Saturday, September 18, 2010

കുഞ്ഞീവിയുടെ SMS തമാശകള്‍ !!!

പ്രിയമുള്ള സുഹൃത്തുക്കളെ,

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ കുഞ്ഞീവിയുമായി വീണ്ടും എത്തുകയാണ്. കുഞ്ഞീവിയേയും മകള്‍ സൂറയെയും ആരും മറന്നിട്ടില്ലല്ലോ അല്ലെ? ഇത്തവണ കുഞ്ഞീവിത്താടെ ചെറിയ ചെറിയ തമാശകളാണ് എഴുതുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമാകും എന്നാണ് പ്രതീക്ഷ. ഇഷ്ടമായാലും   ഇല്ലെങ്കിലും നിങ്ങളുടെ  വിലയേറിയ  അഭിപ്രായങ്ങള്‍  അറിയിക്കുമല്ലോ. 
തുടര്‍ന്നും ഇവിടെയൊക്കെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ...
സസ്നേഹം,
വാഴക്കോടന്‍

കുഞ്ഞീവിയും റേഷന്‍ കടയും!

"അല്ല കുഞ്ഞീവിത്താതാ നിങ്ങളീ റേഷന്‍ കടയുടെ മുന്നിലെത്തിയാല്‍ ഒരു മിനിറ്റ് തലകുനിച്ച് പ്രാര്‍ത്ഥിക്കുന്നതെന്തിനാ ?"

"അത് മോനേ, ന്‍റെ ബാപ്പാന്റെ ഓപ്പറേഷന്‍ സമയത്ത്  ബോധം  കെടുത്താനുള്ള മരുന്ന്‍ തീര്‍ന്നപ്പോ അടുത്തുള്ള റേഷന്‍ കടേന്നു അരി കൊണ്ടോന്ന്‍ മണപ്പിച്ചല്ലേ  ബോധം കേടുത്തീത്! ദോഷം പറയരുതല്ലോ അതോടെ  ബാപ്പ ബോധം കെട്ടൂന്നു മാത്രല്ല അങ്ങനെ കെടന്ന് മയ്യത്തായി!ഇപ്പഴും റേഷന്‍ കട കണ്ടാല്‍ ,അപ്പൊ  ഞമ്മക്ക് ബാപ്പാനെ ഓര്‍മ്മ വരും ! അതാ !!

കുഞ്ഞീവിയും നീലത്താമാരയും !


"കുഞ്ഞീവിത്താ ക്ഷേത്രപ്പടിയില്‍ പൈസ വെച്ച് പ്രാര്‍ത്ഥിച്ചാല്‍ കുളത്തില് നീലത്താമര വിരിയും എന്നൊരു ഐതീഹ്യം ഉള്ള പോലെ ഇത്താടെ ചായക്കടയ്ക്ക് വല്ല ഐതീഹ്യവും ഉണ്ടോ?"

"പിന്നില്ലേ, ന്‍റെ ചായക്കടെന്നു ചായ കുടിച്ച് പൈസ പെട്ടീമെ വെക്കാണ്ട് കടം പറഞ്ഞാ ഓന്‍റെ തലേല് ചോന്ന താമര വിരിയും, അത്രന്നെ !"

കുഞ്ഞീവിയും നായയും !

"കുഞ്ഞീവിത്താ ഈ കൊച്ചമ്മമാരും ചില പരിഷ്കാരി പെണ്ണുങ്ങളും നായയെ വളര്‍ത്തുകയും, എവിടെ പോകുമ്പോഴും ഒപ്പം കൊണ്ട് നടക്കുകയും ചെയ്യുന്നത് പോലെ കുഞ്ഞീവിത്താക്കും ഒരു നായേനെ വളര്‍ത്തിക്കൂടെ? 

"പടച്ചോനാണേ  നായ  ഞമ്മക്ക് ഹറാമാ, അതോണ്ടല്ലേ ഞമ്മള് വീരാനിക്കാനെ നിക്കാഹ് കയിച്ചത്! ഹല്ല പിന്നെ!

കുഞ്ഞീവിയും യക്ഷിയും !

