Monday, March 21, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം - ആറ്

അഞ്ചാം കര്‍മ്മം വായിക്കാന്‍ ഇവിടെ ഉഴിയുക!

‘മുല്ലന്‍‘ പോത്തിനെ തേച്ചുരച്ച് കഴുകും പോലെ ഉമ്മ ചെറുപയര്‍ പൊടിയിട്ട് പുറത്തെ മെഴുക്കിളക്കി കഴുകി വൃത്തിയാക്കിത്തന്ന് പുറത്തേക്ക് പോയി.പിന്നെ ആ മരത്തിന്റെ സ്റ്റൂളില്‍ ഒറ്റയ്ക്കിരുന്ന്‍ എന്റെ  വഹ കുളിയായിരുന്നു.ബാത്ത് ടബ്ബില്‍ കിടന്ന് കുളിക്കുന്നതൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു സ്റ്റൂളില്‍ ഇരുന്ന് കുളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ എന്നോര്‍ത്ത് വെറുതേ ഞാന്‍ ഉള്‍പുളകം കൊണ്ടു.തല കഴുകിയത് തണുത്ത വെള്ളം കൊണ്ടാണ്.ചുട് വെള്ളം ഉപയോഗിക്കേണ്ട എന്ന് ആരോ പറഞ്ഞിരുന്നു.അങ്ങിനെ നല്ലൊരു കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ കുളിമുറിയില്‍ നിന്നും പുറത്തിറങ്ങി.മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം തോന്നിയെങ്കിലും ശരീരത്തിന് മൊത്തമായും ചില്ലറയായും നല്ല വേദനയുണ്ടായിരുന്നു.

ഞാന്‍ പുറത്ത് കടന്നതും ഉമ്മ വന്ന് മരത്തിന്റെ സ്റ്റൂള്‍ കഴുകി വൃത്തിയാക്കി വാര്‍ഡിലെ കട്ടിലിനടുത്ത് കൊണ്ടിടാനായി പോയി.ഇത് പോലെ മുന്‍പ് തറവാട്ട് വീട്ടില്‍ സ്റ്റൂളിലിരുന്ന് കുളിക്കാറുള്ളവരെക്കുറിച്ച് ഞാന്‍ വെറുതേ ഓര്‍ത്തു.തറവാട്ട് വീടിന്റെ പിന്നിലായി ഓലകെട്ടി മറച്ച ഒരു കുളിമുറിയുണ്ടായിരുന്നു പണ്ട്. പ്രസവം കഴിഞ്ഞവര്‍ മഞ്ഞളൊക്കെ തേച്ച് രാവിലെ കുളിക്കാനായി പോകുമ്പോള്‍ പ്രസവശുശ്രൂഷയ്ക്ക് നില്‍ക്കുന്ന സ്ത്രീ സ്റ്റൂളുമായി കുളിമുറിയിലേക്ക് പോകുന്നതും കുളി കഴിഞ്ഞ് വൃത്തിയാക്കിയ സ്റ്റൂളുമായി തിരിച്ച് വരുന്നതും എന്തിനാണെന്ന് അന്നെനിക്കൊട്ടും മനസ്സിലായിട്ടുണ്ടായിരുന്നില്ല.വല്ല വെള്ളം നിറച്ച തൊട്ടിയെങ്ങാനും വെക്കാനാവും എന്നാണ് ഞാന്‍ കരുതിയിരുന്നത്.ഇപ്പോഴല്ലേ ഇരുന്നും കുളിക്കാമെന്ന് മനസ്സിലായത്. സ്റ്റൂള്, പ്രസവം, കുളി ഇവയെല്ലാം പരസ്പര പൂരകങ്ങളാണെന്ന ഒരു കാര്യം ഞാന്‍ അന്ന് തത്വത്തില്‍ മനസ്സിലാക്കി.മനുഷ്യശരീരത്തിലൂടെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുന്ന കുളികളെ പല അവസരത്തിലും പല പേരുകളുള്ള കുളികളായി  നാം  വിളിച്ച് പോരുന്നതും കൂട്ടത്തില്‍ ഓര്‍ത്തു.കൂടാതെ പ്രസവിക്കാതെയും സ്റ്റൂളിലിരുന്ന് കുളിക്കേണ്ടി വരുമെന്ന ഒരു കുളിപാഠവും ഞാന്‍ പഠിച്ചു.

വരാന്തയില്‍ നിന്നും പുറത്തേക്ക് നോക്കിയപ്പോള്‍ കെട്ടിടത്തിന്റെ അരികില്‍ കൂടി ലാല്‍ ജോസ് സിനിമയിലെ പാട്ട് സീന്‍ പോലെ കുറേ വെളുത്ത തുണികള്‍ വരിവരിയായി കാറ്റില്‍ ആടിയുലയുന്നത് കണ്ടു.എനിക്കത് വല്ലത്തൊരു കൌതുക കാഴ്ചയായിരുന്നു.മാത്രമല്ല ഇത്രയും കോണകങ്ങള്‍ ഒന്നിച്ച് കാണാന്‍ കഴിയുന്നത് മുജ്ജെന്മ സുകൃതം കൊണ്ടാണേന്നൊക്കെ ഞാന്‍ വെറുതെ ഊറ്റം കൊണ്ടു.കുറച്ച് സമയം കൂടി കഴിഞ്ഞാല്‍ അക്കൂട്ടത്തില്‍ എന്റെ പ്രിയപ്പെട്ട കോണകവും കാറ്റില്‍ ആടുമല്ലോ എന്ന് ഞാനും വെറുതെ ഓര്‍ത്ത് സമാധാനിച്ചു. വെയിലിന് ചൂടേറിക്കൊണ്ടിരുന്നു. നേര്‍ത്ത തൈലഗന്ധിയായ ഒരുഷ്ണക്കാറ്റ് എന്നെ തലോടിക്കൊണ്ട് കടന്ന് പോയി. ഞാന്‍ പതിയെ വാര്‍ഡിലേക്ക് നടന്നു.

