Sunday, February 6, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം രണ്ട്

ഞങ്ങളുടെ കാര്‍ പത്തരയോടെ പഞ്ചകര്‍മ്മയുടെ ഗേറ്റ് കടന്ന് ഒരു മാവിന്‍ ചുവട്ടിലെ തണലിലേക്ക് ഒഴുകി നിന്നു.അഡ്മിഷന് വേണ്ടി ഓഫീസിന് മുന്നില്‍ അല്‍പ്പ നേരം നില്‍ക്കെണ്ടി വന്നെങ്കിലും പിന്നീട് സജി എന്ന ചെറുപ്പക്കാരന്‍ ഇടപെട്ട് കാര്യങ്ങള്‍ വളരെ വേഗം ശരിയാക്കിത്തന്നു.ഓഫീസില്‍ നിന്നും ഒരു സ്റ്റീല്‍ കിണ്ണവും(പ്ലേറ്റ്) ഒരു സ്റ്റീല്‍ ഗ്ലാസും എനിക്കനുവദിക്കപ്പെട്ടു. ഇനി മുതല്‍ ഞാന്‍ അവിടെ അറിയപ്പെടുക “ബെഡ് നമ്പര്‍ 17“ എന്നാണെന്ന് സജി പറഞ്ഞപ്പോള്‍ വെളുത്ത കുപ്പായത്തിന്റെ പോക്കറ്റിന്റെ ഭാഗത്ത് കറുത്ത അക്കത്തില്‍ 17 എന്ന് എഴുതിയ യൂണിഫോം ഉണ്ടാകുമോ എന്ന് വെറുതെ ഞാനൊന്ന് ഭയപ്പെട്ടു.

പഞ്ചകര്‍മ്മയുടെ കോമ്പൌണ്ട് നിറയെ മാവടക്കമുള്ള വന്‍ മരങ്ങളായിരുന്നു.എന്റെ വരവ് അറിയിക്കാന്‍ മാവിന്റെ വലത്തോട്ട് ചാഞ്ഞ ഇടത്തേ കൊമ്പ് പൊട്ടി വീഴുകയോ, വന്‍ കാറ്റടിച്ച് അപ്പൂപ്പന്‍ താടികള്‍ മാനത്ത് വട്ടമിട്ട് പറക്കുയോ ഉണ്ടായില്ല, എന്നാല്‍ മാവിന്റെ ചില്ലയില്‍ ഇരുന്ന ഇണക്കാക്കളില്‍ ഒന്ന് നടത്തിയ വെണ്‍പുഷ്പവ്യഷ്ടി തലനാരിഴയ്ക്ക് തെക്കോട്ട് മാറി ഭൂമിയില്‍ പതിച്ചു.തന്റെ കണക്ക് കൂട്ടല്‍ തെറ്റിയ ഒരു ജാള്യത ആ കാക്കയുടെ  അന്നത്തെ ഉറക്കം കെടുത്തിയിട്ടുണ്ടാവണം.

ഓഫീസ് കെട്ടിടത്തിന്റെ ഇടത് ഭാഗത്തുള്ള കെട്ടിടത്തിലാണ് പുരുഷന്മാരുടെ വാര്‍ഡ് എന്ന് അറിഞ്ഞതിന്‍ പ്രകാരം ഞാനും ഉമ്മയും കാ‍റില്‍ നിന്നും ബാക്കി സാധനങ്ങള്‍ കൂടി എടുത്ത് ആ കെട്ടിടത്തിലേക്ക് നടന്നു.വരാന്തയിലേക്ക് എത്തിയപ്പോള്‍ അങ്ങേ തലയ്ക്കല്‍ അഞ്ചാറാളുകള്‍ തോര്‍ത്ത് മുണ്ടുടുത്ത് വരിവരിയായി നില്‍പ്പുണ്ടായിരുന്നു. ഉമ്മാടെ വീടിനടുത്തെ ഇല്ലത്തെ നമ്പൂരിമാര്‍ വീട്ടില്‍ ഇതുപോലെ തോര്‍ത്തും താഴേക്ക് നീണ്ട് കിടക്കുന്ന കൌപീനവുമണിഞ്ഞ് നില്‍ക്കാറുള്ളത് മനസ്സില്‍ തെളിഞ്ഞു വന്നു.കാരണം അവിടെ നില്‍ക്കുന്നവരില്‍ ചിലരുടെ തോര്‍ത്തിനു താഴെ കോണകവള്ളി കാറ്റില്‍ ആടിയുലയുന്നുണ്ടായിരുന്നു. എന്റെ സംശയം ഉമ്മയോട് പറഞ്ഞു,
“കണ്ടാ നമ്പൂരിമാര്‍ കൂട്ടത്തോടെ  ആശുപത്രീല് വന്ന് കിടക്കണത് കണ്ടാ? ക്ഷയം ക്ഷയം!”

“പിന്നേപ്പോ, ഇക്കണ്ട നമ്പൂരിമാര്‍ക്ക് ഒന്നിച്ച് ക്ഷയരോഗം വര്വേ? നിന്റെ ഒരു പോയത്തം, മിണ്ടാണ്ട് നടക്കടാ” ഉമ്മ നയം വ്യക്തമാക്കി. 

