Sunday, January 10, 2010

താരത്തിനൊപ്പം: റോയല്‍റ്റിയും അയ്യപ്പ ബൈജുവും!



താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ.

താരത്തിനൊപ്പം എന്ന പരിപാടിയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം!

പതിവു പോലെ കവലയില്‍ ഫിറ്റായി പാട്ടും പാടി നില്‍ക്കുന്നതില്‍ നിന്നും ഈ എപ്പിസോഡും ആരംഭിക്കുന്നു!

“ഓടി വരും ബസ്സുകളില്‍ ചാടിക്കേറും ബൈജു,
കാലു തെറ്റി താഴെ വീഴും അയ്യോ പാവം ബൈജു, സത്യം
അയ്യപ്പ ബൈജു.....അയ്യപ്പ ബൈജു........”

“എടാ ബൈജു ഇനി പാട്ടൊക്കെ പാടണമെങ്കില്‍ റോയല്‍റ്റി കൊടുക്കണം!അറിഞ്ഞോ?“

“പിന്നേ എന്റെ പാട്ട് പിന്നെ നിന്റെ അപ്പന്‍ വന്ന് പാട്വോ? ഒന്ന് പോടാപ്പാ”

“ഠോ“
“ഹമ്മേ, എന്തൊരടിയാടപ്പാ ബൈജൂന് നൊന്തു,ഹൂ”

“പോടാ വീട്ടി പോടാ, അവന്റെ ഒരു പാട്ട്”

“കൊച്ച് പയ്യനാ,ശശി തരൂരാ ന്നാ വിജാരം ട്വിറ്റുവാ... പോടാ പോടാ ഇല്ലെങ്കി നിന്റെ കയ്യീന്ന് ഞാന്‍ മേടിക്കും.(അയാള്‍ പോയതിനു ശേഷം) ഭാഗ്യം അവന്‍ പോയി, ഇല്ലെങ്കില്‍ ഞാന്‍ വിവരമറിഞ്ഞേനെ,  കൊച്ച് പയ്യനാ ജീവിച്ചു പോട്ടെ, നോട്ട് ദി പോയന്റ് ബൈജു ഈസ് ഡീസന്റ്!”

അപ്പോഴാണ് അത് വഴി വന്ന ടിന്റുമോനെ ബൈജു കാണുന്നത്.

“എടാ ടിന്റുമോനെ നീ അപ്പനെ വീട്ടിന്ന് പുറത്താക്കിന്നറിഞ്ഞല്ലോ, എന്താ ചിലവിന് കാശ് ചോദിച്ചാടാ?”

“ചുള്ളന്‍ ഒരു സ്മാളൊന്നും പോരാന്ന്, പൈന്റ് വേണത്രെ! ഞാന്‍ പിടിച്ച് പുറത്താക്കി.എവിടേലും പോയി തെണ്ടി കുടിക്കട്ടെ അല്ല പിന്നെ!”

“ഇതെന്താടാ ടിന്റുമോനെ നിന്റെ കവിളൊത്തൊരു പാട്?“

“ ഓ എന്നാ പറയാനാ ആ ജോസപ്പേട്ടന്റെ മോള്‍ക്കൊരു പാട്ട് പാടിക്കൊടുത്തതാ,“

“ആ ഇപ്പോ റോയല്‍റ്റി ഇല്ലാണ്ട് പാടിയാ പെനാല്‍ട്ടി കിട്ടും, എനിക്കും ദേ ഇപ്പൊ കിട്ടി,സത്യം !നീയേത് പാട്ടാടാ ടിന്റു മോനെ പാടീത്?

“ഇത് റോയല്‍റ്റീം പെനാല്‍റ്റീമൊന്നുമല്ല ഒരു നമ്പറിട്ടതാ, എന്റെ എല്ലാമെല്ലാമല്ലേ, എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ.. എന്ന പാട്ട് ആക്ഷനോട് കൂടി പാടീതാ. ആ പൊട്ടിപ്പെണ്ണിന് ഒന്നും മനസ്സിലായില്ല, പക്ഷേ ജോസപ്പേട്ടന് ക്യത്യമായി മനസ്സിലായി.പിന്നെ കളരി അറിയാവുന്നത് കൊണ്ട് ഇത്രയേ പറ്റിയുള്ളൂ”

“കൊച്ചു മിടുക്കാ! നിനക്ക് കളരി അറിയാമോ ?”

