അന്നും ഒരു വെള്ളിയാഴ്ചയായിരുന്നു.ഗുഡ് ഫ്രൈഡേ! കുഞ്ഞീവി രാവിലെ തന്നെ മീന്‍ വാങ്ങാന്‍ അങ്ങാടിയില്‍ പോയി വരുന്ന വരവാണ്.മീനിന്റെ വില കൂടുതലായത് കൊണ്ട് അതിനെ പഴിച്ച് പിറു പിറുത്ത് കൊണ്ടാണ് കുഞ്ഞീവിയുടെ നടപ്പ്.
“ട്രോളിങ്ങാത്രേ രണ്ട് മാസം.അത് കാരണം മീനിനു വെല കൂടിയതെന്ന് മീങ്കാരന്.ഈ നിലക്ക് പോയാന്‍ മീന്‍ ഗുളിക വാങ്ങി കറി വെക്കേണ്ടി വരുമല്ലോ പടച്ചോനെ! മീനുകള്‍ക്ക് വരെ രണ്ട് മാസം ആരും പിടിക്കാന്‍ വരില്ല എന്ന ധൈര്യത്തോടെ കടലില്‍ പെറ്റു പെരുകേങ്കിലും ചെയ്യാം, ഈ നാട്ടിലെ പെണ്ണുങ്ങക്ക് കൊല്ലത്തിലൊരു രണ്ട് മാസമെങ്കിലും ആരും പീഡിപ്പിക്കാതിരിക്കാനുള്ള ഒരു ട്രോളിങ്ങ് ഏത് കാലത്താണാവോ റബ്ബേ ഉണ്ടാവ്വാ.വന്ന് വന്ന് ലൈബോയ് സോപ്പിന്റെ പരസ്യം പറഞ്ഞ പോലെ എവിടെ പെണ്ണുണ്ടോ അവിടെ പീഡനമുണ്ട് എന്ന് പറഞ്ഞ പോലാ കാലത്തിന്റെ പോക്ക്”
“ഇങ്ങള് ആരുടെ പോക്കിന്റെ കാര്യാ പറയണത് കുഞ്ഞീവിത്താ?” അത് വഴി വന്ന കുഞ്ഞുട്ടി ലോഹ്യം പറയാനായി ചോദിച്ചു.
“അന്റെ കെട്യോള്‍ടെ പോക്കിന്റെ കാര്യം! കാലത്തെന്നെ കിണ്ങ്ങാന്‍ നിക്കാണ്ട് ഇജ്ജ് പോ കുഞ്ഞുട്യേ.സാധനങ്ങളുടെ വെലക്കേറ്റം കൊണ്ട് നട്ടം തിരീമ്പളാപ്പോ അന്റെയൊരു ലോഹ്യം പറച്ചില്. എടാ അനക്കറിയോ ഇപ്പോ സ്വര്‍ണ്ണത്തിന്റെ വെലേം റോക്കറ്റും കൂടി മേപ്പട്ട്ക്ക് വിട്ടാ,മോളില് ആദ്യം എത്തണത് സ്വര്ണ്നത്തിന്റെ വിലയാകും.ആ നെലക്കല്ലേ സ്വര്‍ണ്ണത്തിന്റെ വില മേപ്പട്ട് കേറണത്.”
“മീനിനും സ്വര്‍ണ്ണത്തിനും മാത്രോ? ഡീസലിന് ദേ പിന്നേം വില കൂടി.ഗ്യാസും കുറ്റീമേ ഉറുപ്യ അമ്പതാ ഇന്ന് മുതല്‍ കുടീത്. ഇഞ്ഞ് മാന്യായിട്ട് ജീവിക്കണെങ്കില് കക്കാന്‍ പോണ്ടി വരും,മനുഷ്യനെ മക്കാറാക്കാനായി ഓരോ എടവാടുകളേ”
“കുറത്തി കൈ നോക്കീട്ട് ഇഞ്ഞ് വെച്ചടി വെച്ചടി കേറ്റാന്ന് പറഞ്ഞപ്പോ ഞാന്‍ ഒന്ന് സന്തോഷിച്ചതാ, ആ കേറ്റം വിലക്കേറ്റാണ്ന്ന് ഇപ്പഴല്ലേ ബോധ്യായത്.ബെര്‍തെ അല്ലാട്ടോ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇമ്മിണി വിമ്മിട്ടം. ആ നെലക്ക് കുറേ ചത്ത് പണ്ടാറടിങ്ങിയാ പിന്നെ ഈ വക ദുരിതമൊന്നും അറിയേണ്ടല്ലോ.പാവങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാണ്ടായി! ഏത്?
“നമ്മള് ഈ പട്ടിണി പരിവെട്ടവുമായി കഴിയുന്നോരുടെ കാര്യം പോട്ട്.എന്ത് നല്ല നെലേല് ജീവിക്കണ ആളാ നമ്മുടെ ധോണി. ഓന്റെ പെരേടെ നികുതി അടക്കാന്‍ കൊടുത്ത ചെക്ക് വരെ മടങ്ങീല്ലെ? അപ്പോ പിന്നെ നമ്മടെ കാര്യം പറയാനുണ്ടോ കുഞ്ഞീവിത്താ?”
“ഓന്റെ കല്യാണം കഴിഞ്ഞപ്പോ ഓനും ഈ നെലയ്ക്കായതാവും.മ്മടെ പഴേ നടി ശ്രീദേവിക്ക് ഒരു മാസത്തെ ചെലവിന് ഇരുപത്തഞ്ച് ലക്ഷം വേണം ന്നാ കേട്ടത്.ആ ബോണി കപൂറിന് ഇതിലും ബല്യ അബദ്ധം പറ്റാനില്ലത്രേ. ഇഞ്ഞ് ഓന്റെ ചെക്ക് എന്നാണാവോ മടങ്ങി പണ്ടാരടങ്ങാ.അതോ ഇനി ഓന് ശ്രീദേവിയെ മൊഴി ചൊല്ലുംന്നാ ഇപ്പോ പറഞ്ഞ് കേക്കണത്.കായിയാണ് കുഞ്ഞുട്യേ എല്ലാം.കായി ഇല്ലെങ്കില്‍ എത്രേം വേഗം മയ്യത്താവാ നല്ലത്! ന്നാ കുഞ്ഞുട്ടി ചെല്ല്,ഇക്കിത്തിരി പണീണ്ട്”
കുഞ്ഞുട്ടി വാഴക്കോട് കവലയിലേക്ക് നടന്ന് പോയി,കുഞ്ഞീവി ഒരു ദീര്‍ഘ നിശ്വാസത്തോടെ തന്റെ വീട്ടിലേക്കും അടുക്കളയില്‍ അടുപ്പിന്റെ മുകളില്‍ ചോറ് വെച്ച പാത്രം തിളച്ച് തൂവുന്നത് കണ്ട് കുഞ്ഞീവിക്ക് ദേഷ്യം വന്നു.സമദൂരം വെടിഞ്ഞ സൂമാരന്‍ നായരെപ്പോലെ കുഞ്ഞീവി സൂറാനെ വിളിച്ചു അലറി.
