പ്രിയമുള്ളവരെ,
‘അളിയന് ജോക്സ്’ എല്ലാവര്ക്കും ഇഷ്ടപ്പെട്ട നിലയ്ക്ക് അളിയന്മാരെക്കുറിച്ചുള്ള ചൊല്ലുകളും നിങ്ങള്‍ക്കിഷ്ടമാകും എന്ന് കരുതിയാണ് സമ്പൂര്‍ണ്ണ അളിയന് ചൊല്ലുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ലോകത്തിലെ സകലമാന അളിയന്മാര്ക്കും ഞാനീ അളിയന് ചൊല്ലുകള്‍ ഒരിക്കല്‍ കൂടി ഡെഡിക്കേറ്റ് ചെയ്യുന്നു!സമ്പൂര്‍ണ്ണ അളിയന് ചൊല്ലുകല്‍!
പുത്തനളിയന്‍ പെര്‍ഫ്യൂം തലയിലും അടിക്കും!!
അളിയന്റെ കുഞ്ഞിനെ വിരുന്നുണ്ണാന്‍ പഠിപ്പിക്കണോ??
അളിയന് മൂത്താലും വിരുന്നുണ്ണല്‍ മറക്കുമോ??
ഉള്ളത് പറഞ്ഞാല്‍ അളിയനും നാറും!!
അഴകുള്ള അളിയന്റേല്‍ കാശില്ല!!
അറിയാത്ത അളിയന് ചൊറിയുമ്പോള്‍ അറിയും!!
തേടിയ അളിയനെ ഷാപ്പില് കിട്ടി!!
അളിയനെ പേടിച്ച് വീട് പൂട്ടണോ??
ഇടഞ്ഞാല്‍ അളിയന് ഭാര്യവീട്ടിന്നും കിട്ടും!!
അളിയന് പൊന്ന് പോരാഞ്ഞിട്ട് അളിയന്റളിയന് പെണ്ണ് കെട്ടാഞ്ഞിട്ട്!!
അളിയനുള്ളപ്പോള്‍ വിരുന്നിന്റെ വില അറിയില്ല!!
അളിയന്മാര് കൂടിയാല്‍ പാമ്പ് ചാവില്ല!!
അളിയനെന്താ ശമ്പളം കൊടുക്കുന്നിടത്ത് കാര്യം!!
എന്തായാലും പെങ്ങളെ കെട്ടി ഇനി അളിയനെന്ന് വിളിച്ചേക്കാം!!
അളിയനില്ലാത്തവന് അളിയനെ കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും സ്മോളടിക്കും!!
വേണമെങ്കില്‍ അളിയന് പുലര്‍ച്ചയ്ക്കും വരും,ഇല്ലെങ്കില്‍ പാതിരാക്കും വരില്ല!!
പണി പോയ അളിയന്!!
കിട്ടാത്ത വിരുന്ന് പുളിക്കും!!
അമ്മായിയമ്മ മീശവെച്ചാല്‍ അളിയനാവില്ല!!
അളം മുട്ടിയാല്‍ അളിയനും ഓടും!!
അളിയനോളം വരുമോ അമ്മായിയപ്പന്??
അമ്മായിയപ്പന് വേലി ചാടിയാല്‍ അളിയന് മതില് ചാടും!!
പെങ്ങളേം കെട്ടി സ്ത്രീധനോം വാങ്ങി പിന്നേം അളിയന് മുറുമുറുപ്പ്!!
അളിയന് പോയാല്‍ ഷാപ്പിലും തപ്പണം!!
അളിയനേതായാലും സദ്യ നന്നായാല്‍ മതി!!
നാണമില്ലാത്ത അളിയന്റെ മൂലത്തില്‍ ആല് കിളിര്‍ത്താല്‍ അന്നും ഒരു വിരുന്ന്!!
അളിയനെ മറന്ന് വിരുന്നുണ്ണരുത്!!
അളിയന് ചൊല്ലുകള്‍ക്ക് ഇവിടെ തല്ക്കാലം വിരാമം കുറിക്കുന്നു.ഇനി എല്ലാവരും അളിയന് ചൊല്ലുകള്‍ ഹ്യദിസ്ഥമാക്കുമല്ലോ!!
70 comments:
അളിയനെ മറന്ന് വിരുന്നുണ്ണരുതേ...പറഞ്ഞില്ലെന്ന് വേണ്ട!:)
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!
ട്ടോ എന്റെ വക ആദ്യ തേങ്ങ !!! അളിയാ എന്നോട് ഇത് വേണ്ടായിരുന്നു
ഉഗ്രന്‍ അളിയാ..!
