Wednesday, July 15, 2009

കാപ്പിലാന്‍ ആശാന് വാത്സല്യത്തോടെ......

ഈ കഥയിലെ കഥാപാത്രങ്ങള്‍ ബ്ലോഗ് ജീവികള്‍ മാത്രമാണ്. അവര്ക്കു മനുഷ്യന്മാരുമായി യാതൊരു വിധ സാദൃശ്യങ്ങളും ഇല്ല. അഥവാ തോന്നിയാല്‍ അത് തികച്ചും അഹങ്കാരമാണ്. ഈ പോസ്റ്റ് ഞാന്‍ എന്റെ ആശാനായ കാപ്പിലാന് സമര്‍പ്പിക്കുന്നു.

ഇതെങ്ങോട്ടാ മനുഷ്യാ രാവിലെത്തന്നെ തലയില്‍ തോര്‍ത്തൊക്കെ കെട്ടിയിട്ടു?

കാപ്പി: ഞാന്‍ വാഴയെ സ്വപ്നം കണ്ടെടീ. ഈയിടെയായി അവന്റെ ഒരു വിവരവും ഇല്ല. പുലര്‍ച്ച അഗ്രിഗേറ്റരില്‍ ചെന്നാല്‍ നാലരയ്ക്ക് ഒരു പോസ്റ്റുണ്ട് ,അതില്‍ പോയാല്‍ വ്യ്കീട്ടുള്ള പോസ്റ്റിനു തിരിച്ചു വരാം.

അവന്‍ ബ്ലോഗര്‍ കോളേജിലെ പരീക്ഷ കഴിഞ്ഞാല്‍ ഇങ്ങോട്ട് എത്തില്ലേ? നിങ്ങള്‍ ഇപ്പൊ ടൌണില്‍ കോളെജ് വരെ പോകണോ?

കാപ്പി: ഞാന്‍ പോയിട്ട് വരാടീ, പിന്നെ ഇന്നു ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടാനുള്ളതാ, നീ കമന്റുകളൊക്കെ ഒന്നു നോക്കിക്കോണം...
കാപ്പിലാന്‍ മുകളിലെ റൂമില്‍ നിന്നും താഴേക്ക് വന്നു കോണിച്ചോട്ടില്‍ കിടക്കുന്ന കുഞ്ഞമ്മാമയെ വിളിച്ചുണര്‍ത്തിക്കൊണ്ട്.
കാപ്പി: ഞാന്‍ വാഴേടെ അടുത്തൊന്നു പോകുവാ. ഇന്നു പോസ്റ്റുള്ള ദിവസാ ഒരു ശ്രദ്ധ വേണം..

കുഞ്ഞ: വാഴേ? പോസ്റ്റോ ? ആ..

കാപ്പി: അല്ലെങ്കിലും ഒരു വരി ടൈപ്പ്‌ ചെയ്യാന്‍ ഉപകാരമില്ല. കമഴ്ന്നു കിടക്കണ മൗസ് ഒന്നു തിരിച്ചിടില്ല..ഉറക്കം തന്നെ..
കാപ്പിലാന്‍ അന്ന് ടൌണിലെ കോളേജില്‍ പോയി വാഴയെ കണ്ടു തിരിച്ചു പൊന്നു.

പിന്നീടൊരു നാള്‍ ആശ്രമ തറവാടില്‍ വാഴയും കാപ്പിലും കൂടി സഹോദരിയുടെ വിവാഹക്കാര്യം ചര്ച്ച ചെയ്യുകയാണ്.
കാപ്പി: നമ്മടെ സുധയ്ക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്,ചെക്കന്‍ ഫോട്ടോ പിടിക്കണ ബ്ലോഗ്ഗറാ,ഫോട്ടോ വല്യ തെറ്റില്ല. പക്ഷെ അവര് ചോദിക്കനത് ഇത്തിരി കൂടുതലാ..നൂറ്റൊന്നു കമന്റും അമ്പതു ഫോളോവേര്സിനെയുമാണ് ചോദിക്കുന്നത്?

വാഴ: ഈ പടം പിടിക്കണ ബ്ലോഗര്‍ക്കോ? അതൊന്നും വേണ്ടാ ഒന്നുമില്ലെങ്കില്‍ നമ്മുടെ ആശ്രമത്തിന്റെ നിലയെന്കിലും നോക്കണ്ടേ.

കാപ്പി: എന്ന് പറഞ്ഞാ എങ്ങിനെയാ? കമന്റിടാന്‍ വരുന്ന ബ്ലോഗര്‍ വരെ ചോദിക്കുന്നത് നൂറു ഇ- മെയിലാ. നമുക്കിത് നടത്താം പിന്നെ നിന്റെ വാഴക്കൊലേം മൂത്ത് നില്‍ക്കുവല്ലേ. അതും ഇതു കൂടെ പോസ്റ്റാം എന്താ.ഞാന്‍ കുഞ്ഞമ്മാമയോട് സംസാരിച്ചു. എല്ലാം നമ്മള്‍ തന്നെയല്ലേ തീരുമാനിക്കേണ്ടത്?

വാഴ:സുധേടെ പോസ്റ്റ് നടക്കട്ടെ. എന്റെ കാര്യം പിന്നീട് ആലോചിക്കാം, അല്ലെങ്കിലും ഞാന്‍ ബെര്‍ളിക്ക് പഠിച്ചു കൊണ്ടിരിക്കുവല്ലേ? ഇനിയും ഒരു പാടു തെളിയാനുള്ളതാ..