വാര്‍ഡിലേക്ക് കയറുന്നതിന്റെ വലത് വശത്തെ കട്ടിലിലാണ് ശ്യാം കിടക്കുന്നത്. ഏറിയാല്‍  ഇരുപത്തഞ്ച് വയസ് പ്രായം തോന്നും. ഗള്‍ഫില്‍ ഒരു ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിക്ക് പോയിക്കൊണ്ടിരിക്കേ ഒരു ദിവസം രാവിലെ ബെഡില്‍ നിന്നും എഴുനേല്‍ക്കാന്‍ നോക്കിയപ്പോള്‍ തന്റെ കാലുകള്‍ അതിന് വഴങ്ങുന്നില്ലെന്ന് ശ്യാം തിരിച്ചറിഞ്ഞു. തന്റെ കാലുകള്‍ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരിക്കുന്ന എന്ന ആ ദുഃഖ സത്യം കൊടിയ വേദനയോടെ ആ ചെറുപ്പക്കാരന്‍ ഉള്‍ക്കൊണ്ടിരുന്നു.ഏറെ കരഞ്ഞത്രേ പാവം. പിന്നെ പിന്നെ തന്റെ വിധിയെ ഓര്‍ത്ത് സമാധാനിച്ച് കൂട്ടുകാരുടെ സഹായത്താല്‍ നാട്ടിലെത്തുകയും പഞ്ചകര്‍മ്മയില്‍ ചികിത്സ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. തൃശൂരിലെ കുരിയച്ചിറക്കടുത്താണ് ശ്യാമിന്റെ വീട്.ശ്യാമിന്റെ അളിയന്‍ പഞ്ചകര്‍മ്മയിലെത്തന്നെ ഒരു ഡോക്ടറാണ്.ഞാന്‍ കാണുമ്പോള്‍ ശ്യാമിന് ചെറുതായി ഒറ്റയടി വെച്ച് നടക്കാവുന്ന ഒരു സ്ഥിതിയിലായിരുന്നു, ചികിത്സയുടെ ഫലം ഒന്ന് കൊണ്ട് മാത്രം.ശ്യാമിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സജിയാണ്.ശ്യാമുമായി വളരെ പെട്ടെന്ന് തന്നെ ഞാന്‍ വലിയ കൂട്ടായി.

വാര്‍ഡില്‍ അന്നൊരു സെന്റോഫിന്റെ ദിവസമായിരുന്നു. ശ്യാമിന്റെ തൊട്ടപ്പുറത്തുള്ള മുക്കിലെ ബെഡിലെ ചെറുപ്പക്കാരന്‍ അന്ന് ഡിസ്ചാര്‍ജ്ജായി പോകുവായിരുന്നു. അയാള്‍ക്കും ശ്യാമിനെപ്പോലെ തന്നെ പെട്ടെന്ന് കാലിന്റെ ചലന ശേഷി നഷ്ടപ്പെടുകയായിരുന്നത്രേ. ഗള്‍ഫിലായിരുന്നു ജോലി. വരുമ്പോള്‍ ആരൊക്കെയോ താങ്ങിയും വീല്‍ ചെയറിലുമൊക്കെ ഇരുത്തി കൊണ്ടു വന്നയാള്‍ വാര്‍ഡിലൂടെ ഓടി നടന്ന് യാത്ര പറയുന്നത് എല്ലാവരിലും സന്തോഷവും ആശ്വാസവും നല്‍കി.അവന്റെ ഉമ്മ ബാക്കി വന്ന അച്ചാറും മറ്റും അടുത്തുള്ളവര്‍ക്ക് നല്‍കുകയും മറ്റെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും കൂടി ചെയ്താണ് അവര്‍ പോയത്.ഏറെ നാളത്തെ സഹവാസത്തിന് ശേഷം വീട്ടില്‍ നിന്നും ഒരംഗം പോകുന്ന വിഷമമായിരുന്നു എല്ലാവരുടേയും മുഖത്ത്.പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞത് എനിക്ക് കാണാമായിരുന്നു.കാലുകള്‍ തളരുന്ന രോഗത്തെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു,എങ്കിലും ശ്യാമിനെ എനിക്കിഷ്ടമായിരുന്നു.

അന്നത്തെ ഉച്ചക്കഞ്ഞിയും കുടിച്ച് ഉച്ചയുറക്കത്തിലേക്ക് വഴുതി വീഴും എന്നായപ്പോള്‍ ഇടത് കട്ടിലില്‍ കിടന്നിരുന്ന തത്തമംഗലത്ത് കാരന്‍ നിഷ്കളങ്കന്‍ എന്നെ വിളിച്ചു.ഒരു പന്നിപ്പടക്കം കയ്യിലുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആ പാവത്തെ എറിഞ്ഞേനെ, എനിക്ക് അത്രയ്ക്കും ദ്വേഷ്യം വന്നു ,കാരണം ഉഴിച്ചില്‍ കഴിഞ്ഞതിന്റെ ക്ഷീണം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു..ആ ക്ഷീണത്തില്‍ ഒന്ന് മയങ്ങാന്‍ തുടങ്ങിയതും വിളി വന്നു.എങ്കിലും ഉറങ്ങിയതല്ല എന്ന് തെളിയിക്കാനായി കണ്ണുകള്‍ വിടര്‍ത്തിപ്പിടിച്ച് അയാളോടെന്താണെന്ന് ചോദിച്ചു.അയാളൊരു ചോദ്യം എനിക്ക് നേരെ എറിഞ്ഞു,

“നിങ്ങള് നെന്മാറ വല്ലങ്ങി വേല കണ്ടിട്ടുണ്ടോ?“

പിന്നേ വേലയും കണ്ടു വിളക്കും കണ്ടു, കടല്‍ തീരം കണ്ടു കപ്പല്‍ കണ്ടു, എന്ന് പറയാന്‍ തോന്നിയതാണ് പക്ഷേ ആ നിഷ്കളങ്കനായ തത്തമംഗലത്ത്കാരന്റെ മുഖത്ത് നോക്കി അങ്ങിനെ പറയാന്‍ എനിക്ക് തോന്നിയില്ല.ഞാന്‍ സൌമ്യമായി പറഞ്ഞു,
“ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട്,ഗംഭീര വെടിക്കെട്ടല്ലേ?”

“അതേന്ന്,ഇപ്രാവശ്യത്തെ വേലയ്ക്ക് കൂടാന്‍ പറ്റില്യ.മറ്റന്നാളാ വേല! യോഗല്യാ, അതന്നെ!”

