പതിനൊന്നാം പുരാണത്തിനായി ഇവിടെ ഞെക്കുക!
സ്റ്റാര്‍ട്ട് ക്യാമറാ........ആക്ഷന്‍!!
“നേരാ മരുമോനേ… ഈ അപ്പച്ചന് ചക്കക്കൂട്ടാന്‍ കണ്ടിട്ടില്ല… മരം വെട്ടുകാരനായിരുന്നു എന്റെ അപ്പന്.. കണ്മുന്നീ വെച്ചെന്റ്റെ അമ്മച്ചിയുടെ കയ്യീന്ന് വരിക്കച്ചക്ക തട്ടിപ്പറിച്ച റേഞ്ചര്‍ സായ്വിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പന് ജയിലിക്കേറുമ്പോ എനിക്കൊമ്പതു വയസ്.. വരിക്കപ്ലാവേന്ന് അപ്പന് ചക്കയിറക്കി, ദാ..ഇങ്ങനെ കയ്യിലോട്ടു വാങ്ങിക്കുമ്പോ ..അന്നെന്റെ പത്താമത്തെ പെറന്നാളാ.. പനയോലയില്‍ പൊതിഞ്ഞുകെട്ടി മൂന്നാം പക്കം എന്റെ അപ്പന് തന്ന ചക്കച്ചുള പള്ളിമുറ്റത്തു കൊണ്ടു വരുമ്പോ.. എന്റെ കണ്ണിന്റെ മുന്നീ ഇപ്പളും ഞൊളയ്ക്കുവാ മരുമോനേ ദേണ്ടീ ഈ നീളത്തിലുള്ള കൃമികള്‍… ചക്കച്ചൊളേന്നും കുരൂന്നും… അന്നു മൂക്കുപൊത്തിക്കൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ചക്കച്ചുളയെയിട്ടാട്ടിയത്. . എടുത്ത് തെമ്മാടിക്കുഴീക്കൊണ് ടെ തള്ളിക്കോളാന്‍.. അന്യന് വെയര്‍ക്കുന്ന കാശുകൊണ്ട് അപ്പോം തിന്ന് വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെന്സേലും കേറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്നു തീര്‍ന്നതാ മരുമോനേ ബഹുമാനം… ഇപ്പം എനിക്ക് അതിനോട് മോന് ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ… എന്നതാടാ…? നീ തലകുലുക്കിയല്ലോ..?
ഇറ വറന്സ്… ബഹുമാനക്കുറവ്.. ശരിയാ മോനെ…
ങാ.. പിന്നെ ചക്ക വിറ്റ് പിച്ചക്കാരെ തീറ്റുന്ന കാര്യം.. അതുമൊരു കഥയാ.. പതിനൊന്നാമത്തെ വയസില്‍ അപ്പന് കെടക്കുന്നേന്റെ എടതു ഭാഗത്ത് അമ്മേം കുഴിച്ചു മൂടിയിട്ട് മീനച്ചിലാറ് നീന്തിക്കേറി ചക്ക മോഷ്ടിക്കാന്‍ തൊടങ്ങുമ്പോ ഇന്നത്തെ ഈ ചക്കരാജാവിന് കത്തീം വടോം ഉറുമ്പ് പൊടീം വാങ്ങാനുള്ള കാശുതന്നത് പള്ളീം പട്ടക്കാരുമൊന്നുമല്ല … അങ്ങാടീ തെണ്ടിപ്പെറുക്കി നടന്ന ഒരു തള്ളയാ.. ഒരു മുഴുപ്രാന്തി… അതിന്റെ സ്മരണേലാ മോനേ എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പഴും ഈ അന്നദാനം…!!!
ഇറ
ങാ.. പിന്നെ ചക്ക വിറ്റ് പിച്ചക്കാരെ തീറ്റുന്ന കാര്യം.. അതുമൊരു കഥയാ.. പതിനൊന്നാമത്തെ വയസില്‍ അപ്പന് കെടക്കുന്നേന്റെ എടതു ഭാഗത്ത് അമ്മേം കുഴിച്ചു മൂടിയിട്ട് മീനച്ചിലാറ് നീന്തിക്കേറി ചക്ക മോഷ്ടിക്കാന്‍ തൊടങ്ങുമ്പോ ഇന്നത്തെ ഈ ചക്കരാജാവിന് കത്തീം വടോം ഉറുമ്പ് പൊടീം വാങ്ങാനുള്ള കാശുതന്നത് പള്ളീം പട്ടക്കാരുമൊന്നുമല്ല
കട്ട്.......
“താനെന്താടോ ഈ രൂപക്കൂട്ടില്‍ പുണ്യാളന് നിക്കണ പോലെ നിക്കണത്? പോയി ആ കോസ്റ്റ്യൂം മാറ്റിയിട്ട് വാടോ!”
ക്യാമറാ മാന്റെ ആ ചോദ്യം എന്നെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി.ഞാന്‍ കണ്ടത് വെറും സ്വപ്നമാണല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ വല്ലാത്ത ദുഃഖം തോന്നി.കാരണം “ചക്കലേലം “ എന്ന ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു നില്‍ക്കുകയായിരുന്ന സ്വപ്നമാണ് പൊലിഞ്ഞ് പോയത്. അത് പോലൊരു വേഷം ഇനി ചെയ്യാന്‍ പറ്റിയില്ലെങ്കിലോ?എന്ത് ചെയ്യാന്‍ നല്ലൊരു സ്വപ്നം കാണാന്‍ പോലും യോഗമില്ല എന്ന് കരുതി എനിക്ക് തന്ന കോസ്റ്റ്യൂം മാറാനായി റൂമിലെത്തി.
