Monday, August 24, 2009

ഓണം പ്രമാണിച്ച് വമ്പിച്ച വിലക്കുറവ് : ബ്ലോഗ് ചന്ത

ബ്ലോഗില്‍ അനുദിനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പുതിയ ബ്ലോഗ് ചന്തയിലെ വിലവിവര പട്ടിക ഇപ്രകാരമായി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. ആയതിനാല്‍ കരിഞ്ചന്തക്കാരുടേയും പൂഴ്ത്തി വെപ്പുകാരുടേയും ചതിയില്‍ പെട്ടുപോകാതെ എല്ലാവരും ബ്ലൊഗ് ചന്തയില്‍ നിന്ന് തന്നെ അവശ്യസാധനങ്ങള്‍ വാങ്ങേണ്ടതാണ് എന്ന് ഇതിനാല്‍ എല്ലാ ബ്ലോഗര്‍മാരേയും അറിയിച്ച് കൊള്ളുന്നു.ഈ ഓണത്തിന് എല്ലാവരും ബ്ലോഗച്ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങൂ, ഈ ഓണം ഞങ്ങളോടൊപ്പം ആഘോഷിക്കൂ...

സര്‍ക്കാര്‍ അംഗീകരിച്ച ബ്ലോഗ് ചന്ത വിലവിവര പട്ടിക.
സ്മൈലി :) ----------------- 5 രൂപ
കൊള്ളാം ------------------ 10 രൂപ
കിടിലന്‍ ------------------- 12 രൂപ(രണ്ട്കിടിലന്‍വാങ്ങുമ്പോള്‍ ഒരുകിടുസൌജന്യം)
നന്നായിട്ടുണ്ട് --------------- 15 രൂപ
തകര്‍ത്തു ------------------- 16 രൂപ
ഇനിയും എഴുതൂ -------------- 20 രൂപ
കൂടെയുണ്ടേ-------------------12രൂപ

ബാക്കി
പോരട്ടെ! ------------ 21.50രൂപ
അതിമനോഹരം ------------- 25 രൂപ
അതിരസകരം
--------------- 27 രൂപ
കലക്കി മോനേ -------------- 30 രൂപ
നല്ല
ചിത്രം ------------------ 25 രൂപ
പടം കൊള്ളാം --------------- 25.50
കിടിലന്‍ പടം --------------- 27 രൂപ
----------------- ‘ഒന്നിന് 2 രൂപ('ഹി' സ്റ്റോക്ക്‌ തീര്‍ന്നു)
ചിരിപ്പിച്ചു
------------------- 30 രൂപ
നമിച്ചിരിക്കുന്നു
-------------- 50 രൂപ
നൊമ്പരപ്പെടുത്തി
------------ 35 രൂപ
ആശംസകള്‍ -----------------18 രൂപ

ഓണം സ്പെഷല്‍ ഓഫറുകള്‍:-

‘ഫോളോവര്‍ ഒന്നിന് 150 രൂപമാത്രം!
അഞ്ചു
‘ഫോളോവേര്‍സിനെ‘ ഒന്നിച്ച് വാങ്ങുമ്പോള്‍ നൂറ് ‘ഫോളോവേര്‍സ്’ തികയുമ്പോള്‍ കത്തിക്കാനുള്ള മെഴുകുതിരിയും, പായസ കിറ്റും തികച്ചും സൌജന്യം.

പുതിയ പോസ്റ്റിന്റെ ലിങ്ക് മെയില്‍ അയക്കാന്‍, മെയിലൊന്നിന് 10 രൂപ മാത്രം!!

നൂറ് മെയില്‍ ഒന്നിച്ചയക്കുമ്പോള്‍ ഒരു “ഫോട്ടോ പോസ്റ്റ്”ലിങ്ക് തികച്ചും സൌജന്യമായി മെയിലില്‍ അറിയിപ്പ് നല്‍കുന്നു.

“ഓണം കമന്റ് കിറ്റ്”
1000 രൂപയടച്ച് ഒരു കമന്റ് കിറ്റ് സ്വന്തമാക്കുമ്പോള്‍ വര്‍ഷം മുഴുവനും ഇഷ്ടമുള്ള പോസ്റ്റുകളില്‍ ഒരു വര്‍ഷത്തേക്ക് കമന്റുകള്‍ സൌജന്യമായി ഇടുന്നു. കിറ്റിന്റെ കൂടെ “പുകഴ്ത്തല്‍ കമന്റ് പായ്ക്കും, ഇകഴ്ത്തല്‍ കമന്റ് പായ്ക്കും തികച്ചും ബോണസായി ലഭിക്കുന്നു.


