പ്രിയമുള്ളവരേ,
ഇതിന് മുന്‍പ് പോസ്റ്റ് ചെയ്ത “അളിയന് ജോക്കുകള്‍ക്ക്“ ലഭിച്ച ‘വന്‍ വരവേല്‍പ്പ്‘ കണക്കിലെടുത്തും ലക്ഷക്കണക്കിന്...സോറി പതിനായിരക്കണക്കിന് വായനക്കാര്‍....
“എന്തോ?“
അല്ല ആയിരക്കണക്കിന് വായനക്കാര്‍ വീണ്ടും അളിയന് ജോക്കുകള്‍ ആവശ്യപ്പെട്ടതിനാല്‍...
“കേട്ടില്ല”
ക്ഷമിക്കണം നൂറ് കണക്കിനാളുകള്‍ വീണ്ടും ആവശ്യപ്പെട്ടതിന് പ്രകാരം!
“എന്തൂട്ട്!“
സത്യമായിട്ടും രണ്ട് മൂന്നാലാളുകള്‍ ആവശ്യപ്പെട്ടതാട്ടാ, ഇനി കുറക്കാന്‍ പറ്റില്ല! അല്ലാ പിന്നെ!
അപ്പോള്‍ പറഞ്ഞ് വന്നത് ഒരിക്കല്‍ കൂടി അളിയന് ജോക്കുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
സദയം ക്ഷമിക്കുമല്ലോ!
അളിയന്റെ അത്ഭുതം!
“അളിയാ അത്ഭുതം! ദേണ്ടേ എന്റെ പോക്കറ്റില്‍ നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍!”
“പരട്ട അളിയാ, അളിയന് ഇട്ടിരിക്കുന്നത് എന്റെ ഷര്ട്ടാ!”
അളിയനും ഹോട്ടലും
“അളിയോ ഈ ഹോട്ടല്‍ മഹാകത്തിയാ!ഭയങ്കര ബില്ല്, അളിയന് കൊടുത്തോ,ഞാന്‍ പേര്‍സെടുക്കാന്‍ മറന്നു!”
“ഭാഗ്യം പേര്‍സ് മറന്നത്! അളിയനെങ്ങാന്‍ ‘വയറ്‘ കൊണ്ടു വരാന്‍ മറന്നിരുന്നെങ്കില്‍.....!
അളിയന്റെ സ്നേഹം
“അളിയോ അളിയന് വന്നില്ലായിരുന്നെങ്കില്‍ അത്രേം ആളുകളുടെ തല്ല് ഞാന്‍ ഒറ്റയ്ക്ക് കൊള്ളേണ്ടി വന്നേനെ!”
“മൂലക്കുരു പൊട്ടുമ്പോഴാ അളിയന്റെ വയറ്റീന്ന് പോക്ക്! അളിയനാണളിയോ സ്നേഹമുള്ള അളിയന്!”
അളിയനും ഞാനും
“അല്ലടോ ഇന്നലെ രണ്ട് അളിയന്മാര്ക്കും നല്ല അസ്സല് തല്ല് കിട്ടീന്ന് കേട്ടല്ലോ, നേരാണോ?”
“സത്യാ ! അവര്‍ രണ്ടാളുണ്ടായിരുന്നു ഞാനും ന്റെ അളിയനും ഒറ്റയ്ക്ക്! കൊതി തീരെ കിട്ടി“
പരിഷ്കാരി
“ഞാനൊരു പരിഷ്കാരിയാണളിയോ! ഭാര്യ ജോലിക്ക് പോകുന്നത് എനിക്ക് അഭിമാനമാണ്”
“എന്റെ പെങ്ങളും പരിഷ്കാരിയാ!അളിയന് അടുക്കളപ്പണി ചെയ്യുന്നത് അവള്‍ക്കും അഭിമാനാ“
അളിയന്റെ കല്യാണം
“അളിയോ അളിയനൊരു പെണ്ണ് കെട്ടിയിട്ട് വേണം എനിക്കൊരു കുട്ടിയുണ്ടായിക്കാണാന്‍”
“പരട്ട അളിയാ അളിയനെന്താ ഉദ്ദേശിച്ചേ?”
“അതല്ല അളിയാ അളിയനൊരു കുട്ടിയുണ്ടായിക്കാണാനുള്ള കൊതി കൊണ്ട് പറഞ്ഞതാ!”
അളിയനും പല്ലും
“അളിയോ ഒരു പല്ലല്ലേ കേടുള്ളത് ഉണ്ടായിരുന്നുള്ളൂ പിന്നെന്തിനാ രണ്ട് പല്ല് പറിച്ചത്?”
