വാര്‍ത്താ ചാനലുകള്‍ പക്വത കാട്ടണം: മുഖ്യമന്ത്രി
കൊച്ചി : അവധാനതയോടെ വേണം വാര്‍ത്തകള്‍ കൈകാര്യം ചെയ്യാനും സംഭവങ്ങളെ സമീപിക്കാനുമെന്നു ചാനലുകളോട് പറഞ്ഞാല്‍ തമാശയായിട്ടേ കണക്കാക്കൂ എന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്. ഫ്ലാഷ് ന്യൂസിന്റെയും തത്സമയ വാര്‍ത്താ സംപ്രേഷണത്തിന്റെയും കാലമാണ് ഇത്. ചാനലുകള്‍ തമ്മില്‍ കടുത്ത മത്സരമായതിനാല്‍ കിട്ടുന്നതെന്തും അപ്പപ്പോള്‍ ചൂടോടെ വിതരണം ചെയ്യുകയാണ് പലപ്പോഴും. രണ്ടാമതൊരു പരിശോധനയ്ക്ക് കാത്തു നിന്നാല്‍ മറ്റുള്ളവര്‍ പറ്റിച്ചു കളയും എന്ന ഭയമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേട്ടുകേള്‍വികള്‍ പോലും വലിയ വാര്‍ത്തയായി,ഫ്ലാഷ് ന്യൂസ് വരുന്നുണ്ട്. നിസ്സാര കാര്യങ്ങള്‍ അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നുണ്ട്.തെറ്റായ വാര്‍ത്തകളും ദുര്‍വ്യാഖ്യാനങ്ങളും വായനക്കാരന്റെ കയ്യില്‍ അത് രേഖയായി നില്ക്കും.എന്നാല്‍ ചാനലില്‍ വാര്‍ത്തകള്‍ തെറ്റി വന്നാല്‍ അതിനു രേഖയുണ്ടാകില്ല.പിന്നീട് ആവര്‍ത്തിക്കാതിരുന്നാല്‍ എല്ലാമായി എന്ന തോന്നലുമുണ്ടാകാം.ഇങ്ങനെയൊരു സൌകര്യമുള്ളതിനാല്‍ നിരുത്തരവാദപരമായ സമീപനം പല ചാനലുകളുടെ ഭാഗത്ത് നിന്നും ചിലപ്പോഴെങ്കിലും ഉണ്ടാകാറുണ്ട്.സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം സമര്‍ത്ഥമായ വ്യാഖ്യാനത്തിലൂടെ സംഭവങ്ങള്‍ക്ക് തിരി കൊളുത്താനും കഴിയുന്നു.ഇങ്ങനെയുള്ള ചടുലമായ വാര്‍ത്തകള്‍ കൊണ്ട് കുറെ ഗുനങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍ ഏറെ ദോഷങ്ങളും ഉണ്ടാകുന്നുണ്ട്.--മുഖ്യമന്ത്രി പറഞ്ഞു. (വാര്‍ത്ത കടപ്പാട്, മനോരമ ഓണ്‍ലൈന്‍) പ്രിയപ്പെട്ട കൂട്ടുകാരെ,
മുഖ്യമന്ത്രിയുടെ ഈ കാഴ്ചപ്പാട് തന്നെയാണ് നര്‍മ്മത്തില്‍ ചാലിച്ച് ഞാന്‍ പറഞ്ഞത്. ഇനി മുഖ്യമന്ത്രിയെങ്ങാനും എന്റെ ബ്ലോഗ് വായിച്ചിരിക്കുമോ? എനിക്ക് വയ്യ. എന്നെയങ്ങട് കൊല്ല്. എന്തായാലും ഞാന്‍ പോസ്റ്റിയ ആ സാധനം വായിക്കാത്തവര്‍ ഇവിടെ ഞെക്കി വായിക്കുക.
ഒരു ന്യൂസ് ചാനല്‍ നടത്താന്‍ പെടുന്ന പാടേ!
സസ്നേഹം,
വാഴക്കോടന്‍.
11 comments:
അച്ചുമ്മാമ്മ ഇത് വായിച്ചിട്ടുണ്ടാകും വാഴക്കാട . ഇതിനെതിരെ കേസ് കൊടുക്കാന്‍ വകുപ്പില്ലേ :) .
മുഖ്യന് എതിരെ ഒരു കേസ് ഫയല്‍ ചെയ്താലോ ..പോയാല്‍ ഒരു കേസ് , കിട്ടിയാല്‍ ഒരു വാഴ സോറി അവാര്‍ഡ് .
:):)
എന്റെ ഓരോ കാര്യങ്ങള്‍! ചാനലുകാരും ലിഫ്റ്റ് ടെക്നോളജിക്കാരും എന്നെ മാപ്പ് സാക്ഷിയാക്കണേ...
ഒന്നും മനപ്പൂര്‍വ്വമല്ലേ..തികച്ചും നേരം പോക്കിന്. അവര്‍ മനസ്സിലാക്കുമോ എന്തോ! പിന്നേ ഇന്ഷൂറന്സു പ്രീമിയം ഇപ്പൊ എന്താ റേറ്റ്? :)
വാഴക്കോടന്റെ പോസ്റ്റ് അടിച്ചുമാറ്റിയ അച്ചുമ്മാമൻ രാജിവെയ്ക്കുകാ...
ഇങ്കുലാബ്..വാഴബാദ്.. :D
വാഴക്കാടൻ സിന്ദാബാദ്.......
അച്ചുമ്മാൻ മൂർദ്ദാബാദ്.....
അച്ചുമാമൻ ഇത് വായിച്ചെന്നാ തോന്നുന്നേ...
Ganbheeram... Ashamsakal...!!!
അച്ചുമ്മാമ്മൻ സിന്ദബാദ്.. ..കാര്യം കാർന്നോര് പറഞ്ഞാലും കേൾക്കണം..എന്നല്ലേ പ്പ്)
വാഴക്കോടനും ഒരു സിന്ദാബാദ്
ബായക്കോടാ, ജ്ജ് ആള് നരിയന്നെ.
:)
ആ പോസ്റ്റ് കണ്ടിരുന്നു.
ബായേ, അനില്‍@ബ്ലോഗ് പറഞ്ഞതിന് ജിന്ദാബാദ് :)
അതന്നെ ....
നരിയന്നെ... :):)
Post a Comment