കാപ്പി:നീ എന്താ ഈ പറയുന്നേ? ചെറുപ്പം തൊട്ടേ കുഞ്ഞമ്മാമെടെ മോളെ നിനക്കു പറഞ്ഞു വെച്ചതല്ലേ? അതില്‍ പോസ്റ്റിയാലും നിനക്കു പ്രാക്ടീസ്‌ നടത്താമല്ലോ?

വാഴ: എന്റെ വെലേം നെലേം എനിക്ക് നോക്കണ്ടേ? ഇപ്പോഴാണെങ്കില്‍ ബെര്‍ളി സാറിന്റെ കൂടെ മുടിഞ്ഞ പ്രാക്ടീസും...ഇതൊക്കെ എന്റെ പേര്‍സണല്‍ പ്രൊഫൈലല്ലേ, അതില്‍ കാപ്പ്യെട്ടന്‍ ഇടപെടെണ്ടാ.

കാപ്പി: എന്നാടാ ഈ നെലേം വെലേം ഉണ്ടായത്. നീയൊരു ബ്ലോഗറാണോടാ? ആദ്യം നല്ലൊരു മനുഷ്യനാവാന്‍ നോക്ക് ‌. കേട്ടോ അമ്മേ ഈ വാഴ പറഞ്ഞതു? കുഞ്ഞമ്മാമയോട് ഞാന്‍ എന്ത് സമാധാനം പറയും?

അമ്മ: അവന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങിനെയാകാട്ടെ, അവനും ആഗ്രഹം കാണില്ലേ ബെര്‍ലിയെപോലെ ആകണമെന്ന്

കാപ്പി: അപ്പൊ അമ്മയും അറിഞ്ഞോണ്ടാണല്ലേ? അമ്മേ അച്ഛന്‍ സൈന്‍ ഒഫ്ഫായപ്പോള്‍ ബ്ലോഗില്‍ നിന്നും ഇറക്കിവിട്ട് ഒരു ഗതിയും പരഗതിയും ഇല്ലാതെ നിന്നപ്പോള്‍ ഈ കുഞ്ഞാമ്മാമയാണ് ഒരു പെട്ടി നിറയെ കമന്റുമായി നമ്മുടെ ഈ ആശ്രമം ഉണ്ടാക്കാന്‍ നമ്മളെ സഹായിച്ചത്. അന്ന് അമ്മ പറഞ്ഞു കുഞ്ഞമ്മാമ ഈ ആശ്രമത്തിന്റെ ദൈവമാണെന്ന്. ഒന്നും മറക്കരുത്‌ അമ്മേ..മറക്കരുത്.

കാപ്പിലാന്‍ റൂമിന്റെ പുറത്തേക്ക് നടക്കുമ്പോള്‍ കുഞ്ഞമ്മാമയെയും മകളെയും കാണുന്നു:
കാപ്പി: കേട്ടോ കുഞ്ഞമ്മാമേ വാഴ പറഞ്ഞതു. കമന്റും ഫോളോവേര്സും കൂടിയതിന്റെ അഹങ്കാരാ അവന്. എന്നോട് ക്ഷമിക്കൂ വല്യമ്മാമേ.

വല്യ.മകള്‍: കപ്പ്യെട്ടന്‍ വിഷമിക്കേണ്ടാ ഞാന്‍ സൈന്‍ ഓഫാവേ അനോണിയുടെ കൂടെ ഒളിച്ചോട്വേ ചെയ്യില്ല. ഈ ആശ്രമത്തിന്റെ അടുക്കളയില്‍ വല്ല പണിയും ചെയ്തു കൂടിക്കൊള്ളാം. ഞാന്‍ വൈറസ്സായി ആരെയും ശല്യം ചെയ്യാന്‍ വരില്ല..

കാപ്പിലാന്‍ വിഷമത്തോടെ പുറത്തേക്ക് പോകുന്നു. സുധയ്ക്ക് നിശ്ചയിച്ച ചെറുക്കനുമായി കുഞ്ഞമ്മാമയുടെ മോളുടെ കല്യാണം നടത്തുന്നു. വാഴ ഒരു ഉന്നത ബ്ലോഗറുടെ മകളെ കെട്ടുന്നു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം സുധയുടെ കല്യാണക്കാര്യം വീണ്ടും ചര്‍ച്ചയാകുന്നു.
വാഴയും ഭാര്യയും സുധയ്ടെ കാര്യം അവരുടെ ബെട്രൂമില്‍ വെച്ചു ചര്ച്ച ചെയ്യുന്നു.
വാഴ: എനിക്കിപ്പോ കുറച്ചു കമന്റിന്റെ ആവാശ്യം വന്നാല്‍ താന്‍ അനോണി ഐ ഡി ഉണ്ടാക്കി കമന്റില്ലേ?

വൈഫ്‌: അതെന്താ കമന്റ് കിട്ടാതായോ?

വാഴ: നമ്മുടെ സുധേടെ കല്യാണം നടത്താന്‍ എനിക്ക് നീ കുറച്ചു കമന്റ് സഹായിക്കില്ലേ?

വൈഫ്‌: അപ്പൊ അതാണ്‌ കാര്യം? അവള്‍ അഹങ്കാരിയാ, നിങ്ങടെയല്ലേ ബാക്കി. സഹായിക്കുകയോക്കെ ചെയ്യാം പക്ഷെ അവര്‍ എല്ലാരും വന്നു എന്റെ ബ്ലോഗിന്റെ അടിയില്‍ കമന്റ് ചെയ്യണം.

