Wednesday, January 13, 2010

കഥകളുടെ പിന്നാമ്പുറങ്ങളില്‍....

“എടീ പിള്ളാരൊക്കെ ഉറങ്ങിയോ?”
“ഓ അവരൊക്കെ ഇന്ന് നേരത്തെ ഉറങ്ങി”
“ഞാനൊരു നോവലെഴുതിയാലോ എന്ന് ആലോചിക്കുകയാ!”
“ഈ വ്യത്തികെട്ട കാര്യം പറയാനാണോ പിള്ളാരുറങ്ങിയോ എന്നൊക്കെ ചോദിച്ചത്?കഷ്ടം!”
“എടീ ഈ നോവലെഴുതുന്നത് അത്ര മോശപ്പെട്ട കാര്യമാണെന്ന് ആരാ നിന്നോട് പറഞ്ഞ്? ഈസ്റ്റ് കോസ്റ്റ് വിജയന്‍ വരെ ‘നോവല്‍‘ എഴുതിയില്ലെ?“
“അയാളെഴുതിയത് നോവലല്ല. നോവലെന്ന ഒരു സിനിമയാ പിടിച്ചത്”
“അതും ഒരു നോവലല്ലെ?”
“അത് നോവലാണോന്നറിയില്ല, പ്രൊഡ്യൂസര്‍ കൂടിയായ അങ്ങേര്‍ക്ക് അതിനു ശേഷം കാശ് പോയതിന്റെ നല്ല നോവലാ ന്നാ പറഞ്ഞ് കേട്ടത്”
“എല്ലാ കഥയും ഹിറ്റാവാത്തപോലെ എല്ലാ സിനിമകളും ഹിറ്റാവില്ല എന്നത് ഒരു പ്രപഞ്ച സത്യമല്ലെ?”
“ഹൊ, ഇതിന് ഇത്രവലിയ സത്യമൊക്കെയുണ്ടോ?സോറി എന്നോട് പൊറുക്കൂ”
“എന്നാ പിന്നെ എന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കൂട്ടിയിണക്കി ഒരു കഥ എഴുതിയാലോ?”
“അതിനു ഒരു കഥ എഴുതണോ? രണ്ട് വാക്കില്‍ ഒതുക്കിക്കൂടെ?“
“രണ്ട് വാക്കിലോ?“
“അതേ, ഭക്ഷണം കഴിക്കല്‍ ഉറങ്ങല്‍, അതല്ലേ രസകരമായ മുഹൂര്‍ത്തം!“
“ഡോണ്ടൂ ഡോണ്ടൂ അത് വേണ്ടാ, ഞാന്‍ പഠിക്കുന്ന കാലത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ എഴുതാന്നാ ഉദ്ദേശിച്ചത്. MBAയ്ക്ക് പഠിക്കുന്ന സമയത്തുള്ള സംഭവങ്ങള്‍...”
“എന്തിനു പഠിക്കുമ്പോ?”
“എടീ കഥയല്ലെ ഒരു വെയിറ്റിന് കിടക്കട്ടെ”
“വെയിറ്റ് മാത്രം പോരല്ലോ ലുക്കും വേണ്ടെ? ഒരു MBA ക്കാരന്‍! കണ്ടാലും പറയും”
“ശരി എന്നാല്‍ BA"
"ഉറങ്ങുന്നതിനു മുമ്പ് അതിന്റെ ഫുള്‍ഫോമും കൂടി പഠിച്ചോളൂ ട്ടോ”
“ഓക്കെ സമ്മതിച്ചു, പത്താം ക്ലാസില്‍ തോറ്റ് പണിയില്ലാതെ നടന്നിരുന്ന കാലം! എന്താ സന്തോഷമായോ? ആ കാലത്ത് സിംഗപ്പൂരിലുള്ള അമ്മാവന്‍ ലീവിനു വരുമ്പോള്‍ എനിക്കൊരു സമ്മാനം തരുന്നു..”
“എവിടത്തെ അമ്മാവന്‍?”
“സത്യായിട്ടും സിംഗപ്പൂര്‍ എന്നാണു പറഞ്ഞത് നീയെന്താ കേട്ടത്?”
“അതല്ല നിങ്ങടെ ഏതമ്മാവനാ സിംഗപ്പൂരില്‍?”
“ഓ ഞാന്‍ മറന്നു,മാറ്റി സിംഗപ്പൂര് മാറ്റി എന്നാ പിന്നെ ദുബായിലുള്ള അമ്മാവനാക്കാം?”
“അതേയ് ദുബൈയ്ക്ക് പോകാന്‍ മിനിമം ഒരു പാസ്പോര്‍ട്ടെങ്കിലും വേണം എന്നാ എന്റെ വിശ്വാസം”
“ശരി എന്നാല്‍ ബോംബയിലുള്ള അമ്മാവന്‍ ഓക്കെ?”
“അമ്മാവനോട് ആരെങ്കിലും ഹിന്ദി അറിയുമോന്ന് ചോദിച്ചാല്‍ വെറുതെ നാണം കെടില്ലെ മനുഷ്യാ?”
“ഹോ നിന്നെക്കൊണ്ട് തോറ്റു,കുന്നംകുളത്തെ പട്ടയമില്ലാത്ത പുറമ്പോക്കില്‍  താമസിക്കുന്ന  അമ്മാവന്റെ കയ്യില്‍ നിന്നും സമ്മാനമായി കിട്ടിയ മോട്ടോര്‍ബൈക്കില്‍ ചെത്തി നടക്കുമ്പോള്‍...”
“അതേയ് അപ്പോ ശരീന്നാ ഞാന്‍ ഉറങ്ങട്ടെ നാളെ മോന് സ്കൂളുള്ളതാ.നിങ്ങള് പണ്ട് അമ്മാവന്റെ കയ്യീന്ന് ഒരു സൈക്കിള്‍ കട്ടോണ്ട് വന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്, മറന്നെങ്കില്‍ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ.അതൊക്കെ എഴുതിയാ പോരെ?”
