Saturday, May 30, 2009

മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ്‌ നേടിയ കുഞ്ഞീവിയുമായി നടത്തിയ അഭിമുഖം.

ഈ വര്‍ഷത്തെ മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ്‌ നേടിയ ബായക്കോട്ടെ കുഞ്ഞീവിയുമായിദൂരദര്‍ശന്റെ പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളില്‍ നിന്നും.....
സ്ഥലം: ബായക്കോട്ടെ കുഞ്ഞീവിയുടെ രണ്ടു നില വീടിനടുത്തുള്ള ഒരു കൊച്ചു വീട്.

"ഇവിടെ ആളില്ലേ...പൂയ്‌, കുഞ്ഞീവിത്താത്താ...."

വീടിന്റെ അകത്ത് നിന്നും: മാനെ ഇന്ന് മീന്‍ ബെന്ടാ...കോയീനെ അറുത്തു,

" മീങ്കാരനല്ലാ ഇത്താ, ഞങ്ങള്‍ ദൂരദര്‍ശനീന്നാ... "

കുഞ്ഞീവി പുറത്തേക്ക് വന്നു.

അതാണോ ഇങ്ങളിത്ര ദൂരത്തു നിക്കണത് ഇങ്ങട് കേറി ബരീന്‍, അള്ളാ അബ്ബോക്കര് ദുബായീന്നു വന്നപോലെ വല്യ പെട്ടിയൊക്കെ ഉണ്ടല്ലോ..

"അത് ദൂരദര്‍ശന്റെ ക്യാമറയാ ഇത്താ.."

എന്നാ അതിത്തിരി ദൂരത്തു മാറ്റി വെച്ചോളീന്‍ .. ഇങ്ങക്ക് ഇപ്പൊ കുടിക്കാന്‍ ഒന്നും ബെന്ടല്ലോ അല്ലെ?

"ഇത്ത ഇത്തിരി വെള്ളം വേണം"

കീടനാശിനി കലക്കിയ ബെള്ളം എടുക്കട്ടെ? നാരങ്ങയോക്കെ പീഞ്ഞിട്ട്‌?

"വേണ്ട ഇത്ത, പച്ച വെള്ളം മതി!"

പേടിക്കെണ്ടാടാ, ഈ കോഷി കലക്കിയ ബെള്ളം ഇല്ലേ അതാ, ചെലോരു സര്‍ബത്ത്‌ ന്നു പറയും, മോളെ സൂറാ ഇജ്ജാ കലക്ക്യേ ബെള്ളം ഇങ്ങട്ടെടുത്തോ.. പുള്ളങ്ങള് കുടിക്കട്ടെ!
സൂറാനെ ബിളിച്ചപ്പോ അന്റെ ക്യാമറമേനോന്റെ ബായിലെന്താണ്ടാ ഒരു കപ്പലോടിക്കാള്ള ബെള്ളം ഉണ്ടല്ലോ.ഡാ ശേയ്ത്താനെ ഒരു കാര്യം ഞമ്മള് പറഞ്ഞേക്കാം ഇജ്ജാ ഒറ്റക്കണ്ണടച്ച് അന്റെ ക്യാമറെക്കൂടെ നോക്കണ പോലെ ഇന്റെ സൂറാനെ നോക്കിയാ...പടച്ചോനാണ് അന്റെ ഓതിക്കലും അടിയന്തരോം ഞാന്‍ കയിക്കും..ഹാ

" ഇത്താ ചൂടാവല്ലേ അയാളൊരു പാവാ, അപ്പൊ ഞങ്ങള്‍ വന്നത് ഇത്താനെ ഒന്നു ഇന്റര്‍വ്യൂ ചെയ്യാനാ "

പ്ഫാ ശേയ്ത്താന്മാരെ, ഇന്റെ കെട്ടിയോന്‍ മയ്യത്തായീന്നു വെച്ചു ഇങ്ങള് ഇന്നേ എന്ത് തോന്ന്യാസവുംചെയ്യൂന്നോ? അതും ഈ പട്ടാപ്പകല്. എണിക്കീന്‍...

അപ്പോഴേക്കും സൂറ സോഫ്റ്റ്‌ ഡ്രിങ്കുമായി വന്നു

സൂറ: ഉമ്മാ അവര് ഉമ്മാനോട് ചോദ്യങ്ങള്‍ ചോദിച്ചു അത് ടീവീ കാണിക്കാന്‍ വന്നതാ.

കുഞ്ഞി: അള്ളോ ഞമ്മള് ആകെ ബേജാറായി.എന്നാ ബെക്കം ബെള്ളം മോന്തീട്ടു തോടങ്ങിക്കൊളീന്‍.

