Saturday, December 7, 2013

സമുദായത്തിനും വേണ്ടേ സ്വന്തം പഴഞ്ചൊല്ലുകള്‍ ?

സ്വസമുദായത്തോടുള്ള സ്നേഹം മുഴുത്ത് നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ മറ്റു സമുദായക്കാര്‍ ചൊല്ലുന്ന പഴഞ്ചൊല്ലുകള്‍ക്ക് പകരമായി സമുദായ പഴഞ്ചൊല്ലുകള്‍ വേണമെന്ന് കാലങ്ങളായി പല സമുദായ സ്നേഹികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തി പുതിയ ചില സമുദായ പഴഞ്ചൊല്ലുകള്‍ വിപണിയിലെത്തിക്കുന്നു!ആവശ്യം വരുമ്പോഴൊക്കെ ഈ പഴഞ്ചൊല്ലുകള്‍ മാത്രം പറഞ്ഞ് സമുദായ സ്നേഹം ഊട്ടിയുറപ്പിക്കൂ!!!

കാട്ട് കോഴിക്കെന്ത് സംക്രാന്തി?
ചാത്തപ്പനെന്ത് മഹ്ഷറ!

അമ്പലത്തേക്കാല്‍ വലിയ പ്രതിഷ്ഠ!
പടച്ചോനേക്കാള്‍ ബല്യ പടപ്പുകള്‍

മിന്നുന്നതെല്ലാം പൊന്നല്ല
തലേക്കെട്ടുള്ളവരെല്ലാം മുസ്ലിയാരല്ല!

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും, ഇല്ലെങ്കില്‍ കൊമ്പത്തും കായ്ക്കില്ല
വേണമെങ്കില്‍ ബാപ്പ സുബഹിക്കും പള്ളിക്ക് പോകും,ഇല്ലെങ്കില്‍ ജുമുഅക്കും പോകില്ല!

ഇല്ലത്തിന്ന് പോരുകേം ചെയ്തു കൊല്ലത്ത് എത്തിയതുമില്ല!
സുന്നിയില്‍ നിന്ന് പോരുകേം ചെയ്തു മുജാഹിദിലാട്ടാ എത്തിയിട്ടുമില്ല!

കാക്ക കുളിച്ചാല്‍ കൊക്കാകുമോ?
മുക്രിക്ക കുളിച്ചാല്‍ ‘ഖത്തീബാവുമോ?

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി!
പള്ളി ഏതായാലും ‘ചിലവു’ നന്നായാല്‍ മതി.

അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ?
മുസ്ല്യാര് മൂത്താലും കൈമടക്ക് മറക്കുമോ?

ഉപ്പോളം വരുമോ ഉപ്പിലിട്ടത്?
പള്ളിയോളം വരുമോ പള്ളിക്കമ്മറ്റി!


അരിയെറിഞ്ഞാല്‍ ആയിരം കാക്ക!
ബിരിയാണി വിളമ്പിയാല്‍ ആയിരം കാക്കാര്‍ 


ആന ചത്താലും ജീവിച്ചാലും പന്തീരായിരം!
മൊല്ലാക്ക മന്ത്രിച്ചൂത്യാലും വെള്ളം ഊത്യാലും പന്തീരായിരം!




ജാത്സ്യാലുള്ളത് തൂത്താല്‍ പോകുമോ?

തലേലെഴുതീത് മൊല്ലാക്ക മന്ത്രിച്ചൂത്യാ മാറുമോ?



കക്ഷത്തിലുള്ളത് വീഴാനും പാടില്ല ഉത്തരത്തിലുള്ളത് എടുക്കേം വേണം

സുന്നിയില്‍ നിന്നും മാറാനും വയ്യ മുജാഹിദിന്റെ കൂടെ നടക്കേം വേണം


എല്ലിന്‍ തുണ്ടം പോയാലെന്താ പട്ടീടെ സ്വഭാവം മനസ്സിലായല്ലൊ

ബാപ്പ നാല് കെട്ടിയാലെന്താ, നാട്ടാരുടെ സ്വഭാവം മനസ്സിലായല്ലൊ!


ചത്ത കുട്ടീടെ ജാതം നോക്കീട്ട് കാര്യല്ല!

മയ്യത്തായ പോത്തിനെ മൊല്ലാക്ക അറുത്തിട്ടും കാര്യല്ല.




തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.ഇനിയൊരവസരത്തില്‍ തുടരും....

31 comments:

വാഴക്കോടന്‍ ‍// vazhakodan said...

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും! നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും തുടര്‍ന്നും കാണുമല്ലോ!
സസ്നേഹം,
വാഴക്കോടന്‍

Rafeek Wadakanchery said...

((((ടോ))))
ഇതൊരു നല്ല തുടക്കമാവട്ടെ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിരിക്കാനും ചിന്തിക്കാനും വാഴ,പ്പഴഞ്ചൊല്ലുകള്‍

Akbar said...

ഒരു പോസ്റ്റ്‌.

noordheen said...

അണ്ണാ വീണ്ടും കണ്ടതില്‍ സന്തോഷം!
ചത്ത കുട്ടീടെ ജാതം നോക്കീട്ട് കാര്യല്ല! മയ്യത്തായ പോത്തിനെ മൊല്ലാക്ക അറുത്തിട്ടും കാര്യല്ല.