ഒരു നിമിഷം എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ എനിക്കായില്ല. ഞാന്‍ വീണ്ടും വീണ്ടും ആ കോസ്റ്റ്യൂം തിരിച്ചും മറിച്ചും നോക്കി. തലയില്‍ ഒരു പെരുപ്പ് അരിച്ച് കയറി.ഉള്ളില്‍ ദേഷ്യവും സങ്കടവും സമം ചേര്‍ത്ത അളവില്‍ തിളച്ച് വന്നു.ഞാന്‍ ആ കോസ്റ്റ്യൂമിലേക്ക് ഒരിക്കല്‍കൂടി നോക്കി, അതേ നല്ല അസ്സല് പട്ട് കോണകം!! അതെന്റെ കയ്യില്‍ കിടന്ന് തിളങ്ങുന്നു!!
നായകനാവാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച എനിക്ക് ആദ്യമായി കിട്ടിയത് ആദ്യപാപത്തിലെ നായകന്റെ കോസ്റ്റ്യൂമാണല്ലോ ഈശ്വരാ എന്ന ചിന്ത എന്നെ വല്ലാതെ കുണ്ഠിതപ്പെടുത്തി. അവിടെ നിന്നും ഇറങ്ങി ഓടിയാലോ എന്ന് ശക്തമായ തോന്നല്‍ മനസ്സില്‍ ഇരമ്പി വന്നെങ്കിലും,ജീവിതത്തില്‍ ആദ്യമായി ഒരു കോണകമുടുത്താണെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ കിട്ടിയ ചാന്‍സ് ഉപേക്ഷിച്ചാല്‍ പിന്നെ ഗുരുത്വ ദോഷം വരുമെന്നും മേലാല്‍ സിനിമയില്‍ അഭിനയിക്കാനേ ചാന്‍സ് കിട്ടില്ലെന്നും ഞാന്‍ വല്ലാതെ ഭയപ്പെട്ടു.അങ്ങിനെ രണ്ടും കല്‍പ്പിച്ച് ഞാന്‍ കോസ്റ്റ്യൂം ഉടുക്കാന്‍ തീരുമാനിച്ചു.
എന്നെ കാണാഞ്ഞിട്ട് കേമറ മേന്‍ വീണ്ടും റൂമിലേക്ക് വന്ന് പെട്ടെന്ന് വരാന്‍ പറഞ്ഞു. എന്റെ മനസ്സമാധാനത്തിന് ഞാന്‍ അയാളൊട് ചോദിച്ചു,
“ഈ സിനിമയുടെ പേരെങ്കിലും ഒന്ന് പറഞ്ഞ് തരാമോ?”
മറുപടിയായി അയാള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു,“സിനിമേ? ഇത് സിനിമയൊന്നുമല്ല.ഇത് കേന്ദ്ര സര്‍ക്കാറിന് വേണ്ടി പഞ്ചകര്‍മ്മയെ കുറിച്ചൊരു ഡോക്യുമെന്ററി തയ്യാറാക്കുകയാണ്.ഇത് ഒരു പരസ്യം പോലെ ലോകം മൊത്തം കാണിക്കാനുള്ളതാ! താന്‍ പെട്ടെന്ന് വാ,ഷൂട്ട് തുടങ്ങാം!” അതും പറഞ്ഞ് അയാള്‍ ഹാളിലേക്ക് പോയി.
ഇടവത്തിലെ ഇടിവെട്ടേറ്റ തെങ്ങ് പോലെ ഞാന്‍ കോപത്താല്‍ നിന്നു കത്തി. ആ പെരട്ട സജിയെയെങ്ങാന്‍ എന്റെ കയ്യില്‍ അപ്പോള്‍ കിട്ടിയെങ്കില്‍ ഞാനവനെ കൊന്ന് കറി വെച്ചേനെ! ഇനി ലോകം മുഴുവന്‍ എന്റെ കോണകമുടുത്തുള്ള ഡോക്യുമെന്ററി കാണിക്കുമല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ബ്ലൂ ടൂത്തിലും പ്രോണോ സൈറ്റിലുമൊക്കെ തലവെട്ടി ആളുകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുമ്പോള്‍,തല വെട്ടിമാറ്റാതെ തന്നെ ഒട്ടിക്കാവുന്ന ഒരു കോലത്തില്‍ ഞാന്‍ ഏതൊക്കെ ചിത്രങ്ങളില്‍ കറങ്ങുമെന്ന് വെറുതേ ആശങ്കപ്പെട്ടു.എങ്കിലും മനസ്സില്ലാ മനസ്സോടെ ഞാന്‍ ആ ഡോക്യുമെന്ററിയുടെ ഭാഗഭാക്കാകാന്‍ തീരുമാനിച്ചു.ആ നടത്തത്തില്‍ ഞാന്‍ ഡോക്യുമെന്ററികളേ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും സിനിമകള്‍ എനിക്കേറെ ഇഷ്ടമായിരുന്നു.
സിനിമയില്‍ നായകനായി അഭിനയിക്കാന്‍ മോഹിതനായി എത്തിയ ഞാന്‍ എണ്ണത്തോണിയില്‍ പട്ട് കോണകമുടുത്ത് പിണം പോലെ കിടക്കേണ്ടി വന്നതിലെ ദുര്‍വ്വിധിയെ മനസ്സില്‍ പഴിച്ച് കൊണ്ട് നീണ്ട് നിവര്‍ന്ന് കിടന്നു.നായികയാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചവള്‍ സംവിധായികയായി. അല്ലെങ്കിലും അവള്‍ക്ക് നായികയാകാനുള്ള സൌന്ദര്യമൊന്നുമില്ലെന്ന് ഞാന്‍ മനസ്സില്‍ മന്ത്രിച്ചു. അവളുടെ നായകനാകേണ്ടി വന്നാല്‍ പിന്നെ ഭാവിയില്‍ കിട്ടുന്ന നായികമാരെല്ലാം പ്രായം കൂടിയവരാകുമെന്ന്‍ എണ്ണത്തോണിയില്‍ കിടന്നും ഒട്ടും അഹങ്കാരമില്ലാത്ത മനസ്സ് കൊണ്ട് ഞാന്‍ കണക്ക് കൂട്ടി.എണ്ണത്തോണിയുടെ അറ്റത്ത് പിടിപ്പിച്ച പാത്രത്തില്‍ നിന്നും എണ്ണ ധാര ധാരയായി നെറ്റിയില്‍ വീഴുന്ന “ധാര” എന്ന ചികിത്സാ രീതിയുടെ സീനാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്.അതിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.