ഈ ഓണം ബ്ലോഗ് ചന്തയോടൊപ്പം ആഘോഷിക്കൂ......
********************************************************

“അധോബ്ലോഗം“ ചന്തയില്‍ നിന്നുമുള്ള ഏറ്റവും പുതിയ ഓണം ഓഫറുകള്‍!

അനോണി കമന്റ് ഇടാന്‍ ---------------------15 രൂപ
അണോണി തെറി വിളി ----------------------50 രൂപ

ബ്ലോഗ് പൂട്ടിക്കാന്‍ ---------------------------250 രൂപ

അപര ബ്ലോഗ് നിര്‍മ്മിക്കാന്‍------------------500 രൂപ

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കാന്‍---------------100 രൂപ

ഒരേ പോസ്റ്റില്‍ പല പേരില്‍ കമന്റ് ഇടാന്‍-----100 രൂപകമന്റ് ഒന്നിന്.

വധ ഭീഷണി കമന്റ്/ ഇ മെയില്‍---------------250 രൂപ

വിവാദ പോസ്റ്റ് ഇടാന്‍ ------------------------100 രൂപ

വിവാദ കമന്റ് ഇടാന്‍--------------------------25 രൂപ
ഗ്രൂപ്പ് ബ്ലോഗ് തകര്‍ക്കാന്‍ ---------------------500 രൂപ

‘ഫോളോവറെ’ പിന്തിരിപ്പിക്കാന്‍ --------------200 രൂപ


ഈ ഓഫറുകള്‍ ഓണക്കാലത്തേയ്ക്കു മാത്രം. പരിമിതമായ സ്റ്റോക്ക് മാത്രം!
ഈ ഓണം അധോബ്ലോഗത്തോടൊപ്പം ആഘോഷിക്കുക!!


ആവശ്യമുണ്ട്:
അധോബ്ലോഗത്തിന്റെ തിരുവനന്തപുരം വ്യാപര കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നനായ സെയിത്സ്മാനെ/സെയിത്സ് ഗേളിനെ ആവശ്യമുണ്ട്. താഴെ കാണുന്ന യോഗ്യതകള്‍ ഉള്ളവര്‍ എത്രയും വേഗം ബയോഡാറ്റ സഹിതം നേരില്‍ ബന്ധപ്പെടുക.

തസ്തിക: സെയിത്സ് മാന്‍/ഗേള്‍
വയസ്സു : ആവശ്യത്തിന്.
വിദ്യഭ്യാസ യോഗ്യത : മൂന്നാം തരം പാസ്
ശമ്പള സ്കെയില്‍: ആളെ കണ്ടതിന് ശേഷം സ്കെയില്‍ വെച്ച് അളന്ന് തിട്ടപ്പെടുത്തും.
പ്രവര്‍ത്തി പരിചയം:
1. ഒരു അനോണി ബ്ലോഗില്‍ ചുരുങ്ങിയതു ഒരു വര്‍ഷത്തെ പോസ്റ്റ് ചെയ്ത പരിചയം.
2. പത്തില്‍ കുറയാത്ത കമന്റ് തെറികളിലുള്ള പരിജ്ഞാനം
3. ഇതിനു മുന്‍പ് നടത്തിയ തെറി കമന്റ്, എതെങ്കിലും ബ്ലോഗര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ്.
4. ഏതെങ്കിലും ബ്ലോഗ് പൂട്ടിച്ചവര്‍ക്ക് മുന്‍ ഗണന ലഭിക്കാന്‍, പൂട്ടിച്ച ബ്ലോഗിന്റെ പ്രൊഫൈല്‍ കോപ്പി അറ്റസ്റ്റ് ചെയ്തത് അപേക്ഷയോടൊപ്പം വെയ്ക്കുക.
5. വിവാദ പോസ്റ്റുകള്‍ സ്ഥിരമായി ഇടുന്ന ചുരുങ്ങിയ പക്ഷം നാലു ബ്ലോഗര്‍മാരെയെങ്കിലും ഇന്റര്‍വ്യൂ ചെയ്തതിന്റെ ബൂലോക പത്ര കട്ടിങ്സ് അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യുക.

