Monday, July 20, 2009

ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോ‍ഷം!

ബൂലോക പ്രശസ്തമായ ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ മുതിര്‍ന്ന ബ്ലോഗറുംതൊടുപുഴ മുന്‍ എം എല്ലെയുമായ ഹരീഷിന്റെ വീട്ടില്‍ വെച്ച് യുവ ബ്ലോഗര്‍ ആവണിക്കുട്ടിയുടെനേതൃത്വത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനമെടുത്തു. സ്വാഗത സംഘംരൂപീകരിക്കുകയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ മന്ത്രി ശ്രീമതി ലതികാ സുഭാഷ്‌ അവര്‍കളുടെമകനും പ്രശസ്ത ബ്ലോഗറുമായ കണ്ണനെ തിരഞ്ഞെടുത്തു. കമ്മറ്റിയില്‍ കൂടുതല്‍ പേരെചേര്‍ക്കുന്നതിന്നായി ചെയര്‍മാന്‍, ആവണിക്കുട്ടിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സില്‍വര്‍ ജൂബിലിആഘോഷങ്ങള്‍ നടത്തുന്നതിന്നായി കൊച്ചിയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്ടേഡിയം തന്നെബുക്ക് ചെയ്യുവാനും,അംഗത്വ ഫീസായി ഇരുപത്തി അയ്യായിരം രൂപ വീതം പിരിക്കാനായും തത്വത്തില്‍തീരുമാനിച്ചു.

ആലോചനക്കമ്മറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനും മറ്റുള്ളവരെ ആഘോഷങ്ങളിലേക്ക്ക്ഷണിക്കുന്നതിന്റെ നേരിട്ടുള്ള വിവരങ്ങള്‍ ശേഖരിക്കാനുമായി നമുക്കു ഹരീഷ് വല്യപ്പന്റെ വീട്ടിലേക്ക്ഒന്നു കടന്നു ചെല്ലാം.

തൊടുപുഴയിലെ ഹരീഷ് വല്യപ്പന്റെ വീട്:

ഹരി: മോളെ ആണ്യെ....

ആവണി: എന്ത്??

ഹരി:അല്ല ആവ
ണിക്കുട്ട്യേ !! ഒന്നു ഇത്രേടം വന്നെ ചോദിക്കട്ടെ. എന്താ നിങ്ങടെ പരിപാടി ? ആരാ നിങ്ങടെനേതാവ്?

ആവണി:
ച്ഛന്‍ മിണ്ടാതെ അവിടെ ഇരുന്നാ മതി. ഇതൊക്കെ ഞാന്‍ നടത്തിക്കോളാം. ആയ കാലത്ത്കുറെ മീറ്റ് നടത്തീട്ട് വീട് വരെ പണയത്തിലായതല്ലേ? ഇതൊക്കെ നല്ലത് പോലെ ഞാന്‍നടത്തിക്കോളാം.

ഹരി: അല്ല മോളെ
ച്ഛന്‍ കാശ് കൊറേ കളഞ്ഞാലും ബൂലോകത്ത് മാത്രമല്ലേ ച്ഛന്വിലയില്ലാണ്ടായുള്ളൂ നാട്ടിലിപ്പോഴും പുല്ലു വിലയല്ലേ പുല്ലു വില.

ആവണി: അതാ പറഞ്ഞെ.ഇനി മിണ്ടാതെ അടങ്ങി ഒതുങ്ങി അവടെ ഇരിക്യാ. ക്യാമറയൊന്നുംഎടുത്ത്‌ പൊക്കാനുള്ള ആരോഗ്യം പോലും ഇല്ല
എന്ന് അച്ഛന്‍ മനസ്സിലാക്കുക.

ഹരി: എന്നാലും മോളെ ഒരു ഫോട്ടോ കൂടി എന്റെ പോസ്റ്റിലിട്ടാല്‍
നിക്ക് ഒരു അമ്പതിനായിരം പോസ്റ്റ്തികയ്ക്കാം. എന്റെ പൊന്നു മോളല്ലേ.. ച്ഛന് ഇന്നു സ്മാള്‍ വേണ്ടാ പകരം ഒരു ഫോട്ടോ എന്റെബ്ലോഗില്‍...പ്ലീസ് ഡാ കണ്ണാ

ആവണി: അച്ഛന്റെ ഒടുക്കത്തെ പോസ്റ്റ്‌ ചെയ്യാനുള്ള ആക്രാന്തം കാരണം അമ്മ കമന്റ് ഇട്ട് ശപഥംചെയ്തത് അച്ഛന്‍ മറന്നോ? അമ്മ
അന്ന് അഴിച്ചിട്ട മുടിക്കെട്ട്‌ ഇനിയും എടുത്ത്‌ കുത്തിക്കണോ?

ഹരി: വേണ്ട മോളെ. കാര്യം നിന്റെ അമ്മയാണെങ്കിലും എന്റെ കൂമ്പിനിട്ടു താങ്ങുന്നതില്‍ ഒരു പിശുക്കുംകാണിക്കാറില്ലാ, ഹമ്മേ! വേണ്ട മോളെ വേണ്ടാ..നീയാ വെറ്റിലച്ചെല്ലം ഇങ്ങു എടുത്ത്‌ തരൂ.

ആവണി: വേണ്ട വേണ്ട ഇനി ഇവിടെയൊക്കെ മുറുക്കിത്തുപ്പി അതിന്റെ പടം എടുത്ത്‌ 'മോഡേണ്‍ആര്‍ട്ട്' എന്ന് പറഞ്ഞ് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ എന്നെക്കൊണ്ട് ഫോ
ട്ടോ എടുപ്പിക്കാനല്ലേ? അത്വേണ്ടാ.

ഹരി: ആട്ടെ
ഏത് വരെയായി ആഘോഷക്കമ്മറ്റി?

ആവണി: എല്ലാ ബ്ലോഗേര്‍സിനേയും നേരിട്ടു വിളിക്കണം. കൂട്ടത്തില്‍ അവരുടെയൊക്കെ
ച്ഛന്‍ബ്ലോ ഗേര്‍സിനെയോ അമ്മ ബ്ലോഗേര്‍സിനെയോ പൊന്നാടയണിയിച്ചു ആദരിക്കണം. അതാണ്‌ മെയിനായിട്ടുള്ളപരിപാടി. അതില്‍ ആരൊക്കെ ഉണ്ടോ എന്ന് വിളിച്ചാലെ അറിയൂ. ച്ഛന് അറിയുന്ന ബ്ലോഗര്‍മാരെഅച്ഛന്‍ ഒന്നു പറഞ്ഞു തരൂ ഞാന്‍ വിളിച്ച് നോക്കാം.

