ജസീറ എന്ന കൊച്ചു ഗള്ളി വാഴക്കോടന്‍ എന്ന കൊച്ചു ഗള്ളനെ വഞ്ചിച്ച കഥയാണ് എന്ന് കരുതിയവരോട് മാപ്പ്, ഇതു അതിലും വലിയ ഒരു കൊലച്ചതിയുടെ കഥയാണ്. ഈ കഥയിലെ കഥയും കഥാ പാത്രങ്ങളും സാങ്കല്പ്പികമല്ല തികച്ചും ഒറിജിനല്‍ തന്നെ. ഒരു പത്തു മുപ്പതു ക്യാരറ്റ് ശുദ്ധ തങ്കപ്പെട്ട പ്രവാസികള്‍.
ഇനി കഥയിലേക്ക് കടക്കാം.
കുവൈറ്റ് അളിയന്റെ നാട്ടിലെ പ്രമുഖ ഗണനീയയായ നമ്മുടെ കഥാപാത്രം "ജസീറ" ദുബായിയില്‍ നിന്നും പാവപ്പെട്ട പ്രവാസികളെ തുച്ഛമായ കൂലിക്ക് നാടു കടത്തിക്കൊള്ളാമെന്നു അവളുടെ ബര്‍ത്തഡേ ആഘോഷ വേളയില്‍ കണ്ണും പൂട്ടി പ്രസ്താവിക്കുകയും ആ വിവരം ട്രിപ്പില്‍ ഡബ്ലിയൂ വഴി ലോകത്തെ അറിയിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ യു എ ഇ നിവാസികള്‍ കൂട്ടം കൂട്ടമായി പോയി പ്രസ്ത്ഥുത സേവനം ഉപയോഗപ്പെടുത്തി നിറഞ്ഞ മനസോടെയും അതിരറ്റ ഉത്സാഹത്തോടെയുമാണ് അവരവരുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങിയത്. ജസീറ കടത്ത് കൂലി കുറച്ച വിവരം അങ്ങിനെ എല്ലാവരും അറിഞ്ഞു. അറിയാത്തവര്‍ ചോദിച്ചറിഞ്ഞും അറിയാത്തവരെ ഫോണ്‍ വിളിച്ചും എസ് എം എസ് അയച്ചും അറിയിച്ചു ആത്മസംതൃപ്തി അടഞ്ഞ പ്രവാസികളെ തട്ടി ആ ദിവസങ്ങളില്‍ നടക്കാന്‍ വയ്യാത്ത അവസ്ഥവരെയുണ്ടായി എന്നാണു പല ഹൈടെക് രോഗമുള്ള പ്രവാസികള്‍ വരെ പറഞ്ഞു ചിരിച്ചിരുന്നത്.
എന്നാല്‍ എല്ലാ പ്രവാസികളെയും ദുരിതക്കയത്തില്‍ തള്ളിക്കൊണ്ട് ഒരു വെള്ളിടിപോലെ ജസീറ ആ സത്യം ഒരു ഉളുപ്പിമില്ലാതെ വിളിച്ചു പറഞ്ഞു. ജസീറ കടത്ത് നിര്‍ത്തി. കടത്തിന് അപേക്ഷ തന്നവര്‍ വേറെ വല്ല വഴിയും കണ്ടെത്തുക. മുന്‍കൂര്‍ കൊടുത്ത കടത്ത് കൂലി തിരികെ ലഭിക്കാന്‍ ജസീറാക്ക് ഒരു ലേഖനം കൊടുക്കുകയോ നേരിട്ടു സമീപിക്കുകയോ ചെയ്യണമെന്ന് ട്രിപ്പിള്‍ ഡബ്ലിയൂവില്‍ കൂടി അവള് ഒരു കണ്ണീ ചോരയുമില്ലാതെ തീര്‍ത്ത് പറഞ്ഞു.