കുഞ്ഞീവി അല്‍പ്പം മേക്കപ്പൊക്കെ ചെയ്ത് ക്യാമറക്ക്‌ മുന്നില്‍ ഇരുന്നു.

ആ കദീസൂന്റെ മുക്കിന്റെ പണ്ടങ്ങള് ഒന്നു വാങ്ങായിരുന്നു ഒരു ഗമ ഉണ്ടായെനീം. എന്നെ കാണാന്‍ നല്ല ചൊങ്കില്ലെടാ ആയിലൂടെ നോക്കുമ്പോ ക്യാമറ മേനോനെ"

ക്യാ.മേ : ഉണ്ട് ഇത്താ

കുഞ്ഞി: അന്നേ ഇപ്പൊ കൊറെശ്ശെ ഇഷ്ടാവണ്ണ്ട് കേട്ടാ, ന്നാ ഇങ്ങള് ശോയിചോളീന്‍

ചോ: മാപ്പിളപ്പാട്ട് രചനയിലേക്ക് തിരിയാനുള്ള സാഹചര്യം ഒന്ന് വിവരിക്കാമോ?

കുഞ്ഞി: സാച്ചരത പഠിച്ചത് മുതല്‍ എന്തെങ്കിലുമൊക്കെ എയുതണം എന്ന് ഞമ്മക്ക്‌ ബയങ്കരമോഹമായിരുന്നു. അങ്ങിനെ ഞമ്മടെ എയുത്തിന്റെ ശേല് കണ്ടിട്ട് ഞമ്മളെ ആധാരം എയുതാന്‍ബിളിച്ച്. അപ്പണി പറ്റാത്തോണ്ട് പിന്നെ ഏറ്റവും എളുപ്പമുള്ള ഈ മാപ്പിളപ്പാട്ട് എഴുതണ പണി അങ്ങട്തൊടങ്ങി.

ചോ: ഈ മാപ്പിളപ്പാട്ട് രചന അത്രയ്ക്കും എളുപ്പമുള്ളതാണോ?

കുഞ്ഞി: പിന്നല്ലേ. ഇന്നാളു ഇന്‍റെ മാളു സൂറ എന്നോട് പിണങ്ങീട്ടു ലോഹ്യായതിനു ശേഷം ഇങ്ങള്ഇന്‍റെല്ലേ, ഞാന്‍ ഇങ്ങടല്ലേ, ഞമ്മള് ഒന്നല്ലേ എന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോ ആ സങ്കടത്തില്‍ഞമ്മളൊരു പാട്ടെഴുതി, അതാണ്‌."നീ എന്‍റെ തള്ളേ..ഞാന്‍ നിന്‍റെ തള്ളേ...നമ്മളെന്നും തല്ലെല്ലടീസൂറാ...നമുക്കൊരു മണമല്ലെടീ....." എന്നാ പാട്ട്.

ചോ: അത് വളരെ നല്ല പാട്ടാണ്. പക്ഷെ അതിത്താ "നീ എന്റേതല്ലേ ഞാന്‍ നിന്റെതല്ലേ" എന്നല്ലേ?
അതേടാ മോനേ ഞമ്മള് എഴുതീത് ഇങ്ങനേണെങ്കിലും അവര് പാടീത് അങ്ങിനെ എന്ന് മാത്രം.

ചോ: ഇത്താ ഈ മാപ്പിളപ്പാട്ടെഴുതാന്‍ വല്ല ഫോര്‍മുലയും ഉണ്ടോ?


ഇതെന്താണ്ടാ ഇബിലീസേ ഇജ്ജ്‌ ഇതൊക്കെ പച്ചക്ക് ചോയിക്കണ്?അനക്ക് എന്തുംചോയിക്കാന്നായാ?

ചോ: ഇത്താ തെറ്റിദ്ധരിച്ചതാ, ഈ മാപ്പിളപ്പാട്ടെഴുതാന്‍ വല്ല സൂത്രപ്പണീം ഉണ്ടോന്ന് ചോദിച്ചതാ?

പിന്നില്ലേ..മൊഞ്ചത്തി ഒരന്ചെണ്ണം, ഖല്‍ബ് ഒരു നാലെണ്ണം, മുഹബ്ബത്ത്‌ ഒരു മൂന്നെണ്ണം, പിന്നെകരളേ, കുളിരെ, മുത്തെ, സ്വത്തെ എന്നൊക്കെ ആവശ്യത്തിന് ചേര്‍ത്താല്‍ നല്ലൊരു മാപ്പിളപ്പാട്ട്എളുപ്പം ഉണ്ടാക്കാം. അതല്ലേ അതിന്റെ ഗുട്ടന്‍സ്‌.

ചോ: ഈ മാപ്പിളപ്പാട്ട് ആചാര്യന്മാരെ കുറിച്ചു എന്താണ് അഭിപ്രായം?

