Wednesday, June 22, 2011

ഐശ്വര്യാറായി ഗര്‍ഭിണിയായി! ഒരു ചാനല്‍ റിപ്പോര്‍ട്ട്!

ഹലോ പിന്റു കേള്‍ക്കാമെങ്കില്‍ എപ്പോഴായിരുന്നു സംഭവം? കൃത്യം ഏത് മാസമാണ് കുളി തെറ്റിയത് എന്നതിനെക്കുറിച്ച് വല്ല റിപ്പോര്‍ട്ടും ഉണ്ടോ?

സുകേഷ്, കുളി തെറ്റിയ കൃത്യമായ തിയതിയോ സമയമോ ലഭ്യമല്ല എങ്കിലും ഒരു ഊഹം അനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാവാനാണ് സാധ്യത.മാത്രമല്ല ഇതിന് മുന്‍പ് ഒരു തവണ ഐശ്വര്യ കുളിക്കാന്‍ മറന്നു എന്ന് പറഞ്ഞത് തെറ്റിദ്ധരിച്ച് കുളി തെറ്റി എന്നും ഗര്‍ഭിണിയായെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബം അത് നിഷേധിക്കുകയാണുണ്ടായത്.

പിന്റു അഭിഷേക് ബച്ചനെ ആരേങ്കിലും സംശയിക്കുന്നുണ്ടോ?കുളി തെറ്റാന്‍ അഭിഷേകിനുള്ള പങ്ക് പുറത്ത് വന്നിട്ടുണ്ടോ? മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരമാണോ ഐശ്വര്യ ഗര്‍ഭിണിയായത്.

സുകേഷ്, എല്ലാ കന്നിമാസത്തിലും അഭിഷേക് പ്രതീക്ഷയോടെ കലണ്ടര്‍ നോക്കുമെങ്കിലും ഒരിക്കല്‍ പോലും കുളി തെറ്റിയില്ല എന്നതാണ് വാസ്തവം.അവര്‍ ഏറ്റെടുത്ത പ്രോജെക്റ്റുകള്‍ തീര്‍ക്കുന്നതിനിടയില്‍ മറന്ന് പോയതായും കണക്കാക്കുന്നു.എന്തായാലും അവര്‍ ഏറെ കാത്തിരുന്ന ഒരു സുദിനമാണ് സംജാതമായിരിക്കുന്നത്.

പിന്റൂ..കുട്ടി ആണോ പെണ്ണോ? പ്രസവം ഇന്ത്യയിലോ വിദേശത്തോ? അങ്ങിനെ കൂടുതല്‍ വല്ല വിവരങ്ങളും ലഭ്യമായിട്ടുണ്ടോ?

സുകേഷ് കൂടുതല്‍ വിവരങ്ങള്‍ക്കായി ഞാനിന്നു മുതല്‍ ഐശ്വര്യയുടേ വീടിന്റെ മുന്നില്‍ തന്നെ താമസമാക്കിയിരിക്കയാണ്. ഓരോ ദിവസത്തേയും വയറിന്റെ വളര്‍ച്ച,കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ടോ തുടങ്ങി എല്ലാ വിവരങ്ങളും അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.


വളരേ നല്ലത്.ആട്ടെ ഈ വാര്‍ത്തയെ പറ്റി അമിതാഭ് ബച്ചന്‍ എന്താണ് പ്രതികരിച്ചത്?


സുകേഷ് ഇനി പേരക്കുട്ടിയുടെ കൂടെ ഒരു ചിത്രത്തില്‍ അഭിനയിക്കുന്ന ഒരു ദിവസത്തിനായി കാത്തിരിക്കുകയാണന്നും കഴിയുമെങ്കില്‍ പേരക്കുട്ടിയുടെ മകന്റെ റൊളില്‍ തന്നെ അഭിനയിക്കണമെന്നും ബച്ചന്‍ അറിയിച്ചു.തന്റെ ട്വിറ്ററും ബ്ലോഗുമെല്ലാം ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ബച്ചന്‍ അറിയിച്ചു.


പിന്റൂ അഭിഷേക് ബച്ചന്റെ പ്രതികരണം എന്താണ്? വാര്‍ത്ത സ്ഥിരീകരിച്ചതായി അറിയുന്നോ?

സുകേഷ് മറ്റു പ്രശ്നങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ട് ഈ വാര്‍ത്ത സ്ഥിരീകരിക്കാനാവും അഭിഷേക് തയ്യാറാവുക എന്നാണറിയുന്നത്.എന്തായാലും വിദേശത്തുള്ള അഭിഷേക് തിരിച്ചെത്തിയാല്‍ വാര്‍ത്ത സ്ഥിരീകരിക്കും എന്നാണ് അറിയുന്നത്.