വാഴ:സമാധാനമായി അപ്പൊ നീ സഹായിക്കുമല്ലോ അല്ലെ? ഞാന്‍ പോയി കാപ്പ്യെട്ടനോട് പറയട്ടെ....
വാഴ വാതില്‍ തുറന്നു പുറത്തു കടന്നതും വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്ന കാപ്പ്യെട്ടനെ കണ്ടു ഞെട്ടുന്നു.

വാഴ: ഇത് വളരെ മോശമായിപ്പോയി.ഞങ്ങളുടെ ബ്ലോഗിലേക്ക് എത്തി നോക്കിയത് ഒട്ടും ശരിയായില്ല.

കാപ്പി: ഞാന്‍ അങ്ങോട്ട്‌ കടന്നു വരുകയായിരുന്നു. പോസ്റ്റുന്ന ടോപ്പിക്ക് സുധയുടെ കാര്യാന്നറിഞ്ഞപ്പോ ആകാംക്ഷയോടെ ഇവിടെ നിന്നതാ..

വാഴ.ഭാര്യ: അല്ലെങ്കിലും ഇവിടെയുള്ളോര്‍ക്ക് അനോണി ബ്ലോഗ്‌ കൂടുതലാ, ആ ചെറിയ കുട്ടികള്‍ വരെ അനോണി കമന്റ് ഇടും.

കാപ്പി. ഭാര്യ: ആരാടി ഇവിടെ അനോണി?
കാപ്പി ഭാര്യയെ അടിക്കുന്നു
കാപ്പി: മിണ്ടരുത്‌ എനിക്കൊരു തെറ്റ് പറ്റി. അതിനു എല്ലാരും കൂടി എന്റെ മേലെ കുതിര കേറണ്ടാ. സുധേടെ കല്യാണം നടക്കണം അതിനെപ്പറ്റി ആലോചിക്കൂ.

വാഴ: എന്ന് പറഞ്ഞാ ഇവളുടെ പോസ്റ്റിലെ കമന്റാ സുധേടെ കല്യാണത്തിനു സഹായിക്കാന്‍ തരുന്നത്. സുധ അഹങ്കാരം കൊണ്ട് അവളെ എന്തൊക്കെ കമന്റ് ചെയ്തു. ഇനി എല്ലാരും കൂടി അവളുടെ പോസ്റ്റില്‍ കമന്റ് ഇട്ടാലെ അവള്‍ പണം തരൂ.

കാപ്പി: ഓഹോ അപ്പൊ ഞങ്ങള്‍ എല്ലാവരും കൂടി അവളുടെ പോസ്റ്റ്‌ പിടിക്കണം. പിടിക്കാനാണെങ്കില്‍ വേറെ എത്ര കൂതറ പോസ്റ്റുകളുണ്ട് ഇവിടെ? അപ്പൊ നീ സഹായിക്കില്ല.

വാഴ: എന്റെ വകയായിട്ട് ഞാനൊരു ഇരുപത്തയ്യായിരം ഹിറ്റ് അങ്ങ് തരാം. അതെ ഉള്ളൂ.

കാപ്പി: അത് നിന്റെ ബ്ലോഗില്‍ തന്നെ കിടക്കട്ടെ.

വാഴ ഭാര്യ: വാഴേ ഇങ്ങു പോരെ, ഈ വക ബ്ലോഗര്‍മാരോടോന്നും സംസാരിച്ചിട്ടു കാര്യമില്ല..

കാപ്പി: കാപ്പി ചെല്ലടാ അവള്‍ വിളിച്ചോട്ത്തു.ഒരു കയറെടുത്തു ആ വാഴക്കൊലേല്‍ കെട്ടി ഒരു തല അവളുടെ കയ്യില്‍ കൊടുക്ക്‌..അവള്‍ കളിപ്പിക്കട്ടെ.

വാഴ: കാപ്യെട്ടന്‍ എന്നെ പരിഹസിക്കുകയാണോ?

കാപ്പി: നെറികെട്ടോനാ നീ ഇത്രേം കാലം എന്റെ കൂടെ നിന്നിട്ട് വഞ്ചിക്കുകയായിരുന്നു. ഒരു കാര്യം ചെയ്യ് ഒരു ഹാക്കറെ കൊണ്ട് വന്നു സുധേടെ ബ്ലോഗ്‌ അങ്ങ് ഹാക്ക് ചെയ്തു നശിപ്പിക്ക്.

അമ്മ: ഈശ്വരാ ഈ ആശ്രമത്തിലെ മനസ്സമാധാനം പോയല്ലോ....

പിറ്റേ ദിവസം സുധേടെ കല്യാണത്തിനുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ കാപ്പിലാന്‍ പോയി തിരിച്ചു വരുമ്പോള്‍ കോലായില്‍ വല്യംമ്മാമയും വാഴയും ഭാര്യയും മറ്റും ഒരു മേശയ്ക്കു ചുറ്റും ഇരിക്കുന്നു. ആഭരണങ്ങളും വസ്ത്രങ്ങളുമായി വരുന്ന കാപ്പിലാനെ കണ്ണീരോടെ എതിരേല്‍ക്കുന്ന സുധയും ഭാര്യയും.

സുധ: ഏട്ടനെ എല്ലാരും ഒറ്റപ്പെടുത്ത്വാ. ഇങ്ങനെ ഒരു കല്യാണം എനിക്ക് വേണ്ടാ.