അങ്ങിനെ സംവിധായികയുടെ കിളി നാദത്തില്‍ സ്റ്റാര്‍ട്ട് ക്യാമറയും ആക്ഷനും പറഞ്ഞു. പാത്രത്തില്‍ നിന്നും എണ്ണ ധാരധാരയായി എന്റെ നെറ്റിയിലേക്ക് പതിച്ചു.അതിന്റെ കുളിര്‍മ കൊണ്ടെന്നോണം എന്റെ ദേഷ്യങ്ങളൊക്കെ പതിയെ ശമിച്ചു.അല്‍പ്പം കഴിഞ്ഞില്ല അപ്പോഴേക്കും കട്ടും പറഞ്ഞ് സംവിധായിക എന്റെ അടുത്ത് വന്നു പറഞ്ഞു.
“യു സീ ഓയില്‍ വീഴുമ്പോള്‍ മുഖത്ത് അത് ഫീല്‍ ചെയ്യുന്ന എക്സ്പ്രഷന്‍ വരട്ടെ”
എനിക്ക് ദേഷ്യമാണ് വന്നത്. എക്സ്പ്രഷനാത്രേ എക്സ്പ്രഷന്‍! ഡൊക്യുമെന്ററിയില്‍ ഇത്ര എക്സ്പ്രഷനൊക്കെ മതിയെന്നും കൂടുതല്‍ എക്സ്പ്രഷനൊന്നും എനിക്ക് സൌകര്യമില്ലെടി ചട്ടക്കാരീ എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും പുറത്തേക്ക് ഭവ്യതയോടെ ഒരു തലയാട്ടല്‍ മാത്രമാണ് ഉണ്ടായത്.
“കുയിലെപ്പുടിച്ച് കൂണ്ടിലടച്ച് കൂവച്ചൊല്ലുകിറ ഉലകം...
മയിലെ പുടിച്ച് കാല് ഒടച്ച് ആട ചൊല്ലുകിറ ഉലകം..
അത് എപ്പടി പാടുമയ്യാ...അത് എപ്പടി ആടുമയ്യാ....”
എന്ന ഗാനം ഉച്ചത്തില്‍ വെച്ച ഒരു ലോട്ടറി വണ്ടി റോഡില്‍ കൂടി കടന്ന് പോയി. എന്റെ ഈ അവസ്ഥ അറിഞ്ഞ ഏതോ കൊടിയ ശത്രുവായിരിക്കണം ആ ലോട്ടറിവണ്ടി അത് വഴി അപ്പോള്‍ പറഞ്ഞ് വിട്ടതെന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.എങ്കിലും എന്റെ ഈ അവസ്ഥയ്ക്ക് മാച്ചാവുന്ന പാട്ടാണല്ലോ കേട്ടത് എന്നോര്‍ത്ത് ഞാന്‍ ഒരു ദീര്‍ഘനിശ്വാസ്ത്തിന്റെ അകമ്പടിയോടെ ആശ്വസിക്കാന്‍ ശ്രമിച്ചു.പിന്നേയും സ്റ്റാര്‍ട്ട് ആക്ഷനും ക്യമറയും അവിടേ മുഴങ്ങി.എണ്ണ വീണ്ടും നെറ്റിയിലൂടെ ധാര ധാരയായി ഒഴുകി.അതെല്ലാം ക്യാമറാ മേന്‍ പല ആങ്കിളില്‍ നിന്നും പകര്‍ത്തിക്കൊണ്ടിരുന്നു.ഏത് ആങ്കിളിലും എന്റെ മുഖം കൃത്യമായി തിരിച്ചറിയുമല്ലോ എന്നൊരു വേവലാതിയും എന്റെ മുഖത്തെ എക്സ്പ്രഷനോടൊപ്പം പ്രകടമായിരുന്നു. പിന്നീടെപ്പോഴോ ഒരു “കട്ട്“ കേട്ടപ്പോള്‍ ആശ്വാസമായി.
“കുയിലെപ്പുടിച്ച് കൂണ്ടിലടച്ച് കൂവച്ചൊല്ലുകിറ ഉലകം...
മയിലെ പുടിച്ച് കാല് ഒടച്ച് ആട ചൊല്ലുകിറ ഉലകം..
അത് എപ്പടി പാടുമയ്യാ...അത് എപ്പടി ആടുമയ്യാ....”
എന്ന ഗാനം ഉച്ചത്തില്‍ വെച്ച ഒരു ലോട്ടറി വണ്ടി റോഡില്‍ കൂടി കടന്ന് പോയി. എന്റെ ഈ അവസ്ഥ അറിഞ്ഞ ഏതോ കൊടിയ ശത്രുവായിരിക്കണം ആ ലോട്ടറിവണ്ടി അത് വഴി അപ്പോള്‍ പറഞ്ഞ് വിട്ടതെന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.എങ്കിലും എന്റെ ഈ അവസ്ഥയ്ക്ക് മാച്ചാവുന്ന പാട്ടാണല്ലോ കേട്ടത് എന്നോര്‍ത്ത് ഞാന്‍ ഒരു ദീര്‍ഘനിശ്വാസ്ത്തിന്റെ അകമ്പടിയോടെ ആശ്വസിക്കാന്‍ ശ്രമിച്ചു.പിന്നേയും സ്റ്റാര്‍ട്ട് ആക്ഷനും ക്യമറയും അവിടേ മുഴങ്ങി.എണ്ണ വീണ്ടും നെറ്റിയിലൂടെ ധാര ധാരയായി ഒഴുകി.അതെല്ലാം ക്യാമറാ മേന്‍ പല ആങ്കിളില്‍ നിന്നും പകര്‍ത്തിക്കൊണ്ടിരുന്നു.ഏത് ആങ്കിളിലും എന്റെ മുഖം കൃത്യമായി തിരിച്ചറിയുമല്ലോ എന്നൊരു വേവലാതിയും എന്റെ മുഖത്തെ എക്സ്പ്രഷനോടൊപ്പം പ്രകടമായിരുന്നു. പിന്നീടെപ്പോഴോ ഒരു “കട്ട്“ കേട്ടപ്പോള്‍ ആശ്വാസമായി.
ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് ഞാന്‍ വാര്‍ഡിലേക്ക് തിരിച്ചു. സഹമുറിയന്മാരോട് എന്ത് പറയും എന്നൊരു കണ്ഫ്യൂഷന് മനസ്സിനെ വല്ലാതെ മഥിച്ചു.സിനിമയായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ സജി കേറി അലമ്പാക്കും.അത് കൊണ്ട് തല്ക്കാലം സത്യം സത്യമായിത്തന്നെ പറയാമെന്ന് കരുതി ഞാന്‍ വാര്‍ഡിലെത്തി. ഒരു സിനിമാ നടന് കിട്ടുന്ന ബഹുമാനവും ശ്രദ്ധയും ഒരു ഡോക്യുമെന്ററി നടന് ഒട്ടും കിട്ടില്ലെന്ന സത്യം ആളുകളുടെ പെരുമാറ്റത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഞാന്‍ നേരെ ബാബുവിന്റെ അടുത്ത് ചെന്നിരുന്നു. ആരും അഭിനയെത്തെ പറ്റിയോ ഷൂട്ടിങ്ങിനെ പറ്റിയോ ചോദിക്കാത്തത് കൊണ്ട് ഞാന്‍ തന്നെ പറഞ്ഞ് തുടങ്ങണമെന്ന് മനസ്സിലാക്കിക്കൊണ്ട് ബാബുവിനോട് പറഞ്ഞു,
“ഈ ഡോക്യുമെന്ററിയില്‍ അഭിനയിക്കുന്നോരുടെ കാര്യം കഷ്ടാ അല്ലേ? സിനിമാ നടന്മാരൊക്കെ എത്ര ഭാഗ്യവാന്മാരാ!”
“എന്തേ ഇപ്പോ അങ്ങിനെ തോന്നാന്‍?“ ബാബു ചോദിച്ചു
“അല്ലേ ഈ സിനിമാ നടന്മാര്ക്ക് കുടിക്കാന്‍ ഇടയ്ക്കിടയ്ക്ക് ജ്യൂസും,മിനറല്‍ വാട്ടറും ഒക്കെ കിട്ടും,അതോര്‍ത്ത് പറഞ്ഞതാ” ഞാനൊരു ദീര്‍ഘനിശ്വാസം കഴിച്ചു.
“അപ്പോ തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ലെന്ന് സാരം! നിനക്ക് ചായ വേണമെങ്കില്‍ ഫ്ലാസ്കിലുണ്ട് എടുക്കാന്‍ പറയട്ടെ?”
“ഏയ് വേണ്ട വേണ്ട.ഷാര്‍ജാ ഷേക്കും,മാംഗോ ഷേക്കുമൊക്കെ വേണോന്ന് ചോദിച്ചതാ.ഞാന്‍ പിന്നെ വേണ്ട എന്ന് പറഞ്ഞത് കൊണ്ട് തന്നില്ലെന്ന് മാത്രം” ഒരുവിധത്തില്‍ ഞാന്‍ പറഞ്ഞൊഴിഞ്ഞു. കാര്യങ്ങള്‍ അറിയാനായി ആന്റണി മാഷ് അവിടേക്ക് കടന്ന് വന്നുകൊണ്ട് എന്നോടായി ചോദിച്ചു,
“എങ്ങിനെയുണ്ടായിരുന്നു ഡോക്യുമെന്ററി അഭിനയം? തകര്‍ത്തോ?”
“പിന്നെ ഗംഭീരമായിരുന്നു. മുഖത്തൊക്കെ നല്ല എക്സ്പ്രഷനായിരുന്നെന്നാ സംവിധായിക പറഞ്ഞത്” ഞാനും മോശമാക്കിയില്ല.
“പിന്നേ ഉടുതുണിയില്ലാതെ എണ്ണത്തോണീല് കിടക്കുമ്പഴാ ഒരു എക്സ്പ്രഷന്‍!”
മാഷിന്റെ ആ പരിഹാസം കേട്ട് ബാബു ചിരിച്ചു.എനിക്ക് അല്‍പ്പം ചമ്മല് വന്നെങ്കിലും അത് മറച്ച് വെച്ച് കൊണ്ട് മാഷിനോട് പറഞ്ഞു,
“മാഷേ മാഷക്കറിയോ ലോകത്തില്‍ ഏത് നടന്റേയും നടിയുടേയും മുഖത്ത് ഏറ്റവും കൂടുതല്‍ എക്സ്പ്രഷന്‍ വരുന്നത് തുണിയില്ലാതെ അഭിനയിക്കുമ്പോഴാണെന്ന് സുപ്രസിദ്ധ സംവിധായകന് ഗോപാലകൃഷ്ണന് സാറ് വരെ പറഞ്ഞിട്ടുണ്ട്!”
“ഏത് നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണന് സാറോ?” മാഷ് വിടുന്ന ഭാവമില്ല.
“അങ്ങേര് അടൂരാണോന്നറിയില്ല,പക്ഷേ അങ്ങരുടെ ഇനീഷ്യല്‍ കെ. എസ് എന്നോ മറ്റോ ആണെന്ന് തോന്നുന്നു”
“ഹ ഹ മ്മടെ മസാലപ്പടം സംവിധായകന് കെ.എസ്. ഗോപാലകൃഷ്ണന്. അങ്ങേര് അതും പറയും അതിനപ്പുറവും പറയും! ആട്ടേ ഇനിയുണ്ടോ ഷൂട്ടിങ്ങ്?
“ചിലപ്പോ ഉണ്ടായിക്കൂടെന്നില്ല.അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്” ഞാന്‍ ഗമയ്ക്ക് കുറവൊന്നും വരുത്താതെ തട്ടി വിട്ടു.