“എടീ ഒരുമ്പെട്ടോളേ സൂറാ”
സൂറ പുറത്ത് നിന്നും എന്ത് അത്യാപത്താണാവോ സംഭവിച്ചതെന്ന് കരുതി ഓടി വന്നു.
“എടീ ഒരുമ്പെട്ടോളേ സൂറാ”
സൂറ പുറത്ത് നിന്നും എന്ത് അത്യാപത്താണാവോ സംഭവിച്ചതെന്ന് കരുതി ഓടി വന്നു.
“നീ എവിടെ അടങ്ങാന്‍ പോയിരിക്യാടി? ഈ അരി തിളച്ച് പോകാന്‍ തൊടങ്ങീട്ട് നേരെത്രയായീന്നറിയോ? ഈ ഗ്യാസിങ്ങനെ കത്തിച്ച് കളയാന്‍ മാത്രം അന്റെ വാപ്പാക്ക് ലോട്ടറിയടിച്ച കായിയൊന്നും ഇല്ല എടുത്ത് കൊടുക്കാനെക്കൊണ്ട് . ഗ്യാസിനും സ്വര്‍ണ്ണത്തിനും ഒരേ വെലേ ഇപ്പോ.ഒരു പത്ത് കുറ്റി ഗ്യാസ് സ്ത്രീധനം കൊടുക്കാന്ന് പറഞ്ഞാല്‍ അന്നെക്കെട്ടാന്‍ ആള്‍ക്കാരിവിടെ ക്യൂ നില്ക്കും അറിയാമോ?“
“എന്റെ ഉമ്മാ ഞാന്‍ ഇത്രേം നേരം ഇവിടെ ഉണ്ടാര്‍ന്നതാ. ഇപ്പോ അങ്ങോട്ടൊന്ന് മാറിയതാ,അപ്പഴാ ഇങ്ങള് വന്നത്”
“മാറാന്‍ ഇയ്യെന്താടി ഒടിയനോ? എടി അനക്കറീല്ലെ ഒരു കുറ്റി ഗ്യാസ് കിട്ടാന്‍ ലേബര്‍ രൂമിലു കേറ്റിയ പെണ്ണ് പെറുന്നതും കാത്ത് നിക്കണ പോലെ നിക്കണം എന്ന്. പെണ്ണ് പെറ്റില്ലെങ്കി വയറ് കീറി എടുക്കാന്ന് വെക്കാ.ഗ്യാസെങ്ങാനും കിട്ടാന്‍ വൈകിയാ അങ്ങിനെ വല്ലതും നടക്വോ? ഇനിമുതല്‍ വല്ല പട്ടേം പാളയുമൊക്കെ അടുപ്പിലിട്ട് കത്തിച്ചാല്‍ മതി”
“അപ്പോ പാത്രത്തിന്മേലൊക്കെ ആകെ കരി പിടിക്കില്ലേ ഉമ്മാ? പോരാത്തതിന് ചുവരിലും കരി പിടിക്കും”
“പാത്രത്തിലും ചുവരിലും കരി പിടിച്ചാല്‍ പോട്ടേന്ന് വെക്കാം ഇല്ലെങ്കില്‍ നമ്മുടെ ജീവിതത്തില്‍ തന്നെ കരി പിടിക്കും മോളേ, ആ ചേലുക്കാ ഗ്യാസിന്റെ വില കൂടിയേക്കണത്.ഓരോ ദിവസം കഴിഞ്ഞ് കിട്ടാനുള്ള പാടേ?പഞ്ചായത്ത് പ്രസിഡന്റിന് എയിഡ്സ് പിടിച്ച പോലെയല്ലേ കാര്യങ്ങളുടെ പോക്ക്! പ്രസിഡന്റിന് എയിഡ്സ് വന്നാല്‍ പിന്നെയത് ഭാര്യക്ക് വരും,ഭാര്യക്ക് വന്നാ പിന്നെ നാട്ടാര്‍ക്ക് മൊത്തം വരും എന്ന് പറഞ്ഞ പോലെ ഡീസലിന് വില കൂട്യാ കടത്ത് കൂലി കൂടും,കടത്ത് കൂലി കൂട്യാ പിന്നെ സകല സാധനങ്ങള്‍ക്കും വില കൂടും! ആരോട് പരാതി പറയാന്‍?“
കുഞ്ഞീവി മീന്‍ നന്നാക്കാനായി നീങ്ങി.സൂറ തന്റെ കോളേജ് അഡ്മിഷന്റെ കാര്യം ഉമ്മയോട് സമ്മതിപ്പിക്കാനായി മയത്തില്‍ കുഞ്ഞീവിയുടെ അടുത്ത് ചെല്ലുന്നു.
“ഉമ്മാ കോളേജിന്ന് അഡ്മിഷന് കാര്‍ഡ് വന്നേക്കണ്! എനിക്ക് മെറിറ്റില്‍ സീറ്റ് കിട്ടാന്‍ സാധ്യതയുണ്ട്.പിന്നെ ഫീസിളവും കിട്ടും”
“ഫ ശൈത്താനേ ആ വക വേണ്ടാതീനം കാട്ടീട്ടൊന്നും ഇജ്ജങ്ങനെ ഫീസിളവ് ഉണ്ടാക്കണ്ട.അല്ലാണ്ട് കിട്ടുവാണെങ്കില്‍ പഠിക്കാന്‍ പോയാ മതി.ഇയ്യിപ്പോ മെറിറ്റ് ചെയ്യാണ്ടാ”
“നമുക്ക് എന്‍ ആര് ഐ സീറ്റിലൊന്ന് നോക്കിയാലോ.ഫീസിത്തിരി കൂടും എന്നേയുള്ളൂ.അതിന് ലോണ്‍ കിട്ടും?”
“എന്‍ ആര് ഐ സീറ്റ് കിട്ടാന്‍ ആരാടി അന്റെ ഗള്‍ഫിലുള്ളത്?”
