Saturday, May 23, 2009
ലിഫ്റ്റ് ടെക്നോളജിക്കാര്‍ ഭീഷണിപ്പെടുത്തി : അന്തപ്പന്റെ പണി പോയി!
ദുബായ്
24/05/2009
പ്രിയപ്പെട്ട അപ്പാ,
അപ്പന് എന്നാ കോപ്പിലെ പണിയാണപ്പാ കാണിച്ചത്? അപ്പന് ആ കത്ത് വേറെ ആര്‍ക്കെങ്കിലും കൊടുത്തോ? ഇവിടെ പല കായംകുളം കൊച്ചുണ്ണിമാരും ആ കത്തെടുത്തു അപ്പന്റെ പേരില്‍ അയച്ചു എന്നാണു അറിഞ്ഞത്. എന്നെ പഠിപ്പിച്ച കോളെജ് കാരും ഈ വിവരം അറിഞ്ഞു അപ്പാ. അവര്‍ നാട്ടിലെത്തിയാല്‍ എന്നെ അങ്ങ് മേലോട്ട് "ലിഫ്റ്റ്" ചെയ്യും എന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല ഇപ്പോഴുള്ള മുക്കാ ചക്രത്തിന്റെ പണി കളയിക്കുകയും, താമസിച്ചിരുന്ന കമ്പാര്‍ട്ടുമെന്റില്‍ നിന്നും കമ്പനിക്കാര് എന്നെ പുറത്താക്കുകയും ചെയ്തു. ഇപ്പൊ അപ്പന്റെ അന്തപ്പന് അങ്ങിനെ ലിഫ്റ്റ് ടെക്നോളജി പഠിച്ച് പെരുവഴിയിലും ആയി.
ഇത് കേട്ട് അപ്പന് വിഷമിക്കുകയൊന്നും വേണ്ട. ഞാന്‍ വേറെ പല സൈഡ് ബിസിനെസ്സുകളും ചെയ്യുന്നുണ്ട്. ഇപ്പൊ തോന്നുന്നു ഇത് ഇത്തിരി നേരത്തെ ആകാമായിരുന്നെന്ന്. എങ്കിലും ചെക്കിങ്ങിനു ആള് വരുമ്പോള്‍ മുങ്ങണം. പിടികൊടുത്താ എന്റെ കാര്യം പോക്കാ. എന്നാലും വേണ്ടില്ല കടങ്ങള്‍ വീടിയാല്‍ ഏതെങ്കിലും പൊതുമാപ്പ് വരുമ്പോള്‍ കേറിയങ്ങ് നാട്ടില്‍ വരാം. അപ്പന് അച്ഛനോട് എനിക്ക് വേണ്ടി മുട്ടിപ്പായി പ്രര്‍ത്ഥിക്കാന്‍ പറയണം.
ഇനിയിപ്പോ കത്തൊന്നും എഴുതാന്‍ പറ്റുമോന്നു തോന്നുന്നില്ല അപ്പാ. ഒന്നിനും സമയം തികയുന്നില്ല. അപ്പന് മരുന്ന് വാങ്ങാനുള്ള പൈസയും പീടികയിലെ പറ്റ് തീര്‍ക്കാനുള്ള പൈസയും പണയപ്പാടിന്റെ പലിശക്കുള്ള പൈസയും മാത്രമേ അയക്കുന്നുള്ളൂ. അതെ ഉള്ളൂ കയ്യില്‍. പണിയില്ലാത്തത് കൊണ്ട് ആരും കടം തരില്ല അപ്പ. കമ്പനിക്കാര് വിസ ക്യാന്‍സല്‍ ചെയ്തിട്ടില്ല.അവര്‍ക്ക് നഷ്ടപരിഹാരമായി ഒരു തുക കൊടുത്താലെ അവര്‍ വിസ ക്യാന്‍സല്‍ ചെയ്യൂ എന്നാണു പറഞ്ഞത്. ഇവിടെ വല്യ വല്യ സംഘടനക്കാരുടെ അടുത്ത് പോയിട്ടും ആരും ഒരു സഹായവും ചെയ്തില്ല അപ്പാ. അവര്‍ക്ക് ഒരു സാധാ തൊഴിലാളിയായ എന്നെ കണ്ണില്‍ പിടിച്ചില്ലെന്നു തോന്നുന്നു.ആരും ഇല്ലാത്തോര്‍ക്ക് ദൈവം തുണയുണ്ടാകും എന്ന് സമാധാനിക്കുന്നു. രാത്രി ഇവിടത്തെ ഒരു പാര്‍ക്കിലാണ് കിടക്കുന്നത്. ഇനി അതും പറ്റുമോന്നു തോന്നുന്നില്ല. ചൂട് കൂടിക്കൂടി വരികയാണ്. പള്ളികളില്‍ കേറിക്കിടക്കാന്‍ കുഴപ്പമൊന്നുമില്ലെങ്കിലും പരിചയമുള്ള മലയാളികള്‍ കണ്ടാല്‍ അവര്‍ കുഴപ്പമുണ്ടാക്കും. അത് കൊണ്ട് വേറെ നല്ലൊരു പണി കിട്ടുന്നത് വരെ സഹിക്കുക തന്നെ.