അയാളുടെ നിഷ്കളങ്ക മുഖത്ത് വിരിഞ്ഞ ശോകഭാവം എന്നെ ഒരു ഗായനാക്കാഞ്ഞത് ഭാഗ്യം.ഞാന്‍ പതിയെ ചോദിച്ചു,
“അസുഖം മാറിയിട്ട് വേലയ്ക്കൊക്കെ പോകാല്ലോ.ആദ്യം അസുഖം മാറട്ടെ!”

“ഏയ് അസുഖം മാറിയാല്‍ വേലക്കും കൂലിക്കുമൊന്നും പോകാന്‍ പറ്റില്യാന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.റെസ്റ്റാ ഫുള്‍ റെസ്റ്റ്! ഇനി മക്കള് വേലക്ക് പോട്ടെ.എന്നെക്കൊണ്ട് പണിയൊന്നും ഇനി എടുക്കാന്‍ വയ്യ!”
ഹമ്പമ്പട വേലായുധാ..നീയൊരു ഒന്നൊന്നര നിഷ്കളങ്കനാണല്ലോ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.എങ്കിലും അയാളുടെ നിഷ്കളങ്കത എനിക്ക് വളരെ ഇഷ്ടമായിരുന്നു.

ചായകുടിയ്ക്ക് ശേഷം സന്ദര്‍ശകര്‍ക്കുള്ള സമയമായി.വീണ്ടും ഓരോ കട്ടിലിനടുത്ത് ബന്ധുക്കള്‍ വട്ടമിട്ട് നിന്നു. ഉമ്മ അടുത്ത വാര്‍ഡില്‍ ഒരു പരിചയക്കാരി വന്നിട്ടുണ്ടെന്നും പറഞ്ഞ് അങ്ങോട്ട് പോയി.എന്നെ കാണാന്‍ ആരേങ്കിലുമൊക്കെ ഓറഞ്ചും മുന്തിരിയുമായൊക്കെയായി വരുമെന്നും കരുതി ഞാന്‍ കട്ടിലിലങ്ങനെ കറുത്ത മുന്തിരിയാണോ വെളുത്ത മുന്തിരിയാണോ കൂടുതല്‍ ഇഷ്ടമെന്നൊക്കെ ചിന്തിച്ച് കിടന്നു.അല്‍പ്പം കഴിഞ്ഞില്ല ഒരാള്‍ എന്റെയടുത്ത് വന്ന് മരത്തിന്റെ സ്റ്റൂളില്‍ ഇരുന്നു.കയ്യില്‍ ഫ്രൂട്ട്സിന്റെ പൊതി കാണാഞ്ഞതില്‍ എനിക്കല്‍പ്പം നിരാശയുണ്ടായെങ്കിലും ഞാന്‍ ആ അപരിചിതനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.അയാള്‍ പറഞ്ഞ് തുടങ്ങി,
“ഞാന്‍ കുറച്ചീസായിട്ട് കോയമ്പത്തൂരായിരുന്നേ, ഇന്ന് രാവിലേയാ വന്നത്”

എന്തിനാ രാവിലെത്തന്നെ വന്നത് വല്ല സദ്യേം ഉണ്ടായിരുന്നോ എന്ന് ഫ്രൂട്ട്സ് കൊണ്ട് വരാത്തതിന്റെ നിരാശയില്‍ ചോദിച്ചാലോ എന്ന് കരുതിയതാണ് പക്ഷേ ഞാന്‍ വെറുതെ ഒന്ന് മൂളി.അയാള്‍ തുടര്‍ന്നു.
“രാധാകൃഷ്ണന്‍ പറഞ്ഞപ്പഴാ ഞാന്‍ അറിഞ്ഞത്.എന്തോരം പറ്റി?

പിന്നേ കുഞ്ഞാന്റെ ചായപ്പീട്യല്ലേ പറ്റാന്‍ എന്ന് വീണ്ടും മുന്തിരി കിട്ടാത്ത ദേഷ്യം!പക്ഷേ പുറത്ത് വന്നില്ല,”ഡിസ്കിന് ചെറിയ പ്രശ്നമുണ്ട്,ഒരു മാസത്തെ ചികിത്സോണ്ട് മാറുന്നാ പറഞ്ഞേ”

“ഇനിയിപ്പോ തെങ്ങിമ്മെ കേറാനൊക്കെ പറ്റ്വോ?”

“തെങ്ങ് കേറാനോ?”
ഞാനൊന്ന് ഞെട്ടി! ഇനിയെങ്ങാന്‍ ഇയാള്‍ ആലങ്കാരികമായി ഭാര്യയെ  തെങ്ങിനോടുപമിച്ച് ഒന്ന് ആക്കിയതാണോ എന്ന്  സംശയിച്ചു.ഇയാള്‍ എന്റെ ശത്രുക്കള്‍ ആരോ പറഞ്ഞ് വിട്ടതാകാമെന്ന് ഞാന്‍ ഊഹിച്ചു.എന്നെ കണ്ടാല്‍ ഒരു തെങ്ങ് കയറ്റക്കാരനെപ്പോലെ തോന്നാന്‍ മാത്രമുള്ള ഗ്ലാമറേ എനിക്കുള്ളോ എന്ന് ഞാന്‍ ഒരു നിമിഷം തെറ്റിദ്ധരിച്ചു.എന്റെ രക്തം എന്തിനോ വേണ്ടി തിളച്ചു.എങ്കിലും ഒരു പാണ്ടി തമിഴനായി എന്നെ കണ്ടില്ലല്ലോ എന്ന് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.ദ്വേഷ്യവും സങ്കടവും സമം ചേര്‍ത്ത ഭാവവുമായി ഞാന്‍ അയാളോട് പറഞ്ഞു,

“ഞാന്‍ തെങ്ങ് കേറണ ആളൊന്നുമല്ല.നിങ്ങള്‍ക്ക് ആള് മാറിയതാവും”

അയാളെന്നെ സൂക്ഷിച്ച് നോക്കി,വിശ്വാസം വരാത്ത പോലെ അയാള്‍ വീണ്ടും ചോദിച്ചു,
“രാധാകൃഷ്ണനോട് ഞാനൊരാളെ തേങ്ങയിടാന്‍ പറഞ്ഞ് വിടാന്‍ പറഞ്ഞിരുന്നു,ഇന്നു രാവിലെയാണ് അറിയുന്നത് അവന്‍ പറഞ്ഞ് വിട്ട ആ പാണ്ടിത്തമിഴന്‍ എന്റെ തെങ്ങിന്റെ മോളീന്ന് വീണ് ഇവിടെ അഡ്മിറ്റാണെന്ന്.ആ പാണ്ടി നിങ്ങളല്ലേ?”