കുഞ്ഞി: ആശാരിമാര് പാട്ടെഴുതിയതായി അള്ളാണ്‌ ഞമ്മക്ക്‌ അറിവില്ല, പിന്നെ ഏതോ വൈദ്യര്പാട്ടെഴുതീന്നു കേട്ടിട്ടുണ്ട്. മോയീന്‍കുട്ടി വൈദ്യര് ,ബാലന്‍ വൈദ്യര് അങ്ങിനെയുള്ള വൈദ്യന്മാര്, അല്ലാണ്ട് ആശാരിമാര് എഴുതീട്ടില്ല.

ചോ: ഇത്താക്ക് അവാര്‍ഡ്‌ കിട്ടിയത് ഏത് പാട്ടു എഴുതീട്ടാണ്? അതെഴുതാനുള്ള പ്രചോദനം?

കുഞ്ഞി: അത് മോനേ എന്‍റെ കെട്ടിയോന്‍ ബീരാന്റെ ഓര്‍മ്മക്കായി കണ്ണീരില്‍ മുങ്ങി എഴുതിയ പാട്ടിനാഅവാര്‍ഡ്‌ തന്നത്. അതിന്‍റെ വരികള്....

"ബദറിലിറങ്ങിയ ഇബലീസ്,
ദാജ്ജാലിന്‍റെ മൊഹബ്ബത്ത്,
ബീരാന്‍ എന്നൊരു ഹാജത്ത്,
മുത്തെ ഖല്ബിന്‍ മുഹബ്ബത്ത്....."

ഈ പാട്ടു എഴുതിയേ പിന്നെ ബീരാനിക്കാനെ ഓര്‍മ്മിക്കാത്ത ഒരു നേരം പോലും ഉണ്ടായിട്ടില്ലാ.(കുഞ്ഞീവി കണ്ണുകള്‍ മുണ്ടിന്റെ തല കൊണ്ടു തുടയ്ക്കുന്നു)

"ഓക്കേ കട്ട്, ലൈറ്റ്സ്‌ ഓഫ്‌, ഇത്താ വളരെ നന്നായിരുന്നു. ഇനി സൂറാനോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കട്ടെ?

അത് മേണ്ടാ, ശോദ്യവും ഉത്തരവുമൊക്കെ ഇവിടെ. ഓള് കോളേജില്‍ പോണ പെണ്ണാ, വല്ലോരും ഓളെ ടീവീല് കണ്ടാ പിന്നെ ഇന്‍റെ മനസ്സമാധാനം പോകും, ആ കളി ബെന്ടാ.

ചോ: അല്ല ഇത്താ സൂറ നന്നായി പാടും എന്ന് അറിഞ്ഞു ഞങ്ങക്ക് വേണ്ടി ഒരു പാട്ടു പാടിക്കാമോ?

അങ്ങനെ സ്വിച്ച് ഞെക്കിയാല്‍ പാടണ സാധനമല്ല സൂറ. ഓള് കൊച്ചീ പാടിയാ അങ്ങ് പറൂര് ബരെ കേള്‍ക്കും, കൂട്ടപ്പാട്ടൊക്കെ ഓള് ഒറ്റയ്ക്ക് പാടും. പിന്നെ ഇപ്പൊ ഓള്ക്ക് പാടുമ്പോ സംഗതികളൊന്നും തികച്ചു ബരണില്ല അതിനെക്കൊണ്ടു ഇഞ്ഞ് ബരുമ്പോ പാടാം. എന്തേ

ചോ: ഇത്താ ഈ അവാര്‍ഡ്‌ ഒരു കുവൈറ്റ്‌ അളിയന്‍ കാശ് കൊടുത്ത് വാങ്ങിത്തന്നതാണ് എന്ന് കേള്‍ക്കുന്നല്ലോ.അതില്‍ വല്ല സത്യവുമുണ്ടോ?

ഇന്റെ ബദരീങ്ങളെ ഞമ്മളത് പബ്ലിക്കാക്കി ബെച്ച കാര്യായിരുന്നല്ലോ അതും ഇജ്ജ്‌ അറിഞ്ഞാ. എല്ലാവരും ഇങ്ങനെ അവാര്‍ഡ്‌ മാങ്ങിക്കുമ്പോ ഞമ്മക്കൊരു പൂതി. അത് ഓനോട്‌ പറഞ്ഞപ്പോ ഓന്ഒരൊറ്റ ശോദ്യാണ്‌ സൂറാനെ ഇക്ക് കേട്ടിച്ചേരോന്നു.കേട്ടിച്ചേരാന്നു ഞമ്മളും. ഞമ്മളൊരു ബെറുംബാക്ക് പറഞ്ഞതാ ഓനതു കാര്യാക്കി.അനക്കറിയൊ ഓന്റെ കയ്യില് പൂത്ത സാധനം ഇണ്ട്ന്നാ കേട്ടത്?
(ഇത് കേട്ട് ലേഖകനും ക്യമാറാ മേനും ചിരിച്ചു)
ബെടക്കുകളെ പൂത്ത കായീണ്ട് ന്നാ ഉദ്ദേശിച്ചത് , അപ്പൊ ഇങ്ങള് പോവല്ലേ?