ഹ ഹ ഹ കലക്കി

sumitha said...

welcome back mr.vazhakodan

ഇനി ഇവിടെയൊക്കെ ഇത് പോലുള്ള കിടിലന്‍ പോസ്റ്റുകളുമായി ക്കാണുമല്ലോ!

Junaiths said...

വാഴച്ചൊല്ലുകൾ പോരട്ടെ

പട്ടേപ്പാടം റാംജി said...

അപ്പോ ഇടക്കൊക്കെ ഇവിടെ കാണുമാറാകട്ടെ...

Echmukutty said...

പഴഞ്ചൊല്ലുകള്‍ക്കൊപ്പം ഈ പുതിയ വാഴച്ചൊല്ലുകള്‍ കൂടി ഹൃദിസ്ഥമാക്കാന്‍ ഞാന്‍ പരിശ്രമിക്കും..
ഇഷ്ടപ്പെട്ടു ഈ ചൊല്ലുകള്‍..

മാണിക്യം said...

വാഴേ .പതിരില്ലാത്ത പഴംചോല്ലുകള്‍ 'എല്ലാവര്‍ക്കും' പ്രയോജനപ്പെടും.

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, നിങ്ങളൊക്കെ ഇവിടെയൊക്കെ ഉണ്ടെന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം!!

Unknown said...

ഇങ്ങള്‍ ഇത്രേം നാളും എവിടായിര്‍ന്ന്‍ കോയ........

വാഴക്കോടന്‍ ‍// vazhakodan said...

ഞാന്‍ അണ്ടര്‍ ഗ്രൌണ്ടിലായിരുന്നു :) ഇനി ഇടയ്ക്ക് കാണാം!!

അഭിപ്രായങ്ങള്‍ക്ക് നന്ദി!

ഷെരീഫ് കൊട്ടാരക്കര said...

വാഴേ! പെരുത്ത് സന്തോഷം. തിരിച്ച് വന്നല്ലോ....വന്നപ്പോൾ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാനും മറന്നില്ല. അപ്പോ ഇനി കുഞ്ഞ്ബീയും പോന്നോട്ടേന്ന്.....

ഷബീര്‍ - തിരിച്ചിലാന്‍ said...

വെല്‍ക്കം ബാക്ക്... പഴയ അമിട്ട് സാധനങ്ങള്‍ പോരട്ടേ...

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ താങ്ക്യു താങ്ക്യു! ഇനിയും എഴുതാന്‍ ശ്രമിക്കാം! നന്ദിയോടെ...
വാഴക്കോടാന്‍

Areekkodan | അരീക്കോടന്‍ said...

ഇനി വര്‍ഷങ്ങളുടെ ഇടവേള ഉണ്ടാകില്ല എന്ന് കരുതുന്നു....

Musthu Urpayi said...

kollam

Musthu Urpayi said...

kollam

Sranj said...

ഓരോരുത്തരായി ബ്ലോഗിലേക്ക് തിരിച്ചു വരുന്നത് കാണുമ്പോള്‍ ഒരു സന്തോഷം. തിരിച്ചു വരവ് കലക്കി. ഇനീം പോരട്ടെ..!

റഷീദ് .ബഹ്‌റൈന്‍ said...
This comment has been removed by the author.
റഷീദ് .ബഹ്‌റൈന്‍ said...

അങ്ങിനെ ചങ്കരന്‍ വീണ്ടും രംഗത്തിറങ്ങി ,ഹാവു സമാദാനമായി ,കുഞ്ഞീവിക്ക് സുഖമല്ലേ, മോളോട് എന്റെ അന്യഷണം പറയണം,ഉടനെ വിശേഷങ്ങള്‍ കാണാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു

Musthu Urpayi said...

like

Salini Vineeth said...

Welcome back bhai :)

ജിജ സുബ്രഹ്മണ്യൻ said...

വർഷങ്ങൾക്ക് ശേഷം വാഴക്കോടന്റെ ഒരു പോസ്റ്റ് വായിച്ചു.

Unknown said...

* ജാത്ത്യാലുള്ളത് തൂത്താൽ പോകുമോ

* ഇല്ലത്ത് നിന്നും പോരുകയും ചെയ്തു - അമ്മാത്ത് എത്തിയതുമില്ല

എന്നും ആണ് എന്നൊരു സംശയമുണ്ട്‌ - പരിശോധിക്കുക.

സുധി അറയ്ക്കൽ said...

വാഴക്കോടൻ.ഒരു വർഷം കഴിഞ്ഞല്ലോ.
നല്ല പോസ്റ്റുമായി വാ..

മുബാറക്ക് വാഴക്കാട് said...

അങ്ങനെ വാഴക്കോട൯റെ ബ്ലാഗിലും വാഴക്കാടനായ ഞാ൯ കയ്യിട്ടു...
തുട൪ന്നുള്ള പോസ്റ്റുകള് വഴി ഉശ്ശാറാക്കാം..

വാഴക്കോടന്‍ ‍// vazhakodan said...

ഉടന്‍ വരാം. തുഞ്ചന്‍ പറമ്പില്‍ നിന്നും നല്ല ഊര്‍ജ്ജം കിട്ടിയിട്ടുണ്ട്.ഇനി അധികം വൈകാതെ സജീവനാകുന്നതാണ്.

മുബാറക്ക് വാഴക്കാട് said...

ന്നാലും ഇതിത്തിരി കാട് കയറിയ ചിന്തയായി ട്ടോ..

Unknown said...

Nammalde oru cheriya blogund publish cheyyan onnu sahayikkuo koye

 


Copyright http://www.vazhakkodan.com