“അങ്ങിനെ നേരിട്ട് ബന്ധമുള്ള ആളാവണമെന്നൊന്നുമില്ല ഉമ്മാ”
“എന്നാ ഇന്നാളൊരു ഗള്ഫ്കാരന് ഞമ്മടെ വേലിടെ എതക്കല് മൂത്രമൊഴിച്ചിട്ടുണ്ട്. ഓന്റെ പേരില്‍ വേണമെങ്കി ഞമ്മക്കൊന്ന് സീറ്റ് നോക്കാം”
“നമുക്കാ ഗഫൂര്‍ക്കാനെ ഒന്ന് പോയി കണ്ടാലോ?”
“ഏത് നമ്മുടേ ഗഫൂര്‍ക്കാ ദോസ്തോ? കാലിഫോര്‍ണിയാക്ക് പോണ ചരക്ക് കപ്പല്‍ ദുബായി കടപ്പുറം ബയി തിരിച്ച് വിട്ട ഗഫൂര്‍ക്കയോ?”
“അല്ല ഉമ്മ നമ്മുടെ ഫസല്‍ ഗഫൂര്‍ ഇക്കയില്ലേ. സമുദായത്തിലെ വരുമാനമില്ലാത്തോര്‍ക്ക് സീറ്റ് കൊടുക്കാനാണല്ലോ അവര്‍ക്കൊക്കെ കോളെജ് സര്‍കാറ് കൊടുത്തത്”
“ഇപ്പോ കിട്ടീതെന്നെ! സര്‍ക്കാരിനെ കൊണ്ട് നേട്ടമുണ്ടായില്ലെങ്കിലും നേതാക്കന്മാരെക്കൊണ്ട് നേട്ടമുണ്ടായ പല പെണ്ണുങ്ങളും നമ്മുടേ സമുദായത്തിലുണ്ട്.അനക്കെന്താ ആ ബയിക്ക് സഹായം വാങ്ങാനാ?”
“ഹോ ഈ ഉമ്മാടെ ഒരു കാര്യം.ഞാന്‍ കോളെജിലും പോണില്ല എവിടേക്കും പോണില്ല.സന്തോഷമായാ?” സൂറ കോപിച്ച് അകത്തേക്ക് പോയി.കുഞ്ഞീവി അവളുടെ കോപം കണ്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“അല്ലെങ്കിലും ഇന്നത്തെ കാലത്ത് മക്കള്‍ കാരണം മനസ്സമാധാനം നഷ്ടപ്പെട്ടത് മാത്രമല്ല അല്ലാണ്ടെന്നെ വേട്ടയാടപ്പെടുന്ന തന്തമാരുള്ള കാലാ.കോളേജില്‍ പോയി തിരിച്ച് കുടീലെത്തുന്ന വരെ മനുഷ്യന് തീ തിന്നിട്ട് ഇരിക്കണം. പെണ്കുട്യോളെ എത്രയും വേഗം കെട്ടിച്ച് വിട്ടാല്‍ അത്രേം ആശ്വാസം.അത്രന്നെ!”
“ഇവിടെ ആളില്ലേ പൂയ്”
വീടിന്റെ ഉമ്മറത്ത് ആരോ വിളിക്കുന്നത് കേട്ട് കുഞ്ഞീവി ഉമ്മറത്തേക്ക് ചെന്നു.
“എന്താ ആളില്ലാത്ത വീട്ടിലു കേറി കക്കാന്‍ പ്ലാനുണ്ടോ അനക്ക്?”
“അല്ല ഇത്ത ഞാനൊരു കാര്യം പറയാന്‍ വന്നതാണ്" ആഗതന് ഭവ്യതയോടെ പറഞ്ഞു.
“കാര്യം പറയാന്‍ കോടതീപ്പോടാ ഇവിടെ എന്താ കാര്യം?”
“ഇത്താ നിങ്ങക്ക് ഗുണമുള്ള ഒരു കാര്യാ”
“എന്താ ഇയ്യ് ഗ്യാസ് ഫ്രീയായി കൊടക്കണണുണ്ടാ?”
“അല്ലിത്ത ഇത്ത ഏലിയന്‍ സ്റ്റാര്‍ സുന്ദര്‍ പണ്ടിറ്റിനെ പറ്റി കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ 65 ഭാഷയില്‍ നിര്‍മ്മിക്കുന്ന പുതിയ പടത്തിന് ഒരു നായികയെ വേണം.സൂറാക്ക് ഒരു അവസരം കൊടുക്കാന്‍ അദ്ദേഹത്തോട് ഞാന്‍ റെക്കമെന്റ് ചെയ്യാം”
“പ്ഫ ശെയ്ത്താനെ അന്റെ മയ്യത്ത് ഈ മുറ്റത്ത് വീഴേണ്ടെങ്കി അന്റെ തടി കയിച്ചലാക്കിക്കോ. സിനിമേന്നും പറഞ്ഞ് ഒരുത്തീനെ കൊണ്ടൊയിട്ടിപ്പോ റേഷന്‍ പീട്യേലു മണ്ണെണ്ണയ്ക്ക് ക്യൂ നിക്കണ പോലെയല്ലേ ആളുകള്‍ തിരിച്ചറിയല്‍ പരേഡിന് നിക്കണത്.ഇജ്ജ് സ്ഥലം കാല്യാക്ക്”
“ഇത്താ മൂര്‍ഖന്‍ പാമ്പിനെയാണ് നോവിച്ച് വിടുന്നത്. പല വന്‍ കിട നിര്‍മ്മാതാക്കളും വന്ന് പണ്ടിറ്റ് സാറിന്റെ മുറ്റത്ത് ക്യൂ നില്‍ക്കുവാ”
“എന്താടാ ഓന്റെ കുടീലാണോ ഇപ്പോ ബ്രാണ്ടിക്കട?”
“സില്മ പിടിക്കാന്‍ അപേക്ഷിച്ചുള്ള ക്യൂ. എന്നിട്ടും ഒരാള്‍ക്കും പിടി കൊടുക്കാതെ ഇരിക്യാ പണ്ടിറ്റ് സാറ്! മൂന്നാലാളോട് നോയും പറഞ്ഞു!”
