Saturday, August 22, 2009

താരത്തിനൊപ്പം : അയ്യപ്പ ബൈജു ഓണത്തല്ലും തേടി......


താരത്തിനൊപ്പം എന്ന ഈ പംക്തിയില്‍ ഇന്ന് ഞാന്‍ പിന്തുടരുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അയ്യപ്പ ബൈജു എന്ന കഥാപാത്രത്തെത്തന്നെയാണ്. ഇതില്‍ "ഠോ" എന്ന ശബ്ദം ബൈജുവിന് കിട്ടുന്ന അടിയായും, ഇനിയെങ്ങാനും "ട്ടേ" എന്ന പ്രയോഗം കണ്ടാല്‍ ബൈജു അടിക്കുന്നതായും കണക്കാക്കുമല്ലോ .

രാവിലെത്തന്നെ അടിച്ച് ഫിറ്റായി ഒരു പാട്ടും പാടി കവലയിലേക്ക് വരുന്നതില്‍നിന്നും ഈ എപ്പിസോഡ്‌ ആരംഭിക്കുന്നു.

" മാവേലി നാടു നീങ്ങീടും കാലം..
മാനുഷരെല്ലാരും പാമ്പ്‌ പോലെ..
ആമോദത്തോടെ കുടിക്കുന്നോര്‍ക്കെല്ലാം
ഓസിയാ
ല്ലാതെ മറ്റൊന്നും വേണ്ടാ.....സത്യം.."

"എടാ ബൈജുവേ ഓണമൊക്കെ ഇങ്ങെത്തിയില്ലേ ഇങ്ങനെയൊക്കെ നടന്നാ മതിയാ? നല്ല
ഓണത്തല്ലോക്കെ വാങ്ങണ്ടേ?

ബൈജു: ഇങ്ങനെ നടന്നില്ലെങ്കില്‍ നിന്റെ അപ്പന്‍ വീട്ടില്‍ വന്ന് ഓണത്തല്ല് തല്ല്വോ?

"ഠോ""ഠോ""ഠോ"

ബൈജു :ഹൂ.. ഉല്കാടണം എരമ്പി.... കൊച്ചു പയ്യനാ.... ബോ
സടക്കം തന്നു..താങ്ക്സ്..


"എന്താടാ ഇനീം വേണോ?"


ബൈജു: നോ താങ്ക്സ് , ഇനി അലവന്‍സോന്നും വേണ്ടാ...നീ വീട്ടിപ്പോടാ.. ഇല്ലെങ്കില്‍ ഞാന്‍ ഇനീം വാങ്ങിക്കും..
ഓണമായതോണ്ട് ബൈജു ക്ഷമിച്ചിരിക്കുന്നു ....ബ്ലാടി ഫൂള്‍ ഒരു ഡിസ്കൌണ്ടും ഇല്ലാത്ത അടി...
ഇതു കണ്ടു നിന്ന ഒരാള്‍ ബൈ
ജുവിനോട്,

"എടാ ബൈജു, വെറുതെ തല്ലു കൊള്ളാതെ
വീട്ടിപ്പോടാ, നീയിന്നു നല്ല ഫിറ്റാ പോയി നാളെ വാ"

ബൈജു: ഹൊ വല്യ പുള്ളിയ... മാന്യന്‍, ബൈജു ഫിറ്റ്‌! പ്ലീസ്‌ നോട്ട് ദി പോയന്റ്, ഞാന്‍ വീട്ടീ പോയാ ഇന്ന്‌ കിട്ടാനുള്ള തല്ലൊക്കെ നിന്റെ അപ്പന്‍ വന്ന് വാങ്ങ്വോ?

"ഠോ""ഠോ""ഠോ"

ബൈജു:ഹൊ കിടിലന്‍ അടി, ഒരെണ്ണം മിസ്സായില്ല...താങ്ക്സ് .... ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ് ബൈജു ഈസ്‌
അണ്‍ഫിറ്റ്‌....
അപ്പോള്‍ അത് വഴി വന്ന ഒരു പെണ്‍ കുട്ടിയോട് ബൈജു ,
"പെങ്ങളെ ഒന്നു നിന്നെ..അയ്യോ പെങ്ങളല്ലേ ഈ മൊബൈലിന്റെ ബ്ലൂടൂത്തിലൂടെ ബ്ലൂവായിട്ടു കറങ്ങി നടക്കുന്നത്?

