Thursday, September 24, 2009

നര്‍മ്മാസ് മിമിക്സ് പാഞ്ഞാള്‍ LP സ്കൂള്‍: ഒടുക്കത്തെ ഭാഗം! (ഒന്ന്)

കഥ ഇതുവരെ:(ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക)
പാഞ്ഞാള്‍ എന്ന ഇന്ത്യക്കകത്തുള്ള വിദേശ രാജ്യത്ത്‌ 'നര്‍മ്മാസ്' എന്ന മിമിക്സ് ട്രൂപ്പ് മിമിക്സ് പരേഡ്‌ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിനായി മിമിക്രിക്കാരായ റഫീക്ക്‌,നസീര്‍,രാജീവ്‌,സുഭാഷ്‌ പിന്നെ വാഴക്കോടനും കൂടി പാഞ്ഞാളിലേക്ക് പോകാനായി 'മണലാടി' എന്ന സ്ഥലത്ത്‌ ബസ്സിറങ്ങുന്നു, തുടര്‍ന്ന് വായിക്കുക!

മണലാടി എന്ന സ്ഥലത്ത് ബസ്സിറങ്ങി ഞങ്ങള്‍ പാഞ്ഞാളിലേക്ക് നടക്കാന്‍ തീരുമാനിച്ചു.വീതി കുറഞ്ഞ ആ റോഡിലൂടെ ഞങ്ങള്‍ ഓരോ കളിതമാശകള്‍ പറഞ്ഞ് പതുക്കെ നടക്കാന്‍ തുടങ്ങി.

നസി: ഡാ ആ വേലിയുടെ അപ്പുറത്ത് ഒരു കളര്‍ കാണുന്നല്ലോ.അതാണെന്നു തോന്നുന്നു ബിന്ദുവിന്റെ വീട്.
വാഴ: എടാ അത് ഒരു ചുരിദാറ് ഉണക്കാനിട്ടിരിക്കുന്നതല്ലേ. ഒന്നിനേം ഒഴിവാക്കല്ലേ.
നസി: എടാ മഴൂ, ചുരിദാറിന്റെ പിന്നിലേക്കു നോക്കെടാ.
വാഴ: പിന്നേ ചുരിദാറിന്റെ പിന്നിലേക്ക് നോക്കാന്‍ നീയൊക്കെ പഠിപ്പിക്കണ്ടേ.പള്ളീലച്ചനെ കുര്‍ബ്ബാന പഠിപ്പിക്കല്ലേ...
സുബു: എടാ അത് തന്നെ നമ്മുടെ ചക്കപ്പറമ്പിലിന്റെ വീട്.ചുമ്മാ കേറി ഇത്തിരി വെള്ളം കുടിക്കാടാ.അവളെ കാണാന്‍ കൂടിയാണല്ലോ നമ്മള്‍ ഈ വഴി നടക്കാന്‍ തീരുമാനിച്ചത്, അല്ലേ നസീ?
നസി: ഡാ വേണ്ടാ
റഫി: അതേയ് നമ്മള്‍ എല്ലാവരും കൂടി ഒപ്പം ചെല്ലണ്ട, ഓരോരുത്തരായി പോയാ മതി.
വാഴ: എന്നാല്‍ ഞാന്‍ ആദ്യം പോകാം.ആരേങ്കിലുമൊക്കെ വരുന്നുണ്ടെങ്കില്‍ സിഗ്നല്‍ തരണേ..
നസി: ഡാ നീയെന്താ ഉദ്ദേശിച്ചത്? നല്ല അസ്സല് തല്ല് നാട്ടില്‍ കിട്ടും, വെറുതെ തടി കേടാക്കല്ലേടാ മോനേ... അവളുടെ ആങ്ങള ജിമ്മാ, ഒന്ന് കിട്ടിയാലുണ്ടല്ലോ.
വാഴ: അവളുടെ ആങ്ങളമാത്രമല്ല അവളും ജിമ്മാന്ന് എനിക്കും തോന്നീട്ടുണ്ടെടാ, എന്താ നെഞ്ചത്തെ ഓരോ മസില്,ചക്കപ്പറമ്പില്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല്യാന്ന് ഡാ റഫ്യേ നിനക്ക് തോന്നീട്ടില്ലെ?
റഫി: എനിക്ക് തോന്നുന്നുണ്ട് നിനക്കിട്ടൊന്ന് തരാന്‍. ഡാ നസീ നീ വേണേല്‍ പോയി ഒന്ന് കണ്ടേച്ച് പോരെ, ഞങ്ങള്‍ അങ്ങോട്ട് മാറി നില്‍ക്കാം.
വാഴ: അപ്പോള്‍ കാണിച്ച് കൊടുക്കല്‍ മാത്രേയുള്ളോ?
റഫി: അല്ലടാ #$@%#$# ഉണ്ട്.എന്താ പോണോ?ഡാ രാജീവെ നീ ഇവനേം കൂട്ടി നടന്നെ. ഇല്ലെങ്കില്‍ കിട്ടുമ്പോള്‍ എല്ലാവര്‍ക്കും കിട്ടും.
രാജീവ്:ഡാ വാഴേ നീയിങ്ങ് വന്നേ, ഞാനിന്നലെ ഒരു പടം കണ്ടെടാ രജനീകാന്തിന്റെ,റാണുവവീരന്‍! വാ ഞാന്‍ അതിന്റെ കഥ പറഞ്ഞ് തരാം!
വാഴ: എന്റെ കഥ കഴിഞ്ഞത് തന്നെ.ഡാ സുഭാഷേ,റഫ്യേ, നിങ്ങളെന്തിനാ അവിടെ മുത്ത് ക്കുടേം പിടിച്ച് നിക്കണേ? അവന്‍ പോയി നേര്‍ച്ചയിട്ട് വരട്ടെ.അതു വരെ നിങ്ങള്‍ക്കീ റണുവവീരന്റെ കഥ കേട്ടൂടെ?
സുഭു: നീ ഒറ്റയ്ക്ക് തന്നെ അനുഭവിച്ചാ മതി.നസീ നീ പോയി വേഗം വാ, പിന്നെ ചായ കുടിക്കാനെങ്ങാന്‍ ക്ഷണിച്ചാല്‍ ഞങ്ങളെം വിളിക്കണേ..
റഫി: പിന്നേ സമ്മന്ധത്തിന് പോക്വല്ലേ സദ്യേം കഴിഞ്ഞ് മുറുക്കിത്തുപ്പി വരാന്‍.ഒന്ന് വേഗം വാടാ ഉവ്വേ.