ഹരി: പലായിലൊരു പുലി ബ്ലോഗര്‍ ഉണ്ടായിരുന്നു. ബെര്‍ലി
ച്ചായന്‍, കല്യാണം കഴിഞ്ഞു പിള്ളേരായെപിന്നെ അച്ചായന്‍ എഴുതാറില്ല. അങ്ങേരുടെ മോനാ ഇപ്പൊ പുലി. നീ അവനെ വിളിച്ച് ആഘോഷത്തിനെതിരെ ഒരു പോസ്റ്റ് ഇടാന്‍ പറ. അപ്പൊ എല്ലാരും ഒന്നു ഉഷാറാകും. വിദ്യയല്ലേഞങ്ങള് പണ്ടു ചെറായി മീറ്റിനു പ്രയോഗിച്ചത്.ഹൊ എന്തൊരു വിജയമായിരുന്നെന്നോ.

ആവണി: ഏയ് അതൊന്നും വേണ്ട. ഇപ്പൊ അന്നത്തെക്കാള്‍ ബുദ്ധിയുള്ള ബ്ലോഗേര്‍സാ.

ഹരി: എന്നാ നീയാ നിരക്ഷരന്‍ മുത്തശ്ശനെ വിളി. അയാളേതോ കാട്ടിലേക്ക് ഫോട്ടോ പിടിക്കാന്‍പോയിട്ട് ഒരു വിവരവും കിട്ടിയില്ലാ
എന്ന് ബ്ലോത്രത്തില്‍ കണ്ടത് പോലെ, നീയൊന്നു വിളിച്ചേ..

ആവണി: വിളിച്ച് നോക്കാം....ഹലോ

ഹലോ"

ഞാന്‍ ബ്ലോഗര്‍ ആവ
ണിക്കുട്ടിയാണ്, ആരാ ഇതു?

ഞാന്‍ യാത്രാ വിവരണം എഴുതുന്ന ബ്ലോഗര്‍ നേഹയാണ്. ആവ
ണിക്കുട്ടീടെ പുതിയ പോസ്റ്റ് കണ്ടു കേട്ടോമനോഹരം! വണ്ടര്‍ഫുള്‍,ഞാന്‍ വയ്കീട്ടു കമന്റ് ഇടാം കേട്ടോ"

ആവണി: ഹൊ താങ്ക്സ് നിന്റെ ചൊവ്വയിലേക്കുള്ള യാത്രാ വിവരണം തര്‍ത്തു ട്ടോ.പിന്നെ ഞാന്‍വിളിച്ചത് നേഹ ആഘോഷ
ക്കമ്മറ്റി മെമ്പറാകണം.അറിയാലോ ചെറായിമീറ്റിന്റെ സില്‍വര്‍ ജൂബിലിആഘോഷത്തിനെ പറ്റി.

നേഹ: അച്ഛന്‍ ഇന്നലെ ഉഗാണ്ടയില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.

ആവണി: അല്ല അച്ഛന്‍ ഏതോ കാട്ടില്‍ പോയിട്ട് പിന്നെ ഒരു വിവരവും കിട്ടിയില്ലാന്നു എന്‍റെ അച്ഛന്‍പറഞ്ഞു.

നേഹ: യ്യോ
അത്, അത് അച്ഛന്‍ ആമസോണ്‍ കാടുകളില്‍ പോയി ആമയുടെ പടം എടുക്കാന്‍പോയതാ. വയസാന്‍ കാലത്ത് ഞാന്‍ അച്ഛനോട് പറഞ്ഞതാ ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങിഇരിക്കാന്‍.കേള്‍ക്കണ്ടേ?

ആവണി: കേള്‍വി ശക്തി ഒക്കെ കുറഞ്ഞു അല്ലെ?

നേഹ: അയ്യോ അതല്ല,അനുസരണ തീരെ ഇല്ല. ഇപ്പൊ ഉഗാണ്ടയില്‍ ഏതോ കാട്ടു ജാതീടെ കൂടെതാമസിച്ചു ഒരു വിവരണം എഴുതാന്‍ പോയേക്കുവാ.

ആവണി:അമ്മയ്ക്ക് സുഖമാണല്ലോ അല്ലെ?

നേഹ: അമ്മയും പോയിട്ടുണ്ട് കൂടെ വല്ല ഫോ
ട്ടോ കിട്ടിയാല്‍ അമ്മയുടെ ബ്ലോഗിലും ഇടാമല്ലോ.

ആവണി: അപ്പൊ നേഹ അടുത്ത സ്വാഗത സംഘം ചേരുമ്പോള്‍ വരണം ഞാന്‍ ലിങ്ക് അയക്കാംകേട്ടോ.

നേഹ; ഓക്കേ തീര്‍ച്ചയായും, കമന്റ് മറക്കണ്ടാ ട്ടോ.

ആവണി: ഇല്ല അപ്പൊ ശരി.ഓക്കേ

ഹരി: കേട്ടോടീ അവനീ വയസാം കാലത്തും ബ്ലോഗിന് വേണ്ടി കഷ്ടപ്പെടുകയാ,അതിനെങ്ങനെയാ മീറ്റുനടത്തി മീറ്റു നടത്തി മുടിഞ്ഞു പോകാനാ എന്റെ വിധി.ഒരു അഞ്ചു കൊല്ലം എം
ല്ലെ ആയതു കൊണ്ടുചിലവായ കാശു തിരിച്ചു കിട്ടിയത് മിച്ചം. അവന്റെ യോഗം.

ആവണി: അച്ഛാ ഒരു ഒറ്റക്കണ്ണന്റെ മോളുടെ ഒറ്റക്കണ്ണി
എന്ന ബ്ലോഗറെ അച്ഛന്‍ പരിചയമുണ്ടോ?

