Tuesday, February 22, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം - നാല്

ഭാഗം മൂന്ന് വായിക്കാന്‍ ഇവിടെ ഞെക്കുക

മറ്റൊരു നിവ്യത്തിയും ഇല്ലാത്തത് കൊണ്ട് ഞാന്‍ കഷായമെന്ന് കരുതിയ ആ മരുന്ന് മൂക്ക് പിടിച്ച് ഒറ്റ വലിക്ക് അകത്താക്കി.പഴങ്കഞ്ഞിവെള്ളത്തില്‍ എന്തോ പൊടി കലക്കിക്കുടിക്കുന്നത് പോലെ ഒരു ടേസ്റ്റായിരുന്നു അതിന്. അതിനു ശേഷവും ഞാന്‍ പഞ്ചസാര എടുത്ത് വായിലിട്ടു ടച്ചിങ്സായി! ഒരു നേരിയ ചവര്‍പ്പ് വായില്‍ കിളിര്‍ത്ത് വന്നു. എല്ലാം ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ക്ഷമിക്കുകയായിരുന്നു.കാരണം ഞാന്‍ അനുഭവിച്ച പുറം വേദനയും കാല് കടച്ചിലും അത്രയ്ക്കും അസഹ്യമായിരുന്നത് കൊണ്ട് തന്നെ.എന്ത് മരുന്നും എന്ത് ചികിത്സാ വിധിയും അനുഭവിക്കാന്‍ ഞാന്‍ മാനസികമായി തയ്യാറയിക്കഴിഞ്ഞിരുന്നു.എന്ത് ത്യാഗം അനുഭവിച്ചായാലും എന്റെ രോഗം എത്രയും വേഗം സുഖപ്പെടണേ എന്ന് മാത്രമായിരുന്നു എന്റെ ചിന്ത.

വീണ്ടും ഞാനൊന്ന് മയങ്ങാമെന്ന് കരുതിയെങ്കിലും മറ്റ് രണ്ട് തവണ കൂടി എനിക്ക് ചെറിയ ചുരങ്ങള്‍ ഇറങ്ങേണ്ടി വന്നു. പേറ് കഴിഞ്ഞ് വയറൊഴിഞ്ഞ പെണ്ണ് കട്ടിലില്‍ ക്ഷീണിച്ച്  മയങ്ങുന്നത് പോലെ ഞാനും ആ കട്ടിലില്‍ കിടന്ന് ചേറിയൊരു മയക്കത്തിലേക്ക് അലിഞ്ഞ് പോയി.  അധികം കഴിയുന്നതിനു മുന്‍പേ സജിയുടെ ശബ്ദം കേട്ട് ഞാന്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു.സജിക്ക് ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നത് അത്ര രസിച്ചില്ലെന്ന് തോന്നുന്നു.അയാളെ പ്രകോപിപ്പിക്കേണ്ടെന്ന് കരുതി ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റിരുന്നു.സജി എന്റെ കട്ടിലിനടുത്തേക്ക് വന്ന്‍ കൊണ്ട് ചോദിച്ചു,

“തേങ്ങ ചിരകണം, നിന്റെ ഉമ്മയെവിടെ?”

“എന്റെ ഉമ്മ കിട്ടിയാലേ തേങ്ങ ചിരകാന്‍ പറ്റൂ?” ഞാന്‍ തീര്‍ത്തും നിഷ്കളങ്കമായി ചോദിച്ചു.

“എട ചെക്കാ കിഴിയിലേക്ക് തേങ്ങ ചിരകി ചേര്‍ക്കണം, മാത്രല്ല അവിടെ കിഴിയിലേക്കുള്ള ഇലകളൊക്കെ കൊണ്ട് വന്നിട്ടുണ്ട് അതൊക്കെ വന്ന് അരിയാന്‍ പറ. രാവിലെത്തന്റെ നിന്റെ ഉമ്മം കിട്ടാഞ്ഞിട്ടാ,ഒന്ന് പോടാപ്പാ” 
സജി അല്‍പ്പം പരിഹാസത്തോടെയാണ് അത് പറഞ്ഞ് പുറത്തേക്ക് പോയത്. ഇലക്കിഴിയിലേക്ക് ആവശ്യമായ ഇലകളൊക്കെ സജിയാണ് രാവിലെ കൊണ്ട് വരുന്നത്. അതില്‍ ആടലോടകം, കൂവളം, മുരിങ്ങയില,പുളിയില, മുരിക്കിന്റെ ഇല തുടങ്ങി പതിനെട്ടോളം തരം ഇലകളുണ്ടെന്നാണ് സജി പറയുന്നത്. അതെല്ലാം അരിഞ്ഞും ചിരകിയ തേങ്ങയും ചേര്‍ത്ത് ഒരാള്‍ക്ക് രണ്ട് ഇലക്കിഴിയാണ് ഉണ്ടാക്കുന്നത്.ഈ കിഴി ചട്ടിയിലിട്ട് ചൂടാക്കിയാണ് ദേഹത്ത് പ്രയോഗിക്കുന്നത്.ഇലക്കിഴി എനിക്കു വിധിച്ചത് ഏഴു ദിവസത്തേയ്ക്കായിരുന്നു.