ഇപ്പോള്‍ രാവിലെ നേരത്തെ ഒരു സുഹൃത്തിന്റെ പരിചയത്തില്‍ ന്യൂസ് പേപ്പര്‍ വിതരണം ചെയ്യാന്‍ പോകുന്നുണ്ട്. അത് കഴിഞ്ഞാല്‍ ഒരു മലയാളി ഡോക്ടറുടെ വീട്ടില്‍ ഒരു മണിക്കൂര്‍ നേരത്തെ ക്ലീനിംഗ് പണി ശരിയായിട്ടുണ്ട്.മാസം ഇരുന്നൂറ് ദിര്‍ഹം കിട്ടും. അത് കഴിഞ്ഞു ഒരു കഫ്ടീരിയയില് പൊറാട്ട അടിക്കാന്‍ രാവിലെയും വൈകീട്ടും ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. രാവിലെ രണ്ട് കിലോ മാവിന്റെ പൊറാട്ടയും വൈകീട്ടു നാല് കിലോ മാവിന്റെ പൊറാട്ടയും അടിച്ചു കൊടുക്കണം. പൊറാട്ടപ്പണി പഠിച്ചു വരുന്നു. എന്നാലും അടുപ്പിലെ തീയിന്റെ ചൂടും പുറത്തെ ചൂടും സഹിക്കുന്നില്ല അപ്പാ. രാവിലത്തെ പൊറാട്ടപ്പണി കഴിഞ്ഞാല്‍ ഞാന്‍ കൊക്കക്കോളയുടെയും പെപ്സിയുടെയും ഒഴിഞ്ഞ കാനുകള്‍ പെറുക്കാന്‍ പോകാറുണ്ട്. അത് തൂക്കി വിറ്റാല്‍ കുറച്ചു പണം കിട്ടും. കൂട്ടത്തില്‍ ഒഴിഞ്ഞ അട്ടപ്പെട്ടികളും പെറുക്കാറുണ്ട്. എല്ലാം ഇപ്പോള്‍ പണിയെടുക്കുന്ന കഫ്ടീരിയയുടെ സ്റ്റോറിന്റെ പിന്നിലാണ് സൂക്ഷിക്കുന്നത്. ഒന്നിച്ചു കൊടുത്താലെ കാര്യമായി എന്തെങ്കിലും കിട്ടൂ. എല്ലാം കൂടി പഴയ കമ്പനിയില്‍ നിന്നും കിട്ടുന്നതിലും കൂടുതല്‍ കിട്ടുമെന്ന് ഉറപ്പാണ് അപ്പാ. പക്ഷെ ഇത് കയ്യാലപ്പുറത്തെ തേങ്ങാ പോലെ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം അപ്പാ. ഇപ്പോള്‍ ഇതല്ലാതെ വേറെ ഒരു നിവൃത്തിയുമില്ല. പിന്നെ പെട്ടന്ന് പണക്കാരനാകാന്‍ കള്ള് കച്ചോടം നടത്തണം. കള്ള് ആവശ്യക്കാര്‍ക്ക് റൂമില്‍ എത്തിക്കുന്നതിനും വ്യാജ സിഡികള്‍ വില്‍ക്കുന്നതിനും പലരും ഉപദേശിച്ചെങ്കിലും അതിനൊന്നും ഈ അന്തപ്പന് നില്‍ക്കില്ല എന്ന് അപ്പനറിയാമല്ലോ.