ഒരു മാസം ഉണ്ടിഫോണിനു ചിലവാക്കിയിരുന്ന കായിക്ക് നാട്ടില്‍ പോയി വരാമെന്ന് സ്വപ്നം കണ്ട സകല പ്രവാസികളും പ്രഷറും ഷുഗറും കൂട്ടി എന്നല്ലാതെ ഒരു സാന്ത്വന വാക്കു പോലും പറയാന്‍ ഒരു കൂട്ടായ്മയും വന്നില്ല. ഒരു വരി പ്രതിഷേധക്കുറിപ്പ് ഏതെങ്കിലും ഒരു പ്രവാസ സംഘടന നല്‍കുമെന്ന് കരുതിയവര്‍ അവരുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഇരുന്നുള്ള ചര്‍ച്ചയുടെ ടോപ്പിക്ക് കേട്ട് ഞെട്ടി. വരുന്ന ഓണ സദ്യക്ക് വല്യപപ്പടം വേണോ അതോ ചെറിയപപ്പടം മതിയോ അതല്ല രണ്ടും വേണോ എന്നതിനെക്കുറിച്ചുള്ള മാരത്തോണ്‍ ചര്‍ച്ചകള്‍ . അവരോടു ദൈവം ചോദിക്കുമത്രേ! (പിന്നെ ദൈവം പപ്പടം കാണാതെ കിടക്കുകയാണല്ലോ)
ഇതെല്ലാം കണ്ടു ആദ്യമായി മനം മടുക്കുകയല്ലെങ്കിലും ഈ ചതിയില്‍ നിന്നും മുക്തി നേടാന്‍ പ്രവാസികള്‍ കടത്തുകാരെ തേടി നെട്ടോട്ടമോടി.എന്നാല്‍ മറുകര പറ്റാന്‍ ഒരു വഴി തേടി മറ്റു കടത്തുകാരെ സമീപിച്ചപ്പോഴാണ് ഒരു തോണിയിലും ഇനി അല്‍പ്പം പോലും ഒഴിവില്ല എന്ന സത്യം പാവം പ്രവാസികള്‍ അറിയുന്നത്. എങ്കിലും ചില കടത്തുകാര്‍ അല്‍പ്പം ഔദാര്യമൊക്കെ കാണിക്കുന്നുണ്ട്. ഇപ്പോള്‍ കയ്യിലുള്ള പോയിവരാനുള്ള കടത്തുകൂലിയുടെ കൂടെ അത്രയും കൂട്ടിയാന്‍ ഒരു വഴിക്ക് ആക്കിത്തരാമെന്നും തിരിച്ചു വരാന്‍ അത്രയും തുക കടത്ത് കൂലി വേണമെന്നുമാണ് ആ ഔദാര്യം!
ഈ പട്ടാപ്പകല്‍ നടന്ന കൊലച്ചതിയെ കണ്ട ഭാവം പോലും ഒരു പ്രവാസ കാര്യ വകുപ്പോ,കടത്ത് മന്ത്രിയോ, ഇവുടുത്തെ കൊളസ്ട്രോളടിഞ്ഞു വീര്‍ത്ത സംഘടനകളോ തയ്യാറായില്ല എന്ന സത്യം അസൂയക്കാര് ഒരു പാണപ്പാട്ട് പോലെ പാടി നടക്കുന്നു എന്നാണു ഒടുവില്‍ കിട്ടിയ വാര്‍ത്ത. ബജറ്റ് കടത്തുകാര്‍ വരെ അവസരം മുതലാക്കി ഒരു വന്‍ പകല്‍ കൊള്ളക്ക് ഇറങ്ങിയിരിക്കുകയാണ് എന്നും അറിയുന്നു.കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന കര്‍മ്മം അവര്‍ നിര്‍വഹിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനും ഒരാളും ഇല്ല. ദീപസ്തംപം മഹാശ്ചര്യം.....
