Monday, June 29, 2009

മീറ്റ് ഗീതം പഠന ക്ലാസ്സ്‌ കുഞ്ഞീവി ടീച്ചര്‍ വഹ:

ചെറായി മീറ്റിനുള്ള ഗീതം ചിട്ടപ്പെടുത്തിയിട്ടും അത് പഠിക്കാന്‍ ആരും മുന്നോട്ട് തള്ളിക്കേറി വരാത്തത് കൊണ്ടു സകല ബ്ലോഗ്ഗര്മാരെയും സംഘടിപ്പിച്ചു ഒരു സംഗീത പഠന ക്ലാസ്സ്‌ നടത്താന്‍ തീരുമാനിച്ചു. ആ ക്ലാസ്സില്‍ പങ്കെടുത്തവരുടെ രസകരമായ ഒരു അവതരണമാണ് ഇവിടെ. ആരെയെങ്കിലും അമിതമായി ആക്ഷേപിച്ചിട്ടില്ല എങ്കില്‍ എന്നോട് ക്ഷമിക്കുമല്ലോ. മീറ്റിനു വരുന്നവര്‍ എനിക്കുള്ള പാരിതോഷികം പ്രത്യേകം കരുതുമല്ലോ. സഹ ജീവികളേ ഞാന്‍ ഇതാ തുടങ്ങുകയായി,നിങ്ങള്‍ ക്ഷമിച്ചാലും....

കഴിഞ്ഞ മീറ്റു നടത്തിയ ഹാളിന്റെ വാടക കൊടുക്കാത്ത വാര്‍ത്ത ചോര്‍ന്നത്‌ കൊണ്ടും വേറെ ആരും ഒരു ഹാള്‍ ഓസിക്കു തരാത്തത് കൊണ്ടും, നിരക്ഷരന്‍ ഏര്‍പ്പാടാക്കിയ ഒരു പള്ളിയുടെ മൂലയിലാണ് സംഗീത ക്ലാസ്സ്‌ നടക്കുന്നത്. പള്ളിയുടെ കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലിങ്ക് സഹിതം നീരുജീയുടെ ബ്ലോഗില്‍ നിന്നും കിട്ടുന്നതാണ്. പാട്ടെഴുതിയ കാവാലം ഗായകരില്‍ നിന്നുമുള്ള നേരിട്ടുള്ള അഭിപ്രായം കേള്‍ക്കാന്‍ ത്രാണിയില്ലാതെ ഹിമാലയത്തിലെ ഏതോ അജ്ഞാത ഐസ് ക്രീം പാര്‍ലറില്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ് ആചാര്യന്‍ ഒരു കുറുക്കനെപോലെ കൂവി ബ്ലോഗിലൂടെ അറിയിച്ചത്.

ഇതാ ആ സംഗീത സദസ്സിലേക്ക് ഞാന്‍ നിങ്ങളെ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അനോണികള്‍ക്ക്‌ പ്രവേശനം ഇല്ല.

ഹരീഷ്: അല്ലാ ഞാന്‍ ഓര്‍ക്കായിരുന്നു. തൊടുപുഴ മീറ്റു കഴിഞ്ഞു ഓടിയ ഓട്ടം വല്ല ഒളിമ്പിക്സിലും ഓടിയിരുന്നെങ്കില്‍ ആ പടമെങ്കിലും ബ്ലോഗില്‍ ഇടാമായിരുന്നു.

നാട്ടുകാരന്‍: സത്യത്തില്‍ ഞാനന്ന് തികയാത്ത കാശെടുക്കാന്‍ ഓടിയതാ, ഏതോ ലവന്‍ അതും പിടിച്ചു.അല്ലെങ്കിലും ഈ പോട്ടം പിടിക്കണ ബ്ലോഗര്‍മാര്‍ ഇങ്ങനെ തന്നെയാ. ഒരു മൊട കണ്ടാ അപ്പൊ കേറി ക്യാമറ ഞെക്കും.

ഹരീഷ്: നീ ശിവനെക്കുറിച്ചാണോ പറഞ്ഞത്‌?

നാട്ടുകാരന്‍: അത് ... അത് ഞാന്‍ പിന്നെ പറയാം ആരോ വരുന്നുണ്ട്......ഹലോ ആരാ?

വന്നയാള്‍: ഇവിടെ സംഗീതത്തിന്റെ ആദ്യാക്ഷരി പഠിപ്പിക്കുന്നെന്നു കേട്ടൂ. സംഗീത ആദ്യാക്ഷരി ബ്ലോഗ് തുടങ്ങാന്‍ വല്ല സ്കോപ്പും ഉണ്ടോന്നറിയാന്‍ വെറുതെ...

ഹരീഷ്: നിങ്ങള്‍ ഉപ്പയല്ലേ ഛെ അപ്പുവല്ലേ? നിങ്ങള്‍ക്കിത്രേം ഗ്ലാമറുണ്ടെന്നു നിങ്ങടെ ആദ്യാക്ഷരി കണ്ടാ പറയില്ലാട്ടോ. പടം പിടുത്തോം ഉണ്ടല്ലേ.

അപ്പു: ഇല്ലാ വല്ലപ്പോഴും വല്ല പടം ഇടും, ജോലി ദുബായീലും വീട് ഷാര്‍ജേലും. ഇവിടെ രണ്ടു സ്ഥലത്തും ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം കാറിലിരിക്കും. ബോറടിക്കുമ്പോ വെറുതെ ഫോട്ടോ എടുത്ത്‌ പോകുന്നതാ..

