Wednesday, June 15, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം - പതിനൊന്ന്!

പത്താം കര്‍മ്മത്തിനായി ഇവിടെ അമര്‍ത്തുക!

വിഷുവിനു വാങ്ങിച്ച പച്ച നൂലു കെട്ടിയ ഗുണ്ട് പടക്കത്തിന് തീ കൊളുത്താന്‍ പോകുന്ന പോലെ അല്‍പ്പം ഭയപ്പാടൊടെ ഞാന്‍ പച്ച ചുരിദാറിട്ട ആ കുട്ടിയുടെ സമീപമെത്തി.കഴുത്തില്‍ താലിയുണ്ടോ എന്ന് ഞാന്‍ നോക്കിയ ആ നോട്ടം കണ്ട് ആ കുട്ടി തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.ആ കുട്ടി കഴുത്തില്‍ നിന്നും ഷാളെടുത്ത് മുന്നിലേക്ക് ഇറക്കിയിട്ടു.എനിക്കെന്തോ വല്ലാതായി. ഉല്‍ഘാടനത്തിന്റെ അന്ന് തന്നെ അടച്ച് പൂട്ടേണ്ടി വന്ന കടക്കാരന്റെ അവസ്ഥയാകുമോ എന്ന് ഞാന്‍ ചെറുതായൊന്ന് ഭയപ്പെട്ടു. എങ്കിലും സകല ധൈര്യവും ആവാഹിച്ച് കൊണ്ട് ഞാന്‍ ആ കുട്ടിയോട് സംസാരിക്കാന്‍ തുടങ്ങി,
“എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു” ഞാന്‍ പറഞ്ഞൊപ്പിച്ചു

“എന്താ കാര്യം?” സൌമ്യമായ ശബ്ദത്തില്‍ മറുമൊഴി.

“ഒരു കല്യാണക്കാര്യമായിരുന്നു”

“അയ്യോ സോറി ട്ടോ കല്യാണത്തിനൊന്നും കൂടാന്‍ ഒഴിവുണ്ടാവുമോന്നറിയില്ല.ഒന്നും തോന്നരുതേ”

“അയ്യോ കല്യാണത്തിന് ക്ഷണിച്ചതല്ല. കുട്ടിക്കൊരു കല്യാണക്കാര്യം ആലോചിക്കാന്‍....” ഞാന്‍ പ്രതികരണം അറിയാനായി കാത്ത് നിന്നു.ആ കുട്ടി എന്നെ അടിമുടിയൊന്ന് നോക്കിയ ശേഷം,

“മൂന്നാനാണല്ലേ? ഐ മീന്‍ ബ്രോക്കര്‍”

“അയ്യോ മൂന്നാനും നാലാന്നോനുമൊന്നുമല്ല കുട്ടി, എന്റെ കൂട്ടുകാരന് കുട്ടിയെ കണ്ടപ്പോള്‍ ഒരു ആഗ്രഹം.കുട്ടിയുടെ അഭിപ്രായം അറിഞ്ഞാല്‍ ഒഫീഷ്യലായിട്ട് കാര്യങ്ങള്‍ നീക്കാലോ എന്ന് കരുതിയാണ്”
ഒരു സൈക്കിളില്‍ നിന്നു വീണ ചിരിയുടെ അകമ്പടിയോടെ ഞാനത് പാറഞ്ഞൊപ്പിച്ചു. ആ കുട്ടി പക്ഷേ ഒന്നും മിണ്ടിയില്ല.മുഖം അല്‍പ്പം മ്ലാനമായി.ആ കണ്ണുകള്‍ നിറയുന്നുണ്ടോ എന്ന് എനിക്ക് സംശയമായി.അവള്‍ ഒന്നും മിണ്ടാതെ തിരിച്ച് നടക്കാന്‍ തുടങ്ങി.എന്ത് വേണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം തരിച്ച് നിന്നു.ഒടുവില്‍ ഞാന്‍ ആ കുട്ടിയുടെ പിന്നാലെ ചെന്ന് കൊണ്ട് ചോദിച്ചു,
“അല്ല കുട്ടി ഒന്നും പറഞ്ഞില്ല, എന്തേങ്കിലും പ്രശ്നമുണ്ടോ? താല്പര്യമില്ലെങ്കില്‍ വിട്ടേക്കൂ,ഞാനൊന്നും ചോദിച്ചില്ല എന്ന് കരുതിയാല്‍ മതി”
അതിനും ആ കുട്ടി ഉത്തരമൊന്നും പറഞ്ഞില്ല. അവള്‍ വരാന്തയില്‍ നിന്നും മുറ്റത്തേയ്ക്കിറങ്ങി.ഒരു നിമിഷം അവിടേ നിന്ന ശേഷം പതിയെ എന്റെ നേര്‍ക്ക് തിരിഞ്ഞു.ഞാന്‍ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു.അവളുടെ കണ്ണുകള്‍ ഇപ്പോള്‍ ശരിക്കും നിറഞ്ഞിട്ടുണ്ട്.ഒരു തൂവല കൊണ്ട് കണ്ണുകള്‍ തുടച്ച് കൊണ്ട് അവള്‍ പറയാന്‍ തുടങ്ങി,

“ഇനിയൊരു കല്യാണം എന്റെ ജീവിതത്തില്‍ ഉണ്ടാവുമോന്നറിയില്ല.കല്യാണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത പേടിയാണ്” എന്തിനേയോ ഭയപ്പെടുന്നത് പോലെ  ഒരു ഭാവം ആ കുട്ടിയുടെ മുഖത്ത് പ്രകടമായിരുന്നു.അവളില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു.