"കുഞ്ഞീവിത്താ, നിങ്ങടെ  മതത്തില് ഈ പിശാചും  യക്ഷികളൊന്നും ഇല്ലേ?" 

"പിന്നില്ലേ , ഞമ്മടെ മതത്തില് അതിന്  ജിന്നും ശെയ്ത്താനുമൊക്കെയല്ലേ പേര്!"

"അല്ല, ഇന്നുവരെ ഒരു പെണ്‍ ജിന്നിനെ ആരും കണ്ടതായി കേട്ടിട്ടില്ലല്ലോ ഇത്താ ?"

"ചിലപ്പോ നേരായിരിക്കും, കാരണം ഈ യക്ഷികളെപ്പോലെ വെള്ള സാരിയുടുത്ത് ജിന്നുകള്‍ക്ക് നടക്കാന്‍ പറ്റില്ലാല്ലോ, വല്ല വധ ഭീഷണിയും വന്നാലോ ന്ന്‍ കരുതി,   അവര് വല്ല കറുത്ത പര്‍ദ്ദയും  മക്കനയുമൊക്കെയിട്ട്   ഇരുട്ടത്ത്  നടന്നാ പിന്നെ  ആര് കാണാനാ?"

 കുഞ്ഞീവിയും സ്വര്‍ഗ്ഗവും നരകവും !

"കുഞ്ഞീവിത്താ, നിങ്ങള് മരിച്ചു പോയാല്‍  സ്വര്‍ഗ്ഗത്തില്‍ പോകാനാണോ ഇഷ്ടം അതോ നരകത്തില്‍ പോകാനാണോ ഇഷ്ടം?"

"സത്യം പറഞ്ഞാ,  സ്വര്‍ഗ്ഗത്തില്‍ പോയാല് അവിടെ കമ്പ്ലീറ്റ് വയസായ മുക്രി, മുസ്ലിയാക്കന്മാര് , മോല്ലാക്കാ തുടങ്ങീ  ടീമുകളാവും! അവരുടെ ഇടയില്‍ കിടന്ന്‍ ബോറടിക്കുന്നതിലും നല്ലത് നരകത്തില്‍ പോകുന്നതാ!ഹല്ല പിന്നെ"

കുഞ്ഞീവിയും പരസ്യവും !

"അല്ല ഇത്ത, ഇത്താടെ ചായക്കടയ്ക്ക് ഈ ജ്വല്ലറിക്കാര് പരസ്യം ചെയ്യണ പോലെ പരസ്യം കൊടുത്തൂടെ? നല്ല വരുമാനം കിട്ടും  ഇത്താ?"

"ഞാനും ഇന്‍റെ മോള് സൂറയും കൂടി നടത്തുന്ന ഈ ചായക്കട 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്നും  പറഞ്ഞു പരസ്യം കൊടുത്താല്‍... ജനങ്ങള്‍  എന്ത് വിജാരിക്കുമെടാ ഹമുക്കേ !

കുഞ്ഞീവിയും പേറ്റന്റും  !

"കുഞ്ഞീവിത്താ, ഇത്താടെയും മോള് സൂറാടെയും 'പേറ്റന്റ്' ആ വാഴക്കോടന്  സ്വന്തമാണെന്ന്‍ പറഞ്ഞു കേട്ടത് സത്യമാണോ? നാട്ടില്‍ അങ്ങിനെ ഒരു സംസാരം ഉണ്ടേ...!"

"പ്ഫ ശേയ്താനെ ആരാണ്ടാ അത് പറഞ്ഞത്? ഇന്‍റെ കെട്യോന്‍ വീരാന്‍ മയ്യാത്തായി ന്ന്‍ ബിജാരിച്ചിട്ടു എന്ത്  തോന്യാസവും  പറയാന്നോ? അറക്കും ഞാന്‍ ഹാ!!!

85 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും എത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

തുടര്‍ന്നും ഇവിടെയൊക്കെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ...

സസ്നേഹം,

വാഴക്കോടന്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“നീണ്ട” ഇടവേളയായല്ലോ വാഴേ? :)

കുഞ്ഞീവിക്ക് പേറ്റന്റ് എടുത്താള, വേം പോയിറ്റ്..
;)

ramanika said...