ഹരി: പിന്നില്ലേ? അവനെടുത്ത പടം എന്റെ ബ്ലോഗില് ഇപ്പോഴും കാണുമെടീ. നീ അവനെ ഒന്നു വിളിച്ച് നോക്കിയെ.മാങ്ങ തീര്‍ന്നാലും മാവിന്‍ ചോട് മറക്കരുതല്ലോ.

ആവണി: അവരിപ്പോ നാട്ടിലുണ്ടോ അച്ഛാ?

ഹരി: നീയാ ഗൂഗിള്‍ ഏര്‍ത്ത് ലൈവില്‍ ഒന്നു സേര്‍ച്ച്‌ ചെയ്തു നോക്കൂ എന്റെ കുട്യേ.

ആവണി:എന്തായാലും ഒന്നു വിളിച്ച് നോക്കാം. ഹലോ

ഹലോ ലേറ്റസ്റ്റ്‌ പോസ്റ്റ് ചൊവ്വയിലെ ചെടി,
ഹലോ ലേറ്റസ്റ്റ്‌ പോസ്റ്റ് ചൊവ്വയിലെ ചെടി!!! ഹലോ ആരാ..

ഞാന്‍ ആവണിക്കുട്ടിയാ

നൌറിന്‍: ഹൊ ഈ പപ്പയെകൊണ്ട് തോറ്റു! ഇതാ ഒരു ആവണിക്കുട്ടി വിളിക്കുന്നു.

ആവണി: ഹലോ ഞാന്‍ ബ്ലോഗര്‍ ആവണിക്കുട്ടിയാ..

നൌറിന്‍: സോറി ട്ടോ ഇവിടെ എന്നും ഫോണ്‍ കോളുകളുടെ പൂരമാ. പപ്പാ ഇപ്പൊ പടം പിടുത്തം എന്നൊക്കെ പറഞ്ഞ്‌ വിമെന്‍സ് കോളേജിന്റെമുന്നിലാ പടം പിടുത്തം. ഒന്നുകില്‍ പോലീസ് പിടിക്കും അല്ലെങ്കില്‍ ഏതെങ്കിലും പെണ്‍കുട്ടികളുടെഫാദേര്‍സ് പൊക്കി ഇതു പോലെ ഒരു വിളിയാ വേണേല്‍ വന്നു കൊണ്ടു പൊക്കോളാന്‍ പറഞ്ഞിട്ട് , ഞാന്‍ ഇതും
അത് പോലെയാണെന്ന് വിചാരിച്ചു.സോറിട്ടോ.
ആവണി: ഇവിടത്തെ കാര്യവും അതൊക്കെത്തന്നെ ഞാന്‍ അച്ഛനെ ഇവിടെ ഒരു കുപ്പീം വാങ്ങികുറേശ്ശെ കൊടുത്ത് ഇരുത്തിയിരിക്കുകയാ. പുറത്തിറങ്ങിയാല്‍ വല്ല വീട്ടിലെയും ബാത്രൂമില്‍ കേറി പടംഎടുക്കും, അതുകൊണ്ട്
ക്യാമറ ഉള്ള മൊബൈല് പോലും ഞാന്‍ വാങ്ങിക്കൊടുത്തിട്ടില്ല.അതൊക്കെപോട്ടെ പുതിയ പോസ്റ്റിന്റെ പരസ്യമാണല്ലോ ഹലോ ട്യൂണ്‍!

നൌറിന്‍:
അത് കഴിഞ്ഞ ആഴ്ച ചൊവ്വയില്‍ പോയിരുന്നു. അപ്പൊ ഒരു കൊച്ചു ചെടിയുടെ ഫോട്ടോഎടുക്കാന്‍ പറ്റി അത് ഭയങ്കര ഹിറ്റാ.ഇപ്പൊ അതാ മെയിലില്‍ ലോകം ചുറ്റുന്നെ.

ആവണി: മമ്മയുടെ ബ്ലോഗ് ഇപ്പോള്‍ ഇല്ലേ?

നൌറിന്‍: ഇല്ലാ ബ്ലോഗാണ് ഞാന്‍ കണ്ടിന്യൂ
ചെയ്യുന്നത്. മമ്മയ്ക്കു ആരോഗ്യം ഇല്ലാത്തോണ്ട് രണ്ടുനേരോം ഗ്ലൂക്കോസ് ഡ്രിപ്പ് കൊടുക്കണം. അതോണ്ടാ..

ആവണി; അപ്പൊ ശരി നൌറിന്‍, ഞാനൊരു ലിങ്ക് അയച്ചിട്ടുണ്ട്,
അത് നോക്കിയിട്ട് തിരിച്ചു വിളിക്കൂ ട്ടോ.
(ഫോണ്‍ കട്ട് ചെയ്ത ശേഷം)
കേട്ടില്ലേ കൂട്ട് കാരന്റെ കൊ
പതികാരം! എല്ലാ ഫോട്ടം പിടിക്കണ ബ്ലോഗേര്‍സും വയസായാല്‍ഇങ്ങനെയാണോ ഈശ്വരാ..

ഹരി: എടീ മോളെ ഞാന്‍ ഇപ്പോഴാ ഓര്‍ത്തത്, വാഴക്കോടന്‍ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ
എന്ന് ഒന്നുനോക്കിയെ. വല്ല എന്‍ എഫ്‌ കാരും ചവിട്ടിക്കൂട്ടിയോ എന്ന് അറിയാമല്ലോ.

ആവണി: ഞാനോര്‍ക്കുന്നു ഒരു പുതു മഴയ്ക്ക്‌ വന്ന വാഴ എന്നൊക്കെ പറഞ്ഞ്‌ ഒരു പെരു മഴയ്ക്ക്‌ ഒലിച്ചുപോയ ബ്ലോഗര്‍ അല്ലെ?

ഹരി: അതന്നെ.രണ്ടു കുട്ടിവാഴകള്‍
അന്ന് ഉണ്ടായിരുന്നു, നീ ഏതായാലും ഒന്നു വിളി.

ആവണി: ഹലോ വാഴ അങ്കിളിന്റെ വീടാണോ?

അതെ ആരാണ്?