അല്ല ഇത്ത കോഴിയെ അറുത്ത സ്ഥിതിക്ക് അത് കഴിച്ചിട്ട് പോയാ പോരെ?

അത് ഞമ്മള് മീങ്കാരനെ പറ്റിക്കാന്‍ പറഞ്ഞതല്ലേ മക്കളെ, ഇന്നിവിടെ കഞ്ഞീം ചമ്മന്തിയുമാ ഏത്‌.

അത് ഇത്ത ഞങ്ങളെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതല്ലേ? ഏത്‌?

ഹമ്പട ശെയ്താന്മാരെ, ഇങ്ങളെ ഇക്ക് പെരുത്ത് ഇഷ്ടായെക്കണ് ! ഇങ്ങള് ബരീന്‍

ഞങ്ങക്കും പെരുത്ത് ഇഷ്ട്ടായി ഇങ്ങളീം ഇങ്ങടെ സൂറാനീം!

ബെന്ടാ ബെന്ടാ സൂറാനെ തൊട്ടുള്ള കളി ബെന്ടാ ഹാ.......
(പിന്നീട് വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ കൊടുത്തതിനു ശേഷമാണ് കുഞ്ഞീവി അവരെയാത്രയാക്കിയത്)


49 comments:

വാഴക്കോടന്‍ ‍// vazhakodan said...

"ബദറിലിറങ്ങിയ ഇബലീസ്,
ദാജ്ജാലിന്‍റെ മൊഹബ്ബത്ത്,
ബീരാന്‍ എന്നൊരു ഹാജത്ത്,
മുത്തെ ഖല്ബിന്‍ മുഹബ്ബത്ത്....."

ബാക്കി വരികള്‍ പാടാന്‍ പാവം കുഞ്ഞീവിക്ക് ശക്തി ഉണ്ടായില്ല. എനിക്കും! :)

കാപ്പിലാന്‍ said...

വാഴേ , സൂറയുടെ കാര്യം എനിക്ക് വിട്ടേരെ :). ഞാന്‍ പൊന്ന് പോലെ നോക്കിക്കോളാം :)

വല്യമ്മായി said...

:)

Arun said...

പിന്നില്ലേ..മൊഞ്ചത്തി ഒരന്ചെണ്ണം, ഖല്‍ബ് ഒരു നാലെണ്ണം, മുഹബ്ബത്ത്‌ ഒരു മൂന്നെണ്ണം, പിന്നെകരളേ, കുളിരെ, മുത്തെ, സ്വത്തെ എന്നൊക്കെ ആവശ്യത്തിന് ചേര്‍ത്താല്‍ നല്ലൊരു മാപ്പിളപ്പാട്ട്എളുപ്പം ഉണ്ടാക്കാം. അതല്ലേ അതിന്റെ ഗുട്ടന്‍സ്‌.

athu kalakkee Vazhakkodaa,
appo njaanum ezhuthaan pokuvaa maappilappaattu!:)

Kannapi said...

എന്താ പൊന്നു പണയം വെകേന്നാണോ ??

തറവാടി said...

>>പിന്നില്ലേ..മൊഞ്ചത്തി ഒരന്ചെണ്ണം, ഖല്‍ബ് ഒരു നാലെണ്ണം, മുഹബ്ബത്ത്‌ ഒരു മൂന്നെണ്ണം, പിന്നെകരളേ, കുളിരെ, മുത്തെ, സ്വത്തെ എന്നൊക്കെ ആവശ്യത്തിന് ചേര്‍ത്താല്‍ നല്ലൊരു മാപ്പിളപ്പാട്ട്എളുപ്പം ഉണ്ടാക്കാം. അതല്ലേ അതിന്റെ ഗുട്ടന്‍സ്‌<<<

ഹൈലറ്റ്!

ഹന്‍ല്ലലത്ത് Hanllalath said...

ദാജ്ജാലിന്റെ മൊഹബ്ബത്ത്..... കലക്കി...

എനിക്കും പെരുത്തിഷ്ടായിക്കണ്..

സൂറാനെ കണ്ടാരും തുള്ളണ്ട മക്കളെ... :)

Jayesh/ജയേഷ് said...

ങ്ഹാ...ഇങ്ങനെ ഫോര്‍മുലകളൊക്കെ പുറത്താക്കിയാല്‍ കുഴപ്പമാകുമേ... :)

ഞാന്‍ ആചാര്യന്‍ said...