നാട്ടുകാരന്‍: ഈ ഫോട്ടോ പിടുത്തക്കാരുടെ ഓരോ ബുദ്ധിമുട്ടുകളേ, കമന്റിടാത്ത കിഴങ്ങന്മാര് ഇത് വല്ലതുമറിയുന്നുണ്ടോ? അവിടെത്തന്നെ ഒരു പകല്‍ക്കിനാവന്‍ ഉണ്ടല്ലോ. അയാള് വന്നില്ലേ?

അപ്പു: ഞാനും അതാ നോക്കുന്നെ.ഇത്ര നേരം എന്റെ കൂടെ ഉണ്ടായിരുന്നതാ,ഇനി വല്ല പുഴയുടെ കരയിലും പോയി നില്‍പ്പുണ്ടാവും അവന് നീന്താന്‍ അറിയില്ലല്ലോ.

ഹരീഷ്: ദോ ആരോ അഡ്രെസ്സ് എഴുതിയ പ്ലക്കാര്‍ഡ്‌ പിടിച്ച് വരുന്നത്? നല്ല പരിചയമുണ്ടല്ലോ? ഹല്ലാ അത് ചാണക്യനല്ലേ? എന്താ ചാണക്യോ അഡ്രസ്സൊക്കെ ഇങ്ങനെ എഴുതിപ്പിടിച്ചിരിക്കുന്നത്? വല്ല കുടുംബ സംഗമത്തിനും പോയി വരുവാണോ?

ചാണക്യന്‍: ഒന്നുമല്ല ഹരീഷേ, ചില പിതൃശൂന്യര്‍ വന്ന് മെക്കിട്ടു കേറാണ്ടിരിക്കാന്‍ അഡ്രസ്സുള്ള ബ്ലോഗറാ എന്ന് അറിഞ്ഞോട്ടെ എന്ന് വെച്ചു. എന്തെ കൊഴപ്പായോ?

അപ്പു: അല്ല ദൂരേന്നു കണ്ടപ്പോലൊരു പ്ലക്കാര്‍ഡ്‌ പറന്ന് വര്വാ എന്നല്ലേ കരുതീത് അടുത്തെത്തിയപ്പോഴല്ലേ അതിന്റെ ചോട്ടില്‍ ആളുണ്ടെന്നു മനസ്സിലായത്!

ചാണക്യന്‍: ഒരു നിഴലായിട്ടു ആ കാപ്പിലാന്‍ വരാന്ന് പറഞ്ഞതാ.

ഹരീഷ്: അപ്പൊ ചാണൂന്റെ ഈ നിഴല് കാപ്പില്സിന്റെയാണോ?

ചാണക്യന്‍: അല്ലന്നേ അയാളുടെ നിഴല്‍ ചിത്രങ്ങള്‍ എന്ന ബുക്കുമായിട്ടു..

ഹരീഷ്: ഹമ്മേ.....(ഹരീഷ് നിലത്തു ബോധം കെട്ട് വീഴുന്നു)

അപ്പു: അയ്യോ എന്ത് പറ്റീ, ഹരീഷേ.....ബോധം കെട്ട് വീണവരെ രക്ഷിക്കാനുള്ള പോസ്റ്റ് ആരെങ്കിലും ഇട്ടിട്ടുണ്ടെങ്കില്‍ ഒരു ലിങ്ക് തരൂ...പ്ലീസ്‌...

നാട്ടുകാരന്‍: അത് പേടിക്കാനൊന്നുമില്ല. ശരിയായിക്കോളും, നിഴല്‍ചിത്രങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഹരീഷിനു ഒരു ബോധക്കേട് കഴിഞ്ഞ മീറ്റു കഴിഞ്ഞേ പിന്നെ പതിവാ.

(അല്‍പ്പ സമയത്തിനു ശേഷം ഹരീഷിനു ബോധം വന്ന്. അപ്പോഴേക്കും അവിടെ വേറെ കുറച്ചു ബ്ലോഗ്ഗര്‍മാരും സംഗീതം പഠിപ്പിക്കാന്‍ കുഞ്ഞീവി ടീച്ചറും എത്തി)

കുഞ്ഞീവി: അതേയ് സംഗീതം പഠിക്കണം എന്ന മോഹവുമായി ബന്നവര്‍ പള്ളീടെ ഉള്ളിലേക്ക് കേറി ഇരിക്കിന്‍. ഞമ്മക്ക്‌ ക്ലാസ്സ് തുടങ്ങാം. വേഗം കേറി ഇരിക്കീന്‍..
ഏതാണ്ടാ രണ്ടു ഇണക്കുരുവികള് ആടിപ്പാടി വരുന്നതു? ഇങ്ങോട്ടാണാ?

സൂത്രന്‍: അത് നമ്മുടെ ഡോക്ടറും നാസും അല്ലെ?

കുഞ്ഞീവി: പടച്ചോനെ, ഓരെ കണ്ടാ പറയില്ലാട്ടാ ലാക്കിട്ടര്‍മാരാന്നു, ബ്ലോഗ്ഗര്മാരെന്നെ പറയൂ . ഇന്റെ സൂറാന്റെ മൊന്ജുള്ള പെണ്ണല്ലേ ഇത്. അല്ലെങ്കിലും ഇങ്ങടെ നടത്തം കണ്ടാ അറിയാ ഇങ്ങക്ക് ഒരു സംഗീതെടെ കുറവുണ്ടെന്ന്, ബരീം കേറി ഇരിക്കീന്‍.
അല്ല പുള്ളേ ആരാ ഓട്ടോ പിടിച്ചു ബരുന്നത് ? ബരീന്‍ കേറി ബരീന്‍, ആരാ?