“കുട്ടിയുടെ കല്യാണം കഴിഞ്ഞതാണോ? അല്ലാ ഞാന്‍ നോക്കീട്ട് താലിയൊന്നും കണ്ടില്ല.സത്യമായിട്ടും ഞാന്‍ നേരത്തെ താലിയുണ്ടോ എന്ന് നോക്കിയിരുന്നു...“ എന്റെ സംശയം ഞാന്‍ പറഞ്ഞു.

“താലി കെട്ടൊന്നും ഉണ്ടായില്ല. അതിന് മുന്‍പ് തന്നെ എല്ലാം കഴിഞ്ഞിരുന്നു”മുമ്പ് കഴിഞ്ഞ ഒരു ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ആ മുഖത്ത് നിഴലിക്കുന്നതായി എനിക്ക് തോന്നി.

“എന്തൂട്ടാ ഈ ഉല്‍ഘാടന സമ്മേളനത്തിന്റൊപ്പം സമാപന സമ്മേളനം നടത്യേ പോലെ പറയണത്?എന്താണെന്ന് തെളിച്ച് പറയൂ. പറഞ്ഞാലല്ലേ മനസ്സിലാവൂ.ഇങ്ങനെ അടൂര്‍ ഗോപാലകൃഷ്ണന്റെ പടം പോലെ പറഞ്ഞാ മനസ്സിലാവണ്ടേ?”

“ഏകദേശം രണ്ട് കൊല്ലം മുന്‍പാണ് എല്ലാം നടന്നത്! പത്രത്തിലൊക്കെ വാര്‍ത്തയും  ചിത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു.വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് വരനും മറ്റു രണ്ട് പേരും മരിച്ച വാര്‍ത്ത ! താങ്കള്‍ ഓര്‍ക്കുന്നോ ആവോ? ആ അപകടത്തില്‍ മരിച്ച വരന്‍ എന്നെ താലി ചാര്‍ത്താന്‍ വരുകയായിരുന്നു.വിവാഹനാളില്‍ തന്നെ വരന്‍ മരണമടഞ്ഞാല്‍  പ്രതിശ്രുത വധുവിനുണ്ടാവുന്ന ദുര്‍വ്വിധി എന്താണെന്ന് ഞാന്‍ പറയേണ്ടല്ലോ. ജാതക ദോഷം മറച്ച് വെച്ചെന്ന് പറഞ്ഞ് ഒരു കൂട്ടര്‍,ഭര്‍ത്താവു വാഴില്ലെന്ന് പറഞ്ഞ് വിധി പുറപ്പെടുവിച്ചു മറ്റൊരു കൂട്ടര്‍,അങ്ങിനെ എണ്ണിയാല്‍ തീരാത്ത കുറ്റങ്ങളും പഴികളും ഈ കാലത്തിനുള്ളില്‍ ഞാന്‍ സഹിച്ചു.എനിക്കോ അച്ഛനോ ജാതകത്തിലൊന്നും വിശ്വാസമൊന്നുമില്ല.പക്ഷേ വരുന്നവര്‍ അവരുടെ ജീവനില്‍ കൊതിയുള്ളവരാണല്ലോ”

“കേട്ടിട്ടെനിക്ക് വിശ്വസിക്കാനാവുന്നില്ല.ഇന്നത്തെ കാലത്തും ജാതകത്തിലൊക്കെ വിശ്വാസിച്ച് കല്യാണം നടക്കാതെ പോകുന്നു എന്ന് പറയുന്നതില്‍, എനിക്കെന്തോ ഉള്‍ക്കൊള്ളാനാകുന്നില്ല.ഞങ്ങളീ ജാതകോം മുഹൂര്‍ത്തോം നോക്കിയൊന്നുമല്ലല്ലോ കെട്ടുന്നത്. ബിരിയാണി വെന്താല്‍ സദ്യ തുടങ്ങും,മുസ്ല്യാര് വന്നാല്‍ നിക്കാഹും നടത്തും അത്ര തന്നെ!”

“ശരിയാണ്,നിങ്ങളുടെ വിശ്വാസമല്ലല്ലോ ഞങ്ങളുടേത്.പിന്നെ ശത്രുക്കള്‍ ഉണ്ടെങ്കില്‍ കല്യാണം മുടക്കാന്‍ അവര്‍ക്കൊരു പ്രത്യേക താല്പര്യമാണ്”

“നിങ്ങള്‍ക്കും ശത്രുക്കളോ? റേഷന്‍ കടക്കാരന് അനസ്തേഷ്യ  വല്ല ശത്രുവാണോ.അത് പോലെ പാമ്പ് നിങ്ങളെ കടിക്കും എന്ന് നിങ്ങള്‍ക്ക് പേടിയും പാമ്പിനെ നിങ്ങള്‍ ഉപദ്രവിക്കുമെന്ന് പാമ്പിന് പേടി.ഇത് പോലെയുള്ള ശത്രുതയാവും അല്ലേ?”

“അല്ല, ടൌണില്‍ ഞങ്ങടെ സ്ഥലമാണ് ശത്രുതയ്ക്ക് കാരണം.പലര്‍ക്കും അത് ചുളുവിലയ്ക്ക്   കിട്ടണം,അത് ഞങ്ങള്‍ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കാനോ,അതിലെന്തെങ്കിലും ചെയ്യാനോ കുറച്ച് പേര്‍ ചേര്‍ന്ന് അനുവദിക്കുന്നില്ല. അതിന്റെ ഭാഗമായിട്ടാണ് എന്റെ കല്യാണവും മുടക്കുന്നത്.അവര്‍ക്കെന്തോ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന് തോന്നുന്നു.ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല”

“ഇത് നല്ല തമാശ.ദേ ദിങ്ങട് നോക്യേ. ഇക്കണ്ട വെള്ളക്കാരെ നമ്മുടെ നാട്ടീന്ന് ഗാന്ധിജിക്ക് തുരത്താമെങ്കില്‍ ഈ രണ്ട് മൂന്നാളുകളേ തുരത്താന്‍ കുട്ടിക്കാവില്ലേ? അതിനിപ്പോ കത്തിയും കഠാരയുമൊന്നും എടുക്കണ്ടല്ലോ! മാത്രല്ല ഇന്നാട്ടില്‍ പോലീസും കോടതിയുമൊക്കെയില്ലേ? ആ വഴിക്കൊക്കെ നീങ്ങിക്കൂടെ?”