നസി ബിന്ദുവിന്റെ വീടിന്റെ ഗേറ്റ് കടന്നതും ഒരു നായ കുരച്ചുകൊണ്ട് നസിയുടെ നേരെ പാഞ്ഞ് വന്നു.അവന്‍ തിരിഞ്ഞ് ഓടാന്‍ ഭാവിച്ചതും ബിന്ദു രക്ഷയ്ക്കെത്തി നായയെ തിരിച്ച് വിളിച്ചു.ഇല്ലെങ്കില്‍ അവന്റെ പൊക്കിളിനു ചുറ്റും പൂക്കളം ഇട്ടേനെ നേഴ്സുമാര്‍.ദൈവം കാത്തു. നസി വിളറി വെളുത്ത മുഖവുമായി ശ്വാസം നേരേയാക്കി പതുക്കെ ബിന്ദുവിനോട് ചോദിച്ചു,

“വീട്ടില്‍ നായ ഉള്ള വിവരം നീ പറഞ്ഞില്ലല്ലോ.ഇപ്പോ തന്നെ നാരങ്ങ അച്ചാറ് നിഷിദ്ധമായേനെ”

ബിന്ദു: ഞാന്‍ പറയാറുണ്ടല്ലോ വീട്ടില്‍ “വിനോദ്” ഉണ്ടെന്നു. ഇവന്റെ പേരാ വിനോദ്.
നസി: അപ്പോ ചേട്ടന്റെ പേര് എന്താ?
ബിന്ദു: ജിമ്മി
നസി: ഹമ്മേ, അപ്പോ ശരി പിന്നെ കാണാം, അത്യാവശ്യമായി പാഞ്ഞാള്‍ വരെയൊന്ന് പോകണം.
ബിന്ദു: അയ്യോ കേറി ഒരു ചായയൊക്കെ കുടിച്ചിട്ട് പോയാ പോരെ? മാത്രല്ല അമ്മിണിക്കുട്ടിയെ പരിചയപ്പെടുകയുമാവാം.
നസി: അതാരാ പൂച്ചയാണോ?
ബിന്ദു: അല്ല അമ്മയാ!
നസി:ദൈവമേ!അതൊക്കെ പിന്നീടാവാം,ബിന്ദുവിനെ കണ്ടല്ലോ ഇന്നേയ്ക്ക് അതു മതി, ശരീന്നാ

നസി വാണം വിട്ടപോലെ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.
“പടച്ചോന്‍ എന്റെ പൊക്കിള്‍ കാത്തു.കയ്യും കാലും വിറയ്ക്കുന്നത് മാറീട്ടില്ലെടാ”
വാഴ: എടാ ചെറിയോന്‍ പറഞ്ഞാലും ചെവിയില്‍ പോണം, ഞാന്‍ ആദ്യം പോകാമെന്ന് പറഞ്ഞതല്ലേ,അപ്പോള്‍ എന്തായിരുന്നു ഒരു ജാഡ!ഇപ്പോ നീ ഒറ്റയ്ക്ക് തന്നെ 'പാഞ്ഞാളായേനെ!'
നസി: ജീവനില്‍ കൊതിയുള്ള ആരും ഓടും മോനേ..നീ കളിയാക്കുകയൊന്നും വേണ്ടാ.
വാഴ: അതിനു കുറച്ച് മുന്‍പ് ബിന്ദുവില്‍ മാത്രമായിരുന്നല്ലോ കൊതി!
റഫി:എന്തായാലും ഒന്നും പറ്റിയില്ലല്ലോ!
വാഴ: അപ്പോ അവടെ പറ്റും ഉണ്ടായിരുന്നോ?
റഫി: ടാ നിന്നെ ഞാന്‍ തല്ലണോ അതോ...
രാജീവ്: ഡാ നിങ്ങളൊന്ന് വേഗം നടന്നെ, ഉച്ചയ്ക്കുള്ള ഫുഡിന് മുന്‍പ് അവിടെ എത്തണം.ബാക്കി അവിടെ ചെന്നിട്ട് പറയാം.
സുഭാ: പാഞ്ഞാളില് “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍“ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് ഗോട്ടി പറഞ്ഞായിരുന്നു. സമയമുണ്ടെങ്കില്‍ നമുക്ക് ഷൂട്ടിങ് കാണാന്‍ പോകാം.
നസി: ശരിയാ, ജയറാമാ‍ നായകന്‍
റഫി: ജയറാമും മിമിക്രി കളിച്ച് നടന്നതാ. ഇപ്പോ സില്‍മേല് നായകനല്ലേ.നമ്മളും ചിലപ്പോള്‍ ഭാവിയില്‍ വല്ല സില്‍മാ നടന്മാരൊക്കെ ആവില്ലെന്ന് ആര് കണ്ടു?
രാജീവ്: ജയറാം പാര്‍വ്വതിയെ കല്യാണം കഴിക്കാന്‍ പോണെന്ന് കേട്ടു.അതാണ് മോനെ സമയം!നമുക്കൊന്നും യോഗമില്ല മക്കളെ
വാഴ:പാര്‍വ്വതീടെ ഭാഗ്യം! ഇനി എന്നും ജയറാമിന്റെ മിമിക്രി കാണാം!

അങ്ങിനെ നടന്ന് നടന്ന് ഞങ്ങള്‍ മൂന്നും കൂടിയ സെന്ററായ പഞ്ഞാളിലെ 'നാല്‍ക്കവലയില്‍' എത്തി.അവിടെ നിന്നും അല്‍പ്പം കൂടി നടക്കണം ഗോട്ടിയുടെ വീട്ടിലേക്ക്.ഞങ്ങള്‍ സെന്ററില്‍ നിന്നും നടക്കാന്‍ തുടങ്ങിയപ്പോള്‍ ‍അല്‍പ്പം ദൂരെ ഗോട്ടി ഒരു വീടിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഞങ്ങള്‍ കണ്ടു.