“സ്പെഷല്‍ ഓഫറുണ്ടായിരുന്നു അളിയോ, ഒരു പല്ലെടുത്താല്‍ ഒരു പല്ല് ഫ്രീയായി എടുക്കും എന്ന്! പല്ലൊന്ന് പോയാലെന്താ ഓഫറ് പോയില്ലല്ലോ! ഞാനാരാ മോന്!”
അളിയനും പോലീസും
“അളിയനെ ഇന്നലെ പോലീസ് പിടിച്ചെന്ന് കേട്ടല്ലോ എന്താ പ്രശ്നം?”
“ആ കവലയില്‍ വാടക വീട്ടിലുള്ള സ്ത്രീയെ അളിയന് അറിയുമോ?”
“അളിയോ അവര്‍ പുതുതായി സ്ഥലം മാറി വന്ന വനിതാ പോലീസാ“
“സ്റ്റേഷനിലെത്തി എസ് ഐ പറഞ്ഞപ്പഴാ അളിയാ എനിക്കും മനസ്സിലായത്!”
******************************************************************************************************
അളിയന് ജോക്ക്സ് പുതിയ സ്റ്റോക്ക് എത്തിയാല്‍ തുടരും...

50 comments:
അളിയന് ജോക്കുകള്‍ വീണ്ടും! അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!!
സസ്നേഹം
വാഴക്കോടന്‍
പോരട്ടെ... :)
അളിയന് ജോക്സ് തകര്‍ക്കുന്നു!
കാലത്തെ തന്നെ ചിരിച്ച് വയർ ഉളൂക്കി (ഭാഗ്യം വയറ് കൊണ്ട് വരാൻ മറന്നില്ല :)
അളിയന്റെ അത്ഭുതമാണ് സൂപ്പർ..ആ ഷർട്ട് മാറിയിട്ട വാഴക്കോടൻ അളിയന് ആശംസകൾ
ടിന്റു മോന് പോയി ഇപ്പോള്‍ അളിയന്‍സ് ആയോ...ഏതായാലും,'വാഴക്കോടന്റെയും,അളിയന്റെയും' ജോക്സ് കലക്കുന്നുണ്ട്...ഇനിയും പോരട്ടെ....
ഇനി എല്ലാരും അളിയന് ജോക്സ് പറഞ്ഞു നടക്കുന്ന ഒരു കാലം വരോ.....
എന്തായാലും സംഭവം കലക്കുന്നുണ്ട്..ആശംസകള്‍ .
കൊള്ളാലോ? വഴാകോടാ
വഴേടെ അളിയൻ ഒരൊന്നൊന്നര സംഭവമാണല്ലോ!! ;)
:)
ഇത്തിരിയേ ഇഷ്ട്ടായുള്ളൂ
ഇത്തിരിയെങ്കിലും ഇഷ്ടമായതില്‍ ഒത്തിരി സന്തോഷം!
അഭിപ്രായം അറിയിച്ച എല്ലാ സുഹ്യത്തുക്കള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി!
കൊള്ളാം വാഴയളിയാ,
പോരട്ടേ കൂടുതൽ :)
കൊടളിയാ ...കൈ.
സൂപ്പര്‍.
ചിരിപ്പിച്ചു....
നന്നായിട്ടുണ്ട്...
അളിയോ അളിയന് കസറുകയാണല്ലോ അളിയാ!
“സത്യാ ! അവര്‍ രണ്ടാളുണ്ടായിരുന്നു ഞാനും ന്റെ അളിയനും ഒറ്റയ്ക്ക്!
ഹ ഹ ഹ ചിരിച്ചു പോയി അളിയോ:) തുടരൂ..
അളിയോ അളിയനാണളിയോ അളിയന് :)
തുടരൂ...
ലോകത്തുള്ള സകല അളിയന്മാര്ക്കും വാഴ പണി കൊടുക്കുന്നത് തുടരുകയാണല്ലോ :)
സ്റ്റോക്ക് ഉടനെ എത്തുമോ? :)
അളിയന്റെ മാത്രം തല്ലു കൊണ്ടാല്‍ പോരല്ലോ “അളിയന്റെ ഭാര്യ“യുടേയും കൊള്ളേണ്ടതല്ലേ.
ആ പഴയ കോണകവും പാത്രവുമൊക്കെ കളയാതെ സൂക്ഷിച്ചു വച്ചോളൂ വേണ്ടി വന്നേക്കും.
കൊള്ളാം അളിയാ...ഗലക്കുന്നുണ്ട്....