പണ്ടേ ദുര്‍ബ്ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞത് പോലെയുള്ള അവസ്ഥയിലുള്ള തുച്ഛ വരുമാനക്കാരായ പാവം പ്രവാസികളെയോര്ത്ത് ഒരു തൃശ്ശൂര്‍ ബ്ലോഗ്ഗര്‍ എന്ന നിലയിലും അതിലുപരി ഒരു പ്രവാസി എന്ന നിലയിലും എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. തൃശ്ശൂര്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് ഈയിടെയായി ഭയങ്കര മാര്ക്കെറ്റാണെന്നാണ് പൊതുവേയുള്ള ബൂലോക സംസാരം! ഇനി ഈ പോസ്റ്റെങ്ങാന്‍ പ്രധാന മന്ത്രിയോ, മുഖ്യ മന്ത്രിയോ കാണാന്‍ ഇടയായാല്‍ ആ പാവങ്ങളെങ്കിലും രക്ഷപ്പെടുമല്ലോ! പകരം വെക്കാന്‍ മറ്റൊരു വാഗ്ദാനങ്ങളും ഇല്ലാത്തതില്‍ ഖേദം അറിയിക്കട്ടെ!
Monday, May 11, 2009
എന്റെ ജസീറാ.....ഈ കൊലച്ചതി വേണ്ടായിരുന്നൂ.
Subscribe to:
Post Comments (Atom)
29 comments:
പ്രിയപ്പെട്ട സുഹൃത്തുക്കളേ,
ജസീറാ എയര്‍വേയ്സ് ജൂണ്‍ ഒന്നുമുതല്‍ കൊച്ചിയിലേക്കുള്ള സര്‍വീസ് നിര്‍ത്തി വെച്ചു. ഇക്കാരണത്താല്‍ വളരെയേറെ വിഷമങ്ങള്‍ നേരിടേണ്ടി വന്ന പ്രവാസികളെ സഹായിക്കാനോ മറ്റൊരു വഴി ഉപദേശിക്കാനോ ആരും മുന്നോട്ടു വരാത്തതില്‍ പ്രതിഷേധിച്ച് എന്റെ പ്രതികരണം അറിയിച്ചെന്ന് മാത്രം. ഉത്തരവാദിത്വമില്ലായ്മയുടെ മറ്റൊരു ദുരിതം പേറുന്ന പ്രവാസികള്‍ക്ക് വേണ്ടി ഒരെളിയ പ്രതിഷേധം!
നോം ഇത് കണ്ടിരിക്കുന്നു. . നുമ്മലുമ് ഇതില്‍ സക്തമായി പ്രതിസേധിക്കുന്നു.. പച്ചേങ്കില് അന്റെ ഈ തൃശ്ശൂര്‍ .തൃശ്ശൂര്‍.. എന്ന ഈ കടുബിടുതം അനക്ക് തീരെ പിടിച്ചിട്ടില്ല..
:)
ഹ ഹ ഹ..നിങ്ങക്ക് ഇതു തന്നെ വേണം.. ആ പുവർ എയർ ഇൻഡ്യെ എന്തെല്ലാമാ പറഞ്ഞോണ്ട് നടന്നത്..എയർ ഹോസ്റ്റസിനു നിറമില്ല, വണ്ണക്കൂടുതലാ, അമ്മച്ചിമാരാ..ഇപ്പൊ ജസീറ മോളു തനി നിറം കാണിച്ചപ്പൊ ത്രിപ്തിയായല്ലൊ..ഇനിയെങ്കിലും മനസ്സിലാക്കൂ..ടീനേജ് പെൺപിള്ളേരെ നമ്പിനാൻ...ഊ ഹിച്ചൊ ബാക്കി... :)
saaramilla potte!!
ഞാനും ജസീറയുടെ ഒരു രക്ത സാക്ഷിയാണ്. അവള് എന്നെയും പറ്റിച്ചു! ഇപ്രാവശ്യം മറുകര കാണാന്‍ വേറെ ഒരു വഴിയും തെളിയുന്നില്ല! വല്ല രക്ഷയുമുണ്ടോ വാഴക്കോടന്‍ ചേട്ടാ?
