Tuesday, March 2, 2010

വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)

രാജാവും രാജ്ഞിയും മന്ത്രിയും ചേര്‍ന്ന്  ഋശ്യശൃംഗനെയും വൈശാലിയേയും കൊട്ടാരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതില്‍ നിന്നും ഈ സ്കിറ്റ് തുടരുന്നു.

രാജാവ്: കുമാരീ നല്ല യാത്രാ ക്ഷീണമുണ്ടല്ലോ.യാത്രയ്ക്ക് വണ്ടിക്കൂലി തികഞ്ഞില്ലെ?

കുമാരി: ഡാഡീ, സാമ്പത്തിക മാന്ദ്യം മൂലം...

രാജാവ്: എന്ത് അവിടേയും മാന്ദ്യമോ? ആട്ടെ എന്നിട്ടെങ്ങിനെയെത്തി? ഐ മീന്‍ കള്ളവണ്ടി കേറിയോ?

കുമാരി: നടന്ന് മനുഷ്യന്റെ പരിപ്പിളകി! അവസാനം ഒരു ലോക്കല്‍ ആനവണ്ടി കിട്ടി ഡാഡീ.

രാജാവ്: ബൈ ദി ബൈ കുമാരീ നമ്മള്‍ മഴപെയ്യിക്കാന്‍ വേണ്ടി സെര്‍ച്ച് ചെയ്ത മുനികുമാരന്‍  തന്നെയാണോ ഈ നില്‍ക്കുന്നത്? കണ്ടിട്ട് ഒരു രാജഗുരു മോഡലാണല്ലോ! ടൂ ഓള്‍ഡ്

കുമാരി: അത് ഡാഡീ.. കുമാരന്‍ മേക്കപ്പ് സെറ്റ് എടുക്കാന്‍ മറന്നതാണ്,മാത്രമല്ല മുനി കുമാരന്റെ പല രഹസ്യങ്ങളും ഞാനീ യത്രയില്‍ കണ്ടുപിടിച്ചു ഡാഡീ...

രാജാവ്:  ഈശ്വരാ.... ഞാന്‍ എന്താണീ കേള്‍ക്കുന്നത്? കുമാരീ.... നീയും ഒരു സി.ബി ഐ ഡയറിക്കുറിപ്പായോ ? എന്റെ  എസ് എന്‍ സ്വാമീ....ഇവളെ  ഇനിയെങ്ങനെ ഞാന്‍  മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കും ‍?

കുമാരീ: ഡാഡീ..ഞാനിപ്പോഴും ആരും കാണാത്ത അവാര്‍ഡ് ചിത്രം പോലെ പരിശുദ്ധയാണ് ഡാഡീ പരിശുദ്ധയാണ്. ഈ മുനികുമാരന്‍  തലയില്‍ ‘വിഗ്ഗ് ‘ വെച്ച് കൊണ്ടാണ് നടക്കുന്നതെന്ന രഹസ്യമാ ഞാന്‍  കണ്ടുപിടിച്ചത് ഡാഡീ.

രാജാവ്: ഹോ ഞാന്‍ തെറ്റിദ്ധരിച്ചു മകളേ... ഈ ഡാഡിയോട് ക്ഷമിച്ചു എന്നൊരു വാക്ക്...! മുനികുമാരാ, കൊട്ടാരത്തിലേക്ക് സ്വാഗതം.ആട്ടേ പിതാവ് ഇപ്പോഴും ഭക്തി സീരിയലുകളില്‍ അഭിനയിക്കാന്‍ പോകുന്നില്ലേ?

മുനികുമാരന്‍:  അഹങ്കാരി!

രാജാവ്: എന്ത് നോം അഹങ്കാരിയാണെന്നോ?

മുനികുമാരന്‍: അല്ല പ്രഭോ, എന്റെ അച്ഛന്‍ തിലകമുനിയുടെ കാര്യമാണ് പറഞ്ഞത്. പണ്ട് ഞാന്‍ കുളിസീന്‍ കണ്ടതിന് എന്നെ തല്ലിയോടിച്ച വിനയമഹര്‍ഷിയുടെ ‘യക്ഷി‘ പോലുള്ള ഭാര്യയുമായി അച്ഛന്‍  ഇപ്പോള്‍ ബന്ധം വെച്ചിരിക്കുന്നു!

രാജാവ്: എന്ത് ആ ദുഷ്ടനായ വിനയമഹര്‍ഷിയുടെ ശല്യം അവിടേയുമുണ്ടോ? കുമാരനറിയുമോ? വിനയമുനിയുണ്ടാക്കിയ അതിശയമരുന്ന് കഴിച്ചാണ് എന്റെ അച്ഛന്‍ തട്ടിപ്പോയത്! അതിശയമരുന്ന് കഴിച്ച് അദ്യശ്യനായെന്ന് കരുതി ലേഡീസ് ഹോസ്റ്റലില്‍ കയറിയ അച്ഛന്‍ പിന്നെ ശരീരം മൊത്തം നീര് വന്ന് വീര്‍ത്ത് അതിശയനായല്ലേ വന്നത്! അതോടെ നോം ഇവിടെനിന്നും പുറത്താക്കിയതാണ്. ആ വിനയമഹര്‍ഷിയെ കാണുന്നത് പോലും നമുക്ക് ചതുര്‍ത്ഥിയാണ്. കുമാരന്‍  തിലകമുനിയെ  വീട്ടില്‍  നിന്നും വിലക്കിയിട്ടുണ്ടാകും അല്ലെ?

മുനികുമാരന്‍:  നോ നോ അച്ഛനെ വിലക്കാന്‍ ഞാനാരാ അമ്മയോ? ഞാന്‍  വീട്ടിന്ന് തന്നെ പിടിച്ച് പുറത്താക്കി, ഐ മീന്‍ സസ്പെന്‍ഡ് ചെയ്തു എന്ന്. പിന്നെ ഒരു അമ്മാവനാണ് എന്നെ ഫലിതങ്ങള്‍ പറഞ്ഞ് വളര്‍ത്തി വലുതാക്കിയത്. പാവം അമ്മാവന്‍, ഫലിത ബിന്ദുക്കളിലെ ഫലിതങ്ങള്‍ വരെ തോറ്റുപോകുന്ന ഒടുക്കത്തെ കോമഡിയല്ലേ നേരോം കാലോം നോക്കാതെ വെച്ചലക്കുന്നത് ?

രാജാവ്: എന്ത് ഇത്രയും ഫലിതം പറയുന്ന അമ്മാവനോ? എങ്കില്‍ നമ്മെ ഒന്ന് മുഖം കാണിക്കാന്‍ പറയൂ! നോമും ഒന്ന് ആര്‍മ്മാദിക്കട്ടെ!

മുനികുമാരന്‍: വേണ്ട പ്രഭോ കൊട്ടാരം എന്നൊക്കെ പറഞ്ഞാല്‍ ഗ്രഹിണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെയാ അമ്മാവന്.വെറുതെ വടി കൊടുത്ത് അടി വാങ്ങണ്ട!

രാജ്ഞി: പ്രഭോ നോക്കൂ.. മുനികുമാരന്‍  നല്ല ജിമ്മാണല്ലോ. കയ്യിലും കാലിലുമൊക്കെ നിറയെ ചെറിയ ചെറിയ മസിലുകള്‍ കണ്ടില്ലേ?

മുനികുമാരന്‍: അയ്യോ രാജ്ഞീ, അത് മസിലുകളല്ല. കൊച്ചി വഴി വന്നപ്പോള്‍ കൊതുക് കുത്തിയതാ.അത് തടിച്ച് വീര്‍ത്ത പാടാ. വല്ല പന്നിപ്പനിയും വരാതിരുന്നാല്‍ മതിയായിരുന്നു.

