കൊച്ചിന് എമിറേറ്റ്,
06/09/2050.
അസ്സലാമു അലൈകും,
കൈഫ് ഹാലക് യാ അബ്വീ, കോപ്പ് അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത് കൊണ്ട് ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന് കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില്‍ തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” കോര്സിന്റെ സര്‍ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര്‍ പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്‍സാണത്രെ. അവര്‍ ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം.
റൂമില്‍ ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങീ ദരിദ്ര രാജ്യത്ത് നിന്നുമുള്ള കുറച്ച് പേരും ഈ കമ്പനിയില്‍ ജോലി നോക്കുന്നു. കൂടാതെ ഒരു തമിഴ് നാട്ടു കാരനും റൂമില്‍ ഉണ്ട്. ഞങ്ങള്‍ പണിയെടുത്ത് പണിയെടുത്ത് വെയിലു കൊണ്ട് ആകെ കറുത്ത് കരുവാളിച്ച് കൂടെയുള്ള തമിഴന്റെ ചേലുക്കായി ബാപ്പാ. ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ഒരു കരിവീട്ടി വീരാനിക്കാടെ മകന് അയ്മൂട്ടിയാണ്. അവന്റെ ബാപ്പ പണ്ടെങ്ങാന്‍ ഗള്‍ഫില്‍ ഒരു അറബി വീട്ടില്‍ പണിക്കു നിന്നിരുന്നത്രേ. അന്നു നമ്മള് അവരെ പീഡിപ്പിച്ച് പണിയെടുപ്പിച്ചതിന്റെ ദേഷ്യം ഇപ്പോള്‍ ഞങ്ങളോടാണ് തീര്‍ക്കുന്നത്.
പിന്നെ ദുബായിയിലെ പുറമ്പോക്കില്‍ താമസിക്കുന്ന നമ്മുടെ അമ്മായിയുടെ മകന് ഇവിടെ അടുത്തുള്ള ഒരു വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഇവിടെ ഞായറാഴ്ചയും ഓവര്‍ടൈം പണി ഉള്ളത് കൊണ്ട് അവനെ കാണാന്‍ പോകാന്‍ കഴിയാറില്ല.“അല്‍ മാജിദ് സുല്‍താനി അല്‍ ഗല്‍താനി” എന്ന അവന്റെ പേര് അവര്‍ “കോരന്” എന്നാണ് വിളിക്കുന്നത്. പണ്ട് ഗള്‍ഫില്‍ ഗ്രോസറി നടത്തി പണക്കാരായ ഒരു കുടുംബമാണ് അത്. പണ്ട് അവരുടെ ഗ്രോസറിയില്‍ കയറി അറബി പിള്ളേര് വഴക്കുണ്ടാക്കാറുള്ളതിന്റെ ദേഷ്യമാണ് അവര്‍ക്ക്. അവന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വലിയ കുഴപ്പമില്ല. ആ വീട്ടുകാരുടെ മുന്‍ തലമുറക്കാര്‍ കഴിക്കാറുണ്ടായിരുന്ന “കഞ്ഞി” അതിന്റെ സൈഡ് ഡിഷായ “ചമ്മന്തി”പിന്നെ വിശേഷ ദിവസങ്ങളില്‍ “ചുട്ട പപ്പടം” എന്ന ഒരു സാധനവും കിട്ടുമത്രെ.ആ വീട്ടില്‍ തന്നെ ഹൌസ് മെയിഡായി നില്ക്കുന്ന ഒരു കുവൈത്തി പെണ്ണുമായി അവന് അടുപ്പത്തിലാണെന്നും അറിയാന്‍ കഴിഞ്ഞു.
ബാപ്പാട് എനിക്ക് പറയാനുള്ളത് ചിലവുകളൊക്കെ കുറയ്ക്കുക. ഇപ്പോള്‍ ഒരു ഇന്ത്യന്‍ രൂപയ്ക്കു ഇരുപത് ദിര്‍ഹമാണ് എക്സ്ചേഞ്ച് റേറ്റ്. നമ്മുടെ എണ്ണപ്പാടങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ ബാരലിന് 50 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡിന് ഇന്നു പത്തിരട്ടിയാണ് വില. തല്ക്കാലം ഉള്ളാ ചെറിയ കാറ് വിറ്റ് കറവുള്ള ഒരു ഒട്ടകത്തിനെ വാങ്ങുക. അമ്മായിയെ കാണാനൊക്കെ അതിന്റെ പുറത്ത് പോയാല്‍ മതി.പിന്നെ ആവശ്യത്തിന് പാലും കറന്ന് വില്‍ക്കാം. ഈയിടെ അവിടെ എല്ലാ സാധനങ്ങള്‍ക്കും വില കൂടി എന്ന് അറിയാന്‍ കഴിഞ്ഞു. കറന്റ് ബില്ല് കെട്ടാതെ ഫീസ് ഊരി കൊണ്ട് പോകാതെ നോക്കണം.
