Friday, October 16, 2015

വാഴക്കോടന്‍ ടൂര്‍ കമ്പനി അറിയിപ്പ്!!

ടൂറിന് പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് :

1. ആവശ്യത്തിന് ചിലവിനുള്ള പണം കരുതിയില്ലെങ്കില്‍ കായില്ലാത്തോന്‍
ഇറച്ചിക്ക് പോയ പോലെയാകും.

2. വയറിനനുസരിച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ കാഴ്ചകള്‍ കാണാനായി നടക്കാന്‍ ബുദ്ധിമുട്ടാവും.

3. മറ്റുള്ളവര്‍ ടൂത്ത് പേസ്റ്റ് കൊണ്ട് വരും എന്ന് കരുതി ബ്രഷ്
മാത്രമായി വന്നാല്‍ പേസ്റ്റ് ലഭിക്കുന്നതല്ല.

4. കുളിക്കുന്ന സ്വഭാവമുള്ളവര്‍ സോപ്പ് സ്വന്തമായി കൊണ്ട് വരണം.

5. ഫെയര്‍ & ലൌലി ബ്രില്‍ ക്രീം എന്നിവ മറ്റുള്ളവരോട് ചോദിക്കുന്നത്
ക്രിമിനല്‍ കുറ്റമാണ്.

6. സ്പ്രേ കടം നല്‍കല്‍ സുന്നത്തില്ല.

7. സ്പീക്കര്‍ ശക്തനെപ്പോലെ കുനിയാന്‍ ബുദ്ധീമുട്ടുള്ളവര്‍
അടിവസ്ത്രത്തിന് ആവശ്യമായ വള്ളികള്‍ പിടിപ്പിക്കുക. സഹായത്തിന് ഡ്രൈവര്‍
ഉണ്ടാകില്ല.

8. കുട്ടികളുള്ള മാതാപിതാക്കള്‍ കുട്ടികളെ കൈവിട്ടു പോകാതെ ശ്രദ്ധിക്കുക. അഥവാ കുട്ടികള്‍ കൈവിട്ടു പോയാലും ടൂര്‍ ഫീസ് നല്‍കേണ്ടതാണ്.

9. ബിരിയാണിക്ക് എക്സ്ട്രാ റൈസ് വാങ്ങുന്നവരും മസാലദോശയുടെ കൂടെ ഉഴുന്ന് വട വാങ്ങുന്നവരും എക്സ്ട്രാ ഫീ നല്‍കേണ്ടി വരും.

10. വാട്ടര്‍ തീം പാര്‍ക്കിലെ വേവ് പൂളില്‍ ഇറങ്ങുന്നവര്‍ ഒരുമിച്ച് ഒരേ
സമയം മൂത്രമൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, വെള്ളപ്പൊക്ക
അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

11. ഹോട്ടലില്‍ കയറി ബീഫ് ഫ്രൈ ബീഫ് കറി എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉള്ളിഫ്രൈ, ഉള്ളിക്കറി എന്ന് പറഞ്ഞാല്‍ മതിയാകും.

12.ടൂര്‍ ബസ് തിരിച്ച് വീട്ടിലെത്തുന്നതിന് മുന്‍പ് ടൂറിന്റെ മുഴുവന്‍ സംഖ്യയും മാനേജരെ ഏല്‍പ്പിക്കേണ്ടതാണ്. പിന്നീട് കുറി പിരിക്കാന്‍ വരുന്ന പോലെ വീട്ടിലേക്ക് വരുന്നതല്ല.

13. ഈ ടൂര്‍ ഉമ്മഞ്ചാണ്ടിയുടെ ഭരണ കാലത്ത് നടക്കുന്നതിനാല്‍ എന്തേങ്കിലും അഴിമതി ടൂറില്‍ നടന്നാലും തെളിവുണ്ടായിരിക്കുന്നതല്ല.

14.ടൂര്‍ മാനേജര്‍ വാഴക്കോടന്റെ സകല ചിലവുകളും മറ്റുള്ള ടൂര്‍ അംഗങ്ങള്‍ എടുക്കേണ്ടതാണ്,  ഇത് ചോദ്യം ചെയ്യുന്നവരെ ബസ്സിന്റെ ഏറ്റവും പുറകിലെ സീറ്റില്‍ ഇരുത്തുന്നതാണ്.

15. ടൂര്‍ സുഗമമായി നടക്കുന്നതിന് വിവിധ പള്ളികളിലും ക്ഷേത്രങ്ങളിലും
നടത്തൂന്ന നേര്‍ച്ച വഴിപാടുകളുടെ ചിലവും ടൂര്‍ ഫീസില്‍ ഉള്‍പ്പെടുത്തിയ
സന്തോഷ വാര്‍ത്ത ഏവരേയും അറീയിക്കുന്നു.

എന്ന്
ടൂര്‍ കമ്മറ്റിക്ക് വേണ്ടി,
മാനേജര്‍
വാഴക്കോടന്‍

8 comments:

വാഴക്കോടന്‍ ‍// vazhakodan said...

എത്രയും വേഗം റജിസ്റ്റര്‍ ചെയ്യുമല്ലൊ :)

വിനുവേട്ടന്‍ said...

രജിസ്റ്റർ ചെയ്യാനോ... അതങ്ങ് പള്ളീപ്പോയി പറഞ്ഞാൽ മതി വാഴക്കോടാ... :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇങ്ങിനെ പോയായാല്‍ ചിലപ്പോള്‍ .... വലയും.

Unknown said...

കൊള്ളാമല്ലോ ഈ ടൂർ മാനേജർ , ഞാൻ ആദ്യമാണിവിടെ , ഓരോരുത്തരേയും പരിചയപ്പെട്ടു വരുന്നതേയുള്ളൂ....

മുക്കുവന്‍ said...

I like the last one.. now I can book ticket happily. Church/Temple GOD will take care of the rest of trip issues!

അഷ്‌റഫ്‌ സല്‍വ said...

ടൂറിനുള്ളവരുടെ ലിസ്റ്റില്‍ നിന്ന് മുതലാളിയുടെ പേര് വെട്ടിയിരിക്കുന്നു

ഒടിയന്‍/Odiyan said...

ങേ ടൂറോ എന്ന് എപ്പോ..? കടവുളേ ലെറ്റായിടിച്ചാ ...അങ്ങനെ ഓസ്സിനു മാനേജർ പോവണ്ട,അസിസ്റ്റന്റ്‌ മാനേജർ ഉണ്ടാവൂല്ലോ അത് മതി.

മാമലകൾക്കപ്പുറത്ത് said...

കൊള്ളാം നന്നായിട്ടുണ്ട്

 


Copyright http://www.vazhakkodan.com