ഇടവേള ചെറുതായിരുന്നില്ല
ആദ്യത്തെ ആയതുകൊണ്ട് ക്ഷമിച്ചു
ആവര്‍ത്തിക്കരുത് !

പേടിരോഗയ്യര്‍ C.B.I said...

പഹയാ ബായക്കോടാ ഇജ്ജ് ബന്നു അല്ലേ .... ഇനി ചിരിപ്പിക്കാന്‍ തൊടങ്ങിക്കോളൂ ... കുഞ്ഞീവീ തമാശാസ് കിടിത്സ് .... ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

അനിവാര്യമായ ഇടവേളയായിരുന്നു. അത് കൊണ്ട് ക്ഷമിക്കുമല്ലോ.ഇനി ഇവിടെയൊക്കെ കാണും. വേറെ എവിടെപ്പോകാന്‍? :):)

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

സുഹൃത്തുക്കള്‍ ആരൊക്കെ സജീവമായി ഇവിടെ ഉണ്ട് എന്നറിയാനുള്ള ഒരു ടെസ്റ്റ്‌ ഡോസ് കൂടിയാണ് ഈ പോസ്റ്റ്‌! :):)

Arun said...
This comment has been removed by the author.
Arun said...

കുഞ്ഞീവിയുമായിത്തന്നെ തിരിച്ചു വന്നല്ലോ അല്ലെ!. കൊള്ളാം....ഇനിയും പോരട്ടെ പോഴത്തരങ്ങള്‍! ഇനി മുങ്ങരുതേ :)

sumitha said...

തിരിച്ചെത്തിയോ വാഴക്കോടാ വളരെ സന്തോഷം! പര്‍ദ്ദയിട്ട യക്ഷി കലക്കി! ഇനി തുടര്‍ന്ന് പോന്നോട്ടെ.... ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി said...

ഞാന്‍ ഈ ബ്ലോഗിലെത്തിയപ്പോഴേക്കും വാഴക്കോടന്‍ മുങ്ങി. പിന്നെ ഒന്ന് കാണാ പറ്റിയത് ഇന്നാണ്.
കുഞ്ഞീവി താത്ത രസായി.

Sranj said...

പര്‍ദ്ദയിട്ട യക്ഷി!!! ടെസ്റ്റ് ഡോസ് കൊള്ളാം... പോരട്ടേ ബാക്കി മാലപ്പടക്കങ്ങള്‍ കൂടി...

Junaiths said...

Hello Mr.Baye..Welcome..welcome..
ബായെ...ടെസ്റ്റ്‌ ഡോസ് ആയതു കൊണ്ട് ക്ഷമിച്ചിരിക്കുന്നു..
സൂപര്‍ സാധനങ്ങളുമായ് പെട്ടന്ന് വരിക..
തിരക്കഥ തമാശകളും ഞങ്ങള്‍ സഹിക്കും...ഹിഹി..

ഹരീഷ് തൊടുപുഴ said...

mmm..

back alle..

best wishes..

Rakesh R (വേദവ്യാസൻ) said...

വീണ്ടും സ്വാഗതം :)

ഞാനും ഇടവേളയിലാ, ആരോടും പറയണ്ട :)

ഓട്ടകാലണ said...

ഞമ്മടെ വക സ്വാഗതം,
ഞമ്മള് ഞമ്മക്ക് പറഞ്ഞൊണ്ട്
ഞമ്മളും വരുന്നുണ്ട് അനക്ക്
പിന്നാലെ
:)

Renjith Kumar CR said...

തിരിച്ചുവരവ്‌ കലക്കി .പര്‍ദ്ദയിട്ട യക്ഷി കൊള്ളാം

Anonymous said...

ഏറെ നാളുകള്‍ക്ക് ശേഷം മ്മളെ ബായ! ജോറായിരിക്ക്ണ്...പഹയാ :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സ്വാഗതം...ഇന്നലെ ടി.വി.യില്‍ കാണിച്ചിരുന്നു.."വാഴക്കോടന്റെ തിരിച്ചു വരവുകള്‍" എന്ന്.കൊള്ളാം..ഇതൊരു ഒന്നൊന്നര വരവായി ട്ടാ...

