കേണ്ടത്? ബോറായി എങ്കില്‍ അത് ആര്‍ക്കും പറയാം.ഓട്ടക്കാലണക്കും, അത് വായനക്കാരന്റെ അവകാശമാണ്.അതില്‍ ഞാന്‍ പ്രകോപിതനാകേണ്ടതില്ല.ബോറാണെങ്കില്‍ കൂടുതല്‍ നന്നായി എഴുതാന്‍ ശ്രമിക്കും അത്ര തന്നെ!!
നിങ്ങള്‍ എനിക്കെന്തോ ഒരു പ്രത്യേക പരിഗണന നല്‍കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഇമ്മാതിരി ക്ഷമയും മറ്റുമൊക്കെ.അതിന്റെയൊന്നും ആവശ്യമില്ല. ബോറാണെങ്കില്‍ ബോറെന്ന് പറയാന്‍ ധൈര്യം കാണിക്കൂ.അല്ലാതെ ക്ഷമ പറയുകയോ നിര്‍ത്താന്‍ പറയുകയോ അല്ല വേണ്ടത്!!

പകല്‍കിനാവന്‍ | daYdreaMer said...

ഹ ഹ ,. നീ എന്തിനെടെ ചൂടാകുന്നത് . നിന്നോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതല്ലേ. നിനക്ക് കലിപ്പായോടെ ?
ഡിലിറ്റ് ചെയ്യണോ ? :)

വാഴക്കോടന്‍ ‍// vazhakodan said...

ഞാന്‍ എന്തിനാടേ കലിക്കുന്നത്? അങ്ങിനെ നിനക്ക് തോന്നിയെങ്കില്‍ ക്ഷമ പറയുന്നു.അഭിപ്രായം പറയുന്നത് സത്യസന്ധമാകുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.:):)

എല്ലാം പോഴത്തരമായി കണ്ടാല്‍ മതി :):)

റഷീദ് .ബഹ്‌റൈന്‍ said...

vazhakoda avalude cheruppu ethu companeedathaa

റഷീദ് .ബഹ്‌റൈന്‍ said...

vazhe kunjeevithaayum molum vazhene kaanaan vannillaayirunno, avar vanna visheshavum koodi ezhuthuka, sooraakku sugam thanneyalle, kurachu kaalam kaanaathirunnappol vishamam undaayi, appol SAJI MARKOSE bahrain paranju aalu visa change naattil poyi ennu appol samadaanamaayi

ramanika said...

പത്തില്‍ പത്തു !

Biju Davis said...

'നാടകത്തിലാണെങ്കിൽ മുഖത്തൊക്കെ പലതും വന്നേനെ'
വാഴേ, നിങ്ങളുടേത്‌ പുണ്യം ചെയ്ത ജന്മം! ഇത്രയും സെൻസ്‌ ഓഫ്‌ ഹൂമർ ഉള്ള ഒരു ഭാര്യ .. :)

പത്താം ഭാഗം ഞാൻ വരാനിരിയ്ക്കുന്ന കൊടുങ്കാറ്റിനു മുമ്പുള്ള ശാന്ത തയായി കാണുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വാഴേ, രസകരമാണ് താങ്കളുടെ രചന. ആസ്വാദ്യകരമാണ് എന്റെ വായന. തുടരുക.

sumayya said...

പ്രിയപ്പെട്ട വാഴക്കോടന്‍,
ഓരോ ഭാഗവും വ്യത്യസ്ത വായാനാനുഭവം നല്‍കുന്നു.ഈ പത്താം ഭാഗവും വളരെ ഇഷ്ടപ്പെട്ടു.ഇതുവരെ ഇത് ബോറായി തോന്നിയിട്ടില്ല.ഇത് നിര്‍ത്തണം എന്ന് പറഞ്ഞതില്‍ യോജിപ്പില്ല.ഞാനും എന്റെ വീട്ടുകാരും ഈ പുരാണം വളരെയധികം ആസ്വദിക്കുന്നുണ്ട്. ഓരോ ഭാഗത്തിനായി കാത്തിരിക്കുകയും ചെയ്യുന്നുണ്‍ണ്ട്.താങ്കള്‍ ദയവായി തുടരൂ.ആശംസകള്‍ നേര്‍ന്ന് കൊണ്ട്...

ഭായി said...