“ഓനോട് അങ്ങിനെ പിടി കൊടുക്കാണ്ടെന്നെ ഇരിക്കാന്‍ പറ.ഇല്ലെങ്കില്‍ ബെര്‍തെ നാട്ടാര്‍ക്ക് പണിയാവും”
“ഇത്താ ഒന്നൂടെ ആലോചിച്ച് പറഞ്ഞാ മതി.കൈവരുന്നത് മഹാ ഭാഗ്യമാണ്, പറഞ്ഞില്ലെന്ന് വേണ്ട”
“ഫ ഇബലീസെ..ഇജ്ജെന്താടാ കുഞ്ഞീവിയെ പറ്റി കരുതീത്.സ്വന്തം മകളെ കൊണ്ടോയി കഴ്ച വെച്ച് സില്‍മാ നടിയാക്കും ന്നോ? അങ്ങനെ കിട്ടണ കായീം പെരുമേം കുഞ്ഞീവിക്ക് വേണ്ട.ഓള്ക്ക് കയിവുണ്ടെകി ഓളെ അന്വേഷിച്ച് സില്മാക്കാര് ഇവിടെ വരും.അല്ലാണ്ട് പട്ടിക്ക് മക്കളുണ്ടായ പോലെ കുട്യോളെ ഉണ്ടാക്കീട്ട് നാട്ട്കാര്‍ക്ക് കാഴ്ച വെക്കണ ഹറാം പറന്ന തന്തേനേം തള്ളേനേം ഇജ്ജ് കണ്ടിട്ടാവൊള്ളോ.കുഞ്ഞീവി ആള് ബേറെയാണ് മോനെ. ഞമ്മക്കിത്തിരി പഠിപ്പും പത്രാസും കുറാവാകും ഇന്നാലും പട്ടി എറച്ചി നമ്മള് തിന്നൂല്ല. മനസ്സിലായോ.പോ കടക്ക് പടി പൊറത്ത്!!”
ഈ ബഹളം കേട്ട് സൂറ പുറത്തെക്ക് വന്ന് കൊണ്ട്, “എന്താ ഉമ്മാ എന്താ ഒരു ബഹളം?”
“അതൊരു ഇറച്ചിക്കച്ചോടക്കാരനാ. ഇബടെ അറക്കാന്‍ കൊടുക്കാന്‍ വല്ലതും ഉണ്ടോന്ന് അന്വേഷിച്ച് ഇറങ്ങീതാ.ഇജ്ജ് കാഴ്ച കാണാന്‍ നിക്കാണ്ട് പോയി മീനടുപ്പെത്ത് വെക്കടീ....ബേം ചെല്ലീം ആ”
ഒരു വാക്ക്: ജനിപ്പിച്ച മാതാപിതാക്കള്‍ തന്നെ കൂട്ടിക്കൊടുപ്പുകാരാകുമ്പോള്‍ പെണ്ണായി പിറക്കാന്‍ ഇടവരല്ലേ എന്ന് ഇനിയുള്ള ഭ്രൂണങ്ങള്‍ പ്രാര്‍ത്ഥിക്കുമോ?
“ഇത്താ നിങ്ങക്ക് ഗുണമുള്ള ഒരു കാര്യാ”
“എന്താ ഇയ്യ് ഗ്യാസ് ഫ്രീയായി കൊടക്കണണുണ്ടാ?”
“അല്ലിത്ത ഇത്ത ഏലിയന്‍ സ്റ്റാര്‍ സുന്ദര്‍ പണ്ടിറ്റിനെ പറ്റി കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ 65 ഭാഷയില്‍ നിര്‍മ്മിക്കുന്ന പുതിയ പടത്തിന് ഒരു നായികയെ വേണം.സൂറാക്ക് ഒരു അവസരം കൊടുക്കാന്‍ അദ്ദേഹത്തോട് ഞാന്‍ റെക്കമെന്റ് ചെയ്യാം”
“പ്ഫ ശെയ്ത്താനെ അന്റെ മയ്യത്ത് ഈ മുറ്റത്ത് വീഴേണ്ടെങ്കി അന്റെ തടി കയിച്ചലാക്കിക്കോ. സിനിമേന്നും പറഞ്ഞ് ഒരുത്തീനെ കൊണ്ടൊയിട്ടിപ്പോ റേഷന്‍ പീട്യേലു മണ്ണെണ്ണയ്ക്ക് ക്യൂ നിക്കണ പോലെയല്ലേ ആളുകള്‍ തിരിച്ചറിയല്‍ പരേഡിന് നിക്കണത്.ഇജ്ജ് സ്ഥലം കാല്യാക്ക്”
“ഇത്താ മൂര്‍ഖന്‍ പാമ്പിനെയാണ് നോവിച്ച് വിടുന്നത്. പല വന്‍ കിട നിര്‍മ്മാതാക്കളും വന്ന് പണ്ടിറ്റ് സാറിന്റെ മുറ്റത്ത് ക്യൂ നില്‍ക്കുവാ”
“എന്താടാ ഓന്റെ കുടീലാണോ ഇപ്പോ ബ്രാണ്ടിക്കട?”
“സില്മ പിടിക്കാന്‍ അപേക്ഷിച്ചുള്ള ക്യൂ. എന്നിട്ടും ഒരാള്‍ക്കും പിടി കൊടുക്കാതെ ഇരിക്യാ പണ്ടിറ്റ് സാറ്! മൂന്നാലാളോട് നോയും പറഞ്ഞു!”
“ഓനോട് അങ്ങിനെ പിടി കൊടുക്കാണ്ടെന്നെ ഇരിക്കാന്‍ പറ.ഇല്ലെങ്കില്‍ ബെര്‍തെ നാട്ടാര്‍ക്ക് പണിയാവും”
“ഇത്താ ഒന്നൂടെ ആലോചിച്ച് പറഞ്ഞാ മതി.കൈവരുന്നത് മഹാ ഭാഗ്യമാണ്, പറഞ്ഞില്ലെന്ന് വേണ്ട”
“ഫ ഇബലീസെ..ഇജ്ജെന്താടാ കുഞ്ഞീവിയെ പറ്റി കരുതീത്.സ്വന്തം മകളെ കൊണ്ടോയി കഴ്ച വെച്ച് സില്‍മാ നടിയാക്കും ന്നോ? അങ്ങനെ കിട്ടണ കായീം പെരുമേം കുഞ്ഞീവിക്ക് വേണ്ട.ഓള്ക്ക് കയിവുണ്ടെകി ഓളെ അന്വേഷിച്ച് സില്മാക്കാര് ഇവിടെ വരും.അല്ലാണ്ട് പട്ടിക്ക് മക്കളുണ്ടായ പോലെ കുട്യോളെ ഉണ്ടാക്കീട്ട് നാട്ട്കാര്‍ക്ക് കാഴ്ച വെക്കണ ഹറാം പറന്ന തന്തേനേം തള്ളേനേം ഇജ്ജ് കണ്ടിട്ടാവൊള്ളോ.കുഞ്ഞീവി ആള് ബേറെയാണ് മോനെ. ഞമ്മക്കിത്തിരി പഠിപ്പും പത്രാസും കുറാവാകും ഇന്നാലും പട്ടി എറച്ചി നമ്മള് തിന്നൂല്ല. മനസ്സിലായോ.പോ കടക്ക് പടി പൊറത്ത്!!”