ഉമ്മ കാന്റീനില്‍ നിന്നും പ്രാതല്‍ കഴിച്ച് വന്നു.വരുന്ന വഴിക്ക് തന്നെ സജിയെ കണ്ടത് കൊണ്ട് ഉമ്മാക്ക് കാര്യം മനസ്സിലായി.ഒരു തോര്‍ത്തും ഒരു ചെറിയ പൊതിയും എന്നെ ഏല്‍പ്പിച്ച് ഉമ്മ ഇലകളരിഞ്ഞ് കിഴിയുണ്ടാക്കാനായി പുറപ്പെട്ടു. ഉണ്ണിയാര്‍ച്ച പണ്ട് കൊള്ളക്കാരുടെ തലയരിയാനായി വാളുമായി പുറപ്പെട്ടെങ്കില്‍,ഇലകള്‍ അരിയാനായി കറിക്കത്തിയുമായാണ് ഉമ്മ  പുറപ്പെട്ടത്.'പുത്തൂരം വാര്‍ഡില്‍' നിന്നും കറിക്കത്തിയുമായി ഇലകളരിയാന്‍  ഉമ്മ നടന്ന് നീങ്ങുന്നത് ഒരു ഗദ്ഗദത്തോടെ ഞാന്‍ നോക്കി നിന്നു.കളരി പരമ്പര ദൈവങ്ങളേ... ഇലകളരിഞ്ഞ് വീഴ്ത്തുമ്പോള്‍ ഉമ്മയുടെ കൈകളില്‍ നിന്നും രക്തം പൊടിയരുതേയെന്ന് ഞാനാ നിന്ന നില്‍പ്പില്‍ പ്രാര്‍ത്ഥിച്ചു!പിന്നെ ഇലക്കിഴിയെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ഉമ്മയെ എനിക്ക് ഇഷ്ടമായിരുന്നു.

ഉമ്മ പോകുന്നതിന് മുന്‍പ് എനിക്ക് നല്‍കി അനുഗ്രഹിച്ച ആ പൊതി ഞാന്‍ മെല്ല തുറന്നു നോക്കി!സംശയമില്ല മൈന തന്നെ എന്ന് പറഞ്ഞ പോലെ അത് സജി അരഞ്ഞാണമെന്ന ഓമനപ്പേരിട്ട് വിളിച്ച കോണകമായിരുന്നു. സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിന് പ്രച്ഛന്ന വേഷ മത്സരത്തിന് പേര് കൊടുത്ത്, സ്റ്റേജില്‍ പേരു വിളിക്കുന്നതിന് മുന്‍പ് തയാറായി നില്‍ക്കുന്നത് പോലെ എന്റെ കയ്യിലെ തോര്‍ത്തും കോണകപ്പൊതിയും എന്നെ ആ രംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ഈ വേഷപ്പകര്‍ച്ചയോടെ വേണം എന്റെ ഊഴം കാത്ത് ചികിത്സാ മുറിയുടെ മുന്നില്‍ കാത്ത് നില്‍ക്കാന്‍. തലേ ദിവസം അത് പോലെ ഊഴം കാത്ത് നിന്നവരെ നമ്പൂരിമാരാണെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ച എനിക്ക് ഇന്നവരുടെ കൂട്ടത്തില്‍ ഒരാളായി നില്‍ക്കാനുള്ള സൌഭാഗ്യം കൈവന്നിരിക്കുന്നു. ഞാന്‍ തോര്‍ത്തും പൊതിയുമായി ബാത്ത് റൂമിലേക്ക് വേഷപ്പകര്‍ച്ചയ്ക്കായി നടന്നു.ഒഴിവുണ്ടായിരുന്ന ഒരു കുളിമുറിയില്‍ കയറി ഞാന്‍ വാതില്‍ കുറ്റിയിട്ടു.

ഒരു കോടിവസ്ത്രം കിട്ടിയാല്‍ സന്തോഷിക്കാത്തവര്‍ ചുരുക്കമാണ്.എന്നാല്‍ എനിക്ക് കിട്ടിയ കോടിവസ്ത്രം എന്നെ വല്ലാതെ നിരാശനാക്കി. ഒരു പാന്റ്സോ ഷര്‍ട്ടോ ആണെങ്കില്‍ ഇട്ടു നോക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല.ഇതതാണോ? എങ്ങിനെയാണ് അത് അണിയേണ്ടതെന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ച് നിന്നു.വീതിയുള്ള ഭാഗം മുന്നിലേക്കാക്കിയാണൊ അതോ പിന്നിലേക്കാക്കിയാണോ കെട്ടുക എന്നൊരു കണ്‍ഫ്യൂഷന്‍ എന്നെ അലോസരപ്പെടുത്തി. മുന്‍പ് കെട്ടി ശീലമുള്ളതാണെങ്കില്‍ ഒരു പ്രശ്നമില്ലാതെ കൈകാര്യം ചെയ്യാമായിരുന്നു.കോണകമുടുത്ത് നിന്ന് കുളിക്കുന്ന ചാമിയെ കുളക്കടവില്‍ കണ്ടിട്ടുണ്ടെങ്കിലും അതിന്റെ സൂക്ഷ്മതയിലേക്കോ അത് കെട്ടിയ രീതിയിലേക്കോ ഒന്നു നോക്കാഞ്ഞതില്‍ എനിക്ക് കുറ്റ ബോധം തോന്നി.സ്കൂളില്‍ പഠിക്കുന്ന കാലത്ത് ചേലക്കരയിലുള്ള ഒരു ചെട്ടിയാര് തന്റെ ആര്‍ഭാട ജീവിതം മറ്റുള്ളവരെ അറിയിക്കാന്‍ പട്ടു കോണകമന്വേഷിച്ച് കൊച്ചിയിലേക്ക് പോയ കഥ മാഷ് പറഞ്ഞ് തന്നത് ഓര്‍ത്തപ്പോള്‍ ചുണ്ടില്‍ ഒരു പുഞ്ചിരി ഊറിവന്നു.

മതാചാരപ്രകാരം കോണകം ചുറ്റുന്നത് അനുവദനീയമാണോ അല്ലയോ എന്നൊരു ചിന്ത മനസ്സില്‍ കുറേ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു.ഒരു രോഗ ചികിത്സാര്‍ത്ഥം ഇത്തരമൊരു വസ്ത്രം ഉടുക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഉണ്ടാവാനിടയില്ലെന്ന് ഞാന്‍ ആശ്വസിച്ചു. ഒരു വിധത്തില്‍ ഞാനാ അരഞ്ഞാണം അരയില്‍ കുരുക്കി.ഒരു വലിയ കണ്ണാടിയുണ്ടായിരുന്നെങ്കില്‍ എന്റെ ആ മനോഹര വേഷം ഒന്ന് കാണാമായിരുന്നല്ലോ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.കോണകത്തിനു മുകളില്‍ തോര്‍ത്ത് ചുറ്റി ഞാന്‍ കുളിമുറിക്ക് പുറത്ത് വന്നു.അപ്പോള്‍ ഞാന്‍ കോണകത്തെ വെറുത്തു,പിന്നെ ശപിച്ചു,എങ്കിലും കോടി വസ്ത്രങ്ങള്‍ എനിക്കിഷ്ടമായിരുന്നു.