എന്റെ ചോര വീണ്ടും തിളച്ചു, കണ്ണുകളില്‍ ഇരുട്ട് കയറി, ഒരു തോക്കുണ്ടായിരുന്നെങ്കില്‍ അയാളെ ഒറ്റയടിക്ക് ഞനപ്പോള്‍ കൊന്നേനെ!! അറ്റ് ലീസ്റ്റ് ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ സ്വയം കുത്തി മരിക്കുകയെങ്കിലും ചെയ്യാമായിരുന്നു! അത്രയ്ക്ക് അപമാനമാണ് എന്റെ ഗ്ലാമര്‍ നേരിട്ടത്!ഇതിലും വലിയ പരീക്ഷണം ഇനി ജീവിതത്തില്‍ വരാനില്ലെന്ന് മനസ്സ് പിരികൂട്ടിക്കൊണ്ടിരുന്നു.എന്റെ മുഖത്തെ വിവിധ ഭാവങ്ങള്‍ കണ്ടെന്നോണം അയാള്‍ മെല്ലെ സ്റ്റൂളില്‍ നിന്നും എഴുനേറ്റു.ഞാന്‍ എഴുനേറ്റിരിക്കാന്‍ ശ്രമിക്കുന്നതിനിടെ അയള്‍ പറഞ്ഞു,

“ക്ഷമിക്കണം എനിക്ക് ആള് മാറീതാന്നാ തോന്നണ്.വയ്യാത്തോട്ത്ത് എണീക്കണ്ട കിടന്നോളൂ”

അത്രയും പറഞ്ഞ് അയാള്‍ തിരിഞ്ഞ് നടന്നു.ഞാന്‍ വളരേ ദുഃഖിതനായി വീണ്ടും കട്ടിലില്‍ കിടന്നു.വേറെ ആരും കണ്ടില്ലല്ലോ എന്ന് ആശ്വസിച്ചു.ഭാഗ്യത്തിന് ഉമ്മയും അടുത്തുണ്ടായിരുന്നില്ല. എങ്കിലും എന്റെ സൌന്ദര്യത്തിനേറ്റ ഒരു പ്രഹരം ഉമിത്തീ പോലെ  മനസ്സില്‍ നീറിക്കൊണ്ടിരുന്നു.ഈ അപമാനത്തില്‍ നിന്നും കരകേറാന്‍ മനസ്സ് നാനാ വഴികളിലൂടെ സഞ്ചരിച്ച് ഒരു പരിഹാരം തേടിക്കൊണ്ടിരുന്നു.സൈക്കോസിസിന്റേയും സൈക്കാട്രിയുടേയും വഴികളിലൂടെ സഞ്ചരിച്ച മനസ്സ് ഒടുവില്‍  ചില തീരുമാനങ്ങളില്‍ ക്രാഷ്-ലാന്‍ഡ് ചെയ്ത് നിന്നു. അതിന്‍ പ്രകാരം ഇനി ഡോക്ടര്‍ വരുമ്പോള്‍ ‘ഫെയര്‍ ആന്‍ഡ് ലൌലിയെ‘ കുറിച്ചുള്ള അഭിപ്രായം അറിയണം. ‘വിക്കോ ടര്‍മറിക്കിന്റെ‘ കോസ്മെറ്റിക്ക് സാധ്യതയെക്കുറിച്ച് വിശദമായി അറിയണം. വെളുക്കാനുള്ള കഷായങ്ങളും അരിഷ്ടങ്ങളും ആസവങ്ങളും ഡോക്ടറോട് പറഞ്ഞ് ശീട്ട് എഴുതി വാങ്ങണം. ഇനി ഗ്ലാമര്‍ കൂട്ടാതെ എനിക്കൊരു വിശ്രമമില്ല. ചിന്തകളും തീരുമാനങ്ങളും അങ്ങിനെ കാട് കയറിക്കൊണ്ടിരുന്നു. ഞാന്‍ തെങ്ങ് കയറ്റക്കാരെ വെറുത്തു പിന്നെ ശപിച്ചു,എങ്കിലും ‘ഫെയര്‍ ആന്‍ഡ് ലൌലി‘ എനിക്ക് ഇഷ്ടമായിരുന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഉമ്മ വന്നു.ഒരു അതിശയം കണ്ടപോലെ എന്നോട് പറയാന്‍ തുടങ്ങി,
“മോനെ അപ്പുറത്തെ വാര്‍ഡില്‍ തെങ്ങിമ്മെന്നും വീണ ഒരു തമിഴന്‍ കിടപ്പുണ്ട് നിന്റെ അത്രേം തടിയുണ്ട് നിന്റെ അതേ പ്രായോം! തണ്ടല് പൊട്ടീന്നാ കേള്‍ക്കണ്.ഇനി നടക്കാന്‍ തന്നെ പറ്റില്ലാത്രേ,കഷ്ടം!“

അതും കൂടിയായപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് മിണ്ടാതെ കിടന്നു.ആ കിടപ്പില്‍ ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു,എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

തുടരും...

73 comments:

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ സൌന്ദര്യത്തിന്റെ രഹസ്യം പരിമളാ സോപ്പോ ഫെയര്‍ ആന്‍ഡ് ലൌലിയോ അല്ല!വെളുക്കാനായി എന്ത് മാത്രം കഷായം കുടിച്ചതാ :):)

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!

ഷബീര്‍ - തിരിച്ചിലാന്‍ said...