ശരിക്കും അളിയന്റെ അളിയന് അളിയനിട്ടു എന്തോ പണി തന്നിട്ടുണ്ടല്ലോ.. :)
ഉള്ളത് പറഞ്ഞാല്‍ അളിയനും നാറും! ഇത് ഏതോ 'കുട്ടി' പറഞ്ഞതല്ലേ..?
അളിയനാണളിയാ അളിയന്!
കൊള്ളാം
അളിയന്റെ അളിയന് മഹാ പാരയാണെന്ന് തോന്നുന്നു...
എനിക്ക് അളിയന്മാരില്ല... അതുകൊണ്ട് അനുഭവ ജ്ഞാനം ശൂന്യം...
ഹ ഹ ഇത് പൊതുവായി അളിയന്മാരെക്കുറിച്ച് പറയുന്നതാണ് കേട്ടോ!
അഭിപ്രായം അറിയിച്ചതിന് എല്ലാവര്ക്കും നന്ദി അറിയിക്കുന്നു!
“നാണമില്ലാത്ത അളിയന്റെ മൂലത്തിൽ ആല് കിളർത്താൽ അന്നും ഒരു വിരുന്ന്”ഇതും ഒരു ‘കുട്ടി’പറഞ്ഞന്നാ കേൾവി!.
ആളറിയാതെ അളിയനെ പറഞ്ഞാല്‍ അത് അങ്ങാടിപ്പാട്ട് ...
അളിയാ .. കമെന്റിയാല്‍ അളിയന് വിരുന്നു മുടക്കുമോ അളിയാ ..
ഷാപ്പീന്ന് കിട്ടിയ അളിയനെ ഒന്ന് പരിജയപെട്ടാല്‍ കൊള്ളാമായിരുന്നു
അളിയന്റെ ഓരോ പോഴത്തരങ്ങള്‍!!!
അളിയന്മാര് കൂടീയാല്‍ പാമ്പാവില്ലെന്നോ? എല്ലാവര്ക്കും കൂടി വീതിക്കുമ്പോള്‍ ആര്‍ക്കും പാമ്പാവാനും മാത്രം കിട്ടില്ല എന്നായിരിക്കും അല്ലേ?
ശരിക്കും അളിയന്റെ കയ്യീന്ന് പണി കിട്ട്യാ...?
super duper... ഇതൊരുപാട് ഫോർവേഡ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
അളിയോ അളിയനാണനളിയോ ശരിക്കും ബൂലോക അളിയന്
അടിപൊളി അളിയാ... :)
ഇതൊരു ഒന്നൊന്നര പണിയായല്ലോ അളിയോ...
തകര്‍ത്തു!ഇതിപ്പഴേ ഫോര്‍വേഡായി :)
സമ്മതിച്ചിരിയ്ക്കുണു...നമിച്ചു.
ന്റമ്മച്ചിയേ...അളിയന് ചൊല്ലുകളും :)
സമ്മതിച്ചു ആശാനേ...ദക്ഷിണ സ്വീകരിച്ചാലും...
തകര്‍ത്തു!
അളിയന് ചൊല്ലുകളും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം!
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി!
വാഴക്കോടന്‍ ചൊല്ലുകള്‍ സ്വന്തം അളിയന് അയച്ചു തന്നതാകും അല്ലിയോ :)
'കഷ്ടകാലം വന്നാല്‍ അളിയനും പാമ്പാകും.'
'അണ കടന്ന അളിയന് അഴുതാലും തിരിച്ചു വരില്ല'
'അണ്ണാന് ചാടുന്നത് കണ്ടിട്ട് അളിയന് ചാടാമോ?'
'അടച്ചുവേവിച്ച കഷായവും അനുസരണയില്ലാത്ത അളിയനും രണ്ടും ഉപയോഗ ശൂന്യമാണ്'
(അളിയാ.. ഞാനോടി )
അളിയോ.....:)
എന്നാലും അളിയാ :)
kalakki
ഇസ്മായിലേ.. അതിക്കിഷ്ടായി:)
ഓടണ്ട അളിയാ ആളറിയാം :)
അഭിപ്രായങ്ങള്‍ക്ക് നന്ദി!
പെങ്ങളേം കെട്ടി സ്ത്രീധനോം വാങ്ങി; എന്നിട്ടും അളിയന് മുറുമുറുപ്പ്!! അതാണ് ടോപ്.
തേടിയ അളിയനെ ഷാപ്പില് കിട്ടി!!
