Monday, March 7, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം -അഞ്ച്

നാലാം ഭാഗം വായിക്കാന്‍ ഇവിടെ തിരുമ്മുക!

ഉന്ത് വണ്ടിയില്‍ വന്ന തമിഴന്‍ ഇസ്തിരിക്കാരനെപ്പോലെ  ബാലേട്ടന്‍ എന്നെ കിഴികള്‍  കൊണ്ട് മാറി മാറി ഇസ്തിരി ഇട്ട് കൊണ്ടിരുന്നു.വേദന കടിച്ചമര്‍ത്തി ഞാന്‍ എണ്ണത്തോണിയില്‍ കിടന്ന് ഞെളിപിരി കൊണ്ടു.വേദന കാരണം ഞാന്‍ അപ്പുറത്തെ ആ ചേച്ചിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തന്നെ മറന്ന് പോയി.അതെന്നില്‍ അല്‍പ്പം അസ്വസ്ഥതയുണ്ടാക്കി. അല്‍പ്പം കഴിഞ്ഞ് ബാലേട്ടന്‍ മലര്‍ന്നു കിടന്നിരുന്ന എന്നോട് കമഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെട്ടു.ഇനി പുറത്താണ് കിഴി നടത്തേണ്ടത്. ബാലേട്ടന്‍ പറഞ്ഞതും കട്ടിലില്‍ കിടന്ന് തിരിയുന്ന പോലെ ഞാന്‍ തിരിഞ്ഞതും, ദേ കിടക്കണ് വല്യപ്പന്‍ ചാലില്, എന്ന പറഞ്ഞ പോലെ ഞാന്‍ എണ്ണത്തോണിയില്‍ നിന്നും തെന്നി താഴേയ്ക്ക് വീഴാന്‍ പോയതും ഒരുമിച്ചായിരുന്നു.ദൈവം കാത്തു,കൃത്യസമയത്ത്  എന്നെ ബാലേട്ടന്‍ ആ വീഴ്ചയില്‍ നിന്നും രക്ഷിച്ചു.ബാലേട്ടന്‍ എന്നെ തടുത്ത് പിടിച്ചെങ്കിലും തൈലം തേച്ച് വഴുക്കലുള്ള എനെ ശരീരത്തില്‍ എവിടേയും ബാലേട്ടന് പിടികിട്ടിയില്ല. ഒടുവില്‍ ബാലേട്ടന് പിടി കിട്ടിയത് എന്റെ കോണക വള്ളിയില്‍! ബാലേട്ടന്‍ ഒരു വിധം എന്നെ പിടിച്ച് എണ്ണത്തോണിയിലേക്ക് കിടത്തി.

ഞാനാകെ പേടിച്ചിരുന്നു.ആ വീഴ്ച താഴേക്കായിരുന്നെങ്കില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ കാലുകള്‍ കൂട്ടിക്കെട്ടി മടക്കിയേനെ എന്നൊരു നടുക്കം എന്നിലുണ്ടായി. എന്റെ പ്രാര്‍ത്ഥനകളെ നിഷ്ഫലമാക്കിക്കൊണ്ട് അപ്പുറത്തെ ചേച്ചി എന്നെ നോക്കി ചെറു പുഞ്ചിരിയോടെ ഒന്നും പറ്റിയില്ലല്ലോ എന്നാശ്വസിക്കുന്നതായി എനിക്ക് തോന്നി. പിന്നെ ഞാനങ്ങോട്ട് നോക്കിയതേയില്ല. പക്ഷേ ഞാനെന്റെ കോണകത്തെക്കുറിച്ചോര്‍ത്തു. ബാലേട്ടന്‍ എന്നെ പിടിച്ച സമയത്ത് അതിന്റെ വള്ളിയെങ്ങാന്‍ പൊട്ടിയിരുന്നെങ്കില്‍.ഹോ! അതോര്‍ത്തപ്പോള്‍ വല്ലാത്തൊരു നടുക്കം  ഇലക്ട്രിസിറ്റി ബില്ല് കണ്ട പോലെ ഉള്ളിലൂടെ പാഞ്ഞ് പോയി.അത്രയും ആളുകളുടെ മുന്‍പില്‍ ഇത്തിരി പോന്ന ആ കോണകം കൂടി ഇല്ലാത്ത അവസ്ഥ.! ഓര്‍ക്കുന്തോറും എന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.എന്റെ കോണകത്തെ കുറിച്ച് എനിക്കേറെ മതിപ്പ് തോന്നി.മാനം രക്ഷിക്കാന്‍ ഒരു കോണക വള്ളിക്കുമാവുമെന്ന ഒരു പാഠം ഞാന്‍ അവിടെ വെച്ച് മനസ്സിലാക്കി!