രാജീവ്: എടാ ഗോട്ടിയല്ലേ ആ വീടിന്റെ മുന്നിലൂടെ നടക്കുന്നത്. അവിടെ വല്ല ചുറ്റിക്കളീം ഉണ്ടോ?
നസി: ആ അത് അവന്റെ ഡ്രൈവിങ് സ്കൂളാടാ!
വാഴ: ഡാ നീ ഡ്രൈവിങ് സ്കൂളോണ്ട് എന്താ ശരിക്കും ഉദ്ധേശിച്ചത്?
നസി: അവനെ ഡ്രൈവിങ് പഠിപ്പിക്കുന്ന മോഹനന്‍ മാഷിന്റെ വീട്!എന്തേ?
വാഴ: ശ്ശോ!വെറുതെ ആ പാവത്തിനെ അല്‍പ്പ നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ചു.പുവര്‍ ബോയ്!
റഫി: നീയൊന്നും ഒരിക്കലും നന്നാവാന്‍ പോണില്ലെടാ ഗ്രാസ്സേ!
വാഴ: പിന്നേ ഞാന്‍ ഇന്നലേം ഇന്നുമൊക്കെ വെള്ളച്ചോറടിച്ചതാ, എനിക്ക് നന്നാവാന്‍ അതൊക്കെ മതി.

ഞങ്ങള്‍ ഗോട്ടിയുടെ അടുത്തെത്തി

ഗോട്ടി: എന്താടാ ഒരു പ്രസ്നം?
സുഭാ: ഒന്നൂല്യടാ അകലേന്ന് കാണുമ്പോള്‍ നിന്റെ തലയില്‍ ഒരു കോഴി ഇരിക്കണ പോലെയുണ്ട് നിന്റെ ഹെയര്‍ സ്റ്റൈല് എന്ന് പറയായിരുന്നു! ചുമ്മാ.വാ നമുക്ക് വീട്ടില്‍ കേറാം.
രാജീവ്: അതെ സമയം കളയണ്ട നമുക്ക് ആദ്യം ഫുഡ് അടിക്കാം!വല്ലാത്ത വിശപ്പ്.
ഗോട്ടി: ആക്രാന്തം കാട്ടാതേടാ. മിനിമം ഒരു പന്ത്രണ്ടരയെങ്കിലും ആവട്ടെ.ഫുഡൊക്കെ റെഡിയാ.
നസി: ഡാ വീട്ടില്‍ വേറെ ഗസ്റ്റ് വല്ലോരും ഉണ്ടോ?
ഗോട്ടി: ഇല്ലെടാ, ചേച്ചിമാരുണ്ട്. എന്തേ ചോദിക്കാന്‍?
നസി: വാഴേം രാജീവും ഉള്ള സ്ഥിതിയ്ക്ക് ഭക്ഷണ കാര്യത്തില്‍ ഒരു മുന്‍കരുതല്‍ എടുത്തോളാന്‍ വേണ്ടി പറഞ്ഞതാ!
രജീവ്: ഓ പിന്നേ, നിങ്ങളൊക്കെ റേഷന്‍ കടക്കാരുടെ മക്കളല്ലേ.ടാ വാഴേ നീ ഇത് കേട്ട് തീറ്റേല് കുറയ്ക്കുകയൊന്നും വേണ്ടാ ട്ടോ.അവര്‍ക്ക് വേണ്ടെങ്കി വേണ്ടാ.
റഫി: ഒന്ന് പതുക്കെ പറയെടാ.കവറകളെപ്പോലെ കിടന്ന് കാറാതെ.