“പറയാനൊക്കെ വളരെ എളുപ്പമാണ്.ഇപ്പോള്‍ അമ്മയ്ക്ക് ഭാഗമായി കിട്ടിയ ഒരു കൊച്ചു വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. അവിടെ ഞങ്ങള്‍ക്കിപ്പോള്‍ മനസ്സമാധാനമുണ്ട്. വെറുതെ അത് കൂടി ഇല്ലാതാക്കണോ? അവരൊക്കെ വലിയ ആള്‍ക്കാരാണ് പണവും സ്വാധീനവുമുള്ളവര്‍.ഞങ്ങളെ സഹായിക്കാന്‍ പുറപ്പെട്ടവര്‍ കൂടി അപായപ്പെട്ടിട്ടുണ്ട്.അതൊന്നും ഒരു കേസും കൂട്ടോം ആയില്ല. പിന്നെയാണ്”

“എറിയാന്‍ അറിയണോന്റെ കയ്യിലു ദൈവം വടി കൊടുക്കില്ല എന്ന് പറഞ്ഞ പോലത്തെ അവസ്ഥയായല്ലോ ഇത്! എനിക്ക് ഡിസ്കിന് പ്രശ്നമായിപ്പോയി അല്ലെങ്കില്‍ ഞാനൊറ്റയ്ക്ക് തന്നെ തീര്‍ക്കാവുന്ന കാര്യേ ഉണ്ടായിരുന്നുള്ളൂ! അതൊക്കെ അവിടെ നിക്കട്ടെ അപ്പോള്‍ കല്യാണക്കാര്യം ഞാന്‍ എന്ത് പറയണം?”

അവള്‍ ചേറുതായൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു,”ചൊവ്വാ ദോഷക്കാരിയെ കെട്ടാന്‍ ചൊവ്വാ ഗ്രഹത്തില്‍ നിന്നും ആരെങ്കിലും വരാതിരിക്കില്ലന്നേ. എനിക്ക് പ്രതീക്ഷയുണ്ട്, അത് വരെ കാത്തിരിക്കാമെന്നേ!“

“എന്നാലും എത്രയാന്ന് വെച്ചിട്ടാ വടക്കാഞ്ചേരി മേല്‍പ്പാലത്തിന് കാത്തിരിക്കണ പോലെ കാത്തിരിക്യ! അതല്ല,ഇനി വല്ല ദോഷമുള്ള മറ്റൊരു ജാതകക്കാരന്‍ വന്നാലും കല്യാണം നടത്താമല്ലോ അല്ലേ?”

“എന്നെ കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്ന് വാശിയാണോ?” അവള്‍ വീണ്ടും ചിരിച്ചു,ഞാന്‍  സാമാന്യം തരക്കേടില്ലാതെ തന്നെ ചമ്മിപ്പോയി.അവള്‍ തുടര്‍ന്നു,
“രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് പൊലെ ഒരു ശുദ്ധ ജാതകക്കാരന്‍ തന്നെയാണ് വിവാഹ ദിവസം അപകടത്തില്‍ മരിച്ചത്.എല്ലാം എന്റെ വിധിയാണെന്ന് കരുതി സമാധാനിക്കുന്നു. കല്യാണം കഴിച്ചില്ലാ എന്ന് വെച്ച് വേറെ ദോഷമൊന്നും വരാനില്ലല്ലോ അല്ലേ?“
അവള്‍ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തുടര്‍ന്നു, “എന്റെ കാര്യത്തില്‍ തോന്നിയ ഈ താല്പര്യത്തിന് നന്ദിയുണ്ട് കെട്ടോ.എന്നാല്‍ ഞാനങ്ങോട്ട് നീങ്ങട്ടെ?”

അവള്‍ മെല്ലെ നടന്ന് ഗേറ്റിന് പുറത്തേക്ക് പോയി.ആ കുട്ടി അകലെ മറയുന്നത് വരെ ഞാന്‍ ആ കുട്ടിയുടെ വിധിയെ പഴിച്ച് അവിടെ നിന്നു.അവള്‍ കണ്ണില്‍ നിന്നും മറഞ്ഞതും ഞാന്‍ തിരിച്ച് വരാന്തയിലേക്ക് കയറാനായി തിരിഞ്ഞു.പെട്ടെന്നൊരു കൊട്ട തീ ഉള്ളിലൂടെ ആളിപ്പോയി.ഭാര്യ എന്നെയും നോക്കിക്കൊണ്ട് വരാന്തയില്‍ ഒരു സംഹാരതാണ്ഡവമാടാനുള്ള കലിപ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു.ഞാനൊരു ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.

“കടിക്കണ നായക്ക് എന്തിനാണ് തല അല്ലേ? നിങ്ങക്കീ ആശുപത്രി കിടക്കുമ്പോഴെങ്കിലും അടങ്ങി ഒതുങ്ങി കിടന്നൂടെ? അതിനെങ്ങനേ അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കില്ലല്ലോ” അല്‍പ്പം ഗൌരവവും സങ്കടവും കലര്‍ന്ന മിശ്രിതത്തില്‍ അവള്‍ പരിഭവിച്ചു.