ഈ ബഹളം കേട്ട് സൂറ പുറത്തെക്ക് വന്ന് കൊണ്ട്, “എന്താ ഉമ്മാ എന്താ ഒരു ബഹളം?”
“അതൊരു ഇറച്ചിക്കച്ചോടക്കാരനാ. ഇബടെ അറക്കാന്‍ കൊടുക്കാന്‍ വല്ലതും ഉണ്ടോന്ന് അന്വേഷിച്ച് ഇറങ്ങീതാ.ഇജ്ജ് കാഴ്ച കാണാന്‍ നിക്കാണ്ട് പോയി മീനടുപ്പെത്ത് വെക്കടീ....ബേം ചെല്ലീം ആ”
ഒരു വാക്ക്: ജനിപ്പിച്ച മാതാപിതാക്കള്‍ തന്നെ കൂട്ടിക്കൊടുപ്പുകാരാകുമ്പോള്‍ പെണ്ണായി പിറക്കാന്‍ ഇടവരല്ലേ എന്ന് ഇനിയുള്ള ഭ്രൂണങ്ങള്‍ പ്രാര്‍ത്ഥിക്കുമോ?
98 comments:
സദാചാരക്കര് ഒരു വഴിക്ക് പെണ് വാണിഭക്കാര്‍ മറ്റൊരു വഴിക്ക്.വിലക്കയറ്റമാണെങ്കില്‍ പറയാനും വയ്യ. ജീവിക്കാനൊക്കെ പാട് തന്നെ അല്ല്യോ?:)
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!!
കുഞ്ഞീവി കസറി ട്ടോ!
സമദൂരം വെടിഞ്ഞ സൂമാരന്‍ നായര്‍ ഹ ഹ ഹ :)
കുഞ്ഞീവിയുടെ പ്രതികരണം കലക്കി!!
പാടാന്നോ....
വല്ലാത്ത പാട് തന്നെ.
ഒരുത്തന് ഭരണത്തി കേറിയപ്പോ മാറുംന്നു ബിജാരിച്ചീനി..
എബടെ...
കൂടുന്നത് മുറിപ്പാട് മാത്രം..
നല്ല പോസ്റ്റ്..
പുതിയ സംഭവ വികാസങ്ങല്ക്കെതിരെ 'സര്‍ഗാത്മക തെറി' പറഞ്ഞു വാഴക്കോടന്‍..
കുഞ്ഞീവിയുടെ സമകാലിക പ്രതികരണങ്ങള്‍ നന്നായി
ഗൊള്ളാം ..സമദൂരം കിടുക്കി:))
പ്രതികരിക്കാതിരിക്കാന്‍ വയ്യ , നാട്ടിലെ ഓരോ ഹീനകൃത്യങ്ങള്‍ക്കെതിരെ ........... പോസ്റ്റ് നന്നായിട്ടുണ്ട് . ഭാവുകങ്ങള്‍ നേരുന്നു
hmm kollam ...ippoyethe nammude natile avastha ....dayaneeyam...
goodluck majeedkaaa...
കുഞ്ഞീവിടെ പ്രതികരണം കലക്കി,
“അതൊരു ഇറച്ചിക്കച്ചോടക്കാരനാ. ഇബടെ അറക്കാന്‍ കൊടുക്കാന്‍ വല്ലതും ഉണ്ടോന്ന് അന്വേഷിച്ച് ഇറങ്ങീതാ...“
ഇത് പോലെ അന്വേഷിച്ച് നടക്കുന്ന ഒത്തിരി മാംസക്കച്ചവടക്കാരുണ്ട് നമുക്ക് ചുറ്റും!
പ്രതികരണം അസ്സലായി!
ആശംസകള്‍
ജഗലാനല്ലോ കുഞ്ഞീവി.. ഓള് വല്ലാത്തൊരു ജീവി തന്നെ.. അവസാനത്തില്‍ മുറുക്കാന്‍ മുറുക്കി ഒന്നങ്ങോട്ടു നീട്ടി തുപ്പ്യെരുന്നെങ്കില് ശരിക്കും അതൊന്നു മുഖത്ത് വീണേനെ ഈ അക്ഷേപത്തിനോപ്പം..:)
ചിരിയും കാര്യവും കൂട്ടിപ്പറഞ്ഞ ഉജ്ജ്വലമായ പോസ്റ്റ്.
കലക്കീറ്റ്ണ്ട് മാഷേ..
ഗ്യാസിന്റെ വില കൂടിയപ്പോഒള് ഒരു പോസ്റ്റിടാന്‍ ഞാനും വിചാരിച്ചതാ! എന്തായാലും കുഞ്ഞീവി കലക്കി.കുഞ്ഞീവി തന്നെ താരം!
ഇതാണ് ഏറ്റവും നല്ല പ്രതികരണം!അഭിനന്ദനങ്ങള്‍
കുഞ്ഞീവി കലക്കി. കാലികപ്രസക്തം.
വാഴക്കോ ഇതൊരു പൊളപ്പന്‍ എഴുത്തായല്ലോ,
മുട്ടന്‍
ഒരു ടെലി ഫിലീം കണ്ടപോലെ തോന്നി( പണ്ഡിറ്റിന്റെ സിനിമ അല്ലാ)
ആശംസകള്‍
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!
വാഴേ കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍ കേവല ഹാസ്യം എന്നതിലുപരി ഒരു സാമൂഹ്യ വിമര്‍ശനം എന്ന് പറയാവുന്ന രീതി .
പിന് കുറിപ്പ്
ചിരിപ്പിച്ചു ചിരിപ്പിച്ചു എന്റെ ആയുസ്സ് കൂട്ടല്ലേ പഹയാ
ഇദ്ദ് കലക്കി വാഴേ!
സമകാലിക വിഷയങ്ങളോടുള്ള ഹാസ്യാത്മക പ്രതികരണം ഒരു സ്കിറ്റ് പോലെ മനസ്സില്‍ കണ്ടു വായിച്ചു. പലതും കൊള്ളേണ്ടിടത്തു തന്നെ കൊണ്ട് കാണും.
ഇത് നല്ല കൊട്ടാണല്ലോ..? വാഴക്കോടാ...
ഹാസ്യത്തിന്റെ അകമ്പടിയോടെ.....
ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു വര്‍ത്തമാന കാല വാര്‍ത്തകള്‍..!!!
വാഴേ - നമിച്ചു ;)
അപ്പോ അടിം കിട്ടില്ലാ..പട്ടിയെറിച്ചി തിന്നേണ്ടിം വന്നില്ലാലേ!!?
:))
ചിരിപ്പിച്ചു ചിന്തിപിച്ചു ഗ്രേറ്റ് !