ഇപ്പോള്‍ ഒരു ദിര്‍ഹത്തിനു പതിമൂന്നു രൂപയുടെ അടുത്ത് കിട്ടുന്നുണ്ട്. അത് കൊണ്ട് നമ്മുടെ എല്ലാ കടങ്ങളും ഉടനെ വീട്ടാന്‍ കഴിയും എന്ന് കരുതുന്നു.കൃത്യമായി ഒരു അഡ്രസ് വെക്കാനില്ലാത്തതിനാല്‍ മറുപടിയൊന്നും അയക്കണ്ട. മാസത്തില്‍ ഒരു തവണ ഞാന്‍ അലവിക്കാടെ വീട്ടിലേക്കു ഫോണ്‍ വിളിക്കാം.ഇത്രമാത്രം. ഈ കത്തെങ്കിലും ആരും എടുത്ത് പോകാതെ നോക്കണം.
സസ്നേഹം,
അപ്പന്റെ അന്തപ്പന്
Subscribe to:
Post Comments (Atom)
45 comments:
ക്ഷമിക്കണം, ഇത് പോഴത്തരമല്ല. ഇവിടത്തെ ഒരു ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്! ഇത് കാണാതെ പോകാന്‍ വയ്യ, കാരണം ഇത്തരം ആളുകളെ ഞാന്‍ പലപ്പോഴും കണ്ടുമുട്ടാറുണ്ട്! നിങ്ങള്‍ ഗള്‍ഫിലാണെങ്കില്‍ ഇത്തരം ഒരാളെയെങ്കിലും കാണാതിരിക്കില്ല, സത്യം! അവരെ നിങ്ങള്‍ കഴിയുന്ന പോലെ സഹായിക്കുക, സഹാനുഭൂതി കാണിക്കുക.
സസ്നേഹം,
വാഴക്കോടന്‍
ഹ ഹ ഹ....
ദിദാണ്.... ദിദ് കലക്കി..
എന്താലും അന്തപ്പാ ആ ലിഫ്റ്റ് ടെക്നോളജിക്കാര്‍ വലിയ ചെയ്ത്തായിപോയി ചെയ്തത് , സഭവം വെടിക്കെട്ടുതന്നെ വഴക്കോടനപ്പ
ശരിയാണു..ജീവിതത്തിന്റെ നേർക്കാഴ്ചകൾ..ഞാനും കണ്ടുമുട്ടിയട്ടുണ്ട്..
ആദ്യത്തെ പോസ്റ്റ് രണ്ടുതവണ എനിക്ക് ഫോർവ്വേടായി കിട്ടിയിരുന്നു..ഇതും വായിക്കെണ്ടി വരും..:D
പ്രവാസിജീവിതം ഒരു നേർക്കാഴ്ച്ച ശ്ശി ബോധിച്ചു.
പാവം അന്തപ്പൻ!!
ദേ... വഴക്കോടാ... മനുഷ്യനെ കരയിപ്പിച്ചു കരഞ്ഞല്ലോ...ഇതു നമ്മള് ചുറ്റും കാണുന്നവര്‍ തന്നെ. എങ്കിലും നെഞ്ച്പൊട്ടിപ്പോയി... എന്റെ കൂടപ്പിറപ്പ് എഴുതുന്ന പോലോരിന്റിമസി, എഴുത്ത് ഹൃദയത്തില്‍ തൊട്ടു എന്ന് തന്നെ.