“എനിക്കല്ല ഗെഡീ ജോസപ്പേട്ടന്. മര്‍മ്മം ഒഴിവാക്കി ഒഴിവാക്കി അവസാനം ജോസപ്പേട്ടന്‍ കവിളത്തൊരു നുള്ള്! അപ്പോ ശരി ഗെഡീ വൈകീട്ട് ഷാപ്പില്‍ കാണാം”

“നീയിതെവിടെക്കാടാ ടിന്റൂ തിരക്ക് പിടിച്ചിട്ട്, രണ്ട് കവിളൂടെ സംസാരിച്ചിട്ട് പോകാടാ,എനിക്ക് സംസാരിച്ച് കൊതി തീര്‍ന്നില്ലെടാ സത്യം”

“ഏയ് അത് ശരിയാവില്ല, ടി വിയില്‍ കാശ്മീര്‍ ഭീകരാക്രമണത്തിന്റെ ലൈവ് ടെലികാസ്റ്റുണ്ട്. ഇപ്പോ പോയില്ലെങ്കില്‍ പിന്നെ രാത്രി ഹൈലൈറ്റേ കാണാന്‍ പറ്റൂ, ഓക്കേ അപ്പോ വൈകീട്ട് കാണാം!”

“ഓക്കെ, നല്ല പയ്യനാ ഒരു മകളുണ്ടായിരുന്നെങ്കില്‍ കെട്ടിച്ച് കൊടുക്കായിരുന്നു, ബ്ലഡി ഫൂള്‍,
.....അയ്യപ്പ ബൈജൂ...അയ്യപ്പ ബൈജു..സാമി അയ്യപ്പ ബൈജൂ..അയ്യപ്പ ബൈജു...,
അല്ല നമ്മുടെ തമ്പാനൂര്‍ ശാന്തയും മകളുമല്ലേ വരുന്നത്,

“ചേച്ചീ ജസ്റ്റ് വണ്‍ മിനിറ്റ് പ്ലീസ്, ഇന്ന് ഷോ ഉണ്ടോ? ഒന്ന് കാണാന്‍ ?”

“ഠോ”  മോള്‍ക്ക് എസ്സെമ്മെസ്സ് കുറാവാന്നും പറഞ്ഞ് ആ ചാനലുകാര് പുറത്താക്കീട്ട് ഡോക്ടറെ കാണിക്കാന്‍ പോകുമ്പോഴാ അവന്റെ ഒരു ഷോ”

“ഹു പെങ്ങള് തെറ്റിദ്ധരിച്ചിട്ടാണെങ്കിലും അടി മിസ്സായില്ല,  മിനിമം തങ്കമ്മേടത്ര എസ്സമ്മെസ്സെങ്കിലും  ഇല്ലെങ്കില്‍ ചാനലുകാര് പുറത്താക്കും,നോട്ട് ദി പോയന്റ്,  ഓക്കെ ജസ്റ്റ് റിമംബര്‍ ദാറ്റ്, വന്ന് വന്ന് എസ്സെമ്മെസ്സുള്ളവര്‍ക്കേ ചാനലില്‍ നിലനില്‍പ്പുള്ളൂ എന്നായിരിക്കുന്നു. പുവര്‍ ഗേള്‍സ്..

അപ്പോള്‍ അത് വഴി വന്ന ബൈജുവിന്റെ ഒരു കൂട്ടുകാരില്‍ ഒരാള്‍,
“എടാ ബൈജു നിന്നെ ക്യസ്തുമസിന്റെ രണ്ട് ദിവസം മുന്‍പ് തൊട്ട് കാണാനില്ലാന്ന് കേട്ടല്ലോ എവിടായിരുന്നു?

“സത്യാ, ഞാന്‍ ചാലക്കുടീ പോയി, ഞാന്‍ ചെന്നില്ലെങ്കി അവരുടെ ഒന്നാം സ്ഥാനം പോകും എന്നും പറഞ്ഞ് ഒരു ഗെഡി കൊണ്ടോയതാ. എന്നാ പിന്നെ ന്യൂ ഇയറിന്റെ ഒന്നാം സമ്മാനം കൂടി വാങ്ങീട്ട് പോയാ മതീന്ന് അവര്‍ക്കൊരേ നിര്‍ബന്ധം! എന്നാ പിന്നെ അതും കഴിഞ്ഞിട്ട് വരാമെന്ന് വെച്ചു“