“അയ്യോ ഉമ്മാ ക്ഷയരോഗമാണ് എന്നല്ല. ഈ നമ്പൂരി ഇല്ലങ്ങളൊക്കെ നശിച്ചതിന് കാരണമാ‍യി പറയാറില്ല്ലേ സുകൃതക്ഷയം സുകൃതക്ഷയം എന്ന്! ഞാനതാ ഉദ്ദേശിച്ചത്”
ഉമ്മാടെ പ്രതികരണം തല്‍ക്കാലം ഒരു ഗൌരവം കലര്‍ന്ന ചിരിയിലൊതുങ്ങി!ഭാഗ്യം.

വരാന്ത അവസാനിക്കുന്നതിന് മുന്‍പായി ഇടത് ഭാഗത്തും വലതുഭാഗത്തുമായി രണ്ട് വാര്‍ഡുകള്‍. ഞങ്ങള്‍ നേരെ ഇടത് ഭാഗത്തെ വാര്‍ഡിലേക്ക് കയറി.വീണ്ടും ഇടത്തോട്ട് തിരിഞ്ഞാല്‍ രണ്ടാമത്തെ ബെഡ്ഡായിരുന്നു എന്നെ കാത്ത് കിടക്കുന്ന മധുരപ്പതിനേഴാം ബെഡ്! ഞങ്ങള്‍ വരുന്നത് അന്തേവാസികള്‍ അറൈവല്‍ ടെര്‍മിനലില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങി വരുന്നത് പ്രതീക്ഷയോടെ നോക്കി നില്‍ക്കും പോലെ ഞങ്ങളെയും  നോക്കുന്നുണ്ടായിരുന്നു.  ഞങ്ങള്‍ കട്ടിലിനടുത്ത് വന്ന് സാധനങ്ങളെല്ലാം കട്ടിലിന്റെ സൈഡിലുണ്ടായിരുന്ന ഇരുമ്പിന്റെ ഒരു കൊച്ചു അലമാരയില്‍ വെച്ചു. ബെഡില്‍ പുതിയ ഷീറ്റ് വിരിച്ച് ഞാനതില്‍ കയറിക്കിടന്നു.ഉമ്മ അടുത്ത ബെഡിനടുത്ത് നിന്നിരുന്ന സ്ത്രീയുമായി നയതന്ത്രചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു.

അച്ചടക്കമില്ലാത്ത ഒരു ക്ലാ‍സ് റൂം പോലെയാ‍ണ് എനിക്കാ വാര്‍ഡ് അനുഭവപ്പെട്ടത്.ചിലര്‍ കട്ടിലില്‍ ഇരിക്കുന്നു,മറ്റുചിലര്‍ കിടക്കുന്നു, ചിലര്‍ കട്ടിലിനടുത്തുള്ള നാല്‍ക്കാലികളില്‍ ഇരിക്കുന്നു. ചില ബെഡുകള്‍ കാലിയായി കിടക്കുന്നു. വാര്‍ഡിലാകെ തൈലത്തിന്റേയും അരിഷ്ടത്തിന്റേയും ഗന്ധമുണ്ടായിരുന്നെങ്കിലും അത് പക്ഷേ അത്ര രൂ‍ക്ഷമുള്ളതായിരുന്നില്ല്ല.ഫാനിന്റെ കറക്കം കണ്ടപ്പോള്‍ അതിന്റെ ഡിസ്കിനും കാര്യമായ എന്തോ തകരാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.ഞാനങ്ങിനെ ഫാനും നോക്കിക്കൊണ്ട് നെടുവീര്‍പ്പിട്ട് കീടക്കുമ്പോള്‍ ഇടത്തെ ബെഡില്‍ നിന്നും ഒരു ശബ്ദം എന്നെത്തേടിയെത്തി.ഞാനാ ശബ്ദത്തിന് നേരെ തിരിഞ്ഞു. കാഴ്ചയില്‍ ഒരമ്പത് വയസ് തോന്നിക്കും, മെലിഞ്ഞ ശരീരം.അല്‍പ്പം ചിരികലര്‍ത്തിക്കൊണ്ടാണ് ചോദ്യം,
“എന്താ അസുഖം?”

പുറം വേദന എന്ന് പറഞ്ഞാല്‍ ഒരു വെയിറ്റ് കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് എനിക്ക് തണ്ടല്‍ വേദനയാണെന്ന് പറഞ്ഞു.അല്പ നേരത്തെ മൌനത്തിന് ശേഷം അയാള്‍ തുടര്‍ന്നു,

“എവിട്യാണ് വീട്?”

“ഇവിടെ അടുത്താ വാഴക്കോട്, നിങ്ങള്‍ എവിടുന്നാ?”

“ഞാന്‍ പാലക്കാടാണ്, തത്തമംഗലം”
തനി പാലക്കാടന്‍ ശൈലിയില്‍ അയാളുടെ നീട്ടിയുള്ള സംസാരം എനിക്കിഷ്ടപ്പെട്ടു.അയാള്‍ സംസാരിക്കാന്‍ ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ കൂടുതല്‍ വാചാലനായി.

“ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്കൊന്നും പണ്ടത്തെ ചെറുപ്പക്കാരുടത്രേം ആരോഗ്യം ഇല്ല.കാല്യാണം കഴിഞ്ഞാ പിറ്റേ ദിവസം തുടങ്ങും തണ്ടല്‍ വേദന”

അതെനിക്കിട്ട് താങ്ങീതാണോ എന്ന് വരെ ഞാന്‍ സംശയിച്ചു.എങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അയാളോട് ചോദിച്ചു,
“എന്താ നിങ്ങടെ അസുഖം?“

“എനിക്ക് തണ്ടല്‍ വേദന തന്നെ. പക്ഷേ കല്യാണത്തിന് മുന്‍പ് തുടങ്ങീതാ,കല്യാണം കഴിഞ്ഞപ്പോള്‍ അത് കൂടി,കുറേ ചികിത്സ നടത്തി.അവസാനാ ഇവിടെ എത്തീത്,ഇപ്പോ കുറവുണ്ട്,നല്ല കുറവുണ്ട്”

എനിക്ക് സത്യത്തില്‍ ചിരി വന്നു.ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ അയാളേയും പെടുത്താന്‍ ഞാന്‍ പാട് പെട്ടു.എങ്കിലും തണ്ടല്‍ വേദനയെ ഞാന്‍ വെറുത്തു,പിന്നെ ശപിച്ചു,പക്ഷേ പാലക്കാട്ട് കാരന്റെ ആ നിഷ്കളങ്കത എനിക്കിഷ്ടമായിരുന്നു.

സംസാരത്തിനിടയില്‍ പുറത്ത് ബക്കറ്റില്‍ കൊട്ടുന്ന ശബ്ദം കേട്ടു.ഏതോ ഹതഭാഗ്യന്‍ ബാത്ത് റൂ‍മിലെ വെള്ളം കഴിഞ്ഞത് കൊണ്ട് കൊട്ടുകയാണെന്നാണ് ഞാന്‍ കരുതിയത്.ഞാന്‍ സംശയ രൂപേണ പാലക്കാട്ട്കാരനെ നോക്കി.

“അത് ശാപ്പാട് വന്നതാണ്! ആ പാത്രം കൊണ്ട് പോയി വാങ്ങിക്കോളീന്‍...” അയാള്‍ നീട്ടിപ്പറഞ്ഞു.
ഉമ്മ രണ്ട് പാത്രങ്ങളുമാ‍യി വരാന്തയിലേക്ക് പോയി. പുറത്ത് പാത്രങ്ങളുടെ കലപില കൂട്ടലുകള്‍ എന്റെ ശാപ്പാട് സ്വപ്നങ്ങളെ ഉണര്‍ത്തി.ഇനിയുള്ള ഒരു മാസക്കാലം ശുദ്ധ വെജിറ്റേറിയനായി കഴിയണമല്ലോ എന്ന ചിന്ത എന്നെ അലട്ടാതിരുന്നില്ല.എങ്കിലും ചോറും സാമ്പാ‍റും പപ്പടവുമെല്ലാമുള്ള ഒരു മിനി ഊണ് കൊണ്ട് തല്‍ക്കാലം പൊരുത്തപ്പെട്ട് പോകാമെന്ന് മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ച് കൊണ്ടിരുന്നു.

ആ സമാ‍ധാനത്തിന്റെ ആയുസ്സ് ഉമ്മ തിരിച്ച് വന്നതോടെ തീര്‍ന്നു.ഇനി എന്ത് പറഞ്ഞ് മനസ്സിനെ സാന്ത്വനപ്പെടുത്തും എന്നൊരു ആധിയായിരുന്നു പിന്നീട്! കാരണം ഉമ്മ കൊണ്ട് വന്ന പാത്രത്തില്‍  നല്ല ആവി പറക്കുന്ന കഞ്ഞിയും,  ഫുഡ്ബോളിനെപ്പോലെ ഞാന്‍ വെറുക്കുന്ന കാബേജ് തോരനും!ഇതിനെ ശാപ്പാടെന്ന ഓമനപ്പേരിട്ട് വിളിച്ച പാലക്കാട്ട്കാരനെ ഞാന്‍ ദയനീയമായി നോക്കി! പക്ഷേ അയാളുടെ നിഷ്കളങ്കത എനെ ഹഠാതാകര്‍ഷിച്ചു.

കഞ്ഞിബ്രേക്ക് ആയപ്പോഴേക്കും എല്ലാ ബെഡിലും ആളുകള്‍ എത്തി.ഇപ്പോള്‍ ഒരു ബെഡ് പോലും കാലിയില്ല.ഹൌസ് ഫുള്‍!എക്സിബിഷന്‍ ഹാളില്‍ വെച്ച വസ്തുവിനെപ്പോലെ എല്ലാവരും എന്നെ നോക്കുന്നുണ്ട്. എല്ലാവരേയും വഴിയെ പരിചയപ്പെടാമല്ലൊ എന്നോര്‍ത്ത് ഞാന്‍ ഒരു തണ്ടല്‍ വേദനക്കാരന്റെ സകല ഭാവാഭിനയത്തോടും ഗൌരവത്തോടും കൂടി കിടന്നു.ഉച്ചയുറക്കം അവിടെ നിഷിദ്ധമായിരുന്നു.ചികിത്സയുടെ ഭാഗമെന്നോണം ആര് ഉറങ്ങിയാലും തൊട്ടടുത്തുള്ള ബെഡിലുള്ള ആള്‍ക്കാണ് ഉറങ്ങുന്നവനെ ഉണര്‍ത്തേണ്ട ഉത്തരവാദിത്വം.ഒന്ന് രണ്ട് തവണ ഞാന്‍ കണ്ണടച്ച് ചിന്തിക്കുകയാണെന്ന് പറഞ്ഞിട്ടും പാലക്കാട്ടെ തത്തമംഗലത്ത്കാരന്‍ വിശ്വാസിച്ചില്ല, എങ്കിലും അയാളുടെ നിഷ്കളങ്കത എനിക്കിഷ്ടമായിരുന്നു.