ഞാന്‍ തറവാടി, ഇത് വല്യമ്മായി.

കുഞ്ഞി: ന്റെ റബ്ബേ ഈ വല്യമ്മായീന്നു കേട്ടപ്പോ ഞാന്‍ ബിജാരിച്ചു എന്നെപ്പോലെ സിസി അടഞ്ഞു തീരാറായ ആളാണെന്നു. ഇതിപ്പോ ഇങ്ങളൊരു ശുള്ളത്ത്യന്നെ ട്ടോ. ആട്ടെ എന്താ ഓട്ടോക്കാരനുമായി ഒരു കശ പിശ?

തറവാടി: അത് പിന്നെ ക്ഷമിക്കുന്നതിനുമില്ലേ ഒരതിര് ? അവന്‍ ആദ്യം വണ്ടി നിര്‍ത്തി ഫോണ്‍ ചെയ്തു, സഹിച്ചു, പിന്നേം നിര്‍ത്തി ഫോണ്‍ വിളിക്കാന്‍, ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം നിര്‍ത്തീതും പോരാ അവന്‍ അതിന്റെയൊക്കെ വെയിറ്റിംഗ് ചാര്‍ജ്ജ് എന്റെന്ന് വാങ്ങി. ഇനി പറ ആരാ മണ്ടന്‍? ചെന്നിട്ടു വേണം അവനെക്കുറിച്ചൊരു പോസ്റ്റിടാന്‍.

കുഞ്ഞീവി: ഇങ്ങള് ബെജാറാവാണ്ട് ഇരിക്കീന്‍ , രണ്ടുര്‍പ്പിയ അധികം കൊടുത്തതിന് ഇനി പോസ്റ്റിട്ടു നാറ്റിക്കണോ? ഇങ്ങള് ഇഞ്ഞ് അത് പതപ്പിക്കണോ?
എന്താ വല്യമ്മായീ ഇങ്ങടെ കയ്യില് ഒരു കര്ലാസു്? പടച്ചോനെ രണ്ടു പൊറത്തും എയുതീട്ടുണ്ടല്ലോ?

വല്യമ്മായി:ഇത് ഞങ്ങടെ ഐ ഡി കാര്‍ഡാ, ദൈവം ഈ പേപ്പറിന്റെ ഇരു വശവും എതുതിത്തന്നതാ, ഇതാണ് ഞങ്ങള്‍.

കുഞ്ഞി:ഇജ്ജ്‌ ബല്ലാത്തൊരു ബ്ലോഗ്ഗര്‍ തന്നെ, ഇങ്ങള് ഇരിക്കീന്‍, ദോ ആരോ ഓടി ബരുന്നുണ്ട് , ഹല്ലാ അത് നമ്മുടെ ബായക്കൊടനല്ലേ? എന്താണ്ടാ ബായെ ഓടി ബരണത് ,പിന്നാലെ വല്ല നാട്ടുകാരും സമൂഹ ഓട്ടം നടത്തണ്ണ്ടോ? അതോ ഇജ്ജ്‌ വല്ല മിമിക്രീം കാട്ടിയാ?

വാഴ: അല്ല ടീച്ചറെ,അപ്പുറത്തെ വീട്ടിന്റെ ഗേറ്റിമ്മേ സംഗീത ക്ലാസ്സ്‌ എടുക്കുന്നു എന്ന ബോര്‍ഡ് കണ്ടു കേറീതാ. നോക്കുമ്പോ അവിടെ സംഗീത ടീച്ചറുടെ ‍ഡാന്‍സ്‌ ക്ലാസാ. കുറെ അയ്യട ഹാവൂ ടീം. ഞാന്‍ ജീവനും കൊണ്ടു ഓടി വര്വാ..

കുഞ്ഞീവി: എന്താടാ അന്റെ പുറത്തു പതിപ്പിച്ചിരിക്കുന്നതു?

വാഴ: അത് ബ്ലോഗ് 'അഡ് 'പതിച്ചതാ. നാലാള് കണ്ടാ,അവരും 'അഡ് 'പതിച്ചാലോ?

കുഞ്ഞീവി: ഇജ്ജ്‌ വല്ലാണ്ട് അഡ് പതപ്പിക്കാണ്ട് പോയി ഇരിക്കി.പടച്ച റബ്ബേ ആരാ ഈ ബരണത്? നിക്കിന്‍ അബടെ നിക്കീന്‍. ഇതിലിപ്പോ ആരാ പാട്ടു പഠിക്കണത്?

"ടീച്ചര്‍ ക്ഷമിക്കണം, ഇങ്ങോട്ട് പോരുന്ന വഴീലാണ് ഈ മുന്തിയ ഇനം ബ്രീഡ്‌ എന്റെ ശ്രദ്ധയില്‍ പെട്ടത്. ഇത് ചുരുങ്ങിയ കക്ഷം ഛെ പക്ഷം ഒരു ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്‌ ആയിട്ടെങ്കിലും ഞാന്‍ മാറ്റും. ഇത്തിരി മെനക്കെടണം എന്നേ ഉള്ളൂ. നല്ല ഒന്നാന്തരം ഒരു പോസ്റ്റിനുള്ള വകയാ.