“വാര്‍ത്തകളൊക്കെ ചാനലില്‍ നിന്നും അറിഞ്ഞു, കുടിച്ച സാധനങ്ങളുടെ ബ്രാന്‍ഡ് തിരിച്ചുള്ള കണക്ക് വരെ അവര്‍ പുറത്ത് വിട്ടു,  ‘ചാലക്കുടി കണ്ടവന് കള്ള് ഷാപ്പും വേണ്ടാ‘ എന്നാത്രെ പുതിയ ചൊല്ല്!“

“കറക്റ്റ്, കൊട് കൈ! അല്ലടാ നിന്റെ ഗാനമേള ട്രൂപ്പ് പിരിച്ച് വിട്ടു എന്ന് പറഞ്ഞ് കേട്ടല്ലോ എന്താ പ്രശ്നം? ഞാന്‍ ഇടപെടണോ?”

“ഓ വേണ്ടടാ ബൈജു, ഇനി പുതിയ പാട്ടൊന്നും 5 വര്‍ഷത്തിന് പാടാന്‍ പറ്റില്ലാന്നാ പുതിയ നിയമം, മാത്രല്ല ഓരോ പാട്ടിനും ഇനി റോയല്‍റ്റി കൊടുക്കണം. അതൊക്കെ കൊടുത്തിട്ട് ഒരു ട്രൂപ്പ് കൊണ്ട് നടക്കാന്‍ എളുപ്പമല്ലടാ.ഗാനഭൂഷണം പാസായത് കൊണ്ട് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ പാട്ടു പഠിപ്പിക്കാന്‍ ഉള്ളത് കൊണ്ട് എനിക്ക് കുഴപ്പമില്ല.പക്ഷേ ആ തബല വായിക്കണ ബാലനും, ഗിറ്റാറിസ്റ്റ് സോമനുമൊക്കെ വാര്‍ക്കപ്പണിയ്ക്ക് പോകുവാടാ. അവര്‍ക്കും കുടുംബം പോറ്റണ്ടെ ബൈജു?

“ശരിയാ, ഓ സി യാര്‍ അടിക്കുന്നവന് എന്നും ഓ സിയാര്‍ തന്നെ, സ്കോച്ചടിക്കുന്നവന് ഡബിള്‍ സ്കോച്ചടിക്കാന്‍ സഹായിക്കാനാ എല്ലാ സര്‍ക്കാരിനും താല്പര്യം. ഇനിയെങ്ങാനും വാള് വെക്കാന്‍ പഠിപ്പിച്ച ആശാന്മാര്‍ റോയല്‍റ്റി ചോദിക്കുമോ ന്നാ എന്റെ പേടി ! എന്റെ അയ്യപ്പ സാമീ ആ ചാലക്കുടിക്കാരെ കാത്തോളണേ.അടുത്ത റെക്കോര്‍ഡും ചാലക്കുടിക്കാര്‍ക്കാവണേ....“

“ഠോ” ഇവിടെ അടുത്ത റെക്കോര്‍ഡ് അടിച്ചെടുക്കാന്‍ സ്വാഗത സംഘം വരെ രൂപീകരിച്ച് പ്രാക്ടീസ് നടത്തുമ്പഴാ അവന്റെ ചാലക്കുടിക്കാര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന!”

“ട്ടേ , ട്ടേ , ട്ടേ” സ്വാഗത സംഘത്തിന്റെ പ്രസിഡന്റാക്കാന്‍ യോഗ്യതയുള്ള ഞാന്‍ അറിയാണ്ട് അവന്റെ ഒരു കമ്മറ്റി! പോടാ പോടാ ഷാപ്പീ പോടാ പ്രാക്ടീസ് ചെയ്യാന്‍ ! ഞാന്‍ രാവിലെതന്നെ സാധകം ചെയ്തതാ!സത്യം


50 comments:

വാഴക്കോടന്‍ ‍// vazhakodan said...

അയ്യപ്പ ബൈജുവിന്റെ മറ്റൊരു എപ്പിസോഡ് കൂടി!
നോട്ട് ദി പോയന്റ്!ഓക്കേ :)

Sabu Kottotty said...

ഓക്കെ...
നോട്ട് ദ പോയന്റ്.
ട്ടേ... ട്ടേ... ട്ടേ...
..ഠേ..

noordheen said...