"ഞാന്‍ ആവണിക്കുട്ടി, തോടുപുഴെന്നാ ബ്ലോഗറാ"

ഹായ് സ്വീറ്റ് ആവണി, ഞാന്‍ നമ്പര്‍ അറിയാതെ വിളിക്കാനൊരു ചാന്‍സില്ലാതെ ഇരിക്കുവായിരുന്നു. ആവണിക്കുട്ടീടെ ശബ്ദം സോ സ്വീറ്റ്, ഞാന്‍ വാഴ അങ്കിളിന്റെ മൂത്ത വാഴയാ.

ആവണി: വാഴ അങ്കിള്‍ ഉണ്ടോ അവിടെ?

മൂ.വാഴ: അവിടെവിടെയോ ഒരു പേനയും പേപ്പറുമായി നടക്കുന്നുണ്ടാകും, പണ്ടെങ്ങോ ബ്ലോഗിന്വേണ്ടി കുറെ കത്തെഴുതിയിരുന്നല്ലോ, ഇപ്പൊ ഓര്‍മ്മയില്‍ നേരം വെളുത്താല്‍ കത്തെഴുതാന്‍തുടങ്ങും..

ആവണി;
ങ്കിളിനു അസുഖമൊന്നുമില്ലല്ലോ?

മൂ.വാഴ: പുതിയതായി അസുഖമൊന്നും വന്നോ എന്നറിയില്ല. എന്ത് നല്ല ആരോഗ്യമുള്ളമനുഷ്യനായിരുന്നു. ലിഫ്റ്റ്‌ ടെക്നോളജിടെ മെയില്
ഓരോ പ്രാവശ്യവും എന്‍ എഫ്‌ കാര്‍ക്ക്ഫോര്‍വേഡായി കിട്ടുമ്പോള്‍ അപ്പൊ എന്‍ എഫീടെ ഗുണ്ട വരും ബാപ്പാനെ തല്ലാന്‍. അങ്ങിനെതല്ലു കൊണ്ടു ഒരു പരുവമായി ഇപ്പൊ ബാപ്പാനെ കണ്ടാല്‍ നിക്കുവാണോ ഇരിക്കുവാണോ എന്നൊന്നുംഒരു പിടീം ഇല്ല.പിന്നെ മിമിക്രി അറിയാവുന്നത് കൊണ്ടു എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കില്‍മിമിക്രി കാട്ടി ചോദിക്കും, അതാ ഒരു സമാധാനം.

ആവണി: ഉമ്മ ഇപ്പൊ ബ്ലോഗ് എഴുതാറില്ലേ?

മൂ.വാഴ: ബാപ്പ
ഓരോ ദിവസം ഓരോ മിമിക്രിയല്ലേ കാണിക്കുന്നത് അതൊക്കെ മനസ്സിലാക്കി വന്ന് , അത്ചെയ്തു കൊടുത്ത് വരുമ്പോള്‍ ഉമ്മാക്ക് ബ്ലോഗ് എഴുതാന്‍ എവിടുന്നാ സമയം. ആട്ടെ ആവണിക്കുട്ടീടെകല്യാണം കഴിഞ്ഞോ?

ആവണി:
കഴിഞ്ഞു , ഒരു മുന്നൂറ്റൊന്നു ‍ഫോട്ടൊ പോസ്റ്റ് നടത്താന്‍ വഴിപാടുണ്ടായിരുന്നെ.ചൊവ്വാഴ്ച പൊസ്റ്റ് ചെയ്യാന്‍ പറ്റാത്ത ദോഷം ഉണ്ടായിരുന്നെ.അത് മാറിയപ്പോള്‍ കല്യാണം നടന്നു.

മൂ.വാഴ: അപ്പൊ ശരി വേറെ വിശേഷം ഒന്നും ഇല്ലല്ലോ ഇത്തിരി തിരക്കുണ്ടായിരുന്നു.

ആവണി: ഞാന്‍ ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലീടെ കാര്യം പറയാന്‍ വിളിച്ചതാ. പിന്നെആഘോഷത്തിന് വരുമ്പോള്‍ വാഴ
ങ്കിളിനെയും കൊണ്ടു വരണം, ഒരു പൊന്നാട ചാര്‍ത്താനാ.

മൂ.വാഴ: ശരി തീര്‍ച്ചയായും വരാം, പിന്നെ ആവണിക്കുട്ടി എന്റെ പോസ്റ്റുകള്‍ക്കെല്ലാം കൃത്യമായി കമന്റ്ഇടണം,പറ്റിക്കരുത്‌. ഓക്കേ

ആവണി: ഇല്ലാ, ഓക്കേ..(ഫോണ്‍ കട്ട് ചെയ്ത്‌)
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലാ
എന്ന് പറഞ്ഞതു എത്ര വാസ്തവം. അച്ഛാ അവിടെ ഇരുന്നുഉറക്കം തൂങ്ങാതെ,താഴേക്ക് വീഴും,മരിക്കാനിപ്പോ അതൊക്കെ മതി കാരണം, പിന്നെ മുന്‍ എം എല്ലെതൂങ്ങി മരിച്ചേ എന്ന് പത്രക്കാര് എഴുതണ്ടാ..
(ആവണിക്കുട്ടിയുടെ ഫോണ്‍ റിംഗ് ചെയ്യുന്നു)

ആവണി: ഹലോ..ആവണിക്കുട്ടി ഹിയര്‍

ഞാന്‍ ആദ്യായിട്ട് വിളിക്യാ..

ആവണി: ഞാനും ആദ്യായിട്ടാ തന്റെ കോള്‍ എടുക്കുന്നെ പറയൂ..

ആദ്യം ഞാന്‍ ലേന്റ് ലൈനീന്ന് വിളിക്കണം
എന്ന് കരുതി, പിന്നെ ആദ്യായിട്ട് വിളിക്കുകയല്ലേമോബൈലിന്നു തന്നെ ആവട്ടെ എന്ന് കരുതി.ഞാന്‍ അപ്പുക്കുട്ടിയാ..

ആവണി: അതാണ്‌ ഒരു ആദ്യത്തിന്റെ ആശ്കിത അല്ലെ?ആട്ടെ
ച്ഛന് സുഖമാണോ?

അപ്പു: ആദ്യത്തെപോലെ തന്നെ, സുഖം, ഇപ്പൊ വയസാന്‍ കാലത്ത് അന്ത്യാക്ഷരി ബ്ലോഗ്ഉണ്ടാക്കുവാ.ആദ്യം ഞാന്‍ വേണ്ടാ
എന്ന് പറഞ്ഞു പിന്നെ അച്ഛന്‍ ആദ്യായിട്ട് പറഞ്ഞതല്ലേ എന്ന്വെച്ച്,ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു.