Sulfikar Manalvayal said...

കുഞ്ഞീവിത്തായുടെ തമാശ കലക്കി
ഇതെന്താ ഇടവേള കഴിഞൊ?
നമ്മളൊന്നും അറിഞ്ഞില്ലല്ലോ മാഷെ.
സാധാരണ ഇടവേളക്കാ മൂത്രാമൊഴിക്കാന്‍ പോക്ക്....
അതും മുടങ്ങി സാരമില്ല.
ഇവിടുണ്ടല്ലോ.
വിടാതെ പുറകെ ഉണ്ട്.

Unknown said...

സ്വാഗതം
ഇനി പര്‍ദ്ദയിടാതെ വെള്ള സാരിയുടുക്കുക, എല്ലാവരും കാണട്ടെ!

jayanEvoor said...

ബായക്കോടാ ചങ്ങായീ,
ധീരതയോടെ പടച്ചോളൂ!
ബായിക്കാനായ് ബൂലോകം
ലച്ചം ലച്ചം പിന്നാലെ!

(കുഞ്ഞീവിന്റെ മോളോരുത്തി
കണ്ണുകാട്ടി ബിളിച്ചാലും
ബീയല്ലേ ബീയല്ലേ
ബായക്കോടാ ബീയല്ലേ!)

Sureshkumar Punjhayil said...

Idavela kazinjalum post ganbheeramayallo... Athumathi....! Ashamsakal...!!!

krishnakumar513 said...

അങ്ങ് തകർക്ക് ഇനി മുതൽ...ആശംസകൾ

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാവരെയും വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

ലടുകുട്ടന്‍ said...

നീണ്ട ഇടബെലക്ക് ശേശം ബന്ന ബായക്ക്‌ ഞമ്മന്റെ അഭിവാദ്യങ്ങള്‍ ............:)
കലക്കി ബയ കലക്കി

മാണിക്യം said...

വാഴക്കോടാ ആരൊക്കെ സജീവമായി ഇവിടെ ഉണ്ട് എന്നറിയാനുള്ള ഒരു ടെസ്റ്റ്‌ ഡോസ് ഉഗ്രന്..
ഇട'വേല' നല്ലതു തന്നെ അതും വേണമല്ലോ.

വാഴേ ഞാനും കുഞ്ഞീവി പറയുന്നതിനാ സപ്പോര്‍ട്ട്
"കുഞ്ഞീവിയും സ്വര്‍ഗ്ഗവും നരകവും !
"കുഞ്ഞീവിത്താ, നിങ്ങള് മരിച്ചു പോയാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാനാണോ ഇഷ്ടം അതോ നരകത്തില്‍ പോകാനാണോ ഇഷ്ടം?"
"സത്യം പറഞ്ഞാ, സ്വര്‍ഗ്ഗത്തില്‍ പോയാല് അവിടെ കമ്പ്ലീറ്റ് വയസായ മുക്രി, മുസ്ലിയാക്കന്മാര് , മോല്ലാക്കാ തുടങ്ങീ ടീമുകളാവും! അവരുടെ ഇടയില്‍ കിടന്ന്‍ ബോറടിക്കുന്നതിലും നല്ലത് നരകത്തില്‍ പോകുന്നതാ!
ഹല്ല പിന്നെ""
[എന്റെ ആത്മഗതം]
വാഴക്കൊടനെങ്കിലും കാണുമല്ലൊ കൂട്ടിനു!!

പാവപ്പെട്ടവൻ said...

വാക്ക് പറഞ്ഞു പറ്റിച്ചവരും ഫോണ്‍ എടുക്കാത്തവരും ഇപ്പോളും ജീവിച്ചിരിക്കുന്നു അത്ഭുതം

Jishad Cronic said...

കുഞ്ഞിവിയും നായയും ചിരിപ്പിച്ചു...ഇഷ്ടായി..

hi said...

:D

ആര്‍ബി said...

Baaaye
thirichu varavu kollaam

appo ini delay aakalle ttaa...

ingu poratte..