വിസയ്ക്ക് ചിലവാക്കിയ പണം അടുത്ത മാസത്തോട് കൂടി കൊടുത്ത് തീരുമല്ലൊ. കഴിഞ്ഞ ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉദ്യോഗാര്‍ത്ഥികളെ കള്ളവിസയിലാണ് വന്നിരിക്കുന്നതെന്നും പറഞ്ഞ് തിരിച്ചയച്ചു. ഏതോ ഏജന്‍സി ചതിച്ചതാവും.
കൂടുതല്‍ ഒന്നും എഴുതുന്നില്ല. ക്രൂഡിന്റെ ബാരല്‍ ലിഫ്റ്റ് ചെയ്ത് ലിഫ്റ്റ് ചെയ്ത് ഒരു പരുവത്തിലായി. ഇവിടെയുള്ള മെസ്സില്‍ നിന്നുമാണ് ഭക്ഷണം. മൂന്ന് നേരത്തിനും കൂടി നല്ലൊരു സംഖ്യ വരും.പിന്നെ ഓവര്‍ ടൈം ഇല്ലാത്ത ദിവസങ്ങളില്‍ റോഡ് സിഗ്നലില്‍ പേപ്പര്‍ വില്‍ക്കാനും, പാര്‍ക്കുകളില്‍ ഐസ് ക്രീം വില്‍ക്കാനും പോകാറുണ്ട്. മുന്‍സിപ്പാലിറ്റിയിലെ സി ഐ ഡികള്‍ കണ്ടാല്‍ അവര്‍ പിടിച്ച്കൊണ്ട് പോയി വിസ ക്യാന്‍സല്‍ ചെയ്ത് കയ്യോടെ കേറ്റി വിടും. അത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ഈ പണികളൊക്കെ ചെയ്യുന്നത്. കഴിഞ്ഞ ദിവസം “ലേബര്‍ കാര്‍ഡ്” (പത്താക്ക) കളഞ്ഞ് പോയിരുന്നു. ഭാഗ്യത്തിന് ഒരു കൂട്ടുകാരന് കിട്ടി. ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വന്നേനെ.
നാട്ടിലേക്കു എന്നു വരാന്‍ പറ്റുമെന്ന് അറിയില്ല.ലീവിന് കൊടുത്തിട്ടുണ്ട്. മിക്കവാറും അടുത്ത വര്‍ഷത്തെ പെരുന്നാളിന് എത്താന്‍ നോക്കാം.ഉമ്മുല്‍ ഖൊയിന്‍ എയര്‍പോര്‍ട്ടിലേക്കാവും മിക്കവാറും ടിക്കറ്റ് കമ്പനി തരുന്നത്. പിന്നെ മനാമ സൂപ്പര്‍ മാര്‍ക്കറ്റിലെ പറ്റ് അടുത്ത മാസം തീര്‍ക്കാം എന്ന് പറയുക. നാട്ടിലേക്ക് വരുമ്പോള്‍ എന്തൊക്കെ കൊണ്ട് വരണമെന്നു അടുത്ത മെയിലില്‍ അറിയിക്കുക.പിന്നെ മേലാല്‍ ആരോടും “ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” പഠിച്ച് ഇങ്ങോട്ട് വരണ്ട എന്ന് പറയുക, കാരണം ഈ “ഓയില്‍ ലിഫ്റ്റ് ടെക്നോളജി” അല്‍പ്പം കടന്ന കയ്യാണ് ബാപ്പാ!
ഇത്രമാത്രം,ബാപ്പാടെ സ്വന്തം മകന്,
അല്‍ ജമാല്‍ അല്‍ സാലം അല്‍ ലേലം ഗല്‍താനി
(ജമാലു)
Subscribe to:
Post Comments (Atom)
77 comments:
കൊച്ചിയില്‍ എണ്ണ കണ്ടെത്തിയ സ്ഥിതിക്കു ഇങ്ങനെയൊക്കെ സംഭവിക്കില്ലെന്ന് ആര് കണ്ടു.
എന്തായാലും ഈ ടെക്നോള്ജിക്കാരെ കൊണ്ട് ജനം പൊറുതി മുട്ടുന്ന കാലം അവസാനിക്കില്ല എന്നു കരുതാം!
അഭിപ്രായം അറിയിക്കുമല്ലോ!
ha ha
ഗൾഫിൽ പ്രവാസിയായി കഷ്ടപ്പെടുന്നവർ മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു തമാശ...
”ഒരിക്കൽ നീയൊക്കെ എന്റെ നാട്ടിൽ വന്നു പെടുമെടാ...”
ഈ ഭാവന വളരെ നന്നായി.