കാപ്പി: ഏട്ടനെ എല്ലാര്‍ക്കും ഒറ്റപ്പെടുത്താം പക്ഷെ ഏട്ടന് ഒറ്റപ്പെടാന്‍ വയ്യല്ലോ.(ഭാര്യയോടു) എന്തിനാടി നീ നിന്ന് കരയുന്നത്? നിന്റെ അച്ഛന്‍ സൈനോഫ്ഫയിട്ടു കൊല്ലം കൊറേയായില്ലേ? നീ ഇത് അകത്തേക്ക് വെക്കൂ..
അല്ല വല്യംമ്മാമക്ക് ഈ ആശ്രമാത്തിലെക്കുള്ള ലിങ്കൊക്കെ അറിയോ? എന്താ ഒരു വട്ട മേശ? ഹോ കോടതിയാണല്ലേ? എന്നാല്‍ ശരി വിസ്തരിച്ചോളൂ.വാഴക്കോ ജട്ജിക്കോ ആര്‍ക്കും ആവാം

വാഴ: ഏട്ടന്‍ ഞങ്ങളോട് ആലോചിക്കാണ്ട് ചെയ്യുന്നതൊന്നും ശരിയല്ല.

കാപ്പി: എന്ത് ശരിയല്ല. എല്ലാരും കൂടി തീരുമാനിച്ചതല്ലേ സുധയുടെ കല്യാണം എന്നിട്ട് നീയെന്തു ചെയ്തു കാലു വാരി.എന്നെ ഒറ്റപ്പെടുത്തി. ഇനിയും ഞാന്‍ നിന്റെ വാക്ക് കേക്കണോ?

വാഴ:ഏട്ടന്‍ ആശ്രമത്തിന്റെ ആധാരം എടുത്തിട്ടു വിവാദ പോസ്റ്റിട്ടില്ലേ?

വല്യമ്മാമ: വാഴ പറയണ്ടാ.. ഇവര്‍ക്ക് ആശ്രമത്തീന് ഭാഗം വെച്ച് പിരിയണമെന്നുണ്ട്. മാത്രമല്ല ആരെയെങ്കിലും തെറി വിളിച്ചിട്ടുന്ടെങ്കില്‍ അതിന്റെ ബാധ്യതയും നീ ഏല്ക്കണം.

കാപ്പി: എന്താ അമ്മെ ആശ്രമം ഭാഗം വെക്കുകയല്ലേ?

അമ്മ; ഇങ്ങനെ തല്ലു കൂടി പിരിയുന്നതിനേക്കാള്‍ നല്ലതല്ലേ?

കാപ്പി: ആശ്രമത്തിന്റെ ഭാഗം നടക്കട്ടെ. വല്യംമാമ്മ തന്നെ അതങ്ങോട്ട് നടത്തിക്കൊടുക്കുക. എനിക്കത് കാണാന്‍ വയ്യ, പിന്നെ ഞാന്‍ നിങ്ങളുടെ ആരുടേയും പേരില്‍ ആരെയും തെറി വിളിച്ചിട്ടില്ല. എനിക്കും മക്കള്‍ക്കുമുള്ള ഈ ആശ്രമത്തിലെ കുറച്ചു പോസ്റ്റുകള്‍ ഞാന്‍ സുധേനെ കെട്ടാന്‍ പോണ ചെറുക്കനു എഴുതിക്കൊടുത്തു..

വല്യമ്മാമ: അത് പറയുമ്പോള്‍ ഇവര്‍ എന്നോട് പറഞ്ഞ പല കാര്യങ്ങളും പറയേണ്ടി വരും.ഒന്ന് രണ്ടു കൊല്ലായിട്ട് ഈ ആശ്രമത്തിലെ ഹിറ്റും കമന്ട്ടുമെല്ലാം നീയന്നല്ലേ അനുഭവിക്കുന്നത്. ആ കണക്കു എങ്ങിനെ വക കൊള്ളിക്കും?

അമ്മ: അവന്‍ സ്വന്തം പോസ്റ്റ്‌ മാത്രമല്ലല്ലോ ആശ്രമത്തില്‍ ഇട്ടത്.ഈ ആശ്രമം നോക്കി നടത്തിയില്ലേ? ഇവരെയൊക്കെ നാലാളറിയുന്ന ബ്ലോഗര്‍മാരാക്കിയില്ലേ?

വല്യമ്മാമ: അതൊക്കെ പറയുമ്പോ പറയാ എന്നല്ലാതെ അതിനൊക്കെ കൃത്യമായ കണക്കൊന്നും എഴുതിവെച്ചിട്ടില്ലല്ലോ?

കാപ്പി: ഇല്ലമ്മേ, എന്റെ കയ്യില്‍ ഹിറ്റിന്റെ കണക്കില്ല പോസ്റ്റിന്റെ കണക്കില്ല എന്റെ അദ്ധ്വാനത്തിനു കണക്കില്ല,എല്ലാം നിങ്ങടെ ഇഷ്ടം, പക്ഷെ മക്കളെ ഞാന്‍ തന്ന സ്നേഹത്തിനു കണക്കുണ്ട് അത് എന്റെ കയ്യിലല്ല..ഈശ്വരന്റെ കയ്യില്‍ ആ കണക്കളക്കാന്‍ കനലിന്റെ സ്കോര്‍ ബോര്‍ഡും നിങ്ങടെ പഠിപ്പും പോര മക്കളെ...
(വികാരഭരിതനായി കാപ്പി അവിടെ നിന്നും ഇറങ്ങിപ്പോകുന്നു)
അങ്ങിനെ സുധയുടെ കല്യാണത്തിനു ശേഷം ആശ്രമത്തിന്റെ ഭാഗം വെപ്പ് നടന്നു.കാപ്പിലാന്‍ ആശ്രമത്തില്‍ നിന്നും പടിയിറങ്ങാന്‍ തീരുമാനിച്ചു.
കാപ്പി: സാരല്യമ്മേ, വിധിയാണ്..പുറപ്പെടുകയാണ്, ഇനി എന്റെ ആവശ്യമില്ലല്ലോ ഇവിടെ. ഞാന്‍ ആരുമല്ലല്ലോ.