കുഞ്ഞീവി: നായ ഞമ്മക്ക്‌ ഹറാമാ, ഇജ്ജതിനെ ആ മരത്തിമ്മേ കെട്ടിയിട്ടു ഇങ്ങട് കേറി ബാ. അല്ലെങ്കി വല്ല പേയുള്ള ബ്ലോഗ്ഗര്‍മാര്‍ അന്നെ പരേതനാക്കും ഏതു ?

ദീപക്: ശരി ഇത്താ, പട്ടി പറയണ പോലെ ഛെ ടീച്ചറ് പറയണ പോലെ....

കുഞ്ഞീവി: ഔ ന്റെ പഹയാ, അന്നേ എന്തേലും പറയാനും പേടി. ഇജ്ഞാ നായീനെ വിട്ടാ, അത് എന്റെ മയ്യത്താക്കും.പിന്നെ സൂറാനെ ആ സൂത്രന്‍ തട്ടികൊണ്ട്‌ പോകൂല്ലേ...
അപ്പൊ ഞമ്മക്ക്‌ തോടങ്ങുകയല്ലേ? ഇഞ്ഞ് ആരെങ്കിലും ബരാന്നു പറഞ്ഞു പറ്റിച്ചിട്ടുണ്ടോ?
പറഞ്ഞു തീര്‍ന്നില്ല ദേ ഒരുത്തന്‍ കേറി ബരുന്നു.
അല്ല മാനെ ഇജ്ജെന്താ അബടീം ഇബടീമൊക്കെ ബെറുതെ നിന്നു സമയം കളഞ്ഞത്. ഇങ്ങട് ബേഗം ബരണ്ടേ.. ? അനക്ക് പാട്ടു പഠിക്കണ്ടേ?

പഠിച്ചില്ലെങ്കില്‍ ഇവരെനിക്ക് ഇമ്പോസീഷന്‍ തന്നു പഠിപ്പിക്യോ??
"അത് ഇത്താ ഇത് എക്സ്പ്രെസ്സാണെങ്കിലും സകല പോസ്റ്റിലും നിര്‍ത്തണ്ടേ ഇതൊരു തീവണ്ടിയല്ലേ?"
അല്ലെങ്കില്‍ ഈ തള്ള എന്ത് ചെയ്യാനാ..??

കുഞ്ഞീവി: എന്താണ്ടാ ഇജ്ജ്‌ പിറു പിരുക്കുന്നെ? എന്താ അന്റെ പേര്‌?

"എന്റെ പേര്‌ അരുണ്‍, കായം കുളം കൊച്ചുണ്ണീ എന്ന് എല്ലാരും വിളിക്കും..ഛെ എക്സ്പ്രെസ്സ് എന്ന്.
രണ്ടും ഒന്നു തന്നെ!! ഈ തള്ളയ്ക്കിത് വല്ലതും അറിയോ??
എത്ര തള്ളാര് കാല് തെറ്റി ട്രയിനിനടിയില്‍ വീഴുന്നു. കാലന്‍ ആനുവല്‍ ലീവിലാണോ ...??

കുഞ്ഞി: അല്ലാ അനക്ക് പാടാനുള്ള വാസനയൊക്കെയുണ്ടോ?

അരുണ്‍: ഗായകന്‍ വിനീതിന് 'ശ്രീനിവാസന' ഉണ്ടെന്നു കരുതി എനിക്കും ആ വാസന ഉണ്ടാകുമോ ??
ഞാന്‍ ക്ലാസ്സില് കവിതയൊക്കെ ചൊല്ലീട്ടുണ്ട്, കേക്കണോ?
"നാട്യപ്രകാരം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം" ഇനി വിശദീകരണം വേണോ?
എന്റെയൊരു കാര്യം, ഞാനാരാ മ്വോന്‍!!

കുഞ്ഞി: പടച്ചോനെ..ഇക്ക്‌ അന്നെ പെരുത്തിസ്ടായി. അനക്ക്‌ എന്നെ ഇഷ്ടായാ?

എനിക്ക് എന്നെ അല്ലെങ്കിലും വലിയ ഇഷ്ടാ !!
വയസ്സായോരെ നന്നങ്ങാടി വെക്കുന്ന പരിപാടി ഇപ്പൊ ഉണ്ടോ ആവോ??
എന്നാ ടീച്ചറെ ഞാന്‍ അങ്ങ് കേറി ഇരിക്കട്ടെ...

കുഞ്ഞി: ഇജ്ജ്‌ പശ്റ്റ്‌ ക്ലാസ്സിലെന്നെ കേറി ഇരിക്കീന്‍. ഇഞ്ഞ് ആരെങ്കിലും ബരാനുണ്ടോ? ന്നാ നമുക്കു തൊടങ്ങല്ലേ? എന്താ ഹരീഷേ?

ഹരീഷ്: തുടങ്ങാം ഇത്താ....

അയ്യോ തുടങ്ങാന്‍ വരട്ടെ......ആള് വരാനുണ്ടേ.......

തുടരും......

52 comments:

വാഴക്കോടന്‍ ‍// vazhakodan said...