ബയക്കോടാ ..ഇങ്ങളെ നമിച്ചുട്ടാ
ഏറെ ചിരിച്ചെങ്കിലും കുഞ്ഞീവി പറഞ്ഞ സത്യങ്ങള്‍ മനസ്സില്‍ കൊല്ലുന്നവ തന്നെ.. ആശംസകള്‍.
(സ്ക്രിപ്റ്റ് സിനിമാലക്കാര്‍ കൊണ്ടുപോകാതെ നോക്കണേ..)
വെലക്കയറ്റതി തൊടങ്ങീ പെണ്വാണിഭത്തെലെത്തി!!!ബല്ലാത്ത കത!!!
കുഞ്ഞീവി സൂപ്പര്‍
നല്ല പോസ്റ്റ് ആശംസകള്‍
കാലികപ്രസക്തമായ ആക്ഷേപ ഹാസ്യം!
ഗംഭീരം വാഴക്കോടാ!
കുഞ്ഞീവി തന്നെ താരം..
സിനിമാ മോഹം കൊണ്ട്റ്റ് വഴിതെറ്റുന്ന പെണ്ങ്കുട്ടികള്ക്കും മാതാ പിതാക്കള്ല്ക്കും നല്ലൊരു ഉപദേശം.
ഇഷ്ടപ്പെട്ടു കുഞ്ഞീവിയെ :)
നന്നായിട്ടുണ്ട് വാഴേ!
സമകാലിക പ്രശ്നങളെല്ലാം കോർത്തിണക്കിയ നല്ല ഒരു ആക്ഷേപ ഹാസ്യം...:)
അഭിപ്രായങ്ങള്‍ അറിയിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് എന്റെ നന്ദി.
പരാമര്ശിക്കപ്പെടാതെ പോയ പലസംഭവങ്ങളും ഉണ്ടെന്നറിയാം.എങ്കിലും ഈ സന്ദര്‍ഭത്തിന് അനുയോജ്യമായത് തിരഞ്ഞെടുത്തു എന്ന് മാത്രം!
നന്ദിയോടെ..
കുഞ്ഞീവിയുടെ പ്രതികരണം കലക്കീട്ടാ....
നമ്മുടെ നാടിന്റെ നേര്‍ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞു പറഞ്ഞിരിക്കുന്നു. ഇതില്‍ ചിരിക്കാനും ചിന്തിക്കാനും വക ധാരാളം. ഉപമകളും കലക്കി. പിന്നെ മണി ചെയിന്‍ തട്ടിപ്പില്‍ പെട്ട് ഇപ്പോള്‍ പ്ലക്കാര്‍ഡും പിടിച്ചു ജാഥ നടത്തുന്ന മന്ദ ബുധികളെ കൂടി ഒന്ന് തോന്ടാമായിരുന്നൂ...സൂപര്‍ വാഴക്കോടാ...സൂപര്‍.
നന്നായി. സമകാലിക സംഭവവികാസങ്ങളെ കൂട്ടുപിടിച്ചുള്ള അവതരണം നർമ്മ മധുരമായി മുന്നേറി.
കുഞ്ഞീവി അടിപൊളിയായിട്ടുണ്ട് വാഴേ. നര്‍മ്മം നന്നായി അവതരിപ്പിച്ചു.
ഇവിടുത്തെ പല പോസ്റ്റുകളും വായിക്കുമ്പോള്‍ ബൂലോകം താങ്കളെ വേണ്ട പോലെ ആദരിച്ചിട്ടില്ല എന്നൊരു തോന്നല്‍.. ഈ വര്‍ഷത്തെ പുപ്പുലി ബ്ലോഗര്‍ അവാര്‍ഡ് താങ്കള്‍ക്ക് ലഭിക്കാന്‍ ഞാന്‍ ആതമാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. :)
ശ്രീജിത്ത് അനുമോദനത്തിന് നന്ദി.
ബൂലോകം ആദരിക്കുകയൊന്നും വേണ്ട എന്റെ പൊന്നേ :) എന്റെ പോഴത്തരങ്ങള്‍ പടച്ച് വിടുന്നു,അത് ചിലര്‍ക്ക് ഇഷ്ടമാവുന്നു എന്നറിയുന്നതില്‍ സന്തോഷം. കുറേ സൌഹൃദങ്ങള്‍ നേടി എന്നത് തന്നെ ഏറ്റവും വലിയ ആദരമായി കണക്കാക്കുന്നു.
അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!
കുഞ്ഞീവി സൂപ്പര്‍!
കാലികപ്രസക്തമായ പോസ്റ്റ്..
അഭിനന്ദനങ്ങള്‍
കലക്കി ബായെ....സകല ഇടങ്ങേറുകളെയും കൊട്ടി പണ്ടാരടക്കി....കുഞ്ഞീവി തന്നെ താരം..
ചുമ്മാ ചിരിപ്പിച്ചു വിടാനാണ് ഇത്താത്ത ക്ഷണിച്ചതെന്ന് കരുതി...
കളിയില്‍ അൽപ്പം കാര്യം പറഞ്ഞ് ഇത്താത്ത വീണ്ടും മുന്‍പന്തിയില്‍ തന്നെ..
സന്തോഷം ട്ടൊ..ആശംസകള്‍.
ബര്ത്തമാനകാലത്തിലെ
ബര്‍ത്താനങ്ങള്‍
ബൃത്തിയായി
ബെലയിരുത്തി.
(ഇപ്പൊ ജീവിക്കാന്‍വേണ്ടി , മരിക്കാന്‍വരെ തയ്യാറാവേണ്ടി വരുന്നു!!)
അടിപൊളി പോസ്റ്റ് !
ഈ സര്‍ഗാത്മക തെറി എനിക്കിഷ്ടപെട്ടു ൧
സൂപ്പര്‍ ,ഇനിയും വരട്ടെ ഇതു പൊലെ ,നര്‍മ്മം ഉഷാറ്റായി
കുഞ്ഞീവി കഥകള്‍ ഒരു ചെറിയ കോമഡി പ്രോഗ്രാം ആക്കിയാലോ ?? അനുവദിക്കുമോ ??
പ്രിയപ്പെട്ട സുരേഷ്,
താങ്കള്‍ ദയവായി എന്നെ മെയിലില്‍ കോണ്ടാക്റ്റ് ചെയ്യുമല്ലോ.എനിക്കും അങ്ങിനെ ഒരു ചിന്ത ഉണ്ട്.തീര്‍ച്ചയായും ശ്രമിക്കാം.എന്റെ മെയി ഐ ഡി:vazhakodan@gmail.com
അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!
വളരെ നന്നായിട്ടുണ്ട് ഈ പ്രതികരണം.
കുഞ്ഞീവി ശരിക്കും കസറി.