“എടീ ഇതൊക്കെ ഒരു കഥയല്ലേ. വെറും സങ്കല്‍പ്പം!”
“കഥയാണെങ്കിലും സങ്കല്‍പ്പമാണെങ്കിലും ഒരു പരിധിയില്ലെ? ഇത്തിരി സത്യസന്ധമായി എഴുതിക്കൂടെ? ഒന്നൂല്ലെങ്കിലും വായനക്കാര്‍ തെറ്റിദ്ധരിക്കില്ലെ?”
“എടീ,യൂ നോ ഈ കഥ എന്നു പറഞ്ഞാല്‍ തന്നെ നുണയാണ്, അപ്പോള്‍ കഥാകാരന്‍ തീര്‍ച്ചായായും നുണയനും!”
“നിങ്ങള്‍ എന്നേയും ഒരു കഥാകാരിയാക്കും! പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങളേ”
“അത് നീ എന്നെ ഒന്ന് ആക്കീതാണല്ലെ? ഓക്കെ ഓക്കെ ദാമ്പത്യ ജീവിതത്തില്‍ ക്ഷമാശീലം ആയുസ്സ് വര്‍ദ്ധിപ്പിക്കും എന്ന് ഞാന്‍ എവിടേയോ കേട്ടിട്ടുണ്ട്. എന്നാല്‍ നിന്റെ ബന്ധുവായ സാബുവിനെക്കുറിച്ചുള്ള കഥകളെഴുതിയാലോ? അതാകുമ്പോള്‍ ഒരു കിടിലന്‍ കഥ തന്നെ എഴുതാം. എന്താ?
“ഏയ് അതൊന്നും വേണ്ട.സാബുവിനെ എല്ലാവരും അറിയുന്നതല്ലേ?”
“അതിനു നമുക്ക് പേരു മാറ്റാം.SABU എന്ന പേരിലെ 'S' എന്ന അക്ഷരം കഴിഞ്ഞ് ഒരു കുത്തിട്ട് തല്‍ക്കാലം S. ABU (അബു) എന്നാക്കാം. അറിയുന്നവര്‍ക്ക് അറിയേം ചെയ്യാം!”
“അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങടെ സ്റ്റോക്കൊക്കെ തീര്‍ന്നോ മനുഷ്യാ? വെറുതെ കുടുംബക്കാരെ ശത്രുക്കളാക്കണോ?”
“എടീ ഈ കഥകളൊക്കെ ഒരു പുസ്തകമാക്കി ഇറക്കിയാലതിന്റെ റോയല്‍റ്റി കൊണ്ട് നിനക്കും മക്കള്‍ക്കും ജീവിക്കാം!”
“അതേയ് നിങ്ങളില്ലാതെ എന്ത് റോയല്‍റ്റി കിട്ടീട്ട് എന്താ കാര്യം? അവരുടെ കഥയൊക്കെ എഴുതീട്ട് വെറുതെ ലേറ്റ് ആവണോ?”
“എന്തായാലും ഇന്നെഴുതുന്നില്ല.നാളേം സമയമുണ്ടല്ലോ?”
“ഞാന്‍ ഉദ്ധേശിച്ച 'LATE' ന് വേറെ ഒരര്‍ത്ഥം കൂടിയുണ്ട്!”
“ഓഹോ, എടീ അപ്പോ ഞാനെഴുതിയ കഥകളെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം?“
“ഒരു പാതിരാ കൊലപാതകത്തിന്റെ കഥ നല്ല സിനിമയാത്രേ!’
“അതിപ്പോ ഇവിടെ പറയാന്‍ കാര്യം?”
“അല്ല അതിലു പല തരത്തിലുള്ള കൊലപാതകം ഉണ്ടെന്ന് പറയായിരുന്നു”
“നീ അത് എന്നെ ഉദ്ധേശിച്ച് പറഞ്ഞതല്ലെ? എന്നെ മാത്രം ഉദ്ധേശിച്ച്?”
“ഈ ഒരു കുഴപ്പം മാത്രേയുള്ളൂ സത്യം വല്ലതും പറഞ്ഞാ അപ്പോ തെറ്റിദ്ധരിക്കും.നിങ്ങളപ്പോ നോവലെഴുതാന്‍ പോകുവല്ലേ? ഞാന്‍ ഉറങ്ങട്ടെ.ഗുഡ് നൈറ്റ്”
“ഉറങ്ങുന്നതിനു മുമ്പ് എന്റെ കഥയുടെ തുടക്കം വേണേല്‍ കേട്ടോ, പണ്ട് പണ്ട് ഒരുത്തിലൊരുത്തില് ഒരു രാജകുമാരനുണ്ടായിരുന്നു.രാജകുമാരന്‍ കൊട്ടാരത്തില്‍ സന്തോഷത്തോടെ കഴിയുമ്പോള്‍ ഒരു ദിവസം..“
“ആ രാജകുമാരന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍മ്മ വന്നത് ‘ബാലരമ‘യിലേക്ക് അയച്ച കഥയും, ‘പൂമ്പാറ്റ‘യിലേക്ക് അയച്ച കവിതയും അവര്‍ തിരിച്ചയച്ചിട്ടുണ്ട് .രാജകുമാരന്റെ പേര് മാറ്റിയാല്‍ മാത്രം കഥ മാറില്ലാത്രെ!”
“ഈശ്വരാ ഈ കഥാകാരന്മാര്‍ എങ്ങിനെ പട്ടിണിയില്ലാതെ ജീവിക്കും !”