പിന്റൂ ഐശ്വര്യ ഇനി സിനിമയില്‍ അഭിനയിക്കുന്നുണ്ടോ? അതോ ഗര്‍ഭിണിയായ ഐശ്വര്യക്ക് പറ്റിയ റോളുകളുള്ള സിനിമ ഇറക്കാന്‍ പരിപാടിയുണ്ടോ? മലയളത്തിലിറങ്ങിയ രതിനിര്‍വ്വേദത്തിന്റെ ഹിന്ദി പതിപ്പില്‍ ഐശ്വര്യയാണ് അഭിനയിക്കുന്നത് എന്ന വാര്‍ത്തയ്ക്ക് വല്ല സ്ഥിരീകരണമുണ്ടോ?

ഇത് വരെ അതിനെ പറ്റി കൂടുതലായി ഒന്നും അറിഞ്ഞിട്ടില്ല. എങ്കിലും ഇനി പ്രസവം കഴിഞ്ഞ് കുഞ്ഞിന്റെ ചോറൂണ് വരെ കഴിഞ്ഞേ അഭിനയിക്കാ‍ന്‍ തയ്യാറാവുകയുള്ളൂ എന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

നന്ദി പിന്റൂ ഐശ്വര്യയുടെ ഗര്‍ഭകാലത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം.

നന്ദി സുകേഷ്!

ലേബല്‍: ഇനി വാര്‍ത്തകളുടെ പെരുമഴ!

92 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഈ ചാനലുകാരുടെ ഒരു കാര്യം! ഇനി ഐശ്വര്യയുടെ ഗര്‍ഭവാര്‍ത്തകള്‍ കൊണ്ട് നിറയും! :):)

ബെര്‍തെ ബെറും ബെര്‍തെ:)

sm sadique said...

പ്രസവശേഷം ആ തിരുവയറൊന്ന് കാണിച്ചിരുന്നെങ്കിൽ ; ......

Anonymous said...

ബെര്‍തെ ബിടൂലാ ഒന്നിനേം ബെര്‍തെ ബിടൂലാ..

Prabhan Krishnan said...

....കുഞ്ഞിന്റെ ചോറൂണ് വരെ കഴിഞ്ഞേ അഭിനയിക്കാ‍ന്‍ തയ്യാറാവുകയുള്ളൂ എന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു....

അല്ലാ..ആരൊക്കെയാ ഈ ‘ബന്ധപ്പെട്ടവര്‍’...?

‘ഗര്‍ഭിണിയായി ആരും ജനിക്കുന്നില്ല
സമൂഹമാണവരെ ഗര്‍ഭിണിയാക്കുന്നത്..!’
എന്ന ലോകസത്യം മനസ്സിലാക്കൂ കൂട്ടരേ..!!!

Basheer Vallikkunnu said...

ഐശ്വര്യ ഗര്‍ഭിണിയായെന്ന്! വാഴക്കോടന്റെ ഒരു കാര്യം :)

വാഴക്കോടന്‍ ‍// vazhakodan said...

ങേ ബഷീര്‍ക്കാ...അയാം ദി സോറി..ഞനല്ലാ :):)

@പ്രഭന്‍ - അഭിഷേക് ബച്ചന്‍ അറിയിക്കുമായിരിക്കും :)

അഭിപ്രായങ്ങള്‍ക്ക് നന്ദി!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അമ്മൂമ്മയുടെ പ്രായത്തിലെങ്കിലും ഒരു അമ്മയാവാന്‍ അവരെ അനുവദിക്കൂ പ്ലീസ്‌!!

(വാഴക്കോടന്‍ മിക്കവാറും ഒരു വക്കീലിനെ ഉടന്‍ ഏര്‍പ്പാടാക്കേണ്ടി വരും എന്നാ തോന്നണത്)

ശ്രീജിത് കൊണ്ടോട്ടി. said...

"പിന്റു അഭിഷേക് ബച്ചനെ ആരേങ്കിലും സംശയിക്കുന്നുണ്ടോ?"

ഹ ഹ ഹ...

ചാനലുകാരെ ശരിക്കും കളിയാക്കി... പോസ്റ്റ്‌ ആക്ഷേപ ഹാസ്യം തന്നെ വാഴക്കോടന്‍ ഭായ് :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പുതിയ 'ലോകസത്യം' പഠിപ്പിച്ച പ്രഭന്‍ കൃഷ്ണന് പ്രത്യക നന്ദി .

riyaas said...

പ്രസവ ശേഷം വീണ്ടും ബന്ധപ്പെടാം എന്ന് പറയുന്നു..കൊർച്ച് റെസ്റ്റ് ഒക്കെ കൊട്ക്ക്ട്ടാ...

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ റിസേ...അത് കലക്കി :):)

അഭിപ്രായങ്ങള്‍ക്ക് നന്ദി!

nandakumar said...

ഈ കശ്മലന്റെ ഒരു കാര്യം! ഗര്‍ഭിണിയെപ്പോലും വെറുതെ വിടൂലാ....;) :)

സച്ചിന്‍ // SachiN said...