ഇത്തിരിപ്പോന്ന ഒരെലി സിംഹത്തെ ആപത്തില്‍ നിന്നും രക്ഷിക്കാം എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായിരുന്നതിലുമധികം ആശ്ചര്യം കേവലമൊരു കോണകം എന്നില്‍ സൃഷ്ടിച്ചിരിക്കുന്നു.ഞാന്‍ കോണകത്തെ പിന്നെ ആരാധനയോടെ നോക്കി. ലോകത്തില്‍ കോണകത്തെ  ആര്‍ത്തിയോടല്ലാതെ ആരാധനയോടെ നോക്കുന്നത് ഒരു പക്ഷേ ഞാനായിരിക്കാമെന്ന് വെറുതെ മനസ്സിലോര്‍ത്തു.ഞാന്‍ കോണകത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.ആ ഇഷ്ടത്തിന് എന്റെ മാനത്തിന്റെ വില നല്‍കി ഞാന്‍ എന്റെ കോണകത്തെ വീണ്ടും ആരാധിച്ചു. ബലാത്സംഘം ചെയ്യാനൊരുങ്ങുന്ന വില്ലന്റെ കയ്യില്‍ നിന്നും നായികയെ രക്ഷിക്കുന്ന ഒരു നായക പരിവേഷം എന്റെ കോണകത്തിന് കൈവന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. ബലാത്സംഘങ്ങളെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു,പക്ഷേ കോണകത്തെ ഇപ്പോള്‍ എനിക്ക് വലിയ ഇഷ്ടമായിത്തുടങ്ങിയിരുന്നു.

ചൂടുള്ള ഇലക്കിഴികള്‍ പുറത്ത് കൂടി ഓടിക്കളിക്കുന്നത് അത്യന്തം വേദനയോടെ ഞാന്‍ അറിഞ്ഞ് കൊണ്ടിരുന്നു.“മതി കിഴി നടത്തിയത്! എനിക്ക് വേദനിക്കുന്നു“ എന്ന് പറഞ്ഞ് ആ എണ്ണത്തോണിയില്‍ നിന്നും ഇറങ്ങിപ്പോയാലോ എന്ന് വരെ എനിക്ക് തോന്നി.പക്ഷേ എന്റെ പ്രശ്നം അത് കൊണ്ട് തീരില്ലല്ലോ. വേദന സഹിച്ചാണെങ്കിലും എന്റെ അസുഖം ഭേതമായാല്‍ മതി എന്ന ഒരു ചിന്തയാല്‍ ഞാന്‍ എല്ലാം സഹിച്ച് എണ്ണത്തോണിയില്‍ കമഴ്ന്ന് കിടന്നു.എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.ആരും കാണാതെ അത് തുടയ്ക്കാന്‍ വൃഥാ ഒരു ശ്രമം നടത്തി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലെ,കയ്യിലുണ്ടായിരുന്ന തൈലത്തിന്റെ അംശം കണ്ണിലായി കൂടുതല്‍ കണ്ണുനീര്‍ പ്രവാഹമുണ്ടായി.എങ്കിലും ഞാന്‍ കരഞ്ഞതല്ല തൈലം കണ്ണിലായതാണെന്ന കാരണം ഇനി പറയാമല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കല്‍പ്പം ആശ്വാസം തോന്നി.ഞാന്‍ കണ്ണുനീരിനെ വെറുത്തു പിന്നെ ശപിച്ചു, പക്ഷേ ബാലേട്ടനെ എനിക്കിഷ്ടമായിരുന്നു.

കിഴിനടത്തല്‍ കഴിഞ്ഞപ്പോള്‍ എണ്ണത്തോണിയില്‍ നിന്നും ഇറങ്ങാന്‍ ബാലേട്ടന്‍ എന്നെ സഹായിച്ചു.ഞാന്‍ ഉടനെ കസേരയില്‍ ഇട്ടിരുന്ന തോര്‍ത്തെടുത്ത് ഉടുത്ത് ഡീസന്റായി.എന്റെ ആ തിടുക്കം കണ്ട് ആ ചേച്ചി വീണ്ടും നോക്കി.എനിക്ക് ആകെ അങ്ങ് വല്ലാതായി. ആ ചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത് നന്നായി എന്ന് ഞാന്‍ വെറുതെ ആ‍ശ്വസിച്ചു. “വെയ് രാജാ വെയ് ഒന്ന് വെച്ചാല്‍ രണ്ട്,രണ്ട് വെച്ചാല്‍ നാല്” എന്ന് പറഞ്ഞ പോലെ വരുമ്പോള്‍ കൊണ്ട് വന്നതിന്റെ  ഇരട്ടി വേദനയോടെ ഞാന്‍ ആ ചികിത്സാ മുറിയില്‍ നിന്നും പുറത്തേക്ക് നടന്നു. രണ്ട് മൂന്നാല് ദിവസം നല്ല വേദയുണ്ടാകുമെന്ന് ബാലേട്ടന്‍ ഓര്‍മ്മിപ്പിച്ചിരുന്നു.രണ്ട് മൂന്നാല് ദിവസം സഹിച്ചാല്‍ പിന്നെ അത് ശീലമാവുമല്ലോ എന്ന് ഞാനും കരുതി സമാധാനിച്ചു. ഇനി അടുത്ത യജ്ഞം കുളിയാണ്.ഞാന്‍ നേരെ കുളിമുറിയിലേക്ക് നടന്നു.