86 comments:

വാഴക്കോടന്‍ ‍// vazhakodan said...

“ഈശ്വരാ ഈ കഥാകാരന്മാര്‍ എങ്ങിനെ പട്ടിണിയില്ലാതെ ജീവിക്കും !” :)

ലംബൻ said...

എന്‍റെ പ്രശനവും ഇതൊക്കെ തന്നെയാ. അമ്മായി അച്ഛനെ കുറിച്ച് കഥ എഴുതാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തന്നതിന്റെ വേദന ഇനിയും പോയിട്ടില്ല.

Renjith Kumar CR said...

“രണ്ട് വാക്കിലോ?“
“അതേ, ഭക്ഷണം കഴിക്കല്‍ ഉറങ്ങല്‍, അതല്ലേ രസകരമായ മുഹൂര്‍ത്തം!“ :)

അരുണ്‍ കരിമുട്ടം said...

ഇനി കളിക്കുടുക്കക്കൊന്ന് അയച്ച് നോക്കിയാലോ??

മാണിക്യം said...

ഒരു കഥാകൃത്തിന്റെ പ്രസവവേദന
ആരറിയുന്നു വിഭോ!
അതും വീട്ടിനുള്ളില്‍ നിന്ന്
ഇത്ര വലിയ പ്രോല്‍സാഹനം കിട്ടുന്ന കഥാകൃത്ത്!
നന്നായിരിക്കുന്നു.

ramanika said...

ബാലരമയും പൂമ്പാറ്റയും മടക്കിയാല്‍ പിന്നെ അത് സ്വന്തമായിട്ട് പബ്ലിഷ് ചെയ്യാം അല്ല പിന്നെ !!!!

ഷെരീഫ് കൊട്ടാരക്കര said...

പാതിരാത്രി ആയാലും അടങ്ങി ഒതുങ്ങി മര്യാദക്കു ജീവിച്ചൂടേ വാഴേ.....ഒരു കഥ എഴുത്തിനു കണ്ട നേരമേ!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഹഹ.. കെട്ട്യ്യോളെ സമ്മതിക്കണം.. :)

അരുൺചേട്ടൻ പറഞ്ഞ പോലെ കളിക്കുടുക്കയിലേക്കു അയക്കുന്നതു വേസ്റ്റാ.. അവന്മാർ തിരിച്ചയക്കുക കൂടി ചെയ്യില്ലേന്നേ

ആഗ്നേയ said...

ഭാര്യയാണുതാരം :-)

പുസ്തകപുഴു said...

ഒരു കുട്ടയില്‍ വച്ച് " നോവല്‍ വേണോ നോവല്‍ " ( തിരക്കഥ വേണോ തിരക്കഥ സ്റ്റൈല്‍ ) പരീക്ഷിച്ചാലോ!

നാരായണത്തുഭ്രാന്തന്‍ said...

ഇനി ഭാര്യയെക്കൊണ്ടു് കഥയെഴുതിച്ച് പേരു മാറ്റി അയച്ചു നോക്കൂ. കിട്ടുന്നതില്‍ പാതി, നല്ല പാതിയ്ക്കു കൊടുത്താല്‍ പോരെ?

ബിനോയ്//HariNav said...

ഹ ഹ വാഴേ കലക്കി പാതിരാക്കൊലപാതകം. അന്‍റെ സ്റ്റോക്ക് എവിടെ തീരാന്‍ :)

സച്ചിന്‍ // SachiN said...

തകര്‍ത്തു വാഴേ. സ്വയം വിമര്‍ശനം എന്ന് പറഞ്ഞാല്‍ ഇത്താണ്! ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി! ബാലമംഗളത്തിലെ ഡിങ്കന്റെ കഥ എഴുതാമോ? :)

noordheen said...

സമ്മതിച്ചു മച്ചൂ നിങ്ങടെ സ്റ്റോക്ക് അടുത്തൊന്നും തീരില്ല.:) കലക്കി !