ആദ്യരാത്രി കഴിഞ്ഞ് മണിയറയില്‍ നിന്നും അടുക്കളയിലേക്ക് വരുന്ന മണവാട്ടിയെപ്പോലെ എന്റെ മുഖത്ത് വല്ലത്തൊരു നാണവും ലജ്ജയുമൊക്കെയുണ്ടായിരുന്നു. ഒരു വിധത്തില്‍ ഊഴം കാത്ത് നിന്നവരുടെ കൂട്ടത്തില്‍ ഒരുവനായി ഞാനും രൂപാന്തരം പ്രാപിച്ചു.എന്റെ കയ്യില്‍ പുതിയ തൈലം കുപ്പി നല്‍കപ്പെട്ടു.ഉമ്മ അപ്പോഴേക്കും രണ്ട് ഇലക്കിഴികള്‍ തയ്യാറാക്കിക്കഴിഞ്ഞിരുന്നു.അടുത്ത ഊഴം എന്റേതാണെന്നറിഞ്ഞപ്പോള്‍ ഉള്ളില്‍ ചെറിയൊരു ഭയം.ഞാന്‍ ആ ചികിത്സാ മുറിയിലേക്ക് നോക്കി.രണ്ട് എണ്ണത്തോണികള്‍ ഉണ്ട്.ഏകദേശം രണ്ടര അടിയൊളം പൊക്കത്തിലാണ് അവ സ്ഥാപിച്ചിട്ടുള്ളത്.അത് കൂടാതെ കിഴി ചൂടാക്കാനുള്ള രണ്ട് ചട്ടികളും രണ്ട് സ്റ്റൌകളും ആ മുറിയില്‍ സജ്ജീകരിച്ചിരുന്നു.

എന്റെ ഊഴം വന്നു.ഞാന്‍ തൈലം കുപ്പി അവിടെ ഉഴിച്ചിലിനും കിഴി നടത്താനുമൊക്കെ നിന്നിരുന്ന ആളെ ഏല്‍പ്പിച്ചു.അത് ബാലേട്ടനാണെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ തോര്‍ത്ത് അഴിച്ച് ഒരു കസെരയിലേക്കിട്ടു. ഹോ ആ സമയത്ത് എനിക്കുണ്ടായ ഒരു നാണം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇപ്പോള്‍ വെറുമൊരു കോണകമുടുത്താണ് എന്റെ നില്‍പ്പ്. ഞാന്‍ അടക്കിപ്പിടിച്ച ചിരിയൊടെ ആ എണ്ണത്തോണിയില്‍ കയറിക്കിടന്നു. ഉമ്മ ചട്ടിയില്‍ ഇലക്കിഴി ചൂടാക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍  ആ എണ്ണത്തോണിയില്‍ നീണ്ട് നിവര്‍ന്ന് കിടന്നു. ആ കിടപ്പില്‍ ഞാന്‍ മെല്ലെ ഒന്ന് തല പൊക്കി ശരീരത്തിലേക്ക് നോക്കി.തലവഴി വെള്ള തട്ടമിട്ട് ഇരുത്തിയ ഒരു തവളയുടെ രൂപം പോലെയുള്ള ആ ഭാഗം കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത ചമ്മല്‍ തോന്നി. ഞാന്‍ അപ്പുറത്തെ എണ്ണത്തോണിയിലേക്ക് നോക്കി. അതിന്റെ മുകളില്‍ കടപ്പുറത്ത് തിമിംഗലം ചത്തടിഞ്ഞ പോലെയുള്ള ആ വലിയ ശരീരം കണ്ടപ്പോള്‍ എനിക്ക് തെല്ല് ആശ്വാസം തോന്നി.അയാളും എന്നെപ്പോലെ വെറുമൊരു കോണകത്തിലാണല്ലോ കിടക്കുന്നത് എന്ന ആശ്വാസം. പക്ഷേ അയാളുടെ അടുത്ത് നിന്നിരുന്ന ചെറുപ്പക്കാരിയായ സ്ത്രീയെ കണ്ടപ്പോള്‍ എനിക്ക് വീണ്ടും നാണം വന്നു. അറിയാതെ പോലും ആ സ്ത്രീ എന്നെ തിരിഞ്ഞ് നോക്കരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.അഥവാ എങ്ങാനും നോക്കിയാല്‍ ആ സ്ത്രീക്ക് മനസ്സിന് നല്ല ഉറപ്പ് കൊടുക്കണേയെന്ന് ഞാന്‍ ആ ചേച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

ബാലേട്ടന്‍ തൈലം ഒരു ചെറിയ പാത്രത്തിലേക്കൊഴിച്ച് ചൂടാക്കി.അതില്‍ നിന്നും അല്‍പ്പം രണ്ട് കൈകളിലും മുക്കിപ്പിടിച്ച് ആദ്യം കാല്പാദങ്ങളിലും,പിന്നീട് കാല്‍ മുട്ടുകളിലും,കൈകളിലും ചെവികളിലും പിന്നെ നെറുകയിലും തൊടുവിച്ചു. അറക്കാന്‍ പിടിക്കുന്നതിന് മുന്‍പ് കോഴിക്ക് വെള്ളം കൊടുക്കുന്നത് പോലെ ഒരു ചടങ്ങാവുമെന്ന് ഞാനും ഊഹിച്ചു.അതിനു ശേഷം എന്റെ ദേഹം മുഴുവന്‍ തൈലം തേച്ച് പിടിപ്പിച്ചു.അപ്പോഴും ഞാന്‍ ആ സ്ത്രീയ്ക്ക് മനസ്സിന് ശക്തി നല്‍കണേയെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു.