ആവണി: പിന്നെ
ചെറായിടെ ആഘോ‍ഷം അറിഞ്ഞല്ലോ അല്ലെ? അച്ഛനെയും കൂട്ടി വരണം ആദ്യത്തെപൊന്നാടാ അച്ചന് തന്നെ കൊടുക്കാം എന്താ?

അപ്പു: സന്തോഷം, അപ്പൊ ശരി എന്റെ ആദ്യത്തെ പോസ്റ്റ് ഞാന്‍ ഇന്നു റീപോസ്റ്റ് ചെയ്തു., അതില്ആദ്യ കമന്റ് ആവണിക്കുട്ടി തന്നെ ഇടണം.ആദ്യായിട്ട ഒരാളോട് കമന്റ് ഇടാന്‍ വിളിച്ച് പറയുന്നേ.

ആവണി: സാരമില്ല ഇനിയത് ശീലമായിക്കോളും കേട്ടോ.അപ്പൊ ശരി ഞാന്‍ വിളിക്കാം ഓക്കേ
(ഫോണ്‍ കട്ട് ചെയ്ത്‌ വീട്ടിലേക്ക് വരുന്നവരെ നോക്കി.)

ആവണി: അച്ഛാ ആരോ വരുന്നുണ്ടല്ലോ, പണ്ടു ചെറായി മീറ്റ് നടത്തീട്ട് ആര്‍ക്കെങ്കിലും കാശ്കൊടുക്കാന്‍ ബാക്കിയുണ്ടോ? ഈശ്വരാ ഇനിയും ബേങ്കിന്ന് ലോണെടുക്കാന്‍ എന്നെക്കൊണ്ടാവില്ലല്ലോഭഗവാനേ...

43 comments:

Unknown said...

എവിടേടോ ഞാനും എന്റെ മോന്‍ അലന്‍ ചുള്ളിക്കലും...


ഹരി: വേണ്ട മോളെ. കാര്യം നിന്റെ അമ്മയാണെങ്കിലും എന്റെ കൂമ്പിനിട്ടു താങ്ങുന്നതില്‍ ഒരു പിശുക്കും കാണിക്കാറില്ലാ, ഹമ്മേ! വേണ്ട മോളെ വേണ്ടാ..നീയാ വെറ്റിലച്ചെല്ലം ഇങ്ങു എടുത്ത്‌ തരൂ.

ആവണി: വേണ്ട വേണ്ട ഇനി ഇവിടെയൊക്കെ മുറുക്കിത്തുപ്പി അതിന്റെ പടം എടുത്ത്‌ 'മോഡേണ്‍ ആര്‍ട്ട്' എന്ന് പറഞ്ഞ് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ എന്നെക്കൊണ്ട് ഫോട്ടോ എടുപ്പിക്കാനല്ലേ? അത് വേണ്ടാ.

ജോ l JOE said...

:) Good Imagination

Arun said...

അച്ഛാ ആരോ വരുന്നുണ്ടല്ലോ, പണ്ടു ചെറായി മീറ്റ് നടത്തീട്ട് ആര്‍ക്കെങ്കിലും കാശ് കൊടുക്കാന്‍ ബാക്കിയുണ്ടോ? ഈശ്വരാ ഇനിയും ബേങ്കിന്ന് ലോണെടുക്കാന്‍ എന്നെക്കൊണ്ടാവില്ലല്ലോ ഭഗവാനേ...

:):):)

ശ്രദ്ധേയന്‍ | shradheyan said...

അച്ഛാ അവിടെ ഇരുന്നു ഉറക്കം തൂങ്ങാതെ,താഴേക്ക് വീഴും,മരിക്കാനിപ്പോ അതൊക്കെ മതി കാരണം, പിന്നെ മുന്‍ എം എല്ലെ തൂങ്ങി മരിച്ചേ എന്ന് പത്രക്കാര് എഴുതണ്ടാ..

ഹ ഹ ഹ... ബ്ട ആദ്യ തേങ്ങ മ്മള ബക....
(((((((((((ഠോ))))))))))))

കനല്‍ said...

കല്യാനം കഴിഞ്ഞെന്നോ ? എന്നാല്‍ പിന്നെ തിരക്കുണ്ട് വയ്ക്കട്ടെ,

വാഴേടെ തന്നെ മോന്‍
മത്തന്‍ കുത്തിയാലും കുമ്പളം മുളക്കില്ലല്ലോ?

കലക്കീടാ വാഴേ..... നീയെങ്ങനെ ടിക്കറ്റെടുക്കാതെ ഇത്രയും വര്‍ഷം മുന്നോട്ട് പോയി?

Malayali Peringode said...

സാമൂഹ്യ വിമര്‍ശനത്തിന് ഏറ്റവും നല്ലത് ഹാസ്യം തന്നെ.
അതാകുമ്പോള്‍ ഏത് ‘ബെര്‍ളിയെ’യും എന്തും പറയാം എന്ന് വാഴക്കോടന്‍ തെളിയിച്ചിരിക്കുന്നു!
അഭിനന്ദനങ്ങള്‍!!


ഇനി ഇതാണോ ഈ ‘നക്കിക്കൊല്ലല്‍’?!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കുഞ്ഞീവീനേം, സൂറാനേം മൂത്തവാഴയാണോ കൈകാര്യം ചെയ്യുന്നത്?

Anitha Madhav said...

ലിഫ്റ്റ്‌ ടെക്നോളജിടെ മെയില് ഓരോ പ്രാവശ്യവും എന്‍ ഐ എഫ്‌ ഈ കാര്‍ക്ക് ഫോര്‍വേഡായി കിട്ടുമ്പോള്‍ അപ്പൊ എന്‍ ഐ എഫീടെ ഗുണ്ട വരും ബാപ്പാനെ തല്ലാന്‍. അങ്ങിനെ തല്ലു കൊണ്ടു ഒരു പരുവമായി ഇപ്പൊ ബാപ്പാനെ കണ്ടാല്‍ നിക്കുവാണോ ഇരിക്കുവാണോ എന്നൊന്നും ഒരു പിടീം ഇല്ല.പിന്നെ മിമിക്രി അറിയാവുന്നത് കൊണ്ടു എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കില്‍ മിമിക്രി കാട്ടി ചോദിക്കും, അതാ ഒരു സമാധാനം.