എന്നാലും ഈ പിത്തതടി കണ്ടിട്ട് തേങ്ങവലിക്കാരനഅയി തോന്നിയല്ലോ എന്ന് സംശയിച്ചിരിക്കുംബഴാ ഉമ്മ വന്ന് അത് തീര്‍ത്ത് തന്നത്... പോസ്റ്റ് വായിച്ച ശേഷം ഞാന്‍ വാഴേടെ പടം ഒന്ന് ശരിക്കും നോക്കി... കൊഴപ്പൊന്നും ഇല്ലല്ലോ.. ആ സമയത്ത് എണ്ണ തേച്ചപ്പോള്‍ കറുത്ത് പോയതായിരിക്കും.. ഹി...ഹി...

Unknown said...

വാഴേ എല്ലാം പോയി വെറും ഒരു തെങ്ങുകയറ്റക്കാരൻ പാണ്ടി
ജീവിച്ചിട്ടു കാര്യം ഇല്ല

സന്തോഷ്‌ പല്ലശ്ശന said...

നിങ്ങള് നെന്മാറ വല്ലങ്ങി വേല കണ്ട്ട്ട്ണ്ടാ ഏട്ടേ..യ്....
നങ്ങണ്ടെ വേലയാണ്.. വേല... ഇങ്ങിനെയാണ് തത്തമംഗലത്ത് കാരന്‍ നിഷ്‌ക്കളങ്കന്‍ വാഴയോട് ചോദിക്കേണ്ടിയിരുന്നത്. അവന്‍ ജയരാജ് പഠത്തിലെ കാരണ്ണോരെ പോലെ സംസാരിക്കണത് തീരെ പിടിക്കുന്നില്ല..

പിന്നെ വാഴ സാറെ... ആ കോയമ്പത്തൂര് കാരന്‍ വല്ലതും പറഞ്ഞപ്പൊഴൊന്നും ഞാന്‍ ചിരിച്ചില്ല ഉമ്മ വന്ന് പാണ്ടിയുമായി താരതമ്യപ്പെടുത്തിയപ്പൊ..... ക്ഷമിക്കണം വാഴെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...
ഫേറല്‍ ലൗലി രക്ഷതൂ....!!

വാഴക്കോടന്‍ ‍// vazhakodan said...

തത്തമംഗലത്ത് കാരന്‍ നിഷ്കളങ്കന്റെ സംസാരം എനിക്ക് മനസ്സിലാക്കാന്‍ തന്നെ പാടായിരുന്നു. അത് അതേ പടി പകര്‍ത്തി വായനക്കാരെ ബുധിമുട്ടിക്കേണ്ടല്ലോ :) അല്ലാതെ അതെഒന്നും എനിക്ക് ഓര്‍മ്മയില്ലഞ്ഞിട്ടല്ല ട്ടോ :)(ജാമ്യം)

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

HIFSUL said...

വാഴക്കോടാ..ആ തെങ്ങ്കയറ്റക്കാരന്‍ പാണ്ടി ആളു സുന്ദരനാ, പാണ്ടികളിലും സുന്ദരന്‍മാരുണ്ട്,ഹഹഹ...

santhoo said...

“ഇനിയിപ്പോ തെങ്ങിമ്മെ കേറാനൊക്കെ പറ്റ്വോ?”

hahaha chodyam nannayittundu... kandappo thonni oru pandi look....

Arun said...

മുന്‍പൊരു പോസ്റ്റില്‍ ബ്ലോഗില്‍ കുട്ടിച്ചാത്തന്റെ പടം വെക്കണമല്ലോ എന്ന് പറഞ്ഞപ്പോള്‍, ബ്ലോഗിന്റെ സൈഡില്‍ എന്റെ പടം വെച്ചിട്ടു‍ണ്ട് സ്വാമീ എന്ന് പറഞ്ഞത് ഓര്‍മ്മ വന്നു. കലക്കി.ആറാം ഭാഗവും ഗംഭീരം!
അട്ത്ത ഭാഗം പെട്ടെന്ന് പോരട്ടെ!!

സുല്‍ |Sul said...

“ഇനിയിപ്പോ തെങ്ങിമ്മെ കേറാനൊക്കെ പറ്റ്വോ?”

സൂപ്പറാ‍ക്കി ട്ടാ!

സച്ചിന്‍ // SachiN said...

നിങ്ങക്ക് പാലക്കാ‍ടന്‍ സ്ലാങ് അറിയില്ലെങ്കില്‍ എന്നോട് പറയണ്ടേ? :)

തെങ്ങിമ്മേ കേറാന്‍ പറ്റുമോ എന്ന ചോദ്യം ശരിക്കും ചിരിപ്പിച്ചു പിന്നെ ലാസ്റ്റ് ഉമ്മാടെ ഡൈലോഗും കൂടിയായപ്പോള്‍ ഹ ഹ ഹ കലക്കി!

$.....jAfAr.....$ said...

ഇതും കലക്കി. അടുത്തത്‌ പോരട്ടെ,
ആശംസകള്‍.....

Kaithamullu said...

ഇപ്പോ തെങ്ങിൻ കേറ്റം നിറുത്തിയോ
ആവോ?

:-)

kARNOr(കാര്‍ന്നോര്) said...

അടുത്തത്‌ പോരട്ടെ,

Naushu said...

ചികിത്സ കഴിഞ്ഞാലും തല കഴുകാന്‍ തണുത്ത വെള്ളം ഉപയോഗിച്ചാല്‍ മതീട്ടോ ... ചൂട് വെള്ളം അത്ര നന്നല്ല....

Typist | എഴുത്തുകാരി said...

പുരാണം ഗംഭീരാവുന്നുണ്ട്,ട്ടോ.

പാവത്താൻ said...

ഭാര്യയെക്കണ്ടാല്‍ തെങ്ങു പോലെയാണിരിക്കുന്നതെന്നൊരു കോമ്പ്ലെക്സ് വാഴയുടെ ഉപബോധ മനസ്സിലെവിടെയോ ഒളിഞ്ഞു കിടക്കുന്നുണ്ട്....അതു കൊണ്ടാണിങ്ങനെയൊക്കെ തോന്നുന്നത്. ചികിത്സ വേണം.... നല്ലൊരു മനശ്ശാസ്ത്രജ്ഞനെ കാണണം.

Indiascribe Satire/കിനാവള്ളി said...