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
@ പാവപ്പെട്ടവാ, മുങ്ങിയതല്ലാ...ഞാന്‍ നാട്ടിന്നു പോന്നിട്ട് കുറച്ചായി!

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

ബഷീർ said...

ആറുമാസം നാട്ടിൽ കറങ്ങി കുഞീവികഥകളുമായി തിരിച്ചെത്തി(തിരിച്ചയച്ചതാണെന്ന് ന്യൂസ് )യതിൽ സന്തോഷം..

പേറ്റന്റ് കൊള്ളാം :)


ഓ.ടോ :
അടുത്ത പേറ്റന്റ് വല്ലതും നടക്കുമോ ?

വാഴക്കോടന്‍ ‍// vazhakodan said...

ബഷീര്‍ക്കാ.......അടുത്ത പേറ്റന്റ് ഇപ്പൊ അടുത്തൊന്നും ഇല്ലാ..... :)

ഒഴാക്കന്‍. said...

വാഴെ, അന്നെ വീണ്ടും കണ്ടതില്‍ പെരുത്ത സന്തോഷം. പിന്നെ ഇത്താനോട് പുതിയ പേറ്റന്റ് പുറപ്പെടുവിക്കുമ്പോള്‍ ഒന്ന് പറയാന്‍ പറയണം

ഭായി said...

വാഴേ, കുഞീവി പുതിയ പതിപ്പ് അസ്സലായിട്ടുണ്ട് :) സ്വാഹതം :)

നൗഷാദ് അകമ്പാടം said...

Welcome back dear!

Sabu Kottotty said...

നാട്ടിലു വന്നപ്പം കുഞ്ഞീവീടെ തല്ലുകൊണ്ടു കിടപ്പിലായെന്നോ ഏതാണ്ടിടത്തൊക്കെ പ്ലാസ്റ്ററിട്ടെന്നോ ഒക്കെ കേട്ടിരുന്നു. കുഞ്ഞീവീടെ പേററന്റെടുത്തോ കുഴപ്പമില്ല. പേറന്റടുത്താവാഞ്ഞാ മതി....

നമസ്കാരം മൂന്നാം വരവിന്....

ശ്രദ്ധേയന്‍ | shradheyan said...

വാഴയെ വന്‍വീഴ്ചകളില്‍ ഉള്പ്പെടുത്തട്ടെ എന്ന് ചോദിച്ചു എഷ്യാനെറ്റ്-കാര് ഇപ്പൊ വിളിച്ചതെ ഉള്ളൂ. തിരിച്ചു വിളിച്ചു പറയട്ടെ വാഴേ, തിരിച്ചു വരവുകളില്‍ പെടുത്താന്‍? ഇനി മുങ്ങിക്കളയല്ലേ... :)

Manoraj said...

ഇടവേള അല്പം കൂടി പോയി. പക്ഷെ അത് കുഞ്ഞീവിയെകൊണ്ട് ക്ഷമിച്ചിരിക്കുന്നു..

Anonymous said...

padachone.............ithenthapnapaa...commentinte goshayatrayo?enthyalum pettant edutholoo,illel njammal kunjeebine kootti beettikondovum

poor-me/പാവം-ഞാന്‍ said...

If you are fathering soora, kumaran can fathering aymooTTy..why can't I be the father of Damu?

സച്ചിന്‍ // SachiN said...

പ്രിയപ്പെട്ട വാഴേ,
വീണ്ടും കണ്ടത്തില്‍ സന്തോഷം.ഞാന്‍ നാട്ടിലാണ്(പണി പോയി) ഉടന്‍ വരാന്‍ ശ്രമിക്കുന്നുണ്ട്.താങ്കള്‍ വീണ്ടും സജീവമാകും എന്ന കരുതുന്നു. കുഞ്ഞീവി തകര്‍ത്തു :)

എല്ലാ വിധ ആശംസകളും

sumayya said...

ഇന്‍റെ പടച്ചോനെ വാഴ വീണ്ടും വന്നോ? കുഞ്ഞീവി കലക്കി ട്ടോ. ആശംസകള്‍

Sandeepkalapurakkal said...