വാഴക്കോടന്‍ അഭിനന്ദനങ്ങള്‍
സാധാരണക്കാരന്റെ പ്രതിഷേധം!
ജീവിതത്തില്‍ തന്നെ കരി പിടിക്കുന്ന വിലക്കയറ്റത്തോടും മറ്റും നല്ല രീതിയിലുള്ള പ്രതികരണം.ഗംഭീരമായിട്ടുണ്ട്...
ആശംസക്കള്‍!!
“സിനിമേന്നും പറഞ്ഞ് ഒരുത്തീനെ കൊണ്ടൊയിട്ടിപ്പോ റേഷന്‍ പീട്യേലു മണ്ണെണ്ണയ്ക്ക് ക്യൂ നിക്കണ പോലെയല്ലേ ആളുകള്‍ തിരിച്ചറിയല്‍ പരേഡിന് നിക്കണത്.ഇജ്ജ് സ്ഥലം കാല്യാക്ക്“ ഹഹഹ!
സമകാലീന സംഭവങ്ങൽ ഒക്കെ ഉണ്ടല്ലോ! നർമ്മത്തിലാക്കിയ ഗൌരവങ്ങൾ!ആശംസകൾ!
വിലക്കയറ്റം അതിരൂക്ഷമാണ്.... നാട്ടിലേക്ക് ഉടനെ വരുന്നുണ്ടെങ്കില്‍ നാല്പതു കിലോ ലഗേജില്‍ അത്യാവശ്യം നിത്യോപയോഗസാധനങ്ങള്‍ കുത്തിനിറച്ചോളൂ... കുഞ്ഞീവി ആണേലും കാര്യം പറഞ്ഞാല്‍ സമ്മതിക്കണമല്ലോ....
ഗെഡീ....പ്രതികരണം കൊള്ളാം കെട്ടാ :)
കുഞ്ഞീവി തന്നെ താരം :):)
പഞ്ചായത്ത് പ്രസിഡന്റിന് എയിഡ്സ് പിടിച്ച പോലെയല്ലേ കാര്യങ്ങളുടെ പോക്ക്! പ്രസിഡന്റിന് എയിഡ്സ് വന്നാല്‍ പിന്നെയത് ഭാര്യക്ക് വരും,ഭാര്യക്ക് വന്നാ പിന്നെ നാട്ടാര്‍ക്ക് മൊത്തം വരും ....
കലക്കി.... കുഞ്ഞീവി ചിരിപ്പിച്ചു കൊണ്ട് കുറെ കാര്യം പറഞ്ഞു...........
വാഴക്കോടാ.. ഇത് കലക്കി... വിലക്കയറ്റം ശരിക്കും ഒരു ഭീഷണി തന്നെയാണ്.. വിലക്കയറ്റത്തില്‍ തുടങ്ങി പീഡനത്തില്‍ കൊണ്ടെത്തിച്ചല്ലോ പഹയാ.. :)
കുഞ്ഞീവി താത്തയുടെ ഡയലോഗുകള്‍ സൂപ്പര്‍!!!!!!!!!
:)
സമകാലിക മൂല്യച്യുതികളെ ഓര്‍മ്മപ്പെടുത്തുന്നു കുഞ്ഞീവി..
ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പോസ്റ്റ് ...
വാഴേ.. ഉശാറായി..
കുഞ്ഞീവി കലക്കി.
കുഞ്ഞീവി കലക്കി!!
......എനിക്കും അങ്ങിനെ ഒരു ചിന്ത ഉണ്ട്.തീര്‍ച്ചയായും ശ്രമിക്കാം......
അപ്പോ ഇനി കുഞ്ഞീവിയെയും സൂറാനെയും ടീവിയിലും കാണാന്‍ പറ്റുമല്ലെ?.നടക്കട്ടെ!. ആശംസകള്‍ നേരുന്നു.
കുഞ്ഞീവിയുടെ പ്രതികരണം കലക്കി
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.കുഞ്ഞീവിയെ ഇനി മറ്റൊരവസരത്തില്‍ കാണാം!
avasarochitham...nalla post..
കുഞ്ഞീവി പതിവുപോലെ കലക്കി.
ഇനിയിപ്പോ കുഞ്ഞീവിയെ സാജൂകൊടിയനോ അബിയോ ആയി കാണുമോ?! അഭിനന്ദനങ്ങള്‍.
മീനുകള്‍ക്ക് വരെ ആരും പിടിക്കാന്‍ വരില്ലെന്ന ഉറപ്പില്‍ പെറ്റ് പെരുകാം... നാട്ടില്‍ നമ്മുടെ പെണ്ണുങ്ങള്‍ക്ക് ആരും പീഡിപ്പിക്കാന്‍ വരില്ല എന്ന ഉറപ്പു കൊടുക്കുന്ന ട്രോളിംഗ് നിരോധനം എന്ന് വരോ....?
കലക്കി വാഴക്കാ...
കുഞ്ഞീവിയിലൂടെ സമകാലീനമായ പല വിഷയങ്ങളും സരസമായി, എന്നാൽ അതിന്റെ എല്ലാ പ്രാധാൻയത്തോടെയും പ്രതിപാദിച്ചിരിക്കുന്ന ശരിക്കും രസിച്ചു വായിച്ചു...
വാഴേ... എന്താ പറയുക.. സൂപ്പർ..!!
പ്രതികരണക്കുറ്റി പുകയ്ക്കുന്ന (പ്രതികരണ ശേഷിയുള്ള)
എഴുത്ത് . ആശംസിക്കാന്‍ ഞാനാരുമല്ലാത്തതിനാല്
ആസ്വദിക്കുന്നു.നന്ദി ...
കുഞ്ഞീവി കഥകള്‍ Picturize ചെയ്തു കാണാന്‍ ഭാഗ്യം ഉണ്ടാവോ ?
എല്ലാ ആശംസകളും....
വാഴക്കോടൻ ജീ ... കുറിക്കു കൊള്ളുന്ന കൊട്ടുകൾ നന്നായിരിക്കുന്നു... ആശംസകൾ
കുഞ്ഞിവിയെ പെരുത്ത് ഇഷ്ടായി .
പോസ്റ്റ് സമകാലികന്‍ തന്നെ..