ഗര്‍ഭം വന്ന വഴി എന്ന് പറഞ്ഞ് മനോരമയില്‍ ചിത്രം വരുമോ എന്തോ? :)

വാഴക്കോടാ കലക്കന്‍ ആക്ഷേപഹാസ്യം!

Ismail Chemmad said...

വാഴേ ...... ഇതാണ് , ഇതാണ് ആക്ഷേപ ഹാസ്യം

അസൂയക്കാരന്‍ said...

അണ്ണാ പോളപ്പനായിരിക്കേ..
ചാനലുകാരെ കൊന്നു കൊല വിളിച്ചാച്ച് :):)

ANSHEER A C said...

ഹ ഹ ഹ ....സൂപര്‍ വാഴേ .................

കൂതറHashimܓ said...

പോസ്റ്റിലെ ഉദ്ധേശ്യം സെലിബ്രേറ്റികളുടെ പിന്നാലെ പോകുന്ന ചാനല്‍ ആണെന്നിരിക്കെ(?).....
ഒരു പോസ്റ്റിനായി ആ ചാനലുകാരുടേയും സെലിബ്രെറ്റികളുടേയും വരെ പിന്നാലെ പോകുന്ന ബ്ലോഗര്‍മാര്‍..... എന്നത് പോസ്റ്റില്‍ നിന്ന് മനസ്സികവേ....

പോസ്റ്റ് ഇഷ്ട്ടായില്ലാ.... ഇത്തരം സ്വകാര്യതയില്‍ ഒരാളെ പരിഹസിക്കുന്നവ വെറും അലമ്പ്, അത് തമാശക്കാണെന്ന് പറഞ്ഞാല്‍ അതിലും പരമ ബോറ്

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ കൂതറേ നീ നിന്റെ സ്വഭാവം കണിച്ചു! അത് മനസ്സിലാക്കുന്നു. താങ്കള്‍ നല്‍കിയ സര്‍ട്ടീറ്റും ഞാന്‍ സൂക്ഷിച്ച് വെക്കുന്നു. എന്റെ ബ്ലോഗിന്റെ മുകളിലേക്കൊന്ന് നോക്കിയേ വ്യക്തമായി എഴുതി വെച്ചിട്ടുന്റ് “വാഴക്കോടന്റെ പോഴത്തരങ്ങള്‍“ എന്ന്.അത് കൊണ്ട് താങ്കളുടെ താത്വികമായ അവലോകനങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഒരു നല്ല നമസ്കാരം! അത്ര തന്നെ !

അഭിപ്രായം പറയാന്‍ ഇത്രേടം വന്നതിന് നന്ദി!!:)

noordheen said...

സകല മീറ്റിനും റെജിസ്റ്റ്രേഷന്‍ ഫീ കൊടുക്കാതെ ഓസിന് ശാപ്പാടടിച്ചതും പോരാ മീറ്റ് സംഘടിപ്പിച്ചവനെ തെറി വിളിക്കുന്ന ചില കൂതറ ബ്ലോഗര്‍മാരുണ്ട്. ആളാവാന്‍ എന്തും വിളിച്ച് പറയുന്നവര്‍.കഷ്ടം

ഈ പോസ്റ്റ് കൊള്ളാം വാഴക്കോടാ!

ഷബീര്‍ - തിരിച്ചിലാന്‍ said...

zink ചാനല്‍ ഈ വാര്‍ത്ത വയറിലെ കൊഴുപ്പും, ഐശ്വര്യയുടെ ശരീരത്തിലെ നീരും നോക്കിയിട്ടാണ് രണ്ടാഴ്ച മുന്‍പ് പുറത്തുവിട്ടത്. എന്തൊക്കെ കാണണം റബ്ബേ...

Typist | എഴുത്തുകാരി said...

ഈ വാഴക്കോടന്റെ ഒരു കാര്യം!

sumitha said...

പാവം ഐശ്വര്യ! ഇതൊക്കെ അറിയുന്നുണ്ടോ ആവോ? :)

riyaas said...

സുമിതേ ഞാൻ വിളിച്ച് ചോയിച്ച്..ഐശ്വര്യ ഇതു വരെ അറിഞ്ഞിട്ടില്ല

Jefu Jailaf said...

ആക്ഷേപം ബഹു കേമം..

Junaiths said...

മമ്മൂഞ്ഞേ........

kARNOr(കാര്‍ന്നോര്) said...

കുറെനാള്‍ മുന്‍പ് പത്രം വായിച്ച് ഞങ്ങള്‍ സുഹൃത്തുക്കള്‍ പങ്കുവച്ച് ചിരിച്ച ഒരു കമന്റ് ഓര്‍ത്തു.

വാര്‍ത്ത ‘സാനിയ മിര്‍സ പുറത്തായി’ .

കാര്‍ന്നോര്‍ഴ്സ് കമന്റ് ‘വന്നുവന്ന് പെണ്ണുങ്ങളു പുറത്താകുന്നതൊക്കെ പത്രവാര്‍ത്തയാകാന്‍ തുടങ്ങി... കലികാലം’

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ കാര്‍ന്നോരേ..എരമ്പി!!