ആശംസകൾ.
ഇന്നും ഞങ്ങള്‍ കൂട്ടുകാര്‍ ഇതിനെ പറ്റി പറഞ്ഞേയുള്ളു..ഒരുത്തന്റെ ഒരു കടലാസില്‍ ഒരു സീല്‍ പതിപ്പിക്കാന്‍ പോയിട്ട് നടന്നില്ല. അവന് പറഞ്ഞത് “നീയൊക്കെ എര്‍ണാളത്ത് വന്ന് പണിയെടുക്കാന്‍ അധികം കാലമൊന്നും വേണ്ടടാ കോപ്പേ” ന്ന് ..എന്തായാലും എഴുത്ത് നന്നായിട്ടുണ്ട്.
ഹഹഹ...
ഇവിടെ മിക്കവാറും മലയാളികൾക്കുള്ളിൽ കിലുക്കത്തിലെ ലോട്ടറിയടിച്ച ഒരു ഇന്നസെന്റുണ്ട്..
ഈ മറുചിന്ത വളരെ മനോഹരമായി.
ആസ്വദിച്ചു.
സാമ്പത്തിക മാന്ദ്യം ഇങ്ങനെ മുന്നോട്ടു പോയാൽ ഒരു പക്ഷെ നമുക്ക് അമേരിക്കക്കാരെ മുൻസിപ്പാലിറ്റിയിലേക്ക് റിക്രൂട്ട് ചെയ്യാൻ ആയേക്കും. എങ്കിലേ ഞങ്ങള്‍ കമ്മീണിസ്റ്റ് കാരുടെ കലിപ്പു തീരൂ...
(ചുമ്മാതല്ല ദൈവം വെളിച്ചെണ്ണ പോലും മര്യാദക്ക് തരാത്തത്.. ഉള്ളിലിരുപ്പ് ഇതൊക്കെയല്ലേ.)
ഇനി മറ്റൊന്ന് : വാഴയുടെ എഴുത്തുകൾ ഇപ്പോൾ പെട്ടെന്നു തീരുന്നപോലെ. മടുപ്പില്ലാത്ത വായനമൂലമുള്ള തോന്നലാവാം. എങ്കിലും ഈ പോസ്റ്റിൽ വാഴയെപ്പോലൊരാൾക്ക് കുറച്ചുകൂടി നർമ്മം ചേർക്കുന്നതിൽ പ്രയാസമുണ്ടാവുമായിരുന്നില്ല എന്നു കരുതട്ടെ.
വര്‍ഷങ്ങളായുള്ള പ്രവാസമലയാളിയുടെ മനോമുകുരത്തില്‍ ഉരുത്തിരിയുന്ന വക്കുകളാണിത്
വല്ലതെ നൊമ്പരപ്പെടുമ്പോള്‍ ഇങ്ങനെ ഒക്കെ പറഞ്ഞിരുന്ന് ചിരിക്കുകയും ചിരിപ്പികയും ചെയ്ത പ്രീയപ്പെട്ട റിയാസ് "ഞമ്മക്ക് ഒരു 'കഫീലാവണം' എന്നിട്ട് ഇവനെ ഒക്കെ ചാവക്കാട്ട് കൊണ്ടോയി തെങ്ങിന്റെ മൂട്ടില് കിളപ്പിക്കും" എന്ന് പറഞ്ഞിരുന്നു ...
റിയാസ് ഇന്നില്ല ഒരു പക്ഷെ വാഴക്കൊടന്റെ പോസ്റ്റ് നോക്കി ഊറി ചിരിക്കുന്നുണ്ടാവാം ....
മോനേ ബായക്കോടാ;
നുമ്മടെ തൊടുപുഴയിലും ഒരു എണ്ണപ്പനത്തോട്ടം ഉണ്ട് ട്ടോ..
നീ ഒരു ലെറ്റെര്‍ എനിക്കെഴുതു കോയാ..
അവിടെയൊരു പണി ഞാൻ സംഘടിപ്പിച്ചു തരാന്ന്..നുമ്മടെ അറബികഥേലെ ശ്രീനിവാസൻ ഗൾഫീപോയിട്ടു ചെയ്ത പണിലേ..അദ് അദന്നേ..!!