അമ്മ: എങ്ങോട്ട് പോകാന്‍ ഞാനും വരും നിന്റെ കൂടെ.

കാപ്പി: അമ്മയ്ക്ക് വരാം എന്റെ കൂടെ പക്ഷെ ഇപ്പൊ വേണ്ടാ..(ഭാര്യയോട്) എന്നാല്‍ ഒരുങ്ങിക്കോ പെട്ടിയെല്ലാം എടുത്തോ വെക്കം വേണം.
കാപ്പിലാനും ഭാര്യയും മക്കളും ആശ്രമത്തിന്റെ പടിയിരങ്ങിപ്പോകുന്നു.

ഇറങ്ങിപ്പോയതിന് കുറച്ചു നാളുകള്‍ക്കു ശേഷം മനസ്സാക്ഷിക്കുത്തുണ്ടായ വാഴ കാപ്പിയെ തേടി ചെല്ലുന്നു.അമേരിക്കയിലെ ഒരു കുന്നിന്‍ ചരുവില്‍ തൂമ്പായുമായി കിളച്ചു മറിക്കുന്ന കാപ്പിലാന്‍. വാഴ കാപ്പിയുടെ അടുത്ത്‌ ചെന്ന്:

വാഴ: കാപ്യെട്ടന്‍ ശപിക്കരുത്‌

കാപ്പി: ശപിക്ക്യെ? എനിക്കതിനു കഴിയും ന്നു തോന്നണുണ്ടോ?

വാഴ: എല്ലാരും ഒറ്റപ്പെടുത്തിയപ്പോള്‍ ഞാന്‍ ഒരക്ഷരം മിണ്ടിയില്ല..ഒക്കെ മറന്നു കാപ്യെട്ടന്‍ എന്റെ കൂടെ വരണം, എനിക്ക് പ്രധാനമന്ത്രി ആവണ്ട, ഹിറ്റ്‌ വേണ്ട, കമന്റ് വേണ്ട, കാപ്യെട്ടനും ഏട്ടത്തിയും ആശ്രമത്തിലേക്കു വന്നാല്‍ മതി.

കാപ്പി: വേണ്ട വാഴേ. പറ്റിപ്പിടിച്ചു നിന്ന്, പറിച്ചെടുത്തപോലെ പോന്നു. ഇനി ഒരു മടക്കം ഇല്ല. ആശ്രമം ഞാന്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ഇനി പുതിയ ബ്ലോഗ്‌ പുതിയ ഫോളോവേര്സ് ആരെയെങ്കിലുമൊക്കെ തെറി വിളിച്ചു ഹിറ്റ്‌ കൂട്ടണം, കൂടും, ആശ്രമവും പണ്ട് ഇതുപോലെയായിരുന്നു. നിനക്കോര്‍മ്മയുണ്ടോ എന്നറിയില്ല. പിന്നെ എല്ലാം ഉണ്ടാക്കി. ദൈവം ആയുസ്സും ആരോഗ്യവും ഒക്കെ തന്നാല്‍ ഇനിയും ഉണ്ടാവും..

വാഴ: ഞാന്‍ കാപ്യെട്ടനെ കൂട്ടിക്കൊണ്ടു വരാമെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്താ വന്നത്.

കാപ്പി; അമ്മയോട് പറയൂ ഞങ്ങള്‍ക്കിവിടെ സുഖാണുന്നു. ആശ്രമത്തില്‍ എന്ത് പ്രശ്നമുണ്ടായാലും ഞാന്‍ വിളിപ്പുറത്തു ഉണ്ടാവും.എല്ലാ പോസ്റ്റിലും കമന്റാന്‍ ഞാന്‍ വരാം.

വാഴ: മാസത്തിലൊരിക്കലെന്കിലും കാപ്പ്യെട്ടന്‍ ഒരു പോസ്റ്റിടണം..

കാപ്പി: അതിനങ്ങനെ കണക്കൊന്നും വെക്കണ്ട. എപ്പോ ഹിറ്റ്‌ കൂട്ടണം എന്ന് തോന്നിയോ എന്റെ പോസ്റ്റ്‌ അവിടെ‌ണ്ട്.നീ ഇനിയും എഴുതണം, ബെര്‍ലിയെക്കാള്‍ പേരും പണവും സമ്പാദിക്കണം.എനിക്കിവിടത്തെ സായിപ്പന്മാരോടൊക്കെ വീമ്പിളക്കാലോ..അല്ലെ... എല്ലാം നല്ലതിനാടാ.. നീ ചെല്ല് അമ്മ കാത്തിരിക്കുന്നുണ്ടാകും.