കുമാരി: മമ്മീ, ഈ മുനികുമാരന് അങ്ങ് പാണ്ട്യ രാജ്യത്ത് നല്ല പിടിപാടാണെന്ന്! വേണമെങ്കില്‍ പണ്ട്യരാജന്റെ കൊട്ടാരത്തിലെ ന്യത്തസദസ്സില്‍ പങ്കെടുപ്പിക്കാന്‍ എന്നെ പുഷ് ചെയ്ത് വിടാമെന്ന് സമ്മതിച്ചിട്ടുണ്ട്.എന്റെ ഭാഗ്യം എന്നേ പറയേണ്ടൂ. ഈ മുനികുമാരന്‍ മുന്‍പ് പുഷ് ചെയ്ത് വിട്ട പലരും ഇപ്പോള്‍ പാണ്ടിരാജ്യത്തെ സ്റ്റാറുകളാ!നയന താരങ്ങള്‍!

രാജ്ഞി: അല്ലെങ്കിലും നിന്റെ പതിനേഴാം വയസ്സില്‍ നീ പ്രശസ്തിയുടെ ഗോപുരം കയറുമെന്നും, പാണ്ട്യരാജ്യത്ത് പോലും നീ  പേറും പുകയും നേടുമെന്നും..

കുമാരി: എന്ത്?

രാജ്ഞി: അല്ലാ... പേരും പെരുമയും ഉണ്ടാകുമെന്നാ കണിയാന്‍ കവടി നിരത്തി എന്നെ നോക്കി  പറഞ്ഞത്. കണ്ടില്ലെ ഈ മുനികുമാരന്‍ പോലും കുമാരിയെ കണ്ടല്ലേ മയങ്ങി വന്നത്.

രാജാവ്: അത് പിന്നെ അങ്ങിനെയല്ലേ ഉണ്ടാവൂ റാണീ...കയ്യിലുള്ളത് ഉണ്ടയില്ലാത്ത നാ‍ടന്‍ തോക്കാണെങ്കിലും  ഇളം മാന്‍ പേടയെ വേട്ടയാടാനല്ലേ മുനികുമാരനായാലും മോഹം ഉണ്ടാവുക. ബൈ ദി ബൈ കുമാരാ നമുക്ക് വെള്ളത്തിന്റെ പരിപാടിയിലേക്ക് കടന്നാലോ?

മുനികുമാരന്‍: അങ്ങിനെയാകട്ടെ പ്രഭോ. വാറ്റടിച്ചടിച്ച് നാവിലെ തൊലി വരെ പോയി.ഇന്നെങ്കിലും ഒരു സ്കോച്ചടിക്കണം!

രാജാവ്: എന്തൂട്ട്? മുനികുമാരാ മഴ പെയ്യിച്ച് വെള്ളം ഉണ്ടാക്കുന്ന പരിപാടിയിലേക്ക് കടക്കാമെന്ന്!

മുനികുമാരന്‍: ഹോ അതായിരുന്നോ?  കഴിഞ്ഞ തവണ മഴ ന്യത്തത്തിനു വേണ്ടി  പെയ്യിച്ച മഴയുടെ കാശ് തന്നെ ആ ഫയര്‍ഫോര്‍സുകാര്‍ക്ക് കൊടുത്തിട്ടില്ല. ഇവിടെ ക്യത്യ സമയത്ത് തന്നെ വന്ന് അവര്‍ കുടുംബ പാരമ്പര്യം കാക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ യാഗം തുടങ്ങട്ടെ!ശംഭോ മഹാ ദേവാ...

മന്ത്രി:  ഋശ്യശൃംഗാ മഴ ശരിക്കും പെയ്യുമോ? കുറച്ച് റബ്ബര്‍ ഷീറ്റ് ഉണക്കാനിട്ടിരുന്നു,അതെടുക്കണോ എന്നറിയാനാ ?

മുനികുമാരന്‍: ഉവ്വോ? എവിടെയാണ് ഉണക്കാനിട്ടിരിക്കുന്നത്?

മന്ത്രി: എന്റെ വീടിന്റെ പടിഞ്ഞാറേ മൂലയിലാണ്.

മുനികുമാരന്‍: എങ്കില്‍ പേടിക്കാനില്ല. അതവിടെ കിടന്നോട്ടെ.മാത്രവുമല്ല മഴക്കൂലി കൊടുക്കാന്‍ മറ്റൊരു വഴിയില്ലാതെ ഇരിക്കുകയായിരുന്നു.ഇപ്പോള്‍ സമാധാനമായി ഹോമത്തിലേക്ക് കടക്കുകയുമാവാം.. സ്വാഹ!ആഹാ,ഹ ഹ ഹാ!
(മുനികുമാരന്‍ അതി ഭീകരമായ മന്ത്രങ്ങള്‍ ചൊല്ലുന്നു.അല്‍പ്പ സമയത്തിനു ശേഷം പുറത്ത് ശക്തിയായി മഴ പെയ്യുന്നു. എല്ലാവരും “ദും ദും ദും ദുംതുഭി നാദം നാദം നാദം” എന്ന ഗാനത്തിനൊത്ത് ന്യത്തം ചെയ്യുന്നു.എല്ലാവര്‍ക്കും സന്തോഷമാകുന്നു.രാജാവ് സന്തോഷത്തോടെ മുനികുമാരനെ ആലിംഗനം ചെയ്യുന്നു.അത് കണ്ട് സന്തോഷത്താല്‍ രാജ്ഞിയും മുനികുമാരനെ ആലിംഗനം ചെയ്യുന്നു. ഇത് കണ്ട് ക്ഷുപിതനായി രാജാവ് )
“രാജ്ഞീ...നോം എന്താണീ കാണുന്നത്?

രാജ്ഞി: ക്ഷമിക്കണം പ്രഭോ, ഒരു ചെയിഞ്ചൊക്കെ ആരാ ഇഷ്ടപ്പെടാത്തേ?

രാജാവ്: ഈ ആനന്ദ വേളയില്‍ നാം എല്ലാം മറന്നിരിക്കുന്നു.പറയൂ മുനികുമാരാ ഈ ഉപകാരത്തിന് പാരിദോഷികമായി നോം എന്താണ് തരേണ്ടത്? ചോദിക്കൂ നോം എന്തും തരാന്‍ ഒരുക്കമാണ് കുമാരാ!

മന്ത്രി: വിടുവായത്തം വേണ്ട പ്രഭോ! പണയത്തിലല്ലാത്ത ഏത് പ്രമാണമുണ്ട് നമുക്ക് കൊടുക്കാനായിട്ട്? വല്ല ആമാടപ്പെട്ടിയും കൊടുത്ത് വിട്ടേക്കാം!അതാകുമ്പോള്‍ ഇവിടെയുണ്ടല്ലോ!.

രാജാവ്: മഹാ മന്ത്രീ നമ്മുടെ കുമാരിക്ക് സമ്മതമാണെങ്കില്‍ നമുക്കവളെ കുമാരന് വിവാഹം ചെയ്ത് കൊടുക്കാം.

മുനികുമാരന്‍: പ്രഭോ അവിടന്ന് പൊറുക്കണം.

രാജാവ്: വ്യത്തികെട്ടവന്‍! തന്റെ കൂടെ ഞാന്‍ പൊറുക്കാനോ? താന്‍ അത്തരക്കാരനാണോടോ?

മുനികുമാരന്‍: പ്രഭോ ഞാന്‍ ഉദ്ദേശിച്ചത് അവിടുന്ന് മാപ്പാക്കണം എന്നാണ്.