ഞങ്ങള്‍ക്ക് ഗോട്ടിയുടെ വീട്ടില്‍ വളരെ ഊഷ്മളമായ സ്വീകരണം കിട്ടി.വളരെ വിഭവ സമ്പന്നമായ ഒരു സദ്യ തന്നെ ഗോട്ടി ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു.രാജീവിനും വാഴയ്ക്കും ചോറും കറികളും വിളമ്പി ഗോട്ടിയുടെ അമ്മയുടെ പുറം വേദന കൂടി. അവസാനം ചോറ് കലം അവരുടെ മുന്നില്‍ വെച്ച് ആവശ്യാനുസരണം ഇട്ടോളാന്‍ പറഞ്ഞു.അവസാന തുള്ളി പായസവും കഴിച്ച് ഏമ്പക്കവും വിട്ട് രാജീവും വാഴയും അവസാനന്മാരായി എഴുന്നേറ്റു.കൈ കഴുകി ഉമ്മറത്ത് വിശ്രമിക്കാനിരുന്നപ്പോള്‍ ഗോട്ടിയുടെ അച്ഛന്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.
വാഴയെ ചൂണ്ടിക്കൊണ്ട് അച്ഛന്‍ ചോദിച്ചു,
“ഇയാളിവിടെ ആദ്യായിട്ട് വരുവാ അല്ലെ? എവിടാ വീട്?“
വാഴ: വാഴക്കോടാ
“വീട്ടില് കൃഷിയൊക്കെയുണ്ടോ?”
വാഴ: ഇല്യാ, എന്തേ?
“ഒന്നൂല്യാ വെറുതെ ചോദിച്ചൂന്ന് മാത്രം!“
പിന്നീട് എല്ലാവരും അടക്കിപ്പിടിച്ച് ചിരിച്ചപ്പോള്‍ വാഴയ്ക്ക് കാര്യം മനസ്സിലായി.ജാള്യത മറയ്ക്കാനായി വെറുതേ റഫിയെ നോക്കി,
“എന്താ ഇരിക്കണെ, ഒരു വട്ടമെങ്കിലും ഒരു റിഹേര്‍സല്‍ നോക്കിക്കൂടേ? വാ നമുക്കൊരു റൂമില്‍ ഇരുന്ന് നോക്കാം!
ഗോട്ടി: അതു വേണ്ടാ, അച്ഛനിപ്പോള്‍ ഉറങ്ങാന്‍ കിടക്കും, അത് കോണ്ട് റൂമില്‍ വേണ്ട, നമുക്ക് വീടിന്റെ പിന്നിലെ തൊഴുത്തിലേക്ക് പോകാം!
വാഴ: തൊഴുത്തോ? ദേവ്യെ..മിമിക്രിക്കാരെ ഇങ്ങനെ പരീക്ഷിക്കുകയാണോ?
ഗോട്ടി: എടാ തൊഴുത്തില്‍ ഒരു കൊല്ലായിട്ട് പശുക്കളൊന്നും ഇല്ല.അതിന്റെ ഒരു വശത്ത് വിറക് സൂക്ഷിച്ചിരിക്കുകയാ.വാ നമുക്ക് അങ്ങോട്ട് പോകാം.
വാഴ: ലോകത്തില്‍ ആദ്യമായി ഒരു തൊഴുത്തില്‍ വെച്ച് മിമിക്രി പ്രാക്ടീസ് ചെയ്യുന്നത് നമ്മളായിരിക്കും.ദൈവമേ വേറെ ഒരു മിമിക്രിക്കാരനും ഈ ഗതി വരുത്തരുതേ..
നസി: അങ്ങിനെ തൊഴുത്ത് വീണ്ടും ഒരു തൊഴുത്തായി
സുഭാഷ്: എന്താടാ നീ അങ്ങിനെ പറഞ്ഞത്?
നസി: ആറ് പോത്തുകളല്ലേ നിരന്ന് നില്‍ക്കുന്നത്!
വാഴ: അതൊക്കെ ശരി ഒരു കാര്യം പറഞ്ഞേക്കാം തൊഴുത്തില്‍ കുത്ത് പാടില്ല കെട്ടോ പോത്തുകളേ..
രാജീവ്: എടാ കൃത്യം എത്ര മണിക്കാ നമ്മുടെ പരിപാടി?
ഗോട്ടി: ഏക ദേശം ഒരു ഏഴ് മണിക്കാവാനാണ് സാധ്യത.
രാജീവ്: അപ്പോ നാല് മണിക്കുള്ള ചായ കുടി കഴിഞ്ഞിട്ട് വേദിയുടെ അടുത്തേയ്ക്ക് പോയാല്‍ മതിയല്ലേ.
ഗോട്ടി: മതി മതി ആദ്യം പെണ്‍പിള്ളാരുടെ ‘രംഗപൂജ’യുണ്ട്
വാഴ: എന്നാ നമുക്കൊരു ‘മിമിക്രിപൂജ’നടത്തരുതോ?
ഗോട്ടി: എടാ ഡാഷേ...’രംഗപൂജ’ എന്നത് ഒരു ഡാന്‍സ് ഐറ്റമാ,അതിനു ശേഷം ക്ലബ്ബിന്റെ റിപ്പോര്‍ട്ടും മറ്റും അവതരിപ്പിക്കും.അതിന് ശേഷം കൊച്ചു പിള്ളാരുടെ കലാ പരിപാടികള്‍, അതിനു ശേഷമാ നമ്മുടെ മിമിക്സ്.
റഫി: മിമിക്സ് കഴിഞ്ഞാല്‍ വേറെ വല്ല പരിപാടിയും ഉണ്ടോ?
ഗോട്ടി: ക്ലബ്ബിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന നാടകമുണ്ട്.
വാഴ: നാടകം കഴിഞ്ഞിട്ട് പോരേ മിമിക്സ് പരേഡ്?
ഗോട്ടി: അതെന്തേ?
വാഴ: പാവങ്ങളുടെ നാടകം കാണാനെങ്കിലും ആരേങ്കിലുമൊക്കെ വേണ്ടേ എന്ന് കരുതി ചോദിച്ചതാ!
നസി:അല്ല ഗെഡീ കാണികളൊക്കെ കുറേ അധികം ഉണ്ടാകുമോ?
ഗോട്ടി: സ്കൂള്‍ ഗ്രൌണ്ട് നിറയെ ആളുകള്‍ ഉണ്ടാകും!
സുഭു: അല്ലടാ വല്ല നമ്പറും ഏറ്റില്ലെങ്കില്‍ കാണികള്‍ കൂവുമോ?
ഗോട്ടി: ഏയ് അങ്ങിനെ കൂവാറൊന്നുമില്ല!
റഫി: പിന്നെ?
ഗോട്ടി: വല്ല ചീമുട്ടയോ തക്കാളിയോ കൊണ്ട് എറിയും അത്ര തന്നെ!
വാഴ: അപ്പോ വയറ് നിറയെ ഭക്ഷണം തന്നത് ഇതിനായിരുന്നോ? മൈ ലാസ്റ്റ് ഉച്ച സപ്പര്‍!ഒരല്‍പം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ചിത്ര സ്റ്റുഡിയോയില്‍ നിന്നും ഒരു കളര്‍ ഫോട്ടോ എടുത്ത്‌ വീട്ടുകാര്‍ക്ക് ഡെടിക്കെറ്റ്‌ ചെയ്യായിരുന്നു!
ഗോട്ടി: പേടിക്കാതിരിക്കെടാ നമ്മള്‍ ഫ്രീയായി അവതരിപ്പിക്കുന്നതല്ലേ.ഒരു സഹതാപ തരംഗം ഇല്ലാണ്ടിരിക്യോ?
റഫി: തരംഗമായാലും ഓളമായാലും പരിപാടി ഗംഭീരമാക്കണം!
രാജീവ്‌: എന്റെ നമ്പറൊക്കെ ഞാന്‍ ഗംഭീരമാക്കും!
വാഴ: പിന്നെ സ്റ്റേജില് സദ്യ തിന്നുന്ന നമ്പറല്ലേ ഗംഭീരമാക്കാന്‍! വേറെ വല്ല നമ്പരും ഇടൂ മകനെ..
സുബു: നമുക്ക് ആദ്യം സ്ത്രീകളെ കയ്യിലെടുക്കണം, എന്നാ രക്ഷപ്പെടാം
നസി: ശരിയാ സ്ത്രീകളേം കുട്ടികളേം കയ്യിലെടുത്താല്‍ പരിപാടി കലക്കും!
വാഴ: അതിനൊരു വഴിയുണ്ട്.
എല്ലാവരും ആകാംക്ഷയോടെ: എന്താ വഴി?
വാഴ: നമുക്ക് ഹനുമാന്‍ സാമിയെ വിളിക്കാം! അങ്ങേര്‍ക്കാകുമ്പോള്‍ കയ്യില്‍ മലയൊക്കെ ഏറ്റി ശീലമുള്ളതല്ലേ,നമുക്കൊരു റിക്വസ്റ്റ് കൊടുക്കാം എന്താ?
പിന്നെ എല്ലാരും കോറസയി:$#%@*%$#%@#$%$#@$ &*%#$@

തുടരും...