വാഴക്കോടാ,ഹാസ്യം പ്രതീക്ഷിച്ചാണ് വന്നത്.ഇത് പക്ഷെ എന്നെ വേദനിപ്പിച്ചല്ലോ! ഇത്തരം ആളുകള്‍ പലപ്പോഴും പാക്കിസ്ഥാനികളും ബംഗാളികളുമാവും എന്നാണു ഞാന്‍ കരുതിയിരുന്നത്. പക്ഷെ അക്കൂട്ടത്തില്‍ എത്രയോ മലയാളികള്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞപ്പോള്‍ വളരെ ദുഃഖം തോന്നി. പരിചയക്കാര് തിരിച്ചറിയാതിരിക്കാന്‍ അവര്‍ മുഖം,തലയിലിടുന്ന ടവല്‍ കൊണ്ട് മറച്ചാണ് നടക്കാറ്. വളരെ നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍....
പ്രിയപ്പെട്ട വഴക്കോടാ, ബ്ലോഗ് വായിച്ചു. തുടക്കത്തില്‍ ഒന്ന് ചിരിച്ചെങ്കിലും അവസാന ഭാഗത്ത് വന്നപ്പോള്‍ മനസ്സിന്റെ കോണില്‍ അറിയാതെ ഒരു തേങ്ങല്‍. ഇത് ഒരു സാധാരണ പ്രവാസിയുടെ നേര്‍ക്കാഴ്ച തന്നെയാണ്. അഭിനന്ദനങ്ങള്‍.
vayakoda funtastic& real this thanks
ഇതുപോലുള്ള നിർഭാഗ്യവന്മാരെ
ദിവസവും കണ്ടുമുട്ടാറുണ്ട്....
വെയിലത്ത് നിന്ന് കാറ് കഴുകുന്നവർ
മുതൽ എന്തു ജോലി ചെയ്യാനും മടിയില്ലാത്തവർ....
വിസ ഇല്ലാത്തവർ,ചാടിപ്പോന്നവർ മുതൽ വിസ ഉള്ളവർ വരെ കൂടുതൽ വരുമാനത്തീനായി ഇത്തരം ജോലികൾ ചെയ്യുന്നു....
(മറ്റുള്ളവരെക്കാൾ നല്ല വരുമാനം കിട്ടുന്നവർ ധാരാളം)
അവരെ ഓർത്തതിനു നന്ദി.
ആശംസകൾ.
വളരെ വിഷമിപ്പിച്ചല്ലോ വാഴേ..
നല്ല എഴുത്ത്.
ആശംസകള്‍
ഊരും പേരുമില്ലാതെ ഉലകം മൊത്തം ചുറ്റുന്നുണ്ട് അന്റെ പോസ്റ്റ്..
കായംകുളം കൊച്ചുണ്ണിയെ കള്ളന് ആക്കിയതില്‍ സക്തമായി പ്രതിസേധിക്കുന്നു ... :)
പറഞ്ഞതു കാര്യം. പറഞ്ഞരീതി ഗംഭീരം. . .
ഇവിടെ വന്നു വായിച്ച് അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഗള്‍ഫ് മോഹവുമായി നടക്കുന്നവര്‍ നല്ല വിദ്യാഭ്യാസം നേടി മാത്രം വരുക. നല്ല കോര്സുകള് തിരഞ്ഞെടുക്കുക. പരമാവധി ഇവിടെയുള്ള കൂട്ടുകാരുമായോ മറ്റോ കമ്പനിയെക്കുറിച്ച് അന്വേഷിക്കുക. ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യം നേടുക. ആരും കഷ്ടപ്പെടരുത് എന്ന് കരുതി പറയുകയാണ്. പെട്ടവരോ പെട്ടു. ഇനിയെങ്കിലും ഇത് അവസാനിക്കണം. ഇവിടത്തെ ചൂടിന്റെ കാര്യം വളരെ പ്രയാസകരമാണ്. എല്ലാവര്ക്കും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിച്ചുകൊണ്ട്.
സസ്നേഹം,
വാഴക്കോടന്‍.
പകലാ: ലിഫ്റ്റ് ടെക്നോളജി എനിക്കും കിട്ടി രണ്ടു തവണ മെയിലില്‍. കായംകുളം കൊച്ചുണ്ണി എന്ന് അവരെ ബഹുമാന പുരസ്സരം വിളിച്ചതാ. അവരെ ബഹുമാനിക്കതിരിക്കാതെ വയ്യാ നീ ക്ഷമീ.