രാജാവ്: കുമാരനെ കണ്ടപ്പഴേ തോന്നി നീ കുമാരിയുടെ മാപ്പില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ടാകുമെന്ന്. സാരമില്ല നോം കുമാരിയെ മുനികുമാരന് തന്നെ ഗിഫ്റ്റായി നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ.

മുനികുമാരന്‍: പ്രഭോ ഒരു കാര്യം ഉണര്‍ത്തട്ടെ. കുമാരിയോടൊപ്പം വരുമ്പോഴാണ് ഞാന്‍ ആ സത്യം മനസ്സിലാക്കിയത്!

രാജാവ്: ഈശ്വരാ....വീണ്ടും ടെസ്റ്റോ? കുമാരാ. മനസ്സിലാക്കിയ സത്യം എന്താണെന്ന് പറഞ്ഞാലും...

മുനികുമാരന്‍: എന്റെ കെമിസ്ട്രിയും കുമാരിയുടെ കെമിസ്ട്രിയും തമ്മില്‍ വര്‍ക്ക് ചെയ്യുന്നില്ല പ്രഭോ വര്‍ക്ക് ചെയ്യുന്നില്ല!

രാജാവ്: ഈശ്വരാ... നോമീ കേട്ടത് സത്യമാണോ? റാണീ നമ്മുടെ കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്യുമായിരുന്നല്ലോ ? പറയൂ റാണീ എന്താണ് മകളുടെ കാര്യത്തില്‍ സംഭവിച്ചത്?

മന്ത്രി: റാണിയുടെ കെമിസ്ട്രി വളരെ നന്നായി വര്‍ക്ക് ചെയ്യുന്നതാണല്ലോ പ്രഭോ!

രാജാവ്: മന്ത്രീ  ഞാനിത് എങ്ങിനെ സഹിക്കും.കെമിസ്ട്രി വര്‍ക്ക് ചെയ്യാത്ത ഒരു കുമാരിയെയാണോ ഞങ്ങള്‍ ഇത്രകാലം വളര്‍ത്തിയത്! ഞങ്ങളോട് ക്ഷമിക്കൂ കുമാരാ ക്ഷമിക്കൂ. കെമിസ്ട്രിയില്ലാത്തതാണെങ്കിലും എന്റെ മകളെ സ്വീകരിച്ചാലും....

മുനികുമാരന്‍: അങ്ങ് കോപിക്കില്ലെങ്കില്‍ ഞാന്‍ ഒരു സത്യം പറയാം! എന്റെ കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നത് റാ‍ണിയോടൊപ്പം നില്‍ക്കുമ്പോള്‍ മാത്രമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതിനാല്‍ റാണിയെ എനിക്ക് സമ്മാനമായി നല്‍കിയാലും പ്രഭോ നല്‍കിയാലും!

രാജാവ്: എന്ത് ? ‘സുനാമി‘ ഇരന്ന് വാങ്ങുന്നോ കുമാരാ? എന്തായാലും ഇതോടെ കുമാരന്റെ ഫിസിക്സ് വരെ അടിച്ച് പോകും, തീര്‍ച്ച!

മുനികുമാരന്‍: പ്രഭോ അങ്ങയുടെ 17 വയസുള്ള മകളുടെ കൂടെ പോയാല്‍ അശ്ലീലമാകുമെന്ന് എന്റെ അമ്മാവന്‍ ചക്കക്കൂട്ടാന്‍ കൂട്ടുമ്പോഴൊക്കെ പറയാറുണ്ട്. എന്നാല്‍ പിന്നെ തരക്കാരോടൊത്ത് കൂടാമെന്ന് വെച്ചു. റാണീ വരൂ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുണ്ട് വരൂ, പ്രഭോ റ്റാറ്റാ!
(മുനികുമാരന്‍ റാണിയുമായി പോകുന്നു)

മന്ത്രി: പ്രഭോ മുനികുമാരന്‍ പറഞ്ഞത് കേട്ടില്ലെ? അവന്‍ റ്റാറ്റയാണെന്ന്! റാണിയെ അവന്‍ മുഴുവനായും കയ്യേറിയെന്ന്!എന്നിട്ടും എന്താണ് അങ്ങ് ഒന്നും മിണ്ടാത്തത്!

രാജാവ്: സാരമില്ല മന്ത്രീ നമുക്ക് ഇനി ഇടയ്ക്കിടയ്ക്ക് പോയി കയ്യേറ്റം ഒഴിപ്പിച്ച് ബോര്‍ഡ് നാട്ടി വന്നാല്‍ മതിയല്ലോ?  എങ്ങിനെയുണ്ട് എന്റെ ബുദ്ധി?

മന്ത്രി: പ്രഭോ എങ്കില്‍ ഞാനും ഒരു കൊച്ചു റ്റാറ്റയാവുകയാണ്! ഈ കയ്യേറ്റം എന്തായാലും  അങ്ങ് ഒഴിപ്പിക്കരുത്.കാരണം ഈ കയ്യേറ്റ ഭൂമിയില്‍ ഞാനൊരു റിസോട്ട് പണിയാനുള്ള തറക്കല്ലിട്ടു പ്രഭോ! തറക്കല്ലിട്ടു!

രാജാവ്: മഹാമന്ത്രീ ചിത്തഭ്രമം ബാധിച്ചവനെപ്പോലെ സംസാരിക്കാതെ തെളിച്ച് പറയൂ.

മന്ത്രി: അങ്ങയുടെ മകളെ ഞാന്‍ കയ്യേറിയെന്ന്! വരൂ കുമാരീ നമുക്ക് നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം!വരൂ... നമുക്ക് അവിടം സ്വര്‍ഗ്ഗമാക്കാം, വരൂ കുമാരീ !

രാജാവ്: മകളേ...നീയും അച്ചടക്കം ലംഘിക്കുകയാണോ?

കുമാരി: ഡാഡീ, കയ്യേറ്റ വസ്തുവായി പോകുകയാണെങ്കിലും എന്റെ ഒറിജിനല്‍ പട്ടയമായ ഡാഡിയെ ഞാന്‍ എന്നും ഓര്‍ക്കും എന്നും ഓര്‍ക്കും. അച്ഛനു വേണ്ടി ഞാനീ ഗാനം എന്നും ഡെഡിക്കേറ്റ് ചെയ്യും!  “സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം അച്ഛാ“, സത്യം! ശിവം, സുന്ദരം!  അച്ഛാ..റ്റാറ്റാ
(മന്ത്രിയും കുമാരിയും പുറത്തേക്ക് പോകുന്നു)

രാജാവ്: ഈശ്വരാ ഞാന്‍ വീണ്ടും ഒറ്റപ്പെട്ടോ??സാമ്പത്തിക മാന്ദ്യം കാരണം ആ തോഴികളെ പിരിച്ച് വിട്ട തെറ്റ് ഞാന്‍ ഇനി ഏത് രേഖകൊണ്ട് തിരുത്തും എന്റെ ദൈവമേ!...ആ.... ഇനി പറഞ്ഞിട്ടെന്താ കാര്യം! കൂടെ നിന്നവര്‍ ഇത്ര വര്‍ഗ്ഗ വഞ്ചകരായിരുന്നോ? ഹമ്മേ.... 
          (രാജഗുരു രാജാവിന്റെ സന്നിധിയിലേക്ക് കടന്ന് വരുന്നു)
“പ്രഭോ അങ്ങെന്താണ് എലിമിനേഷന്‍ റൌണ്ടില്‍ എസ് എം എസ് ഇല്ലാത്തവനെപ്പോലെ ദുഃഖിച്ച് നില്‍ക്കുന്നത്? ഇങ്ങനെ പള്ളിദുഃഖപ്പെടാന്‍  എന്തുണ്ടായി പ്രഭോ?