നാലുമണിയോടെ ഡോക്ടര്‍ രണ്ട് ലേഡി നേര്‍സ്മാരോടൊപ്പം റൌണ്ട്സിനു വന്നു. അവര്‍ ഓരോരുത്തരുടെയും ബെഡിനരികെ ചെന്ന് ചികിത്സയുടെ ഫലങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ചിലര്‍ കൈ ഉയര്‍ത്തിക്കാണിക്കുന്നു,ചിലര്‍ കാലുകള്‍,മറ്റു ചിലര്‍ പുറം തിരിഞ്ഞ് നിന്ന് മുതുകും പുറവും കാണിക്കുന്നു,ചിലര്‍ കഴുത്ത് കാണിക്കുന്നു, അവിടെയെല്ലാം ഡോക്ടര്‍ തൊട്ട് നോക്കുകയും ഉപദേശങ്ങള്‍ നല്‍കൂകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ കൂ‍ട്ടത്തില്‍ ആര്‍ക്കും മൂലക്കുരുവിന്റെ അസുഖം ഉണ്ടാവരുതേ എന്ന് ഞാന്‍ ഒരു കാര്യവുമില്ലാതെ ആഗ്രഹിച്ചു.അവസാനം എന്റെ ഊഴമായി.ഞാന്‍ തിരിഞ്ഞ് നിന്ന് പുറം കാണിക്കണോ എന്ന് ചിന്തിച്ചതും ഡോക്ടര്‍ പറഞ്ഞു,

“പുതിയ അഡ്മിഷനല്ലെ, നാളെ മുതല്‍ ചികിത്സ ആരംഭിക്കാം”

പിന്നെ നേഴ്സ്മാരോടാ‍യി എന്തൊ തൈലം കുറിക്കാനായി പറഞ്ഞ് അദ്ദേഹം അടുത്ത ബെഡിനരികിലേക്ക് നടന്നു.നേഴ്സ് ഒരു ലിസ്റ്റ് തന്നു,അതില്‍ രണ്ട് തൈലങ്ങളുടെ പേര്‍ കുറിച്ചിരുന്നു.അത് പുറത്ത് നിന്നും വാങ്ങാന്‍ പറഞ്ഞ് തള്ളക്കോഴിയുടെ പിന്നാലെ കോഴിക്കുഞ്ഞുങ്ങള്‍ പോകുന്നത് പോലെ അവര്‍ ഡോക്ടറുടെ പിന്നാലെ പോയി.ഞാന്‍ വീണ്ടും ബെഡിലേക്ക് കയറിക്കിടന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ സജി വന്നു.

“അതേയ് കുറച്ച് സാധനങ്ങള്‍ വാങ്ങിക്കണം“
അതിനെന്താ വാങ്ങാമല്ലോ എന്ന് ഞാന്‍

“നാളെ മുതല്‍ കിഴി പിടിക്കണം”

അത് കേട്ടപ്പോള്‍ എന്റെ മനസ്സ് നിഷ്കളങ്കമായാത് കൊണ്ട് മാത്രം ഞാനൊന്ന് ചിരിച്ചു.അത് കണ്ടപ്പോള്‍ സജിക്ക് കാര്യം മനസ്സിലായെന്ന് തോന്നുന്നു,സജി പ്രതികരിച്ചു,

“ന്തൂട്ടാ നീ ചിരിക്കണേ? ഇലക്കിഴി നടത്തേണ്ട കാര്യാ പറഞ്ഞേ,കിഴി കെട്ടാന്‍ രണ്ട് കിഴിത്തുണി  വാങ്ങണം പിന്നെ രണ്ട് അരഞ്ഞാണോം!”

“അരഞ്ഞാണോ?“ എനിക്കത്ഭുതമായി ഞാന്‍ സജിയോട് പറഞ്ഞു
“ഇത്തിരി നേരത്തെ അറിയായിരുന്നെങ്കില്‍ വീട്ടില്‍ വെല്ലിമ്മാടെ വെള്ളി അരഞ്ഞാണം ഉണ്ടായിരുന്നു, അത് കൊണ്ടുവരാമായിരുന്നു!”

സജിക്ക് ദ്വേഷ്യം വന്നെന്ന് തൊന്നുന്നു,
“നീയെന്തിട്ടാ ഈ പറേണത്? അരഞ്ഞാ‍ണം എന്ന് പറഞ്ഞത് കോണകം! മനസ്സിലായാ?

ഇപ്പോള്‍ എല്ലാം എനിക്ക് കുറേശെ മനസ്സിലായി. തോര്‍ത്ത് മുണ്ട്,കോണകം,നമ്പൂരിമാര്‍, വരിവരിയായി നില്‍ക്കല്‍ എല്ലാം ഒരു ചിത്രം കണക്കെ മനസ്സില്‍ കൂടി മിന്നിമറഞ്ഞു.ഇപ്പോള്‍ ഞാന്‍ ശരിക്കും ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.


തുടരും....

67 comments:

വാഴക്കോടന്‍ ‍// vazhakodan said...

സംഭവബഹുലമായ പുരാണത്തിന്റെ രണ്ടാം ഭാഗം!!
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ!
സ്നേഹത്തോടെ....

കൂതറHashimܓ said...