പ്രവാസികളുടെ ആരും ശ്രദ്ധിക്കാത്ത മറ്റൊരു മുഖം.
വാഴക്കോടാ വളരെ നല്ല പോസ്റ്റ്. സൈക്കിളില്‍ അട്ടപ്പെട്ടി കെട്ടിവെച്ച് പോകുന്ന ഒരു പ്രായമായ മനുഷ്യനെ ഞാന്‍ കാണാറുണ്ട്. കച്ചറ ടിന്നില്‍ കയ്യിട്ടിളക്കി കോളകളുടെ കാലി കാനുകള്‍ തിരയാറുള്ള അയാളെ ഓര്‍ത്ത് പോയി. വളരെ നന്നായിരിക്കുന്നു. ആശംസകള്‍.
Anthappan letters are the best so far in the this group I had read. Anthappan shall write at least one letter a week for the group.
We can enjoy redaing it like "makan achanyach ezuthukal" enna oru samaharamayo okke publish cheyyam.
Vazhkkodan is becoming an "ayyappa byju" of malayalam fun. a great new personality.
Thank you Majeed for the write up.
Rammohan
(ഇത് സത്യമായും എനിക്ക് കിട്ടിയ ഇമെയിലാ. റാം മോഹന്‍,നന്ദി അറിയിക്കുന്നു)
Manoharam... Ashamsakal...!!!
പ്രിയ സുഹൃത്തേ.. ഇത്തരം നേർക്കാഴ്ചകൾ നാം എപ്പോഴും കാണുന്നു. നാട്ടിൽ പലപ്പോഴും ഈ ശനിശാപ ജന്മങ്ങളുടെ വേണ്ടപ്പെട്ടവർ ഇതൊന്നും അറിയാതെ അല്ലെങ്കിൽ അവരെ അറിയിക്കാത്തതിനാൽ ആവശ്യങ്ങളുടെ പട്ടിക നീട്ടികൊണ്ടിരിക്കുന്നു. ആയുസിന്റെ അധിക ഭാഗവും ഇത്തരത്തിൽ ചിലവഴിച്ചിട്ടും ഒന്നും നേടാനാവാതെ നരകിക്കുന്നവരും ഏറെയാണ്. ഒരു മടക്കയാത്ര സ്വപനം കാണാൻ പോലും ശേഷിയില്ലാത്തവർ..
ഏറ്റവും ചുരുങ്ങിയത് നമ്മൾ അനുഭവിക്കുന്ന തിൽ നാഥനോട് നന്ദിയുള്ളവരായിരിക്കാം..
ഹെലോ വഴക്കോടന്‍ (ആ പേരു തന്നെയാണ് ഈ സമ്പ്രദായതിലൂടെ സംബോധന ചെയ്യാന്‍ നല്ലത് എന്നു തോന്നുന്നു) അന്തപ്പന്റെ കഥ കലക്കി. ഫലമോ, ഒടുവില്‍ അന്തപ്പന്റെ വേരുകള്‍ തേടി ഞാന്‍ ഒരു നല്ല ആസ്രമത്തില് വന്നെത്തിയ പോലെ. നല്ലത് വരട്ടെ. ആശംസകള്‍.
അഫ്സല്(afsalt@gmail.com)
ബായക്കോടാ, ഇനീം ഒരു തവണകൂടി അന്റെ "ലിഫ്റ്റ് ടെക്നോളജി" E-മെയ്ലീ കിട്ടിയാ കേസു കൊടുക്കണത് പഹയാ കോളേജുകാരായിരിക്കില്ല, ഈ ഞാനായിരിക്കും :)
പോസ്റ്റ് കലക്കീട്ടാ :)
ഗതിപിടിക്കാനാവാതെ മടങ്ങിയ ചങ്ങാതിമാരുടെ ആത്മകഥകള്‍ കേള്ക്കാറുണ്, സഹതാപം പ്രകടിപ്പിക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ല.