Afsal said...
This comment has been removed by the author.
Afsal said...

ഹ ഹ ഹ അപ്പോ വീട്ടിലും സൈക്കിള്‍ ബ്രാന്ടിനു നല്ല ചിലവാണ്‌ അല്ലേ?

Husnu said...

Super Super Super!
One of the best!
Thank you.

Arun said...

“എടീ,യൂ നോ ഈ കഥ എന്നു പറഞ്ഞാല്‍ തന്നെ നുണയാണ്, അപ്പോള്‍ കഥാകാരന്‍ തീര്‍ച്ചായായും നുണയനും!”
“നിങ്ങള്‍ എന്നേയും ഒരു കഥാകാരിയാക്കും! പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങളേ”

:):)ഹഹ.. കെട്ട്യ്യോളെ സമ്മതിക്കണം.. :)

കാട്ടിപ്പരുത്തി said...

അതിനാണല്ലോ ഈ ബ്ലോഗ്- സഹിക്കുകതന്നെ-
അല്ലെങ്കില്‍ പെണ്ണുമ്പിള്ള സഹിച്ചാല്‍ മതിയാര്‍ന്നു-

വശംവദൻ said...

“രാജകുമാരന്റെ പേര് മാറ്റിയാല്‍ മാത്രം കഥ മാറില്ലാത്രെ!”

ഹ..ഹ..

പാതിരാത്രിയിൽ തോന്നുന്ന ഈ സംഭവത്തിനാണോ സർഗവേദന എന്ന് പറയുന്നെ? :)

മുരളി I Murali Mudra said...

ഹ ഹ ബാലരമ തിരിച്ചയച്ചു എന്ന് കരുതി തളരരുത്...
ഞാനപീഠം ജേതാവ് എന്‍.പി അംബുജാക്ഷന്റെ 'ചിറകൊടിഞ്ഞ കിനാവുകള്‍' സ്റ്റൈല്‍ ഒരെണ്ണം കൂടി പരീക്ഷിക്കാവുന്നതാണ്.
:)
ഓ ടോ : യഥാര്‍ത്ഥ കലാകാരന്‍ എന്നും പട്ടിണിക്കാരനാണ്,അത് ബെഡ് റൂമിലായായാലും,ഡൈനിങ്ങ്‌ റൂമിലായാലും.

ശ്രദ്ധേയന്‍ | shradheyan said...

സംഭാഷണം കൊണ്ട് ഇങ്ങനെ കഥ പറയാന്‍ വാഴയ്ക്കുള്ള കഴിവ് സമ്മതിച്ചേ മതിയാവൂ....

Unknown said...

കഥാകാരന്മാര്‍ നിരാശപ്പെടാന്‍ പാടില്ല, ഇനിയുമുണ്ടല്ലോ ബാല പ്രസിദ്ധികരണങ്ങള്‍.

രഞ്ജിത് വിശ്വം I ranji said...

വാഴേ കലക്കി..

Anitha Madhav said...

വളരെ വളരെ രസകരം.ചിരിച്ചൊരു വഴിക്കായി.
അപ്പോള്‍ ശരിക്കും ചേച്ചിയാണ് താരം അല്ലെ?
കുറച്ച് കൂടി എഴുതായിരുന്നു. രസിച്ച് വായിച്ച് തീര്‍ന്നതറിഞ്ഞില്ല! :)

Junaiths said...

പണ്ട് അമ്മാവന്റെ കയ്യീന്ന് ഒരു സൈക്കിള്‍ കട്ടോണ്ട് വന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്, മറന്നെങ്കില്‍ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ...
:0)

Unknown said...

എല്ലാരുടേം അനുഭവം ഇതു തന്നെ അല്ലെ. സെയിം പിച്ച്.
കലക്കീ വാഴെ

ഭായി said...

തകര്‍ത്തു!
ചിരിച്ച് പണ്ടാരമടങി!

കയ്യെഴുത്ത് മാസികക്ക് ഒരു സ്കോപ്പ് കാണുന്നുണ്ട്
:-)

$.....jAfAr.....$ said...

വളരെ വളരെ രസകരം.ചിരിച്ചൊരു വഴിക്കായി.

ente frndinte oru thalavidhi........

:)

Typist | എഴുത്തുകാരി said...

ഞങ്ങള്‍ സഹിക്കേണ്ടിവരുമെന്നു ചുരുക്കം! :):)

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ ക്കും ഹ്യദയം നിറഞ്ഞ നന്ദി. ബാലരമയിലോ പൂമ്പാറ്റയിലോ കളിക്കുടുക്കയിലോ ഒരു കഥ പോലും അടിച്ച് വരാത്തതിന്റെ സങ്കടാ:):)
ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം !
“ഈശ്വരാ ഈ കഥാകാരന്മാര്‍ എങ്ങിനെ പട്ടിണിയില്ലാതെ ജീവിക്കും !” :) !!!

Appu Adyakshari said...