"പാട്ട് പാടിയാലും ന്യത്തം ചെയ്താലും എന്തിനേറെ മിമിക്രി കാണിച്ചാ വരെ എസ് എം എസ് തെണ്ടിപ്പോകും എന്ന് പറഞ്ഞ എന്റെ അച്ഛന്റെ വാക്ക് കേള്‍ക്കാഞ്ഞത് കൊണ്ട് എല്ലാവരും എന്നെ വെറുമൊരു മുഖ്യമന്ത്രിയാക്കി കടന്നു കളഞ്ഞു ഗുരോ കടന്ന് കളഞ്ഞു!

‘പ്രഭോ.ആരൊക്കെ പോയാലും അങ്ങീ സിംഹാസനത്തില്‍ നിന്നും പിടിവിടരുത്! പിന്നെ നമ്മുടെ ചെമ്പരത്തിയാര്‍ അണക്കെട്ടില്‍ വെള്ളം നിറഞ്ഞ് അത് തകരുന്ന അവസ്ഥയിലാണ്.ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മുടെ രാജ്യം വെള്ളത്തിലാകും!”

“ഈശ്വരാ....ചുമയും വയറ്റീന്ന് പോക്കും ഒരുമിച്ച് വന്നപോലെയായല്ലോ! രാജ ഗുരുവേ ഇനി എന്താണൊരു പോം വഴി? പറഞ്ഞാലും!”

“പ്രഭോ, എന്റെ മകനെ ഈ കൊട്ടാരത്തില്‍ അപ്പോയന്റ് ചെയ്താല്‍  നല്ലൊരു  പ്രതിവിധി അവന്‍ കണ്ടെത്തും പ്രഭോ. അവന്‍ മിടുക്കനാണെന്ന് മാത്രമല്ല ഉറക്കത്തില്‍ പോലും ഇനി തെറ്റ് ചെയ്യില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിട്ടുണ്ട് പ്രഭോ! തീരുമാനം പെട്ടെന്ന് വേണം ഡാം ഏത് നിമിഷവും തകരും!”

“രാജഗുരുവേ..അങ്ങെന്റെ പുക കണ്ടേ അടങ്ങൂ അല്ലേ? ഡാം പൊട്ടുന്നതിനേക്കാള്‍ വലിയ ദുരന്തമൊന്നുമല്ലല്ലോ ഗുരുവിന്റെ മകന്‍! എവിടെ വിളിക്കൂ അയാളെ,രാജ്യത്തെ രക്ഷിക്കൂ... വേഗം!“

“മോനേ..ഉണ്ണിക്കണ്ണാ..കടന്ന് വരൂ...(രാജഗുരുവിന്റെ മകന്‍ കടന്ന് വരുന്നു)

രാജാവ്: ഉണ്ണിക്കണ്ണാ, ഇന്നുമുതല്‍ നിന്നെ ഞാനിതാ പടയാളിയാക്കിയിരിക്കുന്നു. ഇനി പറയൂ എങ്ങിനെ നമ്മുടെ രാജ്യം രക്ഷിക്കാം?

ഉണ്ണി: പ്രഭോ, വെറും പടയാളിയോ? ഇത് കഴിഞ്ഞ മാസമായിരുന്നെങ്കില്‍ സ്വീകരിക്കായിരുന്നു. ഇതിപ്പോ ഇത്രേം ദിവസമായ സ്ഥിതിയ്ക്ക്...

രാജാവ്: ഈശ്വരാ.... ഫാഷന്‍ ടീവീലാണല്ലോ ‘ഭക്ത കുചേല’ടെലികാസ്റ്റ് ചെയ്യുന്നത്! ശരി എങ്കില്‍ ഉണ്ണിയെ നാം മന്ത്രിയായി നിയമിച്ചിരിക്കുന്നു.!

ഉണ്ണി: ഇത് കഴിഞ്ഞ ആഴ്ചയായിരുന്നെങ്കില്‍ സ്വീകരിക്കായിരുന്നു. ഈ അപകട ഘട്ടത്തില്‍......

രാജാവ്: എങ്കില്‍ നമ്മുടെ ജെ.സി.ബി ഡ്രൈവറാക്കിയിരിക്കുന്നു.

ഉണ്ണി: എന്തൂട്ട് പ്രഭോ?

രാജാവ്: നമ്മുടെ സേനാനായകനാക്കിയിരിക്കുന്നെന്നു! എന്താ വിശ്വാസമായില്ലെ?

ഉണ്ണി: എങ്കില്‍ ആ വാളും പരിചയും നല്‍കി അനുഗ്രഹിച്ചാലും പ്രഭോ!

രാജാവ്: ആരവിടെ, നമ്മുടെ സേനാനായകന് വാളും പരിചയും എത്തിക്കൂ.
(ഒരു ഭടന്‍ വാളും പരിചയും ഉണ്ണിക്കുട്ടനെ ഏല്‍പ്പിക്കുന്നു,ഉണ്ണിക്കുട്ടന്‍ വാള്‍ പരിശോധിച്ച് രാജാവിനെ വെട്ടി വീഴ്ത്തുന്നു)

രാജാവ്: ഈശ്വരാ....എന്റെ ചീട്ട് ഞാനായിട്ട് തന്നെ കീറി...ഹമ്മേ...എന്റെ പള്ളിമരണം ആ.........

ഉണ്ണി: ഹ ഹ ഹ ഒരു ചാന്‍സിനു വേണ്ടി നിക്കാന്‍ തുടങ്ങീട്ട് കാലമെത്രമായെന്നറിയോ? ഒടുവില്‍ ഒരു വ്യാജ വാര്‍ത്ത തന്നെ സ്യഷ്ടിക്കേണ്ടി വന്നു.ഡാം പൊളിയും പോലും.എഞ്ജിനീയര്‍ കരുണാനിധി പോലും പറയില്ല ഡാമിനു ഉറപ്പില്ലെന്ന്.പാവം രാജാവ് ഹ ഹ ഹ
(ഈ സമയം സിംഹാസനത്തില്‍ കയറിയിരിക്കുന്ന രാജഗുരു)

ഗുരു: സന്തോഷമായി മകനേ സന്തോഷമായി.ഒടുവില്‍ നീ എനിക്കീ സിംഹാസനം നേടിത്തന്നു.നീ എന്റെ പൊന്നുമോന്‍ തന്നെ!

ഉണ്ണി: ഈ മകനെ അനുഗ്രഹിക്കൂ അച്ഛാ,ഞാന്‍ പോയി കൊയ്യാനുള്ള ‘തല‘കളുടെയും ചാണ്ടികളുടേയും ലിസ്റ്റുണ്ടാക്കട്ടെ!

ഗുരു: മകനെ പോകുന്ന വഴിക്ക് നമുക്ക് നീരാട്ടിനുള്ള കുളത്തിലെ വെള്ളം ചൂടാക്കാന്‍ പറയൂ. ഇനിയൊന്ന് മുങ്ങിക്കുളിക്കണം, എന്നിട്ടാവാം കദളിക്കുലയുമായി ഗുരുവയൂര്‍ ദര്‍ശനം! ആരവിടെ? ഒന്നാം തിയതി മാത്രമുള്ള ഒരു കലണ്ടര്‍ കൊണ്ട് വരൂ.....!!! അപ്പോള്‍ എല്ലാം പറഞ്ഞ പോലെ... ജയ് ഗുരുവായൂരപ്പാ!!!
---------------------------------------------------കര്‍ട്ടന്‍-----------------------------------------------------
ശുഭം!