‘ചാലക്കുടി കണ്ടവന് കള്ള് ഷാപ്പും വേണ്ടാ‘

ഹ ഹ ഹ കലക്കി വാഴേ, കൊട് കൈ!
ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത ഒരടിപൊളി പോസ്റ്റ്!
കലക്കി!

ചാണക്യന്‍ said...

ബൈജൂന്റെ പുതിയ എപ്പിഡോസ് നന്നായിട്ടുണ്ട് വാഴെ....:)

അമ്മേടെ നായര് said...

ബൈജു ആളു കേമായിരിക്കണൂ ട്ട്വോ!നായര്‍ക്ക് ശ്ശി ബോധിച്ചു...
എന്നാ നായരങ്ങട്...

മുരളി I Murali Mudra said...

അപ്പൊ ബൈജൂനെ വിടാനുള്ള പരിപാടിയില്ല അല്ലേ....
നോട്ടെഡ് ദി പോയിന്റ്‌...
എന്നാലും ബൈജു സ്ട്രൈക്ക്സ് എഗൈന്‍...
:) :)

പുസ്തകപുഴു said...

ഇനി മുതല്‍ ഓരോ “ഠോ”യ്ക്കും "ട്ടേ" യ്ക്കും ഉള്ള റോയല്‍റ്റി ബൈജുവിനും കൊടുക്കണം !
നോട്ട് ദ പോയന്റ്.

വാഴക്കോടന്‍ ‍// vazhakodan said...

പുസ്തകപ്പുഴു , ഹ ഹ ഹ അത് പരിഗണിക്കാം . അഭിപ്രായം അറിയിച്ചതിനു നന്ദി അറിയിക്കുന്നു.
കൊട്ടോട്ടിക്കാരന്‍.
noordheen
ചാണക്യന്‍
അമ്മേടെ നായര്
മുരളി I Murali Nair

നന്ദി!

ബഷീർ said...

:) ഈ എപ്പീസും കലക്കി

ലടുകുട്ടന്‍ said...

vaazhe Kalakkanaayittund

ശ്രദ്ധേയന്‍ | shradheyan said...

ഇന്നത്തെ ദിവസം ചിരിച്ചു കൊണ്ട് തുടങ്ങാന്‍ സഹായിച്ച വാഴയുടെ കവിളില്‍ ഒരു ഉ.. അല്ലെ വേണ്ട... ഒരു നുള്ള്.!! :)

monutty said...

SUPER DUPPER SUPPER HIT
KALAKI VAZHE

വാഴക്കോടന്‍ ‍// vazhakodan said...

ബഷീര്‍ ഭായ് നാട്ടുവിഷേഷങ്ങള്‍ പോന്നോട്ടെ :)
ലടുകുട്ടാ നിന്നെ എന്റെ മോന്‍ അന്വേഷിച്ചായിരുന്നു :)
ശ്രദ്ധേയാ നുള്ള്,വരവു വെച്ചു :)
മോനുട്ടി- നന്ദി.
അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.

Husnu said...

Good work of Baiju again. Good compo of situations.
All the best.

ഭായി said...

ഹ ഹ ഹാ...
നാക്കിന് ലൈസന്‍സില്ലാത്ത അയ്യപ്പബൈജു!

എസ് എം എസ് കുറവായത് കാരണം ഡോക്റ്ററെ കാണാന്‍ പോകുന്ന സഭവമുണ്ടല്ലോ അത് തകര്‍ത്തു.

ചിരിച്ച് മറിഞു വാഴെ..

ആ മുഖമൊന്ന് കാട്ടിയേ..ട്ടേ.........
"ഠോ" വേണ്ടാട്ടോ..

:-)

സച്ചിന്‍ // SachiN said...

‘ചാലക്കുടി കണ്ടവന് കള്ള് ഷാപ്പും വേണ്ടാ‘
വാഴക്കോടാ കലക്കി! അപ്പോഴേക്കും ഒരു ചൊല്ലും ഉണ്ടാക്കിയോ? എന്തായാലും അടുത്ത തവണ ഒന്നാം സ്ഥാനം പാലക്കാട്ടുകാര്‍ക്കാ. ഞങ്ങള്‍ പ്രാക്ടീസ് തുടങ്ങി!:):)

സുല്‍ |Sul said...

ചാല’കുടി’ക്കാര്‍ പണ്ടേ ജന്മി ‘കുടി’യന്മാരാ. അവരെ തൊട്ടു കളി വേണ്ടട്ടാ.