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

നല്ലി . . . . . said...

ഹൊ ഐശ്വര്യാ റായ് ഇതൊക്കെ വായിച്ച് വാഴക്കെതിരെ കേസു കൊടുക്കുവോ, എന്നാ പിന്നെ വാഴയാരായി :-)))

പ്രശസ്തനല്ലിയോ പിന്നെ :-)))

സ്വപ്നാടകന്‍ said...

ഇവിടെ കമന്റുന്നോരേം പോലീസ് പിടിക്കുവോ???


ആക്ഷേപഹാസ്യം കലക്കി വാഴേ :)

jayanEvoor said...

പൊളപ്പൻ റിപ്പോർട്ട് പിന്റൂ... സോറി സുകേഷ്...ഛേ! വാഴക്കോടൻ!

ശ്രദ്ധേയന്‍ | shradheyan said...

കുറിക്കുകൊള്ളുന്ന, തികഞ്ഞൊരു ആക്ഷേപഹാസ്യം. നന്നായി വാഴേ.

ബെര്‍ളിയെ പേടിചില്ലേല്‍ ഇച്ചിരി ടൈം എടുത്ത് ഇച്ചിരി കൂടി നീട്ടായിരുന്നു. :)

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ശ്രദ്ധേയാ.ഒള്ളത് കൊണ്ട് ഓണം പോലെ!പെട്ടെന്നെഴുതിയതാ,അക്ഷരത്തെറ്റ് വരെ തിരുത്തിയില്ല :):)

ജയന്‍ മാഷ് പറഞ്ഞത് കൊണ്ട് മാത്രമാണ് ബ്ലോഗില്‍ പോസ്റ്റിയത്. ഇല്ലെങ്കില്‍ ഫേസ്ബുക്കിലും ഗൂഗിള്‍ ബസ്സിലും മാത്രമായി ഒതുങ്ങിയേനെ:)

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

ചാണ്ടിച്ചൻ said...

എല്ലാ ബ്ലോഗര്‍ മാരുടെയും, എല്ലാ പോസ്റ്റിന്റെ പിന്നിലും എന്തെങ്കിലുമൊക്കെ വാര്‍ത്തയോ, സംഭവങ്ങളോ കാണും...നമുക്ക് പോസ്റ്റ്‌ വായിച്ചു രസിച്ചാ പോരെ, കൂതറെ...
അതില്‍ വാഴക്കോടന്‍ 150% വിജയിച്ചിരിക്കുന്നു...

HAINA said...

:)

sumayya said...

:)nannaayittundu :)

ഗുണ്ടൂസ് said...

reporting anukaranam nannaayittundu.. aakshepichathum.. :D

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആ കൊച്ചു വളര്‍ന്നു ബ്ലോഗരായാല്‍ ഇതിനൊക്കെ പകരം ചോദിക്കും...

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഒരു കമന്റു കണ്ടു മുകളില്‍...

"noordheen said...
സകല മീറ്റിനും റെജിസ്റ്റ്രേഷന്‍ ഫീ കൊടുക്കാതെ ഓസിന് ശാപ്പാടടിച്ചതും പോരാ മീറ്റ് സംഘടിപ്പിച്ചവനെ തെറി വിളിക്കുന്ന ചില കൂതറ ബ്ലോഗര്‍മാരുണ്ട്. ആളാവാന്‍ എന്തും വിളിച്ച് പറയുന്നവര്‍.കഷ്ടം

ഈ പോസ്റ്റ് കൊള്ളാം വാഴക്കോടാ!"

സകല മീറ്റിനും എന്ന് പറയരുത്. ഞാന്‍ ഒരു മീറ്റിന്റെ സംഘാടനത്തിന്റെ ഭാഗമായിട്ടുണ്ട്. തിരൂര്‍. (അതില്‍ മാത്രമേ പങ്കെടുക്കാന്‍ ഭാഗ്യം സിധിച്ചുള്ളൂ) അതില്‍ ഹാഷിം മാന്യമായി സഹകരിക്കുകയും പണം തരികയും ചെയ്തിട്ടുണ്ട്. ഏറെ സഹായങ്ങളും ചെയ്തിട്ടുണ്ട്. മീറ്റുമായി ബന്ധപ്പെട്ട കാര്യത്തിനു ആരെയും തെറി വിളിച്ചിട്ടും ഇല്ല.
ഒരു വസ്തുത അറിയിച്ചതാണ്.. അത്രമാത്രം.
ഇനി ഇതിന്റെ പേരില്‍ എന്റെ നെഞ്ചത്ത്‌ കയറാന്‍ ആരും വരണ്ട.

കൊമ്പന്‍ said...

ഈ വാഴ ക്കോടന്റെ ഒരു കാര്യം സകല കുളി മുറിയിലേക്കും ഒളിഞ്ഞു നോക്കും

SHANAVAS said...