:)
പിന്നെ...എത്ര സുന്ദരമായ നടക്കാത്ത (അത്യാര്‍ത്തി പിടിച്ച) സ്വപ്നം... അവിടെ ആ കടലിനു നടുക്ക് കൊടികുത്തി സമരം തുടങ്ങാന്‍ പറ്റാത്തതിന്റെ മനപ്രയാസവും കൊണ്ട് ഇരിക്കുവാ രാഷ്ട്രീയക്കാര്‍ ഇവിടെ. അപ്പഴാ എണ്ണ കിട്ടി അത് കുഴിച്ചു വിറ്റു കാശുകാരായി അന്യരാജ്യക്കാരെ നമ്മുടെ തൊഴിലാളികള്‍ ആക്കാനുള്ള വല്യ ആഗ്രഹം. നടക്കൂല്ല മോനെ വാഴേ...ഈ നാട് നന്നാവാന്‍ ഞങ്ങള്‍ സമ്മതിക്കൂല പിന്നല്ലേ ഇജ്ജ് അറബിനെ അവിടുന്ന് കയറ്റി അയച്ചു കാശുണ്ടാക്കാനുള്ള പുതിയ പൂതീം കൊണ്ടിരിക്കുന്നെ....അല്ല ഇതും പറഞ്ഞു ആരൊക്കെ ഇപ്പോഴേ എമ്പ്ലോയ്മെന്റ്റ് സെന്റര്‍ രജിസ്റ്റര്‍ തുടങ്ങിയിട്ടുണ്ടോ എന്തോ... നമ്മളല്ലേ ആളുകള്‍.
ഇവനൊക്കെ ഡ്രൈവിങ് ടെസ്റ്റ് കൊടുക്കുന്ന ആര് റ്റീ ഓ ആപീസറാക്കണം എന്റെ മോനെ.
ബാപ്പായെ പോലെ എത്ര ഇന്ത്യയ്ക്കാരെ ലവനൊക്കെ യൂ ടേണും ലെഫ്റ്റ് ടേണും പാര്‍ക്കിങ്ങും എടുപ്പിച്ച് ഇവന്റൊക്കെ ഉപ്പ അറബികള്‍ പാട് പെടുത്തീട്ടൊണ്ടെന്ന് പറഞ്ഞ് മനസിലാക്കി കൊടുത്തിട്ടു വേണം വിടാന്‍.
“എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം”
അവന്മാരിങ്ങ് വരട്ടേ...
തേവര പാലത്തേലിട്ട് ഇവന്മാരെ ബ്രിഡ്ജ് ടെസ്റ്റ് നടത്തിക്കണം !!
കച്ചേരി പടീല് റിവേഴ്സ് പാർക്കിങ്ങ്,
കലൂര്‍ സ്റ്റാൻഡില്‍ ഗാരേജ് പാർക്കിങ്ങ്.
(നാലാമത്തെ പ്രാവശ്യമാന്നേ ബ്രിഡ്ജ് പാസാക്കിയേ..)
എന്റെ വാഴേ :)
കൊച്ചില്‍ ഓയില്‍ കണ്ടെത്തി എന്നുള്ള വാര്‍ത്തയ്ക്ക് ശേഷം പിന്നോന്നും കേട്ടിട്ടില്ല... എല്ലാം കൂടി ആരേലും മുക്കിയതാണോന്നറിയില്ല... ഇനി ഒരു ദിവസം അത് എണ്ണഖനിയല്ല ആരോ ഒരു വീപ്പ കൊണ്ടു കുഴിച്ചിട്ടാതാന്ന് പറയുന്നത് കേള്‍ക്കേണ്ടി വരുമോ ???
എല്ലാവരും സ്വപ്നം കണ്ടു കണ്ട് കൊച്ചിയിലെ എണ്ണകുഴി ഒരു വഴിക്കുമെത്താതെ നിന്നു പോകുമോ എന്റെ എണ്ണ ഭഗവതി.
Really Fantastic Dream vazhakodan!
Good creation. Hats off you again.
Congrats
ഞാനിത് രാമര്‍പിള്ള പച്ചില പെട്രോള്‍ കണ്ട് പിടിച്ചു എന്ന് പറഞ്ഞപ്പോള്‍ സ്വപ്നം കണ്ടതാ :(
അപ്പോ വല്ലോം നടക്കോ വാഴേ? :)
കുറെ നാളായി ഞാന്‍ ചിന്തിച്ച് നടന്നത് വാഴക്കോടന്‍ അറിഞ്ഞു എഴുതിയ പോലെ! ഓണത്തിനു ലീവ് കിട്ടാത്തപ്പോള്‍ വരെ ഞാന്‍ കരുതീതാ ഇവനെയൊക്കെ ഒരു പാഠം പഠിപ്പിക്കണമെന്ന്. സ്വപ്നമാണെങ്കിലും ഇത് പുലര്‍ന്നു കാണട്ടെ :)
കൊള്ളാം മറ്റൊരു തകര്‍പ്പന്‍ പോസ്റ്റ്! അഭിനന്ദനങ്ങള്‍ !!
കിടിലന്‍ ഭാവന ...കലക്കി വാഴക്കോടന്‍....
"കഴിഞ്ഞ ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉദ്യോഗാര്‍ത്ഥികളെ കള്ളവിസയിലാണ് വന്നിരിക്കുന്നതെന്നും പറഞ്ഞ് തിരിച്ചയച്ചു. "
ഹ ..ഹ ..മൂര്‍ഖന്‍ പറമ്പിലെ ആ സ്വപ്നം എന്ന് പൂവണിയും ഈശ്വരാ...?