എടീ ജസീറ മോളെ ഒരു മാതിരി മറ്റേ പണിയായിപ്പോയി! ഈ സ്കൂള്‍ അവധിക്ക് കൊച്ചിക്കുള്ള മടക്കയാത്രാ നിരക്ക് കണ്ടു ബോധം പോകുന്നു! ഇതൊന്നും കാണാന്‍ ഒരു ആളും ഇല്ല. സഹിക്കുക തന്നെ. ഞാനും ശക്തമായി പ്രതികരിക്കുന്നു.!
പകലാ : പാവപ്പെട്ട പ്രവാസികളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടിട്ട് എഴുതിപ്പോയതാ. നിന്നെപ്പോലുള്ളവര്‍ ഇത്തിരി കായി അധികം മുടക്കിയാലും "അട്ടി" ഇളകാനൊന്നും പോകുന്നില്ല. പിന്നെ തൃശ്ശൂര്‍ പ്രയോഗം രാവിലെ ബെര്‍ളിയുടെ പോസ്റ്റ് വായിച്ചതിനു ശേഷം തോന്നിയതാണ്. അതും എന്തോ മുന വെച്ച താങ്ങായിരുന്നു. എന്തായാലും എനിക്കിട്ടല്ല!
ധൃഷ്ടീ : നീ ചിരിച്ചോ, പാവപ്പെട്ടവരുടെ സങ്കടം കാണുമ്പോഴാ വിഷമം.കാശുള്ള കുഞ്ഞാലിക്ക വേറെ ടിക്കെറ്റ് എടുത്ത് നാട് പിടിക്കും അപ്പോഴും പാവപ്പെട്ടവര്‍ യാത്ര ക്യാന്‍സല്‍ ചെയ്യും. മുന്‍കൂര്‍ പണം അടച്ചു ആ ദിവസം അടുക്കുമ്പോള്‍ പോകാന്‍ പറ്റില്ല എന്നറിയുമ്പോള്‍ കഷ്ടമാണ് കേട്ടോ!
കത്രീനാ : സാരമില്ല എന്ന് വെക്കാമായിരുന്നു. ഇത് വേറെ വല്ല കുറഞ്ഞ നിരക്കില്‍ ടിക്കെറ്റ് കിട്ടുന്ന സമയത്താണെങ്കില്‍! നാലിരട്ടി വരെ കൂടുതലാ ഇനിയുള്ള റേറ്റ്!
അനിതാ : രണ്ടായിരം ദിര്‍ഹത്തിനു മുകളിലാണ് മടക്ക യാത്രക്കുള്ള ടിക്കെറ്റ് ഈ സീസണിലും!
അരുണ്‍ : പ്രധിഷേധത്തില്‍ പന്കുകൊന്ദത്തിനു നന്ദി അറിയിക്കുന്നു.
എല്ലാവര്ക്കും നന്ദി.
സാരമില്ല വാഴക്കോടാ.ജസീറ പോയെങ്കിൽ പോട്ട് .വേറെ എത്ര എയർ വേയ്സ് കിടക്കുന്നു.പോനാൽ പോകട്ടും പോടാ ന്നു പറയേണ്ടേ ആൺകുട്ടികൾ
nalla rasikan post
‘ട്രിപ്പില്‍ ഡബ്ലിയൂ വഴി‘ ആ പ്രയോഗം കലക്കി.
ജസീറ പെണ്ണിന്റെ ഓഫര്‍ കണ്ടപ്പോള്‍ നമ്മുടെ എയര്‍ ഇന്ത്യ പോലോത്ത സാധാരണക്കാരെ ഒഴിവാക്കി ജസീറയുടെ ടിക്കറ്റ് ഉയര്‍ത്തിക്കാട്ടി ഞങ്ങളെ കൊഞ്ഞനം കാട്ടിയ അനിത മാധവും മറ്റും അനുഭവിക്കട്ടെ.., നന്നായി അനുഭവിക്കട്ടെ,,, എക്സ്പ്രസ്സ് ചേട്ടന് സിന്ധാബാദ് ( ബായക്കാടാ ഒത്തിരി ഒത്തിരി ഭാവുകങ്ങള്‍)
ജസീറ മാത്രമല്ല.... ഇന്നത്തെ ബഡ്ജറ്റ് എയര്‍ സര്‍പ്പ സുന്ദരിമാരെല്ലാം പോക്കു കേസുകളാണ്..... അവരെ നമ്പിനാല്‍ !!!!...... എഅര് ഇന്‍ഡ്യാ കീ ജയ്!!!