ഫെയര്‍ ആന്‍ഡ്‌ ലൌലി പോയിട്ട് കുമ്മായം അടിച്ചാല്‍ പോലും വെളുക്കില്ല മാഷെ . കറപ്പിനഴകു എന്ന് പാടി നടക്കുകയെ ഇനി ചെയ്യാന്‍ പറ്റുള്ളൂ.
പാവം പാണ്ടിയുടെ കഥ കഷ്ടം ആയി. തെങ്ങുമ്മേ കേരാനും ഇനി സേഫ് ടി ബെല്‍റ്റ്‌ വേണമോ എന്തോ.

നികു കേച്ചേരി said...

>>‘മുല്ലന്‍‘ പോത്തിനെ തേച്ചുരച്ച് കഴുകും പോലെ ഉമ്മ ചെറുപയര്‍ പൊടിയിട്ട് പുറത്തെ മെഴുക്കിളക്കി <<

ഈ “പോലെ” ഇല്ലാതിരുന്നാലും ഞങ്ങൾക്ക് എതിരഭിപ്രായം ഇല്ലാട്ടാ....
ആശംസകൾ.

Junaiths said...

അല്ല കോയാ നീ അയാളോട് തമിഴാളം ആണോ പറഞ്ഞത്...പിന്നെ ഉമ്മയും പറഞ്ഞ സ്ഥിതിക്ക്...അല്ല ഒരു സംശയം..

Raneesh said...

സത്യം പറ വാഴേ... അവിടെ നിന്നും കരി ഓയില്‍ ആണോ തേച്ചത്?

Hashiq said...

തമിഴന്റെ കാര്യം പറയുമ്പോള്‍ വാഴക്കെന്താ പുച്ഛം...? ആ തമിഴനോടും കൂടെ നില്‍ക്കുന്ന ആളുകള്‍ പറഞ്ഞിട്ടുണ്ടാകും..... "അണ്ണാ...ഉങ്കള്‍ മാതിരി ഒരുവന്‍ അന്ത ബെഡ്ഡില്‍ പടുത്തിരിക്കാന്‍..."..ആ തമിഴന്റെ നാണക്കേട് അയാള്‍ ആരോട് പറയും..?അണ്ണാച്ചിക്ക് ബ്ലോഗ്‌ ഇല്ലല്ലോ?
പിന്നെ വെളുക്കുന്ന കാര്യം..ഒരു തിരുമ്മൊക്കെ കഴിയുമ്പോള്‍ സാധാരണക്കാര്‍ ഒക്കെ "വെളുക്കാറുണ്ട് " ........

ആറും ഇഷ്ടമായി.........

Unknown said...

തെങ്ങിനോടുള്ള ആ ആലങ്കാരിക ഉപമ ശ്ശി പിടിച്ചു :)

പഞ്ചകര്‍മ്മ പുരാണം വായിച്ചു വാഴക്കോടന്‍ ഇനിയും തെങ്ങില്‍ നിന്നും (സോറി ഫുഡ്‌ബോള്‍ ഗൌണ്ടില്‍) വീഴണെ എന്ന് ആളുകള്‍ പ്രാര്‍ഥിക്കുമോ എന്നാണു ഇപ്പോള്‍ എന്റെ പേടി :)

അസ്സലായി

Yasmin NK said...

നന്നാവുന്നുണ്ട് പഞ്ചകര്‍മ്മം. തുടരട്ടെ.

വാഴക്കോടന്‍ ‍// vazhakodan said...

@ജുനൈദ് : എന്താ വാര്യരേ ഒരു സംശയം? കോയമ്പത്തൂര്‍ക്ക് പോയാല്‍ മലയാളി മലയാളം മറക്വോ?നീ സൂച്ചിച്ച് ബായിക്ക്!:):)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

അപര്‍ണ്ണ II Appu said...

ആറാം ഭാഗവും കേമം.
ഇത് അടുത്തൊന്നും അവസാനിപ്പിക്കരുതേ..
സത്യം പറഞ്ഞാല്‍ വളരെ റിലീഫാണ് വാഴക്കോടന്റെ ബ്ലോഗുകള്‍, തുടരൂ
ആശംസകള്‍

Hashim said...

അല്ല വാഴേ ഇപ്പോ തെങ്ങിമ്മേ കേറാനൊക്കെ പറ്റുമോ?
ചിരിച്ച് ഊപ്പാടിളകി മാഷേ.
അടുത്തത് പോന്നോട്ടെ...

സൂത്രന്‍..!! said...

എങ്കിലും വഴെയെയും വാഴയുടെ എഴുത്തും എനികിഷ്ട്ടായിരുന്നു

ramanika said...

പുരാണം ഗംഭീരം ഒരു ഫുട്ബോള്‍ മാച്ച് പോലെ .....

sumayya said...

അസൂയാ‍വഹമായ രചനാ ശൈലി!
ആറാം ഭാഗവും സൂപ്പര്‍!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!!

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.അടുത്ത ഭാഗം അധികം വൈകാതെ എഴുതണമെന്ന് ആഗ്രഹം!
നന്ദിയോടെ...

kambarRm said...

ഹ..ഹ..ഹ
കലക്കൻ രചന.
ആശംസകൾ..

ishaqh ഇസ്‌ഹാക് said...

അവസാനം വെളുക്കാന്‍ കുടിച്ചത് പാണ്ട്യായിന്ന്
പറഞ്ഞപോലെ ആകുമോ :):)

ഷമീര്‍ തളിക്കുളം said...

വായനയിലൂടെ ഒരോ രംഗവും മനസ്സിലൂടെ വളരെ വ്യക്തമായി കടന്നുപോകുന്ന വ്യത്യസ്ത ശൈലി. ഇനിയും കാത്തിരിക്കുന്നു...

Lipi Ranju said...

ഇതിലും വലിയ ഒരു അപമാനം
ആ ഗ്ലാമറിനു നേരിടാനില്ല... :)
പാവം തമിഴന്‍, അവനും പറയാന്‍ കാണും എന്തെങ്കിലും ഒക്കെ!
അസ്സലായിട്ടുണ്ട് ഈ അവതരണം...
ഞാന്‍ ആദ്യമായാണ് "പഞ്ചകര്‍മ്മ പുരാണം" വായിക്കുന്നത് ...ഇനിയിപ്പോ മുന്‍പത്തെ അഞ്ചു ഭാഗങ്ങള്‍ വായിക്കാതെ എനിക്കുറക്കം വരുമെന്ന് തോന്നുന്നില്ല ....