കുഞ്ഞീവി കലക്കി

പകല്‍കിനാവന്‍ | daYdreaMer said...

ഹ നീ ഇപ്പഴും ഒണ്ടോടെ? :D

പകല്‍കിനാവന്‍ | daYdreaMer said...

@ ശ്രദ്ധേയന്‍ :):)

ജന്മസുകൃതം said...

ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍ആശംസകള്‍

noonus said...

kalakki

ഉറുമ്പ്‌ /ANT said...

Welcome back :)

പണ്യന്‍കുയ്യി said...

സംഗതി കൊള്ളാമല്ലോ എന്ന് പറഞ്ഞു പൊക്കുന്നില്ല താങ്കളുടെ മുന്‍ എഴുത്തുകളെ അപേക്ഷിച്ച് കുറച്ചു നിലവാരം കുറഞ്ഞു പോയി എന്ന് തോന്നുന്നു. താങ്കളുടെ അടുത്ത് നിന്നും ഇനിയും നല്ല എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.

K@nn(())raan*خلي ولي said...

@@
ആശംസകള്‍.

(ദീര്‍ഗ്ഗ ബ്ലോഗായ നമഹ.. ഓം ബ്ലോഗായ സ്വാഹ!)

***

ഹംസ said...

"പ്ഫ ശേയ്താനെ ആരാണ്ടാ അത് പറഞ്ഞത്? ഇന്‍റെ കെട്യോന്‍ വീരാന്‍ മയ്യാത്തായി ന്ന്‍ ബിജാരിച്ചിട്ടു എന്ത് തോന്യാസവും പറയാന്നോ? അറക്കും ഞാന്‍ ഹാ!!!

തമാശകള്‍ രസകരമായി ...കുഞ്ഞീവിയും സ്വര്‍ഗ്ഗവും നരകവും ! ശരിക്കും ചിരിപ്പിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇടക്കിടക്ക് വന്നില്ലെങ്കിലും,ഇടവേലകളിട്ട് ഇതുപോലെ വരണേ....

(കൊലുസ്) said...

കുഞ്ഞീവി കലക്കിയല്ലോ മാഷേ. ഇനിയും വരാംട്ടോ..

ചാണ്ടിച്ചൻ said...

എനിച്ചു വയ്യ...തിരിച്ചുവരവ് അതിഗംഭീരം...

Akbar said...

ഈ കുഞ്ഞീവിത്തായുടെ ഒരു കാര്യം. വായെടുത്താല്‍ തര്‍ക്കുത്തരമേ പറയൂ. തിരിച്ചു വരവിനു സ്വാഗതം.

krish | കൃഷ് said...

:)

Sulthan | സുൽത്താൻ said...

"കുഞ്ഞീവിതാത്തെ, സൂറന്റെ കെട്ട്യോൻ, വായക്കോടൻ തിരിച്ച്‌വന്നൂന്ന് കേട്ടല്ലോ"

"ഹാ മോനെ, പഹയൻ പോയീന്ന് സമധാനിച്ചിരിക്ക്യേന്നി ഞമ്മള്‌. ഇഞ്ഞി ഒനെം തീറ്റി പോറ്റണല്ലോന്ന് ആലോയ്‌ക്കുമ്പോ. ആ, എന്റെ മൊളെ ഒരു ഗതികേട്‌. അല്ലെതെ എന്താപ്പോ പറയ്യ്യ."

----

വായെ, ടെസ്റ്റ്‌ഡോസാണ്‌ എന്ന മുന്നറിയിപ്പ്‌ മുന്നിലുള്ളത്‌കൊണ്ട്‌, ക്ഷമിച്ചിരിക്കുന്നു.

സന്തോഷ്‌ പല്ലശ്ശന said...

ഇതിലെ ഒരു തമാശയില്‍ വാഴക്കോടനിലെ പുരോഗമനവാദിയെ കണ്ടുപിടിക്കാനായി. ഭാവുകങ്ങള്‍

Jikkumon - Thattukadablog.com said...

കുഴപ്പമില്ല പക്ഷെ ആ പഴയ ആ ഒരു ഗുമ്മില്ല...

വാഴക്കോടന്‍ ‍// vazhakodan said...