മുകളില്‍ പറഞ്ഞ യോഗ്യത ഉള്ളവര്‍ എത്രയും വേഗം അധോബ്ലോഗം ഒഫീസുമായി ബന്ധപ്പെടുക.
അഡ്രസ്:
പ്രസിഡന്റ്,
അധോബ്ലോഗം,
തിരുവനന്തപുരം വടക്ക്.
ഫോണ്‍: 9989547100

54 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഒരിക്കല്‍ കൂടി ഓണാശംസകള്‍ നേരുന്നു.
അപ്പോല്‍ എല്ലാം പറഞ്ഞ പോലെ ഓണച്ചന്ത പോലെ നമുക്ക് ഈ ബ്ലോഗ് ചന്തയും വിജയിപ്പിക്കാം!
ഓണം സ്പെഷല്‍ ബ്ലോഗ് ചന്ത!!

ചാണക്യന്‍ said...

((((((((ഠേ)))))))

ഓണം വിശേഷാൽ ബ്ലോഗ് ചന്ത തേങ്ങ്യാ അടിച്ച് ഉദ്ഘാടിച്ചതായി പ്രഖ്യാപിക്കുന്നു...

വരൂ..വരൂ..കടന്ന് വരൂ....

ഈ ആദായ വില്പനയിൽ പങ്കാളികളാവൂ...

Sureshkumar Punjhayil said...

അതിമനോഹരം ------------- 25 രൂപ
ആശംസകള്‍ -----------------18 രൂപ
Appo njan eppozum 43 rupees karuthanam alle...!

Eppozatheyum pole,
Athimanoharam, Ashamsakal...!!!

Arun said...

ഈശ്വരാ... ഇതിന് എന്തു പറഞ്ഞ് കമന്റും???
ഒരു ഒന്നൊന്നര അലക്കാണല്ലൊ വാഴക്കോടാ...

ഒരു 2 കിടിലന്‍ കൂടെ ഫ്രീയായി കീട്ടുന്ന കിടുവും :)

ഓണാശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മൊത്തമായി എടുത്താല്‍ ഇനീം കുറയോ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഓണാശംസകള്‍----------?

ramanika said...

ഇതിനു മൊത്തം 75
5+10 +12+15+25+18=75
ഓണാശംസകള്‍

ഹരീഷ് തൊടുപുഴ said...

ഇതാ പിടിച്ചോ...


ഞാഹ..ഹഹാഹ്..!!!

മണിച്ചിരി; രൂഭാ 50 മാത്രം..

മാണിക്യം said...

ഏതു പോസ്റ്റിലും ഇടാന്‍ പാകത്തിനു തയ്പ്പിച്ച കമന്റ് അതു നല്ല ആശയമാണ് മിതമായവിലക്ക് കൊടുക്കുന്നത് നല്ലത് എന്നാലും ഈ മാന്ദ്യം പിടിച്ച നേരത്ത് വില ഇതിത്തിരികൂടുതല്‍ അല്ലേ?
വന്നു ഒരു :) സ്മൈലി ഇട്ടിട്ട് ഓടാം എന്നു വച്ചാ അതിനും അന്ചു രൂപ കരിഞ്ചന്തയില്‍ വാങ്ങാന്‍ നിവര്‍ത്തിയില്ലാല്ലോ

ഒരു വരി കുത്തി കുറിച്ചു പോകാം
എല്ലാം വില്‍ക്കാം എന്നാ
വ്യാവസായിക ചിന്തക്കു
ഓണചന്ത സംഘടിപ്പിച്ചതു നന്നായി

ജിപ്പൂസ് said...

ഓര്‍മ്മയുണ്ടോ ഈ മൊഹം സോറി തേങ്ങ.
ഓര്‍മ്മ കാണില്ല.സുല്ലിന്‍റെ കായീം ബാങ്ങി കോയി ബിരിയാണീം തിന്ന് നടക്കണ അനക്ക് തേങ്ങ്യ ഒരു അവശ്യസാധനമാണെന്നും ബ്ലോഗര്‍മാര്‍ തേങ്ങ അരച്ചരച്ചരച്ചാണു ചമ്മന്തി ഉണ്ടാക്കുന്നതെന്നും ഓര്‍മ്മ കാണില്ല.

പോസ്റ്റുകളിലൂടെ ഇജ്ജ് കണ്ട ബൂലോകമല്ല മോനേ ബൂലോകം.തേങ്ങ ഒടച്ച വഹയില്‍ ഒരു മണി ധാന്യം കിട്ടാനായി വേണ്ടി ചിന്തക്കും,തനിമലയാളത്തിനും മുന്നില്‍ പായേം വിരിച്ച് കെടക്കണ പട്ടിണിപ്പാവങ്ങളുടെ ബൂലോകം.അത് മനസ്സിലാവാന്‍ ഹിറ്റും വിറ്റും ബേണ്ട ബായേ.അതിനു സെന്‍സ് വേണം സെന്‍സിക്ലിബിലിറ്റി വേണം.ജസ്റ്റ് ഡിസംബര്‍ ഹാ...