വാഴ: ഏടത്തീ ഞാന്‍ ഇടയ്ക്ക് വരാം...(വാഴ തിരിച്ചു പോരുന്നു, വാഴയെ നോക്കി കാപ്പി)

കാപ്പി: എന്റെ എല്ലാ വിഷമോം മാറി, വാഴ വന്നൂലോ.പാവാ അവന്‍ ഒരു സാധു.
----------------------ശുഭം-----------------------
**********************************************************************





47 comments:

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ കയ്യില്‍ ഹിറ്റിന്റെ കണക്കില്ല പോസ്റ്റിന്റെ കണക്കില്ല എന്റെ അദ്ധ്വാനത്തിനു കണക്കില്ല,എല്ലാം നിങ്ങടെ ഇഷ്ടം, പക്ഷെ മക്കളെ ഞാന്‍ തന്നെ സ്നേഹത്തിനു കണക്കുണ്ട് അത് എന്റെ കയ്യിലല്ല..ഈശ്വരന്റെ കയ്യില്‍ ആ കണക്കളക്കാന്‍ കനലിന്റെ സ്കോര്‍ ബോര്‍ഡും നിങ്ങടെ പഠിപ്പും പോര മക്കളെ...

കാപ്പിലാന് എന്റെ ഗുരുദക്ഷിണ

ramanika said...

ലോഹിയുടെ വാത്സല്യം കണ്ടപോലെ ഒരു തോന്നല്‍!

Patchikutty said...

സമയം ഉണ്ടെന്നു കരുതി നൂറ്റൊന്നാവര്‍ത്തി വാല്‍സല്യം കണ്ടോ? എന്തായാലും കൊള്ളാം :-)

കാവാലം ജയകൃഷ്ണന്‍ said...

ഹെന്‍റമ്മേ...

ഏതായാലും കലക്കി വാഴേ... വാത്സല്യത്തിന്‍റെ ഒരു പുനരാവിഷ്ക്കാരം. കുറച്ചു കഥാപാത്രങ്ങളെക്കൂടി ഉള്‍പ്പെടുത്താമായിരുന്നില്ലേ? കുറഞ്ഞ പക്ഷം നമ്മുടെ ചാണക്യനെ എങ്കിലും... (ചാണു കേള്‍ക്കണ്ട)

ആശംസകള്‍

അരുണ്‍ കരിമുട്ടം said...

മാഷ് തിരക്കഥയെഴുതാന്‍ വല്ല പ്ലാനുമുണ്ടോ?

നാസ് said...

nice post... congrats :)

കണ്ണനുണ്ണി said...

അസാധ്യ പോസ്റ്റ്‌ തന്നെ വാഴേ....ലോഹിയുടെ നഷ്ടം നികത്താന്‍ ബ്ലോഗ്‌ ലോകത്ത് നിന്ന് ഒരാള്‍. .. അടുത്തത് ഏതിന്റെ തിരക്കഥ ആ ?
നിവെദ്യമോ? അതോ കസ്തൂരി മാനോ ?
വേഗം പോസ്റ്റിയെ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അപ്പോ ആശ്രമം ഭാഗം വെച്ച് പിരിയാ‍ന്‍ തന്നെ തീരുമാനിച്ചൊ?

അപ്പൂട്ടൻ said...

അതുശരി.... അപ്പോൾ വാൽശല്യം കാരണമാണല്ലെ ഗാപ്പ്സ്‌ പടിയിറങ്ങിയത്‌.

എന്നാലും എന്റെ വാഴേ.... ഇഥാണ്‌ പറേണത്‌... ആന മുക്കണപോലെ അണ്ണാൻ മുക്കീട്ടു കാര്യണ്ടോ? ചുമ്മാ ബർളിയുമായി സ്വയം താരതമ്യപ്പെടുത്തരുത്‌. ലവൻ ഹിറ്റാ ഹിറ്റ്‌, നമ്മൾക്ക്‌ അതിന്റെ കൂടെ ഒരു എസ്‌ ഉണ്ട്‌.

ആളുകൾക്ക്‌ പകരം ബ്ലോഗ്‌ ആക്കാമായിരുന്നുവോ എന്നൊരു തോന്നൽ. അപ്പോൾ കല്യാണത്തിനുപകരം ബ്ലോഗ്‌ ഗ്രൂപ്പിലെ അംഗത്വം എന്നൊക്കെ....

പറയാൻ മറന്നു, അസ്സലായി.

ശ്രദ്ധേയന്‍ | shradheyan said...

ന്റെ വാഴൂ... ബെര്‍ളിക്ക് വെച്ചത്‌ വാഴക്ക്‌ തരാം... ന്താ...? കൊട് കൈ...

ബഷീർ said...

ഇതാണ് ബ്ലോഗല്യം..:)
വിത്യസ്തമായ ഈ തിരക്കഥയും നന്നായി
അഭിനന്ദനങ്ങൾ

ചെറിയ കുട്ടികൾ വരെ ഇന്ന് അനോണി കമന്റുകൾ മാത്രമല്ല ഇടുന്നത്. സ്വന്തമായി അനോണി ബ്ലോഗുവരെ അവർക്കുണ്ടെന്നാ വാർത്ത കേൾക്കുന്നത്. :(

Sureshkumar Punjhayil said...

Nalla oru Script writer nte chance undu...! Aa vazikku shramikku Vazhe... Ella bhavukangalum...!

Ee post athi manoharam, touching... Best wishes...!!!

സന്തോഷ്‌ പല്ലശ്ശന said...

വായിച്ചു കണ്ണു നിറഞ്ഞു...ഇതു പറയുമ്പോ എന്‍റെ തൊണ്ട എത്രമാത്രം ഇടരുന്നുണ്ടെന്നറിയ്യൊ....ഇങ്ങിനെയൊരേട്ടനെ കിട്ടാന്‍ നിങ്ങളു പുണ്യം ചെയ്യണം പുണ്യം....വെറും പുണ്യമല്ല പുപ്പുണ്യം....