ഇനി കൂടുതലെന്തെങ്കിലും ഷൂട്ടിങ്ങിനെ പറ്റി സംസാരിച്ചാല്‍ അത് ഒരു ബൂമറാങ്ങായി എന്റെ നെഞ്ചത്തോട്ട് തന്നെ വരും എന്ന് മനസ്സിലാക്കിയ ഞാന്‍ ഒരു സഹായത്തിനായി ചുറ്റും നോക്കി.പെരുന്നാളറിയിച്ച് മാനത്ത് ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടത് പോലെ മനസ്സിനെ കുളിരണിയിച്ച് ഭാര്യ എന്റെ അടുത്തേക്ക് കടന്ന് വന്നു.
“നിങ്ങള്‍ സിനിമാ ഷൂട്ടിങ്ങിന് പോയപ്പോ ഡോക്ടര്‍ റൌണ്ട്സിന് വന്നിരുന്നു.നാളെ “വസ്തി”ഉണ്ടെന്ന് പറയാന്‍ പറഞ്ഞു. എന്താ ഈ വസ്തി?“ അവള് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞത് മാഷായിരുന്നു,
“നാളെ വസ്തി ഉണ്ടാ? ഹ ഹ ഹ “ മാഷ് പിന്നേയും വല്ലാത്തൊരു ചിരിയായിരുന്നു.,ഒരുമാതിരി സലിം കുമാറിന്റെ ചിരി.മാഷ് ഇതിന് മുന്‍പ് പല വസ്തിയും കഴിഞ്ഞിട്ടുണ്ടാകുമെന്ന് ആ ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. അവള് വീണ്ടും മാഷിനോട് ചോദിച്ചു,
“പറ മാഷേ എന്താ ഈ വസ്തി?”
“അതേയ് മോളേ നിനക്കീ വയറും വെച്ച് ബക്കറ്റുമൊക്കെ പിടിച്ച് പിന്നാലെ ഓടാന്‍ പറ്റുമോ എന്തോ? വീട്ടിന്ന് ഉമ്മാട് വരാന്‍ പറയായിരുന്നു” മാഷ് അല്‍പ്പം ഗൌരവം അഭിനയിച്ച് കൊണ്ടാണ് പറഞ്ഞത്.
“മാഷ് വെറുതെ മനുഷ്യനെ പേടിപ്പിക്കാണ്ടിരുന്നേ.കേട്ടാല്‍ തോന്നും എന്തോ വല്യ ഓപ്പറേഷനാണെന്ന്! നീ ഇത് കേട്ടൊന്നും പേടിക്കണ്ട ട്ടോ” ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു.
“എനിക്കെന്ത് പേടി നിങ്ങക്കല്ലേ വസ്തി എനിക്കല്ലല്ലോ” അവള് നയം വ്യക്തമാക്കി.
എന്തായാലും കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണില്ല. എല്ലാം നാളെ അറിയാം.സാധനങ്ങള്‍ വാങ്ങാനുള്ള ലിസ്റ്റ് തന്നില്ലേ മോളേ?” മാഷ് ഭാര്യയോട് ചോദിച്ചു.
“ഉണ്ട് അതിലെന്തോ ശര്‍ക്കരയും, പുളിയും പാലുമൊക്കെ എഴുതിക്കണ്ടു.ഇനി രാവിലെ സജിയോട് പറഞ്ഞ് വാങ്ങിപ്പിക്കാം!”
വസ്തി എന്തോ ഭയങ്കര സംഭവമാണെന്ന് ഞാന്‍ വെറുതെ മനസ്സില്‍ കരുതി.വസ്തിയെ ഞാന്‍ വെറുത്തു, പിന്നെ ശപിച്ചു എങ്കിലും ധാര എനിക്കേറെ ഇഷ്ടമായിരുന്നു.
ഇനി കൂടുതലെന്തെങ്കിലും ഷൂട്ടിങ്ങിനെ പറ്റി സംസാരിച്ചാല്‍ അത് ഒരു ബൂമറാങ്ങായി എന്റെ നെഞ്ചത്തോട്ട് തന്നെ വരും എന്ന് മനസ്സിലാക്കിയ ഞാന്‍ ഒരു സഹായത്തിനായി ചുറ്റും നോക്കി.പെരുന്നാളറിയിച്ച് മാനത്ത് ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടത് പോലെ മനസ്സിനെ കുളിരണിയിച്ച് ഭാര്യ എന്റെ അടുത്തേക്ക് കടന്ന് വന്നു.
“നിങ്ങള്‍ സിനിമാ ഷൂട്ടിങ്ങിന് പോയപ്പോ ഡോക്ടര്‍ റൌണ്ട്സിന് വന്നിരുന്നു.നാളെ “വസ്തി”ഉണ്ടെന്ന് പറയാന്‍ പറഞ്ഞു. എന്താ ഈ വസ്തി?“ അവള് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞത് മാഷായിരുന്നു,
“നാളെ വസ്തി ഉണ്ടാ? ഹ ഹ ഹ “ മാഷ് പിന്നേയും വല്ലാത്തൊരു ചിരിയായിരുന്നു.,ഒരുമാതിരി സലിം കുമാറിന്റെ ചിരി.മാഷ് ഇതിന് മുന്‍പ് പല വസ്തിയും കഴിഞ്ഞിട്ടുണ്ടാകുമെന്ന് ആ ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. അവള് വീണ്ടും മാഷിനോട് ചോദിച്ചു,
“പറ മാഷേ എന്താ ഈ വസ്തി?”
“അതേയ് മോളേ നിനക്കീ വയറും വെച്ച് ബക്കറ്റുമൊക്കെ പിടിച്ച് പിന്നാലെ ഓടാന്‍ പറ്റുമോ എന്തോ? വീട്ടിന്ന് ഉമ്മാട് വരാന്‍ പറയായിരുന്നു” മാഷ് അല്‍പ്പം ഗൌരവം അഭിനയിച്ച് കൊണ്ടാണ് പറഞ്ഞത്.