-ഒരു കണ്ണൂര്കാരന്
2050ല്‍ ഇങ്ങനെ ഒരു കുഞ്ഞെങ്കിലും ഇങ്ങനെ കത്ത് എഴുതിയാല്‍ വാഴയെ ഞാനൊരു പ്രവാചകനായി പ്രഖ്യാപിക്കും.ഇത് സത്യം സത്യം സത്യം...
:)
കലക്കി വാ....ഴേ
ഹഹ കലക്കി കടു വറുത്തു. നമ്മുടെ ബസ് സ്ടാന്റ്റ്, റെയില്‍വേ സ്റ്റേഷന് മൂത്രപ്പുരകള്‍ ഇവന്മാര് വൃത്തിയാക്കുന്നത് ഒന്ന് ആലോചിച്ചു നോക്കിയെ.. യേത് പട്ടിക്കും ഒരു കാലമുന്ടെന്നു പറയുന്നതില്‍ അല്പം കാര്യം ഇല്ലാതില്ലേ... :)
വെറുതെ ഇതൊക്കെ ഒന്ന് സങ്കല്‍പ്പിച്ച് നോക്കിയപ്പോള്‍ ചിരി അടക്കാനായില്ല. തൊടിയിലെ പണിക്കും,ഹൌസ് ഡ്രൈവര്‍ തുടങ്ങിയ പണിയൊക്കെ ഇവിടത്തെ അറബി പിള്ളേര് ചെയ്യുന്ന കാര്യം ആലോചിക്കാനെ വയ്യ! വളരെ വളരെ ഇഷ്ടപ്പെട്ടു.
ഹി ഹി ഹി ഇവന്മാര്ക്ക് ഇത് തന്നെ വേണം! വാഴക്കോടാ കലക്കി..നല്ല ഭാവന.ചിരിച്ച് ചിരിച്ച് മനുഷ്യന് ഒരു പരുവമായി. ഇത് വായിച്ചിട്ട് അറബിയെ കാണുമ്പോള്‍ അറിയാതെ ചിരിച്ച് പോകുന്നു വാഴക്കോടാ....എന്റെ ചീട്ടു കീറാതിരുന്നാല്‍ മതിയായിരുന്നു :)
അലക്കിപ്പൊളിച്ചു വാഴക്കോടാ!:)
എഴുത്ത് രസകരം.
അതെ..ടെക്നോള്ജിക്കാരെ കൊണ്ട് ജനം പൊറുതി മുട്ടുന്ന കാലം അവസാനിക്കില്ല എന്നു തന്നെ കരുതണം.
ശരി ശരി... ഇതിന്റെ ഒരു ട്രാന്സ്ലേഷന് വാഴയുടെ അറബിക്ക് ഞാന്‍ മെയില്‍ ചെയ്യുന്നുണ്ട്... ഭാവനക്കും ഇല്ലേ ഒരു പരിധി..!! അല്ല പിന്നെ! :)
super vaze... Pallikkulam paranjathu pole kurachukoodi akamayirunnu. Pettennu theerunnu ippol ellam.
Manoharam, Ashamsakal...!!!
ഒവ്വ്..ഒവ്വ്!!! ഇതു കുറേ കടന്ന സ്വപ്നംതന്നെയാണേ !!
മനപ്പൂര്‍വ്വം മേശപ്പുറത്ത് തുപ്പിയിട്ട് വേലക്കാരനേക്കൊണ്ട് തുടപ്പിക്കുന്ന ജഗതിയെ ഓര്‍മ്മയില്ലേ, "അമ്മയാണേ സത്യം" എന്ന സിനിമയില്‍. ഹൊ! എന്റെ വണ്ടീടെ ചില്ല് എറിഞ്ഞുപൊട്ടിച്ച അറബിച്ചെക്കനെ വേലക്കാരനാക്കീട്ട് വേണം എനിക്കൊന്നര്മാദിക്കാന്. :D
വാഴേ തകര്‍ത്തു! :)
മജീ,
ഈ ഭാവന ഇത്തിരി കടന്ന കയ്യായിപ്പോയി :)
ദുഷ്ടന്മാരായ സ്പോണ്‍സര്‍മാരുടെ കീഴില്‍ പണിയെടുക്കുന്നവര്‍ ചിന്തിക്കുന്ന കാര്യം തന്നെ!
വല്ല മലയാളം അറിയുന്ന അറബികളുടെ മുന്നില്‍ ചെന്ന് പെടെണ്ട :)
കൊള്ളാം വളരെ നന്നായിട്ടുണ്ട്!