ചൂടാക്കിയ ഒരു കിഴി ബാലേട്ടന്‍ കാലില്‍ വെച്ചു.കാല് പൊള്ളിയ വേദനയില്‍ വല്യവായില്‍ നിലവിളിച്ചാലോ എന്ന് വരെ തോന്നിയതാണ്.ഞാന്‍ എന്തേങ്കിലും ശബ്ദമുണ്ടാക്കിയാല്‍ അപ്പുറത്ത് നില്‍ക്കുന്ന സ്ത്രീയുടെ ശ്രദ്ധ എന്നിലേക്കെങ്ങാനും തിരിഞ്ഞെങ്കിലോ എന്നോര്‍ത്ത് ഞാന്‍ വേദന കടിച്ചമര്‍ത്തിക്കിടന്നു.അപ്പോഴും ഞാനാ സ്ത്രീയുടെ മനഃശക്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ചൂട് കൂടുതലുണ്ടോ എന്ന ബാലേട്ടന്റെ ചോദ്യത്തിന് വേദനയില്‍ മുങ്ങിയ ഒരു മൂളലാണ് ഞാന്‍ മറുപടിയായി നല്‍കിയത്. ഷര്‍ട്ട് ഇസ്തിരി ഇടുന്ന പോലെ ബാലേട്ടന്‍ എന്റെ ശരീരത്തെ ഇസ്തിരിയിട്ടു കൊണ്ടിരുന്നു.ഒരു കിഴി ചൂടാറുമ്പോഴേക്കും അടുത്ത കിഴി ചൂടാക്കിക്കൊടുത്തിരിക്കുമായിരുന്നു. എന്റെ സകലമാന ഏപ്പുകളും ഇളകുന്നത് പോലെ എനിക്ക് തോന്നി.ഞാന്‍ വേദന കൊണ്ട് പുളഞ്ഞു.എന്നാലും ആ സ്ത്രീയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു.

ബാലേട്ടന്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ എന്നില്‍ കൂടുതല്‍ ശക്തിയോടെ കിഴി നടത്തിക്കൊണ്ടിരുന്നു.വേദന കൊണ്ട് എന്റെ മുഖം ചുവന്ന് തുടുത്തു. മുഖം അത്ര വെളുപ്പില്ലാത്തത് കൊണ്ട് അത് ആരും കണ്ടില്ലെന്ന് മാത്രം.ആ വേദന സഹിച്ച് കൊണ്ട് ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു!

തുടരും...........

62 comments:

വാഴക്കോടന്‍ ‍// vazhakodan said...

പറഞ്ഞ് പറഞ്ഞ് നാലാം ഭാഗവുമായി! ഇനിയുമുണ്ടേറെ! അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!
സസ്നേഹം,
വാഴക്കോടന്‍

Unknown said...

അടുത്തവട്ടം ആരേലും പോവുന്നുണ്ടേല്‍ കൊന്ടാക്ട് ആയി മുന്‍പരിചയം ഉള്ള വാഴയുടെ നബര്‍ കൊടുക്കാം
എന്നാലും വാഴേ കുറചു ഫോട്ടോസ് കൂടേ എടുത്തുവയ്ക്കാമായിരുന്നു ഒരു നൊസ്റ്റാള്‍ജിയക്കു വേണ്ടി

Sranj said...

അറക്കാന്‍ പിടിക്കുന്നതിനു മുന്‍പ് കോഴിക്ക് വെള്ളം കൊടുക്കുന്നത് പോലെ ഒരു ചടങ്ങാവുമെന്ന് ഞാനും ഊഹിച്ചു..

അരഞ്ഞാണത്തെ വെറുക്കുന്നു... ഇലക്കിഴിയെ വെറുക്കുന്നു... ശപിക്കുന്നു.. എങ്കിലും പോഴത്തരങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമാണ്...

Arun said...

വാഴക്കോടാ രാവിലെത്തന്നെ ചിരിപ്പിച്ച് കൊന്നു!!
ആദ്യരാത്രി കഴിഞ്ഞ് മണിയറയില്‍ നിന്നും അടുക്കളയിലേക്ക് വരുന്ന മണവാട്ടിയെപ്പോലെ! എന്റമ്മോ കലക്കന്‍!
ഇനിയും കോട്ടാനേറെ:)

അടുത്ത ഭാഗം വരട്ടെ!വേഗം

സന്തോഷ്‌ പല്ലശ്ശന said...

വാഴേ ഇതിനെയാണല്ലേ.... തുറന്നെഴുത്ത് തുറന്നെഴുത്ത് എന്ന് പറയുന്നത്.....

കോണകം കെട്ടുന്ന കണ്‍ഫ്യുഷന്‍ ഒരു തുറന്നെഴുത്താണ്.
പിന്നെ നമ്മുടെ ചാമി കുളിക്കുമ്പൊ ഇത്തരം കാര്യങ്ങളൊക്കെ ഒന്നു നോക്കി കണ്‍ഫെം ചെയ്യേണ്ടതായിരുന്നു. ഇദ്ദോക്കെ അറിയണ്ടേ....

പാവം പെണ്‍കുട്ടി അവളെ ആലോചിച്ച് ഞാനിന്നുറങ്ങില്ല..

തരികിട വാസു said...

തലവഴി വെള്ള തട്ടമിട്ട് ഇരുത്തിയ ഒരു തവളയുടെ രൂപം പോലെയുള്ള ആ ഭാഗം കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത ചമ്മല്‍ തോന്നി :)

ഹ ഹ വാഴക്കോടാ, ഇത് വാഴക്കോടന്‍ സ്പെഷല്‍ തന്നെ:)
ബാക്കി പോരട്ടെ,ചിരിക്കാന്‍ ഞങ്ങള്‍ റെഡി:)

ഷബീര്‍ - തിരിച്ചിലാന്‍ said...