48 comments:

വാഴക്കോടന്‍ ‍// vazhakodan said...

ബാക്കി കൂടി ഉടന്‍ പറയാം. ഇതിന്റെ വിവരം ഒന്ന് അറിയിക്കണേ..
സസ്നേഹം,
വാഴക്കോടന്‍

Rafeek Wadakanchery said...

((((((((((((((((ഠേ))))))))))))))
ആദ്യത്തെ തേങ്ങ എന്റെ വക..ബാക്കി ഇനി വായിച്ചു നോക്കട്ടെ..

രഞ്ജിത് വിശ്വം I ranji said...

എന്തു പറയാന്‍.. പതിവു പോലെ തകര്ത്തുവാരി..:)

ramanika said...

അങ്ങിനെ തൊഴുത്ത് വീണ്ടും ഒരു തൊഴുത്തായി
ആറ് പോത്തുകളല്ലേ നിരന്ന് നില്‍ക്കുന്നത്!
തൊഴുത്തില്‍ കുത്ത് പാടില്ല കെട്ടോ പോത്തുകളേ..
മിമിക്രിപൂജ’നടത്തരുതോ?
നാടകം കഴിഞ്ഞിട്ട് പോരേ മിമിക്സ് പരേഡ്?
: അതെന്തേ?
പാവങ്ങളുടെ നാടകം കാണാനെങ്കിലും ആരേങ്കിലുമൊക്കെ വേണ്ടേ എന്ന് കരുതി ചോദിച്ചതാ!
അല്ലടാ വല്ല നമ്പറും ഏറ്റില്ലെങ്കില്‍ കാണികള്‍ കൂവുമോ?
ഏയ് അങ്ങിനെ കൂവാറൊന്നുമില്ല!
പിന്നെ?
വല്ല ചീമുട്ടയോ തക്കാളിയോ കൊണ്ട് എറിയും അത്ര തന്നെ
ഇതെല്ലാം വായിച്ചു ചിരിച്ചു ചിരിച്ചു ഇപ്പോഴും ചിരിക്കുന്നു !
വല്ല ഏറും കിട്ടിയോ എന്നറിയാന്‍ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു!

രാജീവ്‌ .എ . കുറുപ്പ് said...

രാജീവിനും വാഴയ്ക്കും ചോറും കറികളും വിളമ്പി ഗോട്ടിയുടെ അമ്മയുടെ പുറം വേദന കൂടി. അവസാനം ചോറ് കലം അവരുടെ മുന്നില്‍ വെച്ച് ആവശ്യാനുസരണം ഇട്ടോളാന്‍ പറഞ്ഞു.

ഹഹഹ, പെട ഒരു ഒന്ന് ഒന്നൊന്നര പെട
കലക്കി വാഴേ

Arun said...

ബിന്ദു: ഞാന്‍ പറയാറുണ്ടല്ലോ വീട്ടില്‍ “വിനോദ്” ഉണ്ടെന്നു. ഇവന്റെ പേരാ വിനോദ്.
നസി: അപ്പോ ചേട്ടന്റെ പേര് എന്താ?
ബിന്ദു: ജിമ്മി

ഹി ഹി ഹി കലക്കി വാഴേ,
ചിരിച്ച് ഊപ്പാടിളകി
കിടിലന്‍!

VEERU said...

അടിപൊളിയായിട്ട് കാര്യങ്ങൾ പോകുന്നുണ്ട് മാഷേ ബാക്കി പോരട്ടേ.....

സച്ചിന്‍ // SachiN said...

വാഴക്കോടാ...
കലക്കി, ചിരിച്ച് ചിരിച്ച് ചാവാറായി.
അല്ലെങ്കിലും തൊഴുത്തിലൊക്കെ ആരെങ്കിലും മിമിക്രി പ്രാക്റ്റീസ് ചെയ്യുമോ? :)

എന്നിട്ട് പരിപാടി എന്തായി? ഏറ് കിട്ടിയോ?
ബാക്കി കൂടി പോരട്ടേ :)

Anitha Madhav said...

ഇയാളിവിടെ ആദ്യായിട്ട് വരുവാ അല്ലെ? എവിടാ വീട്?“
വാഴ: വാഴക്കോടാ
“വീട്ടില് കൃഷിയൊക്കെയുണ്ടോ?”
വാഴ: ഇല്യാ, എന്തേ?
“ഒന്നൂല്യാ വെറുതെ ചോദിച്ചൂന്ന് മാത്രം!“

ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം!:)
ചിരിപ്പിച്ചു ട്ടോ ബാക്കി കൂടി പോരട്ടെ :)

Ashly said...

:) nice. waiting for the next part

Thus Testing said...

ബിന്ദു: അയ്യോ കേറി ഒരു ചായയൊക്കെ കുടിച്ചിട്ട് പോയാ പോരെ? മാത്രല്ല അമ്മിണിക്കുട്ടിയെ പരിചയപ്പെടുകയുമാവാം.
നസി: അതാരാ പൂച്ചയാണോ?
ബിന്ദു: അല്ല അമ്മയാ!

വാഴേ ഇതിനൊരു സ്പെഷ്യല്‍ കയ്യടി...ബിന്ദുവിന്റെ കാര്യവും ആക്രാന്തവും വീട്ടുകാരും വായിക്കുന്നുണ്ടല്ലോ അല്ലേ...


ബാക്കി വേഗം പോരട്ടേ...

Junaiths said...

തകര്‍ത്തു മുന്നേറൂ വാഴേ...ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

വളര്‍ന്നു വളര്‍ന്നു ഈ വാഴ ഒരു മരമായോ..! :)

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
വാഴെ,
കൊള്ളാം.
ഇപ്പോ വീട്ടിലെ കൃഷിയെല്ലാം നിര്‍ത്തിക്കാണുമല്ലെ?
ഗള്‍ഫിലെങ്ങിനാണാവോ?
:)

Husnu said...

Again super skit from vazhakodan.
Really funny.

congrats!

കണ്ണനുണ്ണി said...

ഇത് വരെ കലക്കി...
ബാക്കിടെ പോരട്ടെ..ന്നിട്ട് പറയാം ഫൈനല്‍ അഭിപ്രായം....

അരുണ്‍ കരിമുട്ടം said...