പണ്ടേ ദുര്‍ബ്ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞത് പോലെയുള്ള അവസ്ഥ
എന്താ ചെയ്യുക അനുഭവിക്കുകല്ലാതെ
കഴിഞ്ഞ മാസ്സം അവളുടെ കൂടെ ഞങ്ങളും ഒന്ന് നാട്ടില്‍ പോയിരുന്നു. അറിഞ്ഞില്ല അതവളുടെ കൂടെയുള്ള അവസാന യാത്രയാണെന്ന്... മറ്റൊരു മാനസികാവസ്ഥയില്‍ ആയതു കൊണ്ട് ഈ വിവരം ഒക്കെ വൈകി ആണ് അറിഞ്ഞേ. പ്രധിഷേധത്തില്‍ ഞാനും ശക്തി യുക്തം പങ്കു ചേരുന്നു.
അല്ലേലും ഇത്തരം എല്ലാ കുതിര കയറ്റവും പാവം മലയാളികളോട്ആണല്ലോ...ഇച്ചിരി വിസ്കിയും കടിച്ചു പറിക്കാന്‍ എന്തേലുമൊക്കെ കൊടുത്താല്‍ നമ്മുടെ നേതാക്കന്മാരും - മന്ത്രി പുന്ഗുവന്മാരും - ഒക്കെ അങ്ങ് ബിസി ആയിക്കൊള്ളുമല്ലോ.... പിന്നെ പറഞ്ഞ പോലെ ഗര്‍ഭിണി ആയി പൊയ് പ്രസവിച്ചല്ലേ പറ്റു... കൂട്ടിലിട്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അവധി, പിന്നെ അടുത്ത ബന്ധു വിന്റെ കല്യാണം, അമ്മക്ക് ഒപ്രേഷന് എന്നുവേണ്ട എല്ലാം നടക്കേണ്ടേ അല്ലെ.
പ്രവസിയല്ലേ...ഇച്ചിരി പ്രയാസിക്കട്ടെന്നെ.... സുഖിക്കുന്ന വര്ഗമല്ലേ... അല്ല പിന്നെ.
വാഴക്കോടൻ മാഷേ...
ഇന്നലെ ഇത് കണ്ട് ജസീറാന്റെ ചതിയിൽ പെട്ട വാഴക്കോടന്റെ കഥ മുഴുവൻ വായിക്കാൻ പറ്റിയില്ല. അപ്പഴേ മോസില്ല വെബ്സൈറ്റ് സേവ് ചെയ്ത് ഓഫീസീന്ന് പൊയങ്കിലും ഇന്ന് ഇപ്പോ വന്ന് തുറന്നപ്പോൾ സേവ് ചെയ്ത എന്റെ ജസീറാ... എന്ന തലക്കെട്ടാ ആദ്യം കണ്ടത്. ഇത്ര രസകരമായി ഒരു വലിയൊരു പ്രവാസപ്രതിസന്ധിയെ ഇവിടെ അവതരിപ്പിച്ചത് വളരെ നന്നായി. ജസീറ എന്ന് കേട്ടപ്പോൾ ഞാൻ കരുതി വല്ല 90കളിലെ പ്രേമവുമായിരിക്കുമെന്ന്.
പറഞ്ഞതൊക്കെ ശരിയാണ്, എങ്കിലും നമ്മടെ പകൽ പറഞ്ഞപോലെ ഇനി മേലിൽ ഇവിടെ തൃശൂർക്കാർ മാത്രമേ ഉള്ളൂ ഒറ്റ മലയാളിയും ഇല്ലാന്നെങ്ങാനും ഇനി ഇവിടെ പറഞ്ഞാൽ... ഹാ...