കലുഷിതമായ വിവാദങ്ങളില്‍ നിന്നും അല്‍പ്പം മുക്തി നേടി സൌഹൃദത്തിന്റെ അന്തരീക്ഷത്തിലേക്ക് ബ്ലോഗിന്റെ ദിനരാത്രങ്ങളെ വീണ്ടും മുഖരിതമാക്കാന്‍ ഒരെളിയ ശ്രമം!
ആര്‍ക്കെങ്കിലും ഈ സംഗീത ക്ലാസ്സില്‍ പങ്കെടുക്കണം എന്ന് തോന്നിയാല്‍ ഉടന്‍ അറിയിക്കുക, കാരണം കുഞ്ഞീവിടീച്ചര്‍ ക്ലാസ്സെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്‌! :)

Junaiths said...

അപ്പു: അയ്യോ എന്ത് പറ്റീ, ഹരീഷേ.....ബോധം കെട്ട് വീണവരെ രക്ഷിക്കാനുള്ള പോസ്റ്റ് ആരെങ്കിലും ഇട്ടിട്ടുണ്ടെങ്കില്‍ ഒരു ലിങ്ക് തരൂ...പ്ലീസ്‌...
തകര്‍പ്പന്‍ ...സംഗതികള്‍...

ബായെ............... കശ്മലാ....ഹരീഷിന്റെ കൈ കൊണ്ടാരിക്കുമോ,അതോ പകലന്റെ ക്യാമറ കൊണ്ടോ...അതോ ദീപക് ഏതെങ്കിലും പോമറെനിയനെ കൊണ്ട് കടിപ്പിച്ചായിരിക്കുമോ...ഹോ ചെറായില്‍ നിങ്ങടെ പുറത്ത്‌ എത്ര പേര് തബല വായിക്കുമോ...ഓര്‍ക്കുമ്പോള്‍ കൊതിയാവുന്നു..

Unknown said...

ഞാനും വരുന്നേ,എന്നാലും എന്റെ ഹരീഷേ ബൊധം കെടുമ്പോൾ പറഞ്ഞിട്ടു കെടണ്ടേ.

Unknown said...

പാട്ടു പഠിക്കാൻ ഞാനും ഉണ്ടേ

പാവപ്പെട്ടവൻ said...

ഇതൊരു കടന്ന കയ്യായിപോയി വാഴേ ,,...പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല

അരുണ്‍ കരിമുട്ടം said...

ഹരീഷ്: തുടങ്ങാം ഇത്താ....

അയ്യോ തുടങ്ങാന്‍ വരട്ടെ......ആള് വരാനുണ്ടേ.......

കുഞ്ഞി:പടച്ചോനേ, പോത്ത് അലറുന്ന പോലെ ഒരു ശബ്ദം.ആരാ?
കടന്ന് വന്ന ആള്‍:നമ്മള്‍ പോഴനാ.
ക്ലാസ്സിലിരുന്ന എല്ലാരും ഞെട്ടുന്നു.
പോഴനോ??
വന്ന പോത്ത്(സോറി ആ, ശബ്ദത്തിന്‍റെ ഉടമ): പോഴനല്ല, തെറ്റിപോയി.വാഴനാ.
വാഴനോ??
പിന്നെയും ഞെട്ടല്‍!!
"കേട്ടിട്ടില്ലേ, പോഴത്തരം എഴുതുന്ന വാഴക്കോടന്‍"
കുഞ്ഞി:ജ്ജ് വെറുതെ എഴുതിയാല്‍ മതി, അത് പോഴത്തരം ആയിരിക്കുമെന്ന് എല്ലാര്‍ക്കും അറിയാം..
"ബുഹാഹാഹാഹാ!!"
കുഞ്ഞി:എന്താത്??
പോഴാ(അല്ല, വാഴാ):നമ്മള്‌ ചിരിച്ചതാ.
കുഞ്ഞി:മാപ്പിളപാട്ട് എഴുതുന്ന ആളല്ലേ, ചെറായിയെ കുറിച്ച് ഒന്ന് പാടിയേ
വാഴ:"ചേറായി, ചേറായി, കാലേല്‍ ചേറായി..."
കുഞ്ഞി:ജ്ജ് എന്താ പാടുന്നേ, ആ 'ചേറായി' അല്ല, ചെറായി ബീച്ച്.
വാഴ:അതറിയില്ല.
ക്ലാസ്സിലുള്ള എലാരും:എന്നാ കേറിവാ വാഴാ, നമുക്ക് പഠിക്കാം
വാഴ ക്ലാസ്സില്‍ കേറുന്നു.

ഹരീഷ്: തുടങ്ങാം ഇത്താ....

അയ്യോ തുടങ്ങാന്‍ വരട്ടെ......ആള് വരാനുണ്ടേ.......

തുടരും......

(ഹ..ഹ..ഹ, എന്തായാലും ഒരു വഴിക്ക് പോകുവല്ലേ? ഇതൂടെ ഇരിക്കട്ടെ)

ramanika said...

postum arunite commentum kalakki!

മൊട്ടുണ്ണി said...

വാഴക്കോടന്‍റെ എന്‍ട്രി അരുണ്‍ എഴുതിയപ്പോള്‍ അതൊരു എന്‍ട്രി ആയി.ആ പോസ്റ്റിലെ എന്‍ട്രി മാറ്റി ഇതവിടെ ഇട് വാഴേ.ഹി..ഹി.വാഴക്കോടനും അരുണിനും ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

ഹ ഹ.
ഹരീഷ് ഇപ്രാവശ്യവും ബോധം കെടുമോ?
:)

വല്യമ്മായി said...

:)

Patchikutty said...

എന്താപ്പോ പറയുക... വളരെ ഹൃദ്യമായിരിക്കുന്നു. മീറ്റിനു വന്നില്ലേലും ഏതൊക്കെ വായിക്കാന്‍ അവസരം കിട്ടുന്നുണ്ടല്ലോ...