106 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഈശ്വരാ...ഞാന്‍ ചെയ്ത ഈ അപരാധം പൊറുക്കണേ..ഈ സിനിമാറ്റിക്ക് സ്കിറ്റ് ഇവിടെ അവസാനിപ്പിക്കുന്നു.ആ ഉണ്ണിയുടെ ലിസ്റ്റില്‍ എന്റെ പേരില്ലെങ്കില്‍ വീണ്ടും കാണാം! :)

വയ്സ്രേലി said...

വഴക്കാക്കാ, ഒടുക്കത്ത ഭാഗവും കലക്കീട്ടോ!

മുരളി I Murali Mudra said...

വിനയ മഹര്‍ഷിയുടെ അതിശയമരുന്നു കഴിച്ച് എനിക്കും പിടിപെട്ടിരുന്നു ശോധനയില്ലായ്മ.
അടുത്തകാലത്ത് തിലകാമൃതം കഴിച്ചപ്പോള്‍ അത് അതിസാരമായി..
നോം എന്ത് ചെയ്യണം വാഴാനന്ദ തിരുവടികളെ....
ഉരിയാടിയാലും..

mini//മിനി said...

ആരെയും വെറൂതെ വിട്ടില്ല, നന്നായി ഇനി വൈശാലിക്ക് സമാധാനമായി റിയാലിറ്റി ഷോയിൽ പങ്കെടുക്കാം.

മാണിക്യം said...

ലോമപാദരാജാവും ഋശ്യശൃംഗനും വൈശാലി എന്ന രാജകുമാരിയും ഭരതന്റെ ക്ലാസിക്കില്‍ ഒന്ന്. ഇന്നും മനസ്സില്‍ മായാതെ മുഴങ്ങുന്ന ഗാനങ്ങള്‍, ഒക്കെ ഒരു നിമിഷം കൊണ്ട് റീ ലോഡഡ് !! ...... അതീ പോസ്റ്റിനായി നന്ദി വാഴേ. 'ഇന്ദ്രനീലിമയോലും..' ചിത്രക്ക് അവാര്‍ഡ് നേടികൊടുത്ത മനോഹരമായ ഗാനം അതുപോലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി' എന്ന ഗാനവും അതിന്റെ മനോഹരമായ ചിത്രീകരണവും,22 വര്‍ഷം പഴക്കമുള്ള ഭരതന്റെ വൈശാലിയെ ഓര്‍മ്മിക്കാന്‍ വീണ്ടും ഒരവസരം .. സാധിച്ചാല്‍ വൈശാലി ഒന്നും കൂടി കാണണം ...
പറഞ്ഞു വന്നത് ഒരു സൃഷ്ടിയില്‍ കാലം എത്ര കഴിഞ്ഞാലും അതില്‍ ഓര്‍‌മ്മിക്കാന്‍ മനോഹരമായതോ കഴമ്പുള്ളതോ ആയി എന്തെങ്കിലും ഉണ്ടാവണം..:) അതേ സ്ഥായി ആയി നിലനില്‍ക്കൂ ... നന്മകള്‍ നേരുന്നു

ramanika said...

suparb
ശരിക്കും വയറു വേദനിക്കുന്നു
ചിരിച്ചിട്ട് ..........................

തെക്കു said...

വൈശാലീടെ ഒരു 'പോട്ടം' കൂടി കൊടുക്കാമായിരുന്നു......

Irshad said...

എന്റമ്മേ...

എല്ലായിടവും കയറിയിറങ്ങി അലക്കിയിരിക്കുന്നു. ഇവന്മാരെല്ലാം ഒന്നിക്കുന്ന ഒരു കാലം വരാത്തതിനാല്‍ പേടിക്കാനില്ല.

അവസാനം പഴയ ശതാഭിഷേകം നാടകം ഓര്‍ത്തുപോയി.

അരുണ്‍ കരിമുട്ടം said...

വാഴക്കോടാ, നര്‍മം എന്നതിലുപരിയായി സമകാലീന സംഭവങ്ങള്‍ ആപേക്ഷഹാസ്യത്തിന്‍റെ മേല്‍പൊടിയില്‍ വിവരിച്ചിരിക്കുന്നു.രസകരം.

Sirjan said...

കെരളത്തിലെ സകല സൂപ്പര്‍താരങ്ങളും അണിനിരന്ന ഈ സിനിമാറ്റിക് സ്കിറ്റിന്റെ പേര് വൈശാലി റീലോഡഡ് അല്ല .. ഇതു ഒരു ട്വന്റി ട്വന്റി തന്നെ..

വാഴക്കോടന്‍ ‍// vazhakodan said...

സത്യത്തില്‍ ഇതിലെ കഥാപാത്രങ്ങള്‍ പണ്ട് പണ്ട് ജീവിച്ചിരുന്നവരാണ് ട്ടോ. അവര്‍ക്ക് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധോം ഇല്ലെ...:):)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി!

Afsal said...

ആപ്പീസില്‍ ഇരുന്നു പെട്ടെന്നു വായീച്ചതിനാലകണം, അത്രക്ക് അങ്ങട്‌ ഇഷ്ടപ്പെട്ടില്ല. മുകളിലുള്ള കമന്റുകള്‍ കണ്ടപ്പോള്‍ നല്ല കഥയാണെന്നു തോന്നുന്നു. അടുത്തത്‌ പ്രതീക്ഷിച്ചു കൊണ്ട്‌............

noordheen said...

സമകാലീന സിനിമാറ്റിക് സ്കിറ്റ്! ഇതാണ് ശരിക്കും ഇതിനെ വിളിക്കേണ്ടത്! നന്നായിട്ടുണ്ട് വാഴക്കോടാ. കെമിസ്റ്റ്രി വര്‍ക്ക് ചെയ്യുന്നുണ്ട് ട്ടോ :)

Anonymous said...

ന്‍റെ ബായേ!
അന്നെ കൊണ്ട് തോറ്റു!
ഉയ്യന്‍റപ്പാ!

സച്ചിന്‍ // SachiN said...

സ്കിറ്റ് വന്ത് എങ്കയോ പോച്ച്! കലക്കി മച്ചൂ കലക്കി! നിങ്ങള്‍ എംടിയെ ചരിത്രം തിരുത്തുന്ന കാര്യത്തില്‍ കടത്തി വെട്ടുമല്ലോ :)

കിടിലന്‍!

ശ്രദ്ധേയന്‍ | shradheyan said...

“ഈശ്വരാ....ചുമയും വയറ്റീന്ന് പോക്കും ഒരുമിച്ച് വന്നപോലെയായല്ലോ! രാജ ഗുരുവേ ഇനി എന്താണൊരു പോം വഴി? പറഞ്ഞാലും!”
----------------
ഹ ഹ ഹ.. ചിന്തിക്കാനേ വയ്യ!

തികച്ചും സമകാലികമായ ആക്ഷേപ ഹാസ്യം.

ബോണ്‍സ് said...

വാഴേ...തകര്‍ത്തു!! ചിരിച്ചു മനുഷ്യന്റെ പരിപ്പിളകി...

Anitha Madhav said...

ആ വൈശാലിയെ ഒരു വഴിക്കാക്കി അല്ലെ? രാവിലെത്തന്നെ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി! :):)

ഇഷ്ടപ്പെട്ടു കെട്ടോ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കയ്യേറാനിനി വാഴത്തോപ്പുകള്‍ മാത്രം..

ഉറുമ്പ്‌ /ANT said...