ബെഡ് നമ്പര്‍ 17, മൂലയിലെ ബെഡ്.. :) തൊട്ട് മുന്നില്‍ പത്രം വെക്കുന്ന മരത്തിന്റെ ചെറിയ ഒരു അലമാര / മേശ... :)
ഭാഗ്യം മുകളില്‍ തന്നെ ഫാനുണ്ട്.. :) ഒരു വശം ചരിഞ്ഞ് കിടന്നാല്‍ ഒന്നും അറിയണ്ടാ ചുമരിന്റെ മറവ് വീട്ടിലെ റൂമിന്റെ ഫീലിങ്ങ് നല്‍കും... :)

അപ്പോ ഇതുവരെ എത്തി... അടുത്തത് വിത്തൌട്ടാവുന്ന എപ്പിസോഡ് ആവും ല്ലേ

ഹ അഹ് അഹ ഹ് അഹാ എന്ത് പറഞ്ഞാലും അവിടുന്ന് കിട്ടിയിരുന്ന ചോറും കറിക്കും നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

Afsal said...
This comment has been removed by the author.
Anonymous said...

സംഭവബഹുലമായ പുരാണം... കിഴി പിടിക്കുന്നത് വല്ല "കിളി"കളും ആണോ വാഴേ?

Afsal said...

ഇത് വായിച്ചു കൊണ്ടിരുന്നപ്പോള്‍ വെള്ളക്കാരന്‍ മാനേജര്‍ ഡിസ്കഷന് വന്നു.കഥയുടെ ഒറിജിനാലിറ്റി കൊണ്ടാകണം, ഓഫീസില്‍ ആകെ തൈലതിന്റെയും അരിഷ്ടതിന്റെയും ഗന്ധം. കഥ വായിക്കുന്നതിനാല്‍ വെള്ളക്കാരെയും ജോലിയും ഡോക്യുമെന്റ് സബ്മിഷനും എല്ലാം വെറുത്തു. എങ്കിലും ഒന്നാം തീയതിയും HSBC ബാങ്കും എനിക്ക് വലിയ ഇഷ്ടമായി തോന്നുന്നു. പക്ഷെ ആദ്യം കഥ ഞാന്‍ വായിച്ചു തീര്‍ത്തു. കളസം മാത്രമുള്ള വാഴക്കൊടനെ മനസ്സില്‍ കണ്ടു കൊണ്ട് ....വൈറ്റിംഗ്............

$.....jAfAr.....$ said...

തുടരട്ടെ തുടരട്ടെ....സംഭവബഹുലമായ പുരാണത്തിന്റെ ബാക്കി കൂടി പോരട്ടെ..
അപോ ഇനി നമ്പൂരിമര്ടെ കൂട്ടത്തില്‍ കാണാം ല്ലേ....:P

ബഷീർ said...

ഈ ബ്ലോഗ് തുറന്നാലിപ്പോൾ അരിഷ്ടത്തിന്റെയും തൈലത്തിന്റെയും ഗന്ധമാണ്. രൂക്ഷതയില്ല ! ഭാഗ്യം !

തള്ളക്കോഴികളുടെ പിന്നാലെ കോഴികുഞ്ഞുങ്ങൾ പോകുന്നപോലെ നഴ്സുമാർ പോയ വിവരണം..അതൊരു ദശമൂലാരിഷടം പോലെ ഇഷ്ടമായി.

തുടരൂ.. ആശംസകൾ

കണ്ണനുണ്ണി said...

ആശുപത്രി അനുഭവം നര്‍മ്മത്തിലൂടെ വിവരിക്കുമ്പോ അതിലൊരു പുതുമയുണ്ട്....
ബാക്കിടെ വരട്ടെ ട്ടോ...

Hashiq said...

പരിപ്പ് പപ്പടം പായസോം, അഞ്ചു കറീം ഇഞ്ചി മാങ്ങയും..ഇതെല്ലാം സ്വപ്നം കണ്ട് നടുവ് തിരുമ്മി നിവര്‍ത്താന്‍ പോകുന്ന എല്ലാവനും ഒരു പാഠമാകട്ടെ ആ കഞ്ഞിയും കാബേജ് തോരനും..
നാളെ മുതല്‍ അവര്‍ വാഴയുടെ പുറത്ത് എണ്ണ ചൂടാക്കി ഒഴിച്ച് ഇലഞ്ഞിത്തറ മേളം നടത്തും.പാലും അരിയും ചേര്‍ത്ത് നവരക്കിഴി പിടിക്കും..എന്നിട്ടാ സുഖത്തില്‍കിടന്ന് ഉറങ്ങാതിരിക്കാന്‍ കണ്ണില്‍ അമൃതാന്ജന്‍ തേക്കും.. ഹായ് ഹായ്..

Unknown said...

ha ha vazhede oru bagyame =))

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.ചികിത്സ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ :)
അപ്പോ ബാക്കി വഴിയേ...

നന്ദിയോടെ

ramanika said...

“ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്കൊന്നും പണ്ടത്തെ ചെറുപ്പക്കാരുടത്രേം ആരോഗ്യം ഇല്ല.കാല്യാണം കഴിഞ്ഞാ പിറ്റേ ദിവസം തുടങ്ങും തണ്ടല്‍ വേദന”


സത്യത്തില്‍ തണ്ടല്‍ വേദന എപ്പോ തുടങ്ങി ?

ബാക്കി കാത്തിരിക്കുന്നു ............

Arun said...

രസകരമായ അവതരണം.തുടര്‍ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു....

തരികിട വാസു said...

കല്യാണം കഴിഞ്ഞാല്‍ പിറ്റെ ദിവസം മുതല്‍ ശരിക്കും തണ്ടല്‍ വേദന വരുമോ മാഷേ :)
രസായിണ്ട് ട്ടാ,ബാക്കി വേഗം പോരട്ടെ

Naushu said...