“എടീ നീയിത് എന്താ പറയുന്നേ? നീ വിചാരിക്കുന്നത് പോലെയൊന്നുമല്ല.ഇതൊരു കല്യാണക്കാര്യാ”

“ഓഹോ അപ്പോള്‍ അവിടെ വരെ എത്തിയോ കാര്യങ്ങള്‍.എന്നെ ഒന്ന് ഒളിച്ചോടാന്‍ പോലും പറ്റാത്ത പരുവത്തിലാക്കിയിട്ടാണോ നിങ്ങള്‍ വേറെ കല്യാണം കഴിക്കാന്‍ ഒരുങ്ങുന്നത്?”

“നീ എന്നെ വെറുതെ കൊതിപ്പിക്കല്ലേ ട്ടാ...എടി ഞാനല്ല കെട്ടാന്‍ പോകുന്നത്.ആ അപ്പാപ്പന്റെ മോളെ നമ്മുടെ ശ്യാമിന് ഇഷ്ടായി. എന്നാല്‍ ഒന്ന് സംസാരിച്ച് ആ കുട്ടിയുടെ അഭിപ്രായം അറിയാന്‍ വന്നതല്ലേ? അപ്പോഴേക്കും നീ ഇങ്ങനെ തെറ്റിദ്ധരിച്ചാലോ?”

“സമാധാനമായി,എന്തായാലും ഞാന്‍ പട്ടിണി കിടക്കേണ്ടി വരില്ല,അറിയാവുന്ന ഒരു തൊഴിലെങ്കിലും വശമുണ്ടല്ലോ.എന്നിട്ടെന്തായി? ഉറപ്പിച്ചോ?“

“എവിടെ ആ കുട്ടിക്കെന്തോ ചൊവ്വാ ദോഷമോ,ശനി ദോഷമോ മറ്റോ ഉണ്ടത്രേ.ഓരോരൊ വയ്യാവേലികളേ.എന്നാലും അവര്‍ക്ക് ദോഷങ്ങളൊക്കെ കല്യാണത്തിന് മുന്‍പേ അറിയാം നമുക്കൊക്കെ കല്യാണം കഴിഞ്ഞേ ദോഷങ്ങളൊക്കെ അറിയാനൊക്കൂ.അതാ!” ഒരു ചെറു ചിരിയോടെ ഞാനൊരു ദീര്‍ഘശ്വാസം കഴിച്ചു.

“അതേയതേ നക്ഷത്ര ദീപങ്ങള്‍ തിളങ്ങീ എന്ന പാട്ട് ദോഷങ്ങള്‍ മാറാന്‍ നിങ്ങള്‍ ഇനിയും അനവധി തവണ പാടേണ്ടി വരുമെന്ന് സാരം!”

“ഞാനൊരു തമാശ പറഞ്ഞാ അപ്പോഴേക്കും അത് കാര്യാക്കി എടുക്കും! ഈ ഒരു കൊഴപ്പം മാത്രേ ഉള്ളൂ നിനക്ക്. ഇനി ആ ശ്യാമിനെ എന്ത് പറഞ്ഞ് സമാധാനപ്പെടുത്തും എന്തോ?”

ഞങ്ങള്‍ നേരെ വാര്‍ഡിലേക്ക് പോയി.സന്ദര്‍ശകര്‍ ഓരോരുത്തരായി ഒഴിഞ്ഞ് തുടങ്ങിയിരുന്നു. എല്ലാവരും പോയപ്പോള്‍ ഞാന്‍ ബാബുവിന്റെ കട്ടിലിനരികിലേക്ക് ചെന്നു.ശ്യാമും അങ്ങോട്ടെത്തി.അല്‍പ്പം നിരാശയോടെ ഞാന്‍ ആ സത്യം അവരോടായി പറഞ്ഞു.
“ശ്യാമേ,ആ കുട്ടിയുടെ കല്യാണം ഉറപ്പിച്ചതാ.അവരുടെ അകന്ന ബന്ധത്തിലുള്ള ഒരാളാ.ആ കുട്ടിയുടെ പഠിപ്പ് കഴിഞ്ഞാല്‍ കല്യാണം ഉണ്ടാകും.അപ്പോ പിന്നെ നമുക്ക് വേറെ കുട്ടിയെ അന്വേഷിക്കാം. അല്ലെങ്കിലും ശ്യാമിന് കെട്ടാനുള്ള പ്രായം ആവുന്നതല്ലേയുള്ളൂ. മാത്രമല്ല ചികിത്സയൊക്കെ കഴിഞ്ഞിട്ട് വേണ്ടേ? അതൊക്കെ അതിന്റെ സമയമാകുമ്പോള്‍ നടക്കും ശ്യാമേ”
ഞാന്‍ ശ്യാമിനെ സമാധാനപ്പെടുത്തുമ്പോള്‍ അവന്റെ മുഖത്ത് എന്നോടുള്ള രൌദ്ര ഭാവം ഇരുമ്പ് പഴുത്ത് കേറുന്ന പോലെ രൂക്ഷമായിക്കൊണ്ടിരുന്നു.പിന്നീട് കുറച്ച് നേരത്തിന് ആരും ഒന്നും മിണ്ടിയില്ല.കല്യാണത്തലേന്ന് വധു കാമുകന്റെ കൂടെ ഒളിച്ചോടിയ വീട് പോലെ എല്ലാവരും മ്ലാനവദനരായി ഇരുന്നു.അങ്ങിനെ ഒരു കുഞ്ഞുണ്ണിക്കവിത പോലെ “കാക്ക പാറി വന്നു, പാറയില്‍ ഇരുന്നു,കാക്ക പാറിപ്പോയി, പാറ ബാക്കിയായി!’ എന്ന പോലായി ശ്യാമിന്റെ കല്യാണാലോചന.