ചൂട് വെള്ളം കൊണ്ട് വേണം കുളിക്കാന്‍. സോപ്പ് ഉപയോഗിക്കാന്‍ പാടില്ല, പകരം ചെറുപയറ് പൊടിയാണ്.ചൂട് വെള്ളം നേരത്തേ പിടിച്ച് വെക്കണം.ഇല്ലെങ്കില്‍ ചിലപ്പോള്‍ ചില പെമ്പറന്നോത്തികള്‍ കെട്യോനെ വിളിക്കുന്നത് പോലെ “ശൂ ശൂ“ എന്ന ശബ്ദമേ പൈപ്പില്‍ നിന്നും ഉണ്ടാവുകയുള്ളൂ.അത് കൊണ്ട് വെള്ളം തീരുന്നതിന് മുന്‍പേ പിടിച്ച് വെക്കും.മരത്തിന്റെ ഒരു സ്റ്റൂളില്‍ ഇരുന്നാണ് കുളി. പുറത്തെ തൈലമൊക്കെ തേച്ചിളക്കി കഴുകിക്കളയുന്നത് ഉമ്മയാണ്.എന്നെ കുളിപ്പിക്കുമ്പോള്‍ ഉമ്മ “എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടെടീ....“ എന്ന ഗാനം മൂളുന്നുണ്ടോ എന്ന് ഞാന്‍ ചെവിയോര്‍ക്കും. ചെറുപ്പത്തില്‍ എന്നെ കുളിപ്പിച്ചതിന് ശേഷം ഇത്ര വലുതായിട്ടും എന്നെ കുളിപ്പിക്കേണ്ടി വന്നത്  ഉമ്മാടെ ഭാഗ്യമോ അതോ ദൌര്‍ഭാഗ്യമോ എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടി. എന്തായാലും ഭാഗ്യമായി കരുതുന്നുണ്ടാവില്ല കാരണം സ്വന്തം മക്കള്‍ രോഗിയായിക്കാണാന്‍ ഏത് അമ്മയ്ക്കാണാവുക? ഏതൊരമ്മയ്ക്കും സഹിക്കാത്തത് പോലെ എന്റെ ഉമ്മയും എന്നെയോര്‍ത്ത് സങ്കടപ്പെട്ട് കാണണം.എനിക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചു കാണണം.

മുമ്പൊരിക്കല്‍ തിരുവനതപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന് രോഗത്തോട് പൊരുതിയ എന്നെ പ്രാര്‍ത്ഥനകളോടേയും കണ്ണീരോടേയും ദൈവത്തെ വിളിച്ച് കേണപേക്ഷിച്ച് കൊണ്ടും  ജീവിതത്തിലേക്ക് വലിച്ച് കൊണ്ട് വന്നത് ഉമ്മയാണ്.മെഡിക്കല്‍ കോളേജിന്റെ ആ വാര്‍ഡില്‍ മരണം എന്റെ തൊട്ടടുത്ത് വരെ വന്നിട്ടും എന്നെ വിട്ടു കൊടുക്കാതെ, വിട്ടു കൊടുക്കാന്‍ കൂട്ടാക്കാതെ എന്റെ കട്ടിലിന്റെ തലഭാഗത്തിരുന്ന് ഉമ്മ ഒഴുക്കിയ കണ്ണുനീരും പ്രാര്‍ത്ഥനകളും കൊണ്ട് മാത്രമാണ് ഞാനിന്നും ജീവിച്ചിരിക്കുന്നത് എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ടൈഫോയിഡ് ബാധിച്ച്  മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടവരില്‍ ഏറേയും മരണത്തിന് കീഴടങ്ങിയിട്ടും ,തൊട്ടടുത്ത ബെഡിലെ അവിടത്തെ ഡോക്ടറുടെ അനിയന്‍ കൂടിയായ രോഗിയേയും മരണം തട്ടിയെടുത്തിട്ടും എന്റെ കൈപിടിച്ച് കരഞ്ഞ് പ്രാര്‍ത്ഥിച്ച്  ഉമ്മ എന്നെ മരണത്തിന്റെ കയ്യില്‍  നിന്നും തട്ടിപ്പറിക്കുകയായിരുന്നു. ഇല്ലെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. പ്രിയപ്പെട്ട വായനക്കാരേ , നിങ്ങളുടെ ഭാഗ്യദോഷത്തെയോര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നു.നിങ്ങളെ  എഴുതി ദ്രോഹിക്കാന്‍ എന്റെ ജീവിതം ഇപ്പോഴും ബാക്കി! ഞാന്‍ രോഗങ്ങളെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ഉമ്മാനെ എനിക്കേറെ ഇഷ്ടമാണ്.