അഞ്ചാറ് അടി കിട്ടിയെങ്കിലെന്താ വാഴക്ക് ഒന്നെങ്കിലും മടക്കികൊടുക്കാനായല്ലൊ. ഗ്രേറ്റ്.

-സുല്‍

മുഫാദ്‌/\mufad said...

പുതുവര്‍ഷച്ചിരി....

റഷീദ് .ബഹ്‌റൈന്‍ said...

ഹ ഹ ഹ കലക്കി വാഴേ,ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത, തകര്‍ത്തു@@@@@@@@@@കുടി’യന്മാരാ. അവരെ തൊട്ടു കളി വേണ്ടട്ടാ.

Unknown said...

"ഇനിയെങ്ങാനും വാള് വെക്കാന്‍ പഠിപ്പിച്ച ആശാന്മാര്‍ റോയല്‍റ്റി ചോദിക്കുമോ ന്നാ എന്റെ പേടി"

അതെ റോയല്‍റ്റി കൊടുക്കേണ്ടി വരും, ചിലപ്പോള്‍ ബൈജുവിനും... ജാഗ്രതൈ !!

ഹരീഷ് തൊടുപുഴ said...

നീ ആ അയ്യപ്പ ബൈജുവിനെ എടുത്തിട്ടാ കളി അല്ലേ..!!
ഇനിയാ റോയൽറ്റി അവനും ചോയ്ചോണ്ടെ വരില്ലേ..
:)

Anitha Madhav said...

തമാശയിലൂടെ കാര്യം പറയുന്ന നല്ല പോസ്റ്റ്.റോയല്‍റ്റി കൊടുക്കേണ്ടി വന്നാല്‍ ഗാനമേളക്കാര്‍ പരിപാടി അവസാനിപ്പിക്കേണ്ടി വരുന്നത് കഷ്ടം തന്നെ! ബൈജു വീണ്ടും കസറി. വാഴക്കോടനു അഭിനന്ദനങ്ങള്‍ !!!

Arun said...

ടി വിയില്‍ കാശ്മീര്‍ ഭീകരാക്രമണത്തിന്റെ ലൈവ് ടെലികാസ്റ്റുണ്ട്. ഇപ്പോ പോയില്ലെങ്കില്‍ പിന്നെ രാത്രി ഹൈലൈറ്റേ കാണാന്‍ പറ്റൂ,":)

വളരേയേറെ ചിന്തിപ്പിക്കുന്ന ഒരു കാര്യം .വന്ന് വന്ന് ലൈവ് ഷോയുടെ ഒരു പോക്ക് :)
പോസ്റ്റ് അടിപൊളി വാഴേ.വളരേ ഇഷ്ടപ്പെട്ടു!

ബോണ്‍സ് said...

"ഠോ"

Rare Rose said...

എപ്പിസോഡ് കലക്കീ ട്ടാ.:)

ramanika said...

ബൈജു റോയല്‍റ്റി ചോദിക്കുമോ പേര് ഉപയോഗിക്കുന്നതിനു?
ചാലക്കുടിയെ മുന്നില്‍ എത്തിക്കാന്‍ പാവം ബൈജു ശരിക്കും ശ്രമിക്കുന്നു!!!!
കലക്കി !

വശംവദൻ said...

നോട്ടഡ് ദ പോയന്റ്.

:)

ഓ.കെ.

Typist | എഴുത്തുകാരി said...

ചാലക്കുടിക്കാരോടാ കളി, അതു വേണ്ട മാഷെ. രണ്ട് ഇരിങ്ങാലക്കുട, മൂന്നു കൊടകര. ഇതു വിട്ടുള്ള കളിയില്ല!

സന്തോഷ്‌ പല്ലശ്ശന said...

സാധാരണ ബൈജു എപ്പിഡോസ്‌ വായിച്ചാല്‍ വായനക്കാരനും ഇത്തിരി പിപ്പിരിയാകും ഇത്തവണ ബൈജു നോര്‍മ്മലാ... അധികം കുടിച്ചിട്ടില്ലെന്നു തോന്നുന്നു. എന്തായാലും മൂപ്പരെ ഇങ്ങിനെ വാച്ച്‌ ചെയ്യാന്‍ ഒരു രസം.... :):)

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ഇനിയും ഈ വഴി വരുമല്ലോ.