മാഷേ,, ചുമ്മാ പറഞ്ഞതാട്ടോ.. എന്നാലും നാമൊക്കെ മലയാളികളല്ലേ... മലയാളിയാകാനാ എനിക്കിഷ്ടം, അതിനൊപ്പം ഭാരതീയനും.
നഷ്ട പരിഹാരം വാങ്ങാന്‍ ഒന്നും വകുപ്പില്ലേ..?
മറ്റുള്ള ടിക്കെറ്റുകള്‍ അവര്‍ കാരണമല്ലേ എടുക്കാതിരുന്നെ..
അപ്പോള്‍ അവര്‍ക്ക് ബാധ്യത ഇല്ലേ പകരം സംവിധാനം ഉണ്ടാക്കാന്‍..?
മുറപ്പെണ്ണിനെ വിട്ട് അന്യനാട്ടുകാരിയെ കെട്ടാൻ പോയാൽ ഇത് തന്നെ സ്ഥിതി..
ഇപ്പോൾ പിന്നെ അമ്മാായി പഴയ വടയും സമ്പാറുമൊക്കെ കൊടുക്കുന്നെന്നാ കേട്ടത്. വളിച്ചതെങ്കിൽ വളിച്ചത് .. നമുക്ക് അമ്മാായിയെ സോപ്പിടാം
അല്ല ആ ചർച്ച ഏത് വരയായി..പപ്പടം പൊരിക്കുമോ ?
ആരു വന്നാലും ഈ പകൽ കൊള്ള നിറുത്തില്ല .. അത് നിബാധം തുടരുക തന്നെ.. !!
പ്രവാസികളെക്കുറിച്ചുള്ള ധാരണ ഇപ്പോള്‍ എല്ലാവര്ക്കും ശരിയാം വിധം കിട്ടിത്തുടങ്ങി എന്ന് തോന്നുന്നു. വളരെ തുച്ഛം പ്രവാസികള്‍ നല്ല ജോലിയും കൂലിയുമായി ജീവിക്കുമ്പോള്‍ ഭൂരിപക്ഷവും വളരെ അരിഷ്ടിച്ചാണ് കഴിയുന്നത്. ഇതിനൊന്നും ഒരു മാറ്റവും ഇപ്പോഴും ഇല്ല.
ഹന്ള്ളലത്: ആരോടാണ് നഷ്ടപരിഹാരം ചോദിക്കുന്നത്? അവര്‍ എന്തെങ്കിലും ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കില്‍ ഈ പാവങ്ങള്‍ ഈ സ്കൂള്‍ അടയ്ക്കുന്ന സമയത്ത് ഇങ്ങനെ കഷ്ടപ്പെടില്ലായിരുന്നല്ലോ. ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ മൂല്യം ഇവിടെയാണ് നാം തിരിച്ചറിയേണ്ടത്. ഈ അവസരം മുതലാക്കി നമ്മുടെ ദേശീയ വിമാനക്കമ്പനികള്‍ നിരക്കില്‍ മൂന്നും നാലും ഇരട്ടിയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. കോരന് കഞ്ഞി എന്നും കുമ്പിളില്‍ തന്നെ.
കാന്താരിക്കുട്ടി, സന്തോഷ് പല്ലശ്ശന, കുമാരന്, പണ്യന്‍കുയ്യി, നീര്വിളാകന്, പാവപ്പെട്ടവന്, പാച്ചിക്കുട്ടി,നരിക്കുന്നന്‍, ബഷീര്‍ വെള്ളറക്കാട് എന്നിവരോട് എന്റെ നന്ദി അറിയിക്കുന്നു.
ബഷീറേ : അവര്‍ പപ്പടം ചുട്ടുകളിക്കട്ടെ! അവര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളെ കണ്ടില്ല എന്ന് നടിക്കുന്നില്ല. പക്ഷെ അവരുടെ അവകാശ വാദങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ അവര്‍ മുന്നോട്ടു വരിക തന്നെ വേണം.വരും എന്ന് പ്രത്യാശിക്കാം.