വാഴ എന്താണുദ്ദേശിച്ചതെന്നോ ആരെയാണു ദ്ദേശിച്ചതെന്നോ ശരിക്ക് പിടികിട്ടിയില്ല. പക്ഷേ ഇതിന്റെ വരികൾക്കിടയിൽ എന്തോ ഉണ്ടെന്ന് മാത്രം മനസ്സിലായി. ഞാനൊരു ട്യൂബ് ലൈറ്റ് ആയതിനാലാവും.

ചിതല്‍/chithal said...

ഇതെനിക്കിഷ്ടപ്പെട്ടു. കഥയില്ലായ്മയില്‍ നിന്നു കഥയുണ്ടാക്കാന്‍ കഴിഞ്ഞല്ലൊ!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇനീപ്പോ ബാലമംഗളത്തിലേക്കയച്ച് നോക്കാം വാഴേ..

:)

പാവത്താൻ said...

ഹഹഹ. മിക്കവാറും ഇതൊരു പാതിരാക്കൊലപാതക്കത്തിലേ തീരൂ.
സമ്മതിക്കണം.... വാഴേടെ ബീവിയേ... ലക്ഷണവശാല്‍ ആ പാവത്തിനു ഒരു കാരാഗ്രഹവാസത്തിനു യോഗം കാണുന്നുണ്ട്.

sumayya said...

“വെയിറ്റ് മാത്രം പോരല്ലോ ലുക്കും വേണ്ടെ? ഒരു MBA ക്കാരന്‍! കണ്ടാലും പറയും”
“ശരി എന്നാല്‍ BA"
"ഉറങ്ങുന്നതിനു മുമ്പ് അതിന്റെ ഫുള്‍ഫോമും കൂടി പഠിച്ചോളൂ ട്ടോ” :):)
നന്നായിരിക്കുന്നു! കലക്കി !

അപര്‍ണ്ണ II Appu said...

“രണ്ട് വാക്കിലോ?“
“അതേ, ഭക്ഷണം കഴിക്കല്‍ ഉറങ്ങല്‍, അതല്ലേ രസകരമായ മുഹൂര്‍ത്തം!“ :)

എടുത്തെഴുതുകയാണെങ്കില്‍ മൊത്തം പോസ്റ്റും എടുത്ത് എഴുതേണ്ടി വരും ! ശരിക്കും ആസ്വദിച്ച് വായിച്ചു.
ഇനിയും പ്രതീക്ഷിക്കുന്നു.
All the best.

പാവപ്പെട്ടവൻ said...

ഇന്നത്തെ കഥയില്ലായികയുടെ വായന പുറത്തോ, ആത്മഗൌരവം ഇല്ലാത്ത രചനരീധികളിലോ തുറന്നുള്ള അഭിപ്രായപ്രകടനം ആസാദ്ധ്യമായ സന്ദര്‍ഭത്തില്‍ ഇതുപോലുള്ള കാതലായ അതിലുപരി‍, നര്‍മ്മപരമായ ഓര്‍മ്മ പെടുത്തലുകള്‍ ചിന്തിപ്പിക്കുവാന്‍ മാത്രമല്ല വര്‍ത്തമാനത്തിന്‍റെ സൃഷ്ടിപരമായ ഗതിവിഗതികളില്‍ ചില താളാത്മകമായ ഇടപ്പെടല്‍ നടത്തുന്നതിന്റെ തിരിച്ചറിവുകള്‍ കാണാന്‍ പ്രേരിപ്പിക്കുകയോ ,അടയാള പെടുത്തുകയോ ചെയ്യുന്നു
.അഭിനന്ദനങ്ങള്‍

ഹന്‍ല്ലലത്ത് Hanllalath said...

ബുഹാഹാ...:):):)

“ഈശ്വരാ ഈ കഥാകാരന്മാര്‍ എങ്ങിനെ പട്ടിണിയില്ലാതെ ജീവിക്കും !”

ഹരീഷ് തൊടുപുഴ said...

“എടീ,യൂ നോ ഈ കഥ എന്നു പറഞ്ഞാല്‍ തന്നെ നുണയാണ്, അപ്പോള്‍ കഥാകാരന്‍ തീര്‍ച്ചായായും നുണയനും!”

sathyam..!!!

ബഷീർ said...

:)
എങ്ങിനെ നുണ സത്യമായി അവതരിപ്പിക്കും എന്നതിലാണ് പ്രധാനം..പിന്നെ ബാലരമയും പൂമ്പാറ്റയും മടക്കിയത് മനോരമക്കാർ കൊടുക്കും. ഒന്ന് ട്രൈ ചെയ്യൂ..വാഴേ..

കുന്ദംകുളം പരിസരത്ത് പട്ടയമില്ലാത്ത ഭൂമിയിൽ വല്ല അമ്മാവന്മാരുമുണ്ടായിരുന്നെങ്കിൽ നിങ്ങൾ രക്ഷപ്പെട്ടേനേ...അപ്പോൾ അതും നുണ.. കഷ്ടം..

poor-me/പാവം-ഞാന്‍ said...

So, I am not alone!

ഏറനാടന്‍ said...