ചൊവ്വാ ദോഷവും പിന്നെ ആ കുട്ടിക്കുണ്ടായ ദുരന്തവും എല്ലാവരേയും അറിയിക്കാന്‍ എനിക്കെന്തോ മനസ്സ് അനുവദിച്ചില്ല.ഓരോരുത്തര്‍ക്കും ഓരോരോ പ്രശ്നങ്ങളുണ്ടാവും.ചിലര്‍ അതെല്ലാം ഉള്ളിലൊതുക്കി ചിരിച്ച് സന്തോഷത്തോടെ പെരുമാറുന്നു.അത്തരക്കാര്‍ പുണ്യം ചെയ്തവരാണെന്ന് ഞാന്‍ മനസ്സിലോര്‍ത്തു.ആ കുട്ടിയേയും ഞാന്‍ അത്തരത്തിലൊരു പുണ്യ ജന്മമായി കണക്കാക്കി.ശ്യാമിന്റെ ഇനി ശുദ്ധ ജാതകമാണെങ്കില്‍ പോലും എന്തേങ്കിലുമൊരു ദുരന്തം ശ്യാമിനുണ്ടാവുന്നത് എനിക്കും സഹിക്കാവുന്നതിനപ്പുറമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.എല്ലാം ഒരു സിനിമാക്കഥ പോലെ ഞാന്‍ മറക്കാന്‍ ശ്രമിച്ചു.

പിറ്റേ ദിവസം ചികിത്സകളേല്ലാം കഴിഞ്ഞ്, ഉച്ചകഞ്ഞിയും കഴിഞ്ഞ് ഞാന്‍ സജിയുടെ നിര്‍ദ്ദേശപ്രകാരം ഓഫീസിലെത്തി. അവിടെ ഒരു കസേരയില്‍ ഇരിക്കുകയായിരുന്ന ഒരു യുവ കോമളാംഗി ഒരു ലെറ്റര്‍ പാട് മറിച്ച് നോക്കി എന്തൊക്കെയോ വായിക്കുന്നുണ്ടായിരുന്നു. കാഴ്ചയില്‍ ഒരു മുപ്പത് വയസ് തോന്നും. ഇവളായിരിക്കും നായിക എന്ന് ഞാന്‍ ഊഹിച്ചു. തടി അല്‍പ്പം കൂടുതലാണെങ്കിലും കണാന്‍ നല്ല ലുക്കൊക്കെ ഉണ്ടായിരുന്നു.അവള്‍ ആത്മാര്‍ത്ഥതയോടെ ഡൈലോഗ് പഠിക്കുകയാണെന്ന് ഞാന്‍ വിശ്വസിച്ചു.അല്‍പ്പം കഴിഞ്ഞപ്പോള്‍ റൂമിലേക്ക് വേറൊരാള്‍ കയറിവന്ന് കൊണ്ട് ആ സ്ത്രീയെ നോക്കിക്കൊണ്ട് ലൈറ്റപ്പ് ചെയ്ത് കഴിഞ്ഞെന്ന് പറഞ്ഞു.അയാളുടെ കൂടെ വന്നയാള്‍ എന്നെ നോക്കിക്കൊണ്ട് പൊയി ഡ്രസ് മാറ്റി തയ്യാറാവാന്‍ പറഞ്ഞു.ഞാന്‍ നേരെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഉള്ളില്‍ നിറയെ സന്തോഷത്തോടെയും ആഹ്ലാദത്തോടേയും കൂടി സിനിമാഭിനയം എന്ന അഭിനിവേശം സാക്ഷാത്കരിക്കാനായി നടന്നു!

തുടരും..

61 comments:

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിക്കാന്‍ പഞ്ചകര്‍മ്മ പുരാണത്തിന്റെ പതിനൊന്നാം ഭാഗം!
ഒരു ദയറിക്കുറിപ്പ് പോലെ ഇത് ഞാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് തുടര്‍ന്ന് എഴുതുന്നത്.നിങ്ങള്‍ക്കും ഇഷ്ടമാകും എന്ന് വിശ്വസിച്ച് കൊണ്ട്,
സ്നേഹത്തോടെ..
വാഴക്കോടന്‍

Unknown said...

വായിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. അടുത്ത ഭാഗം പോരട്ടെ!!
ആശംസകള്‍!

Salini Vineeth said...

ഒരു തേങ്ങ അടിക്കട്ടെ ട്ടോ.. എന്നിട്ടാകാം വായന.. :) ഞാന്‍ ഇപ്പ വരാ ട്ടോ..

SHANAVAS said...

അതെ, വാഴക്കോടന്‍, എഴുത്ത് കലക്കുന്നുണ്ട്. ബാക്കിയും കൂടി ഇങ്ങു പോന്നോട്ടെ. ഈ നര്‍മ്മം ഒത്തിരി ആസ്വദിക്കുന്നു. ആശംസകള്‍.

Noushad Koodaranhi said...

അപ്പോള്‍ ഇനി സിനിമാഭിനയവും ജീവിതാഭിനയവും കൂടി ചേര്‍ന്ന് ഒരു കലക്ക് കലക്കണം...കൂടുതല്‍ വായനക്ക് കാത്തിരിക്കുന്നു .... ആസ്വദിക്കുന്നു വാഴക്കോടാ...ആശംസകള്‍.

jayanEvoor said...

കൊള്ളാം, പോരട്ടെ!

(വാഴ എഴുതി എഴുതി എന്റെ ചാൻസ് മുഴുവൻ നശിപ്പിച്ചു! ഞാനിനി പഞ്ചകർമ്മത്തെക്കുറിച്ച് എന്തോന്നെഴുതാൻ!!)

Naushu said...

കൊള്ളാം ....
ഇതും കലക്കി

ente lokam said...