ആക്ഷേപഹാസ്യം അസ്സലായി. നമ്മുടെ കൂതറ ചാനലുകാര്‍ ഇതിലും താഴേക്കു പോകും. കൊള്ളാം , ആസ്വദിച്ചു.

നിരക്ഷരൻ said...

ഒരു വരി കോട്ട് ചെയ്ത് അഭിപ്രായം പറയാമെന്ന് വെച്ചപ്പോൾ റൈറ്റ് ക്ലിക്ക് ഡേസേബിൾഡ് :( മൂന്നാമത്തെ പാരഗ്രാഫ് വായിച്ച് ...എന്റമ്മോ... എന്നങ്ങ് കൊല്ല് :) :)

ishaqh ഇസ്‌ഹാക് said...

പ്രേമത്തിന്റെ പരിമളം..
ഒളിപ്പിച്ചു വെച്ചാലും ഒളിച്ചിരിക്കില്ല..:)

പടാര്‍ബ്ലോഗ്‌, റിജോ said...

ഐശ്വര്യയുടെ പിറക്കാന്‍ പോകുന്ന കുഞ്ഞിനു വേണ്ടി താരാട്ട് പാട്ട് റിയാലിറ്റി ഷോയും, ലൈവ് ഡെലിവറി റിപ്പോര്‍ട്ടും, കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങും.... ആഘോഷിക്കാന്‍ ചാനലുകാര്‍ക്ക് കാരണങ്ങള്‍ നിരന്നു കിടക്കുകയാണ്... ഹോ!

ഓട്ടകാലണ said...

ഗര്‍ഭാവസ്ഥയെ പരിഹസിക്കുന്നത് തമാശയായി കാണാന്‍ കഴിയുന്നില്ല...
പല പ്രയോഗങ്ങളും ചാനലുകാര്‍ക്ക് നേര്‍ക്കുള്ളതാണെന്ന് ന്യായീകരിക്കാന്‍ കഴിയുന്നില്ല.
ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ സത്യത്തില്‍ മടുപ്പ് തോന്നിതുടങ്ങിയ കവല സംസാരങ്ങള്‍ക്ക് തുല്യം, പോസ്റ്റിലായാലും കമന്റുകളിലായാലും.

വാഴക്കോടന്‍ ‍// vazhakodan said...

ഡോ.ആര്‍ കെ തിരൂര്‍: നൂര്‍ദ്ദീന്‍ നടത്തിയ ആ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് ഞാന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.അതില്‍ എന്തേങ്കിലും സത്യമുണ്ട് എങ്കില്‍ മാത്രമേ ആ കമന്റ് അവിടെ നിലനില്‍ക്കൂ.ഈ വിവരം ഞാന്‍ അതില്‍ പരാമര്‍ശിച്ച വ്യക്തിയേയും അറിയിച്ചിട്ടുണ്ട്.

ഓട്ടക്കാലണേ...വിട്ടു പിടി.നിനക്കൊക്കെ എന്തിന്റെ സൂക്കേടാണേന്ന് കൃത്യമായി അറിയാം. തല്‍ക്കാലം കൂടുതല്‍ പ്രതികരിക്കുന്നില്ല.അനോണിയായിരിക്കുന്നത് തന്നെ ഉന്നത സംസ്കാരമാണല്ലോ ഫൂ!

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

Anitha Madhav said...

ആക്ഷേപഹാസ്യം കൊള്ളാം :)

Hashim said...

ആക്ഷേപഹാസ്യം വളരെ നന്നായിട്ടുണ്ട്.ചാനലുകളുടെ നിലവാരം ഇതിലും എത്രയോ താഴെയാണെന്ന് അവര്‍ തന്നെ തെളിയിക്കുന്നു.
കിടിലന് ആയി ട്ടോ!

Hashim said...

@ ഡോ.ആര്‍ കെ തിരൂര്‍ പരാമര്‍ശിച്ച ഹാഷിം ഞാനല്ല എന്ന് കരുതുന്നു. ഞാന്‍ ഒരു മീറ്റിലും പങ്കെടുക്കാത്ത ഒരു തിരോന്തോരം കാരനാണേ...ഹാഷിം എന്ന് മാത്രം കണ്ട്Tഅത് കൊണ്‍ണ്ട്റ്റ് വിശദീകരിച്ചതാന്നേ..:):)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാഴക്കോടാ ഏതായാലും ജോലിയില്‍ ഏതു നേരവും പ്രശ്നങ്ങളാ
ഇതുപോലെ തുടര്‍ച്ചയായി കുറെ എണ്ണം കൂടി പോരട്ടെ. ഒന്നുമില്ലെങ്കില്‍ ഇടയ്ക്കിടക്കു ചിരിക്കാമല്ലൊ.

അപ്പൊ ബന്ധപ്പെട്ടവര്‍ എത്രയാണെന്ന പറഞ്ഞത്‌?