നട്ടപ്പാതിരായ്ക്ക് തലയ്ക്കുള്ളിലൂടെ തെളിഞ്ഞുവരുന്ന ഐഡിയാസ് ആരോടും, പ്രത്യേകിച്ച് ഭാര്യയോട് പോലും ഷെയറ് ചെയ്യരുതെന്ന് മൈ ഡിയറ് വാഴേ.. ഇനിയും അറിഞ്ഞില്ലാ? എന്നാല് ഞാനത് ഈയ്യിടെ പെണ്ണു കെട്ട്യേപ്പോ അറിഞ്ഞു.!

എന്തായാലും ബാലരമ, പൂമ്പാറ്റ തിരിച്ചയച്ച സ്ഥിതിക്ക്, വാഴ അവിടെയൊന്നും ഒതുങ്ങിക്കൂടേണ്ട ആളല്ല എന്ന് മനസ്സിലായില്ലേ, ലാസ്റ്റ് ബട്ട് നോട്ട് ദി ലീസ്റ്റ്, ഫയറ്‌, ക്രൈം, പ്ലേബോയ് എന്നിവയില് ഹോപ്പ് ഉണ്ടോ എന്ന് ട്രൈ ചെയ്യൂ.. :)

ബെർളിച്ചായനു പോലും ആ പടിവാതിലിലൂടെ കേറാനായില്ല!

അനില്‍@ബ്ലോഗ് // anil said...

കഥകള്‍ക്കൊക്കെ എക്സ്പയറി ഡേറ്റ് വക്കണം വാഴെ.
അത് കഴിഞ്ഞാല്‍ ആര്‍ക്കുവേണേലും അത് വീണ്ടും എഴുതാം.
അപ്പോള്‍ പിന്നെ പ്രശ്നമില്ല.
:)

ഓ.ടോ.
പിള്ളാരുറങ്ങിയിട്ടും കഥയും പറഞ്ഞോണ്ട് കിടന്നോട്ടോ...

നിരക്ഷരൻ said...

“അതേയ് നിങ്ങളില്ലാതെ എന്ത് റോയല്‍റ്റി കിട്ടീട്ട് എന്താ കാര്യം? അവരുടെ കഥയൊക്കെ എഴുതീട്ട് വെറുതെ ലേറ്റ് ആവണോ?”
“എന്തായാലും ഇന്നെഴുതുന്നില്ല.നാളേം സമയമുണ്ടല്ലോ?”
“ഞാന്‍ ഉദ്ധേശിച്ച 'LATE' ന് വേറെ ഒരര്‍ത്ഥം കൂടിയുണ്ട്!”


കുറേ നാളായി വാഴേ ഈ വഴിക്ക് വന്നിട്ട്. എന്തിനാ എപ്പോഴും എപ്പോഴും വരുന്നത്? വല്ലപ്പോഴും വരുമ്പോള്‍ ഇമ്മാതിരി ഓരോന്ന് മതിയല്ലോ ? കുറേക്കാലത്തേക്കായില്ലേ ? :) :)

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ഇതു വഴിയൊക്കെ ഇടയ്ക്ക് വന്നോളൂ ട്ടോ :)
സസ്നേഹം,
വാഴക്കോടന്‍

Sabu Kottotty said...

പിള്ളാരുറങ്ങി...
ഒരു കഥയെഴുതിയിട്ടു വരാം..

വിനുവേട്ടന്‍ said...

വാഴക്കോടാ... അവിടുത്തെ പോലെ ഇവിടെയും... ഹ ഹ ഹ...

എല്‍.റ്റി. മറാട്ട് said...

വാഴച്ചേട്ടാ കമന്‍റാതെ പോകാന്‍ വയ്യ.ഇങ്ങനൊക്കെ കാച്ചികഴഞ്ഞാല്‍ ചിരിക്കാതെ നിവര്‍ത്തിയില്ലല്ലോ..പോരട്ടെ പോഴത്തരങ്ങള്‍..
ആശംസകള്‍

OAB/ഒഎബി said...

“ഒരു പാതിരാ കൊലപാതകത്തിന്റെ കഥ നല്ല സിനിമയാത്രേ!’
“അതിപ്പോ ഇവിടെ പറയാന്‍ കാര്യം?”
“അല്ല അതിലു പല തരത്തിലുള്ള കൊലപാതകം ഉണ്ടെന്ന് പറയായിരുന്നു”

‘ഓളെ’ ഡയലോഗുകള്‍ കലക്കന്‍..
എസ്സെന്‍ സ്വാമി? ഇവിടെ ഒന്നും തന്നെയല്ല.

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പൊ പിള്ളാരുറങ്ങിയാല്‍ പണി കഥയെഴുത്താണല്ലെ? വെറുതെയല്ല പെമ്പ്രന്നോത്തി കെറുവിച്ചത്!. ഈ സാബുവിനെ ഞാനും അറിയുമെന്നു തോന്നുന്നു.കഥാ പാത്രമാക്കിയാലോ? ഇടക്കു ഫോണ്‍ ചെയ്യാറുള്ള ആളല്ലെ?
പിന്നെ ഒരു സംശയം? പലരും ആദ്യത്തെ കമന്റ് സ്വന്തമായിടുന്നു, ബര്‍ക്കത്ത് കിട്ടാനാണോ?

siva // ശിവ said...