തുടരും......

71 comments:

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട വായനക്കാരേ , നിങ്ങളുടെ ഭാഗ്യദോഷത്തെയോര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നു.നിങ്ങളെ എഴുതി ദ്രോഹിക്കാന്‍ എന്റെ ജീവിതം ഇപ്പോഴും ബാക്കി!

അഞ്ചാം ഭാഗം! അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!

Unknown said...

അനുഭവങ്ങള്‍ വായിച്ചു!!! അടുത്ത ഭാഗങ്ങള്‍ കൂടി പോരട്ടെ!!

ആശംസകള്‍!!

Anonymous said...

പ്രാര്‍ത്ഥനയ്ക്കു ശക്തിയുണ്ട്...
പ്രത്യേകിച്ച് നൊന്തു പെറ്റ അമ്മ തന്നെ പ്രാര്‍ത്ഥിക്കുമ്പോള്‍...

madhav said...

'ammaa entrazhakkatha uyirillaye, ammaave vanangatha vaazhvillaye '
tamashayilum kurrachu vaasthavam .
ningale padachchavan kaakkum. carry on ...

Arun said...

വീ‍ണ്ടും ചിരിപ്പിച്ച് തുടങ്ങി ഒരു ചെറിയ നൊമ്പരം പങ്ക് വെച്ച് അവസാനിപ്പിച്ചു അല്ലേ? താങ്കളും ഉമ്മയും അയൂരാരോഗ്യത്തോടെയിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

തുടരുമല്ലോ...

ramanika said...

ഉമ്മയുടെ സ്നേഹം പ്രാര്‍ത്ഥന എല്ലാം ഫലം കണ്ടു !

സൂത്രന്‍..!! said...

എല്ലാ ഉമ്മമാരും ഒരു പോലെ തന്നെ സ്നേഹത്തിന്റെ നിലക്കാത്ത നീരുഉറവകള്‍ ആയി അവര്‍ നമുക്കായ് പ്രാര്തികുന്നു

ബെഞ്ചാലി said...

ഏതൊരൂ രോഗാവസ്ഥയിലും സ്വന്തം ഇച്ഛകളെ ത്യജിച്ച് നമുക്ക് വേണ്ടി വിയർപ്പും കണ്ണീരുമൊക്കെ ഒഴുക്കുന്ന ഉമ്മ…ഉമ്മാനെ എനിക്കേറെ ഇഷ്ടമാണ്...
ആശംസകള്‍!!

അപര്‍ണ്ണ II Appu said...

ഞാന്‍ രോഗങ്ങളെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും അമ്മയെ എനിക്കേറെ ഇഷ്ടമാണ്...
തുടരൂ....

ആളവന്‍താന്‍ said...

പോരട്ടങ്ങനെ പോരട്ടേ.... വാഴച്ചേട്ടാ പോരട്ടെ..!

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എന്റെ കൂട്ടുകാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
പഞ്ചകര്‍മ്മപുരാണം ഇനിയും കുറച്ച് കൂടി തുടരും!

സന്തോഷ്‌ പല്ലശ്ശന said...

കണ്ണുനിറഞ്ഞ നല്ലൊരുമ്മാന്റെ മനസ്സുനിറഞ്ഞ ഒരു മോന്‍ ഞമ്മടെ ശൊന്തം ബായ....


മതി ബായെ നി മ്മ്‌ടെ ഉമ്മാനെ ശങ്കടപ്പെടുത്തിയാ നെന്നെ നെന്റെ കോണകകൊണ്ട് കെട്ടിയിട്ട് ചന്തിക്ക് നല്ല തല്ല് ബെച്ച് തരും... ശെയ്ത്താനേ...