Unknown said...

Kalakki mashe.....
Sharikkum enjoy cheythu....

ദേവന്‍ said...

പ്രസവം ലൈവ് ടെലികാസ്റ്റ് ഉണ്ടാകുമോ...

നാമൂസ് said...

എന്തും 'വാര്‍ത്ത'യാണെന്ന് കരുതുന്ന വാര്‍ത്താ കോടതികള്‍ക്കുള്ള ഒരു കൊട്ട്.
ഈ ഹാസ്യം കൊള്ളാം.

ഓട്ടകാലണ said...

അതേടാ സൂക്കേടിന്റെ പ്രശ്നാ ....

വെറുതേ ഒരിലയുടെ ഈ പോസ്റ്റ്!
വായിച്ചതില്‍ പിന്നെയാ തോന്നിയത് ആ സൂക്കേട് ശരിയല്ലെന്ന്.

ഇപ്പോ വാഴക്കോടന്‍ പറയുന്നൂ ഇതും സൂക്കേടെന്ന്. ഈ മല്ലൂസിന്റെ കാര്യം..!!!

Unknown said...

വാഴക്കോടാ കൊള്ളാം...
നന്നായി കൈവച്ചു പാവം ചാനലുകാരെ,
ഇനി നമുക്ക് ഇതിന്റെ ഉത്തരവാദി ആരാണെന്നുള്ളതിനെക്കുറിച്ച് കൂലംകഷമായ ചർച്ചയുമാവാം.....

ബന്ധപ്പെട്ടവരെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം ഒളികാമറയുമായി നടത്തിയ ഓപ്പറേഷന്റെ റീകാസ്റ്റ് കൂടി പ്രതീക്ഷിക്കാം ;)

വാഴക്കോടന്‍ ‍// vazhakodan said...

@ ഓട്ടക്കാലണ.സെലിബ്രിറ്റിയെ എങ്ങിനെ ചാനലുകാര്‍ കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ പോസ്റ്റെന്ന് മനസ്സിലാവാത്ത ഓട്ടക്കാലണയോട് ഒന്നും പറയാനില്ല. എന്നെ മാത്രം ഇങ്ങനെ വിമര്‍ശിച്ച് നന്നാക്കാന്‍ മെനക്കെട്ട് സമയം കളയണമെന്നില്ല!ഒരു നല്ല നമസ്കാരം കൂടി ഇരിക്കട്ടെ!

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!

വര്‍ഷിണി* വിനോദിനി said...

:)

Jefu Jailaf said...

കാറ്ററിഞ്ഞ് തൂറ്റണം എന്നതു ശരിക്കും ഉപയോഗിക്കുന്നതു ഇത്തരം ചാനലുകാർ തന്നെ.. അതിനുള്ള ഈ കൊട്ട് നന്നായിരിക്കുന്നു..

സ്വപ്നകൂട് said...

ഈ റിപ്പോര്‍ട്ടര്‍ ചോദിച്ചു വാങ്ങും ..............

ഷെരീഫ് കൊട്ടാരക്കര said...

വാഴേ! പരാമര്‍ശം ആരെ കുറിച്ചും ആയിക്കൊള്ളട്ടെ, ഐശ്വര്യാ റാണിയോ ബല്‍ക്കീസ് ബീവിയോ ആരെങ്കിലുമാകട്ടെ ചാനല്‍കാരുടെ ഈ ഓക്കാനം വരുത്തുന്ന റിപ്പോര്‍ട്ടിങ്ങ് രീതിയുണ്ടല്ലോ രണ്ട് വാക്കെങ്കിലും ഈ വര്‍ഗത്തിനെ പരിഹസിക്കാന്‍ ഉപയോഗിച്ചതിനു താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍.

Rafeek Wadakanchery said...

ബായക്കോടോ..
കുറേകാലായി ..ഞാനൊരു അഭിപ്രായം പെടച്ചിട്ട്..ഇതു വായിച്ചപ്പോ അടങ്ങി ഇരിക്കാന്‍ പറ്റാത്തോണ്ടാ..അസ്സലായി കളിയാക്കിയിരിക്കണൂ..ചാനലുകാരെ. നന്നായി .പലരും ഇനി വരും നാളുകളില്‍ ഈ വിഷയം ഇട്ടലക്കുന്നതു കാണേണ്ടി വരുമ്പോള്‍ വാഴക്കോടന്‍ പറഞ്ഞത് തനി തങ്കം എന്നു പറയും ..ഡോണ്ട് വറീടാ..

suku said...

ഈ ഗര്‍ഭത്തിനു ബച്ചന് ആരേലും സംശയം ഉണ്ടോ എന്നുകൂടി ചോധിക്കാമായിരുന്നു:)))

മൻസൂർ അബ്ദു ചെറുവാടി said...

രസകരം .
നല്ല താങ്ങ് ചാനല്‍ കോപ്രായങ്ങള്‍ക്ക്‌

സന്തോഷ്‌ പല്ലശ്ശന said...