സ്വപ്നങ്ങള്‍...നടക്കാത്ത സ്വപ്നങ്ങള്‍
സ്വപ്നങ്ങളേ നിങ്ങള്‍ വികലാംഗ സ്വപ്നമാണല്ലോ.....
ചുമ്മാ ഒരു രസം!
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.ഇനിയും വിലയേറിയ ഈ പ്രോത്സാഹനങ്ങളുമായി ഈ വഴി വരുമല്ലോ!
നന്ദിയോടെ...
വാഴക്കോടന്‍
ബായേന്റെ ചൊപ്പനം കൊള്ളാം. നടന്നതു തന്നെ!!
ഓരോരുത്തരുടെ ഓരോ മോഹങ്ങളേ ..:)
വാഴെ,
ഹാ ഹാ !!
എണ്ണ കിട്ടുമോ ഇല്ലയോന്നറിഞ്ഞിട്ട് വേണം വല്ലതും തീരുമാനിക്കാന്‍.
നമ്മളൊരു കലക്കുകലക്കും മച്ചാ.
:)
വെരി നൈസ് !
ഭാവന കൊള്ളാം...അറബികളെയൊക്കെ എങിനെയും സഹിക്കാം. നിങ്ങളൊക്കെ തിരിച്ചു വരുന്ന കാര്യമോര്‍ക്കുമ്പോഴാ പേടി.....:-)
പാവത്താനേ...
ഞങ്ങള്‍ അത്ര വിഷമുള്ള ജാതിയല്ല കെട്ടൊ.പാവങ്ങള്‍ പ്രവാസികള്‍!
ഞങ്ങള്‍ വരുമ്പോള്‍ നല്ല പ്രഷര്‍, ഷുഗര്‍, പിന്നെ ഗള്‍ഫ് ഗേറ്റിന്റെ തൊപ്പിയും വെച്ചോണ്ടല്ലെ വരുന്നത്.
ഇത്തരം പേരില്‍ മാത്രം പാവത്തമുള്ള നിങ്ങളുടെയൊക്കെ ഇടയില്‍ എങ്ങിനെ കഴിഞ്ഞ് കൂടുമോ എന്തോ? :)
കമന്റ് കലക്കി :)
വാഴേ...........ഇതുകലക്കി!!!തകര്‍പ്പന്‍ പോസ്റ്റ്! അഭിനന്ദനങ്ങള്‍ !!
എന്റെ ബന്ദ്രിങ്ങളേ അങ്ങനൊരു കാലമുണ്ടാകണേ ഈ പഹയന് മാരെ എന്നാല്‍ ഒരു പാഠം പഠിപ്പിച്ചു ഒന്ന് അഹങ്കരിക്കാംമായിരുന്നു
ബായകോടാ ജ്ജ് പുലിയാ മോനെ ആനയ്ക്ക് മുഹബത്തില്‍ ഒരു ആശംസ നമ്മടെ ബക
കരകാണാകടലല മേലേ
മോഹപ്പൂങ്കുരുവി പറന്നേ
ഇന്ഡ്യപ്പൊന് നാണ്യം പോലെ
ആകാശത്ത് അമ്പിളി വന്നേയ്..
ഒരു അറബി ദാസനും വിജയനും ലോഞ്ച് കേറി വല്ലാര്‍പാടം തീരത്ത് വന്നണയുന്ന കാലം വിദൂരമല്ല.
ഞമ്മളും കാണട്ടെ ഒരു ബല്യ കിനാവ്!
നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ മനസ്സറിഞ്ഞു വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിയ്ക്കാവുന്നതേ ഉള്ളൂ...
എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം..:)
വാഴേ...സംഭവം പതിവുപോലെ കിടിലനായിട്ടുണ്ട്..
കലക്കി മറിച്ചല്ലോ.
വഴക്കോടന്‍ ചേട്ടോ... കലക്കി!!
കൊടിയും പിടിച്ചു ഇതും മുടക്കാന്‍ ഇറങ്ങിയില്ലെങ്ങില്, വാഴചെട്ടാ... ഈ പ്രവചനം ഫലിക്കും...
കൊച്ചിലെ ജനറലാശുപത്രിയിലെ നേഴ്സൂദ്യോഗത്തിനുവേണ്ടി ഇന്റെര്വ്യൂവീനു ക്യൂ നിക്കണ, സൌദിക്കാരീ, കമറു അല്‍ കഹതാനിയെം കൂടി ഉള്പ്പെടുത്താമായിരൂന്നു...
ഒരു എലികൊപ്ടര് കിട്ടുമോ ? കടലില്‍ പോയി ഒരു കോടി കുത്തിയിട്ട് വരാം !
അവിടെ മൊത്തം തൊഴിലാളി പീടനമല്ലേ?