വാഴെ തകര്‍ത്തു, അലക്കി പൊളിച്ചുട്ടോ!

പാവത്താൻ said...

സംഗതി കൊള്ളാം. സ്ത്രീകളേയും കുട്ടികളേയും കൈയ്യിലെടുത്തോ? ആരെങ്കിലും കൈ വച്ചോ? ചീമുട്ട, തക്കാളി ഒക്കെ കിട്ടിയോ? എന്നൊക്കെയുള്ള വിവരങ്ങളറിയാന്‍ കാത്തിരിക്കുന്നു...

Sabu Kottotty said...

കൊള്ളാമല്ലിഷ്ടാ,
ബാക്കി തന്നോളൂ...

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ബാക്കി ഭാഗം അധികം വൈകാതെ പറയാം.ഏറ് കിട്ടിയോ ഇല്ലയോ എന്നൊക്കെയുള്ള സത്യം സത്യമായിത്തന്നെ പറയുന്നതായിരിക്കും :)

സസ്നേഹം,
വാഴക്കോടന്‍

Rakesh R (വേദവ്യാസൻ) said...

ആകെ ഒരു ബഹളമാണല്ലോ വാഴേ :)
ബാക്കി ഉടനെ പോരട്ടേ :)

നരിക്കുന്നൻ said...

“വീട്ടില് കൃഷിയൊക്കെ ഉണ്ടൊ?”

:)

പള്ളിക്കുളം.. said...

ഹഹ..
ബാക്കി വരട്ടെ..
എന്നിട്ടു പറയാം..

മാണിക്യം said...

വാഴേ ഇതൊന്നു വായിച്ചു തീര്‍ക്കാന്‍ പെട്ടപാട് ചിരികാരണം കണ്ണു നിറഞ്ഞു വായിക്കാന്‍ വയ്യാതായി

"പാര്‍വ്വതീടെ ഭാഗ്യം!
ഇനി എന്നും ജയറാമിന്റെ മിമിക്രി കാണാം!"
ആ രീതിലെ ഒരു ഭാഗ്യം.ആ വഴിക്ക് ചിന്തിച്ചു
ഞാന്‍ ഒരറ്റം പറ്റി!! പല നടന്മാരുടെ മുഖങ്ങളും ബോധത്തില്‍ മിന്നി മറഞ്ഞു .....
ബാലന്‍ കെ നായര്‍-
ജോസ്പ്രകശ്-
ജനാര്‍ദ്ദനന്‍ -
കെ പി ഉമ്മര്‍ ....



ഈശ്വരാ!!

Sureshkumar Punjhayil said...

Super Vaze... As usual, thakarppan ...! Best wishes ....!

നരസിംഹം said...

വാഴക്കോടാ ഇതെങ്ങനാ നോണ്‍ സ്റ്റോപ്പ് ആയി ഇങ്ങനെ ചിരിക്കാന്‍ പാകത്തിനു ഡയലോഗ് വരുന്നേ? കഥ പോലല്ലല്ലോ ഇങ്ങനെ വൈവിധ്യത്തോടേ
ഒരോരുത്തരുടെയും ശൈലിയില്‍ സംഭാഷണം എഴുതുക..
നല്ല റെയുഞ്ചുണ്ട് അഭിനന്ദനങ്ങള്‍ സസ്നേഹം നരന്‍

നരസിംഹം ഇതാ അണകെട്ടുമായി

Areekkodan | അരീക്കോടന്‍ said...

വാഴ: ലോകത്തില്‍ ആദ്യമായി ഒരു തൊഴുത്തില്‍ വെച്ച് മിമിക്രി പ്രാക്ടീസ് ചെയ്യുന്നത് നമ്മളായിരിക്കും.ദൈവമേ വേറെ ഒരു മിമിക്രിക്കാരനും ഈ ഗതി വരുത്തരുതേ..
നസി: അങ്ങിനെ തൊഴുത്ത് വീണ്ടും ഒരു തൊഴുത്തായി
സുഭാഷ്: എന്താടാ നീ അങ്ങിനെ പറഞ്ഞത്?
നസി: ആറ് പോത്തുകളല്ലേ നിരന്ന് നില്‍ക്കുന്നത്!

കലക്കി വാഴേ...കലക്കി

Typist | എഴുത്തുകാരി said...

ഇതിന്റെ വിവരം പ്രത്യേകിച്ച് അറിയിക്കാനൊന്നും ഇല്ല. ഗംഭീരായി. അതു തന്നെ.

ബോണ്‍സ് said...

പട്ടിയുടെ പേര് വിനോദ്..ചേട്ടന്റെ പേര് ജിമ്മി....ഹി ഹി ഹി .....കലക്കി വാഴേ...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

NAZEER HASSAN said...

മജീ,
നീ എന്റെ പണി കളയും. ഓഫീസിലിരുന്ന് വായിക്കാന്‍ പെട്ട പാട്.ചിരിച്ചൊരു വഴിക്കായി ഗെഡീ.ആ രംഗങ്ങളൊക്കെ മനസ്സിലേക്ക് ഓടി വന്നു(മസാലയുണ്ടെങ്കിലും)
ഗോട്ടിയുടെ അമ്മയേയും അച്ഛനേയും ഓര്‍ത്തു പോയി.അവരുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

നീ എനിക്കിട്ട് പണിഞ്ഞത് വരവ് വെച്ചിരിക്കുന്നു..
ബാക്കി കൂടി വരട്ടെ,എല്ലാം ചേര്‍ത്ത് തരാം :)

ശരിക്കും മനസ്സറിഞ്ഞ് ചിരിച്ചെടാ!
സസ്നേഹം,
നസി

പാവപ്പെട്ടവൻ said...

അയ്യോ കേറി ഒരു ചായയൊക്കെ കുടിച്ചിട്ട് പോയാ പോരെ? മാത്രല്ല അമ്മിണിക്കുട്ടിയെ പരിചയപ്പെടുകയുമാവാം.
നസി: അതാരാ പൂച്ചയാണോ?
വാഴേ...... നീ ആള്‍ക്കാരെ ചിരിപ്പിച്ചു കൊല്ലാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാണോ ?

സന്തോഷ്‌ പല്ലശ്ശന said...