'വീതിയുള്ള ഭാഗം മുന്നിലേക്കാക്കിയാണൊ അതോ പിന്നിലേക്കാക്കിയാണോ കെട്ടുക എന്നൊരു കണ്‍ഫ്യൂഷന്‍ എന്നെ അലോസരപ്പെടുത്തി.'
ഈയൊരു കണ്‍ഫ്യൂഷന്‍ എനിക്കും ഉണ്ടായിരുന്നു വാഴേ ആദ്യം കെട്ടിയപ്പോള്‍...

Hashiq said...

"എന്നാലും ആ സ്ത്രീക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു"...അപ്പുറത്തെ തോണിയില്‍ കിടന്ന തിമിംഗലവും അത് തന്നെയാവും പ്രാര്‍ഥിച്ചത്... "ഈശ്വരാ...അപ്പുറത്തെ തോണിയില്‍ കിടക്കുന്നവന് നല്ല മനക്കട്ടി കൊടുക്കണേ" എന്ന്...അയാളോട് ആരേലും പറഞ്ഞിട്ടുണ്ടാകും...'കളിച്ചു ഡിസ്ക് തെറ്റിയ ആളാ' ആ കിടക്കുന്നെ എന്ന്..അല്ലെങ്കിലും ഒരു തോണിയില്‍ കിടന്ന് മറു തോണിയില്‍ സഹായത്തിനു നിക്കുന്ന ചെറുപ്പക്കാരിയെ നോക്കാന്‍ വകുപ്പില്ല വാഴേ...പിന്നെ പെടലി വേദനയ്ക്ക് വേറെ തിരുമേണ്ടി വരും...

എണ്ണയും കോണകവും എനിക്കും ഇഷ്ടമല്ല..പക്ഷെ ഈ പുരാണം നന്നേ ബോധിച്ചു........

Naushu said...

നന്നായിട്ടുണ്ട്.....

shaheeshas said...

adipli ellavida asamsakalum....
waiting for prt-5...

വാഴക്കോടന്‍ ‍// vazhakodan said...

എന്നാലും എന്റെ ഹാഷിക്കേ... :)
ജിതിലേ.. പോട്ടം പിടിക്കാന്‍ പറ്റിയില്ലാ ട്ടോ!
Sranj: കമന്റ് ചിരിപ്പിച്ചു ട്ടോ :)
അരുണേ ബാക്കി അധികം വൈകാതെ :)
സന്തോഷ് ജീ: തുറന്നെഴുത്ത് തന്യാ.ഇനിയും ഒത്തിരി തുറക്കാന്‍ കിടക്കുന്നു :)
വാസുവേ ഞാന്‍ ഒട്ടും തരികിട ഇല്യാ ട്ടോ.
കണ്ട കണ്ടാ ഷബീറിനും കണ്‍ഫ്യൂഷന്‍ :)

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി

വാഴക്കോടന്‍ ‍// vazhakodan said...

നൌഷു,ഷഹീര്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി.
അടുത്ത ഭാഗം അധികം വൈകാതെ എഴുതാം കെട്ടോ.
നന്ദിയോടെ...

Raneesh said...

ബായക്കോടാ ഇജ്‌ സത്യം പറ...

ആ സുന്ദരിക്കു വേണ്ടിയാണോ അതോ അനക്ക് വേണ്ടിയാണോ പ്രാര്‍ഥിച്ചത്?

അപര്‍ണ്ണ II Appu said...

ചിരിച്ച് മരിച്ചു ദൈവമേ :)
ആദ്യരാത്രി കഴിഞ്ഞ് മണിയറയില്‍ നിന്നും അടുക്കളയിലേക്ക് വരുന്ന മണവാട്ടിയെപ്പോലെ!
ഇതൊക്കെ ഇത്ര ക്യത്യമായി അറിയാമോ?

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹേയ്... ഇത് ശര്യാവൂലാ..ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലാനാണെങ്കി ഞാന്‍ കളിക്കാനുണ്ടാവൂല...

സൂത്രന്‍..!! said...

വാഴേ,
ചാമിയുടെ കുളി കഴിഞ്ഞ് പാറു തള്ളയുടെ കുളി ഉണ്ടായിരുന്നു അത് ശ്രദ്ധിച്ചില്ല അല്ലെ ? അത് ശ്രദ്ധിച്ചിരുന്നകില്‍ കണ്ഫ്യൂഷന്‍ തീര്‍ന്നേനെ ....

Noushad Koodaranhi said...

ചിരിയുടെ ചില വാഴക്കോടന്‍ സൂത്രങ്ങള്‍...പതിവ് തെറ്റാതെ,...ഒട്ടും അലോസരം സൃഷ്ടിക്കാതെ....

ആചാര്യന്‍ said...

എണ്ണത്തോണിയില്‍ ഇരിക്ക്തെ ഇരുന്നപോലെ ആയി എന്റെ പോന്നൂ...ആ സ്ത്രീക്ക് ശക്തി കൊടുക്കണേ.....

കൂതറHashimܓ said...

ഹഹ ആഹഹഹാ കുറേ ചിരിച്ചു.
കോണകം അദ്യ ദിവസമേ ചമ്മലുണ്ടാക്കൂ. പിന്നെ അതും ഒരു ത്രില്ലാകും :)

അളിയാ മ്മള് അവിടെ ഒന്നര മാസം നിന്നിട്ടും മ്മളെ വിതൌട്ടാക്കിയപ്പോ ചേച്ചിമാരൊന്നും വന്നില്ലല്ലോ.. :(

ചതി കൊടും ചതി.. :)

വാഴക്കോടന്‍ ‍// vazhakodan said...