I also got this as forwarded mail by my friend in Dubai.It is a heartpaining story.
വിഷമിപ്പിച്ചല്ലോ വാഴേ
ഗെഡീ ഒരു പാട് വൈകിപോയീ ഇവിടെ എത്താന്‍ സാരല്യ ഒറ്റ ഇരുപ്പിന് പകുതി പോസ്റ്റുകള്‍ വായിച്ചു ആളൊരു പുലിക്കുട്ടി തന്നെ ആശംസകള്‍ ഇനിയും വരാം
..നിസ്സഹായതയുടെ നേര്‍ക്കാഴ്ച്ചകളില്‍ തളരാതെ...!!
ഞാന്‍ ഇവിടെ ജോലിക്ക് കയറിയ സമയത്ത് ഒരാള്‍ക്ക് ടിക്കറ്റിന് കയ്യിലെ കാശെടുത്ത് കൊടുത്തിരുന്നു കൂട്ടുകാരന് ....
എന്തിനാണെന്ന് ചോദിച്ചപ്പോള്‍ കൂട്ടുകാരന് വിശദമാക്കി തന്നു..
അവനു പരിചയമുള്ള ഒരു സുഡാനി കൊടുത്ത വിസയിലാണ് അയാള്‍ പോയിരുന്നത്...
രണ്ടു വയസ്സുള്ള മകളുടെ കാതിലെ കുഞ്ഞു തരിക്കമ്മല് ഊരി വിറ്റു പോയ ആ മനുഷ്യന് പറഞ്ഞ ശമ്പളമോ പറഞ്ഞ ജോലിയോ കിട്ടാതാവുകയും എന്തോ പറഞ്ഞു പ്രതിഷേധിച്ചപ്പോള്‍ നാട്ടിലേക്ക് പറഞ്ഞയക്കുകയുമാണ് ചെയ്തത്...
കൂട്ടുകാരന് തന്നെ പുതിയ വിസ കൊടുക്കുകയും ടിക്കെറ്റെടുത്ത് കൊടുക്കുകയും ചെയ്യുന്നത് കണ്ടു അന്ന് ഞാന്‍ അത്ഭുതപ്പെട്ടെങ്കിലും ഇന്ന് ഞാനും അത്തരം കാഴ്ചകള്‍ കണ്ടു കണ്ട് പാകപ്പെട്ടിരിക്കുന്നു..
ചൂഷണം ചെയ്യുന്നവര്‍ ആ പണമൊക്കെ എവിടെയാണ് കൊണ്ട് പോയി തീര്‍ക്കുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്...വിസയുടെ തട്ടിപ്പിലൂടെയും മറ്റും നേടുന്ന പണം എന്ത് സുഖമാണ് അവര്‍ക്ക് നല്‍കുന്നത്..?!!
തമാശ പ്രതീക്ഷിച്ചു വന്നു...
മനസ്സില്‍ കനത്തോടെ പോകുന്നു....
great..
you have a heart that most of us alrady lost somewhere
hallo vazhakodan, njan kurachu kaalam dubaiil undaayirunnu .... letter vazhi ezhuthiyathu 100% sariyaannu.... manasil thatti... kaaryangal.... ella vidha aashamsakal...Benny Tharakan, wadakanchery, Thrissur
hello Vaghakodan.... da kalakkittaa... njanam avide undaayirunnu kurachu kaalam... manasil thattunna kaaryangal ezhuthiitttooo.... all the best,.
Benny Tharakan, wadakanchery , Thrissur
ആദ്യത്തെ പോസ്റ്റിന്റെ പിന്തുടര്ച്ച...അനിവാര്യമായ അടുത്ത പോസ്റ്റ്. അന്തപ്പനെ കൊണ്ട് ആത്മഹത്യ ചെയ്യിക്കല്ലേ!!