“മാഷ് വെറുതെ മനുഷ്യനെ പേടിപ്പിക്കാണ്ടിരുന്നേ.കേട്ടാല്‍ തോന്നും എന്തോ വല്യ ഓപ്പറേഷനാണെന്ന്! നീ ഇത് കേട്ടൊന്നും പേടിക്കണ്ട ട്ടോ” ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു.
“എനിക്കെന്ത് പേടി നിങ്ങക്കല്ലേ വസ്തി എനിക്കല്ലല്ലോ” അവള് നയം വ്യക്തമാക്കി.
എന്തായാലും കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണില്ല. എല്ലാം നാളെ അറിയാം.സാധനങ്ങള്‍ വാങ്ങാനുള്ള ലിസ്റ്റ് തന്നില്ലേ മോളേ?” മാഷ് ഭാര്യയോട് ചോദിച്ചു.
“ഉണ്ട് അതിലെന്തോ ശര്‍ക്കരയും, പുളിയും പാലുമൊക്കെ എഴുതിക്കണ്ടു.ഇനി രാവിലെ സജിയോട് പറഞ്ഞ് വാങ്ങിപ്പിക്കാം!”
വസ്തി എന്തോ ഭയങ്കര സംഭവമാണെന്ന് ഞാന്‍ വെറുതെ മനസ്സില്‍ കരുതി.വസ്തിയെ ഞാന്‍ വെറുത്തു, പിന്നെ ശപിച്ചു എങ്കിലും ധാര എനിക്കേറെ ഇഷ്ടമായിരുന്നു.
തുടരും..
63 comments:
“ചക്കലേലം” എന്ന സിനിമയില്‍ പോലും അഭിനയിക്കാന്‍ കഴിയാത്ത ഹതഭാഗ്യനായ ഒരു നടന്റെ കണ്ണീരില്‍ ചാലിച്ച കഥ! :)
പന്ത്രണ്ടാം ഭാഗം!! അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!!!
“കുയിലെപ്പുടിച്ച് കൂണ്ടിലടച്ച് കൂവച്ചൊല്ലുകിറ ഉലകം...
മയിലെ പുടിച്ച് കാല് ഒടച്ച് ആട ചൊല്ലുകിറ ഉലകം..
അത് എപ്പടി പാടുമയ്യാ...അത് എപ്പടി ആടുമയ്യാ....”
എന്ന ഗാനം ഉച്ചത്തില്‍ വെച്ച ഒരു ലോട്ടറി വണ്ടി റോഡില്‍ കൂടി കടന്ന് പോയി.
സിറ്റുവേഷൻ അനുസരിച്ചുള്ള പാട്ട് എന്നൊക്കെ പറയുന്നത് ഇതാണല്ലേ.... :):):)
കാത്തിരിപ്പ് തുടരുന്നു.
ഹി ഹി :D
അനാവശ്യസമയത്ത് അപ്രതീക്ഷിതമായി "ഉയര്‍ന്നു" വന്ന ഒരു അപശകുനത്തെയാണ് സംവിധായിക "കട്ട്" പറഞ്ഞത് എന്നു കൂടി ഒരു ശ്രുതിയുണ്ട് :-)
ചാണ്ടിച്ചോ....
“കുയിലെപ്പുടിച്ച് കൂണ്ടിലടച്ച് കൂവച്ചൊല്ലുകിറ ഉലകം...
മയിലെ പുടിച്ച് കാല് ഒടച്ച് ആട ചൊല്ലുകിറ ഉലകം..
അത് എപ്പടി പൊങ്ങുമയ്യാ...അത് എപ്പടി ആടുമയ്യാ...:):)
അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!
'ചക്ക ലേലം' കൊള്ളാം വാഴേ...
ചക്ക വെട്ടി താഴെയിടും ചാക്കോച്ചി, ചക്ക കുത്തികീറും ചാക്കോച്ചി, ചക്കച്ചൊള തിന്നും ചാക്കോച്ചി, ചക്കക്കുരു തിന്നും ചാക്കോച്ചി, പ്ഫാ... പ്ഫാ... ചാക്കോച്ചി, ഷിറ്റ്.. ഷിറ്റ് ചാക്കോച്ചി...
അല്ല.. ആ ഡോക്യുമെന്ററി കാണാന്‍ വല്ല വകുപ്പും ഉണ്ടോ? ഹി..ഹി..
ചക്കലേലം കലക്കി!
ഇത്തരം പാരഡിക്ക് വാഴക്കോട് സായ്വിനെ കഴിഞ്ഞേ ബ്ലൊഗില്‍ ഞാന്‍ വായിച്ചിടത്തോളം ആളുള്ളൂ, (വൈശാലി റീലോഡഡ് ഓര്‍മ്മയില്‍!!)
പഴയ ഭാഗങ്ങള്‍, പഞ്ചകര്മ്മപുരാണംസ് പിന്നീട് വായിക്കുന്നുണ്ട്!
"ചക്ക ലേലം " ഇഷ്ടമായി
ഈ ഡോക്യുമെന്ററി എന്തായി പുറംലോകം കണ്ടോ ?
ബാക്കി ഭാഗത്തിനായി വെയിറ്റ് ചെയുന്നു
ഹഹഹാ സിനിമാ സ്വപ്നം ഇഷ്ട്ടായി.. :)
അങ്ങനെ സിനിമാജാഡ കേവലം വിതൌട്ട്'ഡൊക്കുമെഡ്രിയില് ഒതുങ്ങി അല്ലേ?? ഹഹഹഹാ
അപ്പൊ നാളെ വീണ്ടും താമരശ്ശേരി ചുരം..... :)
ചക്കലേലം കലക്കീട്ടാ....
ചക്ക ലേലം കലക്കി ഇക്ക....
വസ്തി തുടങ്ങാന്‍ ടൈം ആയില്ലേ അത് കഴിഞ്ഞ വന്നു അടുത്ത ഭാഗം എഴുതു...