Lipi Ranju said...

ഇനിയെനിക്ക് മനസമാധാനമായി ഉറങ്ങാം....
ഞാന്‍ മുന്‍പത്തെ അഞ്ചു ഭാഗങ്ങളും വായിച്ചു... ആവശ്യത്തില്‍ കൂടുതല്‍ ചിരിച്ചു. നമിക്കുന്നു സുഹൃത്തേ ഈ കഴിവിന് മുന്നില്‍ ...

sreee said...

അസ്സലായി ചിരിപ്പിക്കുന്നു.നന്ദി.

(വെളുക്കാനാണെങ്കിൽ ഇനിയും ശ്രമിക്കാം.കോസ്മെറ്റിക്സ് ഒക്കെ എന്താ വില.വാങ്ങി ഉപയോഗിക്കൂ. ആളു വെളുത്തില്ലെങ്കിൽ കുടുംബം വെളുക്കും.)

sreee said...
This comment has been removed by the author.
sreee said...
This comment has been removed by the author.
Anitha Madhav said...

ആറാം ഭാഗവും ഗംഭീരം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിക്കില്ലല്ലോ അല്ലേ? :)

ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

വൈകിയാണെങ്കിലും പഞ്ചകര്‍മ്മ പുരാണം മുഴുവന്‍ ഒറ്റയടിക്ക് വായിച്ച ലിപിയ്ക്കും അഭിപ്രായം അറിയിച്ച മറ്റെല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

പിന്നെ ഒരു സത്യം പറയാം,ഞാന്‍ ചെറുപ്പത്തില്‍ നല്ല വെളുത്തിട്ടായിരുന്നു ട്ടോ, വലുതാകും തോറും വെയില് കൊണ്ട് കറുത്തതാ :)

noordheen said...

ഗംഭീരം വാഴേ. തുടര്‍ഭാഗത്തിനായി കാത്തിരിപ്പിക്കുന്ന ഉഗ്രന്‍ രചനാ ശൈലി.അഭിനന്ദനങ്ങള്‍....

Muralee Mukundan , ബിലാത്തിപട്ടണം said...

ഭാര്യയെ തെങ്ങിനോടുപമിച്ചതാ..ഉപമ
ആ കയറ്റത്തിന്റെ ഉപമ കേട്ടൊ ഭായ്

കണ്ണനുണ്ണി said...

ആ പാണ്ടി തമിഴനെ കണ്ടാല്‍ അപ്പൊ ശരിക്കും വാഴയെ പോലെ തന്ന്നെ ആരുന്നോ... കളര് മാത്രവേ ഒരുപോലെ ഉള്ളോ..അതോ ലൂക്കും അങ്ങനെ ഒക്കെ തന്നെ ആണോ....
ഹിഹി ഞാന്‍ ഓടി..

വാഴക്കോടന്‍ ‍// vazhakodan said...

കണ്ണാ...ശവത്തില്‍ കുത്താതെടാ :):)
ബിലാത്തീ അത് ഞാന്‍ തെറ്റിദ്ധരിച്ചതല്ലേ? :)
അഭിപ്രായങ്ങള്‍ക്ക് നന്ദി!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഓരോ ഭാഗങ്ങൾക്കും കൃത്യമായ ഇടവേളകൾ നൽകി പ്രസിദ്ധീകരിക്കുന്നതിന്നാൽ ചിരിച്ചു മരിക്കുന്നില്ല!അതിന്നാൽ വരുന്ന അടുത്ത ഭാഗങ്ങളും വായിക്കാനാകുന്നു!തുടരുക.

ഗീത said...

ഹി ഹി ഹി ആദ്യം തെങ്ങുകയറ്റക്കാരൻ പിന്നെ പാണ്ടി തമിഴൻ......
അതിപ്പം മുഖം കണ്ട് ഒരാളിന്റെ തൊഴിലു പറയാൻ പറ്റുമോ? :)
എനിക്കറിയാം ഒരു ഗ്ലാമറസ് തെങ്ങുകയറ്റക്കാരനെ - നല്ല വെളുത്ത് സുമുഖൻ. അയാൾ കുളിച്ച് നല്ല ഡ്രസ്സൊക്കെ ചെയ്തുവന്നാൽ ഒരു ഉദ്യൊഗസ്ഥനല്ല എന്നാരും പറയില്ല...
ഓ.ടോ. വാഴേടെ മിക്ക പോസ്റ്റും വായിക്കാറുണ്ട്. ചിരിക്കാൻ കിട്ടുന്ന അവസരം പാഴാക്കാറേയില്ല.

$hamsuCm Pon@t said...

തെങ്ങുകയറ്റക്കാരനായി തെറ്റിദ്ദരിച്ചത് സഹിക്കാം.
എന്നാലും...പാണ്ടി!!
ഹ...ഹ....
ഞാൻ വാഴേടെ ഫോട്ടോയിൽ വായിക്കുന്നതിനിടയിൽ സൂക്ഷിച്ച് നോക്കിക്കൊണ്ടിരിക്കായിരുന്നു.

ബെഞ്ചാലി said...

പഞ്ചകർമ്മപുരാണം കഴിയുന്നതിന് മുമ്പ് വാഴക്കോടൻ വെളുത്തില്ലെങ്കിലും വാഴക്കോടന്റെ തലയെങ്കിലും വെളുപ്പി...

:)അസ്സലായിട്ടുണ്ട് പഞ്ചകർമ്മപുരാണം

sumitha said...

കലക്കി :)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!

തരികിട വാസു said...

കലക്കീണ്ട് ട്ടാ ഗഡ്യേ :)
അടുത്ത ഭാഗം പൂശങ്ങട് വേഗം :)

വര്‍ഷിണി* വിനോദിനി said...

എല്ലാവരേയും ചിരിപ്പിച്ച് വീഴ്ത്തിക്കോളൂ ട്ടൊ, പഞ്ചകര്‍മ്മ പുരാണങ്ങള്‍ എഴുതാന്‍ എല്ലാവര്‍ക്കും ഒരു അവസരം കിട്ടുമല്ലോ.. :)

ആളവന്‍താന്‍ said...