ഇത്.... ഇദ്ദാണ്... വാഴേടെ നര്‍മ്മത്തിന്റെ പള്‍സ്... ചെക്കന്റെ ബുദ്ധിപോയ പോക്ക് കണ്ടാ.... ബ്ലോഗ് ചന്തയും പഴഞ്ചൊല്ലുകളുടേയും ഉപജ്ഞാതാവായ ഈ കിളിച്ചുണ്ടന്‍ വാഴ... വീണ്ടും വീണ്ടും കുലക്കുമാറാകാട്ടെ....

സജി said...

ഹ ഹ ഹ .....പഹയ....

അസീസ്‌ said...

ചാനലുകാര്‍ക്കു ഇട്ടു കൊടുത്ത കൊട്ട് ഇഷ്ടപ്പെട്ടു..:)

MMP said...

വര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ഒരു നല്ല ഉദാഹരണം!!!!!!

Naushu said...

കല്‍ക്കി മച്ചാ....

- സോണി - said...

നല്ല കാശിന് കല്യാണത്തിന്റെയും റിസപ്ഷന്റെയും സ്പോണ്സര്‍ഷിപ്‌ ചാനലുകാര്‍ക്ക് വില്‍ക്കുന്ന ഈ കാലത്ത്, ഒന്‍പതുമാസം ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും സ്പോണ്സര്‍ ആവാന്‍ ഏതെങ്കിലും ചാനലുകാര്‍ തയ്യാറാവുമായിരിക്കും. അതൊരു റിയാലിറ്റി ഷോ പോലെ... ദിവസവും... രാത്രി എട്ടുമണിക്ക് പ്രൈം ടൈമില്‍....

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ചാനലുകാര്‍ മാത്രമല്ല ഇപ്പോള്‍ കുട്ടി ആണാണോ പെണ്ണാണോ എന്ന് പ്രവചിച്ച് കൊണ്ട് പ്രമുഖ ജ്യോതിഷികള്‍ രംഗത്ത് വന്ന് കഴിഞ്ഞു. ഇനി അവരും ചാനല്‍ ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത് കാണാം :):)

Sophia said...

ഇങ്ങനൊക്കെ പോസ്ടാമോ വാഴചേട്ടാ??? നമ്മളെ പോലെ കുറച്ചു ബ്ലോഗ്ഗര്‍ മാരും ഇതൊക്കെ വായിക്കുന്നുണ്ടെന്ന ഓര്‍മ വേണംട്ടോ...

അപര്‍ണ്ണ II Appu said...

ആക്ഷേപഹാസ്യം അസ്സലായി.ഏതെങ്കിലും ചാനലുകാര്‍ ഇത് വായിക്കാന്‍ ഇടയാകട്ടെ :))

Salini Vineeth said...

ബച്ചന്‍ ഫാമിലി ക്ക് കാമറ പ്രേമം കുറച്ചു കൂടുതലാ.. ഇപ്പോഴും ലൈം ലൈറ്റില്‍ നില്‍ക്കനമെന്നാ.. ചാനലുകള്‍ കൊട്ടിപാടുന്നതില്‍ വല്ല അത്ഭുതവും ഉണ്ടോ... മലയാള മനോരമയില്‍ വരെ ന്യൂസ്‌ വന്നു കണ്ടു.. കഷ്ടം തോന്നി.. പ്രസവിച്ചിട്ട് ന്യൂസ്‌ കൊടുത്താലും വേണ്ടില്ലരുന്നു...

vipin said...

ഇതൊക്കെ കണ്ടല്ലേ മ്മടെ വിജയേട്ടന്‍ ' ധര്‍മപുരാണം ' എഴുതിയത് !!!! http://vipinavihari.blogspot.com/2011/05/blog-post.html

ഈവി /// EVi said...

സംഭവം കൊള്ളാം വാഴക്കാടാ.....ആ ബച്ചന്റെ കൊച്ചന്‍ ഇനി ഇന്ത്യക്കാരോട്‌ സമാധാനം പറയേണ്ടി വരും... :)

ശ്രദ്ധേയന്‍ | shradheyan said...

ഞാന്‍ പറഞ്ഞത്‌ ഇപ്പൊ മനസ്സിലായോ ബായേ... ബെര്‍ളിയുടെ ഐറ്റം ഇറങ്ങി :)
https://profiles.google.com/berlyt/posts/N1aKB73MRhp

keraladasanunni said...

ചാനലുകള്‍ വാര്‍ത്ത അവതരിപ്പിക്കുന്ന രീതി ഭംഗിയായി അനുകരിച്ചിട്ടുണ്ട്. പലപ്പോഴും ഇതിലും
നിസ്സാരമായ കാര്യങ്ങളാണ് ചാനലുകള്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാറ്.