ഏറനാടന്‍ said...

ഇവിടെ നിന്നും പിറകോട്ടു പോയി നോക്കട്ടെ. എന്നിട്ട് ആദ്യം തൊട്ടു ഇങ്ങാട്ട് വരാം. :)

noordheen said...

പ്രിയപ്പെട്ട വാഴക്കോടന്‍,
മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു ഈ എഴുത്ത്.ചുരുങ്ങിയ വാക്കില്‍ ഉമ്മായുടെ സ്നേഹം വിവരിച്ചല്ലോ. അഭിനന്ദനങ്ങള്‍.
ബാക്കിക്കായി കാത്തിരിക്കുന്നു.

വര്‍ഷിണി* വിനോദിനി said...

ആ ഉമ്മയെ എനിയ്ക്കും ഏറെ ഇഷ്ടാണ്‍...അവരുടെ ചിരി ഇഷ്ടാണ്‍..

jayanEvoor said...

തീർന്നില്ല,ല്ലേ!

പോരട്ടെ, പോരട്ടെ!

ദേവന്‍ said...

പെട്ടന്ന് തീര്‍ന്നു പോയപോലെ എന്തായാലും കോണക പ്രണയം കൊള്ളാം

MUHAMMED said...

ഒരു ഫലിതാസ്വാദനത്തിനിടയില്‍ തന്നെ ഹൃദയസ്പര്‍ശിയായ മറ്റൊരു തലത്തിലേക്കും വായനക്കാരെ കൊണ്ടുപോയ എഴുത്തിന്‍റെരീതി ഈ പോസ്റ്റിനെ തികച്ചും വിത്യസ്തമാക്കി. ഇങ്ങിനെയുള്ള മാറ്റം വരുത്തലുകള്‍ ചിലരെയെങ്കിലും അവിചാരിതമായ പുനര്‍ചിന്തനത്തിനും പ്രേരിപ്പിക്കും.
അഭിനന്ദനങ്ങള്‍.

$.....jAfAr.....$ said...

ഞാന്‍ രോഗങ്ങളെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ഉമ്മാനെ എനിക്കേറെ ഇഷ്ടമാണ്.

ആശംസകള്‍
അടുത്ത ഭാഗങ്ങള്‍ കൂടി പോരട്ടെ!

$.....jAfAr.....$ said...
This comment has been removed by the author.
zeal me inn said...

Nice yaar... will wait for contd .....

തരികിട വാസു said...

തമാശകള്‍ക്കിടയിലെ ഈ നൊമ്പരം വളരെ ഇഷ്ടപ്പെട്ടു. ശരിക്കും ഇത് നൊമ്പരങ്ങള്‍ക്കിടയിലെ തമാശയല്ലേ?
എഴുത്ത് തുടരൂ,ആശംസകള്‍

കൂതറHashimܓ said...

വാറ്യിച്ചു
എന്നത്തേയും പോലെ ചിരിക്കാന്‍ കഴിയുന്നില്ലാ.

രണ്ടര വര്‍ഷം കൂടെ ഇരുന്ന് കരഞ്ഞ ഉമ്മയെ പറ്റി ഓര്‍ത്തത് കൊണ്ടാവാം ഇത്തിരി നൊമ്പരം മാത്രം

ചാണ്ടിച്ചൻ said...

കോണകത്തിന് നാണമായോ എന്നാ എന്റെ സംശയം!!!

kARNOr(കാര്‍ന്നോര്) said...

പരമ്പര തീരുന്നതിനുമുൻപ് കോണകം ഫ്രെയിം ചെയ്ത് വയ്ക്കുമോ? .. :)

ishaqh ഇസ്‌ഹാക് said...

:):)
അഞ്ചാംഭാഗവും വായിച്ചു...
:):)

Hashiq said...

വായിച്ചു... എന്നത്തേയും പോലെ എന്തെങ്കിലും വളിച്ച തമാശകള്‍ കമെന്റ്റ്‌ ആയി എഴുതുവാന്‍ അവസാന ഭാഗം എന്നെ വിലക്കുന്നു.....ഫീല്‍ അടിച്ചു...സത്യം...

പാവത്താൻ said...

അമ്മ.....

Unknown said...

മെഗാ പരമ്പരയാകുമോ?
നല്ല വിവരണം.
ആശംസകള്‍ ...

ഷബീര്‍ - തിരിച്ചിലാന്‍ said...