വാഴേ.... അളിയനെ വിറ്റു കമന്റ് ആക്കുകയാണല്ലേ... എന്തായാലും പൊസ്റ്റ് കിടു ആയി... :)
ഏതെങ്കിലും അളിയന് വാഴക്കിട്ട് പണി ഒപ്പിച്ചെന്നാ തോന്നണേ!
വാഴേടെ അളിയൻ ബ്ലോഗ് വായിക്കുമോ??? വായിക്കാതിരിക്കട്ടെ..!! :)
super :)
:-)
രാമോ ഞാനും ഒരു അളിയനാണ് ട്ടാ :)
അപ്പോ പിന്നെ സെയിം പിഞ്ച് :)
അളിയന്മാരെ പിണക്കീട്ടുള്ള വല്ല കളിക്കും ഞാന്‍ നിക്ക്വോ? നെവര്‍ !!:)
അഭിപ്രായം പങ്കുവെച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി!
Alliya...ithrathollam vendaayirunnu.......
എന്നാലും അളിയാ, അളിയനിതെന്തു പറ്റി?
:)
അളിയാ അളിയനാണ് അകിയാ അളിയന്...അളിയന്റെ നാക്കിനു എലില്ലാ...അണ കിട്ടാന്‍ അളിയനും കടിക്കും..അളിയനെ അറിയാത്തവര്‍ അളിയനെ അറിഞ്ഞപോള്‍ കണ്ട അളിയനെല്ലാം തെറി കൊണ്ട് ആറാട്ട്...
അളിയന് മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടൂല..!
അളിയൻ ചൊല്ല്
വിളവും കൂട്ടും...!
പെങ്ങളേം കെട്ടി സ്ത്രീധനോം വാങ്ങി..പിന്നേം അളിയന് മുറുമുറുപ്പ്..ഇത് കലക്കി..
അളിയന് ചാടിയാല്‍ ഷാപ്പോളം...പിന്നേം ചാടിയാല്‍ ബാറോളം.......
കഴിച്ചിട്ട് വാള് വെക്കുന്ന അളിയനെ കണ്ടാല്‍ കുളിക്കണം..
പെങ്ങടെ കഴുത്തേല് സ്വര്‍ണം ഉണ്ടേല്‍ അളിയന് വയനാട്ടീന്നും വന്ന് പണയം വെക്കും...
ഹ ഹ ഹ കൂടുതല്‍ അളിയന് ചൊല്ലുകള്‍ വരട്ടെ!:)
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി!
അളിയനോട് ഈ ചതി വേണ്ടായിരുന്നു അളിയോ...:)
നന്നായി ചിരിച്ചു.
കിടിലന്‍ അളിയാ കൊട് കൈ
ഗംഭീരമായിട്ടുണ്ട്.അഭിനന്ദനങ്ങള്‍....
എന്റെ വാഴേ.....കലക്കി ....രസികന്‍ സംഭവം.....സസ്നേഹം
എന്റ്റളിയോ!! വിരുന്ന് കുശാല്‍.
വാഴക്കോടനളിയാ.....അളിയനാണ് സാക്ഷാല്‍ അളിയന്.
വാഴേ അളിയഞ്ചൊല്ലക്കേ കൊള്ളാം ...പക്ഷേ ഇതിൽ നിലവിലുള്ള ചൊല്ലിനെ അളിയാൻ എന്നാക്കിയിട്ടുണ്ടു ..
1)കുന്തമ്പോയാൽ കുടത്തിലും തപ്പണം
2)അണ്ണാൻ മൂത്താലും മരം കയറ്റം മരക്കുനോ
3)തേടിയ വള്ളീ കാലിൽ ചുറ്റി
ഇനി ഞാനൊന്നു പറയട്ടെ
അളിയനെ കണ്ടാൽ പുളിതിന്നതു പോലാ
വളരെ നല്ല കളക്ഷന്‍ .ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകള്‍.
“മോങ്ങാനിരുന്ന അളിയന്റെ തലയില്‍ തേങ്ങാ വീണതു പോലായീ!!“
;-)
കലക്കീ ട്ടാ.....
അളിയാ അളിയാ പൊന്നളിയാ.
കൊള്ളാമളിയാ ചൊല്ലളിയാ.
നാണമില്ലാത്ത അളിയന്റെ മൂലത്തില്‍ ആല് കിളിര്‍ത്താല്‍ അന്നും ഒരു വിരുന്ന്!!
അളിയന് ചൊല്ലുകള്‍ കിറു ക്യത്യം! :)
പൊളിച്ചടുക്കി :)
അളിയാ..അളിയനാ അളിയാ അളിയന്!
അളിയാ അളിയാ പൊന്നളിയാ.
കൊള്ളാമളിയാ ചൊല്ലളിയാ.