പഴയ എല്ലാ കൂട്ടുകാരും സജീവമായി ഇവിടെ ഉണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം. പിന്നെ ഞാന്‍ ആദ്യമേ ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തിരുന്നു ഇതൊരു ടെസ്റ്റ്‌ ഡോസ് ആണെന്നും പറഞ്ഞ്.നിങ്ങള് ബെജാറാവാണ്ടിരിക്കിന്‍ നുമ്മ ഇനി ഇവിടെത്തന്നെയുണ്ട്! അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.

അനസ്‌ മാള said...

കുഞ്ഞീവിത്ത ആള് ഉഷാറാണല്ലോ... കലക്കീട്ട്ണ്ട്!

ഷെരീഫ് കൊട്ടാരക്കര said...

ഇന്നാണു ഞാന്‍ ഇതു കണ്ടതു. അല്‍പ്പം താമസിച്ചെങ്കിലും സന്തോഷമായി. പലരോടും ഞാന്‍ ചോദിച്ചു ആളെന്തിയേ എന്നു. മാത്രമല്ല ഇപ്പോല്‍ നടന്ന എറുണാകുളം മീറ്റില്‍ ചെറായി മീറ്റിനെ പറ്റി പരാമര്‍ശിച്ചപ്പോള്‍ ഞാന്‍ വാഴയുടെ കാര്യം പറയുകയുണ്ടായി.ചെറായി മീറ്റില്‍ നമ്മള്‍ ഒന്നിച്ചുണ്ടായിരുന്നു.ഫോണ്‍ നമ്പറോ മെയില്‍ ഡീറ്റൈത്സോ എന്റെ കയ്യിലില്ലായിരുന്നു.അങ്ങിനെ ഒരു നേരിയ വേദനയോടെ കഴിയുമ്പോഴാണു ഇപ്പോള്‍ ഈ പോസ്റ്റ് കണ്ണില്‍ പെട്ടതു.അന്നത്തെ പലരും മുങ്ങിയിരിക്കുന്നു. ഇന്നുള്ള പലരും പുതു കക്ഷികളുമാണു..എങ്കിലും എന്റെ വാഴേ! ഒന്നു പറഞ്ഞേച്ചു പോകാമായിരുന്നില്ലേ....

സുല്‍ |Sul said...

:) kollam ttaa...

വീകെ said...

തിരിച്ചു വരവിനു സ്വാഗതം...

Unknown said...

കുഞ്ഞീവി returns
വാഴക്കോടന്‍ reloaded
:)

ആളവന്‍താന്‍ said...

ഹ ഹ ഹ അളിയന്‍ വന്നത് നന്നായി..!

monukuttapi said...

മനോഹരമായിരിക്കുന്നു ....... ഇങ്ങള് ഏതു കോമിക് ബുക്കില്‍ നിന്ന കുഞ്ഞീവിനെ കടം വാങ്ങിയത്.ചിരിപ്പിക്കാന്‍ 10 രൂപയുടെ പുസ്തകം ഇറക്കു ,നന്നായി വില്‍ക്കാം ..ഞമ്മളെ ഉറപ്പു ...കോയാ ഇങ്ങള് ധൈര്യായിട്ട് എഴുതിക്കൊളീ ......ചിരിക്കാന്‍ വേറെ കൊറേ കൊയമാരെ കിട്ടും ഹി ഹി ഹി

monukuttapi said...
This comment has been removed by the author.
റഷീദ് .ബഹ്‌റൈന്‍ said...
This comment has been removed by the author.
റഷീദ് .ബഹ്‌റൈന്‍ said...
This comment has been removed by the author.
റഷീദ് .ബഹ്‌റൈന്‍ said...