തമാശിച്ച് തമാശിച്ച് അവസാനം സങ്കടപ്പെടുത്തിയല്ലേ പഹയാ... അവസാനത്തെ പാര വായിച്ചപ്പൊള്‍ ആദ്യം വായിച്ച തമാശകളെല്ലാം എണ്ണത്തോണിയില്‍നിന്നും വഴുതി വീണുപോയി. എങ്കിലും കോണകത്തെ എനിക്കിഷ്ടപ്പെട്ടു...

ഭായി said...

അല്പം നൊംബരത്തോടെ വായിച്ചു!

Anitha Madhav said...

അമ്മയല്ലാതൊരു ദൈവമുണ്ടോ?
അതിലും വലിയൊരു കോവിലുണ്ടോ?

വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു വാഴക്കോടന്‍.ആശംസകള്‍

അടുത്തത് പോന്നോട്ടെ....

sumitha said...

ഓരോ ഭാഗവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമാക്കി എഴുതാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.ചിരിയും നൊമ്പരവുമൊക്കെ സമന്വയിപ്പിക്കുന്ന ഈ കഴിവ് ഗംഭീരം!
അടുത്ത ഭാഗത്തിനായി കാത്ഥിരിക്കുന്നവരുടെ കൂട്ടത്തില്‍ ഈ ഞാനും.....
ആശംസകള്‍

കനല്‍ said...

ഉമ്മായെ പറ്റി പറഞ്ഞ് നീ എനിക്ക് വരുത്തിയ നഷ്ടം എന്താന്നറിയോ?

എനിക്കിപ്പം ഉമ്മായെ കാണണമെന്ന് തോന്നലുണ്ടായി... തോന്നലല്ല കണ്ടേ പറ്റൂ.

എയര്‍ടിക്കറ്റിനുള്ള കാശ് ഞാനിനിയെവിടുന്നുണ്ടാക്കും?

നീ ... നീ തന്നാ എല്ലാത്തിനും കാരണം.
നിനക്ക് ചുമ്മാതെ കോമഡി എഴുതി പോയാ പോരെ?

(സുരാജ് സ്റ്റയിലില്‍...)
“അമ്മച്ചിയാണെ ഇങ്ങനെയാണെ ഞാന്‍ കളിക്കുന്നില്ല”

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

കനലേ, ഉമ്മായെ കാണണമെന്ന് നിന്നെ തോന്നിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.ഇതെഴുതുമ്പോള്‍ അന്നത്തെ ആ ദിവസങ്ങളോര്‍ത്ത് കണ്ണുകള്‍ നനഞ്ഞിട്ടുണ്ട്.
പിന്നെ സുരാജ് സ്റ്റൈലില്‍ നിന്നോട് എനിക്ക് പറയാനുള്ളത്,”പെറ്റ തള്ളയെ പോയി കാണടെ. ടിക്കറ്റിന് കാശില്ലെങ്കില്‍ ഇങ്ങോട്ട് വാ ഞാന്‍ തരാന്‍ പറ്റുന്ന ഒരു ഡേറ്റ് പറയാം“ :)

അഭിപ്രായങ്ങള്‍ അറിയിച്ച മറ്റ് കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

കാര്‍ന്നോര് പറഞ്ഞ പോലെ കോണകത്തിനെ ഫ്രെയിം ചെയ്ത് വെക്കേണ്ടതാണ്,മാനം രക്ഷിച്ചതല്ലേ? :)

ഇത് ഏകദേശം എന്റെ ട്രീറ്റ്മെന്റ് കഴിയുന്നത് വരേയെ ഉണ്ടാവുകയുള്ളൂ.സമാധാനമായി ഇരുന്നോളൂ ട്ടോ :)

ഒരിക്കല്‍ കൂടി നന്ദിയോടെ...

Naushu said...

നല്ലതുമാത്രം സംഭവിക്കട്ടെ ...

Afsal said...

വാഴക്കോടന് കോണകത്തെ എന്നപോലെ ഈ അഞ്ചാം ഭാഗവും എനിക്കിഷ്ടായി.

സച്ചിന്‍ // SachiN said...

അഞ്ചാം ഭാഗവും വളരെ ഇഷ്ടപ്പെട്ടു.കണ്ണു നീരിന്റെ ഒരു നനവ് ശരിക്കും ഫീല്‍ ചെയ്തു!
ആശംസകള്‍

Unknown said...

വാഴേ സീരിയലുകാര്‍ കാണണ്ട വാഴയെ തിരകഥക്രത്ത് ആയി വിളിച്ചോണ്ട് പോവും

sumayya said...

നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഉമ്മാനെ എനിക്കും വളരെ ഇഷ്ടമാണ്.

Unknown said...