ഇത് വായിക്കുമ്പോള്‍ സാജു കൊടിയനെ കുഞ്ഞീവിത്താ ആയി സങ്കല്പിച്ച് പോവുന്നു...

'ക്യാമറാ മേനോന്‍' എന്നല്ലെ വാഴക്കോടാ സ്ഥിരം പേറ്റന്‍റ്?

'മൊഞ്ചത്തി ഒരന്ചെണ്ണം, ഖല്‍ബ് ഒരു നാലെണ്ണം, മുഹബ്ബത്ത്‌ ഒരു മൂന്നെണ്ണം, പിന്നെകരളേ, കുളിരെ, മുത്തെ, സ്വത്തെ എന്നൊക്കെ ആവശ്യത്തിന് ചേര്‍ത്താല്‍ നല്ലൊരു മാപ്പിളപ്പാട്ട്എളുപ്പം ഉണ്ടാക്കാം. അതല്ലേ അതിന്റെ ഗുട്ടന്‍സ്‌'

ചിരിക്കാന്‍ വയ്യേ..........

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ.. കലക്കി ബായക്കൊട.. ഇത് ഇപ്പ മൊതല്‍ മെയിലായ മെയിലുകളൊക്കെ പറക്കുന്നുണ്ടാകും.. !!

ജിജ സുബ്രഹ്മണ്യൻ said...

നല്ല അസ്സൽ മലബാർ ഭാഷ.കുഞ്ഞീവിത്തയുമായുള്ള അഭിമുഖം അടി പൊളി.

സൂത്രന്‍..!! said...

Super...

ബഷീർ said...

നീ എന്‍റെ തള്ളേ..ഞാന്‍ നിന്‍റെ തള്ളേ...നമ്മളെന്നും തല്ലെല്ലടീസൂറാ...നമുക്കൊരു മണമല്ലെടീ....."


എന്തൊരു പാട്ട് . ഇതിങ്ങനെയാണല്ലേ.. എല്ലാ ശൈത്താന്മാരും അത് തെറ്റിച്ചാ പാടുന്നത്.. കഷ്ടായി..

എന്തായാലും കുഞീവിത്താടെ പഴയ പാട്ടുകൾക്ക് ഒരു സൈഡിൽ വെക്കാൻ പറ്റുമോ ഇപ്പഴത്തെ ചിക് പുക് മാപ്പിളപ്പാട്ടു(?)കൾ

കുഞ്ഞീവിക്ക് അവാർഡ് കൊടുക്കണം.. കുഞീവി സിന്ദാബാദ്.

Sureshkumar Punjhayil said...

Thank you chetta.. Iniyenthayalum enikku kanjikudi muttilla.. Oru kai nokki hudangam...!!!

നാസ് said...

ഞമ്മടെ ചങ്ങായിച്ചി സൂറാനെ നോക്കി ആ കാപ്പിലാന്‍ വെള്ളം ഇറക്കണ്ട... ബായക്കോടാ ഇജ്‌ സൂറാന്റെ ചങ്ങായിച്ചിനെ പറ്റി ഒന്നും പറഞ്ജീല്ല.... സൂറാനെ സൂത്രന് കെട്ടിച്ച് കൊടുക്കാം.... സൂറ # സൂത്രന്‍

ബിനോയ്//HariNav said...

"..മൊഞ്ചത്തി ഒരന്ചെണ്ണം, ഖല്‍ബ് ഒരു നാലെണ്ണം, മുഹബ്ബത്ത്‌ ഒരു മൂന്നെണ്ണം, പിന്നെകരളേ, കുളിരെ, മുത്തെ, സ്വത്തെ എന്നൊക്കെ ആവശ്യത്തിന് ചേര്‍ത്താല്‍ നല്ലൊരു മാപ്പിളപ്പാട്ട്എളുപ്പം ഉണ്ടാക്കാം. അതല്ലേ അതിന്റെ ഗുട്ടന്‍സ്‌.."

ഹ ഹ ആ മസാലക്കൂട്ട് കലക്കീട്ടാ. "ആശാരി"മാരുടെ തല്ലുകൊള്ളാതെ സൂക്ഷിച്ചോ നീയ് :)

ജെയിംസ് ബ്രൈറ്റ് said...

ആചാര്യന്‍ പറഞ്ഞപോലെ ആ മിമിക്രിക്കാരെ ഓര്‍മ്മ വരും ഇതു വായിക്കുമ്പോള്‍!
അബിയെയാ എനിക്കോര്‍മ്മ വരുന്നത്. സാജു കൊടിയന്‍ അബിയെ പിന്നീട് അനുകരിക്കുകയായിരുന്നല്ലോ. അബി ചെയ്തിരുന്നതായിരുന്നു സൂപ്പര്‍. ഇതു വായിക്കുമ്പോള്‍ അഥു മനസ്സില്‍ സങ്കല്‍പ്പിച്ചാല്‍ നല്ല ഒരു മിമിക്രി കണ്ട ഒരു തോന്നല്‍!