“ഈശ്വരാ....ചുമയും വയറ്റീന്ന് പോക്കും ഒരുമിച്ച് വന്നപോലെയായല്ലോ!

അലക്കീട്ടുണ്ട് വാഴേ....:))

ഭായി said...

തകര്‍ത്തു വാഴേ, ഗംഭീരം!

monutty said...

VAZHE SUPER KINNAM KACHI KETTO

Mahesh | മഹേഷ്‌ ™ said...

ഏറ്റവും ലെയ്റ്റസ്റ്റ് ഐറ്റംസ് വരെ ഉള്‍പ്പെടുത്തി കിടിലോല്‍ക്കിടിലമാക്കി വാഴക്കോടാ ! കലക്കി

ബഷീർ said...

ഈ കഥയിലെ ജീ‍വിച്ചിരിക്കുന്നവരും മരിച്ചവരുമായവരുടെ ഒരു ലിസ്റ്റ് ശരിയായി..ഇനി എല്ലാവർക്കും ഇതൊന്ന് ഫോർവേഡ് ചെയ്യുകയേ വേണ്ടൂ.. എല്ലാം സർവ്വത്യ ശുഭ : ഈ സ്കിറ്റിനു എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടാനുള്ള വഴി കാണുന്നുണ്ട്..വരാനുള്ളത് വാ‍ഴക്കുല രൂപത്തിലും വരാം.

ബഷീർ said...

എല്ലാ മാതമാറ്റിൿസും തെറ്റിച്ച ഈ സ്കിറ്റിന് അഭിനന്ദനങ്ങൾ

RIYA'z കൂരിയാട് said...

അടിപൊളിയായിറ്റുന്ദ്....ഫാഷന്‍ ടീവീലാണല്ലോ ‘ഭക്ത കുചേല’ടെലികാസ്റ്റ് ചെയ്യുന്നത്

അഭി said...

ജയ് ഗുരുവായൂരപ്പാ!!!

കലക്കി

ഷാ said...

എല്ലാര്‍ക്കുമിട്ടു ഓരോന്ന് കൊടുത്തു അല്ലെ... കലക്കി..

വിനയ മഹര്‍ഷിയെ ഒഴിവാക്കിയാല്‍ എത്ര 'മനോഹരമായ സീനുകളാണ്' നഷ്ടപ്പെടുക എന്ന് ഇവന്മാര്‍ക്കൊന്നും അറിയില്ലേ ആവോ...?

ഡോ.ടോം നമ്പി said...

ഇതൊന്നു നോക്കൂ........

Arun said...

ക്ലീന്‍ ഹിറ്റ്! എല്ലാവര്‍ക്കും സമം ചേര്‍ത്ത് കൊടുത്തിട്ടുണ്ട്! കിടിലന്‍

വയറ്റീന്ന് പോക്ക് വന്നാല്‍ തന്നെ കഷ്ടമാ, അതിന്റെ കൂടെ ചുമയും കൂടി വന്നാലുള്ള അവസ്ഥ ആലോചിച്ച് ചിരിച്ച് വശം കെട്ടു ;):)
നന്നായി വാഴക്കോടാ..

Unknown said...

ഈശ്വരാ....ചുമയും വയറ്റീന്ന് പോക്കും ഒരുമിച്ച് വന്നപോലെയായല്ലോ!

കൂടുതല്‍ ആലോചിച്ചപ്പോഴാണ് ഇതിലെ ഗുട്ടന്‍സ്‌ പിടികിട്ടുന്നത്.

കലക്കി ...

ഒഴാക്കന്‍. said...

വാഴ, പോസ്റ്റ്‌ നന്നായിട്ടുണ്ട്!

"അത് പിന്നെ അങ്ങിനെയല്ലേ ഉണ്ടാവൂ റാണീ...കയ്യിലുള്ളത് ഉണ്ടയില്ലാത്ത നാ‍ടന്‍ തോക്കാണെങ്കിലും ഇളം മാന്‍ പേടയെ വേട്ടയാടാനല്ലേ മുനികുമാരനായാലും മോഹം ഉണ്ടാവുക" എന്താ മാന്‍ഇറച്ചിക്ക് അത്ര ടേസ്റ്റ് ആണോ അതും ഇളം മാന്‍ഇറച്ചിക്ക്?... :)

Husnu said...

Superb skit!
Enjoyed well. Keep it up.

Anonymous said...

Mr. Vazhakkodan
sorry for a OT

Husnu, you dont have any post in your blog but you have 12 followeres now. why ?

remove your picture from profile and try.

this words from your profile :

Student with the fear of God and believing it is the beginning of wisdom.

so take care,

brotherly

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.

വാഴക്കോടന്‍ ‍// vazhakodan said...

@AK
പോസ്റ്റില്ലാത്ത ബ്ലോഗില്‍ 12 ഫോളോവേര്‍സോ :)
ഈശ്വരാ....ഫാഷന്‍ ടീവിയില്‍ ഭക്തകുചേലയോ? :)

എറക്കാടൻ / Erakkadan said...

ആരെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായി...എന്നിട്ടും ആരുമായി ഒരു ബന്ധവുമില്ലെന്നോ..കള്ള കണ്ണാടേ...

ഹരിയണ്ണന്‍@Hariyannan said...

നിന്റെ വിഗ് മാറ്റാറായി!

:)

sumayya said...

ഒടുക്കത്തെ ഭാഗവും ഇഷ്ടായി. അഭിനന്ദനങ്ങള്‍

Sabu Kottotty said...

ഒടുക്കാനാളുവരാതെ സൂക്ഷിച്ചോ...

Typist | എഴുത്തുകാരി said...

ഒരാളേം വിടാന്‍ ഭാവല്യ, അല്ലേ?

jinson njaravely said...

kaiyetta bhoomiyil resort panithavan !!!!!! kollaammm

G.MANU said...

hai guruvayoorappa :)

aduthathu ethu reload aanu macha .. vegam avatte

കൂതറHashimܓ said...

കലക്കി
രസിച്ച് വായിച്ചു.. :)

Sandeepkalapurakkal said...

അയ്യോ....ചിരിച്ച് ചിരിച്ച് വയ്യാതായി...കഥാപാത്രങ്ങളൊക്കെ നന്നായിട്ടുണ്ട്

Unknown said...

ബായേ ചിരിച്ച് ആർമ്മാദിച്ചൂ‍ട്ടാ

പാവപ്പെട്ടവൻ said...

അയ്യോ രാജ്ഞീ, അത് മസിലുകളല്ല. കൊച്ചി വഴി വന്നപ്പോള്‍ കൊതുക് കുത്തിയതാ.അത് തടിച്ച് വീര്‍ത്ത പാടാ. വല്ല പന്നിപ്പനിയും വരാതിരുന്നാല്‍ മതിയായിരുന്നു.

വാഴേ ഈ കുളത്തിലെ വെള്ളം ചൂടാക്കുന്ന വിദ്യ ഒന്ന് പറഞ്ഞു തരണേ

ഷാരോണ്‍ said...

വൈശാലി റീലോടെഡ്‌ എന്ന പ്രയോഗം തന്നെ തെറ്റാണ്...
വൈശാലി ലോഡ് ആയതായി പുരാണത്തില്‍ ഇല്ല...
ബ്ലോഗ്ഗിങ്ങിന്റെ സംസ്കാരം ഇങ്ങനെ കളഞ്ഞു കുളിക്കരുത്...
തത്വമസി വായിച്ച് പഠിക്കു..

വാഴക്കൊടന്റെ പോസ്റ്റുകള്‍ ഒക്കെയും മോഷണം ആണെന്ന് സെക്രത്രിയേട്ടിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു....
ശെരിയാണോ??