അതിനാണ് ഹാഷിമേ യോഗം എന്ന് പറയുന്നത്!:)
പിന്നീട് ചേച്ചിമാരില്ലാത്ത സമയത്ത് എണ്ണത്തോണിയില്‍ കേറാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു :)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി!

Jazmikkutty said...

ithum peruthishttaayi..:)

Hashim said...

ഹെന്റെ പൊന്നോ ആര്‍മ്മാദം ആര്‍മ്മാദം
ചിരിച്ച് മനുഷ്യന്റെ ഡിസ്ക് തെറ്റുമെന്നാ തോന്നുന്നേ :)

അടുത്ത ഭാഗം വരുന്നതും നോക്കി കാത്തിരിക്കുന്നു!

Anitha Madhav said...

ചില ഉപമകള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വക നല്‍കി.ഈ പുരാണം തുടരട്ടെ!മനസ്സറിഞ്ഞ് ചിരിപ്പിക്കുന്നതിന് നന്ദി!
അടുത്തതിനായി കാത്തിരിക്കുന്നു.

Unknown said...

എണ്ണയും കുഴമ്പും കോണകവും വെറുക്കുമ്പോഴും പോഴത്തരങ്ങളെ ഇപ്പോഴും എനിക്കിഷ്ടമാണ്.

ഈശ്വരാ ആ ബാലേട്ടന് കണ്ട്രോള് കൊടുക്കണേ...!

ഭായി said...

ഈ ഭാഗത്തിൽ ചിരിക്കാൻ വേണ്ടുവോളമുണ്ട്..:)

അതെന്താ വാഴേ ആ സ്ത്രീക്ക് മനക്കട്ടി കിട്ടാൻ ഇടക്കിടക്ക് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്..?!!
അത്രക്കും പ്രശ്നമാണോ..? ങേ..?!! :)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നർമ്മമധുരം.

നികു കേച്ചേരി said...

മനക്കട്ടി കൂട്ടി കൂട്ടി “അയ്യേ ഇതാപ്പോ” എന്ന് ചോദിപ്പിച്ചാ????

sumitha said...

ഓരോ ഭാഗത്തിലും മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലാനും വേണം ഒരു കഴിവ്.
സമ്മതിച്ചിരിക്കുന്നു.
അടുത്ത ഭാഗത്തിനായി Waiting....

smitha said...

വാഴേ, ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം അതുപോലെ നടന്നതാണോ? ഞാന്‍ 3 തവണ കിടന്നിടുണ്ട്, നാട്ടില്‍ രണ്ടും, ഗള്‍ഫ്‌ ഇല ഒനും, പക്ഷെ അവിടെ തിരുമുകാരും, ഡോക്ടര്‍ ഉം അല്ലാതെ നമ്മുടെ കൂടെ നില്‍കുന്ന ആളെ പോലും ചികില്സികുന്നിടതെക്ക് കടത്തി വിടാറില്ല. നമ്മുടെ privasy കളയുന്ന ഒന്നും അവര്‍ ചെയ്യാറില്ല. പിന്നെ കൂടെ നില്‍കുന്നവരെ കൊണ്ട് പണിയും എടുപ്പിക്കാറില്ല. അതുപോലെ എണ്ണയും, കിഴി, മറ്റുള്ള ഐറ്റംസ് ഒക്കെ അവിടന്ന് തന്നെ ആണ് എടുക്കരു.
തമാശക്ക് കൂട്ടി എഴുതിയത് ആണേല്‍ ഓക്കേ, എന്നാലും ഇതേ പറ്റി അറിയാത്തവര്‍ വായിക്കുമ്പോ ആ ചികിത്സയെ തെറ്റിദ്ധരിക്കാന്‍ സാധ്യത ഇല്ലേ ?

ദേവന്‍ said...

ആദ്യം ഇല്ലാത്ത മസില് പിടിച്ചിരുന്നു വായിച്ച എന്നെ ചിരിപ്പിച്ചു മേല്‍ പറഞ്ഞ സാതനം ഉടുക്കേണ്ട വന്നാല്‍ വിളിക്കാം സംശയ നിവാരണത്തിനായി ആദ്യ ഭാഗങ്ങള്‍ കൂടി വായിക്കട്ടെ

കൂതറHashimܓ said...

@ smitha ,
സത്യം
എല്ലാം സത്യം
ഓരോ പോസ്റ്റിലും ഞാന്‍ വീണ്ടും 22 നമ്പര്‍ ബെഡ്ഡിലേക്ക് പോകാ

ഇതൊരു പബ്ലിക് സെക്റ്റെര്‍ ആണ്
പബ്ലിക്ക് സെക്റ്ററില്‍ കിട്ടുന്നതില്‍ വെച്ച് നല്ലൊരു സെന്റെര്‍
നല്ല രസാ അവിടെ

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട സ്മിത!
ഈ ആയുര്‍വേദ ആശുപത്രിയില്‍ അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ കൂടെ നില്‍ക്കാന്‍ അള്‍ ഉണ്ടെങ്കില്‍ മാത്രമാണ്. പിന്നെ വരുമ്മനം കുറവുള്ളവര്‍ക്ക് ചികിത്സ സൌജന്യമാണ്,അവര്‍ക്ക് എല്ലാ തൈലങ്ങളും മറ്റും അവിടെ നിന്നും കൊടുക്കും.പിന്നെ ഒരു കോണകമുടുക്കേണ്ടി വരുന്നത് കൊണ്ട് ആരെങ്കിലും അയൂര്‍വേദ ചികിത്സാ രീതിയെ വെറുക്കുമെന്നോ പിന്നെ ശപിക്കുമെന്നോ എനിക്ക് വിശ്വാസമില്ല. അവിടെ നഗ്നത എന്നൊന്നില്ല. എല്ലാവരും രോഗികളാണ്.പിന്നെ ദുബായീലും മറ്റ് പലയിടത്തും ഫൈവ് സ്റ്റാര്‍ ആയുര്‍വേദ ആശുപത്രികളുണ്ട്.അവിടെ ഇപ്പറഞ്ഞ സൌകര്യങ്ങള്‍ ഉണ്ടായേക്കാം.
എനിക്ക് പഞ്ച കര്‍മ്മയിലെ കാര്യമേ അറിയൂ,കാരണം എന്നെ ചികിത്സിച്ചത് അവിടെയാണ്.അവിടെ നടന്നത് ഇതൊക്കെയാണ്.ഇല കൊണ്ട് തന്നിരുന്ന സജി വരെ ശരിക്കുമുള്ള കഥാപാത്രമാണ്. ഒരു സാങ്കല്‍പ്പിക കഥയല്ല ഞാന്‍ എഴുതുന്നത്,അനുഭവമാണ്.പിന്നെ വിവരണത്തില്‍ അല്‍പ്പം നര്‍മ്മം കലര്‍ത്തുന്നു എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ :)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി.
നന്ദിയോടെ...