Unknown said...

Keralites.net Moderator enjoyed reading this blog by the gifted Vazhakkodan.

അഭിനന്ദനങ്ങള്‍!!!

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം പങ്കുവെച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കുഞ്ഞീവിയെയും സൂറാനെയും നിങ്ങളെല്ലാവരും വീണ്ടും സ്വീകരിച്ചു എന്നറിയുന്നതില്‍ സന്തോഷം.ഇനിയും നര്‍മ്മത്തില്‍ ചാലിച്ച ഇത്തരം സന്ദര്‍ഭങ്ങളുമായി വരാന്‍ ശ്രമിക്കാം. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
സസ്നേഹം,
വാഴക്കോടന്‍.

Anitha Madhav said...

ഗസല്‍ എന്ന സിനിമയിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്, പ്രത്യേകിച്ച്‌ "ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്ക് നീ ഇണയാകണം" എന്ന ഗാനം. അത്തരം നല്ല പാട്ടുകളൊന്നും മാപ്പിളപ്പാട്ടിന്റെ ലേബലില്‍ ഇറങ്ങുന്ന ആല്‍ബങ്ങള്‍ക്കു ഇല്ല എന്നത് സത്യം തന്നെ. അത് ഇത്രയും ഭംഗിയായി അവതരിപ്പിക്കാന്‍ വാഴക്കോടനെ പറ്റൂ. ഇതും കലക്കീ കേട്ടോ. അഭിനന്ദനങ്ങള്‍....

ശ്രദ്ധേയന്‍ | shradheyan said...

ഗാന ഗന്ധര്‍വന്‍ പോലും പാടിയിട്ടുണ്ട് ചില 'ഇക്കിളിപ്പാട്ടുകള്‍'
"വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മ
നിന്റെ ചിരട്ടപ്പുട്ടിന്റെ സ്വാദ് നോക്കുന്ന
ദിവസമെന്നാണു പൊന്നേ ദിവസമെന്നാണു"
(ചിത്രം: മാമാങ്കം, രചന: പി. ഭാസ്കരന്‍ ഗായകര്‍: യേശുദാസ്‌, വാണിജയറാം & കോറസ്‌)

പിന്നെ കുഞ്ഞീവി എന്തിനു മടിക്കണം അല്ലെ വാഴക്കോടാ.. :)

വശംവദൻ said...

വാഴക്കോടൻ മാഷേ..
മാ‍പ്പിളപ്പാട്ട് ഉണ്ടാക്കാനുള്ള ഫോർമുല പുറത്ത് വിടണ്ടായിരുന്നു. ഇനി എന്തെല്ലാം കാണേണ്ടിയും കേൾക്ക്കേണ്ടിയും വരുമോ എന്തോ? :)

ramanika said...

ചിരിക്കാന്‍ വയ്യേ..........!

ധൃഷ്ടദ്യുമ്നന്‍ said...

"കീടനാശിനി കലക്കിയ ബെള്ളം എടുക്കട്ടെ? നാരങ്ങയോക്കെ പീഞ്ഞിട്ട്‌?"
ഹെന്റമ്മോ..സമ്മതിച്ചു ഗുരോ..സമ്മതിച്ചു..ചിരിച്ചൊരു വഴിക്കായി..":D)

സൂത്രന്‍..!! said...

ഞമ്മടെ ചങ്ങായിച്ചി സൂറാനെ നോക്കി ആ കാപ്പിലാന്‍ വെള്ളം ഇറക്കണ്ട... ബായക്കോടാ ഇജ്‌ സൂറാന്റെ ചങ്ങായിച്ചിനെ പറ്റി ഒന്നും പറഞ്ജീല്ല.... സൂറാനെ സൂത്രന് കെട്ടിച്ച് കൊടുക്കാം.... സൂറ # സൂത്രന്‍

സൂത്രന്‍..!! said...

plzz

കല്യാണിക്കുട്ടി said...

ഹമ്പട ശെയ്താന്മാരെ, ഇങ്ങളെ ഇക്ക് പെരുത്ത് ഇഷ്ടായെക്കണ് ! ഇങ്ങള് ബരീന്‍

ഞങ്ങക്കും പെരുത്ത് ഇഷ്ട്ടായി ഇങ്ങളീം ഇങ്ങടെ സൂറാനീം!

ബെന്ടാ ബെന്ടാ സൂറാനെ തൊട്ടുള്ള കളി ബെന്ടാ ഹാ.......




hahaha...chirichu chirichoru paruvamaayi maashe.................