പ്രയാണ്‍ said...

വാഴക്കോടന്‍ കാരണം കുഞ്ഞീവിത്താക്ക് പണിയായി.

Typist | എഴുത്തുകാരി said...

അഡ്മിഷന്‍ അവസാ‍നിച്ചിട്ടില്ലല്ലോ, ഒരു സീറ്റ് വേണേ.

ജിജ സുബ്രഹ്മണ്യൻ said...

അപ്പു: അയ്യോ എന്ത് പറ്റീ, ഹരീഷേ.....ബോധം കെട്ട് വീണവരെ രക്ഷിക്കാനുള്ള പോസ്റ്റ് ആരെങ്കിലും ഇട്ടിട്ടുണ്ടെങ്കില്‍ ഒരു ലിങ്ക് തരൂ...പ്ലീസ്‌...



ഹി ഹി ഹി ചിരിച്ചു പോയി.ചിരിക്കുന്നവരെ പാട്ടു പഠിപ്പിക്കുമോ ? എനിക്കും പാട്ട് പഠിക്കണം,.പാട്ടിനിടയിലെ ഹമ്മിങ്ങ് ഞാൻ ചിരിച്ച് നടത്താം !

വാഴക്കോടന്‍ ‍// vazhakodan said...

അരുണേ ഇതല്ല ഇതിലും കടുത്ത സാധനം വരുന്നുണ്ട്, നീ കണ്ടില്ലേ..തുടരും.....
പിന്നെ കുറച്ചീസത്തിനു ഞാനീ പരിസരത്തൊന്നും ഇല്ലേ....:)

ശ്രീ said...

ഹ ഹ. കൊള്ളാം മാഷേ.

ബഷീർ said...

ഹി..ഹി..

എന്തായാലും മീറ്റിനു വരുന്നവർ എന്തെങ്കിലും കരുതാതിരിക്കില്ല. അറ്റിലീസ്റ്റ് ബോധക്കേടിനുള്ള (ബോധം ഉള്ളവർ ) പോസ്റ്റിന്റെ ലിങ്കെങ്കിലും :)

നടക്കട്ടെ.. ഞാനും ഉണ്ട് സീസറേ.. അല്ല ടീച്ചറേ.. ഞാൻ എം.ബി.ബി.എസാ.. എല്ലാ ക്ലാസിലും

കനല്‍ said...

ഇത് കലക്കീ വാഴക്കോടാ...
ബേഗം ക്ലാസ് തുടങ്ങട്ടേ...

ബഷീർ said...

കാന്താരിക്കുട്ടി
ചിരിക്കുന്നതൊക്കെ കൊള്ളാം.. ടീച്ചറെ പേടിപ്പിക്കരുത് :)

Areekkodan | അരീക്കോടന്‍ said...

റ്റീച്ചറേ...ഈ മലപ്പൊറം കാക്ക കാളബണ്ടീല്‌ ,ചെ ആനബണ്ടീല്‌ പൊറപ്പെട്ട്‌ക്ക്‌ണ്‌.ദാ പ്പം ത്തും,ആപ്പോത്ത്‌ന്‌,ചെ അപ്പോത്ത്‌ന്‌ ആ ബായിം ചേനിം ഒക്കങ്ങട്ട്‌ കസ്ണം കസ്ണാക്കി ഒര്‌ കോയി ബിര്യാണി ണ്ടാക്കി ബെക്കി,ബേറെ പണ്യത്തും ല്ലല്ലോ?

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ് നിന്റെ കാര്യം കട്ടപ്പൊക. ബായക്കോടാ.. ചെറായി മീറ്റിനു നീ അങ്ങ് ഈറ്റാന്‍ വാ.. :)
കലക്കി.. ഇനിയും ഒരുപാട്‌ മഹാരഥന്മാരെ വിട്ടുപോയിട്ടുണ്ട്... അത് പാടില്ല.. എല്ലാവരും കൂടി നിന്റെ നെഞ്ചത്ത് കയറുന്നത് കാണാന്‍ എന്ത് രസമായിരിക്കും...
തുടരാന്‍ ഭവഃ..

ചാണക്യന്‍ said...

വാഴക്കോടാ,

കൊല്ലെന്നെ..കൊല്ല്..കൊല്ല്...:):):)

ആലുവ റെയില്‍‌വേ സ്റ്റേഷനില്‍ എന്നെ കാത്ത് നിന്ന അനിലിനു ആളെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഞാന്‍ പേരും അഡ്രസ്സും എഴുതിയ പ്ലക്കാര്‍ഡ് പിടിച്ചിരുന്നത്....അതിനെയാണോ വാഴേ ഇങ്ങനെ വളച്ചൊടിക്കുന്നത്?:):)

ഈശ്വരാ....ഇനിയും എന്തൊക്കെ സഹിക്കണം...:):):)

വശംവദൻ said...
This comment has been removed by the author.
നാട്ടുകാരന്‍ said...

നിഴലുകളുടെ കൂമ്പാരം ഹരീഷിന്റെ കൈയിലുണ്ട് .... അതിന്റെ ഭാരമാണ് ബോധക്കേടിന്റെ അടിസ്ഥാന കാരണം !

വശംവദൻ said...

കുഞ്ഞീവിയുടെ മടയിൽ അഡ്മിഷൻ അവസാനിച്ചൊ?