ചിരിക്കിടയില്‍ നൊമ്പരപ്പെടുത്തിയാണല്ലോ ഇപ്പ്രാവശ്യം. കനല്‍ പറഞ്ഞപോലെ ഉമ്മാനെക്കുറിച്ച് ഓര്‍മ്മ വരുന്നു!
എല്ലാ അമ്മമാരെയും എനിക്കിഷ്ടമാണ്.

Typist | എഴുത്തുകാരി said...

വായിക്കുന്നുണ്ട്,ട്ടോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Yasmin NK said...

നന്നായി പഞ്ചകര്‍മ്മ. ആദ്യം മനസ്സിലായില്ല. മെഡികല്‍ കോളേജ് ,ഉഴിച്ചില്‍ എന്നൊക്കെ പറഞ്ഞപ്പോ.ഞാനറിയാതെ ഇതെപ്പോഴാ മെഡിക്കല്‍ കോളെജുകാര്‍ ഉഴിച്ചില്‍ തുടങ്ങി എന്നു കരുതി.പിന്നെയല്ലെ ചെറുതിരുത്തിയിലെ ആശുപത്രിയാന്ന് അറിഞ്ഞത്. എന്തായാലും അതോടെ അസുഖമൊക്കെ മാറിയിരിക്കും എന്നു കരുതുന്നു.
എല്ലാ ആശംസകളും

noordheen said...

അഞ്ചാം ഭാഗവും ഇഷ്ടമായി.പ്രത്യേകിച്ചും അവസാന ഘണ്ടിക. മനസ്സിനെ ഉലച്ച് കളഞ്ഞു.
ഇനിയും എഴുതൂ...ആശംസകള്‍

Muhammed Sageer Pandarathil said...

അന്ന് അങ്ങിനെ തട്ടി തെറിപ്പിച്ചില്ലായിരുന്നെങ്കിൽ,ഞങ്ങൾക്കീ മുത്തിനെ കിട്ടുമായിരുന്നോ?നിങ്ങൾ ഞങ്ങളുടെ ഭാഗ്യദോഷമല്ല! ഭാഗ്യമാണ് ആയുസ്സാണ് (ചിരി ആയുസ്സ്‌ കൂട്ടുമെന്ന് ആരോ പറഞ്ഞതോർത്ത്)അടുത്ത ഭാഗത്തിനായി കാത്ത്.......

നികു കേച്ചേരി said...

അല്ല മാഷേ,,ഇതെന്തിങ്കെലും നടക്കോ...ചിരിക്കലും...ഉഴിച്ചിലും....കരച്ചിലും...

ഷമീര്‍ തളിക്കുളം said...

എങ്കിലും, ഉമ്മാനെ എനിക്ക് ഇഷ്ട്ടമാണ്....
ശരിക്കും വേദനിപ്പിച്ചു...

Muralee Mukundan , ബിലാത്തിപട്ടണം said...

കിണ്ണങ്കാച്ചി കോനം തന്നെ...!

പാവപ്പെട്ടവൻ said...

സത്യത്തിൽ ഈ ഭാഗങ്ങൾ വായിക്കുമ്പോൾ ഇതുപോലെ ഒന്നു കിടക്കണം എന്നു എനിക്കും ഒരു അഗ്രഹം

Hashim said...

മനസ്സിനെ സന്തോഷിപ്പിക്കുകയും അല്‍പ്പം നൊമ്പരപ്പെടുത്തുകയും ചെയ്തു ഈ ഭാഗം.
അടുത്ത ഭാഗം പോന്നോട്ടെ.....

ഐക്കരപ്പടിയന്‍ said...

ഇതൊക്കെ വായിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഞങ്ങള്‍ക്ക് എന്നാണാവോ ആ തിരുമുല്‍
ദേഹത്ത് ഒന്ന് ചവിട്ടിക്കയറി തിരുമ്മാന്‍ ഭാഗ്യം ഉണ്ടാവുക...:

പക്ഷെ, ഉമ്മയുടെ കാര്യം പറഞ്ഞപ്പോ...എനിക്ക് എന്റെ ഉമ്മയെയും ഓര്മ വന്നൂട്ടോ..!

Jazmikkutty said...

നര്‍മ്മം,നൊമ്പരത്തിലേക്ക് വഴിമാറുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യ...
ഈ പോസ്റ്റ്‌ വളരെയേറെ ഇഷ്ട്ടമായി..ആ ഉമ്മാക്ക് പടച്ചവന്‍ ദീര്‍ഘായുസ്സ് നല്‍കട്ടെ..മകനും......

HIFSUL said...