ജിപ്പൂസ് said...

ഈ ഓണക്കാലത്ത് ആദായ വിലക്ക് തേങ്ങ വിക്കാണ്ട് സുല്ലിന്‍റെ തേങ്ങക്ക് ഡിമാന്‍റ് ഉണ്ടാക്കുകയാണു ബായക്കോടന്‍.അങ്ങനെ ഡിമാന്‍റ് കൂട്ടി തോന്നിയ വിലക്ക് തേങ്ങ വിറ്റ് ഞമ്മടെ പാവപ്പെട്ടോനെ പോലെ ഒരു പണക്കാരനാകാനുള്ള ബായക്കോടന്‍-സുല്‍ ഗൂഢാലോചനയാണിതെന്ന് ഞങ്ങള്‍ സംശയിക്കുന്നു.മാന്യമഹാ ബൂലോകരേ സുല്ലിന്‍റെ കയ്യീന്ന് കായീം ബാങ്ങി മാവേലി സ്റ്റോറും വാമനന്‍ സ്റ്റോറും തൊറന്ന് ഇന്നാട്ടിലെ പാവപ്പെട്ട തേങ്ങ്യാ കര്‍ഷകന്‍റെ പള്ളേലടിക്കാനുള്ള ഈ ഗൂഢാലോചന തിരിച്ചറിയുക.

വല്ലോന്‍റേം എടത്തീ പോയി എടക്കെടക്ക് രണ്ട് തേങ്ങ വില്‍ക്കുന്നോണ്ടാ പൊരേലെ അടുപ്പില്‍ തീ പുകയുന്നേ.ഇതിപ്പോ എന്ത് ചെയ്യണംന്ന് ഒരു പിടീല്ല ..ങ്ഹീ ങ്ഹീ(പൊട്ടിക്കരഞ്ഞ് കൊണ്ട് ഒരു ബ്ലോഗര്‍)

ഒരു തേങ്ങ്യ ഒടക്കാനായി എത്ര നേരായി ഈ കാത്തിരിപ്പ്.പണ്ടത്തെപ്പോലെയല്ല നല്ല പോസ്റ്റിനൊക്കെ ക്ഷാമാ ഇപ്പോ.മാത്രല്ല തേങ്ങേം കിട്ടാനില്ല(നിരാശയോടെ മറ്റൊരു ബ്ലോഗര്‍)

ജിപ്പൂസ് said...

ഇത് വെറും സാമ്പിളു മാത്രം.ഇങ്ങനെ തേങ്ങയും ഒടച്ച് ജീവിക്കുന്ന ആയിരങ്ങളുണ്ടിവിടെ.ബ്ലോഗ് ചന്തക്ക് പിന്നിലെ അയ്മതി അന്വേഷിക്കുക.സുല്ലിന്‍റെ തേങ്ങാ ഫാക്ടറി റൈഡ് ചെയ്ത് പൂഴ്ത്തി വെച്ച തേങ്ങ്യകള്‍ ആദായ വെലക്ക് ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാളെ രാവിലെ ആറു മുതല്‍ വൈകീട്ടാറു വരെ ബൂലോക ബ്ലര്‍ത്താലിനു 'ബൂലോക ചെറുകിട തേങ്ങ്യാ കര്‍ഷക സംരക്ഷണ സമിതി(B.C.T.K.S.S)' ആഹ്വാനം ചെയ്യുന്നു.(ഇജ്ജേത് 'ആസ്യാന്‍റെ' വീട്ടീ പോയി കരാറൊപ്പിട്ടാലും തൊയ്‌ലാളികള്‍ വിടില്ല കോയാ...)

ബ്ലോല്‍,ബ്ലോത്രം എന്നീ ശാധനങ്ങളെ ബ്ലര്‍ത്താലില്‍ നിന്നും ഒയ്‌വാക്കിയിരിക്കുന്നു.

സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും ബായേന്‍റെ ചന്ത സ്തംഭിപ്പിക്കും.
ബായക്കോടാ പോഴക്കാടാ ഓര്‍ത്ത് കളിച്ചോ സൂശിച്ചോ...
പുല്ലാണേ പുല്ലാണേ പാടത്തും പറമ്പിലും പുല്ലാണേ.
ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ നട്ടെല്ലൂരി പന്തം വീശും.
ചാണക്യനാണേലും ഏത് പണ്ടാരമാണേലും കുപ്പീലടക്കും കട്ടായം.
സിന്ദാവോ സിന്ദാവോ തേങ്ങാ തൊയ്‌ലാളി ഐക്യം സിന്ദാവോ.
ഇങ്കുലാവ് സിന്ദാവോ ബൂ.ചെ.തേ.സം.സ സിന്ദാവാ
അങ്ങനെത്തന്നെ അങ്ങനെത്തന്നെ അങ്ങനെത്തന്നെ അങ്ങനെത്തന്നെ.(കോറസ്)

Patchikutty said...

നാട്ടില്‍ നിന്ന് വന്നതേ ഉള്ളു... ശമ്പളം ബാങ്കില്‍ എത്തിയതെ ഉള്ളു...പോക്കറ്റ് ‌ കാലി ആണ്...അതുകൊണ്ടൊരു സ്മൈലിയില്‍ ഒതുക്കുവാ :-)

പാവത്താൻ said...

സാമാനം വാങ്ങുന്നവരുടെ പേരുകള്‍ നറുക്കിട്ടെടുത്ത് വിജയിക്ക് എന്നോടൊപ്പം ഡിന്നര്‍ കഴിക്കാന്‍ അവസരം. അതും വാഴക്കോടന്റെ വീട്ടില്‍,അദ്ദേഹത്തിന്റെ ചെലവില്‍.....

മീര അനിരുദ്ധൻ said...

ഓണം സ്പെഷ്യൽ ബ്ലോഗ്ഗ് ചന്തയിൽ നിന്ന് എല്ലാ ഐറ്റവും ഓരോ പ്ലേറ്റ് വീതം തന്നേരേ.പൈസ ഭർത്താവിനു ശമ്പളം കിട്ടുമ്പോൾ തരാം.കാണം വിറ്റും ബ്ലോഗ്ഗ് ചന്തയിൽ നിന്നും സാധനങ്ങൾ വാങ്ങണം എന്നാണു പ്രമാണം എങ്കിലും വിൽക്കാൻ കാണം ഇല്ലാത്തതു കൊണ്ട് തൽകാലം കടം പറയുന്നു.

പാവത്താൻ said...

ഇനി നോക്കിക്കോ ഓണക്കച്ചവടം പൊടി പൊടിക്കും

സന്തോഷ്‌ പല്ലശ്ശന said...

എന്‍റെ വക എല്ലാവര്‍ക്കും ഓണത്തല്ല് ഫ്രീ... !!!!! :):):)

ആർപീയാർ | RPR said...

രണ്ട് കിലോ കലക്കൻ !!

പ്രിയ said...

ഹ ഹ ഹ

കലക്കി മോനേ

നമിച്ചിരിക്കുന്നു
......................

(2*3)+30+50=86

ഹോ എന്താ ഒരു വില. ഇക്കണക്കിനു 'ബ്ലോഗ് വിറ്റ് ബ്ലോണം' കൂടേണ്ടി വരും

Anitha Madhav said...

ആഹാ കമന്റുകല്‍ക്കൊക്കെ ഇത്ര വിലക്കുറവാണോ??
ഇത്രനാളും കരിഞ്ചന്തയില്‍ നിന്നും വാങ്ങിയതു കൊണ്ട് ശരിക്കുള്ള വില ഇപ്പോഴല്ലേ മനസ്സിലായത്.

എല്ലാ കമന്റും ഒരോ കിലോ പോന്നോട്ടെ! ഓന്ണം പൊടിപൊടിക്കട്ടെ!

ഓണാശംസകള്‍

Typist | എഴുത്തുകാരി said...

എല്ലാ തരത്തിലും പെട്ടതു് കുറച്ചധികം വാങ്ങി സ്റ്റോക്ക് വക്കണം. ആവശ്യം വരുമല്ലോ.

അരുണ്‍ കരിമുട്ടം said...

എന്താ ആശയം?
എന്താ ഭാവന?
അതാണ്‌ വാഴക്കോടന്‍..
അതാവണം വാഴക്കോടന്‍..
അത് തന്നെ വാഴക്കോടന്‍..

ഓണാശംസകള്‍!!

രാജീവ്‌ .എ . കുറുപ്പ് said...