ഇല്ലെങ്കിൽ, ദക്ഷിണവെച്ച്‌ തുടങ്ങിക്കോട്ടെ?

കണ്ണനുണ്ണി said...

പാട്ട് ക്ലാസ്സ്‌ തീരുമ്പോഴേക്കും ചെറായി കാരൊക്കെ ജീവനും കൊണ്ട് നാട് വിട്വോ....
ഹി ഹി ...നടക്കട്ടെ..നടക്കട്ടെ .... സാ......പാ........

സൂത്രന്‍..!! said...

വാഴേ . കലക്കി അനക്ക്‌ ഫുദ്ധി ഉണ്ട് .. സൂറ ഹൌ ഈസ്‌ ഗോയിംഗ് യുവര്‍ ലൈഫ്‌ .. ഞാന്‍ ഇവിടെ ഉണ്ട് .. നിനക്കായ്‌ ഒരു കുട്ട നിറയെ സ്നേഹവുമായ്‌ ..വാഴേ സൂപര്‍ ആയിട്ടുണ്ട്‌ ..

വാഴക്കോടന്‍ ‍// vazhakodan said...

@ ചാണൂ, കൊള്ളിയില് അടി നടക്കുമ്പോള്‍ അഡ്രസ്സും മറ്റും എഴുതുമ്പോ ഇങ്ങനയും ഒരു കുരിശു പ്രതീക്ഷിച്ചില്ലാ അല്ലെ? അപ്പൊ അന്ന് മീറ്റിനു പോയപ്പോ പ്ലക്കാര്‍ഡ്‌ പിടിച്ചല്ലേ? ശ്ശോ ഇപ്പോഴാ അറിഞ്ഞത് :)
പകലാ എനിക്ക് കിട്ടുന്ന ഇടി ഷെയര്‍ ചെയ്യുമെങ്കില്‍ നീയൊരു ലിസ്റ്റ് താ, ബാക്കി ഞാന്‍ ഏറ്റു...ഏത്?:)
ആവശ്യം അറിയിച്ചു വാള് വെച്ചവരെ ഛെ കമന്റ്റ് ഇട്ടവരെ പരിഗണിക്കുമെന്ന് കുഞ്ഞീവി ടീച്ചര്‍ അറിയിക്കുന്നു. :)

Husnu said...

Actually I was unaware of the other charectors. But this helped me to go to their pages also.

This is really nice and interesting.
All the best...

Anitha Madhav said...

സൂപ്പര്‍ സൂപ്പര്‍. മീറ്റ്‌ ഗീതം ഗംഭീരമാകട്ടെ. എന്നെയും പാട്ട് പഠിപ്പിക്കാമോ ടീച്ചറെ?
അയ്യോ വേണ്ടാ...ഇനി എനിക്കുള്ള 'പാര' ഇരന്നു വാങ്ങുന്നില്ല. ഞാന്‍ ഈ വഴി വന്നിട്ടേയില്ലാ :)
വാഴക്കോടാ വളരെ നന്നായിട്ടുണ്ട് , അഭിനന്ദനങ്ങള്‍...

കാപ്പിലാന്‍ said...

@ ചാണൂ, കൊള്ളിയില് അടി നടക്കുമ്പോള്‍ അഡ്രസ്സും മറ്റും എഴുതുമ്പോ ഇങ്ങനയും ഒരു കുരിശു പ്രതീക്ഷിച്ചില്ലാ അല്ലെ? അപ്പൊ അന്ന് മീറ്റിനു പോയപ്പോ പ്ലക്കാര്‍ഡ്‌ പിടിച്ചല്ലേ? ശ്ശോ ഇപ്പോഴാ അറിഞ്ഞത് :)

ഹഹ വാഴേ ക്ലാസ്സ്‌ നടക്കട്ടെ . ഹരീഷിനു ബോധം വീണോ ? ആരെങ്കിലും ഒരു ലിങ്ക് കൊണ്ട്ക്കൊട് വേഗം .ആ മുകളിലെ കമെന്റും കലക്കി . ഇനി എന്തെല്ലാമാണോ ചാണൂവിനെ കാത്തിരിക്കുന്നത് . അടി ചാനുവിന്റെ വീടും തേടി പോകും :)

ഹരീഷ് തൊടുപുഴ said...

നിഴല്‍ചിത്രങ്ങളുടെ പുസ്തകക്കെട്ട് കൈപറ്റിയപ്പോള്‍ ഞാന്‍ ബോധം കെട്ടു വീണ കാര്യം നീയെങ്ങെനെയാ അറിഞ്ഞേ വാഴേ!!!

ശരിക്കും ബോധം കെടുകയല്ലായിരുന്നു...
അടി കിട്ടാതെ ഓടി മുങ്ങുകയായിരുന്നു...

ഹി ഹി ഹി ഹീ...

കാപ്പിച്ചേട്ടാ; ഇനി അതൊക്കെ എഴുതാമെന്നു തോന്നുവല്ലേ.... :)

Appu Adyakshari said...

ആരെയും വിടാന്‍ ഭാവമില്ലല്ലോ വാഴക്കോടാ. :-)

ചാണക്യന്‍ said...

കാപ്പൂ,
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി...

കാപ്പിലാന്‍ said...

ഹരീഷേ ,
എഴുതിക്കോളൂ . എന്‍റെ അനുമതി പത്രം തന്നിരിക്കുന്നു :)
കൂട്ടത്തില്‍ അനിലിനേം കൂട്ടിക്കോ .
ചാണക്യ ഹി ഹി ഹി :) . തല്ല് വരുമ്പോഴും ഇങ്ങനെ തന്നെ ചിരിക്കണേ .