ആ ഷര്‍ട്ട് മാറിയിട്ടതാണ് ഏറ്റവുമിഷ്ടായത് :)
അളിയാ...:)
:):)
ചിര്ച്ചു :)
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
നിങ്ങളെ ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അളിയന്മാര് ഹാപ്പിയാകും :)
നന്ദിയോടെ....
പൊളപ്പന്‍ അളിയാ.. :)
പോരട്ടേ..
“അല്ലടോ ഇന്നലെ രണ്ട് അളിയന്മാര്ക്കും നല്ല അസ്സല് തല്ല് കിട്ടീന്ന് കേട്ടല്ലോ, നേരാണോ?”
“സത്യാ ! അവര്‍ രണ്ടാളുണ്ടായിരുന്നു ഞാനും ന്റെ അളിയനും ഒറ്റയ്ക്ക്! കൊതി തീരെ കിട്ടി“
***
'അവന് ഒരാള്‍' എന്നായിരുന്നെങ്കില്‍ കുറച്ചുകൂടെ രസിച്ചേനെ... എന്റെ കാര്യമാണേ..... അടിപൊളി വാഴേ....
ha ha super super!!!
ഹ...ഹ.ഹ
കലക്കൻ അളിയൻ
ഓർത്ത് ചിരിക്കാനൊരു വകയായി
പണ്ട് ചെറിയ കുട്ടിയായിരുന്ന സമയത്ത് സ്കൂളിൽ നിന്നും വരുന്ന വഴി കണ്ടവരുടെ വേലിപ്പത്തലിനെയെല്ലാം തല്ലി പഠിപ്പിക്കുമായിരുന്നു. അതുപോലെ, ഇവിടെ വായനക്കാരേറെയുണ്ടായിട്ടും പിന്നെങ്ങനാ “രണ്ട്മൂന്ന് ആലുകൾ ” വന്നു ചോദിച്ചത് ?
അളിയന്റെ ഓരോ തമാശ ...
വായിച്ച് ചിരിക്കുന്നു.
ഇനിയും പോരട്ടെ...
ഹ ഹ ഹ അളിയന്റെ ഒരു കാര്യം! :)
അഭിപ്രായങ്ങള്‍ക്ക് നന്ദി കൂട്ടുകാരെ...
:(
അവസാനത്തേതാണൊന്നാമത്തേത്-
കുഞ്ഞാക്കോയ്..
aLiyanu ailaththala!!!
good
ഈ അളിയന്മാര് ആളൊരു സംഭവം തന്നെ....ഇമ്മാതിരി അളിയന്മാരുണ്ടേല് പെങ്ങള് രണ്ടാം ദിവസം വീട് പിടിക്കും...
തമ്പ്യളിയോ.... ആ പരിഷ്ക്കാരിയും പോലീസും നല്ലത്...
ഇഷ്ടായി! :)
അളിയൻ ജോക്സ് നന്നാവുന്നു.
എന്തരപ്പീ ഇവിടെ അളിയന്മാര്ക്കൊന്നും ജീവിക്കണ്ടേ ടേ? പൊളിച്ചു :)
അളിയനളിയനും അടിച്ചുകസറുകയാണല്ലോ..
അളിയോ....കലക്കി അളിയോ കലക്കി :)
ഡാ അളിയാ.. നീയും ഒരളിയനാന്ന് മറക്കണ്ട :)
valare rasakaramayittundu.... aashamsakal....
അളിയന്മാര് തന്നെയല്ലേ? കോ ബ്രദേര്‍സ് അല്ലല്ലോ?.... സംഭവം കസറുന്നു...:-)
:) ha..ee aliyan kollam tto..jokes ishtamayee tto
അളിയോ.... ചിലതൊക്കെ അസ്സലായി... :)
ഇഷ്ടമായെന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം!
അഭിപ്രായം അറിയിച്ച എല്ലാ സുഹ്യത്തുക്കള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി!
“സത്യാ ! അവര്‍ രണ്ടാളുണ്ടായിരുന്നു ഞാനും ന്റെ അളിയനും ഒറ്റയ്ക്ക്! കൊതി തീരെ കിട്ടി“
അതു കലക്കി :ഡ്
satheeshharipad.blogspot.com
Thursday, February 10, 2011
അളിയന് ജോക്സ് കലക്കീട്ടോ. ചിരിപ്പിച്ചു.
തുടക്കത്തിലെ വാഴക്കോടന്‍ ജോക്സ് ഒന്ന് തീര്ന്നിട്ടു വേണ്ടെ അളിയന് ജോക്സില് എത്താന്‍...ഈ പെട്ടിയുടെ മുന്നിലിരുന്ന് ചിരിപ്പിയ്ക്കുന്നതിന് നന്ദി ട്ടൊ.
Post a Comment