കൊള്ളാം.... രണ്ടാം ഭാഗവും അസ്സലായി....

അപ്പൊ അടുത്ത പോസ്റ്റില്‍ നമ്ബൂരിമാരുടെ കൂടെ.......

Anitha Madhav said...

നന്നായിട്ടുണ്ട്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

sumayya said...

ഒരുപാട് ചിരിച്ചു.അടുത്ത ഭാഗം ഉടനെയാവട്ടെ.

ശ്രദ്ധേയന്‍ | shradheyan said...

ഒരു ഫുട്ബാള്‍ കളി വരുത്തിയ വിനയേ... അല്ലേലും നീ അനുഭവിക്കാന്‍ യോഗമുള്ളവനാണ്. കൌപീനം ചുറ്റിയുള്ള നിന്റെ ഫോട്ടോ മനസ്സില്‍ കണ്ടു ഞാനൊന്ന് ആര്‍മാദിച്ചു ചിരിക്കട്ടെ.... :))

വാഴ ഫോം വീണ്ടെടുത്തു എന്നതിന്റെ തെളിവ് തന്നെ ഈ തുടര്‍ പോസ്റ്റുകള്‍. ബാക്കി പോരട്ടെ.

kARNOr(കാര്‍ന്നോര്) said...

പാലക്കാട്ടുകാരന്‍ നിഷ്കളങ്കന്‍ മൂലക്കുരു ആകുമോ ?

kARNOr(കാര്‍ന്നോര്) said...
This comment has been removed by the author.
Hashim said...

എന്നാല്‍ കൂ‍ട്ടത്തില്‍ ആര്‍ക്കും മൂലക്കുരുവിന്റെ അസുഖം ഉണ്ടാവരുതേ എന്ന് ഞാന്‍ ഒരു കാര്യവുമില്ലാതെ ആഗ്രഹിച്ചു!:)

ചിരിപ്പിച്ചു മാഷേ...ബാക്കി വേഗം പോന്നോട്ടെ :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

രണ്ടാം ഭാഗവും നന്നായി അവതരിപ്പിച്ചു...
എന്തൊക്കെയായാലും
എനിക്കിഷ്ടമായത് ആ പാലക്കാട്ടുകാരന്റെ നിഷ്കളങ്കതയാണ്...


" അതു കേട്ടപ്പോള്‍ എന്റെ മനസ് നിഷ്കളങ്കമായത് കൊണ്ട് മാത്രം ഞാനൊന്നു
ചിരിച്ചു." ആണോ...?എനിക്ക് വിശ്വാസമില്ല..

Sranj said...

കഞ്ഞീം കാബേജുപ്പേരീം... ഹ ഹ ഹ!
അരഞ്ഞാണത്തില്‍ നമ്പറിടാന്‍ പറ്റാത്തത് ഭാഗ്യം അല്ലെങ്കില്‍ 17 നമ്പര്‍ തുന്നിപ്പിടിപ്പിച്ച അരഞ്ഞാണം!! ഹോ!
പോരട്ടെ.. പോരട്ടെ... ബാക്കീം കൂടെ പോരട്ടെ..

ചാണ്ടിച്ചൻ said...

ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ....കോണകം കെട്ടാന്‍ പോകുവല്ലേ...

Unknown said...

ഇഷ്ടായി ഈ വാഴത്തരങ്ങള്‍...................

നികു കേച്ചേരി said...

ഇതിപ്പോ “പാരിജാതം” പോലെ ആവോ?
പിന്നെ ഇവിടേയും ഒരു ഡിസ്ക് തെറ്റിയവൻ ഉണ്ട്.
http://nikukechery-entelokham.blogspot.com/

കനല്‍ said...

ജട്ടിപോലും ഇടാത്തവന് കോണകമിടേണ്ടി വന്ന അവസ്ഥ എന്തായാലും നന്നായി

കഥ തുടരട്ടെ

Unknown said...

കിഴിപിടി തുടങ്ങട്ടെ ... പഞ്ചകര്‍മ്മ പോരാണം നമ്പൂതിരി യോഗം, കാത്തിരിക്കുന്നു.

സച്ചിന്‍ // SachiN said...

ഞങ്ങള് പാലക്കാട്ട്കാര് പൊതുവേ നിഷ്കളങ്കരാണ് വാഴേ. അതിപ്പോഴാണോ അറിയുന്നത്? :)
പോരട്ടെ ബാക്കി കൂടി...

noordheen said...

ചികിത്സ തുടങ്ങുന്നതിന് മുന്‍പേ ഇതാണ് സ്തിതിയെങ്കില്‍.... അപ്പോള്‍ ചികിത്സ വേഗം തുടങ്ങട്ടെ...
വേഗം വേണം :)

ഷബീര്‍ - തിരിച്ചിലാന്‍ said...

ആ ചെറുപ്പക്കാരന്റെ തണ്ടെല്ല് വേദന കല്ല്യാണത്തിന് മുന്നെയുണ്ടല്ലേ...? കൊള്ളാം...

khader patteppadam said...

കിഴിയല്ലേ, സാരമില്ല. 'വസ്തി' വെപ്പ്‌ എന്നൊരു ഏെര്‍പ്പാടുണ്ട്‌, സൂക്ഷിക്കണം.

പാര്‍ത്ഥന്‍ said...