ഏതെങ്കിലും ബ്ലോഗ് പൂട്ടിച്ചവര്‍ക്ക് മുന്‍ ഗണന ലഭിക്കാന്‍, പൂട്ടിച്ച ബ്ലോഗിന്റെ പ്രൊഫൈല്‍ കോപ്പി അറ്റസ്റ്റ് ചെയ്തത് അപേക്ഷയോടൊപ്പം വെയ്ക്കുക

ഇടിവെട്ട് പോസ്റ്റ്‌ വാഴേ, പുതിയ ആശയം കൊള്ളാം

ഇടിവെട്ട് = ഇതിന്റെ വില എവിടെ (അപ്പോള്‍ എനിക്ക് കാശ് മുടക്കില്ലാ)

ശ്രദ്ധേയന്‍ | shradheyan said...

കൊള്ളാം, കിടിലന്‍ , കിടു,നന്നായിട്ടുണ്ട്,തകര്‍ത്തു, ഇനിയും എഴുതൂ, കൂടെയുണ്ടേ,ബാക്കി പോരട്ടെ,അതിമനോഹരം.

കാശ് തീര്‍ന്നു... ബാക്കി പര്‍ച്ചേസ് അടുത്ത ഒന്നാം തിയ്യതി...

Areekkodan | അരീക്കോടന്‍ said...

ഓണക്കച്ചവടം പൊടി പൊടിക്കും

Husnu said...

Really Fantastic!
This creativity keeps this blog outstanding!

all the best, Keep it up.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹോ ഹോ..എന്റെ വാഴക്കോടാ..സമ്മതിച്ചിരിക്കുന്നു....നിങ്ങൾ എന്തു പറഞ്ഞാലും നർമ്മം ആണല്ലോ...

നല്ല ആക്ഷേപഹാസ്യം

ഓണാശംസകൾ !

NAZEER HASSAN said...

ഹി ഹി ഹി
സ്റ്റോക്ക് ഇല്ലാത്ത കാരണം കരിഞ്ചന്തയില്‍ നിന്നും വാങ്ങിയതാ..

നന്നായിട്ടുണ്ട് ഗെഡീ...

വാഴക്കോടന്‍ ‍// vazhakodan said...

ബ്ലോഗച്ചന്തയില്‍ വന്ന് സാധനങ്ങള്‍ വാങ്ങിയ എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
കച്ചോടം വളരെ മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ആരും കാഴ്ചക്കാരായി നോക്കി നില്‍ക്കാതെ മടിച്ച് നില്‍ക്കാതെ അറച്ച് നില്‍ക്കാതെ കടന്നു വരൂ കടന്നു വരൂ..
വില മെച്ചം ഗുണം തുച്ചം! വരൂ കടന്നു വരൂ..
@ജിപ്പൂസേ, ബ്ലോണത്തിനിടയിലാണോ നിന്റെ തേങ്ങാ കച്ചവടം! :)

എല്ലാവര്‍ക്കും എന്റെ സ്പെഷല്‍ ഓണാശംസകള്‍!!

Junaiths said...

To,
പ്രസിഡന്റ്,
അധോബ്ലോഗം,
തിരുവനന്തപുരം വടക്ക്.


പത്തല്ല പതിനഞ്ചെണ്ണം.
അത്രയും തെറി എഴുതി പക്ഷെ ഇങ്ങടെ ബ്ലോഗില്‍ തെറി എഴുതി പോകരുതെന്ന് Your HTML cannot be accepted: PHP, ASP, and other server-side scripting is not allowed.
ഇങ്ങള് ഭയങ്കര പുലി തന്നെ വായേ

സച്ചിന്‍ // SachiN said...

. ഒരു അനോണി ബ്ലോഗില്‍ ചുരുങ്ങിയതു ഒരു വര്‍ഷത്തെ പോസ്റ്റ് ചെയ്ത പരിചയം.
. പത്തില്‍ കുറയാത്ത കമന്റ് തെറികളിലുള്ള പരിജ്ഞാനം
. ഏതെങ്കിലും ബ്ലോഗ് പൂട്ടിച്ചവര്‍ക്ക് മുന്‍ ഗണന ലഭിക്കാന്‍, പൂട്ടിച്ച ബ്ലോഗിന്റെ പ്രൊഫൈല്‍ കോപ്പി അറ്റസ്റ്റ് ചെയ്തത് അപേക്ഷയോടൊപ്പം വെയ്ക്കുക.

വാഴക്കോടന്‍ ഇതു കൊണ്ട് തന്നെയാണ് വ്യത്യസ്തനാകുന്നത്.നല്ല ആശയം, നല്ല ഭാവന!

ഗംഭീരം വാഴക്കോടന്‍

കൂട്ടുകാരൻ said...

ഒരു അഞ്ഞൂറ് രൂപക്കുള്ള കമന്റ്‌ മാറ്റി വെച്ചേക്കണേ...ചെക്ക് മതിയാകുമല്ലോ അല്ലെ

kichu / കിച്ചു said...