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ ഷാരോണെ ഇഷ്ടായി!ഇഷ്ടായി! സത്യത്തില്‍ ചക്കക്കൂട്ടാന്‍ കൂട്ടിയപ്പോള്‍ എഴുതിപ്പോയതാണ്.കേസ് കൊടുത്ത് നീ സിനിമാക്കാരെപോലെയാകല്ലേ...:)

അഭിപ്രായമ്ം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി അറിയിക്കുന്നു.സ്നേഹത്തോടെ....

വാഴക്കോടന്‍

Raveesh said...

armaaadam !! armaadaam !!

kichu / കിച്ചു said...

വാഴക്കോടന്‍ ‍// vazhakodan said...

സത്യത്തില്‍ ഇതിലെ കഥാപാത്രങ്ങള്‍ പണ്ട് പണ്ട് ജീവിച്ചിരുന്നവരാണ് ട്ടോ. അവര്‍ക്ക് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധോം ഇല്ലെ...:):)

എന്നതാ.. എന്നതാ.. ബായേ ബേണ്ട മോനേ ബേണ്ട.. :) :)

Anonymous said...

സമകാലീന സംഭവ വികാസങ്ങളെ കോർത്തിണക്കി ഇതിഹാസ കഥയുടെ മേമ്പൊടി ചേർത്ത ഈ അവതരണ ശൈലി ഒന്നു വേറെ തന്നെ. ആ‍ശംസകൾ

sumitha said...

കൊള്ളാം നന്നായി ചിരിച്ചു:)

ദൃശ്യ- INTIMATE STRANGER said...

chirippichu kalanjallo..vazhakkoda...
aashamsakal

NAZEER HASSAN said...

ആനുകാലിക പ്രസക്തമായ സ്കിറ്റ് കൊള്ളാം ഗെഡീ :):)

അപര്‍ണ്ണ II Appu said...

വളരെ നന്നായിട്ടുണ്ട് സ്കിറ്റ്. രസിച്ച് വായിച്ചു.ചിരിച്ചൊരു വഴിയായി.നന്ദി

കണ്ണനുണ്ണി said...

പോസ്റ്റിനു സമകാലീന സംഭവങ്ങളുടെ അകമ്പടി കൂടെ ആയപ്പോ അസ്സലായി വാഴേ...
അടിപൊളി സ്കിറ്റ്

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.സ്കിറ്റ് ഇഷ്ടമായതില്‍ വളരെ സന്തോഷം.വീണ്ടും കാണാം...

നന്ദിയോടേ,
വാഴക്കോടന്‍

ജയരാജ്‌മുരുക്കുംപുഴ said...

rasakaramaayittundu....... aashamsakal.....

poor-me/പാവം-ഞാന്‍ said...

ഋഷ്യസൃംഗന്റെ കഥ കേട്ടപ്പോളാ ഓറ്മ്മ്മ്മ വന്നത്
പണ്ട് ഗാവില്‍ ഒരു പ്രൈ’ഹെ.സെ.യില്‍ ഒരു പ്യൂണ്‍ ഉണ്ടായിരുന്നു.( വിദ്യയില്‍ ഉസ്താദണെങ്കിലും വിദ്യാഭ്യാസം കമ്മി) ..രോഗികളുടെ പേര്‍ എഴുതിയിരുന്നത് അദ്ദ്യേമാ..ഒരിക്കല്‍ ഒരു രോഗി വന്നു പേര്‍?
ഋഷ്യസൃംഗന്‍”
പ്യൂണ്‍ പേറ് എഴുതിയിട്ട് രോഗിയോട്
“ഡോക്റ്റര്‍ ബാബൂന്ന് വിളിക്കുമ്പോ ചേട്ടന്‍ കേറിക്കോ“!

വശംവദൻ said...

"എങ്കില്‍ നമ്മുടെ ജെ.സി.ബി ഡ്രൈവറാക്കിയിരിക്കുന്നു"

:)

കൊള്ളാം, ചിരിപ്പിച്ചു.

വെള്ളത്തിലാശാന്‍ said...

കിടു.. വഴക്കോട.. കിടു.. ചിരുച്ചു ചിരിച്ചു ഊപ്പാട് വന്നു..
മിമിക്രിക്കാര്‍ക്ക് അടിച്ചു മാറ്റാന്‍ ഒരു നല്ല സ്കിറ്റ് !!!! :)

mazhamekhangal said...

kalakki sarikkum kalakki

OAB/ഒഎബി said...

രണ്ടും രസിച്ച് തന്നെ വായിച്ചു.
ഇതിലെ കഥാ പാത്രങ്ങള്‍, ഇപ്പൊ ഏതൊ ഒരു ചാനലില്‍ ഒരു തമാശ ഷോ നടക്കുന്നതിലെ രാജ കൊട്ടാരത്തിലെ കഥാ പാത്രങ്ങളായിരുന്നു മനസ്സില്‍.

അത് മാത്രവുമല്ല ഞാന്‍ ‘ഋ’ എന്നെഴുതാനും പഠിച്ചു.

]നെറ്റ് വര്‍ക്ക് സ്ലോ ആയതിനാല്‍ നല്ല ബുദ്ധിമുട്ടിലാണ്. അതാ വൈക്യേ.[

Pottichiri Paramu said...

really enjoyed...all the best

കൂതറHashimܓ said...
This comment has been removed by the author.
കൂതറHashimܓ said...

ഹേയ്.. ഇതു പഴയ പോസ്റ്റ് അല്ലേ..??
എന്നിട്ടും പഴയ കമന്റുകള്‍ എവിടെ??

jayanEvoor said...

"നോ നോ അച്ഛനെ വിലക്കാന്‍ ഞാനാരാ അമ്മയോ?"

"എങ്കില്‍ നമ്മുടെ ജെ.സി.ബി ഡ്രൈവറാക്കിയിരിക്കുന്നു"

ഗലക്കി വാഴേ! ഗലക്കി!

Unknown said...

ചേട്ടാ,
വളരെ നന്നായിട്ടുണ്ട് സ്കിറ്റ്. രസിച്ചു...നന്ദി.

HIFSUL said...

vazhakodaaa...adi poli aliya..

Irshad said...

വേറെ സ്ഥലമൊന്നും കാണാത്തതു കൊണ്ട് http://www.vazhakkodan.com/നുള്ള എന്റെ അഭിനന്ദനം ഇവിടെക്കിടക്കട്ടെ.

പട്ടേപ്പാടം റാംജി said...

സമകാലീന സംഭവങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിച്ച സ്കിറ്റ് ശരിക്കും കേമമായി.

Mohanam said...

വെട്ടാനുള്ള തലകളില്‍ ആരൊക്കെ കാണും ,

അല്ലാ ചിലപ്പോ ഈ വാഴയും വെട്ടിയാലോ...പോയി നോക്കാം

വള്ളുവനാടന്‍ said...

"Vaazhakkodaaaaaaaaaaa......odukkathethum kalakkkkkkkkkkkkkiiiiiiiiiii....."

Povuka, iniyum munnottu......

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നിങ്ങടെ ഓരോ കണ്ടുപിടുത്തങ്ങള്‍..അപാരം തന്നെ...ഇതൊക്കെ എങ്ങനെ എഴുതിയുണ്ടാക്കുന്നു?

അസൂയപ്പെടുത്തുന്ന വിവരണം...ആശംസകള്‍!

Umesh Pilicode said...

ആശാനെ നമിച്ചു

Sulthan | സുൽത്താൻ said...