വാഴേ....വായിച്ചുട്ടോ...ഇഷ്ടായിട്ടോ...വേഗം വരട്ടെ അടുത്ത ഭാഗം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഹ്ര്‌ദ്യമായ വായന. നന്ദി.

Areekkodan | അരീക്കോടന്‍ said...

ഉമ്മ ഇപ്പോള്‍ പ്രാര്‍ഥിക്കുന്നത് എന്താണാവോ?

NAZEER HASSAN said...

അളിയാ നീയൊക്കെ ഉമ്മാനെക്കുറിച്ച് എഴുതിയാലേ ഉമ്മാനെ ഓര്‍മ്മ വരൂ എന്ന് വെച്ചാ നീ ഡെയിലി ഉമ്മാനെക്കുറിച്ച് എഴുതടാ.അങ്ങ്Gഇനേയെങ്കിലും ചിലര്‍ ഉമ്മാനെ ഓര്‍ക്കട്ടെ :)
അടുത്തത് പോരട്ടെ....

നരിക്കുന്നൻ said...

ചിരിപ്പിച്ച് വേദനിപ്പിക്കുന്ന ഈ ശൈലി ഇഷ്ടായി. മരണത്തീന്ന് ചാടിപ്പോന്ന് നേരെ ബൂലോഗത്തേക്കാ വന്നതല്ലേ.. പഞ്ചകർമ്മ പുരാണം ഇനിയും പോരട്ടേ..

രഘുനാഥന്‍ said...

വാഴേ ...ആ കോണകത്തെ ഞാനും ആരാധിക്കാന്‍ തുടങ്ങി...ഹി ഹി

Renjith Kumar CR said...

ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു ,
(കുറെ നാളായി തിരക്കുകള്‍ കാരണം ഇവിടെക്കെങ്ങും വരാറില്ലായിരുന്നു,ഇനി ഇവിടെയൊക്കെ തന്നെയുണ്ടാകും )

OAB/ഒഎബി said...

ഇപ്രാവശ്യം നാട്ടിൽ പോയപ്പൊ ആ തിരുമ്മൽ (ഭാര്യക്ക്)ഒന്ന് കാണണമെന്ന് കരുതിയിരുന്നു. സമയം ഒത്ത് വന്നില്ല.

ആശൂത്രീയിൽ കെടന്നപ്പൊ എന്റെടുത്തുണ്ടായിരുന്ന ഉമ്മാനെ ഓർത്തു പോയി :(

Unknown said...

പ്രിയപ്പെട്ട വാഴക്കോടാ
എല്ലാ ഭാഗവും ഞാന്‍ വായിച്ചു തീര്‍ത്തു .
നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങള്‍

" എനിക്ക് നിങ്ങളുടെ ഉമ്മാനെ വളരെ ഇഷ്ടപ്പെട്ടു"

Anonymous said...

adutha bhagangalkkayi kathirikkunnuuuuuuuuuuuuuuuu.........

മുഫാദ്‌/\mufad said...

ഇതിപ്പോ അഞ്ച് എത്തിയല്ലേ...?അപ്പൊ ഒന്നില്‍ തുടങ്ങിയ്ട്ടല്ലേ ഇത് വായിക്കാന്‍ പറ്റൂ....അപ്പൊ അങ്ങനെ പോയി പതുക്കെ വരാം

lekshmi. lachu said...

ഹൃദയത്തില്‍ തൊടുന്ന എഴുത്ത്..തുടരൂ ഇനിയും..
എല്ലാം നല്ലതിനാകട്ടെ..

Akbar said...

പഞ്ചകര്‍മ്മ പുരാണം അഞ്ചാം ഭാഗം വായിച്ചു.

mayflowers said...

'എങ്കിലും ഉമ്മാനെ എനിക്കേറെ ഇഷ്ടമാണ്.'

ആ ഉമ്മാക്കിനി എന്ത് വേണം?

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി!അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം.
സ്നേഹത്തോടെ..

NaNaMaMa said...

jeevithathile vedanakal chirichu kondu parayuka... ithilum valiya oru anugraham vere illa..!!!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

"രോഗങ്ങളെ വെറുത്തു, ശപിച്ചു.എങ്കിലും ഉമ്മാനെ എനിക്കേറെ ഇഷ്ടമാണ്..."

അവസാന ഭാഗം വായിച്ചപ്പോ
ആ ഉമ്മാനെ എനിക്കും ഇഷ്ടായി.
നര്‍മ്മത്തിലൂടെ തുടങ്ങി നൊമ്പരത്തിലവസാനിപ്പിച്ചു.

അഭി said...

നന്നായി അവതരിപ്പിച്ചു
ആശംസകള്‍

 


Copyright http://www.vazhakkodan.com