ഈശ്വരാ.സ്വന്തം ഭാവിയെ പറ്റി വളരെ മനോഹരമായ കാഴ്ച്ചപ്പാടാണല്ലൊ? വീണ്ടും ഒത്തിരി ചിരിപ്പിചു വാഴക്കോടാ, നന്ദി..

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയമുള്ള കൂട്ടുകാരെ,
ഒരു പക്ഷെ മീറ്റിനു പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ പോസ്റ്റ്. പല ബ്ലൊഗര്‍മാരെയും അറിയുമെങ്കിലും അവരുടെ മക്കളെ അധികം പരിചയമില്ല. എങ്കിലും ഒരിക്കല്‍ കൂടി എല്ലാവരെയും ഞാന്‍ ഇഷ്ടപ്പെടുന്നു എന്നതിന് വേണ്ടി എഴുതിയതാണ്. ആരേയും നക്കിക്കൊല്ലാന്‍ വേണ്ടീട്ടല്ലേ....

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ... സസ്നേഹം, വാഴക്കോടന്‍

ശ്രീ said...

ഹ ഹ. സംഭവം കലക്കി കേട്ടോ മാഷേ.

Sureshkumar Punjhayil said...

As usual .. Athimanoharam Vaza.... Thankalude kayyoppu pathinjava thanne...! Manoharam, Ashamsakal...!!!

ബഷീർ said...

നിങ്ങളൊരു സംഭവം തന്നെയെന്ന് സമ്മതിക്കാൻ എന്റെ അസൂയ സമ്മതിക്കുന്നില്ല. എന്നാലും സമ്മതിച്ചിരിക്കുന്നു.

പിന്നെ ഈ ചെറായി തന്നെ ചുറ്റിക്കറങ്ങിയാൽ മതിയോ ?

നാട്ടുകാരന്‍ said...

"ഹരി: വേണ്ട മോളെ. കാര്യം നിന്റെ അമ്മയാണെങ്കിലും എന്റെ കൂമ്പിനിട്ടു താങ്ങുന്നതില്‍ ഒരു പിശുക്കും കാണിക്കാറില്ലാ, ഹമ്മേ!"

ഇതിന്റെ കഥ വിശദമായി ഞാന്‍ പറഞ്ഞാല്‍ ആവണിയമ്മ എന്റെയും കൂമ്പ്‌ കലക്കുമല്ലോ ഈശ്വരാ.......... ഞാനെങ്ങിനെ ആ സത്യം ബൂലോഗത്തെ അറിയിക്കും?

സന്തോഷ്‌ പല്ലശ്ശന said...

ബൂലോഗത്തെ ഇത്രമാത്രം സ്നേഹിക്കുകയും ഇവിടുത്തെ സൌഹൃദങ്ങളെ നെഞ്ചോടു ചേര്‍ക്കുകയും ചെയ്യുന്ന ഒരാള്‍ക്കെ ഇതുപോലുള്ള പോസ്റ്റുകള്‍ ഇടാന്‍ കഴിയൂ...ഇത്തരം പോസ്റ്റുകളിലൂടെ വാഴ ബൂലോകത്തിന്‍റെ സ്വന്തം പയ്യനായി മാറി...നമ്മുടെ അയലോക്കക്കാരന്‍ ചെക്കനെപ്പോലെ ആല്‍ത്തറയിലും അമ്പലവളവിലും നിന്ന്‌ രസികന്‍ കമന്‍റടിക്കണ വീരന്‍.

വാഴേ വീഴരുത്‌ നിങ്ങളൊരു കാറ്റിലും.


തമാശകള്‍ പറഞ്ഞ്‌ ഞങ്ങളെ ചിരിപ്പിക്കാന്‍ ഇവിടൊക്കെത്തന്നെ കാണണം

കാ...ണ...ണം

ദീപക് രാജ്|Deepak Raj said...

കൊള്ളാലോ വീഡിയോണ്‍

മാണിക്യം said...

ഒന്നുമില്ലങ്കിലും ഇലക്ഷന് തേങ്ങാക്കൊല
ഞാനാ ചെയ്ത് തന്നേ.ഗുരുത്വം വേണം.
പരേതയായ ബ്ലോഗര്‍ മാണിക്യത്തിനു
ആദരാഞ്ജലി പറഞ്ഞില്ലാ ..
ചെറായി മീറ്റിനു വന്നില്ല.നേരാ,
അത് കൊണ്ട് പൊന്നാടയും കിട്ടില്ലാ ..
എന്നാലും ..
സ്മരണ വേണം സ്മരണ.പോഴക്കോടന്‍ !!

ഇങ്ങനെ അന്തോം കുന്തോം ഇല്ലാതെ ചിരിപ്പിക്കുന്നതിന് നിന്നോട്‌ ദൈവം ചോദിക്കും.

:)

:-)

:-)

[ദൈവം:_ "വാഴക്കൊടാ എന്നേം കു‌ടെ ഒന്ന് ചിരിപ്പികാമോ? "]

ശ്രീലാല്‍ said...

ഇത്താണ്..ഇത്താണ്.. ഇത്താണ് വാഴക്കോടാ.. കലക്കൻ. :)
"ആ ചൊവ്വയിലേക്കുള്ള യാത്രാ വിവരണം തര്‍ത്തു ട്ടോ"

Husnu said...

നിന്റെ ആ ചൊവ്വയിലേക്കുള്ള യാത്രാ വിവരണം തര്‍ത്തു ട്ടോ

നീയാ ഗൂഗിള്‍ ഏര്‍ത്ത് ലൈവില്‍ ഒന്നു സേര്‍ച്ച്‌ ചെയ്തു നോക്കൂ എന്റെ കുട്യേ

What a vision Mr. Vazhakkodan. I really enjoyed this. simply superb!
congrats again.

Anil cheleri kumaran said...

കലക്കി എന്നു പറഞ്ഞാ ഇതാണു. വിഷയ വൈവിധ്യം കൊണ്ട് ഓരോന്നും തകർക്കുന്നു.

പാവത്താൻ said...