ശ്രീ said...

കലക്കീട്ടോ മാഷേ.

നാട്ടുകാരന്‍ said...

"നമ്മടെ സുധയ്ക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്,ചെക്കന്‍ ഫോട്ടോ പിടിക്കണ ബ്ലോഗ്ഗറാ,ഫോട്ടോ വല്യ തെറ്റില്ല. "

ആവണിക്കുട്ടിയും അമ്മയും പെരുവഴിയിലാകുമോ?

മാണിക്യം said...

:)

ഹന്‍ല്ലലത്ത് Hanllalath said...

..തമാശ എന്നതിലുമപ്പുറം ഇഷ്ടപ്പെട്ടു...

പകല്‍കിനാവന്‍ | daYdreaMer said...

ഈ പടം മെഗാ ഹിറ്റ്‌.. :) :) :)
നീ പിന്നേം പിന്നെ തകര്‍ക്കുന്നു..

Arun said...

പ്രിയപ്പെട്ട വാഴേ,
താങ്കളെപ്പോലെ ഒരു ശിഷ്യന്‍ ഉണ്ടായതില്‍ കാപ്പിലാന്‍ ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാകും.
വളരെ ഹൃദ്യമായ പോസ്റ്റ്. ശരിക്കും ആസ്വദിച്ചു. വാഴ ഈ ബൂലോകത്തിന്റെ ഐശ്വര്യം.
അഭിനന്ദനങ്ങള്‍...

ബോണ്‍സ് said...

വാഴേ..കുരുദക്ഷിണ കലക്കി ട്ടാ....എന്തൊരു സ്നേഹം എന്തൊരു വാത്സല്യം.... :) അല്ല ഈ കാപ്പൂ ഇതൊന്നും വായിക്കുന്നില്ലേ? .

Areekkodan | അരീക്കോടന്‍ said...

തീരക്കഥ(ചെറായിക്കഥകള്‍)യും തിരക്കഥകളും ഗംഭീരം വാഴേ....

siya said...

entey ponnu blogettaa... Nammude Lohi saare poyathinte sangadan ith vayichappozha theernnupoyath.

സൂത്രന്‍..!! said...

:)..congrats

Anitha Madhav said...

കൂട്ടുകാരന്‍ റഫീക്ക് വടക്കാഞ്ചേരിയുടെ പ്രേരണയാല്‍ ബൂലോകത്തിലേക്ക് വന്നു. " വാഴക്കോടന്‍ " എന്ന പേരില്‍ ബ്ലോഗ്ഗുന്നു.

പ്രിയപ്പെട്ട റഫീക്ക്‌,
താങ്കള്‍ ചെയ്തത് ഒരു പുണ്യ പ്രവര്‍ത്തി തന്നെ. അല്ലെങ്കില്‍ ഈ വാഴയെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടേനെ! വാഴ ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.

Husnu said...

Reading become a good experience in your blog. Keep it up and keep writing....
congrats for this wonderful script.

G.K. said...

Daa, 'Blogalyam' nannayittundu... ini entha next?? njan oru thred tharatte???

Verum 30 commentsinu vendi oru bloggere ottikodutha paavam cristyani chekkante kadha.... yengane undu?

വാഴക്കോടന്‍ ‍// vazhakodan said...

പ്രോത്സാഹനങ്ങളും അനുഗ്രഹങ്ങളുമായി ഈ വഴി വന്ന എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും നല്ല പോസ്റ്റുകള്‍ എഴുതാന്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രചോദനമാകുന്നു എന്ന് അറിയിക്കട്ടെ. സസ്നേഹം..വാഴക്കോടന്‍

Afsal said...

വളരെ നന്നായിട്ടൊണ്ട്‌ വാഴെ!

കനല്‍ said...

ആ സുധയെ കല്യാണം കഴിക്കാന്‍ വന്ന ചെറുക്കനായിട്ടെങ്കിലും എനിക്ക് ഒരു റോള്‍ തരാമായിരുന്നു.
ഇനി നിന്നോട് ചാന്‍സ് ചോദിക്കാന്‍ എന്റെ പട്ടി വരും?

വ്യത്യസ്തമായ ആശയം, കഥയെ നല്ല രീതിയില്‍ ബ്ലോഗ് മായി ബദ്ധപ്പെടുത്തി.ബ്ലോഗിലെ ആനുകാലിക സംഭവങ്ങളുമായി ശരിക്കും ചേരുന്നു, വാത്സല്യത്തിന്റെ തിരക്കഥ.

Typist | എഴുത്തുകാരി said...

പതിവുപോലെ ഗംഭീരം.

വിനുവേട്ടന്‍ said...

"എന്റെ എല്ലാ വിഷമോം മാറി, വാഴ വന്നൂലോ.പാവാ അവന്‍ ഒരു സാധു...."

അതിപ്പോ ഞങ്ങള്‍ക്കൊക്കെ നന്നായിട്ടറിയുന്ന കാര്യമല്ലേ വാഴക്കോടാ... ഹി ഹി ഹി ... കൊള്ളാംട്ടോ... കലക്കി...

Unknown said...

മച്ചൂ കലക്കി

Appu Adyakshari said...

വാഴേ, ചിരിച്ചുമരിക്കാതിരിക്കത്തക്കവിധത്തിൽ ‘ഒതുക്കിയെഴുതിയതിനു’ നന്ദി :)

നല്ല നർമ്മം !