വാഴക്കോടന്‍ ‍// vazhakodan said...

മോനെ സൂത്രാ, ഇജ്ജ്‌ സൂറാന്റെ ചങ്ങായിച്ചി പറയുന്നത് കേട്ട് ബെറുതെ കൊതിക്കണ്ടാ. സൂറാക്കു കുവൈറ്റ്‌ അളിയനുണ്ട് വേണേല്‍ കുഞ്ഞീവിയോടു ഒന്ന് മുട്ടി നോക്ക്.കയ്യോടെ വിവരം കിട്ടും!:)
കുഞ്ഞീവി നിങ്ങളെ ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം! അഭിപ്രായങ്ങള്‍ അറിയിച്ച കൂട്ടുകാര്‍ക്ക് നന്ദി. ഇനിയും ഈ വഴിയൊക്കെ വരുമല്ലോ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാഴക്കോടാ.. സൂറാനെ മ്മ്ടെ സൂത്രനന്നെ കെട്ടിച്ചു കൊടുക്ക്

ആപാവം ഇപ്പോള്‍ സൂറാ... സൂറാ...ന്നും വിളിച്ച് ജോലിക്കു പോകാതെ റാസ് ലഫാന്‍ കടപ്പുറത്ത് കൂടി അലഞ്ഞ് തിരിഞ്ഞ് നടക്കണ്.

സൂത്രന്‍..!! said...

രമേട്ടോ നമുകിട്ടു തന്നെ താങ്ങ് ...
ഞാന്‍ എന്താ പരീകുട്ടിയോ അലഞ്ഞു നടക്കാന്‍ സൂറ അന്നെ ഞമ്മക്ക്‌ പെരിത്തു ഇഷ്ട്ടാണ്

ഞാന്‍ ആചാര്യന്‍ said...

വെട്ടിക്കാട് പറയുന്നത് പോലെ പാവം സൂത്രനെക്കൊണ്ട് 'മാണസ മൈനേ വറൂ...' പാടിക്കരുതേ വാഴക്കോടാ...

സൂത്രന് സൂറയുടെ ആലോചന ഓക്കെയാ നാസേ....

ഞാന്‍ ആചാര്യന്‍ said...

കു.അളിയന്‍ ഗോ ബാക്ക് - സൂതന്‍ # സൂറ ജിന്ദാബാദ്

Reneesh Rahman said...

ha ha nannavunnundu... ibade oru pniyum illathavanmaru kore eyuthi vidunnundu... ennittu ayinu avaru oru perum idum...

dilhe mammad,
kalbanu kadheesha
ijjuntu kuliraanu....

enthayalu ingalu eyuthiyathu nannayi, anaganengilum orkoru bhudhindavatte...

വാഴക്കോടന്‍ ‍// vazhakodan said...

നിങ്ങള്‍ ദയവായി സൂറാക്ക് വേണ്ടി അടിയുണ്ടാക്കരുത്. സൂറാന്റെ കല്യാണം കുന്ജീവി നിശ്ചയിച്ചു.ഇനി ആ പൂതിക്ക്‌ വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചോളൂ...:)

അഭിപ്രായം അറിയിച്ചവര്‍ക്ക് നന്ദി. ഇനി ആരെങ്കിലും അഭിപ്രായം അറിയിക്കാതെ മാറി നില്‍ക്കുന്നുണ്ടെങ്കില്‍ അവരും അറിയിക്കുക, എത്രയും വേഗം വേണം,കാരണം അടുത്ത സാധനം അടുപ്പത്ത് വേവുകയാണ് :)

പാവപ്പെട്ടവൻ said...

ഹാ ഹാ ഹാ അടിപൊളി ചിരിച്ചുപ്പാടു വന്നു ഇതൊക്കെ എങ്ങെനെ എഴുതി പിടിപ്പിക്കുന്നു

തോമ്മ said...

ഹ ഹ ഹ വരാന്‍ ഇത്തിരി തമാസിച്ചു പോയി ................ഇതെന്താ....ഈ കാണുന്നതൊക്കെ......?
‌."നീ എന്‍റെ തള്ളേ..ഞാന്‍ നിന്‍റെ തള്ളേ...നമ്മളെന്നും തല്ലെല്ലടീസൂറാ...നമുക്കൊരു മണമല്ലെടീ....." എന്നാ പാട്ട്. .....കൊള്ളാം.....

"ബദറിലിറങ്ങിയ ഇബലീസ്,
ദാജ്ജാലിന്‍റെ മൊഹബ്ബത്ത്,
ബീരാന്‍ എന്നൊരു ഹാജത്ത്,
മുത്തെ ഖല്ബിന്‍ മുഹബ്ബത്ത്....."
ഇതും ഇഷ്ടപ്പെട്ടു ......നടക്കട്ടെ എഴുതി തകര്‍ക്ക്.....................