കൊള്ളാം നല്ല രസം ഉണ്ട് വായിച്ചു പോവാന്‍.സ്വാഭാവിക നര്മം തന്നെ ആവശ്യത്തിന് ഉണ്ട് ആല്‍മ ഗതങ്ങളില്‍ അത് നന്നാവുന്നുണ്ട്.നര്‍മം ചില സ്ഥലങ്ങളില്‍ തിരുകി
കയറ്റി അതിന്റെ ഒഴുക്ക് കളയാതിരുന്നാല്‍ കൂടുതല്‍ നല്ലത്..ഗൗരവമുള്ള സംഭാഷണങ്ങളില്‍ വെറുതെ ചില ഉപമകള്‍ ചേര്‍ത്തത് വായനയുടെ രസം ചോര്‍ത്തി...ആശംസകള്‍ വാഴ ചേട്ടാ..

Unknown said...

ഈ ഡയറികുറിപ്പ് താങ്കളേക്കാള്‍ എനിക്ക് ഭയങ്കര ഇഷ്ടായി - ഹി-ഹി

Sharu (Ansha Muneer) said...

ആസ്വദിച്ചു വായിച്ചു... അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.. :)

ramanika said...

ചൊവ്വ ദോഷം മൂലം മനസ്സുടഞ്ഞ കുട്ടിയുടെ ദയനിയ ചിത്രം മനസ്സില്‍ തറച്ചു !

ഷബീര്‍ - തിരിച്ചിലാന്‍ said...

പതിനൊന്നും കഴിഞ്ഞു. ഇപ്പളും ആയില്ല സില്‍മാനടന്‍. നല്ല രസായിട്ട് വായിച്ചു. വിന്‍സെന്റ് ചേട്ടന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
എല്ലാവരും ആസ്വദിക്കുന്നുണ്ട് എന്നറിയുന്നതില്‍ വളരെ സന്തോഷം!!

‌@ എന്റെ ലോകം: തീര്‍ച്ചയായും താങ്കളുടെ നിര്‍ദ്ദേശങ്ങളേ ശ്രദ്ധിക്കാം!നന്ദി!

ഷാജു അത്താണിക്കല്‍ said...

വളരെ രസകരം എഴുത് നല്ല ഒഴുകുണ്ട്, വായിക്കാനും
ആശംസകള്‍

അപര്‍ണ്ണ II Appu said...

ആ കുട്ടിയുടെ നൊമ്പരം നര്‍മ്മം കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചത് വളരെ നന്നായി.അല്ലെങ്കില്‍ ഭയങ്കര സെന്റിയായേനെ.:):)
ഈ ശൈലി വളരെ ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Unknown said...

vazhe nannayittunde

sumitha said...

നര്‍മ്മവും സങ്കടങ്ങളും ഇങ്ങനെ സമം ചേര്‍ത്ത് എഴുതാന്‍ കഴിയുന്നത് ഒരു പുണ്യം തന്നെ. ഈ പതിനൊന്നാം ഭാഗവും ഏറെ മനസ്സില്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.
അടുത്ത ഭാഗം വേഗം പോന്നോട്ടെ!

noordheen said...

കൊള്ളാം. ആ പെണ്‍കുട്ടിയുടെ നൊമ്പരം വല്ലാതെ സ്പര്‍ശിക്കുന്നു.

അറ്റുത്ത ഭാഗത്തെങ്കിലും സിനിമാ നടനാവുമോ?

Palavattam said...

അങ്ങനെ വാഴയെ കല്യാണബ്രോക്കറും ആക്കി...

സിനിമാ നടന്‍ ആവുന്നത് കൂടി കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു........;)

Hashiq said...

>> അയാളുടെ കൂടെ വന്നയാള്‍ എന്നെ നോക്കി കൊണ്ട് പോയി ഡ്രസ്സ്‌ മാറ്റി വരാന്‍ പറഞ്ഞു >>

റോള് മനസിലായി.. ബൈക്ക് ആക്സിഡന്റില്‍ നട്ടെല്ലിന് പരിക്കേറ്റ് എണ്ണതോണിയില്‍ ചികില്‍സയില്‍ കിടക്കുന്ന കൂട്ടുകാരനെ കാണാന്‍ നായകന്‍ വരുന്നു. നായകന്‍റെ കൂട്ടുകാരന്റെ റോളില്‍ വാഴക്കോടന്‍.. നല്ല അഭിനയപ്രാധാന്യമുള്ള റോളാ.തകര്‍ത്തോണം..

(നര്‍മ്മവും നൊമ്പരവും ഇടകലര്‍ത്തി എഴുതുന്നത്‌ നന്നാകുന്നു... ഒപ്പം എന്റെ ലോകത്തോട് യോജിക്കുകായും ചെയ്യുന്നു.)

വാഴക്കോടന്‍ ‍// vazhakodan said...

ഹാഷിക്കേ..ശരിക്കും ആ സന്ദര്‍ഭം അങ്ങിനെത്തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.സങ്കടമുള്ളവരുടേ മുന്നില്‍ നമ്മളും സങ്കടത്തില്‍ നിന്നാല്‍ അതവരുടെ ദുഃഖത്തെ കൂട്ടുകയേ ഉള്ളൂ.അപ്പോള്‍ നമ്മള്‍ ഇല്ലാത്ത നര്‍മ്മം ഉണ്ടെന്ന് വരുത്തി അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. ഇവിടേയും ഞാന്‍ അതാണ് ഉദ്ധേശിച്ചത്.ഒരു മാതിരി കഷ്ടപ്പെട്ട് തമാശ പറയാന്‍ ശ്രമിക്കുന്ന ഒരു ഫീല്‍ കിട്ടിയില്ലേ അത് തന്നെ!
കല്യാണപ്രായമെത്തിയിട്ടും കല്യാണം നടക്കാതെ പോകുന്ന പെണ്‍കുട്ടികളുടെ അവസ്ഥ വളരെ വേദനാ ജനകം തന്നെയാണ്.:(

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
അടുത്ത ഭാഗത്തില്‍ എന്തായാലും ഞാന്‍ നടനാവും :):)

കൂതറHashimܓ said...