അപ്പൊ അവ്ടള്ള പെങ്കുട്ട്യോളൊക്കെ കണ്ടിട്ടുണ്ടാവില്ലെ. അയ്യ്യേ!!!!!!!

sumitha said...

:)
അടുത്ത ഭാഗം എന്താവും എന്ന് അറിയാലോ. പെട്ടെന്ന് പോന്നോട്ടെ :)

jayanEvoor said...

എഴുത്തു കലക്കി വാഴേ!

ഞാൻ പഞ്ചകർമ്മ ആശുപത്രിയിൽ വാഴയെ ചികിത്സിച്ചഡോക്ടറോട് കാര്യങ്ങാളൊക്കെ വിശദമായി അന്വേഷിച്ചു.

ഇതൊന്നു തീർന്നു കണ്ടിട്ടുവേണം അതൊക്കെ ഒന്നെഴുതാൻ.

(വാഴയുടെ ചിലഫോട്ടോസും പുള്ളിക്കാരന്റെ കയ്യിൽ ഉണ്ടത്രെ! തരാം എന്നേറ്റിറ്റുണ്ട്!)

സൂത്രന്‍..!! said...

ഹരീഷേട്ടന്‍ അവിടെ ഇല്ലാത്തതു നന്നായി അല്ലങ്കില്‍ വാഴയെ കൊണകത്തില്‍ കാണേണ്ടി വരുമായിരുന്നു ....... അങ്ങേര്‍ അതും ഒരു പോസ്റ്റ്‌ ആക്കും ... കൊണകത്തിനും സൈസ് ഉണ്ടോ വാഴേ ?

ഒഴാക്കന്‍. said...

പാവം വാഴ.. ഒന്ന് ഫുട്ബോള്‍ തട്ടിയതിന്റെ ഒരു കഷ്ട്ടപാട്... എന്നാല്‍ എന്താ കൌപീനം ഉടുക്കാന്‍ പഠിച്ചില്ലേ.. പോസ്റ്റ്‌ രസായി

Anonymous said...

വെല്ലിമ്മാടെ വെള്ളിയരഞ്ഞാണം ഹ...ഹ എന്തൊക്കെ പുകിലായിരുന്നു.. സാംബാർ അവിയൽ പുളിശ്ശേരി.. കിട്ടിയതോ കാബേജ് തോരനും കഞ്ഞിയും ഇന്നു തുടക്കമായതു കൊണ്ട് അതെങ്കിലും കിട്ടി... ഇനി താങ്കൾ സ്വപ്നം കണ്ടതു പോലെ ഞങ്ങളും കാണട്ടെ ചൂടുള്ള മണലു കെട്ടി കിഴി പിടിക്കുന്നു . ഇനി അങ്ങോട്ട് പല പത്യങ്ങളുമുണ്ടാകും ഒരു നേരം ഭക്ഷണം അതു കഞ്ഞി. ഉപ്പു പറ്റുമോ ആവോ.. അടുത്ത പോസ്റ്റിനായി കാത്തിരിക്കുകയാ. പലരും പറയുന്നതുപോലെ ഇവിടെ വരുമ്പോൾ കൊഴമ്പും അരിഷ്ട്ടവും എല്ലാം കൂടി ചേർന്നൊരു വല്ലാത്തൊരു ഗന്ധം എഴുത്തിന്റെ ശൈലി വല്ലാതെ ഇഷ്ട്ടമായതു കൊണ്ടാകാം അല്ലെ... അടുത്ത പോസ്റ്റ് അരഞ്ഞാണവുമെല്ലാം കെട്ടി ഫോട്ടോ സഹിതം ആയിരുന്നെങ്കിൽ.. ഒന്നു കൂടി നന്നാകുമായിരുന്നു... കാത്തിരിക്കുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനിപ്പ്യോ ആ ജയൻ ഡോക്ട്ടർ വാഴക്കോടൻ തിരുമേനി കേരള ടൈയ്യും കെട്ടി നിൽക്കുന്ന പോട്ടം പോടുമോ..
ജാഗ്രതൈ..!

പാവപ്പെട്ടവൻ said...

സംഭവബഹുലം എന്ന് പറഞ്ഞിട്ട് ഒന്നും ഇതുവരെ വന്നില്ലല്ലോ

Unknown said...

വാഴക്കോടാ,
താന്‍ തല്‍ക്കാലം രക്ഷപെട്ടു!
സായിപ്പിന്റെ നാട്ടില്‍ ആയിരുന്നെങ്കില്‍!!?
അവിടെ കോണകം ഒരു അനാവശ്യ സാധനമാണെന്നു അറിയത്തില്ലായോ?
എഴുത്ത് പെരുത്തിഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍!

Typist | എഴുത്തുകാരി said...

പോരട്ടെ പോരട്ടെ, ബാക്കിയും കൂടി പോരട്ടെ.

അസൂയക്കാരന്‍ said...

കലക്കി മച്ചാ കലക്കി അടുത്ത ഭാഗം ശീക്രം പോട്ങ്കോ :)

ഞാനും ഒരു ബ്ലോഗ് വാങ്ങുന്നുണ്ട്, അവിടേയും വരണേ.....

അപര്‍ണ്ണ II Appu said...

തുടര്‍ഭാഗത്തിനായി കാത്തിരിക്കുന്നു...
എഴുത്ത് വളരെ രസകരം!

വാഴക്കോടന്‍ ‍// vazhakodan said...