വാഴക്കോടന്‍ ‍// vazhakodan said...

ശോ അപ്പോഴേക്കും ഹാഷിം വന്നോ!
ആശ്വാസമായി! എന്നെ തെറ്റിദ്ധരിച്ചെടാ.ആ ആശുപത്രി വാസം അനുഭവിച്ചവര്‍ക്കല്ലേ അതിന്റെ ത്രില്‍ അറിയുകയുള്ളൂ! എന്തായാലും ഇപ്പോ എല്ലാര്‍ക്കും വിശ്വാസമായിക്കാണും എന്ന് കരുതുന്നു.
ഹാഷിമേ ഞാന്‍ ഓം ഹ്രീം ഹാഷിമേ
ഓം ഹ്രീം ഹാഷിമേ എന്ന് വിളിച്ചത് നീ കേട്ടു അല്ലേ :)

സച്ചിന്‍ // SachiN said...

ഒരു കോടിവസ്ത്രം കിട്ടിയാല്‍ സന്തോഷിക്കാത്തവര്‍ ചുരുക്കമാണ്! അത് പോലെ ഒരു ആശുപത്രി വാസം ഇത്ര രസകരമായി വിവരിക്കുന്നത് വായിക്കുന്നതും അപൂര്‍വമാണ്.
തുടരുക വാഴക്കോടാ.
എല്ലാവിധ ആശംസകളും

poor-me/പാവം-ഞാന്‍ said...

What about ur spex?

smitha said...

വാഴേ ഞാന്‍ കിടന്നതും പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആണ്, നാട്ടില്‍. ഒരു തവണ 35 ദിവസവും, പിന്നെ 15 ദിവസവും. താന്‍ പറഞ്ഞ അത്രേം പോലും vasthram ഇല്ലാതെ കിടക്കേണ്ടി വന്നിടുണ്ട്, ഉഴിചിലിന്റെ ടൈമില്‍ .പക്ഷെ ഞാന്‍ കിടന്നിടതൊക്കെ ഒരാളെ ചെയ്യുമ്പോ വേറെ ആളെ അപ്പുറത്ത് കിടതാരില്ല.(ഒരു ഹോസ്പിറ്റലില്‍ ) .ഉണ്ടെങ്കില്‍ തന്നെ അവര്‍ കര്‍ട്ടന്‍ ഇട്ടു മറചിടുണ്ട് , (വേറെ ഹോസ്പിറ്റലില്‍ ) .എന്റെ അനുഭവം ആണ് ഞാന്‍ പറഞ്ഞത്.സ്വന്തം കാര്യം തനിയെ ചെയ്യാന്‍ ആരോഗ്യം ഉള്ള രോഗിയുടെ കൂടെ ആളെ നില്‍കാന്‍ അവര്‍ അനുവദിക്കാറില്ല.
പിന്നെ ഞാന്‍ ഇത് പറയാന്‍ കാരണം, പലരും ഈ ചികിത്സാരീതിയെ വേറെ ഒരു കണ്ണുകൊണ്ട് കാണുന്നതായി തോനീടുണ്ട്. ചികിത്സിക്കുന ഡോക്ടര്‍ ന്റെ മുന്നില്‍, വസ്ത്രം ഇല്ലാതെ കിടക്കേണ്ടി വരുന്നു എന്നൊക്കെ കേള്കുമ്പോ ദാഹിക്കതവരേം കണ്ടിട്ടുണ്ട് .അതുകൊണ്ട് പറഞ്ഞു ന്നെ ഉള്ളു ട്ടോ.

$.....jAfAr.....$ said...

ആദ്യരാത്രി കഴിഞ്ഞ് മണിയറയില്‍ നിന്നും അടുക്കളയിലേക്ക് വരുന്ന മണവാട്ടിയെപ്പോലെ!

ഹോ ഓരോ ഉപമ കൊള്ളാം, അടുത്ത ഭാഗം കൂടി വരട്ടെ ചിലപ്പോ ആ സ്ത്രീ എങ്ങാനും തിരിഞ്ഞു നോക്യാലോ. ഏയ് നോകോ ഇനി ഇപോ?

വര്‍ഷിണി* വിനോദിനി said...

ഈശ്വരാ...ഇനി എത്ര ലക്കം കൂടി ഉണ്ടെന്ന് ഒരൂഹം പറയാമോ..എല്ലം കൂടി ഒരുമിച്ചു ചിരിച്ചു തീര്‍ക്കാനാ..ഉപമകളെല്ലാം അസ്സലായിരിയ്ക്കുണൂ ട്ടൊ..

കണ്ണനുണ്ണി said...

ആയുര്‍വേദ പാരമ്പര്യമുള്ള കുടുംബമായിരുന്നു എന്റേത്.. രോഗികളെ വീട്ടില്‍ നിര്‍ത്തി ചികിത്സിച്ചിരുന്ന കാലമുണ്ടായിരുന്നു. അതോണ്ട്... പകുതിയിലധികം സീനുകളും മനസ്സില്‍ കാണാന്‍ പറ്റുന്ടുണ്ട്...

noordheen said...