ബായെ ജമ്മല് വിചാരിച്ചു കുഞ്ഞീവി ഇത്താ പറഞ്ഞു നടക്കണത്‌ ശരിയാണെന്ന് , ബായനോട് സൂറക്ക്‌ മുഹബ്ബത് ആയോന്നറിയാന്‍ ഇജ്ജു ഒരു പഹയന്റെ കയ്യില്‍ എയ്ത്തു കൊടുത്തൂന്നും , എയ്ത്തും കൊണ്ടു ചെന്ന പഹയന്റെ ****** കുഞ്ഞീവി ത്താ ചെത്തീന്നും , ഇജ്ജു അങ്ങോട്ട്‌ വരുനുള്ളത് കൊണ്ട് ,അനക്ക് വേണ്ടിട്ടു ഒരു മച്ചി പസുനെ വാങ്ങിട്ടുണ്ടെന്നും കേട്ടു ,അത് ശെരിയാണോ:? എന്തായാലും ഇനി ഇജ്ജി സൂറാനെ മറക്കണം എന്നിട്ട് നന്നായി എയ്ത്തു തുടരണം , അല്ലേല് കുഞ്ഞീവി ഇത്താന്റെ കൂടെ കൂടി അന്ന ഞമ്മള്‍ മയ്യത്താക്കുവേ !!!!!!!!
വാല്‍ -: സജി ബഹ്‌റൈന്‍ പറഞ്ഞു , ആള്‍ ജീവിച്ചിരിപ്പുണ്ട് , പുതിയ വിസയില്‍ വരാന്‍ പോയതാ, എല്ലാം ശെരിയായി എന്ന് കരുതുന്നു, വേഗം പുതിയ പോസ്റ്റുകള്‍ വരട്ടെ,

ചിതല്‍/chithal said...

ബാക്കി പോസ്റ്റിന്റെ ഒരു എയിം ആയിട്ടില്ല.. ഇനി ഏതായാലും എഴുത്തു നിർത്തണ്ട.

naakila said...

ഇടവേളയ്ക്കു ശേഷം വീണ്ടും വന്നല്ലേ

അടിപൊളി ആശാനേ

എയ്യാല്‍ക്കാരന്‍ said...

"ഞാനും ഇന്‍റെ മോള് സൂറയും കൂടി നടത്തുന്ന ഈ ചായക്കട 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്നും പറഞ്ഞു പരസ്യം കൊടുത്താല്‍... ജനങ്ങള്‍ എന്ത് വിജാരിക്കുമെടാ ഹമുക്കേ !

Super......

mini//മിനി said...

ചായക്കടയല്ലെ? ജനകോടികളുടെ വിശ്വസ്തസ്ഥാപനം.

പാവത്താൻ said...

പിന്നെയും വന്നല്ലൊ.. സന്തോഷമായി. ചായക്കടേന്ന് ഒരു ചായ കുടിച്ചിറ്റ് പൊക്കോളീ..മറ്റേ സംഗതി തരാവൂന്നു തോന്നുന്നില്ലാ.... പേറ്റെന്റേ...

വാഴക്കോടന്‍ ‍// vazhakodan said...

ഈ പാവത്താന്റെ ഒരു കാര്യം! ഹി ഹി

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാർക്കും ഹ്രുദയം നിറഞ്ഞ നന്ദി.

ബിനോയ്//HariNav said...

ബായേ പഹയാ.. ഞമ്മളും തിരിച്ചെത്തി. :)))))))))

Kalam said...

ഹൊ,
ഈ പോസ്റ്റില്‍ ഇനി കമന്റാന്‍ സ്ഥലം ബാക്കിയില്ലല്ലോ..

Anyway, Welcome Back!

sreee said...

ഹ ഹ ഹ ഹാ ഹാ ...യക്ഷി കഥ സൂപ്പര്‍ !

സൂത്രന്‍..!! said...

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ... സര്‍ദാര്‍ജി ഫലിതം അടിച്ചു മാറ്റി അല്ലേ?

അജേഷ് ചന്ദ്രന്‍ ബി സി said...

കുഞ്ഞീവീടെ ഒരു കാര്യം....
കുഞ്ഞീവിക്കഥകള്‍ നന്നായിട്ടുണ്ട് ..

Unknown said...

manoharam..

Echmukutty said...

കുഞ്ഞീവിയെ പെരുത്ത് ഇഷ്ടപ്പെട്ടു കേട്ടോ.

മുസ്തഫ|musthapha said...

വെൽക്കം ബാക്ക്...

 


Copyright http://www.vazhakkodan.com