ഹ ഹ ഹ ചാര്‍ളീ അത് കലക്കി :)
അഭിപ്രായങ്ങള്‍ക്ക് നന്ദിയോടെ...
അധികമായാല്‍ അളിയനും പിണം.
അളിയന് ചൊല്ലുകള്‍ നന്നായിട്ടുണ്ട്.
ഹ ഹ..കൊള്ളാം പുതുമൊഴികള്‍..
ഡാ അളിയന്മാരെ ഒരു വഴിക്കാക്കി അല്ലേ?
ആക്ചൊലി അളിയനുമായി വല്ല ഉടക്കും??
കൊള്ളാം ട്ടാ! :)
അളിയൻ ഓടീട്ടൊരു കാര്യോമില്ല, അളിയനിരിക്കാൻ നേരോമില്ല.... (ഒരെണ്ണം എന്റേം വക ഇരിക്കട്ടെ) പാവം അളിയന്മാർ. ചിരിപ്പിച്ചു ,അസ്സലായി.
അയിലത്തല അളിയനും കൊടുക്കരുത് ............
ആശംസകളോടെ...!
GeoGebra_in_Practical_Life_പ്രായോഗിക ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ച്
Here
സംഭവം വായിച്ചു രസിച്ചു.. കമന്റുകൾ അതിലേറെ രസിച്ചു... പക്ഷേ, നമ്മുടെ വാഴക്കോടനളിയൻ ഇത്തവണ നാട്ടീപ്പോയി വന്നത് മുതലാണല്ലോ ഇങ്ങനെ അളിയനിട്ട് പാര തുടങ്ങിയത്.. ഇതിനു പിന്നില്ലേ ചേതോവിഹാരം ;-) ഒന്നു വെളുപ്പെടുത്താൽ കൊള്ളാമായിരുന്നു
ഏത് പഹയന് പെണ്ണ് കെട്ടിയാലും....അളിയനാകും
നജീമേ... ഞമ്മന്റെ വിരുന്ന് മുടക്കിയാലേ അനക്ക് സമാധാനമാവൂ അല്ലേ? :)
പാലക്കുഴി പറഞ്ഞത് എന്നെ ഉദ്ധേശിച്ചാണോ? എന്നെ മാത്രം ഉദ്ധേശിച്ചണോ എന്ന് ഞാന്‍ സംശയിക്കുന്നു! :)
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി!
aliyan:kaliyum oralpam karyavum
'അളിയന് വന്നാല്‍ അയലത്തെ കോഴിക്ക് മരണവെപ്രാളം...'
അളിയാ.... കലക്കന്‍...
പണ്ടത്തെ ബ്ലോഗ് പഴംചോല്ലുകള്ക്ക് ശേഷം.. ഇത് കലക്കിടുണ്ട് ട്ടോ വാഴേ
വാഴക്കോടന്‍ ബൂലോക അളിയന്!
അളിയന്മാര്ക്ക് പെരാന്ത് പിടിച്ചോ?
എന്തായാലും കാണാന്‍ നല്ല ചേല് !
ഒരു അളിയൻ പാരഡി കൂടി (കദളി ചെങ്കദളി റ്റ്യൂൺ)
അളിയാ പൊന്നളിയാ തിന്നളിയാ ചപ്പാത്തി
വളിച്ച സാമ്പാറും കൂട്ടി തിന്നളിയാ ചപ്പാത്തീ..
അഖിലലോക അളിയന്മാരേ സംഘടിക്കുവിൻ .. ബായ ബെട്ടാറായി..
hihi kalakki aliyaaa
http://apnaapnamrk.blogspot.com/
അടിപൊളി.... :)
അളിയോ ഇത് ആരോണ്ടക്കെ അവന്മാരുടെ പേരില്‍ ഈ മെയിലില്‍ കറങ്ങിയടിക്കുന്നു. വാഴേടെ പേരുപോലുമില്ല കഷ്ടം!
അപ്പോ ഇതൊരു ട്രെന്ഡായീന്ന് സാരം :)
ഹ ഹ ഹ അരുണേ ആരേങ്കിലുമൊക്കെ അവരവരുടെ പേരില്‍ കറക്കട്ടേന്നെയ്.അതൊന്നും തടുക്കാന്‍ എന്നെക്കൊണ്ടാവില്ല.എന്തായാലും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ ഇത് സ്വന്തം പേരിലാക്കി അയക്കുന്നത്. അതു തന്നെയാണ് എനിക്ക് കിട്ടുന്ന അംഗീകാരം!ഹല്ല പിന്നെ!:)
അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.
Post a Comment