പ്രീയപ്പെട്ട വാഴക്കോടാ,
ചിരിപ്പിക്കുന്ന ഈ പോസ്റ്റാണല്ലെ പാവം പാവത്താന് വിനയായത് :)

Unknown said...

ഞാന്‍ നന്നായി ചിരിച്ചു കേട്ടോ..

വാഴക്കോടന്‍ ‍// vazhakodan said...

"പിന്നെ ഒരു സംശയം? പലരും ആദ്യത്തെ കമന്റ് സ്വന്തമായിടുന്നു, ബര്‍ക്കത്ത് കിട്ടാനാണോ?"

മുഹമ്മദ് കുട്ടിക്കാ ..... ഇത് കണ്ടിട്ട് ചിരിച്ചിരിച്ചിരിച്ചിരിച്ചിട്ട്! റഹ്മത്തും ബര്‍ക്കത്തുമൊക്കെയുണ്ടോ ബ്ലോഗിലും കമന്റിലുമൊക്കെ? അതൊക്കെ ചുമ്മാ ഒരു നമ്പറല്ലേ? ഏത്?:):)

ഇവിടെ അഭിപ്രായം അറിയിച്ച എല്ലാവര്‍ ക്കും നന്ദി

sumitha said...

ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി! ചേച്ചി കൊള്ളാലോ? :)
നല്ല പോസ്റ്റ്!

NAZEER HASSAN said...

മജീ,
വിഷയദാരിദ്ര്യമാണ് ഒരോ കഥാ കാരന്റേയും പട്ടിണി എന്ന് വളരെ രസമായി അവതരിപ്പിച്ചു.കൊള്ളാം
ഈ സ്വയം വിമര്‍ശനവും നന്നായി ഗെഡീ!

സംഭാഷണങ്ങള്‍ മാത്രം കൊണ്ട് നല്ലോരു പോസ്റ്റ് തയ്യാറാക്കിയതിന് പ്രത്യേകം അഭിനന്ദനം! ഇഷ്ടായി!

Rakesh R (വേദവ്യാസൻ) said...

ഈശ്വരാ ഈ കഥാകാരന്മാര്‍ എങ്ങിനെ പട്ടിണിയില്ലാതെ ജീവിക്കും ! :) :)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രസകരം ഈ നര്‍മ്മഭാഷണം.

സച്ചിന്‍ // SachiN said...

ഞാനും തുടങ്ങി ഒരു ബ്ലോഗ്! എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു !

ജിജ സുബ്രഹ്മണ്യൻ said...

രസിപ്പിച്ചല്ലോ വാഴേ

ചാണ്ടിച്ചൻ said...

വാഴക്കോടാ...താങ്കളുടെ ബ്ലോഗിന്റെ പേരില്‍ നിന്നും അനുരാഗ വിലോചനനായിട്ടാ ഞാന്‍ ചാണ്ടിക്കുഞ്ഞിന്റെ തെണ്ടിത്തരങ്ങള്‍ തുടങ്ങിയത്.....പകര്‍പ്പവകാശം ചോദിക്കല്ലേ...

ചാണ്ടിച്ചൻ said...

പിന്നെ പിള്ളേര് ഉറങ്ങിയതിനു ശേഷം നോവല്‍ എഴുതുന്നത്‌ എന്തിന്റെയെങ്കിലും കോഡാണോ...

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ ചാണ്ടിക്കുഞ്ഞേ,ബൂലോകത്തേക്ക് സ്വാഗതം!അരുണിന്റെ പോസ്റ്റ് കണ്ടിരുന്നു. എന്റെ എല്ലാ വിധ ആസംസകളും!
പിന്നേ സത്യമായിട്ടും ഞാന്‍ നോവലുകൊണ്ട് ഒരു കോഡും ഉദ്ദേശിച്ചില്ലേ...:)

ബൂലോകത്തേക്ക് തുടക്കം കുറിച്ച സചിനും എന്റെ ആശംസകള്‍!

ഇവിടേ വന്ന് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

വീകെ said...

“ഈശ്വരാ ഈ കഥാകാരന്മാര്‍
എങ്ങിനെ പട്ടിണിയില്ലാതെ
ജീവിക്കും !

ഇനി നല്ലപാതിയെ അറിയിച്ചിട്ട് കഥ എഴുതുന്ന പ്രശ്നമില്ല... ഒടക്കും ഉറപ്പാ....!

കലക്കി വാഴേ...!!
ആശംസകൾ...

അമ്മേടെ നായര് said...

കേമം ! നായര്‍ ടെ അവസ്ഥേം ഇതന്യാ ! വേളി ഒരൂട്ടവും അങ്ങട് എഴുതാന്‍ സമ്മതിക്കില്യാന്നേ! രസായിരിക്കണൂ ട്വോ! എന്നാ നായരങ്ങട്.....

കനല്‍ said...

:)
തല്‍ക്കാലം ഒരു സ്മൈലി,

ബാക്കി നേരിട്ട് പറയാടാ പഹയാ..

Akbar said...