നരിക്കുന്നൻ said...

വാഴക്കോടാ... ജ്ജ് ഞമ്മളെങ്ങനെ ചിരിപ്പിച്ച് കൊല്ലാന്ന് കരാറെങ്ങാണ്ട്ട്ത്തക്കൊണോ? ഞ്ചെ ബലാലേ ഞമ്മള് അന്നെക്കൊണ്ട് തോറ്റു... ഈമ്മതിരി ഇന്റർവ്യൂകൾ ജ്ജ്ന്താ മുന്നെണ്ടാക്കയ്നേ...

ചിരിപ്പിച്ചു മാഷേ... പ്രത്യേകിച്ച് ആ അവാർഡ് പാട്ട്.

NAZEER HASSAN said...

hi da
nice narration..
nice jokes.

keep writting...

nasi

വാഴക്കോടന്‍ ‍// vazhakodan said...

ഇഷ്ടമായി എന്നറിഞ്ഞതിലും ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതിലും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും വരുമല്ലോ അല്ലെ? സസ്നേഹം, വാഴക്കോടന്‍.

ബോണ്‍സ് said...

ബായക്കോടാ...ഇത് ഇജ്ജ്‌ എയുതി ബച്ചത് ഞമ്മള്‍ ഇപ്പോളാ കണ്ടത്...കലക്കീ..അപ്പ ഇജ്ജ്‌ മാപ്പിള പാട്ട് പണി നിര്‍ത്തിയാ? അല്ല ഈ പബ്ലിക്‌ ആയി ഇരുന്ന കാര്യങ്ങള്‍ ഒക്കെ പരസ്യമാക്കിയത് കൊണ്ട് ചോദിച്ചതാ...പെരുത്തിഷ്ടമായി ഞമ്മക്ക്‌!!

Musthafa said...

"ബദറിലിറങ്ങിയ ഇബലീസ്,
ദാജ്ജാലിന്‍റെ മൊഹബ്ബത്ത്,
ബീരാന്‍ എന്നൊരു ഹാജത്ത്,
മുത്തെ ഖല്ബിന്‍ മുഹബ്ബത്ത്....."

ഇന്റെ റബ്ബേ കുഞ്ജീബി താത്താക്ക് നോബല്‍ സമ്മാനത്തിനു നോമിനഷന്‍ കൊടുക്കണം കൊടുക്കണം കേട്ടോ വഴക്കോടന്‍ കാക്കൂ.

ഇങ്ങള് കലക്കീട്ടിലെ കോയാ, നല്ല ഒരു കൊട്ടല്ലേ ഇപ്പോളത്തെ മാപ്പിളപാട്ട് രചയിതാക്കള്ക്ക് കൊടുത്തത്. അസ്സലായീന്നും കോയാ

പുഴയോരം said...

VAAZHAKKODAA.SUPERB..
PINNE..SOORAKKU SANGATHIKALONNUM SHARIYALLA ENNU KETTU NAAMMALE KOLATHILIRANGI NERAM BELUKKUMBAM NANNAAYI SAADHANM CHEYTHA MATHEENNU PARAYANAM

Unknown said...

SUUUUPER AAYIRIKKUNNU.

Anonymous said...

പിന്നില്ലേ..മൊഞ്ചത്തി ഒരന്ചെണ്ണം, ഖല്‍ബ് ഒരു നാലെണ്ണം, മുഹബ്ബത്ത്‌ ഒരു മൂന്നെണ്ണം, പിന്നെകരളേ, കുളിരെ, മുത്തെ, സ്വത്തെ എന്നൊക്കെ ആവശ്യത്തിന് ചേര്‍ത്താല്‍ നല്ലൊരു മാപ്പിളപ്പാട്ട്എളുപ്പം ഉണ്ടാക്കാം. അതല്ലേ അതിന്റെ ഗുട്ടന്‍സ്‌.
satyamaan,ippol mapilapaatenn parayunntokke itaan

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹൊ....
ഇന്റെ ബായക്കോടാ..
ഇങ്ങളെ സമ്മയ്ച്ചിക്ക്ണ്...

Ismail Chemmad said...

ആക്ഷേപ ഹാസ്യം നന്നായിട്ടുണ്ട്
ആശംസകള്‍

ആചാര്യന്‍ said...

ഇതും ശെരിയാണ് കേട്ടാ...നന്നായിട്ടുണ്ട്..

Unknown said...

nannayirikkunnu...

പാവപ്പെട്ടവൻ said...

പഴയത് അപ്പാടേ പൊസ്റ്റാൻ തീരുമാനിച്ചു അല്ലേ

 


Copyright http://www.vazhakkodan.com