സസ്നേഹം,
വാഴക്കോടന്‍

മാണിക്യം said...

തമാശയിലൂടേ പറഞ്ഞ വാസ്തവങ്ങള്‍,
പാട്ടിനു റോയല്‍റ്റീ!
ബൈജുന് റോയല്‍റ്റീ,
കൊട് വാഴേ എല്ലാവര്‍ക്കും ഒരു ലിപ്ടണ്‍റ്റീ

പാവത്താൻ said...

പറമ്പില്‍ നാലു വാഴ വച്ചിട്ടുണ്ട്. അതിനെ വാഴേ എന്നു വിളിക്കാന്‍ വാഴക്കോടനു റോയല്‍റ്റി കൊടുക്കേണ്ടിവരുമോ ആവോ?
:-)

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ പാവത്താനേ അത് കലക്കി ! :)
മാണിക്യം ചേച്ചീ നന്ദി!

Anonymous said...

അറിഞ്ഞാ എന്നെ "ചിന്തയില്‍ നിന്നും" പുറത്താക്കി. ഞാനൊരു സദാചാര വിരുദ്ധനായത് കൊണ്ടല്ലേ. ഇതിലും വലിയ തുണിയില്ലാത്ത കാപ്പിലാന്റെ ബ്ലോഗ് വരെ ചിന്തയില്‍ വരും! ഞാന്‍ പുറത്ത്! ഹാ വിധി! പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റ്വോ:)

വാഴേ ഇവിടെ വന്ന് Off Topic കമന്റിയതില്‍ സോറി:(

ജിപ്പൂസ് said...

'കുറേ ആയി ഒരു കോഴക്കാടന്‍ സോറി വാഴക്കോടന്‍ ഈ ബൈജൂനേം വെച്ച് ജീവിക്കുന്നു.കൊച്ചു പയ്യനാ.ഒന്നുമറിയില്ല.ഇനി അയ്യപ്പ ബൈജു എന്ന പേര് ഫ്ലോഗില്‍ എഴുതുന്നതിന് മുമ്പ് ഈ ബൈജൂന്‍റെ കാല്‍ക്കല്‍ ദക്ഷിണയായി ഒരു ഫുള്‍ കൊണ്ട് വന്ന് നിവേദിക്ക് കേട്ടാ മോനേ വാഴേ.ബൈജു റോയല്‍റ്റി വാങ്ങിയാ എന്നാ പുളിക്കുമോ !!' (അയ്യപ്പ ബൈജു)

വാഴക്കാ ഇന്നത്തെ പത്രത്തില്‍ ഇങ്ങനൊന്ന് കണ്ടോന്നൊരു സംശയം.ടേക് കെയറേ..

അപര്‍ണ്ണ II Appu said...

ഈ എപ്പിസോഡ് നന്നായി ട്ടോ! ബൈജുവിനെ ശരിക്കും മനസ്സില്‍ കണ്ടു !:)

NAZEER HASSAN said...

ഡാ ഗെഡീ നീ ബൈജൂനെ ആയിട്ട് കൂട്യോ? എന്തായി നര്‍മ്മാസ്? ഇനി അതില്‍ വല്ലതും ബാക്കിയുണ്ടോ ? ഇനിയും ബൈജൂന്റെ പോസ്റ്റ് ഇട്ടാല്‍ ചിലപ്പോള്‍ റോയല്‍ റ്റി കൊടുക്കേണ്ടി വരും ! പറഞ്ഞേക്കാം :):)

പാവപ്പെട്ടവൻ said...

“ഓ വേണ്ടടാ ബൈജു, ഇനി പുതിയ പാട്ടൊന്നും 5 വര്‍ഷത്തിന് പാടാന്‍ പറ്റില്ലാന്നാ പുതിയ നിയമം, മാത്രല്ല ഓരോ പാട്ടിനും ഇനി റോയല്‍റ്റി കൊടുക്കണം. അതൊക്കെ കൊടുത്തിട്ട് ഒരു ട്രൂപ്പ് കൊണ്ട് നടക്കാന്‍ എളുപ്പമല്ലടാ.ഗാനഭൂഷണം പാസായത് കൊണ്ട് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ പാട്ടു പഠിപ്പിക്കാന്‍ ഉള്ളത് കൊണ്ട് എനിക്ക് കുഴപ്പമില്ല.പക്ഷേ ആ തബല വായിക്കണ ബാലനും, ഗിറ്റാറിസ്റ്റ് സോമനുമൊക്കെ വാര്‍ക്കപ്പണിയ്ക്ക് പോകുവാടാ. അവര്‍ക്കും കുടുംബം പോറ്റണ്ടെ ബൈജു?