പിന്നെ തൃശ്ശൂര്‍ ബ്ലോഗ്ഗര്‍ എന്ന് അറിയപ്പെടാനോന്നുമല്ല ആ പ്രയോഗം നടത്തിയത്. അങ്ങിനെ ജില്ല തിരിച്ചുള്ള ഒരു ധ്രുവീകരണം ഇല്ലാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം എഴുതിയതാണ്. അതൊരു അഹങ്കാരമോ പ്രാദേശിക വാദം മൂലമോ അല്ല എന്ന് വ്യക്തമാക്കട്ടെ!
ഇനിയും ഈ വഴി വന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍.
എങ്കിലും എന്റെ ജസീറ !!!!!!!!!!!!!!!
ഓടോ -പ്രവാസിക്ക് കഞ്ഞി കുമ്പിളില്‍ തന്നെ .നാട്ടില്‍ നിന്നും മന്ത്രി പുംഗവന്മാര് പോയാലും അവര്‍ കാണേണ്ടത് കാണില്ല .കാനരുതാതത്തെ കാണൂ :)
എന്റെ ജസീറാ ന്നൊക്കെ കണ്ടപ്പോള്‍, വല്ല തകര്‍ന്ന പ്രണയമാവുമെന്നൊക്കെ തന്നെയാ കരുതിയേ. പാവം പ്രവാസികള്‍!
ബൈ ദി ബൈ,വാഴാക്കോടാ, ഈ ടിക്കെടിനു മുടക്കിയകാശു തിരിച്ചു കിട്ടുമോ? എന്റെ നാത്തൂനും കുടുംബവും ഈ ചതിയില്‍ പെട്ടുഎന്ന് ഇന്നലെയാണ് അറിഞ്ഞത്. അത് പോലെ എത്ര എത്ര കുടുംബങ്ങള്‍ അല്ലെ? ഇത്തരം പ്രതിഷേധങ്ങള്‍ എവിടെയെഗിലും ചലനം സൃഷ്ടിച്ചു എങ്കില്‍ അല്ലെ?
പ്രിയപ്പെട്ട പാച്ചിക്കുട്ടി,
കടത്ത് കൂലി മൊത്തമായും ഏതു ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണോ ടിക്കെറ്റ് എടുത്തത് അവര്‍ തിരികെ ഒരു പൈസയും കുറയ്ക്കാതെ തരും!തരണം. ഇനി ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് എടുത്തത് എങ്കില്‍ അവരുടെ ട്രിപ്പിള്‍ ഡബ്ലിയു സൈറ്റില്‍ പോയി "കസ്റ്റമര്‍ കെയരിലേക്ക്" നിങ്ങള്‍ എടുത്ത ടിക്കെട്ടിന്റെ PNR സഹിതം മെയില്‍ അയക്കുക. തീര്‍ച്ചയായും അവര്‍ റീഫണ്ട് നിങ്ങളുടെ ക്രെടിറ്റ് കാര്‍ഡിലേക്ക് തിരികെ ലഭിക്കുന്നതാണ്.പിന്നെ ജസീറ നഷ്ടപരിഹാരം എന്നാ നിലയില്‍ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട് (20KD). അത് ശുദ്ധ തട്ടിപ്പാണ്. അത് വിശ്വസിക്കാതെ റീഫണ്ട് വാങ്ങുക.
അഭിപ്രായങ്ങള്‍ അറിയിച്ച, കാപ്പിലാനും, Typist | എഴുത്തുകാരി ക്കും നന്ദി അറിയിക്കുന്നു.