എന്തോ കഴിഞ്ഞ ഭാഗങ്ങളുടെ അത്രേം അങ്ങോട്ട്‌ എത്തിയില്ല എന്ന്...!

Villagemaan/വില്ലേജ്മാന്‍ said...

ഫെയര്‍ ആന്‍ഡ്‌ ലവ് ലി തേച്ചു (കുടുംബം ) വെളുത്ത എത്രയോ പേര്‍!

ആട്ടെ..നേരായിട്ടും "തെങ്ങ്മേല്‍ " കേറാന്‍ അറിയാമോ ? ഹി ഹി !

പോസ്റ്റ്‌ കലക്കീട്ടോ..ഭാവുകങ്ങള്‍ !

Areekkodan | അരീക്കോടന്‍ said...

ഫെയര്‍ ആന്റ് ലൌലിയേ
എന്നെ ശൊല്ലിയേ
വാഴ വാഴേ....
കഷ്ടം ഒരു പാണ്ടിതന്‍ ഗ്ലാമര്‍!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹ ഹാ ഹാ..
അപ്പ അതാണു കാര്യം.
തെങ്ങുമ്മെ കയറി നിലത്ത് വീണിട്ടാലേ ഡിസ്ക് തെറ്റിയത്...
എന്നിട്ട് ചുമ്മ ആ ഫുട്ബോളിനെ കുറ്റപ്പെടുത്തി..
ഹമ്പട വാഴേ...സത്യമെന്നെങ്കിലും പുറത്ത് വരുമെന്ന് മനസിലായില്ലേ...?

Unknown said...

തുടക്കം കണ്ടപ്പോ, ഇത്തവണ സീരിയസ്സാണോ എന്നു കരുതി. അവസാനമായപ്പോഴേക്കും ശരിക്കും ചിരിപ്പിച്ചു.
:)

MUBEER MUBU said...

ശരിക്കും ചിരിപ്പിച്ചു..........

Renjith Kumar CR said...

അയ്യാളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ വാഴേട്ടാ :))

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രസാവഹം. വൈകാതെ അടുത്ത ഭാഗം വന്നോട്ടെ.

Sranj said...

കാര്യൊക്കെ കാര്യം... പാണ്ടികളുടെ ഗ്ലാമറിനെപറ്റി പറയരുതേ... ജയറാമിന്റെ ഗതി അറിയാലോ?....
ഒടുക്കം പിന്നേം പഞ്ചം. കര്‍മ്മം... കോണകം.. എണ്ണത്തോണി... ആവണക്കെണ്ണ....!!!!

എങ്കിലും പുരാണം എനിക്കിഷ്ടമായി!

Unknown said...

പ്രിയപ്പെട്ട വാഴക്കോടാ !
വെളുക്കാന്‍ വേണ്ടി എല്ലാം വാങ്ങി നോക്കി പ്രയോഗിച്ചു നോക്ക് !
സംഗതി വെളുത്തു കിട്ടു. ശരീരം വെളിത്തില്ലെന്കിലും കുടുംബം വെളുത്തുകിട്ടും.

ആശംസകള്‍

ഭായി said...
This comment has been removed by the author.
ഭായി said...

വാഴേ, ആ കോയംബത്തൂർക്ക് പോയിരുന്നവന്റെ രംഗപ്രവേശം മുതൽ കർട്ടൻ വീഴുന്നതുവരെ നന്നായി ചിരിപ്പിച്ചു! നന്ദി.
:)

OAB/ഒഎബി said...

വായിക്കുന്നു...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ആസ്വദിച്ചു , രംഗം മനസ്സില്‍ കണ്ടു വായിച്ചു ..അസ്സലായിരിക്കുണൂട്ടോ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല ഒതുക്കത്തോടെ പറഞ്ഞവസാനിപ്പിച്ചു.ഓരോ പോസ്റ്റ് അവസാനിക്കുമ്പോഴും അടുത്തതിനു വേണ്ടി കാത്തിരിക്കാനുള്ള മനസ്സ് വായന സമ്മാനിക്കുന്നുണ്ട്.എല്ലാം ശുദ്ധഫലിതങ്ങളായി അകം നിറക്കുന്നു.
അഭിനന്ദനങള്‍.

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

SHANAVAS said...

ഒരു പുത്തെന്‍ കൂട്ടുകാരന്‍ ആണേ.വാഴക്കൊടന്റെ തട്ടകത്തില്‍ എത്താന്‍ വൈകി.ശൈലി അത്യുഗ്രന്‍.ഇനി അങ്ങോട്ട്‌ ഞാനും കാണും കൂടെ.പോന്നോട്ടെ?

വാഴക്കോടന്‍ ‍// vazhakodan said...

ഷാനവാസിക്കാ സ്വാഗതം. ഒപ്പം കൂടിക്കോളൂ ട്ടോ. നമുക്കിങ്ങനെ പഞ്ചകര്‍മ്മ പുരാണോം പോഴത്തരങ്ങളുമൊക്കെ കേട്ട് അങ്ങോട്ട് പോകാം.

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ചാണ്ടിച്ചൻ said...

തോക്ക് വേണമെങ്കീ എന്നെ വിളിച്ചൊന്നു പറഞ്ഞാ പോരായിരുന്നോ....ഉടന്‍ കൊണ്ട് വരില്ലായിരുന്നോ അടാറു സാധനം...

കൂതറHashimܓ said...

ഇന്നാണ് വായിചത്.
ചില ഉപമകളും നര്‍മ്മവും തീരേ ഇഷ്ട്ടായില്ലാ.
തെങ്ങ് കയറ്റം ഗ്ലാമറില്ലാത്തവര്‍ക്കെ പടുള്ളൂ അല്ലെങ്കില്‍ ഗ്ലാമറില്ലാത്തവരെ കയറാവൂ എന്നൊക്കെ നര്‍മ്മത്തിനാണെങ്കിലും കേള്‍ക്കാന്‍ മനസ്സിലാ..!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വാഴേ, രസകരമാണ് താങ്കളുടെ രചന. ആസ്വാദ്യകരമാണ് എന്റെ വായന. തുടരുക.

അഭി said...

ആശംസകള്‍

 


Copyright http://www.vazhakkodan.com