ആയിരങ്ങളുടെ നിലനില്‍പ്പുകള്‍ അപകടത്തിലായ ഒരു വലിയ കാര്യം നര്‍മ്മത്തില്‍ ചാലിച്ച് മനോഹരമായി വാഴക്കോടന്‍ അവതരിപ്പിച്ചു .നിയമങ്ങളില്‍ പട്ടിണി പതിയിരിക്കുമ്പോള്‍ ഒരു വിഭാഗം സമൃദ്ധിയിലേക്ക് കൂടുതല്‍ ചുവടുറപ്പിക്കുന്നു .

പാട്ടോളി, Paattoli said...

ചാഴക്കുഴിപ്പട്ടണത്തി
അഴിമഴുരം വിഴമ്പിയോനെ,

വാഴക്കോഴാ‍ാ‍ാ‍ാ‍ാ

sumayya said...

വളരെ നല്ല പോസ്റ്റ്. നര്‍ മ്മത്തിലൂടെ ചില സത്യങ്ങള്‍ പറഞ്ഞു. അഭിനന്ദനങ്ങള്‍ !!

sumitha said...

നന്നായിട്ടുണ്ട്. വളരേ ഇഷ്ടപ്പെട്ടു!
:)

Unknown said...

സംഭവം തമാശയാണെങ്കിലും കേരളത്തിലെ പാമ്പുകൾ പട്ടയടി ചുരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അഭിനന്ദനങ്ങൾ തമാശയിലൂടെ വലിയൊരു കാര്യം പറഞ്ഞൂ

Unknown said...

നോട്ട് ദി പോയന്റ്....
ബൈജൂ കലക്കി... ദാ പിടിച്ചോ... ..ഠേ.. ..ഠേ.. ..ഠേ..

Gopakumar V S (ഗോപന്‍ ) said...

അതെ, ബൈജുവാണ് താരം...
ആശംസകൾ...

G.MANU said...

ഗാനഭൂഷണം പാസായത് കൊണ്ട് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ പാട്ടു പഠിപ്പിക്കാന്‍ ഉള്ളത് കൊണ്ട് എനിക്ക് കുഴപ്പമില്ല.പക്ഷേ ആ തബല വായിക്കണ ബാലനും, ഗിറ്റാറിസ്റ്റ് സോമനുമൊക്കെ വാര്‍ക്കപ്പണിയ്ക്ക് പോകുവാടാ

:)

Akbar said...

നന്നായിട്ടുണ്ട് അവതരണം, ഒരു വാഴ്ക്കോടന്‍ സ്റ്റൈല്‍ രൂപപ്പെട്ടു വരുന്നു. ആശംസകള്‍

mazhamekhangal said...

note the point.........?ok? nice

കൂട്ടുകാരൻ said...

വാഴ ചേട്ടാ, ഇതെല്ലം കൂടെ ചേര്‍ത്ത് നമുക്ക് ഒരു തകര്‍പ്പന്‍ സ്കിറ്റ് ആക്കിയാലോ? അതിന്റെ റോയല്‍റ്റി ചേട്ടന് തന്നെ...കിടിലന്‍ തന്നെ കേട്ടോ..ഏഷ്യാനെറ്റില്‍ പുതിയ ഒരു കോമഡി പരുപാടി തുടങ്ങിയിട്ടുണ്ട്. ഇത് പോലെ ഉള്ള കാമ്പുള്ള സ്കിറ്റുകള്‍ ആ പാവങ്ങള്‍ക്ക് കൂടെ പറഞ്ഞു കൊടുത്തൂടെ..ബൈ ദി ബൈ ഇത് എന്റെ ആദ്യ കമെന്റ് ആണ് കേട്ടോ...ഇനി ഞാന്‍ ഇവിടൊക്കെ തന്നെ കാണും.

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇവിടൊക്കെത്തന്നെ കാണുമല്ലോ അല്ലെ!
സ്നേഹത്തോടെ,
വാഴക്കോടന്‍

Sureshkumar Punjhayil said...

Eppozatheyum pole, Athimanoharam... Ashamsakal...!!!!

 


Copyright http://www.vazhakkodan.com