കൊച്ചിയില്‍ ഓയില്‍ ലിഫ്റിംഗ് തുടങ്ങിയാല്‍ ഒരു NITMT (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടി മേകിംഗ് ടെക്നോളജി) അനുബന്ധമായി തുടങ്ങാനുള്ള സാധ്യത തള്ളി കളയാനാവില്ല.
good dreams....vazhe kothippikalle ..ee arabikale kondu thottirikkuva njan
Baappaade swantham makan,
Al-jamal Al-saalam Al- lelam galthaani enna
Jamalunte kathu peruthu ishtaayekkunu..
ona nerittu kaanaanakkondu njammaakku
kayeellalo padachone !!!!!
-geethachechi-
സ്വപനം കലക്കി. ഇങ്ങനത്തെ സ്വപനങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം?. എഴുത്തു ഉഷാറാവുന്നു.
തല്ക്കാലം ഉള്ളാ ചെറിയ കാറ് വിറ്റ് കറവുള്ള ഒരു ഒട്ടകത്തിനെ വാങ്ങുക. അമ്മായിയെ കാണാനൊക്കെ അതിന്റെ പുറത്ത് പോയാല്‍ മതി.പിന്നെ ആവശ്യത്തിന് പാലും കറന്ന് വില്‍ക്കാം
ഹ ഹ ഹഹ, വണങ്ങി അളിയാ, വാഴേ ഇത് തകര്‍ത്തു
ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.ഇനിയും വിലയേറിയ പ്രോത്സാഹനങ്ങളുമായി ഈ വഴി വരുമല്ലോ!
നന്ദിയോടെ...
വാഴക്കോടന്‍
കലാം മാഫീ കസീര്‍.. ഹാദാ കുവൈസ് yaa sheikh
ചിരിച്ചു...
എന്നു മാത്രമല്ല...
അര്‍ത്ഥം ഉള്‍ക്കൊണ്ട് ചിരിച്ചു..
നല്ല സറ്റയര്‍..
മാഫി അറബിക് വാപ്പാ
തകര്‍ത്തു ബീരാനെ.....
പഴം കഞ്ഞിയും ചക്കകൂട്ടനും കൊടുത്ത്
മലബാരിയിൽ രണ്ട് തെറി. ഹോ...എന്റെ തൊള്ള ചൊറിഞ്ഞ് വരുന്നു. പടച്ചോനെ നീ
വിചാരിച്ചാൽ നടക്കാത്തതെന്തുണ്ട്.
NB:- അറബിയെ പറയാനുള്ള തെറികൾ, അറബി അർത്ഥ സഹിതം മലയാളത്തിൽ.
ഇങ്ങനെ ഒരു പുസ്ഥകം ഞാൻ എഴുതുന്നുണ്ട്.
അടുത്ത് തന്നെ വിപ്പണിയിൽ ലഭിക്കുന്നതാണ്:)
ലിഫ്റ്റ് റ്റെക്നോളജി കഴിഞ്ഞ് ഒയില്‍ റ്റെക്നോളജി വഴി എങ്ങൊട്ടാ വാഴേ പോക്ക്.....?നല്ല രസികന്‍ കുത്തായി ഇത് ട്ടൊ....
nalla bhavana....ithu nadakkatte ennitt venam...hmmm
നല്ല രസികന്‍ സ്വപ്നം!
തകര്‍ത്തു പണ്ടാരമടക്കി....ഇത്രയും അധപ്പതിക്കുമോ ഇവന്മാര്...കാത്തിരുന്നു കാണാം... അന്ന് വാഴയ്ക്ക് എന്റെ വക ഓയില്‍ ലിഫ്ടിംഗ് ടെക്നോളോജിയുടെ ഒരു സെര്ട്ടിഫികട്ട്...തികച്ചും സൌജന്യമായി....
മുന്‍ രാഷ്ട്രപതി സ്വപ്നങ്ങള്‍ കാണാന്‍ പറഞ്ഞത് മറന്നില്ലല്ലോ അല്ലെ? എന്തു ചെയ്യാം എന്റെ സ്വപ്നങ്ങളൊക്കെ ഈ വഴിക്കാ :)
അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. പോഴത്തരങ്ങള്‍ വായിക്കാന്‍ ഇനിയും ഈ വഴി വരുമെന്ന പ്രതീക്ഷയില്‍...
സസ്നേഹം,
വാഴക്കോടന്‍
ഭാവന വളരെ നന്നായി.
ഹ ഹ ..
അല്‍ മാജിദ് സുല്‍താനി അല്‍ ഗല്‍താനി” ഏലിയാസ്“കോരന്”
ഇവിടെ ഇപ്പോള്‍ ഈ അറബികള്‍ കാട്ടുന്ന സ്നേഹവും സഹകരണവും നാട്ടില്‍ ആരെങ്കിലും വന്നു തൊഴിലെടുതാല് കിട്ടില്ല എന്നുറപ്പാണ്. ആ സ്ഥിധിക്ക് നാട്ടിലെ ഗുണ്ട കളും കൊട്ടേഷന്‍ ടീമുകളും രാഷ്ട്രീയക്കാരുമൊക്കെ എങ്ങനെയാവും പ്രതികരിക്കുക എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. - വളരെ നന്നായിട്ടൊണ്ട്, waiting for the second part……………
ഹി ഹി വാഴേ .........