വാഴേ.........
ഗലഗലക്കി

ഫാഗ്യം..
ഇത് ബ്ലോഗ് ചന്തയില്‍ വില്‍ക്കാന്‍ വെച്ചിട്ടില്ല.
:) :)

എല്ലാവര്‍ക്കും ഓണാശംസകള്‍

Ajmel Kottai said...

ഇതിനിപ്പോ എന്ത് കമന്റ്‌ ഇടും എന്റെ വാഴക്കോടാ ...? നന്നായി എന്ന് പറയാന്‍ പോലും പറ്റാണ്ടാക്കി കളഞ്ഞില്ലേ...

വേണു venu said...

ഗ്രൂപ്പുകളില്‍ അംഗത്വമുള്ളവര്‍ക്ക് സ്പെഷ്യല്‍ ഡിസ്കൌണ്ടിനു അര്ഹതയില്ലേ. അവരെ തള്ളി പറഞ്ഞതില്‍ പ്രതിഷേധം ഇല്ലാതില്ല.
2. പത്തില്‍ കുറയാത്ത കമന്റ് തെറികളിലുള്ള പരിജ്ഞാനം
അതിപ്പം ആര്‍ക്കാ ഇല്ലാത്തെ എന്നൊക്കെ ആളുകളു ചോദിക്കുമെന്നുള്ളതു കൊണ്ട് പത്ത് എന്നതു് ഒരറുപത് എങ്കിലും ആക്കണം.:)

പകല്‍കിനാവന്‍ | daYdreaMer said...

ഒരു ഒന്നേ മുക്കാല്‍ കിലോ " കിടു ".. :):):)
എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍

പാവപ്പെട്ടവൻ said...

കൊട്ടേഷന്‍ സഘത്തിനു കൊടുക്കാനുള്ളത് കൊടുത്തില്ലങ്കില്‍ നിന്‍റെ കച്ചവടം ഞാന്‍ പൊളിക്കും മോനെ

siva // ശിവ said...

ഈ മാന്ദ്യകാലത്തും ഇത്ര വിലയോ.....

നിസ്സഹായന്‍ said...

ഹി ഹി ഹി -കുറച്ച് സ്റ്റോക്കുണ്ടായിരുന്നു. അറിയാതെ പൂഴ്ത്തി വെച്ചതാണ്. ഓണം പ്രമാണിച്ച് ചന്തയില്‍ വിറ്റോട്ടെ ?

Thus Testing said...

എടോ വാഴേ...ഇതു കലക്കി. ചിരിച്ചു ചിരിച്ചു കണ്ണുകലങ്ങി.

വഴിയില്‍ കിടന്നു കിട്ടിയതാ "ഉഷാറായിരിക്കുന്നു"

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

നല്ല നേരം വെറുതെ കളഞ്ഞു..! ഇതെന്തു കുട്ടിക്കളിയാണാവോ..കുട്ടിക്കാലത്തു പോലും ഇമ്മാതിരി ചവറു നേരമ്പോക്കുന്ണ്ടായിരുന്നില്ല...!!

അറുബോറനാണ് ഈ പോസ്റ്റെന്റെ വാ​‍ാ​‍ാ​‍ാഴേ....!!

ബിനോയ്//HariNav said...

വാഴേ ഓണായിട്ട് നീയ് ആളോളെ ചിരിപ്പിച്ച് പണ്ടാറടക്കണ പോസ്റ്റിട്ട് രസിച്ച് നടക്കാ!! ഇപ്പൊ ഇതൂടെ ചേര്‍ത്ത് എനിക്ക് കാശെത്ര തരാനുണ്ടെന്നറിയോ നീയ് ?! :)

പള്ളിക്കുളം.. said...

“ അട്ടഹാസമായിറുക്ക്”!!

ഇതു നിങ്ങടെ ചന്തേൽ കിട്ടത്തില്ല..
തമിഴ് നാട്ടീന്നു വരുത്തിയതാ..
വില ഇത്തിരി കൂടും..
ഗ്രാമിന് 1252രൂഫാ 35 പൈസ..

കണ്ണനുണ്ണി said...

അന്യായ ചിരി ചിരിപ്പിച്ചല്ലോ വാഴേ...
കഴിഞ്ഞ വിഷുവിനു വാങ്ങിയേ കൊറേ സ്മൈലി ബാക്കി ഇരിപ്പോണ്ട്.. അത് തീര്‍നിട്ടെ ഇനി വാങ്ങൂ ..