പെണ്‍കുട്ടി: ശോ ഒന്നു പതുക്കെ പറ, അതില് ശരീരം മാത്രേ എന്റെയുള്ളൂ
, ശബ്ദമൊക്കെ വേറെ ആരോ ഡബ്ബ് ചെയ്തതാ.

ബൈജു: പൂവര്‍ ഗേള്‍...പൂക്കുട്ടിയുണ്ടായിരുന്നെങ്കില്‍ അവളുടെ ശബ്ദമൊന്ന് റിക്കാര്‍ഡ്‌ ചെയ്യായിരുന്നു...
ആ പെണ്‍കുട്ടിയുടെ പിന്നാലെ വന്ന ഒരാള്‍ ബൈ
ജുവിനോട്,
" എന്താടാ അവളോടൊരു കിന്നാരം? വല്ല കമന്റടിയാണോ ?

ബൈജു: ഒരു റിക്കാര്‍ഡിംഗ് നടത്താന്‍ ഒഴിവുണ്ടാവോ എന്ന് ചോദിച്ചതാ...

"ഠോ" എന്റെ പെങ്ങളോട് അനാവശ്യം ചോദിക്കുന്നോടാ...റാസ്ക്കള്‍..

"ട്ടേ""ട്ടേ""ട്ടേ"
പെങ്ങന്മാര്‍ക്കു മൊബൈലും വാങ്ങിക്കൊടുത്തു കറങ്ങാന്‍ വിടുന്നോടാ ബ്ലാടി ഫൂള്‍..
അവനും അവന്റെ ഒരു പെങ്ങളും..പ്ലീസ്‌ നോട്ട് ദി പോയന്റ് പെങ്ങന്മാര്‍ക്കു മൊബൈല് വാങ്ങിക്കൊടുത്തു കറങ്ങാന്‍ വിട്ടാല്‍ പിന്നെ അവര്‍ ബ്ലൂടൂത്തില്‍ കിടന്നു കറങ്ങും, ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌ ഓക്കേ.മനസ്സിലായോടാ??
"ട്ടേ"
ഇതു കൂടി ഇരിക്കട്ടെ,
ഓണമൊക്കെയല്ലേ ഒരു ബോണസ്‌!

അപ്പൊ എല്ലാര്‍ക്കും ബൈജുവിന്റെ ഓണാശംസകള്‍ ..

ഫോട്ടോ കടപ്പാട്: ഗൂഗിള്‍

നന്ദി: പ്രശാന്ത്(അയ്യപ്പ ബൈജു)

എപ്പിസോഡ് ഡയക്ട്ടര്‍: വാഴക്കോടന്‍


37 comments:

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാവര്‍ക്കും പുണ്യത്തിന്റെ പൂക്കാലമായ റമദാന്‍ മാസത്തിന്റെ അനുഗ്രഹം ലഭിക്കട്ടെ! റമദാന്‍ മുബാറക്!!!
ഒപ്പം എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു!
സ്നേഹത്തൊടെ,
വാഴക്കോടന്‍

മാണിക്യം said...

അഹ്‌ലന്‍ റമദാന്‍...

പ്രാര്‍ഥനകളോടെ,
റമദാന്‍ മുബാറക്...

ചാണക്യന്‍ said...

വാഴെ,

ജസ്റ്റ് ഡിസ്റ്റമ്പർ ദാറ്റ്....:):)

റമദാൻ, ഓണ ആശംസകൾ...

ramanika said...

കൊച്ചു പയ്യനാ.... ബോണസടക്കം തന്നു..താങ്ക്സ്!
റമദാൻ, ഓണ ആശംസകൾ.

വശംവദൻ said...
This comment has been removed by the author.
വശംവദൻ said...

ബൈജു കസറി.

റമദാൻ, ഓണ ആശംസകൾ

രഘുനാഥന്‍ said...

എന്റെ അയല്‍ക്കാരനും മലയാളികളുടെ ആസ്ഥാന കുടിയനുമായ ബൈജുവിന്റെ കഥ കലക്കി വാഴേ...

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
റംസാന്‍ ആശംസകള്‍
ഓണാശംസകള്‍

ചെറുതായി പോയല്ലോ മാവേ(സോറി വാഴേ)?

സന്തോഷ്‌ പല്ലശ്ശന said...

