Tuesday, December 8, 2015

സുപ്രമണി കഥകള്‍ - 05

ലീവിന് വന്ന സുപ്രമണിക്ക് കല്യാണാലോചനകള്‍ മൂന്നാന്റെ കാര്‍മ്മികത്വത്തില്‍ തകൃതിയായി നടന്നു. ഓരോ ദിവസവും വിവിധങ്ങളായ ഫോട്ടോകള്‍ കാണിച്ച് മൂന്നാന്‍ സുപ്രനെ പറഞ്ഞിളക്കി പെണ്ണ് കാണിക്കാന്‍ കൊണ്ട് പോകും. ഫോട്ടോയില്‍ കാണുന്ന ചന്തം പെണ്ണിനില്ലെന്നും പറഞ്ഞ് സുപ്രന്‍ മാഫി സെയിന്‍ എന്നും പറഞ്ഞ് തടി കയിച്ചലാക്കും. അങ്ങിനെ ഒരു ദിവസം മൂന്നാന്‍ സുപ്രുവിനെ കാണിക്കാന്‍ പുതിയ സെറ്റ് ഫോട്ടോയുമായി വന്നു.

“ഇത് ഒരു നടിയുടെ ഫോട്ടോയാ,സൂപ്പര്‍ ഫിഗറാ”

സുപ്രു ഫോട്ടോ വാങ്ങിക്കൊണ്ട് നോക്കിയ ശേഷം, “ സില്‍മാ നടിയാണോ??”

“അല്ല”

“സീരിയല്‍ നടി?”

“അല്ല”

“പിന്നെ നാടക നടിയാണോ?”

“ഈ നടി വാട്സാപ്പിലും ബ്ലൂടൂത്തിലുമാണ് അധികം അഭിനയിച്ചിട്ടുള്ളത്!നല്ല ഭാവാഭിനയമൊക്കെ വശമുള്ള നടിയാ”

സുപ്രനു ദേഷ്യം വന്നു.”എടോ മൂന്നാന്നെ എന്റെ തരത്തിനൊത്ത ഒരു പെണ്ണിനെയാണ് എനിക്ക് വേണ്ടത്, ഒരു സീരിയല്‍ നടിയെ പൊറുപ്പിക്കാന്‍ തന്നെ പാടാ,അപ്പഴാ ഒരു വാട്സാപ്പ് ബ്ലൂടൂത്ത് നടി!”

അന്നും ഒരു പെണ്ണ് കാണല്‍ മഹാമഹം കഴിഞ്ഞ് സുപ്രന്‍ ഒരു നാടന്‍ തട്ടുകടയില്‍ കയറി മൂ‍ക്കറ്റം കഴിച്ച് ഏമ്പക്കവും വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയതും സുപ്രന്റെ വയറിനകത്ത് നിന്നും പെരുമ്പറ മുഴങ്ങി.ഇടി വെട്ടി പെയ്യാന്‍ നേരത്ത് മാനത്ത് ഉരുണ്ട് കൂടിയ പോലെ ഒരു കാര്‍മേഘം സുപ്രുവിന്റെ വയറിനകത്ത് ഉരുണ്ട് കൂടി.അധികം താമസിയാതെ അത് ഇടി വെട്ടി പെയ്തിറങ്ങി. ഒരോ മഴ പെയ്ത് തീരുമ്പോഴും സുപ്രന്‍ ക്ഷീണിച്ചവശനായി.ഒന്ന് രണ്ട് ശക്തിയായ മഴ തീര്‍ന്നപ്പോള്‍ സുപ്രു ആകെ ക്ഷീണിതനായി. സഹോദാരിയെ വിളിച്ച് കൊണ്ട് പറഞ്ഞു, “എടീ വല്ലാത്ത വയറ് വേദന, വയറിളക്കത്തിനും കൂടി മരുന്ന് വാങ്ങിച്ച് വരാന്‍ പറ അച്ഛനോട്!” ഇത്രയും പറഞ്ഞ് സുപ്രു വീണ്ടും ശൌച്യാലയത്തില്‍ പോയി.

അച്ഛന്‍ ഗുളികയുമായി വന്നു, രണ്ടെണ്ണം കഴിക്കാന്‍ പറഞ്ഞത് തന്റെ ശക്തിയായ അടിയൊഴുക്ക് കണക്കാക്കി സുപ്രന്‍ നാലെണ്ണം കഴിച്ചു. ഒരു വിധത്തില്‍ കട്ടിലില്‍ കയറിക്കിടന്നു. പക്ഷേ ഗുളിക വയറിലെത്തിയതും ഇടയ്ക്കൊക്കെ ചെറിയ ഇടവേള കിട്ടിയിരുന്ന സുപ്രന്‍ പിന്നെ നോണ്‍ സ്റ്റോപ്പായി. ശൌച്യാലയത്തില്‍ നിന്നും പുറത്ത് വരാതായി. ഇതിലെന്തോ പന്തികേട് മണത്ത സുപ്രുവിന്റെ സഹോദരി അച്ഛനോട് ചോദിച്ചു,

“അച്ഛന്‍ വയറ്റീന്ന് പോക്ക് നിക്കാനുള്ള ഗുളികയാണോ അതോ വയറ്റീന്ന് പോകാനുള്ള ഗുളികയാണോ വാങ്ങിയത്?”

“വയറു വേദനക്കും വയറ്റീന്ന് പോകാനുള്ള ഗുളികയും! എന്തേ?”

സുപ്രുവിന് 6 കുപ്പി ഗ്ലൂക്കൂസ് കയറിയപ്പോഴാണ് ബോധം വന്നത്!

#സുപ്രമണികഥകള്‍

6 comments:

വാഴക്കോടന്‍ ‍// vazhakodan said...

സുപ്രമണി കഥകള്‍ വീണ്ടും!!!

Shahid Ibrahim said...

ഇടി വെട്ടി പെയ്യാന്‍ നേരത്ത് മാനത്ത് ഉരുണ്ട് കൂടിയ പോലെ ഒരു കാര്‍മേഘം സുപ്രുവിന്റെ വയറിനകത്ത് ഉരുണ്ട് കൂടി.അധികം താമസിയാതെ അത് ഇടി വെട്ടി പെയ്തിറങ്ങി.

ചിരിച്ച് ഒരു പരുവമായി

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.അയ്യോ!!!ചിരിച്ചൊരു പരുവമായി.


ശക്തിയായ അടിയൊഴുക്കെന്നൊക്കെ ആദ്യം കേൾക്കുവാ.സമ്മതിച്ചേ.!!!!!

വീകെ said...

ഒരു യൂ ട്യൂബ് നടിയാണെന്നു പറഞ്ഞിരുന്നേൽ കുറച്ചു കൂടി ആഞ്ഞു ചിരിയ്ക്കാമായിരുന്നു ...
ആശംസകൾ ....

വീകെ said...

ഒരു യൂ ട്യൂബ് നടിയാണെന്നു പറഞ്ഞിരുന്നേൽ കുറച്ചു കൂടി ആഞ്ഞു ചിരിയ്ക്കാമായിരുന്നു ...
ആശംസകൾ ....

ajith said...

തട്ടുകടക്കാരെ അപമാനിച്ച വാഴക്കോടൻ രാജിവക്കുക!!!

 


Copyright http://www.vazhakkodan.com