ഗെഡി കഥ നന്നാവുന്നുണ്ട്‌....അടുത്ത എപ്പിസോഡില്‍ നിങ്ങളു ചീമുട്ടയേറു വാങ്ങി ഓടുന്നത്‌ ഞാന്‍ സങ്കല്‍പിക്കട്ടെ......ഹീ ..ഹീ.. ഹീ...(ക്ളൈമാക്സ്‌ ഉഗ്രനാക്കണേ വാഴേ..... അടുത്റ്റ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു)

Patchikutty said...

"പാവങ്ങളുടെ നാടകം കാണാനെങ്കിലും ആരേങ്കിലുമൊക്കെ വേണ്ടേ എന്ന് കരുതി ചോദിച്ചതാ!" പിന്നെ പിന്നെ എന്തൊക്കെ അത്യാഗ്രഹങ്ങള്‍ ...കൊള്ളാം കൊള്ളാം ബാക്കിം കൂടെ പോരട്ടെ....

Anonymous said...

എന്തു പറയാന്‍.. പതിവു പോലെ തകര്ത്തുവാരി..:

ഓട്ടകാലണ said...

പ്രിയ വാഴക്കോടന്‍,
താങ്കളില്‍ നിന്നും കുറച്ചു കൂടി മെച്ചപ്പെട്ട തമാശകളടങ്ങിയ എഴുത്തുകളാണ് വായനക്കാര്‍ പ്രതീക്ഷിക്കുന്നത്.
‘ലിഫ്റ്റ് ടെക്നോളജി’, ‘അറബി പയ്യന്റെ ദുബായികത്ത്’ തുടങ്ങിയ മറക്കാനാവാത്ത നര്‍മ്മങ്ങള്‍ ബൂലോകത്തിന് സമ്മാനിച്ച താങ്കള്‍ ഇത്തരം വിലകുറഞ്ഞ തമാശകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ‘ഓട്ടകാലണ’വിനയപൂര്‍വം ഓര്‍മ്മിപ്പിക്കട്ടെ.

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട ഓട്ടകാലണ,
അനോണികള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല എങ്കിലും തമാശയുടെ വില അളക്കാന്‍ കഴിയുന്ന ഓട്ടകാലണയെ വാഴക്കോടന്‍ ബഹുമാനിക്കുന്നു.
റിസഷന്‍ ആയതിനാല്‍ വില കൂടിയ തമാശകള്‍ ഉള്‍പ്പെടുത്താനുള്ള ഒരു സാമ്പത്തിക ചുറ്റുപാടിലല്ല ഞാന്‍ എന്ന് വിനയ പൂര്‍വ്വം അറിയിക്കട്ടെ. ഇനി ഓട്ടകാലണയുടെ പക്കല്‍ വില കൂടിയ തമാശകള്‍ ഉണ്ടെങ്കില്‍ ദയവായി അയച്ച് തരുമല്ലോ.

ഇത്രയും വായനക്കാര്‍ ആസ്വദിച്ച ഒരു പോസ്റ്റില്‍ വില കുറഞ്ഞ തമാശകളായിരുന്നു എന്ന കണ്ടെത്തല്‍ തീര്‍ച്ചയായും അവരെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
ഇനി വിലകൂടിയ തമാശകള്‍ ഉള്‍പ്പെടുത്തി പോസ്റ്റുകള്‍ ഇടാന്‍ ശ്രദ്ധിക്കാമെന്ന് വായനക്കാര്‍ക്ക് വാക്ക് തരുന്നു.

ഓട്ടകാലണയ്ക്ക് നന്ദി!

കൂട്ടുകാരൻ said...

സൂപ്പര്‍ എഴുത്ത്..കൊള്ളാം വാഴേ, അടുത്തത് താമസിപ്പിക്കല്ലേ...

Arun said...

പ്രിയപ്പെട്ട വാഴക്കോടന്‍,

താങ്കളുടെ ഇത് വരെയുള്ള ഓരോ പോസ്റ്റുകളും വായിച്ച ആളെന്ന നിലയില്‍ പറയട്ടെ, വെറുതെ കേറി ആളാകാന്‍ വേണ്ടിയും ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയും കമന്റ് ഇടുന്ന ‘ഓട്ടകാലണ’പോലുള്ള അനോണികള്‍ക്ക് മറുപടി പറയാതിരിക്കുക.
ഈ പോസ്റ്റില്‍ വില കുറഞ്ഞ തമാശകളാണെന്ന് പറയുന്നവരുടെ ഉദ്ദേശം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വാഴക്കോടന് ആശംസകളോടെ..

അരുണ്‍ കരിമുട്ടം said...

അരുണ്‍ പറഞ്ഞത് സത്യമാ വാഴേ.തമാശക്ക് വിലകുറഞ്ഞത് കൂടിയത് എന്നൊന്നുമില്ല, എല്ലാം ആസ്വാദനമനസിന്‍റെ മൂഡ് പോലെ ഇരിക്കും.ഒന്ന് ചിരിക്കാനാ ഒരിക്കല്‍ കൂടി വന്നത്, വന്നപ്പോള്‍ ഒന്ന് വരവ് വച്ചു എന്നേ ഉള്ളു:)

Rafeek Wadakanchery said...

(((((((ഡായ്.......ഡായ്..ഡായ്..))))))
ഓട്ടക്കാലണക്ക് മറുപടി പറയണോ,,???
വേണ്ടല്ലേ..
ആരെങ്കിലുമൊക്കെ കുരക്കട്ടെ..നായകര്‍ നയിക്കട്ടെ

അപര്‍ണ്ണ II Appu said...

ഈ മിമിക്സ് ടീമിന്റെ ഒപ്പം യാത്ര ചെയ്യുന്ന ഒരു ഫീല്‍ ഇത് വായിക്കുമ്പോള്‍ കിട്ടുന്നുണ്ട് മാത്രമല്ല വളരെയധികം ആസ്വദിക്കുകയും ചെയ്തു.ഇതില്‍ വില കുറഞ്ഞതും വില കൂടിയതുമായ തമാശ കാണാന്‍ കഴിഞ്ഞില്ലല്ലോ. വളരെ രസകരമായി തോന്നി വാഴക്കോടന്‍, തുടര്‍ന്നും എഴുതുക.

Anitha Madhav said...