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!
നിസാര സംഭവങ്ങളെപ്പോലും അമിത പ്രാധാന്യത്തോടേയും മറ്റും അവതരിപ്പിക്കുന്ന ചാനലുകളുടെ ദുഷിച്ച പ്രവണത തുറന്ന് കാട്ടാന്‍ വേണ്ടി ഒരെളിയ ശ്രമം.
സസ്നേഹം,
വാഴക്കോടന്‍

K@nn(())raan*خلي ولي said...

സത്യംപറ. ആരാ ഈ ഐശ്വര്യ?
അന്റെ വീട്ടില്‍ രണ്ടുനേരം പാലുകൊണ്ടുവരുന്ന ഒരു ഐശ്വര്യ ഉണ്ട്.
ഹീശ്വരാ.. ഇനി അവളാണോ ആവോ!

(വാഴക്കോടന്‍ സാറേ, അഭിനന്ദന്‍സ്)

sreee said...

മാങ്ങയുള്ള കൊമ്പിലേ കല്ലെറിയൂ. :)

Unknown said...

ഈ കൊട്ട് അസ്സലായി വാഴേ, രസികന്‍!

Anonymous said...

ചാനലിനിട്ടുള്ള താങ്ങ് അടിപൊളി... ഇനി ഇടയ്ക്കിടെ ഈ വാര്‍ത്ത തന്നെയുണ്ടാകുമല്ലോ ബ്ലോഗു നിറയ്ക്കാന്‍ അല്ല, ഇനി ഞാന്‍ ഒരു പോസ്റ്റിറക്കാന്‍ പോകുകയാ ഐശര്യാ ഗര്‍ഭിണിയായി... പിന്നാലെ കുറെ ബ്ലോഗര്‍മാര്‍...ആശംസകള്‍ ( ഐശര്യക്ക് ..)

chillujalakangal said...

ലോകത്ത് എത്ര പേര് പ്രസവിക്കുന്നു...പ്രസവിക്കാതിരിക്കുന്നു...ഐശ്വര്യ ആകുമ്പോള്‍ അതും ഒരു സംഭവം തന്നെ..പത്രക്കാര്‍ക്ക് ന്യൂസും ആയി വായനക്കാര്‍ക്ക്‌ പറഞ്ഞു നടക്കാനും ആയി...പശുന്റെ കടീം മാറും കാക്കടെ വിശപ്പും മാറും.

chillujalakangal said...

നന്നായിടുണ്ട് ...വാഴകോടന്‍ ..ചിരിക്കാനും ചിന്തിക്കാനും ആയി...:)

ഗീത രാജന്‍ said...

:)..:)...:)..hi..hi..hi...
thakarppan vivaranam...:)

ഏ.ആര്‍. നജീം said...

ഹ ഹാ... എവിടെയോ കിടക്കുന്ന ഐശ്വര്യ റായ് ഗർഭിണിയായാലും വാഴക്കോടനത് ഒരു പോസ്റ്റിനുള്ള മരുന്നുണ്ട്...

ഇങ്ങളെ കൊണ്ട് തോറ്റു.... :)

Unknown said...

Super mashe.. enthoru bhavana.. kuthu kollendavareyellaam, pazhathil soochi kayttunnathu pole mayathil kuthi injection edukkaan thankalkku nalla midukkundu.
thaankal doctor aanonnu oru samshayam. Koodos

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഡോക്ടറൊന്നുമല്ല മാഷേ :) അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!!!

'PEACE FROM WITHIN' said...

Nannaayi.....Narmam kkooduthal svaabhavikamaayi ozhuki varatte ennu aashamsikkunnu.....

samayam kittumbol ente blog onnu sandharshikkuka
www.anubhavatheeram.blogspot.com

ഇ.എ.സജിം തട്ടത്തുമല said...

അതിനു സിനിമാനടികൾ പ്രസവിക്കാറില്ലല്ലോ.മറിച്ച് അവർ ഒരു കുട്ടി ചെയ്തേക്കും! അവരെയൊക്കെ പറ്റി പറയുമ്പോൾ ഒരു കുട്ടി ചെയ്യാൻ പോകുന്നു, അഥവാ ഒരു ഡെലിവറി ചെയ്യാൻ പോകുന്നു,ഒരു പടം ചെയ്യാൻ പോകുന്നു, ഒരു ചായ ചെയ്യാൻ പോകുന്നു, ഇങ്ങനെയൊക്കെയല്ലേ പറയേണ്ടത്. ഇനി വല്ല സിസേറിയനുമാണെങ്കിൽ ഒരു ‘കീർ’ ചെയ്യാൻ പോകുന്നു എന്നു പറയണം.

kochumol(കുങ്കുമം) said...

ഹ ഹ ഹ ...........ഇത്തിരി കൂടി പോയോ ...ന്നൊരു സംശയം

സുധി അറയ്ക്കൽ said...

ഹ ഹ ഹ .നന്നായി എഴുതി.ചിരിച്ചു.

 


Copyright http://www.vazhakkodan.com