ഇതു തകര്‍ത്തു..എന്നല്ല തക്ര്ത്തു തരിപ്പണമാക്കി...നമിച്ചു മാഷേ നമിച്ചു...

നിരക്ഷരൻ said...

"ആവണി: അതാ പറഞ്ഞെ.ഇനി മിണ്ടാതെ അടങ്ങി ഒതുങ്ങി അവടെ ഇരിക്യാ. ആ ക്യാമറയൊന്നും എടുത്ത്‌ പൊക്കാനുള്ള ആരോഗ്യം പോലും ഇല്ല എന്ന് അച്ഛന്‍ മനസ്സിലാക്കുക."

എടുത്തുപറയാന്‍ പോയാല്‍ അങ്ങനെ ഒരുപാടുണ്ട്. വാഴക്കോടാ...ചെറായിയെപ്പറ്റി വന്ന പോസ്റ്റുകളില്‍ ഏറ്റവും മികച്ചത് ....

ആക്ഷേപഹാസ്യമല്ലാതെ നല്ല ശുദ്ധഹാസ്യത്തിലും എഴുതാം പോസ്റ്റുകള്‍ എന്നതിന്റെ തെളിവുകൂടിയാണ്‍ ഈ പോസ്റ്റ്.

ഒന്നൊന്നര പോസ്റ്റ് . കൊടു കൈ :) :)

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ നല്ല സുഹ്രുത്തുക്കള്‍‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

അരുണേ, നിന്റെ മൊന്റെ കാര്യം ഞാന്‍ ഏറ്റു!
ജോ, നന്ദി.
അറുണ്‍ നന്ദി
ശ്രദ്ധേയോ,തേങ്ങാ കഷ്ണം പെറുക്കി തിന്നൂ കേട്ടൊ.
കനലേ, പിള്ളേരൊക്കെ എന്താകുമൊ എന്തോ!
മലയളീ, നന്ദി
കുഞ്ഞീവിനെയും സൂറാനെയും മൂത്ത വാഴ കൈകാര്യം ചെയ്യട്ടെ അല്ലേ വെട്ടിക്കാടാ..
രമണിക, നന്ദി
അനിതേ നന്ദി അറിയിക്കട്ടെ.
വാഴക്കോടാ നന്ദി; ശൊ അതു ഞാന്‍ തന്നെയല്ലെ :)
മാണിക്യം ചേച്ചിയുടെ കമന്റ് ചിരിപ്പിച്ചു.
സന്തൊഷേ സന്തോഷമായി..
നാട്ടുകാരാ പോന്നോട്ടെ വേഗം!
ശ്രീ,സുരേഷ്,ദീപക് രാജ്,ബഷീര്‍ നാട്ടുകാരന്‍,ആദ്യമായി എത്തിയ ശ്രീലാല്‍,ഹുസ്നു,കുമാരന്‍, പാവത്താന്‍...എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ.

നിരക്ഷരന്‍ മുത്തശ്ശ്ന്‍ ഈ പൊസ്റ്റ് ആസ്വദിച്ചു എന്നറിഞതില്‍ അതിയായ സന്തോഷം, മീറ്റിന്റെ ദിവസം അടുക്കുംതൊറും ചിന്ത മുഴുവന്‍ ചെറായിയിലാ. ഇനി മീറ്റിനെക്കുറിച്ച് എഴുതേണ്ടാ എന്നു കരുതിയതാ, പക്ഷെ ഈ വിഷയം മനസ്സില്‍ വന്നപ്പൊല്‍ എഴുതാതിരിക്കാന്‍ കഴിഞില്ല.എല്ലാവര്‍ക്കും ഇഷ്റ്റമായി എന്നരിയുന്നതില്‍ വളരെ വളരെ സന്തോഷം!

ആ പകല്‍കിനാവനും,ഹരീഷ് ഭായിയും,അപ്പുവെട്ടനും വരാനിരിക്കുന്നതെയുള്ളൂ :)

അഭിപ്രായം അരിയിച്ച എല്ലാവര്‍ക്കും നന്ദി നല്ല നമസ്കാരം!

Raveesh said...

കൊള്ളാട്ടാ.....

Rafeek Wadakanchery said...

ബ്ളോഗിലൂടെയുള്ള ഈ ടൈം മെഷീന്‍ യാത്ര അതും ഒരു ബ്ളോഗ് മീറ്റിന്റെ സില്‍ വര്‍ ജൂബിലിയിലേക്ക് ഈ ചിന്ത പോലും അത്യുഗ്രന്‍ എന്നാദ്യം പറയട്ടെ..അക്ഷരങ്ങളിലൂടെ പരിചയപ്പെട്ടവരുടെ മനസ്സിലൂടെയും യാത്രചെയ്ത വാഴക്കോടാ ധീരതയോടെ നടന്നോളൂ....
റഫീക്ക്

Patchikutty said...

ഏതൊക്കെ വായിക്കും തോറും മീറ്റിനു വരാന്‍ പറ്റില്ല എന്നതിന്റെ സങ്കടം കൂടി കൂടി വരുന്നു... കലക്കന്‍ പോസ്റ്റ്‌... ഒരു ഭാഗവും എടുത്തു പറയുന്നില്ല...അപ്പൊ ഇതാ അല്ലെ ആകെ മൊത്തം ഒരു ആന ചന്തം എന്നൊക്കെ പറയുന്നേ:-)

ഹരീഷ് തൊടുപുഴ said...

ആവണി: വേണ്ട വേണ്ട ഇനി ഇവിടെയൊക്കെ മുറുക്കിത്തുപ്പി അതിന്റെ പടം എടുത്ത്‌ 'മോഡേണ്‍ ആര്‍ട്ട്' എന്ന് പറഞ്ഞ് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ എന്നെക്കൊണ്ട് ഫോട്ടോ എടുപ്പിക്കാനല്ലേ? അത് വേണ്ടാ.


ഹി ഹി ഹി ഹി...