മുഫാദ്‌/\mufad said...

അതിമാരകം.....

വിനുവേട്ടന്‍ said...

ഈ ചന്തയില്‍ വില അല്‍പ്പം കൂടുതലാണല്ലോ വാഴക്കോടാ... ഞാന്‍ തമിഴ്‌നാട്ടിലോ കര്‍ണ്ണാടകത്തിലോ ഉള്ള ചന്തയില്‍ ഒന്ന് പോയി നോക്കട്ടെ... അവിടെ ഇതിന്റെ മൂന്നിലൊന്ന് വിലയേ ഉള്ളൂ എന്ന് വാര്‍ത്ത ഉണ്ടായിരുന്നു...

കനല്‍ said...

മാഷേ.... ഒരു അപവാദ പ്രചരണം വേണമായിരുന്നു...
അതേ നമ്മടെ പഴയ കുറുമാന്‍ സ്റ്റൈലില്‍...

ലോ ലത് തന്നെ, പഴേ പെണ്ണ് കേസ്...

എത്രയാവും?

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയമുള്ളവരേ, ഈ ബ്ലോഗ്‌ ചന്തയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയവര്‍ ബില്‍ നമ്പര്‍ 100 എന്നാ നമ്പരിലേക്ക് എസ് എം എസ് ചെയ്ത് ഒന്നാം സമ്മാനമായ "ഓണസദ്യ വിത്ത്‌ പാവത്താന്‍" എന്നാ സമ്മാനം കരസ്ഥമാക്കുക.
കൂടാതെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ച ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും, ലിസ്റ്റില്‍ ഇല്ലാത്തവ അടുത്ത തവണ ഉള്‍പ്പെടുത്തുമെന്നും അറിയിക്കുന്നു.

എല്ലാവര്‍ക്കും ബ്ലോഗ്‌ചന്തയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

കുക്കു.. said...

5+12+12
ഓണാശംസകള്‍...

Rafeek Wadakanchery said...

ഇതിലിപ്പൊള്‍ എന്തെഴുതിയാലും അത് തിരിഞ്ഞു നമ്മളെ കടിക്കും എന്ന അവസ്ഥയാണല്ലോ.അതു കൊണ്ട് പുതിയ ഒരു രീതിയില്‍ കമന്റാം
..ടമാര്‍ ...പടാര്‍ ...ക്ഠിന്‍ ..പടേ..പടേ..
പോരേ..

Jijo said...

:)കൊള്ളാം കിടിലന്‍. കിടിലന്‍. കിടു.
നന്നായിട്ടുണ്ട്. തകര്‍ത്തു. ഇനിയും എഴുതൂ. കൂടെയുണ്ടേ. ബാക്കി പോരട്ടെ! അതിമനോഹരം. അതിരസകരം. കലക്കി മോനേ. നല്ല ചിത്രം. പടം കൊള്ളാം. കിടിലന്‍ പടം. ഹ ഹ ഹ ഹ. ചിരിപ്പിച്ചു. നമിച്ചിരിക്കുന്നു.
ആശംസകള്‍!

അതെ അപ്പോ മൊത്തം എത്രയായി എന്നു നോക്കി ബില്ലയച്ചേരേ. കേട്ടാ... പൈസ നമ്മള്‌ സൂറാന്റെ കയ്യീ കൊടുത്ത്‌ വിടാം. വൈകിട്ട്‌ വന്ന്‌ മേടിച്ചോളാന്‍ പറ.

നരിക്കുന്നൻ said...

നൊമ്പരപ്പെടുത്തി - 35 രൂപ
ചിന്തിപ്പിച്ചു [ഫ്രീ]

കാശ് എന്റെ പേപാൽ ആക്കൌണ്ടിൽ നിന്ന് എടുത്തോളൂട്ടോ....

ശ്രീലാല്‍ said...

ജ്ജ് വാഴക്കോടനല്ല പുള്ളേ.. ജ്ജ് വാഴ‘ക്കിടു‘ വൻ ആണ്... :)
കാശില്ലാതെ ഇപ്പൊ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടാത്ത നിലയിൽ ആയല്ലോ..? :)

Unknown said...

എന്താ ഇതിനു മറുപടി പറയുക എന്ന് അറിയില്ല. ഒറ്റവാക്കില്‍ അടിപൊളി. അല്ലാതെ എന്ത് പറയാന്‍. വാഴകൊടന്റെ ഇല്ല പോഴതരങ്ങളും ഒന്നിനൊന്നു മെച്ചം.

 


Copyright http://www.vazhakkodan.com