ഹ ഹ ഹ ചിരിച്ച് മത്യായി :)
ഉപമകളൊക്കെ ഗംഭീരം തന്നെ!

പുരാണം കലക്കുന്നുണ്ട് ഗെഡീ....

ബെഞ്ചാലി said...

superb! congrats :0)

ഏ.ആര്‍. നജീം said...

ഓരോ പോസ്റ്റ് വായിക്കുമ്പോഴും തോന്നും വാഴക്ക് ഒന്നുരണ്ട് ഫോട്ടോ കൂടി ഇടാൻ മേലാഞ്ഞോ എന്ന് അറ്റ്ലീസ്റ്റ് ആ കോണകമിട്ട പടമെങ്കിലും :-)
അടുത്ത ഭാഗം വരട്ടെ

പാവപ്പെട്ടവൻ said...

പറഞ്ഞ് പറഞ്ഞ് അഞ്ചാം ഭാഗവും ഉടൻ വരും..സത്യത്തിൽ പാർത്ഥന കേട്ടോ..അതൊ ആ ചേച്ചിതിരിഞ്ഞു നോക്കിയോ

sumayya said...
This comment has been removed by the author.
sumayya said...
This comment has been removed by the author.
sumayya said...

നാലാം ഭാഗവും ഗംഭീരം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Anonymous said...

മാതാചാര പ്രകാരം കോണകം സുന്നത്താണ് പഹയാ... ഹഹ രസിച്ച് വായിച്ചു :))

ആളവന്‍താന്‍ said...

കൊല്ല്! നിങ്ങള് വിടൂല എന്ന് തന്നേ??
തട്ടമിട്ട തവള ചാടിപ്പോവാതിരിക്കാനല്ലേ ഇടയ്ക്കിടെ പ്രാര്‍ഥന നടത്ത്യത്? സത്യം പറ വാഴച്ചേട്ടാ...!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആ സ്ത്രീ അവിടില്ലായിരുന്നെങ്കില്‍... ഹോ...

വാഴക്കോടന്‍ ‍// vazhakodan said...

ഇതില്‍ കൂടുതല്‍ എന്ത് സത്യം പറയാന്‍? :) ബാക്കി ഇനി അടുത്ത ഭാഗത്തില്‍ പറയാട്ടോ :)

അഭിപ്രായം അറിയിച്ച് എന്നേയും ചിരിപ്പിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി!

Typist | എഴുത്തുകാരി said...

ചികിത്സ അങ്ങനെ പുരോഗമിക്കട്ടെ.

പാവത്താൻ said...

കോണകമിട്ട വാഴയും തട്ടമിട്ട തവളയും.
നമ്പൂരിയും മുസല്‍മാനും..അതോ മുസല്‍‌വുമണ്‍ എന്നു പറയണോ? :-)

ചാണ്ടിച്ചൻ said...

"എന്റെ ഉമ്മ കിട്ടിയാലേ തേങ്ങ ചിരകാന്‍ പറ്റൂ...."
ഇതാണ് പഞ്ച്...അഞ്ചാം ഭാഗം പോരട്ടെ.....

ഷമീര്‍ തളിക്കുളം said...

ഭാഗങ്ങളായി അവതരിപ്പിച്ചതുകൊണ്ട്‌ നന്നായി, എപ്പിസോടായി ചിരിക്കാമല്ലോ.
നന്നായി രസിപ്പിക്കുന്ന വായന.

Muralee Mukundan , ബിലാത്തിപട്ടണം said...

തുറന്നെഴുത്തും,തുറന്നുകാണിക്കലും...രസമായി പോകുന്നൂ

ശ്രദ്ധേയന്‍ | shradheyan said...

ഉഴിച്ചിലും പിഴിച്ചുലുമായി പുതിയൊരു അദ്ധ്യായം കൂടി. ചിരിച്ചും രസിച്ചും കൂടെ ഞങ്ങളും.. തുടരൂ വാഴേ...

NAZEER HASSAN said...

ഇനീം എത്ര ഭാഗം ഉണ്ട് ഗെഡീ...
പെട്ടെന്ന് പോന്നോട്ടെ വരിവരിയായി! കൊള്ളാ ട്ടാ അളിയാ :)

madhav said...

nammalkku pudichirikkunu kta ezhuthente maashe,

Anonymous said...

ഹും അപ്പോ അരഞ്ഞാണം കിട്ടി അതും അണിഞ്ഞൊരു ഫോട്ടോ ഇപ്രാവശ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.. ആ തിമിംഗലത്തിന്റെ കൂടെയുള്ള് പെണ്ണിന്റ്റെ ഇച്ചാശക്തിക്കോ... ഇപ്പുറത്തെ എണ്ണത്തോണിയിലേ ആളുടെ ഇച്ചാശക്തിക്കു വേണ്ടിയോ പ്രാർഥിച്ചത്..ഏതായാലും പഞ്ചകർമ്മപുരാണം അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. ആപെണ്ണെങ്ങാനും നോക്കിയോ എന്നറിയാനാ.. അപ്പൊ ആളെ ഇസ്തിരിയിട്ട് നേരെയാക്കി കാണും അല്ലെ ..അവർ തന്ന കോടിവസ്ത്രവും കഷായവും കിഴിയും ഒന്നും ഇഷ്ട്ടമില്ലെങ്കിലും ഈ പുരാണം വളരെ ഇഷ്ട്ടമാകുന്നു... കൂടെ ആപാവം ഉമ്മാനേയും....ആശംസകൾ..

ishaqh ഇസ്‌ഹാക് said...

തട്ടം പിടിച്ചു വലിയ്ക്കല്ലെ...:):)

MANGALA GNJANASUNDARAM said...

vazhkutta, adipoli!

അഭി said...

കൊള്ളാം

 


Copyright http://www.vazhakkodan.com