പ്ളീസ്‌ നോട്ട്‌ ദ പോയിന്‍റ്‍ നമ്മുടെ വാഴ വീണ്ടു ചിരിയുടെ കദളിപ്പഴവുമായി വന്നിരിക്കുന്നു. വാഴെ ഓണാശംസകള്‍

കണ്ണനുണ്ണി said...

ഹി ഹി കൊച്ചു പയ്യനാ.... ലവന്‍ കളിയാക്കുവാ..
റംസാന്‍ ആശംസകള്‍...

ശ്രദ്ധേയന്‍ | shradheyan said...

'പൂക്കുറ്റി'യുമായിട്ടാണോടാ റമദാന്‍ മുബാറക്ക്‌.. :)
എന്നാലും കിടക്കട്ടെ. റമദാന്‍ കരീം... ഒപ്പം ഹൃദ്യമായ ഓണാശംസകളും.

പാവപ്പെട്ടവൻ said...

പെങ്ങന്മാര്‍ക്കു മൊബൈലും വാങ്ങിക്കൊടുത്തു കറങ്ങാന്‍ വിടുന്നോടാ ബ്ലാടി ഫൂള്‍..
അവനും അവന്റെ ഒരു പെങ്ങളും..പ്ലീസ്‌ നോട്ട് ദി പോയന്റ് പെങ്ങന്മാര്‍ക്കു മൊബൈല് വാങ്ങിക്കൊടുത്തു കറങ്ങാന്‍ വിട്ടാല്‍ പിന്നെ അവര്‍ ബ്ലൂടൂത്തില്‍ കിടന്നു കറങ്ങും, ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌ ഓക്കേ.മനസ്സിലായോടാ??
"ട്ടേ"
ഇതു കൂടി ഇരിക്കട്ടെ, ഓണമൊക്കെയല്ലേ ഒരു ബോണസ്‌!
അടി പൊളി വാഴേ.... ചിരിച്ചുപ്പാടു വന്നു

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വീണ്ടും വാഴക്കോടന്‍!കലക്കി മാഷെ.

Arun said...

അതില് ശരീരം മാത്രേ എന്റെയുള്ളൂ , ശബ്ദമൊക്കെ വേറെ ആരോ ഡബ്ബ് ചെയ്തതാ.

hi hi kalakki Vazhakkoda..
sharikkum chirippichu

Husnu said...

Super skit Vazhakodan,
Baiju strikes again

Good work, keep it up.

Ramadan Kareem

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Ramdaan Mubarak..

Afsal said...

ആസംസകള്‍ നേരാന്‍ തിരഞ്ഞെടുത്ത രീതി നന്നായി ...............എന്റെ വക റമദാന്‍ ഓണ ആസംസകള്‍ എല്ലാ ബ്ലോഗ്‌ കുടുംബാങ്ങങള്‍ക്കും.

ധൃഷ്ടദ്യുമ്നന്‍ said...

നോട്ട്‌ ദി പോയന്റ്‌....എല്ലാവർക്കും ഓണാശംശകൾ....കലക്കീട്ടുണ്ട്‌ ഗഡീ.. :)

Anil cheleri kumaran said...

നല്ല പോസ്റ്റ്..

Anitha Madhav said...

പ്രിയപ്പെട്ട വാഴക്കോടന്‍,
കഴിഞ്ഞ പോസ്റ്റ്‌ കരയിചെങ്കിലും ഈ പോസ്റ്റ്‌ ശരിക്കും ചിരിപ്പിച്ചു. അയ്യപ്പ ബൈജു കലക്കി.നല്ലൊരു സന്ദേശം ബിജുവിന്റെ വകയും! നോട്ട് ദി പോയന്റ്!

ബോണ്‍സ് said...

വാഴേ!! അവധി കഴിഞ്ഞു തിരിച്ചെത്തി..ല്ലേ? വെല്‍ക്കം ബാക്ക്...റമദാന്‍ മുബാറക്ക്‌, ഓണാശംസകള്‍ , പിന്നെ ബിവരെജസ് ആശംസകള്‍....

പാവത്താൻ said...

വാഴക്കോടനും കുടുംബത്തിനും ഓണാശംസകള്‍, റമദാന്‍ മുബാറക്. ഓണത്തല്ലു കലക്കി.

സച്ചിന്‍ // SachiN said...