“അത് നോവലാണോന്നറിയില്ല, പ്രൊഡ്യൂസര്‍ കൂടിയായ അങ്ങേര്‍ക്ക് അതിനു ശേഷം കാശ് പോയതിന്റെ നല്ല നോവലാ ന്നാ പറഞ്ഞ് കേട്ടത്”

കലക്കി വാഴക്കോടാ. ഇങ്ങിനെ ഹാസ്യം എഴുതാന്‍ ഇത്തിരി കഴിവ് വേണം. ആശംസകള്‍

ഓഹരിനിലവാരം പോയ വാരം

mukthaRionism said...

“അതേയ് അപ്പോ ശരീന്നാ ഞാന്‍ ഉറങ്ങട്ടെ നാളെ മോന് സ്കൂളുള്ളതാ.നിങ്ങള് പണ്ട് അമ്മാവന്റെ കയ്യീന്ന് ഒരു സൈക്കിള്‍ കട്ടോണ്ട് വന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്, മറന്നെങ്കില്‍ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ.അതൊക്കെ എഴുതിയാ പോരെ?”

ബോണ്‍സ് said...

വാഴേ..സത്യങ്ങള്‍ ഇങ്ങനെ വിളിച്ചു പറയല്ലേ!!

Unknown said...

ആ അനിൽ പറഞ്ഞതിന്റെയും നിരക്ഷരൻ പറ്ഞ്ഞതിന്റെയും താഴെ ഒരു ഒപ്പ് .അല്ല വാഴെ പൂമ്പാറ്റ ഇപ്പോഴും ഉണ്ടോ.

ശ്രീ said...

മാഷേ ഇനിയും പഠിയ്ക്കാനിരിയ്ക്കുന്നു. രാജകുമാരന്റെ പേരു മാറ്റിയാല്‍ മാത്രം പുതിയ കഥയാകില്ല... അതിന് രാജ്യത്തിന്റെ പേരു കൂടെ മാറ്റണം. ഹിഹി. ;)

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി!

സന്തോഷ്‌ പല്ലശ്ശന said...

ഇനി ബാലരമയ്ക്ക്‌ കഥകളയക്കുമ്പൊ മടക്ക തപാല്‌ വയ്ക്കണ്ട.... കഥ തിരിച്ചു വന്നൂന്നുള്ള പേരുദോഷമെങ്കിലും മറിക്കിട്ടൂലോ... :):)

അഗ്രജന്‍ said...

:))

വാഴയുടെ കദനകഥ വായിച്ച് ചിരിച്ചേനേക്കാളും കൂടുതല് ചിരിച്ചു അപ്പൂന്റെ കമന്റ് വായിച്ചിട്ട് :)

jayanEvoor said...

അയ്യോ വാഴേ!
ഞാനീ പൊസ്റ്റ് വിട്ടുപൊയി!

തികച്ചും നിർദോഷ ഹാസ്യം!
അയത്നലളിതമായെഴുതി!

ആയിരമായിരം അഭിവാദ്യങ്ങൾ!

Nattu Vakeel said...

vayana thudangan pokunnathe ullu....nokkatte..vayichittu parayammm

Nattu Vakeel said...

vayana thudangan pokunnathe ullu....nokkatte..vayichittu parayammm

Manoraj said...

prasnam ethu thanneya.. nattilo vilayilla. veetilanel pulluvilla. alle..nalla avatharanam

Sranj said...

“എടീ,യൂ നോ ഈ കഥ എന്നു പറഞ്ഞാല്‍ തന്നെ നുണയാണ്, അപ്പോള്‍ കഥാകാരന്‍ തീര്‍ച്ചായായും നുണയനും!”

തീര്‍ച്ചയായിട്ടും! അതല്ലേ കഥ? സത്യങ്ങള്‍ എഴുതിയാല്‍ അത് ആത്മകഥയല്ലേ?
അതൊക്കെ പോട്ടെ ...... എന്നിട്ട്? കട്ടോണ്ട് വന്ന മോട്ടോര്‍ ബൈക്കില്‍ ചെത്തി നടന്ന രാജകുമാരനെന്തു പറ്റി?

G.MANU said...

Nice humour Vazha..

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി!

റഷീദ് .ബഹ്‌റൈന്‍ said...

sangathi kollam narmathil kaaryam avatharippichu, blog nokkaan alpam late, aayi, kaaranam joli thirakkaanaiaa, keep it up baayakkodda

റിയാസ് കൂവിൽ said...

ithu thanneyaa enteyum prashnam
baalaramayum pooombaattayum ullathu kondu jeevichu povunnu!!!

:)
nannaayittundu.....ithu enne udheshichaanno??? :)

ആര്‍ബി said...

കെട്ട്യോള്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ബായക്ക് കുലുക്കമില്ലല്ലോ തമ്പുരാനെ,

സഹിക്കുക തന്നെ..

നന്നായിരിക്കുന്നു ബായേ...
നമിച്ചു

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ഇതൊക്കെ ആരെ ഉദ്ധേശിച്ച് എഴുതാന്‍?
നന്ദിയോടെ...

വാഴക്കോടാന്‍

Sureshkumar Punjhayil said...

Ennittu novalevide...!
Manoharam, Ashamsakal...!!!

 


Copyright http://www.vazhakkodan.com