പ്രിയപ്പെട്ട വാഴക്കോടന്‍,
ഓട്ടകാലണ പോലെയുള്ള അനോണികള്‍ക്ക്‌ മറുപടി പറഞ്ഞ് സ്വയം ചെറുതാവണ്ട. അസൂയയ്ക്ക്‌ മരുന്നില്ല. വാഴക്കോടന്‍ ഇനിയും ഇഷ്ടമുള്ള ശൈലിയില്‍ എഴുതുക, ഞങ്ങള്‍ ആസ്വദിക്കുന്നുണ്ട്. മറ്റൊന്നും ഇപ്പോള്‍ ശ്രദ്ധിക്കേണ്ട.

NAZEER HASSAN said...

കൃത്യമായി പറഞ്ഞാല്‍ പതിനെട്ട് വര്‍ഷം മുമ്പ്‌ നടന്ന ഒരു കഥയെ ഇത്ര മനോഹരമായി അവതരിപ്പിച്ച വാഴക്കോടന്‍ എന്ന എന്റെ സുഹൃത്തിനെ അഭിനന്ദിക്കുന്നു. മണലാടി എന്ന സ്ഥലത്ത്‌ ബസ്സിറങ്ങി പാഞ്ഞാളില്‍ ഗോട്ടിയുടെ(ഗോവിന്ദന്‍ കുട്ടി) വീട്ടില്‍ ചെന്നു ഭക്ഷണം കഴിച്ചു അതിനു ശേഷം വീടിന്റെ പിന്നിലുള്ള ചായ്പ്പില്‍ പ്രാക്ടീസ്‌ ചെയ്തു. ഇത്ര ചെറിയ ഒരു വിഷയത്തെ ഇതിലും മനോഹരമായി അവതരിപ്പിക്കാന്‍ 'ഓട്ടകാലണ' യ്ക്ക് കഴിയുമെങ്കില്‍ ചെയ്ത് കാണിക്കുക. "നര്‍മ്മാസിലെ' ഒരു അംഗം എന്ന നിലയില്‍ ഈ പോസ്റ്റ്‌ വളരെയധികം ആസ്വദിച്ചു. പിന്നെ തമാശയുടെ കാര്യം! പതിനെട്ട് വര്‍ഷം മുന്‍പ്‌ ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന രീതിയിലുള്ള തമാശ എഴുതാന്‍ കഴിയുമോ? സന്ദര്‍ഭത്തിനു അനുസരിച്ചല്ലേ തമാശ എഴുതുക എന്നാണു എന്റെ വിശ്വാസം.
വെറും വിമര്‍ശനമാണ് ഓട്ടകാലണയുടെ ലക്ഷ്യമെങ്കില്‍ നടക്കട്ടെ,അതിന് മറുപടി ഇല്ല.

ശ്രദ്ധേയന്‍ | shradheyan said...

അയ്യോ കേറി ഒരു ചായയൊക്കെ കുടിച്ചിട്ട് പോയാ പോരെ? മാത്രല്ല അമ്മിണിക്കുട്ടിയെ പരിചയപ്പെടുകയുമാവാം.
നസി: അതാരാ പൂച്ചയാണോ?

:) :)

ഓട്ടകാലണ said...

ഒരു അനോണിയാണ് ഞാന്‍ എന്നത് സമ്മതിക്കുന്നു. പക്ഷേ ഞാന്‍ പറഞ്ഞത് എന്താണെന്ന് വാഴക്കോടന്‍ മനസിലാക്കി, അദ്ദേഹത്തിന്റെ ശൈലിയില്‍ മറുപടിയും പറഞ്ഞു. ആ മറുപടിയെയും വാഴക്കോടനെയും ഓട്ടകാലണ ബഹുമാനിക്കുന്നു.
ഒരു അനോണി യുടെ കമന്റിന് വാഴക്കോടന്‍ സ്വമേധയാ മറുപടി പറയാന്‍ തയ്യാറായത് കമന്റിലെ ആശയത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ മാന്യത മനസിലാക്കി കൊണ്ടായിരിക്കാം.

എന്നാല്‍ അതിനു താഴെ ചിലച്ചവരോട് ഓട്ടകാലണയ്ക്ക് സഹതാപം തോന്നുന്നു.

സെക്സി നടിമാര്‍ക്ക് പോലും അമ്പലം സ്ഥാപിച്ച് ആരാധിക്കുന്ന നിഷ്കളങ്കരായ തമിഴരും ഈ കമന്റ് ദാതാക്കളും തമ്മില്‍ വ്യത്യാസമില്ലെന്ന് മനസിക്കാന്‍ ഓട്ടകാലണയുടെ സാമാന്യബുദ്ധിക്ക് കഴിയുമെന്നത് കൊണ്ട് ഇനിയും ഇതേ ശബ്ദത്തില്‍ പ്രതികരിക്കുന്നവരോട് വാദിക്കാന്‍ ഓട്ടകാലണയ്ക്ക്. സമയമില്ല ,സൌകര്യമില്ല, താല്‍പ്പര്യമില്ല

കനല്‍ said...

ഡേയ്,

പതിവ് പോലെ വാഴക്കോടന്‍സ് രസഗുളിക കലക്കീട്ടുണ്ട്.
ഡോസ് ഒട്ടും കുറഞ്ഞിട്ടില്ല. നീ ഇപ്പോ ബല്യ ഒരു സംഭവം ആയിക്കൊണ്ടിരിക്കുകയാണല്ലോടാ.
ഇനി ഒരു പ്രസ്ഥാനം ആകാന്‍ അധിക കാലം വേണ്ടാ‍ാ ട്ടോ?

അഭിനന്ദനങ്ങള്‍!!!

Typist | എഴുത്തുകാരി said...

ഇപ്പഴാ പോയി നോക്കിയതു് പഴയ പോസ്റ്റിലെ കമെന്റുകള്‍.

വാഴക്കോടന്‍ ചെറിയ ഒരു ഇടവേള എടുക്കുന്നു എന്നല്ലേയുള്ളൂ. എടുത്തോളൂ, എന്നിട്ടു പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരൂ, അധികം വൈകാതെ. ആ തമാശകള്‍ ഞങ്ങള്‍ക്കിഷ്ടമാണ്, കാത്തിരിക്കാം.

Unknown said...

എന്നിട്ട് പരിപാടി എന്തായി?
ബാക്കി കൂടി പോരട്ടേ :)

 


Copyright http://www.vazhakkodan.com