ബൈജുവിനെ മനസ്സില്‍ കണ്ട് വായിക്കുമ്പോള്‍ വളരെ രസകരം!
ബൈജു കസറി!
വാഴക്കോടനും കുടൂംബത്തിനും റമദാന്‍ ആശംസകളും, ഓണാശംസകളും നേരുന്നു.

കുഞ്ഞാവ said...

ഓണം കരീം,
റമദാന്‍ മുബാറക്ക്‌..
കിട്ടിയത് മുഴുവന്‍ എണ്ണിയെടുത്തു അല്ലെ ഗള്ളാ.

ശരത്‌ എം ചന്ദ്രന്‍ said...

വാഴക്കൊടാ... റമദാൻ മുബാറക്...

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്ന് അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി.ബൈജുവിനെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഒരിക്കല്‍കൂടി എന്റെ ഓണാശംസകള്‍ നേരുന്നു.

സസ്നേഹം,
വാഴക്കോടന്‍

മനോഹര്‍ കെവി said...

from starting to the end, i never thought it is a skit; i thought you were really narrating the script of the one of the tv program.
Well done, so creatively done; especially we read the dialogues imagining baiju in our mind.
sorry, today my malayalam fonts not functioning properly. so in english

വാഴക്കോടന്‍ഫാന്‍സ്‌ ‍// vazhakodan fans said...

വാഴക്കോടന്‍ ആശാനെ....അയ്യപ്പ ബൈജു കൊള്ളാട്ടോ..... പക്ഷെ കുറച്ചൂടെ നീളം ആകാമായിരുന്നു..ഇതിപ്പോ പെട്ടെന്ന് വായിച്ചു തീര്‍ന്നല്ലോ.. :) അടുത്ത പോസ്റ്റ്‌ പെട്ടെന്ന് തന്നെ പോന്നോട്ടെ... അവിടെ ചുമ്മാ ഇരുക്കുവല്ലേ.... :)

മീര അനിരുദ്ധൻ said...

അയ്യപ്പ ബൈജു കസറീട്ടോ.

പള്ളിക്കുളം.. said...

ഇത്തിരിക്കൂടെ ആകാമായിരുന്നു..

Sureshkumar Punjhayil said...

Kurache ulluvallo vaze...! Thirakkilano..?

Ramadan Kareem,
Onashamsakal....!!!

പകല്‍കിനാവന്‍ | daYdreaMer said...

"ഠോ","ഠോ","ഠോ" :)

വാഴക്കോടന്‍ ‍// vazhakodan said...

പടച്ച റബ്ബേ ആരാണീ വാഴക്കോടന്‍ ഫാന്‍സ്‌? മക്കളേ, ആരാണെങ്കിലും പുറത്തു വരൂ, ഞാനൊന്ന് കണ്‍ കുളിര്‍ക്കെ കാണട്ടെ.ഇല്ലെങ്കില്‍ എന്നെയും അതില്‍ ഒരു മെമ്പറാക്കൂ പ്ലീസ്‌. ആരാണെങ്കിലും മുന്നോട്ടു വരൂ.
അപ്പോ ബൈജുവിന്റെ കഥ ചുരുങ്ങിപ്പോയി എന്നുള്ള പരാതി തീര്‍ച്ചയായും അടുത്ത എപ്പിസോഡില്‍ തീര്‍ക്കുന്നതാണ്. അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍.

ബിനോയ്//HariNav said...

ഹ ഹ ഹ വാഴേ ആ ബൈജു തല്ലുകൊണ്ട് ചാവാറായല്ലോ.

അഡ്വാന്‍സ് ഓണാശംസകള്‍ :)

കൂട്ടുകാരൻ said...

വാഴേ, ഇത് കോപ്പിറൈറ്റ് ഉള്ളതാണോ? മിമിക്രിക്കാര്‍ എപ്പോള്‍ അടിച്ചു മാറ്റി എന്ന് ചോദിച്ചാല്‍ മതി...സംഭവം സൂപ്പര്‍.

കുഞ്ഞായി | kunjai said...

ഹഹഹാ..
അതേറ്റു

SUNIL V S സുനിൽ വി എസ്‌ said...

തള്ളേ പൊളപ്പൻ..
സൂപ്പറായി മച്ചു..
ഈ സ്കിറ്റ്‌
നമുക്കുപയോഗിക്കണം..

 


Copyright http://www.vazhakkodan.com