പാവപ്പെട്ടവനേ ക്ഷമീ...സംഭവബഹുലം വരും:)
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
പിന്നെ എല്ലാവരും എന്റെ കോണം കെട്ടി നില്‍ക്കുന്ന പോട്ടം പ്രതീക്ഷിക്കുന്നല്ലേ? ഇപ്പോ ശരിയക്കിത്തരാട്ടാ :):)

നന്ദിയോടെ...

Areekkodan | അരീക്കോടന്‍ said...

ഒരു ഡിസ്ക് തെറ്റിയിരുന്നെങ്കില്‍ എന്ന് എല്ലാവരും പറയോ അടുത്ത പോസ്റ്റില്‍...

$hamsuCm Pon@t said...

ഓഫീസിലായതിനാൽ ഉച്ചത്തിൽ ചിരിക്കാൻ കഴിന്ന്ഹ്ൻഹില്ല എന്ന ദു:ഖമുണ്ട്. ആശംസകൾ.

പാവത്താൻ said...

ഇപ്പോ വന്ന ഈ വേദന ചികിത്സിച്ചു മാറ്റിത്തരാം.
വേദന ഇനിയും വരുമോ?
നോക്കീം കണ്ടു മൊക്കെ ഇരുന്നാല്‍ വരില്ല.
ഇനി വരാതിരിക്കാന്‍ എന്തു ചെയ്യണം?
ഡൈവോഴ്സ് ചെയ്യണം

sreee said...

നമ്പൂരീസ് ഇങ്ങനൊക്കെ ഇപ്പോഴും നടക്കുന്നോ?പിന്നെ, വെജിറ്റേറിയൻ ആകുന്നതു നല്ലതാണു.നല്ല ഒഴുക്കോടെയുള്ള എഴുത്ത്.അടുത്തഭാഗം വരട്ടെ.

OAB/ഒഎബി said...

ആകെക്കൂടി ഞങ്ങളെ ഉഴിഞ്ഞ് വാങ്ങിയെ അടങ്ങൂന്നാ തോന്നണെ...

അസൂയക്കാരന്‍ said...

ഞാന്‍ പുതിയ ആളാണ് എന്റെ ബ്ലോഗില്‍ ഒന്ന് വരൂ.

http://asooyakkaaran.blogspot.com/

krish | കൃഷ് said...

അപ്പോ കോണാനുടുത്ത വാഴക്കോടൻ “നമ്പൂരി” ഇപ്പോഴും ക്യൂവിൽ തന്നെയാണല്ലേ.

‘പഞ്ച്‘കർമ്മക്കാർ വാഴയെ എടുത്ത് പെരുമാറുന്നത് അടുത്ത എപ്പിഡോസിൽ പ്രതീക്ഷിക്കാമല്ലോ.

വാഴക്കോടന്‍ ‍// vazhakodan said...

@Sree : എന്റെ കുട്ടിക്കാലത്ത് നമ്പൂരിമാരെ കണ്ട ഓര്‍മ്മയാണ് കെട്ടോ! അല്ലാതെ ഇപ്പോഴത്തേയല്ല.

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി!

ആളവന്‍താന്‍ said...

ഫുട്ബാളിനെ ഞാനും വെറുത്തു; പക്ഷെ മറ്റവന്‍മാരെ എല്ലാം എനിക്കും ഇഷ്ട്ടാ..
നല്ല രസം വാഴച്ചേട്ടാ... തുടരട്ടെ...

Unknown said...

കിടു! ഗഡീ...
ഒന്നാം ഫാഗം വായിച്ചില്ലായിരുന്നു,
ബൈ ദ ബൈ അതുകൂടി വായിച്ചിട്ടു വരാം...

NAZEER HASSAN said...

അളിയോ ബാക്കി കൂടെ പോന്നോട്ടെ...

നന്നായിണ്ട് ട്ടാ :)

ദാസന്‍ കൂഴക്കോട് said...

valare nannayirikkunu vazhe.. cary on bakki fagathinaayi kaathirikunnu!!

ഏ.ആര്‍. നജീം said...

നിങ്ങളിങ്ങനെ മനുഷ്യരെ ഒക്കെ ചിരിപ്പിച്ച് ചിരിപ്പിച്ച് പണ്ടാരമിടക്കാനുള്ള പുറപ്പാടാ ??? വരട്ടെ അടുത്തഭാഗം

G.MANU said...

Super series Vazha.. next pls

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്ക് ഹ്ര്യദയം നിറഞ്ഞ നന്ദി.
അടുത്ത ഭാഗം അധികം വൈകാതെ.....

നന്ദിയോടെ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിരട്ട കത്തിച്ചു ചിലര്‍ കരിയുണ്ടാക്കും..ചിലര്‍ കയിലുണ്ടാക്കും..ചിലര്‍ മനോഹരമായ ശില്‍പ്പങ്ങള്‍ തീര്‍ക്കും..
താങ്കള്‍ കയിലും ശില്‍പ്പവും ഒപ്പം മെനയുന്നു..
കഞ്ഞിയും കുടിക്കാം..കണ്‍കുളിര്‍ക്കാം.!!

ഗീത രാജന്‍ said...

:):):):) kollam tto...

Musthu Kuttippuram said...
This comment has been removed by the author.
Musthu Kuttippuram said...

superayittundutto,,,,,,,,,

അഭി said...

ബാക്കി കൂടി വേഗം വായിക്കട്ടെ

MUBEER MUBU said...

hihihi...kollaaaaaam,,,,,

MUBEER MUBU said...

hihihi...kollaaaaaam,,,,,

 


Copyright http://www.vazhakkodan.com