അലക്കാണ്‌ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി, വല്ല സ്വിമ്മിങ്ങ്‌ പൂളിലുമിട്ട്‌, അലക്കിയെടുക്കുകയാണെന്ന്. ഇതെന്തൂട്ട്‌ അലക്കാ മാഷെ.
--------
വാഴ: ഒരു ദിവസം രണ്ട്‌ വീതം വേണമെന്ന എന്റെ അഗ്രഹം.

ലവൾ: മുസ്ലി പവർ കഴിച്ചിട്ട്‌ പോലും നിങ്ങൾക്കതിന്‌ കഴിയില്ല.

വാഴ: ഛെ, ഞാൻ പോസ്റ്റിന്റെ കാര്യമാ പറഞ്ഞത്‌.

ലവൾ: ഛെ ഛെ, ഞാൻ വെറുതെ മോഹിച്ചു.
-------------
മാസം ഒന്നായി വാഴെ,

Sulthan | സുൽത്താൻ

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu... iniyum itharam postukal pratheekshikkunnu..... aashamsakal.....

വീകെ said...

നന്നായിരിക്കുന്നു വാഴേ...!!

ആശംസകൾ...

Unknown said...

Great ideas for prodcutive work.... Really great!!!

വിജയലക്ഷ്മി said...

നര്‍മ്മപ്രധാനമായ ഇടിവെട്ടന്‍ പോസ്റ്റ്

വെള്ളത്തൂവൽ said...

വാഴക്കോടന്‍ ‍// vazhakodan
ഞാൻ ആദ്യമായാണ് ഇവിടെ,
തകർത്തുമാഷെ, ചിരിച്ച് മനുഷ്യന്റെ അടപ്പിളകി
അടുത്തവിഷയം !!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഒരു ഒന്നൊന്നര അലക്ക് തന്നെ മച്ചൂ ...എന്തൂട്ട് അലക്കാ.... അലക്കി അലക്കി പണ്ടാരമടങ്ങി ...

mukthaRionism said...

ഹ ഹ ഹാ ഹാ ഹു ഹൂ ഹൂയ്!
ചിരിച്ച് ചിരിച്ച് ചിരിച്ച്
പണ്ടാറടങ്ങി..
ഹായ് കൂയ് പൂയ്!


ഈ സ്കിറ്റ്
കോമഡി റിയാലിറ്റിക്കാരുടെ
കയ്യില്‍ പെടാതെ
സൂക്ഷിക്കുക!

Mohamed Salahudheen said...

ഏകാങ്കനാടകം നന്നായി

മന്‍സു said...

ഇതൊരു കടന്ന കൈയായിപ്പോയി. ആരെങ്കിലും ചിരിച്ച് ചത്താ കൊലക്കുറ്റത്തിന് സമാധാനം പറയേണ്ടി വരും

Arun said...

വാഴക്കോടന്‍, താങ്കള്‍ ബ്ലോഗ് ഉപേക്ഷിച്ചോ? ദയവായി വീണ്ടും സജീവമാകുമല്ലോ.ഇതിപ്പൊ നാളെത്രയായീന്നാ വിചാരം? ഉടന്‍ വരുമെന്ന പ്രതീക്ഷയില്‍....

Anees Hassan said...

ആദ്യമായിട്ടാണ് ഈ വഴിക്ക് നന്നായിട്ടുണ്ട്
aneeshassan.blogspot.com

Anees Hassan said...

ആദ്യമായിട്ടാണ് ഈ വഴിക്ക് നന്നായിട്ടുണ്ട്
aneeshassan.blogspot.com

അക്ഷരം said...

കൊള്ളാലോ വൈശാലി ...
രസിപ്പിച്ചു കേട്ടോ .......

Unknown said...

വാഴക്കോടാ ക്ഷമിച്ചിരിക്കുന്നു...

kanakkoor said...

um . nalla comments . super.

Raveena Raveendran said...

എല്ലാവര്‍ക്കും നേരെ അമ്പയച്ചു അല്ലേ .എന്തായാലും ഒരുപാട് ചിരിപ്പിച്ചു .

കൃഷ്ണഭദ്ര said...

വാഴക്കോടാ


തകര്‍ത്തു


ഞാന്‍ പണ്ടെന്നോ ഇതിലേ വന്നതാ പിന്നെ കുറച്ചു കാലം മാറി നിന്നു


ഇതാ വീണ്ടും

എന്തായാലും വരവ് നഷ്ടായില്ല ഇഷ്ടായി.


ഒകെ കാണാം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വാഴേ...അവിടെ പോയി?ഉണ്ണിയുടെ ലിസ്റ്റില്‍ തന്റെ പേരുണ്ടായിരുന്നോ? കാലം കുറച്ചായല്ലോ കണ്ടിട്ട്?

idikkula said...

ഇപ്പോളാണ് വാഴയെ കണ്ടുമുട്ടിയത്‌..കലക്കി മാഷേ..ദാ കൂടെ കൂടിക്കഴിഞ്ഞു..

ഗോപീകൃഷ്ണ൯.വി.ജി said...

വളരെ നന്നായി .നര്‍മ്മം തുളുമ്പി നില്‍ക്കുന്ന വരികള്‍ :)

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. കുറച്ച് നളായി നാട്ടിൽ കറങ്ങിയടിച്ച് നടക്കുകയാണ്. അധികം വൈകാതെ വീണ്ടും കാണാം.
സസ്നേഹം,
വാഴക്കോടാൻ

ജിപ്പൂസ് said...

ഇത്തിരിയായി ഞാന്‍ ഭയങ്കര 'സീരിയസ്സായതോണ്ട്' നര്‍മ്മം എന്തോ പിടിക്കണില്ല.ഇങ്ങടേത് മാത്രല്ലാട്ടോ.ടോട്ടലി.അതാ വരാന്‍ വൈകിയത്.ഈ വരവെന്തായാലും നല്ല സമയത്താ.ഒരു സിംഗിളെടുത്ത് ഞാന്‍ തന്നെ സെഞ്ച്വറി തികക്കാം.

പിന്നെ വാഴക്കാക്കും ഓള്‍ക്കും കുട്യേള്‍ക്കും സുഖങ്ങളൊക്കെത്തന്നല്ലേ ?

മല്ലൂസ്‌ മാഷ്‌ said...

ഇഷ്ടപ്പെട്ടു
കിടിലന്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹും...ആരവിടെ...?
ഒടിയന്‍ ..അല്ല അടിയന്‍..
കുളിപ്പിച്ചാലും പ്രഭോ..
അല്ല കല്‍പ്പിച്ചാലും...
മനുഷ്യരെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലുന്ന
ഈ വാഴക്കോടനെ പിടിച്ചു കെട്ടാന്‍ ആരുമില്ലേ ഇവിടെ...?

ഭായി..തകര്‍പ്പന്‍ പെര്‍ഫോമന്‍സ്..

Gopakumar V S (ഗോപന്‍ ) said...

പുതിയ പോസ്റ്റ് തപ്പി ഇറങ്ങിയതാ....

ഓണാശംസകൾ

<-----> said...

എന്‍റെ പുതിയ ബ്ലോഗ്‌. വായിക്കുക, അഭിപ്രായം അറിയിക്കുക, Follow ചെയ്യുക. ഏവരെയും സ്വാഗതം ചെയ്യുന്നു >> www.dhaivam.blogspot.com

Jithin Raaj said...

കലക്കി വാഴക്കോടാ

എന്റെ ബ്ലോഗ് നോക്കുമോ പ്ലീസ്

www.tkjithinraj.co.cc

Sureshkumar Punjhayil said...

Bharathanu vandhanam...!

manoharam, Ashamsakal...!!!

 


Copyright http://www.vazhakkodan.com