ചാണക്യന്‍ said...

കാപ്പൂ,
വീണ്ടും..ഹിഹിഹിഹിഹിഹിഹിഹി....

തല്ലാന്‍ വരുന്നവന്‍ തല്ലട്ടേന്ന്.....

തമ്പാനൂരില്‍ വെള്ളപ്പൊക്കം എന്ന് കരുതി ഞാന്‍ പാറശാലയിലേന്നേ മുണ്ട് പൊക്കണോ....:):):)

വിനുവേട്ടന്‍ said...

ഭാഗ്യം ... ഞാന്‍ രക്ഷപെട്ടു... ഞാന്‍ ഈ വഴി വന്നിട്ടുമില്ല... ഒന്നും അറിഞ്ഞിട്ടുമില്ല ....

OAB/ഒഎബി said...

പാട്ട് പഠിക്കാനുള്ള ഒരു ലിങ്കോ അല്ലെങ്കിൽ ടിക്കറ്റിനുള്ള ബ്ലോഗോ അയച്ചു തരിക...:)

Rafeek Wadakanchery said...

തുടരണം .......

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

;)

സന്തോഷ്‌ പല്ലശ്ശന said...

നടക്കട്ടെ വികൃതികള്‌ ഹീ ഹീ ഹീ.... :):):)

Arun said...

എത്താന്‍ വൈകിപ്പോയി, എന്നാലും ഇതൊരു ഒന്നൊന്നര ക്ലാസ്സായി കേട്ടോ. വേഗം ബാക്കി പോരട്ടെ...ആര്‍ക്കൊക്കെ അടുത്ത 'താങ്ങല്‍' എന്നറിയാമല്ലോ :)

siva // ശിവ said...

ഞാനും വരുന്നു സംഗീതം പഠിക്കാന്‍...

Unknown said...

വാഴക്കോടാ നിങ്ങള്‍ ചെറായി വഴി വരണ്ട. ഒന്നുമല്ലേലും ബൂലോകത്തു നിന്നു ഏഷ്യാനെറ്റില്‍ കുടുങ്ങിയ തിമിംഗലമല്ലേ നിങ്ങള്. അവടെക്കെടന്ന് അര്‍മാദിക്കുന്നോ തല്ലു മേടിക്കുന്നോ? അടുത്തപാര്‍ട്ടിനു കാത്തിരിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

ദീപക്കിനെയും, തറവാടിയെയും,ആചാര്യന്‍, നാസ്, ഡോക്ടര്‍ മുതല്‍ പേരെയും കണ്ടില്ലല്ലോ ഈശ്വരാ.മൊത്തം കിട്ടുന്ന ഇടികളില്‍ ആ ഇടികള്‍ കുറയുമോ? ആരെങ്കിലും ഈ പോസ്റ്റിന്റെ ഒരു ലിങ്ക് അവര്‍ക്ക് കൊടുക്കൂ പ്ലീസ്‌......പാവങ്ങള്‍ അവര്‍ക്കും കാണില്ലേ വാഴേടെ കൂമ്പ്‌ വാട്ടാന്‍ മോഹം :)

കാവാലം ജയകൃഷ്ണന്‍ said...

ഞാനിതിപ്പൊഴാ കണ്ടത്. ഹിമാലയത്തില്‍ ഇന്‍റര്‍നെറ്റ് കേബിളെല്ലാം മഞ്ഞിനടിയിലായതുകൊണ്ട് നെറ്റ് സ്ലോ ആണ്. ഏതായാലും ക്ലാസ്സ് നടക്കട്ടെ.

ഞാന്‍
ഹിമക്കരടിമട പി ഓ
ഹിമാലയ സാനുക്കള്‍

Unknown said...

ക്ലാസ്സ്‌ നടക്കട്ടെ, ഗാലറിയില്‍ ഞാനുമുണ്ട്

രഘുനാഥന്‍ said...

ബ്ലോഗ്‌ മീറ്റിനു "മീറ്റുണ്ടോ" വഴക്കോടാ...ഒരു കുപ്പിയുമായി വരാം...

മാണിക്യം said...

"...ജ്ജ് വെറുതെ എഴുതിയാല്‍ മതി, അത് പോഴത്തരം ആയിരിക്കുമെന്ന് എല്ലാര്‍ക്കും അറിയാം...."
പറയതെ വയ്യ വാഴേ ഉഗ്രന്‍ ഒബ്‌സര്‍വേഷന്‍ സുന്ദരമായ അവതരണം
പോസ്റ്റിനെ വെല്ലുന്ന കമന്റുകള്‍!
തുടരുക ..........
ഭാവുകങ്ങള്‍

വാഴക്കോടന്‍ ‍// vazhakodan said...

സൌഹൃദത്തിന്റെ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ ക്ലാസ്സില്‍ സഹകരിച്ച എല്ലാ നല്ല സഹ ബ്ലോഗര്‍മാര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ. ഇനിയും ക്ലാസ്സ്‌ തുടരുന്നതാണ്. ക്ലാസ്സിലെ അറ്റന്റെന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി, നമസ്കാരം ..

Sureshkumar Punjhayil said...

paditham thudaratte, Bhavukangal...!!!

Pongummoodan said...

:) ഉഷാറായി വാഴക്കോടാ. :)

 


Copyright http://www.vazhakkodan.com