സില്‍മാ സ്വപ്നമൊക്കെ ഒരു ഡൊക്യുമെണ്ട്രിയില് ഒതുങ്ങി. അതിപ്പോ എവിടെയൊക്കെ കാണിക്കുന്നുണ്ട് ആവോ? :)
അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!
ചിരിപ്പിച്ച് കൊല്ലനാല്ലെ പരിപാടി... ചിരിച്ചു ചിരിച്ച് എനിക്കും നടുവേദന പിടിച്ചുട്ടൊ ഇന്നി വസ്തി വേണ്ടി വരുമൊ എന്തൊ..?
നിര്‍ദ്ദോഷമായ തമാശകളില്‍ ആത്മാര്‍ഥമായി ചിരിക്കാന്‍ വേണ്ടതെല്ലാം ഉണ്ട്.
വസ്തി പുരാണം കാത്തിരിക്കുന്നു
വസ്തി നടക്കുമ്പോള്‍ ഈ പറഞ്ഞ സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് ഒന്നും വേണ്ടി വരില്ല. അതും കൂടി ഷൂട്ട് ച്ചെയായിരുന്നു.. അവിടെയാണ് ഒരു നടന്റെ പെര്ഫെക്ഷന് കാണുക.. :)
ഹ ഹ ചക്കപുരാണം വായിച്ച് ചിരിച്ച് മരിച്ചു!
ഇനി വസ്തിയുമുണ്ടോ? ഹമ്മേ....:):)
ഈ ഭാഗവും ചിരിപ്പിച്ച് കൊന്നു.
ലോട്ടറിപ്പാട്ട് ശരിക്കും സന്ദര്‍ഭത്തിന് യോജിച്ചത് തന്നെ.സൂപ്പര്‍!
അടുത്ത ഭാഗത്തിന് ചിരിക്കാന്‍ തയ്യാറായി ഇരുന്നുകൊണ്ട്..:):)
''പെരുന്നാള്‍ അറിയിച്ചു മാനത്ത് ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടത് പോലെ മനസ്സിനെ കുളിരണിയിച്ച് ഭാര്യ എന്റെ അടുത്തേക്ക് വന്നു...''
ഹെന്റമ്മോ...! എന്തൊരു സുഖിപ്പിക്കല്‍ :) :) ഭാര്യ കൃത്യമായി പുരാണം വായിക്കാറുണ്ട് അല്ലേ വാഴേ...
''ചക്കലേലം'' സിനിമ കലക്കി..എന്തൊക്കെയായിരുന്നു.. മമ്മൂട്ടി, മലപ്പുറം കത്തി!!.....:)
ഹ ഹ ഹ ജസ്മിക്കുട്ടീ...അവള് ഇത് വായിക്കും എന്ന് അറിയാവുന്നത് കൊണ്ടല്ലേ ഈ സുഖിപ്പീര് :)
ഹാ ഞാനും ഒരിക്കലൊരു സില്‍മാ നടനാവില്ലെന്നാര് കണ്ട്.നാല്പതാം വയസിലല്ലേ സത്യന് സാറ് സിനിമയില്‍ അഭിനയിക്കാന്‍ വന്നത് :) പ്രതീക്ഷയുണ്ട്.അതാണല്ലോ എല്ലാം :):)
അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി എല്ലാ കൂട്ടുകാര്‍ക്കും അറിയിക്കുന്നു!
അപ്പോ ഈ സിനിമ സിനിമ എന്ന ചിന്ത പണ്ടേ ഉള്ള നടക്കാത്ത മോഹമാണല്ലേ?
ദൈവമെ വാഴയ്ക്കു വസ്തി വയ്ക്കുന്ന പടവും ഇനി അവര്‍ സില്മ പിടിക്കുമോ?എങ്കില്‍ കേമമായി
ചക്കലേലം കേട്ട് കണ്ണ് തള്ളി.
എന്നാലും സിനിമാനടനായില്ലേ!
അടുത്തഭാഗത്തിൽ ഇനിയപ്പോൾ വസ്തി ഹാര കാണാം അല്ലേ
ചക്കലേലം കലക്കി..
ആ ഡോക്യുമെന്ററി കാണാന്‍ വല്ല വകുപ്പുമുണ്ടോ...?
"നാല്പതാം വയസിലല്ലേ സത്യന് സാറം സിനിമയില്‍ അഭിനയിക്കാന്‍ വന്നത്."
അതു സത്യന് സാര്‍.ഇത് വാഴയല്ലേ....വയസ് പത്തറുപതായില്ലേ...?
ഇനി എന്തു പ്രതീക്ഷിക്കാന്‍."
അണ്ണാറക്കണ്ണാ എന്നെയങ്ങ് കൊല്ല് :):)
സത്യമായും എനിക്ക് അറുപതായില്ല.വസ്തിയാണേ സത്യം :):)
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!
“കുയിലെപ്പുടിച്ച് കൂണ്ടിലടച്ച് കൂവച്ചൊല്ലുകിറ ഉലകം...
മയിലെ പുടിച്ച് കാല് ഒടച്ച് ആട ചൊല്ലുകിറ ഉലകം..
അത് എപ്പടി പാടുമയ്യാ...അത് എപ്പടി ആടുമയ്യാ....”
കലക്കി ബയകോടന് ഇക്കാ അപ്പോള്‍ നാളെ നല്ല സ്പ്ടില് ചുരം ഇറങ്ങാം അല്ലെ എന്തായാലും ചിരിച്ചു മടത്തു
ഹ ഹ ചക്ക രാജാവ് ചിരിപ്പിച്ചു.
ഗംഭീരം വാഴക്കോഒട്റ്റാ..ആ പാട്ടൊക്കെ വല്ലാത്ത ടൈമിങ് തന്നെ!
അടുത്തതും ഗംഭീരമാകട്ടെ..
ചിരിച്ചൊരു വഴിയായി മാഷേ..
ഈ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
:)
ഹ ഹ വസ്തി എന്തായോ എന്തോ എനിക്കതൊന്നു കാണാന്‍ കൊതിയാകുന്നു വാഴേ ...