ആനൂകാലീക സംഭവവികസങ്ങളെ കോര്‍ത്തിണക്കി ഭംഗിയായി എഴുതി മാഷേ.. സിനിമാലക്കാര്‍ കാണണ്ട.. തെസ്നിഖാനെ അവര്‍ കുഞ്ഞീവിയാക്കും :)
Super
'ഇപ്പോ സ്വര്‍ണ്ണത്തിന്റെ വെലേം റോക്കറ്റും കൂടി മേപ്പട്ട്ക്ക് വിട്ടാ,മോളില് ആദ്യം എത്തണത് സ്വര്ണ്നത്തിന്റെ വിലയാകും'
കുഞ്ഞീവി കലക്കി
വളരെ നന്നായി. കാര്യം കറുക്കു കൊള്ളുന്ന രീതിയില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞു ഗംഭീരമായി അവതരിപ്പിച്ചു.......സസ്നേഹം
ho.super. പീഡനം തന്നെ പീഡനം. സൂപ്പര്‍ ആയിട്ടോ.
കുഞ്ഞീവി കലക്കി ഇന്ന് ഇങ്ങനെ ഉള്ളവര്‍ ഇന്ന് വളരെ കുറവാണ് ----മാമന്
നന്നായി! നന്നായി!! നന്നായി!!!
assalayittundu....... aashamsakal..........
കുഞ്ഞിവിയെപോലത്തെ ഉശിര്ള്ള തള്ളമാര് ഉണ്ടായിരുന്നെങ്ങില്‍ പീഡനങ്ങള്‍ക്ക് എന്നും ട്രോളിംഗ് നിരോധനം ആയിരുന്നേനെ !!
കസറി... കുഞീവിത്താത്താക്കൊരു സല്യൂട്ട്.
സമകാലിക പ്രശ്നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് മര്‍മ്മത്തില്‍ കൊള്ളുന്ന വിധം അവതരിപ്പിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍
താങ്കള്‍ എവിടെയാണ്...ഒരു വിവരവും ഇല്ലാ..
വാഴക്കോടന്‍സ്..നല്ല നര്‍മം ,നല്ല വായന ,,നല്ല നിരീക്ഷണം..ആശംസകള്‍
എല്ലാ സമകാലിക സംഭവങ്ങളിലൂടെയും സഞ്ചരിച്ച നല്ല നര്‍മ്മം... ആശംസകള്‍
എന്നാലും എങ്ങനെ ഇത്ര കറക്റ്റ് ആയി മലപ്പുറം ഭാഷ കിട്ടുന്നു
മാഷേ ? തിശുര്ക്കാരനല്ലേ?
കലക്കിട്ടുണ്ട് ട്ടാ...
വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?
അംഗമാവാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്റെ (shujahsali@gmail.com) ഇ-മേയിലെലേക്ക് ബന്ധപ്പെടുക
കുഞ്ഞീവി വീണ്ടും കസറി, അഭിനന്ദനങ്ങള്‍.
good work!
welcom to my blog
nilaambari.blogspot.com
if u like it follow and support me
നര്‍മ്മം നന്നായി..ഇന്നത്തെ ലോകത്ത് നടക്കുന്നത് കുഞ്ഞീവിയിലൂടെ വരച്ചിട്ടിരിക്കുന്നു..
എല്ലാ ആശംസകളും..
നന്നായി കാലിക പ്രസക്തം........
കുഞ്ഞീവി മുല്ലപ്പെരിയാര്‍ കാണാന്‍ പോകുന്നില്ലേ? കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
വാഴക്കൊടനെ കാണാന്‍ വന്നപ്പോ വിചാരിച്ചു കുഞ്ഞീവി ജയലളിതക്കിട്ട് എന്തേലും പണി ഒപ്പിച്ചു കാണും എന്ന് ..
എന്ത് പറ്റി ?
സൂപ്പര്‍...സമൂഹത്തോട് പറയാനുള്ളതെല്ലാം നര്‍മ്മത്തില്‍ ചാലിച്ച് കുഞ്ഞീവിയിലൂടെ മനോഹരമായി പറഞ്ഞു പ്രതിഫലിപ്പിച്ച എഴുത്ത്കാരന് ആശംസകള്‍...വളരെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്..അവസാനത്തെ ഡയലോഗ് വളരെ നന്നായിരുന്നു..“അതൊരു ഇറച്ചിക്കച്ചോടക്കാരനാ..."
ഇജ്ജു ബളരെ നന്നായി അവതരിപ്പിച്ചു കളഞ്ഞല്ലാടാ പഹയാ..
ഞമ്മക്കും ഒരു ബ്ലോഗ് ഉണ്ടെട്ട.. ഇങ്ങക്ക് സമയം കിട്ടുബണേല് ബെന്നെത്തിനോക്ക്..
http://kannurpassenger.blogspot.com
vaayakkodan jeevichirippille
?
puthiyathonnumille
ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത്, കടയടപ്പാനെന്നു.....ഇനി എന്ന് തുറക്കും...വാഴക്കോടാ....
. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............
വേറൊരു വഴിക്ക് പോകും വഴി അറിയാതൊന്നു കേറിയതാ ഇവിടെ
അസ്സലായിട്ടുണ്ട്.ഭാവുകങ്ങള്‍..!
chEck Out mY wOrLd!
ഹാസ്യത്തില്‍ ചാലിച്ച സത്യങ്ങള്‍..... ചിരിച്ചു... ചിന്തിച്ചു..... ഈ നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍.
എഴുത്ത് അത് കാലിക പ്രസക്തമായ കാര്യങ്ങള്‍ പറയുമ്പോഴാണ് യഥാര്‍ത്ഥ സന്ദേശം ആവുന്നത്. കുന്ജീവിയിലൂടെ ശക്തമായ പ്രതികരിക്കാന്‍ പറ്റിയത് ഒരു വലിയ കാര്യം തന്നെ. അഭിനന്ദനങ്ങള്‍.
അതൊരു ഇറച്ചി കച്ചോടക്കാരനാ. ഇബടെ അറക്കാന്‍ കൊടുക്കാന്‍ വല്ലതും ഉണ്ടോ എന്ന് അന്വേഷിച്ച് ഇറങ്ങിയതാ..
കുഞ്ഞീവിയെ ബോധിച്ചു. ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ പ്രായോഗിക ബുദ്ധി മതി. ചുറ്റുപാടുകളാണ് ഏറ്റവും വലിയ പാഠശാല.
സമകാലിക ചുറ്റുപാടുകളില്‍ സമൂഹത്തെ ബാധിച്ച പുഴുക്കുത്തുകളെ കുഞ്ഞീവിയിലൂടെ വായനക്കാരുടെ മുമ്പില്‍ വെക്കുന്ന വാഴക്കൊടന് അഭിനന്ദനങ്ങള്‍..
"ഇത്ത മൂര്‍ഖന്‍ പാമ്പിനെയാ നോവിച്ചുവിടുന്നെ..." ആ വാചകം അവിടെ ആവശ്യമുണ്ടായിരുന്നില്ല എന്ന് തോന്നി.
Post a Comment