മ്മ്......
എന്റെ കൂട്ടുകാരനു കല്യാണം മൂലം എന്തെങ്കിലും പറ്റുമോ എന്ന ചിന്ത ഒഴിച്ച് ബാക്കി എല്ലാം നല്ലത്.

ആ ചിന്ത ബോറായി ഇമ്മിണി ബോറായി

വാഴക്കോടന്‍ ‍// vazhakodan said...

ങേ..അപ്പോള്‍ കൂട്ടുകാരന് നല്ലത് വരരുത് എന്ന് ചിന്തിക്കുന്നതാണോ ഇമ്മിണി നല്ലത്? :)
വിശ്വാസങ്ങളെ എതിര്‍ക്കാന്‍ നമ്മെക്കൊണ്ടാവുമോ? എന്റെ വിശ്വാസം മറ്റുള്‍ലവര്‍ക്ക് അന്ധവിശ്വാസമാവാം,അത് പോലെ തിരിച്ചും.അപ്പോള്‍ ജാതക ദോഷമുള്‍ലവരെ കെട്ടിയാല്‍ ദോഷമുണ്ടാകുമെന്ന അവരുടെ വിശ്വാസത്തെ ഞാന്‍ എതിര്‍ത്ത് പുതിയ വിപ്ലവം സൃഷ്ടിക്കണം എന്നാണോ ഹാഷിമേ? :):)

ബ്ലാക്ക്‌ മെമ്മറീസ് said...

ന്നാ ...ഒരു ഓസ്കാര് വാങ്ങിക്കുമല്ലോ ..!!!!

ബ്ലാക്ക്‌ മെമ്മറീസ് said...

ന്നാ ...ഒരു ഓസ്കാര് വാങ്ങിക്കുമല്ലോ ..!!!!

Typist | എഴുത്തുകാരി said...

Ishtappedunnundu ee puranam.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒന്നാം ഭാഗം മുതല്‍ തുടര്‍ച്ചയായി വായിക്കെണ്ടിയിരുന്നു. പക്ഷെ കഴിഞ്ഞില്ല.
മുഴുവന്‍ വായിക്കാന്‍ സമയവും അനുവദിക്കുന്നില്ല.
ഒന്നൊന്നായി വായിക്കാന്‍ ശ്രമിക്കാം.
ആശംസകള്‍

അഭി said...

കൊള്ളാം ....ബാക്കി കൂടെ വേഗം പോന്നോട്ടെ

ഈവി /// EVi said...

സംഗതി കൊള്ളാം കേട്ടോ.......
(കൊച്ചുപ്രേമന്‍ സ്റ്റെയില്‍)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

..ബിരിയാണി വെന്താല്‍ സദ്യ തുടങ്ങും,മുസ്ല്യാര് വന്നാല്‍ നിക്കാഹും നടത്തും അത്ര തന്നെ!”
ദ്വയാര്‍ത്ഥമുള്ള നല്ല ഫലിതങ്ങള്‍ ..തുടരുക

അണ്ണാറക്കണ്ണന്‍ said...

പതിനൊന്നാം ഭാഗവും വായിച്ചു...കൊള്ളാം കേട്ടോ...
അടുത്ത ഭാഗത്തിലെങ്കിലും ഇങ്ങളു സില്‍മാനടനാവോ....?

Unknown said...

എല്ലാ ഭാഗങ്ങളും വായിച്ചു,,, കൊള്ളാം, പോരട്ടെ! അടുത്തതിനായി കാക്കുന്നു.

Raveena Raveendran said...

എല്ലാ ഭാഗങ്ങളും വായിച്ചു നോക്കി .കലക്കീട്ടുണ്ട് . അടുത്തത് ഉടനേ പ്രതീക്ഷിക്കാലോ

വാഴക്കോടന്‍ ‍// vazhakodan said...

അടുത്ത ഭാഗത്ത് ഞാനൊരു നടനാവും ;):)
കാത്തിരിക്കുമല്ലോ!

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!!

Unknown said...

അന്ധവിശ്വാസം ജീവിതം തകര്‍ത്ത ഒരുപാട് പേര്‍ നമുക്ക് ചുറ്റും ഉണ്ട്. നല്ല എഴുത്ത്.ആശംസകള്‍

സച്ചിന്‍ // SachiN said...

പെരുത്ത് ഇഷ്ടായി മാഷേ...
ജാതകത്തിന്റേയും സര്‍പ്പ ദോഷങ്ങളുടേയും പേരില്‍ ജീവിതം നഷ്ടപ്പെട്ട ഒരു പാട് പെണ്‍ കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍.അവരുടെ വിധി,അല്ലാതെന്ത് പറയാന്‍.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!
:):)

sumayya said...

വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും.

എന്നെ ഒന്ന് ഒളിച്ചോടാന്‍ പോലും പറ്റാത്ത പരുവത്തിലാക്കിയിട്ടാണോ നിങ്ങള്‍ വേറെ കല്യാണം കഴിക്കാന്‍ ഒരുങ്ങുന്നത്?”

ഭാര്യയുടെ ഈ ഡയലോഗ് ഒര്‍ത്ത് ചിരിച്ച് ബോധം കെട്ടു:):)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

വര്‍ഷിണി* വിനോദിനി said...

ഹാസ്യ രാജാവ് ഇത്തവണ ഇച്ചിരി നൊമ്പരപ്പെടുത്തി...
സ്ത്രീജനങ്ങളുടെ മുഖങ്ങള്‍ കണ്ണില്‍ തെളിഞ്ഞു...ആശംസകള്‍, ഇഷ്ടായി ട്ടൊ.