അറബികളുടെ അനിസ്ലാമിക ജീവിതം വെച്ച് , നോക്കുമ്പോള്‍ അള്ളാഹു ,ഇതിനേക്കാള്‍ വലിയ ആപത്തു അവര്‍ക്ക് നല്‍കാം , എന്തായാലും , സംഗതി സൂപര്‍ , തമാശയാന്നെന്കിലും , ഇങ്ങിനെ ഒന്നും സംഭവിക്കാന്‍ അതിക സമയം വേണ്ടി വരില്ല,
ഈ പോസ്റ്റു വായിച്ചപ്പൊ കിലുക്കത്തിലെ ഇന്നസെന്റിനെ ഓര്‍മ്മവന്നു...
ഇഷ്ടപ്പെട്ടു. വളരെ നല്ല നര്‍മ്മം
കലക്കി:-D
ഹഹ.. ഈ കൊച്ചി എമിറേറ്റ്സ് കത്ത് കലക്കി വാഴേ..
ഈദ് ആശംസകളോടെ.
Dear Blogger
Happy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://vazhakodan1.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
നടക്കാത്ത ഒരു മനോഹര സ്വപ്നം എല്ലാവര്ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.ഇനിയും പുതിയ പോഴത്തരങ്ങളുമായി ഞാന്‍ ഇനിയും വരാം! നിങ്ങളും വരുമല്ലോ :) ആശംസകളോടെ....
വാഴക്കോടന്‍
ഹയ്യോ..ചിരിച്ചു ചിരിച്ച് ചിരിച്ചു പിന്നെയും ചിരിച്ചു ചിരിച്ച് ചിരിച്ചു പിന്നെയും പിന്നെയും
ചിരിച്ചു ചിരിച്ച് ചിരിച്ചു ഹെനിക്കു വയ്യേ..
അല്‍ ജമാല്‍ അല്‍ സാലം അല്‍ ലേലം ഗല്‍താനി
(ജമാലു)
ഇതെന്നെ കൊണ്ട് താങാന്‍ പറ്റുന്നില്ല..
ചിരിച്ചു ചിരിച്ച് ഹെനിക്കു വയ്യേ..എന്റെ വാഴേ...
ഹയ്യോ..ചിരിച്ചു ചിരിച്ച് ചിരിച്ചു പിന്നെയും ചിരിച്ചു ചിരിച്ച് ചിരിച്ചു പിന്നെയും പിന്നെയും
ചിരിച്ചു ചിരിച്ച് ചിരിച്ചു ഹെനിക്കു വയ്യേ..
അല്‍ ജമാല്‍ അല്‍ സാലം അല്‍ ലേലം ഗല്‍താനി
(ജമാലു)
ഇതെന്നെ കൊണ്ട് താങാന്‍ പറ്റുന്നില്ല..
ചിരിച്ചു ചിരിച്ച് ഹെനിക്കു വയ്യേ..എന്റെ വാഴേ...
priya suhurthe nannaayirikkunnu ashamsakal .... njan ithinte yathaartha bappaye therayukayaayirunnu enikk vanna scrappin rafi yemani ennanu undaayirunnathu ayathinaal aanu kadappaadu rafi ennu repostil koduthathu kshamikkum allo ?
അസ്സാലാമു അലൈക്കും ഇങ്ങള് പഴേപോസ്റ്റൊക്കെ വീണ്ടും ഇറാന് തീരുമാനിച്ചോ
പാവപ്പെട്ടവനേ...അത് പിന്നെ പുതിയ വാര്‍ത്ത വരുമ്പോ നമ്മള് പഴയതൊക്കെ ഓര്ത്തെടുക്കണ്ടെ കോയാ! മാത്രല്ല ഇതെത്ര പേരാ സ്വന്തം പേരിലാക്കി റീ പോസ്റ്റിയേക്കുന്നത് എന്ന് അറിയാമോ. അപ്പോ ഞാനാണേ ഇത് പടച്ചുണ്ടാക്കി എന്ന് അറിയാത്തോരെ അറിയിക്കേണ്ട ഒരു ചുമതലയില്ലേ? ഏത്? :)
അഭിപ്രായങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇത് പണ്ട് വായിച്ചതാ
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
എത്ര നല്ല നടക്കാത്ത സ്വപ്നം... എങ്കിലും നമുക്ക് സ്വപ്നം കാണാം.
:)
Post a Comment