സിനിമാ കഥ പോരട്ടേ.....യ്യ് :)

Typist | എഴുത്തുകാരി said...

ee bhagavum vayichu, ishtappettu.

നികു കേച്ചേരി said...

അപ്പോ വാഴേനേം സിലിമേലെടുത്തുല്ലേ...കഥയെന്താവുംന്ന് ആലോചിക്കാനേയില്ല അതു തന്നെയാവും.....
രസകരം.

Jazmikkutty said...

എക്സ്യുസ്മീ ഏത് കോളേജിലാ..? :) പോരട്ടേ അടുത്ത ഭാഗവും..

shaji said...

vaszhakodan......ethrayum pettenu aduthathu porattey....
nalla rasaaayittund

shaji said...

nalla rasaayittund....
adutha baagham begam porattey.......

Lipi Ranju said...

ഇതും ഇഷ്ടായി :))

തരികിട വാസു said...

വാഴേ, ഈ ഭാഗവും ഒട്ടും ബോറടിക്കുന്നില്ല എന്ന് മാത്രമല്ല ഇഷ്ടമാവുകയും ചെയ്തു.എല്ലാവരേയും തൃപ്തിപ്പെടുത്തി എഴുതാന്‍ നിന്നാല്‍ നടക്കത്തില്ല.അടുത്ത ഭാഗം പെട്ടെന്ന് പോന്നോട്ടെ..
:)

Yasmin NK said...

ഈ പഞ്ചകര്‍മ്മ ചികിത്സ എത്ര ദിവസാ ശരിക്കും? ഓരോ ഭാഗത്തിനും ഇത്രേം ഗാപ് വേണ്ടാട്ടൊ...ബാക്കി വേഗം എഴുതൂ..
ആശംസകളോടെ

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

@മുല്ല. എനിക്ക് 21 ദിവസത്തെ ട്രീറ്റ്മെന്റായിരുന്നു.അതില്‍ ഒരാഴ്ച കിഴി ഒരാഴ്ച ഉഴിച്ചില്‍ പിന്നെ വിരേചനവും ഉണ്ടായിരുന്നു. അതൊക്കെ വഴിയേ പറയാം :):)

സന്തോഷ്‌ പല്ലശ്ശന said...

പഞ്ചകര്‍മ്മ പത്ത് തെകഞ്ഞങ്ങ് നിക്വാല്ലേ....

കോണകം ഉടുത്ത് എണ്ണപ്പാത്തീല് കെടന്ന്ട്ട്് നീ സില്‍മേല് അനുഭവിക്ക്് ... ഛേ... അഭിനയിക്ക്‌

അണ്ണാറക്കണ്ണന്‍ said...

വാഴക്കോടന്‍...

താങ്കളുടെ പഞ്ചകര്‍മ പുരാണം പത്ത് ഭാഗങ്ങളും ഒറ്റയിരുപ്പിനു വായിച്ച് തീര്‍ത്തു.
ഇപ്പൊ എന്റെ നടു വേദനിക്കുന്നു.
സുഹൃത്തെ... പഞ്ചകര്‍മയുടെ അഡ്രസ്സ് ഒന്നു തരൂ...
---------------------
അന്യായം തന്നണ്ണാ..അന്യായം..ഓരോ ഭാഗവും വളരെ രസകരമായി തന്നെ വായിച്ചു...ഒത്തിരി ഇഷ്ടായി..ചില ഭാഗങ്ങളില്‍ ഓഫീസിലാണെന്ന കാര്യം ഓര്‍ക്കാതെ ഉറക്കെ ചിരിച്ചു പോയി.....
ബാക്കിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

അഭി said...

ഇനി സിനിമ കഥ വായിക്കട്ടെ

ഗുണ്ടൂസ് said...

ithenganeya ivideq oppichathu? :D enthaayaalum nannaayi.. njaan kurachu divasamaayi netil kayaraarillaayirunnu.. atha late aayathu.. avide commentaan pattilla alle? baakki koode vaayichu theerkkatte..

Dhanya Mathilakath

ഏ.ആര്‍. നജീം said...

അല്ല കോയാ ഇങ്ങള് ചാറ്റീ പറഞ്ഞത് ആകെ നാലഞ്ച് ദിവസം കിടന്നുള്ളൂന്നാ... അതിനിടെ ഇത്രയും സംഭവ വികാസങ്ങളൊക്കെ ഉണ്ടായാ ?

:)

 


Copyright http://www.vazhakkodan.com