ചാണ്ടിച്ചൻ said...

വരാന്‍ പോകുന്ന പന്ത്രണ്ടാം ഭാഗം ഏതാണ്ട് പിടി കിട്ടി...ഉടന്‍ ഇറങ്ങാന്‍ പോകുന്ന "കൃഷ്ണനും രാധയും" എന്ന Aപ്പടത്തില്‍ അഭിനയിച്ച കാര്യമല്ലേ പറയാന്‍ പോണത് :-)

വാഴക്കോടന്‍ ‍// vazhakodan said...

ചാണ്ടിച്ചോ അല്ലല്ലോ? :):)

എന്തായാലും കുറച്ച് കൂടി ക്ഷെമീ... :):)

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി എല്ലാ കൂട്ടുകാര്‍ക്കും അറിയിക്കുന്നു.

$.....jAfAr.....$ said...

അടുത്ത ഭാഗം പോരട്ടെ!!
ആശംസകള്‍!!!!

Renjith Kumar CR said...

ഈ ഭാഗവും ഇഷ്ട്ടമായി .
ഇങ്ങനെ നടന്നാല്‍ മതിയോ ശ്യാമിനെ പെണ്ണ് കെട്ടിക്കെണ്ടേ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇനിയിപ്പോ ആ പടമാണോ സന്തോഷ്‌ പണ്ഡിറ്റ് സംവിധാനം ചെയ്തത്?

ഐക്കരപ്പടിയന്‍ said...

എനിക്കും സമാധാനമായി, ഫാര്യയും കുട്ടികളും പട്ടിണി കിടക്കേണ്ടി വരില്ലല്ലോ...ഒത്താല്‍ ഒന്നും കൂടി ഒപ്പിക്കുകയും ചെയ്യാം...അത് കലക്കി!

Junaiths said...

ഇനി എന്തൊക്കെ നടക്കുമോ...എന്താകുമോ എന്തോ...

Lipi Ranju said...

ആ കുട്ടിയുടെ അവസ്ഥ അറിഞ്ഞും കൂട്ടുകാരന്‍ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നു എങ്കില്‍ ?? അന്ധവിശ്വാസം ഇല്ല എന്ന് പറയുന്നു എങ്കിലും, കൂട്ടുകാരന് അപകടം വരുമോ എന്ന് ഭയക്കുന്നു !!!

വാഴക്കോടന്‍ ‍// vazhakodan said...

@ ലിപി: എനിക്ക് സമ്മതായിരുന്നു കൂട്ടുകാരനെക്കൊണ്ട് ആ കുട്ടിയെ കല്യാണം കഴിപ്പിക്കാന്‍ ! എന്റെ വിശ്വാസമല്ലല്ലോ അവന്റെ വിശ്വാസം. ഞാന്‍ കെട്ടിയില്ലായിരുന്നെങ്കില്‍......:):)
(ഭാര്യയോട്..ചുമ്മാ പറഞ്ഞതാട്ടാ :))

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!

Arun said...

പതിനൊന്നാം ഭാഗവും ഇഷ്ടമായി.കലക്കി:)
അടുത്ത ഭാഗം വേഗം വരട്ടെ..

Hashim said...

വളരെ ആസ്വദിച്ച് വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്.
അഭിനന്ദനങ്ങള്‍

സൂത്രന്‍..!! said...

ithu theero ?

kharaaksharangal.com said...

വാഴക്കോടന്‍റെ രചനകള്‍ വായിക്കാന്‍ നല്ല രസമാണ്. അടുത്ത ഭാഗം എനിക്ക് മെയില്‍ ചെയ്തു തരണേ.

Anitha Madhav said...

ഈ ഭാഗവും നന്നായി. ഇനി അടുത്തത് പോരട്ടെ :)

sm sadique said...

വന്നു, ഇവിടെ ചേർന്നു. ഇനി സ്ഥിരം വരാൻ ശ്രമിക്കാം.

chillujalakangal said...

വായിക്കാന്‍ നല്ല രസമുണ്ട്...ആദ്യത്തെ ഭാഗങ്ങള്‍ ഒന്നും വായിച്ചില്ല...ഉടനേ വായിക്കാം...:)

MicBoyzInc said...

namaskaram...njangal oru cheriya blog nadathunnu...mar ivanios collegile kurach vidhyarthikalanu...abhimukhangalum mattum prasidheekarikkan udhesham.
vashakkodante ezhuthu pdichirikkanu.
iniyum ezhthka...
assalayi...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതു വായിച്ചിട്ട്‌ ചൊവ്വാ ദോഷത്തെയും ജ്യോല്‍സ്യന്മാരെയും ഞാന്‍ വെറുത്തു പിന്നെ ശപിച്ചു പക്ഷെ ആ പെണ്‍കൊച്ചിനെ എനിക്കിഷ്ടമായിരുന്നു :)

ഭായി said...

കെട്ടിയോളുടെ ചോദ്യങൾ ചിരിപ്പിച്ചു വാഴേ..?!!
അഭിനയത്തിനിടക്കുള്ള തമാശകൾക്കായി കണ്ണും നട്ടിരിക്കുന്നു..!! :)

തരികിട വാസു said...

അടുത്തതും പെട്ടെന്നാവട്ടെ വാഴക്കോടാ...
കൊള്ളാം ട്ടാ!

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.അടുത്ത ഭാഗം വൈകാതെ ഇറക്കി വിടാം...:)
നന്ദിയോടെ..
വാഴക്കോടന്‍

ഗുണ്ടൂസ് said...

maashinu pattiya wife thanne.. hihi.. ethra chollukal aanu orumichu parayunnathu..

suspense kollaam..

ഗീത രാജന്‍ said...

:)..:)

 


Copyright http://www.vazhakkodan.com