ഇവിടെ വന്ന് അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഗള്‍ഫിന്റെ മായക്കാഴ്ചയില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ച ഇതൊക്കെയാണ്. ഇവിടെ ഗള്‍ഫിലുള്ളവര്‍ ഇത്തരം ആളുകളെ കണ്ടിട്ടുണ്ടാകാം, അല്ലെങ്കില്‍ അനുഭവമുണ്ടാകാം. യാദൃശ്ചികമായാണ് അന്തപ്പന് ഒരു കഥാപാത്രമായി രൂപാന്തരപ്പെട്ടത്. അന്തപ്പനെ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ട എല്ലാ കൂട്ടുകാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കട്ടെ.
@ബോണ്‍സെ, അന്തപ്പന് ആത്മഹത്യ ചെയ്യില്ല. അങ്ങിനെ അന്തപ്പന്മാര് ചിന്തിച്ചിരുന്നെങ്കില്‍ നാട്ടില്‍ കൂട്ടനിലവിളികള്‍ നിലയ്ക്കുന്ന ദിവസങ്ങള്‍ ഉണ്ടാകുമായിരുന്നില്ല! അന്തപ്പന് ഒന്ന് പച്ച പിടിക്കട്ടെ. എന്നിട്ട് നമുക്ക് അന്തപ്പന്റെ വിശേഷങ്ങള്‍ ഒന്ന് കൂടി അന്വേഷിച്ചു പോകാം!
സസ്നേഹം,
വാഴക്കോടന്‍.
സഹതപിക്കാനല്ലാതെ വേറെന്തു ചെയ്യാന്‍? ഇതുപോലെ ഇനിയുമിനിയും എത്ര അന്തപ്പന്മാര് അല്ലേ?
മാഷെ, പിന്നെ ലിഫ്റ്റ് ടെക്ക്നൊലജി മെയില്‍ ആയി എനിക്കും കിട്ടിയേ ....കൊള്ളാം ട്ടാ .
ഈയിടെ ആയി തകര്‍ക്കുന്നു
keep goin
നര്മ്മതിലാണ് പറയുന്നതെങ്കിലും.. വേദനിപ്പിക്കുന്ന സത്യങ്ങള്‍
ശ്രദ്ധിക്കപ്പെടേണ്ട വിഷയം ഇതിലും നന്നായി എങ്ങനെ അവതരിപ്പിക്കാന്‍?
ഗംഭീരം.
ഇതിലെ വരികള്‍ ഫോര്‍വേഡ് മെയിലായിക്കിട്ടുമ്പോള് ഇതെഴുതിയതാരെന്ന് അതില്‍ സൂചനകളില്ലായിരുന്നു.
എങ്കിലും അതയച്ചുതന്നവര്ക്ക് നന്ദി.ഇല്ലെങ്കില്‍ ഇത് ഇവിടെവന്ന് വായിക്കാനാകുമായിരുന്നില്ലല്ലോ!
Dear Majeed,
Accidently when I followed a mail, I got your link and it seemed to be very touching as because I was in Dubai for 10 years. I had come across to meet many similar characters like Anthappan.
Also may I request your consent to allow me your posts to be published in one of my entertainment portal www.mooshikan.com.
Looking forward to hear from you.
Regards
Beevi/Mooshikan
ലിഫ്റ്റ് ടെക്നോളജി മെയില്‍ എനിക്കും കിട്ടിയിരുന്നു...പക്ഷേ അതിന്റെ ഉറവിടം ഇബടെ ആണല്ലേ...
എല്ലാം സത്യങ്ങള്‍ ....നര്‍മ്മത്തില്‍ പറഞ്ഞിരിക്കുന്നു..ഇനിയും എഴുതണേ...ആശംസകള്‍...
:)
athe oru kalathum sambhathika maandhyam bhaadikathath njangalude joliyilaaa
lift
udan cheruka
kude poraata adi free
well..........
pravasikalude kaaryangalellam shari thanne.....
ee pravasikal ingane adhvanichu kondudakkunna cash aanu avarude makkal pala thattippu sthapanangalilum kondupoyi yathoru vilayumillathe erinju kodukkunnathu......
pravasikal aadhyam cheyyendathu thangalude makkalku aacademuic education maathram ,prolsahanam kodukkuka.....allenkil ithupolulla anthappanmarayi pravasikalude makkal maariyekkam....
Post a Comment