ധൃഷ്ടദ്യുമ്നന്‍ said...

ഹ ഹ ഹ..എന്റെ പൊന്നോ..ഇതൊരു ഒന്ന് ഒന്നര സംഭവമ.... :D

വശംവദൻ said...

തകർപ്പൻ സാധനം. :)

വാഴക്കോടന്‍ ‍// vazhakodan said...

ആശാനേ.....ആശാന്‍ ഇത് വല്ലതും കാണുന്നുണ്ടോ ആവോ? എവിടെയാണെങ്കിലും എന്റെ കാപ്യെട്ടന്‍ സുഖായിരിക്കണേ എന്ന് പ്രാര്‍ത്തിക്കുന്നു. ആശ്രമ പ്രധാന മന്ത്രി ആ ചാണുവിനെയും കാണുന്നില്ലല്ലോ ഈശ്വരാ.... ഇനി ഭാഗം കിട്ടീത് പോര എന്ന് വല്ലതും ഉണ്ടാകുമോ? ആ..

NAZEER HASSAN said...

നീ ഇനിയും എഴുതണം, ബെര്‍ലിയെക്കാള്‍ പേരും പണവും സമ്പാദിക്കണം.എനിക്കിവിടത്തെ സായിപ്പന്മാരോടൊക്കെ വീമ്പിളക്കാലോ..അല്ലെ... എല്ലാം നല്ലതിനാടാ..

ഡാ അളിയാ ഒരു തിരുത്തുണ്ട്. അതിലെ സായിപ്പന്മാരോട് എന്നുള്ളത് അറബികളോട് എന്ന് തിരുത്ത് ഓക്കേ :)
കലക്കി ഗെഡീ ഇനിയും പോരട്ടെ....നര്‍മ്മാസ് ബാക്കി കഥ എന്തായി?

G.K. said...

ഡാ, എവിടെ നമ്മുടെ നര്‍മ്മാസ് ബാക്കി കഥ ?

Unknown said...

എടൊ തനിക്കെവിടെ നിന്നു ഇത്ര ഭാവനകള്‍...ഒരു റിക്ക്വസ്റ്റ്...ദേവാസുരം അല്ലെങ്കില്‍ ആറാം തമ്പുരാന്‍...ഒരു ക്ലാസിക് സ്ക്രിപ്റ്റ് ഇറങ്ങട്ടെ...


ഇത് കലക്കി

രഘുനാഥന്‍ said...

ഹ ഹ ഹഹ ..കൊള്ളാം വാഴേ....കലക്കി..

കനല്‍ said...

ഈ തിരക്കഥ അനുസരിച്ച് ആശ്രമത്തിന്റെ ഇപ്പോഴത്തെ അവകാശി വാഴക്കോടനാണ്.

എന്നാ പിന്നെ അതൊക്കെ ഒന്ന് നോക്കി നടത്തിക്കൂടേ?

വാഴക്കോടന്‍ ‍// vazhakodan said...

വേണ്ട കനല്‍. പറ്റിപ്പിടിച്ചു നിന്ന്, പറിച്ചെടുത്തപോലെ പോന്നു. ഇനി ഒരു മടക്കം ഇല്ല. ആശ്രമം ഞാന്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ഇനി എന്റെ ബ്ലോഗ്‌ എന്റെ ഫോളോവേര്സ് ആരെയെങ്കിലുമൊക്കെ തെറി വിളിച്ചു ഹിറ്റ്‌ കൂട്ടണം, കൂടും, ആശ്രമവും പണ്ട് ഇതുപോലെയായിരുന്നു. നിനക്കോര്‍മ്മയുണ്ടോ എന്നറിയില്ല. ദൈവം ആയുസ്സും ആരോഗ്യവും ഒക്കെ തന്നാല്‍ ഇനിയും ഉണ്ടാവും..

ഹ ഹ ഹഹ
അപ്പോ ആശ്രമം ഭാഗം വെച്ച് പിരിയാ‍ന്‍ തന്നെ തീരുമാനിച്ചൊ?

ഞാന്‍ ആചാര്യന്‍ said...

അടുത്ത ഭാഗത്ത് കുഞ്ഞമ്മാമയായി കു.അളിയനെ ഇറക്ക് വാഴേ... കളി മിഡ് ഫീല്‍ഡീന്ന് സെന്‍റര്‍ഫോര്വേഡിലോട്ട് മാറട്ടെ...

Rafeek Wadakanchery said...

കലക്കി വാഴക്കോടാ..
നന്നായിട്ടുണ്ട്..ബ്ലോഗല്യം നന്നായിട്ടുണ്ട്...

പാവപ്പെട്ടവൻ said...

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു നിന്‍ സ്വദേശം കാണ്‍മതിനായി ഞാന്‍ തനിയെ പോകുന്നു കാപ്പു തനിയെ പോകുന്നു ...........

ചാണക്യന്‍ said...

വാഴേ,
നിന്നോട് ദൈവം ചോദിക്കും...:):)

കാപ്പിലാന്‍ said...

ഹഹ .വാഴേ നന്നായി .വാത്സല്യത്തിലെ മമ്മൂട്ടിയുടെ റോള്‍ എനിക്ക് തന്നതില്‍ പെരുത്ത സന്തോഷം . ഇനി പെരുന്തച്ചന്റെ കഥ പോരട്ടെ

അല്ലെങ്കില്‍ ഒരു വടക്കന്‍ ബ്ലീര ഗാഥ :)

 


Copyright http://www.vazhakkodan.com