വാഴേ; നിന്റെ പ്രവചനം പോലെ നടക്കുമെന്നു തന്നെയാണെനിക്കും തോന്നുന്നത്!!!
എന്തായാലും നമ്മുടെ മക്കൾ 99% ബ്ലോഗെർ ആകും. കാരണമെന്തെന്നാൽ, ഇന്നു ബ്ലോഗേ ശരണം എന്നും പറഞ്ഞ് നമ്മുടെ കുട്ടികളെ അവഗണിച്ചു നിർത്തിയിരിക്കുന്നതിനു അവരും ഒരു പക്ഷേ പകരം വീട്ടാനുള്ള അവസരം പാർത്തിരിക്കുകയായിരിക്കും.
നോക്കിക്കോ വയസ്സാംകാലത്ത് എന്നേം, നിന്നേം, ആ ഒറ്റക്കണ്ണനേം ഒക്കെ മക്കളെടുത്തിട്ട് പന്താടുന്നത്...


ഭാവികാലത്തേപറ്റിയുള്ള ഈ ഭാവനാപരമായ പോസ്റ്റ് വായിച്ച് ഓർത്തോർത്ത് ചിരിച്ചു..
ചെറായിലേക്ക് വാ; നെനക്കിട്ട് വച്ചിട്ടുണ്ട് ഞാൻ...!!!
:)

Ashly said...

The BEST !!!

സൂത്രന്‍..!! said...

വാഴേ മൂത്ത മകനോട്‌ പറഞ്ഞേക്ക്‌ സൂറനെ തൊട്ടുകളിക്കന്ടന്നു .....:( കലക്കി ബലാലെ .... ജ്ജ് ബല്ലാത്ത പഹയന്‍ തന്നെ ....

രസികന്‍ said...

വാഴക്കോടന്‍ ജീ നന്നായിരുന്നു ഇമാജിനേഷന്‍, എന്റെ വക കണ്‍ഗ്രചുലെയഷന്‍സ് :)

NAZEER HASSAN said...

ഡാ ഗെഡീ....
അലക്കിപ്പൊളിച്ചല്ലൊ, കൊള്ളാടാ നന്നായിട്ടുണ്ട്.
നിനക്ക് എന്‍ ഐ എഫീ ക്കാരുടെ മാത്രമല്ല വേറെയും കുറെ ഇടികള്‍ കിട്ടാന്‍ നിന്റെ കയ്യിലിരിപ്പ് വെച്ച് എല്ലാ സാധ്യതയും ഉണ്ട് മോനെ....

keep writing...

ധൃഷ്ടദ്യുമ്നന്‍ said...

ഹ ഹ ഹ...പൊളിച്ചടുക്കി... :) ഒരു ചേറയ‍ീ കാരണം എന്തൊക്കെ കാണണം എന്റെ ബ്ലോഗിയേ.... :D

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

ഒരു 25000 രൂപ പിരിക്കുന്ന കാര്യം വായിച്ചല്ലോ?ട്രഷററെ നിയമിച്ചില്ലേല്‍ ഞാന്‍ അത് സ്വയം ഏറ്റെടുത്തു ചെയ്തേക്കാം

അപ്പൊള്‍ എല്ലാരും താഴെ പറയുന്ന അക്കൌണ്ടില്‍ പണമിടുക

SB:2544556464646

vahab said...

ഈ വാഴക്കിത്തിരി നീളം കൂടുതലാണ്‌. എന്നാലും കുലയുടെ വലിപ്പം അപാരം....!!!
വണ്ടര്‍ഫുള്‍ ഫ്യൂച്ചറോളജി.

Areekkodan | അരീക്കോടന്‍ said...

വാഴേ...അന്റെ ഈ പോക്ക്‌ കണ്ടപ്പളേ തോന്നീണ്‌ ജ്ജ്‌ അന്ന് മുങ്ങും ന്ന്....ഇല്ലെങ്കി അന്നെ ഇടിച്‌ ഇടിച്‌ ഇഡ്‌ലി ചമ്മന്തി ആക്കാന്‍ കൊറേ ബെര്‌ണ്‌ണ്ട്‌...നോട്ട്‌ ദി പോയിന്റ്‌.
ഓ.ടോ:മീറ്റ്‌ ഗീതത്തിന്റെ ഒരു ലേറ്റ്സ്റ്റ്‌ പോസ്റ്റ്‌ റെഡിയാവുന്നു.ബീ കേര്‍ഫുള്‍

Areekkodan | അരീക്കോടന്‍ said...

വാഴേ അത്‌ ഇതാ ഇവിടെ

Rakesh R (വേദവ്യാസൻ) said...

വാഴേ , സൂക്ഷിച്ചോ .....
ചെറായിയില്‍ ഒരു ബാലസംഘം താങ്കള്‍ക്ക് പണിതരാന്‍ കാണും :-), എന്തിനാണെന്നല്ലേ... അവരുടെ ബ്ലോഗിനെപ്പറ്റി ഇപ്പൊഴേ കമന്റടിച്ചതിന് .

siya said...

hai vazhe...... u r great.

ബോണ്‍സ് said...

വാഴേ...തിരക്കായിരുന്നു..ഇപ്പോഴാ ഇത് വായിച്ചത്...കലക്കി...അപ്പൊ അടുത്ത തലമുറ ബ്ലോഗ്ഗും അല്ലെ? നെറികെട്ട കാര്‍ന്നോന്മാരോട് പകരം വീട്ടാന്‍ പിന്നെ അവരെന്തു ചെയ്യും!! രസിച്ചുട്ടാ..

poor-me/പാവം-ഞാന്‍ said...

പ്രിയ വാഴജി,
വായിച്ചു രസിച്ചു.തമാശയിലൊന്നും അഭിപ്രായം എഴുതാന്‍ അറിയില്ല അതുകൊന്ടു മംഗളമാശംസിച്ചു പിരിയട്ടെ.ആടുത്ത ലക്കത്തില്‍ വീണ്ടും കാണാം.

siva // ശിവ said...

സൂപ്പര്‍....

Faizal Kondotty said...

പോസ്റ്റ്‌ "മീറ്റ്‌ ഇന്ത്യ വിഷനില്‍ "

നരിക്കുന്നൻ said...

ഏതായാലും മീറ്റിന്റന്ന് ദുബായീന്ന് ഓട്ടോ പിടിച്ച് ചേറായിയിൽ എത്തീന്ന് അറിഞ്ഞു.

ചിരിപ്പിച്ചു.. കുടുകുടെ...

Lathika subhash said...

അഭിനന്ദനങ്ങള്‍!

 


Copyright http://www.vazhakkodan.com