വാഴക്കോടാ ഇപ്പോഴാ പോസ്റ്റ് കണ്ടത്. ഞാനും കുടുംബത്തോടെ രക്തസാക്ഷിയാണ്. ജസീറ പഹയന്മാരെ ഫോണില്‍ കിട്ടുന്നില്ല. ഡിനാട്ട ട്രാവല്‍ സെന്ററില്‍ നേരിട്ടുപോയി അന്വേഷിച്ചപ്പോല്‍ ഫ്ലൈറ്റ് കാന്‍സല്‍ തന്നെ എന്ന സന്തോഷവാര്‍ത്ത ഉറപ്പിച്ചു. റീഫണ്ടിന് email അയക്കാനും ഉപദേശം കിട്ടി. തിരികെ ഓഫീസിലെത്തി അവന്മാരുടെ വെബ്സൈറ്റിന്റെ കോണകം വരെ പൊക്കിനോക്കി, പക്ഷെ mail address കാണാനില്ല. ഇനിയെന്ത് എന്ന് മണ്ടകാഞ്ഞിരുന്നപ്പോള് അഗ്രിതുറന്നുനോക്കി ആദ്യം കണ്ടത് വാഴക്കോടന്റെ പോസ്റ്റ്. ഈ മഹാന്മാരുടെ mail address ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഈ പ്രാരബ്ധക്കാരനെ ഒന്നു സഹായിക്കണേ.
Please mail them at:
helpdesk@jazeeraairways.com
with Love,
Vazhakodan
ന്നാലും ജസീറ കേമി തന്നെ..
ലവളുമാരെല്ലാം പോക്കു കേസാന്നാ കേട്ടത്.
അരിഷ്ടിച്ചുണ്ടാക്കുന്നത് അടിച്ചോണ്ടു പോകാന്‍
എവിടേയും ആളുകളുണ്ട്..
എന്റെ നടുവേദന പോയി..എന്ന കോഴിക്കോടു നാരായണന് നായരുടെ ഡയഗോലു പോലെ ..എന്റെ കാശു ജസീറ കൊണ്ടുപോയി എന്നു പറയുന്ന സഹജീവികളാണു ചുറ്റിലും ..കഷ്ടായിപ്പോയി ..അവള് ഒന്നു കരഞ്ഞിരുന്നെങ്കില്‍ ഒന്നു ഒച്ചവച്ചിരുന്നെങ്കില്‍ (ഇങ്ങനെ മുങ്ങും എന്നൊന്നു അറിയിച്ചിരുന്നെങ്കില്‍ എന്നു സാരം ) ഇത്രേം ആളുകളുടെ കാശ് പോകില്ലാരുന്നു...ആകാശക്കടത്തു കാരായ നിങ്ങളും അറിഞ്ഞില്ലല്ലോ...
എന്തായാലും ഒരു തീരുമാനം ആയില്ലേ.... ഇപ്പോള്‍ ഹാപ്പി അല്ലേ...
നന്ദി... അവരെ ഈ വിവരം അറിയിച്ചിട്ടുണ്ട്.
റഫീക്ക്: ഞങ്ങള്‍ അറിഞ്ഞിട്ടും വലിയ ഗുണമൊന്നും ഇല്ല.ടിക്കറ്റ് ആളുകള്‍ നേരത്തെ വാങ്ങി. പെട്ടന്നാണ് അവര്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ നിര്‍ത്തുന്ന കാര്യം അറിയിച്ചത്.ഏജന്‍സി വഴി ടിക്കറ്റ് എടുത്തവര്‍ക്ക് പണം മടക്കി കിട്ടും പക്ഷെ ക്രഡിറ്റ് കാര്‍ഡില്‍ എടുത്തവരാണ് പണം തിരികെ കിട്ടാതെ ബുദ്ധിമുട്ടുന്നത്. എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ഞാന്‍ പലര്‍ക്കും ചെയ്തു.(സ്വയം അഭിനന്ദനം)
ശിവ: ഇപ്പൊ; എല്ലാം ഓക്കേ. നന്ദി.
പാച്ചിക്കുട്ടി : ഞാന്‍ പോസ്റ്റ് ഇട്ട വിവരമോ അതോ ടിക്കറ്റ് റീഫണ്ട് ചെയ്യാനുള്ള അറിയിപ്പ് കൊടുത്തതോ? എന്തായാലും എല്ലാം ശരിയാകും കേട്ടോ.
ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.ഇനിയും വരുമല്ലോ.
Post a Comment