ഏതായാലും സംവിധയകയുടെ കൂടെ ആ വേഷത്തില്‍ അഭിനയിക്കാതിരുന്നത് നന്നായി . ഫാര്യ വസ്തി നേരത്തെ തുടങ്ങിയേനെ
ഹ! ഹ!!
വസ്തി! വസ്തി!
വാഴക്കോടന്റെ വസ്തിയും പടത്തിൽ പതിഞ്ഞോ!
ഹ ഹ മാഷേ വസ്തി ഷൂട്ട് ചെയ്തില്ല. ഞാന്‍ സമ്മതിക്കത്തില്ല ഹാ :):)
ഇത് ശരിക്കും വസ്തിയാ വസ്തി ഹ ഹ :):)
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി!!
എന്തൂട്ടാ ഈ വസ്തി .........ആ കാത്തിരുന്നു കാണണം :) സംഭവം കലക്കീട്ടാ വാഴേ :)))
ആക്ഷന്‍ കട്ട്
ഇന്നാണ് വായിക്കാന്‍ സമയം കിട്ടിയത്
അക്രമം തന്നെ... ഇനിയിപ്പോ ആ ഡോക്യുമെന്ററി യുട്യൂബില്‍ എങ്ങാനും കിടപ്പുണ്ടോ !! :)
ഗടിയെ...
കിടു ആയിരിക്കുന്നു ട്ടോ ... :))
വസ്തിയൊക്കെ ഇപ്പോ ശര്യാക്യേരാ ട്ടാ :)
അഭിപ്രായങ്ങള്‍ക്ക് നന്ദി!
ചക്ക ലേലം മൊഞ്ചായി വാഴക്കോടാ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
:)
ചക്കലേലവും സിറ്റുവേഷനനുസരിച്ചുള്ള പാട്ടും വളരെ ഇഷ്ടപ്പെട്ടു.രസകരമായി ഈ ഭാഗവും...:)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ഒറ്റപ്ലാമൂട്ടിൽ ചൊള...അതായത് ഈ മുകളീക്കാണുന്ന പഴുത്ത ചക്കേട ചൊള. ഈ ചക്ക ഒലത്തിപ്പോയെങ്കിലും ആ കുരു ഇപ്പോഴും അവിടുത്തേക്ക് ദഹിക്കാതെ കെടക്കുവാ അല്ലിയോ?
വാഴക്കോടന്‍, ചക്കലേലം കലക്കി. ധാരയില്‍ പട്ടു കോണകം എങ്കിലും ഉണ്ടായിരുന്നു..ഈ വസ്തിയില്‍ എന്തായിരിക്കും ആവൊ..ആകാംക്ഷയോടെ കാത്തിരിക്കുന്നൂ..വസതിക്ക് വേണ്ടി.
രസമായി വായിച്ചു പോയി വാഴേ.... :-)
kaathirikkunnu.
കൊള്ളാം...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!
ആശംസകള്‍
നേരാ ..ഈപ്പച്ചന് ചക്കക്കൂട്ടാന്‍ കണ്ടിട്ടില്ല :):)
കലക്കി വാഴേ!
അട്Tഉത്തത് പോരട്ടെ...
എത്തവണത്തേയും പോലെ ഇത്തവണയും ഇഷ്ടായി ട്ടൊ..
ഇനി ഏറിവന്നാല്‍ രണ്ട് ഭാഗം. അത്രേ ഉള്ളൂ ഭീഷണി!:)
അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!
ഹ ഹ ഹ ....സമാധാനമായി... കഴിഞ്ഞ ഭാഗത്തില്‍ തന്നെ ഞാന്‍ പറഞ്ഞില്ലേ വാഴയുടെ റോള്‍ എന്താണെന്ന്... (അടങ്ങ് ഹാഷിക്കെ അടങ്ങ്).....ചക്കലേലം തകര്‍ത്തു...ചിരിക്കാനുള്ള വകയുണ്ടായിരുന്നു.
shootinginte kaaryam kettappozhe manassilaayi costume enthaayiriqm ennu..
vasthi ennu paranjaal daily raavile cheyyunnathinte vere oru roopam alle? angane aanu kettukelvi.. :D
aduthathinaayi kaathiriqnnu..
ചക്കലേലം:)))
ഇതെപ്പോഴാണാവോ ഒരു പുസ്തകായിട്ടു പണ്ടാറടങ്ങുന്നേ..!! :)
പുസ്തകമാക്കണോ? എന്തായാലും തീരട്ടെ ശ്രദ്ധേയാ...ഒന്ന് ശ്രമിക്കാം :):)
അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!
വാഴെ തുറന്ന് പറയാലൊ... ആദ്യത്തെ ആ പരഡി ഡൈലോഗ് ഒരൊന്നൊന്നര ഡൈലോഗ് ആയിരുന്നു മാഷേ....
പിന്നെ കെ.എസ്.ഗോപലകൃഷ്ണനെ ഓര്‍മ്മിപ്പിച്ചത് എനിക്ക് ശ്ശി ഇഷ്ടായി.. അദ്ദേഹത്തിന്റെ ഭാര്യവീട് പല്ലശ്ശനയിലാ... പറഞ്ഞിട്ടെന്താ.. പഹയന് ഒരു ബിറ്റിലെങ്കിലും എന്നെ വിളിച്ചിട്ടില്ല... :)
ഈ എപ്പിഡോസും.. ഇഷ്ടായി ....
എല്ലാ ഭാഗങ്ങളും വായിച്ചു...
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി...
ചക്കലേലം വായിക്കാന്‍ താമസിച്ചു :(
നന്നായിട്ടുണ്ട് അടുത്ത ഭാഗം കാത്തിരിക്കുന്നു
adutha bagam enthe???
പഞ്ചകര്മപുരാണം ബാക്കി ഭാഗങ്ങള്‍ കാണുന്നില്ലല്ലോ!!! എല്ലാവരും വെയിറ്റ് ചെയ്യുവാ...
അടുത്ത ഫാഗം എവിടെ???
I am a late comer to your blog. Where are the remaining parts.
Post a Comment